ചീഫ് കുക്ക് സ്പീക്കിങ്

# കോള്‍-1

ഹലോ… അച്ചായനാണോ ?

ഏതു കു#@*%#$ ഇത് ?

ഞാനാണ് സര്‍… സാര്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കുമോ ?

എടാ പൂ#@#$.. ഇതറിയാനാണോടാ നീ വിളിച്ചത്… ചീഫ് കുക്ക് സ്ഥാനം കണ്ടിട്ടൊന്നുമല്ലെടാ കു#$@ ഞാനീ കള്ളന്‍മാര്‍ക്കു കഞ്ഞി വയ്ക്കാനിറങ്ങിയത്… ഈ ചീഫ് ചുക്ക് സ്ഥാനമെന്നു പറയുന്നത് എനിക്കു വെറും മ@#@.. ഞാന്‍ ഇത് ഈ നിമിഷം രാജി വയ്ക്കാന്‍ തയ്യാറാ… ഇനി ഇമ്മാതിരി കോപ്പിലെ ചോദ്യം ചോദിച്ചോണ്ട് വിളിച്ചേക്കരുത്..വയ്‌ക്കെടാ പൂ@# ഫോണ്‍..

പ്ലിങ് !

# കോള്‍-2

ഹലോ അച്ചായാ ഇതു ഞാനാ…

എന്നാടാ പൊ#@%# മോനേ.. നിന്നോടിനി വിളിച്ചേക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ ?

അല്ലച്ചായാ… അച്ചായന്‍ ചീഫ് കുക്ക് സ്ഥാനത്തിരുന്നുകൊണ്ട് കേറ്ററിങ് കമ്പനി മാനേജരായ കോരസാറിനെയും എംഡി ചാണ്ടിയെയും പാര്‍ട്ടി ഓര്‍ഡര്‍ തരുന്നവരെയും വിരുന്നുകാരെയുമെല്ലാം തെറി പറയുന്നത് ശരിയല്ലെന്നൊരഭിപ്രായം പൊതുവേയുണ്ടല്ലോ…

ഏതു പരപ്പൂ#@%$ മോനാടാ മ#@# അങ്ങനൊരുഭിപ്രായമുള്ളത് ? … ഈ നാട്ടില്‍ വൃത്തിയും മെനയുമുള്ള കേറ്ററിങ് നടക്കണമെന്നു മാത്രമേ എനിക്കുള്ളൂ.. എന്നെ ചീഫ് കുക്കാക്കിയത് കോരസാറാണ്.. കോരസാര്‍ പറഞ്ഞാല്‍ ഞാന്‍ ആ നിമിഷം ഈ പണി രാജി വയ്ക്കും… ഒരു സാധാരണ പാചകക്കാരനായി നല്ല ഭക്ഷണം പാചകം ചെയ്തു ഞാന്‍ ജീവിക്കും… അല്ലാതെ ചീഫ് കുക്കും മ#@$^മൊന്നും എനിക്കൊരു കു#@*മല്ല…

പ്ലിങ് !

# കോള്‍- 3

അച്ചായോ… അച്ചായനെ ചീഫ് കുക്ക് സ്ഥാനത്തു നിന്നു മാറ്റണമെന്ന് കോരസാര്‍ കമ്പനി എംഡിയോടാവശ്യപ്പെട്ടിട്ടുണ്ടല്ലോ… ഇനി അച്ചായന്‍ രാജി വയ്ക്കുമോ ?

എന്നാ ചോദ്യവാടാ മ#@$… കോരസാറാരാണെന്ന് എനിക്കറിയാം… കോരസാറു മാത്രമല്ലല്ലോ.. ഇവിടെ യൂണിയനുണ്ട്.. സീനിയര്‍ മാനേജര്‍മാരുണ്ട്.. അവരെല്ലാം കൂടി ഒരു തീരുമാനമെടുത്ത് പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കും. അല്ലെങ്കിലും ആദ്യം മുതലേ എനിക്കിതിഷ്ടവല്ല.. പിന്നെ നാട്ടുകാര്‍ നല്ല ഫുഡ് കഴിച്ചോട്ടെന്നു വിചാരിച്ചാ… പിന്നെ, കള്ളത്തരം കാണിച്ചാ അതേതു കു#@%/യാണെങ്കിലും ഞാന്‍ വിളിച്ചു പറയും… കേറ്ററിങ് കമ്പനി മാനേജരുടെ കസേരയിലിരുന്ന് കോരസാറ് കാണിച്ചിട്ടുള്ള കാര്യങ്ങളും ഞാന്‍ വിളിച്ചു പറയും… കോര ആ വിനാഗിരിക്കടക്കാരന്റെ കയ്യീന്ന് കൈക്കൂലി വാങ്ങിച്ചൊണ്ടെങ്കി കോര രാജി വയ്ക്കണം.. അതു വിളിച്ചു പറഞ്ഞേന്റെ പേരില്‍ എന്നെ മാറ്റണോന്നു പറയാന്‍ അയാളാരാ… എന്റെ പഴേ സ്വഭാവം വല്ലോമായിരുന്നേല്‍ മ@#@* ഞാന്‍ തെറി പറഞ്ഞു കണ്ണു പൊട്ടിച്ചേനെ..

അല്ലച്ചായാ… കോര സാര്‍ പറഞ്ഞാല്‍ ആ നിമിഷം രാജി വയ്ക്കുമെന്ന് കുറച്ചു മുന്‍പ് അച്ചായന്‍ പറഞ്ഞാരുന്നല്ലോ…

നീ പോടാ പൂ@#&%@… ഞാനെനിക്കു സൗകര്യമുള്ളപ്പോ രാജി വയ്ക്കും… അത് ശരി…

പ്ലിങ് !

# കോള്‍- 4

അച്ചായോ… കേറ്ററിങ് കമ്പനിക്കെതിരെയും മാനേജര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന അച്ചായനെ ചീഫ് കുക്ക് സ്ഥാനത്തു നിന്നു മാറ്റണമെന്ന് കമ്പനിയിലെ സീനിയര്‍ മാനേജര്‍മാരെല്ലാം കൂടി എംഡിയെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ അച്ചായാ… ഇനീപ്പോ രാജി വയ്‌ക്കേണ്ടി വരില്ലേ ?

ഒന്നു പോടാ പൂ#@%$#.. ഇവന്‍മാരൊക്കെ വിചാരിച്ചാല്‍ വല്ലോം ആകുവോ… അല്ല, ആരാ ഈ സീനിയര്‍ മാനേജര്‍മാര്… അവന്‍മാര് നാലു പേരുകൂടി അങ്ങോട്ടു ചെന്നാല്‍ അതുകൊണ്ടു വല്ല കാര്യവുമുണ്ടോ ?.. അല്ലെങ്കിലും ഈ അവ#@^&*മോന്‍മാര് മാനേജര്‍മാരു പറഞ്ഞാല്‍ ഞാന്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലല്ലോ… എംഡി പറയട്ടെ… ചമ്പളം തരുന്നത് കമ്പനി എംഡിയല്ലേ… എംഡി പറഞ്ഞാലല്ലേ ഞാന്‍ രാജി വയ്‌ക്കേണ്ട ആവശ്യമുള്ളൂ… എംഡി പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ചിഫ് കുക്ക് സ്ഥാനം രാജി വയ്ക്കും… അല്ലാതെ കൈക്കൂലിക്കോരയും അയാള്‍ടെ #@#&താങ്ങികളും കൂടി പറഞ്ഞാലൊന്നും ഞാന്‍ രാജി വയ്ക്കത്തില്ല…

പ്ലിങ് !

# കോള്‍ – 5

അച്ചായോ.. പണി പാളി… അച്ചായനോട് ചീഫ് കുക്ക് സ്ഥാനം രാജി വയ്്ക്കണമെന്ന് എംഡി പറഞ്ഞു…

എന്റെ പൊന്നു പൂ#@%$#… എംഡീന്നു പറയുന്ന ആളെ എനിക്കറിയാവുന്നതുപോലെ വേറെ ആര്‍ക്കുമറിയില്ല… ഇങ്ങനൊരു സമയത്ത് ആ കള്ളന്‍ കോരയും ബാക്കിയുള്ള പൂ#@&^ കൂടി ചെന്നു പറയുമ്പോള്‍ ഇങ്ങനല്ലാതെ പുള്ളി എന്നാ മ#@& പറയാനാ… അത് കേട്ടു ഞാന്‍ രാജി വച്ചാല്‍ ഏറ്റവുമധികം വിഷമിക്കുന്നതും പുള്ളി തന്നെയായിരിക്കും… എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞാനാ മനുഷ്യനെ വെഷമിപ്പിക്കുകേല…

അല്ല, എന്നാലും എംഡി രേഖാമൂലം ആവശ്യപ്പെടുമ്പോള്‍ രാജി വയ്ക്കാതെങ്ങനെയാ അച്ചായോ ?

എംഡി എനിക്കു ചമ്പളം തരുന്നന്നല്ലേയുള്ളൂ.. എന്നെ വിളിച്ചുകൊണ്ടു വന്നു ചീഫ് കുക്കാക്കിയത് ഈ എംഡീം കള്ളന്‍ കൈക്കൂലിക്കോരയുമൊന്നുമല്ല… ബ്രോക്കര്‍ രമേശനും പിന്നെ നമ്മടെ ഹാജിയാരുമൊക്കെ കൂടിയാ…. അവര് പറയട്ടെ ഞാന്‍ രാജി വയ്ക്കാം… നമുക്ക് ജോലി തന്നവരോട് നമ്മളൊരു അന്തസ്സ് കാണിക്കണ്ടേ ?

പ്ലിങ് !

# കോള്‍ – 6

അച്ചായോ… ബ്രോക്കര്‍ രമേശനും ഹാജിയാരുമൊക്കെ പറയുന്നു… എംഡിയും കോരസാറുമൊക്കെ പറയുന്ന സ്ഥിതിക്ക് അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം രാജി വച്ച് വീട്ടിപ്പോണോന്ന്…

അവന്‍മാരോട് പോകാന്‍ പറ മ#@*… അവന്‍മാരാരാ ഇതൊക്കെ തീരുമാനിക്കാന്‍… അതിനൊക്കെ ഇവിടെ ആണുങ്ങളില്ലേ… എടാ ഉവ്വേ.. ഞാനൊരു സത്യക്രിസ്ത്യാനിയാ… നേരും നെറീം വിട്ടൊരു ഏര്‍പ്പാടിന് എന്നെ കിട്ടുകേല… രമേശനൊക്കെ ആരാ കക്ഷിയെന്ന് എനിക്കറിയാം..അല്ലെങ്കിലും ഇവന്മാരെല്ലാവരും കൂടി പറയുന്നത് കേട്ട് ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വച്ചാല്‍… നാളെ നാട്ടുകാരോട് ഞാനെന്നാ സമാധാനം പറയും ? … ഞാനേ മാനേജരും കൂനേജരുമൊന്നുമല്ല.. ചീഫ് കുക്കാ… ഞാനുണ്ടാക്കുന്ന ഭക്ഷണം ഇട്ടപ്പെടുന്നതുകൊണ്ടാ… കമ്പനിക്ക് കേറ്ററിങ് വര്‍ക്കു കിട്ടുന്നത്… കോരയക്ക് അയാള്‍ടെ മോനെ പിടിച്ച് ഇവിടെ കുക്കാക്കാനാ എന്നെ പുറത്താക്കാന്‍ നോക്കുന്നത്… മൂക്കിപ്പൊടീം മുളകുപൊടീം തമ്മില്‍ തിരിച്ചറിയാന്‍മേലാത്ത ചെറുക്കനാ… ഏതു കു@#& പറഞ്ഞെന്നു പറഞ്ഞാലും ശരി.. ഞാന്‍ രാജി വക്കത്തില്ല… ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വക്കണേല്‍ ഇതുവരെ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച നാട്ടുകാര്‍ പറയണം… അവരോടാ എനിക്ക് കടപ്പാട്… അവരെ മറന്നൊരു കളിക്കും എന്നെ കിട്ടുകേല…

പ്ലിങ് !

# കോള്‍- 7

അച്ചായോ.. ടിവി ചാനലുകളും വെബ്‌സൈറ്റുകളുമൊക്കെ നടത്തിയ സര്‍വേയില്‍ 70 ശതമാനം നാട്ടുകാരും അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കണമെന്നു പറയുന്നു.. അച്ചായന്റെ തെറി കാരണം മടുത്തെന്നും ഭക്ഷണം കുറച്ചു മോശമായാലും സദ്യക്കിടെ പുളിച്ച തെറി കേക്കുന്നത് സഹിക്കാന്‍ പറ്റത്തില്ലെന്നും അവര്‍ പറയുന്നു… ഇനീപ്പോ അച്ചായന് രാജി വയ്ക്കുകല്ലാതെ വേറെ വഴിയില്ല…

നീ പോടാ പന്ന#@&*പരപ്പൂ#@%ക്കു%#@#മോനെ… ഈ നാട്ടുകാര് കു#@#%$ ആണോ എന്റെ കാര്യം തീരുമാനിക്കുന്നത് ?.. ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഞാന്‍ രാജി വച്ചു പോണമെന്നു പറയുന്ന ഇവനെപ്പോലെയുള്ള കള്ള#@&*$യൊക്കെ പറയുന്നത് കേട്ട് ഞാന്‍ പണി നിര്‍ത്തിപ്പോയാല്‍ ഈ നാട്ടിലെ ബാക്കിയുള്ളവരുടെ കാര്യം എങ്ങനെയാ ?… വരാനിരിക്കുന്ന തലമുറേടെ കാര്യമെങ്ങനെയാ ?…അതുകൊണ്ട് നാട്ടുകാര് കു#@#ടെ വിശേഷം ഒന്നും ഇങ്ങോട്ടൊലത്തേണ്ട.. പുതിയ തലമുറ പറയട്ടെ… ഇനി വരാനിരിക്കുന്നത് അവരുടെ ലോകമല്ലേ.. അവരു പറയട്ടെ… അപ്പോ ഞാന്‍ രാജി വയ്ക്കാം…

പ്ലിങ് !

# കോള്‍ – 8

അച്ചായോ… 10 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം ഒഴിയണമെന്നാ… ഇനീം പിടിച്ചുനില്‍ക്കാന്‍ നോക്കല്ലേ അച്ചായാ… രാജി വയ്ക്ക്…

നീ പോടാ മ@#@…. വോട്ടവകാശം പോലുമില്ലാത്ത കൂറപ്പിള്ളേരു പറയുന്നത് കേട്ട് ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കാനോ… നെനക്കെന്നാടാ പൂ@#&^ തലയ്ക്ക് ഓളവാണോ ?

അല്ല.. അച്ചായനല്ലേ പറഞ്ഞത്.. പുതുതലമുറ പറഞ്ഞാല്‍ രാജി വയ്ക്കൂന്ന്…

ഏതു കു@#%$ പറഞ്ഞാലും ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കത്തില്ല… ആര്‍ക്കും ആവശ്യമില്ലെങ്കിലും ഇത്രേം ദുരിതം പിടിച്ച ഒരു പദവി വേറൊരു പാവത്തിന്റെ തലേല്‍ കെട്ടിവയ്ക്കാന്‍ ഞാന്‍ സമ്മതിക്കത്തില്ല… അതിനു മാത്രം ഞാന്‍ അനുഭവിച്ചു.. വേറൊരു സാധു.. അതിനിയിപ്പോ എന്റെ ശത്രുവായാലും ഈ ദുരിതം അനുഭവിക്കാന്‍ ഞാനായിട്ടു സമ്മതിക്കുകേല… പണ്ട് ക്രിസ്തു ചെയ്തതും ഇതു തന്നെയല്ലേ… കുരിശ് സ്വയം ഏറ്റെടുത്ത് ചുമന്നു.. പത്രോസും യോഹന്നാനുമൊക്കെ സഹായിക്കാന്‍ വന്നെങ്കിലും ക്രിസ്തു കുരിശു വിട്ടുകൊടുത്തില്ല… അവസാനം വരെ അതു ചുമന്നു.. അതുപോലെ എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ചീഫ് കുക്ക് സ്ഥാനം എന്ന ഈ കുരിശ് ഞാന്‍ ചുമക്കും… യൂദാസുമാര്‍ എന്നെ ഒറ്റിക്കൊടുക്കുകയും തോമകള്‍ തള്ളിപ്പറയുകയും ചെയ്യും… ഞാനൊരു സത്യക്രിസ്ത്യാനിയാ… എന്തു സംഭവിച്ചാലും ഞാന്‍ രാജി വക്കുകേല…

അല്ലച്ചായാ….

ഇനി എന്നോടൊന്നും ചോദിക്കരുത്… എനിക്കൊരിത്തിരി നേരം കരയണം…

പ്ലിങ് !

എന്റെ സാമ്പത്തികപരിഷ്‌കരണ പരീക്ഷണങ്ങള്‍

ഒടുവില്‍ കുറ്റം സമ്മതിച്ചു അല്ലേ ?

കുറ്റം സമ്മതിക്കാനോ, ഞാനോ ? എന്റെ മൗനത്തെ നിങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതുകൊണ്ടാണ് ഞാന്‍ മൗനം ഭജ്ഞിച്ചത്.. സത്യത്തില്‍ എനിക്കു നിങ്ങളെയൊക്കെയാണ് കുറ്റപ്പെടുത്താനാണുള്ളത്…

പക്ഷെ, രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അങ്ങ് ഒടുവില്‍ സമ്മതിച്ചല്ലോ ?

അതെ, പക്ഷെ ആരാണ് പ്രതിസന്ധിയിലാക്കിയത് ?

അങ്ങു തന്നെ… അങ്ങയുടെ കോപ്പിലെ നയങ്ങള്‍…

ഉണ്ട ! നിങ്ങള്‍ നിങ്ങള്‍ പത്തുനൂറു കോടി നാഷനല്‍ വെയ്‌സ്റ്റുകളാണ് ഈ സാമ്പത്തിക പ്രതിസന്ധിക്കു കാരണം.. അഞ്ചു പൈസയുടെ പ്രയോജനമില്ലാത്ത ശവങ്ങള്‍…

മനസ്സിലായില്ല…

റിലയന്‍സിനെപ്പോലെ, ടാറ്റയെപ്പോലെ പ്രൊഡക്ടീവായി പ്രവര്‍ത്തിക്കുന്ന എത്ര പൗരന്‍മാരുണ്ടിവിടെ ?

ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളും കോമണ്‍സെന്‍സില്ലാത്ത പരിഷ്‌കാരങ്ങളുമാണ് സാമ്പത്തികരംഗം തകര്‍ത്തതെന്നാണ് വിദഗ്ധര്‍ പറയുന്നത്…

നല്ല സാമ്പത്തിക നയങ്ങളോട് അവര്‍ക്കെന്നും അസൂയയായിരുന്നു… സാമ്പത്തികപരിഷ്‌കരണം പണ്ടേ എന്റെയൊരു വീക്ക്‌നെസ്സ് ആണ്.. അതു ഇനിയും തുടര്‍ന്നു കൊണ്ടു പോകും…

ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയുടെ കാരണം ഇതുവരെ നടത്തിയ പരിഷ്‌കാരങ്ങളാണെന്നിരിക്കെ ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ടോ ?

ഒരിക്കലുമില്ല… സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങളോട് നല്ലൊരു ശതമാനം ജനങ്ങളും സഹകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം… പൂര്‍ണമായ സ്വകാര്യവല്‍ക്കരണമില്ലാതെ ഇവിടെ പ്രതിസന്ധികള്‍ അവസാനിക്കില്ല… കോര്‍പറേറ്റുകളുടെ ശാപമാണ് നമ്മെ പിന്‍തുടരുന്നത്… അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ എല്ലാം ചെയ്തു കൊടുക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നാലോചിക്കണം…

പക്ഷേ, പലതിന്റെയും വിലനിയന്ത്രണം എടുത്തു കളയുമ്പോള്‍ പറഞ്ഞത് ഇത് വലിയ വളര്‍ച്ചാനിരക്ക് നല്‍കുമെന്നും ജീവിതനിലവാരം ഉയര്‍ത്തുമെന്നും രൂപയുടെ നില മെച്ചപ്പെടുത്തുമെന്നുമൊക്കെയായിരുന്നല്ലോ…

അതെ, പക്ഷെ.. നിങ്ങള്‍ പ്രതിഷേധിച്ചു… സാമ്പത്തിക നയങ്ങളെ അധിക്ഷേപിച്ചു… താത്വികമായ മൗനത്തെ പുച്ഛിച്ചു… അതിന്റെ ശിക്ഷയാണിത്…

ഇനി എന്താണ് ഈ പ്രതിസന്ധിക്കൊരു പരിഹാരം ?

കര്‍ശനമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുക തന്നെ ചെയ്യും…

ഉദാഹരണത്തിന് ?

ഡോളറിനെ വിലയെ സ്വാധീനിക്കാവുന്ന തരത്തില്‍ രാജ്യത്തെ പൗരന്‍മാരുടെ കയ്യില്‍ ലക്ഷക്കണക്കിനു ടണ്‍ സ്വര്‍ണമിരിപ്പുണ്ട്… അത് ആദ്യം മര്യാദക്ക് ചോദിക്കും…. പിന്നെ നിര്‍ബന്ധിക്കും… പിന്നെ നിയമനിര്‍മാണത്തിലൂടെ പിടിച്ചെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറും…

ദൈവ്‌മേ.. !

പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് മറ്റൊരു കാരണം… സാധാരണക്കാര്‍ വാഹനം ഉപയോഗിക്കുന്നതിന് നിരോധനം വരും… ആ വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും… ആ ഇന്ധനം കൂടി കോര്‍പറേറ്റുകള്‍ക്ക് കൈമാറും… കയറ്റുമതി വന്‍തോതില്‍ വര്‍ധിപ്പിക്കും… ഭക്ഷ്യധാന്യങ്ങളുടെയും മറ്റും ഇറക്കുമതി അവസാനിപ്പിക്കും…

ശ്ശൊ ! അപ്പോള്‍ ദരിദ്രര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ ?

അതൊന്നും ദരിദ്രരിലേക്ക് എത്തുന്നില്ല എന്നതിനാല്‍ എല്ലാം നിര്‍ത്തലാക്കും… പാവം ദരിദ്രര്‍…

അവര്‍ പട്ടിണി കിടന്നു മരിച്ചു പോവില്ലേ ?

ഒരിക്കല്‍ എല്ലാവരും മരിക്കും… മരണത്തെപ്പറ്റിയുള്ള പേടി മാറ്റാന്‍ രാജ്യമെങ്ങും ക്യാംപെയ്‌നുകള്‍ നടത്തും… മരണത്തെ ഭയമില്ലാത്ത, എപ്പോള്‍ വേണമെങ്കില്‍ മരിക്കാന്‍ തയ്യാറായിട്ടുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് അത്യാവശ്യം…

ഇതൊക്കെ സാമ്പത്തികരംഗം മെച്ചപ്പെടുത്തുമോ ?

ഇതൊക്കെ അതിനു കാലാവസ്ഥയൊരുക്കാനാണ്… സാമ്പത്തികരംഗം മെച്ചപ്പെടണമെങ്കില്‍ ആദ്യം ധനകമ്മി കുറയ്ക്കണം… അതിനായി സര്‍ക്കാരിന്റെ വരവ് കൂട്ടുകയും ചെലവ് കുറയ്ക്കുകയും വേണം.. അതിനായി നികുതികള്‍ കൂട്ടും… വിദ്യാര്‍ഥി നികുതി, ഭിക്ഷാടന നികുതി, ആത്മഹത്യാനികുതി തുടങ്ങിയ പുതിയ 100 നികുതികള്‍ കൂടി ഏര്‍പ്പെടുത്തും… പ്രസവത്തിനും മരണത്തിനും സെസ്സ് ഏര്‍പ്പെടുത്തും..

മരണത്തിനു സെസ്സോ ?

അതെ, 30 വയസ്സിനു താഴെയുള്ളവര്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ സര്‍ക്കാരിലേക്ക് 5 ലക്ഷം രൂപ അടക്കണം… 40 വയസ്സിനു താഴെയുള്ളവര്‍ മരിച്ചാല്‍ 3 ലക്ഷം.. അതുപോലെ പ്രസവത്തിനും…

ചെലവുകള്‍ കുറയ്ക്കുന്നതെങ്ങനെ ?

അതിനുള്ള സാമ്പത്തികപരിഷ്‌കരണ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നതേയുള്ളൂ…

കയറ്റുമതി എങ്ങനെ വര്‍ധിപ്പിക്കാമെന്നാണ് കരുതുന്നത് ?

കയറ്റുമതിക്ക് സാധ്യതയുള്ള അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങി അനേകം വസ്തുക്കള്‍ വലിയ തോതില്‍ രാജ്യത്തെ പൗരന്‍മാരുടെ കൈവശമുണ്ട്… അത് സര്‍ക്കാര്‍ ഏറ്റെടുത്ത് വന്‍കിട കയറ്റുമതിക്കാരെ ഏല്‍പിക്കും…

പണപ്പെരുപ്പം കുറയ്ക്കാന്‍ എന്താണ് പോംവഴി ?

പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ആളുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും.. സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് മൂലധനമായി കൈമാറും… ഇന്‍ഷുറന്‍സ് പോളിസികളെടുത്തിട്ടുള്ളവര്‍ ചത്തുപോയാല്‍ ഇനി മുതല്‍ ഒന്നും കൊടുക്കില്ല.. മാത്രവുമല്ല, ചത്തുപോകുന്നവരുടെ ബന്ധുക്കള്‍ പ്രീമിയം തുടര്‍ന്ന് അടയ്ക്കുകയും വേണം… റിവേഴ്‌സ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും..

റിവേഴ്‌സ് പെന്‍ഷന്‍ ?

വിരമിക്കുന്നവര്‍ അതുവരെ വാങ്ങിയ അടിസ്ഥാനശമ്പളത്തിനു തത്തുല്യമായ തുക മരണം വരെ സര്‍ക്കാരിലേക്ക് അടയ്ക്കുന്നതിനുള്ള പദ്ധതിയാണിത്…

കുത്തകകളും കോര്‍പറേറ്റുകളും തരാനുള്ള നികുതി പിരിച്ചെടുക്കുകയും അവര്‍ക്കു വെറുതെ കൊടുത്തിട്ടുള്ള ആനൂകുല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്താല്‍ തീരാവുന്നതല്ലേയുള്ളൂ ഈ പ്രപതിസന്ധി ?

കേര്‍പറേറ്റുകളെപ്പറ്റി ഒരക്ഷരം പറയരുത്…

അല്ല, സീരിയസ്സായി ചോദിക്കുകയാണ്.. വിരലിലെണ്ണാവുന്ന കോടീശ്വരന്‍മാര്‍ക്കു വേണ്ടി കോടിക്കണക്കിനു ജനങ്ങളെ പട്ടിണിയിലേക്കും മരണത്തിലേക്കും തള്ളിവിടുന്നത് ക്രൂരതയല്ലേ ?

കോടീശ്വരന്‍മാര്‍ക്കെതിരേ ഒരക്ഷരം ഇനി പറയരുത്… ഈശ്വരാ.. ഞാനിതെങ്ങനെ സഹിക്കും…

കോടീശ്വരന്‍മാര്‍ക്കു വേണ്ടി പാവങ്ങളെ കൊള്ളയടിക്കുന്നന ഒരു പിടിച്ചുപറിക്കാരനും കള്ളനുമല്ലേ അങ്ങ് ?

ഈശ്വരാ….. എന്നെ കള്ളനെന്നോ !!!!!… എന്നെ കള്ളനെന്നോ…. !!!!! പിന്നെങ്ങനെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കുന്നത് ? ലോകത്തെവിടെയെങ്കിലും കേട്ടുകേള്‍വിയുള്ളതാണോ ഇത് ? ഈശ്വരാ….

ലോകത്തെവിടെയും കേട്ടുകേള്‍വിയുള്ള വഞ്ചനയല്ല ഈ നാട്ടിലെ ജനങ്ങളോട് അങ്ങും ചെയ്തുകൊണ്ടിരിക്കുന്നത്…

ഞാനിപ്പോ കരയും…

അല്ല… പിന്നെ…

ഷട്ടപ്പ് !

അതല്ല…

ഷട്ടപ്പെടാ..

ഷട്ടപ്പി…

മുകളിലാകാശം, താഴെ ഭൂമി, നടുവില്‍ പച്ചനോട്ടുകള്‍

അപ്പോള്‍ നമ്മള്‍ പറഞ്ഞു നിര്‍ത്തിയത് എവിടെയാണ് ?

രൂപയുടെ തകര്‍ച്ച… ഇന്ന് 64 രൂപയിലെത്തി സര്‍… ഇങ്ങനെ പോയാല്‍ ഈയാഴ്ച അവസാനത്തോടെ 69ല്‍ എത്തും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്…

69!… എനിക്കു പ്രിയപ്പെട്ട സംഖ്യയാണ് 69… മിസ്റ്റര്‍ റാവു എന്താണ് 69ന്റെ സ്‌പെഷ്യാലിറ്റി എന്നറിയാമോ ?

സര്‍ പ്ലീസ്… ലേഡീസ് ഒക്കെയുള്ള മീറ്റിങ് ആണിത്..

സോ വാട്ട്… ലേഡീസിനെന്താ 69 ഇഷ്ടമല്ലേ ?

സര്‍, നമ്മള്‍ രൂപയുടെ തകര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തരയോഗമാണിത്…

ഇപ്പോ അങ്ങനെയായോ ? താനല്ലേ ആദ്യം 69ന്റെ കാര്യം പറഞ്ഞത് ?

സാറു പറഞ്ഞ 69 അതല്ലല്ലോ…

ഏതല്ലല്ലോന്ന്… ഞാന്‍ പറഞ്ഞത് 1969ന്റെ കാര്യമാണ്… എന്റെ വിവാഹം നടന്ന വര്‍ഷമാണത്.. അത് ഞാന്‍ മറക്കണോടോ… പിന്നെന്തൊക്കെ ഞാന്‍ മറക്കണോടോ ? പറയെടോ, പറയാന്‍…

സോറി സര്‍… നമുക്ക് അജന്‍ഡയിലേക്കു തിരികെ വരാം…. എങ്ങനെയെങ്കിലും രൂപയെ രക്ഷിക്കണം…

രൂപയെപ്പറ്റി പറഞ്ഞപ്പോഴാണ് ഞാന്‍ നമ്മുടെ പഴയ രൂപാ ഗാംഗുലിയെപ്പറ്റി ഓര്‍ത്തത്…. അവരിപ്പോള്‍ എവിടെയുണ്ട് ?

സര്‍ര്‍ര്‍ര്‍ര്‍…..

ഓകെ, ഓകെ… അജന്‍ഡയിലേക്കു കടക്കൂ…

രൂപയുടെ മൂല്യം അനുദിനം തകര്‍ന്നുകൊണ്ടിരിക്കുകയാണ് സര്‍… പെട്രോള്‍, ഡീസല്‍ വില ഡെയ്‌ലി കൂട്ടേണ്ടി വരും… രൂപ തകര്‍ന്നടിയും സര്‍…

വെല്‍… നിങ്ങളെന്തിനാണ് രൂപയെപ്പറ്റി ഇത്ര ടെന്‍ഷനടിക്കുന്നത് എന്നെനിക്കു മനസ്സിലാവുന്നില്ല… ഇന്നത്തെ കാലത്ത് ആരാണ് രൂപ ഉപയോഗിക്കുന്നത്… ഞാന്‍ രൂപ കൊകൊണ്ടു തൊട്ടിട്ട് മാസങ്ങളായി… നമ്മുടെയൊക്കെ എല്ലാ ട്രാന്‍സാക്ഷന്‍സും ഡോളറിലല്ലേ ? നമ്മുടെ സേവിങ്‌സ് എല്ലാം ഡോളറിലല്ലേ ? പിന്നെ എന്തിനാണ് രൂപയെപ്പറ്റി ഇത്ര ടെന്‍ഷന്‍ ?

സര്‍, മാധ്യമങ്ങളെല്ലാം രൂപയുടെ തകര്‍ച്ചയാണ് ചര്‍ച്ച ചെയ്യുന്നത് ?

അയ്യോ ആ കൊജ്ഞാണന്‍മാരെ പറഞ്ഞു മനസ്സിലാക്കൂ… രൂപ തകരുകയാണെന്നല്ല… ഡോളര്‍ മെച്ചപ്പെടുകയാണെന്നു വാര്‍ത്ത കൊടുക്കാന്‍ പറയൂ… അമേരിക്കയിലുള്ള ഇന്ത്യക്കാരോട് അവരുടെ സമ്പാദ്യം ഇന്ത്യയിലേക്കയക്കാന്‍ പറയൂ… ഇവിടെ എല്ലാവരും ഡോളര്‍ ഉപയോഗിക്കട്ടെ…

സര്‍… രൂപ നമ്മുടെ ദേശീയനാണയമാണ്…

സോ വാട്ട് ? മയില്‍ നമ്മുടെ ദേശീയപക്ഷിയല്ലേ ? എന്നു കരുതി എല്ലാവരും മയിലിനെ വീട്ടില്‍ വളര്‍ത്താറുണ്ടോ ? അതുപോലെ ദേശീയമൃഗമായ കടുവയെ എത്ര ഇന്ത്യക്കാര്‍ നേരിട്ടു കണ്ടിട്ടുണ്ട്… നമ്മള്‍ വളര്‍ത്തുന്നത് കോഴിയെയും പശുവിനെയുമൊക്കെയല്ലേ ? അതുപോലെ… എക്കണോമിക്കലായി വേണം ഈ പ്രതിസന്ധിയും തരണം ചെയ്യാന്‍… രൂപ നമ്മുടെ ദേശീയനാണയമായി തന്നെ ഇരുന്നോട്ടെ… ആവശ്യങ്ങള്‍ക്ക് എല്ലാവരും ഡോളര്‍ ഉപയോഗിക്കട്ടെ…

സര്‍… ഡോളര്‍ അങ്ങനെ എല്ലാവര്‍ക്കും ലഭ്യമായിട്ടില്ല… ഇന്ത്യക്കാര്‍ക്ക് ക്രയവിക്രയം ചെയ്യാന്‍ നമ്മള്‍ കൊടുത്തിരിക്കുന്നത് രൂപയാണ്…

മിസ്റ്റര്‍ റാവു… ഇത് ഒരു ജാനാധിപത്യരാജ്യമാണ്… സോണിയാഗാന്ധി നമ്മുടെ രാജ്ഞിയാണ്… പിന്നെ ലോകത്തിലെ ഏറ്റവും കരുത്തന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പലരുമാണ് നമ്മെ നയിക്കുന്നത്… ഒരു രൂപ കൊണ്ട് ഈ തലസ്ഥാനനഗരത്തില്‍ ഒരു കുടുംബത്തിന് സുഭിക്ഷമായി കഴിയാം എന്നു നമ്മള്‍ പലവട്ടം പറഞ്ഞിട്ടുണ്ട്… ഒരു ഡോളര്‍ കൊണ്ട് ന്യൂയോര്‍ക്ക് നഗരത്തില്‍ ഏതെങ്കിലും അമേരിക്കക്കാരന് കഴിയാന്‍ സാധിക്കുമോ ?

ഒരു രൂപ കൊടുത്താല്‍ ഇന്ത്യയില്‍ ആകെ കിട്ടുന്നത് ഗര്‍ഭനിരോധന ഉറയാണ്…

ഒരു ദിവസം ഒരിന്ത്യക്കാരനു കഴിയാന്‍ അതുപോരേ ?

സര്‍, പ്ലീസ്… രൂപയെ രക്ഷിക്കാന്‍ സര്‍ എന്തെങ്കിലും ഒരു വിദ്യ പറയണം.. 1984ലും 1991ലും സാറിന്റെ എക്കണോമിക്‌സ് ആണ് ഈ രാജ്യത്തെ പിടിച്ചുനിര്‍ത്തിയത്…

വെല്‍… എന്താണ് ഇപ്പോഴത്തെ രൂപയുടെ അവസ്ഥ ?

64 രൂപ 50 പൈസയായി സര്‍…

വെരിഗുഡ്…

സര്‍ ?

സോറി, ഞാനൊരു നിമിഷം എന്റെ ഡോളര്‍ റിസര്‍വിനെപ്പറ്റി ഓര്‍ത്തുപോയി…. ഓകെ, രൂപയുടെ ഏതൊക്കെ ഡിനോമിനേഷനുകളാണ് ഇവിടെ പ്രചാരത്തിലുള്ളത് ?

10, 20, 50, 100, 500….

ങൂം…..

സര്‍ ഒന്നും പറഞ്ഞില്ല ??

എക്കണോമിക്‌സ് ഈസ് എ സയന്‍സ് വിച്ച് സ്റ്റഡീസ് ഹ്യുമന്‍ ബിഹേവിയര്‍ അസ് എ റിലേഷന്‍ഷിപ് ബീറ്റുവീന്‍ എന്‍ഡ്്‌സ് ആന്‍ഡ് സ്‌കേഴ്‌സ് മീന്‍സ് വിച്ച് ഹാവ് ആള്‍ട്ടര്‍നേറ്റീവ് യൂസസ്…

എന്നു വച്ചാല്‍ ?

രൂപയുടെ തകര്‍ച്ചയ്ക്കു കാരണം എക്കണോമിക്‌സ് അല്ല..

പിന്നെ ?

ഞാന്‍ പറഞ്ഞില്ലേ… ഹ്യുമന്‍ ബിഹേവിയര്‍ അസ് എ റിലേഷന്‍ഷിപ് ബീറ്റുവീന്‍…. നമ്മുടെ നാട്ടുകാരുടെ സ്വഭാവവൈകൃതങ്ങളുടെയും അവരുടെ അവിഹിതബന്ധങ്ങളുടെയും ഫലമാണ് ഈ തകര്‍ച്ച…

അതിനെന്താണ് സര്‍ പരിഹാരം… നമുക്കെന്ത് ചെയ്യാന്‍ കഴിയും ?

എന്‍ഡ്്‌സ് ആന്‍ഡ് സ്‌കേഴ്‌സ് മീന്‍സ് വിച്ച് ഹാവ് ആള്‍ട്ടര്‍നേറ്റീവ് യൂസസ്… അതായത്… ഇതിനു പരിഹാരമില്ല… ദിസ് ഈസ് ഇന്‍ക്യൂറബിള്‍…. ഒന്നുകില്‍ രൂപ, അല്ലെങ്കില്‍ ഡോളര്‍ രണ്ടിലേതെങ്കിലുമൊന്നേ ഇനി നിലനില്‍ക്കൂ…

മൈ ഗോഡ്….. ഇതെങ്ങനെ സംഭവിച്ചു സര്‍ ?

രണ്ടു വര്‍ഷം മുമ്പുണ്ടായ കനത്ത മാന്ദ്യത്തില്‍ ഡോളറിനുണ്ടായ തകര്‍ച്ച ഇവിടെ മാധ്യമങ്ങളും ഓഹരിവിപണിയുമെല്ലാം ചര്‍ച്ച ചെയ്തപ്പോള്‍, എങ്ങനെയോ അത് രൂപയുടെ മനസ്സില്‍ കയറിക്കൂടി…

എന്നിട്ട് ?

മെല്ലെ മെല്ലെ ഡോളറിനോട് ഒരുതരം തന്മയീഭാവം രൂപയില്‍ ഉടലെടുത്തു.. താന്‍ ഡോളറാണ് എന്നൊരു തോന്നല്‍… സാമ്പത്തികശാസ്ത്രത്തില്‍ ഇതിന് ഡ്യുവല്‍ കറന്‍സിയാലിറ്റി എന്നൊക്കെ പറയും… അമേരിക്കന്‍ ജീവിതരീതികള്‍ അനുകരിച്ചുള്ള ഇന്ത്യക്കാരുടെ വഴിപിഴച്ച ജീവിതം കൂടിയായപ്പോള്‍ താന്‍ ഡോളറാണെന്നു രൂപ വിശ്വസിച്ചു തുടങ്ങി… മെല്ലെ മെല്ലെ… സ്വന്തം മൂല്യബോധം രൂപ കൈവിട്ടു തുടങ്ങി… സ്വയം തകര്‍ന്നടിയുമ്പോഴും ഡോളറിന്റെ മൂല്യം ഉയര്‍ത്തുന്നതിനു വേണ്ടി രൂപയുടെ ഉപബോധമനസ്സ് ഓരോന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു… പെട്രോളിന്റെയും ഡീസലിന്റെയും വിലയുയര്‍ത്തി… ഓഹരിവിപണി തകര്‍ത്തു… സ്വര്‍ണത്തിന്റെ വില കുത്തനെ ഉയര്‍ത്തി… മൊത്തത്തില്‍ വിലക്കയറ്റം സൃഷ്ടിച്ചു… ഇതെല്ലാം നമ്മുടെ മേല്‍ ആരോപിക്കപ്പെടുമ്പോള്‍ രൂപ നിഗൂഢമായി ആനന്ദിച്ചുകൊണ്ടിരുന്നു…

ഇനി എന്താണ് സര്‍ ഒരു പരിഹാരം…?

ഇതിനു പരിഹാരമില്ല… പക്ഷെ, രൂപയെ കൈവിടാന്‍ ഞാനൊരുക്കമല്ല… ഡോളര്‍ കൊണ്ട് ഇവിടെ ജീവിക്കണമെങ്കില്‍ രൂപ വേണം… അതുകൊണ്ട് രൂപയെ തകരാന്‍ ഞാന്‍ സമ്മതിക്കില്ല… അതിനുവേണ്ടി ലോകത്തൊരു സാമ്പത്തികവിദഗ്ധനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിക്കും…

ഒരു ഭ്രാന്തനെപ്പോലെ… അല്ലേ സര്‍ ?

ങേ…. അതെയതെ… ഇനി ഒരു പരീക്ഷണം കൂടി എന്റെ മുന്നിലുണ്ട്…

എന്താണ് സര്‍… ?

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനപ്പുറം രൂപ ഉണ്ടാവില്ല…. വോട്ടെടുപ്പ് കഴിയുമ്പോള്‍ ഒന്നുകില്‍ രൂപ ആത്മഹത്യ ചെയ്യും… അല്ലെങ്കില്‍ ഡോളറിനെ കൊല്ലും…

സര്‍ ??

അല്ല, രൂപയെ അല്ലെങ്കില്‍ ഡോളറിനെ നമ്മളിവിടെ നിരോധിക്കേണ്ടതായി വരും… അതോടെ രാജ്യം കൊടുംപട്ടിണിയിലാവും… കലാപങ്ങളും കൂട്ടക്കൊലകളും സംഭവിക്കും…

സര്‍ എന്തു പരീക്ഷണം വേണമെങ്കിലും നടത്തിക്കോളൂ… രൂപയെ രക്ഷിക്കണം…

എങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു ദിവസം ഇന്ത്യയിലുള്ള മുഴുവന്‍ ജനങ്ങളും നമ്മുടെ പാര്‍ട്ടിക്കു വോട്ടു ചെയ്യാന്‍ പറയണം… അങ്ങനെ സംഭവിച്ചാല്‍ നമുക്ക് വീണ്ടും ഡോളറുകള്‍ സമ്പാദിക്കാം… നമ്മുടെ കയ്യില്‍ ഡോളറുകള്‍ കുമിഞ്ഞുകൂടുമ്പോള്‍ രൂപയുടെ പ്രതികാരം അടങ്ങും… അതോടെ ഡോളറിനെയും രൂപയെയും നമുക്ക് രക്ഷിക്കാന്‍ സാധിക്കും…

സര്‍, താങ്ക്യു സര്‍… ഈ രാജ്യമൊന്നടങ്കം സാറിന്റെ പാര്‍ട്ടിക്കു വോട്ടു ചെയ്യും സര്‍… അതിനുള്ള ജോലികള്‍ ഞങ്ങളിന്നു തന്നെ ആരംഭിക്കുകയാണ്… രൂപയെ നമുക്ക് രക്ഷിക്കണം… ഞങ്ങളുടെ രൂപയെ ഞങ്ങള്‍ക്കു തിരിച്ചു തരില്ലേ സര്‍… ??

തരാം…. തരാം….

താങ്ക്യു സര്‍, താങ്ക്യു….

വെല്‍ക്കം… വെല്‍ക്കം…

അറ്റന്‍ഷന്‍.. സ്റ്റാന്‍ഡ് അറ്റ് ഈസ്… മീറ്റിങ് ഈസ് ഓവര്‍…

ഓവറായില്ലല്ലോ അല്ലേ ?

നെവര്‍ സര്‍…

കിക്കി…

കിക്കിക്കി….

പിംപ് ഈസ് കിങ് !

നമസ്കാരം പ്രഭോ…

എന്താ വീണ്ടും ? കുറച്ചുനാളായല്ലോ കണ്ടിട്ട് ?

കുറച്ചുനാളായി അങ്ങ് വില കൂട്ടുന്നത് നിര്‍ത്തി വച്ചിരിക്കുകയായിരുന്നല്ലോ… അപ്പോള്‍ ഞങ്ങള്‍ കരുതി അങ്ങ് ഇവിടുത്തെ പാവങ്ങളുടെ ദുരിതം മനസ്സിലാക്കിയിട്ട് അടങ്ങിയതാണെന്ന്…

ഛെ, വിഡ്ഡികള്‍… നാലഞ്ച് സ്ഥലങ്ങളില്‍‍ തിരഞ്ഞെടുപ്പല്ലായിരുന്നോ…പൊട്ടന്‍മാര്‍ വോട്ടു ചെയ്യാന്‍ വേണ്ടി കുറച്ചു ദിവസത്തേക്ക് വിലകൂട്ടല്‍ നിര്‍ത്തിവച്ചതല്ലേ…

ഇന്ധനവിലയിലാണല്ലോ അങ്ങ് ഊന്നല്‍ കൊടുത്തിരിക്കുന്നത്… എന്തുകൊണ്ടാണത് ?

എക്കോണമിയില്‍ നേരിട്ട് ഇംപാക്ട് ഉണ്ടാക്കുന്നത് ഇന്ധനവിലയാണ്… ബാങ്ക് റേറ്റ് കുറയ്‍ക്കുന്നതും കൂട്ടുന്നതുമൊക്കെ പെട്ടെന്നു റിസള്‍ട്ട് തരില്ല.. പെട്ടെന്നുള്ള റിസള്‍ട്ടാണ് ഞങ്ങള്‍ക്കാവശ്യം…

എന്തിനാണ് പെട്ടെന്നുള്ള റിസള്‍ട്ട് ?

എന്തൊരു മണ്ടന്‍ ചോദ്യമാണെടോ ? തീവ്രവാദികള്‍ ആരെയെങ്കിലും അടിച്ചുകൊല്ലുകയോ കെട്ടിടങ്ങളൊക്കെ കുത്തിപ്പൊളിക്കുകയോ ചെയ്യാറുണ്ടോ ? ബോംബ് വയ്‍ക്കുകയല്ലേ ചെയ്യുന്നത് ? അതെന്തിനാണ് ? പെട്ടെന്നുള്ള റിസള്‍ട്ടിനു വേണ്ടിയല്ലേ ? അതുപോലെ പെട്ടെന്നുള്ള റിസള്‍ട്ടാണ് ഞങ്ങള്‍ക്കും ആവശ്യം…

അങ്ങ് തീവ്രവാദിയാണെന്നാണോ പറയുന്നത് ?

വികസനത്തിന്‍റെ കാര്യത്തില്‍, എക്കോണമിക്സിന്‍റെ കാര്യത്തില്‍ ഞാനൊരു തീവ്രവാദിയാണ്..

പക്ഷെ, പിടിക്കപ്പെടുന്നതിനു മുമ്പ് എല്ലാം നശിപ്പിക്കുക എന്നതല്ലേ തീവ്രവാദികളുടെ ലക്‍ഷ്യം ?

ഞങ്ങള്‍ക്കും അതേ പ്രശ്നമില്ലേ ? ജനങ്ങള്‍ ഇളകിത്തുടങ്ങി…. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കണ്ടില്ലേ ? അതുപോലൊരു വരവു വരുന്ന ദിവസത്തിനു മുമ്പ് മാക്സിമം നശിപ്പിക്കണം…

എന്തിനാണ് അങ്ങനെ നശിപ്പിക്കുന്നത് ? ഇവിടുത്തെ ജനങ്ങള്‍ നിങ്ങളോട് എന്തു തെറ്റു ചെയ്തു ?

ഇനി തെറ്റു ചെയ്യാതിരിക്കാനാണ് ഞങ്ങളിങ്ങനെയൊക്കെ ചെയ്യുന്നത്…

മനസ്സിലായില്ല…

അടുത്ത തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിക്കുമോ ? വീണ്ടും ഭരിക്കാന്‍ പറ്റുമോ ?

കോപ്പ് ജയിക്കും…

ഇതാ പറഞ്ഞത്… ഞങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നത് വലിയൊരു തെറ്റാണ്.. ആ തെറ്റ് നിങ്ങളാവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്യും…

ഇന്ധനവില ഇങ്ങനെ പോയാല്‍ എന്തു ചെയ്യും ?

അങ്ങു പോകും…

അങ്ങയുടെ പ്രജകള്‍ എന്തു ചെയ്യും ?

ഇന്ധനവില കൂടുന്നതനുസരിച്ച് അവരും മാറണം..

എങ്ങനെ മാറണമെന്നാണ് അങ്ങുദ്ദേശിക്കുന്നത് ?

വഴിമാറണം… കണ്ട അണ്ടനും അടകോടനും വണ്ടിയുമായിറങ്ങുന്നതു കാരണം റോഡിലെല്ലാം തിരക്കാണ്…

ട്രെയിന്‍നിരക്ക് കൂട്ടുകയാണല്ലോ…

ഹിഹി.. അത് നേരത്തെ കൂട്ടാന്‍ മറന്നു പോയി… 10 വര്‍ഷം കൂടിയാ അതൊന്നു കൂട്ടുന്നത്..

കഴിഞ്ഞ വര്‍ഷം കൂട്ടിയപ്പോഴും ഇതു തന്നെയാ പറഞ്ഞത്…

ഞങ്ങളങ്ങനെയാ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കും.. അല്ലാതെ മറ്റവന്‍മാരെപ്പോലെ അവസരത്തിനനുസരിച്ച് നിലപാട് മാറ്റില്ല…

സത്യത്തില്‍ ഇതുകൊണ്ടെല്ലാം ഉദ്ദേശിക്കുന്നതെന്താണ് ?

രാജ്യത്തിന്‍റെ വികസനം.. പുരോഗതി…

ഏതു രാജ്യത്തിന്‍റെ ?

ഞാന്‍ ആന്‍റിയോടു പറയും ട്ടോ….

ഇല്ല, വേണ്ട… ചുമ്മാ ചോദിച്ചതാ…

ങും.. ച്ചു സങ്കടായി..

പോട്ടെ, സാരമില്ല… ജനങ്ങളിവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണ്…

ഞങ്ങളും അതേ… എത്ര പേരെയാ അഴിമതിക്കേസില്‍ കുടുക്കിയത് ? പലര്‍ക്കും ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ പറ്റുന്നില്ല…

ടാര്‍ഗറ്റോ ?

ഹും.. ഒരു വര്‍ഷം കൊണ്ട് 5000 കോടിയുടെ സമ്പാദ്യം ഉണ്ടാക്കണമെന്നാണ് മന്ത്രിമാര്‍ ആഗ്രഹിക്കുന്നത്… 500 കോടിയെങ്കിലും ഉണ്ടാക്കണമെന്നാണ് മറ്റു ജനപ്രതിനിധികളുടെ ആഗ്രഹം… എല്ലാവര്‍ക്കും അത് സാധിക്കുന്നില്ല…

സാധാരണക്കാരുടെ മേല്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ…

അതെ, സാമ്പത്തികപുരോഗതിക്ക് അത് ആവശ്യമാണ്..

ആരുടെ സാമ്പത്തിക പുരോഗതിക്ക് ?

ദേ പിന്നേം… ഞാന്‍ കരയും ട്ടോ…

സോറി, വേണ്ട.. ഞാനൊന്നും ചോദിച്ചില്ല..

ങും.. ച്ചു പിന്നേം സങ്കടായി..

ഞങ്ങള്‍ക്കും സങ്കടമുണ്ട്… ജനങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുകയാണ്… അനുദിനം നിയന്ത്രണങ്ങള്‍ വരുന്നു.. സബ്സിഡികള്‍ എടുത്തു കളയുന്നു… ഇതുകൊണ്ട് എന്തു നേട്ടമാണ് ഉണ്ടാകുന്നത് ?

എക്കോണമി മെച്ചപ്പെടും… വളര്‍ച്ചാനിരക്ക് കൂടും…

സാധാരണജനങ്ങള്‍ക്ക് എന്താണ് പ്രയോജനം ?

വീട്ടില്‍ സമാധാനമുണ്ടാകും… നാട്ടില്‍ ബലാല്‍സംഗങ്ങള്‍ കുറയും…

അതെങ്ങനെ ?

എല്ലാറ്റിനും വില കൂടുമ്പോള്‍ ആളുകളടെ ആശകള്‍ കുറയും.. ആശയാണല്ലോ എല്ലാ നാശത്തിനും കാരണം… വൈദ്യുതി ബില്ല് കൂടുന്നതു കാരണം ആളുകള്‍ ടിവി വയ്‍ക്കാന്‍ മടിക്കും… സീരിയല്‍ കാണാതാവുന്നതോടെ വീട്ടമ്മമാരുടെ തലയ്‍ക്ക് വെളിവുണ്ടാവും… ഇന്ധനവില കൂടുമ്പോള്‍ ചുമ്മാ ബസ്സെടുത്ത് കറങ്ങുന്നത് ആളുകള്‍ നിര്‍ത്തും… അപ്പോള്‍ ഓടുന്ന ബസിലുള്ള‍ ബലാല്‍സംഗങ്ങളും കുറയും…

അപ്പോഴും, നിങ്ങള്‍ക്കു മാത്രം ആനുകൂല്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണല്ലോ ….

കാരണവര്‍ക്ക് അടുപ്പിലും ആകാമെന്നാണല്ലോ…

അങ്ങിപ്പോള്‍ തട്ടുന്നത് അടുപ്പിലല്ല… സ്വന്തം പ്രജകളുടെ അത്താഴപ്പാത്രത്തിലേക്കാണ്…

അതൊക്കെ കള്ളമാണ്… ഇവിടെ നമ്മള്‍ പുരോഗതിയിലേക്കു കുതിക്കുകയാണ്… കോടീശ്വരപട്ടികയിലിടം നേടുന്നവരുടെ എണ്ണം ഇരട്ടിയായി…

ദാരിദ്ര്യരേഖയ്‍ക്കു താഴെയുള്ളവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്…

അതനുസരിച്ച് ആ രേഖ ഞങ്ങള്‍ മാറ്റി വരയ്‍ക്കുന്നുണ്ട്…

ഇനി എന്തിനാണ് അങ്ങ് വില കൂട്ടാന്‍ പോകുന്നത് ?

അറിഞ്ഞിട്ടെന്തിനാ ?

ചുമ്മാ അറിയാനാ ?

മണ്ടന്‍, നേരത്തെ പറഞ്ഞിട്ട് ആരെങ്കിലും ബോബു വയ്‍ക്കാറുണ്ടോ ?

ജനങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനം ഈ വര്‍ഷം പ്രതീക്ഷിക്കാമോ ?

തീര്‍ച്ചയായും…

എന്താണത് ? പറയൂ…

ഹോളിഡേയ്സ്.. അനവധി നിരവധി ഹോളിഡേയ്സ്…

ആഹ.. കൊള്ളാലോ.. എന്തുപറ്റി ? ഇപ്പോള്‍ തന്നെ ആവശ്യത്തിന് അവധികളുണ്ട്… വീണ്ടും അവധി നല്‍കണമെന്നു തോന്നാന്‍ എന്താണ് കാരണം ?

വെര്‍തെ…

ഏതൊക്കെയാണ് വരാനിരിക്കുന് ഹോളിഡേകള്‍ ?

പവര്‍ ഹോളിഡേ, ഫ്യുവല്‍ ഹോളിഡേ, എയര്‍ ഹോളിഡേ, വാട്ടര്‍ ഹോളിഡേ, ഫുഡ് ഹോളിഡേ… അങ്ങനെ അങ്ങനെ..

എന്താണ് ഇതിന്‍റെയൊക്കെ പ്രത്യേകത ?

പവര്‍ ഹോളിഡേക്ക് കറന്‍റ് കിട്ടില്ല, ഫ്യുവല്‍ ഹോളിഡേക്ക് എണ്ണ കിട്ടില്ല, എയര്‍ ഹോളിഡേക്ക് ശ്വാസമെടുക്കാന്‍ പാടില്ല.. ഫുഡ് ഹോളിഡേക്ക് ഭക്ഷണം കഴിക്കരുത്, വാട്ടര്‍ ഹോളിഡേക്ക് വെള്ളം കിട്ടില്ല… അങ്ങനെ മാസത്തില്‍ 30 ദിവസവും ഏതെങ്കിലും ഹോളിഡേ ആയിരിക്കും….

നിങ്ങളുടെ നേതാക്കന്‍മാര്‍ക്ക് എന്തെങ്കിലും ഹോളിഡേ ഉദ്ദേശിക്കുന്നു്ടോ ?

ഉവ്വ്… ഒരെണ്ണം..

എന്താ അത് ?

ഫക്കിങ് ഹോളിഡേ… മാസത്തില്‍ ഒരു ദിവസം അവര്‍ക്കും വേണ്ടെ വിശ്രമം !

ജോസിനു ശാസന

ഇച്ചായന്- എന്നതാടാ ഉവ്വേ എല്ലാരും കൂടി ? നിങ്ങള് തമ്മിലൊള്ള വഴക്ക് തീരത്തില്ലേ ?

ടോമി- ഇച്ചായാ.. ജോസിന്റെ ഉപദ്രവം കാരണം കള്ളുകച്ചവടം ആകെ പൊളിഞ്ഞിരിക്കുവാ…

ജോസ്- പോട പട്ടീ…

ഇച്ചായന്- എന്നതാ ജോസേ ? ഇവന്മാര്‍ക്കെപ്പോഴും നിന്റെ പേരില്‍ പരാതീം കൊണ്ടു വരാനേ നേരമൊള്ളല്ലോ… എന്നതാ കൊഴപ്പം ?

ടോമി- കണ്ടോ ഇച്ചായാ.. ഇതാ സ്വഭാവം.. ഒരു കാര്യം മര്യാദയ്്ക്ക് പറയത്തില്ല.. എന്നാ പറഞ്ഞാലും ഒരുമാതിരി മൊറ !

ജോസ്- പോട തെണ്ടീ..

ഇച്ചായന്- ഹ ! എന്നതാ ഇത് ? ജോസ് നമ്മുടെ കുടുമ്മത്തിലെ മൂത്തവനല്ലേ ? നമ്മടെയീ അബ്കാരി സാമ്രാജ്യം അവനായിട്ട് ഒണ്ടാക്കിയതല്ലേ ? അവന്‍ പറയുന്നത് നിങ്ങള്‍ക്ക് അനുസരിച്ചാലെന്നാ ?

ടോമി- ഇപ്പോ കൊഴപ്പം ഞങ്ങക്കായോ ? ഇച്ചായാ ഇതു നടക്കുകേല… അബ്കാരി മുതലാളി എന്നൊക്കെ പറഞ്ഞ് ചുമ്മാ നെഞ്ചുവിരിച്ച് നടക്കാമെന്നേയുള്ളൂ… സകല റേഞ്ചും പോയി… ആകെയുള്ള റേഞ്ചില്‍ നാലിലൊന്നു ഷാപ്പേ നമ്മക്കൊള്ളൂ.. ജോസിമ്മാതിരി കളിയാണെങ്കില്‍ അടുത്ത ലേലത്തിന് ഉണ്ട കിട്ടും ഉണ്ട..

ജോസ്- പോട ചെറ്റേ..

ടോമി- ഇച്ചായന്‍ ഇതു കേള്‍ക്കുന്നില്ലേ ?

ഇച്ചായന്- അതെങ്ങനാ ടോമീ…ഈ നാലിലൊന്നു ഷാപ്പെങ്കിലും നമുക്ക് കിട്ടീത് ജോസിന്റെ മിടുക്കുകൊണ്ടാണെന്ന് ആര്‍ക്കാ അറിയാത്തത്… അടുത്ത ലേലത്തിനും ഷാപ്പ് പിടിക്കണോങ്കി ജോസ് തന്നെ വേണ്ടേ ? ചെത്തുകാരെയെല്ലാം കൈകാര്യം ചെയ്യാന്‍ ടോമി മിടുക്കനാ എനിക്കറിയാം… പക്ഷേ, ലേലത്തിന് കാര്യം തീരുമാനിക്കുന്നത് ചെത്തുകാരല്ല… അവിടെ ടോമീടെ മിടുക്കുകൊണ്ട് കാര്യമില്ല… ജോസ് തന്നെ വേണം… ലേലത്തില്‍ ഷാപ്പൊന്നും കിട്ടിയില്ലെങ്കില്‍ പിന്നെ എന്നാ ഊമ്പാനാ….

ടോമി- ഇച്ചായനും ജോസിനെപ്പോലെ സംസാരിക്കരുത്…

ജോസ്- പോട നാറീ..

ഇച്ചായന്- അതെന്നാടാ ഉവ്വേ അങ്ങനെ ? നിന്റെ നയഭാഷ നന്നായിപ്പോയെന്നും വച്ച് ഞങ്ങളെല്ലാം മോശക്കാരായിപ്പോയോ ? ടോമിക്കിപ്പം എന്നാ വേണം ?

ടോമി- ജോസിനെ കച്ചോടത്തീന്ന് മാറ്റണം..

ഇച്ചായന്- മാറ്റണോന്നു പറയുമ്പം ?

ടോമി- ഒഴിവാക്കണം, പുറത്താക്കണം…

ജോസ്- പോട പട്ടീ..

ഇച്ചായന്- അതെങ്ങനാടാ ഉവ്വേ ? ഇപ്പോ തന്നെ ജോസാ റേഞ്ചില്‍ കിടന്ന് ഈ കളി കളിച്ചില്ലായിരുന്നെങ്കില്‍ നാട്ടുകാര് നിന്റെയൊക്കെ തല കൊയ്യത്തില്ലാരുന്നോ ? എടാ ഉവ്വേ ഒരുത്തന്‍ കള്ളുകുടി നിര്‍ത്തീന്നും പറഞ്ഞ് അവനെ തല്ലിക്കൊല്ലുകയെന്നൊക്കെ പറഞ്ഞാല്‍… ലോകത്തു കേട്ടിട്ടുള്ള കാര്യവാണോ നീയൊക്കെ ചെയ്‌തേ ?

ടോമി- ചുമ്മാ കുടി നിര്‍ത്തുവല്ലല്ലോ… കുടി നിര്‍ത്തീട്ട് അവന്‍ മദ്യവിരുദ്ധ സമിതിയൊണ്ടാക്കിയില്ലേ ? അതു തുടങ്ങിയേപ്പിന്നെ എത്ര കുടിയന്മാരാ കുടി നിര്‍ത്തിയതെന്നറിയാവോ ? അവനെ പൂശിയില്ലെങ്കി നമ്മടെ കച്ചോടം പൂട്ടത്തില്ലാരുന്നോ ?

ഇച്ചായന്- നിന്റെയൊക്കെ തലയ്ക്കകത്തു പിണ്ണാക്കാടാ…ഒരുത്തന്‍ കുടി നിര്‍ത്തിയാല്‍ നാലുപേരു തുടങ്ങും… അവനെ കൊന്നേന്റെ പേരില്‍ ഇപ്പോ സകല കുടിയന്മാരും കൂട്ടത്തോടെ ഷാപ്പ് വിട്ടപ്പോ സമാധാനമായല്ലോ ? കുടിനിര്‍ത്തിയതിന്റെ പേരില്‍ ആളെക്കൊന്നത് ശരിയായില്ല എന്നല്ലേ ജോസ് പറഞ്ഞുള്ളൂ.. ?

ടോമി- നമ്മളു പങ്കു കച്ചോടം നടത്തുമ്പോ അങ്ങനെ പറയാമ്പാടുണ്ടോ ?

ഇച്ചായന്- ജോസങ്ങനെ പറഞ്ഞതുകൊണ്ട് നീയൊക്കെ നടന്നു വന്നു… എടാ ഏത് കച്ചോടമാണെങ്കിലും കുറച്ചൊക്കെ നേരും നെറീം വേണം…

ടോമി- ഇച്ചായന്‍ ജോസിനെ പുറത്താക്കുമെന്നു കരുതിയാ ഞങ്ങളെല്ലാരും കൂടി വന്നേ… ഇപ്പോ വാദി പ്രതിയായോ ?

ജോസ്- പോട തെണ്ടീ..

ടോമി- ഇച്ചായാ….ഇച്ചായന്റെ മുന്നില്‍ വച്ച് ജോസ് തെറി തന്നെ പറയുന്നത് കേക്കുന്നില്ലേ ?

ഇച്ചായന്- എന്റെ ടോമീ.. നീയൊന്നടങ്ങ്… നിങ്ങളിങ്ങനെ തുടങ്ങിയാല്‍ മറ്റവമ്മാര് നമ്മടെ റേഞ്ച് കൊണ്ടുപോകും.. ആ റേഞ്ച് കൂടി പോയാല്‍ പിന്നെ കഞ്ഞിവെള്ളത്തിനു വേറെ വഴി നോക്കേണ്ടി വരും… അതുകൊണ്ടീ അലമ്പൊക്കെ നിര്‍ത്തി മക്കള് കൂട്ടുകൂടി പോവാന്‍ നോക്ക്..

ടോമി- ഇച്ചായാ… ജോസിനെ ഒരു രണ്ടാഴ്ചത്തേക്കെങ്കിലും റേഞ്ചീന്നു പുറത്താക്കണം…

ജോസ്- പോട നാറീ…

ഇച്ചായന്- നടക്കത്തില്ല ടോമീ… നിനക്കെന്നാ ഇപ്പോ അങ്ങനൊരു വാശി ?

ടോമി- ജോസിനെ പൂശിയേ തിരിച്ചുവരൂ എന്നും പറഞ്ഞാ ഞങ്ങളിങ്ങു പോന്നേ… പോയപോലെ തിരിച്ചു ചെന്നാ…

ഇച്ചായന്- ഒരു കുഴപ്പോമില്ല…ജോസിനെ പുറത്താക്കിയാലാ കുഴപ്പം… നീ ചെല്ല് മോനേ

ടോമി- ഇച്ചായാ… എന്നതെങ്കിലും ചെയ്യണം… ഒന്നു ശാസിക്കുവെങ്കിലും ചെയ്യണം…

ജോസ്- പോട പട്ടീ…

ഇച്ചായന്- ജോസിനെ ഞാനെങ്ങനാ ഇപ്പോ ശാസിക്കുന്നേ ?

ടോമി- ഇപ്പോ ഇവിടെ വച്ച് പരസ്യമായി ശാസിക്കണം.. എന്നാ ഞങ്ങള് പൊക്കോളാം…

ഇച്ചായന്- ജോസേ… നീ നമ്മടെ കച്ചോടം പൂട്ടരുത്… ഇതു കഴിഞ്ഞ് വേണോങ്കി നിന്റെ കാലു ഞാന്‍ പിടിക്കാം… ഇപ്പോ പോ… ടോമീ, മതിയല്ലോ ?

ടോമി- ഇതാണോ ശാസന ?

ഇച്ചായന്- കൂടുതല്‍ ചോദ്യോം പറച്ചിലുമൊന്നും വേണ്ട… ജോസിനെ ഞാന്‍ പരസ്യമായി ശാസിച്ചു കഴിഞ്ഞു.. എല്ലാര്‍ക്കും പോകാം…

ടോമി- ഇച്ചായാ…

ഇച്ചായന്- പറഞ്ഞതു കേട്ടില്ലേ ?

ജോസ്- പറഞ്ഞതു കേട്ടില്ലേടാ ചെറ്റകളേ….

ഇച്ചായന്- എന്നാ മക്കള് ചെല്ല്…

കത്തനാര്‍പ്രവേശം

Padre nostro che sei nei cieli,sia santificato il tuo nome;venga il tuo regno;sia fatta la tua volontà come in cielo anche in terra.Dacci oggi il nostro pane quotidiano;e rimetti a noi i nostri debiti,come anche noi li rimettiamo ai nostri debitori;e non esporci alla tentazione,ma liberaci dal male.Tuo è il regno, la potenza, e la gloria nei ecoli.Amen.

മനസ്സിലായില്ല ആരാ ?

ഞങ്ങള്‍ പ്രാര്‍ഥനാകൂട്ടായ്മയ്‍ക്കു വന്ന രണ്ട് ഇറ്റാലിയന്‍ വൈദികരാണ്..

പ്രാര്ഥനാ കൂട്ടായ്മയോ ? അതിവിടെ ഇടവകേല്‍ വേറെയുണ്ടല്ലോ ?

ഇടവകേലേ പൊലെയല്ല ഇത്, ഇറ്റലി എന്നു പറയുമ്പോള്‍ അറിയാമല്ലോ, റോം..മാര്‍പ്പാപ്പ..

ഓ!..നിങ്ങളിലാരാ മാര്‍പ്പാപ്പ ?

കപ്യാരേ ? ഏതാ ഈ പെമ്പ്രന്നോര് ?

ഫാദര്‍ ക്രിസ്റ്റോ.. വണ്‍ സെക്കന്‍ഡ് പ്ലീസ്..

എന്താ കപ്യാരേ, പറയൂ…

കപ്യാര് തന്റെ തന്ത… ഡോ, നമ്മള്‍ രണ്ടുപേരും ഇറ്റാലിയന്‍ സെമിനാരിയിലെ കുശിനിക്കാരാണ്… സാങ്കേതികമായി ഞാനും തന്നെപ്പോലെയൊരു സെമിനാരി ജീവനക്കാരന്‍ തന്നെയാണ്.. അച്ചന്മാരുടെ വേഷം കെട്ടി ഇവിടെ വന്നിട്ടുണ്ടെങ്കില്‍ നമ്മള് രണ്ടുപേരും അച്ചന്മാര്‍ തന്നെ.. അല്ലാതെ കപ്യാരേ കുപ്യാരേ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ..മര്യാദക്ക് എന്നെ ഫാദര്‍ എന്നു വിളിക്കുന്നതാണ് നല്ലത്

നിന്നെ ഫാദറെന്നോ.. എടാ, സെമിനാരീലെ അടുക്കളയില്‍ ബീഫ് കറിവച്ച പാത്രം നേരേ ചൊവ്വേ കഴുകി വയ്‍ക്കാത്തതിന് റെക്ടറച്ചന്‍ കഴിഞ്ഞയാഴ്ച നിന്റെ തന്തയ്‍ക്കു വിളിച്ചത് മറന്നുപോയോ ?

ആ ബീഫ് കറി അടിയില്‍ പിടിച്ചതിന് അതേ റെക്ടറച്ചന്‍ നിന്റെ കരണത്തടിച്ചത് ഞാനും മറന്നിട്ടില്ല..

ഓകെ,ഓകെ… നമ്മള്‍ വന്നത് വഴക്കടിക്കാനല്ല… ഇവരെ പറഞ്ഞ് പറ്റിച്ച്,ജയിലില്‍ കിടക്കുന്ന രണ്ടു പട്ടാളക്കാരെ രക്ഷപെടുത്തിക്കൊണ്ടുപോകാനാണ്..തല്‍ക്കാലം നമ്മള്‍ രണ്ടു പേരും ഫാദേഴ്‍സ്…ഓകെ,ഫാദര്‍ ഗോണ്‍സാല്‍വസ് ?

ഓകെ,ഫാദര്‍ ക്രിസ്റ്റോ..

ഓകെ,മാഡം.. ഇതു ഞങ്ങള്‍ വൈദികര്‍ തമ്മിലുള്ള ചില തിയോളജിക്കല്‍ ഡൗട്ട്‍സ്… ചില ആശയക്കുഴപ്പങ്ങള്‍..

ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെയുള്ള ചില..

അത്രയ്‍ക്കൊന്നുമില്ല… ഞാനീ ബികോം തിയോളജി ആയതുകൊണ്ട് …

ഫാദര്‍ര്‍ര്‍ര്‍ര്‍ര്‍ ???

ഓകെ,ഓകെ… മാഡം എന്താ ചോദിച്ചത് ?

നിങ്ങളിലാരാ മാര്‍പ്പാപ്പാന്ന് ?

ഞങ്ങളിലാരാ ??

മാര്‍പ്പാപ്പ ??

മാര്‍പ്പാപ്പ വരും…ഈസ്റ്ററൊക്കെയായതുകൊണ്ട് അവിടെ കുര്‍ബാന ചൊല്ലാന്‍ വേണ്ടി നില്‍ക്കുവാ…

അച്ചന്മാര്‍ക്കിപ്പോ എന്താ വേണ്ടത് ?

ഞങ്ങള്‍ക്ക് പ്രാര്‍ഥിക്കണം… മനസ്സ് നിറയുവോളം പ്രാര്‍ഥിക്കണം..

പ്രാര്‍ഥിച്ചോ… അതിനു ഞാനെന്തു വേണം ?

ഈ വീട്.. ഇവിടുത്തെ അന്തരീക്ഷം, കടല്‍ക്കാറ്റ്…ഇത് ഞങ്ങളെ ആകര്‍ഷിക്കുന്നു…

ഇറ്റലിയിലിരുന്നപ്പോ ആകര്‍ഷണം തോന്നിയതുകൊണ്ടാണോ കെട്ടിയെടുത്തത് ?

മാഡം ചൂടിലാണെന്നു തോന്നുന്നല്ലോ…

ഉം… അച്ചന്മാര് പ്രാര്‍ഥിക്ക്.. വീടൊക്കെ ഒന്നു വെ‍ഞ്ചരിച്ചേരെ…ഞാനിപ്പോ വരാം..

അയ്യോ ചായേം കാപ്പീമൊന്നുമെടുക്കേണ്ട… ഞങ്ങളതൊന്നും കഴിക്കത്തില്ല..

ചായ എടുക്കാനല്ല,അയല്‍ക്കാരെയൊക്കെ ഒന്നു വിളിച്ചോണ്ടു വരട്ടെ…

അയ്യോ, എന്തിനാ ?

ഞങ്ങളൊന്നും കുമ്പസാരിച്ചിട്ടില്ല.. അച്ചന്മാര് ഇറ്റലീന്നിവിടം വരെ വന്ന സ്ഥിതിക്ക് എല്ലാവരും ഒന്നു കുമ്പസാരിച്ചോട്ടെ…

അപ്പോ ഫാദര്‍ ഗോണ്‍സാല്‍വസ് പ്രാര്‍ഥന തുടങ്ങിക്കോ…

ഫാദര്‍ ക്രിസ്റ്റോ തന്നെ തുടങ്ങിക്കോ… ഞാനീ ബികോം ഒന്നും പാസ്സായിട്ടില്ലല്ലോ..

Padre nostro che sei nei cieli,sia santificato il tuo nome;venga il tuo regno…

വന്നു കയറിയപ്പോഴേ ഇതു തന്നെയല്ലേ ചൊല്ലിയത് ?

ഒരു പ്രാര്‍ഥന ഒരു തവണയേ ചൊല്ലാന്‍ പാടുള്ളൂ എന്നു പറഞ്ഞിട്ടില്ല.. അല്ലെങ്കിലും ഞാന്‍ വേറെ പ്രാര്‍ഥന പഠിച്ചിട്ടില്ല…അച്ചന്മാരുടെ വേഷം കെട്ടി വരാമെന്നുള്ളത് നിന്റെ ഐഡിയ ആയിരുന്നല്ലോ…അപ്പോ ഈ പ്രാര്‍ഥനേടെ കാര്യമൊന്നുമോര്‍ത്തില്ലേ ?

ഞാന്‍ കപ്യാരും നീ വല്യ കത്തനാരുമാണെന്ന കോംപ്ലക്‍സ് വച്ചോണ്ടു നടക്കുമ്പോള്‍ പ്രാര്‍ഥന സ്വയം പഠിക്കണമായിരുന്നു..തല്‍ക്കാലം ഒരു പ്രസംഗം അങ്ങു കാച്ചിക്കോ…

പ്രാര്‍ഥന വേണ്ടാ ?

വേണ്ട ഇവിടൊക്കെ പള്ളീല്‍ കൂടുതലും രാഷ്ട്രീയപ്രസംഗങ്ങളാ.. ഞാനല്ലേ പറയുന്നത്..ങ്ഹും..

പ്രിയപ്പെട്ട നാട്ടുകാരേ, ഇറ്റലിയിലെ മണലാരണ്യങ്ങളില്‍ നിന്ന്…ഇത്രയും ദൂരം താണ്ടി ഞങ്ങള്‍ രണ്ട് ഇറ്റാലിയന്‍ വൈദികര്‍ ഇവിടെ നില്‍ക്കുന്നത്… നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിനായിട്ടാണ്… ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിങ്ങളോടു പ്രസംഗിക്കാനാണ്…ക്ഷമയെപ്പറ്റി പറഞ്ഞപ്പോള്‍ പെട്ടെന്നൊരു സംഭവം അല്ലെങ്കില്‍ ഇന്‍സിഡന്റ് എന്റെ മനസ്സിലേക്കോടി വരികയാണ്….ഒരിക്കല്‍ മംഗലശ്സേരി നീലകണ്ഠന്‍ റോഡിലൂടെ പോകുമ്പോള്‍ വഴിയില്‍ മുണ്ടയ്‍ക്കല്‍ ശേഖരന്‍ അങ്ങനെ നില്‍ക്കുന്നത് കണ്ടു.. ശേഖരനെ കണ്ടതും ദേഷ്യം വന്ന നീലകണ്ടന്‍ തോക്കെടുത്ത് ചൂണ്ടിയിട്ട് പറഞ്ഞു- വഴി മാറെടാ മുണ്ടയ്‍ക്കല്‍ ശേഖരാ.. ശേഖരന്‍ മാറിയില്ല.. നീലാണ്ടന്‍ തോക്ക് ഒരൊറ്റ ഞെക്ക്… അതു പൊട്ടി, ശേഖരന്‍ മരിച്ചു വീണു… എന്നാല്‍, ശേഖരന്റെ മകന്‍ വളര്‍ന്നപ്പോള്‍ നീലാണ്ടനെ ശത്രുവിനെയെന്നോണം കണ്ടു തുടങ്ങി…നീലാണ്ടന്‍ തന്റെയച്ഛനെ കൊന്നതിനു പ്രതികാരമായി ശേഖരന്റെ മകന്‍ നീലാണ്ടനെതിരേ കേസു കൊടുക്കുകയും നീലാണ്ടനെ പോലീസുകാര്‍ പിടിച്ചോണ്ടു പോവുകയും ചെയ്തു….ഒടുവില്‍ ഇവരെല്ലാം മരിച്ചപ്പോള്‍ നീലാണ്ടന്‍ സ്വര്‍ഗത്തിലും നീലാണ്ടനെ കേസ് കൊടുത്തു പീഡിപ്പിച്ച ശേഖരന്റെ മകന്‍ നരകത്തിലും പോയി…

പങ്കായം വച്ച് ഞാനവന്റെ തലയ്‍ക്കിട്ടു കൊടുക്കട്ടേ ?

യ്യോ… അവര്‍ ഇറ്റലീന്നു വന്ന അച്ചന്മാരാ…

കുഞ്ഞാടുകളേ, ക്ഷമ എന്നു പറയുന്ന ഗുണം നമ്മുടെ സമൂഹത്തില്‍ നഷ്ടമാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഇറ്റാലിയന്‍ വെടിവയ്‍പുകാരെ ശിക്ഷിക്കണം എന്നു വാശിപിടിക്കുന്നവര്‍. വളരെ ക്രൂരമാണിത്. ഒന്നുമറിയാത്ത, പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സുള്ള രണ്ടു വ്യക്തികളാണ് അവര്‍. അവര്‍ തോക്കു കൊണ്ടു കളിക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടി ആരോ മരിച്ചതിന് അവരെ തടവിലിട്ടു പീഡിപ്പിക്കുന്നതിലൂടെ നമ്മള്‍ വലിയ പാപമാണ് ചെയ്യുന്നത്…അവരെ മോചിപ്പിക്കാന്‍ കൈകോര്‍ക്കുന്നതിലൂടെ ദൈവരാജ്യത്തിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിയാണ് നമുക്ക് ലഭിക്കുന്നത്. പട്ടാളക്കാരെ മോചിപ്പിച്ച് നിങ്ങള്‍ പാപഭാരം കുറയ്‍ക്കണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്…അതു ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ പ്രാര്‍ഥനകള്‍ എവിടെയും ഫലിക്കാന്‍ പോണില്ല…

അടിക്കെടാ ആ പുല്ലനെ….

(അഞ്ചു ദിവസങ്ങള്‍ക്കു ശേഷം)

എന്താണ് ശരിക്കും സംഭവിച്ചത് ?

എനിക്കു നല്ല ഓര്‍മയില്ല.. ബികോം ഫാദറിനോടു ചോദിക്കൂ…

എല്ലാം അവന്റെ ഐഡിയയാണ്…

ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നല്ലേ… പക്ഷെ, ഇത്രേം ഞാന്‍ കരുതിയില്ല…പക്ഷെ, അടുത്ത ഐഡിയ ഇതുപോലൊന്നുമല്ല… ഷുവറാ.. പട്ടാളക്കാരേം കൊണ്ടേ നമ്മള്‍ മടങ്ങൂ…

എന്താ ഐഡിയ ?

പട്ടാളക്കാരെ മോചിപ്പിക്കാന്‍ ഇറ്റലി ഇന്ത്യയ്‍ക്കെതിരേ സൈനികനീക്കം നടത്തി എന്ന് ഇന്ത്യന്‍ എക്‍സ്‍പ്രസില്‍ വിളിച്ചു പറയാം. അവരത് ഒന്നാം പേജിലെ പ്രധാനവാര്‍ത്തയായി കൊടുത്തോളും…പിന്നെ എല്ലാം നമ്മള്‍ വിചാരിക്കുന്നതുപോലെ തന്നെ നടക്കും…

വാട്ട് ആന്‍ ഐഡിയ സര്‍ജീ !

Buona Pasqua

എന്നു വച്ചാല്‍ ?

ഹാപ്പി ഈസ്റ്റര്‍ !

പ്രത്യയശാസ്ത്ര കൊലവെറി

സഖാവേ, ഒരു താത്വികാവലോകനമല്ല ഞാനുദ്ദേശിക്കുന്നത്… എന്തുകൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നമ്മുടെ പാര്‍ട്ടി മൗനം പാലിക്കുന്നു.. അതാണ് എനിക്കറിയേണ്ടത് ?

ഹഹഹഹ…. സ്റ്റഡി ക്ലാസുകളില്‍ കൃത്യമായി പങ്കെടുത്തതുകൊണ്ട് മാത്രമായില്ല…പ്രത്യയശാസ്ത്ര അവബോധവും മൂലധനത്തെയും തൊഴിലാളിവര്‍ഗസിദ്ധാന്തങ്ങളെയും കുറിച്ചുള്ള അറിവും വേണം.. അത് തനിക്കുണ്ടായിരുന്നെങ്കില്‍ ഇങ്ങനൊരു മണ്ടന്‍ ചോദ്യം ചോദിക്കില്ലായിരുന്നു..

ഞാന്‍ മണ്ടനാണ് സമ്മതിച്ചു… സഖാവ് എന്റെ ചോദ്യത്തിനുത്തരം പറ…

അതായത്..അണക്കെട്ടുകള് തൊഴിലാളിവിരുദ്ധമാണ്, പ്രകൃതി വിരുദ്ധവുമാണ്… പ്രകൃതിയുടെ സ്വാഭാവികമായ നീരുറവയെ തടഞ്ഞു നിര്‍ത്തി ശുദ്ധജലത്തെ ഒരുസ്ഥലത്ത് ശേഖരിച്ച് സ്വാര്‍ഥലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നത് ബൂര്‍ഷ്വാസിയുടെ ലക്ഷണമാണ്…കുത്തകമുതലാളിമാരും ഇതു തന്നെയാണ് ചെയ്യുന്നത്.തൊഴിലാളികള്‍ക്ക് കാലാകാലങ്ങളില്‍ ലഭ്യമാകേണ്ട സമ്പത്ത് അവര്‍ അണ കെട്ടി തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്… പ്രഥമദൃഷ്ട്യാ രണ്ടും നമ്മുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരാണ്…

അപ്പോപ്പിന്നെ എന്താ പ്രശ്നം ? അണക്കെട്ട് പൊളിക്കണം എന്നാവശ്യപ്പെടാന്‍ നമുക്ക് പ്രത്യയശാസ്ത്രപരമായ കാരണങ്ങളുമായല്ലോ…

ഞാന്‍ പറഞ്ഞത് അണക്കെട്ടുകളെ സംബന്ധിച്ച ഒരു താത്വികാവലോകനമാണ്… മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്…ഒന്ന്,അണക്കെട്ട് നിര്‍മിച്ചത് ബ്രിട്ടീഷുകാരാണ്… വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ നിന്ന് കുത്തകമുതലാളിമാരായ ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും ബ്രിട്ടീഷ് ഭരണാധികാരികളെയും നാടുകടത്തി…

അപ്പോള്‍ ഗാന്ധിജി ?

ഹഹഹഹ… അതവിടെ നില്‍ക്കട്ടെ.. ഞാന്‍ പറഞ്ഞു വന്നത്… ഇന്ത്യ സ്വതന്ത്ര്യയായതോടെ ബ്രിട്ടീഷുകാര്‍ നമ്മുടെ ശത്രുക്കളല്ലാതായി… അതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് അപ്രസക്തമായി… മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കുന്നതിന് നിലവില്‍ നമുക്ക് പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ ഒന്നുമില്ല…

പ്രത്യയശാസ്ത്രപരമായ കാരണങ്ങള്‍ വേണ്ട… 30 ലക്ഷം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നമുക്കിറങ്ങിക്കൂടെ സഖാവേ ?

അണക്കെട്ട് പൊളിക്കാന്‍ നമ്മള്‍ ഇപ്പോള്‍ മുന്‍കൈയെടുത്താല്‍ അത് തൊഴിലാളിവിരുദ്ധവും കര്‍ഷകവിരുദ്ധവുമായിത്തീരും… അത്തരത്തിലൊരു സമീപനം നമ്മുടെ പാര്‍ട്ടിയെടുക്കണം എന്നാണോ സഖാവ് പറയുന്നത് ?

മനസ്സിലായില്ല…

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് ആരാ ?

തമിഴന്‍മാര്‍…

അവര്‍ ആ വെള്ളം ഏതെങ്കിലും വാട്ടര്‍ തീം പാര്‍ക്കിലേക്ക് അടിക്കുകയല്ല… നാലഞ്ച് ഗ്രാമങ്ങളിലെ കൃഷിഭൂമിയില്‍ ജലസേചനത്തിനാണ് ഉപയോഗിക്കുന്നത്… അതുവഴി കൃഷി പുരോഗമിക്കുകയും അനേകം കര്‍കത്തൊഴിലാളി സഖാക്കള്‍ ഉപജീവനം കഴിക്കുകയും ചെയ്യുന്നുണ്ട്…മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണം എന്നു നമ്മളാവശ്യപ്പെടുമ്പോള്‍ അത് ആ കര്‍ഷത്തൊഴിലാളികള്‍ക്ക് എതിരായിത്തീരുകയാണ്… ഇവിടെ കൃഷി മുടങ്ങിയ ഭൂമിയില്‍ കൊടികുത്തുന്ന നമ്മള്‍ അവിടെ കൃഷിനടക്കുന്ന ഭൂമിയിലെ വെള്ളം മുടക്കാന്‍ കൂട്ടുനില്‍ക്കുന്നത് തൊഴിലാളി വിരുദ്ധമല്ലേ ?

സഖാവ് വികാരം കൊള്ളുന്നത് തമിഴ്‍നാട്ടിലെ കര്‍ഷകരെപ്പറ്റിയാണ്…

താനെന്ത് അസംബന്ധമാണീപ്പറയുന്നത് ? ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് കേരളമെന്നോ തമിഴ്‍നാടെന്നോ വ്യത്യാസമില്ല… എവിടെ തൊഴിലാളിവര്‍ഗ പ്രതിസന്ധിയുണ്ടോ അവിടെയാണ് നമ്മള്‍ ഇടപെടേണ്ടത്…ഇവിടെ തൊഴിലാളിവര്‍ഗ പ്രതിസന്ധിയുള്ളത് തമിഴ്‍നാട്ടിലാണ്… താനീപ്പറഞ്ഞ 30 ലക്ഷം ആളുകളെയോര്‍ത്ത് നമ്മള്‍ ആ കര്‍ഷകര്‍ക്കു വേണ്ടി നിലപാടെടുക്കുന്നില്ല എന്നത് തന്നെ വലിയൊരു ഔദാര്യമാണ്…

അപ്പോ സഖാവേ… നമുക്ക് വോട്ടു ചെയ്യുന്ന ഈ നാട്ടിലെ ജനങ്ങളോട് നമുക്കൊരു പ്രതിബദ്ധതയില്ലേ ?

അതിനവര്‍ നമുക്കിത്തവണ വോട്ടു ചെയ്തില്ലല്ലോ… ചെയ്തിരുന്നെങ്കില്‍ നമ്മള്‍ ഭരിക്കില്ലായിരുന്നോ… മറ്റവന്മാര്‍ക്ക് വോട്ടു ചെയ്താല്‍ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന സന്ദേശം കൂടിയാണ് നമ്മള്‍ ഇതിലൂടെ ജനങ്ങള്‍ക്ക് കൊടുക്കുന്നത്…

രാഷ്ട്രീയപരമായി നമുക്കിടപെടാന്‍ കഴിയില്ല എന്നാണ് സഖാവ് പറയുന്നത്… സാമൂഹികനീതിക്കു വേണ്ടി ഇടപെട്ടുകൂടെ… ഒരു ചെക്കനെ കോളജില്‍ നിന്നു പുറത്താക്കാന്‍ വേണ്ടി ചോരപ്പുഴയൊഴുക്കിയവരല്ലേ നമ്മള്‍ ?

സഖാവിനിപ്പോഴും കാര്യം മനസ്സിലായിട്ടില്ല…വിദ്യാഭ്യാസരംഗത്തെ സാമൂഹികനീതിയെയും ഇങ്ങനൊരു കാര്യത്തെയും തമ്മില്‍ താരതമ്യം ചെയ്യരുത്…

എത്രയോ കെട്ടിടങ്ങളും വാഹനങ്ങളും നമ്മള്‍ എറിഞ്ഞു തകര്‍ത്തിരിക്കുന്നു…അതിന്റെ പത്തിലൊന്ന് അധ്വാനം പോരെ ഈ ഡാം തകര്‍ക്കാന്‍ ?

അവിടെയും സഖാവിനു തെറ്റുപറ്റി… ഒന്ന്.മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതെങ്കിലും ക്രിസ്ത്യന്‍ മാനേജ്‍മെന്റിനു കീഴിലുള്ള സ്ഥാപനമല്ല…. രണ്ട്.പൊതുമുതല്‍ നശിപ്പിക്കരുത് എന്നു ഹൈക്കോടതി ഉത്തരവുണ്ട്.. ഹൈക്കോടതി ഉത്തരവുകളെ ബഹുമാനിക്കുക എന്നത് നമ്മുടെ പുതിയ അടവുനയമാണ്…

ഓഹോ.. അതു ഞാനറിഞ്ഞില്ല… കോടതി ഉത്തരവ് ലംഘിക്കുന്നതാണല്ലോ പാര്‍ട്ടി നയം എന്നു കരുതി വരുന്ന വഴി ഞാന്‍ പാര്‍ട്ടി ഓഫിസിനു മുന്നിലെ പോസ്റ്റിന്റെ ചുവട്ടില്‍ മൂത്രമൊഴിച്ചിട്ടാ വന്നത്…

അപ്പോ താനാണല്ലേ അവിടമെല്ലാം മുള്ളി നാറ്റിക്കുന്നത് ? കുറെക്കാലമായി ഞാനിത് സഹിക്കുന്നു ? തനിക്കത്രയ്‍ക്ക് ശങ്കയാണെങ്കില്‍ ഡിസിസി ഓഫിസിനു മുന്നിലോ ഇന്ദിരാ ഭവനു മുന്നിലോ സാധിച്ചുകൂടെ ? മേലില്‍ ഇതാവര്‍ത്തിച്ചാല്‍ തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ടി വരും..

അപ്പോള്‍ ഡാം പൊളിക്കാന്‍ നമുക്കൊന്നും ചെയ്യാനാവില്ല എന്നല്ലേ സഖാവ് പറഞ്ഞത്…ഈ ജനങ്ങളുടെ ജീവനു വേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും എന്നെങ്കിലും ആലോചിച്ചുകൂടെ ?

ഹഹഹ…ഇടുക്കി,എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളില്‍ നമ്മുടെ പാര്‍ട്ടിക്ക് എത്ര സീറ്റ് കിട്ടാറുണ്ട് ?

സഖാവേ !!!!

താന്‍ ഞെട്ടണ്ട… പി.സി.ജോര്‍ജ് ഉള്‍പ്പെടെയുള്ള കേരളാ കോണ്‍ഗ്രസ് എന്ന മലയോര കര്‍ഷക പാര്‍ട്ടി അടക്കിഭരിക്കുന്ന മേഖലയിലാണ് ഈ പറഞ്ഞ സാധനം പൊട്ടാന്‍ നില്‍ക്കുന്നത്…. അതെപ്പറ്റി ആ പാര്‍ട്ടിയുടെ ചെയര്‍മാന്‍ കെ.എം.മാണി ഒരക്ഷരം പറഞ്ഞോ ? അല്ലെങ്കില്‍ ഈ പ്രശ്നത്തില്‍ ഒരു ജനകീയസമരം നയിക്കാന്‍ അവര്‍ നമ്മളോടാവശ്യപ്പെട്ടോ ? അവിടെ നിന്നുള്ള ജനങ്ങളോ ജനപ്രതിനിധികളോ നമ്മുടെ സഖാക്കന്മാരെ കണ്ട് മുന്നിട്ടിറങ്ങാന്‍ ആവശ്യപ്പെട്ടോ ?

പക്ഷെ, സഖാവേ… എത്രയോ പ്രശ്നങ്ങളില്‍ അങ്ങനെയാരും ആവശ്യപ്പെടാതെ നമ്മള്‍ ഇറങ്ങിയിരിക്കുന്നു…

ഈ പ്രശ്നത്തില്‍ അങ്ങനെയൊരു നിലപാട് പാര്‍ട്ടിക്കില്ല…

ആ പ്രദേശങ്ങളിലുള്ള നമ്മുടെ പ്രവര്‍ത്തകര്‍ക്കു പോലും പാര്‍ട്ടിയുടെ മൗനത്തില്‍ അതൃപ്തിയുണ്ട്… എന്താണ് നമ്മളൊരു നിലപാട് സ്വീകരിക്കാത്തതെന്ന് അവര്‍ ചോദിച്ചാല്‍… അവരോട് നാട്ടുകാര്‍ ചോദിച്ചാല്‍ നമുക്കിതൊന്നും പറയാന്‍ കഴിയില്ല… അവരോട് നമ്മളെന്തു മറുപടി പറയും ?

മുല്ലപ്പെരിയാര്‍ പൊട്ടാതെ നോക്കാന്‍ ഇവിടെ നമ്മുടെ പാര്‍ട്ടിക്കു മാത്രമേ സാധിക്കൂ എന്നു പറയുക… മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ പിറവോം പോകും എന്നോര്‍മിപ്പിക്കുക… തല്‍ക്കാലം അതുമതി !

എന്നാലും….

താന്‍ പോടോ… റീ ഇലക്ഷന്‍ കഴിഞ്ഞു കാണാം…

ലാല്‍സലാം..

ഉവ്വാ…