ചീഫ് കുക്ക് സ്പീക്കിങ്

# കോള്‍-1

ഹലോ… അച്ചായനാണോ ?

ഏതു കു#@*%#$ ഇത് ?

ഞാനാണ് സര്‍… സാര്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കുമോ ?

എടാ പൂ#@#$.. ഇതറിയാനാണോടാ നീ വിളിച്ചത്… ചീഫ് കുക്ക് സ്ഥാനം കണ്ടിട്ടൊന്നുമല്ലെടാ കു#$@ ഞാനീ കള്ളന്‍മാര്‍ക്കു കഞ്ഞി വയ്ക്കാനിറങ്ങിയത്… ഈ ചീഫ് ചുക്ക് സ്ഥാനമെന്നു പറയുന്നത് എനിക്കു വെറും മ@#@.. ഞാന്‍ ഇത് ഈ നിമിഷം രാജി വയ്ക്കാന്‍ തയ്യാറാ… ഇനി ഇമ്മാതിരി കോപ്പിലെ ചോദ്യം ചോദിച്ചോണ്ട് വിളിച്ചേക്കരുത്..വയ്‌ക്കെടാ പൂ@# ഫോണ്‍..

പ്ലിങ് !

# കോള്‍-2

ഹലോ അച്ചായാ ഇതു ഞാനാ…

എന്നാടാ പൊ#@%# മോനേ.. നിന്നോടിനി വിളിച്ചേക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ ?

അല്ലച്ചായാ… അച്ചായന്‍ ചീഫ് കുക്ക് സ്ഥാനത്തിരുന്നുകൊണ്ട് കേറ്ററിങ് കമ്പനി മാനേജരായ കോരസാറിനെയും എംഡി ചാണ്ടിയെയും പാര്‍ട്ടി ഓര്‍ഡര്‍ തരുന്നവരെയും വിരുന്നുകാരെയുമെല്ലാം തെറി പറയുന്നത് ശരിയല്ലെന്നൊരഭിപ്രായം പൊതുവേയുണ്ടല്ലോ…

ഏതു പരപ്പൂ#@%$ മോനാടാ മ#@# അങ്ങനൊരുഭിപ്രായമുള്ളത് ? … ഈ നാട്ടില്‍ വൃത്തിയും മെനയുമുള്ള കേറ്ററിങ് നടക്കണമെന്നു മാത്രമേ എനിക്കുള്ളൂ.. എന്നെ ചീഫ് കുക്കാക്കിയത് കോരസാറാണ്.. കോരസാര്‍ പറഞ്ഞാല്‍ ഞാന്‍ ആ നിമിഷം ഈ പണി രാജി വയ്ക്കും… ഒരു സാധാരണ പാചകക്കാരനായി നല്ല ഭക്ഷണം പാചകം ചെയ്തു ഞാന്‍ ജീവിക്കും… അല്ലാതെ ചീഫ് കുക്കും മ#@$^മൊന്നും എനിക്കൊരു കു#@*മല്ല…

പ്ലിങ് !

# കോള്‍- 3

അച്ചായോ… അച്ചായനെ ചീഫ് കുക്ക് സ്ഥാനത്തു നിന്നു മാറ്റണമെന്ന് കോരസാര്‍ കമ്പനി എംഡിയോടാവശ്യപ്പെട്ടിട്ടുണ്ടല്ലോ… ഇനി അച്ചായന്‍ രാജി വയ്ക്കുമോ ?

എന്നാ ചോദ്യവാടാ മ#@$… കോരസാറാരാണെന്ന് എനിക്കറിയാം… കോരസാറു മാത്രമല്ലല്ലോ.. ഇവിടെ യൂണിയനുണ്ട്.. സീനിയര്‍ മാനേജര്‍മാരുണ്ട്.. അവരെല്ലാം കൂടി ഒരു തീരുമാനമെടുത്ത് പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കും. അല്ലെങ്കിലും ആദ്യം മുതലേ എനിക്കിതിഷ്ടവല്ല.. പിന്നെ നാട്ടുകാര്‍ നല്ല ഫുഡ് കഴിച്ചോട്ടെന്നു വിചാരിച്ചാ… പിന്നെ, കള്ളത്തരം കാണിച്ചാ അതേതു കു#@%/യാണെങ്കിലും ഞാന്‍ വിളിച്ചു പറയും… കേറ്ററിങ് കമ്പനി മാനേജരുടെ കസേരയിലിരുന്ന് കോരസാറ് കാണിച്ചിട്ടുള്ള കാര്യങ്ങളും ഞാന്‍ വിളിച്ചു പറയും… കോര ആ വിനാഗിരിക്കടക്കാരന്റെ കയ്യീന്ന് കൈക്കൂലി വാങ്ങിച്ചൊണ്ടെങ്കി കോര രാജി വയ്ക്കണം.. അതു വിളിച്ചു പറഞ്ഞേന്റെ പേരില്‍ എന്നെ മാറ്റണോന്നു പറയാന്‍ അയാളാരാ… എന്റെ പഴേ സ്വഭാവം വല്ലോമായിരുന്നേല്‍ മ@#@* ഞാന്‍ തെറി പറഞ്ഞു കണ്ണു പൊട്ടിച്ചേനെ..

അല്ലച്ചായാ… കോര സാര്‍ പറഞ്ഞാല്‍ ആ നിമിഷം രാജി വയ്ക്കുമെന്ന് കുറച്ചു മുന്‍പ് അച്ചായന്‍ പറഞ്ഞാരുന്നല്ലോ…

നീ പോടാ പൂ@#&%@… ഞാനെനിക്കു സൗകര്യമുള്ളപ്പോ രാജി വയ്ക്കും… അത് ശരി…

പ്ലിങ് !

# കോള്‍- 4

അച്ചായോ… കേറ്ററിങ് കമ്പനിക്കെതിരെയും മാനേജര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന അച്ചായനെ ചീഫ് കുക്ക് സ്ഥാനത്തു നിന്നു മാറ്റണമെന്ന് കമ്പനിയിലെ സീനിയര്‍ മാനേജര്‍മാരെല്ലാം കൂടി എംഡിയെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ അച്ചായാ… ഇനീപ്പോ രാജി വയ്‌ക്കേണ്ടി വരില്ലേ ?

ഒന്നു പോടാ പൂ#@%$#.. ഇവന്‍മാരൊക്കെ വിചാരിച്ചാല്‍ വല്ലോം ആകുവോ… അല്ല, ആരാ ഈ സീനിയര്‍ മാനേജര്‍മാര്… അവന്‍മാര് നാലു പേരുകൂടി അങ്ങോട്ടു ചെന്നാല്‍ അതുകൊണ്ടു വല്ല കാര്യവുമുണ്ടോ ?.. അല്ലെങ്കിലും ഈ അവ#@^&*മോന്‍മാര് മാനേജര്‍മാരു പറഞ്ഞാല്‍ ഞാന്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലല്ലോ… എംഡി പറയട്ടെ… ചമ്പളം തരുന്നത് കമ്പനി എംഡിയല്ലേ… എംഡി പറഞ്ഞാലല്ലേ ഞാന്‍ രാജി വയ്‌ക്കേണ്ട ആവശ്യമുള്ളൂ… എംഡി പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ചിഫ് കുക്ക് സ്ഥാനം രാജി വയ്ക്കും… അല്ലാതെ കൈക്കൂലിക്കോരയും അയാള്‍ടെ #@#&താങ്ങികളും കൂടി പറഞ്ഞാലൊന്നും ഞാന്‍ രാജി വയ്ക്കത്തില്ല…

പ്ലിങ് !

# കോള്‍ – 5

അച്ചായോ.. പണി പാളി… അച്ചായനോട് ചീഫ് കുക്ക് സ്ഥാനം രാജി വയ്്ക്കണമെന്ന് എംഡി പറഞ്ഞു…

എന്റെ പൊന്നു പൂ#@%$#… എംഡീന്നു പറയുന്ന ആളെ എനിക്കറിയാവുന്നതുപോലെ വേറെ ആര്‍ക്കുമറിയില്ല… ഇങ്ങനൊരു സമയത്ത് ആ കള്ളന്‍ കോരയും ബാക്കിയുള്ള പൂ#@&^ കൂടി ചെന്നു പറയുമ്പോള്‍ ഇങ്ങനല്ലാതെ പുള്ളി എന്നാ മ#@& പറയാനാ… അത് കേട്ടു ഞാന്‍ രാജി വച്ചാല്‍ ഏറ്റവുമധികം വിഷമിക്കുന്നതും പുള്ളി തന്നെയായിരിക്കും… എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞാനാ മനുഷ്യനെ വെഷമിപ്പിക്കുകേല…

അല്ല, എന്നാലും എംഡി രേഖാമൂലം ആവശ്യപ്പെടുമ്പോള്‍ രാജി വയ്ക്കാതെങ്ങനെയാ അച്ചായോ ?

എംഡി എനിക്കു ചമ്പളം തരുന്നന്നല്ലേയുള്ളൂ.. എന്നെ വിളിച്ചുകൊണ്ടു വന്നു ചീഫ് കുക്കാക്കിയത് ഈ എംഡീം കള്ളന്‍ കൈക്കൂലിക്കോരയുമൊന്നുമല്ല… ബ്രോക്കര്‍ രമേശനും പിന്നെ നമ്മടെ ഹാജിയാരുമൊക്കെ കൂടിയാ…. അവര് പറയട്ടെ ഞാന്‍ രാജി വയ്ക്കാം… നമുക്ക് ജോലി തന്നവരോട് നമ്മളൊരു അന്തസ്സ് കാണിക്കണ്ടേ ?

പ്ലിങ് !

# കോള്‍ – 6

അച്ചായോ… ബ്രോക്കര്‍ രമേശനും ഹാജിയാരുമൊക്കെ പറയുന്നു… എംഡിയും കോരസാറുമൊക്കെ പറയുന്ന സ്ഥിതിക്ക് അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം രാജി വച്ച് വീട്ടിപ്പോണോന്ന്…

അവന്‍മാരോട് പോകാന്‍ പറ മ#@*… അവന്‍മാരാരാ ഇതൊക്കെ തീരുമാനിക്കാന്‍… അതിനൊക്കെ ഇവിടെ ആണുങ്ങളില്ലേ… എടാ ഉവ്വേ.. ഞാനൊരു സത്യക്രിസ്ത്യാനിയാ… നേരും നെറീം വിട്ടൊരു ഏര്‍പ്പാടിന് എന്നെ കിട്ടുകേല… രമേശനൊക്കെ ആരാ കക്ഷിയെന്ന് എനിക്കറിയാം..അല്ലെങ്കിലും ഇവന്മാരെല്ലാവരും കൂടി പറയുന്നത് കേട്ട് ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വച്ചാല്‍… നാളെ നാട്ടുകാരോട് ഞാനെന്നാ സമാധാനം പറയും ? … ഞാനേ മാനേജരും കൂനേജരുമൊന്നുമല്ല.. ചീഫ് കുക്കാ… ഞാനുണ്ടാക്കുന്ന ഭക്ഷണം ഇട്ടപ്പെടുന്നതുകൊണ്ടാ… കമ്പനിക്ക് കേറ്ററിങ് വര്‍ക്കു കിട്ടുന്നത്… കോരയക്ക് അയാള്‍ടെ മോനെ പിടിച്ച് ഇവിടെ കുക്കാക്കാനാ എന്നെ പുറത്താക്കാന്‍ നോക്കുന്നത്… മൂക്കിപ്പൊടീം മുളകുപൊടീം തമ്മില്‍ തിരിച്ചറിയാന്‍മേലാത്ത ചെറുക്കനാ… ഏതു കു@#& പറഞ്ഞെന്നു പറഞ്ഞാലും ശരി.. ഞാന്‍ രാജി വക്കത്തില്ല… ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വക്കണേല്‍ ഇതുവരെ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച നാട്ടുകാര്‍ പറയണം… അവരോടാ എനിക്ക് കടപ്പാട്… അവരെ മറന്നൊരു കളിക്കും എന്നെ കിട്ടുകേല…

പ്ലിങ് !

# കോള്‍- 7

അച്ചായോ.. ടിവി ചാനലുകളും വെബ്‌സൈറ്റുകളുമൊക്കെ നടത്തിയ സര്‍വേയില്‍ 70 ശതമാനം നാട്ടുകാരും അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കണമെന്നു പറയുന്നു.. അച്ചായന്റെ തെറി കാരണം മടുത്തെന്നും ഭക്ഷണം കുറച്ചു മോശമായാലും സദ്യക്കിടെ പുളിച്ച തെറി കേക്കുന്നത് സഹിക്കാന്‍ പറ്റത്തില്ലെന്നും അവര്‍ പറയുന്നു… ഇനീപ്പോ അച്ചായന് രാജി വയ്ക്കുകല്ലാതെ വേറെ വഴിയില്ല…

നീ പോടാ പന്ന#@&*പരപ്പൂ#@%ക്കു%#@#മോനെ… ഈ നാട്ടുകാര് കു#@#%$ ആണോ എന്റെ കാര്യം തീരുമാനിക്കുന്നത് ?.. ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഞാന്‍ രാജി വച്ചു പോണമെന്നു പറയുന്ന ഇവനെപ്പോലെയുള്ള കള്ള#@&*$യൊക്കെ പറയുന്നത് കേട്ട് ഞാന്‍ പണി നിര്‍ത്തിപ്പോയാല്‍ ഈ നാട്ടിലെ ബാക്കിയുള്ളവരുടെ കാര്യം എങ്ങനെയാ ?… വരാനിരിക്കുന്ന തലമുറേടെ കാര്യമെങ്ങനെയാ ?…അതുകൊണ്ട് നാട്ടുകാര് കു#@#ടെ വിശേഷം ഒന്നും ഇങ്ങോട്ടൊലത്തേണ്ട.. പുതിയ തലമുറ പറയട്ടെ… ഇനി വരാനിരിക്കുന്നത് അവരുടെ ലോകമല്ലേ.. അവരു പറയട്ടെ… അപ്പോ ഞാന്‍ രാജി വയ്ക്കാം…

പ്ലിങ് !

# കോള്‍ – 8

അച്ചായോ… 10 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം ഒഴിയണമെന്നാ… ഇനീം പിടിച്ചുനില്‍ക്കാന്‍ നോക്കല്ലേ അച്ചായാ… രാജി വയ്ക്ക്…

നീ പോടാ മ@#@…. വോട്ടവകാശം പോലുമില്ലാത്ത കൂറപ്പിള്ളേരു പറയുന്നത് കേട്ട് ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കാനോ… നെനക്കെന്നാടാ പൂ@#&^ തലയ്ക്ക് ഓളവാണോ ?

അല്ല.. അച്ചായനല്ലേ പറഞ്ഞത്.. പുതുതലമുറ പറഞ്ഞാല്‍ രാജി വയ്ക്കൂന്ന്…

ഏതു കു@#%$ പറഞ്ഞാലും ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കത്തില്ല… ആര്‍ക്കും ആവശ്യമില്ലെങ്കിലും ഇത്രേം ദുരിതം പിടിച്ച ഒരു പദവി വേറൊരു പാവത്തിന്റെ തലേല്‍ കെട്ടിവയ്ക്കാന്‍ ഞാന്‍ സമ്മതിക്കത്തില്ല… അതിനു മാത്രം ഞാന്‍ അനുഭവിച്ചു.. വേറൊരു സാധു.. അതിനിയിപ്പോ എന്റെ ശത്രുവായാലും ഈ ദുരിതം അനുഭവിക്കാന്‍ ഞാനായിട്ടു സമ്മതിക്കുകേല… പണ്ട് ക്രിസ്തു ചെയ്തതും ഇതു തന്നെയല്ലേ… കുരിശ് സ്വയം ഏറ്റെടുത്ത് ചുമന്നു.. പത്രോസും യോഹന്നാനുമൊക്കെ സഹായിക്കാന്‍ വന്നെങ്കിലും ക്രിസ്തു കുരിശു വിട്ടുകൊടുത്തില്ല… അവസാനം വരെ അതു ചുമന്നു.. അതുപോലെ എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ചീഫ് കുക്ക് സ്ഥാനം എന്ന ഈ കുരിശ് ഞാന്‍ ചുമക്കും… യൂദാസുമാര്‍ എന്നെ ഒറ്റിക്കൊടുക്കുകയും തോമകള്‍ തള്ളിപ്പറയുകയും ചെയ്യും… ഞാനൊരു സത്യക്രിസ്ത്യാനിയാ… എന്തു സംഭവിച്ചാലും ഞാന്‍ രാജി വക്കുകേല…

അല്ലച്ചായാ….

ഇനി എന്നോടൊന്നും ചോദിക്കരുത്… എനിക്കൊരിത്തിരി നേരം കരയണം…

പ്ലിങ് !

യാത്രക്കാരുടെ ശ്രദ്ധയ്‍ക്ക്: ഇനിമുതല്‍ പൊതിച്ചോറു കരുതണം

ചില ബ്ലോഗര്‍മാരുണ്ട്,അവന്മാരുടെ ബ്ലോഗില്‍ ആരെങ്കിലും വല്ല ലിങ്കും കൊണ്ടുവന്നിട്ടാല്‍ ആ ലിങ്ക് വായനക്കാര്‍ക്കുപകാരപ്പെടുമെങ്കിലും ലിങ്ക് ഇടുന്നവന് അതുകൊണ്ട് വല്ല പ്രയോജനവുമുണ്ടാകുമോ എന്നു ഭയന്ന് അപ്പോഴേ ഡിലീറ്റ് ചെയ്തുകളയും. ഇന്ത്യന്‍ റയില്‍വേയുടെ കാര്യവും ചിലപ്പോഴൊക്കെ അങ്ങനെയാണ്. യാത്രക്കാരുടെ ജീവനും സ്വത്തും മാനവും ഒക്കെ യാത്രക്കാര്‍ക്കു മിടുക്കുണ്ടെങ്കില്‍ സംരക്ഷിക്കാം എന്നതാണ് റയില്‍വേയിലെ നാട്ടുനടപ്പ്.മണിക്കൂറുകള്‍ തുടങ്ങി ദിവസങ്ങള്‍ വരെ വൈകിയോടുന്ന വണ്ടികളും ക്യാന്‍സല്‍ ചെയ്യുന്ന വണ്ടികളും ഉണ്ടാക്കുന്ന ദുരിതമൊന്നും എയര്‍ ഇന്ത്യ ഉണ്ടാക്കുന്ന അത്രയും വരില്ലെങ്കിലും സംഗതി ഉള്ളതാണ്. ഇതിനു പുറമേയാണ് ലക്ഷക്കണക്കിനു മനുഷ്യരുടെ വിസര്‍ജ്യങ്ങള്‍ നേരേ ട്രാക്കിലേക്കു തല്‍സമയസംപ്രേഷണം നടത്തുന്ന ദേശീയകക്കൂസ്‍വല്‍ക്കരണപദ്ധതി.

ഇപ്പോള്‍ ഇതൊന്നുമല്ല പ്രശ്നം. യാത്രക്കാര്‍ ചായേം വെള്ളോം കുടിച്ചു യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ചീഫ് സെക്യൂരിറ്റി കമ്മിഷണര്‍ റയില്‍വേ പ്ലാറ്റ്ഫോമില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നത് സുരക്ഷാകാരണങ്ങളാല്‍ നിരോധിച്ചു. പണി പോയത് ഇതുകൊണ്ട് കുടുംബം പുലര്‍ത്തിയിരുന്ന രണ്ടായിരം പേര്‍ക്ക്.വിശപ്പും ദാഹവും പതിനായിരക്കണക്കിനു യാത്രക്കാര്‍ക്കും. എന്തു സുരക്ഷാപ്രശ്നമാണ് ട്രെയിനില്‍ കേറ്ററിങ്ങുകാരെക്കൊണ്ട് ഉണ്ടായിട്ടുള്ളത് എന്നറിയില്ല. ഇതുവരെ കേട്ടിടത്തോളം ട്രെയിനില്‍ അക്രമം നടത്തുന്നത് നല്ല അസ്സല്‍ ക്രമിനലുകളും പിന്നെ ലീവിനു നാട്ടിലേക്കു വരുന്ന പട്ടാളക്കാരുമാണ്.ഏതെങ്കിലും കേറ്ററിങ്ങുകാരന്‍ യാത്രക്കാരോട് അക്രമം കാണിച്ചതായി എനിക്കറിയില്ല,എനിക്കങ്ങനെയൊരു അനുഭവവുമില്ല. എന്നു കരുതി സുരക്ഷ വേണ്ട എന്നല്ല. തീവ്രവാദികള്‍ കേറ്ററിങ്ങുകാരുടെ രൂപത്തിലും വരാം. അവരെ അടിച്ചു പുറത്താക്കുന്നതിനു പകരം ലൈസന്‍സ് കൊടുത്ത് എല്ലാത്തിനും ഒരു അന്തസ്സ് ഉണ്ടാക്കുന്നതായിരുന്നില്ലേ നല്ലത് ?

ഏറെക്കുറെ വിശ്വനീയമായ വരുമാനവും ഉറപ്പുമുള്ള ഒരു ജോലിയായിരുന്നു ഇത്. ഇവരെ ഒറ്റദിവസം കൊണ്ട് പ്ലാറ്റ്ഫോമിനു പുറത്താക്കിയത് എന്തുകാരണത്തിന്റെ പേരിലായാലും കടന്നകൈ ആയിപ്പോയി. പിടിച്ചുപറിക്കാരെയും ക്രിമിനലുകളെയും റയില്‍വേ വിലക്കിയിട്ടില്ലാത്തതിനാല്‍ ഭക്ഷണം കിട്ടില്ല എന്നതിനു പുറമേ പഴയ ദുരിതങ്ങള്‍ ആവര്‍ത്തിക്കപ്പെടും എന്നതും ശ്രദ്ധേയമാണ്.

യാത്രക്കാരുടെ പക്ഷത്തു നിന്നാലോചിക്കുമ്പോള്‍ പാന്‍ട്രി കാറില്ലാത്ത ട്രെയിനുകളില്‍ ഇനി യാത്രക്കാര്‍ ശരിക്കും പാടുപെടും. ഒരു സ്റ്റേഷനില്‍ രണ്ടു മിനിറ്റും മൂന്നു മിനിറ്റും നിര്‍ത്തുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ചാടിയോടി പ്ലാറ്റ്ഫോമിലെ സ്റ്റാളില്‍ നിന്ന് ഭക്ഷണം വാങ്ങി തിരികെ കയറണം. സാഹസികരായ പുരുഷന്മാര്‍ ഇതു പരീക്ഷിച്ചേക്കും. സ്ത്രീകളും മുതിര്‍ന്ന യാത്രക്കാരും എന്തു ചെയ്യും ?

സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.എന്നാല്‍, കാസ്‍പ്രോസ്കി ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടര്‍ അഡ്‍മിനെ കണ്ടാലും വൈറസെന്നു നിലവിളിക്കുന്നതുപോലെ ആയാല്‍ ഇത്തരം വിലക്കുകളൊക്കെ കൊണ്ടുവരുന്ന വലിയ വലിയ സാറന്മാരെ ആയിരക്കണക്കിനു യാത്രക്കാരും പിന്നെ ഈ പാവങ്ങളുടെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളും ‘കാലമാടന്‍ മുടിഞ്ഞു പോകത്തേയൊള്ളൂ’ എന്നു പ്രാകിക്കൊണ്ടിരിക്കില്ലേ ?

ഇന്ത്യന്‍ റയില്‍വേ മഹത്തായ ഒരു പ്രസ്ഥാനമാണ്. ലോകത്തെ ഏറ്റവും വലിയ റയില്‍ശൃംഖല ദിവസേന ഇത്രയേറെ ജനങ്ങളുമായി ഇത്രയധികം ട്രെയിനുകള്‍ ഓടിക്കുന്നു എന്നത് വലിയൊരു വിസ്മയമാണ്. കേരളവും ഇവിടുത്തെ യാത്രക്കാരും റയില്‍വേയെ സംബന്ധിച്ച് ഏതാനും രോമങ്ങള്‍ മാത്രമാണ്. എന്നാലും,ഇത്തരം ചെറിയ കാര്യങ്ങളില്‍ മനുഷ്യത്വപരവും പ്രായോഗികവുമായ നിലപാടുകള്‍ സ്വീകരിച്ചതുകൊണ്ട് പ്രസ്ഥാനത്തിന്റെ മഹത്വം കൂടുകയല്ലാതെ കുറയുകയില്ല.