മിസ്ഡ് കോള്‍ പൊളിറ്റിക്‌സ്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിച്ച് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറി. എന്നാല്‍, എങ്ങനെ പാര്‍ട്ടിയില്‍ ഇത്രയധികം ്അംഗങ്ങളുണ്ടായി എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും ആക്ഷേപവുമാണ് മൊത്തത്തില്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രധാന ആക്ഷേപം മിസ്ഡ് കോള്‍ വഴിയാണ് ബിജെപി ഇത്രയധികം അംഗങ്ങളെ ചേര്‍ത്തത് എന്നതാണ്. മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപി അംഗമാകാം എന്നുള്ള എസ്എംഎസ് എനിക്കും വന്നിട്ടുണ്ട്. ഞാന്‍ മിസ്ഡ് കോള്‍ അടിച്ചില്ല, ബിജെപി അംഗമായിട്ടുമില്ല. ബിജെപി അംഗമാകാന്‍ ആഗ്രഹമുള്ളവര്‍ മിസ്ഡ് കോള്‍ അടിക്കുകയും അംഗമാവുകയും ചെയ്തിട്ടുണ്ടാവാം. ഇതില്‍ എന്താണ് ഇത്ര ആക്ഷേപകരമായി കണ്ടെത്തിയിരിക്കുന്നത് എന്നത് എനിക്കു മനസ്സിലായിട്ടില്ല.

മിസ്ഡ് കോള്‍ മെംബര്‍ഷിപ്പിനെ ആക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഏതാനും പോയിന്റുകള്‍ ഞാന്‍ കൊണ്ടുവരാനാഗ്രഹിക്കുകയാണ്.

1. മിസ്ഡ് കോള്‍ ബിജെപി കണ്ടുപിടിച്ച സംഗതിയല്ല. സ്വന്തം അച്ഛനെ ഐസിയുവിലേക്കു കൊണ്ടുപോകുന്ന വിവരം മറ്റു സഹോദരന്‍മാരെ അറിയിക്കാന്‍ പോലും മിസ്ഡ് കോള്‍ അടിക്കുന്ന ഇന്ത്യക്കാരന്‍, ബിജെപി പാര്‍ട്ടി മെബര്‍ഷിപ്പിന് മിസ്ഡ് കോള്‍ ഒരു മാര്‍ഗമായി സ്വീകരിച്ചതിനെ പഴിക്കുന്നില്‍ അസൂയ അല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല. മിസ്ഡ് കോള്‍ കണ്ടാല്‍ അതിന്റെ പിന്നാലെ വിളിച്ചു വിളിച്ചു പോയി ലൈനുണ്ടാക്കുകയും അതുവഴി പ്രണയവും വിവാഹവും ചതിയും ഉള്‍പ്പെടെ നീണ്ട എപ്പിസോഡുകള്‍ സൃഷ്ടിക്കുന്നവരാണ് നമ്മള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ അംഗത്വ ക്യംപെയിനു വേണ്ടി അതേ മിസ്ഡ് കോള്‍ ഉപയോഗിച്ചു വിജയിച്ചപ്പോള്‍ അയ്യേ ഛെ എന്നു പുച്ഛിക്കുന്നത് നിഷ്പക്ഷമായി പറഞ്ഞാല്‍ കുശുമ്പല്ലാതെ മറ്റൊന്നുമല്ല.

2. പാര്‍ട്ടി ഓഫിസില്‍ പോയി ആപ്ലിക്കേഷന്‍ വാങ്ങി അത് ഫില്‍ ചെയ്ത് ഫോട്ടോയും ഒട്ടിച്ച് എന്തുകൊണ്ടു ഞാനൊരു ബിജെപി അംഗമാകാനാഗ്രഹിക്കുന്നു എന്നതിനെപ്പറ്റി 200 വാക്കില്‍ കവിയാതെ ഉപന്യസിച്ച ശേഷം അംഗത്വമെടുക്കുന്നതാണ് മാതൃകാപരം എന്നു പറയുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മിസ്ഡ് കോളിലും എസ്എംഎസിലുമൊക്കെ ലഭിക്കുന്നത് മാതൃകാപരമാണ് എന്നു പറയുന്നത് എന്തിനാണ് ? സര്‍ക്കാര്‍ ഓഫിസുകളില്‍ പോയി സമാനമായ രീതിയില്‍ ആപ്ലിക്കേഷന്‍ എഴുതി കാത്തിരുന്ന് അതു സമര്‍പ്പിച്ച് കാര്യം നടത്തുന്നതിനെ പുച്ഛിക്കുകയും ബിജെപി അംഗത്വ ക്യംപെയിന് അങ്ങനെ ചെയ്യാത്തതിനെ ആക്ഷേപിക്കുകയും ചെയ്യുന്നത് ലജ്ജാകരമായ ഇരട്ടത്താപ്പാണ്.

3. മിസ്ഡ് കോള്‍ വഴി അംഗത്വത്തിന് അവസരമൊരുക്കിയ ബിജെപിയെ പുച്ഛിക്കുന്ന നല്ലൊരു ശതമാനം ആളുകളും സ്വന്തം ജിമെയില്‍ അക്കൗണ്ടിന്റെ മാത്രം പേരില്‍ മിസ്ഡ് കോള്‍ പോയിട്ട് ഒരു ലിങ്കില്‍ പോലും ക്ലിക്ക് ചെയ്യാതെ ഗൂഗിള്‍ പ്ലസ് എന്ന ലോകത്തെ രണ്ടാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍്ക്കില്‍ അറിയാതെ അംഗമായവരാണ് എന്നത് രസകരമാണ്. അവരില്‍ ആര്‍ക്കും തന്നെ എങ്ങനെ അതില്‍ നിന്നു പുറത്തുകടക്കണം എന്നതും അറിയില്ല എന്നത് നിര്‍ഭാഗ്യകരവും.

4. മിസ്ഡ് കോള്‍ എന്നത് നമ്മള്‍ ഫോണില്‍ ബോധപൂര്‍വം ഒരു നമ്പര്‍ ഡയല്‍ ചെയ്ത ശേഷം റിങ് ചെയ്യുമ്പോള്‍ കട്ടാക്കുന്നതാണ്. എന്നാല്‍, അതേ ഫോണില്‍ ദിവസേനയെന്നോണം വരുന്ന അനേകം ഓഫറുകള്‍ പ്രത്യേകിച്ചൊരു മറുപടിയും നല്‍കാതെ തന്നെ സബ്‌സ്‌ക്രൈബ് ചെയ്ത് അക്കൗണ്ടില്‍ നിന്നും പണം പൊയ്‌ക്കൊണ്ടിരിക്കുന്നവരാണ് മെനക്കെട്ടു കുത്തിയിരുന്ന് മലയാളം സിനിമാ സീനുകള്‍ വെട്ടിമുറിച്ച് ആക്ഷേപഹാസ്യം രചിക്കുന്നത് എന്നതും സഹതാപജനകമാണ്. ഗൂഗിള്‍ പ്ലസില്‍ നിന്നു പുറത്തു കടക്കാനും ബിഎസ്എന്‍എല്‍ വാല്യു ആഡഡ് സര്‍വീസുകളില്‍ നിന്നു രക്ഷപെടാനും അറിയാത്തവര്‍ മിസ്ഡ് കോള്‍ വഴി ബിജെപി അംഗമായവരെ പരിഹസിക്കുന്നത് പരിതാപകരമാണ്.

5. വളരെ ലളിതമായി പറഞ്ഞാല്‍, പാര്‍ട്ടി അംഗത്വം നല്‍കുന്നത് ലളിതമാക്കുകയും കൂടുതലാളുകളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുകയുമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിനെക്കാള്‍ മാരകമായി പാര്‍ട്ടി അംഗത്വത്തിനായി ലളിതവല്‍ക്കരണപദ്ധതികള്‍ നടത്തിയത് ആംആദ്മി പാര്‍ട്ടിയാണ്. ഞാന്‍ ആം ആദ്മിയാണ് എന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ആളുകള്‍ ആപ്പിന്റെ മിസ്ഡ് കോള്‍ ക്യാംപെയിനെ വിശുദ്ധവല്‍ക്കരിക്കുകയും ബിജെപിയുടേതിനെ പരിഹസിക്കുകയും ചെയ്യുന്നത് നാണം കെട്ട പരിപാടിയാണ്.

6. ബിജെപിയെ മിസ്ഡ് കോള്‍ പാര്‍ട്ടി എന്നാക്ഷേപിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (അവരുടെ അടുത്ത പ്രസിഡന്റ് എവിടെയാണെന്ന് അവര്‍ക്കു തന്നെ അറിയില്ല) അംഗത്വലളിതവല്‍ക്കരണത്തിനായി ഇന്നലെ ഒരു മൊബൈല്‍ ആപ്പാണ് അവതരിപ്പിച്ചത്. ആപ്പ് വഴി അപ്ലൈ ചെയ്യുന്ന എല്ലാവരും പാര്‍ട്ടിയില്‍ അംഗമാകും. ആളുകള്‍ക്ക് ആപ്ലിക്കേഷനോടൊപ്പം സെല്‍ഫി എടുത്തയക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ബിജെപിക്കു മിസ്ഡ് കോളടിച്ചുപോയതില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കോണ്‍ഗ്രസില്‍ ചേരാം.

ഇത്രയും പറഞ്ഞ ഞാന്‍ ഒരു ബിജെപിക്കാരനാണ് എന്നു സ്ഥാപിച്ച് ആരും കടന്നുകളയരുത്. ഇതുപോലെ വിവിധ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഞാനൊരു സിപിഎംകാരനും കോണ്‍ഗ്രസുകാരനും ലീഗുകാരനും മാണി കോണ്‍ഗ്രസുകാരനുമൊക്കെ ആയിട്ടുണ്ട്. ആരുടെയെങ്കിലും ആരുമാകാതെ അഭിപ്രായം പറയാം എന്നതു കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ, നന്ദി നമസ്‌കാരം.

കുറിപ്പ്: എന്റെ വീട്ടില്‍ എല്ലാവരും (ഞാനും) ബീഫ് കഴിക്കാറുണ്ട്.

ആത്മീയ ഉണര്‍വിന്‍റെ വഴിയില്‍

ദീര്‍ഘകാലം ബ്ലോഗിങ്ങില്‍ സജീവമായിരുന്നു. കുറച്ചുകാലമായി അത്ര സജീവമല്ല. ഇനി എത്രത്തോളം സജീവമായിരിക്കും എന്നറിയില്ല. ഒരു ആത്മീയ ഉണര്‍വിന്‍റെ വഴിയിലായിരുന്നു. പ്രപഞ്ചരഹസ്യങ്ങളിലൂടെ, ജന്മാന്തരങ്ങളിലൂടെ ഒരു മൗനസഞ്ചാരം. പഠിക്കുകയായിരുന്നു മനുഷ്യരാശിയെപ്പറ്റി. ഇടയ്‍ക്കിടെ ധ്യാനത്തില്‍ മുഴുകും. പുതിയ വെളിപാടുകളുണ്ടാകും. ഭൗതികമായ ആസക്തികളില്‍ നിന്നും മുക്തി നേടിയതോടൊപ്പം ബ്ലോഗിലും ഹരമില്ലാതായി. എങ്കിലും ആരെയും കൈവിടുന്നില്ല. ഏറെക്കാലം എന്നോട് പ്രണയാഭ്യര്‍ഥന നടത്തി പിന്നാലെ നടത്തിരുന്ന പെണ്‍കുട്ടി ബ്ലോഗില്‍ സജീമല്ലാത്തതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോള്‍ നടത്തിയ ഇന്‍റര്‍വ്യൂ മറ്റ് വായനക്കാര്‍ക്കു വേണ്ടികൂടി പ്രസിദ്ധീകരിക്കുന്നു.

നമസ്കാരം സര്‍, ഒരുപാട് കാലമായി നമ്മള്‍ കണ്ടിട്ട്. ബ്ലോഗിലും ഈയിടെയായി അത്ര സജീവമല്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കണം എന്നു വാശിയുള്ള ഒരു സമൂഹമാണ് ഇത്. ഒന്നും സംഭവിക്കുന്നില്ല എന്ന് അവര്‍ക്കു തോന്നിയാല്‍ എന്തോ തകരാറുണ്ട് എന്നാണ് വിലയിരുത്തുന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ മതി എല്ലാവര്‍ക്കും. അതുകൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം എന്നത് പ്രസക്തമല്ല. എനിക്ക് വളരെ സജീവമായി ബ്ലോഗെഴുതാന്‍ തോന്നിയില്ല, അതുകൊണ്ട് എഴുതിയില്ല.

റൈറ്റേഴ്സ് ബ്ലോക്ക് എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയായിരുന്നോ ?

എന്തുകൊണ്ട് ഞാന്‍ സജീവമായി ബ്ലോഗെഴുതിയില്ല എന്നാണ് ചോദ്യമെങ്കില്‍ എനിക്കു സൗകര്യമില്ലാത്തതുകൊണ്ട് എഴുതിയില്ല എന്നേയുള്ളൂ. അതിനെ എന്തെങ്കിലുമൊക്കെയാക്കി വിശേഷിപ്പിക്കണം എന്നു വാശിപിടിക്കേണ്ട കാര്യമുണ്ടോ ? അങ്ങനെ ഉണ്ടെങ്കില്‍ എനിക്കു ജ്ഞാനദൃഷ്ടി ഉണ്ടായി എന്നോ ബോധോദയം അഥവാ എന്‍ലൈറ്റ്മെന്‍റ് ഉണ്ടായി എന്നോ വിശേഷിപ്പിക്കാം.

എന്തായിരുന്നു ആ ബോധോദയം ?

പ്രപഞ്ചത്തിന്‍റെ സൂക്ഷ്മാവസ്ഥകളില്‍ വ്യാപൃതരായി അതിന്‍റെ സ്ഥൂലപ്രമാണങ്ങളെ വിസ്മരിച്ച് വൃഥാവ്യാപരിക്കുന്ന മനുഷ്യരാശിയുടെ അര്‍ഥശൂന്യമായ ചര്യകളില്‍ ഇല്ലാതാവുന്ന ശാന്തിയും സമാധാനവും സ്നേഹവും കണ്ടെത്താനുള്ള ദൈവികമായ ഒരു വഴിതുറക്കലായിരുന്നു എന്നു വേണമെങ്കില്‍ ചുരുക്കിപ്പറയാം.

അപ്പോള്‍ ആത്മീയപാതയിലായിരുന്നോ ?

അങ്ങനെ ആത്മീയപാത ശരീരപാത എന്നു വേര്‍തിരിച്ച് ഒന്നുമില്ല. ഞാന്‍ ദൈവത്തെപ്പറ്റിയും ആത്മാവിനെപ്പറ്റിയും ശാന്തി, സമാധാനം എന്നിവയെപ്പറ്റിയും പറയുമ്പോള്‍ നിരുപദ്രവകാരിയായ ആത്മീയപാതക്കാരനാണ് ഞാനെന്നു കുട്ടി തെറ്റിദ്ധരിക്കും. എന്നാല്‍, കുട്ടിയുടെ മൊബൈല്‍ നമ്പരും വീട്ടിലേക്കുള്ള വഴിയും ചോദിച്ച് കുട്ടിയുടെ ശരീരത്തിലാകെ കണ്ണോടിച്ചാല്‍ എന്നിലെ ആത്മാംശം നഷ്ടപ്പെട്ടുപോയി എന്നും നിങ്ങള്‍ സംഗ്രഹിക്കും. സത്യത്തില്‍ അങ്ങനെയുണ്ടോ ? ആത്മാവും ശരീരവും നമ്മുടെ അഭിനിവേശങ്ങള്‍ക്ക് അനുസരിച്ച് ആക്ടിവേറ്റ് ചെയ്തു വയ്‍ക്കാവുന്ന പ്രൊഫൈലുകളല്ല. വീട്ടിലെത്തുമ്പോള്‍ ഭാര്യയോടും പുറത്തിറങ്ങുമ്പോള്‍ കാമുകിയോടും 100 ശതമാനം ആത്മാര്‍ത്ഥതയും സ്നേഹവും പ്രകടിപ്പിക്കുന്ന ഭര്‍ത്താവിനെപ്പോലെയാണ് നമ്മുടെ ആത്മീയത. അവസരോചിതമായി,നമ്മുടെ കാപട്യം മറച്ചു വയ്‍ക്കാന്‍ സമയാസമയങ്ങളില്‍ ആത്മീയപാത നമ്മള്‍ സ്വീകരിക്കും. ജനിച്ചു വീഴുന്നതു മുതല്‍ നമ്മള്‍ ആത്മീയപാതയിലാണ്. അല്ല എന്നു പ്രഖ്യാപിക്കുന്നവര്‍ തന്‍റെ അത്മാംശത്തില്‍ നിന്ന് ഒളിച്ചോടാന്‍ വൃഥാ പരിശ്രമിക്കുകയാണ്.

അങ്ങ് ഒരു ആത്മീയാചാര്യനെപ്പോലെ സംസാരിക്കുന്നു. അങ്ങയുടെ വാക്കുകള്‍ക്ക് വല്ലാത്ത ഒരു സ്വാധീനശക്തി ഉള്ളതുപോലെ തോന്നുന്നു.

അതു വെറും തോന്നലാണ്. നിങ്ങളെ അലോസരപ്പെടുത്താത്തതൊന്നും ഞാന്‍ പറയാതിരിക്കുമ്പോള്‍ അതിനു പ്രതിഫലമായി നിങ്ങള്‍ എനിക്കു തരുന്നതാണ് ഈ വാക്കുകള്‍. അടുത്ത നിമിഷം വാക്കുകളിലൂടെ ഞാന്‍ നിങ്ങളെ പ്രകോപിപ്പിച്ചാല്‍ നിങ്ങളുടെ അഭിപ്രായം മാറും. അപ്പോള്‍ എനിക്കല്ല പ്രത്യേകത, എന്നെ നിര്‍വചിക്കുന്ന നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കാണ്.

സത്യത്തില്‍ ഏതാണ് അങ്ങയുടെ ശരിയായ മുഖം ? ചിലര്‍ പറയുന്നു അങ്ങൊരു ജീനിയസ്സാണെന്ന്, ചിലര്‍ പറയുന്നു വെറും കൂതറയാണെന്ന്,എല്ലാം ബുദ്ധിപൂര്‍വം അങ്ങ് എടുത്തണിയുന്ന മുഖംമൂടികളാണെന്ന് വേറെ ചിലര്‍ പറയുന്നു. ഏതാണ് സത്യം ?

കുട്ടിക്ക് എന്താണ് തോന്നുന്നത് ?

എനിക്കൊരു പിടിയും കിട്ടുന്നില്ല സര്‍…

അതാണ് ശരി. ഒരു പിടിയും കിട്ടില്ല. കുട്ടി തന്നെ ഇപ്പോള്‍ എന്നെ വിളിക്കുന്നത് അങ്ങ്, സര്‍ എന്നൊക്കെയാണ്. പണ്ട് ഫേസ്ബുക്കില്‍ പരട്ട, ചെറ്റ, നാറി എന്നൊക്കെയാണ് കുട്ടി എന്നെ വിശേഷിപ്പിച്ചിരുന്നത്..

സര്‍, അതുപിന്നെ അപ്പോഴത്തെ…

കുട്ടി വിഷമിക്കേണ്ടതില്ല, അതില്‍ തെറ്റുണ്ടെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. ഞാനിപ്പോള്‍ ഇങ്ങനെ സസാരിക്കുന്നതുകൊണ്ട് പരട്ടയോ ചെറ്റയോ നാറിയോ അല്ലാതാവുന്നില്ല… മനുഷ്യന്‍ ഒരു പ്രവാഹമാണ്.. ആ പ്രവാഹത്തെ അറിയാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്.. ഒപ്പം പ്രവഹിക്കുകയേ ചെയ്യാനാവൂ. അടുത്ത നിമിഷം ഞാന്‍ കുട്ടിയെ കടന്നുപിടിച്ചാല്‍ കുട്ടി വീണ്ടും അതേ വാക്കുകള്‍ ആവര്‍ത്തിക്കില്ലേ ?

അങ്ങ് ഇടക്കിടെ കടന്നുപിടിക്കുന്നതും വീട്ടിലേക്കു വരുന്നതുമൊക്കെ പറയുന്നത് എന്തിനാണ് ?

അത് കുട്ടിയെ ആശയക്കുഴപ്പത്തിലാക്കും എന്നറിയാവുന്നതുകൊണ്ടു തന്നെ. ഞാന്‍ എത്തരക്കാരനാണെന്ന ആശങ്കയോടെയാണ് കുട്ടി എന്‍റെ മുന്നിലിരിക്കുന്നത്. ഒരു യോഗിയെപ്പോലെ സംസാരിക്കുമ്പോള്‍ കുട്ടി സന്തുഷ്ടയാണ്. എന്നാല്‍ കാമഭ്രാന്തനെപ്പോലെ ചില സൂചനകള്‍ തരുമ്പോള്‍ കുട്ടി ചകിതയാവുന്നു.

അതുപിന്നെ ആരായാലും അങ്ങനെയല്ലേ ?

തീര്‍ച്ചയായും അതെ. എല്ലാവരും അങ്ങനെയാണ്. അതുകൊണ്ട് അത് ശരിയാണ് എന്നര്‍ത്ഥമില്ല. അപ്പോള്‍ കുട്ടി ചോദിക്കും ശരിയും തെറ്റും നിര്‍വചിക്കാന്‍ ഞാനാരാണെന്ന്. കുട്ടി എന്‍റെ മുന്നിലിരിക്കുന്നത് ആശങ്കകളോടെയും ആധികളോടെയുമാണെങ്കില്‍ കുട്ടിക്ക് എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് ശരിയല്ല എന്നാണര്‍ത്ഥം. ഈ ഇരിക്കുന്ന പുരുഷന്‍ എന്നെ കീഴ്‍പെടുത്താന്‍ ശ്രമിച്ചാല്‍ എന്തു ചെയ്യും എന്ന ആധിയാണ് കുട്ടിയുടെ സ്വസ്ഥത നശിപ്പിക്കുന്നത്. ഒരാളെ ഭയപ്പെടുക എന്നു വച്ചാല്‍ അയാള്‍ക്ക് അടിമയാവുക എന്നു കൂടി അര്‍ത്ഥമുണ്ട്. കുട്ടി എന്നെ ഭയപ്പെടുന്നു എങ്കില്‍ കുട്ടി എന്നെ ഇഷ്ടപ്പെടുന്നുമുണ്ടാകും.

അതിരിക്കട്ടെ.. ബ്ലോഗ് എഴുത്തില്‍ പഴയ ആവേശമില്ലാത്തത് ബോധോദയം കൊണ്ടാണെന്നു പറഞ്ഞു. ഫേസ്‍ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസുമെല്ലാം ഡിലീറ്റ് ചെയ്തത് എന്തുകൊണ്ടാണ് ?

അതെല്ലാം വ്യാജമാണ്

അങ്ങയുടെ പ്രൊഫൈല്‍ വ്യാജമായിരുന്നെന്നോ ?

പ്രൊഫൈല്‍ വ്യാജമാണെന്നല്ല… എല്ലാം അയഥാര്‍ഥമാണെന്ന്… മിഥ്യയാണ്..ഒന്നും ശാശ്വതമല്ല..നിലനില്‍ക്കുന്നത് സമചിത്തതയോടെ ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ അധ്വാനം മാത്രമാണ്.

ഫേസ്ബുക്കില്‍ അങ്ങേയ്‍ക്ക് പതിനേഴായിരം ഫാന്‍സ് ഉണ്ടായിരുന്നു. അതുപോലെ ട്വിറ്ററിലും ഗൂഗിള്‍ പ്ലസിലും.. എല്ലാവരെയും അങ്ങ് വേണ്ടെന്നു വച്ചു. പ്രശസ്തിയുടെ വഴിയില്‍ നിന്ന് പിന്മാറി.ശരിയല്ലേ ?

അല്ല..പ്രശസ്തി എന്നതിനെക്കുറിച്ചുള്ള കുട്ടിയുടെ സങ്കല്‍പത്തിലെ തകരാറാണ് അത്. മഹാത്മാഗാന്ധിയെ നമ്മള്‍ കണ്ടിട്ടില്ല. പക്ഷെ അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്‍റെ പ്രവൃത്തികളാണ്. ഞാന്‍ പ്രശസ്തനായിരുന്നു എന്നു കുട്ടി പറയുന്നു. കവലയില്‍ സ്ഥിരമായി ബഹളം വയ്‍ക്കുന്ന ഭ്രാന്തന്‍ പ്രശസ്തനാണോ ? അയാളെ എല്ലാവരും അറിയും എന്നതിന്‍റെ അര്‍ഥം അയാള്‍ പ്രശസ്തനാണെന്നാണോ ? അതുപോലെ ഈ ബ്ലോഗ് വായിക്കുന്നവര്‍ ചിലപ്പോള്‍ എന്‍റെ പേരു കേട്ടാല്‍ അറിയുമായിരിക്കും. അത് പ്രശസ്തിയല്ല.

അങ്ങയുടെ ലക്ഷ്യം എന്താണ് ? ഈ മാറ്റംകൊണ്ട് എന്താണുദ്ദേശിക്കുന്നത് ?

ലോകത്ത് സന്തോഷവും സമാധാനവും കളിയാടണം..

അതിപ്പോള്‍ തന്നെ കളിയാടുന്നുണ്ടല്ലോ..?

ഇനീം കളിയാടണം. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇനി ഞാന്‍ മുഴുകുക..

പക്ഷെ, ആരാധകരെ നിരാശപ്പെടുത്തുന്നത് ശരിയല്ല..

അത് തെറ്റാണ്… ഒന്നാമത് എനിക്ക് ആരാധകരില്ല.. ആരാധകര്‍ എന്നു വച്ചാല്‍ അവരുടെ ആരാധനാമൂര്‍ത്തിയെ ആരാധിക്കുന്നവരാണ്… എന്‍റെ ആരാധകര്‍ കൂടുതലും തന്തയ്‍ക്കു വിളിക്കുന്നവരാണ്…പിന്നെ, നിരാശപ്പെടുത്തുന്ന കാര്യം. വായനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷ കൊടുത്തെങ്കിലേ നിരാശപ്പെടുത്തുന്ന പ്രശ്നമുള്ളൂ. അവരുടേതായ പ്രതീക്ഷകള്‍ പൂവണിയാതെ വരുമ്പോള്‍ അത് അവരുടേതു മാത്രമായ നിരാശപ്പെടലാണ്. ഞാനുമായി അതിനു ബന്ധമില്ല.

അങ്ങ് മതം വല്ലതും സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ ?

ഇല്ല. എല്ലാ മതങ്ങളും വഴിതെറ്റി സഞ്ചരിക്കുകയാണ്. മതങ്ങള്‍ കൈവിട്ടുകളഞ്ഞ ഈശ്വരന്‍റെ ഏകാന്തപഥത്തിലൂടെയുള്ള യാത്രയാണ് ഞാനുദ്ദേശിക്കുന്നത്.കുട്ടി ഇത്രയും ചോദിച്ചല്ലോ.. ഒന്നു രണ്ടു ചോദ്യങ്ങള്‍ ഞാനങ്ങോട്ട് ചോദിക്കട്ടേ ?

അയ്യോ, എനിക്കങ്ങനെ എന്‍ലൈറ്റ്മെന്‍റൊന്നുമായിട്ടില്ല.. എളുപ്പമുള്ളത് ചോദിക്കണം.

കുട്ടി ഫെമിനിസ്റ്റാണോ ?

അല്ല, എന്താ അങ്ങനെ ചോദിക്കാന്‍ ?

വെര്‍തെ. ഫെമിനിസ്റ്റുകളെ എനിക്കു പേടിയാ… നിറ്റഡ് ചുരിദാര്‍ ആണോ കുട്ടി സാധാരണ ധരിക്കാറുള്ളത് ?

അതെ എന്തേ ?

എനിക്കിതു കാണുമ്പോള്‍ ഭ്രാന്തുപിടിക്കും… തടിച്ച തുടകള്‍…

സര്‍ ??

ഈ ഷാള്‍ കോട്ടണ്‍ ആണോ ?

അണ്.. ത്രെഡ് വര്‍ക്ക് ആണ്..

ഒന്ന് എടുത്തു കാണിക്കാമോ ?

ഓ അതിനെന്താ…

മൈ ഗോഡ് !

എന്തുപറ്റി ??

ഹൗ… എന്തൊരു വര്‍ക്കാണിതു കുട്ടീ ?

സര്‍ എവിടെയാണ് നോക്കുന്നത് ?

കുട്ടീ അകത്തേക്കു വരൂ…

അകത്തേക്കോ എന്തിന് ?

വരൂ, വേഗം വരൂ…

ഇല്ല, എനിക്കു പോണം…

വേഗം പോവാം… 10 മിനിറ്റു മതി… വേഗം വിടാം…

അയ്യോ വിടൂ… എന്താ ഇത് ??

കേറിവാടീ… അങ്ങോട്ട്… ഹാ….

ഈശ്വരാ… എന്നെ വിടൂ.. അയ്യോ.. രക്ഷിക്കണേ…

മിണ്ടരുത് മ&%*&രേ….

അ..ആ..അ… ആആആആആആആആആആആആആ

(ശുഭം)

ബോറന്‍ നെറ്റ്‌വര്‍ക്കിങ്

ഓര്‍കുട് വെന്റിലേറ്ററിലാണ്. ട്വിറ്റര്‍ വിപ്ലപ പരിപ്രേക്ഷ്യങ്ങളും മുല്ലപ്പൂസ്വപ്‌നങ്ങളും കൈവിട്ട് കച്ചവടത്തിന്റെ വഴിയേയും. ഫേസ്ബുക്കിന്റെ കുതിപ്പിന് പഴയപോലെ റോക്കറ്റിന്റെ വേഗമില്ല. ഇടവിളയായി തുടങ്ങിയ പല സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ആളും ആരവവുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഗവേഷകര്‍ പറയുന്നു, ഇന്ത്യന്‍ യുവത്വം ബോറടിയുടെ പാതയിലാണെന്ന്. ഫേസ്ബുക്ക് അഡിക്ഷന്റെ കാലം കഴിഞ്ഞ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ബോറടിയുടെ കാലമാണെന്ന കണ്ടെത്തല്‍ അസോഷ്യേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടേതാണ്. ഫേസ്ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സര്‍ഗപ്രക്രിയയെ തളര്‍ത്തുകയും മണിക്കൂറുകള്‍ തിന്നുതീര്‍ക്കുകയും ചെയ്യുന്നതിനാല്‍ അവയില്‍ നിന്ന് അകലം പാലിക്കാനുള്ള പക്വത കാണിക്കുകയാണേ്രത ഇന്ത്യയിലെ നാഗരികയുത്വം. രാജ്യത്തെ പ്രധാനനഗരങ്ങളില്‍ വസിക്കുന്ന 15നും 25നും മധ്യേ പ്രായമുള്ള ചെറുപ്പക്കാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതിന്റെ കണക്കും സോഷ്യല്‍ മീഡിയ ആക്ടിവിറ്റി ഗണ്യമായി കുറച്ചതും സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

സോഷ്യല്‍ മീഡിയയോടു വിടപറഞ്ഞ് അവര്‍ പഴയകാലത്തേക്കു തിരിച്ചുപോവുകയാണെന്നു കരുതേണ്ട. ബ്ലാക്‌ബെറി മെസഞ്ചര്‍, വാട്ട്‌സ് ആപ്, ഗൂഗിള്‍ ടോക് തുടങ്ങിയ സര്‍വീസുകളുപയോഗിച്ച് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും വിവരങ്ങള്‍ അറിയാനും ആസൂത്രണം ചെയ്യാനും അപ്‌ഡേറ്റുകള്‍ക്കായി റിഫ്രഷ് ചെയ്ത് പാഴാക്കിയിരുന്ന സമയം അവര്‍ വിനിയോഗിക്കുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 55 ശതമാനം ആളുകളും സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ ചെലവഴിക്കുന്ന സമയം വളരെ അധികമാണെന്നു തിരിച്ചറിഞ്ഞ് ബോധപൂര്‍വം അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയോ ഡീആക്ടിവേറ്റ് ചെയ്യുകയോ ചെയ്തവരാണ്. സോഷ്യല്‍ മീഡിയ മഹത്തായ കാര്യമൊന്നും ചെയ്യുന്നില്ല എന്ന് തിരിച്ചറിവ് പലര്‍ക്കുമുണ്ട്. ഡല്‍ഹിയില്‍ സര്‍വേയില്‍ പങ്കെടുത്ത 200 ചെറുപ്പക്കാരില്‍ 60 ശതമാനവും സോഷ്യല്‍ മീഡിയയില്‍ നിന്നകലാന്‍ കാരണം ആവര്‍ത്തനവിരസവും അബദ്ധജടിലവുമായ സ്റ്റാറ്റസ് അപ്‌ഡേറ്റുകളും അര്‍ഥശൂന്യങ്ങളായ വിവാദങ്ങളുമാണ്. സെന്‍സേഷനല്‍ മാധ്യമപ്രവര്‍ത്തനത്തെ ഘോരഘോരം വിമര്‍ശിക്കുകയും തീര്‍ത്തും ബാലിശമായ കാര്യങ്ങളില്‍ വമ്പന്‍ വിവാദങ്ങളുണ്ടാക്കി രസിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ ബുദ്ധിജീവികള്‍ വെറും കീബോര്‍ഡ് ഗുണ്ടകളാണെന്ന അഭിപ്രായം സോഷ്യല്‍ മീഡിയ ആക്ടിവിസത്തിന്റെ രാഷ്ര്ടീയം മനസ്സിലാവാത്ത പാവപ്പെട്ട മലയാളികളും പറയുന്നുണ്ട്.

പുതുമകളുമായി പിന്ററസ്റ്റ്

ഫേസ്ബുക്കും ട്വിറ്ററും അപ്‌ഡേറ്റ് രാഷ്ര്ടീയവും ബോറടിച്ചവര്‍ക്കുവേണ്ടി തീര്‍ത്തും പുതുമയുള്ള ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്- Pinterest.com. വളര്‍ച്ചാനിരക്കു വച്ചുനോക്കിയാല്‍ പിന്ററസ്റ്റിന് ചെറിയ ഒരു റോക്കറ്റിന്റെ വേഗമൊക്കെയുണ്ട്. കഴിഞ്ഞ രണ്ടുമാസം കൊണ്ട് രണ്ടുകോടിയോളം സന്ദര്‍ശകരും 40 ലക്ഷം ഉപയോക്താക്കളും പിന്ററസ്റ്റിനുണ്ടായി. എന്നാല്‍ തങ്ങള്‍ക്ക് എത്ര അംഗങ്ങളുണ്ടെന്ന് എന്നതിനെ സംബന്ധിച്ച് പരസ്യമായി ഒരു പ്രഖ്യാപനം നടത്താന്‍ പിന്റററസ്റ്റിന്റെ പിന്നണിക്കാര്‍ തയ്യാറല്ല. 2012ന്റെ താരം ചിലപ്പോള്‍ പിന്ററസ്റ്റ് ആയേക്കും എന്നാണ് സൂചനകള്‍. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഉപയോക്താവിന്റെ ഇന്ററസ്റ്റ് പിന്‍ ചെയ്തു വയ്ക്കാനുള്ള സ്ഥലമാണ് പിന്ററസ്റ്റ്. നിങ്ങളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും അഭിനിവേശങ്ങളുമെല്ലാം ഇതില്‍ അപ് ലോഡ്‌ചെയ്യാം. അല്ലെങ്കില്‍ ഈ ഇഷ്ടങ്ങളും താല്‍പര്യങ്ങളുമാണ് പിന്ററസ്റ്റിലെ സൗഹൃദങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കുമൊക്കെ അടിസ്ഥാനമാകുന്നത്.

2010 പകുതിയോടെ ആരംഭിച്ച പിന്ററസ്റ്റ് ഇപ്പോഴും പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടില്ല. ഇന്‍വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്കു മാത്രമേ അംഗത്വവും ലഭിക്കൂ. Pinterest.com എന്ന സൈറ്റില്‍ പോയി എന്നെ ഇന്‍വൈറ്റ് ചെയ്യൂ എന്നു നിങ്ങള്‍ക്കാവശ്യപ്പെടാം. പിന്ററസ്റ്റിലേക്കു ക്ഷണിക്കപ്പെടാനുള്ള യോഗ്യത ഉണ്ടെന്നു തോന്നിയാല്‍ ക്ഷണിക്കപ്പെടും. രാഷ്ര്ടീയം, മതം, സിനിമ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും തല്ലുകൂടിയും സമയം കൊല്ലുന്നവര്‍ക്ക് പറ്റിയ സോഷ്യല്‍നെറ്റ്‌വര്‍ക്ക് അല്ല പിന്ററസ്റ്റ്. ഇത്തരക്കാരുടെ ശല്യം കാരണം സോഷ്യല്‍ മീഡിയ വിട്ടുപോകുന്നവര്‍ക്ക് അനുയോജ്യമായ ഇടം. ബ്യൂട്ടി, ഫാഷന്‍ തുടങ്ങിയ കൂള്‍ കൂളായ കാര്യങ്ങള്‍ക്കേ അവിടെ പ്രസക്തിയുള്ളു. പിന്ററസ്റ്റിലെ പിന്‍ബോര്‍ഡുകളില്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവയുടെ ചിത്രങ്ങള്‍ അപ് ലോഡ്‌ചെയ്യാം. വാങ്ങാനാഗ്രഹിക്കുന്ന വേഷം, നാളെ പരീക്ഷിച്ചുനോക്കാന്‍ പോകുന്ന പുതിയ മെനു തുടങ്ങിയവയാണ് അതിലെ പിന്‍ബോര്‍ഡുകള്‍ നിറയ്ക്കുന്നത്. ഗൂഗിള്‍ ഡേറ്റ അനുസരിച്ച് പിന്ററസ്റ്റിലെ സന്ദര്‍ശകരില്‍ 80 ശതമാനവും സ്്ത്രീകളാണ്. മെയില്‍ ഷോവനിസ്റ്റ് ബോറന്മാരുടെ അലമ്പില്ലാതെ ഒന്നു സോഷ്യല്‍ നെറ്റ്‌വര്‍ക്കണമെന്നാഗ്രഹിക്കുന്ന മലയാളി മങ്കമാര്‍ക്കും പിന്ററസ്റ്റില്‍ ഇന്ററസ്റ്റുണ്ടാകാന്‍ താല്‍പര്യമുണ്ട്. കൊള്ളാവുന്ന എന്തെങ്കിലും എവിടെയെങ്കിലും കണ്ണില്‍പ്പെട്ടാല്‍ തനിക്കാക്കി വെടക്കാക്കുന്ന സ്വഭാവമുള്ള ഗൂഗിള്‍ പിന്ററസ്റ്റിനു ചുറ്റും വട്ടമിടുന്നുണ്ടത്രേ, സംഗതി സ്വന്തമാക്കി ഗൂഗിള്‍ പ്ലസിനോട് ചേര്‍ക്കാന്‍. എന്താകുമോ എന്തോ!

ഗാഗയുടെ ചാത്തന്മാര്‍

സോഷ്യല്‍ മീഡിയയില്‍ സെലബ്രിറ്റികള്‍ക്ക് പണ്ടേ ചാകരയാണ്. പ്രത്യേകിച്ച് ആക്ടിവിറ്റിയൊന്നും വേണ്ട, ഫാന്‍സ് വന്ന് കൂടിക്കോളും. സെലബ്രിറ്റി വീട്ടിലിരുന്ന് ഇടക്കിടെ എത്രയായി എന്ന് എണ്ണിനോക്കിയാല്‍ മാത്രം മതി. ഒരുപാട് വളര്‍ന്നു കഴിയുമ്പോള്‍ സ്വന്തമായി ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങണം എന്നു സെലബ്രിറ്റിക്കു തോന്നിയാല്‍ അതില്‍ തെറ്റുണ്ടാവില്ല. സോഷ്യല്‍നെറ്റ്‌വര്‍ക്കുകളിലൂടെ പലതരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള പോപ് ഗായിക ലേഡി ഗാഗയാണ് ആരാധകര്‍ക്കു വേണ്ടി പുതിയൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങുന്നത്. Littlemonsters.com എന്നു പേരിട്ടിരിക്കുന്ന വെബ്‌സൈറ്റിന്റെ ബീറ്റാ വേര്‍ഷനാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍വിറ്റേഷന്‍ അടിസ്ഥാനമാക്കിയാണ് അംഗത്വം. ഒരുനാള്‍ ഫേസ്്ബുക്കിനെക്കാളും ഗൂഗിളിനെക്കാളുമൊക്കെ വലുതാകുമെന്ന ശുഭാപ്തിവിശ്വാസമാണ് പിന്നണിപ്രവര്‍ത്തകര്‍ക്കുള്ളത്.

പതിമൂന്നിന്റെ പൂങ്കരളില്‍..

കുട്ടികള്‍ പ്രായപൂര്‍ത്തിയാവാന്‍ വയസ് പതിനേഴോ പതിനെട്ടോ പോര എന്നു രക്ഷിതാക്കള്‍ക്കു തോന്നുമ്പോള്‍ ഗൂഗിളിന്റെ കണക്കില്‍ 13 വയസ്സില്‍ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്രായപൂര്‍ത്തിയാവും. ഗൂഗിള്‍ പ്ലസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലെ അംഗത്വത്തിനുള്ള പ്രായപരിധിയാണ് ഗൂഗിള്‍ 18ല്‍ നിന്നു 13 ആയി കുറച്ചിരിക്കുന്നത്. മൊത്തത്തില്‍ സൈറ്റിന്റെ സുരക്ഷയും പ്രൈവസി സംവിധായനങ്ങളും മെച്ചപ്പെടുത്തിയ സാഹചര്യത്തില്‍ ഇനി കൊച്ചുപിള്ളേര്‍ക്കു വരെ ഇതില്‍ അംഗമാകാം എന്ന ലൈനാണ് കമ്പനിയുടേത് എങ്കിലും അത്ര എളുപ്പത്തില്‍ കീഴടക്കാനാവാത്ത മുഖ്യ എതിരാളിയായ ഫേസ്ബുക്കിലെ അംഗത്വത്തിനുള്ള പ്രായപരിധിയും 13 വയസ്സാണെന്നതാണ് ഈ തീരുമാനത്തിന് ഗൂഗിളിനെ പ്രേരിപ്പിച്ചതെന്ന് കൊച്ചുപിള്ളേരു പോലും പറയും. കൗമാരമനസ്സുകളില്‍ പ്രതിഭയുടെ പൂമ്പൊടി വിതറി ആരോഗ്യകരവും സര്‍ദായകവുമായ സൗഹൃദങ്ങളിലൂടെ അവരുടെ ജിവിതം മെച്ചപ്പെടുത്തുക എന്ന നല്ല ലക്ഷ്യമാണ് തങ്ങളുടെ തീരുമാനത്തിനു പിന്നില്‍ എന്ന പരിപ്രേക്ഷ്യം കമ്പനി പ്രതിനിധികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്ലസില്‍ അംഗത്വം ഇല്ലല്ലോ എന്നാലോചിച്ചു വിഷമിക്കുന്ന കൗമാരക്കാര്‍ക്ക് ഇതൊരു ആശ്വാസമായിരിക്കും. ഉപയോക്താക്കള്‍ സ്വന്തം പേരില്‍ തന്നെ പ്രൊഫൈലുകള്‍ ഉണ്ടാക്കണമെന്നു വാശി പിടിച്ചിരുന്ന പ്ലസ് കഴിഞ്ഞ ദിവസം മുതല്‍ ആ വാശിയും ഉപേക്ഷിക്കുകയാണ്. ആളുകള്‍ക്ക് വേണമെങ്കില്‍ വിളിപ്പേരോ വട്ടപ്പേരോ ഒക്കെ പ്രൊഫൈലില്‍ ഉപയോഗിക്കാം.

ഐപിഒയുമായി ഫേസ്ബുക്കും

പതിറ്റാണ്ടിലെ ഏറ്റവും ആകര്‍ഷകമായ ഐപിഒ. വൈകാതെ നാസ്ഡാക്കില്‍ അവതരിക്കുന്ന ഫേസ്ബുക്കിനെ സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് യുഎസ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത് വിപണിയില്‍ പങ്കാളിയാവാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നത്. ഫേസ്ബുക്കിന്‌റെ വരവോടെ ഏറ്റവും വിലക്കൂടിയ ഐടി ഓഹരി എന്ന പദവി ഫേസ്ബുക്കിനു സ്വന്തമാകും എന്നാണ് കരുതുന്നത്. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഐപിഒയ്ക്കുള്ള ഫേസ്ബുക്കിന്റെ അപേക്ഷയില്‍മേല്‍ ഇന്നു തീരുമാനമുണ്ടാകും. അംഗീകാരം ലഭിച്ചാല്‍ 1000 കോടി ഡോളര്‍ സമാഹരിച്ചുകൊണ്ട് ഫേസ്ബുക്ക് അതിന്റെ മൂല്യം 10000 കോടി ഡോളറായി ഉയര്‍ത്തും. ഇന്‍ഫിനിയോണ്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെ ബഹുദൂരം പിന്നിലാക്കിയായിരിക്കും ഫേസ്ബുക്ക് ഐപിഒ ചരിത്രം സൃഷ്ടിക്കുക. ടൈംലൈനിനു പുറമേ ഐപിഒയ്ക്കു മുമ്പ് കൂടുതല്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഫേസ്ബു്ക്കിലുണ്ടാവും എന്നാണ് സൂചന.