ഇന്ത്യയിലെ ജനസംഖ്യാവര്‍ധന: ഗൂഗിള്‍ പ്രതിക്കൂട്ടില്‍ !

എന്തു പോക്രിത്തരവും ചേദിക്കാം, ഉത്തരം കിട്ടുമെന്നുറപ്പ്. അപ്പോള്‍ പിന്നെ ചോദിക്കാതിരിക്കുന്നതെന്തിന് ? അങ്ങനെ ചോദിച്ച് ചോദിച്ച് ഇത്രകാലം കൊണ്ട് വിവിധ രാജ്യങ്ങളില്‍ ഗൂഗിളിന്‍റെ പ്രായോഗിതബുദ്ധി സഹാമഹരിച്ചുവച്ചിരിക്കുന്ന കീവേഡുകള്‍ സജസ്റ്റ് ചെയ്യുന്ന ചോദ്യങ്ങള്‍ ആ രാജ്യത്തിന്‍റെ ജീവിതനിലവാരത്തിന്‍റെ മാത്രമല്ല, സാംസ്കാരിക-ബൗദ്ധിക നിലവാരത്തിന്‍റെ കൂടി ആളവുകോലാണെന്നു വേണമെങ്കില്‍ പറയാം. ഓരോ സംസ്കാരവും എന്തിനൊക്കെ പ്രാധാന്യം നല്‍കുന്നു എന്നതിന്‍റെ ഉദാഹരണങ്ങളിലൊന്നാണ് ഗൂഗിള്‍ സേര്‍ച്ചിലെ ഹൗ ടു കീവേര്‍ഡും.

എന്തു ചെയ്യുന്ന കാര്യത്തിലാണ് ഒരു രാജ്യത്തെ ഓണ്‍ലൈന്‍ സമൂഹത്തിന് ഏറ്റവും അധികം സംശയമുണ്ടാകുന്നത് എന്നു ചോദിച്ചാല്‍ ഓരോ രാജ്യത്തിനും അത് വ്യത്യസ്തമാണ്. ഇന്ത്യയില്‍ ഏറ്റവും ആളുകളെ വലയ്‍ക്കുന്നത് എങ്ങിനെ ഗര്‍ഭിണിയാകാം എന്നതാണ്. ഈ ചോദ്യം ഓണ്‍ലൈന്‍ വനിതകള്‍ ചോദിച്ചു ചോദിച്ചാവണം ലിസ്റ്റില്‍ കുറെക്കാലമായി ഏറ്റവും ടോപില്‍ തന്നെ കിടക്കുന്നത്.

ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗൂഗിള്‍ ആന്വേഷണം how to get pregnant എന്നായിപ്പോകുന്നതില്‍ വിസ്മയിക്കാന്‍ ഒന്നുമില്ല. തിരച്ചിലിന് എന്‍റെ കൊച്ചേ ഇപ്പോ തന്നെ ജനസംഖ്യ കൂടുതലാണ്, മതി നിര്‍ത്ത്- എന്നൊന്നും പറയാനുള്ള വകതിരിവ് ഗൂഗിളിനില്ല. എങ്ങനെ സംഗതി റെഡിയാക്കാം എന്നത് ഗൂഗിള്‍ പറഞ്ഞുകൊടുക്കും, പെണ്‍പിള്ളേര്‍ കാര്യം സാധിക്കും. അപ്പോള്‍ ഇന്ത്യയിലെ ജനസംഖ്യാവര്‍ധനവിന് ഗൂഗിള്‍ കൂടിയാണ് ഉത്തരവാദി. how to download youtube videos എന്നതാണ് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഹൗ ടു അന്വേഷണം. how to impress a girl നാലാം സ്ഥാനത്തും how to kiss അഞ്ചാം സ്ഥാനത്തുമുണ്ട്. പെണ്ണിനെ ഇംപ്രസ് ചെയ്യുന്നതിനും കിസ് ചെയ്യുന്നതിനുമുള്ള വഴികള്‍ ആണുങ്ങള്‍ ആലോചിക്കും മുമ്പേ എങ്ങനെ ഗര്‍ഭിണിയാകണമെന്നത് മനസ്സിലാക്കി പെണ്ണുങ്ങള്‍ റെഡിയായിരിക്കും !

ഇനി നമ്മളെക്കാള്‍ പോപുലേഷനുള്ള ചൈനയിലേക്കു പോകാം. ചൈനക്കാര്‍ക്ക് എന്തുമാകാം എന്നാണ് അറിവുള്ളവര്‍ പറയുന്നത്. അവരുടെ ഹൗ ടു അന്വേഷണം എവിടെ നില്‍ക്കുന്നു എന്നു നോക്കാം. how to learn english എന്നതാണ് അവരുടെ പ്രധാന അന്വേഷണം. how to keep healthy എന്നതാണ് രണ്ടാമത്തെ പ്രധാന അന്വേഷണം. how to write a resume, how to write a report, how to write a cover letter, how to improve english, how to write an essay,how to learn english well തുടങ്ങിയവയാണ് മറ്റു പ്രധാന അന്വേഷണങ്ങള്‍. ഇംഗ്ലീഷുമായി ബന്ധപ്പെട്ട് മൂന്ന് അന്വേഷണങ്ങളാണുള്ളത്. എങ്ങനെ ഇംഗ്ലീഷ് പഠിക്കാം, എങ്ങനെ ഇംഗ്ലിഷ് മെച്ചപ്പെടുത്താം, എങ്ങനെ ഇംഗ്ലിഷ് ശരിക്കും പഠിക്കാം. സമ്മതിക്കണ്ടേ ? ചൈനക്കാരെല്ലാം കൂടി ഇംഗ്ലിഷ് പഠിച്ചിറങ്ങിയാല്‍ ഇംഗ്ലിഷുകാരുടെ കാര്യം എന്താകും ? പെണ്ണോ ഗര്‍ഭമോ ഒന്നും അവരുടെ അന്വേഷണങ്ങളില്‍ എവിടെയുമില്ല. എന്നു കരുതി അവര്‍ക്കിതിലൊന്നും താല്‍പര്യമില്ല എന്നു കരുതരുത്. ഇതൊക്കെ ഗൂഗിളിനോടു ചോദിച്ചിട്ടു വേണോ അറിയാന്‍ എന്ന് അവിടുത്തെ കൊച്ചുകുട്ടികള്‍ പോലും ചോദിക്കും. അതുകൊണ്ടാണല്ലോ പോപുലേഷനില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് പിടിച്ചുനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ വല്ല സംശയവുമുണ്ടെങ്കില്‍ ഗൂഗിള്‍ വേണമെങ്കില്‍ ചൈനയോടു ചോദിക്കട്ടെ !

അമേരിക്കക്കാരെ വലയ്‍ക്കുന്ന പ്രശ്നം ? ഇതൊന്നുമല്ല. എങ്ങിനെ ഒരു ടൈ കെട്ടണം എന്നതാണ് അവരുടെ ഹൗ ടു അന്വേഷണങ്ങളില്‍ മുഴച്ചുനില്‍ക്കുന്നത്. സംഭവം തന്നെ ! അമേരിക്ക മാത്മല്ല, കാനഡയിലും ഓസ്ട്രേലിയയിലും വികസിതമായ മറ്റു പല രാജ്യങ്ങളിലും ഓണ്‍ലൈന്‍ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ടൈ കെട്ടിപ്പടുക്കുന്നതെങ്ങനെ എന്നതാണ്. ഇവരുടെ മറ്റ് തിരച്ചില്‍ വിഷയങ്ങളില്‍ എവിടെയും കള്ളോ പെണ്ണോ ഗര്‍ഭമോ ഇല്ല. മറ്റു പലതും ഹൗ ടു വില്‍ തുടങ്ങുന്ന സിനിമകളുടെയോ വെബ്സൈറ്റുകളുടെയോ ഒക്കെ പേരാണ്. ബാക്കി എല്ലാം അവര്‍ക്കറിയാം. എങ്കിലും how to lose weight fast, how to get a passport,how to write a resume തുടങ്ങിയവയും ലിസ്റ്റിലുണ്ട്. പത്താമത്തെ ഐറ്റം ഒന്നു വേറെയാണ്. how to make jello shots- എന്തോ കുടിക്കുന്ന ദ്രാവകമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇനി അമേരിക്കക്കാരോട് ചോദിക്കാം- ജെല്ലോ ഷോട്സ് ഒക്കെ കുടിക്കാറുണ്ടോ എന്ന്, ഹല്ല പിന്നെ !

how to write a cv എന്നതാണ് യുകെയിലെ പ്രധാന അന്വേഷണം. ഇപ്പോഴാണ് ജോലി ചെയ്താലേ ജീവിക്കാന്‍ പറ്റൂ എന്ന അവസ്ഥയിലേക്ക് രാജ്യമെത്തിയതെന്നു തോന്നുന്നു. എങ്ങനെ ചുംബിക്കണം എന്നതാണ് രണ്ടാമത്തെ സംശയം. അതുപോലുമറിയാത്തവരാണോ യുകെയിലുള്ളത് ? യുകെയിലുള്ള മലയാളികള്‍ക്ക് ഇങ്ങനൊരു പ്രതിസന്ധി ഉണ്ടാവില്ല എന്നു പ്രത്യാശിക്കാം.

ഗൂഗിള്‍ ബ്രസീല്‍ നോക്കിയപ്പോള്‍ സത്യം പറഞ്ഞാല്‍ കണ്ണുനിറഞ്ഞുപോയി. how to save a life എന്നതാണ് അവരുടെ ഏറ്റവും പ്രചാരമുള്ള ഹൗ ടു അന്വേഷണം. എങ്ങനെ ഒരു ജീവന്‍ രക്ഷിക്കാം എന്ന വിഷയത്തില്‍ ഇത്രയധികം അന്വേഷണങ്ങള്‍ ! ബ്രസീലുകാര്‍ ഇത്ര നല്ലവരോ ? പിന്നെ, കോപ്പാ ! how to save a life എന്നത് ഒരു മ്യൂസിക് വിഡിയോ ആണ്. തീര്‍ന്നില്ലേ ? അവരുടെ മൂന്നാമത്തെ തിരച്ചിലും കണ്ട് ഞാന്‍ അമ്പരന്നു how to make love to a woman. ആ പേരില്‍ ഒരു സിനിമയിറങ്ങിയിട്ടുണ്ട്, അത്രേയുള്ളൂ കാര്യം.

ഇന്‍ഡോനേഷ്യക്കാര്‍ക്ക് യൂ ട്യൂബ് വിഡിയോ ഒന്നും ഡൗണ്‍ലോഡ് ചെയ്താല്‍ പോര, യൂ ട്യൂബ് തന്നെ ഡൗണ്‍ലോഡ് ചെയ്യണം. how to download youtube എന്നതാണ് അവരുടെ നമ്പര്‍ വണ്‍ സേര്‍ച്ച് സജഷന്‍. how to download video from youtube എന്നത് രണ്ടാമതേ വരുന്നുള്ളൂ, ഭയങ്കരന്‍മാര്‍ ! ഫ്രൈഡ് റൈസ്, ഐസ് ക്രീം എന്നിവയുണ്ടാക്കുന്നതെങ്ങനെ എന്നിവയും ആദ്യപത്തിലുണ്ട്.

ശ്രീലങ്കക്കാര്‍ ഇങ്ങനെ പോയാല്‍ ഭാവിയില്‍ നൈജീരിയക്കാരെപ്പോലെയാകും. how to hack facebook, how to hack facebook password, how to hack gmail എന്നിവയാണ് ശ്രീലങ്കന്‍ ഗൂഗിളിലെ ആദ്യ മൂന്നു സജഷന്‍സ്. ഹാക്ക് ചെയ്യണം ഹാക്ക് ചെയ്യണം എന്ന ചിന്ത മാത്രം. ഗര്‍ഭത്തിന്‍റെ പ്രശ്നം അവര്‍ക്കുമുണ്ട് പക്ഷേ, ഇന്ത്യയിലെപ്പോലെ രൂക്ഷമല്ല.

അപ്പോള്‍ നൈജീരിയയുടേത് എന്തൊക്കെയായിരിക്കും എന്നു നമ്മളാലോചിക്കും. how to make money online എന്ന മാന്യമായ അന്വേഷണത്തിനു പോലും അവിടെ മൂന്നാം സ്ഥാനമേയുള്ളൂ. how to make love to a woman (പറഞ്ഞല്ലോ, സിനിമയാണ്), how to write a proposal എന്നിവയാണ് ആദ്യരണ്ടു സ്ഥാനങ്ങളില്‍.

പാക്കിസ്ഥാനിലും പ്രധാന അന്വേഷണം ഗര്‍ഭമുണ്ടാക്കുന്നതെങ്ങനെ എന്നതു തന്നെയാണ്. അല്ലെങ്കിലും ഇന്ത്യക്കു താല്‍പര്യമുള്ള കാര്യങ്ങളില്‍ പാകിസ്ഥാനും താല്‍പര്യമുണ്ടാകണമല്ലോ. എന്തൊക്കെ പറഞ്ഞാലും ഒരേ ചോരയല്ലേ. എന്നാല്‍ ഫേസ്ബുക്ക് ഹാക്ക് ചെയ്യാനുള്ള താല്‍പര്യം അവര്‍ക്കുമുണ്ട്. ഹാക്കിങ് താല്‍പര്യങ്ങള്‍ രണ്ടാം സ്ഥാനത്താണെങ്കില്‍ എട്ടാമത് മറ്റൊന്നു കൂടിയുണ്ട് – how to open facebook in pakistan. ഇംഗ്ലീഷ് നന്നാക്കണമെന്നുള്ള ആഗ്രഹം പാകിസ്ഥാന്‍കാര്‍ക്കും നല്ലതുപോലെയുണ്ട്.

ഉഗാണ്ടയില്‍ ഇതൊന്നുമല്ല സ്ഥിതി. എത്ര കഷ്പ്പാടാണെങ്കിലും മറ്റേ പരിപാടിയെപ്പറ്റിയുള്ള അന്വേഷണം തന്നെയാണ് പ്രധാനം. how to make love (സിനിമയല്ല, പച്ചയായ യാഥാര്‍ഥ്യം) എന്നതാണ് ഉഗാണ്ടന്‍ അന്വേഷണങ്ങളില്‍ ഒന്നാമതുള്ള ഹൗ ടു. ഏതൊരു ഉഗാണ്ടക്കാരനും ഉണ്ടാകാവുന്ന സംശയത്തിനു നാലാം സ്ഥാനമാണ്- how to get rich. ഏഴാം സ്ഥാനമാണെങ്കിലും എങ്ങനെയെങ്കിലും ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹം അവര്‍ക്കുമുണ്ട്.

സൗത്ത് ആഫ്രിക്കയിലും ഇതേ ചോദ്യം തന്നെയാണ് ഒന്നാം സ്ഥാനത്ത്- how to make love. ഗര്‍ഭത്തെപ്പറ്റി അവര്‍ക്കുമുണ്ട് അറിയാന്‍. പക്ഷെ, ഫോളിങ് ഇന്‍ ലവ് എന്നൊക്കെ പറയുന്നതുപോലെ how to fall pregnant എന്നതാണ് അവരുടെ അന്വേഷണം.

ദേ കിടക്കുന്നു, Fake IPL ചേട്ടന്‍

എന്തൊക്കെയായിരുന്നു, സൗരവ് ഗാംഗുലി, ഷാറൂഖ് ഖാന്‍… ഫേക് ഐപിഎല്‍ പ്ലേയര്‍ എന്ന ബ്ലോഗിലൂടെ 2008ലെ ഐപിഎല്‍ ക്രിക്കറ്റ് മാമാങ്കത്തെ കുത്തിമറിച്ച അതിഭയങ്കരനായ ബ്ലോഗര്‍ അഞ്ജാതന്‍റെ കുപ്പായം അഴിച്ചുവച്ച് കളത്തിലിറങ്ങിയിരിക്കുന്നു. അനുപം മുഖര്‍ജി, 34 വയസ്. ബംഗാള്‍ സ്വദേശിയായ ഈ 34-കാരന്‍ നേരത്തെ വിപ്രോ കമ്പനിയില്‍ ജോലി നോക്കിയിട്ടുണ്ട്. ബാംഗ്ലൂരില്‍ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനുപം ഇപ്പോള്‍ ഒരു ഹിന്ദി സിനിമയുടെ തിരക്കഥയുടെ പണിപ്പുരയിലാണത്രേ.

ഫേക് ഐപിഎല്‍ പ്ലേയര്‍ ബ്ലോഗില്‍ കഴിഞ്ഞ ദിവസമാണ് താന്‍ വെളിച്ചപ്പെടാന്‍ പോകുന്നു എന്ന പ്രഖ്യാപനം ഉണ്ടായത്. ഓഗസ്റ്റ് 28ന്‍റെ ബ്ലോഗ്പോസ്റ്റ് ഇത്രമാത്രം-” It is time to finally lay to rest the ghost of the fake ipl player. It’s been an amazing ride but like all good things this too must come to an end. Watch me this weekend on Times Now for the complete story.”

പറഞ്ഞതുപോലെ തന്നെ ടൈംസ് നൗ ചാനല്‍ സംഗതി വെളിപ്പെടുത്തി.

മൊട്ടത്തലയന്‍ മുഖര്‍ജി തന്‍റെ ഐപിഎല്‍ അന്തര്‍നാടകങ്ങളുടെ തിരക്കഥ വിവരിക്കുന്ന വിഡിയോ റിപ്പോര്‍ട്ടുകള്‍ ഇവിടെ കാണാം. ഭാഗം-1, ഭാഗം-2, ഭാഗം-3,ഭാഗം-4. ഫയങ്കരന്‍ തന്നെ അല്ലേ ? ഒരു ഘട്ടത്തില്‍ ഫേക് ഐപിഎല്‍ പ്ലേയര്‍ ഞാനല്ലേ എന്നു പോലും വായനക്കാര്‍ സംശയിച്ചിരുന്നു എന്നതുകൊണ്ട് സംശയത്തിന്‍റെ നിഴലില്‍ നിന്നും എന്നെ മുക്തനാക്കി സ്വയം വെളിച്ചത്തുവന്ന അനുപം മുഖര്‍ജിയെ ഞാനഭിനന്ദിക്കുന്നു. ഇനി ഷാറൂഖ് ഖാനും ശ്രീശാന്തുമൊക്കെ ക്വട്ടേഷന്‍ കൊടുക്കുന്നത് നോക്കിയിരുന്നോ.

2009ലെ ഏറ്റവും ശ്രദ്ധേയമായ ബ്ലോഗായിരുന്നു ഫേക്ഐപിഎല്‍ പ്ലേയര്‍.സ്വകാര്യത കൈവിട്ടുപോകാതെ എങ്ങനെ ബ്ലോഗ് ചെയ്യാം എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണവും അത് തന്നെയായിരുന്നു. മുമ്പ് മീനാക്ഷി റെഡ്ഡി മാധവനും ഇതേ മട്ടില്‍ ബ്ലോഗ് ചെയ്തിരുന്നെങ്കിലും പെന്‍ഗ്വിന്‍ പുസ്തകവും പ്രശസ്തിയും വന്നപ്പോള്‍ സ്വയം പുറത്തുവന്നു. ഫേക് ഐപിഎല്‍ ചേട്ടനെയും മറ്റൊന്നല്ല പുറത്തെത്തിച്ചിരിക്കുന്നത്. എങ്കിലും കഴിഞ്ഞ വര്‍ഷം അവസാനം ഗേം ചേഞ്ചേഴ്സ് എന്ന പേരില്‍ അങ്ങേര് ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. അതിനു ശേഷം ഷാഡോ അഭിമുഖങ്ങളും ചാറ്റുകളുമായി സജീവമായിരുന്നു താനും. ഒടുവില്‍ ടൈംസ് നൗവിനു കീഴടങ്ങി.

ബ്ലോഗ് സൂപ്പര്‍ഹിറ്റായതോടെ കളിയില്‍ നിന്നു ശ്രദ്ധമാറ്റിയ ജനം ബ്ലോഗിലെ അപ്‍‍ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയായിരുന്നല്ലോ. മോഡിയും തരൂരും സുനന്ദയുമൊക്കെ വന്നതോടെ ഈ വര്‍ഷത്തെ ഐപിഎല്ലും ജോറായി കിട്ടി. ഇനി അടുത്തവര്‍ഷത്തേക്ക് എന്തെങ്കിലും കേസുകെട്ടുകള്‍ ഉണ്ടാവണേ എന്നു പ്രാര്‍ഥിക്കാം. എന്തായാലും ഐപിഎല്‍ ചേട്ടന്‍ കീഴടങ്ങിയ സാഹചര്യത്തില്‍ അന്ന് അദ്ദേഹം നല്‍കിയിട്ടുള്ള ഇരട്ടപ്പേരുകള്‍ ഇത്തരുണത്തില്‍ ഒന്നു സ്മരിക്കട്ടെ.

Vinnie Dildo/ Badsaah Dildo – Shah Rukh Khan
Kishen Kanhaiyya – Ravi Shastri
Lord Almighty – Ganguly
Sheikh of Tweak – Shane Warne
Bevdaa – Jessie Ryder
Big Sister – Shilpa Shetty
Calypso King – Gayle
Mr. Batlivala – Mallaya
Prince Charles of Patiala – Yuvraj Singh
Little Monster – Sachin
Pedophile Priest – GilCHRIST
Little John – Ishant Sharma
Kaan Moolo – Agarkar
Appam Chutiy* – Sreesanth
Phoren babas – McCullum & Buchanan
RDB – Ranadeb Bose
Mira Bhai – Harbhajan Singh
Sandy Baddy Babe – Mandira Bedi

ആരും ഹോളണ്ടുകാരായി ജനിക്കുന്നില്ല; ഈപെണ്ണുങ്ങള്‍…

അര്‍ജന്റീനയും ബ്രസീലും കഴിഞ്ഞാല്‍ പിന്നെ നമുക്കെന്ത് താല്‍പര്യം ? എല്ലാം കഴിഞ്ഞ് ആകെയൊരു പ്രതീക്ഷയുണ്ടായിരുന്നത് പാരഗ്വായിലായിരുന്നു. ഗോളടിച്ചാല്‍ തുണി പറിക്കാന്‍ തയ്യാറായി നിന്ന സൂപ്പര്‍ മോഡല്‍ ലറിസയെ ഓര്‍ത്തെങ്കിലും അവന്‍മാര്‍ക്കൊരു കുഞ്ഞുഗോള്‍ അടിക്കാമായരുന്നു. ഒന്നും സംഭവിച്ചില്ല. തുണിയുരിയാതെ തന്നെ ആഗോളപ്രസ്ഥാനമായി ലറിസയും മടങ്ങി. അതുമിതും മോഹിച്ചിരുന്ന നമ്മളാരായി ?

എന്നാല്‍ നിരാശപ്പെടാറായിട്ടില്ല. ഇനി നമ്മള്‍ ഒരേയൊരു ടീമിനോടൊപ്പമേ നില്‍ക്കേണ്ടതുള്ളു, അത് ഹോളണ്ട് ആണ്. ഹോളണ്ട് ജയിച്ചാല്‍ നമുക്ക് ലഭിക്കുന്നത് കാഴ്ചയല്ല, അനുഭവമാണ്. ഏത് അനുഭവം എന്ത് അനുഭവം എന്നൊക്കെ ചോദിച്ചാല്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പോര്‍ണോ പടങ്ങളിലൊക്കെ സമൃദ്ധമായി കാണാറുള്ള ഒരനുഭവം. ഹോളണ്ട് ജയിച്ചാല്‍ നമ്മള്‍ പാവം ഇന്ത്യക്കാര്‍ എന്തനുഭവിക്കാനാണ് എന്നു നിരാശപ്പെടാറുമായിട്ടില്ല. എല്ലാവരും കൂടി മുട്ടിപ്പായി പ്രാര്‍ഥിച്ചാല്‍ ഹോളണ്ട്, ജയിക്കും. ജയിച്ചാല്‍ ങ്ഹും.. ങ്ഹാ.. ങ്ഹം !

പോര്‍ണോ നടി ബോബി ഏഡന്റേതാണ് ഓഫര്‍. വേള്‍ഡ് കപ്പില്‍ ഹോളണ്ട് മുത്തമിട്ടാല്‍, ഓളും ഓള്‍ടെ കൂട്ടുകാരികളായ വേറെ രണ്ടുപേരും കൂടി ട്വിറ്ററില്‍ ഓളെ പിന്തുടരുന്ന സകല കുതറകള്‍ക്കും സൌജന്യമായി ഒരു സമ്മാനം നല്‍കും. സമ്മാനമേതാണ് എന്താണ് എന്നു ഞാനിവിടെ വിവരിക്കുന്നില്ല. ആയമ്മ ട്വീറ്റ് ചെയ്തിരിക്കുന്നതിങ്ങനെയാണ്: If Netherlands wins the worldcup I will give a BJ to all my followers, together with @vickyvette @misshybrid @gabbyquinteros 5114 and counting RT.

ഞാനും ഫോളോ ചെയ്തു. ഇനി ഹോളണ്ടെങ്ങാനും ജയിച്ചാലോ !
ആരും തിരക്കു കൂട്ടേണ്ട, പതിയെ ഫോളോ ചെയ്താല്‍ മതി. കാരണം, പുള്ളിക്കാരി ട്വീറ്റ് ചെയ്യുമ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം 5114 ആയിരുന്നെങ്കില്‍ ഓഫര്‍ പുരുഷലോകത്തിന്റെ ആകെ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. പോര്‍ണ്‍ സ്റ്റാറിന്റെ പെര്‍ഫോമന്‍സ് സിഡിയില്‍ കണ്ടിട്ടു തന്നെ സഹിക്കാന്‍ വയ്യാതിരിക്കുന്നവരോട് നേരിട്ട് ഒരു ചാന്‍സ് ചുമ്മാ തരാമെന്നു പറയുമ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നിന്ന നില്‍പില്‍ ബോബിയുടെ ഫോളോവേഴ്സ് നാലിരട്ടിയായി. ഇപ്പോള്‍ തന്നെ 56,000 കഴിഞ്ഞു. ഒരു പോര്‍ണ്‍സ്റ്റാറിനെ എത്ര സ്ത്രീകള്‍ പിന്തുടരുന്നുണ്ടാവുമെന്ന് ഊഹിക്കാം. 99 ശതമാനവും പുരുഷന്‍മാര്‍ തന്നെയായിരിക്കും. ഓഫര്‍ നടപ്പാക്കാന്‍ മൂന്നേ മൂന്നു പെണ്ണുങ്ങളും. ഫൈനല്‍ ആകുമ്പോഴേക്കും ഫോളോവേഴ്സ് 100,000 എങ്കിലും ആകും.

ഇനി ഫൈനലില്‍ ഹോളണ്ട് ജയിക്കുന്നു എന്നിരിക്കട്ടെ, ഈ മൂന്നു ചേച്ചിമാര്‍ക്ക് അടുത്ത വേള്‍ഡ് കപ്പ് വരെയെങ്കിലും മറ്റൊരു ജോലി ചെയ്യേണ്ടി വരില്ല. ഒന്നു മുതല്‍ എണ്ണിയെണ്ണി സകല കോന്തന്‍മാരുടെയും സിബ് അഴിക്കണം. വാഗ്ദാനം നടപ്പാക്കണം, നാലു വര്‍ഷം കൊണ്ടെങ്കിലും കവര്‍ ചെയ്താല്‍ ഭാഗ്യം. അപ്പോഴും ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഫൈനലില്‍ ഹോളണ്ട് ജയിച്ചു എന്നു കരുതുക. ആ റിസള്‍ട്ട് അറിഞ്ഞതിനു ശേഷം വന്നു ഫോളോ ചെയ്യുന്ന ചെറ്റകള്‍ക്കും ഈ സേവനം ലഭ്യമാകുമോ ? കേരളത്തിലൂള്ള ഫോളോവേഴ്സിനോടു വാക്കു പാലിക്കാന്‍ മൂവര്‍ സംഘം ഇങ്ങോട്ടു വരുമോ അതോ നമ്മള്‍ അങ്ങോട്ടു പോകണോ ? അങ്ങനെ പോവുകയാണെങ്കില്‍ അതിന്റെ ചിലവ് ആരു വഹിക്കും ? ഒന്നൊന്നര ലക്ഷം രൂപ വണ്ടിക്കൂലി മുടക്കി അവിടെപ്പോയി കാര്യം ‍’ഫ്രീ‍’യായി സാധിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ പകുതി മുടക്കി ഇവിടെ കുറച്ചുകൂടി മെച്ചപ്പെട്ട സേവനം കണ്ടെത്തുന്നതല്ലേ ? ഇനി വണ്ടിക്കൂലിയും ബോബി തന്നെ വഹിക്കുമെന്നിരിക്കട്ടെ, ഇത്രയും ആളുകളെ കൈകാര്യം ചെയ്തു വരുമ്പോള്‍ ഈ ഓഫറിനു ശേഷം മാത്രം ചേച്ചിയെ പിന്തുടര്‍ന്ന ആക്രാന്തക്കാരുടെ നമ്പര്‍ എപ്പോ വരും ? ടോക്കണോ മറ്റോ ഇതിനായി ഏര്‍പ്പെടുത്തുന്നുണ്ടോ ? ഉണ്ടെങ്കില്‍ അതെങ്ങനെ സ്വന്തമാക്കും ?

വാക്കു പാലിക്കുമെന്ന നിലയ്ക്ക് നമ്മുടെ നമ്പരും വരുമെന്നു കരുതാം. എന്നാല്‍, ഈ മഹായജ്ഞം നടത്തുന്നതിനിടെ മൂന്നു പേരും തട്ടിപ്പോകുന്നു എന്നിരിക്കട്ടെ, പിന്നെ ആരാണ് അവശേഷിക്കുന്ന ആയിരങ്ങളുടെ തൃഷ്ണയെ ശമിപ്പിക്കുക ? പിക്കപ്പ് പോയി-പോയില്ല എന്നും പറഞ്ഞു നില്‍ക്കുന്നവരും ബോബിയെ ഫോളോ ചെയ്തിട്ടുണ്ടാവും. ഹോളണ്ട് ജയിച്ചാല്‍, വാക്കു പാലിച്ചു പാലിച്ചു വരുമ്പോഴേക്കും പലരുടെയും പിക്കപ്പ് പൂര്‍ണമായി നശിക്കാമെന്നതിനാല്‍ അത്തരക്കാര്‍ക്ക് മുന്‍ഗണനയുണ്ടോ? ചോദ്യങ്ങള്‍ അവസനിക്കുന്നേയില്ല.

വാക്കു പറഞ്ഞാല്‍ വാക്കാണെന്ന് ബോബി ഉറപ്പിച്ചു പറയുന്നുണ്ട്. ഫോളോവേഴ്സിനെ അതുമിതും പറഞ്ഞ് പെണ്ണ് വല്ലാതെ കൊതിപ്പിക്കുന്നുമുണ്ട്. ഒരു ട്വീറ്റ് ഇങ്ങനെയാണ്: Only one more game between you and a free BJ !!! ശ്ശൊ, ആരായാലും കണ്‍ട്രോള് പോകും. എന്തായാലും ടീംബിജെ (വദനസുരതസംഘം) രാജ്യാന്തരമാധ്യമങ്ങളില്‍ വല്ലാതെ ശ്രദ്ധ പിടിച്ചിരിക്കുകയാണ്. ജര്‍മനിയോ സ്പെയിനോ ജയിക്കുമെന്നു തോന്നിയിട്ടാവും ആ മേഖലയില്‍ നിന്ന് ആരും ഇത്തരത്തിലൊരു ഓഫര്‍ മുന്നോട്ടു വച്ചിട്ടില്ല.

അര്‍ജന്റീന ജയിച്ചാല്‍ സ്ട്രീക്കിങ് നടത്തുമെന്നു കോച്ച് മറഡോണ പറഞ്ഞതിനു ശേഷം പാരഗ്വായ്ക്കു വേണ്ടി ലറിസ നടത്തിയ ഓഫറായിരുന്നു ഈ ലോകകപ്പില്‍ ഏറെ ശ്രദ്ധേയമായത്. അതിനു ശേഷം പോര്‍ണോ നടിമാരായ വിക്കി, ഹൈബ്രിഡ് എന്നിവര്‍ യഥാക്രമം യുഎസ് ഇംഗണ്ട് എന്നീ രാജ്യങ്ങള്‍ വിജയിച്ചാല്‍ ട്വിറ്റര്‍ പിന്തുടര്‍ച്ചാര്‍ക്ക് സൌജന്യ ഓഫര്‍ നല്‍കിയിരുന്നു. രണ്ടു ടീമുകളും പണ്ടാരമടങ്ങിയതോടെ ബോബി ഹോളണ്ടിനു വേണ്ടി അതേ ഓഫര്‍ പ്രഖ്യാപിക്കുകയായിരുന്നു. ബോബിയോടൊപ്പം ഉദ്യമം പൂര്‍ത്തിയാക്കാന്‍ തങ്ങളുമുണ്ടെന്ന് വിക്കിയും ഹൈബ്രിഡും അറിയിച്ചതോടെയാണ് അതൊരു സംഘടനയായി മാറിയതും ബോബി സംയുക്ത ഓഫര്‍ ട്വീറ്റ് ചെയ്തിരിക്കുന്നതും. എന്തായാലും ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്രയുടെ നഗ്നചിത്രം ഡിലീറ്റ് ചെയ്ത ട്വിറ്ററിന് ഈ വേള്‍ഡ്കപ്പ് ഓഫറിനോട് എതിര്‍പ്പൊന്നുമില്ല.

കര്‍ത്താവേ പാരഗ്വായ് ജയിക്കണേ !

ബ്രസീലും അര്‍ജന്‍റീനയും പോയി. ഇന്നു നടക്കുന്ന പാരഗ്വായ്-സ്പെയിന്‍ മല്‍സരത്തില്‍ പാരഗ്വായ് ജയിക്കണേ എന്നൊരു പ്രാര്‍ഥന മാത്രം അവശേഷിക്കുന്നു. ബോളേതാണ് ബാറ്റേതാണെന്നു തിരിച്ചറിയാത്ത എനിക്കു പെട്ടെന്നാണ് ഫുട്ബോളില്‍ കമ്പമുണ്ടായിരിക്കുന്നത്. ബ്രസീലും അര്‍ജന്‍റീനയും തമ്മിലാണ് ഫൈനല്‍ കളിക്കുന്നതെന്നും ഇവരിലാരെങ്കിലും വേള്‍ഡ് കപ്പ് കൊണ്ടുപോകുമെന്നുമൊക്കെയാണ് ആദ്യം കേട്ടിരുന്നത്. സെക്രട്ടറിയേറ്റിനടുത്ത് ടിവിക്കട നടത്തുന്ന എന്‍റെ പരിചയക്കാരന്‍ പറഞ്ഞത് ബ്രസീലും അര്‍ജന്‍റീനയും ലോകകപ്പില്‍ നിന്നു പുറത്തായെന്നാണ്.

മറഡോണയുടെ പേരും അയാള്‍ പലതവണ പറഞ്ഞു. മറഡോണയൊക്കെ ഇപ്പോഴും കളിക്കുന്നുണ്ട് എന്നു ഞാന്‍ കരുതിയില്ല. വണ്‍ഡേയില്‍ സെറീന വില്യംസിനെതിരെ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചിട്ടുള്ളയാളാണ് മറഡോണ എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു. ഞാന്‍ അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞന്നേയുള്ളൂ. ഫുട്ബോളില്‍ ‍ഞാന്‍ തീരെ അജ്ഞനല്ല എന്നു നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതും എന്‍റെ ആവശ്യമാണല്ലോ.

സത്യം പറഞ്ഞാല്‍ ഈ ലോകകപ്പ് തുടങ്ങിയതിനു ശേഷം ഇന്നു വരെ ഒരൊറ്റ കളി പോലും ഞാന്‍ കണ്ടിട്ടില്ല. ഓരോരുത്തര്‍ എത്ര സെറ്റിനാണ് മറ്റേ ടീമുകളെ തോല്‍പിക്കുന്നത് എന്നും ഞാനന്വേഷിച്ചിട്ടില്ല. ബട്ട്, ഇന്നു ഞാന്‍ കളി കാണും. കാണാതിരിക്കാനെനിക്കാവില്ല. എന്നെ ഫുട്ബോളിലേക്ക് ഹഠാദാകര്‍ഷിച്ച പാരഗ്വായിലെ ലിഞ്ചെറി മോഡല്‍ ലറിസ റിക്വല്‍മിയോടൊപ്പം ഇക്കളി തീക്കലി പാരഗ്വായ് ജയിക്കണേ എന്നു ‍ഞാന്‍ പ്രാര്‍ഥിക്കുന്നു.

അര്‍ജന്‍റീന ജയിച്ചാല്‍ നഗ്നനായി ഓടിക്കൊള്ളാമെന്ന് മറഡോണ പറഞ്ഞിരുന്നുവത്രേ. മറഡോണയുടെ നഗ്നത എത്ര ഭീകരമായിരിക്കും എന്നതോര്‍ക്കണം, അല്ലെങ്കില്‍ ദൈവം തമ്പുരാന്‍ ഇടപെട്ട് ആ ടീമിനെ തോല്‍പിക്കില്ലല്ലോ. കോഴിക്കോട്ടെ അര്‍ജന്‍റീന ഫാന്‍സും മറഡോണയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അര്‍ജന്‍റീന കപ്പുമായി നില്‍ക്കുമ്പോള്‍ തുണിയില്ലാതെ ഓടും എന്നു പറഞ്ഞിരിക്കുന്നു. അര്‍ജന്‍റീനയുടെ അപ്പീസു പൂട്ടിയതോടെ നാട്ടുകാര്‍ പലതും കാണാതെ രക്ഷപെട്ടു. ലോകം കാത്തിരിക്കുന്ന കാളി ഇന്നിനിയുള്ളതാണ്. സ്പെയിനും പാരഗ്വായും തമ്മിലുള്ള മുടിഞ്ഞ കളി.

പാരഗ്വായ് ഫൈനലില്‍ ജയിച്ചാല്‍ ദേഹത്ത് പതാകയുടെ നിറം പൂശി നഗ്നയായി ഓടുമെന്ന് നമ്മുടെ ലറിസ നേരത്തെ പറഞ്ഞിരുന്നല്ലോ. ആദ്യം അതു കേട്ടപ്പോള്‍ പുള്ളിക്കാരി ചുമ്മാ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നാണ് കരുതിയത്. ബ്രസീലും അര്‍ജന്‍റീനയും തുള്ളിതുളളി നില്‍ക്കുമ്പോഴാണ് ഒരു പാരഗ്വായ്.ബട്ട്, കാര്യങ്ങള്‍ തകിടം മറഞ്ഞിരിക്കുകയാണ്. ഫൈനലില്‍ പാരഗ്വായ് കളിക്കാനും ജയിക്കാനുമുള്ള സാധ്യത കണ്ണുമടച്ചു തള്ളിക്കളയാനാവില്ലെന്നിരിക്കെ ലോകം ലറിസയുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മനസാ വസ്ത്രാക്ഷേപം നടത്തി പാരഗ്വായുടെ വിജയത്തിനു വേണ്ടി പ്രാര്‍ഥിക്കണോ വേണ്ടയോ എന്നാലോചിക്കുമ്പോള്‍ ലറിസ രണ്ടുപടി താഴേക്കിറങ്ങിയിരിക്കുകയാണ്.

ലറിസയുടെ ഒടുവിലത്തെ പ്രഖ്യാപനമനുസരിച്ച് ഇന്ന് സ്പെയിനുമായുള്ള കളി പാരഗ്വായ് ജയിച്ചാല്‍ ലറിസ തുണിയുരിയും. ദേഹമാകെ പതാകയുടെ നിറം പൂശി (ട്രാന്‍സ്പെരന്‍റ് പതാകകളാണ് ഈ സമൂഹത്തിനാവശ്യം)ചേച്ചി ഗാലറിയില്‍ ഇരിക്കുകയാണ്, പാരഗ്വായ് ജയിച്ചാല്‍ ഇറങ്ങിയോടും. കളി തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. പാരഗ്വായ് ജയിക്കുമോ ? ജയിക്കണോ ? അതോ, ചേച്ചി പാരഗ്വായ് ഒരു ഗോളടിച്ചാല്‍ തുണിയുരിയാം എന്ന് ഓഫര്‍ പരിഷ്കരിക്കുമോ ?

എന്തൊക്കെയായാലും ലറിസയ്‍ക്കു ബുദ്ധിയുണ്ട്. സ്വന്തം ടീമിനെ പിന്തുണയ്‍ക്കാന്‍ വേണ്ടി ടീമിനോടൊപ്പം ഔദ്യോഗിക ചിയര്‍ ഗേളായി എത്തിയ ലറിസയ്ക്ക് ഇനി ഒന്നും നോക്കാനില്ല. ഒരു അടിവസ്ത്ര മോഡലായി പുറപ്പെട്ട ലറിസ തിരികെ രാജ്യത്തെത്താന്‍ പോകുന്നത് ലോകപ്രസിദ്ധയായിട്ടാണ്, തുണിയുരിഞ്ഞാലും ഇല്ലെങ്കിലും. കേരളത്തിന്‍റെ ഒരു കോണിലിരുന്ന് കൂതറ ബ്ലോഗറായ ഞാന്‍ വരെ ലറിസയെപ്പറ്റി വര്‍ണിക്കുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ചേച്ചിയെ ആഘോഷിച്ചതിനു കയ്യും കണക്കുമില്ല എന്നതു പ്രത്യേകം പറയേണ്ടല്ലോ. ലോകകപ്പ് ആരു കൊണ്ടുപോയാലും നമുക്കെന്ത്.. ഇന്നത്തെ മനോഹരമായ കളിയില്‍ പാരഗ്വായ് ജയിക്കണേ എന്ന് എല്ലാവരും മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുക…

It’s Time for Africa :)

ഒരു ജാതി, ഒരു മതം, ഒരേയൊരു വികാരം- ഫുട്ബോള്‍ ! ലോകത്തെ സമത്വസുന്ദരമാക്കുന്ന, ഹൃദയങ്ങളെ അതിരുകള്‍ക്കപ്പുറത്തേക്കു നയിക്കുന്ന ലോകത്തിന്‍റെ കളിയോടൊപ്പം, പന്തിനൊപ്പം ഇനി ഒരു മാസം.ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കയിലെത്താതെ തന്നെ ലോകം ടെലിവിഷന്‍റെ ഗോള്‍പോസ്റ്റിനുള്ളില്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കും. ആളിക്കത്തുന്ന നെഞ്ചില്‍ ഒരേ ആവേശം, ഒരേ പ്രാര്‍ഥന. കണ്ണീരിനും ആര്‍പ്പു വിളികള്‍ക്കുമെല്ലാം ഒരേ അര്‍ഥം. ലോകം ഒന്നാവുന്ന അപൂര്‍വമായ അനുഭവമാണ് ഫുട്ബോള്‍. കായിക മാമാങ്കമെന്നതിനപ്പുറം ലോകത്ത് ഒരു മതത്തിനും രാഷ്ട്രീയപ്രസ്ഥാനത്തിനും സാധിക്കാത്ത ഒന്ന് സാധ്യമാക്കുന്നു എന്നതുകൊണ്ട് ഫുട്ബോള്‍ വിശുദ്ധമായ മതവും സംസ്കാരവും കലയും കൂടിയാകുന്നു. ആ വിശുദ്ധി കുടിയിരുത്തിയ മനസ്സുകളോടൊപ്പം ഇനിയുള്ള ദിവസങ്ങള്‍…

1998ലെ ലോകകപ്പിന് റിക്കി മാര്‍ട്ടിന്‍ അവതരിപ്പിച്ച ഓ മറിയ ആല്‍ബത്തിനു ശേഷം ഇക്കുറി ഷക്കീറയുടെ വക്ക..വക്ക ഫുട്ബോള്‍ പ്രേമികളുടെ സംഗീതത്തിന്‍റെ ലഹരിയിലേക്കും സംഗീതപ്രേമികളെ ഫുട്ബോള്‍ ജ്വരത്തിലേക്കും എടുത്തെറിയുന്നു.ഗാനത്തോടൊപ്പം ആദ്യ കിക്കിനായി ലോകം കാത്തിരിക്കുന്നു.

ലോകകപ്പില്‍ ആദ്യമായി ജബുലാനി പന്തുകള്‍ ഉപയോഗിക്കുന്ന മല്‍സരം കൂടിയാണ് ഇത്.അഡിഡാസ് ജബുലാനിയാണ് ലോകകപ്പിലെ ഔദ്യോഗിക പന്ത്.ഏകദേശം 4000 രൂപയാണ് വില. സാധാരണ പന്തുകളെക്കാള്‍ വിലയും വലിപ്പവും കൂടുതലുള്ളവയാണ് ജബുലാനി പന്തുകള്‍. ഇന്ത്യ കളിക്കുന്നില്ലെങ്കില്‍ കളിയിലുടനീളം ഇന്ത്യയുടെ സാന്നിധ്യം ജബുലാനി പന്തുകളിലൂടെയെങ്കിലും ഉറപ്പിക്കാം. ചൈനയിലാണ് നിര്‍മിക്കുന്നതെങ്കിലും ജബുലാനി പന്തുകളില്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ റബ്ബര്‍ ആണ്. ഇന്ത്യന്‍ റബ്ബര്‍ എന്നു പറയുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കോട്ടയം റബ്ബര്‍. കോട്ടയത്ത് റബ്ബറുള്ളത് പാലായിലും. അപ്പോള്‍ പാലായില്‍ റബ്ബര്‍ കൃഷിയുള്ള ‍ഞാനാരായി ?

അല്‍പസമയത്തിനകം ആരംഭിക്കുന്ന പത്തൊന്‍പതാം ലോകകപ്പ് ഫുട്ബോളിനായി ജൊഹനാസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ സന്നിഹിതരായിരിക്കും. അവര്‍ ലോകത്തിന്‍റെ പ്രതീകമാണ്. ലോകമെങ്ങുമുള്ള ടെലിവിഷന്‍ സ്ക്രീനുകള്‍ക്കു മുന്നില്‍ കാത്തിരിക്കുന്ന അനേകം കോടി മനുഷ്യരുടെ പ്രതീകമാണവര്‍. ഇനിയങ്ങോട്ടുള്ള 31 ദിവസങ്ങളിലായി 64 മല്‍സരങ്ങളാണ് നടക്കാനുള്ളത്. 10 സ്റ്റേഡിയങ്ങള്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. 32 രാജ്യങ്ങളില്‍ നിന്നായി 736 താരങ്ങള്‍ കാല്‍പ്പന്തിന്‍റെ ആവേശം ഏറ്റെടുക്കും.

ആതിഥേയ ടീമിന് ഇത് ഫുട്ബോളിലേക്കുന്ന ഉണര്‍വാണ്. ലോക നിലവാരത്തിലുള്ള ഒരു മല്‍സരം കാഴ്ച വയ്‍ക്കാന്‍ ദക്ഷിണാഫ്രിക്കക്ക് ആവുമോ എന്നു കണ്ടറിയണം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പതിനാറാം റാങ്ക് ഉള്ള ദക്ഷിണാഫ്രിക്കക്ക് ലോക റാങ്ക് 83 ആണ്. ബ്രസീല്‍, സ്പെയിന്‍, അര്‍ജന്‍റീന, ഇറ്റലി, ഇംഗ്ലണ്ട്… കപ്പില്‍ മുത്തമിടാനെത്തുന്ന ചുണക്കുട്ടികളോടൊപ്പം ലോകം ഓട്ടം തുടങ്ങുകയാണ്. ഒടുവില്‍ കപ്പ് ചുണ്ടോടു ചേര്‍ക്കാനുള്ള ഭാഗ്യം ആര്‍ക്കാണുണ്ടാവുക ? കളി ആരംഭിക്കുന്നു…

ദക്ഷിണാഫ്രിക്കയില്‍ നിന്നും കിക്ക് ഓഫ് ചടങ്ങ് തല്‍സമയം >>
ഫിഫ വെബ്സൈറ്റ് >>

ഇന്ത്യന്‍ പെണ്ണുകേസ് ലീഗ്

ഐപിഎല്‍ ക്രിക്കറ്റില്‍ നിന്നും പെണ്ണുങ്ങള്‍ ഒഴിയുന്നില്ല. തന്നെ ഒഴിവാക്കണമെന്ന് സുനന്ദ പുഷ്കര്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചതിന്‍റെ പിന്നാലെയാണ് കൂടുതല്‍ പെണ്ണുങ്ങളെ മാധ്യമങ്ങള്‍ നടുത്തളത്തിലേക്കിറക്കി വസ്ത്രാക്ഷേപം ചെയ്യുന്നത്. പോരെഹ്കില്‍ ടീംകോം മാനേജര്‍, ടീംകോം മാനേജര്‍ എന്ന് നമ്മളൊത്തെ പലകുറി പറഞ്ഞതതു പിടിക്കാഞ്ഞിട്ടായിരിക്കും സുനന്ദ പുഷ്കറും തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് ടീംകോം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പണി നിര്‍ത്തിയ സുനന്ദക്ക് ടീംകോം ജോലി ചുമ്മാ ഒരു ടൈംപാസ്സ് എന്നു തോന്നത്തക്കവിധം ഉന്നതമായ ബന്ധങ്ങളാണത്രേ പുറത്തുണ്ടായിരുന്നത്. എന്തായാലും, സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ടാംകോമിനെ കണക്ട് ചെയ്യാമെങ്കിലും സുനന്ദയെ കണട്ക്ട് ചെയ്യാന്‍ ന്യായമില്ല എന്നാണ് ടീംകോം വിശദീകരണം നല്‍കുന്ന സൂചന.

സുനന്ദ പുഷ്കറിനെ ഒഴിവാക്കുമ്പോള്‍ രംഗപ്രേവേശം ചെയ്യുന്ന സുന്ദരിയാണ് ഗബ്രിയേല ഡെമെത്രിയേഡ്സ്. സുന്ദരി എന്നു വച്ചാല്‍, ക്രിക്കറ്റ് വിവാദം പോലൊരു സംഗതിയില്‍ തീര്‍ത്തും അനുയോജ്യയായ കഥാപാത്രം. സുന്ദരിയെയും തരൂര്‍ ? ഛെ,ഛെ.. അസംബന്ധം ഒന്നും ആരും ആലോചിക്കരുത്. അതുപോലെ സുന്ദരിയും മോഡിയുമായും എന്തെങ്കിലും ഉണ്ടോ എന്നറിയില്ല. ഗബ്രിയേലക്കുട്ടിയുടെ പേരിലാണ് മോഡിയും തരൂരും തമ്മില്‍ പിണങ്ങിയത് എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ആണുങ്ങളായാല്‍ അങ്ങനെ വേണം. പിണങ്ങുമ്പോള്‍ ഒന്നുകില്‍ ഷാപ്പ് ലൈസന്‍സ്, അല്ലെങ്കില്‍ നല്ല ഏതെങ്കിലും പെണ്‍പിള്ളേര്‍. ഇങ്ങനെ ആരുമില്ലാതെ വെറുതെ തമ്മില്‍ പിണങ്ങരുത്.

ഗബ്രിയേലക്കുട്ടിയുടെ ഇന്ത്യയിലേക്കുളള വീസ പുതുക്കി നല്‍കരുത് എന്നു മോഡി ആവശ്യപ്പെട്ടതും അത് നിരസിച്ച് തരൂരിന്‍റ ഓഫിസ് കൊച്ചിന് വീസ പുതുക്കി നല്‍കിയതുമാണ് മോഡിയും തരൂരും തമ്മില്‍ പിണങ്ങാന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അപ്പോള്‍ ആ ഗബ്രിയേല ആരാണെന്ന് ചിലര്‍ ചോദിക്കും. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപിഎല്‍ രണ്ടാംസീസണിന്‍റെ ഭാഗമായി സംഘടിപ്പിച്ച മിസ് ഐപിഎല്‍ ബോളിവുഡ് 2009 ലെ മത്സാര്‍ഥികളിലൊരാളായിരുന്നു ഗബ്രിയേല.അത്യാവശ്യം പേരുള്ള സൗത്ത് ആഫ്രിക്കന്‍ മോഡല്‍. പ്രായം വെറും 23. ലോകത്തിലെ ഏറ്റവും സെക്സിയായ 100 പെണ്ണുങ്ങളുടെ ഒരു ലിസ്റ്റില്‍ ഗബ്രിയേലയുമുണ്ട്. മധുരപ്പതിനാറു കഴിഞ്ഞതില്‍ പിന്നെ മോഡലിങ്ങിലാണ് കമ്പം. ഒരു വിവാദനായികയാകാനും മറ്റുമുള്ള അംഗലാവണ്യങ്ങള്‍ ധാരാളമുണ്ട്. തല്‍ക്കാലം ഈ വിഡിയോ കണ്ടാസ്വദിക്കുക.

മിസ് ഐപിഎല്‍ ബോളിവുഡ് 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെ പ്രതിനിധീകരിച്ചാണ് ഗബ്രിയേല റാംപിലെത്തിയത് എന്നാല്‍ കടുത്ത മല്‍സരത്തിനൊടുവില്‍ ഗബ്രിയേലയെ പരാജയപ്പെടുത്തി ഡ്യൂണ്‍ കൊസ്സാട്ട്സ് എന്നോ മറ്റോ പേരുള്ള ഒരുത്തി മിസ്സ് ഐപിഎല്‍ ബോളിവുഡ് 2009 ആയി കിരീടമണിയുകയായിരുന്നു. ഇപ്പോള്‍, അവളെവിടെ കിടക്കുന്നു, ചുമ്മാ വിവാദത്തില്‍ തിരുകിക്കയറ്റപ്പെട്ട ഗബ്രിയേല എവിടെക്കിടക്കുന്നു ??

ഈ ഗബ്രിയേലയെ സര്‍വാധികാരിയായ മോഡി എന്തിനു പേടിക്കുന്നു എന്നൊരു ചോദ്യമുണ്ട്. അവള്‍ ഇന്ത്യയില്‍ വരികയോ പോവുകയോ ചെയ്യട്ടെ. അത്തരക്കാര്‍ക്ക് വീസ അനുവദിക്കമോ വേണ്ടയോ എന്നൊക്കെ ശുപാര്‍ശ ചെയ്യാന്‍ മോഡിയാര് ? ഐപിഎല്‍ കമ്മിഷണര്‍ എന്നു വച്ചാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെപ്പോലെ ഒരു പോസ്റ്റാണോ ? അല്ലെന്നു മോഡിക്കുമറിയാം. പക്ഷെ, ഗബ്രിയേല ഇന്ത്യയില്‍ വന്നാല്‍ തന്‍റെ കുടുംബം തകരുമെന്നും അതിനാല്‍ അവളുടെ വീസ പുതുക്കി നല്‍കരുതെന്ന് ആവശ്യപ്പെട്ടു എന്നുമാണ് ഒടുവിലത്തെ കഥകള്‍. അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് ദക്ഷിണാഫ്രിക്കയിലായിരുന്നു. കിടക്കുന്നതിനു മുമ്പ് ഒന്നുമാലോചിക്കാതെ പിന്നെ പശ്ചാത്തപിച്ചിട്ടു കാര്യമുണ്ടോ ?

എന്തായാലും, മോഡിയുടെ അഭ്യര്‍ഥനകളെല്ലാം വെളിപ്പെടുത്തി തരൂരിന്‍റെ ഓഫിസ് പെണ്ണിനെ പെണ്ണുകൊണ്ടെടുക്കുന്ന നാടന്‍ വിദ്യ പരീക്ഷിക്കുകയാണ്. തരൂരിനു വീട്ടില്‍ ചൂലുമായിരിക്കുന്ന ഒരു ഭാര്യയില്ല. സുനന്ദ പുഷ്കറുമായുള്ള സഹൃദം കുറ്റകരമായി ഇവിടെയാരും കാണുന്നുമില്ല. മോഡിയെ സംബന്ധിച്ച് കാര്യങ്ങള്‍ തിരിച്ചാണ്. തകരാന്‍ പലതുമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐപിഎല്‍ മല്‍സരങ്ങള്‍ക്കിടയിലാണത്രേ ഇവര്‍ ആദ്യമായി പരിചയപ്പെട്ടത്. തീര്‍ച്ചയായും ഹഠാദാകര്‍ഷിക്കപ്പെട്ടു കാണണം. പിന്നെ എന്തായി എന്നറിയില്ല. എന്തായാലും ഇതൊക്കെയാണ് ഭയങ്കര സംഭവങ്ങള്‍ എന്നു കരുതി ഫേക് ഐപിഎല്‍ പ്ളേയര്‍ എന്ന പേരില്‍ എഴുതിപ്പിടിപ്പിച്ച കൊതിയും നുണയും വായിച്ചു നെടുവീര്‍പ്പിട്ട നമ്മള്‍ അതിനെക്കാള്‍ ഭയങ്കരമായ സംഭവങ്ങളാണ് ശരിക്കും നടന്നത് എന്നറിഞ്ഞിട്ടും ഞെട്ടുന്നില്ല.

ഗബ്രിയേലയ്‍ക്ക് എന്തായാലും വേറെ വിചാരങ്ങളൊന്നുമില്ല. മോഡി തന്‍റെ വരവു തടയാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നു പുള്ളിക്കാരിക്കരിയത്തില്ല. അറിയാന്‍ താല്‍പര്യമില്ല എന്നൊരു ലൈനാണ്. പറഞ്ഞതില്‍ കൂടുതല്‍ ജീവചരിത്രം പറയാനും ഒരു താല്‍പര്യം കാണിക്കുന്നില്ല. ഇന്ത്യയില്‍ പലതവണ വന്നിട്ടുണ്ട്, ഇനീം വരും എന്നാണ് നിലപാട്. അതുപക്ഷെ, ഐപിഎല്ലിന്‍റെ വാലില്‍ തൂങ്ങാനല്ല, മറിച്ച് അന്തസ്സായി മോഡലിങ് ചെയ്യാനാണത്ര.ഇനിയങ്ങോട്ട് സംഗതി ജോറാകുന്ന മുറയക്ക് വിവാത്തിലേക്ക് കൈയ്യും മെയ്യും മറന്ന് കൂടുതല്‍ പെണ്ണുങ്ങള്‍ ഉണ്ടാകുമാറാകട്ടെ എന്നു മാത്രം ഞാന്‍ ആശംസിക്കുന്നു.