മഞ്ജൂ, ദിലീപിനെ ഡൈവോഴ്‌സ് ചെയ്യൂ… പ്ലീസ്

കേരളത്തിലെ ശരാശരി ചലച്ചിത്ര മാധ്യമപ്രവര്‍ത്തകന്റെ കുത്തിക്കഴപ്പ് അവസാനിക്കണമെങ്കില്‍ എത്രയും വേഗം മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശ്രമിക്കുകയോ ആത്മഹത്യ ചെയ്യുകയോ ദിലീപ് കാവ്യ മാധവനോടൊപ്പം ഒളിച്ചോടിപ്പോവുകയോ ചെയ്യണം. വര്‍ഷങ്ങളായി നെഞ്ചിലിട്ട് ഊതിക്കത്തിക്കുന്ന അവന്റെ മഞ്ജൂവിയന്‍ ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെടാതെ പോവുമ്പോള്‍ ഒരു വിവാഹമോചനത്തിനായി വട്ടമിട്ടു പറക്കുന്ന പിംപുകള്‍ നെഞ്ചു പൊട്ടി ചത്തുപോയെന്നു വരാം. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ജീവിതത്തില്‍ മൊത്തം പ്രശ്‌നമാണെന്നുള്ള വിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ക്ക് ഇനി വേണ്ടത് മഞ്ജുവില്‍ നിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. എല്ലാ സിനിമാ വാരികക്കാരനും അടുത്ത ലക്കം ആ വെളിപ്പെടുത്തല്‍ എക്‌സ്‌കഌസിവായി കിട്ടുമെന്നു വ്യാമോഹിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഏറ്റവും ഒടുവില്‍ ഒരു പുതിയ സിനിമാ വാരികയിലെ അഭിമുഖത്തില്‍ ലേഖകന്‍ ക്ഷമ നശിച്ച് ചോദിച്ചുപോവുകയാണ് പലതും. സഹതാപാര്‍ഹമാണ് ആ അഭിമുഖം. മലയാള സിനിമ മാറിയിട്ടും നടിയെ ഒത്തുകിട്ടിയാല്‍ പൂശാമെന്നു മോഹിച്ച് കയ്യില്‍ കോണ്‍ഡവുമായി അഭിമുഖമെടുക്കാന്‍ പോകുന്ന ടൈപ്പ് മാധ്യമപ്രവര്‍ത്തകര്‍ മാറിയിട്ടില്ല എന്നത് സത്യത്തില്‍ നിരാശാജനകമാണ്.

ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ച കാലം തുടങ്ങി ഒരു സംഘമാളുകള്‍ അവര്‍ പിരിയുന്ന കാലത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്നത് ഇക്കാലമത്രയും ഇറങ്ങിയിട്ടുള്ള സിനിമാ മാസികകള്‍ കണ്ടാല്‍ മനസ്സിലാവും. ഏറെക്കുറെ ടൈപ്പ് ആയി മാറിയ ഒരു പറ്റം കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഞ്ജു നേടിയത് വലിയ അംഗീകാരമാണ്. നടിയെന്ന നിലയില്‍ ഉര്‍വശിയെക്കാളും സുകുമാരിയെക്കാളുമൊക്കെ ഏറെ പിന്നിലാണ് മഞ്ജു. എന്നാല്‍, അഭിനയമികവിനെക്കാള്‍ ലഭിച്ച കഥാപാത്രങ്ങളുടെ മികവും തിളക്കവും കൊണ്ടും അഭിനയത്തില്‍ നിന്നും പെട്ടെന്നുള്ള പിന്‍മാറ്റം കൊണ്ടും മഞ്ജു പലരെ സംബന്ധിച്ചും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായി. മഞ്ജു ലെജന്‍ഡ് ആണെന്നു പറയുന്ന എല്ലാവരും തന്നെ ദിലീപ് അഭിനയിക്കാനറിയില്ലാത്ത നാലാംകിട മിമിക്രിക്കാരനാണെന്നും പറയാറുണ്ട് എന്നത് തികച്ചും യാദൃച്ഛികമായ ഒരു വിരോധാഭാസമായിരിക്കാം.

ദിലീപും മഞ്ജുവുമായുള്ള ബന്ധം വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ തന്നെ അവര്‍ പിരിയണം എന്നാഗ്രഹിക്കുന്നവരുടെ ആത്മസംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്. മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി കുറഞ്ഞത് അഞ്ചു വട്ടമെങ്കിലും ഞാന്‍ കേട്ടിട്ടുണ്ട്. ദിലീപും കാവ്യ മാധവനുമായുള്ള ബന്ധം വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ മറ്റൊരു വശത്ത്. ഏറ്റവുമൊടുവില്‍ മഞ്ജു നൃത്തം അവതരിപ്പിക്കുന്ന വേദികളിലെല്ലാം ദിലീപ് എത്തിയോ ഇല്ലയോ ദിലീപിന് എത്താന്‍ പറ്റുമായിരുന്നോ എന്തുകൊണ്ടാണ് ദിലീപ് എത്താതിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് സുദീര്‍ഘമായ വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ് ബന്ധം ഉലഞ്ഞോ ഇല്ലയോ എന്നു നിര്‍ണയിക്കുന്നതിനുള്ള അളവുകോലായി നിശ്ചയിച്ചിരിക്കുന്നത്. ചില ജേണലിസ്റ്റുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കണ്ടാല്‍ ദിലീപിന്റെ കരാളഹസ്തങ്ങളില്‍ നിന്നു മഞ്ജുവിനെ രക്ഷിക്കാന്‍ വേണ്ടി അവതാരമെടുത്തവരാണ് എന്നു തോന്നും. ദിലീപ് ഒരു ബോറനല്ലേ, ജീവിതം ദുരിതമല്ലേ, രക്ഷപെടണമെന്നാഗ്രഹമില്ലേ, മൊത്തത്തില്‍ നിരാശയല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളോട് മഹത്വവല്‍ക്കരിക്കപ്പെട്ട മഞ്ജു പോലും അക്ഷമയോടെയാണ് പ്രതികരിക്കുന്നത്.

ദിലീപ് അഭിനയമറിയില്ലാത്ത ചതിയനും മഞ്ചു അഭിനയപ്രതിഭയായ മാടപ്രാവുമാണെന്ന ക്ലീഷേ ഭാവനകളില്‍ നിന്നും കേരളത്തിലെ സിനിമാ ജേണലിസ്റ്റുകളെ ആരെങ്കിലുമൊക്കെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ ജീവിച്ചു മതിയാകുമ്പോള്‍ ഡൈവോഴ്‌സ് ചെയ്തുകൊള്ളും. രഞ്ജിത്തിന്റെയോ സത്യന്‍ അന്തിക്കാടിന്റെയോ സിനിമയില്‍ നായികയായി വരുന്നതോടെ മഞ്ജു വാര്യര്‍ വീണ്ടും മഹാനടിയായിത്തീരുമെന്ന പ്രവചനങ്ങള്‍ക്കു വലിയ വിലയൊന്നും കാണുന്നില്ല. സത്യന്‍ അന്തിക്കാട് ഫ്‌ളോപ്പുകള്‍ മാത്രം ചെയ്യുന്ന ഒരു സംവിധായകനായി മാറിയിട്ട് വര്‍ഷം മൂന്നായി. രഞ്ജിത്തിന്റെ സിനിമകളില്‍ നായികയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അല്ലെങ്കില്‍ തന്നെ മഞ്ചു വാര്യരുടെ തലയ്ക്കുള്ളിലിരിക്കുന്നത് മലയാളത്തിലെ സിനിമാ ജേണലിസ്റ്റുകളുടെ ബുദ്ധിയായിരിക്കില്ലല്ലോ.

അവാര്‍ഡ് കിട്ടാത്തവരുടെ നിലവിളികള്‍

ഇറങ്ങുന്ന സിനിമകളില്‍ പകുതിയിലധികവും കുതറകളായ മലയാളത്തിലെ കൊള്ളാവുന്ന സിനിമകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞിട്ട് കാലം കുറെയായെങ്കിലും വിവാദങ്ങള്‍ക്കു പതിവിനെക്കാള്‍ നീളമാണ് ഈ വര്‍ഷം. മികച്ച നടനുള്ള അവാര്‍ഡ് ദിലീപിന് ലഭിച്ചതാണ് പലരെയും പ്രകോപിപ്പിച്ചിരിക്കുന്നത്. അവാര്‍ഡിനു തന്‍റെ ഡോക്യുമെന്‍ററി പരിഗണിക്കാത്തതില്‍ കഴിഞ്ഞ വര്‍ഷം ദേശീയ അവാര്‍ഡ് കിട്ടിയ സലിം കുമാര്‍ കുപിതനാണ്. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല എന്ന നിരാശ സന്തോഷ് പണ്ഡിറ്റിനും കാവ്യ മാധവനുമുണ്ട്.

ദിലീപ് ഒരു നല്ല നടനല്ല എന്നാരും പറയില്ല. എന്നാല്‍, വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന സിനിമ ചങ്ങാതിക്ക് അവാര്‍ഡ് വാങ്ങിക്കൊടുക്കാന്‍ മാത്രം അഭിനയമികവ് പ്രകടമാക്കിയ ഒരു സിനിമയാണോ എന്നത് സംശയമാണ്. മാത്രവുമല്ല, പ്രണയം എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ അഭിനയം ശക്തവും സൂക്ഷ്മതലത്തില്‍ പോലും തുടര്‍ച്ചയും പൂര്‍ണതയുമുള്ളതായിരുന്നു. ചാന്തുപൊട്ടിലെയും കുഞ്ഞിക്കൂനനിലെയും പ്രകടനത്തിനാണ് ദിലീപിന് ഇപ്പോള്‍ അവാര്‍ഡ് കൊടുക്കുന്നത് എന്നു വെറുതെ ആശ്വസിക്കാം. അപ്പോള്‍ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയത്തിന് എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിലൂടെ കലാഭവന്‍ മണിയെക്കൂടി പരിഗണിക്കേണ്ടതായിരുന്നു.

ദിലീപിന്‍റേതു മിമിക്രിയാണ് എന്നതാണ് ഒരു പ്രധാന ആരോപണം. ലോകത്ത് എല്ലാ നടന്മാരും ചെയ്യുന്നത് മിമിക്രിയാണ്. അഭിനയം എന്നത് അടിസ്ഥാനപരമായി അനുകരിക്കലാണ്. ഒരു നടന്‍റെയും ഉള്ളില്‍ നിന്ന് അഭിനയം വരാറില്ല. മറ്റുള്ളവരുടെ ജീവിതവും വ്യക്തിത്വവും ഭാവചലനങ്ങളും ശരീരഭാഷയുമെല്ലാം സൂക്ഷ്മനിരീക്ഷണം നടത്തി അത് ആവശ്യമായ രംഗങ്ങളില്‍ പാകത്തില്‍ അനുകരിക്കുന്നവനണ് മികച്ച നടന്‍. നിര്‍ഭാഗ്യവശാല്‍ മിമിക്രി സ്റ്റേജുകളില്‍ നിന്നു സിനിമയിലെത്തിയ പലര്‍ക്കും ഇത് പാകത്തില്‍ അനുകരിക്കാനറിയില്ല. പാകത്തിനപ്പുറം അതിഭാവുകത്വമുള്ള പ്രകടനങ്ങളാണ് അവര്‍ ശീലിച്ചിട്ടുള്ളത് എന്നതു തന്നെയാണ് കാരണം. കമലഹാസന്‍റെ അവ്വൈ ഷണ്‍മുഖിയും ദിലീപിന്‍റെ മായാമോഹിനയും തമ്മിലുള്ള വ്യത്യാസം അതാണ്.

ബ്ലെസിക്ക് അവാര്‍ഡ് കൊടുത്തതിലെ അപാകതയാണ് സലിം കുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. സലിമേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ന്യായമുണ്ടെന്നു തോന്നും. പക്ഷെ ഒന്നാലോചിച്ചാല്‍ അതില്‍ യുക്തി ഇല്ല എന്നു മനസ്സിലാവും. ഓസ്‍ട്രേലിയന്‍ സിനിമയായ ഇന്നസെന്‍സ് കോപിയടിച്ചതാണ് പ്രണയം എന്നും മോഷണ സിനിമയുടെ സംവിധായകനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ശരിയായില്ല എന്നുമാണ് സലിമേട്ടന്‍ പറയുന്നത്. ഇന്നസെന്‍സിന്‍റെ കഥയും പ്രണയത്തിന്‍റെ കഥയുമായി നല്ല സാമ്യമുണ്ട്. ചിലപ്പോള്‍ മോഷണമായിരിക്കാം. മികച്ച സിനിമയ്‍ക്കുള്ള പുരസ്കാരം പ്രണയത്തിനു നല്‍കാത്തിടത്തോളം രണ്ടു സിനിമകളു തമ്മിലുള്ള സാമ്യം എത്രത്തോളമുണ്ട് എന്നതിനെപ്പറ്റി ആകുലത വേണ്ട എന്നു തോന്നുന്നു. ഇന്നസെന്‍സ് സീന്‍ ബൈ സീന്‍ കോപിയടിക്കുകയാണ് സംവിധായകന്‍ ചെയ്തിരിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അയാള്‍ അവാര്‍ഡിന് അര്‍ഹനല്ല. പ്രണയത്തിന്‍റെ കഥയെ സംബന്ധിച്ചു മാത്രമാണ് വിവാദം, നിര്‍മിതിയെ സംബന്ധിച്ചല്ല എന്നിരിക്കെ അതിലെ സംവിധായകപ്രതിഭയെ ആദരിക്കുന്നതില്‍ തെറ്റില്ല. പ്രണയം മികച്ച സിനിമയോ അതിന്‍റെ തിരക്കഥ മികച്ച തിരക്കഥയോ ആയി തിരഞ്ഞെടുക്കപ്പെട്ടില്ല എന്നത് സലിമേട്ടനും ശ്രദ്ധിച്ചു കാണും.

സലിമേട്ടന്‍റെ മറ്റൊരു പ്രശ്നം തനിക്കു കിട്ടാത്തതാണ്. മികച്ച നടനെന്ന നിലയില്‍ അംഗീകരിക്കപ്പെട്ട സലിം കുമാര്‍ മികച്ച സംവിധായകന്‍ കൂടിയാണെന്നു തെളിയിച്ച പൊക്കാളി എന്ന ഡോക്യുമെന്‍ററി ചലച്ചിത്ര അക്കാദമി നിര്‍ദേശിക്കുന്ന ഫോര്‍മാറ്റില്‍ സമര്‍പ്പിക്കാത്തതുകൊണ്ട് ജൂറിയെ കാണിച്ചില്ല എന്നതാണ് സലിമേട്ടനെ കുപിതനാക്കിയിരിക്കുന്നത്. നെല്ലിനെ സംരക്ഷിക്കാന്‍ വേണ്ടി ചിത്രീകരിച്ച ഡോക്യുമെന്‍ററി ജൂറി കാണാതിരുന്നത് അവഗണനയായിപ്പോയി എന്നാണ് സലിം കുമാര്‍ പറയുന്നത്. ജൂറിയാണോ നെല്ലിനെ സംരക്ഷിക്കുന്നത് ? നെല്ലിന്‍റെ നന്മയായിരുന്നു ലക്ഷ്യമെങ്കില്‍ ജൂറിയെ കാണിക്കാന്‍ നില്‍ക്കാതെ പൊക്കാളി യൂ ട്യൂബിലൂടെ ജനങ്ങളിലെത്തിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ മതിയായിരുന്നു. അപ്പോള്‍ സലിമേട്ടന്‍റെ പ്രശ്നം നെല്ലിന്‍റെ ഭാവിയെക്കാള്‍ അവാര്‍ഡ് കൊതിക്കെറുവു തന്നെയായിരിക്കാം.

ജഗതി ശ്രീകുമാറിനെ ഹാസ്യനടന്‍ എന്നതിനപ്പുറത്തേക്ക് മികച്ച നടനെന്ന നിലയില്‍ പരിഗണിച്ചില്ല എന്നതാണ് മറ്റൊരു ആക്ഷേപം. ശുദ്ധതട്ടിപ്പാണിത്. ജഗതിച്ചേട്ടന്‍ ഈ കിടപ്പു കിടക്കുമ്പോള്‍- എന്നതാണ് സഹതാപതരംഗക്കാരുടെയെല്ലാം അടിസ്ഥാന വികാരം. ജഗതിച്ചേട്ടന്‍ ഹാസ്യനടന്‍ എന്നതിനപ്പുറത്തേക്ക് പരിഗണിക്കപ്പെടേണ്ട വേഷങ്ങള്‍ പലവര്‍ഷങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്. അന്നും ഈ പരാതിക്കാരും ജൂറിയും ഇവിടെത്തന്നെ ഉണ്ടായിരുന്നു. ജൂറിക്ക് കാഴ്ചപ്പാടില്ലാതെ പോയി എന്നാണ് സംവിധായകന്‍ കമല്‍ പറയുന്നത്. മേല്‍വിലാസം എന്ന സിനിമ പരിഗണിക്കപ്പെടാതെ പോയതിനെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്. സിനിമ എന്ന കലയുടെ സങ്കേതങ്ങളൊന്നും മേല്‍വിലാസത്തില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. അടച്ചിട്ട കോടതിമുറിയിലെ വിചാരണ ചിത്രീകരിച്ച മേല്‍വിലാസം ഒരു നാടകമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അതിന്‍റെ പ്രമേയവും താരങ്ങളുടെ അഭിനയവുമൊക്കെ ശ്രദ്ധേയം തന്നെ.

വെറുതെ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്ന കാവ്യ മാധവന്‍ തനിക്ക് അവാര്‍ഡ് കിട്ടാത്തതിനെ ഉറങ്ങിക്കിടന്ന ആളിനെ വിളിച്ചുണര്‍ത്തി ചോറില്ല എന്നു പറഞ്ഞതുപോലെ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ആ കൊച്ചിന്‍റെ അപക്വതയ്‍ക്കും വിവരക്കേടിനുമൊക്കെ ഉദാഹരണങ്ങള്‍ ധാരാളമുണ്ടെങ്കിലും ഇതും കാലോചിതമായി അവസരോചിതമായി കാവ്യ പറഞ്ഞു എന്നത് ശ്രദ്ധേയമാണ്. ദിലീപേട്ടന്‍ അവാര്‍ഡ് ഒക്കെ വാങ്ങി നില്‍ക്കുമ്പോള്‍ മികച്ച ജോഡിയിലെ പങ്കാളിയായ കാവ്യയ്ക്കും അവാര്‍ഡ് പ്രതീക്ഷിക്കാം, പക്ഷെ അതിനും ജൂറിയെ കുറ്റം പറയുന്നത് കഷ്ടമാണ്.

സിനിമയുടെ അരങ്ങിലും അണിയറിയിലുമായി പതിനെട്ട് റോളുകള്‍ കൈകാകര്യം ചെയ്ത തനിയ്ക്ക് ഒരു അവാര്‍ഡെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. സന്തോഷിന്റെ സൂപ്പര്‍ഹിറ്റ് സിനിമ കൃഷ്ണനും രാധയും ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രത്തിനായുള്ള മത്സരരംഗത്തുണ്ടായിരുന്നത്രേ. ഇവര്‍ക്കൊക്കെ പരാതിപ്പെടാമെങ്കില്‍ തീര്‍ച്ചയായും സന്തോഷ് പണ്ഡിറ്റിനും പരാതിപ്പെടാം. തോല്‍വികളേറ്റുവാങ്ങാന്‍ ജൂറികളുടെ ജീവന്‍ ബാക്കിയുണ്ടെങ്കില്‍ അവര്‍ക്കു കാണാനും വിലയിരുത്താനും നല്ലൊരു ചിത്രം ഓഗസ്റ്റ് മൂന്നിനു റിലീസ് ചെയ്യുന്നുണ്ട്- സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്. കാണുക, ആസ്വദിക്കുക.

കാവ്യ മാധവനെ വിദേശകാര്യമന്ത്രി ആക്കണം

ഐശ്വര്യ റായ് ഇന്ത്യന്‍ പ്രസിഡന്റും കത്രീന കൈഫ് പ്രധാനമന്ത്രിയും (പാതി ഇന്ത്യക്കാര്‍ക്കൊക്കെ എന്തുമാകാമല്ലോ) കാവ്യ മാധവന്‍ വിദേശകാര്യമന്ത്രിയും ആയാല്‍ ഇന്ത്യയ്‍ക്ക് ലോകത്ത് നമ്പര്‍ വണ്ണാകാന്‍ വല്യ താമസമൊന്നും വേണ്ടി വരില്ല. പാകിസ്ഥാനുമായുള്ള തീവ്രവാദപ്രശ്നങ്ങളും കശ്മീര്‍ പ്രശ്നവും മാവോയിസ്റ്റ് പ്രതിസന്ധികളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടും എന്നതില്‍ സംശയവുമില്ല.

ഇവരൊക്കെ ഇത്രേം കഴിവുള്ളവരായിട്ടും സിനിമാ നടിമാരായി ഒതുങ്ങിപ്പോയതാണ് രാജ്യപുരഗോതിക്ക് തടസ്സം നില്‍ക്കുന്നത് എന്നല്ല ഉദ്ദേശിച്ചത്. ഇവരിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ഔട്ട്‍ലുക്ക് മാറ്റിമറിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ്. സീരിയയസ്സായി പറയുകയാണ്, ഞാന്‍ സീരിയസ്സായി പറഞ്ഞതാണ്. നമ്മുടെ രാജ്യത്ത് എന്തു നടന്നാലും അതിനു ലോകശ്രദ്ധ ലഭിക്കുന്നത് അതിന്റെ മാധ്യമപിന്തുണ കൊണ്ട് മാത്രമാണ്. മാധ്യമപിന്തുണ എന്നു പറയുന്നത് വാര്‍ധക്യമുള്ളവരെക്കാള്‍ ചെറുപ്പക്കാര്‍ക്കാണ് ലഭിക്കുന്നത്. രാഹുല്‍ ഗാന്ധിയെപ്പോലെയുള്ള ചെറുപ്പക്കാര്‍ക്ക് ലഭിച്ചിട്ടുള്ള മാധ്യമശ്രദ്ധ തന്നെ ഉദാഹരണം. എന്നാല്‍, ആ ചെറുപ്പക്കാരന്‍മാരെക്കാള്‍ മാധ്യമങ്ങള്‍ക്കിഷ്ടം ചെറുപ്പക്കാരികളെയാണ്. അവര്‍ സിനിമാനടിമാര്‍ കൂടിയായാല്‍ പിന്നെ വളരെ നന്നായി.

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധത്തില്‍ ഇതുവരെ ഒരു സ്ഥിരപരിഹാരമോ സമാധാനപാതയോ വെട്ടിത്തെളിക്കാന്‍ കഴിയാത്തത് പ്രശ്നം തീരെ പരിഹരിക്കപ്പെടാത്തതായതുകൊണ്ടല്ല മറിച്ച് അറുബോറന്‍മാരായ കിളവന്മാര്‍ ചുമ്മാ കൈ പിടിച്ചു കുലുക്കി മിന്നുന്ന ഫ്ലാഷുകള്‍ക്കു മുന്നില്‍ വിളറിയ ചിരി സമ്മാനിച്ചു മടങ്ങിയതുകൊണ്ടാണെന്നു തോന്നുന്നു. ഇത്തവണ പക്ഷെ,കളി എവിടെങ്കിലും ചെന്നേ നില്‍ക്കൂ.

ഇതാദ്യമായല്ല ഒരു പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ലോകം ആരഭിച്ചതില്‍ പിന്നെ ആദ്യമായി ഒരു പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയതിന്റെ ആവേശമാണ് ഇരുരാജ്യങ്ങളിലെയും മാധ്യമങ്ങള്‍ക്ക്. കാരണം ഒന്നു മാത്രം- ഓര്‍ടെ വിദേശകാര്യമന്ത്രി യുവതിയാണ്, സുന്ദരിയാണ്. ഹിലറി ക്ലിന്റണെപ്പോലെയുള്ള തരുണികളിള്‍ക്കിടയിലേക്ക് ചുറുചുറുക്കുള്ള ചെറുപ്പക്കാരി ഇറങ്ങിവരുമ്പോള്‍ ലോകം ആരെ ശ്രദ്ധിക്കും എന്നതില്‍ രണ്ടു ചോദ്യമില്ല.

നമ്മുടെ വിദേശകാര്യമന്ത്രി ആരാണ് എന്നൊക്കെ ഇനി സേര്‍ച്ച് ചെയ്തു കണ്ടുപിടിക്കണം. പാകിസ്ഥാന്റെ ആളുടെ രൂപവും ഭാവവും ശബ്ദവും ആശയങ്ങളും നിലപാടുകളും പോലും നമുക്കറിയാം. എത്രയും വേഗം കാവ്യയെ വിദേശകാര്യമന്ത്രി ആക്കി നല്ലൊരു മാഷെ വച്ച് (ഇപ്പോഴുള്ള മന്ത്രി ആയാലും മതി) പറയേണ്ട കാര്യങ്ങളൊക്കെ പഠിപ്പിച്ചില്ലെങ്കില്‍ ലോകത്തിനു മുന്നില്‍ നമ്മള്‍ പോയിന്റില്ലാതെ തോറ്റുപോകും. അവരവിടെ സ്കോര്‍ ചെയ്തു തുടങ്ങിക്കഴിഞ്ഞു. ഒരു വിദേശകാര്യമന്ത്രിയെ മാധ്യമങ്ങള്‍ പിന്‍തുടരുക എന്നു വച്ചാല്‍ ചുമ്മാ അവരുടെ ഫോട്ടോ എടുത്ത് ഒന്നാം പേജില്‍ കൊടുക്കുക എന്നോ ചുമ്മാ പ്രേക്ഷകര്‍ക്ക് കണ്ടോണ്ടിരിക്കാന്‍ പ്രൈം ടൈമില്‍ ഒരു മണിക്കൂര്‍ ഇന്റര്‍വ്യൂ കൊടുക്കുക എന്നതു മാത്രമല്ല. ഇതോടൊപ്പം ആ രാജ്യത്തിന്റെ നിലപാടുകളും വാദങ്ങളും കൂടിയാണ് പ്രൈം ടൈമില്‍ അവതരിപ്പിക്കപ്പെടുന്നത്. മിനിമം ബാക് പേജിലെങ്കിലും അച്ചടിക്കാന്‍ പറ്റിയ വിദേശകാര്യമന്ത്രി ഇല്ലാത്ത രാജ്യങ്ങളുടെ സ്ഥിതി ഇനി ദയനീയമാകും.

ഇതിപ്പോള്‍ മാധ്യമങ്ങളുടെ പെണ്ണുങ്ങളോടുള്ള അമിത താല്‍പര്യത്തിന്റെ കുഴപ്പമാണെന്നൊന്നും ആരോപിച്ചിട്ട് കാര്യമില്ല. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഒരു സ്ത്രീ ആണെന്നത് ഞാനിത്രകാലം ശ്രദ്ധിച്ചിരുന്നില്ല, ഫെമിനിസം ജയിക്കട്ടെ എന്നൊക്കെ പറഞ്ഞ് വിസ്മയിക്കുന്ന കണ്ടന്‍മാര്‍ വരെ അത് വിദേശകാര്യമന്ത്രിയുടെ ഫോട്ടോ കണ്ടിട്ട് പറയുന്നതാണെന്നതില്‍ സംശയമില്ല. ഹിന റബ്ബാനിയെ ഞാന്‍ അറിയുന്നത് അവര്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ആയതുകൊണ്ടോ പാകിസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യമന്ത്രി ആയതുകൊണ്ടോ പാകിസ്ഥാനിലെ ആദ്യ വനിതാവിദേശകാര്യമന്ത്രി ആയതുകൊണ്ടോ അല്ല, അവര്‍ വളരെ സുന്ദരി ആയതുകൊണ്ടു മാത്രമാണ്. എന്നെപ്പോലുള്ള ദശലക്ഷക്കണക്കിന് ആളുകളും അങ്ങനെ തന്നെയായിരിക്കും.

സുന്ദരിയായ ഹിന റബ്ബാനി പറയുന്ന കാര്യങ്ങള്‍ക്കും അതുപോലെ ശ്രദ്ധ കിട്ടും. നമ്മുടെ ഉണക്ക വിദേശകാര്യമന്ത്രിയെ (ആരായാലും ക്ഷമിക്കണം) മാറ്റി ചോരയും നീരുമുള്ള ഏതെങ്കിലും സുന്ദരിയെ (എന്റെ ചോയ്‍സ് ആണ് കാവ്യ,കഴിഞ്ഞ തവണ വോട്ടു ചേദിക്കാനും ഏറെ ദുരിതങ്ങള്‍ സഹിച്ച് വോട്ടു ചെയ്യാനും ഇറങ്ങിയതുകൊണ്ട് രാഷ്ട്രീയപാരമ്പര്യവും ഗള്‍ഫിലൊക്കെ പോയിട്ടുള്ളതുകൊണ്ട് വിദേശകാര്യവും അറിയാവുന്ന കൊച്ചാണ്)ഉടന്‍ വിദേശകാര്യമന്ത്രി ആക്കിയില്ലെങ്കില്‍ നമുക്ക് പറയാനുള്ള കാര്യങ്ങള്‍ ഹിന റബ്ബാനിയുടെ ഗ്ലാമറില്‍ മുങ്ങിപ്പോയെന്നു വരും.

NB: ശരിക്കും ആരാ നമ്മുടെ വിദേശകാര്യമന്ത്രി ?

നടിമാര്‍ വിടുതലൈ

പരമ്പരയെഴുതിയും ഖണ്ഡശ പ്രസിദ്ധീകരിച്ചും നമ്മളൊക്കെ ആഘോഷിച്ച കാവ്യ മാധവന്‍- നിശാല്‍ ചന്ദ്ര ദാമ്പത്യകഥ കോടതിക്കു പുറത്ത് രാജിയാക്കാന്‍ പോകുന്നു. എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് എല്ലാ ഹര്‍ജികളും പിന്‍വലിച്ച് കോടതിക്കു പുറത്ത് അവര്‍ ഒരുമനസ്സായി കോംപ്രമൈസ് ചെയ്യുന്നു. സംയുക്തമായി വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്യുന്നതിനെയാണ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായി എന്നു വിശേഷിപ്പിക്കുന്നത്, യേത് ?

സംഗതി കോംപ്രമൈസ് ആയി എന്നു പറയുമ്പോള്‍ കാവ്യ ജയിച്ചോ അതോ നിശാല്‍ ജയിച്ചോ എന്നൊരു ചോദ്യമുണ്ട്. ചരിത്രം പരിശോധിക്കുമ്പോള്‍ ജയിച്ചത് നിശാല്‍ ചന്ദ്രയാണ് എന്നു പറയേണ്ടി വരും. ആദ്യം കാവ്യയുടെ ആരോപണങ്ങള്‍ വരുന്നു, അതു മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. പീഢനക്കേസുകള്‍ വരുന്നു. എല്ലാവരും കൂടി നിശാല്‍ ചന്ദ്രയെ കുരിശിലേറ്റുന്നു. അപ്പോള്‍ നിശാലിന്‍റെ മറുപടി വരുന്നു, അതും നമ്മള്‍ ആഘോഷിക്കുന്നു. എന്നാല്‍, നിശാലിന്‍റെ പോയിന്‍റ് ഒന്നു മാത്രമായിരുന്നു. തനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ കാവ്യയുടെ ക്യംപ് പ്രചരിപ്പിച്ചു കഴിഞ്ഞു, അതു പിന്‍വലിക്കാതെ മാന്യമായ ഒരു വേര്‍പിരിയലിന് താന്‍ സമ്മതിക്കില്ല. നിലവില്‍ സംഭവിച്ചിരിക്കുന്നത് അതാണ്. കാവ്യ ഹര്‍ജികള്‍ പിന്‍വലിക്കുന്നു, ഇരുവരും സംയുക്ത വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്യുന്നു,ശുഭം.

അപ്പോഴും നിശാലിന്‍റെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നു തോന്നുന്നില്ല. എല്ലാ കേസും തള്ളിയേരെ ചേട്ടാ എന്നു കാവ്യ പറഞ്ഞാല്‍ തള്ളാന്‍ കോടതി സിനിമയിലെപ്പോലെ ഡമ്മി കോടതിയല്ലാത്തതു കൊണ്ടാവാം സ്ത്രീപീഡനക്കേസ് അത്ര പെട്ടെന്നു തള്ളാന്‍ പറ്റില്ല എന്നു പറയുന്നത്. കുടുംബകോടതിയില്‍ ഇരുവരും മാതൃകാദമ്പതികളെപ്പോലെ സംയുക്തഹര്‍ജി ഫയല്‍ ചെയ്യുമ്പോള്‍ വേണമെങ്കില്‍ കോടതിക്ക് ആ കേസ് തള്ളാം. അതു വരെ നിശാല്‍ ചന്ദ്ര ഒന്നാംതരം പ്രതിയാണ്. എന്നാല്‍, ഏഴു ദിവസത്തേക്ക് അങ്ങേരെ അറസ്റ്റ് ചെയ്യില്ല എന്നു വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ ഹര്‍ജി നല്‍കി അതിന്‍റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി അപകടം ഒഴിവാക്കാം.

ഇനിയിപ്പോള്‍ ഇരുവര്‍ക്കും ഒരേ സ്വരത്തില്‍ പറയാവുന്ന രണ്ട് കാര്യങ്ങളുണ്ട്-
1. ഞങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വഷളാക്കിയത് മാധ്യമങ്ങളാണ്.
2. ഞങ്ങളുടെ സ്വകാര്യജീവിതത്തിലെ വിവരങ്ങള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ ഞങ്ങളെ ക്രൂശിലേറ്റി.

തമിഴ്‍നാട്ടില്‍ സ്ഥിതി കുറച്ചുകൂടി വഷളാണ്. തെന്നിന്ത്യന്‍മാദകറാണി എന്നല്ലാതെ വേറെ ഒരഡ്രസില്ലാത്ത സാക്ഷാല്‍ നയന്‍താരയെ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ അറസ്റ്റ് പണ്ണി കോടതിയില്‍ ഹാജര്‍ പണ്ണും. കൂട്ടുപ്രതി പ്രഭുദേവ മാപ്പുസാക്ഷിയായാല്‍ നമ്മുടെ ഡയാന കുര്യന്‍റെ സ്ഥിതി മുല്ലപ്പെരിയാര്‍ പോലെയാകാനും സാധ്യതയുണ്ട്. പ്രഭുദേവയുടെ ഭാര്യ റംലത്തിന്റെ പരാതിയിന്മേല്‍ അയച്ച നോട്ടീസ് പ്രകാരം പ്രഭുവും നയന്‍സും കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റുചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചതോടെയാണ് കളി കാര്യമാകുന്നത്.റംലത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നയന്‍സിനോടും പ്രഭുവിനോടും ഒക്ടോബര്‍ 19ന് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് പേരും നോട്ടീസ് കൈപ്പറ്റാന്‍ തയാറായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് കോടതിവിധി.

നയന്‍സിന് ഒരു സ്ഥിരം മേല്‍വിലാസമില്ലാത്തതിനാല്‍ നോട്ടീസ് അയയ്ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടത്രേ.നടിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ടിസ്റ്റിസ് അസോസിയേഷനിലേക്ക് നോട്ടീസ് അയച്ചെങ്കിലും അവര്‍ അത് കൈപ്പറ്റിയിട്ടില്ലെന്നും കേള്‍ക്കുന്നു. സ്വന്തമായി ഒരഡ്രസ് ഇല്ലാത്തവളാണ് തന്‍റെ ചിന്നവീട് എന്ന തിരിച്ചറിവ് പ്രഭുദേവയെ ഒരു പുതിയ മനിതനാക്കുമോ എന്ന പേടി തിരുവല്ലക്കാര്‍ക്കുണ്ട്. എന്തായാലും ഇരുവരും നവംബര്‍ 23ന് കോടതിയില്‍ എത്താത്ത പക്ഷം ഉറപ്പായിട്ടും അറസ്റ്റു ചെയ്യും.

ഇവരൊക്കെ സ്വന്തം പൃവൃത്തിയുടെ ഫലം അനുഭവിക്കുകയാണെന്ന് ആശ്വസിക്കാം എന്നാല്‍ പാവപ്പെട്ട ഷക്കീല എന്തു പിഴച്ചു ? കല്യാണമുറപ്പിച്ചു എന്നു നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായതാണ്. ഇപ്പോള്‍ ദേ പറയുന്നു അതു മുടങ്ങിയെന്ന്. അങ്ങനെ ചുമ്മാ ഒരു വിവാഹം മുടങ്ങുമോ ?

നടന്‍ വിജയകാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുടെ നേതാവ്‌ സതീഷാണ് തന്നെ കെട്ടാന്‍ പോണതെന്ന് ഷക്കീല നേരത്തെ പറഞ്ഞിരുന്നു. വിജയകാന്തിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ നേതാവായിരുന്നു സതീഷ്‌. വിജയകാന്ത്‌ രാഷ്‌ട്രീയ പാര്‍ട്ടി തുടങ്ങിയപ്പോള്‍ സതീഷും രാഷ്‌ട്രീയ നേതാവായി. എന്നാല്‍ എന്താണ്‌ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറാനുള്ള കാരണമെന്ന്‌ സതീഷും വെളിപ്പെടുത്തിയിട്ടില്ല. തന്റെ ദുഃഖം തന്റേതു മാത്രമാകട്ടെ എന്ന നിലപാടിലാണ്‌ ഷക്കീല. സതീഷാണ്‌ പിന്മാറിയതെന്നും ഇതിനു കാരണം സതീഷിനോടു തന്നെ ചോദിക്കണമെന്നുമാണ്‌ ഷക്കീല പറയുന്നത്‌.

എന്താണ് ഇതിനൊരു പരിഹാരം എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എന്നാല്‍, കേരളത്തില്‍ എത്രയോ പാവങ്ങള്‍ക്ക് സൗജന്യമായി വിവാഹം നടത്തിക്കൊടുക്കുന്നവരാണ് ഇവിടുത്തെ ഫാന്‍സ് അസോസിയേഷന്‍* പ്രവര്‍ത്തകര്‍ എന്നാലോചിക്കുമ്പോള്‍ ചെറിയൊരു പുളകമില്ലാതില്ല. ഇവിടെ വിവാഹം നടത്തുന്നു, അവിടെ വിവാഹം മുടക്കുന്നു. എന്നാല്‍, ഷക്കീലയുടെ രക്തവും മാംസവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ളവരെന്ന നിലയില്‍ കേരളത്തിനാണ് ഷക്കീലയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവേണ്ടത്. സമൂഹവിവാഹങ്ങള്‍ നടത്തുന്ന വിവിധ ഫാന്‍സ് അസോസിയേഷനുകള്‍ ഇവിടെയുണ്ട്. അവരില്‍ ഏതെങ്കിലും ഒരു അസോസിയേഷന്‍റെ പ്രസിഡന്‍റിനോ സെക്രട്ടറിക്കോ കുമാരി ഷക്കീലയ്‍ക്ക് ഒരു ലൈഫ് കൊടുക്കാനുള്ള വിശാലമനസ് ഉണ്ടാകട്ടെ എന്നു മാത്രം പ്രാര്‍ഥിക്കുന്നു.

*ഫാന്‍സ് അസോസിയേഷനുകള്‍ എന്നതില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ജയറാം, ജയസൂര്യ, ഭീമന്‍ രഘു തുടങ്ങിയ താരങ്ങളുടെ ഫാന്‍സ് അസോസിയേനുകളെയാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ജനപ്രിയ നായകനു മംഗളം നേരുന്നു !

അങ്ങനെ നിശാല്‍ ചന്ദ്ര വീണ്ടും വരുന്നു, കുവൈത്തില്‍ നിന്ന്- ഓണം ആഘോഷിക്കാനല്ല, കാവ്യാ മാധവനെ വീട്ടിലിട്ടു പീഡിപ്പിച്ച കേസില്‍ പൊലീസിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍.സ്വത്തിനും സ്ത്രീധനത്തിനും വേണ്ടി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന നടി കാവ്യ മാധവന്റെ പരാതിയില്‍ രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നാവശ്യപ്പെട്ട് കുവൈത്തിലുള്ള നിശാലിന് പാലാരിവട്ടം പൊലീസ് നിര്‍ദ്ദേശം നല്‍കി.

വിവാഹമോചനഹര്‍ജിയോടൊപ്പം ഭര്‍ത്താവും മാതാപിതാക്കളും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നുകാട്ടി കാവ്യ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിരുന്നല്ലോ. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കാവ്യയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, നിശാല്‍ ചന്ദ്ര, നിശാലിന്റെ അച്ഛന്‍ ചന്ദ്രമോഹന്‍, അമ്മ മണി നായര്‍, സഹോദരന്‍ ദീപക് ചന്ദ്ര എന്നിവര്‍ക്കെതിരെ സ്ത്രീപീഡനനിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

അതേ സമയം മംഗളം പത്രത്തിന്‍റെ വെബ്സൈറ്റില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന നിശാല്‍ ചന്ദ്രയുടെ വക്കീല്‍ നോട്ടീസിന്‍റെ കാത്തുകാത്തിരുന്ന മൂന്നാമത്തെ എപ്പിഡോസില്‍ ആരെയും ഗോസിപ്പിന്‍റെ ഭാവഗായകരാക്കുന്ന വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചാറ്റ് ഹിസ്റ്ററി കേസില്‍ നിശാല്‍ ആരോപിച്ച മലയാള നടി സുജ കാര്‍ത്തികയും ജനപ്രിയനായകന്‍ നമ്മുടെ ജനപ്രിയനായകനുമാണെന്ന് മംഗളം നേരുന്നു. മംഗളം വെബ്സൈറ്റില്‍ സംഗതി വിശദമായി വായിക്കാമെന്നതിനാല്‍ ഞാനിവിടെ ആവര്‍ത്തിക്കുന്നില്ല. എങ്കിലും അതില്‍ നിശാല്‍ പറഞ്ഞിരിക്കുന്ന സുപ്രധാനമായ ചില പോയിന്‍റുകള്‍ മാത്രം വ്യക്തമാക്കാം.

വക്കീല്‍ നോട്ടീസിലെ ലോ പോയിന്‍റ്സ് താഴെ-

> മലയാള സിനിമയിലെ ജനപ്രിയ നടന്റെ നമ്പരിലേക്കുള്ള വിളികളുടെ ദൈര്‍ഘ്യവും വിളിച്ച സമയവും ഏതൊരു ഭര്‍ത്താവിന്റെയും മനസില്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്ന തരത്തിലുള്ളതാണ്. ഈ നടനുമായുള്ള ബന്ധമാണ്‌ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ കാവ്യയെ പ്രേരിപ്പിച്ചത്.

> സുജ കാര്‍ത്തികയും കാവ്യയുമായുള്ള ഇ മെയിലിന്റെയും ചാറ്റിങ്ങിന്റെയും വിശദാംശങ്ങളില്‍ പിണങ്ങിപ്പിരിയാനാണ്‌ കാവ്യ കുവൈറ്റിലെത്തിയതെന്നു വ്യക്‌തമാക്കുന്നുന്നുണ്ടായിരുന്നു, തെളിവുകളും കയ്യിലുണ്ട്.

> സിനിമയുടെ വര്‍ണപ്രപഞ്ചത്തില്‍നിന്നു പുറത്തുവരാന്‍ കാവ്യയ്‌ക്കു കഴിയുമായിരുന്നില്ല. കുടുംബിനിയുടെ റോള്‍ അവരെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു.

> ‘നിങ്ങള്‍ ഒരു സാധാരണ എഞ്ചിനിയര്‍, നിങ്ങളുടെ സഹോദരന്‍ ഒരു സാധാരണ ഡോക്‌ടര്‍, നിങ്ങളുടെ അച്‌ഛന്‍ ഒരു സാധാ എഞ്ചിനിയര്‍. ഞാന്‍ ആരാണെന്ന്‌ അറിയാമോ, ഞാന്‍ നിങ്ങളേക്കാള്‍ എല്ലാം വളരെ മേലെയാണ്‌.’- 2009 ജൂലൈ ഏഴിന്‌ നിശാല്‍ ചന്ദ്രയോട് കാവ്യാ മാധവന്‍ ഫോണില്‍ പറഞ്ഞു.

> കാവ്യയുടെ വിവാഹം തകര്‍ന്നു, നിശാല്‍ തകര്‍ത്തു തുടങ്ങിയ വാര്‍ത്തകള്‍ കേട്ട് നാട്ടില്‍ മടങ്ങിയെത്തിയ നിശാലിനോട് കാവ്യയുടെ അച്ഛന്‍ പറഞ്ഞു- ‘എല്ലാം മാധ്യമസൃഷ്ടിയാണ്. എന്തായാലും നിശാല്‍ വന്നല്ലോ, ഇനി നമുക്ക് സൗഹൃദത്തോടെ പിരിയാം!’

> വിവാഹമോചനത്തിന്‌ താന്‍ തയാറാണ്‌. എന്നാല്‍ കാവ്യയും കുടുംബവും തന്റെ കുടുംബത്തിനുണ്ടാക്കിയ മാനഹാനി നീക്കണം. അതിനായി താന്‍ ഏതറ്റം വരെയും പോകുമെന്നും നിശാല്‍ വ്യക്തമാക്കുന്നു.

ഇതൊന്നും എന്‍റെ കണ്ടെത്തലല്ല, മംഗളത്തിലെ ഒരു സബ് എഡിറ്റര്‍ എഴുതിയതാണ്, തെറ്റാണെങ്കില്‍ മാപ്പു ചോദിക്കുന്നു. മംഗളത്തിലെ സബ് എഡിറ്ററും സമാനമായ ഒന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട് അതിങ്ങനെയാണ്- ‘നിശാലിന്റെ അഭിഭാഷകന്‍ അഡ്വ. ശശിധരന്‍പിള്ള കാവ്യയ്‌ക്ക് അയച്ച വക്കീല്‍ നോട്ടീസിലെ ആരോപണങ്ങളാണ്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഇതില്‍ എത്രത്തോളം വാസ്‌തവമുണ്ടെന്ന്‌ തീരുമാനിക്കേണ്ടത്‌ കോടതിയാണ്‌. മംഗളത്തിനു ലഭിച്ച വക്കീല്‍ നോട്ടീസ്‌ അതേപടി പ്രസിദ്ധീകരിക്കുകയാണ്‌ ഞങ്ങള്‍ ചെയ്യുന്നത്‌. ‘

താരദാമ്പത്യത്തിലെ ഭൂതം

മലയാള സിനിമ സിനിമയുടെ കാര്യത്തിലെത്തിയില്ലെങ്കിലും വിവാദങ്ങളുടെ കാര്യത്തില്‍ ഹോളിവുഡി നിലവാരത്തിലേക്ക് എത്തുമെന്നു തോന്നുന്നു. വല്ലപ്പോഴും വല്ല നടിമാരും ആത്മഹത്യക്കു ശ്രമിച്ചു എന്നുള്ള സോ കോള്‍ഡ് അഭ്യൂഹങ്ങളും താരങ്ങള്‍ പെണ്ണുപിടിയില്‍ ആയിരങ്ങള്‍ തികയ്‍ക്കുന്നതിന്‍റെ വടക്കന്‍ പാട്ടുകളുമല്ലാതെ നിലവാരമുള്ള റിയാലിറ്റി ഗോസിപ്പുകള്‍ ഉണ്ടായിരുന്നില്ല. കാവ്യ മാധവന്‍ വിവാഹം കഴിച്ചതോടെ മാധ്യമങ്ങള്‍ക്ക് ആ പഞ്ഞം തീര്‍ന്നു. വിവാഹം തകര്‍ന്നേക്കും, തകരുന്നു, ദേ തകര്‍ന്നു എന്നു മാസങ്ങള്‍ക്കു മുമ്പേ വാര്‍ത്ത അടിച്ച് ആഘോഷിച്ചതിനു ശേഷം ഇപ്പോള്‍ വിവാഹമോചന ഹര്‍ജി മുതല്‍ അങ്ങോട്ട് അണുവിട പിഴയ്‍ക്കാതെ എല്ലാ അപ്‍ഡേറ്റുകളും കൃത്യമായി ലഭിക്കുന്നു.

കാവ്യയുടെ വിവാദമായ ഹര്‍ജിയിലെ ഏറെക്കുറെ എല്ലാ വിരവരങ്ങളും ജനങ്ങളിഞ്ഞു കഴിഞ്ഞതാണ്. അതിനു നിശാല്‍ നല്‍കിയ മറുപടി അല്ലെങ്കില്‍ കാവ്യക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് പുതിയ ആഘോഷം. കാവ്യ ഉന്നയിച്ച മിക്കവാറും ആരോപണങ്ങള്‍ക്കും നിശാല്‍ മറുപടി നല്‍കിയിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ അഡ്വ. ശശിധരന്‍പിള്ള മുഖേന നിശാലിന്റെ കുടുംബം കാവ്യയ്‌ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ ഗുരുതരമായ ആരോപണങ്ങളാണത്രേ നിശാല്‍ ഉന്നയിക്കുന്നത്.

മലയാളത്തിലെ ജനപ്രിയനായകന്‍റെ പേരും അഭിനയം നിര്‍ത്തിയ പ്രമുഖനടിയും ഒക്കെ വിവാദത്തിലേക്കു പേരെടുത്തു പരാമര്‍ശിക്കപ്പെടാതെ തന്നെ വലിച്ചിഴക്കപ്പെടുന്നു. ആറു മാസത്തോളം നീണ്ട ദാമ്പത്യത്തിനിടയില്‍ മൂന്നു മാസം മാത്രമാണ്‌ കാവ്യ കുവൈറ്റിലുണ്ടായിരുന്നതെന്നും ഇതില്‍ അഞ്ചാഴ്‌ച കാവ്യയുടെ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഒരാഴ്‌ചത്തെ മധുവിധു യാത്രയും കൂടി കിഴിച്ചാല്‍ ശേഷിക്കുന്ന ആറാഴ്‌ചത്തെ വാസത്തിനിടെയാണ്‌ പീഡിപ്പിച്ചെന്നും കൂടിച്ചേരാനാകാത്ത വിധം അകന്നു എന്നും കാവ്യ പറയുന്നതും അവിശ്വസനീയമാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.പീഡിപ്പിക്കാന്‍ ആറാഴ്ച പോരെന്നാണ് നിശാല്‍ പറയുന്നതെന്നു തോന്നുന്നു.

2008 ഓഗസ്‌റ്റ് എട്ടിന്‌ പെണ്ണുകാണല്‍ ചടങ്ങിനു ശേഷം വിവാഹനിശ്‌ചയം നടന്നതു മുതലുള്ള സംഭവങ്ങള്‍ വക്കീല്‍ നോട്ടീസില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടത്രേ. വിവാഹനിശ്ചയശേഷം ജനുവരി 30-ന്‌ വിവാഹത്തിനായി കുവൈറ്റില്‍നിന്ന്‌ നാട്ടിലേക്ക്‌ പുറപ്പെടും മുന്‍പാണ്‌ നിശാലിന്‌ വിവാഹത്തില്‍നിന്ന്‌ പിന്മാറണമെന്നാവശ്യപ്പെട്ട്‌ കാവ്യ ഫോണ്‍ വിളിച്ചു എന്നും എനിക്ക് ഈ കല്യാണത്തില്‍ താല്‍പ്പര്യമില്ലെന്നു കാവ്യ വെട്ടിത്തുറന്നു പറഞ്ഞെന്നും പറയുന്നു. തമാശ ആയിരിക്കുമെന്നാണ്‌ ആദ്യം കരുതിയതെങ്കിലും കാവ്യ അപമര്യാദയായി സംസാരിച്ചതോടെ പ്രശ്‌നം ഗുരുതരമാണെന്നു മനസിലാക്കുകയും നാട്ടിലുള്ള ജ്യേഷ്‌ഠനെ വിളിച്ച്‌ പ്രശ്‌നം പറയുകയും ചെയ്‌തു. വിവാഹത്തിനായി എടുത്ത ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യാന്‍ തുടങ്ങിയെങ്കിലും സ്വന്തം മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി നിശാല്‍ നാട്ടിലേക്ക്‌ വരിയകയായിരുന്നു. വിവാഹത്തിന് മൂന്നു ദിവസം മുമ്പ് കാവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. ഇതേക്കുറിച്ചു അന്വേഷിച്ചപ്പോള്‍ കാവ്യയുടെ മാതാപിതാക്കള്‍ വ്യക്തമായ മറുപടി തന്നില്ല.

ആശയക്കുഴപ്പത്തിലായ നിശാല്‍ കാവ്യയുമായി നേരിട്ടു സംസാരിക്കാന്‍ പുലര്‍ച്ചെ മൂന്നു മണിയോടെ കാവ്യയുടെ വീട്ടിലെത്തിയ നിശാലിനെ മാതാപിതാക്കള്‍ സ്വീകരിച്ചു. എത്തുന്ന വിവരം അറിയിച്ചിട്ടും കാവ്യ മുറിയില്‍നിന്നു പുറത്തുവന്നില്ല. അഞ്ചു മണിക്ക്‌ നിസംഗ ഭാവത്തില്‍ നിശാലിനെ കാണാനെത്തിയ കാവ്യ അധികം വൈകും മുന്‍പ്‌ മേക്കപ്പിട്ട്‌ ‘പട്ടണത്തില്‍ ഭൂതം’ സിനിമയുടെ ഷൂട്ടിങിനായി യാത്ര തിരിച്ചു. പോകുമ്പോള്‍ നിശാലിനോടു യാത്ര പറയാനുള്ള സമാന്യ മര്യാദ പോലും കാവ്യ കാണിച്ചില്ല.വൈകിട്ട്‌ മടങ്ങിയെത്തിയ കാവ്യ ഒന്നും സംഭവിക്കാത്തതുപോലെ വിവാഹത്തിനു സമ്മതമാണെന്നു പറയുകയും സ്‌നേഹത്തോടെ നിശാലുമായി പെരുമാറുകയും ചെയ്‌തുവെന്നും നോട്ടീസില്‍ പറയുന്നു.

വിവാഹശേഷം ആഭരണങ്ങള്‍ അടങ്ങിയ ബ്രീഫ്‌കെയ്‌സുമായി കാവ്യയുടെ അമ്മ നിശാലിന്റെ മാതാവിനെ സമീപിച്ചെങ്കിലും ആഭരണങ്ങള്‍ കാവ്യയുടെ അമ്മ തന്നെ സൂക്ഷിച്ചാല്‍ മതിയെന്നായിരുന്നു നിശാലിന്റെ അമ്മ മറുപടി നല്‍കിയതത്രേ. കുവൈറ്റിലെത്തിയ ശേഷം പട്ടണത്തില്‍ ഭൂതത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനെത്തിയ കാവ്യ മടങ്ങിയെത്തിയതിനു ശേഷമാണത്രേ കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

കാവ്യയും മലയാളത്തിലെ ഒരു പ്രമുഖനടനുമായുള്ള ബന്ധവും കാവ്യ തന്‍റെ അടുത്ത സുഹൃത്തായ മുന്‍നടിയോടു ചാറ്റിങ്ങിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങളും അറിഞ്ഞപ്പോഴാണ് താന്‍ ശരിക്കും തകര്‍ന്നതെന്ന് നിശാല്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഏതാണ് ആ നടന്‍ ? കാവ്യയുടെ ചാറ്റ് ഹിസ്റ്ററിയില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് ?

വക്കീല്‍ നോട്ടീസിന്‍റെ പകര്‍പ്പ് കയ്യില്‍ വച്ച് ചില വെബ്സൈറ്റുകളും പ്രസിദ്ധീകരണങ്ങളും സംഗതി ഖണ്ഡശ പ്രസിദ്ധീകരിക്കുകയാണ്. വക്കീല്‍ നോട്ടീസ് ഒക്കെ പരമ്പരയാക്കുന്നവരെ സമ്മതിക്കണം. എന്തായാലും കാവ്യയുടെ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ചവരെല്ലാം നിശാലിന്‍റെ ആരോപണങ്ങളും പ്രസിദ്ധീകരിക്കാന്‍ ബാധ്യസ്ഥരാണ്. ഒന്നും പ്രസിദ്ധീകരിക്കാത്തവര്‍ ഭാഗ്യവാന്‍മാര്‍. തനിക്കു പറയാനുള്ളതിന്‍റെ വിശദമായ ഒരു റിലീസ് മാധ്യമങ്ങള്‍ക്കായി വേറെ ഇറക്കുന്നുണ്ടെന്നും നിശാല്‍ പറഞ്ഞിട്ടുണ്ടത്രേ.

ഇതിനിടയില്‍ മേല്‍പ്പറഞ്ഞ ജനപ്രിയ നടന്‍റെ ഭാര്യയായ മലയാളത്തിലെ മുന്‍ജനപ്രിയ നായിക ഈ വിവാദങ്ങള്‍ ആരംഭിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയതായി പുതിയൊരു അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്തായാലും സംഗതി കൂടുതല്‍ കൂടുതല്‍ നാറ്റക്കേസായി വന്നുകൊണ്ടിരിക്കുകയാണ്. അകത്തു കിടക്കുന്നതെല്ലാം വലിച്ചു പുറത്തിട്ട് എല്ലാവരും കൂടി അത് കൂടുതല്‍ കൂതറയാക്കും. സിനിമാക്കാരുടെ ചീഞ്ഞളിഞ്ഞ ജീവിതം കണ്ട് ജനം മൂക്കുപൊത്തി ചിരിക്കുകയാണ്. സംഗതി സിനിമാറ്റിക് ആയതുകൊണ്ട് ആ നാറ്റവും ഒരു സുഗന്ധമാണല്ലോ !

തന്‍റേതല്ലാത്ത കാരണത്താല്‍…

ഒടുവില്‍ കെട്ടുകഥകളും അഭ്യൂഹങ്ങളും യാഥാര്‍ഥ്യമായി. കാവ്യ മാധവന്‍ വിവാഹമോചനം തേടി ഹര്‍ജി ഫയല്‍ ചെയ്തു. കേട്ടതിനെക്കാളും പ്രചരിപ്പിച്ചതിനെക്കാളും ചീഞ്ഞളിഞ്ഞ സത്യങ്ങളുമായി 24കാരിയായ ചലച്ചിത്രതാരം ദൗര്‍ഭാഗ്യകരമായ ദാമ്പത്യത്തിന് ഔദ്യോഗികമായി വിരാമം കുറിയ്‍ക്കുന്നു. കഥകളും അര്‍ഥത്യങ്ങളും പ്രചരിപ്പിക്കുന്നതിനെക്കാള്‍ മലയാളി സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ നടിക്ക് മാനുഷികപരിഗണന വച്ച് അല്‍പം സ്വസ്ഥതയും കഴിയുമെങ്കില്‍ മാനസികപിന്തുണയും നല്‍കാം.

വെറുമൊരു വിവാഹമോചനഹര്‍ജിയല്ല കാവ്യയുടേത് ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ വച്ചുനോക്കിയാല്‍ നിശാല്‍ചന്ദ്രക്കു കുറച്ചുനാളത്തേക്കു കോടതികയറി നടക്കാമെന്നു തോന്നുന്നു. വിവാഹമോചനഹര്‍ജിയോടൊപ്പം തന്നെ ഭര്‍ത്താവിന്‍റെ വീട്ടുകാരില്‍ നിന്നു നിരന്തരം ഭീഷണിയുള്ളതിനാല്‍ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും കാവ്യ ഫയല്‍ ചെയ്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം തടയല്‍ നിയമപ്രകാരം എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ്ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലും വിവാഹമോചനം തേടി കുടുംബ കോടതിയിലുമാണു കാവ്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്‌. നിശാല്‍ചന്ദ്ര, ഭര്‍തൃപിതാവ്‌ ചന്ദ്രമോഹന്‍നായര്‍, ഭര്‍തൃമാതാവ്‌ മണിനായര്‍, ഭര്‍തൃസഹോദരന്‍ ഡോ. ദീപക്‌ ചന്ദ്ര എന്നിവരാണ്‌ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍. ഹര്‍ജി പരിഗണിച്ച കോടതി സെപ്റ്റംബര്‍ 22ന് നിശാല്‍ ചന്ദ്രയോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണത്രേ.

2008 ഡിസംബര്‍ 11 നു സ്‌പെഷല്‍ മാര്യേജ്‌ ആക്‌ട് പ്രകാരം ഇടപ്പള്ളി സബ്‌ രജിസ്‌ട്രാര്‍ ഓഫീസിലാണ്‌ കാവ്യയുടേയും നിശാല്‍ ചന്ദ്രയുടെയും വിവാഹ റജിസ്‌ട്രേഷന്‍ നടന്നത്‌. തുടര്‍ന്ന്‌ 2009 ഫെബ്രുവരി അഞ്ചിനു കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം കുവൈത്തിലേക്കു മടങ്ങിയ കാവ്യ 2009 മാര്‍ച്ചില്‍ നാട്ടിലേക്കു തിരികെ വന്നിരുന്നു. ബന്ധുവിന്റെ കല്യാണത്തിനു പങ്കെടുക്കാന്‍ നാട്ടിലേക്കു മടങ്ങിയ കാവ്യ പിന്നീട്‌ കുവൈത്തിലേക്കു തിരികെപ്പോയില്ല. കാവ്യ മടങ്ങിയെത്തിയപ്പോള്‍ മുതല്‍ ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്ന കഥകളും കവിതകളും ലേഖനങ്ങളും പ്രചരിച്ചിരുന്നു. കാവ്യയോ നിശാലോ തങ്ങള്‍ പിരിയുകയാണെന്ന് എവിടെയും സ്ഥിരീകരിച്ചിരുന്നില്ല. മറിച്ച് എല്ലാം മാധ്യമസൃഷ്ടിയാണെന്ന് നിശാല്‍ പലയിടത്തും പറയുകയും ചെയ്തിരുന്നു.

എന്നിട്ടും നിശാലിന് കേരളസമൂഹം മാപ്പുനല്‍കിയില്ലെന്നു മാത്രമല്ല, മടങ്ങിയെത്തിയ കാവ്യയെ സിനിമയും പ്രേക്ഷകരും സ്നേഹപൂര്‍വം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നിശാല്‍ കാവ്യയ്‍ക്കു വക്കീല്‍ നോട്ടീസയച്ചിരുന്നു.തനിക്കും കുടുംബത്തിനുമെതിരേ കാവ്യ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നതായിരുന്നു ആവശ്യം. അതിനു മറുപടിയെന്നോണമാണ് അഞ്ചു മാസത്തെ മധുവിധുവിന്‍റെ ക്രൂരമായ അനുഭവങ്ങളുമായി കാവ്യയുടെ ഹര്‍ജി കോടതിക്കു മുന്നിലെത്തിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരെ വിശ്വസിക്കാമെങ്കില്‍ കാവ്യയുടെ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങളും ആവശ്യങ്ങളും‍ ഇവയാണ്-

1. ഭര്‍ത്താവും ബന്ധുക്കളും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.
2. കുവൈത്തിലെ ഭര്‍തൃഗൃഹത്തില്‍ കാവ്യയെ വീട്ടുതടങ്കലിലാക്കി.
3. ടോയ്‍ലറ്റ് വൃത്തിയാക്കല്‍ ഉള്‍പ്പെടെ വീട്ടിലെ എല്ലാ ജോലികളും ചെയ്യിച്ചു.
4. താഴ്ന്ന ജാതിക്കാരിയെന്ന് ആക്ഷേപിച്ച് ഭക്ഷണം കഴിക്കാന്‍ പ്രത്യേക പാത്രം നല്‍കി.
5. കാവ്യയുടെ 550 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു.
6. ജോലിസ്ഥലത്തും വീട്ടിലും ഭര്‍ത്താവ് പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തണം.
7. ദുബായില്‍ ഭര്‍ത്താവിന്‍റെ സഹോദരന്‍റെ പേരില്‍ വീട് വാങ്ങാന്‍ നിര്‍ബന്ധിച്ചു.

എന്തായാലും കോടതിക്കു മുന്നില്‍ തടിച്ചുകൂടാന്‍ ജനക്കൂട്ടത്തിനൊരു വിഷയമായി. വഴിവക്കിലെ പൊതുയോഗങ്ങളും മറ്റും നിരോധിച്ച് ഗതാഗതം സുഗമമാക്കുന്ന കോടതി ഇത്തരം കേസുകളില്‍ വിചാരണ ലൈവ് ആയി കാണാന്‍ വേണ്ടി ഇരച്ചെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മറ്റൊരു വിധി പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഭയപ്പെടാം.

ന്റെ പേരു ശശി !!!!

മൈ നെയിം ഈസ് ഖാന്‍ എന്ന ബോളിവുഡ് ചിത്രം ഒരു വന്‍വിജയമായി മാറുന്ന സാഹചര്യത്തില്‍ ആ സിനിമയുണ്ടാക്കിയ തരംഗവും അതുമൂലം സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാനുണ്ടായിരിക്കുന്ന മൈലേജും കണക്കിലെടുത്ത് സില്‍മ മലയാളത്തില്‍ റീമേക്ക് ചെയ്യാനുള്ള ഒരു ആലോചന ഇവിടെ ആരംഭിക്കുകയാണ്. മലയാള സിനിമയുടെയും രാഷ്ട്രീയ പശ്ചാത്തലങ്ങളുടെയും സാഹചര്യത്തില്‍ ചെറിയ മാറ്റങ്ങളോടെയാവും സിനിമ അവതരിപ്പിക്കുക. സിനിമയുടെ പേര്- ന്റെ പേര് ശശി.

നായകന്‍ ശശിയായി ശ്രീമാന്‍ ദിലീപും നായികയായി കുമാരി കാവ്യ മാധവനും അഭിനയിക്കുന്നതിനോടാണ് എനിക്കു താല്‍പര്യം. ഷാറൂഖും കജോളുമെന്ന പോലെ മലയാളിയുടെ പ്രിയപ്പെട്ട ജോഡിയായിരുന്ന ദിലീപും കാവ്യയുമാകുമ്പോള്‍ പടം ഹിറ്റാകുമെന്നുറപ്പാണല്ലോ. മലയാളത്തിന്റെ കരണ്‍ ജോഹറായ ജോണി ആന്റണിയെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. ബ്ളോഗെഴുതുന്നതു പോലെ സിനിമ എഴുതാനാവില്ലാത്തതിനാല്‍ മലയാള സിനിമയെ താങ്ങിനിര്‍ത്തുന്ന തിരക്കഥാ ഇരട്ടകളായ ഉദയകൃഷ്ണ-സിബി കെ.തോമസ് ടീംസിനോട് തിരക്കഥയെഴുതിത്തരാവോ എന്നു ചോദിക്കാന്‍ നാളെ ഞാന്‍ എറണാകുളത്തേക്കു പോകുന്നുണ്ട്. പറ്റിയാല്‍ വിഷുവിനു പടമിറക്കണം.

സിനിമയുടെ ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ മുതല്‍ തന്നെ വിവാദങ്ങളും തുടങ്ങാനാണ് എന്റെ പദ്ധതി. അങ്ങനെ ആദ്യന്തം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നെങ്കില്‍ മാത്രമേ ന്റെ പേരു ശശി സൂപ്പര്‍ ഹിറ്റാവുകയുള്ളൂ. തിലകനെ സിനിമയില്‍ അഭിനയിപ്പിക്കാതിരിക്കുക എന്നതാണ് അതിനു വേണ്ടി പ്രാഥമികമായി ചെയ്യാനുദ്ദേശിക്കുന്നത്. പകരം നായികയുടെ അച്ഛന്റെ വേഷത്തില്‍ നെടുമുടി വേണുവിനെ അഭിനയിപ്പിക്കും. പിന്നെ, ഡെയ്ലി ബേസിസില്‍ വിവാദം സിനിമയെ പിന്‍തുടര്‍ന്നുകൊള്ളും.

ഇതൊരു ബിഗ്ബജറ്റ് സിനിമയായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അപ്പോള്‍ തന്നെ സംഗതി ചലച്ചിത്രവിരുദ്ധമായി. അക്കാരണത്താല്‍ തന്നെ മലയാളം സിനിമാ നിര്‍മാതാക്കളുടെ സംഘടന ന്റെ പേരു ശശിക്കു വിലക്കേര്‍പ്പെടുത്തും. അതിന്റെ സംവിധായകനെയും താരങ്ങളെയുമൊക്കെ വിലക്കും. അപ്പോള്‍ പിന്നേം വിവാദം ഉണ്ടാകും. തികച്ചും സംഘടനാവിരുദ്ധമായി ഇതിന്റെ ഷൂട്ടിങ്ങിനു വേണ്ടി പതിനായിരക്കണക്കിന് അടി ഫിലിം ഞാന്‍ കൂടുതലുപയോഗിക്കും. നടിമാരുടെ കുപ്പായം അലക്കി ഉണങ്ങാനിടാന്‍ വരെ പുതുപുത്തന്‍ ഫിലിം റോളുകള്‍ ചുരുള്‍ നിവര്‍ത്തും. സിനിമ ഇറങ്ങുന്നതിനു മുമ്പേ എല്ലാ പത്രത്തിലും ഫുള്‍പേജ് പരസ്യം കൊടുക്കും. അങ്ങനെ 10 സെന്റീമീറ്ററില്‍ കുടുതല്‍ വലിപ്പത്തില്‍ സിനിമയുടെ പരസ്യം കൊടുക്കാന്‍ പാടില്ല എന്ന നിയമവും ഞാന്‍ ലംഘിക്കും.

ന്റെ പേരു ശശി ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പ് തന്നെ ദിലീപിനു ഞാന്‍ ഫുള്‍ സ്ക്രിപ്റ്റ് കൊടുക്കും. ഒരു കോപ്പി ഞാനും സൂക്ഷിക്കും. ദിലീപും കാവ്യയും അങ്ങേരെടെ ചേട്ടനും അളിയനും ഡ്രൈവറും അലക്കുകാരനും എല്ലാവരും കൂടിയിരുന്ന് ആ സ്ക്രിപ്റ്റ് തിരുത്തും. അതില്‍ നിറയെ ദിലീപ് കോമഡി എഴുതിച്ചേര്‍ക്കും. അതു കേട്ട് കാവ്യ തലകുത്തി മറിഞ്ഞു ചിരിക്കും. അതോടെ പടം ഹിറ്റായെന്നുറപ്പിച്ച് ദിലീപ് പൃഥ്വിരാജ് പടങ്ങള്‍ക്കു പണി കൊടുക്കാനുള്ള വിദ്യകളാലോചിക്കും. പക്ഷെ, ഞാനാരാ മോന്‍. ദിലീപ് എഴുതിയ സ്ക്രിപ്റ്റ് വച്ച് ഷൂട്ട് ചെയ്ത ശേഷം ഉദയകൃഷ്ണ- സിബി കെ.തോമസ് ടീംസിന്റെ സ്ക്രിപ്റ്റ് വച്ച് പടം ഡബ്ബ് ചെയ്യും.

സിനിമയുടെ ഏകദേശ കഥ എന്റെ മനസ്സിലുള്ളത് ഇതാണ്: ദിലീപ് ശശി (ശശി അയ്യഞ്ചിറ അല്ല) എന്ന ചെറുപ്പക്കാരനാണ്. ചെറുപ്പത്തില്‍ തീര്‍ത്തും മന്ദബുദ്ധിയായിരുന്ന ശശി സ്വപ്രയത്നം കൊണ്ട് ബുദ്ധിമാനായ ആളാണ്. ശശിയുടെ വീട് അങ്ങ് ഗ്രാമത്തിലാണ്. വീട്ടിലമ്മച്ചി മാത്രമേയുള്ളൂ. പെങ്ങള് ശശിയുടെ ചെറുപ്പം മുതലേ പുര നിറഞ്ഞു നില്‍ക്കുകയാണ്. മന്ദബുദ്ധിത്തരം ഒക്കെ മാറിയപ്പോള്‍ ശശി ജീവിതമാര്‍ഗം തേടി നേരേ കൊച്ചിയിലേക്കു പോയി. പിന്നെ കഥ കൊച്ചിയിലാണ്. കൊച്ചിയിലെത്തുന്ന ശശിക്ക് ആകെമൊത്തം പ്രതിസന്ധികളാണ്. മന്ദബുദ്ധിയായിരുന്ന കാലത്ത് വീട്ടിലിരുന്ന് ശശി പ്രൈവറ്റായി പഠിച്ച് എംബിഎ ഡിഗ്രി നേടിയിരുന്നു. ആ ഡിഗ്രി വച്ച് ശശി കൊച്ചിയിലെ ഒരു വല്യ കമ്പനിയില്‍ ചെറിയൊരു ജോലി സംഘടിപ്പിച്ചു. ഒരൂസം ജോലി കഴിഞ്ഞ് വീട്ടിലോട്ടു വരുമ്പോള്‍ ശശിയെ ഒരു കാറ് മുട്ടാന്‍ വന്നു. ശശി ഡോറു തുറന്ന് അതിന്റെ ഡ്രൈവറെ(ഹരിശ്രീ അശോകന്‍) അടിച്ചു. പിന്‍സീറ്റിലിരുന്ന സുന്ദരിയായ കുട്ടിയമ്മയെ (കാവ്യ മാധവന്‍) ചീത്തവിളിച്ചു. പിറ്റേന്ന് രാവിലെ ഓഫിസില്‍ ചെല്ലുമ്പോള്‍ എംഡിയുടെ ചെയറില്‍ ദേണ്ടേ ഇരിക്കുന്നു കാവ്യ. അബ്ടെയാണ് ഇന്റര്‍വെല്‍.

ചായേം കടീം കഴിഞ്ഞ് പ്രേക്ഷകര്‍ തിരിച്ചു തിയറ്ററിനുള്ളില്‍ കയറുമ്പോളേ ഒരു പാട്ടാണ്. ശശിയും കുട്ടിയമ്മയും മാഫിയ ശശിയുടെ നൃത്തസംവിധാനത്തില്‍ അലക്സ് പോളിന്റെ ഈണത്തില്‍ ഉദിത് നാരായണന്റെ ശബ്ദത്തില്‍ ഭയങ്കരന്‍ പാട്ട്. പാട്ടു കഴിയുമ്പോള്‍ കോടീശ്വരിയായ കുട്ടിയമ്മ തന്റെ ജീവിതകഥ ഇങ്ങനെ പറയും- വീട്ടില്‍ അപ്പച്ചന്‍ (നെടുമുടി വേണു) കാശുണ്ടാക്കാന്‍ നടക്കുവാരുന്നു, അന്നേരം അമ്മച്ചി അടുക്കളയിലെ പുകയില്‍ കട്ടപ്പൊകയായിപ്പോയി. സ്നേഹം വീട്ടിലെവിടുന്നും കിട്ടാതെ വന്ന കുട്ടിയമ്മ ശശിയിലൂടെയാണ് ആ സാധനം എന്നതാണെന്നു പോലും അറിയുന്നത്. ഇപ്പോള്‍ അമേരിക്കയില്‍ വല്യ ബിസിനസുകാരനായ മരുമകന്‍ കുട്ടപ്പന്‍ കുട്ടിയമ്മയെ കെട്ടാന്‍ വരുന്നു. എന്നാല്‍ കുട്ടപ്പന് കുട്ടിയമ്മയെ കെട്ടി അപ്പച്ചനേം കൊന്ന് സ്വത്ത് മുഴുവന്‍ തട്ടിയെടുക്കുകയാണ് ലക്ഷ്യമെന്നത് പ്രത്യേകം പറയേണ്ടല്ലോ.

ഇത്രേം ആയിക്കഴിയുമ്പോള്‍ ശശി തന്റെ ഹീറോയിസം പുറത്തെടുക്കുകയാണ്. നേരേ കുട്ടിയമ്മയുടെ അപ്പച്ചന്റെ അടുത്ത് ചെന്നു പറയും- ന്റെ പേരു ശശി ! അവിടെ മുതല്‍ ഭയങ്കര മ്യൂസിക്കും മുടിഞ്ഞ ക്ളാപ്പും ആയിരിക്കും. അടുത്ത സീനില്‍ വിമാനം. പിന്നത്തെ സീനില്‍ അമേരിക്കേന്നു വരുന്ന കുട്ടപ്പന്‍ (റിയാസ് ഖാന്‍). ശശിയും കുട്ടപ്പനുമായുള്ള ഇടി. കട്ടമസിലുള്ള കുട്ടപ്പനെ ശശി ഇടിച്ചു തൂറ്റിക്കുമ്പോള്‍ കൊല്ലാതെ വിട്ടേക്കണം കൊന്നിട്ടു ജയിലില്‍ പോയാല്‍ ക്ളൈമാക്സില്‍ കല്യാണം നടക്കുവേലന്നു കുട്ടിയമ്മ പറയും. അതു കേട്ടപാടേ സ്റ്റണ്ട് നടക്കുന്ന 80 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നു കാലുതെറ്റി താഴേക്കു വീണു ചത്തുപോകുന്ന കുട്ടപ്പന്‍. അടുത്ത സീനില്‍ കമ്പനിയുടെ എംഡിയായി ചാര്‍ജെടുക്കുന്ന ശശി. അടുത്തോട്ടു വരുന്ന കുട്ടിയമ്മയെ എടുത്തുപൊക്കുമ്പോള്‍ ഉദിത് നാരായണന്റെ ശബ്ദത്തിലുള്ള പാട്ട് പിന്നേം ഇടും. അന്നേരം ടൈറ്റിലെല്ലാം കൂടി കയറി വരും. തീര്‍ന്നു, ഇത്രേയുള്ളൂ.

ഇതിനെ നമ്മള്‍ പ്രിന്റ് ആന്‍ഡ് പബ്ളിസിറ്റി ആകുമ്പോഴേക്കും തീം മാറ്റി കൊച്ചിക്കാര്‍ ശശിയോടു ചെയ്തത് എന്ന മട്ടില്‍ മാറ്റും. കൊച്ചിക്കാരെല്ലാം കൂടി ശശിയെ കൊല്ലാന്‍ നോക്കി എന്ന സന്ദേശത്തോടൊപ്പം ശശി ശരിക്കും ദിലീപ് തന്നെയാണ് എന്നു കൂടി തിരുകുമ്പോള്‍ പടം ഹിറ്റാകുമെന്നുറപ്പാണ്. അതിനു വേണ്ടി കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് ദിലീപിനെ പ്രൈവറ്റ് ബസുകാരെക്കൊണ്ട് തല്ലിക്കുകേം നോര്‍ത്തില്‍ വച്ചു ട്രെയിന്‍ കയറ്റി കൊല്ലാന്‍ നോക്കുകേം ഒക്കെ ചെയ്തതായി പ്രചരിപ്പിക്കും. കേരളം മുഴുവന്‍ അങ്ങനെ സില്‍മേടെ വരവും നോക്കിയിരിക്കുമ്പോള്‍ വിഷുവിന് പടം റിലീസ് ചെയ്യും. നിങ്ങളും കാത്തിരിക്കുക- ന്റെ പേരു ശശി !!!!

തടിമിടുക്കി !

സ്ലിം ബ്യൂട്ടിയൊന്നും ഒരു ബ്യൂട്ടിയല്ലാതായിരിക്കുന്നു. കാറ്റടിച്ചാല്‍ തലകുത്തി വീഴുന്ന മോഡലുകള്‍ ഫാഷന്‍ ലോകത്തിന്റെ നെറുകയില്‍ നിന്നെപ്പോള്‍ താഴെ വീഴുമെന്നും പറയാന്‍ പറ്റില്ല. ഫാഷന്‍ ഡിസൈനര്‍മാരും ഫാഷന്‍ മോഡലുകളും അഴകളവുകള്‍ കൃത്യമായി നിര്‍വചിച്ചിരിക്കുന്ന ഫാഷന്‍ കാലത്ത് മെലിയാതിരിക്കാന്‍ ആര്‍ക്കു കഴിയും എന്നത് മറ്റൊരു ചോദ്യമാണ്. ഇതിനുള്ള ഉത്തരമാണ് പ്ലസ് സൈസ് ഫാഷന്‍ അഥവാ തടിമിടുക്കുള്ളവരുടെ ഫാഷന്‍.

മുഖ്യധാരാ ഫാഷന്‍ ഷോകളെ ആക്ഷേപിക്കാനും മറ്റുമായി ഭയങ്കര തടിയുള്ളവര്‍ നടത്തുന്ന ഭീകര ഫാഷന്‍ ഷോകള്‍ പോലെയല്ല പ്ലസ് സൈസ് ഫാഷന്‍ പ്രസ്ഥാനം. തടിച്ചി, തടിയന്‍ എന്നൊക്കെ വിളിക്കാന്‍ തോന്നും വിധം തൂക്കക്കൂടുതലുള്ളവര്‍ക്കു വേണ്ടി മാത്രമുള്ളതെന്നു കരുതപ്പെട്ടിരുന്ന പ്ലസ് സൈസ് ഫാഷനും അതിന്റെ വക്താക്കളും പോയ വര്‍ഷം ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യധാരയില്‍ തന്നെ പ്ലസ് സൈസ് ഫാഷന്‍ ഇടം നേടിയിരുന്നു. പലരും പ്ലസ് സൈസ് ഫാഷന്‍ ഡിസൈനിങ്ങില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. മെലിഞ്ഞു മെലിഞ്ഞു ചാകാറായിരുന്ന അനേകം മോഡലുകള്‍ ആശ്വാസത്തോടെ വല്ലതുമൊക്കെ വാരിവലിച്ചു തിന്നു. തടിയുള്ളവര്‍ സ്വന്തം തൂക്കത്തില്‍ അഭിമാനിച്ചു; ശരീരത്തെ സ്നേഹിച്ചു.

2010ല്‍ പ്ലസ് സൈസ് ഫാഷന്‍ അപാരമായ വളര്‍ച്ച നേടുമെന്നാണ് നിരീക്ഷണങ്ങള്‍. ഫാഷന്‍ മോഡല്‍ എന്നാല്‍ മെലിഞ്ഞിരിക്കുന്നവള്‍ എന്ന സങ്കല്‍പം ഇപ്പോള്‍ തന്നെ മാറിയിട്ടുണ്ട്. പ്ലസ് സൈസ് മോഡലുകള്‍ ഇപ്പോള്‍ അസ്തിത്വപ്രതിസന്ധി നേരിടുന്ന ആലിലമോഡലുകളെക്കാള്‍ ശ്രദ്ധ നേടുന്നു. സെക്സ് അപ്പീലും തണ്ടും തടിയുമുള്ളവര്‍ക്കു തന്നെ കൂടുതല്‍. ഫാഷന്‍ ചാനലുകളില്‍ ‘പലതും’ കാണാനിരിക്കുന്നവര്‍ക്കും സന്തോഷം.

ഫാഷനില്‍ മാത്രമല്ല ഈ തരംഗം. മെലിഞ്ഞിരിക്കുന്ന പെണ്ണുങ്ങള്‍ക്ക് പൊതുവേ ഡിമാന്‍ഡ് കുറയുകയാണോ എന്നു സംശയിക്കേണ്ട വിധമാണ് സൌന്ദര്യസങ്കല്‍പങ്ങളുടെ പോക്കും. മലയാളിക്ക് പ്രത്യേകിച്ചും കാണാനും ഇടപെടാനും ഇഷ്ടം പ്ളസ് സൈസ് സുന്ദരിമാരോടാണ്. ഷീല, ജയഭാരതി, ശ്രീവിദ്യ, കാവ്യ മാധവന്‍ തുടങ്ങി നമിതയും ഷക്കീലയും വരെ പ്ളസ് സൈസസിന്റെ ആനുകൂല്യത്തില്‍ മലയാളത്തിന്റെ വിശ്വസുന്ദരിമാരായ നടിമാര്‍ തന്നെ എത്ര ! ഇവരൊക്കെ ജനക്കൂട്ടങ്ങളെ ആകര്‍ഷിച്ചത് അഭിനയശേഷി കൊണ്ടു മാത്രമായിരുന്നില്ല എന്നോര്‍ക്കണം. ഹോളിവുഡിലും കിം കര്‍ദാശിയനെപ്പോലുള്ളവര്‍ ഉയര്‍ത്തുന്ന അലകള്‍ അങ്ങനെ അടങ്ങുന്നതല്ല. ഇനിയങ്ങോട്ട് തടിമിടുക്കികള്‍ എല്ലാ രംഗവും കീഴടക്കുമെന്നു കരുതാം.

ഇതിന്റെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക പ്രത്യാഖാതങ്ങള്‍ എന്തൊക്കെയായാലും മെലിഞ്ഞിരിക്കാന്‍ വേണ്ടി മരിക്കാന്‍ പോലും തയ്യാറാവുന്ന ഗേള്‍സിനെക്കാള്‍ തടിയും തൂക്കവും വണ്ണവുമുള്ള പ്ളസ് സൈസ് ചേച്ചിമാരെയും ആന്റിമാരെയുമാണ് എനിക്കിഷ്ടം. അവരുടെ വിശാലമായ ശരീരത്തില്‍ തീര്‍ച്ചയായും വിശാലമായ ഒരു മനസ്സും ഉണ്ടാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മോഡലുകള്‍ പട്ടിണി കിടന്നും പലതരം മരുന്നുകള്‍ കഴിച്ചും മരിച്ചുവീഴുന്നിടത്തു നിന്നാണ് മറിച്ചൊരു ചിന്ത ഫാഷന്‍ ലോകത്ത് ആരംഭിച്ചത്. അതാകട്ടെ അതിവേഗം പടരുകയും ചെയ്തു. എന്നാല്‍, തറവാട്ടില്‍ പിറന്ന ഫാഷന്‍ ഡിസൈനര്‍മാര്‍ ഇപ്പോഴും അളവുകളില്‍ മുറുകെ പിടിച്ചിരിക്കുന്നു. ഫാഷന്‍ ഷോകളില്‍ പ്ലസ് സൈസ് വിഭാഗം ഉള്‍പ്പെടുത്തുന്നതിനെ ഇവര്‍ എതിര്‍ക്കുന്നു. പ്ലസ് സൈസ് ഫാഷന്‍ വെറും ഫാഷന്‍ മിമിക്രി ആണെന്ന് എന്തുകൊണ്ടോ ഇവര്‍ വിശ്വസിക്കുന്നു. എന്നാല്‍, അത്ര എളുപ്പത്തില്‍ തള്ളിക്കളയാനാവുന്നതല്ല ഇൌ മേഖല എന്നാണ് ഇൌ വര്‍ഷത്തെ ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന.

ക്രിസ്റ്റല്‍ റെന്‍ അടക്കമുള്ളവര്‍ വന്‍ജനക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നു, പ്രധാന ഫാഷന്‍ മാഗസിനുകളുടെയെല്ലാം കവറുകള്‍ കയ്യടക്കുന്നു. എല്ലെ, വി മാഗസിനുകള്‍ പ്ലസ് സൈസ് മോഡലിങ് ആഘോഷിക്കുമ്പോള്‍ പട്ടിണിയും പരിവട്ടവുമായി ഫാഷന്‍ സ്വപ്നങ്ങള്‍ നെയ്ത് ശരീരം അളവുകള്‍ക്കിപ്പുറത്തു നിര്‍ത്തിയിരിക്കുന്ന മോഡലുകള്‍ ചോദിക്കുന്നു: നിക്കണോ, പോണോ ? ഒരുത്തരം കിട്ടാന്‍ അസ്വസ്ഥതയുടെ അളവുകള്‍ക്ക് കാത്തിരുന്നേ പറ്റൂ.

പാര്‍വതിയും കാവ്യയും തമ്മിലെന്തു വ്യത്യാസം ?

രണ്ടാഴ്ച മുമ്പ് ഒരു രാത്രി. കോഴിക്കോട്ടു നിന്ന് രാത്രി പത്തേമുക്കാലിനുള്ള മലബാര്‍ എക്സ്പ്രസ്സില്‍ കോട്ടയത്തേക്കു പോകാന്‍ ഞാനുമുണ്ടായിരുന്നു. ട്രെയിന്‍ പോവാറായപ്പോള്‍ ഒരച്ഛനും അമ്മയും മകളും കൂടി കയറി. അല്‍പം തടിച്ചു സുന്ദരിയായ മകള്‍ വന്നുകയറിയതും നെറ്റിയില്‍ കൈവച്ച് സീറ്റില്‍ മുഖം കുനിച്ചിരുന്നു. വായ്‍നോട്ടം പണ്ടേ ശീലമായതിനാല്‍ ആളെ പെട്ടെന്നു തിരിച്ചറിഞ്ഞു- കാവ്യ മാധവന്‍. സില്‍മാ നടിയായിരുന്നു. പിന്നെ, കല്യാണം കഴിഞ്ഞപ്പോള്‍ അഭിനയം നിറുത്തി. അതു കഴിഞ്ഞ് വിവാഹമോചനമെന്നും മറ്റും പത്രക്കാര്‍ വാര്‍ത്തയെഴുതി നാറ്റിച്ചു. ഇപ്പോള്‍ കടയുദ്ഘാടനങ്ങളുമായി ജീവിക്കുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിക്കോട് നഗരത്തില്‍ മാത്രം ശ്രീമതി കാവ്യ നിഷാല്‍ മൂന്ന് ഉദ്ഘാടനങ്ങളാണ് നടത്തിയത്. കൊച്ചു സ്ഥാപനങ്ങള്‍. തുണിക്കട, ബ്യൂട്ടി പാര്‍ലര്‍ റേഞ്ചിലുള്ള സ്ഥാപനങ്ങള്‍. ഇതെന്തിനാണിപ്പോള്‍ ഇതൊക്കെ പറയുന്നതെന്നു വിചാരിക്കുന്നുണ്ടാവും. ഒന്നുമില്ല. കാവ്യ സിനിമയിലേക്കു തിരിച്ചു വരുന്നു എന്നൊക്കെ മുമ്പേ കേട്ടിരുന്നു. യുവനടന്‍ മമ്മൂട്ടിയുടെ നായികയായി ഒരു ചിത്രം, പിന്നെ മേജര്‍ രവിയുടെ മാടന്‍കൊല്ലിയില്‍ പകല്‍ പോലീസും രാത്രി യക്ഷിയുമായി ആക്ഷന്‍ ഹീറോ പൃഥ്വിരാജിന്‍റെ നായികയായി അടുത്ത ചിത്രം അങ്ങനെയൊക്കെ കേട്ടതാണ്.
[smartads]
ഇപ്പോള്‍ പറയുന്നു, കാവ്യ മാടന്‍കൊല്ലിയിലേക്കില്ല. അപ്പോള്‍ കടയുദ്ഘാടനനങ്ങളൊക്കെയായി തുടരാനാണോ ആവോ ? എന്തായിരിക്കും മാടന്‍കൊല്ലി വേണ്ടെന്നു വയ്‍ക്കാന്‍ കാരണം ? ഐപിഎസ് ഓഫിസറായി ടൈറ്റ് കാക്കിയ്‍ക്കുള്ളില്‍ കാവ്യയെ കാണാനുള്ള പ്രേക്ഷകരുടെ ആഗ്രഹം നടക്കില്ല. മണിരത്നേട്ടന്‍റെ രാവണന്‍ ഗോകുലം ഗോപാലന്‍റെ പഴശ്ശിരാജ പോലെ നീണ്ടു നീണ്ടു പോകുന്നതുകൊണ്ട് മെഗാസ്റ്റാര്‍ പൃഥ്വിരാജിനും മാടന്‍കൊല്ലിയിലേക്കു വരാന്‍ പറ്റില്ല. അപ്പോള്‍ പടത്തിന്‍റെ സെറ്റപ്പ് കംപ്ളീറ്റ് മാറി. സ്ഥിരം പ്രേത എഴുത്തുകാരന്‍ സുനില്‍ പരമേശ്വരന്‍ (അനന്തഭദ്രം എഴുതിയത് സുന്‍ലേട്ടനായിരുന്നല്ലോ)എഴുതി മേജറേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ആരാവും നായകനെന്നുറപ്പിക്കാറായിട്ടില്ല. പക്ഷെ, നായിക ലോോകസുന്ദരിയാകേണ്ടിയിരുന്ന പാര്‍വതി ഓമനക്കുട്ടനായിരിക്കുമെന്നു കേള്‍ക്കുന്നു.

ഹിന്ദിയില്‍ നിന്നും ഇംഗ്ളീഷില്‍ നിന്നും ഒട്ടനവധി ഓഫറുകള്‍ കിട്ടിയിട്ടും വേണ്ടെന്നു വച്ച, കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കു ക്ഷണിക്കപ്പെട്ട് അവിടെ വിരിച്ചിരുന്ന റെഡ്‍കാര്‍പറ്റിലൂടെ കയറി നടന്ന് കാന്‍ സമിതിയുടെ ആദരം നേടിയ ആരും കൊതിക്കുന്ന പാര്‍വതി എന്തുകൊണ്ട് അരങ്ങേറ്റം മലയാളസിനിമയിലാക്കുന്നു ? മലയാളത്തോടുള്ള മമത, കേരളത്തോടുള്ള അഭിനിവേശം ! ഒലക്കേടെ മൂട് എന്നാണ് ചില വൃത്തികെട്ട വിമര്‍ശകര്‍ ആരോപിക്കുന്നത്. ദോഷൈദൃക്കുകള്‍ എല്ലായിടത്തുമുണ്ടല്ലോ.

ഒന്ന്, പാര്‍വതിക്ക് ഹിന്ദിയില്‍ നിന്നും മറ്റും ഭയങ്കര ഓഫറാണെന്നു പറയുന്നത് വെറും പുളുവാണത്രേ. സത്യന്‍ അന്തിക്കാടിന്‍റെ ഫാഗ്യദേവദ എന്ന സിനിമയില്‍ ആദ്യം നായികയാക്കാനുദ്ദേശിച്ചിരുന്നത് പാര്‍വതി ഓമനക്കുട്ടനെയായിരുന്നെന്നും ഫയങ്കര പൊക്കവും വല്യ ഗുണമില്ലാത്ത ഭിഗറും ഒക്കെക്കൊണ്ട് പിന്നെ വേണ്ടെന്നു വയ്‍ക്കുകയുമായിരുന്നെന്ന് വേറെ ചില ഗോസിപ്പുകാര്‍ പറയുന്നു. ഗോസിപ്പുകാര്‍ക്കൊക്കെ എന്തും പറയാമല്ലോ. പിന്നെ, കാന്‍ ഫെസ്റ്റിവലിലെ റെഡ് കാര്‍പറ്റിനെ പറ്റിയുമുണ്ട് അപവാദം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാര്‍വതി ഓമനക്കുട്ടനെ ആനയിച്ചുകൊണ്ടുപോയി അദരിച്ചു എന്നു പറയുന്നത് ഇവിടൊരു കൊച്ചു പെങ്കൊച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ തിയറികളെ വെല്ലുവിളിച്ചു എന്നു പറയുന്നപോലെ വെറും തട്ടിപ്പാണെന്നും അഭിപ്രായമുണ്ട്. ഒരു സിനിമേല്‍ പോലും അഭിനയിക്കാതെ കാനില്‍ ആദരിക്കപ്പെട്ട പാര്‍വതി ആരാ മോള് എന്ന മട്ടിലായിരുന്നു ചില പത്രവാര്‍ത്തകള്‍.

എന്നാല്‍, പാര്‍വതീടെ സൗന്ദര്യം കണ്ട് അസ്തപ്രജ്ഞരായ കാന്‍കാര്‍ ഓളെ വിളിച്ചോണ്ടുപോയതല്ല, മറിച്ച് പാര്‍വതി ബ്രാന്‍ഡ് അംബാസിഡറായ ഏതോ ഷഡ്ഡിക്കമ്പനിക്കാര്‍ കാന്‍ ഫെസ്റ്റിവലിന്‍റെ വാണിജ്യവിഭാഗത്തില്‍ അവരുടെ ബോര്‍ഡോ ഫ്ളെക്സോ മറ്റോ വയ്‍ക്കാന്‍ പോയപ്പോള്‍ പാര്‍വതിയെ കൂടെ കൊണ്ടുപോയതാണെന്നും പാര്‍വതി നടന്നൂന്നു പറയുന്ന റെഡ് കാര്‍പറ്റ് യഥാര്‍ഥ റെഡ് കാര്‍പറ്റ് അല്ലെന്നും റെഡ് കാര്‍പറ്റ് എന്താണെന്നറിയാത്ത പുറംപോക്കു പാര്‍ട്ടീസിനു ചുമ്മാ കയറിനടന്നു ഫോട്ടോയെടുക്കാന്‍ വേണ്ടിയിട്ടിരുന്ന റെഡ് കാര്‍പറ്റില്‍ നിന്നു ഫോട്ടോയെടുത്തൊരു തട്ടിപ്പായിരുന്നു അതെന്നും വൃത്തികെട്ട ഗോസിപ്പുകാര്‍ പറയുന്നുണ്ട്. പാര്‍വതി ഓമനക്കുട്ടനെ റെഡ് കാര്‍പറ്റില്‍ പിടിച്ചിട്ട് ആദരിച്ചു എന്ന വാര്‍ത്ത എന്തായാലും ചില മലയാള പത്രങ്ങളിലൊഴികെ ലോകത്തൊരു മാധ്യമത്തിലും വന്നിട്ടില്ലെന്നും ഈ ആഭാസന്മാര്‍ പറയുന്നു.
[smartads]
എന്നാല്‍, ഞാനിതൊന്നും വിശ്വസിക്കില്ല. മുയല്‍പ്പൂടയ്‍ക്ക് ലോകസുന്ദരിപ്പട്ടം മിസ്സായ മിസ് പാര്‍വതി മലയാളികളുടെ അഭിമാനമാണ്, രോമാഞ്ചമാണ്. വേള്‍ഡ് സിനിമ വേണ്ടെന്നു വച്ച് പാര്‍വതി മലയാളത്തിലേക്കു വരുന്നത് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് കാടിന്‍റെ മക്കള്‍ എന്ന പഴയ സിനിമയുടെ സെക്കന്‍ഡ് പാര്‍ട്ട് എടുക്കാന്‍ വരുന്നതുപോലെ തന്നെ വലിയ കാര്യമാണ്. ഇതില്‍ കംപ്ളീറ്റും ഞാന്‍ അഭിമാനിക്കുന്നു.

പിന്നെ, കാവ്യ മാധവനു മലയാള സിനിമയിലേക്കു തിരിച്ചു വരാന്‍ അനുയോജ്യമായ ഒരു പടം തന്നെ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ലേറ്റസ്റ്റ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ സ്റ്റാര്‍ ദിലീപിന്‍റെ നായികയായി റണ്‍വേ എന്ന സൂപ്പര്‍ ഹിറ്റ് പടത്തിന്‍റെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവത്തില്‍. അതൊരു വരവായിരിക്കും എന്നതില്‍ സംശയമില്ല. എനിക്ക് കാവ്യയും പാര്‍വതിയും ഒരുപോലെയാണ്. ശ്രിമതി കാവ്യ നിഷാല്‍ കോഴിക്കോട്ട് കടയുദ്ഘാടനങ്ങള്‍ നടത്തുന്നത് അത്ര മോശപ്പെട്ട കാര്യവുമല്ല. കോഴിക്കോട്ടെ തന്നെ വെസ്റ്റ്ലൈഫ് എന്ന ഇടത്തരം തുണിക്കടയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പാര്‍വതി ഓമനക്കുട്ടന്‍. കടയുദ്ഘാടനം ചെയ്തത് ഓളാണ്. കടയുടെ അസംഖ്യം പരസ്യബോര്‍ഡുകളില്‍ അര്‍ധനഗ്നയായി വിരിഞ്ഞിരിക്കുന്നതും ഓളാണ്. എല്ലാവര്‍ക്കും മലയാള സിനിമയുടെ ആശംസകള്‍ !