സെക്സ്‍ണോമിക്‍സ്

അല്ലെങ്കില്‍ തന്നെ ആദ്യരാത്രിയില്‍ തന്നെ ചോര കാണാതെ ആയുധം താഴെ വയ്‍ക്കുന്നവരല്ല അഭിമാനികള്‍. കോടതി വിധി കൂടിയാകുമ്പോള്‍ നിഷ്കളങ്കരായ (ഉവ്വ) നവവധുക്കളുടെ കാര്യം കഷ്ടത്തിലായേക്കും. ഫസ്റ്റ് നൈറ്റിലെ റേപിന് മാതൃകഭര്‍ത്താക്കന്മാര്‍ നിയമസാധുത അവകാശപ്പെടാന്‍ പോകുന്ന വിധി ഡല്‍ഹി ഹൈക്കോടതിയുടേതാണ്. കോടതി ഏത് സാഹചര്യത്തിലാണ് വിധി പറഞ്ഞതെന്നോ അതിന്റെ സന്ദര്‍ഭവും സ്വാരസ്യവും ഏതെന്നോ സംഗികള്‍ക്ക് അറിയേണ്ടല്ലോ.

ആദ്യരാത്രിയില്‍ വധുവിനെ ലതിനു നിര്‍ബന്ധിക്കാത്തത് വലിയ ഔദാര്യമാണെന്നു കരുതുന്ന തലമുറയില്‍ നിന്ന് ആക്രാന്തമില്ലാത്തവരുടെ തലമുറയിലേക്ക് എത്തിനില്‍ക്കുമ്പോഴാണ് കോടതി ഇങ്ങനെയൊക്കെ പറയുന്നത്. ഇതൊക്കെ എപ്പോ വേണമെന്നുള്ള കാര്യത്തില്‍ വരെ കോടതികള്‍ ഇടപെട്ടു തുടങ്ങുമ്പോള്‍ ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയുടെ പുരുഷകേന്ദ്രീകൃത വിധിന്യായങ്ങള്‍ പുനപരിശോധിക്കണമെന്ന് പറയാന്‍ ഇവിടെ ആരുമില്ലേ ? ബ്ലഡി ഫക്കിങ് ഡാഷായ ഞാന്‍ പോലും ഇങ്ങനെ പറയുന്നെങ്കില്‍ മനസ്സില്‍ ഭയാശങ്കകളോടെ മണിയറയിലേക്കു കാലെടുത്തു വയ്‍ക്കാനിരിക്കുന്ന കുഞ്ഞാടുകള്‍ക്ക് പറയാനുള്ളത് എന്തായിരിക്കും ?

ആദ്യരാത്രിയിലുള്‍പ്പെടെ ബോധപൂര്‍വം പങ്കാളിക്ക് സെക്സ് നിഷേധിക്കുന്നത് വിവാഹമോചനത്തെ നീതികരിക്കാവുന്ന ക്രൂരതയാണെന്നാണ് കോടതി വിധി. അദ്യരാത്രിയിലുള്‍പ്പെടെ അഞ്ചു മാസത്തോളം ഭാര്യ സെക്സിനു സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് വിവാഹമോചനം തേടിയ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള കീഴ്‍ക്കോടതി വിധി ശരിവച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ജഡ്‍ജി കൈലാഷ് ഗംഭീറിന്റെ വിധിയിലാണ് സെക്‍സ് നിഷേധത്തെപ്പറ്റി പറയുന്നത്. ഭാര്യ അടിസ്ഥാനപരമായി ലൈംഗിക ഉപകരണമാണെന്ന കാഴ്ചപ്പാടിനെ അടിവരയിടുന്നതാണ് പ്രസ്തുത വിധി എന്നു പറയേണ്ടി വരുന്നതില്‍ ഞാന് ഖേദിക്കുന്നു.

ഒരു സ്ത്രീ ഭര്‍ത്താവിന് അല്ലെങ്കില്‍ സ്നേഹിക്കുന്ന പുരുഷന് സെക്‍സ് നിഷേധിക്കുന്നത് ക്രൂരതയാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് എങ്ങനെയാണ് ? സെക്‍സിനു തയ്യാറാവുക എന്നത് ഭക്ഷണം വിളമ്പി വയ്‍ക്കുക എന്നതുപോലെ ഒരു കാര്യമാണെന്നു കരുതാന്‍ വയ്യ. പ്രായോഗികമായി ഈ തത്വശാസ്ത്രം ഒരു പുരുഷനും അംഗീകരിക്കുകയുമില്ല. സെക്സിനു സമ്മതിക്കാത്ത ഭാര്യയ്‍ക്ക് ഗുരുതരമായ തകരാറുണ്ട് എന്നേ ഏതു ഭര്‍ത്താവും ചിന്തിക്കൂ. എന്നാല്‍ സെക്‍സിനുപരിയായി ഭര്‍ത്താവും ഭാര്യയുമായുള്ള ബന്ധമാണ് സെക്‍സിന്റെ ഡിമാന്‍ഡും സപ്ലൈയും കൂട്ടിക്കിഴച്ചുള്ള ബാലന്‍സ് ഷീറ്റില്‍ ലാഭമോ നഷ്ടമോ എന്നു നിര്‍ണയിക്കുന്നത്. വീട്ടില്‍ സൗജന്യമായി സെക്‍‍സ് ലഭ്യമാക്കുന്നതിനു വേണ്ടി വിവാഹം കഴിക്കുന്നവനെ സംബന്ധിച്ച് ഭാര്യ സെക്‍സ് നിഷേധിക്കുന്നിടത്തോളം വലിയൊരു അക്രമമുണ്ടാവില്ല. പക്ഷെ,ഗാര്‍ഹികവേശ്യയായി ജീവിക്കേണ്ടി വരുന്ന അത്തരം ഭാര്യമാര്‍ ഈ വിധി കേട്ട് ചിരിക്കുമോ കരയുമോ ?

സൂക്ഷ്മമായി പരിശോധിച്ചാല്‍ മുകളില്‍ പറയുന്ന കേസില്‍ ഭര്‍ത്താവ് ഭാര്യയെ ബലല്‍സംഗം ചെയ്തിട്ടുണ്ട് എന്നു പോലും മനസ്സിലാക്കാം. ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ ഒരു മരം പോലെ അവസാനം വരെ ആ സ്ത്രീ യാതൊരു പ്രതികരണവുമില്ലാതെ കിടന്നു എന്നത് ഭര്‍ത്താവിന് അനുകൂലമായാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍, അത്തരത്തിലൊരു സ്ത്രീയുമായി ബന്ധപ്പെടാന്‍ തയ്യാറായ ഭര്‍ത്താവ് എന്തൊരു ഭര്‍ത്താവായിരിക്കുമെന്നാണ് ഞാനാലോചിക്കുന്നത്. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമായി കാണാമെന്നു പറയുന്ന നിയമം ഇവിടെ കാര്യങ്ങളെ എന്തുകൊണ്ടോ വ്യത്യസ്തമായാണ് കണ്ടിരിക്കുന്നത്.

വിധിപ്രസ്താവത്തിലെ രസകരവും അതേസമയവും ഭീകരവുമായ ഭാഗം ഇതാണ്- വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളില്‍ 10-15 തവണ മാത്രമേ അവര്‍ക്കിടയില്‍ സെക്സ് ഉണ്ടായിട്ടുള്ളൂ എന്നതല്ല, മറിച്ച് ആദ്യരാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന് സെക്സ് നിഷേധിക്കുക എന്ന ക്രൂരമായ പ്രവൃത്തിയും തുടര്‍ന്നും ഭാര്യ സെക്‍സില്‍ സജീവമായി പങ്കെടുക്കാത്തതിനാലും അതിനെതിരായി മറ്റൊരു വാദം ഭാര്യ ഉന്നയിക്കാത്തതിനാലും- ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയാണ് കോടതി.

ആദ്യരാത്രിയില്‍ ഭര്‍ത്താവിന് പൂശാന്‍ മുട്ടിനില്‍ക്കുകയാണെങ്കില്‍ ഭാര്യ പുല്ലുപോലെ വഴങ്ങിക്കൊടുക്കണോ, അഞ്ചു മാസത്തിനിടെ 15 തവണ ബന്ധപ്പെടുന്നത് കുറവാണോ, സെക്സില്‍ ഭാര്യ എത്ര സജീവമായി പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തമായ കാഴ്ചപ്പാടോടെ ഇടപെട്ടിരിക്കുകയാണ് കോടതി. ആദ്യരാത്രി മുതല്‍ എല്ലാ ദിവസവും പ്രകടമായ ആവേശത്തോടെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്ന ഭാര്യയെ മാതൃകാഭാര്യ എന്നു വിശേഷിപ്പിക്കാന്‍ വാല്‍സ്യായനന്‍ പോലും തയാറാവും എന്നെനിക്കു തോന്നുന്നില്ല. ഇതൊക്കെ പൊക്കിപ്പിടിച്ച് കോടതിയില്‍ കൊണ്ടുപോകുന്ന ഭര്‍ത്താവിനും കിടപ്പറശീലങ്ങളില്‍ വരെ ആധികാരികമായി അഭിപ്രായം പറയുന്ന കോടതിക്കും ഒരു കാമഭ്രാന്തന്‍ എന്ന നിലയ്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍.

ഒരു ഓപണ്‍ സോഴ്സ് കവിത

ക്ലെയര്‍ഫോക്സിന്‍റെ കല്യാണമായിരുന്നു അന്ന്.
സോഴ്സ് കോഡ് ചോദിച്ചതിന്റെ പേരില്‍ പിണങ്ങിയ
കാമുകന്‍ ബാംഗ്ലൂരില്‍ ബ്രൌസറിന്റെ വള്ളിയില്‍ തൂങ്ങിച്ചത്തു !
മിന്നുകെട്ടുമ്പോള്‍ കൈവിറച്ച ജോണീകോഡിന്‍റെ
ചില്ലക്ഷരങ്ങളില്‍ പോറല്‍ വീണു.
എന്നിട്ടും ടില്‍ഡയുടെ അടിവയറിലെ രോമങ്ങളില്‍
അവന്റെ മനം അസൂയയോടെ വിരലോടിച്ചു.

ക്ലെയര്‍ഫോക്സിന്‍റെ പതിവുനാണം വകഞ്ഞുമാറ്റി,
അവളുടെ നെഞ്ചിലെ നഖക്ഷതങ്ങളെണ്ണി,
ജോണീകോഡ് വെറുതെ അസ്വസ്ഥനായി.
ഏതു ഫോണ്ട് ? ഏതു ഫോണ്ടാണിതിനു
മുമ്പ് നിന്നെയെഴുതിയത് ?
ക്ലെയര്‍ഫോക്സ് അമ്പരന്നു: ഞാനാണോ
ഫോണ്ടാണോ വലുത് ? എന്റെ പൊന്നല്ലേ ?
ഇന്നു മധുവിധുവല്ലേ ?

ജോണീകോഡിന്‍റെ രക്തം തിളച്ചുപൊങ്ങി:
ഞാന്‍ തൊടും മുമ്പ് മറ്റൊരു ഫോണ്ട് നിന്നെ..
സഹിക്കില്ല, സമ്മതിക്കില്ല.. എവിടെ എവിടെ ?
എന്ത് ? -ക്ലെയര്‍ഫോക്സ് ഭയന്നുപോയി !
നിന്റെ സോഴ്സ് കോഡുകള്‍ ?
എനിക്കറിയണം, ആരൊക്കെ എഡിറ്റ്
ചെയ്തിട്ടുണ്ടെന്ന്.. ഫുള്‍റിപ്പോര്‍ട്ട്
എനിക്കിപ്പോള്‍ കിട്ടണം !
ഹയ്യോ… ഹെന്റെ പൊന്നേ !- ക്ലെയര്‍ഫോക്സ്
പൊട്ടിക്കരഞ്ഞു. കൊളാപ്സ്ഡ് ആകാന്‍ തുടങ്ങി.

ഹില്ല, സമ്മതിക്കില്ല ഞാന്‍ !- നീ എന്റേതു മാത്രമാണ്
– ജോണീകോഡ് നിന്നു വിറച്ചുതുള്ളി,
എല്ലാവനെയും ഞാന്‍ കൊല്ലും.
ഹെന്റെ പൊന്നേ.. ഞാനൊരു ഓപണ്‍ സോഴ്സ് അല്ലേ ?
ഹെന്നെ ഹങ്ങ് എഡിറ്റ് ചെയ്തു സ്വന്തമാക്കൂ- ക്ലെയര്‍ഫോക്സ് വിങ്ങിപ്പൊട്ടി
ഹില്ല… സമ്മതിക്കില്ല ഞാന്‍.. എഡിറ്റിങ് അല്ല റേപിങ്
ആണെനിക്കിഷ്ടം – ജോണീകോഡ് അലറി.
ആഡ് ഓണുകള്‍ ഒന്നൊന്നായി ഊരിയെറിഞ്ഞു,
പ്ലഗ് ഇന്നുകള്‍ ചിതറിത്തെറിച്ചു,
സോഴ്സ് കോഡിനുള്ളിലെ ഫോണ്ടുകളെ അവന്‍
സംശയത്തോടെ നിരീക്ഷിച്ചു.
നിറകണ്ണുകളോടെ, കൂപ്പുകൈകളോടെ അവള്‍
മധുവിധുരാവില്‍ നിന്നുരുകിയൊലിച്ചു.

5 വര്‍ഷങ്ങള്‍ക്കു ശേഷം:-

നാത്തൂന്റെ കല്യാണം കഴിഞ്ഞു വരുമ്പോള്‍
ക്ലെയര്‍ഫോക്സിനോട് അമ്മായി ചോദിച്ചു-
വിശേഷം ഒന്നുമില്ലേ ? വര്‍ഷമിതെത്രയായി ?
വിഷാദച്ചിരിയോടെ അവള്‍ പറഞ്ഞു-
അതിയാന്‍ ബുജിയാണ് ! പണിയറിയില്ല !

ചൈനാചര്‍മം ! (ആണുങ്ങള്‍ വായിക്കരുത്)

ചോര കൊടുത്തും നീര് (കണ്ണീരാണ് ഉദ്ദേശിക്കുന്നത്) കൊടുത്തും ലോകത്ത് സ്ത്രീകള്‍ തങ്ങളുടെ ഒരു ശുഷ്കാന്തി ഒന്നു കൊണ്ടു മാത്രം നിലനിര്‍ത്തിപ്പോകുന്ന പ്രസ്ഥാനമാണ് കുടുംബം. ചോര എന്നു പറയുമ്പോള്‍ ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടാവും. എത്ര പുരോഗമനക്കാരന്‍ ആണെന്നു പറഞ്ഞാലും ശരി ഫസ്റ്റ് നൈറ്റില്‍ മേല്‍പ്പറഞ്ഞ ചോര കണ്ടില്ലെങ്കില്‍ ദാമ്പത്യത്തിന്‍റെ അടിത്തറയിലെ ഒരു കല്ല് ഇളകി വീഴും.

അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. നമ്മള്‍ കടയില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു. സാധനം എന്തുമാവട്ടെ അതിന്‍റെ കവറിന്‍റെ പുറത്ത് പ്ലാസ്റ്റിക്കിന്‍റെ ഒരു നേര്‍ത്ത ആവരണമുണ്ടാകും. കവര്‍ തുറന്നിട്ടില്ലെങ്കില്‍ പോലും ഈ ആവരണത്തിനും കേടു വന്നിട്ടില്ല എന്നുറപ്പു വരുത്തിയിട്ടേ മിക്കവാറും ആളുകള്‍ സാധനം വാങ്ങൂ. എന്താണെന്നു വച്ചാല്‍, താന്‍ വാങ്ങുന്ന സാധനം ഭയങ്കര ഫ്രഷ് ആണല്ലോ എന്നൊരു നിര്‍വൃതി. സാധനം വീട്ടില്‍ കൊണ്ടുപോയി അലമാരിയില്‍ പൂട്ടി വയ്‍ക്കാനാണെങ്കിലും ആവരണം വേണമെന്ന് നിര്‍ബന്ധമുള്ളവരാണ് മിക്കവാറും ആളുകളും.

ഏതാണ്ട് സമാനമായ ഒരു മനശ്സ്ത്രമാണ് ഫസ്റ്റ് നൈറ്റിലെ ബ്ലഡി ഇടപാടിലും അടങ്ങിയിരിക്കുന്നത്. തന്‍റെ വധു ലോകത്ത് ആദ്യമായി ഒരു മീറ്ററെങ്കിലും അടുത്തു കാണുന്ന പുരുഷന്‍ താനാണെന്ന് വിശ്വസിക്കാനാണ് സകല ഭര്‍ത്താക്കന്‍മാര്‍ക്കും താല്‍പര്യം. അപ്പോള്‍ ചോര വീണില്ലെങ്കില്‍ സംഗതി പ്രശ്നമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഫസ്റ്റ് നൈറ്റില്‍ ചോര വീഴാത്തതുകൊണ്ടു മാത്രം പൊലിഞ്ഞുപോയ വിവാഹങ്ങള്‍ നൂറു കണക്കിനുണ്ട് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ആ ഒറ്റക്കാരണം കൊണ്ടു മാത്രം അനേകം ദാമ്പത്യങ്ങളില്‍ കരിനിഴല്‍ വീണിട്ടുണ്ട് എന്നു പറയുമ്പോള്‍ ഇതൊരു സില്ലി ഇഷ്യു അല്ല എന്നും മനസ്സിലാവും. ഇക്കാരണം കൊണ്ട് പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിച്ചിട്ടുള്ള, ഇപ്പോള്‍ കുടിപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷ കേസരികളോട് ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുമാറാകട്ടെ.അവര്‍ക്ക് നല്ലൊരു ജീവിതം സാധിക്കുന്നതിന് എല്ലാ വഴികളും തുറന്നു കിട്ടുമാറാകട്ടെ.

ഇന്നത്തെ കാലത്ത് ഇതൊരു വിഷയമേയല്ല എന്നാണ് പറയാറുള്ളത്. ഒരു ഓപ്പറേഷന്‍ കൊണ്ട് വച്ചുപിടിപ്പിക്കാവുന്നതൊക്കേയേ ഉള്ളൂ ഇത് എന്ന് എല്ലാവര്‍ക്കും അറിയാം. അടിച്ചുപൊളി കഴിഞ്ഞ് മിന്നുകെട്ടിന്‍റെ തലേന്ന് ഈ സാധനം ഓപ്പറേഷന്‍ വഴി വച്ചുപിടിപ്പിക്കുന്നവരും കുറവല്ല എന്നതും സത്യമാണ്. എന്നാല്‍, എത്ര പേര്‍ ഓപ്പറേഷനൊക്കെ നടത്താന്‍ തയ്യാറാവും അല്ലെങ്കില്‍ മിനക്കെടും.ഓപ്പറേഷന്‍ എന്ന വാക്കും കന്യകാത്വം എന്ന വാക്കുപോലെ ഗുരുതരമാണ്.

അത്തരക്കാര്‍ക്കും വേണ്ടി ഒരു പുതിയ സാധനം വിപണിയിലെത്തിയിരിക്കുന്നു. ചോര കണ്ടാലേ അടങ്ങൂ എന്നു വാശിയുള്ള നവവരന്‍മാരുടെ മണിയറക്കട്ടിലിനെ രക്തപങ്കിലമാക്കി മധുപ്രതികാരം വീട്ടുന്നതിന് ആഗോളകന്യകമാര്‍ക്ക് ഒരുഗ്രന്‍ സമ്മാനം-കൃത്രിമ കന്യാചര്‍മം ! (ഏതു പുതിയ ഗാഡ്ജറ്റ് അവതരിപ്പിച്ചാലും. ഹും! ഇതാണോ അത്ര വലിയ കാര്യം ഞാനിതു 10 വര്‍ഷമായി ഉപയോഗിക്കുന്നു, പുതിയതു വല്ലതും പറയെടേ- എന്നു പറയാറുള്ള മല്ലൂസ് ഈ ഗാഡ്ജറ്റിന്‍റെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കും എന്നറിയാന്‍ താല്‍പര്യമുണ്ട്. ഹല്ല പിന്നെ !)

ഓപ്പറേഷന്‍ പോലെ ദുര്‍ഘടമായി ഒന്നും ഇതിലില്ല. അല്ലെങ്കിലും എന്തിന് ഓപ്പറേഷന്‍ ? തല്ലിപ്പൊട്ടിക്കാന്‍ വേണ്ടി ആരെങ്കിലും ചില്ലുകൂടാരം പണിയാറുണ്ടോ ? അതാണ് പറഞ്ഞത്, ഒക്കെ ഒരു തോന്നലാണ്. അതുകൊണ്ട് ഒറിജിനലാണെന്നു തോന്നിക്കുന്ന സംഗതിയാണ് വേണ്ടത്. അതു തന്നെയാണിതും. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈനക്കാര്‍ തന്നെയാണ് പരിശുദ്ധ കന്യാചര്‍മത്തിനും ഒറിജനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കണ്ടുപിടിച്ചിരിക്കുന്നത്.

ഗിജിമോ കമ്പനിയുടെ ഈ ഉല്‍കൃഷ്ഠമായ ഉല്‍പന്നത്തിന് വെറും 30 ഡോളര്‍ (1400 രൂപ) ആണു വില. വിവാഹത്തിന് ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്നതിന്‍റെ മൂന്നിലൊന്നേ ആകൂ. സംഗതി വാങ്ങി ഫസ്റ്റ് നൈറ്റിനു കുറച്ചു മുമ്പ് ഫിറ്റ് ചെയ്താല്‍ ചേട്ടായി ആക്രമിക്കുമ്പോള്‍ ചോര (അതും ഡ്യൂപ്ലിക്കേറ്റ്)ചിന്തി സംഭവം മംഗളമാക്കും. എന്നാ ഒക്കെ പറഞ്ഞാലും ഈ ചൈനക്കാരെ സമ്മതിക്കണം അല്ലേ ?

ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഈ സാധനം കുന്നംകുളത്തു പോലും കിട്ടുമെന്നു തോന്നുന്നില്ല. സംഗതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തും. പറയുമ്പോള്‍ എളുപ്പം കഴിഞ്ഞു. കല്യാണത്തലേന്ന് വീട്ടിലെത്തുന്ന പായ്‍ക്കറ്റ് ആരു പൊട്ടിച്ചു നോക്കുമെന്നു പറയാന്‍ പറ്റില്ല. സാധനം ഇതാണെന്നു മനസ്സിലായാല്‍ നവവധു കന്യകയല്ലെന്ന് നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞെന്നിരിക്കും. അതുകൊണ്ട് ചൈനീസ് ബുദ്ധിയില്‍ ഇതോടൊപ്പം നാലര ഡോളറിന് ഒരു കൊച്ചു ടെഡി ബിയറിനെക്കൂടി വില്‍ക്കുന്നുണ്ട്. കരടിയുടെ ഉള്ളിലൊളിപ്പിച്ച് സാധനം മണിയറ വരെയെത്തിക്കാം. കരടി കന്യകയാണോ എന്നാരു പരിശോധിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ആ ബുദ്ധി ഫലിക്കും.

ഈ സാധനം ആവശ്യമുള്ള ചിലര്‍ ഇതിനോടകം തന്നെ ആശ്വാസത്തോടെ ഈ ബെര്‍ളിച്ചായന്‍ തങ്കപ്പന്‍, കട്ടപ്പന്‍, പൊന്നപ്പന്‍ ഇല്ലായിരുന്നെങ്കില്‍ എന്‍റെ ലൈഫ് കോന്തന്‍ കോഞ്ഞാട്ടയാക്കിയേനെ എന്നാശ്വസിക്കുന്നത് എനിക്കു കാണാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ബാക്കി വിവരങ്ങളും ഇതിന്‍റെ വിലയും വിലാസവും മറ്റും ദേ ഈ ലിങ്കിലുണ്ട്. ഇനി നിങ്ങളായി നിങ്ങളുടെ കന്യകാത്വമായി.