പാഷന്‍ ഓഫ് ദി പ്രീസ്റ്റ്‌സ്‌

ഭീകര സെക്കുലറായ പി.സി.ജോര്‍ജ് പോലും മൗനം പാലിക്കുന്ന ഈ വിശുദ്ധ വാരത്തില്‍ ഇങ്ങനൊരു പോസ്റ്റിടേണ്ടി വരുന്നതില്‍ ഖേദിക്കുന്നു. ഈ വിശുദ്ധവാരത്തില്‍ പള്ളീലച്ചന്‍മാരും വിശ്വസികളെപ്പോലെ പ്രാര്‍ഥനയിലും ഉപവാസത്തിലും ഈശ്വരചിന്തയിലും കഴിഞ്ഞുകൂടുകയാണെന്നാണ് പൊതുവേയുള്ള സങ്കല്‍പം. എന്നാല്‍, വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവച്ചിരിക്കുന്ന കുത്തിക്കഴപ്പുകള്‍ യൂദാസിനെപ്പോലെ അവരുടെ കുഞ്ഞാടുകളെ ഒറ്റിക്കൊടുക്കുകയും പാവപ്പെട്ട മനുഷ്യരുടെ ദൈവവിശ്വാസത്തെ തന്നെ ക്രൂശിലേറ്റുകയും ചെയ്യുമ്പോള്‍ പറയാനുള്ളത് പറയുന്നതാണ് പി.സി.ജോര്‍ജ് കളിക്കുന്നതിനെക്കാള്‍ നല്ലത് എന്നു തോന്നുന്നു.

പറയുമ്പോള്‍ 20 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ കാര്യം മുതല്‍ നമ്മള്‍ പറയണം. രണ്ടു പതിറ്റാണ്ടായി ഭൗതികശക്തികള്‍ അന്വേഷിച്ചിട്ടും കുറ്റവാളികളെ കിട്ടാത്ത കേസിനെ ഇനി മതമേലധ്യക്ഷന്‍മാര്‍ ദൈവികരഹസ്യമായോ മറ്റോ പ്രഖ്യാപിക്കുന്നതാണ് നല്ലത്. മകളെ കന്യാസ്ത്രീയാക്കാന്‍ വിട്ട ആ രക്ഷിതാക്കളുടെ മനസ്സിലെ കെടാത്ത തീ ബാക്കി നോക്കിക്കോളും. പിന്നെയുമുണ്ട്. ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാംപിനിടെ കൊല്ലപ്പെട്ട 12 വയസുകാരി ശ്രേയ, തൃശൂരില്‍ ആദ്യകുര്‍ബാന വ്‌സ്ത്രം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച ബ്ലഡി ഫക്കിങ് കൊക്കന്‍, അങ്ങനെ നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ സംഭവങ്ങള്‍ അനേകം.

അടുത്തിടെ ചര്‍ച്ചയായ മൂന്ന് പള്ളീലച്ചന്‍മാരാണ് ഇന്ന് പോസ്റ്റില്‍ വിഷയമാകുന്നത്. ഇവരുടെ സഭയേതാണെന്നോ സെമിനാരി ഏതാണെന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എല്ലാവരുടെയും കയ്യിലിരിപ്പ് സാത്താന്റെയാണെന്നതാണ് പ്രസക്തമാകുന്നത്. ആദ്യത്തെ സംഭവത്തിലെ പ്രതി പുത്തന്‍വേലിക്കര പറങ്കിനാട്ടിയകുരിശ് ലൂര്‍ദ്മാത പള്ളിയിലെ വികാരിയുമാണ്- ഫാ.എഡ്വിന്‍ സിഗ്രേസ്. പേരെടുത്ത ധ്യാനഗുരു, തീപ്പൊരി പ്രഭാഷകന്‍, നിരവധി ഭക്തിഗാനകാസറ്റുകളിലെ പാട്ടുകാരന്‍… അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണി. ഈ ഉണ്ണി 14 വയസുള്ള ഒരു പെണ്‍കുട്ടിയെ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ അച്ചന്‍ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോകുന്നത് കണ്ട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വിവരം പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് കേസെടുക്കുകയും മാതൃകാ ഇടയന്‍ ഒളിവില്‍ പോവുകയുമായിരുന്നു എന്നാണ് വാര്‍ത്ത.

14 വയസുള്ള പെണ്‍കുട്ടിയാണ് സത്യത്തില്‍ കുറ്റക്കാരിയെന്നും സ്റ്റാന്‍ഡ് എലോണ്‍ സെലബ്രിറ്റിയായ അച്ചനെ കുടുക്കാന്‍ വേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന ശ്രമമാണിതെന്നും അച്ചന് ഐക്യദാര്‍ഢ്യം നല്‍കണമെന്നുമൊക്കെ വാദിക്കാനും ആളുണ്ടാവും. 14 വയസുള്ള പെണ്‍കുട്ടിയെക്കാള്‍ വിവരവും വിവേകവും, തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസവുമൊക്കെ നന്നായി അറിയാവുന്ന ആളാണ് 41 വയസുള്ള പള്ളീലച്ചന്‍ എന്നെങ്കിലും പ്രിയ കുഞ്ഞാടുകള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സിംപിളായി പറഞ്ഞാല്‍പ്പോലും ഒരു തെറ്റും ചെയ്യാതെ ക്രൂശിലേറ്റപ്പെട്ട ക്രിസ്തുവിനെ പ്രകീര്‍ത്തിക്കുന്ന ഈയാഴ്ചയില്‍ ധ്യാനഗുരു ഒളിവില്‍ പോയതിന് ക്രിസ്തീയമായ ഒരു വിശദീകരണവും ഞാന്‍ കാണുന്നില്ല.

ഇതുമായി ബന്ധമില്ലെങ്കിലും, കഴിഞ്ഞയാഴ്ച സഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ ഒരു വാര്‍ത്തയും കണ്ടിരുന്നു. 13 വര്‍ഷം കന്യാസ്ത്രീയായിരുന്ന അനിതയെ ഇടുക്കിക്കാരന്‍ ഒരു അച്ചന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നേ്രത സംഭവങ്ങള്‍. ഇറ്റലിയിലേക്കു സ്ഥലംമാറ്റപ്പെട്ട കന്യാസ്ത്രീ സഭയില്‍ നിന്നു പുറത്താക്കപ്പെടുകയും അതെത്തുടര്‍ന്ന് കോണ്‍വെന്റിനു മുന്നില്‍ കുത്തിയിരിപ്പു നടത്തിയപ്പോള്‍ കൂടുതല്‍ നാറാതിരിക്കാന്‍ സഭ 12 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത് ഒതുക്കുകയുമായിരുന്നു എന്നാണ് മനസ്സിലാവുന്നത്. ഇടുക്കിക്കാരന്‍ അച്ചന്‍ ആരാണെന്നോ എവിടെയാണെന്നോ ആര്‍ക്കുമറിയില്ല. തിരുവസ്ത്രം നഷ്ടപ്പെട്ടതും വഴിയിലിരിക്കേണ്ടി വന്നതും ഒടുവില്‍ നഷ്ടപരിഹാരം വാങ്ങി വീട്ടില്‍പ്പോവേണ്ടി വന്നതും കന്യാസ്ത്രീ.

ഇതിനിടയിലാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഫാ. ജോസഫ് ഓലിക്കലിന്റെ മുകേഷ് സിങ്ങിസം. രാജ്യത്തെ ഞെട്ടിച്ച ജില്‍ മീഗര്‍ കേസിനെപ്പറ്റിയായിരുന്നു ഓലിക്കലച്ചന്‍ വിവരക്കേട് പറഞ്ഞത്. ഇന്ത്യക്കാരന് നിര്‍ഭയ കേസ് പോലെയാണ് ഓസ്‌ട്രേലിയക്കാരന് ജില്‍ മീഗര്‍ കേസ്. ജില്‍ മീഗറെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തമേ കിട്ടിയിട്ടുള്ളൂ (14 വര്‍ഷമല്ല, ഒറിജിനല്‍ ജീവപര്യന്തം) എന്നിരിക്കെ ജില്‍ മീഗര്‍ കുറച്ചുകൂടി വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്നെങ്കില്‍ അവള്‍ക്കീ ഗതി വരില്ലായിരുന്നു എന്നാണ് ഓലിക്കലച്ചന്‍ പറഞ്ഞത്.
അങ്ങനെയെങ്കില്‍, വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയ്ക്കും സണ്‍ഡേ സ്‌കൂള്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പോയ ശ്രേയയ്ക്കും കൊക്കന്‍ ആദ്യകുര്‍ബാന വസ്ത്രം വാങ്ങിത്തരുമെന്നു വിശ്വസിച്ചു പീഡനങ്ങളെല്ലാം സഹിച്ച കുരുന്നിനുമൊക്കെ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നും ഓലിക്കന്‍ വിശദീകരിക്കേണ്ടി വരും.

അച്ചന്‍മാരും മനുഷ്യരാണ്. സമൂഹത്തിലെ തിന്മകളൊക്കെയും അവരിലുമുണ്ടാകും, എന്നു കരുതി വൈദികരെയാകെ കുറ്റപ്പെടുത്തുകയോ പഴിചാരുകയോ സഭയെ അധിക്ഷേപിക്കുകയോ ചെയ്യരുത് എന്നു വളരെ പക്വതയുള്ള ആളുകള്‍ ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. ലോ പോയിന്റാണത്. പക്ഷെ, അവിടെയും പിഴവുകളാണ്. വധശിക്ഷ കാത്തു കഴിയുന്ന മുകേഷ് സിങ്ങിന്റെ അറിവോ ഐക്യുവോ അല്ല മേല്‍പ്പറഞ്ഞ വെള്ളക്കുപ്പായക്കാര്‍ക്ക് എന്നതാണ് ഇത് മറ്റു കുറ്റങ്ങളെപ്പോലെ അല്ലാതാക്കുന്നത്. മുകേഷ് സിങ്ങും ഇവരുമായി ഐക്യുവില്‍ വ്യത്യാസമൊന്നുമില്ലെന്നു തെളിയിച്ചു എന്നിരിക്കട്ടെ, മുകേഷ് സിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലുണ്ട് എന്നത് ഒരു ആശ്വാസമാണ്. സിസ്റ്റര്‍ അഭയയുടെ കൊലയാളികളും ശ്രേയയെ വെള്ളത്തില്‍ മുക്കി കൊന്നവരും കൊക്കനും ഇപ്പോള്‍ എവിടെയാണ് ?

ഈ വൈദികന്‍മാര്‍ ചെയ്തിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും നീചമായ പാപങ്ങളാണ്. സഭാധികാരികള്‍ തെറ്റു ചെയ്തവരെ രാജ്യത്തെ നിയമത്തിനു മുന്നില്‍ ഹാജരാക്കി അവരെ മാതൃകാപരമായ ശിക്ഷയ്ക്ക് വിധേയരാക്കുമ്പോഴാണ് നീതി
നടപ്പാവുന്നത്. ഇരകളെ അവഹേളിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷം കയ്യിലെടുക്കുന്നവര്‍ വഞ്ചിക്കുന്നത് ക്രിസ്തുവിനെയാണ്, ക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയുമാണ്. ഇത് ഒരു മുട്ടനാടിന്റെ ഇടയലേഖനമായി കണ്ട് വായിക്കണമെന്നും ഇതെപ്പറ്റി ചിന്തിക്കാന്‍ കുറച്ചു സമയം ചിലവഴിക്കണമെന്നും എല്ലാ വൈദികരോടും ആഹ്വാനം ചെയ്യുന്നു.

ഹാപ്പി ഈസ്റ്റര്‍ !

ബ്ലൂഫിലിം ഡെമോക്രസി

ഈ അടുത്ത കാലത്ത് കേട്ടത്തില്‍ വച്ച് ഏറ്റവും അബദ്ധം നിറഞ്ഞതും അടിസ്ഥാനരഹിതവുമായ ഒരു വിശദീകരണമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വക്കീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തു കണ്ടത്. കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളൊന്നും സര്‍ക്കാര്‍ നിലപാടിന്റെ സുതാര്യതയോ യാഥാര്‍ഥ്യമോ പരിശോധിച്ചതായി കണ്ടില്ല. സിപിഎം നേതാവിന്റെ അവിഹിതബന്ധം പോലും ഘോരമായ സദാചാരധ്വംസനമായി കാണുന്നവര്‍ രാജ്യത്തെ ഏറ്റവും വലിയ സാമൂഹികദുരന്തങ്ങളിലൊന്നിനോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിയ മൃദുസമീപനത്തില്‍ ഞെട്ടിയില്ല എന്നത് ആശ്ചര്യജനകമാണ്.

പറഞ്ഞു വരുന്നത് ഇന്റര്‍നെറ്റിലെ അശ്ലീല വെബ്‌സൈറ്റുകള്‍ക്കു (Internet Pornography) രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നല്‍കിയ വിശദീകരണമാണ്. അതു സംബന്ധിച്ച വാര്‍ത്ത ഇങ്ങനെ.

അശ്ലീല വെബ്‌സൈറ്റുകള്‍ എല്ലാം നിരോധിക്കാനാവില്ലെന്ന് കേന്ദ്രം. ഇത്തരം സൈറ്റുകള്‍ നിരോധിക്കുമ്പോള്‍ അശ്ലീല വാക്കുകളോട് സാമ്യമുള്ള മറ്റു ഉള്ളടക്കങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകില്ല. അങ്ങനെ വന്നാല്‍ സാഹിത്യ ഉള്ളടക്കങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചു. പോണോഗ്രാഫിക് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാവുന്ന സോഫ്റ്റ് വെയര്‍ എല്ലാ കംപ്യൂട്ടറുകളിലും ഉള്‍പ്പെടുത്തണമെന്നും കംപ്യൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡോറിലെ അഭിഭാഷകന്‍ കമലേഷ് വശ്വനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇന്റര്‍നെറ്റ് ഉപയോഗത്തിന് വേണ്ടത്ര നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ജനങ്ങളെ അശ്ലീല സൈറ്റുളിലേക്ക് അടുപ്പിക്കുന്നതായും ഏകദേളം 20 കോടിയിലേറെ പോണോഗ്രാഫിക് സൈറ്റുകള്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കുട്ടികളടക്കമുള്ളവര്‍ ഇത് കാണുന്നത് സമൂഹത്തിനും നാടിന്റെ ക്രമസമാധാനത്തിനും ഭീഷണിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ അശ്ലീല സൈറ്റുകള്‍ക്ക് പങ്കുണ്ടെന്നും ചെറിയ കുട്ടികള്‍ വരെ പീഡനത്തിനിരയാകുന്നത് ഉത്കണ്ഠ ജനിപ്പിക്കുന്നതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഇതേ കേസില്‍ ഒരാഴ്ച മുമ്പ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ കോടതിയല്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്:

കേന്ദ്രസര്‍ക്കാറിന്റെയോ കോടതിയുടെയോ നിര്‍ദേശമില്ലാതെ അശ്ലീലസൈറ്റുകള്‍ തടയാന്‍ കഴിയില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സുപ്രീംകോടതിയെ അറിയിച്ചു. ടെലികോം മന്ത്രാലയം നല്‍കിയ ലൈസന്‍സുകള്‍ പ്രകാരം വെബ്‌സൈറ്റുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സേവനദാതാക്കള്‍ക്ക് അനുമതിയില്ല. മന്ത്രാലയത്തിന്റെയോ കോടതിയുടെയോ വ്യക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സൈറ്റുകള്‍ തടയാവൂവെന്ന് നിലവിലെ ചട്ടങ്ങളില്‍ പറയുന്നുണ്ട്.

എന്താണ് അശ്ലീലമെന്നും സൈറ്റില്‍ അനുവദിക്കാവുന്നത് ഏതാണെന്നും തീരുമാനിക്കാനുള്ള നിയമപരവും സ്ഥാപനപരവുമായ കഴിവ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കില്ലെന്ന് മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ക്ക് അശ്ലീലമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് കലയായിരിക്കും. ടെലികോം മന്ത്രാലയമോ കോടതിയോ നിര്‍ദേശിക്കുന്ന എല്ലാ സൈറ്റുകളും തടയാന്‍ സേവനദാതാക്കളെന്ന നിലയില്‍ തയ്യാറാണെന്നും സേവനദാതാക്കള്‍ സുപ്രീംകോടതിയെ അറിയിച്ചു.

പോര്‍ണോഗ്രഫിക്ക് ഒരു തരത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്ന നിലപാട് സോഷ്യല്‍ മീഡിയ സ്വീകരിച്ചത് ആഹ്ലാദാരവങ്ങളോടെയാണ്. എവിടെയും ആര്‍ക്കും ഒരു ഞെട്ടലും കണ്ടില്ല. പോര്‍ണോഗ്രഫി നിരോധിക്കണം എന്നു പറയുന്നവര്‍ പഴഞ്ചനും സദാചാരവാദികളുമാണെന്നു മുദ്രകുത്തപ്പെടു ഭയന്നാവാം നിരോധനം വേണമെന്നഭിപ്രായമുള്ളവരും മിണ്ടിയില്ല. അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശുദ്ധ തട്ടിപ്പും പച്ചക്കള്ളവുമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

പോര്‍ണോഗ്രഫി നിരോധിച്ചാല്‍ ശുദ്ധസാഹിത്യത്തിന് ഉടവുതട്ടുമെന്നും അക്കാദമിക് ഉള്ളടക്കമുള്ളവ നഷ്ടമാകുമെന്നുള്ള വാദമാണ് ഇതില്‍ ഏറ്റവും രസകരം. പോണ്‍, സെക്‌സ് തുടങ്ങിയ ടാഗുകള്‍ അടിസ്ഥാനമാക്കി മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കിനെ തന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞതുപോലെ അതുമായി ബന്ധപ്പെട്ട സാഹിത്യവും കോപ്പുമൊക്കെ ബ്ലോക്ക് ചെയ്യപ്പെടും. ഒരു സാധാരണ ഫയര്‍വോള്‍ ചെയ്യുന്നതും അതു തന്നെയാണ്. എന്നാല്‍, ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടതും പ്രായോഗികമായി നടപ്പാവുന്നതും അശ്ലീലവെബ്‌സൈറ്റുകള്‍ അവയുടെ ഐപി അഡ്രസ് അടിസ്ഥാനമാക്കി ബ്ലോക്ക് ചെയ്യുക എന്നതാണ്. അങ്ങനെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ വെബ്‌സൈറ്റുകളല്ലാതെ മറ്റൊന്നും ബ്ലോക്ക് ചെയ്യപ്പെടില്ല എന്നത് സാധാരണ ഇന്റര്‍നെറ്റ് കഫേക്കാരനു പോലും അറിയാം. ഇത്തരം വെബ്‌സൈറ്റുകള്‍ ലക്ഷക്കണക്കിനുണ്ടെങ്കിലും 90 ശതമാനം ആളുകളും സന്ദര്‍ശിക്കുന്നത് പത്തോ ഇരുപതോ പ്രമുഖ സൈറ്റുകളാണ്. സൗജന്യമായി കാണുകയും എത്രവോണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാമെന്നതു തന്നെയാണ് ഇവയുടെ ആകര്‍ഷണം.

അപ്പോള്‍, പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പോര്‍ണോഗ്രഫിക്ക് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നതിന്റെ കാരണം എന്തായിരിക്കും ? ആശ്ലീല വെബ്‌സൈറ്റുകളും ഫെയ്‌സ്ബുക്കും യു ട്യൂബും ഗൂഗിളും ചേര്‍ന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇന്റര്‍നെറ്റായി എന്നു പറയാം. പോര്‍ണോഗ്രഫിക്ക് നിയന്ത്രണം വന്നാല്‍ ഇന്ത്യയിലെ മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കിലും ഗണ്യമായ കുറവുണ്ടാകും എന്നു ചുരുക്കം. സര്‍ക്കാരും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും കൂടി കുറവനും കുറത്തീം കളിക്കുമ്പോള്‍ പോര്‍ണോഗ്രഫിയെ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കാനും വിഡ്ഡികളുണ്ട്.

ഇവിടെ പ്രശ്‌നം ബ്ലൂഫിലിം ജനങ്ങള്‍ കാണണോ വേണ്ടയോ എന്നതല്ല. അതിന്റെ ലഭ്യതയിലും നിലവാരത്തിലും ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണോ വേണ്ടയോ എന്നതാണ്. നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒറ്റ ക്ലിക്കിനപ്പുറം പോര്‍ണോഗ്രഫി ലഭ്യമാണ്. പലര്‍ക്കും ആസ്വാദ്യകരമായി തോന്നുന്ന ദൃശ്യങ്ങള്‍ ആദ്യമായി കാണുന്ന ഒരു കുട്ടിയെ സംബന്ധിച്ച് അതിന്റെ ട്രോമ ഏറെക്കാലം നിലനില്‍ക്കും. ആദ്യത്തെ ഞെട്ടല്‍ കൗതുകവും കൗതുകം വിസ്മയവും വിസ്മയം അഡിക്ഷനുമായി മാറാന്‍ അധികകാലം വേണ്ട. പ്രായപൂര്‍ത്തിയായ ആളുകള്‍ എന്തു കുന്തം വേണമെങ്കിലും കാണട്ടെ. കുട്ടികളിലേക്ക് ഇത്തരം സൈറ്റുകള്‍ എത്തുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയില്ലെങ്കില്‍ അഞ്ചാം ക്ലാസ്സുകാരന്‍ ഒന്നാം ക്ലാസ്സുകാരിയെ ബലാല്‍സംഗം ചെയ്യുമ്പോഴും 12 വയസ്സുകാരന്‍ 80 വയസ്സുകാരിലെ ബലാല്‍സംഗം ചെയ്യുമ്പോഴും ഞെട്ടേണ്ട കാര്യമില്ല.

മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്നതിനെക്കാള്‍ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതകങ്ങളും സാമൂഹികജീര്‍ണതയും വരുത്തി വയ്ക്കുന്നതാണ് പോര്‍ണോഗ്രഫി. നിരോധിക്കണമെന്നല്ല, അതിന്റെ അനര്‍ഗളമായ ലഭ്യതയില്‍ എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. എല്ലാ മാതാപിതാക്കളും ഫയര്‍വോള്‍ സ്ഥാപിക്കുന്നതും കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുകയും ചെയ്യുകയാണ് പരിഹാരമെന്നൊക്കെ പറയാമെന്നേയുള്ളൂ. മൊബൈല്‍ ഫോണ്‍ മുതലങ്ങോട്ട് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള എന്തിലും പോര്‍ണോഗ്രഫിയും സുലഭമാണ് എന്നിരിക്കെ അതൊന്നും പ്രായോഗികപരിഹാരമല്ല.

കുട്ടികള്‍ക്ക് അടിസ്ഥാന ലൈംഗികവിദ്യാഭ്യാസം നല്‍കുന്നത് പോലും ആര്‍ഷഭാരത സംസ്‌കാരത്തിനു ചേര്‍ന്നതല്ല എന്നു കരുതുന്നവര്‍ ആശ്ലീലവെബ്‌സൈറ്റുകള്‍ക്കു ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താനാവില്ലെന്നു പറയുന്നതിനെക്കാള്‍ വലിയ വിരോധാഭാസമില്ല. സ്വന്തം ലൈഗിക വ്യക്തിത്വം എന്താണെന്നു മനസ്സിലാക്കുന്നതിനു മുന്‍പേ കുട്ടികള്‍ ബ്ലോജോബും റിംജോബും പരിശീലിക്കുകയും പെണ്ണായി പിറന്നവരെല്ലാം സദാ സെക്‌സിനായി ദാഹിച്ചു നടക്കുകയാണെന്നു ധരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് നാട്ടുകാരുടെ പ്രിയപ്പെട്ട കമ്പി സൈറ്റുകള്‍ക്കാണ്. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും മദ്യലോബിക്കെതിരെ പോരാടുന്ന സൂപ്പര്‍ സ്റ്റാറുകളുമുള്ള നാട്ടില്‍ ഒരു പോര്‍ണോഗ്രഫി വിരുദ്ധ സംഘനയോ ആന്റി പോര്‍ണോ മൂവ്‌മെന്റോ ഇല്ല എന്നത് കഷ്ടമാണ്. കുട്ടികള്‍ക്ക് എങ്കിലും ലൈഗികത എന്താണെന്നു ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഇനിയെങ്കിലും അവസരമൊരുക്കണം.

ഗുണപാഠം- ബ്ലൂഫിലിം കണ്ടിട്ട് സെക്‌സ് എന്താണെന്നു പഠിക്കുന്നതും മലയാളം മെഗാസീരിയല്‍ കണ്ട് കുടുംബബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതും ഒരുപോലെയാണ്.

ഫാ.ഗോവിന്ദച്ചാമി

വൈദികശ്രേഷ്ഠന്‍മാരുടെ ലൈംഗികവൈകൃതങ്ങളുടെ പേരില്‍ ചീത്തപ്പേരു കേട്ട കത്തോലിക്കാ സഭയ്ക്കു വേണ്ടി നാടുനീളെ നടന്നു മാപ്പു ചോദിക്കുന്ന മാര്‍പ്പാപ്പയോടു വെള്ളക്കുപ്പായമണിഞ്ഞ ഈ പരമനാറികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. കുട്ടികളെ പീഡിപ്പിക്കുന്ന കാമവെറിയന്‍മാരായ വൈദികര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരാണെന്നു പഠിപ്പിക്കുന്നതിനെക്കാള്‍ വലിയൊരു ദൈവനിന്ദ വേറെയില്ല.

വിദ്യാഭ്യാസമില്ലാത്ത, ലഹരിക്കടിമയായ, മൃഗതൂല്യമായ ജീവിതം നയിക്കുന്നവര്‍ക്ക് മാനഭംഗക്കേസില്‍ വധശിക്ഷ നല്‍കുന്ന രാജ്യമാണിത്. പത്തുപതിനഞ്ചു വര്‍ഷം ദൈവശാസ്ത്രവും തത്വശാസ്ത്രവുമൊക്കെ പഠിച്ച് ദൈവശുശ്രൂഷയില്‍ മുഴുകിയിരിക്കുന്ന പള്ളീലച്ചന്‍മാര്‍ക്ക് അതിന്റെ ആയിരം ഇരട്ടി ശിക്ഷ നല്‍കിയാലും അധികമാവില്ല. എന്നിട്ടും കൊച്ചുപെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വികാരിയച്ചന്‍മാര്‍ക്ക് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറി ദിവ്യരഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്ന വൈദികശ്രേഷ്ഠന്റെ മനസ്സില്‍ കൊച്ചുപെണ്‍പിള്ളേരുടെ നഗ്നശരീരമാണ് തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍ ഈ ഇനത്തില്‍പ്പെട്ട മൈരുകളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ തയ്യാറാവണമെന്ന് അരമനകളില്‍ വാഴുന്ന തിരുമേനിമാരോട് വളരെ വിനീതമായി അപേക്ഷിക്കുന്നു.

പറയുമ്പോള്‍ നമ്മള്‍ സിസ്റ്റര്‍ അഭയയുടെ കേസ് മുതല്‍ പറയണം. പുറത്തറിഞ്ഞതും അറിയാത്തതുമായ എത്രയോ നാറിയ കഥകള്‍ വേറെ. തൃശൂരിലെ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി നിര്‍ധനയായ ഒന്‍പതു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതാണ് ഇതില്‍ ഏറ്റവും പുതിയത്. സംഭവം കത്തോലിക്കാസഭയെ തകര്‍ക്കുന്നതിനു വേണ്ടിയുള്ള പൈശാചികശക്തികളുടെ ഗൂഢാലോചന ആയിക്കൂടെന്നില്ല. എങ്കിലും വികാരി ഫാ.രാജു കൊക്കനെതിരെ (നല്ല ബെസ്റ്റ് പേര്) പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും കൊക്കന്‍ ഒളിവില്‍ പോവുകയും ചെയ്ത സാഹചര്യത്തില്‍ ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.

നിര്‍ധനയായ പെണ്‍കുട്ടിയെ ആദ്യകുര്‍ബാനയ്ക്കുള്ള വസ്ത്രം നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി നഗ്നയാക്കി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. വൈദികനെ ദൈവത്തിന്റെ പ്രതിപുരുഷനായി കണ്ട് ഭക്തിപൂര്‍വം മുന്നില്‍ വന്നു നിന്ന പാവം പെണ്‍കുട്ടിയോട് ഇതു ചെയ്തവന്‍ നികൃഷ്ടമായ മൃഗമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഈശ്വരനെ സംബന്ധിച്ചും മതത്തെ സംബന്ധിച്ചും ഒരു പെണ്‍കുട്ടിയുടെ മനസ്സിലുണ്ടായിരുന്ന പ്രകാശം തല്ലിക്കെടുത്തിയതിലൂടെ കൊക്കനും കൊക്കനെ ഒളിപ്പിച്ചുവച്ചിരിക്കുന്ന അഭ്യുദയകാംക്ഷികളും എന്തു നേടി എന്നു കൊക്കനെ ദൈവവേലയ്ക്കായി നിയോഗിച്ച തിരുമേനിമാര്‍ വിശ്വാസികളോട് വിശദീകരിക്കേണ്ടതുണ്ട്.

കൊക്കനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യുമെന്നോ മാനഭംഗക്കേസില്‍ കൊക്കന്‍ ശിക്ഷിക്കപ്പെടുമെന്നോ എനിക്കു പ്രതീക്ഷയില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റോമിലോ ഇറ്റലിയിലോ ബെല്‍ജിയത്തിലോ പ്രത്യേക ദൈവികദൗത്യം നിര്‍വഹിക്കാന്‍ കൊക്കന്‍ പുല്ലുപോലെ പറക്കും. കൊക്കന്റെ കുത്തിക്കഴപ്പിന് ഇരയായ കുടുംബത്തിന് സ്വാഭാവികമായും തെമ്മാടിക്കുഴി ലഭിക്കുകയും ചെയ്യും. 2010 ഒക്ടോബറില്‍ ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാപില്‍ പങ്കെടുത്ത ശ്രേയ എന്ന 12 വയസ്സുകാരിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ദിവ്യരഹസ്യം വര്‍ഷം നാലായിട്ടും പുറത്തു വന്നിട്ടില്ല. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ക്യാംപ് ഡയറക്ടര്‍ ഫാ.മാത്തുക്കൂട്ടിയേല്ക്ക് വിരല്‍ ചൂണ്ടി അന്വേണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി. ഈ കേസില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു.

ഫാ.മാത്തുക്കുട്ടിയെയും ഫാ.കൊക്കനെയുമൊന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഇത്ര കാലത്തെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുത്ത് രാജ്യത്തെ നിയമവ്യവസ്ഥിതിയോട് നീതിപുലര്‍ത്താന്‍ കഴിയാത്ത ഇടയശ്രേഷ്ഠന്‍മാര്‍ ക്രിസ്തുവിനെ പ്രതിപുരുഷന്‍മാരെന്ന് അവകാശപ്പെടുന്നതിലൂടെ ക്രിസ്തുവിനെ വീണ്ടും അവഹേളിക്കുകയാണ് ചെയ്യുന്നത്.

സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുള്ള, ഏറെ അറിവും പഠിപ്പുമുള്ള വൈദികന്‍മാര്‍ ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള്‍ എന്തുകൊണ്ട് വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില്‍ നിന്നും പള്ളീലച്ചന്‍മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്. ലൈംഗികവികാരം ഒരു പാപമല്ല. ഈ അച്ചന്‍മാരെയെല്ലാം പെണ്ണുകെട്ടിച്ച് സാധാരണമനുഷ്യരെപ്പോലെ ജീവിക്കാന്‍ അവരെയും പ്രേരിപ്പിക്കണമെന്നു സഭാനേതൃത്വത്തോട് അപേക്ഷിക്കുന്നു. വിശ്വാസികള്‍ വൈദികരെ തല്ലിക്കൊല്ലുന്ന കാലം വരെ സ്വയംതിരുത്താന്‍ കാത്തിരിക്കരുത്.

പറവൂര്‍ പെണ്‍കുട്ടിക്ക് ഒരു മറുപടി

പ്രിയപ്പെട്ട പറവൂര്‍ പെണ്‍കുട്ടി,

ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുട്ടി മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്ത്‌ മാധ്യമങ്ങളില്‍ നിന്നും വായിച്ചു. ഈ മാസം ആദ്യം അയച്ച കത്തിനെപ്പറ്റി ഇന്നു മാധ്യമങ്ങളില്‍ വന്ന നിലയ്ക്ക് ഇപ്പം ശരിയാക്കിത്തരാം എന്നുറപ്പു തരുന്ന മറുപടി രണ്ടു ദിവസത്തിനകം കുട്ടിക്ക് ലഭിക്കും. ‘നിയമം അതിന്റെ വഴിക്കു പോകും’ എന്ന പ്രപഞ്ചസത്യവും അതോടൊപ്പം കാണും, ഭയപ്പെടുത്. അതിനു പുറമേ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനും ധൈര്യം പകരാനും നേതാക്കന്‍മാരുടെ ഒരു സംഘം നേരിട്ടു വരാനും സാധ്യതയുണ്ട്. മന്ത്രിമാരോ മറ്റോ വരികയാണെങ്കില്‍ പേഴ്‌സനല്‍ സ്റ്റാഫിനെ പുറത്തു നിര്‍ത്തിയിട്ടേ അകത്തു കടക്കാവൂ എന്നു പ്രത്യേകം പറയണം. ഇവര്‍ക്കു പുറമേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കുട്ടിക്കു വേണ്ടി മുണ്ടുമടക്കി ഉടുത്ത് രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. സ്ത്രീപീഡനക്കേസിലെ പ്രതികളെ കയ്യാമം വയ്ക്കുന്നതില്‍ പുള്ളി സ്‌പെഷലിസ്റ്റാണ്. പോരെങ്കില്‍, പാര്‍ട്ടി വിലക്കുള്ളതുകൊണ്ട് ഇപ്പോള്‍ വേറെ പരിപാടികളുമില്ല.

കുട്ടി കത്തില്‍ പറയുന്ന കാര്യങ്ങളൊക്കെ വേദനാജനകവും അങ്ങേയറ്റം ഖേദകരവുമാണ്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടി ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ കഴിയുകയും കുട്ടിയെ പീഡിപ്പിച്ചവര്‍ ജാമ്യമെടുത്ത് കൂള്‍ കൂളായി പുറത്ത് അടിച്ചുപൊളിക്കുകയും ചെയ്തതിനെപ്പറ്റി കുട്ടി പറഞ്ഞല്ലോ. ഇവിടെ നാട്ടുനടപ്പ് അങ്ങനെയാണ്. നമ്മുടെ വിദ്യാഭ്യാസ-സാംസ്‌കാരിക-സദാചാര മൂല്യങ്ങള്‍ അനുസരിച്ച് കുറ്റം ചെയ്തവരുടെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവുമാണ് കൂടുതല്‍ വിലമതിക്കപ്പെടുന്നത്. കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ കുറ്റം കുട്ടിയുടേതു മാത്രമണെന്നു തെളിയിക്കാനുള്ള കഠിനമായ പരിശ്രമത്തിലായിരിക്കും പ്രതിഭാഗം എന്നതിനാല്‍ ആ മഹാപാപികളുടെ കയ്യില്‍ നിന്നു നോട്ടുകെട്ടുകള്‍ എണ്ണി വാങ്ങി കോടതിയില്‍ കുട്ടിയെ വേട്ടയാടുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന വക്കീലന്‍മാരെ നന്നാക്കാം എന്ന പ്രതീക്ഷ വേണ്ട.

കുട്ടിക്കു വേണ്ടി ഹാജരാവേണ്ട സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കു ഇതുവരെ വാദിച്ച കേസുകളില്‍ സര്‍ക്കാര്‍ പണം നല്‍കാത്തിനാല്‍ അദ്ദേഹം അപേക്ഷ നല്‍കി കേസ് നീട്ടിവയ്പിച്ചിരിക്കുകയാണെന്നു കുട്ടിയുടെ കത്തില്‍ പറയുന്നുണ്ടല്ലോ. കുട്ടീ, സര്‍ക്കാര്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഖജനാവില്‍ ഒന്നുമില്ല എന്നു മാണിസാര്‍ പറഞ്ഞപ്പോള്‍ കരഞ്ഞില്ല എന്നേയുള്ളൂ. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും കാറുകള്‍ മാറി മാറി വാങ്ങാനും തന്നെ പണം തികയാതിരിക്കുമ്പോള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് കൊടുക്കാന്‍ പണം എവിടെ നിന്നു കണ്ടെത്തും എന്നത് വലിയൊരു ചോദ്യമാണ്. പോരെങ്കില്‍ അടുത്ത കാലത്ത് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സരിത എസ്.നായര്‍ എന്നൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കേസു നടത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ ഒരുപാട് പണം ചിലവഴിച്ചു കഴിഞ്ഞു.

കേസുകള്‍ വേഗം തീര്‍ന്നാല്‍ നന്നായി പഠിച്ച് ഉപദ്രവിച്ചവരുടെ മുന്നില്‍ നന്നായി ജീവിച്ചു കാണിക്കണം എന്ന കുട്ടിയുടെ ആഗ്രഹം വളരെ ഉന്നതമാണെന്നു പറയാതെ വയ്യ. വിചാരണ രണ്ടു കൊല്ലം കൊണ്ട് അവസാനിപ്പിച്ച് കേസ് തീര്‍ക്കണം എന്നു ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ടെങ്കിലും രണ്ടു കൊല്ലം കൊണ്ട് 42 കേസുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് വിചാരണ നടന്നത് എന്നു കുട്ടി തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ നിലയ്ക്കാണ് കേസ് മുന്നോട്ടു പോവുന്നതെങ്കില്‍ 42 കേസിലും വിചാരണ തീരണമെങ്കില്‍ ഇനിയും 20 വര്‍ഷം കൂടി വേണ്ടി വരും. ഇത് വളരെ ആശങ്കാജനകമാണ്. ഒബ്‌സര്‍വേഷന്‍ ഹോമിലെ ജീവിതം ടിപി വധക്കേസിലെ പ്രതികളുടെ ജയില്‍ജീവിതത്തെക്കാള്‍ (കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ ജയില്‍ജീവിതം അനുഭവിക്കുന്നത് ആ പാവം ചെറുപ്പക്കാരാണ്) കഠിനമാണെന്നു കുട്ടിയുടെ വാക്കുകളില്‍ നിന്നു മനസ്സിലാകുന്നു.

ഇങ്ങനെ കത്തെഴുതിയതുകൊണ്ട് കാര്യമായ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്നെനിക്കു പ്രതീക്ഷയില്ല. അതുകൊണ്ട്, കേസില്‍ വിചാരണ വേഗം നടക്കണം എന്നുണ്ടെങ്കില്‍ കുട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റൊരു കത്തു കൂടി അയക്കണം. കുട്ടിയെ ഉപദ്രവിച്ചവരോടൊപ്പം സിപിഎം ഉന്നതര്‍ ഉണ്ടെന്നു ചുമ്മാ കണ്ണും പൂട്ടി എഴുതിയാല്‍ മതി. 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും കേസ് അത്യന്തം അസാധാരണമാണെന്നു പ്രഖ്യാപിച്ച് പ്രത്യേക കോടതിയിലേക്കു മാറ്റി ഒന്നോ രണ്ടോ മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്യും. ഒരിക്കലും ഒരു കോണ്‍ഗ്രസ് നേതാവ് ഉപദ്രവിച്ചു എന്ന് ആരോടും കളിയായി പോലും പറയരുത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്താണെന്നു മറക്കരുത്.

കുട്ടിയുടെ എല്ലാ വേദനകള്‍ക്കും ഈശ്വരന്‍ പരിഹാരമുണ്ടാക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. കുട്ടിയോട് അവിടെ മനുഷ്യത്വപൂര്‍വം പെരുമാറുന്ന, ഇങ്ങനൊരു കത്തെഴുതി അത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിക്കാന്‍ സഹായിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ദൈവം അനുഗ്രഹിക്കട്ടെ.

എന്ന് ഒരു സഹോദരന്‍.

ബലാല്‍സംഗം ഒരാസ്വാദനക്കുറിപ്പ്

കറുത്തു തടിച്ച വില്ലന്‍ മാടപ്രാവിനെപ്പോലെയുള്ള പെണ്‍കുട്ടിയുടെ സമീപത്തേക്കു നടന്നു നടന്നു വരുന്നു. അരുതേ എന്ന ഭാവത്തില്‍ അവള്‍ ചെറുക്കുന്നു. കൊലക്കേസ് പ്രതിയെ കണ്ട സിബിഐ ഉദ്യോഗസ്ഥനെപ്പോലെ വില്ലന്‍ പെണ്‍കുട്ടിയെ നോക്കി പാന്റിന്റെ സിപ് അഴിക്കുന്നു. പെണ്‍കുട്ടി കയ്യില്‍ കിട്ടിയതെല്ലാം എടുത്തയാളെ എറിയുന്നു. വില്ലന്‍ അവള്‍ക്കു മേലേക്കു ചായുന്നു. അടിച്ചും ഇടിച്ചും തൊഴിച്ചും പ്രതിരോധിക്കാന്‍ അവള്‍ പരമാവധി ശ്രമിക്കുന്നു. വില്ലന്‍ കൂടുതല്‍ കരുത്തോടെ അവളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതെ അയാള്‍ ബലാല്‍സംഗം ആരംഭിച്ചു കഴിഞ്ഞു.

പെണ്‍കുട്ടി ഒരു നിമിഷം കണ്ണടച്ചാലോചിക്കുന്നു. ഇല്ല, എനിക്കിനി ഈ കാലമാടന്റെ കയ്യില്‍ നിന്നും രക്ഷപെടാനാവില്ല. ഇവനെന്നെ പിച്ചിച്ചീന്തും. എന്താണ് ഒരു പോംവഴി ? പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ആ ഉപായം കടന്നുവന്നു- എന്തായാലും ഈ ബലാല്‍സംഗം സ്റ്റേ ചെയ്യാന്‍ എനിക്കു സാധിക്കില്ല, അപ്പോള്‍ പിന്നെ എന്തിനു വെറുതെ കരഞ്ഞു വിളിച്ച് സീന്‍ അലമ്പാക്കണം. ജസ്റ്റ് എന്‍ജോയ് ദി ഫക്ക്. അന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പരമദുഷ്ടനായ വില്ലനെ പെണ്‍കുട്ടി ഇറുകെ പുണരുന്നു. വില്ലനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അപാരമായ ആവേശത്തോടെ അവള്‍ വില്ലനെ പ്രോല്‍സാഹിപ്പിക്കുന്നു. ഒടുവില്‍ അവളുടെ ജീവിതത്തിലെ തന്നെ ആവേശകരമായ രതിസംഗമത്തിന്റെ ക്ലൈമാക്‌സില്‍ ആ ബലാല്‍സംഗം അവസാനിക്കുന്നു. വില്ലനും സന്തോഷം പെണ്‍കുട്ടിക്കും സന്തോഷം.

ഇത് ഏതു സിനിമയിലെ സീന്‍ ആണെന്നു ചോദിക്കരുത്. ഇങ്ങനെ ലോകത്ത് എവിടെയങ്കിലും നടക്കുമോ എന്നും ചോദിക്കരുത്. ഇങ്ങനെയൊക്കെയാണ് നടക്കേണ്ടത് എന്നൊരുത്തന്‍ പറഞ്ഞാല്‍ അവനെ എന്തു വിളിക്കണം എന്നു വേണമെങ്കില്‍ ചോദിക്കാം. ബലാല്‍സംഗത്തോടുള്ള സ്ത്രീകളുടെ സമീപനം ഇങ്ങനെയായിരിക്കണം എന്നൊരുത്തന്‍ പറഞ്ഞാല്‍ അവന്‍ ആരായാലും പരമചെറ്റയും സംസ്‌കാരശൂന്യനുമായ മൃഗമായിരിക്കും എന്നേ മുഖം നോക്കാതെ പറയാനൊക്കൂ. നിര്‍ഭാഗ്യവശാല്‍ ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയാണ്.

ദില്ലി കൂട്ടമാനഭംഗക്കേസ് സിബിഐയെ ഏല്‍പിക്കണം എന്ന് ആരൊക്കെയോ മുറവിളി കൂട്ടിയത് സര്‍ക്കാര്‍ മൈന്‍ഡ് ചെയ്യാതിരുന്നത് നന്നായി. ഈ തിയറി തലയില്‍ കൊണ്ടുനടക്കുന്ന രഞ്ജിത് സിന്‍ഹസാര്‍ ആ കേസ് അന്വേഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ശിക്ഷാര്‍ഹരായവരെ പുറത്തുതട്ടി അഭിനന്ദിക്കുകയും ആ ബലാല്‍സംഗം ആസ്വദിക്കാനാവാതെ മരിച്ചുപോയ പെണ്‍കുട്ടിയെ കുറ്റക്കാരിയായി വിധിക്കുകയും ചെയ്‌തേനെ. അഭയ കേസ് ഉള്‍പ്പെടെയുള്ള അനേകം അനേകം കേസുകളില്‍ സിബിഐക്ക് തുമ്പും തുമ്പിയുമൊന്നും പിടികിട്ടാത്തത് എന്തുകൊണ്ടാണെന്ന് ഇനി അധികം ആലോചിക്കേണ്ട കാര്യമില്ല.

ശരിക്കും സ്ത്രീകള്‍ ബലാല്‍സംഗം ആസ്വദിച്ചു തുടങ്ങണം എന്ന അര്‍ത്ഥത്തിലാണ് സിബിഐ ഡയറക്ടര്‍ അങ്ങനെ പറഞ്ഞത് എന്നു പറയാനാവില്ല. വാതുവയ്പ് നിയമവിധേയമാക്കുന്നതിനെ സംബന്ധിച്ചു നടന്ന ഒരു ചര്‍ച്ചയിലാണ് അദ്ദേഹം തീര്‍ത്തും അനുയോജ്യമല്ലാത്ത ഉദാഹരണം പ്രയോഗിച്ചു കുടുങ്ങിയത്. വാതുവയ്പ് നിയമവിരുദ്ധമാക്കിയിട്ടും അത് തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത് നിയമവിധേയമാക്കണം എന്ന മണ്ടന്‍ ഐഡിയയ്ക്ക് പിന്‍ബലമേകാനാണ് നികൃഷ്ടമായ ഉദാഹരണം ടിയാന്‍ എടുത്തു വീശിയത്. വാതുവയ്പ് നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്ന ഒരാള്‍ അത്് ബലാല്‍സംഗം ആസ്വദിക്കുന്നതുപോലെയാണ് എന്നു വിശേഷിപ്പിക്കുന്നത് സത്യത്തില്‍ അക്രമമാണ്.

ഉദാഹരണമാണെങ്കിലും തമാശയാണെങ്കിലും ബലാല്‍സംഗം എന്നത് ഒരു സ്ത്രീക്ക് വേണമെങ്കില്‍ ആ്‌സ്വദിക്കാന്‍ കഴിയുന്ന ഒന്നാണെന്നു പറയുന്നവന്‍ സാമൂഹികദ്രോഹിയാണ്. പറഞ്ഞത് കുറ്റകൃത്യങ്ങളുടെ തലനാരിഴ കീറി പരിശോധിച്ച് സത്യം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട സംഘടനയുടെ തലവനാണെന്നത് അങ്ങേയറ്റം പരിതാപകരവുമാണ്. വേറെ വല്ല രാജ്യത്തുമായിരുന്നെങ്കില്‍ ഡയറക്ടര്‍ ഇന്നു മുതല്‍ ജോലി നഷ്ടപ്പെടുന്നതിന്റെ വേദന ആസ്വദിച്ചേനെ. ദിവസവും നൂറുകണക്കിനു ബലാല്‍സംഗങ്ങള്‍ നടക്കുന്ന, അത് അവളുടെ കുറ്റമാണ് എന്നു വളരെ ആത്മാര്‍ഥമായി പ്രഖ്യാപിക്കുന്നവരുടെ ഇന്ത്യയില്‍ അങ്ങേര്‍ക്ക് ഒന്നും സംഭവിക്കില്ല. ഇതേ പോലെ ഉന്നതന്‍മാരായ വേറെയും പലരും ബലാല്‍സംഗത്തെ ന്യായീകരിക്കുകയും അവര്‍ക്കൊക്കെ പിന്തുണ കിട്ടുകയും ചെയ്തിട്ടുള്ളതുകൊണ്ട് ഡയറക്ടര്‍ക്കും പേടിക്കാനില്ല.

സിബിഐ ഡയറക്ടര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല എന്നു പ്രഖ്യാപിച്ച് ആളുകള്‍ ഇപ്പോള്‍ തന്നെ പണി തുടങ്ങിയിട്ടുണ്ടാവും. ഇത്തരം തിയറികളുടെ പിന്തുണ തേടുന്നവര്‍ക്ക് സിബിഐ ഡയറക്ടര്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍ പിന്നെ ഇടംവലം നോക്കാനില്ല. വാതുവയ്പിലെ തിയറി ബലാല്‍സംഗത്തില്‍ അപ്ലൈ ചെയ്യാമെങ്കില്‍ തീര്‍ച്ചയായും അത് കൊലപാതകത്തിലും മറ്റെല്ലാ കുറ്റകൃത്യങ്ങളിലും അപ്ലൈ ചെയ്യാവുന്നതാണ്. കൊലപാതകം ചെറുക്കാന്‍ കഴിയില്ലെങ്കില്‍ മരണത്തിന്റെ സുഖം ആസ്വദിക്കണമെന്നും തീവ്രവാദം ചെറുക്കാനാവില്ലെങ്കില്‍ തീവ്രവാദികളെ നാടുഭരിക്കാനേല്‍പിക്കണമെന്നുമൊക്കെ ആളുകള്‍ പറയുന്ന കാലം അതിവിദൂരമല്ല. ശുഭദിനം.

‘ടട്ടട്ടെ ടടട്ടേ……. ടട്ടട്ടെ ടടട്ടേ……. ഡുകുഡുകുഡുകുഡുകുഡുകുഡുകുഡുകുഡുകു…’
(പറഞ്ഞത് സിബിഐ ഡയറക്ടര്‍ ആയതുകൊണ്ട് മാത്രം)

മലയാളി അഥവാ കൊലയാളി

നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും മെഴുകുതിരിപ്രകടനക്കാരും മേക്കപ്പ് റൂമിലാണ്. ചാനല്‍ ക്യാമറകളും പത്രറിപ്പോര്‍ട്ടര്‍മാരും ഫേസ്ബുക്ക് ഷെയറുകളുമില്ലാത്ത പ്രതിഷേധങ്ങള്‍ക്ക് അവരുടെ പട്ടി പോവും. അക്‌സ എന്ന നാലുവയസ്സുകാരിയുടെ മരണത്തിനു മുന്നില്‍ അവരുടെ അര്‍ധനിമീലിത നേത്രങ്ങള്‍ ഒന്നു ചിമ്മുന്നു പോലുമില്ല. ആരും ഞെട്ടല്‍ രേഖപ്പെടുത്തുന്നില്ല, അമ്പരക്കുന്നുമില്ല. ഏറ്റവും ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും പട്ടിയെപ്പോലെ കുഴിച്ചുമൂടുകയും ചെയ്ത ആ കുഞ്ഞിന്റെ ദേഹം സംസ്‌കരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തന്നെ വേണ്ടി വന്നു. ഇതാണ് കേരളം. ഇതാണ് നമ്മള്‍ മലയാളികളുടെ ആഗോളനിലവാരസംസ്‌കാരം.

ദില്ലി ബലാല്‍സംഗത്തിനു ശേഷം ഇന്ത്യയില്‍ ഒരക്രമമോ ടിപി വധത്തിനു ശേഷം ഒരു കൊലപാതകമോ നടന്നതായി അറിയാത്ത സാസ്‌കാരിക-ബൗദ്ധിക-സാഹിത്യ-ബുദ്ധിജീവി മൈരുകള്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. അക്‌സ മുതല്‍ പിന്നോട്ടെണ്ണിയാല്‍ ഒരു നൂറു കരുന്നുകളെങ്കിലും സ്വന്തം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൈകള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് സാസ്‌കാരിക കേരളത്തില്‍. എന്നാല്‍ അതൊന്നും കാണാതെയും കേള്‍ക്കാതെയും വൈലോപ്പള്ളിയുടെ മാമ്പഴം ചൊല്ലിച്ചൊല്ലിക്കരഞ്ഞു തളരുകയാണ് ബുദ്ധിജീവികളും ചിന്തകരും മറ്റ് അലവലാതികളും. ഇവരൊക്കെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്താല്‍ അക്‌സ തിരിച്ചുവരുമോ എന്നു ചോദിക്കരുത്. കുഞ്ഞുങ്ങളെ കൊല്ലാതിരിക്കേണ്ടത് പൊലീസ് പിടിക്കും എന്നതുകൊണ്ടു മാത്രമാണ് എന്ന ധാരണയില്‍ നിന്ന് മലയാളി ഏറെ വളര്‍ന്നെങ്കിലേ മനുഷ്യനാവാന്‍ സാധിക്കൂ എന്നതിനാല്‍ പ്രതിഷേധങ്ങളും അര്‍ഥവത്തായ പ്രതികരണങ്ങളും കേരളസമൂഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ കൂടി ഭാഗമാണ്.

ദൈവത്തിന്റെ പ്രതിരൂപങ്ങളായ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും തല്ലിക്കൊല്ലുകയും അരിഞ്ഞു പീസ് പീസാക്കുകയും ചെയ്യുന്ന മലയാളി ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ്‌ലൈനുമായി പുഞ്ചിരിച്ചു നില്‍ക്കുന്നത് സാത്താന്‍ നരകത്തിന്റെ പരസ്യത്തില്‍ മാലാഖയുടെ വേഷം ധരിക്കുന്നതുപോലെയേ ഉള്ളൂ. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യുന്നതും കൊല്ലുന്നതും സാധാരണസംഭവമായി മാറിയ നാട്ടില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികളും പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികള്‍ക്കു വേണ്ടി പണപ്പിരിവും നടക്കുന്നുണ്ട് എന്നത് നമ്മുടെ സഹാനുഭൂതി എത്രത്തോളം വിചിത്രമാണ് എന്നതിന്റെ ലക്ഷണമാണ്.

ഇതൊക്കെ രാഷ്ട്രീയക്കാരും സംഘനടകളും ബുദ്ധിജീവികളും ചെയ്യുന്ന കാര്യങ്ങളാണെന്നും സാധാരണക്കാരായ നമ്മള്‍ ഇതിനൊക്കെയെതിരേ അപാരമായ രോഷവും പ്രതിഷേധവുമുള്ളവരാണെന്നും ആശ്വസിക്കാമെന്നു വച്ചാല്‍ അവിടെയുമുണ്ട് പ്രശ്‌നങ്ങള്‍. ഇത്തരം കൊലപാതകങ്ങളും പീഡനങ്ങളും എങ്ങനെ അവസാനിപ്പിക്കാമെന്നോ എങ്ങനെ ഈ സംസ്‌കാരത്തില്‍ നിന്നും മലയാളിയെ വഴിമാറ്റി നടത്താമെന്നോ ആരും എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. അക്‌സയുടെ അമ്മയെയും കാമുകന്‍മാരെയും ഞങ്ങള്‍ക്കു വിട്ടുതരൂ, നിമിഷത്തിനുള്ളില്‍ ഞങ്ങളവരെ കൊന്നുതരാം എന്നു പറയുന്ന ജനക്കൂട്ടത്തില്‍പ്പെടുന്നവരാണ് നമ്മളോരോരുത്തരും. അവിടെയും കുറ്റബോധമില്ലാതെ രണ്ടുമൂന്നു പേരെ കൊല്ലുന്നതിന്റെ ത്രില്ലാണ് മലയാളിക്ക്.

ഈ ഭൂമിയിലെ സ്‌നേഹം ഇങ്ങനെയാണെന്നു കരുതി അച്ഛനും അമ്മയും ചുറ്റുമുള്ളവരുമൊക്കെ നല്‍കുന്ന വേദനകളും പീഡനങ്ങളും മരണവും വരെ നിഷ്‌കളങ്കമായ സന്തോഷത്തോടെഏറ്റുവാങ്ങുന്ന കുരുന്നുകളുടെ ചോര നമ്മളോരോരുത്തരുടെയും മേല്‍ പതിക്കുന്നുണ്ട്. നിശബ്ദത കൊണ്ട്, അവഗണന കൊണ്ട് നമ്മളോരോരുത്തരും ഈ ക്രൂരതയ്ക്ക് മൗനാനുവാദം നല്‍കുന്നുണ്ട്. ബുദ്ധിജീവിയായലും സാഹിത്യകാരനായാലും മലയാളി എന്നാല്‍ അടിസ്ഥാനപരമായി കൊലയാളിയാണ്. നമുക്കു ലാഭമുണ്ടാക്കിത്തരുന്ന ശവങ്ങള്‍ മാത്രമേ നമ്മള്‍ ഏറ്റെടുക്കുകയുള്ളൂ. കയ്യടി കിട്ടുന്ന സമരങ്ങളില്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. അങ്ങനെയാണ് നമ്മളല്ലെവാരും. അങ്ങനെയല്ലാത്തവരെ കാലാകാലങ്ങളില്‍ നമ്മള്‍ ഒറ്റപ്പെടുത്തുകയും പുറന്തള്ളുകയും ചെയ്തിട്ടുണ്ട്. അനിവാര്യമായ ദുരന്തത്തിലേക്കു നടന്നുനീങ്ങുന്ന ഒരു സമൂഹമെന്ന നിലയില്‍ ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നു കരുതി പറഞ്ഞെന്നു മാത്രം.

കുറിപ്പ്: ഈ അക്‌സ ആരാണ് എന്നു ദയവു ചെയ്ത് ആരും ചോദിക്കരുത്.
അത്ര നിഷ്‌കളങ്കത ഇവിടെ വേണ്ടിവരില്ല.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 8 വയസ്സ് ആക്കണം

രാജ്യത്ത് ജാതിമതഭേദമന്യേ എല്ലാ പെണ്‍കുട്ടികളുടെയും വിവാഹപ്രായം എട്ടു വയസ്സായി പരിമിതപ്പെടുത്തണമെന്ന് ഓള്‍ കേരള ഫീമെയില്‍ ബോഡി ലവേഴ്‌സ് ആന്‍ഡ് യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സായി നിജപ്പെടുത്തുന്ന നിയമത്തിനെതിരേ ചില സംഘടനകള്‍ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് എല്ലാ പെണ്‍കുട്ടികളുടെയും വിവാഹപ്രായം എട്ടു വയസ്സാക്കി നിജപ്പെടുത്തണമെന്ന ആവശ്യവുമായി ഫീമെയില്‍ ബോഡി ലവേഴ്‌സ് ആന്‍ഡ് യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിരിക്കുന്നത്. ഒരു സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു നിയമം കൊണ്ടുവരുന്നത് മറ്റു സമുദായത്തിലെ പെണ്‍കുട്ടികളില്‍ അസൂയയും കുശുമ്പും വളര്‍ത്തും ഇത് കാലക്രമേണ സാമുദായികസംഘര്‍ഷങ്ങള്‍ക്കു വക വച്ചേക്കാം. അതുകൊണ്ട് എല്ലാ സമുദായത്തിലെയും പെണ്‍കുട്ടികള്‍ക്ക് ഈ സൗഭാഗ്യം അനുഭവിക്കാന്‍ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണം.

പുരുഷന്‍മാര്‍ക്ക് പെണ്‍കുട്ടികളെ കാണുമ്പോള്‍ കണ്‍ട്രോളു പോകുന്ന പ്രായം കുറഞ്ഞു കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നതിനുള്ള കുറഞ്ഞ പ്രായം എട്ടു വയസ്സാക്കി നിജപ്പെടുത്തണമെന്ന് ഫീമെയില്‍ ബോഡി ലവേഴ്‌സ് ആന്‍ഡ് യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. പണ്ടൊക്കെ 18 വയസുള്ള പെണ്‍പിള്ളേരെ കാണുമ്പോഴെ വല്ലതുമൊക്കെ തോന്നുമായിരുന്നുള്ളൂ. അക്കാലത്ത് ആ പ്രായം വരെയൊക്കെ പെണ്‍കുട്ടികളെ പിള്ളേരായി തന്നെ കാണുന്നതിനു വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ എട്ട് ഒന്‍പതു വയസ്സ് ആവുമ്പോഴേക്കും പെണ്‍കുട്ടികള്‍ ആകര്‍ഷകത്വം കൈവരിക്കുകയും ശാരീരികവളര്‍ച്ച നേടുകയും ചെയ്യുന്നുണ്ട്. ഇത് 18 വയസ്സുവരെ വച്ചുപൊറുപ്പിക്കാനാവുന്നതല്ല. പ്രായപരിധി എട്ട് വയസ്സ് ആക്കി നിജപ്പെടുത്തുകയാണെങ്കില്‍ അക്ഷമയോടെയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാം.

മൂടും മുലയുമുള്ള പെണ്‍പിള്ളേരെ കണ്ടാല്‍ കയറിപ്പിടിക്കുന്നത് പുരുഷലക്ഷണങ്ങളിലൊന്നാണ്. പിടിക്കും മുമ്പ് പ്രായം അന്വേഷിക്കേണ്ടി വരുന്നത് പുരുഷവംശത്തിന്റെ തന്നെ ഗതികേടാണ്. പെണ്‍കുട്ടികള്‍ വളര്‍ച്ചയെത്തുന്ന പ്രായം കുറഞ്ഞു വരുന്നതനുസരിച്ച് അവരെ മിടുക്കന്‍മാരായ ആണുങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന പ്രായവും കുറഞ്ഞുവരും. അവിടെ 18 വയസ്സ് എന്നതു വലിയൊരു തടസ്സമായി നില്‍ക്കുകയാണ്. ഈ പ്രായപരിധി നിലനില്‍ക്കുന്നതുകൊണ്ടാണ് നിരവധി പുരുഷകേസരികള്‍ പീഡനക്കേസുകളിലും മറ്റും അകപ്പെടുന്നത്. പത്തും പന്ത്രണ്ടും വയസ്സുള്ള കാമഭ്രാന്തികളായ പെണ്‍കുട്ടികള്‍ നാല്‍പതും അന്‍പതും വയസ്സുള്ള നിഷ്‌കളങ്കരായ പുരുഷന്‍മാരെ ചതിവില്‍പ്പെടുത്തി കാര്യം സാധിച്ച ശേഷം അവരെ നിയമത്തിന്റെ കെണിയില്‍ക്കുടുക്കി പീഡിപ്പിക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. പലരുടെയും പേരില്‍ കൊലക്കുറ്റം വരെ നിലവിലുണ്ടെന്നത് നിയമം മാറ്റേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്- അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഇതോടൊപ്പം പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാവുന്ന പരമാവധി പ്രായം 90 വയസ്സാക്കി നിജപ്പെടുത്തമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. പണ്ടൊക്കെ അന്‍പതോ അറുപതോ വയസ്സു കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ പരമസാത്വികന്‍മാരായി ജീവിക്കുകയായിരുന്നു. എന്നാല്‍, ഇക്കാലത്തെ പെണ്‍കുട്ടികളുടെ വളര്‍ച്ചയും ആകര്‍ഷകത്വവും സാത്വികന്‍മാരാകാന്‍ ആരെയും അുവദിക്കുന്നില്ല. പോരെങ്കില്‍ ആറും അറുപതും ഒരുപോലാണെന്നു പഴഞ്ചൊല്ലും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ആറും അറുപതും, ഏഴും എഴുപതും, അതുപോലെ എട്ടും എണ്‍പതും തുല്യമായി കണ്ട് എണ്‍പതുകാരന് എട്ടുവയസ്സുകാരിയെയും എഴുപതുകാരന് ഏഴു വയസ്സുകാരിയെയും അറുപത്കാരന് ആറു വയസ്സുകാരിയെയുമൊക്ക വിവാഹം കഴിച്ച് ബോഡി യൂസ് ചെയ്യാനുള്ള സാമൂഹികസാഹചര്യം ഉണ്ടാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സൂര്യനെല്ലിയിലേ ബാലവേശ്യ

അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുകൊണ്ട് രണ്ടു മൂന്നു ദിവസത്തേക്ക് സൂര്യനെല്ലി, ഐസ്ക്രീം വിവാദങ്ങള്‍ക്ക് ശമനമുണ്ടാവും. അഫ്സല്‍ ഗുരുവിന്‍റെ അന്ത്യനിമിഷങ്ങളും തീവ്രവാദത്തിന്‍റെ നാള്‍വഴിയും മനുഷ്യാവകാശപ്രശ്നങ്ങളും ഗുരുവിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കാനിരിക്കുന്ന വാരികകളും തല്‍ക്കാലത്തേക്ക് മറ്റെല്ലാം മറക്കും.

പി.ജെ.കുര്യനും സൂര്യനെല്ലി കേസും ചര്‍ച്ചകളില്‍ നിന്നു മറയും മുമ്പ് അല്‍പം കോടതിയലക്ഷ്യം കൂടി പറഞ്ഞില്ലെങ്കില്‍ നമ്മള്‍ എങ്ങനെ മനുഷ്യരാവും ? സൂര്യനെല്ലി പെണ്‍കുട്ടി എന്തുകൊണ്ട് ബലാല്‍സംഗത്തിനിടെ ഇറങ്ങി ഓടിയില്ല എന്ന മുഴങ്ങുന്ന ചോദ്യം ഇപ്പോഴും പലരും ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഹൈക്കോടതി വിധിയിലെ പോരായ്മകളെപ്പറ്റി സുപ്രീം കോടതി ചൂണ്ടിക്കാണിക്കുകയും ആ വിധിയിലെ ക്രൂരമായ പരാമര്‍ശങ്ങള്‍ കേട്ട് സുപ്രീം കോടതി ഞെട്ടല്‍ പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാദ വിധി പ്രസ്താവിച്ച ജസ്റ്റിസ് ആര്‍.ബസന്ത് തന്‍റെ നിലപാട് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ പേരിനോടൊപ്പം മാത്രമേ ജസ്റ്റിസ് ഉള്ളൂ എന്നു തോന്നുന്നു.

ആരാധ്യനായ ജസ്റ്റിസിന്‍റെ പരാമര്‍ശങ്ങള്‍ വിവിധ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഇവയൊക്കെയാണ്.

1. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി ചെയ്തത് ബാല വേശ്യാവൃത്തിയാണ്.
ബാല വേശ്യാവൃത്തി ബാലാത്സംഗമല്ല, അസന്മാര്‍ഗ്ഗികമാണ്.

2. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സൂര്യനെല്ലി കുട്ടി പലവട്ടം തട്ടിപ്പുകള്‍ കാട്ടി.
പഠനകാലത്ത് കുട്ടിയുടെ സ്വഭാവത്തില്‍ കുഴപ്പങ്ങളുണ്ടായിരുന്നു.
വേശ്യാവൃത്തിക്ക് സുദൃഢമായ തെളിവുകളുണ്ട്.

3. രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും പെണ്‍കുട്ടി അതിന് ശ്രമിച്ചില്ല.

4. ബാലവേശ്യാവൃത്തിയില്‍ 40ലധികം പേരുടെ കൂടെ കഴിയുന്നത് പീഡനമാണെന്ന്
പറയുന്നതില്‍ അര്‍ത്ഥമില്ല. ബാലവേശ്യവൃത്തിയില്‍ അങ്ങനെയൊക്കെ സംഭവിക്കും.
ഇതിനെ ബലാല്‍സംഗമായി കാണാന്‍ കഴിയില്ല.

5. കേസില്‍ ഹൈക്കോടതി വിധിയില്‍ ഞെട്ടിയെന്ന് പറഞ്ഞ സുപ്രീം കോടതി
ഹൈക്കോടതി വിധി ശരിയായി വായിച്ചിട്ടില്ല. വായിക്കാത്തവന്‍ ഞെട്ടിയാല്‍
ഞെട്ടും, അത്ര തന്നെ.

നമ്മളീ എല്‍എല്‍ബി ഒന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ടും ജസ്റ്റിസുമാര്‍ പൊതുവേ നീതിമാന്‍മാരും പ്രൊഫഷനല്‍ ഈഗോ ഇല്ലാത്തവരുമാണെന്നും കരുതിയിരുന്നതിനാലാവാം, ന്യായാധിപന്‍റെ വാക്കുകള്‍ കേട്ട് ശരിക്കും ഞെട്ടി. പതിനേഴ് വര്‍ഷമായി നരകിച്ചു കഴിയുന്ന ഒരു കുടുംബത്തിന്‍റെ മുഖത്തു നോക്കി ‘നെനക്കൊന്നും കെട്ടിത്തൂങ്ങി ചത്തൂടേടാ പട്ടികളേ’ എന്ന ഭാവത്തില്‍ പൊന്നുതമ്പുരാന്‍ ഓര്‍ഡര്‍ ഓര്‍ഡര്‍ എന്നു പറയുന്നതുപോലെ തോന്നുന്നു. അങ്ങനെ അടിയനു തോന്നിപ്പോയത് കോടതിയലക്ഷ്യമോ മറ്റോ ആണോ എന്നറിയില്ല. ആണെങ്കില്‍ പൊറുക്കരുത്.

ജസ്റ്റിസ് ബസന്തിന് സൂര്യനെല്ലി കേസില്‍ നമ്മളെക്കാള്‍ അറിവും പരിജ്ഞാനവുമുണ്ട്. അദ്ദേഹം ആ കേസ് വളരെ വിശദമായി പഠിച്ചിട്ടു തന്നെയാവണം വിധി പ്രസ്താവിച്ചത്. പക്ഷെ, അദ്ദേഹം പഠിച്ചത് കേസ് മാത്രമാണ്. അന്വേഷണോദ്യോഗസ്ഥര്‍ സമര്‍പ്പിച്ച രേഖകളും തെളിവുകളും മാത്രമാണ്. ആ പെണ്‍കുട്ടിയുടെ ജീവിതമോ ആ കുടുംബത്തിന്‍റെ യാതനകളോ പഠിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. കേസ് അന്വേഷണത്തില്‍ തന്നെ പാളിച്ചകളും ഇടപെടലുകളും ഉണ്ടായിരുന്നു എന്ന് അഭിപ്രായമുയരുകയും പുനരന്വേഷണം നടത്തുന്നതില്‍ തെറ്റില്ല എന്ന് അന്വേഷദ്യോഗസ്ഥന്‍ തന്നെ പറയുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ആ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ച കേവലം ഒരു ജഡ്ജി ദൈവം തമ്പുരാനെപ്പോലെ ആ പെണ്‍കുട്ടിയുടെ ചാരിത്ര്യത്തെയും വ്യക്തിത്വത്തെയും വിധിക്കുന്നത് കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്.

സൂര്യനെല്ലി പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയായിരുന്നു എന്നു പറയുന്ന ജസ്റ്റിസ് ഒരു സ്കൂള്‍ കൂട്ടി ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്തരായ നാല്‍പതോളം പുരുഷന്‍മാരുമായി ലൈംഗികബന്ധം ആസ്വദിച്ചു എന്നുകൂടിയാണ് പറഞ്ഞു വയ്‍ക്കുന്നത് എന്നു തോന്നുന്നു. വേശ്യാവൃത്തിക്കു സന്നദ്ധയായ ബാലികയെ ചൂഷണം ചെയ്യുന്നത് ബലാല്‍സംഗമല്ല എന്ന് ഇന്ത്യന്‍ പീനല്‍ കോഡിന്‍റെ ഏതു ഭാഗത്താണ് എഴുതിയിരിക്കുന്നത് എന്നറിയാന്‍ എനിക്കു കൗതുകമുണ്ട്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പെണ്‍കുട്ടി തട്ടിപ്പുകള്‍ കാട്ടി എന്നും കുട്ടിക്ക് പക്വതയില്ലായിരുന്നു എന്നുമാണ് ജസ്റ്റിസ് പറയുന്നത്. അത്തരത്തില്‍ തകരറുള്ള ഒരു കുട്ടിയെ ദുരുപയോഗിക്കുന്നത്, പക്വതയുള്ള ഒരു കുട്ടി ആലോചിച്ചുറപ്പിച്ച് വേശ്യാവൃത്തിക്ക് ഇറങ്ങിത്തിരിക്കുന്നതില്‍ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്നു വിവേചിച്ചറിയാന്‍ പോലും അദ്ദേഹത്തിനു സാധിച്ചിട്ടില്ല എന്നാണ് ഇതില്‍ നിന്നും മനസ്സിലാവുന്നത്. പിന്നെ, രക്ഷപെടാനുള്ള സാഹചര്യം കിട്ടിയിട്ടും പെണ്‍കുട്ടി രക്ഷപെട്ടില്ല എന്ന കണ്ടെത്തല്‍. തീര്‍ച്ചയായും അടുത്ത ജന്‍മം ഒരു പെണ്ണായി ജനിക്കാനും പെണ്ണിന്‍റെ മനസ്സും ശരീരവുമായി പൊരുത്തപ്പെട്ടു ജീവിക്കാനും സമാനമായ ഒരു സാഹചര്യത്തില്‍പ്പെട്ടു പോവാനും ജസ്റ്റിസിനു കഴിയട്ടെ എന്നാശംസിക്കുന്നു. അന്ന് രക്ഷപെടാന്‍ ലഭിക്കുന്ന സാഹചര്യങ്ങളെ അദ്ദേഹം എങ്ങനെ വിനിയോഗിക്കും എന്നറിയാന്‍ ഞാന്‍ ഒരു ഹൈക്കോടതി ജഡ്ജി ആയി പുനര്‍ജനിക്കാം.

സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി വായിച്ചോ ഇല്ലയോ എന്നതാണ് അടുത്ത പ്രശ്നം. നമ്മള്‍ ബ്ലഡി ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം കേരള ഹൈക്കോടതിയെക്കാള്‍ വലുതാണ് ഇന്ത്യയുടെ സുപ്രീം കോടതി. സുപ്രീം കോടതിയിലിരിക്കുന്ന ജഡ്ജിമാരെക്കാള്‍ പ്രതിഭാധനനാണ് നമ്മുടെ ഹൈക്കോടതി ജഡ്ജി എന്നതു മനസ്സിലാക്കി സുപ്രീം കോടതിയെ പുച്ഛിച്ചു തള്ളാനും ഹൈക്കോടതി ജഡ്ജിയുടെ വിധിയോടൊപ്പം ഉറച്ചു നില്‍ക്കാനും നിസ്സഹായരായ ഈ ജനസമൂഹത്തിനു കരുത്തില്ല. സദയം ക്ഷമിക്കുക.

കണ്ണുമൂടിക്കെട്ടി നിന്ന് കയ്യിലെ ത്രാസിലെ തൂക്കമനുസരിച്ച് മാത്രം വിധി പറയുന്ന നീതിദേവതയെ മറന്നുകൊണ്ട് താന്‍ പിടിച്ച തട്ടിലാണ് ഭാരക്കൂടുതല്‍ എന്നത് സ്ഥാപിക്കാന്‍ വേണ്ടി കനമുള്ള വാക്കുകള്‍ എടുത്തു വയ്ക്കുന്ന ജസ്റ്റിസ് ബസന്തിന്‍റെ നീതിബോധത്തിന് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്നാണ് ഈ പ്രസ്താവനകള്‍ വായിച്ചതില്‍ നിന്ന് എനിക്കു മനസ്സിലായത്. വൈകിയ വേളയിലെങ്കിലും ജസ്റ്റിസ് ബസന്തിന് സല്‍ബുദ്ധി തോന്നാനും ഐപിസിക്കു പുറത്തെ മനുഷ്യരുടെ ജീവിതം എങ്ങനെയാണെന്നു മനസ്സിലാക്കാനും ഒരു കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യസിലെ ജിമ്മി ജയിംസ് തന്‍റെ പോയിന്‍റ് ബ്ലാങ്ക് പരിപാടിക്കു വേണ്ടി സൂര്യനെല്ലിയിലെ ബാലവേശ്യയുമായും അവരുടെ കുടുംബവുമായും നടത്തിയ അഭിമുഖത്തെ തുടര്‍ന്നു തയ്യാറാക്കിയ കുറിപ്പാണ്. അവര്‍ക്കൊക്കെ നമ്മളുദ്ദേശിക്കുന്ന ഒരു പക്വത ഉണ്ടായിക്കൊള്ളണമെന്നില്ല. പക്വത കുറഞ്ഞവരോട് പക്വതയും പണവും സ്വാധീനവുമുള്ള മാന്യന്‍മാര്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും ജീവിതകാലമത്രയും ശിക്ഷിക്കപ്പെടേണ്ടത് പക്വത കുറഞ്ഞ ഇരകളായിരിക്കണം എന്ന തോന്നല്‍ ഇത് വായിച്ചു കഴിയുമ്പോഴെങ്കിലും മാറട്ടെ എന്നാശംസിക്കുന്നു.

ലിങ്ക്: സൂര്യനെല്ലിയില്‍നിന്ന് ഈ വീട്ടിലേക്കുള്ള ദൂരം

പഠനകാലത്ത് എനിക്കും പക്വതയുണ്ടായിരുന്നില്ല. ഞാനും പലതരം തട്ടിപ്പുകളും കാണിച്ചിട്ടുണ്ട്. പല കെണികളില്‍ നിന്നും രക്ഷപെടാനുള്ള സാഹചര്യമുണ്ടായിട്ടും രക്ഷപെടാന്‍ ശ്രമിച്ചിട്ടുമില്ല. അപ്പോഴൊക്കെ നമ്മള്‍ മനസ്സില്‍ പറയുന്ന ഒന്നുണ്ട്- ദൈവം ചോദിച്ചോളും എന്ന്. 17 വര്‍ഷമായി നരകയാതന അനുഭവിക്കുന്ന കുടുംബത്തിനു വേണ്ടി ദൈവം ചോദിക്കാനിറങ്ങിയാല്‍ കാര്യങ്ങള്‍ ഒന്നും അത്ര ഈസിയായിരിക്കില്ല. അന്നിവിടെ നീതിയുടെ വസന്തം ഉണ്ടായിരിക്കുമോ എന്നു പറയാനുമാവില്ല.

നമ്മള്‍ പരിധിക്ക് പുറത്താണ്

ആരും ആരെയും ബലാല്‍സംഗം ചെയ്യരുത് എന്ന പാഠത്തിന് അടിവരയിട്ട് ദില്ലി റേപ് എന്ന ബോറന്‍ വിഷയത്തില്‍ നിന്നു നമ്മള്‍ പുതിയ വിവാദങ്ങളുടെ പിറകേ കൂടിക്കഴിഞ്ഞു. കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചാല്‍ അന്നത്തെ ആഘോഷം കൂടി കഴിഞ്ഞ് രാജ്യത്തെ ക്ഷുഭിതയൗവ്വനം വിഷയം വിടും. പക്ഷെ, ആ പെണ്‍കുട്ടിയുടെ മരണത്തില്‍ മെഴുകുതിരി കത്തിച്ചു കണ്ണീരൊഴുക്കാന്‍ പോയ പുണ്യാളന്‍മാരുള്‍പ്പെടെയുള്ള നമ്മുടെ പ്രതിനിധികളും ആ മരണത്തിന് ഉത്തരവാദികളാണെന്ന പുതിയ വിവരങ്ങളില്‍ നിന്ന് നമ്മള്‍ ഏതാനും പാഠങ്ങള്‍ കൂടി പഠിക്കേണ്ടതുണ്ട്.

അന്ന് പെണ്‍കുട്ടിയോടൊപ്പം ബസ്സിലുണ്ടായിരുന്ന സുഹൃത്ത് സീ ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിന്‍റെ പൊയ്മുഖമാണ് തുറന്നു കാണിക്കുന്നത്.സീ ടിവി അഭിമുഖത്തില്‍ പ്രധാനമായും ആ ചെറുപ്പക്കാരന്‍ പറയുന്നത് ബസ്സില്‍ വച്ച് കാമദ്രോഹികള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചും കൊലപാതകശ്രമത്തില്‍ നിന്നു രക്ഷപെട്ട അവരെ രക്ഷിക്കുന്നതിനു പകരം പൊലീസുകാര്‍ വന്ന് സ്റ്റേഷന്‍ അതിര്‍ത്തിയെപ്പറ്റി തര്‍ക്കിച്ചു സമയം കളഞ്ഞതിനെപ്പറ്റിയുമാണ്. ബലാല്‍സംഗികള്‍ക്കു വധശിക്ഷ എന്നതുപോലെ അതിര്‍ത്തിബോധമുള്ള 10 രൂപ പോലീസിന് സസ്‍പെന്‍ഷനോ സ്ഥലംമാറ്റമോ ഒക്കെ നല്‍കി ഷീലാ മാഡം പ്രശ്നം പരിഹരിക്കും. എന്നാല്‍, ചോരയില്‍ കുളിച്ച് നഗ്നരായി കിടക്കുന്ന അവരെ എത്തിനോക്കി കമന്‍റടിച്ച് കടന്നുപോയ ദില്ലിയിലെ പ്രബുദ്ധസമൂഹത്തിന്‍റെ നിസ്സംഗതയ്‍ക്ക് എന്തു ശിക്ഷയാണ് നല്‍കുക ? .

ദില്ലിക്കാര്‍ അല്ലെങ്കിലും മനസാക്ഷിയില്ലാത്തവരാണെന്നു പറഞ്ഞതുകൊണ്ട് നമ്മള്‍ നല്ലവാരാവുകയില്ല. കേരളത്തിലായിരുന്നെങ്കില്‍ അവരുടെ വിഡിയോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത്, അതിന്‍റെ ലിങ്ക് ഫേസ്‍ബുക്കിലിട്ട് നമ്മള്‍ വിലസിയേനെ. ദില്ലി പെണ്‍കുട്ടിയെന്ന പേരില്‍ മറ്റൊരു ‍കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ആക്ടിവിസ്റ്റ് ഞരമ്പുകളും ബസിലെ റേപിസ്റ്റുകളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.

സീ ടിവി അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പറയുന്ന കാര്യങ്ങളില്‍ ബസ്സിലെ അക്രമത്തിന്‍റെ വിശദാംശങ്ങള്‍ക്കാണ് പ്രാധാന്യം. അക്രമികള്‍ നഗ്നരാക്കി വലിച്ചെറിഞ്ഞ അവരെ നോക്കി തലകുലുക്കി കടന്നുപോയവരില്‍ 10 പേരെങ്കിലും അടുത്ത ദിവസം മെഴുകുതിരിയുമായി പ്രതിഷേധനാടകത്തിനു പോയിട്ടുണ്ടാവില്ലേ ? ഞാനായിരുന്നെങ്കില്‍ വണ്ടി നിര്‍ത്തി അവരെ അതില്‍ കയറ്റി ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചേനെ എന്നിപ്പോള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍, നമ്മളും അതൊന്നും ചെയ്യില്ല. സ്വസ്ഥമായി വീട്ടില്‍പോകുന്നതിനിടെ കാറിന്‍റെ സീറ്റില്‍ വെറുതെ ചോര പറ്റിക്കാന്‍ ആരും ആഗ്രഹിക്കില്ല. കൗതുകത്തോടെ അവളുടെ നഗ്നത എത്തി നോക്കി പോയവര്‍ ഷി ഈസ് മൈ സിസ്റ്റര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുമായി പ്രതിഷേധത്തിനും വന്നിട്ടുണ്ടാവണം. നമ്മളെല്ലാവരും അങ്ങനെയാണ്.

ബസിലെ റേപിസ്റ്റുകള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി എന്ന സങ്കല്‍പം തിരുത്തിയെഴുതാം. അതുവഴി കടന്നുപോയ നമ്മളെപ്പോലുള്ളവര്‍ അതിനുത്തരവാദികളാണ്. വിളിച്ച് 45 മിനിറ്റിനു ശേഷം എത്തിയ മൂന്നു വണ്ടി പൊലീസുകാര്‍ ഉത്തരവാദികളാണ്. ഏത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് അവര്‍ കിടക്കുന്നത് എന്ന കാര്യത്തില്‍ അമേധ്യസേന അര മണിക്കൂര്‍ തര്‍ക്കിച്ചു നിന്നത് രാജ്യതലസ്ഥാനത്താണെന്നു പറയുമ്പോള്‍ നമുക്കൊക്കെ ഭീതിയുടെ, വെറുപ്പിന്‍റെ രോമാഞ്ചമുണ്ടാകും. അവള്‍ക്കു നഗ്നത മറയ്‍ക്കാന്‍ ഒരു കീറ്റത്തുണി കൊടുത്തതും പൊലീസല്ല. ഒടുവില്‍ അതിര്‍ത്തി തര്‍ക്കം തീര്‍ത്ത് അവരെ കൊണ്ടുപോയതോ വളരെ ദൂരയുള്ള ആശുപത്രിയിലേക്ക്. അവളെ നശിപ്പിച്ചത് ബസിലുള്ളവരാണെങ്കില്‍ കൊന്നത് നമ്മളാണ്.

അവള്‍ മരിച്ചത് നന്നായി എന്ന അര്‍ത്ഥത്തില്‍ ആ ദിവസങ്ങളില്‍ പലരും പറഞ്ഞിരുന്നു. അവള്‍ മരിച്ചത് ഒരര്‍ഥത്തിലും നന്നായില്ല എന്നാണ് എന്‍റെ അഭിപ്രായം. റേപ് ചെയ്യപ്പെട്ടവള്‍ മരിക്കേണ്ടവളാണെന്ന പ്രാകൃതധാര്‍മികബോധമാണ് മറ്റു ന്യായങ്ങളുടെ സ്വരത്തില്‍ പലരെക്കൊണ്ടും ഇത് പറയിക്കുന്നത്. എനിക്കു ജീവിക്കണം എന്നു പറഞ്ഞ് മരണത്തിലേക്കു പോയ അവളോടു സഹതപിക്കുകയും അവളെ ധീരവനിതയെന്നു വിശേഷിപ്പിക്കുകയും മെഴുതിരിയുമായി തെരുവിലേക്കിറങ്ങുകയും ചെയ്യുമ്പോള്‍ മറക്കരുത്, ആ കൊലക്കേസില്‍ നമുക്കും പങ്കുണ്ടെന്ന്.

മേല്‍പ്പറഞ്ഞ അഭിമുഖം സംപ്രേഷണം ചെയ്ത് ദില്ലി പൊലീസിന്‍റെ ആത്മവീര്യം തകര്‍ത്ത സീ ന്യൂസിനെതിരെ കര്‍മനിരതരായ പൊലീസുകാര്‍ കേസെടുത്തിട്ടുണ്ട്. റേപിനിരയായ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അഭിമുഖത്തിലൂടെ നല്‍കിയതിന് ഐപിസി 228-എ പ്രകാരമാണ് കേസ്. അഭിമുഖം കൊടുത്ത അവളുടെ സുഹൃത്തിനെതിരെയാവും അടുത്ത കേസ്. സ്റ്റേഷന്‍ പരിധിക്കു പുറത്താണെങ്കില്‍ അവനു കൊള്ളാം.

സീ ന്യൂസ് അഭിമുഖം ഇവിടെ കാണാം.

വധശിക്ഷയല്ല, ഭോഗശിക്ഷ നല്‍കൂ

മാനഭംഗത്തിനു വധശിക്ഷ ചോദിക്കുന്നവര്‍ക്ക് ആവേശം പകര്‍ന്ന് ആര്യ കൊലക്കേസ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. അമ്മയും ഭാര്യയും മക്കളും തന്‍റെ സംരക്ഷണയിലാണെന്നു പറഞ്ഞ് ആ കോമളയുവാവ് കോടതിയില്‍ വിതുമ്പിക്കരഞ്ഞു. വീടുപണിയാനുള്ള വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണെന്ന നിഷ്കളങ്കമായ വേദനയും രാജേഷ്മോന്‍ പങ്കുവച്ചു. എന്നാല്‍ കോടതി അതൊന്നും ചെവിക്കൊണ്ടില്ല. സമൂഹത്തിന് സംരക്ഷണം നല്‍കേണ്ടത് കോടതിയുടെ ബാധ്യതയാണ്. അതുകൊണ്ടുതന്നെ പ്രതിയെ സമൂഹത്തില്‍ നിന്നും മാറ്റേണ്ടതുണ്ട്. ഇതിനായി പ്രതിക്ക് വധശിക്ഷ നല്‍കുകയല്ലാതെ മറ്റൊന്നും കോടതിക്ക് പരിഗണിക്കാന്‍ കഴിയുകയില്ല- കോടതി വിധിയില്‍ പറയുന്നു.

വിധിയുടെ വിശദാംശങ്ങള്‍ ശ്രദ്ധിക്കൂ- പതിനഞ്ചുകാരിയായ ആര്യയെ കൊലപ്പെടുത്തിയതിനാണ് രാജേഷ്‌കുമാറിന് വധശിക്ഷ. മാനഭംഗപ്പെടുത്തിയതിന് ജീവപര്യന്തം തടവും കൊലപ്പെടുത്താന്‍ വീട്ടില്‍ അതിക്രമിച്ചുകടന്നതിന് പത്തുവര്‍ഷം കഠിനതടവുമുണ്ട്. ആഭരണങ്ങള്‍ കവര്‍ന്നതിന് പത്തുവര്‍ഷം കഠിനതടവും ആള്‍മാറാട്ടം നടത്തി ആഭരണം പണയംവെച്ചതിന് മൂന്നു വര്‍ഷം കഠിനതടവിനും കോടതി ശിക്ഷിച്ചു. ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതി. വധശിക്ഷയ്ക്ക് വിധിച്ചതിനാല്‍ പ്രതിയില്‍ നിന്നും പിഴയീടാക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അതായത് 37 വര്‍ഷത്തെ തടവിനര്‍ഹനായ ശ്രീമാന്‍ രാജേഷ് ആ കൊച്ചിനെ കൊന്നതുകൊണ്ട് രക്ഷപെട്ടു. പോരെങ്കില്‍ കടംകയറി മുടിഞ്ഞു നില്‍ക്കുന്ന ചക്കരമുത്ത് പിഴയടക്കാന്‍ പണത്തിനുവേണ്ടി കിഡ്നി വരെ വില്‍ക്കേണ്ടി വന്നേനെ. ഇതിപ്പോള്‍ വധശിക്ഷ എന്ന ഗ്ലാമര്‍ ഐറ്റം ഉള്ളതുകൊണ്ട് മറ്റു തടവുമില്ല, പിഴയുമില്ല. കണ്ടംപ്റ്റ് സെല്ലില്‍ വിഐപി പരിഗണനയില്‍ വിശ്രമജീവിതം. ഇനി വധ ശിക്ഷയില്ലെങ്കിലോ ? ഇപ്പോ 29 വയസ്സുള്ള രാജേഷ് 37 വര്‍ഷം ജയിലില്‍ കഴിയും. പ്രഷറും ഷുഗറും വാതവും പൈല്‍സും നടുവേദനയും തുടങ്ങി അവന്‍റെ നരകവാര്‍ധക്യത്തിലേക്ക് ഒരു ലോഡ് സമ്മാനങ്ങള്‍ അവനു വേറെയും കിട്ടിയേനെ. ഇതിപ്പോള്‍, നിറയൗവ്വനത്തില്‍ നല്ല ആരോഗ്യത്തോടെ പുല്ല് പോട്ടേന്നും പറഞ്ഞ് എല്ലാം മറന്നു ജീവിക്കാം. അപ്പോള്‍ വധശിക്ഷ എന്തോ വലിയ നേട്ടമാണെന്നു കരുതുന്നവര്‍ വിഡ്ഡികളായോ ഇല്ലയോ ?

അല്ലെങ്കില്‍ സൗമ്യ വധക്കേസില്‍ വധശിക്ഷ നേടിയ ഗോവിന്ദച്ചാമിയുടെ ഇന്നത്തെ അവസ്ഥ എന്താണെന്നു പരിശോധിക്കൂ. ബിരിയാണിയും കഞ്ചാവും വേണമെന്ന് പറഞ്ഞ് ജയിലില്‍ അഴിഞ്ഞാടിയ ചാമിലിംഗം ജയിലിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് നിരാഹാരം കിടന്ന ആ നരാധമന് മട്ടണ്‍കറിയും തൈരും കൂട്ടി ചോറുകൊടുത്ത് സമാധാനിപ്പിക്കുകയാണ് ജയിലധികൃതര്‍ ചെയ്തത്. ഏറ്റവും ഒടുവില്‍ സഹതടവുകാര്‍ പീഡിപ്പിക്കുന്നു എന്നു കാണിച്ച് കോടതിയില്‍ പരാതി കൊടുത്തിരിക്കുകയാണ് ഗോവിന്ദച്ചാമി. ഈ കേസില്‍ ജയില്‍‍ സൂപ്രണ്ടിന് കോടതി നോട്ടീസും അയച്ചു. ജയിലില്‍ സൂപ്പര്‍ ഹീറോ കളിച്ചും അധികൃതരെ കോടതി കയറ്റിയും ഗോവിന്ദച്ചാമി തന്‍റെ സുവര്‍ണകാലഘട്ടം ആഘോഷിക്കുകയാണ്. ഇവനു മുന്‍‍പേ വധശിക്ഷയ്‍ക്കു വിധിക്കപ്പെട്ടവര്‍ ക്യു നില്‍ക്കുമ്പോള്‍ ഈ ചെകുത്താന്‍റെ ജീവനെടുക്കാന്‍ ആര് എപ്പോള്‍ വരും ?

ഇനി ചാമിയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. എന്താണ് സംഭവിക്കുക ? അവനെ കുളിപ്പിച്ച് കുട്ടപ്പനാക്കി, ഷേവ് ചെയ്ത് സുന്ദരനാക്കി, വയറ് നിറച്ച് ഭക്ഷണം വാങ്ങിക്കൊടുത്ത് സര്‍ക്കാരുദ്യോഗസ്ഥരുടെ അകമ്പടിയോടെ കഴുമരത്തിലേക്ക് ആനയിക്കും. അവിടെവച്ച് കറുത്ത തുണി തലയില്‍ മൂടും. കഴുത്തില്‍ കയര്‍ സ്ഥാപിക്കും, ലിവര്‍ വലിക്കും. രണ്ടോ മൂന്നോ പിടച്ചിലില്‍ കഥ കഴിയും. ഇതിനെയാണോ ശിക്ഷ എന്നു വിളിക്കുന്നത് ? ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി, വിശന്ന വയറുമായി, വീട്ടിലെത്താനുള്ള വെമ്പലോടിരുന്ന സൗമ്യയെ ഭയപ്പെടുത്തി, ആക്രമിച്ച്, വേദനിപ്പിച്ച്,ഇഞ്ചിഞ്ചായി കൊന്ന ചെകുത്താന് ഇതൊരു ശിക്ഷയാണോ ?

സമാനമായ രീതിയില്‍ സ്വപ്നങ്ങളുടെ വസന്തകാലത്ത് ജീവിച്ചിരുന്ന ആര്യയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ രാജേഷിനും വധശിക്ഷ വരെ വസന്തകാലം നല്‍കിയതിനെയാണോ വലിയ നേട്ടമായി നമ്മള്‍ ആഘോഷിക്കുന്നത് ? ആത്മാവില്ലാത്ത പിശാചുക്കള്‍ക്ക് വധശിക്ഷ ഒരു ശിക്ഷയേയല്ല. അവരുടെ അവയവങ്ങള്‍ ഛേദിക്കുന്നതോ അടിച്ചു വേദനിപ്പിക്കുന്നതോ അവരെ ഭയപ്പെടുത്തില്ല. മരണം വരെ അവരുടെ രുചിഗ്രന്ധികള്‍ സജീവമായിരിക്കും.കൊലക്കയറിലേറും മുമ്പും സ്വയംഭോഗം ചെയ്യാനുള്ള ഊര്‍ജ്ജം അവരില്‍ അവശേഷിച്ചിരിക്കും. അവര്‍ക്കു നല്‍കേണ്ടത് അവര്‍ അര്‍ഹിക്കുന്ന ശിക്ഷകളാണ്. കൊതിതീരുവോളം ആസ്വദിക്കാവുന്ന ശിക്ഷകള്‍.

ഗോവിന്ദച്ചാമിക്കും രാജേഷിനും ഡല്‍ഹിയിലെ നമ്മുടെ സഹോദരന്‍മാര്‍ക്കും നല്‍കേണ്ടത് വധശിക്ഷയല്ല,ഭോഗശിക്ഷയാണ്. അവരുടെ ജയില്‍‍മുറിയില്‍ 24 മണിക്കൂറും ബ്ലൂഫിലിം പ്രദര്‍ശിപ്പിക്കണം, ഭിത്തിയില്‍ നിറയെ നഗ്നരായ സ്ത്രീകളുടെ ചിത്രം പതിക്കണം. ഒപ്പം അവരുടെ അരക്കെട്ടില്‍ എന്നെന്നേക്കുമായി ഒരു റോബോട്ടിക് യോനിയും ഘടിപ്പിക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ട് തടവു കഴിയുന്നതു വരെ ആ യന്ത്രയോനി അവരെ ഭോഗിക്കണം. രണ്ടാം ദിവസം തന്നെ അവന്‍ മരണത്തിനു വേണ്ടി യാചിച്ചു തുടങ്ങും.ബിരിയാണി പോയിട്ട് പച്ചവെള്ളം പോലും കുടിക്കാനുള്ള ദാഹം അവനില്‍ അവശേഷിക്കില്ല. അങ്ങനെ അടങ്ങാത്ത അഭിനിവേശങ്ങള്‍ തീര്‍ന്ന്, കട്ടച്ചോര സ്ഖലിച്ച് മെല്ലെ മെല്ലെ മരണത്തിലേക്കു നീങ്ങുന്ന ശിക്ഷയാണ് ഇവര്‍ക്കെല്ലാം നല്‍കേണ്ടത്.

വധശിക്ഷ സത്യത്തില്‍ കുറ്റവാളികള്‍ക്കുള്ള അര്‍ഹമായ ശിക്ഷയല്ല, മറിച്ച് നമ്മുടെ പ്രതികാരത്തിന്‍റെ പ്രതിഫലനം മാത്രമാണ്. വധശിക്ഷയ്‍ക്കു വിധേയനാകുന്നവന്‍ ജീവിതം പൂര്‍ണമായ അര്‍ത്ഥത്തില്‍ തന്നെ ജീവിച്ച് വൃത്തിയായി അത് അവസാനിപ്പിക്കുകയാണ്. വധശിക്ഷ പ്രാകൃതമാണെന്നും മനുഷ്യത്വരഹിതമാണെന്നുമല്ല, മരണം ഒരിക്കലും ഒരു ശിക്ഷയല്ല എന്നാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ തെറ്റു ചെയ്തവന് ഇവിടെ തന്നെ അര്‍ഹമായ ശിക്ഷ നല്‍കാനുള്ള സര്‍ഗശേഷി ഇവിടുത്തെ നിയമസംവിധാനങ്ങള്‍ക്കുണ്ടാകട്ടെ എന്നു പ്രത്യാശിക്കുന്നു. രാജേഷിന് അവന്‍റെ താല്‍പര്യമനുസരിച്ച് നാളെ മുതല്‍ ചിക്കന്‍ ബിരിയാണിയോ മട്ടണ്‍ ബിരിയാണിയോ കിട്ടിത്തുടങ്ങുമെന്ന പ്രതീക്ഷയോടെ.