എത്ര വോട്ടു ചെയ്യണം ?

നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണോ വേണ്ടയോ എന്നു സംശയിച്ചു നില്‍ക്കുന്നവര്‍ക്ക് ഒരു പ്രചോദനം. അതായിരിക്കണം ചെറുകിട നടി മേഘ്‌ന പട്ടേലിന്റെ ലക്ഷ്യം. ഒപ്പം മോദിയുടെ തണലില്‍ തനിക്കൊരു പബ്ലിസിറ്റിയും. എന്തായാലും ഇങ്ങനെയൊക്കെ വോട്ടു ചോദിച്ചാല്‍ പ്രത്യേകിച്ചു രാഷ്ട്രീയമൊന്നുമില്ലാത്ത ആം ആദ്മികള്‍ പെട്ടു പോകും. മോദിയുടെ പേരുള്ള വോട്ടിങ് മെഷീനെ ഉമ്മകള്‍ കൊണ്ടു പൊതിയും. മോദി എന്ന പേരില്‍ ആഞ്ഞാഞ്ഞു കുത്തും.

പക്ഷെ, ബിജെപി നേതാക്കള്‍ മേഘ്‌നയുടെ പിന്തുണയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഈ പിന്തുണ വേണ്ട എന്നാണ് അവര്‍ പറയുന്നത്. പള്ളീലച്ചന്‍മാരെയും മൗലവിമാരെയും വശീകരിച്ച് വോട്ടുകളാക്കി മാറ്റാന്‍ മോദി ശ്രമിക്കുമ്പോള്‍ മതത്തെക്കാള്‍ നിഷ്‌കളങ്കമായ, അങ്ങേയറ്റം പ്രകൃതിദത്തമായ നഗ്നതയുടെ പേരില്‍ വോട്ടു ചോദിക്കുന്ന മേഘ്‌നയെ തള്ളിപ്പറഞ്ഞത് ഖേദകരമായിപ്പോയി.

മേഘ്‌നക്കെതിരായ ബിജെപി നേതാക്കളുടെ പ്രതികരണങ്ങളില്‍ ഏറ്റവും രസകരം പാര്‍ട്ടിയെ അപകര്‍ത്തിപ്പെടുത്തിയതിന് മേഘ്‌നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നു പറഞ്ഞതാണ്. ബിജെപിക്ക് എന്നല്ല ഇന്ത്യയിലെ ഒരു പാര്‍ട്ടിക്കും അതാത് പാര്‍ട്ടികളിലുള്ള ആളുകളുടെ ചെയ്തികളല്ലാതെ അപതീര്‍ത്തികരമായി മറ്റൊന്നുമില്ല. മേഘ്‌ന മോദിക്കു വേണ്ടി വോട്ടു ചോദിച്ചത് ഒരു നല്ല കാര്യമാണ് എന്നതില്‍ സംശയമില്ല. ഒരു സ്ത്രീ സ്വന്തം അറിവോടും സമ്മതത്തോടും കൂടി തന്റെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് കണ്ടാസ്വദിക്കുന്നതിനു പകരം ഇതൊക്കെ ആദ്യമായി കാണുകയാണെന്നു ഭാവിച്ച് പൊട്ടിത്തെറിക്കുന്നത് ശരിയായ നടപടിയല്ല.

മേഘ്‌ന പട്ടേല്‍ തന്റെ തിരക്കേറിയ അഭിനയ ജവിതത്തിനിടയില്‍ മോദിക്കു വേണ്ടി ഫോട്ടോഷൂട്ട് നടത്തിയതൊന്നുമല്ല എന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. 2000ല്‍ ഇറങ്ങിയ മൊഹബത്തേന്‍ എന്ന സിനിമയിലെ ചെറിയൊരു വേഷത്തിന്റെ മൈലേജില്‍ ഇപ്പോഴും നടി എന്ന ലേബലില്‍ ജീവിക്കുന്ന മേഘ്‌ന വോട്ട് ഫോര്‍ നരേന്ദ്ര മോദി എന്നാണെഴുതിയിരിക്കുന്നതെങ്കിലും എനിക്കൊരു ചാന്‍സ് തരൂ പ്ലീസ് എന്നാണ് വായിച്ചെടുക്കാനാവുന്നത്. അതുകൊണ്ട് ആ പാവത്തിനെ ഉപദ്രവിക്കാതെ വിടണം എന്നു ബിജെപിക്കാരോട് അപേക്ഷിക്കുന്നു.

മേഘ്‌ന ഉദ്ദേശിച്ചതിനെക്കാള്‍ ഭേദപ്പെട്ട രീതിയില്‍ നാട്ടുകാരും ബിജെപിക്കാരും മേഘ്‌നയെ ശ്രദ്ധിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. നടിയുടെ വെബ്‌സൈറ്റ് എന്നു തോന്നിക്കുന്ന meghnapatel.com ആളുകളുടെ തള്ളിക്കയറ്റം കാരണം തകര്‍ന്നു പണ്ടാരമടങ്ങി. ഇത്രയധികം കസ്റ്റമേഴ്‌സിനെ ഒന്നിച്ചു ഡീല്‍ ചെയ്യാനാവാത്ത സൈറ്റ് ബാന്‍ഡ്‌വിഡ്ത്ത് ലിമിറ്റ് എക്‌സീഡ് ചെയ്തു കിടപ്പാണ്.

വളരെ ഹംപിളായും സിംപിളായും മേഘ്‌ന നരേന്ദ്ര മോദിക്കു വേണ്ടി വോട്ടു ചോദിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്.

Vote for Narendra Modi by Meghna Patel

നഗ്നതയുടെ ബുദ്ധിജീവി പരിപ്രേക്ഷ്യങ്ങള്‍

സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തു. നാട്ടുകാര്‍ അദ്ദേഹത്തെ ചീത്തവിളിച്ചു. തന്റെ സിനിമ തന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നു സന്തോഷ് പറഞ്ഞു. സന്തോഷിന്റെ സൃഷ്ടി ആവിഷ്കാരസ്വാതന്ത്ര്യമല്ല കോപ്രായമാണെന്നും അയാള്‍ക്ക് മനോരോഗമാണെന്നും ബുദ്ധിജീവികള്‍ വിലയിരുത്തി.സന്തോഷിനെ പിന്തുണയ്‍ക്കുന്നവരെയും തെറിവിളിച്ചു.

ഈജിപ്തില്‍ ഒരു യുവതി പൂര്‍ണനഗ്നയായി തന്റെ ചിത്രങ്ങളെടുത്ത് ബ്ലോഗുണ്ടാക്കി അതില്‍ പ്രസിദ്ധീകരിച്ചു. അത് തന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണെന്നു പറഞ്ഞു.സന്തോഷിനെ എതിര്‍ത്തവര്‍ അവളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ മുല്ലപ്പൂവിപ്ലങ്ങളോട് ചേര്‍ത്തുകെട്ടി പിന്തുണച്ചു. അവള്‍ ചെയ്തത് തെറ്റാണെന്നും അവളെ ശിക്ഷിക്കണമെന്നും പറഞ്ഞ മതമൗലികവാദികള്‍ക്കെതിരേ ശബ്ദമുയര്‍ത്തി. ഈജിപ്‍ഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രതീകമായി അവളെ വാഴ്‍ത്തിക്കൊണ്ടിരിക്കുന്നു.അവളുടെ നടപടികളെ വിമര്‍ശിക്കുന്ന എല്ലാവരെയും ആക്ഷേപിക്കുന്നു.

താന്‍ നഗ്നനായി നടക്കുകയോ ബോംബുണ്ടാക്കുകയോ സമൂഹത്തെ വെല്ലുവിളിക്കുകയോ ചെയ്തിട്ടില്ല, പിന്നെ നിങ്ങള്‍ എന്തിനെന്നെ ക്രൂശിക്കുന്നു എന്ന സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യത്തിനുത്തരം നല്‍കാത്തവര്‍ തന്റെ നഗ്നതാപ്രദര്‍ശനത്തിലൂടെ സമൂഹത്തെ വെല്ലുവിളിക്കുന്ന ഒരു പെണ്‍കുട്ടിയെ തോളില്‍വച്ചാരാധിക്കുന്നു.ഭരണകൂടഭീകരതയ്‍ക്കെതിരേ ഒരു പെണ്‍കുട്ടി നടത്തുന്ന ഒറ്റയാള്‍ പോരാട്ടം എന്ന നിലയ്‍ക്ക് നമ്മള്‍ മലയാളികള്‍ ആ കുട്ടിയെ പ്രോല്‍സാഹിപ്പിക്കണം എന്നാഹ്വാനം ചെയ്യുന്നു.കുഴപ്പം പെണ്‍കുട്ടിക്കോ പണ്ഡിറ്റിനോ അതോ ബ്ലഡി മല്ലുസിനോ ?

ഈജിപ്തിലെ പ്രത്യേക രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ആ പെണ്‍കുട്ടിയുടെ നഗ്നതാപ്രദര്‍ശനത്തെ നഗ്നതയായി കാണുന്നതാണ് തകരാറ് എന്നും അത് ശരിക്കും യാഥാസ്ഥിതികസമൂഹത്തിന്റെ ഭീഷണികളോടും വ്യക്തിസ്വാതന്ത്ര്യത്തിന്‍മേല്‍ ഭരണകൂടം നടത്തുന്ന വെല്ലുവിളികളോടുമുള്ള പ്രതിഷേധമായി കാണുമ്പോള്‍ ആ നഗ്നതയ്‍ക്ക് അത്യപാരമായ മാനം ലഭിക്കും എന്നുമാണ് ബ്ലഡി മല്ലൂസ് വ്യാഖ്യാനിക്കുന്നത്.ബ്ലോഗ് ഞാനും നോക്കി.ഒരു പോര്‍ണോ സൈറ്റില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി അതിലെ ചിത്രങ്ങള്‍ക്ക് ഒരു ഫെമിനിസ്റ്റ് പരിപ്രേക്ഷ്യം കണ്ടെത്താന്‍ എനിക്കാവാത്തത് ബ്ലഡി മല്ലുവില്‍ നിന്ന് ബ്ലഡി ഫക്കിങ് മല്ലുവായി ഞാന്‍ മാറിയതുകൊണ്ടാണെങ്കില്‍ മാപ്പു ചോദിക്കുന്നു.

ഈജിപ്തിന്റെ ചരിത്രവും സംസ്കാരവും ഞാന്‍ എട്ടാം ക്ലാസില്‍ പഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സാഹചര്യം അരച്ചുകലക്കി കുടിക്കാന്‍ എനിക്കു താല്‍പര്യമില്ല.ഈ പറഞ്ഞ ബുദ്ധിജീവികള്‍ക്കും ഇന്ത്യയെപ്പറ്റിയോ കേരളത്തെപ്പറ്റിയോ ഇല്ലാത്ത ആധി ഈജിപ്തിന്റെ കാര്യത്തിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.അഥവാ ഉണ്ടെങ്കില്‍ തന്നെ പെങ്കൊച്ചിനെ ഇവിടിരുന്ന് പ്രോല്‍സാഹിപ്പിക്കാന്‍ ബ്ലഡി മല്ലൂസും ഈജിപ്തുമായി എന്തു ബന്ധം എന്നെനിക്കു മനസ്സിലാവുന്നില്ല(ബുദ്ധിജീവികള്‍ക്കുമില്ലേ കഴപ്പ് എന്നു ചോദിക്കരുത്).

വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം നടക്കുന്നെന്നു കേട്ട് കുറെ സിപിഐക്കാര്‍ ദലാല്‍ സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ചെല്ലുകയും പൊലീസ് എല്ലാത്തിനേം പിടിച്ചെടുത്ത് ചന്തിക്ക് നല്ല പെടേം കൊടുത്ത് കുറെദൂരെയെവിടെയോ കൊണ്ടുപോയിക്കളയും ചെയ്തിരുന്നു.അതുപോലെ,ഈജിപ്ഷ്യന്‍ കൊച്ചിന്റെ നഗ്നത കാണാന്‍ വേണ്ടി ഇടിച്ചുകയറുന്ന സാമൂഹികപരിഷ്കര്‍ത്താക്കളെ ചൈല്‍ഡ് പോണ്‍ സൈറ്റ് നോക്കിയ കേസില്‍ കേരളാ പോലീസ് പിടിച്ചാല്‍ നാണക്കേടിന്റെ പിരമിഡ് ഒരലങ്കാരമായി കൊണ്ടുനടക്കേണ്ടി വരും.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി തുണിയുരിഞ്ഞ ആലിയ മഗ്ദ എല്‍മാദിയ്‌ക്കെതിരെ കേസ് എടുത്ത ഭരണകൂടത്തിന്റെയും മുസ്‍ലിം യാഥാസ്ഥിതിക സമൂഹത്തിന്റെയും നടപടികളില്‍ പ്രതിഷേധിക്കുകയാണ് ലോകമാധ്യമങ്ങള്‍. കെയ്‌റോയിലെ മാസ്‌കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയായ ആലിയ സമൂഹത്തിലെ അക്രമങ്ങള്‍, വിവേചനം, ലൈംഗികപീഡനം, കാപട്യം തുടങ്ങിയവക്കെതിരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് നഗ്നചിത്രങ്ങള്‍ ബ്ലോഗിലിട്ടത് എന്നതിനാല്‍ അതിന് ചരിത്രപരമായ പ്രസക്തിയുണ്ടെന്നും മറ്റുമാണ് ലേഖകന്മാര്‍ എഴുതിപ്പിടിപ്പിക്കുന്നത്.

ഈജിപ്തിലെ സാഹചര്യത്തില്‍ ആലിയ ചെയ്തത് ശരിയോ തെറ്റോ എന്നത് എന്റെ വിഷയമല്ല.പ്രാദേശികത്തില്‍, അടുത്ത വീട്ടിലെ ചേച്ചിയെ അസമയത്ത് കാണാന്‍ പോയവനെ തല്ലിക്കൊന്നതിനെ അനുകൂലിക്കുകയും രാജ്യാന്തരത്തില്‍ ഇതാ നമ്മള്‍ കാത്തിരുന്ന വിപ്ലവനായികയെന്നു പറഞ്ഞ് പെങ്കൊച്ചിന്റെ നഗ്നത ഫേവറിറ്റ്‍സില്‍ ചേര്‍ക്കുകയും ചെയ്യുന്ന സാദാ മല്ലു പരിപോഷിപ്പിക്കുന്നത് എന്തുതരം പരിപ്രേക്ഷ്യമാണെന്നാണ് പിടികിട്ടാത്തത്.

വിപ്ലവം ഉണ്ടാക്കുന്നതിനുവേണ്ടി ആലിയ ഉണ്ടാക്കിയ ബ്ലോഗില്‍ തുണ്ടുപടങ്ങളടങ്ങിയ ഒറ്റ പോസ്റ്റേയുള്ളൂ.ഇനിയും വല്ലതുമൊക്കെ വരുമെന്നു കരുതി ഘടാഘടിയന്മാരായ 1717 ചേട്ടന്മാര്‍ സൈറ്റില്‍ ജോയ്‍ന്‍ ചെയ്തിട്ടുണ്ട്.ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ പേജ് വ്യൂ 31 ലക്ഷം കഴിഞ്ഞു.അവരെല്ലാം കാണുന്നത് ആ പെണ്‍കുട്ടിയുടെ നഗ്നശരീരമാണോ അതോ അവളുടെ കണ്ണുകളില്‍ ആളിക്കത്തുന്ന വിപ്ലവജ്വാലയാണോ എന്നത് വലിയൊരു സമസ്യയാണ്.വിപ്ലവത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് ഞാന്‍ മറ്റതേ കണ്ടുള്ളൂ.

മുല്ലപ്പെരിയാര് ഡാം പെട്ടെന്നു പുനര്‍മിര്‍മിക്കണമെന്നാവശ്യപ്പട്ടുകൊണ്ടും ഗോവിന്ദച്ചാമിയെ ഉടന് തൂക്കിക്കൊല്ലണമെന്നഭ്യര്‍ഥിച്ചുകൊണ്ടും ഒരു നഗ്നചിത്രവിപ്ലവം നടത്തിയാലോ എന്നു ഞാനും ആലോചിക്കുന്നു.എന്റെ പരിപ്രേക്ഷ്യങ്ങള്‍ കണ്ട് ഡാമിന്റെ കണ്‍ട്രോള്‍ പോകുമോ ആവോ !

ഡ്യൂപ്, ഡ്യൂപ്, ഡ്യൂപ്

ഏക് ഛോട്ടീ സി ലവ് സ്റ്റോറി’ എന്ന മനീഷ കൊയ്രാളയുടെ പഴയ ചിത്രം ക്യൂ നിന്നു കണ്ട് തിയറ്ററിനെ നെടുവീര്‍പ്പുകള്‍ കൊണ്ട് നിറച്ച് മടങ്ങിയ പാവങ്ങളോട് നാലുനാള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ സംവിധായകന്‍ ഒരു സത്യം പറഞ്ഞു സിനിമയില്‍ മനീഷയുടേതെന്നു കരുതി നിങ്ങള്‍ കണ്ട സീനുകളിലെ ആ കാതരയുവതി മനീഷയായിരുന്നില്ല. പിന്നെയോ ???

പ്ളീസ്, ചൂടാവരുത്. അത് നമ്മുടെ ജെസിക്ക ചോക്സിയായിരുന്നു….

ചില ഗുജറാത്തി സിനിമകളിലൊക്കെ അഭിനയിച്ച് പിന്നെ അഡ്രസില്ലാതെ പോയ ജെസിക്ക ചോക്സി. ലളിതമായി പറഞ്ഞാല്‍ മനീഷയുടെ ഡ്യൂപ്പ്. ഒരു ഡ്യൂപ്പ് വിചാരിച്ചാല്‍ ഇത്രയൊക്കെ നടക്കുമോ എന്നു ചോദിക്കരുത്. വല്ലതുമൊക്കെ ‘നടക്കണ’മെങ്കില്‍ ഡ്യൂപ്പ് വിചാരിക്കണം. സിനിമ മാറിപ്പോയി പ്രേക്ഷകരേ. ഇന്ന് ലോകത്ത് സൂപ്പര്‍ സ്റ്റാറുകളോളം വിലയുള്ള കക്ഷികളാണ് അവരുടെ ഡ്യൂപ്പുകള്‍. മലയാളത്തില്‍ ഡ്യൂപ്പിന്റെ പരമാവധി സാധ്യത മിമിക്രി സ്റ്റേജില്‍ കൈകള്‍ വിരിച്ചു നിന്ന് ‘നീയണല്ലേടാ പെണ്ണുങ്ങളെ വഴിനടക്കാന്‍ സമ്മതിക്കാത്ത അലവലാതി ഷാജീീീീീ’ എന്നു ചോദിക്കാമെന്നുള്ളതാണ്. എന്നാല്‍ പുറത്ത് അങ്ങനെയല്ല. പുറത്തെന്നു പറഞ്ഞാല്‍ ഹോളിവുഡിലും ബോളിവുഡിലും ഒക്കെ. ഒറിജിനല്‍ വേണമെന്നാര്‍ക്കാണ് നിര്‍ബന്ധം. ഒക്കെ ഒരു ഇല്യൂഷനല്ലേ, അതിനിടയില്‍ കുറച്ചു നേരം ആവേശത്തോടെ കണ്ടിരുന്ന സീനിലെ താരവും അങ്ങനെയാകുന്നതില്‍ തെറ്റൊന്നുമില്ല. പറഞ്ഞുവരുന്നത് അസ്സല്‍ ഡ്യൂപ്പുകളുടെ കാര്യമാണ്. അതായത് അടി മുതല്‍ മുടി വരെ താരത്തിനു പകരം വയ്ക്കാവുന്ന കക്ഷി. സൂപ്പര്‍ സ്റ്റാര്‍ തിരക്കാവുന്ന ദിവസങ്ങളില്‍ താരത്തിന്റെ സാന്നിധ്യം മാത്രം ആവശ്യമുള്ള വല്ല സീനുകളുമുണ്ടെങ്കില്‍ ലവനെയങ്ങ് കയറ്റി നിര്‍ത്തും. താരം വരുമ്പോള്‍ വികാരതീവ്രമായ ക്ളോസപ്പ് സീനുകള്‍ എടുത്തു കൂട്ടും. സംഗതി അപ്പുറത്തും ഇപ്പുറത്തുത്തുമായി എഡിറ്റ് ചെയ്ത് വരുമ്പോള്‍ ഒരീച്ചപോലും തിരിച്ചറിയില്ല. താരത്തിന് സമയ, ജോലി ലാഭം, നിര്‍മാതാവിനു കാശു ലാഭം, ഡ്യൂപ്പിനു പച്ചരി വാങ്ങാനുള്ള പൈസയുമായി.

ഡ്യൂപ്പെന്നൊക്കെ പറയുമ്പോള്‍ നമുക്കറിയാവുന്ന ഡ്യൂപ്പുകള്‍ നായകന്റെ സ്റ്റണ്ട് സീനുകളില്‍ ഇടികൊള്ളാന്‍ വേണ്ടി വരുന്ന അയ്യോ പാവം കക്ഷികളാണ്. വില്ലന്റെ ഗുണ്ടകളുടെ ഇടികൊള്ളുക, വെള്ളച്ചാട്ടത്തില്‍ ചാടി ആത്മഹത്യ ചെയ്യുക, വിമാനത്തില്‍ നിന്നു ചുമ്മാ ചാടുക (താഴെ കാലു കുത്താന്‍ നായകന്‍ കാത്തിരിപ്പുണ്ടാവും), ഇങ്ങനെ മെയ്യനങ്ങിയുള്ള ഒരുവിധം പണിയൊക്കെ ചെയ്യുക എന്നതാണ് സാധാരണ ഇവരെക്കൊണ്ട് ചെയ്യിക്കാറുള്ള ജോലികള്‍. രസകരമായ മറ്റൊരു സംഗതി മലയാളത്തില്‍ ഒരിക്കലും ഡ്യൂപ്പിനെ ഉപയോഗിക്കാത്ത അതിസാഹസികന്‍ ജയനാണ് പിന്നീട് കേരളത്തില്‍ ഏറ്റവുമധികം ഡ്യൂപ്പുകളുണ്ടായത് എന്നതാണ്. മിമിക്രി സ്റ്റേജുകള്‍ തുടങ്ങി ടെലിവിഷനിലും സിനിമയിലും വരെ എത്തി നിന്നു ആ തരംഗം. ആക്ഷന്‍ രംഗങ്ങളില്‍ നന്നായി ഡ്യൂപ്പുകളെ ഉയോഗിച്ചിരുന്ന മമ്മൂട്ടി ‘ഫാന്റം’ എന്ന സിനിമയില്‍ ഡ്യൂപ്പ് നടന്‍ ഈരാറ്റുപേട്ടക്കാരന്‍ പൈലിയായി വേഷമിട്ട് മെയ്യനങ്ങാത്ത നായകനടന്മാരെ വിമര്‍ശിച്ചത് ് മറ്റൊരു തമാശ. പൂര്‍ണ ഡ്യൂപ്പുകളെ ഒരിക്കലും മലയാള സിനിമ അംഗീകരിച്ചിട്ടില്ല. ഡ്യൂപ്പിനെ ഡ്യൂപ്പായി അംഗീകരിക്കും, താരമായി അംഗീകരിക്കാന്‍ മലയാളിയെ കിട്ടില്ല. അങ്ങനെ അംഗീകരിച്ചാല്‍ രക്ഷപെടുമായിരുന്ന പഴയ വിനയന്‍ ചിത്രം സൂപ്പര്‍സ്റ്റാറിലെ നായകന്‍ മദന്‍ലാല്‍ പോയവഴിയില്‍ പിന്നെ പുല്ലു കിളിര്‍ത്തിട്ടില്ല.

ഹോളിവുഡിലെയും ബോളിവുഡിലെയും ഡ്യൂപ്പ് ഉപയോഗം വളരെ വ്യാപകമായറിയപ്പെട്ടിട്ടുള്ളതുമാണ്. സ്റ്റണ്ട് സീനുകള്‍ ഒക്കെ വരുമ്പോള്‍ ഡ്യൂപ്പായാലും കുഴപ്പമില്ല, പക്ഷെ ചൂടന്‍ രംഗങ്ങളാവുമ്പോള്‍ താരം തന്നെ വേണം എന്ന വാശിയാണ് പ്രേക്ഷകന്. പ്രേക്ഷകന് മിക്കവാറും എല്ലായിടത്തും ഒരേ സ്വഭാവമാണ്. കൈവിട്ടുപോവുമോ എന്നു തോന്നലുള്ള സീനുകളാണ് താരങ്ങള്‍ ഡ്യൂപ്പുകള്‍ക്ക് വിട്ടുകൊടുക്കാറുള്ളത്. താരങ്ങളെ കിട്ടാതാവുമ്പോള്‍ ക്ളോസപ്പുകള്‍ ഒഴികെയുള്ള സീനുകള്‍ക്കു വേണ്ടി താരങ്ങളുടെ അനുവാദത്തോടെ സംവിധായകരും ഡ്യൂപ്പുകളെ ഉപയോഗിക്കാറുണ്ട്. കല എന്നതോടൊപ്പം സിനിമ ഒരു വ്യവസായം കൂടിയായതുകൊണ്ട് ഉന്നതകലാകാരന്മാര്‍ പോലും ഇത്തരം പൊരുത്തപ്പെടലുകള്‍ക്ക് തയാറാവാറുണ്ട്. വന്നു വന്ന് ആരെങ്കിലും ഡ്യൂപ്പുകളെ ഉപയോഗിച്ചാലല്ല, ഡ്യൂപ്പില്ലാതെ അഭിനയിച്ചാലേ വാര്‍ത്തയാവൂ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. അതേ സമയം, ഒറിജിനല്‍ എന്നു വിശ്വസിച്ചു വശായ ചില സീനുകളില്‍ ‘അയ്യേ, പറ്റിച്ചേ ! ഡ്യൂപ്പായിരുന്നേ.. !’ എന്നു പറയുമ്പോള്‍ പ്രേക്ഷകനു ചൊറിയുകയും ചെയ്യും.

ഹോളിവുഡില്‍ ഡാ ഡ്യൂപ്പേ! എന്നു വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഡ്യൂപ്പുകളില്ല. മറ്റെന്തും പോലെ ഡ്യൂപ്പു പണിയും അവിടെ വളരെ മാന്യമായ തൊഴിലാണ്. ബോഡി ഡബിള്‍ എന്നാണ് സ്ഥാനപ്പേര്. ഷൂട്ടിങ്ങിന് ആളെ കിട്ടാതാവുമ്പോള്‍ അസോസിയേറ്റ് എവിടെ നിന്നെങ്കിലും വിളിച്ചുകൊണ്ടു വരുന്ന ഡ്യൂപ്പിനെ വച്ചൊന്നും സിനിമ ചെയ്യാന്‍ അവിടെ താരങ്ങള്‍ സമ്മതിക്കില്ല. ഉയരം, തൂക്കം, നിറം, ശരീരഭാഷ തുടങ്ങി നൂറ് കാര്യങ്ങള്‍ പരിശോധിച്ച് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ബോഡി ഡബിളിനെ തിരഞ്ഞെടുക്കുന്നത് അവിടെ വലിയ ജോലിയാണ്. ബോഡി ഡബിളിനെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ വലിയ തുകയ്ക്ക് കരാര്‍ ഒപ്പിട്ട് സ്വകാര്യമുതലാക്കുകയാണ് ഇവരാദ്യം ചെയ്യുന്നത്. ഇവിടെ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് സംവിധായകനല്ല, താരമായിരിക്കുമെന്നു മാത്രം. ചില താരങ്ങള്‍ ഡ്യൂപ്പുകളെ സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഉപയോഗിക്കാറുണ്ടെന്ന് ഹോളിവുഡ് ചാരന്മാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.

ആക്ഷന്‍ നായികയായ ആന്‍ജലീന ജോളി സ്റ്റണ്ട് രംഗങ്ങള്‍ക്കു വേണ്ടി ഡ്യൂപ്പിനെ നിയോഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഫുള്‍ടൈം അടിയും അലമ്പുമായി നടക്കുന്ന ജാക്കിച്ചാന്‍ ചെയ്യുന്ന അഭ്യാസങ്ങളുടെ പകുതി പോലും ചെയ്യാനറിയാവുന്ന ഡ്യൂപ്പുകള്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ പേരില്‍ അങ്ങനൊരാരോപണമില്ല. നടന്‍ ടോം ക്രൂസും ഇക്കാര്യത്തില്‍ ഭയങ്കര ഡീസന്റാണെന്നു പറയുന്നു. പോപ് താരം ബ്രിട്നി സ്പിയേഴ്സ് ‘പീസ് ഓഫ് മി’ എന്ന ആല്‍ബത്തില്‍ തന്റെ മുഖം ആവശ്യമില്ലാത്തിടത്തൊക്കെ ഡ്യൂപ്പിനെ ആണുപയോഗിച്ചിരിക്കുന്നതത്രേ. ബ്ളെന്‍ഡര്‍ മാഗസിന്‍ അതിന്റെ പഴയൊരു കവര്‍ചിത്രത്തില്‍ ബ്രിട്നി സ്പിയേഴ്സിന്റെ തലയും ഡ്യൂപ്പത്തിയുടെ ശരീരവും ചേര്‍ത്തൊട്ടിച്ച് വായനക്കാരെ പറ്റിച്ചിരുന്നു.

അമേരിക്കയില്‍ പ്രസിദ്ധമായ ഹന്ന മോണ്‍ടാന ഷോ ടൂറില്‍ മൈലി സൈറസ് എന്ന പതിനഞ്ചുകാരി നടി ഡ്യൂപ്പിനെ ഉപയോഗിച്ചത് ജനം അറിഞ്ഞത് സ്റ്റേജിലെ ആള്‍മാറ്റത്തിന്റെ വിഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ്. ജെസിക ആല്‍ബ നായികയാവുന്ന ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ‘സെക്സി ടൈംസ്’ എന്ന സിനിമയില്‍ നഗ്നരംഗങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്നാണ് കേള്‍ക്കുന്നത്. ക്യാമറ സംഘം കണ്ണടച്ചു നില്‍ക്കാന്‍ തയാറല്ലാത്ത സ്ഥിതിക്ക് സിനിമയ്ക്കു വേണ്ടിയാണെങ്കിലും നഗ്നയാവാന്‍ തനിക്കിത്തിരി ബുദ്ധിമുട്ടുണ്ടെന്നു വ്യക്തമാക്കിയ ജെസിക അത്തരം സീനുകള്‍ക്കു വേണ്ടി ഡ്യൂപ്പിനെയാണുപയോഗിക്കുന്നത്.

ഡ്യൂപ്പ് കഥകളില്‍ ബോളിവുഡും ഏറെ പിന്നിലല്ല. എല്ലാവരും ഡ്യൂപ്പുകളെ ഉപയോഗിക്കുമ്പോള്‍ ‘റേസ്’ എന്ന സിനിമയ്ക്കു വേണ്ടി 22 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നു കൈവിട്ടു ചാടി സെയ്ഫ് അലി ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. സയിദ് ഖാനും വിവേക് ഒബ്റോയിയും ഡ്യൂപ്പില്ലാതെ ഇടികൊണ്ട വീരന്മാരാണ്. തനുശ്രീ ദത്ത നായികയായ ‘റഖ്വീബ്’ എന്ന സിനിമയിലെ ചൂടന്‍ രംഗങ്ങളില്‍ സാക്ഷാന്‍ തനുശ്രീ തന്നെയാണെന്നു സംവിധായകനും താനത്തരക്കാരിയല്ല, നിങ്ങള്‍ കണ്ടത് ഡ്യൂപ്പിനെയാണെന്ന് തനുശ്രീയും പറഞ്ഞത് വിവാദമായിരുന്നു.

ജാക്കി ചാനോടൊപ്പം നമ്മുടെ മല്ലിക ഷെരാവത് തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹോളിവുഡ് ചിത്രം ‘ദ് മിത്തി’ല്‍ പ്രധാന ആക്ഷന്‍ സീനുകളിലൊക്കെ തലകുത്തി മറിഞ്ഞത് മല്ലികയുടെ ഡ്യൂപ്പായിരുന്നു പോലും. സിനിമയില്‍ മാത്രമല്ല, സീരിയലിലും ഈ കളി വേണ്ടി വന്നു ബോളിവുഡിന്. ‘തീന്‍ ബഹുറാണിയേം’ എന്ന സൂപ്പര്‍ഹിറ്റ് മെഗാഗാസീരിയലില്‍ തിരക്കുപിടിച്ച സ്മൃതി ഇറാനിയെ കിട്ടാനില്ലാതായപ്പോഴും ‘മേരി ഡോലി തേരെ അംഗണേ’ എന്ന സീരിയലില്‍ നിന്നു നടന്‍ ഗൌരവ് ഖന്ന പിന്മാറിയപ്പോഴും പിടിച്ചു നില്‍ക്കാന്‍ വേണ്ടി ഡ്യൂപ്പിനെ ഉപയോഗിച്ചത് പ്രേക്ഷകരാരും അറിഞ്ഞിട്ടില്ല..