കാണാം, നേരേ ചൊവ്വേ

ചെവ്വയുടെ മണ്ണിലിറങ്ങിയ ക്യുരിയോസിറ്റി തലയുയര്‍ത്തി, കൈകള്‍ വിരിച്ചു വിജൃംഭിച്ചു നില്‍ക്കുന്നു. തലയിലും കൈകളിലുമുള്ള ക്യാമറകള്‍ ചൊവ്വാദോഷങ്ങളെ അതിജീവിച്ച് കണ്ണു ചിമ്മുന്നു. ഫലമായി ഹൈ റെസലൂഷന്‍ പടങ്ങള്‍ ക്യുരിയോസിറ്റി സ്വന്തം ട്വിറ്ററില്‍ അപ്‍ലോഡ് ചെയ്യുന്നു.മുകളിലുള്ള ക്യാമറ സമുച്ചയത്തിലെ ഇടതും വലതുമുള്ള നാവിഗേഷന്‍ ക്യാമറകളില്‍ നിന്നുള്ള ഹൈ റെസലൂഷന്‍ ചിത്രങ്ങളാണ് നാസയുടെ വെബ്സൈറ്റില്‍ ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്യുരിയോസിറ്റിയുടെ കാഴ്ചപ്പാടില്‍ നിന്നുള്ള ചൊവ്വയെ നമ്മുടെ കണ്ണിലൂടെ അറിയണമെങ്കില്‍ ആദ്യം ക്യുരിയോസിറ്റിയെപ്പറ്റിയും അവന്‍റെ ക്യാമറകള്‍ എവിടെയാണെന്നതിനെപ്പറ്റിയും നമുക്കൊരു കാഴ്ചപ്പാടുണ്ടാകണം.ക്യുരിയോസിറ്റിയിലുള്ള പ്രധാനക്യാമറകള്‍ ഇവയാണ്.

ഇതിനു പുറമേ വേറെയും ഹാസ്ക്യാമുകളും മാസ്റ്റര്‍ ക്യാമറകളും താഴെയുണ്ട്. നിലവില്‍ എത്തിയിരിക്കുന്ന ചിത്രങ്ങള്‍ ഇതിലെ ഏറ്റവും ചെറിയ നാവ്ക്യാമുകളില്‍ (നാവിഗേഷന്‍ ക്യാമറ) നിന്നുമുള്ളതാണ്).ചിത്രം കളറല്ല എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ചൊവ്വയുടെ പ്രകൃതി വളരെ വ്യക്തമായി കാണാം. വലത് നാവിഗേഷന്‍ ക്യാമറയില്‍ നിന്നുളള്ള ഒരു ചിത്രവും ഇടതു നാവിഗേഷന്‍ ക്യാമറയില്‍ നിന്നുള്ള ഒരു ചിത്രവും നമുക്ക് കാണാം.

കൂടുതല്‍ ചിത്രങ്ങള്‍ നാസയുടെ വെബ്സൈറ്റില്‍ നിന്നു നേരിട്ടു കാണാം. [Link]

ഇതോടൊപ്പം അനേകം ചിത്രങ്ങള്‍ ചേര്‍ത്തു വച്ച് സൃഷ്ടിച്ച കളര്‍ വിഡിയോയയും നാസ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യുരിയോസിറ്റിയുടെ ലാന്‍ഡിങ് വിഡിയോ ആണ് സംഗതി. അതില്‍ ക്യുരിയോസിറ്റിയുടെ ഹീറ്റ് ഷീല്‍ഡ് വേര്‍പെട്ടുപോകുന്നത് വ്യക്തമായി കാണാം. ക്യുരിയോസിറ്റിയിലെ ക്യാമറകള്‍ അല്ല, ക്യുരിയോസിറ്റി നിലത്തിറങ്ങുന്നത് ചിത്രീകരിച്ച നാസയുടെ മാര്‍ഡി (Mars Descent Imager) ചിത്രീകരണസംവിധാനത്തിന്‍റേതാണ്. വിഡിയോ ഇതാണ്.

ഈ ഹീറ്റ് ഷീല്‍ഡ് ഉള്‍പ്പെടെ ക്യുരിയോസിറ്റിയെ നിലത്തിറക്കാന്‍ സഹായിച്ച വിവിധ സംഗതികള്‍ ക്യുരിയോസിറ്റിയില്‍ നിന്നകലെ ചൊവ്വയുടെ മണ്ണില്‍ പലഭാഗത്തായി ചിതറിക്കിടക്കുന്നതും മാര്‍ഡി കണ്ടെത്തിയിട്ടുണ്ട്. അതിന്‍റെ വിശദാംശങ്ങള്‍ അടങ്ങുന്ന ഈ വിഡിയോ കൂടി കാണുക.

കാലിഫോര്‍ണിയ ടൂര്‍

കാലിഫോര്‍ണിയയിലേക്കു ചരക്കുമായി പോകുന്ന ഉരു ദുബായ് കടപ്പുറം വഴി പോകുന്നതുപോലെയല്ല. യാത്ര നേരേ കാലിഫോര്‍ണിയയിലേക്കാണ്. ഉരുവില്‍ കയറുകയോ വെള്ളത്തില്‍ ചാടുകയോ നീന്തുകയോ ഒന്നും വേണ്ട. നിലവിലുള്ള സംവിധാനങ്ങള്‍ മാത്രം മതി, വിനോദയാത്ര ആംഭിക്കാം.

നമ്മള്‍ കാണാന്‍ പോകുന്ന സ്ഥലങ്ങള്‍-

യോസെമിറ്റീ നഷനല്‍ പാര്‍ക്ക്
സെഖോയ ആന്‍ഡ് കിങ് കാന്യന്‍ നാഷനല്‍ പാര്‍ക്ക്
ഡെത്ത് വാലി നാഷനല്‍ പാര്‍ക്ക്
റെഡ് വുഡ് നാഷനല്‍ പാര്‍ക്ക്
ജോഷ്വ ട്രീ നാഷനല്‍ പാര്‍ക്ക്

എത്ര ദിവസം കൊണ്ട് ഇതൊക്കെ കണ്ടു തീര്‍ക്കണമെന്ന് നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം. ഇതിനു വേണ്ടി പ്രത്യേകിച്ച് ത്യാഗമൊന്നും സഹിക്കേണ്ടതില്ല. ചിലവുമില്ല. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആണ് അസാധ്യമെന്നു തോന്നുന്ന ഈ പദ്ധതി നമുക്കു വേണ്ടി സാധ്യമാക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ നാഷനല്‍ പാര്‍ക്കുകളുടെ 360 ഡിഗ്രി പനോരമ വ്യൂ ആണ് സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ക്കിലേ റോഡിലൂടെ നമുക്ക് മൗസ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യാം. ഏതു വഴിയിലൂടെയും തിരിയാം, കാഴ്ചകള്‍ കാണാം. അണ്‍ലിമിറ്റഡ് എക്സ്പീരിയന്‍സ്.

ഇത്രയൊക്കെ ഗൂഗിള്‍ ലോകത്തിനു കാട്ടിക്കൊടുക്കുന്നത് ശരിയല്ല എന്നൊരു വിവാദം അവിടെ നിലവിലുണ്ട്. എന്തായാലും മെയ് മാസത്തില്‍ ഈ പറഞ്ഞ പാര്‍ക്കുകളിലൂടെ ഡ്രൈവ് ചെയ്ത് നിമിഷാര്‍ധം കൊണ്ട് സ്ട്രീറ്റ് വ്യൂ കാറിലെ 15 ലെന്‍സ് ക്യാമറകള്‍ ചിത്രീകരിച്ച ആയിരക്കണക്കിനു ചിത്രങ്ങള്‍ സൃഷ്ടിച്ച 360 ഡിഗ്രി വ്യൂ നിങ്ങളെ വിസ്മയിപ്പിക്കുമെന്നതില്‍ സംശയമില്ല. ഇവിടൊക്കെ നേരിട്ടു പോയി കണ്ടിട്ടുള്ളവര്‍ ഇതു കണ്ടു വിസ്മയിക്കണം എന്നു വാശിപിടിക്കരുത്.

ഞാന്‍ കൂടുതലൊന്നും വര്‍ണിക്കുന്നില്ല. മനോഹരമായ ഈ കാഴ്ച നിങ്ങള്‍ നേരിട്ട് ആസ്വദിക്കൂ. ഇതിന്‍റെ വിദ്യാഭ്യാസ മൂല്യം കണക്കിലെടുത്ത് കുട്ടികളെയും കാണിക്കൂ. എന്തൊക്കെയാണ് കാണാന്‍ പോകുന്നത് എന്നതിനെപ്പറ്റി ഏകദേശ ധാരണ ഉണ്ടാക്കുന്നതിനായി ഈ പാര്‍ക്കുകളുടെ വിക്കിപ്പീഡിയ പേജും നോക്കൂ. ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഹാപ്പി ജേണി !

യോസെമിറ്റീ നഷനല്‍ പാര്‍ക്ക് [Wikipedia] [Google Street View]
സെഖോയ ആന്‍ഡ് കിങ് കാന്യന്‍ നാഷനല്‍ പാര്‍ക്ക് [Wikipedia] [Google Street View]
ഡെത്ത് വാലി നാഷനല്‍ പാര്‍ക്ക് [Wikipedia] [Google Street View]
റെഡ് വുഡ് നാഷനല്‍ പാര്‍ക്ക് [Wikipedia] [Google Street View]
ജോഷ്വ ട്രീ നാഷനല്‍ പാര്‍ക്ക് [Wikipedia] [Google Street View]

കാലം മാറ്റിയ ക്യാമറ

ആശയത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ള ദൂരം വളരെ ചുരുങ്ങിയതാണ്. ക്യാമറകളില്‍ പുതുമകളും പരീക്ഷണങ്ങളും ഏറെ നടക്കുന്ന കാലത്തെ പുതിയ ആശയമാണ് സോഷ്യല്‍മാറ്റിക് ക്യാമറ. ഇന്‍സ്റ്റഗ്രാമില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന പോളറോയ്ഡ് ക്യാമറയാണ് സാധനം. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനായി തുടങ്ങി ഫേസ്ബുക്ക് പിന്നീട് സ്വന്തമാക്കിയ ഇന്‍സ്റ്റഗ്രാമിന്റെ സാധ്യതകളെ യഥാര്‍ത്ഥ ക്യാമറയില്‍ സാധ്യമാക്കുന്നതാണ് സോഷ്യല്‍മാറ്റിക് ക്യാമറ.

കാഴ്ചയില്‍ നിന്നു തുടങ്ങുന്നു വ്യത്യസ്തകള്‍. 16 ജിബി മെമ്മറി, 4:3 ടച്ച് സ്‌ക്രീന്‍, ഒപ്റ്റിക്കല്‍ സൂം, എല്‍ഇഡി ഫഌഷ് തുടങ്ങിയ കേട്ടുപരിചയിച്ച സിവശേതകള്‍ക്കു പുറമേയാണ് ക്യാമറയുടെ പുതുമകള്‍ നമ്മെ വിസ്മയിപ്പിക്കുന്നത്. പ്രധാനമായും രണ്ട് ലെന്‍സുകളാണ് ക്യാമറയിലുള്ളത്. ഒന്ന് മികച്ച നിലവാരത്തിലുള്ള ചിത്രങ്ങള്‍ എടുക്കുന്നതിനാണെങ്കില്‍ രണ്ടാമത്തേത് വെബ്ക്യാം നിലവാരത്തിലുള്ളതാണ്. ചിത്രത്തെ 3ഡി ഫില്‍ട്ടര്‍, ക്യുആര്‍കോഡ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഈ വെബ്ക്യാം ലെന്‍സ് സഹായിക്കും.

ചിത്രങ്ങള്‍ അപ്പപ്പോള്‍ പ്രിന്റ് ചെയ്യാന്‍ പേപ്പര്‍ ഷീറ്റും ഇങ്ക് കാട്രിഡ്ജും ക്യാമറയിലുണ്ടാവും. ഒപ്പം ഫോട്ടോ എടുക്കുന്ന നിമിഷം തന്നെ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ടാകും. ഫോട്ടോ എടുത്താല്‍ അടുത്ത നിമിഷം തന്നെ ഷെയര്‍ ചെയ്യാനും പ്രിന്റ് ചെയ്യാനുമാകും എന്നതാണ് ക്യാമറയുടെ എറ്റവും വലിയ സവിശേഷത. ഷെയറിങ് സമ്പൂര്‍ണമാക്കാന്‍ ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ക്യാമറയിലുണ്ടാകും. ക്യാമറയിലെ ഇന്‍സ്റ്റ ഒഎസ് 1.0 വഴി ചിത്രങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഷെയര്‍ ചെയ്യാനും ക്യുആര്‍ കോഡ് സഹായത്താല്‍ ഇന്‍സ്റ്റഗ്രാമ്മേഴ്‌സിനു കമന്റ് ചെയ്യാനും അത് ക്യാമറയില്‍ തന്നെ പരിശോധിക്കാനുമെല്ലാം സാധിക്കും.

ചുരുക്കിപ്പറഞ്ഞാല്‍ തീര്‍ത്തും വിര്‍ച്വല്‍ ആണെന്ന കരുതിയരുന്ന ഒരു സങ്കേതം യാഥാര്‍ഥ്യമാകുന്നതിന്റെ പുതുമയും വ്യത്യസ്തതയും സോഷ്യല്‍മാറ്റിക് ക്യാമറയിലുണ്ട്. സോഷ്യല്‍മാറ്റിക് ക്യാമറ എന്ന ആശയം യാഥാര്‍ഥ്യമാക്കുന്നതിനായി ഇന്‍ഡിഗോഗോ എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി. പദ്ധതിയിലേക്ക് സംഭവന നല്‍കാനും അഭിപ്രായം രേഖപ്പെടുത്താനും ആശയം നല്‍കാനും സൈറ്റ് സന്ദര്‍ശിക്കുക: indiegogo.com/socialmatic

നഗ്നതയുടെ ബുദ്ധിജീവി പരിപ്രേക്ഷ്യങ്ങള്‍

സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തു. നാട്ടുകാര്‍ അദ്ദേഹത്തെ ചീത്തവിളിച്ചു. തന്റെ സിനിമ തന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നു സന്തോഷ് പറഞ്ഞു. സന്തോഷിന്റെ സൃഷ്ടി ആവിഷ്കാരസ്വാതന്ത്ര്യമല്ല കോപ്രായമാണെന്നും അയാള്‍ക്ക് മനോരോഗമാണെന്നും ബുദ്ധിജീവികള്‍ വിലയിരുത്തി.സന്തോഷിനെ പിന്തുണയ്‍ക്കുന്നവരെയും തെറിവിളിച്ചു.

ഈജിപ്തില്‍ ഒരു യുവതി പൂര്‍ണനഗ്നയായി തന്റെ ചിത്രങ്ങളെടുത്ത് ബ്ലോഗുണ്ടാക്കി അതില്‍ പ്രസിദ്ധീകരിച്ചു. അത് തന്റെ ആവിഷ്കാരസ്വാതന്ത്ര്യമാണെന്നു പറഞ്ഞു.സന്തോഷിനെ എതിര്‍ത്തവര്‍ അവളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തെ മുല്ലപ്പൂവിപ്ലങ്ങളോട് ചേര്‍ത്തുകെട്ടി പിന്തുണച്ചു. അവള്‍ ചെയ്തത് തെറ്റാണെന്നും അവളെ ശിക്ഷിക്കണമെന്നും പറഞ്ഞ മതമൗലികവാദികള്‍ക്കെതിരേ ശബ്ദമുയര്‍ത്തി. ഈജിപ്‍ഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പ്രതീകമായി അവളെ വാഴ്‍ത്തിക്കൊണ്ടിരിക്കുന്നു.അവളുടെ നടപടികളെ വിമര്‍ശിക്കുന്ന എല്ലാവരെയും ആക്ഷേപിക്കുന്നു.

താന്‍ നഗ്നനായി നടക്കുകയോ ബോംബുണ്ടാക്കുകയോ സമൂഹത്തെ വെല്ലുവിളിക്കുകയോ ചെയ്തിട്ടില്ല, പിന്നെ നിങ്ങള്‍ എന്തിനെന്നെ ക്രൂശിക്കുന്നു എന്ന സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യത്തിനുത്തരം നല്‍കാത്തവര്‍ തന്റെ നഗ്നതാപ്രദര്‍ശനത്തിലൂടെ സമൂഹത്തെ വെല്ലുവിളിക്കുന്ന ഒരു പെണ്‍കുട്ടിയെ തോളില്‍വച്ചാരാധിക്കുന്നു.ഭരണകൂടഭീകരതയ്‍ക്കെതിരേ ഒരു പെണ്‍കുട്ടി നടത്തുന്ന ഒറ്റയാള്‍ പോരാട്ടം എന്ന നിലയ്‍ക്ക് നമ്മള്‍ മലയാളികള്‍ ആ കുട്ടിയെ പ്രോല്‍സാഹിപ്പിക്കണം എന്നാഹ്വാനം ചെയ്യുന്നു.കുഴപ്പം പെണ്‍കുട്ടിക്കോ പണ്ഡിറ്റിനോ അതോ ബ്ലഡി മല്ലുസിനോ ?

ഈജിപ്തിലെ പ്രത്യേക രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ ആ പെണ്‍കുട്ടിയുടെ നഗ്നതാപ്രദര്‍ശനത്തെ നഗ്നതയായി കാണുന്നതാണ് തകരാറ് എന്നും അത് ശരിക്കും യാഥാസ്ഥിതികസമൂഹത്തിന്റെ ഭീഷണികളോടും വ്യക്തിസ്വാതന്ത്ര്യത്തിന്‍മേല്‍ ഭരണകൂടം നടത്തുന്ന വെല്ലുവിളികളോടുമുള്ള പ്രതിഷേധമായി കാണുമ്പോള്‍ ആ നഗ്നതയ്‍ക്ക് അത്യപാരമായ മാനം ലഭിക്കും എന്നുമാണ് ബ്ലഡി മല്ലൂസ് വ്യാഖ്യാനിക്കുന്നത്.ബ്ലോഗ് ഞാനും നോക്കി.ഒരു പോര്‍ണോ സൈറ്റില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി അതിലെ ചിത്രങ്ങള്‍ക്ക് ഒരു ഫെമിനിസ്റ്റ് പരിപ്രേക്ഷ്യം കണ്ടെത്താന്‍ എനിക്കാവാത്തത് ബ്ലഡി മല്ലുവില്‍ നിന്ന് ബ്ലഡി ഫക്കിങ് മല്ലുവായി ഞാന്‍ മാറിയതുകൊണ്ടാണെങ്കില്‍ മാപ്പു ചോദിക്കുന്നു.

ഈജിപ്തിന്റെ ചരിത്രവും സംസ്കാരവും ഞാന്‍ എട്ടാം ക്ലാസില്‍ പഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സാഹചര്യം അരച്ചുകലക്കി കുടിക്കാന്‍ എനിക്കു താല്‍പര്യമില്ല.ഈ പറഞ്ഞ ബുദ്ധിജീവികള്‍ക്കും ഇന്ത്യയെപ്പറ്റിയോ കേരളത്തെപ്പറ്റിയോ ഇല്ലാത്ത ആധി ഈജിപ്തിന്റെ കാര്യത്തിലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.അഥവാ ഉണ്ടെങ്കില്‍ തന്നെ പെങ്കൊച്ചിനെ ഇവിടിരുന്ന് പ്രോല്‍സാഹിപ്പിക്കാന്‍ ബ്ലഡി മല്ലൂസും ഈജിപ്തുമായി എന്തു ബന്ധം എന്നെനിക്കു മനസ്സിലാവുന്നില്ല(ബുദ്ധിജീവികള്‍ക്കുമില്ലേ കഴപ്പ് എന്നു ചോദിക്കരുത്).

വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം നടക്കുന്നെന്നു കേട്ട് കുറെ സിപിഐക്കാര്‍ ദലാല്‍ സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ചെല്ലുകയും പൊലീസ് എല്ലാത്തിനേം പിടിച്ചെടുത്ത് ചന്തിക്ക് നല്ല പെടേം കൊടുത്ത് കുറെദൂരെയെവിടെയോ കൊണ്ടുപോയിക്കളയും ചെയ്തിരുന്നു.അതുപോലെ,ഈജിപ്ഷ്യന്‍ കൊച്ചിന്റെ നഗ്നത കാണാന്‍ വേണ്ടി ഇടിച്ചുകയറുന്ന സാമൂഹികപരിഷ്കര്‍ത്താക്കളെ ചൈല്‍ഡ് പോണ്‍ സൈറ്റ് നോക്കിയ കേസില്‍ കേരളാ പോലീസ് പിടിച്ചാല്‍ നാണക്കേടിന്റെ പിരമിഡ് ഒരലങ്കാരമായി കൊണ്ടുനടക്കേണ്ടി വരും.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി തുണിയുരിഞ്ഞ ആലിയ മഗ്ദ എല്‍മാദിയ്‌ക്കെതിരെ കേസ് എടുത്ത ഭരണകൂടത്തിന്റെയും മുസ്‍ലിം യാഥാസ്ഥിതിക സമൂഹത്തിന്റെയും നടപടികളില്‍ പ്രതിഷേധിക്കുകയാണ് ലോകമാധ്യമങ്ങള്‍. കെയ്‌റോയിലെ മാസ്‌കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയായ ആലിയ സമൂഹത്തിലെ അക്രമങ്ങള്‍, വിവേചനം, ലൈംഗികപീഡനം, കാപട്യം തുടങ്ങിയവക്കെതിരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് നഗ്നചിത്രങ്ങള്‍ ബ്ലോഗിലിട്ടത് എന്നതിനാല്‍ അതിന് ചരിത്രപരമായ പ്രസക്തിയുണ്ടെന്നും മറ്റുമാണ് ലേഖകന്മാര്‍ എഴുതിപ്പിടിപ്പിക്കുന്നത്.

ഈജിപ്തിലെ സാഹചര്യത്തില്‍ ആലിയ ചെയ്തത് ശരിയോ തെറ്റോ എന്നത് എന്റെ വിഷയമല്ല.പ്രാദേശികത്തില്‍, അടുത്ത വീട്ടിലെ ചേച്ചിയെ അസമയത്ത് കാണാന്‍ പോയവനെ തല്ലിക്കൊന്നതിനെ അനുകൂലിക്കുകയും രാജ്യാന്തരത്തില്‍ ഇതാ നമ്മള്‍ കാത്തിരുന്ന വിപ്ലവനായികയെന്നു പറഞ്ഞ് പെങ്കൊച്ചിന്റെ നഗ്നത ഫേവറിറ്റ്‍സില്‍ ചേര്‍ക്കുകയും ചെയ്യുന്ന സാദാ മല്ലു പരിപോഷിപ്പിക്കുന്നത് എന്തുതരം പരിപ്രേക്ഷ്യമാണെന്നാണ് പിടികിട്ടാത്തത്.

വിപ്ലവം ഉണ്ടാക്കുന്നതിനുവേണ്ടി ആലിയ ഉണ്ടാക്കിയ ബ്ലോഗില്‍ തുണ്ടുപടങ്ങളടങ്ങിയ ഒറ്റ പോസ്റ്റേയുള്ളൂ.ഇനിയും വല്ലതുമൊക്കെ വരുമെന്നു കരുതി ഘടാഘടിയന്മാരായ 1717 ചേട്ടന്മാര്‍ സൈറ്റില്‍ ജോയ്‍ന്‍ ചെയ്തിട്ടുണ്ട്.ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു തന്നെ പേജ് വ്യൂ 31 ലക്ഷം കഴിഞ്ഞു.അവരെല്ലാം കാണുന്നത് ആ പെണ്‍കുട്ടിയുടെ നഗ്നശരീരമാണോ അതോ അവളുടെ കണ്ണുകളില്‍ ആളിക്കത്തുന്ന വിപ്ലവജ്വാലയാണോ എന്നത് വലിയൊരു സമസ്യയാണ്.വിപ്ലവത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് ഞാന്‍ മറ്റതേ കണ്ടുള്ളൂ.

മുല്ലപ്പെരിയാര് ഡാം പെട്ടെന്നു പുനര്‍മിര്‍മിക്കണമെന്നാവശ്യപ്പട്ടുകൊണ്ടും ഗോവിന്ദച്ചാമിയെ ഉടന് തൂക്കിക്കൊല്ലണമെന്നഭ്യര്‍ഥിച്ചുകൊണ്ടും ഒരു നഗ്നചിത്രവിപ്ലവം നടത്തിയാലോ എന്നു ഞാനും ആലോചിക്കുന്നു.എന്റെ പരിപ്രേക്ഷ്യങ്ങള്‍ കണ്ട് ഡാമിന്റെ കണ്‍ട്രോള്‍ പോകുമോ ആവോ !

നഗ്നതയുടെ ഉള്‍ക്കാഴ്ചകള്‍

അശ്ലീലത്തിന്റെ നിര്‍വചനങ്ങള്‍ മാറുകയും ഒരു കാലത്ത് നികൃഷ്ടമെന്നു കരുതിയിരുന്ന പോര്‍ണോഗ്രഫി ഒരു കലയായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇതൊന്നും കാണാനും കേള്‍ക്കാനും കഴിയാത്തവര്‍ ഭാഗ്യവാന്‍മാര്‍ അല്ലെങ്കില്‍ നിര്‍ഭാഗ്യവാന്‍മാര്‍ എന്നാരെങ്കിലും ആത്മഗതം ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുക, അന്ധര്‍ക്കു വേണ്ടി നിര്‍മിച്ച ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ കൊച്ചുപുസ്തകം ആദ്യലക്കം പുറത്തിറങ്ങിയിരിക്കുന്നു. Tactile Mind എന്നു പേരിട്ടിരിക്കുന്ന ഈ അഡള്‍ട്ട് മാഗസിനില്‍ ബ്രെയില്‍ ലിപിയിലുള്ള ഉഗ്രന്‍ കഥകളും വിവരണങ്ങളും വായനക്കാരന്റെ നെഞ്ചിടിപ്പുലയ്ക്കുന്ന ചിത്രങ്ങളും ആണുള്ളത്.

അന്ധരായിട്ടുള്ളവര്‍ എങ്ങനെ ചിത്രം ആസ്വദിക്കും എന്നു ചോദിച്ചാല്‍ ചിത്രങ്ങളാണ് ഈ മാഗസിന്റെ ഹൈലൈറ്റ്. ഈ മാഗസിനിലെ ചിത്രങ്ങള്‍ ത്രിഡി മികവോടെ അന്ധര്‍ക്ക് ആസ്വദിക്കാനാവും. പ്രതലത്തില്‍ നിന്നും തടിച്ചുയര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളാണ് മാഗസിനില്‍ ഉള്ളത്. അതായത് ഒരു സ്ത്രീയുടെ നഗ്നചിത്രമാണെങ്കില്‍ ഉയര്‍ത്ത താഴ്ചകളും മൃദുലതകളും എല്ലാം വളരെ ഒറിജിനലായി ഈ ചിത്രത്തിലൂടെ വിരലോടിച്ചാല്‍ ബ്രെയില്‍ ലിപി വായനക്കാരന് എല്ലാം മനസ്സിലാവും എന്നു ചുരുക്കം. മാഗസിനിലെ ഏതാനും ചിത്രങ്ങള്‍ ബ്ളോഗില്‍ സാംപിളിന് നല്‍കിയിട്ടുണ്ട്. ഏതോ പുരാതന ശില്‍പകലയുടെ പുനരാവിഷ്കാരമെന്നൊക്കെ തോന്നുമെങ്കിലും സംഗതി പുതുപുത്തനാണ്.

പ്ളേബോയ് മാഗസിന് ഒരു ബ്രെയില്‍ എഡിഷനുണ്ടെങ്കിലും അതില്‍ ചിത്രങ്ങളില്ല. ഇതില്‍ അത്യപാരങ്ങളായ ചിത്രങ്ങളാണുള്ളത്. പ്രമുഖ കനേഡിയന്‍ ഫോട്ടോഗ്രാഫറായ ലിസ മര്‍ഫിയാണ് ഈ അപൂര്‍വസംരംഭത്തിനു പിന്നില്‍. ടൊറന്റോക്കാരിയായ ഈ ചേച്ചി കനേഡിയന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ബ്ളൈന്‍ഡിലെ പ്രവര്‍ത്തക കൂടിയാണ്. അല്ലെങ്കിലും മനുഷ്യര്‍ക്കു പ്രയോജനമുള്ള വല്ലതും ചെയ്യാന്‍ ഇവിടെ പെണ്ണുങ്ങള്‍ തന്നെ വേണം. അത്യുഗ്രന്‍ ചിത്രങ്ങളെ സാങ്കേതികവിദ്യ ഉപയോഗിച്ച് കഷ്ടപ്പെട്ട് ത്രിഡിയാക്കി മാറ്റിയാണ് പേജില്‍ പുനഃസൃഷ്ടിച്ചിട്ടുള്ളത്. ഓരോ ചിത്രവും സൃഷ്ടിക്കാന്‍ 50 മണിക്കൂറുകളാണ് വേണ്ടി വന്നത്. അതായത് മാഗസിനിലെ ഓരോ പേജും കൈകള്‍കൊണ്ട് നിര്‍മിച്ചിട്ടുള്ളവയാണ്.

അതുകൊണ്ട് തന്നെ മാഗസിന്റെ വിലയും അല്‍പം കൂടും. 230 ഡോളര്‍ (ഏകദേശം 8000 രൂപ) കൊടുക്കണം ഈ മാഗസിന്റെ ഒരു കോപ്പി സ്വന്തമാക്കാന്‍. സാധാരണ മാഗസിന്‍ പോലെ വായിച്ചു വലിച്ചെറിയാന്‍ തോന്നാത്ത തരം കൊച്ചുപുസ്തകമാണത്രേ ഇത്.
ന്യൂഡ് ഫോട്ടോഗ്രഫി അന്ധരായ ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയില്ലല്ലോ കഴിയില്ലല്ലോ എന്ന ചിന്തയാണത്രേ ലിസ മര്‍ഫിയെ ഇത്തരമൊരു സംരംഭത്തിനു പ്രേരിപ്പിച്ചത്. അന്ധരായ ആളുകള്‍ക്കു വേണ്ടി നഗ്നതയും ലൈഗികതയും പ്രതിപാദിക്കുന്ന ഒന്നും നിലവിലില്ലാത്തിനാലാണ് ലിസ ഏറെ അധ്വാനിച്ച് ഈ ഉദ്യമത്തിനിറങ്ങിയത്. അവര്‍ക്കും വികാരങ്ങളും വിചാരങ്ങളും ഭാവനകളുമില്ലേ എന്നാണ് ലിസ ചോദിക്കുന്നത്. പരിചയത്തിലുള്ള മോഡലുകളെ സ്വാധീനിച്ചാണ് ലിസ മാഗസിനാവശ്യമായ ചിത്രങ്ങളെടുത്തത്. ചിലതില്‍ ലിസ സ്വയം മോഡലായിട്ടുണ്ട്. എന്നാല്‍, എല്ലാവരും മുഖംമൂടി ധരിച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിക്കില്ല.

പതിനേഴു ചിത്രങ്ങളാണ് ഇതിലുള്ളത്. ബ്രെയില്‍ പേജുകള്‍ ഉണ്ടാക്കുന്ന തെര്‍മോഫോം പ്ളാസ്റ്റിക്കിലാണ് ഈ ചിത്രങ്ങളും വാര്‍ത്തെടുത്തിരിക്കുന്നത്. ഈ ചിത്രങ്ങളോരോന്നും പേജില്‍ നിന്നെടുത്തുമാറ്റി വിശദമായി തൊട്ടുമനസ്സിലാക്കി ആസ്വദിക്കാനും കഴിയും. ചിത്രത്തോടൊപ്പം ബെയില്‍ ലിപിയില്‍ വിശദമായ കുറിപ്പുകളുമുണ്ട്.