റോബോട്ടിന്‍റെ മുഖ്യകാര്മികത്വത്തില്

റോബോട്ടിനെ പറ്റി ആര്ക്കെങ്കിലും എന്തെങ്കിലും മുന്ധാരകളുണ്ടെങ്കില് മാറ്റി വച്ചേക്കുക. വല്ല പരിപാടിക്കും ഗേറ്റിനു മുന്നില് നിന്ന് സലാം പറയുക,അതിഥികള്ക്ക് ചായ എടുത്തു കൊടുക്കുക, സ്ഥിരമായി വാങ്ങിയതാണെങ്കില് രാവിലെ പത്രം എടുത്തുകൊണ്ടുവരിക, വാഷിങ് മെഷീനില് നിന്നു തുണി എടുത്ത് ഉണങ്ങാനിടുക തുടങ്ങിയവയാണ് ഒരു റോബോട്ടിനെ കൊണ്ട് പരമാവധി സാധിക്കുന്ന പരിപാടികള് എന്നു ചിലര്ക്കെങ്കിലും ഒരു ധാരണയുണ്ട്.

ഈ ആവശ്യങ്ങള്ക്കൊക്കെ വേണ്ടിയാണെങ്കില് ലക്ഷങ്ങള് (അതോ കോടികളോ)മുടക്കി ഒരു റോബോട്ടിനെ വാങ്ങേണ്ട കാര്യമില്ല, ഒരു സാധാരണ വേലക്കാരനോ (വേലക്കാരി വേണ്ട,പണിയാകും) അസാധാരണ പട്ടിയോ മതിയാകും. അപ്പോള് പിന്നെ പതിറ്റാണ്ടുകളായി റോബോട്ടിനെ ഉണ്ടാക്കിയും പരിഷ്കരിച്ചും ജീവിക്കുന്ന ശാസ്ത്രജ്ഞരും മറ്റും ആരായി ? അപ്പോള് കുഴപ്പം റോബോട്ടുകളുടെയല്ല, റോബോട്ടുകളെ പറ്റിയുള്ള നമ്മുടെ ധാരണകളുടെയാണ്. ഈ ധാരണകളുടെയെല്ലാം തലമണ്ടയ്ക്കുള്ള അടിയാണ് ജപ്പാനില് നിന്നുള്ള ഐ-ഫെയറി എന്ന റോബോട്ട് നല്കുന്നത്.

ജപ്പാന്കാര്ക്ക് റോബോട്ടുകളുമായി വളരെ അടുത്ത ബന്ധമാണുള്ളത്. മനുഷ്യരെക്കാള് ഭേദം റോബോട്ടുകളാണെന്നു പോലും പല ജപ്പാന്കാര്ക്കും അഭിപ്രായമുണ്ട്. ജപ്പാനില് മൊത്തം ഉപയോഗത്തിലിരിക്കുന്ന റോബോട്ടുകളുടെ എണ്ണം എണ്പതിനായിരത്തിലധികം വരുമെന്നാണ് കണക്ക്. കല്യാണം പള്ളീലച്ചന് നടത്തിക്കൊടുക്കാത്തതുകൊണ്ടാണോ എന്തോ രണ്ടു യുവമിഥുനങ്ങളുടെ കല്യാണം കഴിഞ്ഞ ഞായറാഴ്ച ജപ്പാനില് നടത്തി കൊടുത്തത് മേല്പ്പടി ഐ-ഫെയറി റോബോട്ട് ആണ്.സംഗതി പെട്ടെന്നു മനസ്സിലാക്കാന് പ്രയാസമുള്ളവര്ക്കായി ലതിന്റെ വിഡിയോ ഇവിടെ-

റോബോട്ടിനെ ഒരു മൂലയ്ക്ക് ചാരി വച്ച് മിഥുനങ്ങള് അങ്ങു കെട്ടുകയല്ല. കംപ്ലീറ്റ് ഓപ്പറേഷനും നടത്തുന്നത് റോബോട്ട് തന്നെയാണ്. റോബോട്ട് പറയുന്നതിനനുസരിച്ച് മിഥുനങ്ങള് കെട്ടുന്നെന്നേയുള്ളൂ. അവസാനം ഇവരുടെ മേല് പുഷ്പാര്ച്ചന നടത്താനും റോബോട്ട് മറന്നിട്ടില്ല. അല്ലെങ്കിലും റോബോട്ടിനുണ്ടോ മറവിയുള്ളൂ.

വെറൈറ്റിക്കു വേണ്ടി ആകാശത്തുവച്ചും കടലിന്നടിയില് വച്ചുമൊക്കെ താലി കെട്ടുന്ന ഫ്രോഡുകളെപ്പോലയല്ല ഈ മിഥുനങ്ങള്. ഇവര്ക്ക് റോബോട്ടിനോട് വളരെ ബഹുമാനമാണുള്ളത്. ഇരുവരും റോബോട്ടിക് ഇന്ഡസ്ട്രയിലെ വിദഗ്ധരാണ്. വിവാഹം ചെയ്യാന് തീരുമാനിച്ചപ്പോള് യോഗ്യനായ (റോബോട്ടിനു ലിംഗഭേദമുണ്ടോ ?)ഒരു റോബോട്ടിനെ തന്നെ കാര്മികനാക്കി എന്നു മാത്രം. എന്നു മാത്രവുമല്ല വധുവും (ഓള്ടെ പേര് എങ്ങനെ എഴുതിയാലാണ് ശരിയാവുക എന്നെനിക്കറിയില്ല ഇതാണ് പേര്-Satoko Inoue )റോബോട്ടുമായി വിവാഹപൂര്വബന്ധവുമുണ്ട്. എന്നു വച്ചാല് റോബോട്ടിനെ ഉണ്ടാക്കിയ കൊക്കൊറോ ലിമിറ്റഡിലാണ് വധുവിനു പണി.

ലോജിക്കലായി ചിന്തിച്ചാല് എന്റെ ആയിരക്കണക്കിന് ആരാധികമാരിലൊരു സുന്ദരി അവളുടെ വിവാഹം നടത്തിക്കൊടുക്കാന് എന്നെ ക്ഷണിക്കുന്നതുപോലെയേ ഉള്ളൂ ഇതും. എങ്കിലും, തീവ്രമതവിശ്വാസികള്ക്ക് ഇതിനോടു യോജിപ്പുണ്ടാവില്ല. റോബോട്ടിന് ആത്മാവുണ്ടോ എന്നൊക്കെ അവര് ചോദിച്ചു കളയും. വിവാഹിതരായവര്ക്ക് ആത്മാവുണ്ടല്ലോ എന്നാശ്വസിക്കാം.

ഐ-ഫെയറി എന്ന റോബോട്ടില് ഒന്നിനെ ഇന്ത്യയിലോട്ടു കൊണ്ടുവന്നാല് ഇവിടെയും അനേകം കമിതാക്കളുടെ പ്രതിസന്ധി പരിഹരിക്കാനും അനേകം ആത്മഹത്യകള് ഒഴിവാക്കാനും സാധിക്കും. പക്ഷെ, അതത്ര എളുപ്പമല്ല. ഒന്നാമത് ഐ-ഫെയറി ലോകത്ത് ആകെ മൂന്നെണ്ണമേയുള്ളൂ. അതിലൊന്നാണ് ഇത്. മറ്റേ രണ്ടെണ്ണം യുഎസിലും സിംഗപ്പൂരിലുമാണ് ജോലി ചെയ്യുന്നത്. നാലടി പൊക്കമുള്ള ഐ-ഫെയറിയുടെ വില ഞാന് പറയുന്നില്ല, എന്തിനാ വെറുതെ..

ബെസ്റ്റ് (ഗേള്‍)ഫ്രണ്ട്

പരാതികളില്ല; പരിഭവമില്ല, തലയണമന്ത്രങ്ങളില്ല. അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കട്ടില്‍ വടക്കോട്ട് മാറ്റിയിട്ട് തിരിഞ്ഞു കിടന്നുറങ്ങുന്ന പ്രശ്നമില്ല. എച്ച്ഐവിയെ പേടിക്കേണ്ട, റേറ്റ് കൂട്ടുമോ എന്നും ആശങ്ക വേണ്ട. രോഗമോ വാര്‍ധക്യമോ ഒരു ഭീഷണിയാകാനും പോകുന്നില്ല. എന്നെങ്കിലും ഇതെല്ലാം പത്രസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തുമെന്നോ നിങ്ങളറിയാതെ വിഡിയോ എടുത്ത് നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നോ ഭയപ്പെടുകയും വേണ്ട.

അവിവാഹിതനായി ആയുഷ്കാലം ജീവിക്കാന്‍ തീരുമാനിക്കുന്ന ഫ്രോഡുകള്‍ക്കും കറുത്തതോ വെളുത്തതോ കാവി പൂശിയതോ ആയ കുപ്പായങ്ങള്‍ക്കുള്ളില്‍ ദൈവത്തിന്റെ ഏജന്റായി ജീവിക്കുന്നവര്‍ക്കും, മൊത്തത്തില്‍ പെണ്ണിനെ കൊണ്ടുള്ള പ്രയോജനം രാത്രീലിച്ചിരെ നേരത്തെ നേരമ്പോക്കു മാത്രമാണെന്നു കരുതുന്നവര്‍ക്കും അങ്ങനൊരു നേരമ്പോക്ക് ഓര്‍ത്തു മാത്രം കല്യാണം കഴിക്കുന്നവര്‍ക്കും ഇവള്‍ പ്രയോജനപ്പെടും. പക്ഷെ, സ്ത്രീധനം എന്ന പേരില്‍ ഒരു തുക ഇങ്ങോട്ടു കിട്ടില്ല. ഏതാണ്ട് അത്രയും വരുന്ന തുക അങ്ങോട്ടു കൊടുത്ത് സംഗതി വാങ്ങണം.

പേര് റോക്സി. വയസ്സ്: പതിനെട്ട് തികയില്ല(ഒരിക്കലും). ഉയരം 170 സെന്റീമീറ്റര്‍. ഭാരം 54 കിലോഗ്രാം. നല്ല വെളുത്ത നിറം. ഇനിയങ്ങോട്ട് പെര്‍ഫെക്ട് ആകാനില്ലാത്ത വിധം മികച്ച ഫിഗറും സംഗതികളും. ലോകത്തെ ആദ്യത്തെ സെക്സ് റോബോട്ട് എന്നോ അങ്ങനെ പറയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഗേള്‍ഫ്രണ്ട് എന്നോ വിശേഷിപ്പിക്കാം. ഏകപക്ഷീയമായ ലൈംഗികപ്രവര്‍ത്തനത്തിനു വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ള ഡമ്മികള്‍ യുഖയുഖാന്തരങ്ങള്‍ക്കു മുമ്പേ ഭൂമിയില്‍ ഉണ്ടായിരുന്നതാണ്.

റോക്സിയോട് ഏകപക്ഷീയമായ ഒരു കളി നടക്കില്ല. കൃത്രിമബുദ്ധിയും തൊട്ടാല്‍ ചോര പൊടിയുന്ന വിധം മനോഹരമായ കൃത്രിമശരീരവുമുള്ള റോക്സി ശരിക്കും ഒരു മനുഷ്യസ്ത്രീയെപ്പോലെ പെരുമാറും (ആണുങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയതാണെന്നെരിക്കെ അതെത്രത്തോളം സത്യമായിരിക്കും എന്നത് കണ്ടറിയണം).

പെര്‍ഫെക്ട് കംപാനിയന്‍ എന്ന കമ്പനി നിര്‍മിച്ച റോക്സിയെ ലാസ് വെഗാസിലെ എവിഎന്‍ അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് എക്സ്പോയില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. സാധാരണ ഗേള്‍ഫ്രണ്ടിനെ ബോറടിക്കുന്നതുപോലെ റോക്സിലെ ബോറടിക്കില്ല എന്നു നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നുണ്ട്. ഇവള്‍ അങ്ങനെയായിരുന്നെങ്കില്‍, ഇങ്ങനെ ആയിരുന്നെങ്കില്‍ എന്നൊക്കെ വിചാരിച്ച് കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന ക്ണാപ്പന്‍മാര്‍ക്ക് റോക്സി പറ്റും.

ഒറിജിനല്‍ ഗേള്‍ഫ്രണ്ട് ഗള്ളഖാമുകന്റെ തോന്നലുകള്‍ക്കനുസരിച്ച് മാറില്ലല്ലോ. എന്നാല്‍, കൃത്രിമ ബുദ്ധിയുള്ള റോക്സിയില്‍ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മൂന്നു വ്യക്തിത്വങ്ങളുണ്ട്. ഓരോ രാത്രിയിലെയും മൂഡിനനുസരിച്ച് സ്വിച്ചിടാം. സ്വിച്ചിട്ടാല്‍ റോക്സി എങ്ങനെയായിരിക്കും എന്നു വ്യക്തിത്വങ്ങളുടെ പേരില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഫ്രിജിഡ് ഫറ (അനങ്ങില്ല, ഒരേ കിടപ്പായിരിക്കും), മച്വര്‍ മാര്‍ത്താ (ഇതിനപ്പുറം കണ്ടവളാണെന്ന ലൈന്‍), വൈല്‍ഡ് വെന്‍ഡി (ഇങ്ങനെയുമുണ്ടോ ഭ്രാന്ത് എന്നു പറയിപ്പിക്കും) എന്നിവയാണ് പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മൂന്നു വ്യക്തിത്വങ്ങള്‍.

ഇനിയിപ്പോള്‍ ഞാനുദ്ദേശിച്ചത് അങ്ങനെയല്ല ഇങ്ങനെയാണ് എന്നു കുറ്റം പറഞ്ഞ് വേറെ പെണ്ണുങ്ങളെ വളയ്ക്കാമെന്നാണെങ്കില്‍ അതും നടക്കില്ല. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവളെ മൊത്തത്തില്‍ കസ്റ്റമൈസ് ചെയ്ത് പരുവത്തിലാക്കാം. ചുരുക്കത്തില്‍ ഇത്തരത്തിലൊന്നിനെ സ്വന്തമാക്കിയാല്‍ അടിപിടിയും അലമ്പും ഇല്ലാത്ത ‘കുടുംബ’ജീവിതവും ഡൈവോഴ്സില്ലാത്ത ലോകവും സൃഷ്ടിക്കാമെന്നും കമ്പനി പ്രതിനിധികള്‍ സൂചിപ്പിക്കുന്നു. പെണ്ണുങ്ങള്‍ വലിയ മെനക്കേടാവുന്ന ഇക്കാലത്ത് ഇങ്ങനെ വല്ല പാവയോ റോബോട്ടോ ആയിരിക്കും ഭാവിയില്‍ ആണുങ്ങള്‍ ഇണയായി തിരഞ്ഞെടുക്കുക എന്നു ചില ഗവേഷകരും പറയുന്നു.

അമേരിക്കയില്‍ ഉണ്ടാക്കിയ ഈ സംഗതിക്കു പിന്നിലും ഒരു കഥയുണ്ട്. ഓര്‍കുട്ട് സൈറ്റ് ഉണ്ടാക്കിയ ചേട്ടന്‍ തന്റെ കാണാതായായ കൂട്ടുകാരിലെ തിരിയാനാണ് അതുണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓര്‍കുട്ടിന് ഒരു കാല്‍പനിക പരിവേഷമുണ്ടായി. അങ്ങനെ നോക്കിയാല്‍ കണ്ണു നനയിക്കുന്ന ഒരു കഥ റോക്സിയുടെ പിന്നിലും ഉണ്ട്. റോക്സിയെ ഉണ്ടാക്കിയ ഡഗസ് ഹൈന്‍സ് എന്ന ചേട്ടന് സുന്ദരിയും സ്നേഹനിധിയുമായ ഒരു കൂട്ടുകാരിയുണ്ടായിരുന്നത്രേ. എന്നാല്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വച്ച് ഡഗസിന് ആ കുട്ടുകാരിയെ നഷ്ടപ്പെട്ടു.

ആ ദുഖം താങ്ങാനാവാതെ ഏകാന്തതയുടെ അപാരതീരങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന ഡഗസ് ഒടുവില്‍ സ്വന്തം കൂട്ടുകാരിയുടെ ഛായയിലും സാദൃശ്യത്തിലും റോക്സിയെ ഉണ്ടാക്കി. ഇനി പലതരം കേളീവിനോദങ്ങള്‍ക്കായി പീസ് ഒന്നിന് അഞ്ചു ലക്ഷം എന്ന നിരക്കില്‍ ഇതു കാമഭ്രാന്തന്‍മാര്‍ക്കു വില്‍ക്കും. അങ്ങനെ സ്വന്തം കൂട്ടുകാരിയെ നാട്ടുകാര്‍ പലവിധത്തില്‍ ഉപയോഗിക്കുന്നല്ലോ എന്നോര്‍ത്ത് അദ്ദേഹത്തിന്റെ മിഴികള്‍ ഈറനണിയുമായിരിക്കും.

മൂന്നുതരം വ്യക്തിത്വങ്ങളുണ്ടെന്നൊക്കെ പറഞ്ഞാലും ഇതിന്റെ പ്രോഗ്രാമിങ് ഫെമിനിസ്റ്റുകള്‍ക്കിഷ്ടപ്പെടില്ല. കൈയ്യില്‍ കയറിപ്പിടിക്കുമ്പോളാണ് റോക്സി ആക്ടീവ് ആകുന്നത്. വാ ചേട്ടാ അകത്തേക്കു പോകാം എന്ന ഒരൊറ്റ ലൈനേ റോക്സിക്കുള്ളൂ. റോക്സിയോട് സ്ത്രീവിരുദ്ധ- പ്രകൃതിവിരുദ്ധ നടപടികള്‍ക്കു മുതിര്‍ന്നാല്‍ കൈമടക്കി ഠപ്പേന്നടിക്കില്ല റോക്സി. അങ്ങനെയൊരു പ്രോഗ്രാമിങ് ഇതിലില്ല. ഫെമിനിസ്റ്റുകള്‍ കുഴപ്പമുണ്ടാക്കാതിരിക്കാനാണോ ആവോ റോക്കി എന്ന പേരില്‍ ഇതിന്റെ ഒരു പുരുഷ വേര്‍ഷനും സൃഷ്ടിച്ചിട്ടുണ്ട്.