ഹാപ്പി ഓണം l Live Blog

എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !
ഒട്ടും പുതുമയില്ലെങ്കിലും, ഈ ബ്ലോഗിനെ സംബന്ധിച്ച് തീര്‍ത്തും പുതുമയാര്‍ന്ന ലൈവ് ബ്ലോഗിങ്ങ് ഇന്ന് ആരംഭിക്കുകയാണ്. തല്‍സമയ ബ്ലോഗിങ് അനിവാര്യമായ ഒരു സാഹചര്യമല്ലെങ്കിലും തിരുവോണദിവസത്തെ വിശേഷങ്ങളുമായി അല്‍പനേരം ലൈവ് ബ്ലോഗില്‍ തുടരാം.

ആശംസകളോടെ, ബെര്‍ളി.

ലൈഫ് ഓഫ് മൈ !

ജീവിതം അഴിഞ്ഞാടുന്ന വാഷിങ്ടണ്‍ ഡിസിയില്‍ നിന്നു തുടങ്ങി വഴിനീളെ കറിവേപ്പിലകളും പപ്പായമരങ്ങളുമുള്ള മയാമിയിലും അമേരിക്കയുടെ അനാഘ്രാത കുസുമങ്ങളായ വെര്‍മോണ്ടിലും ന്യൂഹാംപ്‌ഷെയറിലും വരെ എത്തി നില്‍ക്കുകയാണ്. വാഷിങ്ടണില്‍ കുറെ കെട്ടിടങ്ങള്‍ മാത്രമേ കണ്ടുള്ളൂ എങ്കില്‍ സാന്‍ഫ്രാന്‍സിസ്‌കോ മുംബൈയോ കൊച്ചിയോ ഒക്കെപ്പോലെ തോന്നി. മയാമിയി ബീച്ചില്‍ നില്‍ക്കുമ്പോള്‍ ഈ ബീച്ചാണല്ലോ ആ ബീച്ച് എന്ന തോന്നലായിരുന്നു മുഴുവന്‍ നേരവും. അവിടെയൊരു ന്യൂഡ് ബീച്ച് ഉണ്ട് എന്നവള്‍ പറഞ്ഞിരുന്നെങ്കിലും കാണാന്‍ പോയില്ല (എവളെന്നൊന്നും ചോദിക്കരുത്, പറയില്ല). വെര്‍മോണ്ടിലെ ബര്‍ളിങ്ടണില്‍ എത്തുമ്പോള്‍ ഷെര്‍ലക് ഹോംസ് കഥകളിലെ മഞ്ഞുമൂടിയ താഴ്‌വരയിലെത്തിയതുപോലെ തോന്നി. ന്യൂ ഹാംപ്‌ഷെയറിലെ മാഞ്ചെസ്റ്ററില്‍ എത്തിയപ്പോള്‍ ഈരാറ്റുപേട്ടയിലെത്തിയതുപോലെയും. രാത്രിയില്‍ പലതും ഒരുപോലെയാണ് എന്നു പറയുന്നതില്‍ കാര്യമുണ്ട്.

അമേരിക്കയിലെ മൂന്നാഴ്ച കൊണ്ട് എന്തു പഠിച്ചു എന്നു ചോദിച്ചാല്‍ പറയാനുള്ള പ്രധാന ഉത്തരം അല്‍പം ഫിലോസഫിക്കലാണ്. കാലം, സമയം എന്നിവ വെറും മിഥ്യയാണ്. അനന്തമായ സമയപ്രവാഹത്തിലൂടെ ഒഴുകിനടക്കുന്ന അമൂര്‍ത്തബിംബങ്ങളാണ് മനുഷ്യര്‍. ഓരോരുത്തരും സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് അവരവരുടെ ജീവിതത്തില്‍ എത്ര വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും ഉണ്ട് എന്നത് തീരുമാനിക്കുന്നത്. സമയമില്ല, സമയം പോയി, സമയമായില്ല, സമയം പാലിക്കണം എന്നിങ്ങനെയുള്ള എല്ലാ പ്രസ്താവനകളും അടിസ്ഥാനരഹിതമാണ്. സമയം എന്നൊന്നില്ല. അത് ഒരു ആഗോളതട്ടിപ്പാണ്. സമയം ഉണ്ടെന്നും അത് പ്രധാനമാണെന്നും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പലതും വിജയിച്ചു എന്നതാണ് ആ തട്ടിപ്പിന്റെ രഹസ്യം. ഇതിന് എന്താണ് അടിസ്ഥാനമെന്നു സമയനിഷ്ഠയുള്ളവര്‍ ചോദിക്കും. ഇതിന് അടിസ്ഥാനമേയുള്ളൂ. കാരണം, വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിക്ക് ചെന്നൈയില്‍ നിന്നു പുറപ്പെട്ട ഞാന്‍ 32 മണിക്കൂര്‍ കഴിഞ്ഞ് വാഷിങ്ടണ്‍ ഡിസിയില്‍ ഇറങ്ങുമ്പോള്‍ അവിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലു മണിയേ ആയിട്ടുള്ളൂ. എന്റെ 14 മണിക്കൂറുകള്‍ അക്കൗണ്ടിലില്ല. അതുപോലെ വാഷിങ്ടണില്‍ നിന്ന് രാവിലെ 10 മണിക്ക് സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് പുറപ്പെട്ട ഞാന്‍ 6 മണിക്കൂര്‍ യാത്ര കഴിഞ്ഞ് അവിടെ ഇറങ്ങുമ്പോള്‍ മണി ഏഴ്. രണ്ടു മണിക്കൂര്‍ കാണുന്നില്ല. അതുപോലെ ഒരുദിവസം രാത്രി 1.59 കഴിഞ്ഞ് സമയം നേരെ 3.00. ഒരു മണിക്കൂര്‍ അവിടെയും മോഷ്ടിച്ചു- ഡേലൈറ്റ് സേവിങ് ടൈം ആണത്രേ. ശരിക്കും സമയം എത്രയായി എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. കരണം, ശരിക്കും സമയം എന്നൊന്നില്ല.

ഗൂഗിള്‍, എന്‍പിആര്‍, പിബിഎസ്, സ്റ്റോറിഫൈ തുടങ്ങിയ സ്ഥാപനങ്ങള്‍ മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിനപ്പുറത്തുള്ള മറീന്‍ കൗണ്ടിയിലെ 83കാരിയായ അധ്യാപിക ഗ്ലോറിയയുടെ വീട്ടില്‍ വരെ പോയി പല പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. കൊള്ളാവുന്ന കെട്ടിടങ്ങള്‍ക്കും പ്രകൃതിരമണീയതകള്‍ക്കും മുന്നില്‍ നിന്നു പടമെടുത്തു. വാഷിങ്ടണിലെ ന്യൂസിയം എന്ന വാര്‍ത്താ മ്യൂസിയത്തില്‍ ലോകത്തെ നടുക്കിയ വാര്‍ത്തകളിലെ യാഥാര്‍ഥ്യങ്ങള്‍ നേരിട്ടു കണ്ടു. ബെര്‍ലിന്‍ മതില്‍ പൊളിച്ചു നീക്കിയപ്പോള്‍ അതിന്റെ പ്രധാനപീസുകള്‍ കൊണ്ടുവന്ന് ന്യൂസിയത്തില്‍ വച്ചിരിക്കുന്നതിന്റെ മുന്നില്‍ നിന്നു പടമെടുത്തു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങള്‍, ഡാനിയേള്‍ പേളിന്റെ ക്യാമറയും പേനയും ലാപ്‌ടോപും അങ്ങനെ തുടങ്ങി ലോകമഹായുദ്ധകാലത്തുനിന്നുള്ള ശേഷിപ്പുകള്‍ മുതല്‍ അനേകം അനേകം ചരിത്രരേഖകള്‍ അവിടെ കണ്ടു.

ജേണലിസ്റ്റ് മെമ്മോറിയല്‍ എന്ന വിഭാഗത്തില്‍ വാര്‍ത്താശേഖരണത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ നിന്നും മലയാളത്തിന്റെ വിക്ടര്‍ ജോര്‍ജിന്റെ പേരും കംപ്യൂട്ടറില്‍ അദ്ദേഹത്തിന്റെ ജീവചരിത്രവും കണ്ട് ഒരു സല്യൂട്ട് നല്‍കി അല്‍പം വികാരഭരിതനായി കടന്നുപോന്നു. ഒടുവില്‍ ന്യൂസിയത്തിന്റെ ടെറസില്‍ നിന്നു സംഘാംഗങ്ങളോടൊപ്പം ഫോട്ടോയെടുത്തു.

പിബിഎസ് ടെലിവിഷന്‍ ചാനലിലെ ഏറ്റവും വലിയ ഷോ ആയ ന്യൂസ് അവറിന്റെ അവതാരകന്‍ ഹാരിയുമായി ഏറെനേരം ലോകമാധ്യമപ്രവര്‍ത്തനരാഷ്ട്രീയത്തെപ്പറ്റിയും സോഷ്യല്‍ മീഡിയയുടെ ആവിര്‍ഭാവത്തെപ്പറ്റിയും ചര്‍ച്ച ചെയ്തു. അമേരിക്കയിലെ തന്നെ ഏറ്റവും റേറ്റിങ് ഉള്ള ന്യൂസ് ഷോകളില്‍ ഒന്നായ ന്യൂസ് അവറിന്റെ അവതാരകനായ ഹാരിയെ കാണാന്‍ ലോക്കല്‍ സായിപ്പന്‍മാര്‍ പോലും വന്നിട്ടുണ്ടായിരുന്നു. ഇടയ്ക്ക് എന്റെ ലുക്കും മറ്റും കണ്ടിട്ടാവണം ഇന്ത്യയില്‍ എവിടെ ന്ിന്നാണെന്നു ഹാരി ചോദിച്ചു. ഇന്ത്യയുടെ താഴെഭാഗത്ത് കേരളം എന്നൊരു സാധനമുണ്ട് അവിടെ മലയാളം മാത്രമേയുള്ളു എന്നൊക്കെ പറഞ്ഞു പിടിപ്പിക്കുമ്പോള്‍ മിസ്റ്റര്‍ ഹാരി ഇങ്ങോട്ടു പറയുന്നു- മലയാളം ഞാന്‍ മറന്നിട്ടൊന്നുമില്ല- എന്ന്. ഹാരി ഹരിയാണ്. മ്മടെ പാലക്കാട്ടുകാരന്‍ ഹരി ശ്രീനിവാസന്‍.

അമേരിക്കയിലായാലും ഇന്ത്യയിലായാലും ഗാന്ധിജിയോട് എല്ലാവര്‍ക്കും ഒരേ സമീപനമാണ് എന്നു മനസ്സിലായത് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെറി ബില്‍ഡിങ്ങിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഗാന്ധി പ്രതിമ കണ്ടപ്പോഴാണ്. എന്തിനാണ് മഹാത്മാവിനെ അവിടെ പ്രതിഷ്ഠിച്ചതെന്നു ചോദിച്ചിട്ട് ആര്‍ക്കും വലിയ പിടിയില്ല. പക്ഷെ, ഗാന്ധിപ്രതിമയുടെ തലയില്‍ പക്ഷികള്‍ വളരെ ഭംഗിയായി കാഷ്ഠിച്ചിട്ടുണ്ടായിരുന്നു. ഗോള്‍ഡന്‍ ഗേറ്റ് പാലം വലിയ സംഭവമാണ് എന്നാണ് എല്ലാവരും പറയുന്നത്. ആറാം വയസ്സില്‍ ഈരാറ്റുപേട്ടയിലെ ഇരട്ടപ്പാലങ്ങള്‍ക്കു മീതേകൂടി കടന്നുപോയപ്പോഴത്തെ അനുഭവം ഗോള്‍ഡന്‍ ഗേറ്റ് പാലത്തിലൂടെ പോയപ്പോള്‍ എനിക്കുണ്ടായില്ല എന്നതില്‍ ഖേദിക്കുന്നു. എന്നാലും ആ പാലം ഒരു സംഭവമാണ്.

മയാമി ബീച്ചില്‍ നിന്നപ്പോള്‍ എല്ലാ ബീച്ചും ഒരുപോലെയാണെന്നേ എനിക്കു തോന്നിയുള്ളൂ. തീരവും തീരയും തമ്മിലുള്ള ആഖ്യയും അഖ്യാതവുമാണല്ലോ ബീച്ചിന്റെ രസം. അതൊക്കെ തന്നെയേ അവിയെടുമുള്ളൂ. സീക്വേറിയത്തില്‍പ്പോയി കന്യകമാര്‍ ഡോള്‍ഫിനുകളോടു കെട്ടിമറിയുന്നത് കണ്ടു. പ്രത്യകിച്ചൊന്നും തോന്നിയില്ല. വെര്‍മണ്ടും ബര്‍ളിങ്ടണും മാഞ്ചസ്റ്ററമൊക്കെ മഞ്ഞില്‍ പുതഞ്ഞു കിടക്കുകയായിരുന്നു. ഇടയ്‌ക്കൊക്കെ മഞ്ഞു പെയ്യുന്നുമുണ്ട്. വെര്‍മോണ്ടിലെ ട്രാപ്പ് ഫാമിലി ലോഡ്ജിനടുത്തുള്ള സ്‌കീയിങ് റിസോര്‍ട്ടിനു മുന്നില്‍ നിന്നു പടമെടുത്തു.

ഈ ട്രാപ്പ് ഫാമിലിയുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ദി സൗണ്ട് ഓഫ് മ്യൂസിക് സിനിമ ചിത്രീകരിച്ചിട്ടുള്ളതത്രേ. മൊത്തത്തില്‍ അമേരിക്ക എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം തെളിഞ്ഞു വരുന്ന ക്ലീഷേ ചിത്രങ്ങളൊന്നുമല്ല യഥാര്‍ത്ഥ അമേരിക്ക. അന്യാദൃശവും അപൂര്‍വുമായ കാഴ്ചകളുടെയും ജീവിതങ്ങളുടെയും അനുഭവങ്ങളുടെയും അനന്തമായ താഴ്‌വരകളിലെ അമേരിക്കയെ ആണ് കാണേണ്ടത്. അല്ലാതെ വൈറ്റ് ഹൗസിനു മുന്നില്‍ നിന്നു പടമെടുത്തതുകൊണ്ടോ ലിബര്‍ട്ടി പ്രതിമയ്ക്കു മുന്നില്‍ കുന്തം വിഴുങ്ങി നിന്നതുകൊണ്ടോ അമേരിക്ക കണ്ടു എന്നു പറയാനാവില്ല. ഭൂരിപക്ഷം വരുന്ന അമേരിക്കക്കാരും സാധുക്കളും നിഷ്‌കളങ്കരുമാണ്. എന്നാലും കേരളത്തിന്റെ സൗന്ദര്യമോ ഭാരതത്തിന്റെ വൈവിധ്യമോ അമേരിക്കയ്ക്ക് ഇല്ല എന്നു പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

ആത്മീയ ഉണര്‍വിന്‍റെ വഴിയില്‍

ദീര്‍ഘകാലം ബ്ലോഗിങ്ങില്‍ സജീവമായിരുന്നു. കുറച്ചുകാലമായി അത്ര സജീവമല്ല. ഇനി എത്രത്തോളം സജീവമായിരിക്കും എന്നറിയില്ല. ഒരു ആത്മീയ ഉണര്‍വിന്‍റെ വഴിയിലായിരുന്നു. പ്രപഞ്ചരഹസ്യങ്ങളിലൂടെ, ജന്മാന്തരങ്ങളിലൂടെ ഒരു മൗനസഞ്ചാരം. പഠിക്കുകയായിരുന്നു മനുഷ്യരാശിയെപ്പറ്റി. ഇടയ്‍ക്കിടെ ധ്യാനത്തില്‍ മുഴുകും. പുതിയ വെളിപാടുകളുണ്ടാകും. ഭൗതികമായ ആസക്തികളില്‍ നിന്നും മുക്തി നേടിയതോടൊപ്പം ബ്ലോഗിലും ഹരമില്ലാതായി. എങ്കിലും ആരെയും കൈവിടുന്നില്ല. ഏറെക്കാലം എന്നോട് പ്രണയാഭ്യര്‍ഥന നടത്തി പിന്നാലെ നടത്തിരുന്ന പെണ്‍കുട്ടി ബ്ലോഗില്‍ സജീമല്ലാത്തതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോള്‍ നടത്തിയ ഇന്‍റര്‍വ്യൂ മറ്റ് വായനക്കാര്‍ക്കു വേണ്ടികൂടി പ്രസിദ്ധീകരിക്കുന്നു.

നമസ്കാരം സര്‍, ഒരുപാട് കാലമായി നമ്മള്‍ കണ്ടിട്ട്. ബ്ലോഗിലും ഈയിടെയായി അത്ര സജീവമല്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ?

എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കണം എന്നു വാശിയുള്ള ഒരു സമൂഹമാണ് ഇത്. ഒന്നും സംഭവിക്കുന്നില്ല എന്ന് അവര്‍ക്കു തോന്നിയാല്‍ എന്തോ തകരാറുണ്ട് എന്നാണ് വിലയിരുത്തുന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ മതി എല്ലാവര്‍ക്കും. അതുകൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം എന്നത് പ്രസക്തമല്ല. എനിക്ക് വളരെ സജീവമായി ബ്ലോഗെഴുതാന്‍ തോന്നിയില്ല, അതുകൊണ്ട് എഴുതിയില്ല.

റൈറ്റേഴ്സ് ബ്ലോക്ക് എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയായിരുന്നോ ?

എന്തുകൊണ്ട് ഞാന്‍ സജീവമായി ബ്ലോഗെഴുതിയില്ല എന്നാണ് ചോദ്യമെങ്കില്‍ എനിക്കു സൗകര്യമില്ലാത്തതുകൊണ്ട് എഴുതിയില്ല എന്നേയുള്ളൂ. അതിനെ എന്തെങ്കിലുമൊക്കെയാക്കി വിശേഷിപ്പിക്കണം എന്നു വാശിപിടിക്കേണ്ട കാര്യമുണ്ടോ ? അങ്ങനെ ഉണ്ടെങ്കില്‍ എനിക്കു ജ്ഞാനദൃഷ്ടി ഉണ്ടായി എന്നോ ബോധോദയം അഥവാ എന്‍ലൈറ്റ്മെന്‍റ് ഉണ്ടായി എന്നോ വിശേഷിപ്പിക്കാം.

എന്തായിരുന്നു ആ ബോധോദയം ?

പ്രപഞ്ചത്തിന്‍റെ സൂക്ഷ്മാവസ്ഥകളില്‍ വ്യാപൃതരായി അതിന്‍റെ സ്ഥൂലപ്രമാണങ്ങളെ വിസ്മരിച്ച് വൃഥാവ്യാപരിക്കുന്ന മനുഷ്യരാശിയുടെ അര്‍ഥശൂന്യമായ ചര്യകളില്‍ ഇല്ലാതാവുന്ന ശാന്തിയും സമാധാനവും സ്നേഹവും കണ്ടെത്താനുള്ള ദൈവികമായ ഒരു വഴിതുറക്കലായിരുന്നു എന്നു വേണമെങ്കില്‍ ചുരുക്കിപ്പറയാം.

അപ്പോള്‍ ആത്മീയപാതയിലായിരുന്നോ ?

അങ്ങനെ ആത്മീയപാത ശരീരപാത എന്നു വേര്‍തിരിച്ച് ഒന്നുമില്ല. ഞാന്‍ ദൈവത്തെപ്പറ്റിയും ആത്മാവിനെപ്പറ്റിയും ശാന്തി, സമാധാനം എന്നിവയെപ്പറ്റിയും പറയുമ്പോള്‍ നിരുപദ്രവകാരിയായ ആത്മീയപാതക്കാരനാണ് ഞാനെന്നു കുട്ടി തെറ്റിദ്ധരിക്കും. എന്നാല്‍, കുട്ടിയുടെ മൊബൈല്‍ നമ്പരും വീട്ടിലേക്കുള്ള വഴിയും ചോദിച്ച് കുട്ടിയുടെ ശരീരത്തിലാകെ കണ്ണോടിച്ചാല്‍ എന്നിലെ ആത്മാംശം നഷ്ടപ്പെട്ടുപോയി എന്നും നിങ്ങള്‍ സംഗ്രഹിക്കും. സത്യത്തില്‍ അങ്ങനെയുണ്ടോ ? ആത്മാവും ശരീരവും നമ്മുടെ അഭിനിവേശങ്ങള്‍ക്ക് അനുസരിച്ച് ആക്ടിവേറ്റ് ചെയ്തു വയ്‍ക്കാവുന്ന പ്രൊഫൈലുകളല്ല. വീട്ടിലെത്തുമ്പോള്‍ ഭാര്യയോടും പുറത്തിറങ്ങുമ്പോള്‍ കാമുകിയോടും 100 ശതമാനം ആത്മാര്‍ത്ഥതയും സ്നേഹവും പ്രകടിപ്പിക്കുന്ന ഭര്‍ത്താവിനെപ്പോലെയാണ് നമ്മുടെ ആത്മീയത. അവസരോചിതമായി,നമ്മുടെ കാപട്യം മറച്ചു വയ്‍ക്കാന്‍ സമയാസമയങ്ങളില്‍ ആത്മീയപാത നമ്മള്‍ സ്വീകരിക്കും. ജനിച്ചു വീഴുന്നതു മുതല്‍ നമ്മള്‍ ആത്മീയപാതയിലാണ്. അല്ല എന്നു പ്രഖ്യാപിക്കുന്നവര്‍ തന്‍റെ അത്മാംശത്തില്‍ നിന്ന് ഒളിച്ചോടാന്‍ വൃഥാ പരിശ്രമിക്കുകയാണ്.

അങ്ങ് ഒരു ആത്മീയാചാര്യനെപ്പോലെ സംസാരിക്കുന്നു. അങ്ങയുടെ വാക്കുകള്‍ക്ക് വല്ലാത്ത ഒരു സ്വാധീനശക്തി ഉള്ളതുപോലെ തോന്നുന്നു.

അതു വെറും തോന്നലാണ്. നിങ്ങളെ അലോസരപ്പെടുത്താത്തതൊന്നും ഞാന്‍ പറയാതിരിക്കുമ്പോള്‍ അതിനു പ്രതിഫലമായി നിങ്ങള്‍ എനിക്കു തരുന്നതാണ് ഈ വാക്കുകള്‍. അടുത്ത നിമിഷം വാക്കുകളിലൂടെ ഞാന്‍ നിങ്ങളെ പ്രകോപിപ്പിച്ചാല്‍ നിങ്ങളുടെ അഭിപ്രായം മാറും. അപ്പോള്‍ എനിക്കല്ല പ്രത്യേകത, എന്നെ നിര്‍വചിക്കുന്ന നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കാണ്.

സത്യത്തില്‍ ഏതാണ് അങ്ങയുടെ ശരിയായ മുഖം ? ചിലര്‍ പറയുന്നു അങ്ങൊരു ജീനിയസ്സാണെന്ന്, ചിലര്‍ പറയുന്നു വെറും കൂതറയാണെന്ന്,എല്ലാം ബുദ്ധിപൂര്‍വം അങ്ങ് എടുത്തണിയുന്ന മുഖംമൂടികളാണെന്ന് വേറെ ചിലര്‍ പറയുന്നു. ഏതാണ് സത്യം ?

കുട്ടിക്ക് എന്താണ് തോന്നുന്നത് ?

എനിക്കൊരു പിടിയും കിട്ടുന്നില്ല സര്‍…

അതാണ് ശരി. ഒരു പിടിയും കിട്ടില്ല. കുട്ടി തന്നെ ഇപ്പോള്‍ എന്നെ വിളിക്കുന്നത് അങ്ങ്, സര്‍ എന്നൊക്കെയാണ്. പണ്ട് ഫേസ്ബുക്കില്‍ പരട്ട, ചെറ്റ, നാറി എന്നൊക്കെയാണ് കുട്ടി എന്നെ വിശേഷിപ്പിച്ചിരുന്നത്..

സര്‍, അതുപിന്നെ അപ്പോഴത്തെ…

കുട്ടി വിഷമിക്കേണ്ടതില്ല, അതില്‍ തെറ്റുണ്ടെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. ഞാനിപ്പോള്‍ ഇങ്ങനെ സസാരിക്കുന്നതുകൊണ്ട് പരട്ടയോ ചെറ്റയോ നാറിയോ അല്ലാതാവുന്നില്ല… മനുഷ്യന്‍ ഒരു പ്രവാഹമാണ്.. ആ പ്രവാഹത്തെ അറിയാന്‍ ശ്രമിക്കുന്നത് വിഡ്ഡിത്തമാണ്.. ഒപ്പം പ്രവഹിക്കുകയേ ചെയ്യാനാവൂ. അടുത്ത നിമിഷം ഞാന്‍ കുട്ടിയെ കടന്നുപിടിച്ചാല്‍ കുട്ടി വീണ്ടും അതേ വാക്കുകള്‍ ആവര്‍ത്തിക്കില്ലേ ?

അങ്ങ് ഇടക്കിടെ കടന്നുപിടിക്കുന്നതും വീട്ടിലേക്കു വരുന്നതുമൊക്കെ പറയുന്നത് എന്തിനാണ് ?

അത് കുട്ടിയെ ആശയക്കുഴപ്പത്തിലാക്കും എന്നറിയാവുന്നതുകൊണ്ടു തന്നെ. ഞാന്‍ എത്തരക്കാരനാണെന്ന ആശങ്കയോടെയാണ് കുട്ടി എന്‍റെ മുന്നിലിരിക്കുന്നത്. ഒരു യോഗിയെപ്പോലെ സംസാരിക്കുമ്പോള്‍ കുട്ടി സന്തുഷ്ടയാണ്. എന്നാല്‍ കാമഭ്രാന്തനെപ്പോലെ ചില സൂചനകള്‍ തരുമ്പോള്‍ കുട്ടി ചകിതയാവുന്നു.

അതുപിന്നെ ആരായാലും അങ്ങനെയല്ലേ ?

തീര്‍ച്ചയായും അതെ. എല്ലാവരും അങ്ങനെയാണ്. അതുകൊണ്ട് അത് ശരിയാണ് എന്നര്‍ത്ഥമില്ല. അപ്പോള്‍ കുട്ടി ചോദിക്കും ശരിയും തെറ്റും നിര്‍വചിക്കാന്‍ ഞാനാരാണെന്ന്. കുട്ടി എന്‍റെ മുന്നിലിരിക്കുന്നത് ആശങ്കകളോടെയും ആധികളോടെയുമാണെങ്കില്‍ കുട്ടിക്ക് എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് ശരിയല്ല എന്നാണര്‍ത്ഥം. ഈ ഇരിക്കുന്ന പുരുഷന്‍ എന്നെ കീഴ്‍പെടുത്താന്‍ ശ്രമിച്ചാല്‍ എന്തു ചെയ്യും എന്ന ആധിയാണ് കുട്ടിയുടെ സ്വസ്ഥത നശിപ്പിക്കുന്നത്. ഒരാളെ ഭയപ്പെടുക എന്നു വച്ചാല്‍ അയാള്‍ക്ക് അടിമയാവുക എന്നു കൂടി അര്‍ത്ഥമുണ്ട്. കുട്ടി എന്നെ ഭയപ്പെടുന്നു എങ്കില്‍ കുട്ടി എന്നെ ഇഷ്ടപ്പെടുന്നുമുണ്ടാകും.

അതിരിക്കട്ടെ.. ബ്ലോഗ് എഴുത്തില്‍ പഴയ ആവേശമില്ലാത്തത് ബോധോദയം കൊണ്ടാണെന്നു പറഞ്ഞു. ഫേസ്‍ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസുമെല്ലാം ഡിലീറ്റ് ചെയ്തത് എന്തുകൊണ്ടാണ് ?

അതെല്ലാം വ്യാജമാണ്

അങ്ങയുടെ പ്രൊഫൈല്‍ വ്യാജമായിരുന്നെന്നോ ?

പ്രൊഫൈല്‍ വ്യാജമാണെന്നല്ല… എല്ലാം അയഥാര്‍ഥമാണെന്ന്… മിഥ്യയാണ്..ഒന്നും ശാശ്വതമല്ല..നിലനില്‍ക്കുന്നത് സമചിത്തതയോടെ ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ അധ്വാനം മാത്രമാണ്.

ഫേസ്ബുക്കില്‍ അങ്ങേയ്‍ക്ക് പതിനേഴായിരം ഫാന്‍സ് ഉണ്ടായിരുന്നു. അതുപോലെ ട്വിറ്ററിലും ഗൂഗിള്‍ പ്ലസിലും.. എല്ലാവരെയും അങ്ങ് വേണ്ടെന്നു വച്ചു. പ്രശസ്തിയുടെ വഴിയില്‍ നിന്ന് പിന്മാറി.ശരിയല്ലേ ?

അല്ല..പ്രശസ്തി എന്നതിനെക്കുറിച്ചുള്ള കുട്ടിയുടെ സങ്കല്‍പത്തിലെ തകരാറാണ് അത്. മഹാത്മാഗാന്ധിയെ നമ്മള്‍ കണ്ടിട്ടില്ല. പക്ഷെ അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്‍റെ പ്രവൃത്തികളാണ്. ഞാന്‍ പ്രശസ്തനായിരുന്നു എന്നു കുട്ടി പറയുന്നു. കവലയില്‍ സ്ഥിരമായി ബഹളം വയ്‍ക്കുന്ന ഭ്രാന്തന്‍ പ്രശസ്തനാണോ ? അയാളെ എല്ലാവരും അറിയും എന്നതിന്‍റെ അര്‍ഥം അയാള്‍ പ്രശസ്തനാണെന്നാണോ ? അതുപോലെ ഈ ബ്ലോഗ് വായിക്കുന്നവര്‍ ചിലപ്പോള്‍ എന്‍റെ പേരു കേട്ടാല്‍ അറിയുമായിരിക്കും. അത് പ്രശസ്തിയല്ല.

അങ്ങയുടെ ലക്ഷ്യം എന്താണ് ? ഈ മാറ്റംകൊണ്ട് എന്താണുദ്ദേശിക്കുന്നത് ?

ലോകത്ത് സന്തോഷവും സമാധാനവും കളിയാടണം..

അതിപ്പോള്‍ തന്നെ കളിയാടുന്നുണ്ടല്ലോ..?

ഇനീം കളിയാടണം. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇനി ഞാന്‍ മുഴുകുക..

പക്ഷെ, ആരാധകരെ നിരാശപ്പെടുത്തുന്നത് ശരിയല്ല..

അത് തെറ്റാണ്… ഒന്നാമത് എനിക്ക് ആരാധകരില്ല.. ആരാധകര്‍ എന്നു വച്ചാല്‍ അവരുടെ ആരാധനാമൂര്‍ത്തിയെ ആരാധിക്കുന്നവരാണ്… എന്‍റെ ആരാധകര്‍ കൂടുതലും തന്തയ്‍ക്കു വിളിക്കുന്നവരാണ്…പിന്നെ, നിരാശപ്പെടുത്തുന്ന കാര്യം. വായനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷ കൊടുത്തെങ്കിലേ നിരാശപ്പെടുത്തുന്ന പ്രശ്നമുള്ളൂ. അവരുടേതായ പ്രതീക്ഷകള്‍ പൂവണിയാതെ വരുമ്പോള്‍ അത് അവരുടേതു മാത്രമായ നിരാശപ്പെടലാണ്. ഞാനുമായി അതിനു ബന്ധമില്ല.

അങ്ങ് മതം വല്ലതും സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ ?

ഇല്ല. എല്ലാ മതങ്ങളും വഴിതെറ്റി സഞ്ചരിക്കുകയാണ്. മതങ്ങള്‍ കൈവിട്ടുകളഞ്ഞ ഈശ്വരന്‍റെ ഏകാന്തപഥത്തിലൂടെയുള്ള യാത്രയാണ് ഞാനുദ്ദേശിക്കുന്നത്.കുട്ടി ഇത്രയും ചോദിച്ചല്ലോ.. ഒന്നു രണ്ടു ചോദ്യങ്ങള്‍ ഞാനങ്ങോട്ട് ചോദിക്കട്ടേ ?

അയ്യോ, എനിക്കങ്ങനെ എന്‍ലൈറ്റ്മെന്‍റൊന്നുമായിട്ടില്ല.. എളുപ്പമുള്ളത് ചോദിക്കണം.

കുട്ടി ഫെമിനിസ്റ്റാണോ ?

അല്ല, എന്താ അങ്ങനെ ചോദിക്കാന്‍ ?

വെര്‍തെ. ഫെമിനിസ്റ്റുകളെ എനിക്കു പേടിയാ… നിറ്റഡ് ചുരിദാര്‍ ആണോ കുട്ടി സാധാരണ ധരിക്കാറുള്ളത് ?

അതെ എന്തേ ?

എനിക്കിതു കാണുമ്പോള്‍ ഭ്രാന്തുപിടിക്കും… തടിച്ച തുടകള്‍…

സര്‍ ??

ഈ ഷാള്‍ കോട്ടണ്‍ ആണോ ?

അണ്.. ത്രെഡ് വര്‍ക്ക് ആണ്..

ഒന്ന് എടുത്തു കാണിക്കാമോ ?

ഓ അതിനെന്താ…

മൈ ഗോഡ് !

എന്തുപറ്റി ??

ഹൗ… എന്തൊരു വര്‍ക്കാണിതു കുട്ടീ ?

സര്‍ എവിടെയാണ് നോക്കുന്നത് ?

കുട്ടീ അകത്തേക്കു വരൂ…

അകത്തേക്കോ എന്തിന് ?

വരൂ, വേഗം വരൂ…

ഇല്ല, എനിക്കു പോണം…

വേഗം പോവാം… 10 മിനിറ്റു മതി… വേഗം വിടാം…

അയ്യോ വിടൂ… എന്താ ഇത് ??

കേറിവാടീ… അങ്ങോട്ട്… ഹാ….

ഈശ്വരാ… എന്നെ വിടൂ.. അയ്യോ.. രക്ഷിക്കണേ…

മിണ്ടരുത് മ&%*&രേ….

അ..ആ..അ… ആആആആആആആആആആആആആ

(ശുഭം)

ന്യൂ ജനറേഷന്‍ ബ്ലോഗിങ്

സമകാലിക-സാമൂഹിക വിഷയങ്ങളില്‍ ഞാന്‍ പ്രതികരിക്കുന്നതും പ്രതികരിക്കാതിരിക്കുന്നതും എന്തോ രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നാണ് ചിലര്‍ കുറെക്കാലമായി പറയുന്നത്. സത്യത്തില്‍ മൂന്നാംകിട സിനിമയെ ബുദ്ധിജീവികള്‍ വ്യാഖ്യാനിച്ച് മഹത്തരമാക്കുന്നതുപോലെ എഴുത്തുതൊഴിലാളിയായ എന്റെ ജല്‍പനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ അനര്‍ഹമായ പരിഗണന എനിക്കു കല്‍പിച്ചുതരികയാണ് അവര്‍ ചെയ്യുന്നത്. എനിക്കു തോന്നുന്നത് എഴുതും എന്ന നിലപാട് ഇന്നു പലര്‍ക്കും സ്വീകാര്യമാകാതെ പോകുന്നതും അത്തരത്തില്‍ ബ്ലോഗിനപ്പുറത്തേക്ക് ബ്ലോഗര്‍ക്ക് അനര്‍ഹമായ പരിഗണന നല്‍കുന്നതുകൊണ്ടാണ് എന്നാണെന്റെ വിശ്വാസം.

കമന്റുകളിലും മെയിലിലും ഒക്കെയായി അനേകം ആളുകള്‍ ഓരോ വിഷയങ്ങള്‍ ഉന്നയിക്കുകയും അതെപ്പറ്റി ബ്ലോഗ് ചെയ്യണമെന്നു പറയുകയും ചെയ്യുമ്പോള്‍ അത് എന്റെ ബ്ലോഗിങ് സ്വാതന്ത്ര്യത്തിന്മേലുള്ള ഇടപെടല്‍ എന്നതിനപ്പുറം എനിക്കുള്ള അംഗീകാരമായോ എന്നിലുള്ള വിശ്വാസമോ ഒക്കെയായോ കാണാന്‍ ആണ് എനിക്കിഷ്ടം. അത് ഒരു അംഗീകാരമാണെങ്കില്‍ എന്റെ ബ്ലോഗ് എനിക്കിഷ്ടമുള്ളത് എഴുതും എന്ന നിലപാട് തിരുത്തേണ്ടിയിരിക്കുന്നു. എന്നാല്‍, ആ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടതുമുണ്ട്. അതുകൊണ്ട് വിവിധ വിഷയങ്ങളില്‍ എന്റെ പ്രിയ സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കൂടി ബ്ലോഗ് ഉപയോഗിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

വിവിധ വിഷയങ്ങളിലുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമോ നിലപാടോ ആണ് ഈ ബ്ലോഗിന്റെ ഉള്ളടക്കം. അത്തരത്തില്‍ എന്തിനെയെങ്കിലും സംബന്ധിച്ച് ചോദ്യങ്ങളുള്ളവര്‍ അവരുടെ ചോദ്യങ്ങള്‍ എനിക്കയക്കുക. ഏറ്റവും അടുത്ത പോസ്റ്റില്‍ തന്നെ തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതായിരിക്കും. ചോദ്യങ്ങള്‍ അയക്കേണ്ട വിലാസം- berly@berlytharangal.com.കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഇമെയില്‍, ഫേസ്‍ബുക്ക് എന്നിവയിലൂടെ ഏറ്റവുമധികം ആളുകള്‍ ചോദിച്ച ചോദ്യവും മറുപടിയും ഇതോടൊപ്പം നല്‍കുന്നു.

1. ന്യൂ ജനറേഷന്‍ സിനിമകളോട് നിങ്ങള്‍ക്ക് എന്താണ് ഇത്ര കലിപ്പ് ? സിനിമയുമായി ബന്ധമില്ലാത്ത പോസ്റ്റുകളില്‍പ്പോലും ന്യൂ ജനറേഷന്‍ എന്ന വാക്ക് ആവര്‍ത്തിച്ചുപയോഗിക്കുന്നത് എന്തിനാണ് ?

ന്യൂ ജനറേഷന്‍ സിനിമ പോളണ്ട് പോലെയാണ്. അത്തരം സിനിമകള്‍ വിമര്‍ശനങ്ങള്‍ക്കതീതമാണ് എന്നൊരു വിശ്വാസം അതിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ഏറ്റെടുത്തിരിക്കുന്നവര്‍ക്ക് ഉണ്ടെന്നു തോന്നുന്നു. സിനിമയെ വിലയിരുത്തേണ്ടത് അത് ഏത് ജനറേഷനാണ് എന്നു നോക്കിയിട്ടല്ല. ചില സിനിമകളെ ന്യൂ ജനറേഷന്‍ എന്ന് അതുമായി ബന്ധപ്പെട്ടവര്‍ തന്നെ ബ്രാന്‍ഡ് ചെയ്യുമ്പോള്‍ അത് അങ്ങനെ വിലയിരുത്തപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും സ്വാഭാവികമാണ്. തിയറ്ററില്‍ തലകുത്തി വീഴുന്ന സിനിമ ന്യൂജനറേഷനാണ് എന്നു വിശേഷിപ്പിക്കുന്നത് കൊണ്ട് എന്താണ് ഗുണമെന്നു മനസ്സിലാവുന്നില്ല. ജനം സ്വീകരിക്കുന്ന സിനിമകളാണ് തിയറ്ററില്‍ ലാഭമുണ്ടാക്കുന്നത്. സിനിമയുമായി ബന്ധമില്ലാത്ത പോസ്റ്റുകളില്‍പ്പോലും ന്യൂ ജനറേഷന്‍ എന്ന വാക്കുപയോഗിക്കുന്നത് ചുമ്മാ ഒരു രസത്തിനാണ്. ന്യൂ ജനറേഷന്‍ എന്ന വാക്ക് സിനിമയുമായി മാത്രം ബന്ധപ്പെട്ടതാണ് എന്നു കരുതുന്ന ന്യൂ ജനറേഷന്‍ എലൈറ്റ് ക്ലാസ് ബുദ്ധിജീവികളെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശം മാത്രമേയുള്ളൂ. അത്തരക്കാര്‍ക്കു ഭ്രാന്തു പിടിക്കുന്നത് കാണാന്‍ നല്ല രസമാണ്.

കമന്റുകള്‍ മുക്കുന്ന പെണ്‍കുട്ടി (22 വയസ്)

ബ്ലോഗും കമന്റും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് തുടങ്ങിയ കാലം മുതലുള്ള ഒരു സങ്കല്‍പമാണ് കമന്റ് മോഡറേറ്റ് ചെയ്യുന്നത് അനാവശ്യമാണെന്നത്. ആര്‍ക്കും എന്തും കമന്റായി എഴുതാനുള്ള സ്വാതന്ത്ര്യം, അതാണത്രേ ബ്ലോഗിങ്ങിന്റെ മാഹാത്മ്യം വിളിച്ചോതുന്നത്.കമന്റ് മോഡറേഷനെ സംബന്ധിച്ച് പ്രത്യേകിച്ച് ഒരു പ്രത്യയശാസ്ത്രവിശകലനത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.മോഡറേറ്റ് ചെയ്യുന്നവന്‍ ചെയ്യട്ടെ,ചെയ്യാത്തവന്‍ ചെയ്യേണ്ട അത്രേയുള്ളൂ.കമന്റ് മോഡറേറ്റ് ചെയ്യുന്നതില്‍ പ്രതിഷേധമുള്ളവരും മോഡറേറ്ററുടെ കോപ്പിലെ ചെക്ക് പോസ്റ്റ് കടന്ന് തന്റെ കമന്റ് വരുന്നതില്‍ അഭിമാനക്ഷതമുള്ളവരും കമന്റിങ് വേണ്ടെന്നു വയ്‍ക്കുന്നതാണ് ഉത്തമം. കമന്റ് ചെയ്യണം എന്നുള്ളവര്‍ ഈ ബ്ലോഗിന്റെ പോളിസികളെ മാനിച്ചേ പറ്റൂ.

ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍ പ്രസിദ്ധീകരിച്ചു വരാത്തപ്പോള്‍ ആ കമന്റിട്ടവര്‍ ‘ബെര്‍ളി കമന്റ് മുക്കി’ എന്നത് ആരോടൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും കമന്റുകളിടുന്നത് കാണാറുണ്ട്. പ്രസിദ്ധീകരണയോഗ്യമല്ലാത്ത ചവറുകള്‍ വെട്ടി ചവറ്റുകൊട്ടയിലിടുക എന്നത് മേഡറേറ്ററുടെ കടമയാണ്. അതിനെ ‘മുക്കല്‍’ എന്നു വിശേഷിപ്പിക്കുന്നത് തന്റെ ചവറിനെ മഹത്വവല്‍ക്കരിക്കാനുള്ള ദയനീയമായ ശ്രമത്തിന്റെ ഭാഗമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല.മറ്റേ ഫയല്‍ സര്‍ക്കാര്‍ മുക്കി മറിച്ച ഫയല്‍ പൊലീസ് മുക്കി എന്നൊക്കെ സ്ഥിരം പത്രത്തില്‍ കണ്ടു കണ്ട് കാത്തിരിക്കുന്ന ഒന്നിനെ കാണാതാവുന്നതിനെ പാവങ്ങള്‍ മുക്കല്‍ എന്നു വിശേഷിപ്പിക്കുന്നതാണോ എന്നുമറിയില്ല.

കമന്റുകളെല്ലാം വായിച്ചു നോക്കി മോഡറേറ്റ് ചെയ്യുന്നത് ഞാനല്ല.മോഡറേറ്ററെപ്പറ്റി പറയുമ്പോള്‍ ബ്ലൂടൂത്ത് ഫോര്‍ ജാവ എന്നൊക്കെ പറഞ്ഞ് രഞ്ജിത്ത് ആന്റണി എന്ന എന്റെ സുഹൃത്തിനെ പലരും അധിക്ഷേപിക്കുന്നതായി കണ്ടിട്ടുണ്ട്.ഒരു ബ്ലോഗ്‍സ്പോട്ട് ബ്ലോഗര്‍ക്ക് ഗൂഗിള്‍ എന്താണോ അതാണ് എനിക്ക് രഞ്ജിത്.ക്ലൗഡ് സേര്‍വര്‍ ഉള്‍പ്പെടെ ഇന്നീ ബ്ലോഗിന്റെ നിലനില്‍പിനും സാങ്കേതികമികവിനും കാരണമായിട്ടുള്ളതെല്ലാം അദ്ദേഹത്തിന്റേതാണ്.ഡി‍സ്‍കസ് കമന്റ് സിസ്റ്റം മലയാളത്തില്‍ ആദ്യം ഉപയോഗിക്കുന്നത് അദ്ദേഹമാണ്,ഈ ബ്ലോഗിലൂടെ.അപ്പോഴും ഞാനും രഞ്ജിത്തുമായി ഒരേയൊരു കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ,കമന്റ് മോഡറേഷന്റെ കാര്യത്തില്‍. കമന്റ് മോഡറേഷന്‍ എടുത്തു കളയണം എന്ന് ഏറ്റവും കൂടുതല്‍ തവണ എന്നോടു പറഞ്ഞിട്ടുള്ള അദ്ദേഹത്തെ മോഡറേഷന്റെ പേരില്‍ ക്രൂശിക്കുന്നത് ന്യായമല്ല.

*Comments are moderated and will be allowed if they are about the topic and not abusive. എന്ന് പച്ചഇംഗ്ലിഷില്‍ എല്ലാ പോസ്റ്റുകളുടെയും ചുവട്ടില്‍ കൊടുത്തിട്ടുണ്ട്. പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്തതും മറ്റുള്ളവരെ തെറിവിളിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും വ്യാജപ്രൊഫൈലുകളില്‍ നിന്നു വരുന്നതും സ്വന്തം ബ്ലോഗിന്റെ പരസ്യം ലിങ്ക് സഹിതം പേസ്റ്റ് ചെയ്യുന്നതുമായ കമന്റുകളാണ് എന്റെ മോഡറേറ്റര്‍ ‘മുക്കു’ന്നത്.എന്നാല്‍ ഈ അടുത്തകാലത്തായി ഏറ്റവും അധികം മുക്കേണ്ടി വരുന്നത് മലയാള മനോരമ പത്രത്തെയും അതിന്റെ എഡിറ്ററെയും മറ്റും വിമര്‍ശിക്കുന്നതും തെറിവിളിക്കുന്നതും വെല്ലുവിളിക്കുന്നതുമായ കമന്റുകളാണ്.ഈ ബ്ലോഗ് മലയാള മനോരമയുടെ ഉപസ്ഥാപനമാണ് എന്ന് തെറ്റിദ്ധരിക്കുന്ന പൊട്ടന്‍മാരാവണം(പി.സി.ജോര്‍ജ് ഉദ്ദേശിച്ച അര്‍ത്ഥത്തില്‍-സത്യം അറിഞ്ഞിട്ടും അതറിയില്ലെന്ന മട്ടില്‍ സംസാരിക്കുന്നവന്‍) അത്തരം കമന്റുകള്‍ പതിവായി എഴുതുന്നത്.മലയാള മനോരമയ്‍ക്ക് മുക്കിലും മൂലയിലും ഓഫിസുകളും മനോരമ ഓണ്‍ലൈന്‍ എന്ന ബൃഹത്തായ പോര്‍ട്ടലുമുണ്ട്. പ്രതിഷേധിക്കേണ്ടവര്‍്ക്കും പരാതിപ്പെടേണ്ടവര്‍ക്കും അതിനൊക്കെ അവിടെ അവസരമുണ്ട്. അല്ലാതെ പാര്‍ട്ടി ഓഫിസില്‍ വായ്‍ തുറക്കാന്‍ പേടിയുള്ള സഖാവ് ‍ കള്ളുഷാപ്പില്‍ പോയി രാഷ്ട്രീയചര്‍ച്ച നടത്തുന്നതുപോലെ എന്റെ പാവപ്പെട്ട മോഡറേറ്ററുടെ നെഞ്ചത്ത് (പി.സി.ജോര്‍ജ് ഉദ്ദേശിച്ച നെഞ്ചത്തല്ല) കയറിയിട്ടു കാര്യമല്ല.

പറഞ്ഞില്ലെന്നു വേണ്ട,എന്റെ മോഡറേറ്റര്‍ വെറും 22 വയസ് മാത്രം പ്രായമുള്ള നല്ല തടിയും തൂക്കവുമുള്ള തറവാട്ടില്‍ പിറന്ന ഘടാഘടിയനായ ഒരു പെണ്‍കുട്ടിയാണ്.അവളെ വെറുതെ പ്രകോപിപ്പിക്കരുത്.അവളുടെ മോഡറേഷന്‍ എനിക്കിഷ്ടമായതുകൊണ്ട് ഇനി കുറെക്കാലത്തേക്ക് അവള്‍ തന്നെ മോഡേറ്റ് ചെയ്യും.പ്രബുദ്ധരെന്നു ഭാവിക്കുന്ന കമന്റര്‍മാര്‍ വളരെ പ്രെഡിക്ടബിള്‍ ആണെന്ന നിരീക്ഷണം മാത്രം മതി, അവളെ നിങ്ങളും ഇഷ്ടപ്പെട്ടുപോകും (അല്ല,നിങ്ങളിഷ്ടപ്പെട്ടിട്ടും കാര്യമൊന്നുമില്ല).

മോഡറേറ്ററുടെ നിരീക്ഷണങ്ങള്‍

1.പോസ്റ്റിലെ വിഷയം എന്തായാലും അതിന്റെ ആകെത്തുക യുഡിഎഫ് അനുകൂലമാണെങ്കില്‍…

നാണമില്ലേ ഇങ്ങനെ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി കുഴലൂത്തു നടത്താന്‍.കഷ്ടം.
30 വര്‍ഷമായി ഞാന്‍ ബെര്‍ളിയുടെ സ്ഥിരം വായനക്കാരനാണ് പക്ഷെ ഇത് സഹിക്കാനാവില്ല.
മനോരമയാണ് ഇതിനെക്കാള്‍ ഭേദം.ബെര്‍ളി നാറുന്നു.

2.പോസ്റ്റിലെ വിഷയം എന്തായാലും അതിന്റെ ആകെത്തുക എല്‍ഡിഎഫ് അനുകൂലമാണെങ്കില്‍…

വളരെക്കാലത്തിനു ശേഷം ഒരു നല്ല പോസ്റ്റ്.
വെല്‍ സെഡ്. നിഷ്‍പക്ഷമായ നിരീക്ഷണം.
ബെര്‍ളിയുടെ ഏറ്റവും മികച്ച പത്ത് പോസ്റ്റുകളില്‍ ഒന്ന്.

3.വിമര്‍ശനങ്ങള്‍ക്കു സ്കോപില്ലാത്ത എന്തെങ്കിലും യൂട്ടിലിറ്റി പോസ്റ്റ് ഇട്ടാല്‍…

കഷ്ടം,ബെര്‍ളിയെയും വിഷയദാരിദ്ര്യം ബാധിച്ചു തുടങ്ങിയോ ?
വിഷയദാരിദ്ര്യം ആണല്ലേ ?
എഴുതാന്‍ ഒന്നുമില്ലെങ്കില്‍ എഴുതാതിരി ബെര്‍ളി.

4.പൃഥ്വിരാജ് സുകമാരനെ അപകീര്ത്തിപ്പെടുത്തരുത് എന്നു പറഞ്ഞാല്‍…

കഷ്ടം ബെര്‍ളി.ഇങ്ങനെ തരംതാഴരുത്.
അവന്‍ എത്ര രൂപ തന്നു ?
ഇങ്ങനെ പോയാല്‍ ബെര്‍ളിയേയും വിലക്കേണ്ടി വരും.

5.സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചാല്‍…

നാണമില്ലേടോ ഈ നാറിയെ സപ്പോര്‍ട്ട് ചെയ്യാന്‍

6.സന്തോഷ് പണ്ഡിറ്റിനെ പ്രതികൂലിച്ചാല്‍…

മമ്മൂട്ടിയുടെ ചില സിനിമകളെക്കാള്‍ ഭേദമാണ് കൃഷ്മനും രാധയും.

7. ആക്ഷപഹാസ്യം എഴുതിയാല്‍…

പഴയപോലെ ഏല്‍ക്കുന്നില്ല
ഗുമ്മില്ല
ഇത് ഞാന്‍ 2005ല്‍ എഴുതിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ മറന്നുപോയ പോസ്റ്റിന്റെ കോപ്പിയടിയാണ്.

8.മാധ്യമവിമര്‍ശനം നടത്തിയാല്‍…

മനോരമയ്‍ക്കു വേണ്ടി ഇങ്ങനെ എഴുതാന്‍ നാണമില്ലേ ?

9.ഏതെങ്കിലും പണക്കാരന്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തതിനെപ്പറ്റി എഴുതിയാല്‍…

കഷ്ടം,ഈ ചെറ്റയെ ഒക്കെ താങ്ങാന്‍ ബെര്‍ളിക്കു ലജ്ജയില്ലേ ?

10.ചര്‍ച്ച ചെയ്യപ്പെടേണ്ടതായ, സാമൂഹികപ്രസക്തിയുള്ള പോസ്റ്റാണെങ്കില്‍….

(കമന്റേ ഉണ്ടാവില്ല)

ഇനി പറയൂ,അവള്‍ മിടുക്കിയല്ലേ ? ഇനി കമന്റുകളെഴുതുമ്പോള്‍ മോഡറേറ്ററായി ഇരിക്കുന്നത് അവളാണെന്നത് മനസ്സിലോര്‍ക്കണം. അവളുടെ സ്ത്രീത്വത്തിന്റെ വാച്ച് ആന്‍ഡ് വാര്‍ഡിനെ വെല്ലുവിളിക്കരുത്.ഈ പോസ്റ്റിനുള്ള കമന്റുകളില്‍ ‘മോഡറേറ്റര്‍ക്ക് ഒരുമ്മ’ എന്നൊന്നും എഴുതിപ്പോകരുത്. അത്രേയുള്ളൂ.

പൃഥ്വിരാജിനെ വെറുക്കാനുള്ള 10 കാരണങ്ങള്‍

1.പൃഥ്വിരാജ് പത്രപ്രവര്‍ത്തകയെ പ്രേമിക്കുന്നില്ല എന്നു പരസ്യമായി പറഞ്ഞ ശേഷം പത്രപ്രവര്ത്തകയെ വിവാഹം കഴിച്ചു. പ്രേക്ഷകരുടെ അനുവാദമോ അംഗീകാരമോ ഇല്ലാതെ പൃഥ്വിരാജ് ആരെയെങ്കിലും പ്രേമിക്കുകയോ എല്ലാവരെയും ക്ഷണിച്ച് കാലില്‍ വീണ് അനുഗ്രഹം വാങ്ങാതെ വിവാഹം കഴിക്കുകയോ ചെയ്യാന്‍ പാടില്ലായിരുന്നു.

2.സാധാരണ മലയാളിയില്‍ നിന്ന് വ്യത്യസ്തനായി വിദേശത്ത് പഠിച്ചിട്ടുള്ള പൃഥ്വിരാജ് സ്ഫുടമായി ഇംഗ്ലിഷ് സംസാരിക്കുകയും അയാള്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കുമെന്ന് പൃഥ്വിരാജിന്റെ ഭാര്യ പറയുകയും ചെയ്തു.

3.പൃഥ്വിരാജ് ജിമ്മില്‍ പോവുകയും മനോഹരമായ ശരീരം കാത്തുസൂക്ഷിക്കുകയും ചെയ്തു.കുടവയറന്മാരായ നായകന്മാരാണ് നമ്മുടെ ശാപം എന്ന് ആക്ഷേപിക്കുന്ന പെരുവയറന്മാരായ പ്രേക്ഷകരെ വെല്ലുവിളിക്കുന്നതിനു വേണ്ടിയാണ് പൃഥ്വിരാജ് സിക്സ് പായ്‍ക്ക് ഉണ്ടാക്കിയെടുത്തത്.മസില്‍നിബിഢമായ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് ചില സിനിമകളിലെ പല സീനുകളിലും പ്രേക്ഷകരുടെ മുഖത്തേക്ക് അഹങ്കാരത്തോടെ നോക്കി.

4.പൃഥ്വിരാജും ഭാര്യയും കൂടി ടിവി അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍ ചോദ്യകര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് എല്ലാം വ്യക്തമായ ഉത്തരം നല്‍കി.വിനയം നടിക്കുകയും അജ്ഞത ഭാവിക്കുകയും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്ന നല്ല നായകന്‍മാരില്‍ നിന്നു വ്യത്യസ്തനായി പൊതുവിജ്ഞാനം ഉണ്ടാക്കുകയും പൊതുകാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്തു.

5.പൃഥ്വിരാജ് നിര്‍മിച്ച ഉറുമി എന്ന സിനിമ മോഷ്ടിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.ഇത്തരത്തില്‍ സിനിമകള്‍ മോഷ്ടിക്കുന്നവര്‍ക്കെതിരെ പരസ്യമായി സംസാരിച്ചു.പൃഥ്വിരാജിനെ തല്ലിക്കൊന്നു എന്ന പത്രവാര്‍ത്ത കപടമായി ഉണ്ടാക്കിയതിനെതിരെ പൊലീസില്‍ പരാതി നല്‍കി.ആ കേസില്‍ അറസ്റ്റും ഉണ്ടായി.

7.മറ്റൊരു ടിവി അഭിമുഖത്തില്‍ പൃഥ്വിരാജ് താന്‍ വായിച്ച പുസ്തകങ്ങളെപ്പറ്റി സംസാരിച്ചു. എന്തെങ്കിലും സീരിയസ്സായി വായിക്കുന്നതും പ്രീഡിഗ്രിയിലധികം പഠിക്കുന്നതും കേരളത്തില്‍ അഹങ്കാരത്തിന്റെ ലക്ഷണമാണ്.ബോബനും മോളിയും ബാലരമയും വായിക്കുന്നവരാണ് ജനപ്രിയനായകന്‍മാര്‍.

8.സിനിമയില്‍ വന്നിട്ട് 10 വര്‍ഷമായിട്ടും അദ്ദേഹത്തിന് 30 വയസ്സ് പോലും തികഞ്ഞിട്ടില്ല.

9.പൃഥ്വിരാജ് വിരുദ്ധതരംഗത്തെ ബഹുമാനിക്കുകയും സോഷ്യല്‍ മീഡിയയുടെ പ്രതിഷേധസ്വരം തിരിച്ചറിയുകയും ചെയ്ത് കരിയര്‍ അവസാനിപ്പിക്കാതെ പൃഥ്വിരാജ് തുടര്‍ന്ന് അഭിനയിക്കുകയും അഭിമുഖങ്ങളില്‍ പങ്കെടുക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു.

10.ജരാനര ബാധിച്ച നായകന്മാരാണ് മലയാള സിനിമയുടെ ശാപം എന്നു പറയുന്ന അതേ നാവുകൊണ്ട് യുവതാരങ്ങള്‍ക്ക് അഹങ്കാരമായതിനാല്‍ അവന്മാര്‍ മുടിയണം എന്നു പറയുന്ന,ടൊറന്റില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്തു കണ്ട് മലയാള സിനിമയെ നിരൂപിക്കുന്നവര്‍ക്ക് അഹങ്കാരം സഹിക്കാനാവാത്ത വിധം അസൂയയും മനോദൗര്‍ബല്യങ്ങളും ഉള്ളത് കൊണ്ട്.

കുറിപ്പ്:- പൃഥ്വിരാജിനെ എതിര്‍ക്കാത്തതുകൊണ്ട് അദ്ദേഹത്തെ ചീത്തവിളിക്കാത്തതുകൊണ്ട് എല്ലാ വായനക്കാരും ഈ ബ്ലോഗ് ഉപേക്ഷിച്ചുപോകുമെങ്കില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു(ഞാന്‍ ബോള്‍ഡ് അല്ല,നികൃഷ്ടമായ അഹങ്കാരം മാത്രമേ എനിക്കുള്ളൂ).പണ്ട് ഈ പോസ്റ്റെഴുതിയ ഞാന്‍ ഇപ്പോ ഇങ്ങനെ പറയുന്നത് ഡാഷേടത്തെ പണിയാണ് എന്ന് പലരും പറയുന്നുണ്ട്.ഈ ബ്ലോഗ് ഒരു ചരിത്രരേഖയല്ല.ഓരോ സാഹചര്യത്തിനും അനുസരിച്ചാണ് ഇതിലെ പോസ്റ്റുകള്‍ ഉണ്ടാവുന്നത്.അന്ന് ആ പോസ്റ്റ് എഴുതിയ സാഹചര്യമല്ല ഇന്ന്.അന്ന് അതെഴുതിയവന്‍ ഇന്നിതെഴുതരുത് എന്നു പറയുന്നത് പണ്ട് കിടക്കയില്‍ മൂത്രമൊഴിച്ചവന്‍ ഇന്നതിനു വേണ്ടി ടോയ്‍ലറ്റിലേക്കു പോകുന്നത് ചെറ്റത്തരമാണ് എന്നു പറയുന്നതുപോലെ പൂജ്യമായ ശുംഭത്തരമാണ്.ശുംഭന്‍മാര്‍ ക്ഷമിക്കുക (കമന്റുകള്‍ മോഡറേറ്റ് ചെയ്യും).

‘തീപ്പൊരി’: സൂപ്പര്‍ കമന്‍റര്‍ 2010

പോസ്റ്റുകള്‍ക്കു മൊത്തത്തില്‍ ഗുമ്മില്ലാതാവുകയും ബ്ലോഗര്‍ കാലഹരണപ്പെടുകയും പ്രതിഭാശാലികളായ കമന്റര്‍മാര്‍ ബ്ലോഗ് പിടിച്ചടക്കുകയും രസകരവും ഉദ്വേഗജനകവും സര്‍ഗസമ്പുഷ്ടവുമായ കമന്റുകള്‍കൊണ്ട് ബ്ലോഗിന്റെ മരണം തടുത്തു നിര്‍ത്തുകയും ചെയ്തിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍ നൂറുകണക്കിനു ചവറുപോസ്റ്റുകള്‍ക്കു കീഴെ കമന്റുകളെഴുതിയ മഹാരഥന്‍മാരെ ആദരിക്കാതെ തരമില്ല. അത്തരത്തില്‍ 2010ല്‍ (ഇന്നു മേല്‍പടി വര്‍ഷത്തിലെ ലാസ്റ്റ് ദിവസമാണല്ലോ) ഈ ബ്ലോഗില്‍ ഏറ്റവുമധികം കമന്റുകളെഴുതിയ തീപ്പൊരി ചേട്ടനെ സൂപ്പര്‍ കമന്റര്‍ 2010 ആയി തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു.

ആര്, എപ്പോള്‍, എങ്ങനെ തിരഞ്ഞെടുത്തു ? എന്താണിതിന്റെ മാനദണ്ഡം എന്നൊന്നും ചോദിക്കരുത്. ആകെ മൊത്തം ടോട്ടല്‍ കഴിഞ്ഞ വര്‍ഷം തീപ്പൊരിയാന്‍ ഈ ബ്ലോഗില്‍ നിക്ഷേപിച്ച കമന്റുകളുടെ എണ്ണം മറ്റു മകന്റര്‍മാര്‍ നിക്ഷേപിച്ചിട്ടുള്ള കമന്റുകളുടെ എണ്ണത്തെക്കാള്‍ കൂടുതലായതുകൊണ്ടാണ് അദ്ദേഹത്തെ സൂപ്പര്‍ കമന്റര്‍ 2010 ആയി തിരഞ്ഞെടുത്തു കളഞ്ഞത്. കണക്കുകള്‍ അനുസരിച്ച് തീപ്പൊരി 2010ല്‍ ഈ ബ്ലോഗിലെഴുതിയിട്ടുള്ള കമന്റുകളുടെ എണ്ണം 223 ആണ്. സമ്മതിക്കണം അല്ലേ ? ഈ കമന്റെഴുതിയ സമയത്തിന് അയാള്‍ ഒരു പുസ്തകമെഴുതിയിരുന്നെങ്കില്‍ ഇപ്പോള്‍ സെക്കന്‍ഡ് എഡിഷന്‍ ഇറക്കാമായിരുന്നു.

കഴിഞ്ഞിട്ടില്ല.

159 കമന്റുകളെഴുതിയ കിഷോര്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും 153 കമന്റുകളെഴുതിയ വില്ലേജ്മാന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.151 കമന്‍റുകളുമായി ഹലീസയും 131 കമന്‍റുകളുമായി ചെലക്കാണ്ട് പോടായും പിന്നില്‍ തന്നെയുണ്ട്. 2010ല്‍ ആകെ കിട്ടിയ കമന്‍റുകള്‍ 9375. സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ.

TOP 10 commenters in 2010:

  • തീപ്പൊരി: 223 comments
  • Kishore: 159 comments
  • villagemaan: 153 comments
  • haleesa: 151 comments
  • ചെലക്കാണ്ട് പോടാ: 131 comments
  • junaith: 130 comments
  • puppuli: 129 comments
  • rakeshpopy: 124 comments
  • johnykutty: 117 comments
  • Kishor Kumar: 111 comments

ഏറ്റവുമധികം കമന്‍റുകള്‍ ലഭിച്ച മാസം ഓഗസ്റ്റ് ആണ്. 1562 കമന്‍റുകള്‍ ലഭിച്ചത് ഓഗസ്റ്റിലാണ്. ഡിസംബറില്‍ ഇതുവരെ 1309 കമന്‍റുകള്‍ ലഭിച്ചു. ഏറ്റവും കുറവ് കമന്‍റുകള്‍ ലഭിച്ചത് ഏപ്രിലില്‍ ആണ്- വെറും 315. സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ.

The number of comments in each month:

January: 477 (5.09%)
February: 529 (5.64%)
March: 591 (6.3%)
April: 374 (3.99%)
May: 476 (5.08%)
June: 940 (10.03%)
July: 921 (9.82%)
August: 1562 (16.66%)
September: 1183 (12.62%)
October: 598 (6.38%)
November: 415 (4.43%)
December: 1309 (13.96%)

2010ല്‍ ഏറ്റവുമധികം കമന്‍റുകള്‍ ലഭിച്ച 10 പോസ്റ്റുകള്‍ ഇവയാണ്.

TOP 10 most commented posts in 2010:

കമന്‍റര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ മാറ്റിവച്ചാല്‍ ബാക്കി എല്ലാ അവാര്‍ഡുകളും എനിക്കു തന്നെയാണ്. കണക്കുകള്‍ അനുസരിച്ച് 2010ല്‍ ആകെ പബ്ലിഷ് ചെയ്ത പോസ്റ്റുകള്‍ 372. മാര്‍ച്ച്, ഓഗസറ്റ് എന്നീ മാസങ്ങളിലാണ് ഏറ്റവുമധികം പോസ്റ്റുകളുണ്ടായത്. 45 പോസ്റ്റുകള്‍ വീതം. നവംബറിലാണ് ഏറ്റവും കുറവ് പോസ്റ്റുകള്‍- വെറും 13. പോസ്റ്റുകളുടെ സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ.

The number of posts in each month:

January: 20 (5.38%)
February: 40 (10.75%)
March: 46 (12.37%)
April: 35 (9.41%)
May: 28 (7.53%)
June: 32 (8.6%)
July: 32 (8.6%)
August: 45 (12.1%)
September: 34 (9.14%)
October: 20 (5.38%)
November: 13 (3.49%)
December: 35 (9.41%)

കണക്കനുസരിച്ച് 2010ല്‍ ഏറ്റവുമധികം പോസ്റ്റുകളുണ്ടായിരിക്കുന്നത് വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലുമാണ്- 59 വീതം.ചൊവ്വാഴ്ചകളില്‍ 55, ബുധനാഴ്ചകളില്‍ 54, ഞായറാഴ്ചകളില്‍ 52, വ്യാഴാഴ്ചകളില്‍ 51, തിങ്കളാഴ്ചകളില്‍ 50 എന്നിങ്ങനെയാണ് കണക്ക്. സ്റ്റാറ്റിസ്റ്റിക്സ് ഇങ്ങനെ.

The number of posts in each day of week:

Sunday: 52 (13.98%)
Monday: 50 (13.44%)
Tuesday: 55 (14.78%)
Wednesday: 54 (14.52%)
Thursday: 51 (13.71%)
Friday: 59 (15.86%)
Saturday: 59 (15.86%)

കിഡ്‍നാപ്‍ഡ് !!

ഒരു മുന്നറിയിപ്പുമില്ലായിരുന്നു. ചെറുസൂചനപോലും കിട്ടിയില്ല. അഞ്ജാത ഫോണ്‍ കോളോ ഊമക്കത്തോ ഉണ്ടായില്ല. എന്നിട്ടും തികച്ചും സംശയാതീതമായി തീവ്രവാദികള്‍ എന്നെ തട്ടിക്കൊണ്ടുപോയി ! ഇത്രയും ദിവസം എന്നെ കാണാതിരുന്നതിനു കാരണം അതു മാത്രമാണ്. ആരും ഞെട്ടരുത്, ആത്മഹത്യാശ്രമം നടത്തരുത്. തലവഴി മണ്ണെണ്ണയൊഴിച്ച് കൈയ്യില്‍ ഉരച്ചു കത്തിച്ച തീപ്പെട്ടിയുമായി മുടിയാട്ടം നടത്തുന്ന മദാലസകളേ, ഞാന്‍ പറയുന്നു- അരുത് !കാരണം, ‍ഒരു പോറല്‍ പോലുമേല്‍ക്കാതെ ഞാന്‍ തിരികെയെത്തിയിരിക്കുന്നു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അത്താഴം കഴിഞ്ഞ് വേലക്കാരി ജാനു ഉറങ്ങിയോ എന്നു നോക്കാമെന്നു കരുതി ഞാന്‍ മുറ്റത്തുകൂടി അടുക്കളയുടെ ജനാലയ്‍ക്കല്‍ ചെന്ന് ഒരു ചെറിയ വിറകെടുത്ത് അവളുടെ അരക്കെട്ടില്‍ പതുക്കെ തോണ്ടിക്കൊണ്ടു നില്‍ക്കുമ്പോഴാണ് പിന്നില്‍ ഒരു കാല്‍പെരുമാറ്റം കേട്ടത്. പെട്ടെന്നു ഞാന്‍ തിരിഞ്ഞു നോക്കി- ആരുമില്ല. കുറെ നേരം പരിസരം നിരീക്ഷിച്ചു. അപ്പുറത്തെ വീട്ടിലെ ഷര്‍മിളയുടെ പതിവുസീല്‍ക്കാരങ്ങളല്ലാതെ ഒന്നും കേള്‍ക്കാനില്ല. ഞാന്‍ വിറകു കൊണ്ട് വീണ്ടും അവളുടെ അരക്കെട്ടിലേക്കു നീങ്ങുമ്പോഴാണ് കുറച്ചു കൂടി വ്യക്തമായി വേട്ടപ്പട്ടിയുടെ കുതിച്ചുചാട്ടം മാതിരി ഞാനാ ശബ്ദം കേട്ടത്. തിരിഞ്ഞുനോക്കും മുമ്പ് മുഖത്തേക്ക് ആരോ ഒരു തുണി അമര്‍ത്തിയിരുന്നു. രൂക്ഷഗന്ധം കൊണ്ട് അതിലുള്ളത് ക്ലോറോഫോം ആണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അടുത്ത ക്ഷണം എന്റെ ബോധം നശിച്ചു.

പിന്നെന്താണ് അവിടെ സംഭവിച്ചത് എന്നെനിക്കു കൃത്യമായറിയില്ല. ജാനു ഉണര്‍ന്നോ ? അവന്‍മാര്‍ ജാനുവിനെ ഉണര്‍ത്തിയോ ? നാളെ ഒരു പ്രശ്നമുണ്ടായാല്‍ ജാനു അവന്‍മാരെ ഊരിവിട്ടിട്ട് എന്റെ പേരു പറയുമോ ?

ബോധമുണരുമ്പോള്‍ എന്റെ കണ്ണുകള്‍ കെട്ടിയിരിക്കുകയാണ്. കൈകളും കാലുകളും കെട്ടിയിരിക്കുകയാണെന്ന് അടുത്ത ക്ഷണം മനസ്സിലായി. ബോധമുണര്‍ന്നതായി ഭാവിക്കാതെ ഞാന്‍ അതേ നിലയില്‍ തുടര്‍ന്നു. ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ പിന്‍സീറ്റിലാണ് ഞാനെന്നു മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല. സ്റ്റേറ്റ് ഹൈവേയിലെന്ന പോലെ വലിയ വലിയ കുഴികളില്‍ കയറിയും ഇറങ്ങിയും വീഗാലാന്‍ഡിലെ റൈഡിലൂടെ പോകുന്ന സ്റ്റൈലില്‍ വണ്ടി ഓടിക്കൊണ്ടിരുന്നു. വാഹനത്തില്‍ വേറെയും ആളുകളുണ്ടായിരുന്നെങ്കിലും ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അതോ, ഞാനുണര്‍ന്നു എന്നത് മനസ്സിലാക്കി അവര്‍ മൗനം അവലംബിച്ചതാണോ ?

അര മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള് വാഹനം നിന്നു. വണ്ടിയില്‍ നിന്നവര്‍ എന്നെ ഇറക്കി ഇരുവശവും ആളുകളുടെ അകമ്പടിയോടെ ഒരു തുരങ്കത്തിലൂടെ നടത്തിച്ചു. അധികം ചെല്ലും മുമ്പേ പടി കയറിത്തുടങ്ങി. നരഭോജികളുടെ ഊട്ടുപുരയിലേക്കാണ് എന്നെ കൊണ്ടുപോകുന്നത് എന്നു ഞാന്‍ ഭയന്നു. അതീവസുന്ദരന്‍മാരും ഭയങ്കര സെക്സ് അപ്പീലുള്ളവരുമായ ആരോഗ്യദൃഢഗാത്രരായ സിക്സ് പായ്‍ക്ക് പയ്യന്‍മാരെ നരഭോജികള്‍ നോട്ടമിടുന്നതായി എവിടെയോ വായിച്ചത് എന്റെ മനസ്സിലുണ്ടായിരുന്നു. ഞാന്‍ ഭയന്നതു പോലെ തന്നെ പടി കയറി എത്തിയത് വിശാലമായ ഒരു ഹാളിലേക്കായിരുന്നു. അവിടെ ഇരയെ കാത്തു നില്‍ക്കുന്ന ആരൊക്കെയോ ഉണ്ടായിരുന്നു എന്നത് വ്യക്തമായിരുന്നു. അനേകം നാവുകളില്‍ നിന്നുയര്‍ന്ന ആഹ്ലാദാരവം എന്നെ വിറ കൊള്ളിച്ചു.

ഇനി ഇവന്‍മാര്‍ എന്നെ പിടിച്ചു തിന്നുമോ എന്ന ആശങ്കയോടെ നില്‍ക്കുമ്പോള്‍ എന്റെ മുന്നില്‍ അവരുടെ നേതാവിന്റെ കാലടിശബ്ദം ഞാന്‍ കേട്ടു. കനപ്പെട്ട ശബ്ദത്തില്‍ ഒരുത്തരവും- ഒപ്പിട് !

ഞാന്‍ ഭയപ്പെട്ടു. ഒപ്പൊക്കെ വാങ്ങി വച്ചിട്ട് തിന്നാനാവുമോ ? തിന്നാന്‍ പോകുന്നവനെക്കൊണ്ട് ഒപ്പിടീച്ചു സൂക്ഷിക്കുന്ന സ്വഭാവം നരഭോജികള്‍ക്കുള്ളതായി എവിടെയും വായിച്ചിട്ടില്ല. ഈശ്വരാ.. അപ്പോള്‍ കൊള്ളക്കരാകുമോ ? എന്റെ പേരിലുള്ള കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ ഭീഷണിപ്പെടുത്തി എഴുതിവാങ്ങുന്നതിനു വേണ്ടിയാണോ ഈ കിഡ്‍നാപ്പിങ് ? തിരുനല്‍വേലിയില്‍ പുതുതായി വാങ്ങിയ 600 ഏക്കര്‍ മുന്തിരിത്തോപ്പിലെ ഒരിടവഴിയുടെ വേലിയുടെ കുറ്റി ഇളക്കിയതുമായി ബന്ധപ്പെട്ട് തമിഴന്‍മാരുമായി ഉടക്കു നടക്കുകയാണ്, അവന്‍മാരാകുമോ ഇതിനു പിന്നില്‍ ?

ഒപ്പിടാന്‍ !!- തനിമലയാളത്തില്‍ വീണ്ടും ഉത്തരവുണ്ടായപ്പോള്‍ ഞാന്‍ ഞെട്ടി. ആള്‍ക്കൂട്ടം സംസാരിക്കുന്നതും മലയാളം തന്നെ. വെറുതെ തമിഴന്‍മാരെ സംശയിച്ചു. വീണ്ടും അതേ ശബ്ദം അടുത്തെത്തി- ഞങ്ങളില്‍ നിന്നു രക്ഷപെടാമെന്നു കരുതി അല്ലേ ?… നിങ്ങള്‍ എവിടെപ്പോയി ഒളിച്ചാലും ഞങ്ങള്‍ കണ്ടെത്തും… ഈ ഭൂമിയില്‍ എവിടെയുണ്ടെങ്കിലും ഞങ്ങള്‍ നിങ്ങളെ പൊക്കിയിരിക്കും…

ആരാണ് നിങ്ങള്‍ ? എന്താണ് വേണ്ടത് ? ഞാന്‍ എന്തു തെറ്റാണ് ചെയ്തത് ?

തെറ്റോ ??? ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ….

ആ ചിരി ഹാളിലാകെ പടര്‍ന്നപ്പോഴാണ് അവിടെ കൂടിയ ജനക്കൂട്ടത്തിന്റെ വലിപ്പവും വ്യാപ്തിയും എനിക്കു മനസ്സിലായത്. സ്ത്രീകളും പുരുഷന്‍മാരുമടക്കം ഏതാണ്ട് 10000 ആളുകളെങ്കിലും അവിടെയുണ്ടെന്നെനിക്കു തോന്നി. അടുത്ത ക്ഷണം ഇളംചൂടുള്ള എന്തോ ഒന്ന് എന്റെ പാദങ്ങളില്‍ ഉരസി. ഞാന്‍ ഞെട്ടിയെങ്കിലും വീണ്ടും അതാവര്‍ത്തിച്ചു. അവിടെയൊരു മൈക്ക് ഉണ്ടായിരുന്നു എന്ന തിരിച്ചറിവു നല്‍കി ഉടന്‍ ഒരു അനൗണ്‍സ്‍‍മെന്റുമുണ്ടായി- നമ്മുടെയെല്ലാം ആരാധ്യനായ ബെര്‍ളിച്ചായന്റെ പാദങ്ങള്‍ ചുംബിക്കുന്ന ചടങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കാണ് മുന്‍ഗണന എന്നു പറഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകളില്‍ മദാലസകള്‍ക്കാണ് മുന്‍ഗണന. മദാലസകളുടെ അവസരം കഴിഞ്ഞ ശേഷമേ മറ്റുള്ളവര്‍ ക്യൂവില്‍ നില്‍ക്കാവൂ. അതുപോലെ തന്നെ… ബെര്‍ളിത്തരങ്ങള്‍ ഒരു മതമായി രൂപീകരിച്ച് ബെര്‍ളിച്ചായനെ നമ്മുടെ ബിഷപായി അവരോധിക്കുന്നതിനുള്ള കടലാസില്‍ അദ്ദേഹത്തെ ഒപ്പു വയ്‍പിക്കുന്നതിനു സമ്മര്‍ദം ചെലുത്തുന്നതിനായി 16നും 28നും ഇടയില്‍ പ്രായമുള്ള സമ്മര്‍ദ്ദം ചെലുത്തി പരിചയമുള്ള മദാലസകളായ പെണ്‍കുട്ടികള്‍ മുന്നോട്ടു വരേണ്ടതാണ്…

ഞാന്‍ എത്ര തവണ ഞെട്ടി എന്നെനിക്കു തന്നെ നിശ്ചയമില്ല. ശത്രുക്കള്‍ എന്നു കരുതിയിട്ട് അവര്‍ ആരാധകരുമല്ല, ഭക്തരാണെന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു ഞെട്ടല്‍ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. മെല്ലെ ആരോ എന്റെ കൈകാലുകളിലെ കെട്ടഴിച്ചു. ബിഷപ് എന്ന നിലയില്‍ ഭക്തജനസമൂഹത്തിന്റെ കയ്യില്‍ നിന്ന് എനിക്കെന്തു മോചനം ? അവര്‍ എന്റെ കണ്ണിലെ കെട്ടുമഴിച്ചു. ഞാനൂഹിച്ചതുപോലെ തന്നെ വലിയൊരു ജനക്കൂട്ടം കണ്ണുചിമ്മാതെ എന്നെ തന്നെ നോക്കി നില്‍ക്കുന്നു. മുന്നില്‍ സമ്മാനപ്പൊതികള്‍ , വിവിധ രാജ്യങ്ങളിലെ കറന്‍സി കെട്ടുകള്‍ നിറഞ്ഞ നേര്‍ച്ചപ്പെട്ടി.

കൈകളുയര്‍ത്തി ഞാന്‍ ഭക്തജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബാല്‍ക്കണിയില്‍ നിന്ന് സ്ഥിരം കമന്റേറ്ററായ ഒരു ആരാധകന്‍ കയ്യില്‍ ഒരു മെഷീന്‍ ഗണ്ണുമായി എണീറ്റു. കണ്ണടച്ചു തുറക്കും മുമ്പ് അവന്‍ എന്റെ നേര്‍ക്കു നിറയൊഴിച്ചു തുടങ്ങി- ഠിം !- ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു.

ആശുപത്രിയില്‍ നിന്ന് ഇന്നു ഡിസ്ചാര്‍ജ് ആയി. ഉറക്കത്തില്‍ എണീറ്റു നടക്കുന്നതിനും ആവശ്യമില്ലാതെ സ്വപ്നം കാണുന്നതിനും മരുന്നുണ്ട്. ജനാലയ്‍ക്കല്‍ വന്നു നിന്നത് കള്ളനാണെന്നു കരുതിയാണ് അടിച്ചു വീഴ്‍ത്തിയതെന്നും ജാനുവിനോട് പണം കടം വാങ്ങാനാണ് അപ്പോഴവിടെ എത്തിയതെന്നും ജാനുവിന്റെ കെട്ടിയോന്‍ പറയുന്നു.

എന്നെ ഇനിയും അഹങ്കാരിയാക്കല്ലേ, പ്ലീസ് !

ചില സമയത്തു കണ്ണുനിറ‍ഞ്ഞുപോവുകയാണ്. സമ്മാനങ്ങളുടെ നിലയ്‍ക്കാത്ത പ്രവാഹം. ആയിരം പോസ്റ്റുകളുടെ സമ്മാനം രണ്ടായിരം പോസ്റ്റായാലും തീരില്ല എന്നു തോന്നുന്നു. പോരെങ്കില്‍ ഗിന്നസ് ബുക്കുകാര്‍ സിറ്റൗട്ടില്‍ രണ്ടു ദിവസമായി വെയ്റ്റ് ചെയ്യുന്നു. ദാല്‍പര്യമില്ല, ദാല്‍പര്യമില്ല എന്നു മൂന്നു വട്ടം പറഞ്ഞുനോക്കി. പോപ്പി എന്നു പേരുള്ള പൊമറേനിയന്‍ പട്ടിയെ അഴിച്ചു വിട്ടു നോക്കി. വായില്‍ പല്ലുണ്ടെന്നല്ലാതെ എവിടെ കടിക്കണം എങ്ങിനെ കടിക്കണം എന്നറിയാതെ പോപ്പിക്കുട്ടി അവന്മാരെ ഇക്കിളിയാക്കി എന്നല്ലാതെ വേറെ പ്രയോജനമുണ്ടായില്ല. ഈശ്വരാ അവന്‍മാരെന്റെ പേരും ഗിന്നസ് ബുക്കില്‍ കൊടുക്കുമോ ?

സമ്മാനമയച്ച എല്ലാവരുടെയും പേര് കൊടുക്കാന്‍ വേറൊരു ബ്ലോഗ് തുടങ്ങുന്നതാണ്. എങ്കിലും സമ്മാനങ്ങളൊക്കെയും ഇവിടെ കിട്ടിയിട്ടുണ്ട് എന്നുറപ്പുവരുത്താന്‍ ഏതാണ്ടൊരു വിവരം ഞാനിവിടെ പറയാം. ചോക്ലേറ്റ് കേക്ക്- 132, മാര്‍ബിള്‍ കേക്ക്- 204, ചുമ്മാ കേക്ക്- 493, എല്‍സിഡി ടിവി- 32, മൊബൈല്‍ ഫോണ്‍- 187,ലഡ്ഡു- 2300, ലാപ്ടോപ്- 12, പെന്‍‍ഡ്രൈവ്- 566, ക്യാഷ് ചെക്ക്- 289 (തുക കൂട്ടിയിട്ടില്ല), കോണ്‍ഡം- 22 പാക്കറ്റ് (അയച്ചവനെ എനിക്കറിയാം), ഗിഫ്റ്റ് കൂപ്പണ്‍- 723, വിദേശത്തേക്കു ക്ഷണം- 91 (56 രാജ്യങ്ങളിലേക്ക്).

മേല്‍പ്പറഞ്ഞതൊക്കെയും വായനക്കാരുടെയും ആരാധകരുടെയും വകയാണെങ്കില്‍ ലോകസമാധാനം, നന്മ തുടങ്ങിയവയിലേക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഔദ്യോഗികക്ഷണങ്ങള്‍ വേറെയുമുണ്ട്.

1. ഓസ്കര്‍ കമ്മിറ്റിയിലേക്ക് സ്ഥിരാംഗമായി (സിനിമാ നിരൂപണങ്ങള്‍ പരിഗണിച്ച്)
2. വിക്കിപ്പീഡിയയില്‍ 32 ശതമാനം ഓഹരി (കണ്ടന്റെ ഫ്രീയായി മോഷ്ടിക്കാനനുവദിക്കുന്നതിനാണത്രേ)
3. ഗൂഗിള്‍ കണ്‍സള്‍ട്ടന്റ് (ഗൂഗിളിന്റെ യശസ്സുയര്ത്തിയതിന്)
4. പപുവ ന്യൂ ഗിനിയയില്‍ സര്‍ക്കാരിന്റെ അതിഥിയായി മൂന്ന് ആഴ്ച
5. ബ്രിട്‍നി സ്പിയേഴ്സിന്റെ അതിഥിയായി (എന്തിനാണെന്നറിയില്ല)

ഇതൊക്കെയാണെങ്കിലും വന്നവഴി മറക്കുന്നവനല്ല ഞാന്‍. 1001മത്തെ പോസ്റ്റു മുതല്‍ വായനക്കാര്‍ക്കും കമന്റിടുന്നവര്‍ക്കും ഗുമ്മു കുറഞ്ഞെന്നോ 1000 പോസ്റ്റുള്ള ഒരു ബ്ലോഗില്‍ ഇങ്ങനെയാണോടാ കമന്റിടുന്നതെന്നോ ഞാന്‍ ചോദിക്കുകയോ പറയുകയോ ഇല്ല. അല്ലെങ്കില്‍ തന്നെ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ല. ഈ പറഞ്ഞ സമ്മാനങ്ങളെക്കാളൊക്കെ ‍ഞാന്‍ വിലമതിക്കുന്നത് പ്രിയ സുഹൃത്ത് നൗഷാദ് അകമ്പാടം വരച്ച് അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഈ കാര്‍ട്ടൂണാണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ഇനിയങ്ങോട്ട് നൗഷാദിന് വച്ചടി വച്ചടി കയറ്റമായിരിക്കും. മുമ്പ് എന്നെ വരച്ചിട്ടുള്ളവരൊക്കെ ഇന്ന് ഓരോരോ നിലകളിലെത്തി.

പോസ്റ്റുകള്‍ ആയിരം !

ആയിരാമത്തെ പോസ്റ്റില്‍ എന്നെക്കുറിച്ച് മാത്രമായിരിക്കണം പറയുന്നത് എന്നെനിക്കു നിര്‍ബന്ധമുള്ളത് കൊണ്ട് ഒരിന്റര്‍വ്യൂ ചോദിച്ച് കഴിഞ്ഞ ആറു മാസമായി പിന്നാലെ നടക്കുന്ന എന്റെ അതിസുന്ദരിയായ ആരാധികയ്‍ക്ക് ഈ രാത്രി ഞാനവസരം നല്‍കുകയാണ്. അവളുടെ ചോദ്യങ്ങള്‍ക്ക് ഞാനുത്തരം പറയും. അല്ലെങ്കിലും അവള്‍ ചോദിച്ചാല്‍ ‍ഞാനെങ്ങനെ പറയാതിരിക്കും, കൊച്ചുകള്ളി !

ചോ- ആയിരം പോസ്റ്റുകള്‍ എത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ എന്താണ് തോന്നുന്നത് ?

ഉ- എനിക്കു നിന്നെ പൊക്കിയെടുത്ത് ആ വെള്ളത്തിലേയ്‍ക്കിട്ട് ദേ ഈ തോര്‍ത്തുമുണ്ടും പറിച്ചു കൂടെച്ചാടാനാണ് തോന്നുന്നത്. ഇന്റര്‍വ്യൂ കഴിയുന്നതു വരെ തൊടരുതെന്നു പറഞ്ഞിരിക്കുന്നതു കൊണ്ട് വേണ്ട ! കഴിയാന്‍ ഞാന്‍ വെയ്റ്റ് ചെയ്യാം.

ചോ- 1000 പോസ്റ്റ് … എന്താണ് തോന്നുന്നത് ?

ഉ- എനിക്കൊന്നും തോന്നുന്നില്ല… ബോറടിമാറ്റാന്‍ വേണ്ടിയാണ് പഴയൊരു സിനിമയില്‍ ജയന്‍ കുതിരയെ എണ്ണയിട്ടു തിരുമ്മിയതെന്നു കേട്ടിട്ടുണ്ട്. കുതിരയുടെ മസിലിനെക്കാള്‍ കംപ്രഷന്‍ ഉണ്ടാകുന്നത് ജയന്റെ മസിലിനാണ് എന്നു നമ്മള്‍ സിനിമയില്‍ കണ്ടു. അതുപോലെയാണിതും. എന്തൊക്കെയോ ബലി കഴിച്ച് മറ്റെന്തൊക്കെയോ നേടാന്‍ വേണ്ടി ജോലിയും കൂലിയും ഉപേക്ഷിച്ച് ഞാന്‍ സാമൂഹികസേവനം ചെയ്യുകയാണെന്നു പലരും കരുതുന്നുണ്ട്. ആക്ച്വലി ഓരോ പോസ്റ്റില്‍ നിന്നും വായനക്കാരനു കിട്ടുന്നതിനെക്കാള്‍ പ്രയോജനം എനിക്കു കിട്ടുന്നുണ്ട്. ഇതിനെക്കാള്‍ വഷളായ മറ്റെന്തെങ്കിലും ശീലമുണ്ടാകുന്നതുവരെ ഇതു തുടരും. കൗണ്ട് ഒരു പ്രശ്നമല്ല.

ചോ- പല തവണ ബ്ലോഗ് നിര്‍ത്താന്‍ പോകുന്നു എന്നാഹ്വാനം ചെയ്തിട്ടുണ്ടല്ലോ… അയ്യോ ചേട്ടാ പോകല്ലേ എന്ന മട്ടില്‍ ഫാന്‍സ് നിലവിളിക്കുകയും ശരി എന്നാല്‍ പോകുന്നില്ല എന്നു പറഞ്ഞ് അടുത്ത ദിവസം തന്നെ നാലു പോസ്റ്റിട്ട് ആളുകളെ വിഢികളാക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഒരു നാടകമല്ലേ ?

ഉ- അയ്യോ ചേട്ടാ പോകല്ലേ എന്നു ജനം നിലവിളിച്ചതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പോക്കു വേണ്ടന്നു വച്ചാല്‍ ആളുകള്‍ വിഡ്ഢികളാവുകയല്ലല്ലോ, അനുഗ്രഹീതരാവുകയല്ലേ ചെയ്യുന്നത് ? മലയാളം വിട്ട് മറ്റേതെങ്കിലും ഭാഷയില്‍ ബ്ലോഗ് ചെയ്യാമെന്നു കരുതിയിരുന്നു, പക്ഷെ, മലയാളം എന്റെ കാലില്‍ കെട്ടിപ്പിടിച്ചു കിടന്നു കരയുന്നത് എനിക്കു കണ്ടില്ലെന്നു നടിക്കാനാവില്ല. ഒരു ഭാഷയുടെ നിലനില്‍പിന് എന്റെ സാന്നിധ്യം ആവശ്യമാണെങ്കില്‍ ഞാനുണ്ടാവും.

ചോ- പോസ്റ്റുകള്‍ക്കു ഗുമ്മില്ല ഗുമ്മില്ല എന്നു വായനക്കാര്‍ പറയുന്നുണ്ടല്ലോ ?

ഉ- ഈ വിമര്‍ശനത്തിനാണ് ഗുമ്മില്ലാത്തത്. ഈ ബ്ലോഗിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പോസ്റ്റ് മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണിത്. ചിലരങ്ങിനെയാണ് ഒന്നിലും സന്തോഷം കണ്ടെത്താന്‍ സാധിക്കില്ല. അപ്പോള്‍ ആസ്വദിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതാണെന്ന് അവര്‍ സമ്മതിക്കില്ല, മറിച്ച് സംഗതികള്‍ ഗുമ്മില്ലാതായിത്തീര്‍ന്നു എന്നാശ്വസിക്കും.

ചോ- സത്യത്തില്‍ പോസ്റ്റുകള്‍ക്ക് മൊത്തത്തിലൊരു വീര്യക്കുറവ് അനുഭവപ്പെടുന്നില്ലേ ?

ഉ- പഴയ വീര്യം ഇപ്പോള്‍ പറ്റില്ല. അത്തരത്തിലൊരു ഗുമ്മു കുറവ് ഉണ്ടാകും. വായനക്കാരുടെ എണ്ണം കൂടും തോറും പോസ്റ്റിന്റെ ഗുമ്മ് കുറഞ്ഞുവരും. ഇപ്പോഴ്‍ കുഴപ്പം വായനക്കാര്‍ക്കായോ എന്നു ചോദിക്കരുത്. പത്തോ പതിനായിരമോ റീഡേഴ്സുള്ള സാധാരണ ബ്ലോഗര്‍മാര്‍ക്ക് ഗുമ്മനാണെന്നു പറഞ്ഞ് എന്തുമെഴുതാം. 96 രാജ്യങ്ങളിലായി ലക്ഷക്കണക്കിനു വായനക്കാരുള്ള എനിക്കതു പറ്റില്ല.

ചോ- ഇടക്കിടക്കിങ്ങനെ പറയുന്നുണ്ടല്ലോ.. ഒരുപാട് വായനക്കാരുണ്ട് എന്നീ പറയുന്നത് ഒരു അഹങ്കാരമല്ലേ ?

ഉ- ഒരുപാട് വായനക്കാരുള്ളപ്പോള്‍ ഓ!നമുക്കെങ്ങും അങ്ങനെ വായനക്കാരില്ലേ എന്നു ഭാവിക്കുന്നത് വിവരക്കേടല്ലേ ? അല്ല ഭാവിച്ചിട്ടെന്തു കാര്യം ?

ചോ- വായനക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി എന്തുമെഴുതുന്ന ഒരു നിലവാരത്തിലേക്ക് താങ്കള്‍…

ഉ- കൊച്ചേ… വായനക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് എല്ലാവരും എന്തെങ്കിലുമൊക്കെ എഴുതുന്നത്. എന്നാല്‍, ഉദ്ദേശിച്ചപോലെ വായനക്കാര്‍ ആകര്‍ഷിക്കപ്പെടാത്തപ്പോള്‍ ഇതൊക്കെ എന്റെ സ്വന്തം സംതൃപ്തിക്കു വേണ്ടിയാണ് എഴുതുന്നത് എന്നു പറയുമെന്നു മാത്രം.

ചോ- മനോരമ സംസ്കാരം താങ്കളുടെ എഴുത്തില്‍ ഉണ്ടെന്ന് ആരോപിച്ചാല്‍ ?

ഉ- മനോരമ സംസ്കാരം എന്നു വച്ചാല്‍ എന്തോ വൃത്തികെട്ട സംഗതിയാണെന്ന് ഒരു വിശ്വാസം ഇവിടുത്തെ ചിലയിനം ബുദ്ധിജീവികള്‍ക്കുണ്ട്. മനോരമയെ വിമര്‍ശിക്കുമ്പോള്‍, കണ്ണും പൂട്ടി ചീത്തവിളിക്കുമ്പോള്‍ താനെന്തോ മഹത്തായ വിപ്ലവപ്രക്രിയയില്‍ പങ്കുചേരുകയാണ് എന്ന ധാരണയാണ് ഈ മന്ദബുദ്ധികള്‍ക്ക്. സമസ്ത മേഖലകളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ ഉറക്കെ ചീത്തവിളിക്കുമ്പോള്‍ രാജാവ് നഗ്നനാണ് എന്നു വിളിച്ചു പറയുന്ന കുട്ടിയുടെ ആര്‍ജവം കാണിക്കുകയാണ് തങ്ങളെന്നു ഭാവിക്കുകയാണ് ഇവര്‍. സത്യത്തില്‍ രാജാവിന്റെ നഗ്നത ബാലിശമാണെങ്കിലും രാജകീയമാണ്. വിപ്ലവകാരികളുടെ രാഷ്ട്രീയം തികഞ്ഞ അശ്ലീലമാണ്.

ചോ- ബുദ്ധിജീവികളോടു പൊതുവേ രോഷവും പുച്ഛവുമൊക്കെയാണല്ലോ, ഒരു ബുദ്ധിജീവി അല്ല എന്ന കോംപ്ലക്സുകൊണ്ടാണോ ?

ഉ- ഏതെങ്കിലും തരത്തിലുള്ള ദൗര്‍ബല്യം ഇല്ല എന്നത് ഒരു കോംപ്ലസ്ക്സ് ആയി ആരെങ്കിലും കൊണ്ടുനടക്കുമോ ? തങ്ങളുടെ കുറെയേറെ വൈകല്യങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനു വേണ്ടി ഒറു വിഭാഗം സ്വയം എടുത്തണിയുന്ന ആഭരണമാണ് ബുദ്ധിജീവി എന്ന വിശേഷണം. ബുദ്ധിജീവി എന്ന വിഭാഗം ശരിക്കും ഉള്ളതാണെങ്കില്‍ ശരീരജീവി, മാനസികജീവി, ലിംഗജീവി എന്നിങ്ങനെ അനേകം ജീവികളും ഉണ്ടാവേണ്ടതാണ്.

ചോ- ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തിയതെന്തു കൊണ്ടാണ് ? നിങ്ങള്‍ക്കു സ്തുതി പാടുന്ന കമന്റുകള്‍ മാത്രം മതി എന്നു തീരുമാനിച്ചതു കൊണ്ടാണോ ?

ഉ- സ്തുതി പാടുന്നവര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. എന്നാല്‍ അതു മാത്രം മതി എന്നഭിപ്രായമില്ല. ഒരു പോസ്റ്റിന് ഒരാള്‍ തന്നെ ഏഴ് ഐഡികളില്‍ നിന്നായി അന്‍പതോളം കമന്റിടുന്ന സാഹചര്യം വരെ വന്നപ്പോഴാണ് കമന്റുകള്‍ മോഡറേറ്റ് ചെയ്യേണ്ടതായി വന്നത്. അതുപോലെ ചിലര്‍ സ്വന്തം ബ്ലോഗിന്റെ പരസ്യം പ്രസിദ്ധീകരിക്കുന്നതിനാണ് ഇതിന്റെ കമന്റ് ബോക്സ് തിരിഞ്ഞെടുക്കുന്നത്. പരസ്യത്തോട് എനിക്കു വിരോധമുണ്ടായിട്ടല്ല, പക്ഷെ അതിന്റെ സ്ഥലം കമന്റ് ബോക്സ് അല്ല.

ചോ- 1000 പോസ്റ്റുകള്‍ ഒറ്റയ്‍ക്കെഴുതിയല്ലോ, ഇനി മറ്റുള്ളവരെക്കൊണ്ട് ബ്ലോഗെഴുതിക്കുമോ ?

ഉ- തീര്‍ച്ചയായും. എംടി, മാര്‍ക്വേസ്, ശ്രീനിവാസന്‍, ചേതന്‍ ഭഗത് തുടങ്ങിയവര്‍ ഇങ്ങോട്ടാവശ്യപ്പെട്ടാല്‍ ഞാന്‍ സമ്മതിക്കും.

ചോ- എന്താണ് വായനക്കാര്‍ക്കു നല്‍കാനുള്ള സന്ദേശം ?

ഉ- വേറെ ഒരു ബ്ലോഗും വായിക്കരുത്, വായിച്ചിട്ടു കാര്യമില്ല !