ബ്ലൂഫിലിം ഡെമോക്രസി

ഈ അടുത്ത കാലത്ത് കേട്ടത്തില്‍ വച്ച് ഏറ്റവും അബദ്ധം നിറഞ്ഞതും അടിസ്ഥാനരഹിതവുമായ ഒരു വിശദീകരണമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വക്കീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തു കണ്ടത്. കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളൊന്നും സര്‍ക്കാര്‍ നിലപാടിന്റെ സുതാര്യതയോ യാഥാര്‍ഥ്യമോ പരിശോധിച്ചതായി കണ്ടില്ല. സിപിഎം നേതാവിന്റെ അവിഹിതബന്ധം പോലും ഘോരമായ സദാചാരധ്വംസനമായി കാണുന്നവര്‍ രാജ്യത്തെ ഏറ്റവും വലിയ സാമൂഹികദുരന്തങ്ങളിലൊന്നിനോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിയ മൃദുസമീപനത്തില്‍ ഞെട്ടിയില്ല എന്നത് ആശ്ചര്യജനകമാണ്.

പറഞ്ഞു വരുന്നത് ഇന്റര്‍നെറ്റിലെ അശ്ലീല വെബ്‌സൈറ്റുകള്‍ക്കു (Internet Pornography) രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നല്‍കിയ വിശദീകരണമാണ്. അതു സംബന്ധിച്ച വാര്‍ത്ത ഇങ്ങനെ.

അശ്ലീല വെബ്‌സൈറ്റുകള്‍ എല്ലാം നിരോധിക്കാനാവില്ലെന്ന് കേന്ദ്രം. ഇത്തരം സൈറ്റുകള്‍ നിരോധിക്കുമ്പോള്‍ അശ്ലീല വാക്കുകളോട് സാമ്യമുള്ള മറ്റു ഉള്ളടക്കങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകില്ല. അങ്ങനെ വന്നാല്‍ സാഹിത്യ ഉള്ളടക്കങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചു. പോണോഗ്രാഫിക് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാവുന്ന സോഫ്റ്റ് വെയര്‍ എല്ലാ കംപ്യൂട്ടറുകളിലും ഉള്‍പ്പെടുത്തണമെന്നും കംപ്യൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡോറിലെ അഭിഭാഷകന്‍ കമലേഷ് വശ്വനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇന്റര്‍നെറ്റ് ഉപയോഗത്തിന് വേണ്ടത്ര നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ജനങ്ങളെ അശ്ലീല സൈറ്റുളിലേക്ക് അടുപ്പിക്കുന്നതായും ഏകദേളം 20 കോടിയിലേറെ പോണോഗ്രാഫിക് സൈറ്റുകള്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കുട്ടികളടക്കമുള്ളവര്‍ ഇത് കാണുന്നത് സമൂഹത്തിനും നാടിന്റെ ക്രമസമാധാനത്തിനും ഭീഷണിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ അശ്ലീല സൈറ്റുകള്‍ക്ക് പങ്കുണ്ടെന്നും ചെറിയ കുട്ടികള്‍ വരെ പീഡനത്തിനിരയാകുന്നത് ഉത്കണ്ഠ ജനിപ്പിക്കുന്നതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഇതേ കേസില്‍ ഒരാഴ്ച മുമ്പ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ കോടതിയല്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്:

കേന്ദ്രസര്‍ക്കാറിന്റെയോ കോടതിയുടെയോ നിര്‍ദേശമില്ലാതെ അശ്ലീലസൈറ്റുകള്‍ തടയാന്‍ കഴിയില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സുപ്രീംകോടതിയെ അറിയിച്ചു. ടെലികോം മന്ത്രാലയം നല്‍കിയ ലൈസന്‍സുകള്‍ പ്രകാരം വെബ്‌സൈറ്റുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സേവനദാതാക്കള്‍ക്ക് അനുമതിയില്ല. മന്ത്രാലയത്തിന്റെയോ കോടതിയുടെയോ വ്യക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സൈറ്റുകള്‍ തടയാവൂവെന്ന് നിലവിലെ ചട്ടങ്ങളില്‍ പറയുന്നുണ്ട്.

എന്താണ് അശ്ലീലമെന്നും സൈറ്റില്‍ അനുവദിക്കാവുന്നത് ഏതാണെന്നും തീരുമാനിക്കാനുള്ള നിയമപരവും സ്ഥാപനപരവുമായ കഴിവ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കില്ലെന്ന് മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ക്ക് അശ്ലീലമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് കലയായിരിക്കും. ടെലികോം മന്ത്രാലയമോ കോടതിയോ നിര്‍ദേശിക്കുന്ന എല്ലാ സൈറ്റുകളും തടയാന്‍ സേവനദാതാക്കളെന്ന നിലയില്‍ തയ്യാറാണെന്നും സേവനദാതാക്കള്‍ സുപ്രീംകോടതിയെ അറിയിച്ചു.

പോര്‍ണോഗ്രഫിക്ക് ഒരു തരത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്ന നിലപാട് സോഷ്യല്‍ മീഡിയ സ്വീകരിച്ചത് ആഹ്ലാദാരവങ്ങളോടെയാണ്. എവിടെയും ആര്‍ക്കും ഒരു ഞെട്ടലും കണ്ടില്ല. പോര്‍ണോഗ്രഫി നിരോധിക്കണം എന്നു പറയുന്നവര്‍ പഴഞ്ചനും സദാചാരവാദികളുമാണെന്നു മുദ്രകുത്തപ്പെടു ഭയന്നാവാം നിരോധനം വേണമെന്നഭിപ്രായമുള്ളവരും മിണ്ടിയില്ല. അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശുദ്ധ തട്ടിപ്പും പച്ചക്കള്ളവുമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

പോര്‍ണോഗ്രഫി നിരോധിച്ചാല്‍ ശുദ്ധസാഹിത്യത്തിന് ഉടവുതട്ടുമെന്നും അക്കാദമിക് ഉള്ളടക്കമുള്ളവ നഷ്ടമാകുമെന്നുള്ള വാദമാണ് ഇതില്‍ ഏറ്റവും രസകരം. പോണ്‍, സെക്‌സ് തുടങ്ങിയ ടാഗുകള്‍ അടിസ്ഥാനമാക്കി മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കിനെ തന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞതുപോലെ അതുമായി ബന്ധപ്പെട്ട സാഹിത്യവും കോപ്പുമൊക്കെ ബ്ലോക്ക് ചെയ്യപ്പെടും. ഒരു സാധാരണ ഫയര്‍വോള്‍ ചെയ്യുന്നതും അതു തന്നെയാണ്. എന്നാല്‍, ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടതും പ്രായോഗികമായി നടപ്പാവുന്നതും അശ്ലീലവെബ്‌സൈറ്റുകള്‍ അവയുടെ ഐപി അഡ്രസ് അടിസ്ഥാനമാക്കി ബ്ലോക്ക് ചെയ്യുക എന്നതാണ്. അങ്ങനെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ വെബ്‌സൈറ്റുകളല്ലാതെ മറ്റൊന്നും ബ്ലോക്ക് ചെയ്യപ്പെടില്ല എന്നത് സാധാരണ ഇന്റര്‍നെറ്റ് കഫേക്കാരനു പോലും അറിയാം. ഇത്തരം വെബ്‌സൈറ്റുകള്‍ ലക്ഷക്കണക്കിനുണ്ടെങ്കിലും 90 ശതമാനം ആളുകളും സന്ദര്‍ശിക്കുന്നത് പത്തോ ഇരുപതോ പ്രമുഖ സൈറ്റുകളാണ്. സൗജന്യമായി കാണുകയും എത്രവോണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാമെന്നതു തന്നെയാണ് ഇവയുടെ ആകര്‍ഷണം.

അപ്പോള്‍, പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പോര്‍ണോഗ്രഫിക്ക് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നതിന്റെ കാരണം എന്തായിരിക്കും ? ആശ്ലീല വെബ്‌സൈറ്റുകളും ഫെയ്‌സ്ബുക്കും യു ട്യൂബും ഗൂഗിളും ചേര്‍ന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇന്റര്‍നെറ്റായി എന്നു പറയാം. പോര്‍ണോഗ്രഫിക്ക് നിയന്ത്രണം വന്നാല്‍ ഇന്ത്യയിലെ മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കിലും ഗണ്യമായ കുറവുണ്ടാകും എന്നു ചുരുക്കം. സര്‍ക്കാരും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും കൂടി കുറവനും കുറത്തീം കളിക്കുമ്പോള്‍ പോര്‍ണോഗ്രഫിയെ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കാനും വിഡ്ഡികളുണ്ട്.

ഇവിടെ പ്രശ്‌നം ബ്ലൂഫിലിം ജനങ്ങള്‍ കാണണോ വേണ്ടയോ എന്നതല്ല. അതിന്റെ ലഭ്യതയിലും നിലവാരത്തിലും ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണോ വേണ്ടയോ എന്നതാണ്. നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒറ്റ ക്ലിക്കിനപ്പുറം പോര്‍ണോഗ്രഫി ലഭ്യമാണ്. പലര്‍ക്കും ആസ്വാദ്യകരമായി തോന്നുന്ന ദൃശ്യങ്ങള്‍ ആദ്യമായി കാണുന്ന ഒരു കുട്ടിയെ സംബന്ധിച്ച് അതിന്റെ ട്രോമ ഏറെക്കാലം നിലനില്‍ക്കും. ആദ്യത്തെ ഞെട്ടല്‍ കൗതുകവും കൗതുകം വിസ്മയവും വിസ്മയം അഡിക്ഷനുമായി മാറാന്‍ അധികകാലം വേണ്ട. പ്രായപൂര്‍ത്തിയായ ആളുകള്‍ എന്തു കുന്തം വേണമെങ്കിലും കാണട്ടെ. കുട്ടികളിലേക്ക് ഇത്തരം സൈറ്റുകള്‍ എത്തുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയില്ലെങ്കില്‍ അഞ്ചാം ക്ലാസ്സുകാരന്‍ ഒന്നാം ക്ലാസ്സുകാരിയെ ബലാല്‍സംഗം ചെയ്യുമ്പോഴും 12 വയസ്സുകാരന്‍ 80 വയസ്സുകാരിലെ ബലാല്‍സംഗം ചെയ്യുമ്പോഴും ഞെട്ടേണ്ട കാര്യമില്ല.

മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്നതിനെക്കാള്‍ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതകങ്ങളും സാമൂഹികജീര്‍ണതയും വരുത്തി വയ്ക്കുന്നതാണ് പോര്‍ണോഗ്രഫി. നിരോധിക്കണമെന്നല്ല, അതിന്റെ അനര്‍ഗളമായ ലഭ്യതയില്‍ എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. എല്ലാ മാതാപിതാക്കളും ഫയര്‍വോള്‍ സ്ഥാപിക്കുന്നതും കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുകയും ചെയ്യുകയാണ് പരിഹാരമെന്നൊക്കെ പറയാമെന്നേയുള്ളൂ. മൊബൈല്‍ ഫോണ്‍ മുതലങ്ങോട്ട് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള എന്തിലും പോര്‍ണോഗ്രഫിയും സുലഭമാണ് എന്നിരിക്കെ അതൊന്നും പ്രായോഗികപരിഹാരമല്ല.

കുട്ടികള്‍ക്ക് അടിസ്ഥാന ലൈംഗികവിദ്യാഭ്യാസം നല്‍കുന്നത് പോലും ആര്‍ഷഭാരത സംസ്‌കാരത്തിനു ചേര്‍ന്നതല്ല എന്നു കരുതുന്നവര്‍ ആശ്ലീലവെബ്‌സൈറ്റുകള്‍ക്കു ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താനാവില്ലെന്നു പറയുന്നതിനെക്കാള്‍ വലിയ വിരോധാഭാസമില്ല. സ്വന്തം ലൈഗിക വ്യക്തിത്വം എന്താണെന്നു മനസ്സിലാക്കുന്നതിനു മുന്‍പേ കുട്ടികള്‍ ബ്ലോജോബും റിംജോബും പരിശീലിക്കുകയും പെണ്ണായി പിറന്നവരെല്ലാം സദാ സെക്‌സിനായി ദാഹിച്ചു നടക്കുകയാണെന്നു ധരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് നാട്ടുകാരുടെ പ്രിയപ്പെട്ട കമ്പി സൈറ്റുകള്‍ക്കാണ്. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും മദ്യലോബിക്കെതിരെ പോരാടുന്ന സൂപ്പര്‍ സ്റ്റാറുകളുമുള്ള നാട്ടില്‍ ഒരു പോര്‍ണോഗ്രഫി വിരുദ്ധ സംഘനയോ ആന്റി പോര്‍ണോ മൂവ്‌മെന്റോ ഇല്ല എന്നത് കഷ്ടമാണ്. കുട്ടികള്‍ക്ക് എങ്കിലും ലൈഗികത എന്താണെന്നു ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഇനിയെങ്കിലും അവസരമൊരുക്കണം.

ഗുണപാഠം- ബ്ലൂഫിലിം കണ്ടിട്ട് സെക്‌സ് എന്താണെന്നു പഠിക്കുന്നതും മലയാളം മെഗാസീരിയല്‍ കണ്ട് കുടുംബബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതും ഒരുപോലെയാണ്.

മലയാളി അഥവാ കൊലയാളി

നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും മെഴുകുതിരിപ്രകടനക്കാരും മേക്കപ്പ് റൂമിലാണ്. ചാനല്‍ ക്യാമറകളും പത്രറിപ്പോര്‍ട്ടര്‍മാരും ഫേസ്ബുക്ക് ഷെയറുകളുമില്ലാത്ത പ്രതിഷേധങ്ങള്‍ക്ക് അവരുടെ പട്ടി പോവും. അക്‌സ എന്ന നാലുവയസ്സുകാരിയുടെ മരണത്തിനു മുന്നില്‍ അവരുടെ അര്‍ധനിമീലിത നേത്രങ്ങള്‍ ഒന്നു ചിമ്മുന്നു പോലുമില്ല. ആരും ഞെട്ടല്‍ രേഖപ്പെടുത്തുന്നില്ല, അമ്പരക്കുന്നുമില്ല. ഏറ്റവും ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും പട്ടിയെപ്പോലെ കുഴിച്ചുമൂടുകയും ചെയ്ത ആ കുഞ്ഞിന്റെ ദേഹം സംസ്‌കരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തന്നെ വേണ്ടി വന്നു. ഇതാണ് കേരളം. ഇതാണ് നമ്മള്‍ മലയാളികളുടെ ആഗോളനിലവാരസംസ്‌കാരം.

ദില്ലി ബലാല്‍സംഗത്തിനു ശേഷം ഇന്ത്യയില്‍ ഒരക്രമമോ ടിപി വധത്തിനു ശേഷം ഒരു കൊലപാതകമോ നടന്നതായി അറിയാത്ത സാസ്‌കാരിക-ബൗദ്ധിക-സാഹിത്യ-ബുദ്ധിജീവി മൈരുകള്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. അക്‌സ മുതല്‍ പിന്നോട്ടെണ്ണിയാല്‍ ഒരു നൂറു കരുന്നുകളെങ്കിലും സ്വന്തം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൈകള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് സാസ്‌കാരിക കേരളത്തില്‍. എന്നാല്‍ അതൊന്നും കാണാതെയും കേള്‍ക്കാതെയും വൈലോപ്പള്ളിയുടെ മാമ്പഴം ചൊല്ലിച്ചൊല്ലിക്കരഞ്ഞു തളരുകയാണ് ബുദ്ധിജീവികളും ചിന്തകരും മറ്റ് അലവലാതികളും. ഇവരൊക്കെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്താല്‍ അക്‌സ തിരിച്ചുവരുമോ എന്നു ചോദിക്കരുത്. കുഞ്ഞുങ്ങളെ കൊല്ലാതിരിക്കേണ്ടത് പൊലീസ് പിടിക്കും എന്നതുകൊണ്ടു മാത്രമാണ് എന്ന ധാരണയില്‍ നിന്ന് മലയാളി ഏറെ വളര്‍ന്നെങ്കിലേ മനുഷ്യനാവാന്‍ സാധിക്കൂ എന്നതിനാല്‍ പ്രതിഷേധങ്ങളും അര്‍ഥവത്തായ പ്രതികരണങ്ങളും കേരളസമൂഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ കൂടി ഭാഗമാണ്.

ദൈവത്തിന്റെ പ്രതിരൂപങ്ങളായ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും തല്ലിക്കൊല്ലുകയും അരിഞ്ഞു പീസ് പീസാക്കുകയും ചെയ്യുന്ന മലയാളി ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ്‌ലൈനുമായി പുഞ്ചിരിച്ചു നില്‍ക്കുന്നത് സാത്താന്‍ നരകത്തിന്റെ പരസ്യത്തില്‍ മാലാഖയുടെ വേഷം ധരിക്കുന്നതുപോലെയേ ഉള്ളൂ. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യുന്നതും കൊല്ലുന്നതും സാധാരണസംഭവമായി മാറിയ നാട്ടില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികളും പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികള്‍ക്കു വേണ്ടി പണപ്പിരിവും നടക്കുന്നുണ്ട് എന്നത് നമ്മുടെ സഹാനുഭൂതി എത്രത്തോളം വിചിത്രമാണ് എന്നതിന്റെ ലക്ഷണമാണ്.

ഇതൊക്കെ രാഷ്ട്രീയക്കാരും സംഘനടകളും ബുദ്ധിജീവികളും ചെയ്യുന്ന കാര്യങ്ങളാണെന്നും സാധാരണക്കാരായ നമ്മള്‍ ഇതിനൊക്കെയെതിരേ അപാരമായ രോഷവും പ്രതിഷേധവുമുള്ളവരാണെന്നും ആശ്വസിക്കാമെന്നു വച്ചാല്‍ അവിടെയുമുണ്ട് പ്രശ്‌നങ്ങള്‍. ഇത്തരം കൊലപാതകങ്ങളും പീഡനങ്ങളും എങ്ങനെ അവസാനിപ്പിക്കാമെന്നോ എങ്ങനെ ഈ സംസ്‌കാരത്തില്‍ നിന്നും മലയാളിയെ വഴിമാറ്റി നടത്താമെന്നോ ആരും എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. അക്‌സയുടെ അമ്മയെയും കാമുകന്‍മാരെയും ഞങ്ങള്‍ക്കു വിട്ടുതരൂ, നിമിഷത്തിനുള്ളില്‍ ഞങ്ങളവരെ കൊന്നുതരാം എന്നു പറയുന്ന ജനക്കൂട്ടത്തില്‍പ്പെടുന്നവരാണ് നമ്മളോരോരുത്തരും. അവിടെയും കുറ്റബോധമില്ലാതെ രണ്ടുമൂന്നു പേരെ കൊല്ലുന്നതിന്റെ ത്രില്ലാണ് മലയാളിക്ക്.

ഈ ഭൂമിയിലെ സ്‌നേഹം ഇങ്ങനെയാണെന്നു കരുതി അച്ഛനും അമ്മയും ചുറ്റുമുള്ളവരുമൊക്കെ നല്‍കുന്ന വേദനകളും പീഡനങ്ങളും മരണവും വരെ നിഷ്‌കളങ്കമായ സന്തോഷത്തോടെഏറ്റുവാങ്ങുന്ന കുരുന്നുകളുടെ ചോര നമ്മളോരോരുത്തരുടെയും മേല്‍ പതിക്കുന്നുണ്ട്. നിശബ്ദത കൊണ്ട്, അവഗണന കൊണ്ട് നമ്മളോരോരുത്തരും ഈ ക്രൂരതയ്ക്ക് മൗനാനുവാദം നല്‍കുന്നുണ്ട്. ബുദ്ധിജീവിയായലും സാഹിത്യകാരനായാലും മലയാളി എന്നാല്‍ അടിസ്ഥാനപരമായി കൊലയാളിയാണ്. നമുക്കു ലാഭമുണ്ടാക്കിത്തരുന്ന ശവങ്ങള്‍ മാത്രമേ നമ്മള്‍ ഏറ്റെടുക്കുകയുള്ളൂ. കയ്യടി കിട്ടുന്ന സമരങ്ങളില്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. അങ്ങനെയാണ് നമ്മളല്ലെവാരും. അങ്ങനെയല്ലാത്തവരെ കാലാകാലങ്ങളില്‍ നമ്മള്‍ ഒറ്റപ്പെടുത്തുകയും പുറന്തള്ളുകയും ചെയ്തിട്ടുണ്ട്. അനിവാര്യമായ ദുരന്തത്തിലേക്കു നടന്നുനീങ്ങുന്ന ഒരു സമൂഹമെന്ന നിലയില്‍ ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നു കരുതി പറഞ്ഞെന്നു മാത്രം.

കുറിപ്പ്: ഈ അക്‌സ ആരാണ് എന്നു ദയവു ചെയ്ത് ആരും ചോദിക്കരുത്.
അത്ര നിഷ്‌കളങ്കത ഇവിടെ വേണ്ടിവരില്ല.

ഒരു അച്ചനും ഒന്‍പതു വേശ്യകളും

മനോരോഗിയായിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മഹത്യ പാവപ്പെട്ട അച്ചന്‍മാരുടെ തലയില്‍ കെട്ടിവച്ച് സഭയെ നശിപ്പിക്കാനുള്ള സാത്താന്‍റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടിട്ട് അധികകാലമായില്ല. ഇപ്പോള്‍ പുതിയൊരു സംഭവുമായി സാത്താന്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. കേരളത്തിലെ വിശ്വാസികളെ ഇനിയും വഴിതെറ്റിക്കാനാവില്ല എന്നറിയാവുന്നതുകൊണ്ടാണെന്നു തോന്നുന്നു സാത്താന്‍ സ്റ്റോറി ഫയല്‍ ചെയ്തിരിക്കുന്നത് സഭയുടെ തറവാടായ ഇറ്റലിയില്‍ നിന്നാണ് (ഈ രാജ്യത്തു നിന്നാണ് രണ്ടു വിശുദ്ധര്‍ കപ്പലില്‍ വന്ന് പാപികളായ മീന്‍പിടുത്തക്കാരെ വെടിവച്ചുകൊന്ന് നമ്മെ അനുഗ്രഹിച്ചത്. നമ്മുടെ ദേശീയ ഐശ്യര്യദേവതയായ സോണിയാ ഗാന്ധിയും ഈ രാജ്യത്തുനിന്നാണ്).

ഇറ്റലിയില്‍ ദൈവവേലയിലേര്‍പ്പെട്ടിരിക്കുന്ന കോട്ടയംകാരനായ ഒരു നല്ല ഇടയനെയും കോട്ടയത്തു നിന്ന് ഇറ്റലിയില്‍ ദൈവവേലയ്‍ക്കു പോയിരിക്കുന്ന സ്ത്രീകളെയും കഥാപാത്രങ്ങളാക്കി സാത്താന്‍ രചിച്ചിരിക്കുന്ന ഈ കഥ അനുസരിച്ച് വൈദികന്‍ ഇറ്റലിയില്‍ പത്തിരുപത് ഫീമെയില്‍ കോട്ടയങ്ങളെ വച്ച് നക്ഷത്രവേശ്യാലയം നടത്തുകയാണ് (സാത്താന്‍ തുലഞ്ഞുപോകട്ടെ). ഒന്നാമത്, കോട്ടയംകാരി പെണ്ണുങ്ങളോളം നേരും നെറിയുമുള്ളവര്‍ ലോകത്ത് വേറെയില്ല. രണ്ടാമത്,ഒരു വൈദികന്‍ ഇറ്റലിയില്‍ പ്രവര്‍ത്തിക്കുക എന്നു പറഞ്ഞാല്‍ ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ദിവ്യന്‍ ആണെന്നാണ് അര്‍ത്ഥം. സഭയെ കരിവാരിത്തേക്കുന്നതിനും ചില വിശുദ്ധ ജന്മങ്ങളെ അവഹേളിക്കുന്നതിനും വേണ്ടി ചിലര്‍ അറിഞ്ഞുകൊണ്ട് ഈ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഈ വാര്‍ത്ത പുറത്തുവിട്ടവര്‍ക്കും അവരുടെ സന്തതിപരമ്പരകള്‍ക്കും ദുരിതം !

കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ഏറ്റുമാനൂര്‍, കരികുന്നം, ഉഴവൂര്‍, കൈപ്പുഴ, കണ്ണൂരിലെ കുടിയേറ്റ മേഖലകളായ മടമ്പം, രാജപുരം എന്നീ സ്ഥലങ്ങളില്‍ നിന്നും നല്ല ഇടയന്‍ കൊണ്ടുപോയ സ്ത്രീകളെ ഉപയോഗിച്ചാണ് ഇറ്റലിയിലെ നക്ഷത്രവേശ്യാലയം നടത്തുന്നത് എന്നു പാപികള്‍ പറയുന്നു. ഈ സ്ഥലങ്ങളിലൊക്കെ പരിചയമുള്ള അച്ചന്‍ ഇടവകയിലെ വനിതാസംഘടനകള്‍ വഴി സ്ത്രീകളെ വളച്ചെടുക്കുകയും ഇറ്റലിയിലേക്കു കൊണ്ടുപോവുകയുമായിരുന്നത്രേ. പ്രായമായവരെ ശുശ്രൂഷിക്കാനാണെന്നു പറഞ്ഞാണ് വൈദികന്‍ അവരെ കൊണ്ടുപോയതെന്നു പറയുന്നു (വേശ്യാവൃത്തി പ്രായമായവര്‍ക്കുള്ള ഒരു ശുശ്രൂഷയല്ലേ?). ഇറ്റലിയില്‍ ജോലി ചെയ്യുന്ന മലയാളികളായ ചേട്ടന്‍മാര്‍ക്കും കേരളത്തില്‍ നിന്ന് ഇറ്റലിക്കു പോകുന്ന മാന്യന്‍മാര്‍ക്കും ഈ ആതുരാലയത്തില്‍ അന്തിയുറങ്ങാന്‍ അവസരമൊരുക്കിയതാണോ പാവപ്പെട്ട അച്ചന്‍ ചെയ്ത തെറ്റ് ?

കോട്ടയംകാരനായ ഈ നല്ല ഇടയന്‍റെ ഇടവകയിലെ കന്യസ്ത്രീകളും അച്ചന്‍റെ ക്ലോസ് ഫ്രണ്ടായ ചില രാഷ്ട്രീയനേതാക്കന്‍മാരും കുഞ്ഞാടുകളെ കയറ്റിഅയയ്‍ക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും ഇവര്‍ക്കുള്ള കമ്മിഷന്‍ അച്ചന്‍ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാറുണ്ടെന്നും സാത്താന്‍റെ അനുചരന്‍മാര്‍ പറയുന്നു. ഈയിടെ അവിടെ എത്തിപ്പെട്ട ഒരു സ്ത്രീ ചതി മനസ്സിലാക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ അച്ചനും സംഘവും അവര്‍ക്ക് വേറൊരു സ്ഥലത്ത് ജോലി ശരിയാക്കി കൊടുക്കുകയും വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നല്‍കുകയും ചെയ്തു എന്നും പാപികള്‍ പ്രചരിപ്പിക്കുന്നു. സിസ്റ്റര്‍ അഭയയ്‍ക്ക് മാനസികരോഗമുണ്ടായിരുന്നു എന്നതുപോലെ ഈ പ്രതിഷേധിച്ച സ്ത്രീയ്‍ക്കും എന്തോ ഗുരുതരമായ തകരാറുണ്ടായിരുന്നു എന്നാണ് മനസ്സിലാവുന്നത്. കന്യാസ്ത്രീ മഠങ്ങളുടെ മുറ്റത്തുള്ളതുപോലെ നക്ഷത്രവേശ്യാലയങ്ങളുടെ മുറ്റത്തും ആഴമുള്ള കിണര്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍, വരും ദിവസങ്ങളില്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പാപികള്‍ പ്രചരിപ്പിക്കുകയും സഭയെയും വൈദികരെയും അവഹേളിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അല്ലെങ്കിലും അവസാനകാലത്ത് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുണ്ട്. വലിയൊരു പരീക്ഷണത്തിന്‍റെ സമയമാണിത്. ഇറ്റലിയില്‍ ദൈവവേല ചെയ്യുന്ന കോട്ടയംകാരനായ ആ നല്ല ഇടയന് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്തും ധൈര്യവും ലഭിക്കുന്നതിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം. അദ്ദേഹത്തോടൊപ്പം ശുശ്രൂഷാവേലയിലേര്‍പ്പെട്ടിരിക്കുന്ന അഭിവന്ദ്യസ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.

ഹരിയാനയ്‍ക്കു മാനഭംഗം

കൊച്ചുപെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന കാര്യത്തില്‍ ഹരിയാനക്കാര്‍ തങ്ങളുടെ അഭിനിവേശവും ആക്രാന്തവും തെളിയിച്ചു കഴിഞ്ഞു. പതിവുപോലെ നമ്മള്‍ തുടരെത്തുടരെ ഞെട്ടുകയും സൈബര്‍ കവലകളില്‍ ചര്‍ച്ച ചെയ്യുകയും ഹരിയാനക്കാരുടെ 22എഫ്കെ മുറിച്ച് പട്ടിക്കിട്ടുകൊടുക്കണമെന്ന് ശക്തിയായി വാദിക്കുകയും ചെയ്യുന്നുണ്ട്. ഹരിയാനയില്‍ ഇപ്പോള്‍ ഇതിന്‍റെ സീസണാണ്. ഒറ്റ ദിവസം മൂന്നു ബലാല്‍സംഗം, ഒരു മാസത്തിനിടെ 15 എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഈ ഒരുമാസം കൊണ്ട് ഹരിയാനക്കാര്‍ക്ക് എന്തോ സംഭവിച്ചു എന്നേ കരുതൂ. അങ്ങനെ സംഭവിക്കാന്‍ എന്താണ് കാരണം ? കന്നിമാസം മലയാളമാസമായതുകൊണ്ട് ഹരിയാനയെ ബാധിക്കില്ല. പിന്നെന്താണ് ?

ഹരിയാനയിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണവും അവരുടെ താല്‍പര്യവും ഈ ഒരു മാസത്തിനിടെ വര്‍ധിച്ചു എന്നേ അതുകൊണ്ടര്‍ഥമുള്ളൂ. സൗമ്യയുടെ മരണം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ ഒരാഴ്ചത്തേക്ക് ദിവസവും രണ്ടോ മൂന്നോ ട്രെയിന്‍ പീഡനവാര്‍ത്തകള്‍ വീതമുണ്ടായിരുന്നു. അതുപോലെ ഷഹീദ് ബാവയുടെ സദാചാരക്കൊലപാതകം കഴിഞ്ഞ ആഴ്ച കേരളത്തിലങ്ങോളമിങ്ങളം സദാചാര ആക്രമണങ്ങളുടെ വാര്‍ത്തകളായിരുന്നു. കാര്യങ്ങളൊക്കെ ഇപ്പോഴും എല്ലായിടത്തും ഭംഗിയായി നടക്കുന്നുണ്ട്. അതിന്‍റെ സീസണല്ലാത്തതിനാല്‍ പത്രക്കാര്‍ ശ്രദ്ധിക്കുന്നില്ല എന്നു മാത്രം.

കൂട്ടബലാല്‍സംഗമാണ് വടക്കേ ഇന്ത്യക്കാര്‍ക്കു താല്‍പര്യം. ആസാമിലെ ഗുവാഹത്തിയില്‍ ഒരു പെണ്‍കുട്ടിയെ പത്തന്‍പത് പേര്‍ ചേര്‍ന്ന് തെരുവിലൂടെ വലിച്ചിഴച്ച് പീഡിപ്പിച്ചത് ജൂലൈയിലാണ്. ദില്ലിയിലും മുംബൈയിലുമൊക്കെ ഇത്തരം അക്രമണങ്ങള്‍ യഥേഷ്ടം നടക്കുന്നുണ്ട്. ഹരിയാനയിലെ പീഡനങ്ങള്‍ കുറയ്‍ക്കുന്നതിനു വേണ്ടി അവിടെ ആലോചനകളും പ്രായോഗികവഴികളെക്കുറിച്ചുള്ള അന്വേഷങ്ങളും നടക്കുന്നുണ്ട് എന്നത് വലിയ കാര്യമാണ്. കേരളത്തിലാണെങ്കില്‍ സാംസ്കാരിക നായകന്മാരുടെയും ഫെമിനിസ്റ്റുകളുടെയും ഡയലോഗുകള്‍ രണ്ടു ദിവസം ബ്രേക്കിങ് ന്യൂസായി സ്ക്രോള്‍ ചെയ്യും, അതോടെ തീരും. ഹരിയാനയില്‍ പീഡനങ്ങള്‍ കുറയ്‍ക്കാന്‍ ഗ്രാമമുഖ്യന്മാര്‍ മുന്നോട്ടു വച്ച പതിനാറാം വയസ്സിലെ വിവാഹം എന്ന ആശയം മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല പിന്തുണച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പണ്ട് നിരോധിച്ച ശൈശവ വിവാഹം തിരികെ കൊണ്ടുവരാന്‍ വീണ്ടും ശ്രമിക്കുകയാണോ എന്നാണ് ആക്ടിവിസ്റ്റുകള്‍ ചോദിക്കുന്നത്.

പതിനാറാം വയസ്സില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് വലിയ അക്രമമാണ് എന്നെനിക്കു തോന്നുന്നില്ല. പണ്ടത്തെപ്പോലെയല്ല ഇന്ന്. പതിന്നാലാം വയസ്സില്‍ ഋതുമതിയാകുന്ന പെണ്ണിനെ പന്ത്രണ്ടാം വയസ്സിലേ കെട്ടിക്കുന്നതായിരുന്നു പഴയ രീതി. ഇന്നു പിള്ളേര് എട്ടാമത്തെയും ഒന്‍പതാമത്തെയും വയസ്സില്‍ ഋതുമതിയാകുന്നു. പന്ത്രണ്ടാം വയസ്സില്‍ കന്യാത്വം നഷ്ടപ്പെടുത്തുകയും പതിന്നാലില്‍ ആദ്യ അബോര്‍ഷനു വിധേയരാവുകയും ചെയ്യുന്നു. അങ്ങനെയുള്ള സമൂഹത്തില്‍ ഒരു പെണ്‍കുട്ടി പതിനാറാം വയസ്സില്‍ വിവാഹം കഴിക്കുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ് എന്‍റെ അഭിപ്രായം. പക്ഷെ, ചൗട്ടാലയുടെ പോയിന്‍റ് ചവിട്ടുകൊടുക്കാന്‍ തോന്നുന്നതാണ്. പതിനാറാം വയസ്സില്‍ പെണ്‍കുട്ടികളെ കെട്ടിച്ചയക്കേണ്ടത് എന്തുകൊണ്ട് എന്നദ്ദേഹം പറയുന്നുണ്ട്.

ബലാത്സംഗം തടയാന്‍ പെണ്‍കുട്ടികളെ പതിനാറാം വയസ്സില്‍ വിവാഹം കഴിപ്പിക്കണം. വിവാഹം പെണ്‍കുട്ടികള്‍ക്ക് സുരക്ഷ നല്‍കുന്നു. സ്ത്രീകളെ സംരക്ഷിക്കാനുള്ള മാര്‍ഗം വിവാഹമാണ്.- ചൗട്ടാലയുടെ സുവിശേഷം നല്‍കുന്ന സന്ദേശം ഇതാണ്- വിവാഹിതയായ പെണ്‍കുട്ടിയെ അവളുടെ ഭര്‍ത്താവിന് എങ്ങനെ വേണമെങ്കിലും ബലാല്‍സംഗം ചെയ്യാം. അല്ലെങ്കില്‍ വിവാഹത്തോടെ ബലാല്‍സംഗം നിയമവിധേയമാകുന്നു. അല്ലെങ്കില്‍ വിവാഹിതയായ സ്ത്രീയ്‍ക്ക് ബലാല്‍സംഗത്തെക്കുറിച്ച് പരാതിപ്പെടാന്‍ അവകാശമില്ല. ബലാല്‍സംഗം തടയാന്‍ പെണ്‍കുട്ടികളെ പതിനാറാം വയസ്സില്‍ വിവാഹം കഴിപ്പിക്കണം എന്നു പറയുന്നതും ശിശുമരണങ്ങള്‍ ‍ കുറയ്‍ക്കുന്നതിനായി ഗര്‍ഭച്ഛിദ്രം വ്യാപകമാക്കണം എന്നു പറയുന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. പെണ്‍കുട്ടികള്‍ക്ക് വിവാഹം സുരക്ഷ നല്‍കുന്നുണ്ടോ ? 16 തികഞ്ഞ, വിവാഹിതരല്ലാത്തെ സ്ത്രീകളെ തിരഞ്ഞുപിടിച്ച് കൂട്ടബലാല്‍സംഗം ചെയ്യുകയാണ് ഹരിയാനയിലെങ്കില്‍ ചൗട്ടാല പറഞ്ഞതില്‍ കാര്യമുണ്ട്. പക്ഷെ, കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ.

പീഡനങ്ങള്‍ വര്‍ധിക്കാന്‍ കാരണം ദൃശ്യമാധ്യമങ്ങളാണ്എന്നാണ് ചൗട്ടാല പറഞ്ഞത്. ഓരോ കാലത്തും ഓരോന്നാണ് പീഡനങ്ങള്‍ക്കു കാരണമായി പറഞ്ഞിട്ടുള്ളത്. പെണ്‍കുട്ടികള്‍ മാന്യമായി വേഷം ധരിക്കാത്തത്, രാത്രിയില്‍ പുറത്തിറങ്ങുന്നത് എന്നു തുടങ്ങി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം വരെ ഒരു ബലാല്‍സംഗത്തിനു കാരണമാണെന്നു നമുക്ക് വാദിക്കാം. എന്‍റെ അഭിപ്രായത്തില്‍ ബലാല്‍സംഗങ്ങളും പീഡനങ്ങളുമൊക്കെ വര്‍ധിക്കാന്‍ കാരണം മനുഷ്യരുടെ ലൈംഗികതയാണ്. ലൈംഗികതയെ അംഗീകരിച്ചു കൊടുക്കാത്ത സമൂഹവും വിദ്യാഭ്യാസസമ്പ്രദായവും മാറാത്തിടത്തോളം കാലം ഇത്തരം സാമൂഹികരോഗങ്ങള്‍ക്കും കുറവുണ്ടാവുകയില്ല. പ്രണയാഭ്യര്‍ഥന തിരസ്കരിക്കപ്പെട്ടാല്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന, മോഹിച്ച പെണ്‍കുട്ടിയെ കൊന്ന് ആത്മഹത്യ ചെയ്യുന്ന പുതുതലമുറയിലെ കുട്ടികളും നിരാശപ്പെടുത്തുകയാണെങ്കില്‍ അതിനു കാരണം ലൈംഗികതയെ സംബന്ധിച്ച് സമൂഹത്തിന്‍റെ മുന്നിലുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇമേജുകളാണ്.

ലൈംഗികസൂചനകളുള്ള പാഠഭാഗങ്ങള്‍ പഠിപ്പിക്കാതെ വിട്ടുകളയുന്ന അധ്യാപകരും പര്സപരസമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരെ റെയ്ഡ് ചെയ്തു പിടിക്കുന്ന പൊലീസും,ഞാന്‍ കൊതിക്കുന്ന പെണ്ണിനെ ഭോഗിക്കുന്ന കാമുകനെ ഒളിച്ചിരുന്നു തല്ലിക്കൊല്ലുന്ന സമൂഹവുമെല്ലാം മനസ്സുകൊണ്ട് 100 വര്‍ഷമെങ്കിലും പിന്നിലാണ്. ലൈംഗികപാഠങ്ങള്‍ ഒന്നാം ക്ലാസ് മുതല്‍ ആരംഭിക്കുകയും വേശ്യാവൃത്തി നിയമവിധേയമാക്കുകയും ബലാല്‍സംഗത്തിനും പീഡനത്തിനുമെല്ലാം കോടതിയും വാദവുമില്ലാതെ അതിവേഗം കൊടും ശിക്ഷ നല്‍കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കാം (ബസില്‍ സ്കൂള്‍ യൂണിഫോം കണ്ടാല്‍ ജാക്കി വയ്‍ക്കുന്ന*, രണ്ടര വയസുകാരിയെ ഏഴു വയസുകാരനും എഴുപതുകാരിയെ മുപ്പതുകാരനും ബലാല്‍സംഗം ചെയ്തു കൊല്ലുന്ന കേരളത്തിലെ ഒരു ബ്ലോഗര്‍ ഹരിയാനയിലെ കൂട്ടബലാല്‍സംഗങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന പരിഹാരം).

*അറിഞ്ഞുകൂടെങ്കില്‍ അറിയണ്ട, പോ.

ചില ന്യൂജനറേഷന്‍ ലക്ഷണപ്പിശകുകള്‍

അറുബോറായ ക്ലീഷേകള്‍ കുത്തിനിറച്ച മള്‍ട്ടിസ്റ്റാര്‍ പടങ്ങളും പഴയ ഫോര്‍മുലകളുടെ ആവര്‍ത്തനങ്ങളും കണ്ടു ബോറടിച്ച പ്രേക്ഷകരുടെ ജീവന്‍ രക്ഷിക്കാനെത്തിയതാണ് മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകള്‍. ഇംഗ്ലിഷ്, കൊറിയന്‍, ഇറ്റാലിയന്‍ സിനിമകളുമായി സാമ്യം തോന്നുമെങ്കിലും തങ്ങളുടെ സൃഷ്ടി മൗലികമാണ് എന്ന അണിയറപ്രവര്‍ത്തകരുടെ നിലപാടാണ് ഈ സിനിമകളുടെ പ്രധാന മൗലികത. പല ന്യൂജനറേഷന്‍ സിനിമകളും ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന തിരക്കഥാകൃത്തിന്റെ അന്തസംഘര്‍ഷങ്ങളുടെ ബഹിസ്ഫുരണമാണെന്നു ജനറേഷന്‍ ഗ്യാപ്പില്ലാത്ത ചില പ്രേക്ഷകര്‍ പറഞ്ഞിട്ടുണ്ട്.

ഒരു കാലത്ത് ഷക്കീലപ്പടങ്ങളുണ്ടാക്കിയ തരംഗം പോലെയേ ന്യൂ ജനറേഷന്‍ തരംഗമുള്ളൂ എന്നു സിനിമക്കാര്‍ക്കും അറിയാം. ഷക്കീലപ്പടങ്ങളുടെ പ്രേക്ഷകര്‍ സാധാരണക്കാരായ സാധുക്കളായിരുന്നെങ്കില്‍ ന്യൂ ജനറേഷന്‍ പടങ്ങളുടെ പ്രേക്ഷകര്‍ മള്‍ട്ടിപ്ലെക്‌സ് ക്ലാസ് ആണ്. ന്യൂ ജനറേഷന്‍ സിനിമകള്‍ക്കും അതിന്റെ പിന്നണിക്കാര്‍ക്കും പൊതുവായി കാണുന്ന ചില ലക്ഷണങ്ങള്‍ പങ്കു വയ്ക്കുകയാണ് ഇവിടെ. എല്ലാ ന്യൂജനറേഷന്‍ സിനിമകളും ഇങ്ങനെയാണെന്നോ ഇങ്ങനെയല്ലാത്ത സിനിമകള്‍ ന്യൂ ജനറേഷനല്ലെന്നോ അര്‍ഥമില്ല.

ബോള്‍ഡ്: ലൈംഗികതയുടെ പ്രഖ്യാപനവും അവിഹിതബന്ധങ്ങളുടെ സാമാന്യവല്‍ക്കരണവും ഐറ്റം ഡാന്‍സ് കളിക്കാന്‍ തയ്യാറാവുന്ന മുഖ്യധാരാ നടിയുടെ സാന്നിധ്യവുമാണ് ബോള്‍ഡ് എന്ന ഒറ്റ വാക്കിലൂടെ ബ്രാന്‍ഡ് ചെയ്യുന്നത്. മള്‍ട്ടിസ്റ്റാര്‍ പടങ്ങളിലെ ഐറ്റം ഡാന്‍സര്‍മാരുടെ മാറിലും വയറിലും ക്ലോസപ്പ് വയ്ക്കുന്ന ക്യാമറ ഈ സിനിമകളിലുണ്ടാവില്ല. പ്രേക്ഷകന് നന്നായി കാണാന്‍ പാകത്തില്‍, കണ്ടത് പ്രേക്ഷകന്റെ മാത്രം കുറ്റമാണെന്ന ഭാവത്തില്‍, ന്യൂ ജനറേഷന്‍ ക്യാമറ ബോള്‍ഡ് നടിയുടെ ഈ ഭാഗങ്ങളിലൂടെയൊക്കെ കടന്നുപോകും. ‘കുണ്ടി, ‘വളി, ‘മുല എന്നൊക്കെ ജാള്യമില്ലാതെ പറയുന്ന നായകനും നായികയും വിസ്മയിപ്പിച്ച് വിസ്മയിപ്പിച്ച് പ്രേക്ഷകനെ നാണിപ്പിച്ചു തുടങ്ങി. സുരേഷ് ഗോപി പണ്ട് ‘ഷിറ്റ് എന്നു പറഞ്ഞിരുന്നതുപോലെ ന്യൂ ജനറേഷന്‍ നായകന്മാര്‍ വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ‘ഫക്ക് എന്നു പറയുന്നതും പടം ബോള്‍ഡാവുന്നതിന്റെ ഭാഗമാണ്. വൃത്തികേട് എന്നും അശ്ലീലമെന്നും പൊതുസമൂഹത്തിനു തോന്നുന്ന കാര്യങ്ങള്‍ പച്ചയായി അവതരിപ്പിക്കുന്നതിനെ സിനിമയിലെ ധീരമായ ഇടപെടല്‍ എന്നാണ് വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക്:ന്യൂ ജനറേഷന്‍ സിനിമയ്ക്കു വേണ്ടി ആലോചന തുടങ്ങുമ്പോള്‍ തന്നെ ഫേസ്ബുക്കില്‍ സംവിധായകരും തിരക്കഥാകൃത്തുക്കളും താരങ്ങളുമെല്ലാം സജീവമാകും. ആലോചനയുടെയും എഴുത്തിന്റെയും ചിത്രീകരണത്തിന്റെയുമെല്ലാം ഓരോ ഘട്ടവും ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യും. സിനിമയുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ക്വട്ടേഷനെടുത്തിരിക്കുന്ന കമ്പനി നാട്ടുകാരുടെയെല്ലാം പ്രൊഫൈലുകളില്‍ സിനിമയുടെ പോസ്റ്ററൊട്ടിച്ച് ജനത്തെ വെറുപ്പിക്കും. സിനിമയിറങ്ങുമ്പോള്‍ ടൈറ്റിലില്‍ നല്ല വലിപ്പത്തില്‍ ‘എല്ലാ ഫേസ്ബുക്ക് കൂട്ടുകാര്‍ക്കും നന്ദി’ എന്നെഴുതിക്കാണിക്കുന്നത് സംഗതി ന്യൂജനറേഷനാണ് എന്ന മുന്നറിയിപ്പാണെന്നു പറയുന്നു. സിനിമ റിലീസ് ചെയ്യുന്ന ദിവസം ആദ്യ ഷോ തുടങ്ങുന്നതിനു മുമ്പ് തന്നെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സൈറ്റുകളുടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ കീബോര്‍ഡ് ചാത്തന്മാര്‍ ഇരുനൂറ്റന്‍പത് പോസിറ്റീവ് റിവ്യൂകള്‍ നെറ്റില്‍ തലങ്ങും വിലങ്ങും പ്രചരിപ്പിക്കും. പടം കണ്ട് ഇഷ്ടമാവാതെ അഭിപ്രായം പറയുന്നവരെയെല്ലാം വിരട്ടും.

കുറസോവ: കുറസോവ, ബര്‍ഗ്മാന്‍, കിംകിഡുക് തുടങ്ങിയവരെയും മലയാളത്തില്‍ പത്മരാജനെയും ജോണ്‍ എബ്രഹാത്തെയും മാത്രം അംഗീകരിക്കുന്നവരാണ് പൊതുവേ ന്യൂജനറേഷന്‍ സിനിമക്കാര്‍. എന്നാല്‍ പ്രിയദര്‍ശന്റെയും സിദ്ദിഖ്-ലാലിന്റെയും സിനിമകള്‍ എവിടെ കണ്ടാലും വായും പൊളിച്ച് നോക്കി നില്‍ക്കുകയും ചെയ്യും. സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഴുത്തുകാരോടും സംവിധായകരോടും അതു കാണാന്‍ പോകുന്ന പ്രേക്ഷകരോടുമുള്ള പുച്ഛവും സഹതാപവും ഇവരുടെ മുഖമുദ്രയാണെന്നു പറയുന്നു. തങ്ങളുടെ സിനിമകള്‍ പൊളിയുമ്പോള്‍ പ്രേക്ഷകരുടെ സെന്‍സിനെയും തിയറ്ററുകാരുടെ സെന്‍സിബിലിറ്റിയെയും പൊട്ടിത്തകര്‍ന്നു നില്‍ക്കുന്ന നിര്‍മാതാവിന്റെ സെന്‍സിറ്റിവിറ്റിയെയുമെല്ലാം അഭിനവ-അവശ കുറസോവമാര്‍ ചീത്ത വിളിക്കുകയും ചെയ്യും.

കൊച്ചിപ്പടങ്ങള്: കൊച്ചിയാണ് ന്യൂജനറേഷന്‍ സിനിമകളുടെ സ്ഥിരം പശ്ചാത്തലം. തിരുവനന്തപുരം, കോഴിക്കോട്, പാലാ ഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ടെങ്കിലും എല്ലാവരുടെയും ജീവിതം ഫോര്‍ട്ട് കൊച്ചിയിലേയും മട്ടാഞ്ചേരിയിലെയും നിഗൂഢതകളിലായിരിക്കും. കൊറിയന്‍ സിനിമകള്‍ പറിച്ചു നടുന്നവര്‍ക്ക് കൊച്ചിയെക്കാള്‍ നല്ലൊരു പശ്ചാത്തലം വേറെ കിട്ടാനുമില്ല. സൂപ്പര്‍ഹിറ്റ് സിനിമയുടെ ഭാഗമായ മറൈന്‍ ഡ്രൈവും പരിസരവും അറിയാതെ പോലും ന്യൂ ജനറേഷന്‍ സിനിമയുടെ ഫ്രെയിമിലെങ്ങും വരാതെ അണിയറക്കാര്‍ ശ്രദ്ധിക്കാറുണ്ട്. ജീവന്‍ പോയാലും പാട്ടുസീനില്‍പ്പോലും ഗ്രാമം കാണിക്കില്ല എന്നത് ന്യൂജനറേഷന്‍ സിനിമക്കാരുടെ വാശിയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിനു ശേഷമുള്ള പല പടങ്ങളിലും മസാലദോശയും ഉള്ളിവടയും സാമ്പാറുമൊക്കെ ഏറെ നേരം ക്ലോസപ്പില്‍ കാണിക്കുന്ന പതിവുമുണ്ട്.

ബന്ധുക്കള്‍-:,: ന്യൂജനറേഷന്‍ സിനിമകളില്‍ പൊതുവേ കഥാപാത്രങ്ങളുടെ അച്ഛനനമ്മമാരെ കാണിക്കാറില്ല. പണക്കാരായ കഥാപാത്രങ്ങള്‍ വലിയ ഫ്ലാറ്റില്‍ ഒറ്റയ്ക്കു താമസിക്കും. പാവപ്പെട്ടവനാണെങ്കില്‍ ഏതെങ്കിലും മൂന്നാംകിട ലോഡ്ജില്‍. ന്യൂ ജനറേഷന്‍ നായികമാരുടെ പപ്പയും മമ്മിയും നായികയുടെ ചെറുപ്പത്തില്‍ വിമാനാപകടത്തിലോ കാറപകടത്തിലോ മരിക്കുന്ന പതിവില്ല. ഏതെങ്കിലും ഈഗോ പ്രശ്‌നത്തില്‍ വീടുവിട്ടിറങ്ങിപ്പോന്ന നായിക ഒറ്റയ്ക്ക് ഹോസ്റ്റലില്‍ കഴിയുകയാണ് പതിവ്. നായികാനായകന്മാര്‍ക്ക് ഉപദ്രവത്തിനും സഹായത്തിനും എല്ലാം ഉള്ളത് സുഹൃത്തുക്കളും ജാരന്മാരും ഒക്കെയായിരിക്കും. മുഖ്യധാരാ സിനിമയില്‍ കാണാറുള്ള വല്യമ്മാവന്‍, കുഞ്ഞമ്മാവന്‍, കുട്ടിമാമ, അച്ഛമ്മ, ഏട്ത്തിയമ്മ, ഓപ്പോള്‍ തുടങ്ങിയ വകുപ്പുകളൊന്നും ന്യൂ ജനറേഷന്‍ സിനിമയില്‍ കാണാന്‍ കിട്ടില്ല.

കഥ: ന്യൂജനറേഷന്‍ സിനിമകള്‍ക്കു കഥ എന്നൊന്ന് എടുത്തു പറയാനുണ്ടാവില്ലത്രേ. ഐറ്റം സോങ്ങുകളും ബോള്‍ഡ് സീനുകളും പഞ്ച് ഡയലോഗുകളും ക്ലൈമാക്‌സുമല്ലാതെ സിനിമയുടെ കഥ എന്താണെന്ന് പടം കണ്ട ഒരാള്‍ക്ക് മറ്റൊരാളോട് പറയാന്‍ സാധിക്കില്ല. റിയല്‍ എസ്‌റ്റേറ്റ് മുതലാളിമാരുടെ അവിഹിതബന്ധങ്ങളായിരുന്നു കുറെ സിനിമകളില്‍ പ്രമേയം. പിന്നെയതു മാറി. 100 കോടിക്കു മേല്‍ ആസ്തിയുള്ള ഒരു കോടീശ്വരന്‍, ലൈംഗികവൈകൃതങ്ങളുടെ വക്താവായ ഇയാളുടെ സുഹൃത്ത് അല്ലെങ്കില്‍ വില്ലന്‍, കൗമാരത്തില്‍ തന്നെ കന്യാത്വം വെടിഞ്ഞ ധീരയായ നായിക, ഒരേ സമയം ഭര്‍ത്താവിനെയും കാമുകനെയും സന്തുഷ്ടയാക്കി വയ്ക്കുന്ന മുപ്പതുകളിലുള്ള മാതൃകാഭാര്യ തുടങ്ങിയവയൊക്കെയാണ് പ്രധാന ചേരുവകള്‍. അവിഹിതബന്ധങ്ങളുടെ മാസ്മരികത വര്‍ണിക്കുന്ന സീനുകളും ഡയലോഗുകളും സദാചാരവാദികളുടെ തൊലിയുരിക്കുന്ന പ്രയോഗങ്ങളും സിനിമയ്ക്കു മാറ്റു കൂട്ടും. ക്ലൈമാക്‌സില്‍ പക്ഷേ സദാചാരം വിളമ്പിയിട്ടേ പടം അവസാനിപ്പിക്കൂ.

മദ്യം,പണം: വെള്ളമടിക്കുന്ന സ്ത്രീകഥാപാത്രങ്ങളാണ് ന്യൂജനറേഷന്‍ സിനിമകളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കുപ്പിയും ഗ്ലാസുമായി ഇരിക്കുന്ന നായികയും സംഘവും പുകവലിക്കുകയും അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്താല്‍ സിനിമ ബോള്‍ഡായി. ആ സീനിന്റെയും അതു സൃഷ്ടിച്ചവരുടെയും അവതരിപ്പിച്ചവരുടെയും ബോള്‍ഡ്‌നെസ്സ് ചാനലുകളില്‍ ചര്‍ച്ച ചെയ്യപ്പെടും. ബിവറേജസ് ഷോപ്പിനു മുന്നില്‍ ക്യൂ നിന്നു കുപ്പി വാങ്ങുന്ന മലയാളി കേട്ടിട്ടു പോലുമില്ലാത്ത വിദേശ ബ്രാന്‍ഡുകള്‍ മാത്രം കുടിക്കുന്ന നായകന്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കും.പണത്തിന് ഈ സിനിമകളില്‍ വലിയ പ്രധാന്യമാണ്. എന്നാല്‍ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളെക്കാള്‍ മില്യണ്‍ കണക്കിനു ഡോളറുകളുടെ കളികളാണ് അധികവും. ഐഫോണ്‍, ഐപാഡ്, ഐപോഡ് തുടങ്ങിയ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ മാത്രമേ കഥാപാത്രങ്ങള്‍ ഉപയോഗിക്കൂ. നായകനു ടെന്‍ഷന്‍ വരുമ്പോള്‍ സുഹൃത്ത് ആംഗ്രി ബേഡ്‌സ് ഗെയിം കളിക്കുന്നത് ഈ സിനിമകളില്‍ പതിവായിട്ടുണ്ട്.

കുടുംബം: ന്യൂജനറേഷന്‍ സിനിമകളിലെ കുടുംബങ്ങളില്‍ ഭര്‍ത്താവ് തലതിരിഞ്ഞവനും ഭാര്യ അപാര റേഞ്ചുള്ള അതിസുന്ദരിയുമാകുന്നത് യാദൃച്ഛികമാവാം. മിക്കവാറും സിനിമകളില്‍ നായികയ്ക്ക് കുട്ടിയുണ്ടാവും പക്ഷേ ഭര്‍ത്താവുണ്ടാവില്ല. ഭര്‍ത്താവുണ്ടെങ്കില്‍ കുട്ടി ഉണ്ടായിരിക്കില്ല. കുട്ടിയെ നേരേ ചൊവ്വേ ലാളിക്കുന്നതോ സ്‌നേഹിക്കുന്നതോ പരിചരിക്കുന്നതോ ആയ ക്ലീഷേ സീനുകളും ഈ സിനിമകളില്‍ കാണാന്‍ കിട്ടില്ല. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള അമ്മമാര്‍ ന്യൂജനറേഷന്‍ സിനിമകളില്‍ കുറവാണ്. മോനെന്തു ചെയ്യുവാ എന്നു ചോദിച്ചാല്‍ ‘ദാറ്റ്‌സ് നണ്‍ ഓഫ് യുവര്‍ ബ്ലഡി ബിസിനസ്’ എന്നു പറയുന്ന തരം കുട്ടികളാണ് അധികവും. മുതിര്‍ന്ന കഥാപാത്രങ്ങളെക്കാള്‍ കാര്യഗൗരവത്തോടെ, ഉള്‍ക്കാഴ്ചയോടെ സംസാരിക്കുന്ന കുട്ടികള്‍ ന്യൂജനറേഷനാണെന്നതിനു തെളിവായെന്നോണം കണ്ണട വച്ച് രൂക്ഷമായി നോക്കുന്ന ക്ലോസപ്പുകള്‍ സിനിമയിലുടനീളമുണ്ടാവും.

സാമ്പത്തിക പ്രതിസന്ധിയും കോര്‍പറേറ്റ് ഉപജാപങ്ങളും പ്രണയങ്ങളുടെ മാനേജ്‌മെന്റും ഇമോഷണല്‍ സര്‍ക്കസ്സുകളും എല്ലാം ചേര്‍ത്ത് പിരിമുറുക്കി ക്ലൈമാക്‌സ് വരെ എത്തിച്ച ശേഷം അവിടെ വച്ച് പഴയ ആത്മഹത്യ, കൊലപാതകം , ഓപറേഷന്‍, ആശുപത്രി, സീക്വന്‍സ് വര്‍ക് ചെയ്ത് സിനിമ അവസാനിപ്പിച്ച് സിനിമയുടെ സൃഷ്ടാക്കള്‍ മാനം രക്ഷിക്കും. മറ്റു സിനിമകളിലെപ്പോലെ കഥാപാത്രങ്ങള്‍ക്ക് പ്രായമാവുകയോ ജീവിതത്തില്‍ പുരോഗതി ഉണ്ടാവുകയോ ഒന്നും ചെയ്യില്ല. സിനിമ കണ്ടു കഴിയുമ്പോള്‍ പ്രത്യേകിച്ചൊരു നിര്‍വൃതിയും പ്രേക്ഷകനുണ്ടാവണമെന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ പത്തു വര്‍ഷം കൊണ്ടുണ്ടാക്കിയ ക്ലീഷേകളും ബോറടിയും ന്യൂജനറേഷന്‍ സിനിമകള്‍ പത്തു പടങ്ങള്‍ കൊണ്ട് പ്രേക്ഷകനു സമ്മാനിച്ചു കഴിഞ്ഞു. പത്താം വയസ്സില്‍ ഒളിച്ചോടിപ്പോയ നായകന്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം കോടീശ്വരനായി തമിഴ്‌നാട്ടില്‍ നിന്നു വരുന്നതും കാത്ത് പുഷ്പാജ്ഞലി കഴിച്ച് കാത്തിരിക്കുന്ന നായിക ഒരു വശത്ത്, അടിച്ച് പാമ്പായി വാളുവച്ചു വീഴുന്ന നായിക മറുവശത്ത്; പ്രേക്ഷകന് ഇത് ആശങ്കകളുടെ ഇടവേള. ശേഷം സ്‌ക്രീനില്‍.

ഇത് കളി വേറെ

നമ്മളിവിടെ സദാചാര പൊലീസിലെത്തിയതേയുള്ളൂ. അവിവാഹിതനായ ചെറുപ്പക്കാരന്‍ കടയില്‍ നിന്നു കോണ്‍ഡം വാങ്ങിയാല്‍ രാത്രി മുഴുവന്‍ അവനെ പിന്‍തുടര്‍ന്ന് ചെന്നുകയറുന്ന വീടാക്രമിക്കുന്നവരാണ് കേരള സദാചാര പൊലീസ്. എന്നാല്‍, ഒളിംപിക് വില്ലേജില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. പൊലീസ് പിറകെയുണ്ടാവും. കോണ്‍ഡം വാങ്ങുന്നതും ഉപയോഗിക്കുന്നതുമൊക്കെ അവരും നിരീക്ഷിക്കും. പൊക്കുന്നത് സദാചാര പൊലീസ് അല്ല, ഒഫിഷ്യല്‍ കോണ്‍ഡം അല്ലാതെ ലോക്കല്‍ കോണ്‍ഡം വാങ്ങുന്നവരെ പൊക്കുന്ന ബ്രാന്‍ഡ് പൊലീസ്.

ഒളിംപിക്സ് വില്ലേജില്‍ ഒരു കായികതാരത്തിന് 21 ദിവസത്തിനിടെ 15 തവണ ബന്ധപ്പെടാനും മാത്രം സമയവും സൗകര്യവും കാമുകി-കാമുകന്‍മാരും ഉണ്ടാവുമോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും, ബന്ധപ്പെട്ടാലും ഇല്ലെങ്കിലും ഒളിംപിക് കമ്മിറ്റി ഒരു കായികതാരത്തിന് അനുവദിച്ചിരിക്കുന്നത് 15 ഗര്‍ഭനിരോധന ഉറകളാണ്. അത് 21 ദിവസം കൊണ്ടോ 10 ദിവസം കൊണ്ടോ ഒക്കെ തീര്‍ക്കാം. മെഡല്‍ കിട്ടാത്തവര്‍ക്ക് ഒളിംപിക്സ് ലോഗോ പതിച്ച ആ ഉറകള്‍ നിധിപോലെ ആയുഷ്കാലം മുഴുവന്‍ സൂക്ഷിച്ചു വയ്‍ക്കാം. പക്ഷെ,സ്വന്തം ബ്രാന്‍ഡ് കോണ്‍ഡവുമായി ഒളിംപിക് വില്ലേജില്‍ കയറിയാല്‍ മേല്‍പ്പറഞ്ഞ ബ്രാന്‍ഡ് പൊലീസ് പിടിക്കും.

രാജ്യാന്തര ബ്രാന്‍ഡ് ആയ ഡ്യൂറെക്സ് ആണ് ഒളിംപിക്സിനെത്തുന്ന കായികതാരങ്ങള്‍ക്ക് കോണ്‍ഡം സൗജന്യമായി നല്‍കുന്നത്. ഒളിംപിക്സിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ ഒന്നരലക്ഷം കോണ്‍ഡമാണ് 10490 കായികതാരങ്ങള്‍ക്കായി വിതരണം ചെയ്തത്. ഇപ്പോള്‍ എന്താണെന്നു പ്രശ്നമെന്നു വച്ചാല്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള കംഗാരൂ കോണ്‍ഡം ഒളിംപിക് വില്ലേജില്‍ കണ്ടെത്തിയതാണ്. ഓസ്ട്രേലിയന്‍ സൈക്ലിങ് താരം കരോലിന്‍ ബുക്കാനന്‍ ഒരു ബക്കറ്റ് കംഗാരൂ കോണ്‍ഡത്തിന്‍റെ പടമെടുത്ത് ട്വീറ്റ് ചെയ്തതാണ് പ്രശ്നമായിരിക്കുന്നത്.

കംഗാരൂ കോണ്‍ഡത്തിനു ചുളുവില്‍ പരസ്യമായി എങ്കിലും ഡ്യൂറെക്സ് കോണ്‍ഡമുള്ളിടത്ത് കംഗാരൂ കോണ്‍ഡം കയറിയതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഒളിംപിക് കമ്മിറ്റി. ഇന്ത്യയുടെ ഒളിംപിക് മാര്ച്ച് പാസ്റ്റില്‍ ഏതോ ഒരുത്തി കയറിപ്പോയത് നിസ്സാരകാര്യമാണെന്നു പറയുന്ന ഒളിംപിക് കമ്മിറ്റി കംഗാരൂ കോണ്‍ഡം ഒളിംപിക് വില്ലേജില്‍ കയറിപ്പറ്റിയതെങ്ങനെയെന്നു അന്വേഷിച്ചു തെളിയിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. എന്താ ല്ലേ ശുഷ്കാന്തി ? 1992മുതല്‍ ഒളിംപിക്സ് വില്ലേജില്‍ സൗജന്യമായി കോണ്‍ഡം വിതരണം ചെയ്യുന്നുണ്ടത്രേ. ബെയ്ജിങ് ഒളിംപിക്സില്‍ ഒരു ലക്ഷം കോണ്‍ഡമാണ് വിതരണംചെയ്തത്. ഈ ഒളിംപിക്സ് ആയപ്പോഴേക്കും അത് ഒന്നര ലക്ഷമായി.

ബ്രാന്ഡ് പൊലീസിന് കോണ്‍ഡത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല താല്‍പര്യം ഒഫിഷ്യല്‍ ഒളിംപിക് പാര്‍ട്നര്‍മാര്‍ അല്ലാത്ത ബ്രാന്‍ഡുകളുടെ പേര് സോഷ്യല്‍ മീഡിയയിലും മറ്റും ഉച്ചരി്കുന്ന സകലതാരങ്ങളെയും ഒളിംപിക് കമ്മിറ്റി പൊക്കുന്നുണ്ട്. ഒരര്‍ഥത്തില്‍ അധികം കളിക്കൊന്നും നില്‍ക്കാതെ നമ്മുടെ താരങ്ങളൊക്കെ ഇങ്ങു മടങ്ങിയതു നന്നായെന്നു പറയാം. ഇത്തരം കൂതറവിവാദങ്ങളില്‍ പെട്ടു നാറുന്നതിനെക്കാള്‍ നല്ലത് അന്തസ്സായി മല്‍സരിച്ച് മടങ്ങുന്നതാണ്.

സെക്സ്‍ണോമിക്‍സ്

അല്ലെങ്കില്‍ തന്നെ ആദ്യരാത്രിയില്‍ തന്നെ ചോര കാണാതെ ആയുധം താഴെ വയ്‍ക്കുന്നവരല്ല അഭിമാനികള്‍. കോടതി വിധി കൂടിയാകുമ്പോള്‍ നിഷ്കളങ്കരായ (ഉവ്വ) നവവധുക്കളുടെ കാര്യം കഷ്ടത്തിലായേക്കും. ഫസ്റ്റ് നൈറ്റിലെ റേപിന് മാതൃകഭര്‍ത്താക്കന്മാര്‍ നിയമസാധുത അവകാശപ്പെടാന്‍ പോകുന്ന വിധി ഡല്‍ഹി ഹൈക്കോടതിയുടേതാണ്. കോടതി ഏത് സാഹചര്യത്തിലാണ് വിധി പറഞ്ഞതെന്നോ അതിന്റെ സന്ദര്‍ഭവും സ്വാരസ്യവും ഏതെന്നോ സംഗികള്‍ക്ക് അറിയേണ്ടല്ലോ.

ആദ്യരാത്രിയില്‍ വധുവിനെ ലതിനു നിര്‍ബന്ധിക്കാത്തത് വലിയ ഔദാര്യമാണെന്നു കരുതുന്ന തലമുറയില്‍ നിന്ന് ആക്രാന്തമില്ലാത്തവരുടെ തലമുറയിലേക്ക് എത്തിനില്‍ക്കുമ്പോഴാണ് കോടതി ഇങ്ങനെയൊക്കെ പറയുന്നത്. ഇതൊക്കെ എപ്പോ വേണമെന്നുള്ള കാര്യത്തില്‍ വരെ കോടതികള്‍ ഇടപെട്ടു തുടങ്ങുമ്പോള്‍ ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയുടെ പുരുഷകേന്ദ്രീകൃത വിധിന്യായങ്ങള്‍ പുനപരിശോധിക്കണമെന്ന് പറയാന്‍ ഇവിടെ ആരുമില്ലേ ? ബ്ലഡി ഫക്കിങ് ഡാഷായ ഞാന്‍ പോലും ഇങ്ങനെ പറയുന്നെങ്കില്‍ മനസ്സില്‍ ഭയാശങ്കകളോടെ മണിയറയിലേക്കു കാലെടുത്തു വയ്‍ക്കാനിരിക്കുന്ന കുഞ്ഞാടുകള്‍ക്ക് പറയാനുള്ളത് എന്തായിരിക്കും ?

ആദ്യരാത്രിയിലുള്‍പ്പെടെ ബോധപൂര്‍വം പങ്കാളിക്ക് സെക്സ് നിഷേധിക്കുന്നത് വിവാഹമോചനത്തെ നീതികരിക്കാവുന്ന ക്രൂരതയാണെന്നാണ് കോടതി വിധി. അദ്യരാത്രിയിലുള്‍പ്പെടെ അഞ്ചു മാസത്തോളം ഭാര്യ സെക്സിനു സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് വിവാഹമോചനം തേടിയ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള കീഴ്‍ക്കോടതി വിധി ശരിവച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ജഡ്‍ജി കൈലാഷ് ഗംഭീറിന്റെ വിധിയിലാണ് സെക്‍സ് നിഷേധത്തെപ്പറ്റി പറയുന്നത്. ഭാര്യ അടിസ്ഥാനപരമായി ലൈംഗിക ഉപകരണമാണെന്ന കാഴ്ചപ്പാടിനെ അടിവരയിടുന്നതാണ് പ്രസ്തുത വിധി എന്നു പറയേണ്ടി വരുന്നതില്‍ ഞാന് ഖേദിക്കുന്നു.

ഒരു സ്ത്രീ ഭര്‍ത്താവിന് അല്ലെങ്കില്‍ സ്നേഹിക്കുന്ന പുരുഷന് സെക്‍സ് നിഷേധിക്കുന്നത് ക്രൂരതയാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് എങ്ങനെയാണ് ? സെക്‍സിനു തയ്യാറാവുക എന്നത് ഭക്ഷണം വിളമ്പി വയ്‍ക്കുക എന്നതുപോലെ ഒരു കാര്യമാണെന്നു കരുതാന്‍ വയ്യ. പ്രായോഗികമായി ഈ തത്വശാസ്ത്രം ഒരു പുരുഷനും അംഗീകരിക്കുകയുമില്ല. സെക്സിനു സമ്മതിക്കാത്ത ഭാര്യയ്‍ക്ക് ഗുരുതരമായ തകരാറുണ്ട് എന്നേ ഏതു ഭര്‍ത്താവും ചിന്തിക്കൂ. എന്നാല്‍ സെക്‍സിനുപരിയായി ഭര്‍ത്താവും ഭാര്യയുമായുള്ള ബന്ധമാണ് സെക്‍സിന്റെ ഡിമാന്‍ഡും സപ്ലൈയും കൂട്ടിക്കിഴച്ചുള്ള ബാലന്‍സ് ഷീറ്റില്‍ ലാഭമോ നഷ്ടമോ എന്നു നിര്‍ണയിക്കുന്നത്. വീട്ടില്‍ സൗജന്യമായി സെക്‍‍സ് ലഭ്യമാക്കുന്നതിനു വേണ്ടി വിവാഹം കഴിക്കുന്നവനെ സംബന്ധിച്ച് ഭാര്യ സെക്‍സ് നിഷേധിക്കുന്നിടത്തോളം വലിയൊരു അക്രമമുണ്ടാവില്ല. പക്ഷെ,ഗാര്‍ഹികവേശ്യയായി ജീവിക്കേണ്ടി വരുന്ന അത്തരം ഭാര്യമാര്‍ ഈ വിധി കേട്ട് ചിരിക്കുമോ കരയുമോ ?

സൂക്ഷ്മമായി പരിശോധിച്ചാല്‍ മുകളില്‍ പറയുന്ന കേസില്‍ ഭര്‍ത്താവ് ഭാര്യയെ ബലല്‍സംഗം ചെയ്തിട്ടുണ്ട് എന്നു പോലും മനസ്സിലാക്കാം. ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ ഒരു മരം പോലെ അവസാനം വരെ ആ സ്ത്രീ യാതൊരു പ്രതികരണവുമില്ലാതെ കിടന്നു എന്നത് ഭര്‍ത്താവിന് അനുകൂലമായാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍, അത്തരത്തിലൊരു സ്ത്രീയുമായി ബന്ധപ്പെടാന്‍ തയ്യാറായ ഭര്‍ത്താവ് എന്തൊരു ഭര്‍ത്താവായിരിക്കുമെന്നാണ് ഞാനാലോചിക്കുന്നത്. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമായി കാണാമെന്നു പറയുന്ന നിയമം ഇവിടെ കാര്യങ്ങളെ എന്തുകൊണ്ടോ വ്യത്യസ്തമായാണ് കണ്ടിരിക്കുന്നത്.

വിധിപ്രസ്താവത്തിലെ രസകരവും അതേസമയവും ഭീകരവുമായ ഭാഗം ഇതാണ്- വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളില്‍ 10-15 തവണ മാത്രമേ അവര്‍ക്കിടയില്‍ സെക്സ് ഉണ്ടായിട്ടുള്ളൂ എന്നതല്ല, മറിച്ച് ആദ്യരാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന് സെക്സ് നിഷേധിക്കുക എന്ന ക്രൂരമായ പ്രവൃത്തിയും തുടര്‍ന്നും ഭാര്യ സെക്‍സില്‍ സജീവമായി പങ്കെടുക്കാത്തതിനാലും അതിനെതിരായി മറ്റൊരു വാദം ഭാര്യ ഉന്നയിക്കാത്തതിനാലും- ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയാണ് കോടതി.

ആദ്യരാത്രിയില്‍ ഭര്‍ത്താവിന് പൂശാന്‍ മുട്ടിനില്‍ക്കുകയാണെങ്കില്‍ ഭാര്യ പുല്ലുപോലെ വഴങ്ങിക്കൊടുക്കണോ, അഞ്ചു മാസത്തിനിടെ 15 തവണ ബന്ധപ്പെടുന്നത് കുറവാണോ, സെക്സില്‍ ഭാര്യ എത്ര സജീവമായി പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തമായ കാഴ്ചപ്പാടോടെ ഇടപെട്ടിരിക്കുകയാണ് കോടതി. ആദ്യരാത്രി മുതല്‍ എല്ലാ ദിവസവും പ്രകടമായ ആവേശത്തോടെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്ന ഭാര്യയെ മാതൃകാഭാര്യ എന്നു വിശേഷിപ്പിക്കാന്‍ വാല്‍സ്യായനന്‍ പോലും തയാറാവും എന്നെനിക്കു തോന്നുന്നില്ല. ഇതൊക്കെ പൊക്കിപ്പിടിച്ച് കോടതിയില്‍ കൊണ്ടുപോകുന്ന ഭര്‍ത്താവിനും കിടപ്പറശീലങ്ങളില്‍ വരെ ആധികാരികമായി അഭിപ്രായം പറയുന്ന കോടതിക്കും ഒരു കാമഭ്രാന്തന്‍ എന്ന നിലയ്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍.

കശ്മലന്മാരേ, നിങ്ങള്‍ക്ക് എന്തിന്റെ രതിയാണ് ?

പ്രകൃതിദത്തമായ രതി നടത്താന്‍ പോകുന്നവനെ പതുങ്ങിയിരുന്നു തല്ലിക്കൊല്ലുന്ന രാജ്യത്ത് സ്വവര്‍ഗരതി നിയമവിധേയമാക്കണോ വേണ്ടയോ എന്നത് വളരെ വലിയൊരു ചോദ്യമാണ്. ആര്‍ഷഭാരത സംസ്താരത്തിന്റെ ആദര്‍ശങ്ങളും സ്വവര്‍ഗക്കാരുടെ മൗലികാവകശങ്ങളുമൊക്കെ ചര്‍ച്ച ചെയ്യുന്നതു കേള്‍ക്കാന്‍ നല്ല രസമുണ്ട്. പ്രകൃതിവിരുദ്ധമായ ഒന്നിനെ (അങ്ങനെയാണല്ലോ പറയുന്നത്) നിയമവിധേയമാക്കുന്നതിലൂടെ സദാചാരരതിക്കാരുടെ ഉറക്കം കുറച്ചുകൂടി ഇല്ലാതാവും. വടക്കേടത്തെ ബിജു ഒറ്റയ്‍ക്കുള്ളപ്പോള്‍ തെക്കേടത്തെ രാജു എന്തിനു അവന്റെ വീട്ടിലേക്കു കയറിപ്പോയി എന്ന ചോദ്യം ബിജുവിന്റെയോ രാജുവിന്റെയോ ജീവനെടുക്കുന്നിടം വരെ ചെന്നെത്തിയേക്കാം.

സ്വവര്‍ഗപ്രണയം നിയമവിധേയമാകുന്നതോടെ രണ്ടു ചെറുപ്പക്കാര്‍ക്ക് ഒന്നിച്ചൊരു മുറിയില്‍ താമസിക്കാനോ കൈകോര്‍ത്തു പിടിച്ചു നടക്കാനോ സാധിക്കാനാവാത്ത സ്ഥിതിവിശേഷമുണ്ടായേക്കും. ചരിത്രമാണല്ലോ നമ്മെ പലതും പഠിപ്പിക്കുന്നത്. ആണും പെണ്ണും ഒന്നിച്ചു നിന്നു സംസാരിക്കുന്നതു കണ്ടാല്‍ നാട്ടുകാരിടപെടുന്നതും വീട്ടില്‍ വിവരമറിയിക്കുന്നതും അവര്‍ സ്വന്തം നിലയ്‍ക്ക് പോയി സന്തോഷമായി ജീവിക്കുമോ എന്നു ഭയപ്പെട്ടിട്ടാണ്. സ്വവര്‍ഗരതിയിലും ഈ പ്രശ്നമുണ്ട്. സംഗതി നിയമവിധേയമാകുന്നതോടെ സമൂഹത്തിന് പുതിയ ആശങ്കകളും സദാചാരസങ്കല്‍പങ്ങളും ഉണ്ടാവും.

എന്നാല്‍, സ്വവര്‍ഗരതി നിയമവിധേയാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ മൗനമല്ല സര്‍ക്കാര്‍ വക്കീലിനുള്ളത്. സ്വവര്‍ഗരതി അധാര്‍മികവും സാമൂഹികക്രമത്തിന് എതിരുമാണെന്ന് കോടതിയില്‍ വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി.മല്‍ഹോത്ര എന്ന കശ്മലന്‍ ലക്ഷക്കണക്കിനു സ്വവര്‍ഗപ്രേമികളുടെ വെറുപ്പ് സമ്പാദിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ധാര്‍മികതയും സാമൂഹികക്രവുമൊക്കെ വക്കീല്‍ അങ്ങു തീരുമാനിക്കുകയായിരുന്നത്രേ. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു നിലപാടുമില്ല എന്നിരിക്കെയാണ് വക്കീല് കോടതിയില്‍ ദണ്ഡപാണി കളിച്ചത് എന്നതോര്‍ക്കണം.

പുരുഷന് പുരുഷനോടൊപ്പവും സ്തീയ്‍ക്ക് സ്ത്രീയോടൊപ്പവും സഹവസിക്കുന്നതിനുള്ള നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനു മുമ്പ് ഇതെന്താണ് പരിപാടി എന്നതിനെ സംബന്ധിച്ച് കേസുമായി ബന്ധപ്പെടുന്നവര്‍ക്കെങ്കിലും അടിസ്ഥാനവിവരം ഉണ്ടാകേണ്ടതാണ്. രണ്ടു പുരുഷന്മാരോ രണ്ടു സ്ത്രീകളോ സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു അത്രേയുള്ളൂ. അത് അംഗീകരിക്കാതെ അതിന്റെ അങ്ങേയറ്റത്തെ സാധ്യതകള്‍ ആരാഞ്ഞ് കണ്ടുപിടിച്ച പേരാണ് രാഷ്ട്രീയ-നിയമ-മാധ്യമ ഭാഷകളില്‍ തെളിയുന്നത് – സ്വവര്‍ഗരതി ! അതില്‍ പരിശുദ്ധമായതന്നുമില്ല എന്നും ലൈംഗികപരിപ്രേക്ഷ്യം മാത്രമാണുള്ളതെന്നും നിശബ്ദമായി സ്ഥാപിക്കാനും അത്തരത്തില്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും ആ പേര് തന്നെ ധാരാളമാണ്.

സ്വവര്‍ഗരതിക്കാരായ രണ്ടു പേര്‍ മുഴുവന്‍ സമയം ലൈംഗികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണെന്നാവണം സങ്കല്‍പം. മറ്റെല്ലാവര്‍ക്കുമുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളും ജീവിതവും തന്നെയാണ് ഇവര്‍ക്കുമുള്ളത്. പുരുഷന്‍ സ്ത്രീയെ പ്രണയിക്കുമ്പോള്‍ അത് ദിവ്യമായ പ്രണയവും പുരുഷന്‍ പുരുഷനെയോ സ്ത്രീ സ്ത്രീയെയോ പ്രണയിക്കുമ്പോള്‍ അത് പ്രകൃതിവിരുദ്ധവും വൈകൃതവുമൊക്കെയാകുന്നത് എങ്ങനെയെന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒന്നിച്ചുപോകുന്നത് കാണുമ്പോള്‍ ആഹ എത്ര മനോഹരം എന്നു തോന്നുന്നവര്‍ക്ക് സ്വവര്‍ഗപ്രണയികളെ കാണുമ്പോള്‍ അറപ്പുതോന്നുന്നതും ഇതെ സംബന്ധിച്ച അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ കുറവു കൊണ്ടാണ്.

ഭാര്യഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ ‘ശ്ശെടാ ഇവര് ഇന്നലെ പൂശിക്കാണുമല്ലോ, ഇനി നാളേം മറ്റന്നാളുമൊക്കെ പൂശുമല്ലോ, ഇവര്‍ ഒന്നിച്ചു ജീവിക്കുന്നത് പൂശാന്‍ വേണ്ടിയാണല്ലോ’ എന്നൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവന്‍ നോര്‍മലല്ല എന്നേ പറയാനൊക്കൂ. സ്വവര്‍ഗപ്രണയികളെ ഭാര്യാഭര്‍ത്താക്കന്മാരെ കാണുന്നതുപോലെ കാണുന്നവര്‍ നോര്‍മലല്ല എന്നാണ് നമ്മുടെ അഭിപ്രായം. അവര്‍ സ്വവര്‍ഗരതിക്കാരാണ് എന്നു പറയുമ്പോള്‍ ആശയവിനമയം ചെയ്യുപ്പെടുന്നത് അവരുടെ ലൈംഗികവ്യക്തിത്വമാണ്.അവിടെ തോല്‍ക്കുന്നത് സ്വവര്‍ഗപ്രണയികളല്ല, അവരെ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ട സമൂഹമാണ്. സമൂഹം ഭൂരിപക്ഷമായതുകൊണ്ട് ആ പരാജയത്തെ ശരിയായി ചിത്രീകരിക്കുകയാണ് നമ്മള്‍.

ഏതെങ്കിലും തരത്തിലുള്ള രതി ഇവിടെ നിയമവിധേയമാക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനരതിയായിരിക്കണം. സ്ത്രീയ്‍ക്കും പുരുഷനും തങ്ങളുടെ ലൈഗികശേഷി പരസ്‍പരസമ്മതത്തോടെ വിനിയോഗിക്കാനുള്ള മൗലികാവകാശം അനുവദിച്ചു കൊടുക്കാത്ത സമൂഹത്തോട് സ്വവര്‍ഗപ്രണയത്തെപ്പറ്റി ഉപദേശിക്കാന്‍ ചെന്നിട്ടു കാര്യമുണ്ടോ ? കശ്മലന്‍മാര്‍ സുന അരിഞ്ഞുകളയും (ഞാന്‍ ആ ടൈപ്പല്ല).

ബ്ലൂ കേരള

ഇപ്പോഴാണ് ജനാധിപത്യമോ സോഷ്യലിസമോ എന്തൊക്കെയോ പൂര്‍ണമായും നടപ്പായത്. സ്ത്രീകളുടെ ലൈംഗികവല്‍ക്കരണം യുഗങ്ങള്‍ക്കു മുമ്പേ സാധിച്ചതാണെങ്കിലും അതില്‍ നിന്ന് അധികം മുമ്പോട്ട് പോകാതെ നിന്നിരുന്ന മലയാളികള്‍ അവറ്റകുളുടെ മാംസവല്‍ക്കരണമാണ് ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്. 90 വയസുള്ള അപ്പാപ്പന്‍മാര് വരെ 10 വയസുള്ള കൊച്ചിനെ പീഡിപ്പിച്ചവരുടെ ലിസ്റ്റില്‍ തെളിയുന്നു, അച്ഛനും അമ്മയും കൂടി സ്വന്തം കുഞ്ഞിനെ ഇറച്ചിവിലയ്‍ക്ക് വില്‍ക്കുന്നു, നാലാം ക്ലാസുകാരന്‍ യുകെജി വിദ്യാര്‍ഥിയെ റേപ് ചെയ്തു കൊല്ലുന്നു, അങ്ങനെ ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ സംസ്ഥാനം മാംസക്കച്ചവടത്തിലെ ആഗോളഭീമന്മാരെ ലജ്ജിപ്പിക്കുന്ന തരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു.

സൂര്യനെല്ലിയായിരുന്നു ട്രെന്‍ഡ് സെറ്റര്‍. പിന്നെയങ്ങോട്ട് എത്രയെത്ര കേസുകള്‍. റെക്കോര്‍ഡ് ആകാന്‍ പോകുന്നത് പറവൂര്‍ കേസാണ്. ലിസ്റ്റില്‍ 200 പേര് കഴിഞ്ഞു. ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന മനോരോഗികളായ അപ്പാപ്പന്മാര്‍ ഗ്രാന്‍ഡ് ചില്‍ഡ്രനെ റേപ് ചെയ്യുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍,പൂവേതാണ് കായേതാണെന്നു തിരിച്ചറിയാത്ത നാലാം ക്ലാസ് പയ്യനൊക്കെ ഇതിനും മാത്രം ലിബിഡോ എവിടെ നിന്നുണ്ടാവുന്നു എന്നത് ആരും അന്വേഷിക്കുന്നില്ല. ഉണ്ടായ ദിവസം മുതല്‍ വയാഗ്ര കലക്കിക്കൊടുത്താലും ഇത്തരം ക്രൂരത നടപ്പാക്കാനുള്ള പ്രചോദനം കിട്ടുമെന്നു തോന്നുന്നില്ല.

സത്യത്തില്‍ 90കാരന്‍ മുതല്‍ 9വയസുകാരന്‍ വരെ എല്ലാ പ്രതിഭകള്‍ക്കും പ്രചോദനമായിട്ടുള്ളത് ഒന്നു തന്നെയാണ്- പോര്‍ണോഗ്രഫി. സിനിമയും ടിവിയും പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ ശക്തമായ ദൃശ്യമാധ്യമമായി മൊബൈല്‍ മാറിയത് അതിലൂടെ നമ്മുടെ കുട്ടികള്‍ കാണുന്ന സിനിമകളുടെ സ്വഭാവം കൊണ്ടാണ്. അശ്ലീലചിത്രം വ്യാപിക്കുന്നു എന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ പറയുകയും അതൊക്കെ ആസ്വദിക്കാന്‍ കഴിയുന്നതില്‍ വൈകൃതതെക്കാള്‍ കുസൃതി കണ്ടെത്തുകയും ചെയ്തിരുന്ന ലാഘവബുദ്ധിയാണ് പരാജയപ്പെടുന്നത്. അതൊക്കെ കണ്ടു കണ്ട് തലമുറയുടെ മനസാണ് മാറിപ്പോയത്. പോര്‍ണോഗ്രഫിക്കെതിരെ ഒന്നും ചെയ്യാതിരിക്കുകയും ലൈംഗികകുറ്റവാളികളുടെ 100 പേജ് നീളുന്ന ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്യുന്നത് തികഞ്ഞ വിഡ്ഡിത്തമാണ്.

രതിനിര്‍വേദമൊക്കെ പിന്നെയും പിന്നെയും വിജയിക്കുമ്പോള്‍ റിസ്കിലാവുന്നത് അങ്ങേതിലെ ചേച്ചിമാരുടെ ചാരിത്ര്യമാണ് (ചാരിത്ര്യം നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു). പോര്‍ണോഗ്രഫി ആധുനികതലമുറയുടെ ദൃശ്യകലയാണെന്നുള്ള സങ്കല്‍പം പുനപരിശോധിക്കേണ്ടിയിരിക്കുന്നു. ഇടക്കാലത്തെ ലൈംഗികവിപ്ലവത്തില്‍ പോര്‍ണോഗ്രഫിയുടെ പങ്ക് ചെറുതല്ല. എന്നാല്‍ വിപ്ലവം വഴിതെറ്റിയതുപോലെ തന്നെ പോര്‍ണോഗ്രഫിയും മലയാള സിനിമ പോലെ എവിടെയോ എത്തിച്ചേര്‍ന്നിരിക്കുന്നു. പഴയ പോര്‍ണോകളില്‍ രതിയുടെ പ്രണയപര്‍വമാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ പരമാവധി വൈകൃതം അവതരിപ്പിക്കുന്ന സിനിമകളാണ് ഇന്ന് പുതുമയുള്ളത്.

പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വാഭാവിക ലൈംഗിതബന്ധം അവതരിപ്പിക്കുന്ന സിനിമകള്‍ പോര്‍ണോഗ്രഫിയിലെ പഴഞ്ചന്‍ ട്രെന്‍ഡ് ആണ്. പരമാവധി വൈകൃതം, പരമാവധി വയലന്‍സ്, പരമാവധി അഗമ്യഗമനം ഇവയാണ് അധുനിക പോര്‍ണോഗ്രഫിയുടെ തത്വശാസ്ത്രം. കാമുകീകാമുകന്മാരുടെ പ്രണയവും ഭാര്യാഭര്‍ത്താക്കന്മാരുടെ രതിയും ആരെയും ത്രസിപ്പിക്കുന്നില്ല. മദാലസയായ അമ്മയെ മകന്‍ പ്രാപിക്കുന്നതും,എട്ടും പൊട്ടും തിരിയാത്ത കൊച്ചുമകളെ അപ്പൂപ്പന്‍ തന്ത്രപരമായി ഭോഗിക്കുന്നതും ട്രെന്‍്ഡ് സെറ്ററുകളാകുമ്പോള്‍ ഇതൊക്കെ കണ്ടും കേട്ടും പുരോഗമിക്കുന്ന നമ്മുടെ നാടു മാത്രം സദാചാരപാതയിലൂടെ ചരിക്കുമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്.

ഒന്നിച്ചിരുന്ന് നീലച്ചിത്രം കാണുകയും കണ്ടതൊക്കെ ആവര്‍ത്തിക്കുകയും ചെയ്തിരുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ പോസ്റ്റ് മോഡേണ്‍ കപിള്‍സ് ആയിരുന്നു. ഇന്ന് ആ സിഡികള്‍ ഒന്നിച്ചിരുന്ന് കണ്ട് അവരുടെ മകനും മകളും സീനുകള്‍ സ്വീകരണമുറിയിലെ സോഫയില്‍ പുനരാവിഷ്കരിക്കുമ്പോള്‍ ഇന്നത്തെ കുട്ടികള്‍ക്ക് എന്തോ കുഴപ്പമുണ്ട് എന്നും പറഞ്ഞ് രണ്ടിനേം കൗണ്‍സിലിങ്ങിനു കൊണ്ടുപോകുന്ന മാതൃകാദമ്പതികളില്‍ നിന്നു തുടങ്ങണം ചികില്‍സ. കേരളസമൂഹത്തില്‍ പോര്‍ണോഗ്രഫി എന്‍ഡോസള്‍ഫാനെക്കാള്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ സമ്മാനിക്കുന്ന വിഷമാണ് വിതച്ചിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷം കൊണ്ട് തലമുറകള്‍ കണ്ടു തീര്‍ത്ത തുണ്ടുപടങ്ങളുടെ പ്രേതം സമൂഹത്തെ വേട്ടയാടുകയാണ്.

പീഡനക്കേസ് പ്രതികളുടെ ലിസ്റ്റ് എടുത്താല്‍ ജാതിയോ മതമോ വിദ്യാഭ്യാസമോ രാഷ്ട്രീയമോ ഒന്നും ആ ലിസ്റ്റിനെ സ്വാധീനിച്ചിട്ടില്ല എന്നറിയാം. ബിവറേജസ് ഔട്ട്‍ലെറ്റിന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്ന അതേ മനസ്സോടെ മെലിഞ്ഞുണങ്ങിയ ഒരു പന്ത്രണ്ടുകാരിയുടെ ചോരക്കിടക്കയ്‍ക്കു വേണ്ടി ക്യൂ നില്‍ക്കാല്‍ ബുദ്ധിജീവികളും കലാകാരന്മാരും വിദ്യാസമ്പന്നരുമായ സമൂഹത്തിനു സാധിക്കുന്നു.പീഡനകഥകള്‍ എഴുതി മാധ്യമധര്‍മം നിറവേറ്റുന്നവരും അത് വായിച്ചു ഹരം കൊള്ളുന്ന വായനക്കാരും അതേ രോഗത്തിന്റെ മറുവശമാണ് കാണിക്കുന്നത്.

ചാനല്‍ ചര്ച്ചകളും പ്രചോദനാത്മകലേഖനങ്ങളുമല്ല,പ്രായോഗികനടപടികളാണ് നമുക്കാവശ്യം. ലോകത്ത് മറ്റു രാജ്യങ്ങളില്‍ നടപ്പാക്കിയിട്ടുള്ള നിയമങ്ങളും പ്രായോഗിക നടപടികളും എന്താണെന്നു മനസ്സിലാക്കി സമൂഹനന്മയ്‍ക്കു വേണ്ടി സര്‍ക്കാര്‍ അടിയന്തരമായി ഇവയെങ്കിലും ചെയ്യേണ്ടതാണ്.

1. ലൈംഗികവിദ്യാഭ്യാസം ഒന്നാം ക്ലാസില്‍ തന്നെ ആരംഭിക്കുക.
2. ഇന്റര്‍നെറ്റിലെ പോര്‍ണോഗ്രഫിക്ക് ആവശ്യമായ വിലക്കുകളേര്‍പ്പെടുത്തുക.
3. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അധിനിവേശത്തിന് വിചാരണ കൂടാതെ പരമാവധി ശിക്ഷ നല്‍കുക.
4. ഹൈസ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ലൈംഗികബന്ധത്തെപ്പറ്റി ക്ലാസ് നല്‍കുക.