പൊറോട്ടനാടകം

(1500 വര്‍ഷം മുമ്പ്. പൊറോട്ട സാമ്രാജ്യത്തിലെ മൈദക്കൊട്ടാരം)

രംഗം-1
(അമ്മ മഹാറാണിയുടെ അന്തപുരം)

ആരവിടെ ?

റാന്‍…

ഈ റാന്‍മൂളികളെക്കൊണ്ടു തോറ്റു… അടിയന്‍ എന്നു വിളികേള്‍ക്കാന്‍ ആരുമില്ലേ ഇവിടെ ?

പ്രധാനമന്ത്രിയുണ്ട് തമ്പ്രാട്ടീ…

വിളിക്കൂ മടയനെ…

മടയാ……

ഭടാ !!!

സോറിമ്പ്രാട്ടി… മന്ത്രാദിമന്ത്രി… വീരപ്രധാനമന്ത്രി എഴുന്നള്ളിവരാന്‍… രാജാധിരാജ്ഞി.. വെള്ളമഹാറാണി ആജ്ഞാപിക്കുന്നേയ്…

(പ്രധാനമന്ത്രി ഓടിവരുന്നതിന്റെ കുളമ്പടികള്‍, കിതപ്പുകള്‍, ആസ്ത്മയുടെ ലക്ഷണം)

അടിയന്‍… തിരുമനസ്സ് വിളിപ്പിച്ചോ ?

വിളിപ്പിച്ചു… എവിടാരുന്നു താന്‍ ?

ഖജനാവില്‍ പുതിയ ഖജാന്‍ജിയെ സ്വര്‍ണനാണയങ്ങള്‍ എണ്ണാന്‍ പഠിപ്പിക്കുകയായിരുന്നു…

പ്ലീസ്.. അറിയാവുന്ന പണി ചെയ്താല്‍ പോരേ ? ഇതുവരെ ഇയാളൊലത്തിയതു വച്ച് രാജ്യത്ത് ക്ഷാമം വന്നു തലയില്‍ കയറി നില്‍ക്കുകയാണ്…വല്ല വഴിയും കണ്ടു പിടിക്കാനാണ് പുതിയ ഖജാന്‍ജിയെ വച്ചത്… ഇനി അതിന്റെ മുതുകത്തു കയറി കണക്കു പഠിപ്പിക്കാന്‍ നിക്കണ്ട…

അടിയന് ആകെ വശമുള്ളത് അതാണ്..

എന്ത് ? മുതുകത്തു കയറ്റമോ ?

അല്ല, കണക്ക്…

ഉവ്വോ ? എങ്കില്‍ പറഞ്ഞേ… അടുത്ത പട്ടാഭിഷേകത്തില്‍ കുമാരന്‍ എത്ര വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും ?

വോട്ടോ ? ഭൂരിപക്ഷമോ ? തിരുമനസ്സിതെന്തൊക്കെയാണ് പറയുന്നത് ?

ങ്‌ഹേ ? ഞാനെന്താ പറഞ്ഞത് ? ഞാനെന്താ ഇപ്പോ പറഞ്ഞത് ? എന്താ എനിക്കു പറ്റീത് ? എനിക്കെന്തോ ഉണ്ട്…

ഇല്ല… തിരുമനസ്സിന് ഒന്നുമില്ല… (വിങ്ങുന്നു)

എങ്കില്‍ പറയൂ.. അടുത്ത വര്‍ഷം എന്റെ കുമാരന്റെ പട്ടാഭിഷേകം നടക്കുമോ ? അവന്‍ രാജാവായി ആ സിംഹാസനത്തിലിരിക്കുന്നത് കണ്ടിട്ട് എനിക്ക് ഒന്നു കണ്ണടയ്ക്കാന്‍…

കുമാരന്‍ രാജ്യകാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്നില്ല തിരുമനസ്സേ… എപ്പോഴും കളിതമാശകളും കളിത്തോഴിമാരുമൊക്കെയാണ്… പ്രജകള്‍ക്കു കുമാരനെക്കാള്‍ ഇഷ്ടം…

അരുത്.. നമ്മുടെ കര്‍ണപുടങ്ങള്‍ അത് കേള്‍ക്കാനാഗ്രഹിക്കുന്നില്ല… യുദ്ധങ്ങള്‍ ജയിച്ച പാരമ്പര്യമേ ഈ പൊറോട്ട കിങ്ഡത്തിനുള്ളൂ… തോല്‍വികളേറ്റുവാങ്ങാന്‍ എന്റെ കുമാരന്‍ ചന്തുവല്ല… മറ്റവന്റെ പുറംമോടികളോടു മല്‍സരിക്കാന്‍ ഒരു ചന്തയുമല്ല…

കുമാരന്‍ രാജാവാകാന്‍ തയ്യാറാണ് പക്ഷെ, കുമാരന്‍ രാജാവായാല്‍ രാജ്യത്തിന്റെ അവസ്ഥയെന്തായിരിക്കും എന്നാലോചിക്കുമ്പോള്‍… ?

വെരി ഫണ്ണി മിസ്റ്റര്‍ പ്രധാനമന്ത്രീ.. വെരി വെരി ഫണ്ണി… രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് വേവലാതിയുള്ള ഒരാള്…

അടിയന്‍…

എന്തു സംഭവിച്ചിട്ടായാലും കുമാരന്‍ അടുത്ത വര്‍ഷം രാജാവാകണം… എന്തൊക്കെ നഷ്ടപ്പെട്ടാലും കുമാരനെ രാജഗോപുരത്തിലെ സിംഹാസനത്തില്‍ ആലവട്ടങ്ങള്‍ക്കും വെണ്‍ചാമരങ്ങള്‍ക്കും നടുവില്‍ നമുക്ക് കാണാന്‍ കൊട്ക്കണം… കേട്ടോടോ ശുംഭാ ?

മാതാശ്രീ വിളിച്ചോ ?

(ഒരു ടൈറ്റ് നിക്കര്‍ മാത്രമിട്ട് നനവുള്ള ദേഹം ടവ്വല്‍ കൊണ്ട് തുടച്ചുകൊണ്ട് കുമാരന്‍ രംഗത്തേക്കു വരുന്നു. ഇഞ്ചികടിച്ചതുപോലെ നില്‍ക്കുന്ന അമ്മ മഹാറാണിയും ജ്യൂസ് കുടിച്ചതുപോലെ നില്‍ക്കുന്ന പ്രധാനമന്ത്രിയും).

കുമാരന്‍ എവിടെയായിരുന്നു ?

ഞാന്‍ തോഴിമാരോടൊപ്പം നീരാടുകായിരുന്നു മാതാശ്രീ… എന്നും നീരാടിയാല്‍ യൗവ്വനം നിലനിര്‍ത്താമെന്നാണ് ബിന്ദൂം സുഷമേം ശാന്തേമൊക്കെ പറയുന്നത്..

കുമാരാ… അടുത്ത വര്‍ഷം രാജാവാകാനുള്ളവനാണ് നീയെന്നത് മറക്കരുത്…

ഒരിക്കലുമില്ല മാതാശ്രീ… പട്ടാഭിഷേകത്തിന് കെട്ടാനുള്ള കോണകം വരെ റെഡിയാണ്…

കുമാരാ… കോണകം ഉണങ്ങാത്തതുകൊണ്ടല്ല നീ ഇതുവരെ രാജാവാകാത്തത്… നിനക്ക് അതിനുള്ള കാര്യവിവരം ഉണ്ടെന്ന് നമ്മുടെ പ്രജകള്‍ക്കു തോന്നാത്തതുകൊണ്ടാണ്… അതുണ്ടാക്കണം… ജനകീയനാവണം…

അത്രേയുള്ളോ ? എത്രയെത്ര കൗശങ്ങളാണ് എന്റെ കയ്യിലുള്ളതെന്നറിയാമോ ?

എന്തൊക്കെയാണ് കുമാരാ കേള്‍ക്കട്ടെ…

പശ്ചിമദേശത്തു പോയി തൊഴിലാളി സ്ത്രീകള്‍ക്കൊപ്പം കല്ലു ചുമക്കാം…ദക്ഷിണദേശത്തുപോയി വ്യാപാരികളില്‍ നിന്നും പൊറോട്ട തിന്നാം…

അതൊന്നും ഇനി ഏല്‍ക്കില്ല കുമാരാ…

എങ്കില്‍ ഗുജറാത്തിയില്‍ ഓണാശംസ പറഞ്ഞുനോക്കിയാലോ ?

വിഡ്ഡിത്തം പറയരുത് കുമാരാ… പ്രജകള്‍ എപ്പോഴും ഭരണാധികാരികള്‍ക്കെതിരായി നിലപാടെടുക്കുന്നവരെയേ ഇഷ്ടപ്പെടൂ… അവര്‍ തങ്ങളുടെ പക്ഷത്താണെന്നു പ്രജകള്‍ വിശ്വസിക്കും…

എങ്കില്‍ ഞാന്‍ കൊട്ടാരത്തിനു ബോംബ് വയ്ക്കട്ടെ ? മാതാശ്രീയുടെ തേരിന്റെ ആണികള്‍ ഊരിവയ്ക്കാം…

കുമാരന്‍ ഒരു വിഡ്ഡിയാണെന്നു പ്രജകള്‍ പറയുന്നത് വെറുതെയല്ല…

എങ്കില്‍ നമ്മുടെ പ്രധാനമന്ത്രിയെ വഴിയിലിട്ടു നാലു പൊട്ടിക്കട്ടെ.. അതിയാനെ എന്തു ചെയ്യുന്നതും പ്രജകള്‍ക്കിഷ്ടമാവും…

കുമാരാ… !!!!

അല്ല, ഇതാര് പ്രധാനമന്ത്രിയോ ? ഇവിടെ നില്‍പുണ്ടാരുന്നോ ? സിബിഐക്കാര് ഡമ്മി പരീക്ഷണത്തിനു കൊണ്ടുവന്നു വച്ച ഡമ്മിയാണെന്നു കരുതിയാ ഞാനിതുവരെ മൈന്‍ഡ് ചെയ്യാതിരുന്നത് കേട്ടോ.. സോറി..

സിബിഐക്കാര്‍ക്കെന്താ ഈ കൊട്ടാരത്തില്‍ കാര്യം ?

രാജ്യത്ത് നീചന്‍മാര്‍ പെരുകുന്നു… മ്ലേച്ഛന്‍മാര്‍ അഴിഞ്ഞാടുന്നു… കൊലപാതകങ്ങളും മോഷണങ്ങളും വര്‍ധിക്കുന്നു…

എല്ലാവരുടെയും ഒരു ലിസ്റ്റുണ്ടാക്കാന്‍ പറയൂ… നിരനിരയായി നിര്‍ത്തി നമുക്ക് തൂക്കിക്കൊല്ലാം…

ലിസ്റ്റുമായാണ് അവര്‍ വന്നിരിക്കുന്നത്… ആകെ.യുള്ള 100 നീചന്‍മാരില്‍ 98 പേരും 50 മ്ലേച്ഛന്‍മാരില്‍ 49 പേരും കൊട്ടരത്തില്‍ തന്നെയാണെന്നാണ് കണ്ടെത്തിയത്.. അവരെ തിരക്കി വന്നതാണ് സിബിഐക്കാര്…

കൊട്ടാരത്തിലുള്ളവര്‍ എന്തു നീചപ്രവൃത്തികള്‍ ചെയ്താലും അവരെ പുണ്യാത്മാക്കളായി തന്നെ നിലനിര്‍ത്തുന്നതിന് നമ്മള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടല്ലോ…

അതിനെതിരേ പ്രജകള്‍ പലയിടത്തും ഒന്നിച്ചുകൂടുന്നുണ്ട്… പണ്ഡിതന്‍മാരും പലതും പറയുന്നുണ്ട്… ആ ഉത്തരവ് നടപ്പാക്കരുതെന്ന് കൊട്ടാരം ഉപദേശകനും പറഞ്ഞു… രാജഗുരു അത് തള്ളിക്കളയുമെന്നത് ഉറപ്പാണ്.. അത് നിലവില്‍ വന്നാല്‍ പ്രജകള്‍ നമ്മെ വെറുക്കും…. രാജഗുരു അത് തള്ളിക്കളഞ്ഞാല്‍ പ്രജകള്‍ നമ്മെ പുച്ഛിക്കും… രണ്ടായാലും നമുക്ക് ദോഷം തന്നെ…

മാതാശ്രീ… എനിക്കൊരു ഐഡിയ കിട്ടി… ഞാനത് നടപ്പാക്കാന്‍ പോകുന്നു… ഈ ഒറ്റ വിദ്യ കൊണ്ട് ഞാന്‍ പ്രജകളുടെ പ്രീതി വാങ്ങും…

കുമാരാ നില്‍ക്കൂ… അബദ്ധമൊന്നും കാണിക്കരുത്…

കുമാരന്‍ പോയി… വേഷം പോലും മാറാതെ…

രംഗം- 2
(രാജഗോപുരം. ദര്‍ബാര്‍ രാഗം മുഴങ്ങിക്കേള്‍ക്കുന്നു. പണ്ഡിതന്‍മാര്‍ കൊട്ടരം നര്‍ത്തകിമാരുടെ അരക്കെട്ടുകള്‍ നോക്കി വെള്ളമിറക്കിയിരിക്കുന്നു. പാമരന്‍മാര്‍ ചാമരം വീശി നില്‍ക്കുന്നു. പൊറാട്ട കിങ്ഡത്തിന്റെ തകര്‍ച്ചയെപ്പറ്റിയുള്ള പുതിയ ഗാനം ചിട്ടപ്പെടുത്തി പ്രാക്ടീസ് ചെയ്യുകയാണ് പാണന്‍മാര്‍. പ്രജകളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി തളര്‍ന്നിരിക്കുന്ന വിദൂഷകന്‍. എല്ലാവരെയും സംഭ്രമിപ്പിച്ചുകൊണ്ട് അവിടേക്ക് ഇരച്ചുകയറി വരുന്ന കുമാരന്‍)

വന്ദനം പ്രജാപ്രതിനിധികളേ പണ്ഡിതന്‍മാരേ… പാണന്‍മാരേ..

ആരിതു കുമാരനോ ?

അല്ല, എന്റെ അളിയന്‍…

കുമാരന്‍ വന്നതു നന്നായി ഞങ്ങള്‍ക്കു ചിലതൊക്കെ ചോദിക്കാനുണ്ട്…

എനിക്കറിയാം… അതിനൊക്കെ മറുപടി നല്‍കാനാണ് ഞാന്‍ വന്നത്…

രാജ്യം ക്ഷാമത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണല്ലോ… പശ്ചിമദേശത്തും ഉത്തരദേശത്തുമൊക്കെ പട്ടിണി തുടങ്ങിയിരിക്കുന്നു… യുവരാജാവെന്ന നിലയില്‍ കുമാരന് എന്താണ് പറയാനുള്ളത് ?

പട്ടിണിയോ ? അല്ല, അതുപിന്നെ… നിങ്ങള്‍ മറ്റേ ഉത്തരവിന്റെ കാര്യം ചോദിക്കൂ ഞാന്‍ പറയാം…

രാജ്യത്ത് വിലക്കയറ്റം ഗുരുതരമായിരിക്കുകയാണ് കുമാരാ… ഖജനാവില്‍ ഉണ്ടായിരുന്നതൊക്കെ കാലിയായെന്നും രാജ്ഞിയുടെ പേരില്‍ വിദേശരാജ്യത്ത് സ്വര്‍ണകൊട്ടാരം പണിയുന്നെന്നും കേള്‍ക്കുന്നുണ്ട്..

അല്ല, നിങ്ങള്‍ മറ്റേ ഉത്തരവിന്റെ കാര്യത്തെപ്പറ്റി ചോദിക്കൂ.. ഞാന്‍ പറയാം…

അങ്ങേയ്ക്ക് രാജാവാകാനുള്ള യോഗ്യതയില്ലെന്നു ചിലര്‍ പറയുന്നു….

ഉത്തരവിന്റെ കാര്യം ചോദിക്കൂ…

കുമാരന്റെ അളിയന്‍ പ്രജകളെ കൊള്ളയടിക്കുന്നു…

ആ ഉത്തരവിനെപ്പറ്റി പറയാം…

അപ്പിയിടുന്നതിനു വരെ നികുതി പിരിക്കുന്നു…

നിങ്ങളാ ഉത്തരവിന്റെ കാര്യം ചോദിക്കുന്നുണ്ടോ ഇല്ലയോ ?

ഇല്ല… പ്രജകളുടെ ജീവിതം നരകിക്കുകയാണ്.. അവരെ രക്ഷിക്കാന്‍ കുമാരന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ക്കറിയേണ്ടത്…

എങ്കില്‍ ഞാന്‍ മറ്റേ ഉത്തരവിന്റെ കാര്യം മാത്രമേ പറയൂ… ആ ഉത്തരവ് വലിച്ചുകീറി കുട്ടേലെറിയും ഞാന്‍.. അതുണ്ടാക്കിയവനെ ചവുട്ടിക്കൂട്ടും… അടുത്ത രാജാവാണീ പറയുന്നത്… ഒരുത്തനെയും ഞാന്‍ വെറുതെ വിടില്ല… പാണന്‍മാരേ നിങ്ങള്‍ കേള്‍ക്കുന്നില്ലേ എത്ര ധീരമായാണ് ഞാന്‍ രാജ്യകാര്യങ്ങളിലിടപെടുന്നത്…. പണ്ഡിതന്‍മാരേ കിഴങ്ങന്‍മാരേ എന്നെ അഭിനന്ദിക്കനെന്താണ് താമസം…വേഗം തുടങ്ങട്ടെ…

(ഏഴു ലോകങ്ങളും കീഴടക്കിയ രാജാവിനെപ്പോലെ, പകച്ചുനില്‍ക്കുന്ന രാജമന്ദിരത്തിലെ അംഗങ്ങളെ പുച്ഛത്തോടെ നോക്കി കുമാരന്‍ കടന്നുപോകുമ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ ഒരു പാണന്‍ ഹമ്മിങ്ങായി പാടുന്നു)- വട്ടായെന്നു തോന്നുന്നു…

(പെട്ടെന്ന് നിറകണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെ പ്രധാനമന്ത്രി കൈയടിച്ചുകൊണ്ട് സഭയുടെ നടുവിലേക്കു വന്നു കുമാരന്‍ പോയവഴിയേ നോക്കി അദ്ഭുതപരതന്ത്രനായി പറയുന്നു)- അരേ വ !, അരേ വ!.. ഇവനാണ് അടുത്ത രാജാവ്… ഇവനാവണം അടുത്ത രാജാവ്…

(തുടര്‍ന്ന് അദ്ദേഹം കമഴ്ന്നുകിടന്ന് കുമാരന്‍ നിന്നു തായം കളിച്ചു കടന്നുപോയ കാല്‍പാടുകളിലൊന്നില്‍ ചുംബിച്ചു. എങ്ങു നിന്നും കരഘോഷം, ആര്‍പ്പുവിളി, നിലവിളി, കൂട്ടക്കരച്ചില്‍).

(കര്‍ട്ടന്‍)

ഋഷിരാജ് സിങ്ങിന് ഒരു ഹെല്‍മെറ്റ് കത്ത്

മിസ്റ്റര്‍ ഋഷിരാജ് സിങ്,

രണ്ടാഴ്ച മുമ്പ് പ്രൈവറ്റ് ബസുകാരെ ഓടിച്ചു പിടിക്കുകയും അവന്‍മാരുടെ ലൈസന്‍സും പെര്‍മിറ്റും കട്ട് ചെയ്യുകയും ചെയ്തപ്പോള്‍ ഞങ്ങളൊക്കെ അങ്ങയെ വാഴ്ത്തിപ്പാടിയിരുന്നു. അങ്ങാണ് ഞങ്ങളുടെ ഹീറോ എന്നു പ്രഖ്യാപിച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ഞങ്ങള്‍ ഓടി നടന്നു അങ്ങയുടെ പേരില്‍ ഫാന്‍പേജുകളുണ്ടാക്കി ചെയ്ത ലൈക്കുകള്‍ക്കു കണക്കില്ല. ഒരുവേള അങ്ങ് ലോകപ്രശസ്ത സിനിമാനടി നസ്രിയ നസീമിനെ തോല്‍പിച്ച് ഏറ്റവും കൂടുതല്‍ ലൈക്കുള്ള ഫെയ്‌സ്ബുക്ക് മലയാളി പട്ടം സ്വന്തമാക്കുമോ എന്നു പോലും ഞങ്ങള്‍ കരുതി. പക്ഷെ, അങ്ങായിട്ട് എല്ലാം തുലച്ചു. ആരാധകര്‍ ഇങ്ങനെ പെരുകിവരുന്ന സമയത്ത് അങ്ങ് ഞങ്ങള്‍ക്കു നേരേ തിരിഞ്ഞിരിക്കുന്നു. ഭീരുക്കളെപ്പോലെ ഹെല്‍മെറ്റ് വച്ച് ബൈക്കോടിക്കാന്‍ ഞങ്ങളെ കിട്ടില്ല സര്‍. ധീരന്‍മാര്‍ക്ക് ഒറ്റ മരണമേയുള്ളൂ.

ഇന്നും നാളെയുമായി അങ്ങയുടെ പേരിലുണ്ടാക്കിയ ഫാന്‍ പേജുകളെല്ലാം ഞങ്ങള്‍ അണ്‍ലൈക്ക് ചെയ്യും. പകരം വി ഹേറ്റ് ഋഷിരാജ് സിങ് എന്ന പേരില്‍ ഒരായിരം പേജുകളുണ്ടാക്കും. എന്നിട്ട് അതില്‍ ലൈക്ക് ചെയ്ത് ലൈക്ക് ചെയ്ത് സന്തോഷിക്കും. ഫാന്‍സിനെ വെറുപ്പിച്ചുകൊണ്ട് ഇവിടെ ആര്‍ക്കും ജീവിക്കാനാവില്ല സര്‍. മമ്മൂട്ടിയും മോഹന്‍ലാലും പോലും ഫാന്‍സിനെ പേടിച്ചാണ് ജീവിക്കുന്നത്. അപ്പോഴാണ് ശത്രുത സമ്പാദിക്കുമെന്നറിയാമായിരുന്നിട്ടും അങ്ങ് ഹെല്‍മെറ്റുമായി ഇറങ്ങിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളെ പുച്ഛിക്കരുത് സര്‍.

വീട്ടില്‍ നിന്നു പുറത്തായ ഹെല്‍മെറ്റ് കടക്കാരനായ കൂട്ടുകാരനു കാശുണ്ടാക്കാന് വേണ്ടി അങ്ങു നടത്തുന്ന ഈ ഹെല്‍മെറ്റ് നാടകം ഞങ്ങള്‍ക്കു മനസ്സിലാവില്ല എന്നാണ് കരുതിയതെങ്കില്‍ തെറ്റി, ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായിക്കഴിഞ്ഞു സര്‍. തട്ടത്തിന്‍ മറയത്ത് സിനിമ ഞങ്ങളും കണ്ടതാണ്. അതിലെ നിവിന്‍ പോളിയെ സഹായിക്കാന്‍ മനോജ് കെ.ജയന്‍ കളിച്ച അതേ കളിയാണ് അങ്ങു നടത്തുന്നതെന്ന് ഊഹിക്കാന്‍ ഐപിഎസിന്റെയൊന്നും ആവശ്യമില്ല. ഞങ്ങള്‍ ന്യൂജനറേഷന്‍ പ്രബുദ്ധമലയാളിയുവത്വമാണ് സര്‍. ഞങ്ങളെ ഹെല്‍മെറ്റ് വയ്പിക്കണമെങ്കില്‍ അങ്ങു വീണ്ടും ജനിക്കേണ്ടി വരും.

ഈ വൈകിയ വേളയിലെങ്കിലും അങ്ങ് തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അങ്ങു പ്രൈവറ്റ് ബസുകളെയും ടിപ്പര്‍ ലോറികളെയും ഓട്ടോറിക്ഷകളെയും പിന്നെ വലിയ വലിയ മുതലാളിമാരുടെ വാഹനങ്ങളെയുമൊക്കെ വേട്ടയാടിക്കൊള്ളൂ. ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കാം. ഞങ്ങള്‍ക്കെതിരേ ചെറുവിരലനക്കരുത്. പ്രതിഷേധജ്വാലകള്‍ ആളിപ്പടരും. സാധാരണക്കാരായ ഞങ്ങളുടെ പിന്തുണയില്ലാതെ അങ്ങേയ്ക്ക് ഒന്നും ചെയ്യാനാവില്ല. ഞങ്ങളെക്കൊണ്ട് ഹെല്‍മെറ്റ് വയ്പിക്കാനും സീറ്റ് ബെല്‍റ്റിടീക്കാനുമൊന്നും ശ്രമിക്കരുത്. അത് നടക്കില്ല എന്നു മാത്രമല്ല അതൊക്കെ അങ്ങേയറ്റം അനാവശ്യവുമാണ്. ഒന്ന്, ഇരുചക്രവാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ആവശ്യമില്ല. ശ്രദ്ധയാണ് ബൈക്കോടിക്കുമ്പോള്‍ ഏറ്റവും ആവശ്യമായി വേണ്ടത്. ഹെല്‍മെറ്റ് വച്ച് തലമൊത്തത്തിലും കണ്ണും കാതും വായും മൂടിക്കഴിഞ്ഞാല്‍ പിന്നെ എവിടെ എങ്ങനെ ശ്രദ്ധിക്കാനാണ് ? പിന്നെ ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ തിരുകിവച്ചാല്‍ സ്വസ്ഥമായി സംസാരിച്ചുകൊണ്ട് ബൈക്കോടിക്കാം എന്നൊരു ഗുണമുണ്ട്. പക്ഷെ, നിര്‍ബന്ധമായും ഹെല്‍മെറ്റ് വയ്ക്കണം എന്നു പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് വയ്ക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യം എന്നു പറയുമ്പോള്‍ തലയില്‍ എന്തു വയ്ക്കണം എന്തു വയ്ക്കാതിരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണല്ലോ. ഉപ്പുസത്യഗ്രഹം പോലെ ഞങ്ങള്‍ ന്യൂജെന്‍ മല്ലൂസ് ഒരു ഹെല്‍മെറ്റ് സത്യഗ്രഹത്തിനിറങ്ങിയാല്‍ പണി പാളുമെന്ന് ഓര്‍മിപ്പിക്കുകയാണ്.

അതുപോലെ തന്നെയാണ് സ്പീഡിന്റെ കാര്യവും. ഞങ്ങളെപ്പോലെ ഫ്രീക്കായ യൂത്തിനോട് നൂറിനു താഴെ വണ്ടിയോടിക്കണമെന്നു പറയാന്‍ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വരുന്നു ? അന്‍പതിനു താഴെ വണ്ടിയോടിക്കുന്നതും ഹെല്‍മെറ്റ് വയ്ക്കുന്നതുമൊക്കെ പേടിച്ചുതൂറികളായ അലവലാതികളാണ്. ഞങ്ങള്‍ ബഡീസിനെ അങ്ങു വിലകുറച്ചു കാണരുത്. ഞങ്ങള്‍ക്കു ബൈക്കോടിക്കാന്‍ ഹെല്‍മെറ്റോ കാറോടിക്ാന്‍ സീറ്റ്‌ബെല്‍റ്റോ റോഡ് മുറിച്ചു കടക്കാന്‍ സീബ്രവരകളോ ആവശ്യമില്ല. ട്രാഫിക് നിയമങ്ങള്‍ അപകടങ്ങളെ ഭയപ്പെടുന്ന ഭീരുക്കള്‍ക്കു വേണ്ടിയാണ്. ഞങ്ങള്‍ മലയാളികള്‍ ഭീരുക്കളല്ല സര്‍.

അമേരിക്കയിലും ക്യാനഡയിലും ബ്രിട്ടണിലും സിക്കുകാരെ ഹെല്‍മെറ്റില്‍ നിന്നൊഴിവാക്കാനായി ആ രാജ്യങ്ങളിലെ ട്രാഫിക് നിയമം മാറ്റിയെഴുതണമെന്ന് അവിടങ്ങളിലുള്ള സിക്കുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ വന്ന് ഞങ്ങളെ ഹെല്‍മെറ്റ് വയ്പിക്കാന്‍ ഒരു സിക്കുകാരനായ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് ഞങ്ങള്‍ അദ്ഭുതപ്പെടുന്നത്. സോളാര്‍ കേസില്‍ നിന്നു രക്ഷപെടാനുള്ള നാടകമല്ലേ ഈ ഹെല്‍മെറ്റ് വേട്ടയിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു ഞങ്ങള്‍ക്കു സംശയമുണ്ട്. ഹെല്‍മെറ്റ് വേട്ട നടത്തി നാട്ടുകാരെക്കൊണ്ട് പിഴയിടീപ്പിക്കുന്ന പണം സോളാര്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടിയല്ലേ ഉപയോഗിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊരു രാഷ്ട്രീയചര്‍ച്ചയാക്കാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല. എത്രയും വേഗം ഹെല്‍മെറ്റ് വേട്ടയില്‍ നിന്നു പിന്മാറുക. അങ്ങേയ്ക്കു ഫെയ്‌സ്ബുക്ക് സ്റ്റാര്‍ ആവണ്ടേ ? ആക്കുന്ന കാര്യം ഞങ്ങളേറ്റു.

വിശ്വസ്തതയോടെ,
ഓള്‍ കേരള ന്യൂജനറേഷന്‍ മല്ലൂസ് ഫെഡറേഷന്‍ (AKNMF)

പെണ്‍കുട്ടികളുടെ വിവാഹപ്രായം 8 വയസ്സ് ആക്കണം

രാജ്യത്ത് ജാതിമതഭേദമന്യേ എല്ലാ പെണ്‍കുട്ടികളുടെയും വിവാഹപ്രായം എട്ടു വയസ്സായി പരിമിതപ്പെടുത്തണമെന്ന് ഓള്‍ കേരള ഫീമെയില്‍ ബോഡി ലവേഴ്‌സ് ആന്‍ഡ് യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സായി നിജപ്പെടുത്തുന്ന നിയമത്തിനെതിരേ ചില സംഘടനകള്‍ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് എല്ലാ പെണ്‍കുട്ടികളുടെയും വിവാഹപ്രായം എട്ടു വയസ്സാക്കി നിജപ്പെടുത്തണമെന്ന ആവശ്യവുമായി ഫീമെയില്‍ ബോഡി ലവേഴ്‌സ് ആന്‍ഡ് യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിരിക്കുന്നത്. ഒരു സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു നിയമം കൊണ്ടുവരുന്നത് മറ്റു സമുദായത്തിലെ പെണ്‍കുട്ടികളില്‍ അസൂയയും കുശുമ്പും വളര്‍ത്തും ഇത് കാലക്രമേണ സാമുദായികസംഘര്‍ഷങ്ങള്‍ക്കു വക വച്ചേക്കാം. അതുകൊണ്ട് എല്ലാ സമുദായത്തിലെയും പെണ്‍കുട്ടികള്‍ക്ക് ഈ സൗഭാഗ്യം അനുഭവിക്കാന്‍ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണം.

പുരുഷന്‍മാര്‍ക്ക് പെണ്‍കുട്ടികളെ കാണുമ്പോള്‍ കണ്‍ട്രോളു പോകുന്ന പ്രായം കുറഞ്ഞു കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നതിനുള്ള കുറഞ്ഞ പ്രായം എട്ടു വയസ്സാക്കി നിജപ്പെടുത്തണമെന്ന് ഫീമെയില്‍ ബോഡി ലവേഴ്‌സ് ആന്‍ഡ് യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. പണ്ടൊക്കെ 18 വയസുള്ള പെണ്‍പിള്ളേരെ കാണുമ്പോഴെ വല്ലതുമൊക്കെ തോന്നുമായിരുന്നുള്ളൂ. അക്കാലത്ത് ആ പ്രായം വരെയൊക്കെ പെണ്‍കുട്ടികളെ പിള്ളേരായി തന്നെ കാണുന്നതിനു വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ എട്ട് ഒന്‍പതു വയസ്സ് ആവുമ്പോഴേക്കും പെണ്‍കുട്ടികള്‍ ആകര്‍ഷകത്വം കൈവരിക്കുകയും ശാരീരികവളര്‍ച്ച നേടുകയും ചെയ്യുന്നുണ്ട്. ഇത് 18 വയസ്സുവരെ വച്ചുപൊറുപ്പിക്കാനാവുന്നതല്ല. പ്രായപരിധി എട്ട് വയസ്സ് ആക്കി നിജപ്പെടുത്തുകയാണെങ്കില്‍ അക്ഷമയോടെയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാം.

മൂടും മുലയുമുള്ള പെണ്‍പിള്ളേരെ കണ്ടാല്‍ കയറിപ്പിടിക്കുന്നത് പുരുഷലക്ഷണങ്ങളിലൊന്നാണ്. പിടിക്കും മുമ്പ് പ്രായം അന്വേഷിക്കേണ്ടി വരുന്നത് പുരുഷവംശത്തിന്റെ തന്നെ ഗതികേടാണ്. പെണ്‍കുട്ടികള്‍ വളര്‍ച്ചയെത്തുന്ന പ്രായം കുറഞ്ഞു വരുന്നതനുസരിച്ച് അവരെ മിടുക്കന്‍മാരായ ആണുങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന പ്രായവും കുറഞ്ഞുവരും. അവിടെ 18 വയസ്സ് എന്നതു വലിയൊരു തടസ്സമായി നില്‍ക്കുകയാണ്. ഈ പ്രായപരിധി നിലനില്‍ക്കുന്നതുകൊണ്ടാണ് നിരവധി പുരുഷകേസരികള്‍ പീഡനക്കേസുകളിലും മറ്റും അകപ്പെടുന്നത്. പത്തും പന്ത്രണ്ടും വയസ്സുള്ള കാമഭ്രാന്തികളായ പെണ്‍കുട്ടികള്‍ നാല്‍പതും അന്‍പതും വയസ്സുള്ള നിഷ്‌കളങ്കരായ പുരുഷന്‍മാരെ ചതിവില്‍പ്പെടുത്തി കാര്യം സാധിച്ച ശേഷം അവരെ നിയമത്തിന്റെ കെണിയില്‍ക്കുടുക്കി പീഡിപ്പിക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. പലരുടെയും പേരില്‍ കൊലക്കുറ്റം വരെ നിലവിലുണ്ടെന്നത് നിയമം മാറ്റേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്- അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഇതോടൊപ്പം പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാവുന്ന പരമാവധി പ്രായം 90 വയസ്സാക്കി നിജപ്പെടുത്തമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. പണ്ടൊക്കെ അന്‍പതോ അറുപതോ വയസ്സു കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ പരമസാത്വികന്‍മാരായി ജീവിക്കുകയായിരുന്നു. എന്നാല്‍, ഇക്കാലത്തെ പെണ്‍കുട്ടികളുടെ വളര്‍ച്ചയും ആകര്‍ഷകത്വവും സാത്വികന്‍മാരാകാന്‍ ആരെയും അുവദിക്കുന്നില്ല. പോരെങ്കില്‍ ആറും അറുപതും ഒരുപോലാണെന്നു പഴഞ്ചൊല്ലും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ആറും അറുപതും, ഏഴും എഴുപതും, അതുപോലെ എട്ടും എണ്‍പതും തുല്യമായി കണ്ട് എണ്‍പതുകാരന് എട്ടുവയസ്സുകാരിയെയും എഴുപതുകാരന് ഏഴു വയസ്സുകാരിയെയും അറുപത്കാരന് ആറു വയസ്സുകാരിയെയുമൊക്ക വിവാഹം കഴിച്ച് ബോഡി യൂസ് ചെയ്യാനുള്ള സാമൂഹികസാഹചര്യം ഉണ്ടാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

മഹാബലിക്ക് നുണപരിശോധന

ഓണക്കാലത്ത് തന്റെ പ്രജകളെ സന്ദര്‍ശിക്കാനെത്തുന്ന മഹാബലിയെ നുണപരിശോധനയ്ക്കു വിധേയനാക്കാന്‍ തീരുമാനിച്ചു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് വാമനന്‍ മഹാബലിയുടെ രാജ്യവും സര്‍വസ്വത്തുക്കളും സ്വന്തമാക്കി പാതാളത്തിലേക്കു ചവുട്ടിത്താഴ്ത്തി എന്ന ആരോപണം സത്യമാണോ എന്നു പരിശോധിക്കുന്നതിനാണിത്. ഇതിനായി തിരുവോണദിവസം കേരളത്തിലെത്തുമ്പോള്‍ നുണപരിശോധനയ്ക്ക് വിധേയനാകണമെന്നു കാണിച്ച് മഹാബലിക്ക് കത്തയച്ചിരിക്കുകയാണ്. അടുത്തിടെ കേരളം എന്ന ദേശത്ത് സോളാര്‍ പാനല്‍ തട്ടിപ്പു കേസില്‍ അവിടുത്തെ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നാരോപിച്ച് തട്ടിപ്പിനിരയായ ആള്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരുന്നു. തട്ടിപ്പിനും വഞ്ചനയ്ക്കും ഇരയായവര്‍ക്കെതിരെ അന്വേഷണം നടത്തുന്ന ന്യൂജനറേഷന്‍ രീതി ഇപ്പോള്‍ ഫാഷനായിരിക്കുകയാണ്.

ഇപ്പോഴത്തേതില്‍ നിന്നു വ്യത്യസ്തമായി എല്ലാ മനുഷ്യരും ഒന്നുപോലെയുള്ള, കള്ളവും ചതിയുമില്ലാത്ത ഒരു കാലഘട്ടത്തില്‍ മഹാബലി കേരളം ഭരിച്ചിരുന്നെന്നും അക്കാലത്ത് മഹാവിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പറഞ്ഞു പറ്റിച്ച് രാജ്യം മുഴുവന്‍ സ്വന്തമാക്കുകയും അദ്ദേഹത്തെ പാതാളത്തിലേക്കു ചവുട്ടിത്താഴ്ത്തുകയും ചെയ്തു എന്നാണ് ഓണവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം. എന്നാല്‍, ലോകനന്മയ്ക്കായി എന്നും പ്രവര്‍ത്തിച്ചിട്ടുള്ള മഹാവിഷ്ണുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കൊടുംവില്ലന്‍മാരായ അസുരവംശത്തില്‍പ്പെട്ട മഹാബലിയെ ഇരയായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത് രാഷ്ട്രീയലക്ഷ്യങ്ങളോടെയാണോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. വലതുപക്ഷസ്വഭാവമുള്ള ദേവന്‍മാരെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തില്‍ അധികാരത്തിലേറിയ ഇടതുപക്ഷക്കാരനായ മഹാബലി ദേവന്‍മാരെ മുഴുവന്‍ ചീത്തപ്പേരു കേള്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വയം ഇരയാവുന്നതായി ഭാവിച്ച് വാമനനെ വരുത്തി കളിച്ച ഒരു നാടകമാണ് ഐതിഹ്യങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കഥകള്‍ എന്നാണ് സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ ഓണം എന്ന ആഘോഷത്തിന്റെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടും.

മാവേലിനാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ… എന്ന ഗാനത്തില്‍ നിന്നാണ് വാമനനെതിരെയുള്ള ആരോപണത്തില്‍ രാഷ്ട്രീയഗൂഢാലോചനയുണ്ടെന്ന സൂചന ലഭിച്ചിരിക്കുന്നത്. കുത്തക മുതലാളിമാരും കോര്‍പറേറ്റുകളും നാടു ഭരിക്കുന്ന ഇന്നത്തെ മാതൃകാസമൂഹത്തില്‍ നിന്നു വ്യത്യസ്തമായി എല്ലാ മനുഷ്യരും ഒരുപോലെ കഴിഞ്ഞിരുന്ന അന്നത്തെ സമൂഹത്തെപ്പറ്റിയുള്ള വര്‍ണനയാണ് അന്ന് നിലവിലുണ്ടായിരുന്നത് കമ്യൂണിസമാണെന്ന സൂചന നല്‍കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ കമ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന അസുരചക്രവര്‍ത്തി മഹാബലി ദേവന്‍മാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി അക്കാലത്തെ ഇന്ത്യാവിഷനും റിപ്പോര്‍ട്ടറുമൊക്കെയായിരുന്ന പാണന്‍മാരുടെ സഹായത്താല്‍ മാധ്യമവിപ്ലവങ്ങള്‍ വഴി നടത്തിയ തട്ടിപ്പല്ലേ ഓണത്തെ സംബന്ധിച്ചുള്ള ഐതിഹ്യം എന്ന സംശയം ബലപ്പെട്ടതോടെയാണ് പ്രജകളെ സന്ദര്‍ശിക്കാനെത്തുന്ന മഹാബലിയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചത്.

മാവേലിനാടു വാണീടും കാലം എന്നു തുടങ്ങുന്ന ഗാനം നമ്മള്‍ കൊയ്യും വയലെല്ലാം എന്നതുപോലെ അക്കാലത്തെ ഒരു വിപ്ലവഗാനമായിരുന്നോ ? ശരിക്കും അക്കാലത്ത് കളളവും ചതിയുമൊന്നുമുണ്ടായിരുന്നില്ലേ തുടങ്ങിയ കാര്യങ്ങള്‍ക്കു പുറമേ വാമനന്‍ മഹാബലിയെ കണ്ട് മൂന്നടി മണ്ണ് ചോദിച്ചിരുന്നോ ? രണ്ടടി അളന്നു വാങ്ങിയ ശേഷം മൂന്നാമത് കാല്‍ മഹാബലിയുടെ തലയില്‍ വച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങളാവും നുണപരിശോധനാ സമയത്ത് പ്രധാനമായും മഹാബലിയോടു ചോദിക്കുക. നുണപരിശോധനയില്‍ മഹാബലി പരാജയപ്പെട്ടാല്‍ രാജ്യദ്രോഹക്കുറ്റവും മാനനഷ്ടക്കേസുമുള്‍പ്പെടെ ഗുരുതരമായ വകുപ്പുകള്‍ അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെടും. അതേ സമയം, മഹാബലിയെ തട്ടിക്കൊണ്ടുപോകാന്‍ വാമനന്റെ മുന്‍ ഗണ്‍മാനും ഒരു സംഘം ക്വട്ടേഷന്‍കാരും ശ്രമിക്കുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഫേസ്ബുക്കില്‍ ആദ്യമായി പത്തു ലക്ഷം ലൈക്കുകള്‍ നേടിയ വാമനനെ കടത്തിവെട്ടി മഹാബലി പത്തരലക്ഷം ലൈക്കുകള്‍ നേടിയതും പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

എന്റെ സാമ്പത്തികപരിഷ്‌കരണ പരീക്ഷണങ്ങള്‍

ഒടുവില്‍ കുറ്റം സമ്മതിച്ചു അല്ലേ ?

കുറ്റം സമ്മതിക്കാനോ, ഞാനോ ? എന്റെ മൗനത്തെ നിങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതുകൊണ്ടാണ് ഞാന്‍ മൗനം ഭജ്ഞിച്ചത്.. സത്യത്തില്‍ എനിക്കു നിങ്ങളെയൊക്കെയാണ് കുറ്റപ്പെടുത്താനാണുള്ളത്…

പക്ഷെ, രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അങ്ങ് ഒടുവില്‍ സമ്മതിച്ചല്ലോ ?

അതെ, പക്ഷെ ആരാണ് പ്രതിസന്ധിയിലാക്കിയത് ?

അങ്ങു തന്നെ… അങ്ങയുടെ കോപ്പിലെ നയങ്ങള്‍…

ഉണ്ട ! നിങ്ങള്‍ നിങ്ങള്‍ പത്തുനൂറു കോടി നാഷനല്‍ വെയ്‌സ്റ്റുകളാണ് ഈ സാമ്പത്തിക പ്രതിസന്ധിക്കു കാരണം.. അഞ്ചു പൈസയുടെ പ്രയോജനമില്ലാത്ത ശവങ്ങള്‍…

മനസ്സിലായില്ല…

റിലയന്‍സിനെപ്പോലെ, ടാറ്റയെപ്പോലെ പ്രൊഡക്ടീവായി പ്രവര്‍ത്തിക്കുന്ന എത്ര പൗരന്‍മാരുണ്ടിവിടെ ?

ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളും കോമണ്‍സെന്‍സില്ലാത്ത പരിഷ്‌കാരങ്ങളുമാണ് സാമ്പത്തികരംഗം തകര്‍ത്തതെന്നാണ് വിദഗ്ധര്‍ പറയുന്നത്…

നല്ല സാമ്പത്തിക നയങ്ങളോട് അവര്‍ക്കെന്നും അസൂയയായിരുന്നു… സാമ്പത്തികപരിഷ്‌കരണം പണ്ടേ എന്റെയൊരു വീക്ക്‌നെസ്സ് ആണ്.. അതു ഇനിയും തുടര്‍ന്നു കൊണ്ടു പോകും…

ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയുടെ കാരണം ഇതുവരെ നടത്തിയ പരിഷ്‌കാരങ്ങളാണെന്നിരിക്കെ ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ടോ ?

ഒരിക്കലുമില്ല… സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങളോട് നല്ലൊരു ശതമാനം ജനങ്ങളും സഹകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം… പൂര്‍ണമായ സ്വകാര്യവല്‍ക്കരണമില്ലാതെ ഇവിടെ പ്രതിസന്ധികള്‍ അവസാനിക്കില്ല… കോര്‍പറേറ്റുകളുടെ ശാപമാണ് നമ്മെ പിന്‍തുടരുന്നത്… അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ എല്ലാം ചെയ്തു കൊടുക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നാലോചിക്കണം…

പക്ഷേ, പലതിന്റെയും വിലനിയന്ത്രണം എടുത്തു കളയുമ്പോള്‍ പറഞ്ഞത് ഇത് വലിയ വളര്‍ച്ചാനിരക്ക് നല്‍കുമെന്നും ജീവിതനിലവാരം ഉയര്‍ത്തുമെന്നും രൂപയുടെ നില മെച്ചപ്പെടുത്തുമെന്നുമൊക്കെയായിരുന്നല്ലോ…

അതെ, പക്ഷെ.. നിങ്ങള്‍ പ്രതിഷേധിച്ചു… സാമ്പത്തിക നയങ്ങളെ അധിക്ഷേപിച്ചു… താത്വികമായ മൗനത്തെ പുച്ഛിച്ചു… അതിന്റെ ശിക്ഷയാണിത്…

ഇനി എന്താണ് ഈ പ്രതിസന്ധിക്കൊരു പരിഹാരം ?

കര്‍ശനമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുക തന്നെ ചെയ്യും…

ഉദാഹരണത്തിന് ?

ഡോളറിനെ വിലയെ സ്വാധീനിക്കാവുന്ന തരത്തില്‍ രാജ്യത്തെ പൗരന്‍മാരുടെ കയ്യില്‍ ലക്ഷക്കണക്കിനു ടണ്‍ സ്വര്‍ണമിരിപ്പുണ്ട്… അത് ആദ്യം മര്യാദക്ക് ചോദിക്കും…. പിന്നെ നിര്‍ബന്ധിക്കും… പിന്നെ നിയമനിര്‍മാണത്തിലൂടെ പിടിച്ചെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറും…

ദൈവ്‌മേ.. !

പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് മറ്റൊരു കാരണം… സാധാരണക്കാര്‍ വാഹനം ഉപയോഗിക്കുന്നതിന് നിരോധനം വരും… ആ വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും… ആ ഇന്ധനം കൂടി കോര്‍പറേറ്റുകള്‍ക്ക് കൈമാറും… കയറ്റുമതി വന്‍തോതില്‍ വര്‍ധിപ്പിക്കും… ഭക്ഷ്യധാന്യങ്ങളുടെയും മറ്റും ഇറക്കുമതി അവസാനിപ്പിക്കും…

ശ്ശൊ ! അപ്പോള്‍ ദരിദ്രര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ ?

അതൊന്നും ദരിദ്രരിലേക്ക് എത്തുന്നില്ല എന്നതിനാല്‍ എല്ലാം നിര്‍ത്തലാക്കും… പാവം ദരിദ്രര്‍…

അവര്‍ പട്ടിണി കിടന്നു മരിച്ചു പോവില്ലേ ?

ഒരിക്കല്‍ എല്ലാവരും മരിക്കും… മരണത്തെപ്പറ്റിയുള്ള പേടി മാറ്റാന്‍ രാജ്യമെങ്ങും ക്യാംപെയ്‌നുകള്‍ നടത്തും… മരണത്തെ ഭയമില്ലാത്ത, എപ്പോള്‍ വേണമെങ്കില്‍ മരിക്കാന്‍ തയ്യാറായിട്ടുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് അത്യാവശ്യം…

ഇതൊക്കെ സാമ്പത്തികരംഗം മെച്ചപ്പെടുത്തുമോ ?

ഇതൊക്കെ അതിനു കാലാവസ്ഥയൊരുക്കാനാണ്… സാമ്പത്തികരംഗം മെച്ചപ്പെടണമെങ്കില്‍ ആദ്യം ധനകമ്മി കുറയ്ക്കണം… അതിനായി സര്‍ക്കാരിന്റെ വരവ് കൂട്ടുകയും ചെലവ് കുറയ്ക്കുകയും വേണം.. അതിനായി നികുതികള്‍ കൂട്ടും… വിദ്യാര്‍ഥി നികുതി, ഭിക്ഷാടന നികുതി, ആത്മഹത്യാനികുതി തുടങ്ങിയ പുതിയ 100 നികുതികള്‍ കൂടി ഏര്‍പ്പെടുത്തും… പ്രസവത്തിനും മരണത്തിനും സെസ്സ് ഏര്‍പ്പെടുത്തും..

മരണത്തിനു സെസ്സോ ?

അതെ, 30 വയസ്സിനു താഴെയുള്ളവര്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ സര്‍ക്കാരിലേക്ക് 5 ലക്ഷം രൂപ അടക്കണം… 40 വയസ്സിനു താഴെയുള്ളവര്‍ മരിച്ചാല്‍ 3 ലക്ഷം.. അതുപോലെ പ്രസവത്തിനും…

ചെലവുകള്‍ കുറയ്ക്കുന്നതെങ്ങനെ ?

അതിനുള്ള സാമ്പത്തികപരിഷ്‌കരണ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നതേയുള്ളൂ…

കയറ്റുമതി എങ്ങനെ വര്‍ധിപ്പിക്കാമെന്നാണ് കരുതുന്നത് ?

കയറ്റുമതിക്ക് സാധ്യതയുള്ള അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങി അനേകം വസ്തുക്കള്‍ വലിയ തോതില്‍ രാജ്യത്തെ പൗരന്‍മാരുടെ കൈവശമുണ്ട്… അത് സര്‍ക്കാര്‍ ഏറ്റെടുത്ത് വന്‍കിട കയറ്റുമതിക്കാരെ ഏല്‍പിക്കും…

പണപ്പെരുപ്പം കുറയ്ക്കാന്‍ എന്താണ് പോംവഴി ?

പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ആളുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും.. സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് മൂലധനമായി കൈമാറും… ഇന്‍ഷുറന്‍സ് പോളിസികളെടുത്തിട്ടുള്ളവര്‍ ചത്തുപോയാല്‍ ഇനി മുതല്‍ ഒന്നും കൊടുക്കില്ല.. മാത്രവുമല്ല, ചത്തുപോകുന്നവരുടെ ബന്ധുക്കള്‍ പ്രീമിയം തുടര്‍ന്ന് അടയ്ക്കുകയും വേണം… റിവേഴ്‌സ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും..

റിവേഴ്‌സ് പെന്‍ഷന്‍ ?

വിരമിക്കുന്നവര്‍ അതുവരെ വാങ്ങിയ അടിസ്ഥാനശമ്പളത്തിനു തത്തുല്യമായ തുക മരണം വരെ സര്‍ക്കാരിലേക്ക് അടയ്ക്കുന്നതിനുള്ള പദ്ധതിയാണിത്…

കുത്തകകളും കോര്‍പറേറ്റുകളും തരാനുള്ള നികുതി പിരിച്ചെടുക്കുകയും അവര്‍ക്കു വെറുതെ കൊടുത്തിട്ടുള്ള ആനൂകുല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്താല്‍ തീരാവുന്നതല്ലേയുള്ളൂ ഈ പ്രപതിസന്ധി ?

കേര്‍പറേറ്റുകളെപ്പറ്റി ഒരക്ഷരം പറയരുത്…

അല്ല, സീരിയസ്സായി ചോദിക്കുകയാണ്.. വിരലിലെണ്ണാവുന്ന കോടീശ്വരന്‍മാര്‍ക്കു വേണ്ടി കോടിക്കണക്കിനു ജനങ്ങളെ പട്ടിണിയിലേക്കും മരണത്തിലേക്കും തള്ളിവിടുന്നത് ക്രൂരതയല്ലേ ?

കോടീശ്വരന്‍മാര്‍ക്കെതിരേ ഒരക്ഷരം ഇനി പറയരുത്… ഈശ്വരാ.. ഞാനിതെങ്ങനെ സഹിക്കും…

കോടീശ്വരന്‍മാര്‍ക്കു വേണ്ടി പാവങ്ങളെ കൊള്ളയടിക്കുന്നന ഒരു പിടിച്ചുപറിക്കാരനും കള്ളനുമല്ലേ അങ്ങ് ?

ഈശ്വരാ….. എന്നെ കള്ളനെന്നോ !!!!!… എന്നെ കള്ളനെന്നോ…. !!!!! പിന്നെങ്ങനെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കുന്നത് ? ലോകത്തെവിടെയെങ്കിലും കേട്ടുകേള്‍വിയുള്ളതാണോ ഇത് ? ഈശ്വരാ….

ലോകത്തെവിടെയും കേട്ടുകേള്‍വിയുള്ള വഞ്ചനയല്ല ഈ നാട്ടിലെ ജനങ്ങളോട് അങ്ങും ചെയ്തുകൊണ്ടിരിക്കുന്നത്…

ഞാനിപ്പോ കരയും…

അല്ല… പിന്നെ…

ഷട്ടപ്പ് !

അതല്ല…

ഷട്ടപ്പെടാ..

ഷട്ടപ്പി…

രൂപയുടെ തകര്‍ച്ച: ഒരവലോകനം

രൂപ ഇടിയുന്നു, പൊളിയുന്നു എന്നൊക്കെ പറഞ്ഞ് ലോകം കണ്ട ഏറ്റവും മികച്ച സമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ നമ്മുടെ പ്രധാനമന്ത്രിയുടെ തലയില്‍ കയറുകയാണ് പ്രതിപക്ഷവും മാധ്യമങ്ങളും കഴുതകളായ ജനങ്ങളും. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ പല പരിഷ്‌കാരങ്ങളും രൂപയുടെ മൂല്യവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കും ലക്ഷ്യം വച്ചുള്ളതായിരുന്നെങ്കിലും പറഞ്ഞതിനു നേരെ കടകവിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചത് എന്നതുകൊണ്ട് മുപ്പര് വെറും മണ്ടനാണെന്ന് ആരും കരുതരുത്.

പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം എടുത്തു കളയുകയും വിപണി പിന്നെയും പിന്നെയും തുറന്നു കൊടുക്കുകയും പാവപ്പെട്ടവര്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തലാക്കുകയും കുത്തകമുതലാളിമാര്‍ക്കുള്ളത് ഇരട്ടിയാക്കുകയും ചെയ്തതുകൊണ്ടാണ് രൂപ 70ന്റെ പരിസരത്തെങ്കിലും നില്‍ക്കുന്നത് എന്നു വിചാരിച്ചോണം. മറിച്ചായിരുന്നെങ്കില്‍ ഡോളറൊന്നിന് ഇന്ത്യക്കാരന്‍ ഇരുനൂറോ മൂന്നൂറോ രൂപ കൊടുക്കേണ്ടി വന്നേനെ. ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള ഇടപെടലുകള്‍ക്ക് നമ്മള്‍ അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

രൂപ ഇപ്പോള്‍ ഇടിഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നായിരിക്കും നിങ്ങളുടെ സ്വാഭാവികമായ സംശയം. എല്ലാത്തിനും അതിന്റേതായ കാരണമുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കുമുണ്ട് അതിന്റേതായ കാരണങ്ങള്‍. ധനതത്വശാസ്ത്രപരമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. പ്രധാനമായും രണ്ടുതരം ഘടകങ്ങളാണ് രൂപയുടെ മൂല്യത്തകര്‍ച്ചയിലേക്കു നയിച്ചത്. ഒന്ന്, ആഭ്യന്തരമായ ഘടകങ്ങള്‍. രണ്ട്, ആഗോളഘടകങ്ങള്‍. പിന്നെ ഏറ്റവും പ്രധാനമായി ഈ ഘടകങ്ങള്‍ തമ്മിലുള്ള അന്തര്‍ധാര വളരെ സജീവമായിരുന്നു എന്ന ഘടകം.

ആഗോള ഘടകങ്ങള്‍ തന്നെയാണ് രൂപയെ ഇത്രത്തോളം തളര്‍ത്തിയത് എന്നത് ആര്‍ക്കും തള്ളിക്കളയാവുന്ന കാര്യമല്ല. പ്രധാനമായും അമേരിക്കയില്‍ ഒബാമ ഡോളറിന്റെ അച്ചടിയിലും വിതരണത്തിലും വരുത്തിയ മാറ്റങ്ങള്‍, ഡോളറിന്റെ വില ഉയര്‍ത്തുന്നതിനു വേണ്ടി നടത്തിയ കള്ളക്കളികള്‍, ഉഡായ്പുകള്‍, മറ്റു തറവേലകള്‍. അമേരിക്കയില്‍ അഴിമതി വ്യാപിച്ചതും രൂപയുടെ മൂല്യത്തകര്‍ച്ചയ്്ക്കു കാരണമായി. സിറിയയിലെയും ഈജിപ്തിലെയും ആഭ്യന്തര പ്രശ്‌നങ്ങള്‍ നിശ്ചയമായും രൂപയെ ഗുരുതരമായി ബാധിച്ചു. മെഡിറ്ററേനിയന്‍ മേഖലയിലെ റഷ്യന്‍ സാന്നിധ്യവും അഫ്ഗാനിസ്ഥാനിലെ ശീതക്കാറ്റും ബൊളിവീയയിലെ രാഷ്ട്രീയപ്രതിസന്ധിയും ചൈനയിലെ വെള്ളപ്പൊക്കവും അന്റാര്‍ട്ടിക്കയിലെ കൊടുംചൂടും രൂപയെ ശ്വാസം മുട്ടിച്ചു.

വ്യവസായരംഗത്ത് ഉത്തര-പശ്ചിമ കൊറിയകള്‍ സഹകരിക്കാന്‍ തീരുമാനിച്ചതും മെക്‌സിക്കോയുടെ ആഭ്യന്തരവിപണിയിലെ ചാഞ്ചല്യങ്ങളും ഇക്വഡോര്‍ ഖനന നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളും ജര്‍മനിയും ഗ്രീസുമായുള്ള സാമ്പത്തികസഹകരണനയങ്ങളിലുണ്ടായ വ്യതിയാനങ്ങളും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി.

രൂപയുടെ തകര്‍ച്ചയ്ക്ക് കാരണം ആഗോളഘടകങ്ങള്‍ മാത്രമാണെന്നു സ്ഥാപിക്കാനല്ല എന്റെ ശ്രമം. ഒട്ടേറെ ആഭ്യന്തരഘടകങ്ങളും രൂപയുടെ തകര്‍ച്ചയ്ക്കും സമ്പദ്‌വ്യവസ്ഥയുടെ ശോഷണ്തിനും കാരണമായി. പ്രധാനമായും ഗുജറാത്ത്, ബിഹാര്‍, യുപി, ഒറീസ്സ, ഛത്തീസ്ഗഡ്, ഝാര്‍ഘണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ രൂപയുടെ തളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇത് രാഷ്ട്രീയമായ ഒരവലോകനമല്ലെങ്കില്‍ കൂടി ഈ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ഭരിക്കുന്നവയല്ല എന്ന യാദൃച്ഛികത മറച്ചുവയ്ക്കാവുന്നതല്ല. റോബര്‍ട്ട് വധേരയെപ്പോലുള്ള പാവപ്പെട്ട കര്‍ഷകര്‍ക്കെതിരായി ഉയര്‍ത്തിയ ആരോപണങ്ങളും വിവാദങ്ങളും രൂപയുടെ മേലുള്ള കര്‍ഷകരുടെ വിശ്വാസം തകര്‍ത്തു.

കോണ്‍ഗ്രസ് മുന്നണി ഭരിക്കുന്ന കേരളത്തിലെ അനാവശ്യവിവാദങ്ങളും മാധ്യമങ്ങളുടെ അതിരു കടന്ന ഇടപെടലും രൂപയുടെ അന്തസ്സും ആഭിജാത്യവും തകര്‍ത്തു. ടി.പി.ചന്ദ്രശേഖരന്‍ വധവും എം.എം.മണിയുടെ വെളിപ്പെടുത്തലുകളും ലാവ്‌ലിന്‍ കേസ് മുതലിങ്ങോട്ട് രൂപയെ ബാധിച്ച തളര്‍ച്ച ഇരട്ടിയാക്കി. സിപിഎമ്മിനുള്ളിലെ ആഭ്യന്തരകലാപവും അമേരിക്കക്കെതിരായ അകാരണമായ പ്രതിഷേധങ്ങളും ഡോളറിനെതിരായ രൂപയുടെ മൂല്യം തകര്‍ത്തു. സോളാര്‍ അഴിമതിയുടെ പേരിലുണ്ടാക്കിയ അനാവശ്യവിവാദങ്ങള്‍ രൂപയുടെ സ്ഥിരത ഇല്ലാതാക്കി. അതേ സമയം, വിവാദമായ സോളാര്‍ ഇടപാടുകള്‍ കേരളത്തില്‍ സാമ്പത്തികക്രയവിക്രയങ്ങള്‍ വര്‍ധിപ്പിക്കുകയും പാരമ്പര്യേതര ഊര്‍ജ്ജമേഖലയിലെ നിക്ഷേപങ്ങള്‍ക്കു കരുത്തു പകരുകയും ഇത് രാജ്യാന്തരസമൂഹത്തില്‍ രൂപയുടെ അന്തസ്സ് വര്‍ധിപ്പിക്കുകയുമാണ് ചെയ്തത്.

ചുരുക്കിപ്പറഞ്ഞാല്‍, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളെ തൂത്തെറിഞ്ഞ് സുസ്ഥിരമായ കോണ്‍ഗ്രസ് ഭരണം ഉറപ്പാക്കുകയും ബിജെപി, സിപിഎം, ബിഎസ്പി തുടങ്ങിയ കക്ഷികളെ രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക ഭൂമികകളില്‍ നിന്ന് എന്നെന്നേക്കുമായി ഒഴിവാക്കുകയും നിക്ഷേപരംഗത്ത് സോളാര്‍ പദ്ധതികള്‍ പോലെ സമൃദ്ധമായ പദ്ധതികളെ കൈപിടിച്ചു നടത്തുകയുമല്ലാതെ രൂപയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല.

(ലോകപ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ ഭ്രാന്ത്‌ലിയുടെ അരുമശിഷ്യനാണ് ലേഖകന്‍. സാമ്പത്തികശാസ്ത്രത്തില്‍ ലോകത്ത് നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട അഞ്ചു പ്രബന്ധങ്ങള്‍ ന്റെ പേരിലുള്ളതാണ്)

നിയമസഭയില്‍ നാളെ

നമസ്‌കാരം, നിയമസഭാ വാര്‍ത്തകള്‍. തമ്പാനൂര്‍ കുട്ടപ്പന്‍ എംഎല്‍എ തന്നെ നോക്കിപ്പേടിപ്പിച്ചതില്‍ സ്പീക്കര്‍ക്ക് ആശങ്ക. മന്ത്രി സുരേഷ് ഭാര്യയുടെ ജന്മദിനം മറന്നുപോയതില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ചു. ഈസ്റ്ററിന്റെ അരൂപിയില്‍ കര്‍ത്താവിന്റെ വിളി കാത്ത് കഴിയുന്ന തന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും ഈ പുണ്യമാസത്തില്‍ താനൊരു വിശുദ്ധജീവിതം നയിച്ചു വരികയാണെന്നും അതിനു ഭംഗം വരുത്തുന്ന സകല മ(ബീപ്)കളെയും ചവുട്ടി കു(ബീപ്)യൊടിക്കുമെന്നു ചീഫ് ബീപ്.

വാര്‍ത്തകള്‍ വിശദമായി.

തമ്പാനൂര്‍ കുട്ടപ്പന്‍ എംഎല്‍എ സഭയിലിരുന്ന് തന്നെ നോക്കിപ്പേടിപ്പിച്ചത് തന്നെ ഭയപ്പെടുത്തിയെന്നും അത്തരത്തില്‍ നോക്കിപ്പേടിപ്പിക്കുന്നത് ചട്ടങ്ങള്‍ക്കു വിരുദ്ധമാകയാല്‍ കുട്ടപ്പന്‍ നോട്ടം പിന്‍വലിച്ച് മാപ്പു പറയണമെന്നു സ്പീക്കര്‍ റൂളിങ് നല്‍കി. കുട്ടപ്പന്‍ തന്റെ ചെയറിനടുത്തു വരികയും തന്നെ നോക്കി പേടിപ്പിക്കുകയും തുടര്‍ന്ന് തനിക്ക് അസ്വസ്ഥതയുണ്ടാകുന്ന വിധം സംസാരിക്കുകയും ചെയ്തതാണ് സ്പീക്കറെ ആശങ്കാകുലനാക്കിയത്. അതേ സമയം, ചീഫ് ബീപ് ഒറ്റ ശ്വാസത്തില്‍ തന്നെ 100 തെറികള്‍ ഒന്നിച്ചു പറയുന്നതും ഒരേ വാചകത്തില്‍ തന്നെ എല്ലാ നേതാക്കന്‍മാരെയും തെറി വിളിക്കുന്നതും ഒരു കുറ്റമല്ലെന്നും അതിനെ ഒരു കലാരൂപമായാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ബീപിന്റെ പ്രസംഗം തല്‍സമയംപ്രേഷണം നടത്തുന്ന ചാനലുകള്‍ ഓഡിയോ മ്യൂട്ട് ചെയ്യുകയോ ആദ്യം മുതല്‍ അവസാനം വരെ ബീപ് ശബ്ദം കൊടുക്കുകയോ ചെയ്യണമെന്ന് കേന്ദ്രവാര്‍ത്താവിനിമയവകുപ്പ് ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി. തന്റെ പ്രസംഗത്തില്‍ ബീപ് കയറ്റാനുള്ള നീക്കം മിശിഹാചരിത്രത്തിനിടയില്‍ ബിറ്റിടുന്നതുപോലെ നികൃഷ്ടമാണെന്നും അങ്ങനെ ചെയ്യുന്ന സകല പൊ(ബീപ്)(ബീപ്)മാരെയും (ബീപ്)മെന്നും ചീഫ് ബീപ് പ്രതികരിച്ചു.

കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളെയും അന്തരിച്ച നേതാക്കളെയും പറ്റി അസഭ്യം പറഞ്ഞു നടക്കുന്ന ചീഫ് ബീപിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നു പ്രതിപക്ഷവും നിയന്ത്രിക്കേണ്ടത് അത് പറഞ്ഞവന്റെ ത(ബീപ്)യെ ആണെന്നും ഊ(ബീപ്) ഉ(ബീപ്ബീപ്) ഒന്നിച്ച് ഒ(ബീപ്) പേടിക്കുന്ന കു(ബീപ്)ളെപ്പോലെ തന്നെ കാണരുതെന്നും അങ്ങനെ കാണുന്ന മ(ബീപ്)കള്‍ വിവരമറിയുമെന്നും ചീഫ് ബീപ് പറഞ്ഞു. ഈസ്റ്റര്‍ അടുത്തു വരുന്നതിനാലും ഇത് സത്യക്രിസ്ത്യാനികളെ സംബന്ധിച്ച് നോമ്പുകാലമായതിനാലും കര്‍ത്താവിന്റെ പാത പിന്‍തുടര്‍ന്നു ജീവിക്കുന്ന ഒരു പുണ്യാത്മാവെന്ന നിലയ്ക്ക് തന്റെ തെറി ഇഷ്ടപ്പെടാത്ത സകല പൂ(ബീപ്)ന്‍മാരോടും ഈസ്റ്റര്‍ വരെ താന്‍ ക്ഷമിക്കുകയാണ്. യേശുക്രിസ്തുവിന്റെ പിന്തുടര്‍ച്ചാവകാശിയോ പുനരവതാരമോ ഒക്കെയായാണ് പൂഞ്ഞാറുകാര്‍ തന്നെ കാണുന്നത്. അതറിയാത്ത കു(ബീപ്) താ(ബീപ്)കള്‍ തനിക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ഈസ്റ്ററിന്റെ പിറ്റേന്നു മുതല്‍ മറുപടി പറയുമെന്നും ചീഫ് ബീപ് പറഞ്ഞു.

തന്റെ കുടുംബത്തിലെ സ്ത്രീകള്‍ ഒഴികെയുള്ള എല്ലാവരും പര(ബീപ്)കളാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാ പൂ(ബീപ്)കളും നാടുനീളെ ഊ(ബീപ്) നടക്കുകയാണ്. എന്നിട്ട് തന്നെപ്പോലെയുള്ള പുണ്യാത്മാക്കള്‍ സത്യം തുറന്നു പറയുമ്പോള്‍ അവ(ബീപ്)കള്‍ കു(ബീപ്)രം പറയുകയാണ്. ഇത്തരം പൊ(ബീപ്)(ബീപ്)ളെ കുനിച്ചു നിര്‍ത്തി കൂ(ബീപ്)കയാണ് വേണ്ടത്- വിശുദ്ധ ബീപ് പറഞ്ഞു.

മന്ത്രി സുരേഷിന്റെ ഭാര്യയുടെ ജന്മദിനം മന്ത്രി മറന്നുപോയത് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മന്ത്രിയുടെ ഭാര്യയുടെ ജന്മദിനം ഇന്നലെ ആയിരുന്നെന്നും അത് മന്ത്രി ഓര്‍ത്തില്ലെന്നും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ജന്മദിനം വിസ്മരിക്കപ്പെട്ട പാവപ്പെട്ട ഒരു സ്ത്രീയുടെ വേദനയും ദുഖവും ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ സഭയുടെ അന്തസ്സും സാംസ്‌കാരികപാരമ്പര്യവും ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം പറഞ്ഞു. ഭാര്യയുടെ ജന്മദിനം മറന്ന് മറ്റുള്ളവയുടെ പിന്നാലെ പോകുന്ന മന്ത്രിമാര്‍ക്കും നേതാക്കന്‍മാര്‍ക്കും ഇതൊരു പാഠമാകണമെന്നും അവര്‍ പറഞ്ഞു.

ഇനിയൊരു ഇടവേള. ഇടവേളയ്ക്കു ശേഷം, സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് മാര്‍പ്പാപ്പയെ കണ്ടു കൈകൊടുത്തു.
നാവികരെ വിട്ടയക്കാതെ ഇറ്റലി ചെയ്തത് മോശമായിപ്പോയെന്നു സോണിയാ ഗാന്ധി (ചിരി)

കിണ്ടി ചോര്‍ (ലൈവ്)

നമസ്കാരം, ഇന്നത്തെ പ്രധാനവാര്‍ത്തകള്‍…. രാജപ്പന്‍ മൊതലാളിയുടെ വീട്ടില്‍ നിന്നും ഒരു കിണ്ടി ചോര്‍ മോഷ്ടിച്ച ലോകപ്രസിദ്ധ മോഷ്ടാവ് കിണ്ടി ചോര്‍ അറസ്റ്റിലായി….

(ഇടയ്ക്കുള്ള മ്യൂസിക്)

കിണ്ടി ചോറിനെ പിടികൂടിയത് ഞങ്ങളുടെ ചാനല്‍ സ്ഥിരമായി കാണുന്ന പൊലീസുകാര്‍…. പിടിയിലാകുമ്പോള്‍ കിണ്ടി ചോര്‍ കണ്ടുകൊണ്ടിരുന്നതും ഞങ്ങളുടെ ചാനല്‍… ഞങ്ങളുടെ ചാനല്‍ മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍ എന്നു കിണ്ടി ചോര്‍…

(ഇടയ്ക്കുള്ള മ്യൂസിക്)

കിണ്ടി ചോറിനെ രാജപ്പന്‍ മൊതലാളിയുടെ വീട്ടിലെത്തിച്ച് ഏത്തമീടീക്കുന്നതിനായി പ്രത്യേകത പൊലീസ് സംഘം പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്ക് പുറപ്പെടും….
കിണ്ടി ചോറിനെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും തിരുവനന്തപുരം വിമാനത്താവളത്തില്‍ ആരാധകപ്രവാഹം… വിമാനത്താവളത്തില്‍ പ്രത്യേകസുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി…

(ഇടയ്ക്കുള്ള മ്യൂസിക്)

കിണ്ടി ചോറിനെ പിടിക്കാന്‍ സഹായിച്ചത് താന്‍ കിണ്ടിയില്‍ ഘടിപ്പിച്ചിരുന്ന ഹൈടെക് സംവിധാനത്തിന്‍റെ മികവുകൊണ്ടാണെന്നും അതുകൊണ്ട് കിണ്ടിയെ പിടിച്ചതിന്‍റെ ക്രെഡിറ്റ് തനിക്കാണെന്നും രാജപ്പന്‍ മൊതലാളി….

വാര്‍ത്തകള്‍ വിശദമായി….

രാജപ്പന്‍ മൊതലാളിയുടെ വീട്ടില്‍ നിന്നും ഒരു കിണ്ടി ചേര്‍ മോഷ്ടിച്ച ലോകപ്രസിദ്ധ മോഷ്ടാവ് കിണ്ടി ചോര്‍ അറസ്റ്റിലായി…. ഓട്ടു കിണ്ടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കിണ്ടി ചോര്‍ ഇതിനോടകം 500 കിണ്ടികള്‍ മോഷ്ടിച്ചിട്ടുണ്ട്… കിണ്ടി ചോറുമായി പ്രത്യേക അന്വേഷണ സംഘം പ്രത്യേക വിമാനത്തില്‍ ഉടനെ കേരളത്തിലേക്കു പുറപ്പെടും… ഞങ്ങളുടെ പ്രതിനിധി തങ്കപ്പന്‍ ഇപ്പോള്‍ വിമാനത്താവളത്തിലുണ്ട്… തങ്കപ്പാ എന്തൊക്കെയാണ് വിശേഷങ്ങള്‍ ?

ആ നാണൂ… സൂപ്പര്‍ കിണ്ടി മോഷ്ടാവായ കിണ്ടി ചോറിനെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനം ഇവിടെ എരപ്പിച്ചു കിടക്കുകയാണ്… വളരെ നേരത്തെ തന്നെ പൊലീസുകാര്‍ ആരധ്യനായ കിണ്ടി ചോറിനെയുമായി വിമാനത്തിലേക്ക് എത്തിയിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയുണ്ടായിരുന്നെങ്കിലും ആരാധ്യനായ കിണ്ടി ചോര്‍ നമ്മുടെ ചാനലിന്‍റെ ക്യാമറയെ നോക്കി മാത്രമാണ് ചിരിച്ചു കാണിച്ചത്…. വിമാനത്തിലേക്കു കയറുമ്പോഴും അദ്ദേഹം നമ്മുടെ ചാനലിനെ നോക്കി കൈവീശുന്നുണ്ടായിരുന്നു…നമ്മുടെ പ്രേക്ഷകരെ സംബന്ധിച്ച് വലിയൊരംഗീകാരമാണ് അത്….

തങ്കപ്പാ…. എന്തായിരുന്നു കിണ്ടിയുടെ വേഷം… അദ്ദേഹത്തിന്‍റെ ശരീരഭാഷ എങ്ങനെയായിരുന്നു ? എന്തു ഭാവമാണ് അദ്ദേഹത്തിന്‍റെ മുഖത്ത് പ്രകടമായിരുന്നത് ?

കിണ്ടി സാര്‍ കോട്ടും തൊപ്പിയും ധരിച്ചെത്തുമെന്നാണ് ആദ്യം കേട്ടിരുന്നതെങ്കിലും നമ്മെയെല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ട് അദ്ദേഹം വെള്ളയില്‍ കറുത്തപൂക്കളുള്ള ലിനന്‍ ഷര്‍ട്ടും കറുത്ത കോട്ടണ്‍ പാന്‍റും കറുത്ത ഷൂസുമാണ് ധരിച്ചിരുന്നത്…. ആ വേഷത്തിലും അദ്ദേഹത്തിന്‍റെ പ്രൗഢിക്കും കരുത്തിനും ഒരു കുറവും ഉണ്ടായിരുന്നില്ല…അതേ സമയം, ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പര്‍ കിണ്ടി മോഷ്ടാവിന് യോജിക്കുന്ന ശരീരഭാഷ തന്നെയാണ് അദ്ദേഹത്തില്‍ ദൃശ്യമായിരുന്നത്…തികഞ്ഞ ആത്മവശ്വാസവും ഉള്‍ക്കരുത്തും വ്യക്തിപ്രഭാവവും അദ്ദേഹത്തിന്‍റെ ഓരോ ചുവടിലും പ്രകടമായിരുന്നു.. അതേ സമയം, അദ്ദേഹത്തിന്‍റെ മുഖത്ത് പിടിക്കപ്പെട്ടതിന്‍റേ നിരാശയോ ദുഖമോ ഒന്നും പ്രകടമായിരുന്നില്ല എന്നു മാത്രമല്ല, ധീരനായ ഒരു കിണ്ടിമോഷ്ടാവിനനുയോജ്യമായ ഭാവങ്ങള്‍ വളരെ പ്രകടമായിരുന്നു…. നാണൂ…

മുംബൈ വിമാനത്താവളത്തില്‍ നിന്നും തങ്കപ്പനാണ് വിശദാംശങ്ങള്‍ പങ്കുവച്ചത്… കിണ്ടി ചോറിനെയും കൊണ്ട് കേരളത്തിലേക്കു പോകുന്ന വിമാനം ഉടനെ പുറപ്പെടും… വിമാനത്തിനുള്ളില്‍ ഞങ്ങളുടെ സീനിയര്‍ കറസ്പോണ്ടന്‍റ് മണിക്കുട്ടന്‍ കിണ്ടിയെ അനുഗമിക്കുന്നുണ്ട്… ഇപ്പോള്‍ വിമാനം റണ്‍വേയിലൂടെ നീങ്ങുന്ന ദൃശ്യങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്…. ഇത്ര മഹാനായ ഒരു വ്യക്തിയെ വഹിക്കുന്നതിന്‍റെ സഭാകമ്പമൊന്നും ആ കൊച്ചുവിമാനത്തിനില്ല…. വിമാനത്തിനുള്ളിലെ വിശേഷങ്ങളുമായി മണിക്കുട്ടന്‍ നമ്മളോടൊപ്പം ചേരുന്നു… മണിക്കുട്ടാ… എന്തൊക്കെയാണ് വിമാനത്തിനുള്ളിലെ വിശേഷങ്ങള്‍ ?

നാണൂ… നാണൂ…. സത്യത്തില്‍ ഞാന്‍ വല്ലാത്തൊരു ത്രില്ലിലാണ്…. മാധ്യമലോകം ഊണും ഉറക്കവുമൊഴിച്ച് കാത്തിരുന്ന കിണ്ടി ചോറിന്‍റെ രണ്ടടി അകലത്തിലാണ് ഞാനിരിക്കുന്നത്… നമ്മുടെ ചാനലിന്‍റെ ലോഗോ കണ്ടിട്ടാണെന്നു തോന്നുന്നു… അദ്ദഹം ഇടക്കിടെ എന്നെ നോക്കി ചിരിക്കുന്നുണ്ട്… നമ്മുടെ സാന്നിധ്യം അദ്ദേഹത്തിന് വലിയൊരളവില്‍ ആശ്വാസം പകരുന്നുണ്ടെന്നാണ് മനസ്സിലാവുന്നത്…

വിമാനത്തിനുള്ളില്‍ അദ്ദേഹം എന്താണ് ചെയ്യുന്നത് തങ്കപ്പാ ?

അദ്ദേഹം ഇപ്പോള്‍ ബ്രെഡും ഓംലെറ്റും കഴിച്ചുകൊണ്ടിരിക്കുകയാണ്… ഓംലെറ്റിലെ മുളകും ഉള്ളിയുമൊക്കെ നീക്കി വളരെ സാവധാനത്തിലാണ് കിണ്ടി ചോര്‍ അത് കഴിക്കുന്നത്… ഒരു കിണ്ടി ചോര്‍ മോഷ്ടിച്ചു എന്നാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള കേസ് എങ്കിലും എയര്‍ ഹോസ്റ്റസ് കിണ്ടിയോട് ഇച്ചിരെ ചോറ് എടുക്കട്ടേ എന്നു ചോദിച്ചപ്പോള്‍ താനിതുവരെ ചോറ് കഴിച്ചിട്ടില്ലെന്നും ചോറ് വേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം….

തങ്കപ്പാ, വിമാനം ഉയര്‍ന്നു കഴിഞ്ഞോ ? അദ്ദേഹം സീല്‍റ്റ്ബെല്‍റ്റ് ഇട്ടിട്ടുണ്ടോ ?

നാണൂ… വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ഇവര്‍ പറയുന്നത്… അതിന്‍റെ പേരില്‍ ജീവനക്കാരുമായി എനിക്കിവിടെ പ്രശ്നമുണ്ട്… ഇപ്പോള്‍ അവര്‍ ബലമായി എന്‍റെ കയ്യില്‍ നിന്നു ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയാണ്… ഇത് മാധ്യമസ്വാ..ത..ന്ത്ര്യ……

തങ്കപ്പാ…. ഹലോ…. തങ്കപ്പാ….

എയര്‍ ഇന്ത്യ വിമാനത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിനു നേരേ കനത്ത വെല്ലുവിളിയുയര്‍ന്നിരിക്കുകയാണ്…. അതിന്‍റെ വിശദാംശങ്ങളുമായി ഉടന്‍ മടങ്ങിയെത്താം… അതിനു മുമ്പ് ഒരു ചെറിയ ഇടവേള…..

പാച്ചന്‍സ് മുഷി സീരീസ് കിനാലെ

സര്‍ഗപ്രപഞ്ചത്തിന്‍റെ അനന്തവിഹായസ്സിലേക്ക് അമൂര്‍ത്തകലാസപര്യയുടെ വാതായാനങ്ങള്‍ തുറന്നിട്ട് പാച്ചന്‍സ് മുഷി സീരീസ് കിനാലെയ്‍ക്ക് തുടക്കമായി. ചിത്രകലയും ശില്‍പകലയും ദൃശ്യശ്രാവ്യകലകളും സംയോജിപ്പിച്ചുകൊണ്ട്, അതില്‍ ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ഥ്യങ്ങളെ സംക്രമിപ്പിച്ചുകൊണ്ട്, കാഴ്ചക്കാരെ അനുഭൂതിയുടെ അനന്തതലങ്ങളിലെത്തിച്ച് രമിപ്പിക്കുന്ന സൃഷ്ടികളാണ് പാച്ചന്‍സ് കിനാലെയില്‍ കാണാന്‍ കഴിയുന്നത്. കിനാലെ വെറും തട്ടിപ്പാണെന്നുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിച്ചുകൊണ്ടാണ് സംസ്ഥാനമാകെ പരന്നുകിടക്കുന്ന കിനാലെ വേദികളില്‍ വിവിധ ഇന്‍സ്റ്റലേഷനുകള്‍ ഒരുങ്ങിയിരിക്കുന്നത്.

പാച്ചന്‍സ് മുഷി സീരീസ് കിനാലെയിലെ ശ്രദ്ധേയമായ ഇന്‍സ്റ്റലേഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പത്തെണ്ണം ഇവിടെ അവതരിപ്പിക്കുന്നു. വിമര്‍ശിക്കുന്നവര്‍ വിമര്‍ശനം അവസാനിപ്പിച്ച് കേരളമാകെ ചുറ്റിസഞ്ചരിച്ച് ഇത്തരം ഇന്‍സ്റ്റലേഷനുകള്‍ കണ്ടു മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

1. ദി പാച്ചസ് ഓഫ് ലൈഫ്

ശ്രീമാന്‍ പാച്ചന്‍ തന്നെ ഒരുക്കിയിട്ടുള്ള ദി പാച്ചസ് ഓഫ് ലൈഫ് എന്ന ഈ ഇന്‍സ്റ്റലേഷന്‍ കിനാലെ വേദിയിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. ജീവിതമെന്ന മഹായാത്രയില്‍ നമ്മെ കാത്തിരിക്കുന്ന വെല്ലുവിളികളെയും ചതിക്കുഴികളെയും വരച്ചുകാട്ടുന്നതാണ് പാച്ചന്‍റെ ഈ ഇന്‍സ്റ്റലേഷന്‍.

2. റസ്റ്റ് ഓഫ് ലവ് ആന്‍ഡ് ദി എക്സ്ട്രാവെഗന്‍സ ഓഫ് ഇമോഷന്‍സ്

ആന്ധ്രയില്‍ നിന്നുള്ള ഇരുമ്പുകച്ചവടക്കാരന്‍ തുരുമ്പയ്യ നായിഡുവിന്‍റെ ഹൃദയഹാരിയായ ഈ ഇന്‍സ്റ്റലേഷന്‍ മനസ്സിന്‍റെ അചഞ്ചലതയെ കീഴടക്കാന്‍ ശ്രമിക്കുന്ന വികാരങ്ങളുടെ അനന്തസന്നിവേശത്തെയും ആ വികാരങ്ങളും മനസ്സുമായി ഇഴുകിച്ചേരുമ്പോള്‍ മനസ്സിനുണ്ടാകുന്ന ദ്രുതസ്തോഭവിക്ഷോഭങ്ങളെയും വരച്ചുകാട്ടുന്നു.

3. ലിബറേഷന്‍

ജര്‍മനിയില്‍ നിന്നുള്ള ഗുണ്ടിറ്റ അവിയോളയുടെ ലിബറേഷന്‍ എന്ന ഈ ഇന്‍സ്റ്റലേഷന്‍ സ്ത്രീപക്ഷചിന്തയിലെയും കലാരൂപങ്ങളിലെ സ്ത്രൈണഭാവങ്ങളിലെയും സ്വാതന്ത്ര്യദാഹത്തെയും ധൈഷണികവിപ്ലവത്തെയും സൂചിപ്പിക്കുന്നു. ഫെമിനിസത്തിലെ നവധാരകള്‍പോലും പകച്ചുനില്‍ക്കുന്ന ആവിഷ്കാരമൂല്യമാണ് നിരൂപകര്‍ ഇതിനു കല്‍പിച്ചുനല്‍കിയിരിക്കുന്നത്.

4.പാഷനേറ്റ് റിലേഷന്‍ഷിപ്‍സ്

വടക്കേ മലബാറില്‍ നിന്നുള്ള കരിയാത്തന്‍ കിടാവിന്‍റെ ഇന്‍സ്റ്റലേഷനാണ് ഇത്. ബന്ധങ്ങളുടെ സങ്കീര്‍ണതയും അവയുടെ സുദൃഢതയും സമ്മാനിക്കുന്ന സുഖലോലുപതയുടെ ഇഴകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഇരകളുടെയും വേട്ടക്കാരുടെയും മൃഗതൃഷ്ണകളിലൂടെയുള്ള സൂക്ഷ്മസഞ്ചാരമാണ് പാഷനേറ്റ് റിലേഷന്‍ഷിപ്സ്.

5. ഇറ്റ്സ് മൈ സോള്‍

ഫോര്‍ട്ടു കൊച്ചിയിലെ ആംബ്രോസേട്ടന്‍റെ ലളിതവും എന്നാല്‍ ഭയാനകവുമായ ഇന്‍സ്റ്റലേഷനാണ് ഇറ്റ്സ് മൈ സോള്‍. ശാന്തമായ എന്നാല്‍ ദാഹാര്‍ത്തവും പ്രളയോജ്വലവുമായ ആത്മാവിന്‍റെ ആഴത്തെയും അതിന്‍റെ നിശബ്ദസൂക്ഷ്മ നിലവറകളില്‍ സന്നിവേശം ചെയ്യുന്ന ഇരുള്‍മൂര്‍ഛകളെയും ആംബ്രോസേട്ടന്‍ ഇതിലൂടെ വരച്ചുകാട്ടുന്നു.

6. വാട്ടര്‍മെലന്‍ ഗാലക്സി

തമിഴ്‍നാട്ടില്‍ നിന്നുള്ള മുനിച്ചാമി ഡിസൈന്‍സിന്‍റെ ഹൃദയഹാരിയായ ഇന്‍സ്റ്റലേഷനാണ് വാട്ടര്‍മെലന്‍ ഗാലക്സി. ഭൂമിയും പ്രപഞ്ചവും ക്ഷീരപഥവുമായി സംവദിക്കുന്ന ജലമെന്ന മഹാസത്യത്തെ വിപണനം ചെയ്യാന്‍ വിധിക്കപ്പെട്ട ദാഹാര്‍ത്തരായ മനുഷ്യരാശിയുടെ നിസ്സഹായതയിലേക്കു വിരല്‍ ചൂണ്ടുന്ന ഈ ഇന്‍സ്റ്റലേഷന്‍ ആരെയും ആകര്‍ഷിക്കാതിരിക്കില്ല.

7. ഹോം കമിങ്

മെക്സിക്കോയില്‍ നിന്നുള്ള ചിത്രകാരന്‍ വാസുക്കുട്ടിയുടെ ഇന്‍സ്റ്റലേഷനാണിത്. കാത്തിരിപ്പിന്‍റെ ദൈര്‍ഘ്യവും മടങ്ങിവരവിന്‍റെ പ്രതീക്ഷകളും കാലത്തിന്‍റെ ആന്ദോളനങ്ങളും ജീവിതത്തില്‍ തീര്‍ക്കുന്ന അദൃശ്യമായ പാലങ്ങളുടെ ശ്രേണികളിലേക്കു വെളിച്ചം വീശുന്നതാണ് ഹോം കമിങ്.

8. എക്സോട്ടിക് ഹോപ്സ് ഇന്‍ ഇമ്മാക്കുലേറ്റ് അരിസ്ട്രോക്കസി

ഹരിയാനയില്‍ നിന്നുള്ള ഹര്‍ഭജന്‍ ബഹുഗുണയുടെ ഇന്‍സ്റ്റലേഷന്‍ ജീവിതത്തിലെ സുഖദുഖങ്ങളുടെ വൈരുദ്യാത്മകതയും ദുരിതങ്ങള്‍ക്കുമേല്‍ പ്രതീക്ഷകള്‍വച്ചുകെട്ടി കടലാഴങ്ങള്‍ താണ്ടാനുള്ള നൈസര്‍ഗികമായ ത്വരയുടെയും അന്തസത്ത അന്വേഷിക്കുകയാണ്. പ്രപഞ്ചോല്‍പ്പത്തി മുതല്‍ മനുഷ്യനെ നാഗരികതയിലേക്കു വഴിതെളിച്ച ചോദനകളുടെ സാക‍്ഷ്യപത്രംകൂടിയാണ് ഇത്.

9. വെയ്റ്റിങ് ഫോര്‍ ദി എറ്റേണല്‍

കാലത്തിനപ്പുറത്തു നിന്നും എല്ലാം അതിജീവിക്കാന്‍ കരുത്തു നല്‍കുന്ന അതിന്ദ്രീയോര്‍ജ്ജത്തിന്‍റെ വരവുകാത്തിരിക്കുന്ന വിശ്വാസമെന്ന കരുത്തിന്‍റെ പ്രതിരോധങ്ങളാണ് പൊന്നപ്പന്‍ പുന്നശ്ശേരിയുടെ വെയ്റ്റിങ് ഫോര്‍ ദി എറ്റേണല്‍ എന്ന ഈ ഇന്‍സ്റ്റലേഷന്‍. വാക്കുകള്‍ക്കും പശ്താത്തലങ്ങള്‍ക്കുമപ്പുറം ഇന്‍സ്റ്റലേഷന്‍ തീമിന്‍റെ കരുത്ത് അതിന്‍റെ വൈകാരികതയുടെ ആഴം തന്നെയാണ്.

10. ആര്‍ട്ട് ഓഫ് ടീസ്റ്റാള്‍

പാച്ചന്‍സ് കിനാലെയുടെ മാര്‍ക്കറ്റിങ് ഇന്‍സ്റ്റലേഷനാണ് ആര്‍ട്ട് ഓഫ് ടീസ്റ്റാള്‍. പാച്ചന്‍സ് കിനാലെയുടെ മാര്‍ക്കറ്റിങ്ങിനു വേണ്ടി ഫേസ്‍ബുക്ക് ആക്ടിവിസ്റ്റുകളെയും ബ്ലോഗര്‍മാരെയും സല്‍ക്കരിച്ചതും അവര്‍ക്ക് ചായയും പരിപ്പുവടയും ഫ്രീയായി കൊടുത്തതും ഇവിടെ വച്ചാണ്. അതുകൊണ്ട് തന്നെ ഇത് സ്വര്‍ഗതുല്യമായ ഒരു ഇന്‍സ്റ്റലേഷനാണ്.

നന്ദി, നമസ്കാരം.

ആന്‍റണിക്കു ധൈര്യമില്ല: ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രിയാകും

കോണ്‍ഗ്രസിലെ ഉന്നതനേതാവും കേന്ദ്രമന്ത്രിയുമായ എ.കെ.ആന്‍റണി യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചു എന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ ഏറെ അഭിനന്ദിച്ചു എന്നുമുളള വാര്‍ത്തകള്‍ കണ്ടു. ആന്‍റണി പറഞ്ഞതിനെ മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കുകയോ ആസൂത്രിതമായി അത് യുഡിഎഫ് സര്‍ക്കാരിനെതിരാണെന്നു വരുത്തിത്തീര്‍ക്കുന്നതിനു വേണ്ടി ബോധപൂര്‍വം ശ്രമിക്കുകയോ ആയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഭരണം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നത് ന്യൂയോര്‍ക്ക് ടൈംസുകാര്‍ക്കു പോലുമറിയാം. ആന്‍റണി അതൊന്നുമറിയാതെ സര്‍ക്കാരിനെ വിമര്‍ശിക്കും എന്നു കരുതുന്നത് അതിമോഹവും അതിലേറെ വിഡ്ഡിത്തവുമാണ്. മാത്രവുമല്ല, എമേര്‍ജിങ് കേരള പോലുള്ള ഒരു ആഗോളനിക്ഷേപകസമ്മേളനം നടത്താന്‍ ധൈര്യം കാണിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നതും മറക്കരുത്. എല്‍ഡിഎഫ് സര്‍ക്കാരിന് അത്തരത്തിലൊരു ചെറിയ സമ്മേളം പോലും നടത്താനായില്ല. പിന്നെങ്ങനെ കഴിഞ്ഞ സര്‍ക്കാര്‍ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഈ സര്‍ക്കാരിനെക്കാള്‍ മികച്ചതാവും ?

ആന്‍റണി വളരെ സാന്ദര്‍ഭികമായി അതേ സമയം, തന്ത്രപരമായി നടത്തിയ ഒരു പ്രസ്താവനയെ മനസ്സിലാക്കുന്നതില്‍ മാധ്യമങ്ങള്‍ക്കു സംഭവിച്ച വീഴ്ചയാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെ ആന്‍റണി വിമര്‍ശിച്ചു എന്ന വാര്‍ത്തയില്‍ എത്തി നില്‍ക്കുന്നത്. സത്യത്തില്‍ എന്താണ് ആന്‍റണി പറഞ്ഞത് ? പ്രധാനപോയിന്‍റുകള്‍ ഇവയാണ്- “കേരളത്തിലേക്ക് കേന്ദ്രപദ്ധതികള്‍ കൊണ്ടുവരാന്‍ ധൈര്യമില്ലാതായി. കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന്‍റെ കാലത്ത് പ്രതിരോധവകുപ്പിന്‍റെ കീഴിലെ സ്ഥാപനങ്ങള്‍ കേരളത്തിലെത്തിക്കാന്‍ രാഷ്ട്രീയവ്യത്യാസം മറന്ന് വ്യവസായമന്ത്രി എളമരം കരീമും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ഒരുപാട് സഹായങ്ങള്‍ ചെയ്തു. അതിന്‍റെ ഫലമായി സംസ്ഥാനത്ത് ആറ് സ്ഥാപനങ്ങളെത്തി. എന്നാല്‍ ഒന്നരവര്‍ഷമായി സംസ്ഥാനത്ത് ഒന്നും ചെയ്യന്‍ കഴിയുന്നില്ല. അതുകാരണം കേന്ദ്രപദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ധൈര്യം ചോര്‍ന്നുപോയി.” -വളരെ വ്യക്തമായി അദ്ദേഹം പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങളെ ചില മാധ്യമങ്ങള്‍ യുഡിഎഫ് സര്‍ക്കാരിനെതിരായി വളച്ചൊടിച്ചു എന്നതാണ് സത്യം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതുപോലെ ആന്റണി ഉന്നയിച്ച വിമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരല്ല. പിന്നെ, ആരെയാണ് അദ്ദേഹം വിമര്‍ശിച്ചത് എന്നതു ഞാന്‍ വിശദമായി പരിശോധിച്ചു. സത്യത്തില്‍ ആന്‍റണി വിമര്‍ശിച്ചിരിക്കുന്നത് സിപിഎമ്മിനെയും വിഎസ് അച്യുതാനന്ദന്‍റെയും എളമരം കരീമിന്‍റെയും ഇരട്ടത്താപ്പിനെയുമാണ്. ഒപ്പം കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെപ്പോലെ ധീരനായ ആരെങ്കിലും വരണമെന്നും അങ്ങനെ ഉമ്മന്‍ ചാണ്ടി തയ്യാറായാല്‍ താന്‍ രാജിവച്ചൊഴിയാന്‍ സന്നദ്ധനാണെന്നുമാണ് അദ്ദേഹം വ്യംഗ്യമായി പറഞ്ഞിരിക്കുന്നത്. രണ്ടുവട്ടം ആന്‍റണി ഊന്നിപ്പറഞ്ഞ കാര്യം ഇതാണ്- കേരളത്തിലേക്കു പദ്ധതികള്‍ കൊണ്ടുവരാന്‍ തനിക്കിപ്പോള്‍ ധൈര്യമില്ല. അത് ഒരു കുറ്റപ്പെടുത്താലായാണ് മാധ്യമങ്ങള്‍ കണ്ടിരിക്കുന്നത്. എന്നാല്‍, സത്യത്തില്‍ അതൊരു കുറ്റസമ്മതമാണ്. പ്രതിരോധമന്ത്രിക്ക് ഏറ്റവും അവശ്യമായി വേണ്ട ഗുണങ്ങളിലൊന്നാണ് ധൈര്യം. അത് അദ്ദേഹത്തിനു ചോര്‍ന്നുപോയി എന്നു പറയുമ്പോള്‍ മന്ത്രിസ്ഥാനം രാജിവയ്‍ക്കാന്‍ താന്‍ തയ്യാറാണെന്നു കൂടിയാണ് അദ്ദേഹം പറഞ്ഞുവയ്‍ക്കുന്നത്.

വോക്സ്‍വാഗന്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു കോടി രൂപയുടെ വ്യവസായം കേരളത്തിലേക്ക് എത്തിച്ച ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മുന്നില്‍ വച്ച് ആന്‍റണി അങ്ങനെ പറഞ്ഞത് ഉമ്മന്‍ ചാണ്ടി കേന്ദ്രപ്രതിരോധമന്ത്രിയും കുഞ്ഞാലിക്കുട്ടി കേരള മുഖ്യമന്ത്രിയും ആകണമെന്ന ഉദ്ദേശത്തോടെയാണ്. ഇരുവരും ധൈര്യത്തിന്‍റെ കാര്യത്തില്‍ പണ്ടേ പ്രസിദ്ധരാണ്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിനും ഇന്ത്യയ്‍ക്കും അത് വളരെ നല്ലതായിരിക്കും എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് സോണിയാ ഗാന്ധിയോട് നടത്തിയ ഒരഭ്യര്‍ഥനയായി വേണമെങ്കില്‍ ആ പ്രസംഗത്തെ കാണാം. ധൈര്യം ചോര്‍ന്നുപോയ ഒരാളെ എങ്ങനെ രാജ്യത്തിന്‍റെ പ്രതിരോധമന്ത്രി സ്ഥാനത്തു നിര്‍ത്തും എന്നതാണ് മറ്റൊരു ചോദ്യം. പാകിസ്ഥാനോ ചൈനയോ പെട്ടെന്ന് ഒരു അക്രമത്തിനു തുനിഞ്ഞാല്‍ ഇതുപോലെ അദ്ദേഹത്തിനു ധൈര്യം ചോര്‍ന്നുപോയാല്‍ നാമെന്തു ചെയ്യും ?

മറ്റൊന്ന് ആന്‍റണി അച്യുതാനന്ദനെയും കരീമിനെയും അഭിനന്ദിച്ചു എന്നു പറയുന്നത്. വളരെ വലിയൊരു തെറ്റിദ്ധാരണയും അസൂത്രിതമായ കുപ്രചാരണവുമാണ് ഇത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അമ്പേ പരാജയമായിരുന്നു എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. അങ്ങനെയൊരു സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു എന്നത് ശരിയല്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ സമയത്ത് കേരളത്തില്‍ ഉണ്ടായ വികസനങ്ങള്‍ക്കു പിന്നില്‍ താനാണെന്നാണ് സത്യത്തില്‍ ആന്‍റണി ഉദ്ദേശിച്ചത്. വിഎസും കരീമും കൂടി ഇവിടെ കൊണ്ടുവന്നു എന്നവകാശപ്പെടുന്ന പദ്ധതികള്‍ സത്യത്തില്‍ കേന്ദ്രത്തിലിരുന്നുകൊണ്ട് ആന്‍റണി കൊണ്ടുവന്നതായിരുന്നു എന്ന സത്യം അദ്ദേഹം വെളിപ്പെടുത്തുകയാണ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി ഒന്നും സാധിക്കുന്നില്ല എന്നു പറയുമ്പോള്‍ വിഎസും കരീമും കൂടി കേരളത്തിലേക്ക് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനങ്ങള്‍ മുടക്കുകയാണ് എന്നാണ് ഉദ്ദേശിക്കുന്നത്. വിഎസിന്‍റെയും കരീമിന്‍റെയും ക്രൂരതകളും യുഡിഎഫ് സര്‍ക്കാരിന്‍റെ നിസ്സഹായതയും വരച്ചുകാട്ടാന്‍ വേണ്ടി ആന്‍റണി അല്‍പം പരത്തിപ്പറഞ്ഞ കാര്യങ്ങളെ യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളായും വിഎസിനും കരീമിനുമുള്ള അംഗീകാരങ്ങളായും പ്രചരിപ്പിക്കുന്നത് ക്രൂരമാണ്, നിന്ദ്യമാണ്, പൈശാചികമാണ്, മൃഗീയമാണ്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അധിക്ഷേപിക്കുന്നതിനു പകരം, ഒന്നര വര്‍ഷമായി കേരളത്തിന്‍റെ വികസനത്തിനു മുടക്കം നില്‍ക്കുന്ന വിഎസിനെയും കരീമിനെയും ഒരു പാഠം പഠിപ്പിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ആന്‍റണിക്ക് ധൈര്യം വീണ്ടുകിട്ടട്ടെ എന്നും നമുക്കു പ്രാര്‍ഥിക്കാം. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയവും യൂണിയന്‍ പ്രവര്‍ത്തനവും എത്രയും വേഗം അവസാനിപ്പിച്ച് കേരളത്തിലേക്ക് കേന്ദ്രപദ്ധതികള്‍ കൊണ്ടുവരാനുള്ള ഉമ്മന്‍ ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പരിശ്രമങ്ങളെ എതിര്‍ക്കരുതേ എന്ന് വിഎസിനോടും കരീമിനോടും വിനീതമായി അപേക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.