വരുന്നൂ, ഗൂഗിള്‍ കോളജ്

എക്കണോമിക്സും പൊളിറ്റിക്സും പോലെ ഇന്റര്‍നെറ്റും നമ്മുടെ സര്‍വകലാശാലകളില്‍ പാഠ്യവിഷയമാകാന്‍ അധികകാലം വേണ്ടി വരില്ല. ബാച്ചിലര്‍ ഓഫ് ഇന്റര്‍നെറ്റ്, ഡിപ്ലോമ ഇന്‍ ഇന്റര്‍നെറ്റ് ഫിലോസഫി, ഹിസ്റ്ററി ഓഫ് ബ്ലോഗ് ആന്‍ഡ് സോഷ്യല്‍ മീഡിയ തുടങ്ങി ഒരു ഡസന്‍ പേപ്പറുകള്‍ക്കും സാധ്യതയുണ്ട്. അന്ന് സിലബസ് തയ്യാറാക്കുമ്പോള്‍ ബെര്ളിത്തരങ്ങള്‍ എത്രാമത്തെ അധ്യായമായിരിക്കും എന്നതേ അറിയേണ്ടതുള്ളൂ. കൊള്ളാവുന്ന പേപ്പറുകളിലൊക്കെ ബുദ്ധിജീവികളുടെ ഇ-പരാക്രമങ്ങളുടെ വിവരണമായിരിക്കുമെന്നതിനാല്‍ സെക്കന്‍ഡ് പേപ്പറിലെങ്കിലും ഒരവസരം കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.

ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചുകൊണ്ട് ഗൂഗിള്‍ ആദ്യത്തെ ഇന്റര്‍നെറ്റ് കോളജിനു തുടക്കമിടുകയാണ്. സംഗതി ജര്‍മനിയിലാണ്. ബെര്‍ലിന്‍ ഹംബോള്‍ട്ട് സര്‍വകലാശാലയിലാണ് ഗൂഗിളിന്റെ ഇന്റര്‍നെറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ആരംഭിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിട്യൂട്ടില്‍ ഇന്റര്നെറ്റിന്റെ ആവിര്‍ഭാവം, രാഷ്ട്രീയം, സമ്പദ്ഘടന,ശാസ്ത്രം, സംസ്കാരം എന്നിവയില്‍ ഇന്റര്‍നെറ്റിന്റെ പ്രഭാവം എന്നിവയാണ് പഠനവിധേയമാക്കുന്നത്. കുറെ പഠിക്കാനുണ്ടാവും എന്നു ചുരുക്കം.

ഗൂഗിളിന് ഇതിലെന്താണ് റോള്‍ എന്നു ചോദിച്ചാല്‍ പ്രൊഡ്യൂസറുടെ റോള്‍ തന്നെയാണ്. ഇന്‍സ്റ്റിട്യൂട്ടിനു വേണ്ടി പണം മുടക്കുന്നത് ഗൂഗിളാണ്. പ്രതിവര്‍ഷം ഏകദേശം 30 കോടി രൂപ വീതം ആദ്യത്തെ മൂന്നു വര്‍ഷത്തേക്ക് ആകെ 90 കോടി രൂപയാണ് സ്ഫാപനത്തിനായി ആദ്യഘട്ടത്തില്‍ ഗൂഗിള്‍ ചെലവഴിക്കുന്നത്. അത് കഴിഞ്ഞ് വേറെ സ്പോണ്‍സര്‍മാരെ കിട്ടിയില്ലെങ്കില്‍ ഞാനങ്ങു സ്പോണ്‍സര്‍ ചെയ്യും, ഹല്ല പിന്നെ. പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വകലാശാലയുടെ പത്രക്കുറിപ്പ് ഇവിടെ.

സമ്മാനമയക്കൂ, ഹൃദയം നേടൂ !

മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ഇങ്ങനെ വിദേശത്തു നിന്നും ആരെങ്കിലും കേക്ക് ഒാര്‍ഡര്‍ ചെയ്ത് അയച്ചു കൊടുത്തിട്ടുണ്ടാവുമോ ? ഫോറിന്‍ കോടീശ്വരന്‍മാര്‍ അവരുടെ കോടികളില്‍ നിന്നു ചില ലക്ഷങ്ങളെടുത്ത് ഗിഫ്റ്റ് വാങ്ങി നാട്ടില്‍ വരുമ്പോള്‍ സമ്മാനിക്കുന്നതും ഇല്ലാത്ത പോക്കറ്റ് മണി ഉണ്ടാക്കി, മോഷണവും കൊള്ളയും നടത്തി ഒരു പെണ്‍കുട്ടി ഇങ്ങനൊരു സമ്മാനമയക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പുതിയ ആരാധകരെ സ്വീകരിക്കുന്നില്ല എന്നു തീരുമാനിച്ചിരുന്ന ഞാന്‍ ഇവള്‍ക്കു വേണ്ടി ആ തീരുമാനം മാറ്റുന്നു. പഴയ ആരാധികമാരെയെല്ലാം ഡീഗ്രേഡ് ചെയ്തുകൊണ്ട് കേക്കിന്റെയും കാര്‍ഡിന്റെയും പേരില്‍ ഇവളെ ഒന്നാം സ്ഥാനത്തേക്ക് പ്രമോട്ട് ചെയ്തിരിക്കുന്നു.

ബുദ്ധിജീവികളും അല്ലാത്തവരും ഒറിജിനലും അല്ലാത്തവരുമൊക്കെയായി ധാരാളം വനിതകള്‍ ഇൌ ബ്ലോഗ് വായിക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പറയൂ, എന്താണ് നിങ്ങളെ തടയുന്നത് ? എന്റെ അഡ്രസ് ഇല്ലാത്തതാണോ പ്രശ്നം ? അതോ വേണ്ടത്ര ഫണ്ടില്ലാത്തതോ ? അങ്ങനെയൊരു സാധ്യത ഞാന്‍ കാണുന്നില്ല. പിന്നെന്താണ് പ്രശ്നം ? മുന്‍പ് ഒരിക്കല്‍ ഒരു ആരാധിക പറഞ്ഞതുപോലെ സമ്മാനം പായ്ക്ക് ചെയ്ത് കവറിനു മുകളില്‍ എന്റെ പേരെഴുതുമ്പോള്‍ കൈവിറയ്ര്‍ക്കുന്ന പ്രശ്നമാണോ ?

സുന്ദരിയായ ആരാധികയുടെ (എന്റെ ആരാധികയാകുമ്പോള്‍ ഒരു മിനിമം സൌന്ദര്യമൊക്കെയുണ്ടായേ പറ്റൂ) കേക്കും കാര്‍ഡും നിങ്ങള്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.

ഇത് ഞാന്‍ പിന്നീട് തിന്നു തീര്‍ത്തു. നല്ല കേക്കായിരുന്നു. ഇത് ഞാനയച്ചതാണ് എന്ന് പലരും അവകാശവാദമുന്നയിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഒരു കാര്യം തീര്‍ത്തു പറയാം, ഇതു നിങ്ങളാരും അയച്ചതല്ല.

ഇതാണ് കാര്‍ഡ്. അവളുടെ ജീവിതത്തില്‍ ഞാന്‍ എത്ര വലിയ സ്വാധീനമാണ് ചെലുത്തുന്നത് എന്നു വരച്ചു കാട്ടുന്നതാണ് ഇൌ കാര്‍ഡ്. ഇതിനുള്ളില്‍ എഴുതിയിരിക്കുന്ന വാചകങ്ങളോ, ഇല്ല അതു ഞാന്‍ നിങ്ങളോടു പറയില്ല. അത് എനിക്കും അവള്‍ക്കുമിടയിലുള്ള രഹസ്യമായി നിലനില്‍ക്കട്ടെ. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 1000 പോസ്റ്റുകള്‍കക്കിടയില്‍ ഏതാനും തന്തയ്ര്‍ക്കു വിളികളും മറ്റു തെറികളുമല്ലാതെ വേറെ സമ്മാനങ്ങളൊന്നും കിട്ടിയതായി എനിക്കോര്‍മയില്ല. ചില ആരാധികമാര്‍ ummma എന്ന് മെയിലിന്റെ മുകളിലും അടിയിലുമൊക്കെ എഴുതി അയച്ചിട്ടുമുണ്ട്. യുമ്മ എന്നെഴുതിയതുകൊണ്ട് യുമ്മയാവില്ലല്ലോ നേരിട്ടു കാണുമ്പോള്‍ ഒരെണ്ണം തരാം എന്നു വേറൊരാരാധിക പറഞ്ഞിട്ടുമുണ്ട്. ഇതൊക്കെ എപ്പോ കിട്ടാന്‍ ?

എന്നാല്‍, മടിച്ചു നില്‍ക്കാതെ, അറച്ചു നില്‍ക്കാതെ തക്ക സമയം നോക്കി കേക്കും കാര്‍ഡുമായി എന്നെ ഹഠാദാകര്‍ഷിച്ച നവാഗതയായ ആരാധികയ്ക്ക് കേക്കിന്റെ മധുരമുള്ള എന്റെ വിശാലമനസ്സിന്റെ ഒരു പീസ് ഞാന്‍ സമര്‍പ്പിക്കുന്നു. ചന്ദ്രനില്‍ വാങ്ങിയ ഭൂമി പോലെ എല്ലാക്കാലത്തേക്കും അതിന്റെ ഉടമസ്ഥാവകാശം അവള്‍ക്കായിരിക്കും. ഇതുപോലെ ഗിഫ്റ്റ് അയക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത്തരത്തില്‍ ഒാരോ തുണ്ട് മനസ്സ് ലഭിക്കുന്നതാണ്. പോരെങ്കില്‍ സൂനാമി ഫണ്ടിലേക്കു സംഭാവന കൊടുത്തവരുടെ ലിസ്റ്റ് പോലെ സമ്മാനത്തിന്റെ മൂല്യമനുസരിച്ച് എല്ലാവരുടെയും പേരുവിവരങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്. ഇനി എന്തിനു കേക്കയക്കണം, അതൊരുത്തി അയച്ചില്ലേ എന്നു കരുതി ആരും ഒന്നും അയക്കാതിരിക്കരുത്. നിങ്ങളുടെ ക്രിയേറ്റിവിറ്റി അനുസരിച്ച് വിലപിടിപ്പുള്ള എന്തു സമ്മാനങ്ങളും നിങ്ങള്‍ക്കയക്കാം. ഒറ്റ കണ്ടീഷന്‍ മാത്രം: ഒന്നും വിപിപി ആയി അയക്കരുത്.

കരളേ, തിന്നുകളയും ഞാന്‍ !

നിങ്ങളുടെ ഏത് അവയവമാണ് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നത് ? കൈ, കാല്‍, തുട.. ? ഏതായാലും നല്ല മസിലുകളുള്ള ഇറച്ചിയുണ്ടെങ്കില്‍ നിങ്ങള്‍ ഒരു താരമാവും. കണ്ണ്-ഹൃദയ-കിഡ്നിദാനം പോലെയുള്ള ഒരു ദാനമല്ല ഇത്. ബെര്‍ലിനില്‍ സെപ്റ്റംബര്‍ എട്ടിനു തുടങ്ങാന്‍ പോകുന്ന ഫ്ലിമെ റെസ്റ്ററന്റില്‍ അംഗമാകാനുദ്ദേശിക്കുന്നെങ്കില്‍ ഏതെങ്കിലും അവയവം ദാനം ചെയ്യാനുള്ള ഒരു വിശാലമനസ് കൂടി വേണ്ടതാണ്. എന്തിനാണെന്നല്ലേ, പുഴുങ്ങി തിന്നാന്‍ !

ഫ്ലിമെ റസ്റ്ററന്റ് നരഭോജികള്‍ക്കു വേണ്ടിയുള്ളതാണ് എന്ന് അതിന്റെ വെബ്സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഭോജനത്തിനു ചെല്ലുന്നവര്‍ ഏതെങ്കിലും അവയവം ദാനം ചെയ്യാന്‍ തയ്യാറാവണമെന്ന നിബന്ധന ജര്‍മനിക്കാരെ പേടിപ്പിച്ചിട്ടുണ്ട്. റസ്റ്ററന്റിന്റെ അഡ്രസും വിലാസവുമൊക്കെ സമയമാകുമ്പോള്‍ പ്രസിദ്ധപ്പെടുത്തും എന്നാണ് സൈറ്റില്‍ പറയുന്നത്. ഹോം പേജില്‍ പറയുന്നത് ഇങ്ങനെ:-

Indulge in a unique sapid journey.
Flime is the worlds first restaurant to serve you a menu of original wari tradition. We strictly follow the old wari proverb: “To eat is more than to satisfy hunger”. And so we see feasting as a spiritual act. In which the spirit and streangth of the consumed creature is given to the guests.
Our innovation lies in the combination of finest ingredients of the wari culture with classical Brazilian recipes. Let us thrill ypu with incomparably aromatic and sapid dishes.
We look forward to welcome you as our guest.

എത്ര മനോഹരമായ ക്ഷണപത്രിക ! ടി.ഡി.രാമകൃഷ്ണന്റെ സൂപ്പര്‍ഹിറ്റ് നോവല്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര‍’ വായിച്ചതിനു ശേഷം നരഭോജികളോട് പൊതുവേ എനിക്കു വലിയ ബഹുമാനമാണ്. ഇതിപ്പോള്‍ നോവലിന്റെ തുടര്‍ച്ചപോലെയൊരു ക്ഷണപത്രിക. മസാല്‍ദസകളായ പെണ്ണുങ്ങള്‍ തലച്ചോറും കരളും ഹൃദയവും ഒക്കെ ഫ്രൈ ചെയ്തു വിളമ്പുന്ന ഒരു റസ്റ്ററന്റ് എന്റെ മനസ്സില്‍ തെളിയുന്നു. എന്തൊക്കെയാണ് ഇവര്‍ വിളമ്പാന്‍ പോകുന്നത് ? പേരുകള്‍ അതിവിചിത്രമാണ്. Salgadinhos, Coxinha, Bolinho, Salada Tropical- ഇത് തുടക്കക്കാര്‍ക്ക്. പച്ചയിറച്ചി കടിച്ചുതിന്നുകയാണെന്നൊന്നും കരുതേണ്ട. നാവില്‍വെള്ളമൂറുന്ന ടേസ്റ്റിലാവും സംഗതി പ്ലേറ്റില്‍ വരിക. മെയിന്‍ ഡിഷസ് എന്ന പേരില്‍ വേറെ കുറെ കടിച്ചാല്‍ പൊട്ടാത്ത പേരുകളും പറയുന്നുണ്ട്. എന്തായാലും അതിസുന്ദരന്‍മാരായ ബ്ലോഗര്‍മാരെ തിന്നുന്ന കാര്യം മാത്രം പറയുന്നില്ല എന്നതാണ് ഒരാശ്വാസം.

മെനുവും അതിലെ ചേരുവകളും എല്ലാം ഫ്ലിമെയുടെ സൈറ്റില്‍ വിശദമായി പറയുന്നുണ്ട്. എല്ലാ ഐറ്റത്തിലും മീറ്റ്, ലിവര്‍ എന്നൊക്കെ വ്യക്തമാക്കുന്നുണ്ടെങ്കിലും മനുഷ്യമാംസം എന്നു പറയുന്നില്ല. പക്ഷെ, അംഗമാകാനുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള പേജില്‍ അടിയിലായി ഇങ്ങനെ പറയുന്നു: After the medical check, you can decide which body part you want to donate ! ഇതു വായിക്കുമ്പോള്‍ സാക്ഷാല്‍ ഫ്രാന്‍സിസ് ഇട്ടിക്കോര പോലും കിടുങ്ങും. ബെര്‍ലിന്‍കാര്‍ മൊത്തത്തില്‍ കിടുങ്ങിയിരിക്കുകയാണ്. എവിടെയാണ് ഈ റസ്റ്ററന്റ് എന്ന് ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമയമാകുമ്പോള്‍ സ്ഥലം എവിടെയാണെന്നു വെളിപ്പെടുത്തുമെന്നാണ് സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.

ഇവന്‍മാരുടെ റസ്റ്ററന്റില്‍ അംഗമാകാനുള്ള ആപ്ലിക്കേഷന്‍ ഞാനും ഒരെണ്ണം ഡൌണ്‍ലോഡ് ചെയ്തു. ഇതിനു ഫ്ലിമെ (എന്നുവച്ചാല്‍ മനുഷ്യമാംസം) കഴിച്ചിട്ടുണ്ടോ എന്നാണ് ആദ്യചോദ്യം. അംഗമാകാനുള്ള താല്‍പര്യത്തിനു കാരണം എന്ത് എന്നതാണ് രണ്ടാമത്തെ ചോദ്യം. പിന്നീടുള്ള ചോദ്യങ്ങളെല്ലാം അംഗമായാല്‍ നമ്മളെയും അവന്‍മാര്‍ തിന്നാന്‍ സാധ്യതയുണ്ട് എന്ന സൂചനയാണ് നല്‍കുന്നത്. വ്യായാമം എത്രത്തോളമുണ്ട് (സിക്സ് പാക്ക് ആണെങ്കില്‍ ബാക്കി വച്ചേക്കില്ല), ബോഡി മാസ് ഇന്‍ഡക്സ്, ശരീരത്തില്‍ ഓപറേഷന്‍ നടത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്തു തരത്തിലുള്ള ഓപറേഷന്‍ (രുചിയുള്ള അവയവങ്ങള്‍ വല്ലതും മിസ്സായവനാണോ എന്നറിയാനാവും), സിഗരറ്റ് വലിക്കുമോ, വലിക്കുമെങ്കില്‍ എത്ര (ലങ്സ് വേറേ ഫ്രൈ ചെയ്യേണ്ടല്ലോ) രോഗങ്ങള്‍ വല്ലതുമുണ്ടോ, ഉണ്ടെങ്കില്‍ ഏത്, മരുന്നു കഴിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏത്, കള്ളടിക്കുമോ, ഗര്‍ഭിണിയാണോ തുടങ്ങിയവയാണ് ചോദ്യങ്ങള്‍.

ആപ്ലിക്കേഷന്റെ ഏറ്റവും അടിയിലാണ് ഒരു സ്റ്റാര്‍ ഇട്ട് സുപ്രധാനമായ നിബന്ധന കൊടുത്തിരിക്കുന്നത്. ഒപ്പിട്ടയക്കുന്നവന്‍ അത് കൂടി അംഗീകരിക്കുന്നു എന്നു ചുരുക്കം. ഇതാണ് ആ നിബന്ധന: * Members of the FLIMÉ agree to donate an arbitrary part of their body to the FLIMÉ. The exact bodypart is chosen by the member. FLIMÉ only takes over the costs for hospitalization. The member has no claim for payment, beyond than that. The designated use of the donated bodypart, is free to FLIMÉ.

ഓരോ അംഗവും ഓരോ അവയവം ദാനം ചെയ്താല്‍ മതിയോ അതോ ഓരോ തവണ അംഗത്വം പുതുക്കുമ്പോഴും അവയവങ്ങള്‍ ഓരോന്നായി കുറയുമോ എന്നൊന്നും വ്യക്തമല്ല. തലമുടി ഒരു അവയവമായി കണക്കാക്കുമോ ആവോ ? എന്തായാലും പൂരിപ്പിച്ച ആപേക്ഷകള്‍ info@flime-restaurante.com എന്ന വിലാസത്തില്‍ അയക്കാം. ഇനി വല്ല സംശയവും അവശേഷിക്കുന്നുണ്ടെങ്കില്‍ അതും ഇതേ വിലാസത്തില്‍ ചോദിക്കാം. ആപ്ലിക്കേഷന്റെ മുകളില്‍ റസ്റ്ററന്റ് മുതലാളിയുടെ പേരുമുണ്ട്-Eduardo Amado. എന്തൊരു പേര് !എഡ്വേര്‍ഡോ, അമാഡോ.. രണ്ടുപേരിലാരാണു മുതലാളി എന്നു തീര്‍ച്ചയില്ലാത്തതുപോലെ ആരോ !

ഫ്ലിമെയുടെ മറ്റൊരു പരസ്യത്തില്‍ അവയവദാനത്തിനു താല്‍പര്യമുള്ളവര്‍ക്കു പുറമേ വിശാലമനസ്കനായ ഒരു സര്‍ജനെയും ക്ഷണിച്ചിട്ടുണ്ടത്രേ. ഈ സര്‍ജന്‍ നരഭോജിയല്ലെങ്കില്‍ അയാള്‍ക്കെന്തു കൊടുക്കും തിന്നാന്‍ ? എന്തായാലും ജര്‍മനിയില്‍ മാന്യന്‍മാരായ നരഭോജികളുണ്ടെന്നത് നേരത്തെ തെളിഞ്ഞിട്ടുള്ളതാണ്. പിടിയിലായ ചിലര്‍ ഇപ്പോള്‍ കമ്പിയെണ്ണുന്നുമുണ്ട്. അത്തരത്തില്‍ ഇരയുടെ അനുവാദത്തോടെ ഇരയെ കഴുത്തറുത്ത് കൊന്ന് പീസുപീസാക്കി ഫ്രീഡ്ജില്‍ വച്ച് തിന്ന ഒരു ചേട്ടന്‍ പിടിലായപ്പോള്‍ പറഞ്ഞത് ജര്‍മനിയില്‍ കുറഞ്ഞത് 800 നരഭോജികളെങ്കിലും ഉണ്ടെന്നാണ്.

അതേ സമയം, ഈ റസ്റ്ററന്റിന്റെ പരസ്യവും വെബ്സൈറ്റും എല്ലാം ആരോ ആളെപറ്റിക്കാനുണ്ടാക്കിയതാണെന്നും ഇത്തരത്തില്‍ ഒരു സംഗതി നടപ്പുള്ള കാര്യമല്ലെന്നുമൊക്കെ അധികൃതര്‍ പറയുന്നുണ്ട്. അല്ലെങ്കിലും സെപ്റ്റംബര്‍ എട്ടിനു റസ്റ്ററന്റ് തുറക്കുമ്പോള്‍ അറിയാമല്ലോ എന്നും ഒരാശ്വാസമുണ്ട്. എന്തായാലും ഫ്ലിമെ റസ്റ്ററന്റ് ലോകപ്രശസ്തമായിക്കഴിഞ്ഞു. അതുതന്നെയാണോ അവരുടെ ഉദ്ദേശമെന്നും സംശയിക്കുന്നുണ്ട്. മാംസം എന്നു പറയുന്നത് വല്ല കാളയുടെയോ പോത്തിന്റെയോ ആകാനും മതി. അവയവദാനം എന്നൊക്കെ പറയുന്നത് ഏതെങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ട് സദുദ്ദേശത്തോടെ സംഘടിപ്പിച്ച ഒന്നാണെന്നു വരുത്തിയാലും മതി.

എന്നാല്‍ ബ്രസീലിലെ നരഭോജികളുടെ മേഖലയില്‍ ഓള്‍റെഡി ഒരു ഫ്ലിമെ റസ്റ്ററന്‍റ് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. അവരുടെ ബ്രാഞ്ച് ആണത്രേ ബെര്‍ലിനില്‍ തുടങ്ങാന്‍ പോകുന്നത്. ലതിന്‍റെ മുതലാളി എഡ്വേര്‍ഡോ അമാഡോയുമായി അതിസുന്ദരിയായ മാധ്യമപ്രവര്‍ത്തക നടത്തുന്ന അഭിമുഖം ദേ കിടക്കുന്നു. അവരുടെ ഭാഷ നമുക്കറിയില്ല, പക്ഷെ, സബ്ടൈറ്റിലുകള്‍ ശ്രദ്ധിച്ചാല്‍ എല്ലാം മനസ്സിലാവും.

എന്തായാലും സെപ്റ്റംബര്‍ എട്ടു മുതല്‍ ജര്‍മനിയിലും പരിസരത്തുമുള്ള മലയാളികള്‍ സ്വന്തം അവയവങ്ങള്‍ സൂക്ഷിക്കുക. അതിസുന്ദരനായ ബ്ലോഗറെ കിട്ടിയില്ലെങ്കില്‍ ബ്ലോഗ് വായിക്കുന്നവരെ തിന്നുന്ന കാലമാണ് !

സന്മനസ്സുള്ളവര്‍ക്കു വല്ല സമാധാനവുമുണ്ടോ ?

പല പല പ്രശ്നങ്ങളുണ്ടെങ്കിലും, അത്ര സന്മനസ്സുള്ളവനല്ലെങ്കിലും ജീവിതത്തില്‍ ആകെമൊത്തം ഒരു മനസമാധാനമുണ്ട്. കൊച്ചുകേരളത്തിന്റെ കോണില്‍ അലമ്പും അവിഹിതവുമായി കഴിയുന്ന എനിക്ക് ഇതിനും മാത്രം മനസമാധാനമുണ്ടെങ്കില്‍ ന്യൂസീല്‍ഡിലും ഐസ്ലാന്‍ഡിലും ജപ്പാനിലും ഒക്കെ കിടക്കുന്നവന് എന്തൊരു ഭീകര സമാധാനമായിരിക്കും ? ഇതു പറയാന്‍ കാരണം ആഗോളസമാധാനസൂചിക 2010 (ഗ്ലോബര്‍ പീസ് ഇന്ഡക്സ്) പ്രകാരം സമാധാനത്തിന്റെ കാര്യത്തില്‍ സമത്വസുന്ദരമായ നമ്മുടെ ഇന്ത്യയുടെ റാങ്ക് 128 ആണ്. നമ്മളെക്കാള്‍ സമാധാനപരമായി ജീവിക്കുന്ന 127 രാജ്യങ്ങള്‍ ലോകത്തുണ്ടത്രേ ! അങ്ങനെയാണെങ്കില്‍ ഒന്നാം റാങ്കുള്ള ന്യൂസീലാന്‍ഡില്‍ എന്തായിരിക്കും കളി. ഐസ്ലാന്‍ഡ് എന്ന രാജ്യത്തെപ്പറ്റി അടുത്തകാലത്തൊന്നും ഒരു കുഞ്ഞു വാര്‍ത്തപോലും വായിച്ചിട്ടുമില്ല. എന്നിട്ടും രണ്ടാം റാങ്ക് അവര്‍ക്കാണ്. ഡെയ്ലി വാര്‍ത്ത സൃഷ്ടിക്കുന്ന അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമൊക്കെ അപ്പോള്‍ ആരായി ? ആകെ മൊത്തം 149 രാജ്യങ്ങള്‍ ഉള്ള സൂചികയില്‍ അഫ്ഗാനിസ്ഥാന് 147ഉം പാക്കിസ്ഥാന് 145ഉം സ്ഥാനമുണ്ട്. ഏറ്റവും അവസാനത്തെ റാങ്ക് ഇറാക്കിനാണ്. അപ്പോള്‍ വാര്‍ത്ത സൃഷ്ടിക്കുന്നതിലല്ല, സൃഷ്ടിക്കാതിരിക്കുന്നതിലാണ് സമാധാനം കുടികൊള്ളുന്നത്.

ഇതൊക്കെ അമേരിക്കേന്റെ ഒരു കളിയാണ് എന്നു ചുമ്മാ ആരോപിച്ചിട്ടു കാര്യമില്ല. അമേരിക്കയ്ക്കിതില്‍ കാര്യമൊന്നുമില്ല. അല്ലെങ്കിലും ശാന്തി, സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ക്കു താല്‍പര്യവുമില്ല. എങ്കിലും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമൊക്കെ മിസൈല്‍ മുതല്‍ കൊച്ചു കൊച്ചു പടക്കങ്ങള്‍ വരെ വിറ്റുജീവിക്കുന്ന അമേരിക്കയ്ക്ക് (ഇതു വൈറ്റ് ഹൌസിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞതാണ്; തെറ്റാണെങ്കില്‍ മാപ്പു ചോദിക്കുന്നു) സമാധാനത്തിന്റെ കാര്യത്തില്‍ ആദ്യറാങ്കുകളുണ്ടോ എന്ന് അറിയേണ്ടതുണ്ട്. ഭാഗ്യം! യുഎസിന് എണ്‍പത്തഞ്ചാം റാങ്കേയുള്ളൂ. ലോകത്ത് മുഴുവന്‍ സമാധാനം വിതയ്ക്കാന്‍ നടക്കുന്ന യുഎസിന് സ്വന്തം മണ്ണില്‍ സമാധാനത്തിന്റെ അന്തകവിത്തുകള്‍ തിരയാന്‍ അധികകാലം വേണ്ടിവരില്ല.

ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് ആണ് ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് അഥവാ ആഗോളസമാധാന സൂചിക തയ്യാറാക്കുന്നത്. ബ്രിട്ടീഷ് ഗവേഷകര്‍ സര്‍വേ നടത്തുന്നതുപോലെ ചുമ്മാ ഒരു 10 പേരോടു ചോദിച്ചിട്ട് അതിനെ ആഗോളീകരിക്കുന്ന പരിപാടിയല്ല സൂചിക തയ്യാറാക്കലിനു പിന്നിലുള്ളത്. ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിര്‍ണയിക്കുന്നത്. വയലന്‍സ്, കുറ്റകൃത്യങ്ങള്‍, രാഷ്ട്രീയ സ്ഥിരത, സൈന്യത്തിനു വേണ്ടി ചിലവഴിക്കുന്ന തുക, അഴിമതി, മാധ്യമസ്വാതന്ത്യ്രം, മനുഷ്യാവകാശസംരക്ഷണം, ജയിലുകളിലെ ജനസംഖ്യ, വിദ്യാഭ്യാസനിലവാരം തുടങ്ങി അനേകം കാര്യങ്ങളെപ്പറ്റിയുള്ള ആധികാരികമായ വിവരങ്ങള്‍ വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കുന്നത്. സൂചിക അനുസരിച്ച് ലോകത്തെ മൂന്നിലൊന്നു രാജ്യങ്ങളും കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ കൂടുതല്‍ സമാധാനരഹിതമായിട്ടുണ്ട്.

ഇന്ത്യയില്‍ മനസമാധാനം കുറഞ്ഞു വരുന്നു എന്നത് മനസ്സിലാക്കാന്‍ പ്രത്യേകിച്ച് ഒരു സൂചികയുടെയൊന്നും ആവശ്യമില്ല. എങ്കിലും അളവുകോലുകളനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ ഇന്ത്യ എട്ട് റാങ്ക് പിന്നിലേക്കായിരിക്കുകയാണ്. എന്തായാലും 149നപ്പുറത്തേക്ക് പോകില്ല എന്നു സമാധാനിക്കാം. എന്നാല്‍, ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഏറ്റവും സമാധാനം കുറവുള്ള രാജ്യം ഇന്ത്യയാണ്. ദേശീയമനസമാധാനം അളക്കുന്ന ലോകത്തെ ഒരേയൊരു രാജ്യമായ ഭൂട്ടാന് സൂചികയില്‍ 36-ാം റാങ്ക് ആണുള്ളത്. കാനഡയിലും യൂറോപ്പിലെ മിക്കവാറും രാജ്യങ്ങളിലുമാണ് ശാന്തിയും സമാധാനവും കൂടുതലുള്ളത്.

ഓസ്ട്രേലിക്കാരനായ സ്റ്റീവ് കില്ലെലിയുടെ ആശയമാണ് ഈ സമാധാന സൂചിക. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍, ദലൈ ലാമ, ആര്‍ച്ച് ബിഷപ് ഡസ്മോണ്ട് ടുട്ടു, മാര്‍ട്ടി അഹ്തിസാരി, മുഹമ്മദ് യൂനൂസ്, ജെഫ്രി സാക്ക്സ്, മേരി റോബിന്‍സണ്‍, ജിമ്മി കാര്‍ട്ടര്‍ തുടങ്ങിയ പ്രമുഖരുടെയെല്ലാം അനുഗ്രവും സൂചികയ്ക്കുണ്ട്. എന്നാല്‍, സൂചികയിലുള്ള വിവിധ മാനദണ്ഡങ്ങളോടൊപ്പം സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ പരിഗണിച്ചിട്ടില്ല എന്നൊരു ആരോപണവുമുണ്ട്. എന്തായാലും നമുക്കു സമാധാനം കിട്ടില്ല എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്ന സ്ഥിതിക്ക് മാന്യമായി സമാധാനത്തോടെ കഴിയുന്ന ആദ്യത്തെ 20 റാങ്കുകാര്‍ ആരൊക്കെയാണെന്നു നോക്കാം.

1. ന്യൂസീലാന്‍ഡ്
2. ഐസ്ലാന്‍ഡ്
3. ജപ്പാന്‍
4. ഓസ്ട്രിയ
5. നോര്‍വേ
6. അയര്‍ലന്‍ഡ്
7. ഡെന്‍മാര്‍ക്ക്
8. ലക്സംബര്‍ഗ്
9. ഫിന്‍ലാന്‍ഡ്
10. സ്വീഡന്‍
11. സ്ലോവേനിയ
12. ചെക്ക് റിപ്പബ്ളിക്
13. പോര്‍ച്ചുഗല്‍
14.കാനഡ
15. ഖത്തര്‍
16.ജര്‍മനി
17. ബെര്‍ജിയം
18.സ്വിറ്റ്സര്‍ലാന്‍ഡ്
19.ഓസ്ട്രേലിയ
20. ഹംഗറി

ആരും ഹോളണ്ടുകാരായി ജനിക്കുന്നില്ല; ഈപെണ്ണുങ്ങള്‍…

അര്‍ജന്റീനയും ബ്രസീലും കഴിഞ്ഞാല്‍ പിന്നെ നമുക്കെന്ത് താല്‍പര്യം ? എല്ലാം കഴിഞ്ഞ് ആകെയൊരു പ്രതീക്ഷയുണ്ടായിരുന്നത് പാരഗ്വായിലായിരുന്നു. ഗോളടിച്ചാല്‍ തുണി പറിക്കാന്‍ തയ്യാറായി നിന്ന സൂപ്പര്‍ മോഡല്‍ ലറിസയെ ഓര്‍ത്തെങ്കിലും അവന്‍മാര്‍ക്കൊരു കുഞ്ഞുഗോള്‍ അടിക്കാമായരുന്നു. ഒന്നും സംഭവിച്ചില്ല. തുണിയുരിയാതെ തന്നെ ആഗോളപ്രസ്ഥാനമായി ലറിസയും മടങ്ങി. അതുമിതും മോഹിച്ചിരുന്ന നമ്മളാരായി ?

എന്നാല്‍ നിരാശപ്പെടാറായിട്ടില്ല. ഇനി നമ്മള്‍ ഒരേയൊരു ടീമിനോടൊപ്പമേ നില്‍ക്കേണ്ടതുള്ളു, അത് ഹോളണ്ട് ആണ്. ഹോളണ്ട് ജയിച്ചാല്‍ നമുക്ക് ലഭിക്കുന്നത് കാഴ്ചയല്ല, അനുഭവമാണ്. ഏത് അനുഭവം എന്ത് അനുഭവം എന്നൊക്കെ ചോദിച്ചാല്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പോര്‍ണോ പടങ്ങളിലൊക്കെ സമൃദ്ധമായി കാണാറുള്ള ഒരനുഭവം. ഹോളണ്ട് ജയിച്ചാല്‍ നമ്മള്‍ പാവം ഇന്ത്യക്കാര്‍ എന്തനുഭവിക്കാനാണ് എന്നു നിരാശപ്പെടാറുമായിട്ടില്ല. എല്ലാവരും കൂടി മുട്ടിപ്പായി പ്രാര്‍ഥിച്ചാല്‍ ഹോളണ്ട്, ജയിക്കും. ജയിച്ചാല്‍ ങ്ഹും.. ങ്ഹാ.. ങ്ഹം !

പോര്‍ണോ നടി ബോബി ഏഡന്റേതാണ് ഓഫര്‍. വേള്‍ഡ് കപ്പില്‍ ഹോളണ്ട് മുത്തമിട്ടാല്‍, ഓളും ഓള്‍ടെ കൂട്ടുകാരികളായ വേറെ രണ്ടുപേരും കൂടി ട്വിറ്ററില്‍ ഓളെ പിന്തുടരുന്ന സകല കുതറകള്‍ക്കും സൌജന്യമായി ഒരു സമ്മാനം നല്‍കും. സമ്മാനമേതാണ് എന്താണ് എന്നു ഞാനിവിടെ വിവരിക്കുന്നില്ല. ആയമ്മ ട്വീറ്റ് ചെയ്തിരിക്കുന്നതിങ്ങനെയാണ്: If Netherlands wins the worldcup I will give a BJ to all my followers, together with @vickyvette @misshybrid @gabbyquinteros 5114 and counting RT.

ഞാനും ഫോളോ ചെയ്തു. ഇനി ഹോളണ്ടെങ്ങാനും ജയിച്ചാലോ !
ആരും തിരക്കു കൂട്ടേണ്ട, പതിയെ ഫോളോ ചെയ്താല്‍ മതി. കാരണം, പുള്ളിക്കാരി ട്വീറ്റ് ചെയ്യുമ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം 5114 ആയിരുന്നെങ്കില്‍ ഓഫര്‍ പുരുഷലോകത്തിന്റെ ആകെ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. പോര്‍ണ്‍ സ്റ്റാറിന്റെ പെര്‍ഫോമന്‍സ് സിഡിയില്‍ കണ്ടിട്ടു തന്നെ സഹിക്കാന്‍ വയ്യാതിരിക്കുന്നവരോട് നേരിട്ട് ഒരു ചാന്‍സ് ചുമ്മാ തരാമെന്നു പറയുമ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നിന്ന നില്‍പില്‍ ബോബിയുടെ ഫോളോവേഴ്സ് നാലിരട്ടിയായി. ഇപ്പോള്‍ തന്നെ 56,000 കഴിഞ്ഞു. ഒരു പോര്‍ണ്‍സ്റ്റാറിനെ എത്ര സ്ത്രീകള്‍ പിന്തുടരുന്നുണ്ടാവുമെന്ന് ഊഹിക്കാം. 99 ശതമാനവും പുരുഷന്‍മാര്‍ തന്നെയായിരിക്കും. ഓഫര്‍ നടപ്പാക്കാന്‍ മൂന്നേ മൂന്നു പെണ്ണുങ്ങളും. ഫൈനല്‍ ആകുമ്പോഴേക്കും ഫോളോവേഴ്സ് 100,000 എങ്കിലും ആകും.

ഇനി ഫൈനലില്‍ ഹോളണ്ട് ജയിക്കുന്നു എന്നിരിക്കട്ടെ, ഈ മൂന്നു ചേച്ചിമാര്‍ക്ക് അടുത്ത വേള്‍ഡ് കപ്പ് വരെയെങ്കിലും മറ്റൊരു ജോലി ചെയ്യേണ്ടി വരില്ല. ഒന്നു മുതല്‍ എണ്ണിയെണ്ണി സകല കോന്തന്‍മാരുടെയും സിബ് അഴിക്കണം. വാഗ്ദാനം നടപ്പാക്കണം, നാലു വര്‍ഷം കൊണ്ടെങ്കിലും കവര്‍ ചെയ്താല്‍ ഭാഗ്യം. അപ്പോഴും ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഫൈനലില്‍ ഹോളണ്ട് ജയിച്ചു എന്നു കരുതുക. ആ റിസള്‍ട്ട് അറിഞ്ഞതിനു ശേഷം വന്നു ഫോളോ ചെയ്യുന്ന ചെറ്റകള്‍ക്കും ഈ സേവനം ലഭ്യമാകുമോ ? കേരളത്തിലൂള്ള ഫോളോവേഴ്സിനോടു വാക്കു പാലിക്കാന്‍ മൂവര്‍ സംഘം ഇങ്ങോട്ടു വരുമോ അതോ നമ്മള്‍ അങ്ങോട്ടു പോകണോ ? അങ്ങനെ പോവുകയാണെങ്കില്‍ അതിന്റെ ചിലവ് ആരു വഹിക്കും ? ഒന്നൊന്നര ലക്ഷം രൂപ വണ്ടിക്കൂലി മുടക്കി അവിടെപ്പോയി കാര്യം ‍’ഫ്രീ‍’യായി സാധിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ പകുതി മുടക്കി ഇവിടെ കുറച്ചുകൂടി മെച്ചപ്പെട്ട സേവനം കണ്ടെത്തുന്നതല്ലേ ? ഇനി വണ്ടിക്കൂലിയും ബോബി തന്നെ വഹിക്കുമെന്നിരിക്കട്ടെ, ഇത്രയും ആളുകളെ കൈകാര്യം ചെയ്തു വരുമ്പോള്‍ ഈ ഓഫറിനു ശേഷം മാത്രം ചേച്ചിയെ പിന്തുടര്‍ന്ന ആക്രാന്തക്കാരുടെ നമ്പര്‍ എപ്പോ വരും ? ടോക്കണോ മറ്റോ ഇതിനായി ഏര്‍പ്പെടുത്തുന്നുണ്ടോ ? ഉണ്ടെങ്കില്‍ അതെങ്ങനെ സ്വന്തമാക്കും ?

വാക്കു പാലിക്കുമെന്ന നിലയ്ക്ക് നമ്മുടെ നമ്പരും വരുമെന്നു കരുതാം. എന്നാല്‍, ഈ മഹായജ്ഞം നടത്തുന്നതിനിടെ മൂന്നു പേരും തട്ടിപ്പോകുന്നു എന്നിരിക്കട്ടെ, പിന്നെ ആരാണ് അവശേഷിക്കുന്ന ആയിരങ്ങളുടെ തൃഷ്ണയെ ശമിപ്പിക്കുക ? പിക്കപ്പ് പോയി-പോയില്ല എന്നും പറഞ്ഞു നില്‍ക്കുന്നവരും ബോബിയെ ഫോളോ ചെയ്തിട്ടുണ്ടാവും. ഹോളണ്ട് ജയിച്ചാല്‍, വാക്കു പാലിച്ചു പാലിച്ചു വരുമ്പോഴേക്കും പലരുടെയും പിക്കപ്പ് പൂര്‍ണമായി നശിക്കാമെന്നതിനാല്‍ അത്തരക്കാര്‍ക്ക് മുന്‍ഗണനയുണ്ടോ? ചോദ്യങ്ങള്‍ അവസനിക്കുന്നേയില്ല.

വാക്കു പറഞ്ഞാല്‍ വാക്കാണെന്ന് ബോബി ഉറപ്പിച്ചു പറയുന്നുണ്ട്. ഫോളോവേഴ്സിനെ അതുമിതും പറഞ്ഞ് പെണ്ണ് വല്ലാതെ കൊതിപ്പിക്കുന്നുമുണ്ട്. ഒരു ട്വീറ്റ് ഇങ്ങനെയാണ്: Only one more game between you and a free BJ !!! ശ്ശൊ, ആരായാലും കണ്‍ട്രോള് പോകും. എന്തായാലും ടീംബിജെ (വദനസുരതസംഘം) രാജ്യാന്തരമാധ്യമങ്ങളില്‍ വല്ലാതെ ശ്രദ്ധ പിടിച്ചിരിക്കുകയാണ്. ജര്‍മനിയോ സ്പെയിനോ ജയിക്കുമെന്നു തോന്നിയിട്ടാവും ആ മേഖലയില്‍ നിന്ന് ആരും ഇത്തരത്തിലൊരു ഓഫര്‍ മുന്നോട്ടു വച്ചിട്ടില്ല.

അര്‍ജന്റീന ജയിച്ചാല്‍ സ്ട്രീക്കിങ് നടത്തുമെന്നു കോച്ച് മറഡോണ പറഞ്ഞതിനു ശേഷം പാരഗ്വായ്ക്കു വേണ്ടി ലറിസ നടത്തിയ ഓഫറായിരുന്നു ഈ ലോകകപ്പില്‍ ഏറെ ശ്രദ്ധേയമായത്. അതിനു ശേഷം പോര്‍ണോ നടിമാരായ വിക്കി, ഹൈബ്രിഡ് എന്നിവര്‍ യഥാക്രമം യുഎസ് ഇംഗണ്ട് എന്നീ രാജ്യങ്ങള്‍ വിജയിച്ചാല്‍ ട്വിറ്റര്‍ പിന്തുടര്‍ച്ചാര്‍ക്ക് സൌജന്യ ഓഫര്‍ നല്‍കിയിരുന്നു. രണ്ടു ടീമുകളും പണ്ടാരമടങ്ങിയതോടെ ബോബി ഹോളണ്ടിനു വേണ്ടി അതേ ഓഫര്‍ പ്രഖ്യാപിക്കുകയായിരുന്നു. ബോബിയോടൊപ്പം ഉദ്യമം പൂര്‍ത്തിയാക്കാന്‍ തങ്ങളുമുണ്ടെന്ന് വിക്കിയും ഹൈബ്രിഡും അറിയിച്ചതോടെയാണ് അതൊരു സംഘടനയായി മാറിയതും ബോബി സംയുക്ത ഓഫര്‍ ട്വീറ്റ് ചെയ്തിരിക്കുന്നതും. എന്തായാലും ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്രയുടെ നഗ്നചിത്രം ഡിലീറ്റ് ചെയ്ത ട്വിറ്ററിന് ഈ വേള്‍ഡ്കപ്പ് ഓഫറിനോട് എതിര്‍പ്പൊന്നുമില്ല.

ഹോളിവുഡില്‍ വ്യാജ OO റെയ്‍ഡ് !

റോഡിലൂടെ നടന്നു പോകുമ്പോള്‍ മിടുക്കന്‍മാരായ ചെക്കന്‍മാര്‍ തന്‍റെ മാറിടത്തിലേക്ക് ഒളികണ്ണിട്ടു നോക്കണമെന്ന് കൗമാരത്തില്‍ ഏതു പെണ്‍കുട്ടിയും ആഗ്രഹിക്കുമത്രേ. എന്നോടു സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍റെ പരിചയക്കാരന്‍ പറഞ്ഞതാണ്, അതു തെറ്റാണെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. സുന്ദരമായ മാറിടം സൃഷ്ടിക്കുന്നതിനു വേണ്ടി ഉണ്ടായതാണല്ലോ ഈ ബ്രേസിയര്‍ കമ്പനികളെല്ലാം. കാലം മാറിയപ്പോള്‍ വേറെയും വഴികളുണ്ടായി. ഇംപ്ലാന്‍റുകള്‍ വഴി ഓപ്പറേഷന്‍ നടത്തി കൃത്രിമസ്തനങ്ങള്‍ സൃഷ്ടിക്കാമെന്നായതോടെ പെണ്ണുങ്ങള്‍ക്ക് അതുമതിയെന്നായത്രേ.

ഞാനീ പറയുന്നത് ഇന്ത്യയിലെയോ കൊച്ചുകേരളത്തിലെയോ കഥയല്ല. അങ്ങ് സൂര്യനസ്തമിക്കത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍, അമേരിക്കന്‍ ഐക്യനാടുകളില്‍, അതുപോലെയുള്ള ഒരുലോഡ് രാജ്യങ്ങളില്‍ കുറെക്കാലമായി നിലവിലുള്ള ട്രെന്‍ഡ് ആണ്. ഇത്തരം ചികില്‍സകളിലൂടെ കൂറ്റന്‍ സ്തനങ്ങള്‍ പടുത്തുയര്‍ത്തിയവര്‍ക്ക് കഷ്ടകാലമാണെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ആലോചിച്ചു നോക്കണം, കഷ്ടപ്പെട്ട് വേദന സഹിച്ച് ഓപ്പറേഷന്‍ നടത്തി ഫിറ്റ് ചെയ്യുന്ന സംഗതിയാണ്, വേണ്ട എന്നു പറയുമ്പോള്‍ ബ്രാ ഊരിയെറിയുന്നതുപോലെ കളയാന്‍ പറ്റില്ല. ഈ ആണുങ്ങള്‍ക്കു തോന്നുമ്പോള്‍ തോന്നുമ്പോള്‍ ഓരോന്ന് അങ്ങു പറഞ്ഞാല്‍ മതി. പട്ടിണി കിടന്നും, പഠനമുപേക്ഷിച്ചുമൊക്കെയാണ് പല പെണ്ണുങ്ങളും ബ്രെസ്റ്റ് സര്‍ജറിക്ക് പണം കണ്ടെത്തുന്നത്. ഇതിനു വേണ്ടി പണ്ടൊരു ചേച്ചി ഓണ്‍ലൈനായി കന്യാത്വവും വിറ്റിരുന്നു. കളിച്ചു കളിച്ച് ഈ പെണ്ണുങ്ങള്‍ ആണുങ്ങളുടെ വില കൂടി കളയും.

ബ്രിട്ടണിലെ കൗമാരക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ അഞ്ചിലൊരു കൗമാരക്കാരി ഇംപ്ലാന്‍റുകള്‍ വഴി സ്തനം വലുതാക്കുന്നത് സ്വപ്നം കണ്ടു ജീവിക്കുകയാണെന്നു കണ്ടെത്തിയിരുന്നു. ലേറ്റസ്റ്റ് പഠനമനുസരിച്ച് പ്രകൃതികനിഞ്ഞനുഗ്രഹിച്ചു നല്‍കിയ സ്തനസൗന്ദര്യം ഫോറിനില്‍ ആണുങ്ങള്‍ക്കു വേണ്ടാതായത്രേ.ഈ പഠനവും ബ്രിട്ടണില്‍ നിന്നു തന്നെയാണ്. നാലില്‍ ഒരു പുരുഷന്‍ തന്‍റെ പങ്കാളിയുടെ ഒറിജിനല്‍ സ്തനത്തെക്കാള്‍ ഇഷ്ടപ്പെടുന്നത് സ്റ്റൈലന്‍ ഡ്യൂപ്ലിക്കേറ്റുകളാണത്രേ. ഇംപ്ലാന്‍റ് ഓപ്പറേഷനു വേണ്ട തുക മുടക്കാന്‍ ഈ ചേട്ടന്‍മാരു റെഡിയാണെന്നും പറയുന്നു.സൂര്യനസ്തമിക്കാത്ത രാജ്യം ഈ പരുവത്തിലായത് ഈ ഒറ്റ അവയവം കാരണമാണെന്ന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല.

മിക്കവാറും പോര്‍ണോ നടിമാരും ഈ ഓപ്പറേഷന്‍ നടത്തി വ്യാജമുലകളുടെ ബലത്തിലാണ് പിടിച്ചു നില്‍ക്കുന്നത്. ഈ സിഡിയൊക്കെ കണ്ടിട്ടായിരിക്കും ആണുങ്ങള്‍ എനിക്കിതു വേണ്ട അതുമതി എന്നു പറയുന്നത്. പമേല ആന്‍ഡേഴ്‍സണ്‍ മുതലിങ്ങോട്ട് ഒരു ലോഡ് നടിമാര്‍ ഹോളിവുഡില്‍ പിടിച്ചു നില്‍ക്കുന്നതും ഇതേ കാര്യം കൊണ്ടു തന്നെ. പമേലയാണെങ്കില്‍ ഏതാണ്ട് പത്തു തവണയോ മറ്റോ ഓപ്പറേഷന്‍ നടത്തി സ്തനത്തിന്‍റെ വലിപ്പം കൂട്ടി പിള്ളേരെ പേടിപ്പിക്കുകയാണ്. ബ്രിട്ടണില്‍ കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഇംപ്ലാന്‍റ് ഓപ്പറേഷനുള്ള ആവശ്യക്കാരുടെ എണ്ണം 300 ശതമാനമായി വര്‍ധിച്ചുവത്രേ. എന്നാല്‍, കൂടുതലും 30കളിലും 40കളിലുമുള്ള ചേച്ചിമാരാണത്രേ ഇതിനു പിന്നില്‍.

വലിപ്പമുള്ളത് സുന്ദരം എന്ന പുരുഷാധിഷ്ഠിത സൗന്ദര്യസങ്കല്‍പത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് പെണ്ണുങ്ങള്‍ ഈ ത്യാഗമെല്ലാം സഹിക്കുന്നതെന്നോര്‍ക്കണം. വച്ചുപിടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ വലിയ പാടാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. നടുവേദന മുതലിങ്ങോട്ട് അനവധി പ്രശ്നങ്ങള്‍ സഹിച്ചാണ് അവര്‍ ജീവനുള്ള അമ്യൂസ്മെന്‍റ് പാര്‍ക്കുകളായി തുടരുന്നത്. സൈസ് പോര പോര എന്നു പറയുന്നത് പമേല ആന്‍ഡേഴ്സന്‍ മാത്രമേയുള്ളൂ. കാര്‍മെന്‍ ഇലക്ട്ര ഉള്‍പ്പെടെ അനേകം പ്രമുഖര്‍ വേണ്ടയിരുന്നില്ല എന്ന നിലപാടിലാണ്. അപ്പോള്‍ ഇതുങ്ങളൊക്കെ എത്ര ത്യാഗം സഹിച്ചാണ് വ്യാജസ്തനങ്ങള്‍ ചുമക്കുന്നതെന്നോര്‍ക്കണം.

ഇതല്ല ഇതിനപ്പുറം ‍െഡയ്‍ലി കണ്ടുകൊണ്ടിരിക്കുന്നവരാണ് ഹോളിവുഡുകാര്‍. അവരിതൊക്കെ കണ്ടും കാണിച്ചും മടുത്തു. പ്രേക്ഷകര്‍ക്കും യാതൊരു ഒറിജിനാലിറ്റിയുമില്ലാതെ ഫുട്ബോള്‍ പോലെയിരിക്കുന്ന ഈ സംഗതി കണ്ട് ബോറടിച്ചിരിക്കുന്നുവത്രേ. അതുകൊണ്ട് ഹോളിവുഡ് ഇനിയങ്ങോട്ട് ഡ്യൂപ്ലിക്കേറ്റ് സ്തനങ്ങളുമായി സഹകരിക്കേണ്ട എന്ന തീരുമാനത്തിലാണ്. ആലോചിച്ചു നോക്കണം, എന്തൊക്കെയായിരുന്നു എന്ന്, പത്തിരുപതു വര്‍ഷമായി വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരുന്ന മുലപ്രസ്ഥാനം തകരാന്‍ പോകുന്നു.

മലയാള സിനിമയെ വ്യാജസിഡി എന്നതുപോലെ ഹോളിവുഡിനെ വലയ്‍ക്കുന്നത് വ്യാജമുലകളാണ്. എന്നു കരുതി ചുമ്മാതിരിക്കാനൊന്നും ഹോളിവുഡ് ഒരുക്കമല്ല. വ്യാജസിഡി പോലെ വ്യാജമുലകളും റെയ്ഡ് ചെയ്തു പിടിക്കാനാണ് ചലച്ചിത്രനിര്‍മാതാക്കളുടെ തീരുമാനം. സമ്മതിക്കണം അല്ലേ അവന്‍മാരെ ?

പൈറേറ്റ്സ് ഓഫി ദി കരീബിയന്‍ സീരിസിലെ പുതിയ സിനിമയിലേക്കുള്ള നടിമാരുടെ കാസ്റ്റിങ് അനൗണ്‍സ്മെന്‍റില്‍ ഡിസ്നി പിക്ചേഴ്സ് ഒരൊറ്റ നിബന്ധനയേ വച്ചിട്ടുള്ളൂ- സ്വന്തമായി ഒറിജിനല്‍ സ്തനങ്ങളുണ്ടായിരിക്കണം. വ്യാജനാണെങ്കില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ഇന്നല്ലെങ്കില്‍ നാളെ ഏതെങ്കിലും ഹോളിവുഡ് പടത്തില്‍ സ്റ്റാറാകാമെന്നു കരുതി വ്യാജമുലകളുമായി ജീവിക്കുന്ന വരുംകാലതാരങ്ങള്‍ ഇനിയെന്തു ചെയ്യും ? വലിയൊരു പ്രതിസന്ധി ഉടലെടുക്കുകയാണ്. വ്യാജനില്ലാതെ എത്ര പേരുണ്ടാവും അവിടെ. ഇതിപ്പോള്‍ ഡിസ്നിയുടെ മാത്രം ഒരു ഹാലൂസിനേഷന്‍ ആണോ എന്നു ചോദിച്ചാല്‍ അല്ല.

പ്രേക്ഷകര്‍ ഇതു കണ്ടു കണ്ടു മടുത്തു എന്നു പറഞ്ഞു തുടങ്ങിയതോടെ മിക്കവാറും ടിവി സോപ്പുകളിലും മറ്റു ഷോകളിലും ഇപ്പോഴേ വ്യാജമുലകള്‍ക്കു വിലക്കുണ്ട്. ടിവിയല്ലേ എന്നൊക്കെ കരുതി വ്യാജകള്‍ അന്നു ഞെട്ടിയില്ല. ഇപ്പോള്‍ എല്ലാവരും ഞെട്ടിയിട്ടുണ്ട്. ബ്രിട്ടണില്‍ മൂപ്പു തുടരുകയാണെങ്കിലും അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം ആകെ സ്തനാകര്‍ഷണ യന്ത്രം ഓപ്പറേഷന്‍ ചെയ്തു പിടിപ്പിച്ചവരുടെ എണ്ണം മൂന്നേമുക്കാല്‍ ലക്ഷത്തില്‍ നിന്ന് മൂന്നേകാല്‍ ലക്ഷമായി കുറഞ്ഞു പോലും. എനിക്കു തോന്നുന്നത് ജനസംഖ്യയുടെ നല്ലൊരു ശതമാനവും സ്തനമാറ്റശസ്ത്രക്രിയ നടത്തിയവരായിരിക്കുമെന്നാണ്. അങ്ങനെയാണെങ്കില്‍ ഡിസ്നി ആളെ കണ്ടെത്തിയതു തന്നെ. ഈ അവസരം നോക്കി ഒറിജിനാലിറ്റി കൊണ്ടു പൊറുതി മുട്ടിയിരിക്കുന്ന ഷക്കീലയോ മറ്റോ പോയാല്‍ ചിലപ്പോള്‍ പൈറേറ്റ്സില്‍ നായികയായിപ്പോയെന്നും വരും. പ്രീദ പിന്‍റോക്ക് ബോണ്ട് ഗേള്‍ ആകാമെങ്കില്‍ ഷക്കീലയ്‍ക്കു പൈറേറ്റ് ഗേള്‍ ആകാം.