ആരും ഹോളണ്ടുകാരായി ജനിക്കുന്നില്ല; ഈപെണ്ണുങ്ങള്‍…

അര്‍ജന്റീനയും ബ്രസീലും കഴിഞ്ഞാല്‍ പിന്നെ നമുക്കെന്ത് താല്‍പര്യം ? എല്ലാം കഴിഞ്ഞ് ആകെയൊരു പ്രതീക്ഷയുണ്ടായിരുന്നത് പാരഗ്വായിലായിരുന്നു. ഗോളടിച്ചാല്‍ തുണി പറിക്കാന്‍ തയ്യാറായി നിന്ന സൂപ്പര്‍ മോഡല്‍ ലറിസയെ ഓര്‍ത്തെങ്കിലും അവന്‍മാര്‍ക്കൊരു കുഞ്ഞുഗോള്‍ അടിക്കാമായരുന്നു. ഒന്നും സംഭവിച്ചില്ല. തുണിയുരിയാതെ തന്നെ ആഗോളപ്രസ്ഥാനമായി ലറിസയും മടങ്ങി. അതുമിതും മോഹിച്ചിരുന്ന നമ്മളാരായി ?

എന്നാല്‍ നിരാശപ്പെടാറായിട്ടില്ല. ഇനി നമ്മള്‍ ഒരേയൊരു ടീമിനോടൊപ്പമേ നില്‍ക്കേണ്ടതുള്ളു, അത് ഹോളണ്ട് ആണ്. ഹോളണ്ട് ജയിച്ചാല്‍ നമുക്ക് ലഭിക്കുന്നത് കാഴ്ചയല്ല, അനുഭവമാണ്. ഏത് അനുഭവം എന്ത് അനുഭവം എന്നൊക്കെ ചോദിച്ചാല്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പോര്‍ണോ പടങ്ങളിലൊക്കെ സമൃദ്ധമായി കാണാറുള്ള ഒരനുഭവം. ഹോളണ്ട് ജയിച്ചാല്‍ നമ്മള്‍ പാവം ഇന്ത്യക്കാര്‍ എന്തനുഭവിക്കാനാണ് എന്നു നിരാശപ്പെടാറുമായിട്ടില്ല. എല്ലാവരും കൂടി മുട്ടിപ്പായി പ്രാര്‍ഥിച്ചാല്‍ ഹോളണ്ട്, ജയിക്കും. ജയിച്ചാല്‍ ങ്ഹും.. ങ്ഹാ.. ങ്ഹം !

പോര്‍ണോ നടി ബോബി ഏഡന്റേതാണ് ഓഫര്‍. വേള്‍ഡ് കപ്പില്‍ ഹോളണ്ട് മുത്തമിട്ടാല്‍, ഓളും ഓള്‍ടെ കൂട്ടുകാരികളായ വേറെ രണ്ടുപേരും കൂടി ട്വിറ്ററില്‍ ഓളെ പിന്തുടരുന്ന സകല കുതറകള്‍ക്കും സൌജന്യമായി ഒരു സമ്മാനം നല്‍കും. സമ്മാനമേതാണ് എന്താണ് എന്നു ഞാനിവിടെ വിവരിക്കുന്നില്ല. ആയമ്മ ട്വീറ്റ് ചെയ്തിരിക്കുന്നതിങ്ങനെയാണ്: If Netherlands wins the worldcup I will give a BJ to all my followers, together with @vickyvette @misshybrid @gabbyquinteros 5114 and counting RT.

ഞാനും ഫോളോ ചെയ്തു. ഇനി ഹോളണ്ടെങ്ങാനും ജയിച്ചാലോ !
ആരും തിരക്കു കൂട്ടേണ്ട, പതിയെ ഫോളോ ചെയ്താല്‍ മതി. കാരണം, പുള്ളിക്കാരി ട്വീറ്റ് ചെയ്യുമ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം 5114 ആയിരുന്നെങ്കില്‍ ഓഫര്‍ പുരുഷലോകത്തിന്റെ ആകെ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. പോര്‍ണ്‍ സ്റ്റാറിന്റെ പെര്‍ഫോമന്‍സ് സിഡിയില്‍ കണ്ടിട്ടു തന്നെ സഹിക്കാന്‍ വയ്യാതിരിക്കുന്നവരോട് നേരിട്ട് ഒരു ചാന്‍സ് ചുമ്മാ തരാമെന്നു പറയുമ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നിന്ന നില്‍പില്‍ ബോബിയുടെ ഫോളോവേഴ്സ് നാലിരട്ടിയായി. ഇപ്പോള്‍ തന്നെ 56,000 കഴിഞ്ഞു. ഒരു പോര്‍ണ്‍സ്റ്റാറിനെ എത്ര സ്ത്രീകള്‍ പിന്തുടരുന്നുണ്ടാവുമെന്ന് ഊഹിക്കാം. 99 ശതമാനവും പുരുഷന്‍മാര്‍ തന്നെയായിരിക്കും. ഓഫര്‍ നടപ്പാക്കാന്‍ മൂന്നേ മൂന്നു പെണ്ണുങ്ങളും. ഫൈനല്‍ ആകുമ്പോഴേക്കും ഫോളോവേഴ്സ് 100,000 എങ്കിലും ആകും.

ഇനി ഫൈനലില്‍ ഹോളണ്ട് ജയിക്കുന്നു എന്നിരിക്കട്ടെ, ഈ മൂന്നു ചേച്ചിമാര്‍ക്ക് അടുത്ത വേള്‍ഡ് കപ്പ് വരെയെങ്കിലും മറ്റൊരു ജോലി ചെയ്യേണ്ടി വരില്ല. ഒന്നു മുതല്‍ എണ്ണിയെണ്ണി സകല കോന്തന്‍മാരുടെയും സിബ് അഴിക്കണം. വാഗ്ദാനം നടപ്പാക്കണം, നാലു വര്‍ഷം കൊണ്ടെങ്കിലും കവര്‍ ചെയ്താല്‍ ഭാഗ്യം. അപ്പോഴും ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഫൈനലില്‍ ഹോളണ്ട് ജയിച്ചു എന്നു കരുതുക. ആ റിസള്‍ട്ട് അറിഞ്ഞതിനു ശേഷം വന്നു ഫോളോ ചെയ്യുന്ന ചെറ്റകള്‍ക്കും ഈ സേവനം ലഭ്യമാകുമോ ? കേരളത്തിലൂള്ള ഫോളോവേഴ്സിനോടു വാക്കു പാലിക്കാന്‍ മൂവര്‍ സംഘം ഇങ്ങോട്ടു വരുമോ അതോ നമ്മള്‍ അങ്ങോട്ടു പോകണോ ? അങ്ങനെ പോവുകയാണെങ്കില്‍ അതിന്റെ ചിലവ് ആരു വഹിക്കും ? ഒന്നൊന്നര ലക്ഷം രൂപ വണ്ടിക്കൂലി മുടക്കി അവിടെപ്പോയി കാര്യം ‍’ഫ്രീ‍’യായി സാധിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ പകുതി മുടക്കി ഇവിടെ കുറച്ചുകൂടി മെച്ചപ്പെട്ട സേവനം കണ്ടെത്തുന്നതല്ലേ ? ഇനി വണ്ടിക്കൂലിയും ബോബി തന്നെ വഹിക്കുമെന്നിരിക്കട്ടെ, ഇത്രയും ആളുകളെ കൈകാര്യം ചെയ്തു വരുമ്പോള്‍ ഈ ഓഫറിനു ശേഷം മാത്രം ചേച്ചിയെ പിന്തുടര്‍ന്ന ആക്രാന്തക്കാരുടെ നമ്പര്‍ എപ്പോ വരും ? ടോക്കണോ മറ്റോ ഇതിനായി ഏര്‍പ്പെടുത്തുന്നുണ്ടോ ? ഉണ്ടെങ്കില്‍ അതെങ്ങനെ സ്വന്തമാക്കും ?

വാക്കു പാലിക്കുമെന്ന നിലയ്ക്ക് നമ്മുടെ നമ്പരും വരുമെന്നു കരുതാം. എന്നാല്‍, ഈ മഹായജ്ഞം നടത്തുന്നതിനിടെ മൂന്നു പേരും തട്ടിപ്പോകുന്നു എന്നിരിക്കട്ടെ, പിന്നെ ആരാണ് അവശേഷിക്കുന്ന ആയിരങ്ങളുടെ തൃഷ്ണയെ ശമിപ്പിക്കുക ? പിക്കപ്പ് പോയി-പോയില്ല എന്നും പറഞ്ഞു നില്‍ക്കുന്നവരും ബോബിയെ ഫോളോ ചെയ്തിട്ടുണ്ടാവും. ഹോളണ്ട് ജയിച്ചാല്‍, വാക്കു പാലിച്ചു പാലിച്ചു വരുമ്പോഴേക്കും പലരുടെയും പിക്കപ്പ് പൂര്‍ണമായി നശിക്കാമെന്നതിനാല്‍ അത്തരക്കാര്‍ക്ക് മുന്‍ഗണനയുണ്ടോ? ചോദ്യങ്ങള്‍ അവസനിക്കുന്നേയില്ല.

വാക്കു പറഞ്ഞാല്‍ വാക്കാണെന്ന് ബോബി ഉറപ്പിച്ചു പറയുന്നുണ്ട്. ഫോളോവേഴ്സിനെ അതുമിതും പറഞ്ഞ് പെണ്ണ് വല്ലാതെ കൊതിപ്പിക്കുന്നുമുണ്ട്. ഒരു ട്വീറ്റ് ഇങ്ങനെയാണ്: Only one more game between you and a free BJ !!! ശ്ശൊ, ആരായാലും കണ്‍ട്രോള് പോകും. എന്തായാലും ടീംബിജെ (വദനസുരതസംഘം) രാജ്യാന്തരമാധ്യമങ്ങളില്‍ വല്ലാതെ ശ്രദ്ധ പിടിച്ചിരിക്കുകയാണ്. ജര്‍മനിയോ സ്പെയിനോ ജയിക്കുമെന്നു തോന്നിയിട്ടാവും ആ മേഖലയില്‍ നിന്ന് ആരും ഇത്തരത്തിലൊരു ഓഫര്‍ മുന്നോട്ടു വച്ചിട്ടില്ല.

അര്‍ജന്റീന ജയിച്ചാല്‍ സ്ട്രീക്കിങ് നടത്തുമെന്നു കോച്ച് മറഡോണ പറഞ്ഞതിനു ശേഷം പാരഗ്വായ്ക്കു വേണ്ടി ലറിസ നടത്തിയ ഓഫറായിരുന്നു ഈ ലോകകപ്പില്‍ ഏറെ ശ്രദ്ധേയമായത്. അതിനു ശേഷം പോര്‍ണോ നടിമാരായ വിക്കി, ഹൈബ്രിഡ് എന്നിവര്‍ യഥാക്രമം യുഎസ് ഇംഗണ്ട് എന്നീ രാജ്യങ്ങള്‍ വിജയിച്ചാല്‍ ട്വിറ്റര്‍ പിന്തുടര്‍ച്ചാര്‍ക്ക് സൌജന്യ ഓഫര്‍ നല്‍കിയിരുന്നു. രണ്ടു ടീമുകളും പണ്ടാരമടങ്ങിയതോടെ ബോബി ഹോളണ്ടിനു വേണ്ടി അതേ ഓഫര്‍ പ്രഖ്യാപിക്കുകയായിരുന്നു. ബോബിയോടൊപ്പം ഉദ്യമം പൂര്‍ത്തിയാക്കാന്‍ തങ്ങളുമുണ്ടെന്ന് വിക്കിയും ഹൈബ്രിഡും അറിയിച്ചതോടെയാണ് അതൊരു സംഘടനയായി മാറിയതും ബോബി സംയുക്ത ഓഫര്‍ ട്വീറ്റ് ചെയ്തിരിക്കുന്നതും. എന്തായാലും ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്രയുടെ നഗ്നചിത്രം ഡിലീറ്റ് ചെയ്ത ട്വിറ്ററിന് ഈ വേള്‍ഡ്കപ്പ് ഓഫറിനോട് എതിര്‍പ്പൊന്നുമില്ല.

കര്‍ത്താവേ പാരഗ്വായ് ജയിക്കണേ !

ബ്രസീലും അര്‍ജന്‍റീനയും പോയി. ഇന്നു നടക്കുന്ന പാരഗ്വായ്-സ്പെയിന്‍ മല്‍സരത്തില്‍ പാരഗ്വായ് ജയിക്കണേ എന്നൊരു പ്രാര്‍ഥന മാത്രം അവശേഷിക്കുന്നു. ബോളേതാണ് ബാറ്റേതാണെന്നു തിരിച്ചറിയാത്ത എനിക്കു പെട്ടെന്നാണ് ഫുട്ബോളില്‍ കമ്പമുണ്ടായിരിക്കുന്നത്. ബ്രസീലും അര്‍ജന്‍റീനയും തമ്മിലാണ് ഫൈനല്‍ കളിക്കുന്നതെന്നും ഇവരിലാരെങ്കിലും വേള്‍ഡ് കപ്പ് കൊണ്ടുപോകുമെന്നുമൊക്കെയാണ് ആദ്യം കേട്ടിരുന്നത്. സെക്രട്ടറിയേറ്റിനടുത്ത് ടിവിക്കട നടത്തുന്ന എന്‍റെ പരിചയക്കാരന്‍ പറഞ്ഞത് ബ്രസീലും അര്‍ജന്‍റീനയും ലോകകപ്പില്‍ നിന്നു പുറത്തായെന്നാണ്.

മറഡോണയുടെ പേരും അയാള്‍ പലതവണ പറഞ്ഞു. മറഡോണയൊക്കെ ഇപ്പോഴും കളിക്കുന്നുണ്ട് എന്നു ഞാന്‍ കരുതിയില്ല. വണ്‍ഡേയില്‍ സെറീന വില്യംസിനെതിരെ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചിട്ടുള്ളയാളാണ് മറഡോണ എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു. ഞാന്‍ അറിയാവുന്ന വിവരങ്ങള്‍ പറഞ്ഞന്നേയുള്ളൂ. ഫുട്ബോളില്‍ ‍ഞാന്‍ തീരെ അജ്ഞനല്ല എന്നു നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതും എന്‍റെ ആവശ്യമാണല്ലോ.

സത്യം പറഞ്ഞാല്‍ ഈ ലോകകപ്പ് തുടങ്ങിയതിനു ശേഷം ഇന്നു വരെ ഒരൊറ്റ കളി പോലും ഞാന്‍ കണ്ടിട്ടില്ല. ഓരോരുത്തര്‍ എത്ര സെറ്റിനാണ് മറ്റേ ടീമുകളെ തോല്‍പിക്കുന്നത് എന്നും ഞാനന്വേഷിച്ചിട്ടില്ല. ബട്ട്, ഇന്നു ഞാന്‍ കളി കാണും. കാണാതിരിക്കാനെനിക്കാവില്ല. എന്നെ ഫുട്ബോളിലേക്ക് ഹഠാദാകര്‍ഷിച്ച പാരഗ്വായിലെ ലിഞ്ചെറി മോഡല്‍ ലറിസ റിക്വല്‍മിയോടൊപ്പം ഇക്കളി തീക്കലി പാരഗ്വായ് ജയിക്കണേ എന്നു ‍ഞാന്‍ പ്രാര്‍ഥിക്കുന്നു.

അര്‍ജന്‍റീന ജയിച്ചാല്‍ നഗ്നനായി ഓടിക്കൊള്ളാമെന്ന് മറഡോണ പറഞ്ഞിരുന്നുവത്രേ. മറഡോണയുടെ നഗ്നത എത്ര ഭീകരമായിരിക്കും എന്നതോര്‍ക്കണം, അല്ലെങ്കില്‍ ദൈവം തമ്പുരാന്‍ ഇടപെട്ട് ആ ടീമിനെ തോല്‍പിക്കില്ലല്ലോ. കോഴിക്കോട്ടെ അര്‍ജന്‍റീന ഫാന്‍സും മറഡോണയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അര്‍ജന്‍റീന കപ്പുമായി നില്‍ക്കുമ്പോള്‍ തുണിയില്ലാതെ ഓടും എന്നു പറഞ്ഞിരിക്കുന്നു. അര്‍ജന്‍റീനയുടെ അപ്പീസു പൂട്ടിയതോടെ നാട്ടുകാര്‍ പലതും കാണാതെ രക്ഷപെട്ടു. ലോകം കാത്തിരിക്കുന്ന കാളി ഇന്നിനിയുള്ളതാണ്. സ്പെയിനും പാരഗ്വായും തമ്മിലുള്ള മുടിഞ്ഞ കളി.

പാരഗ്വായ് ഫൈനലില്‍ ജയിച്ചാല്‍ ദേഹത്ത് പതാകയുടെ നിറം പൂശി നഗ്നയായി ഓടുമെന്ന് നമ്മുടെ ലറിസ നേരത്തെ പറഞ്ഞിരുന്നല്ലോ. ആദ്യം അതു കേട്ടപ്പോള്‍ പുള്ളിക്കാരി ചുമ്മാ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നാണ് കരുതിയത്. ബ്രസീലും അര്‍ജന്‍റീനയും തുള്ളിതുളളി നില്‍ക്കുമ്പോഴാണ് ഒരു പാരഗ്വായ്.ബട്ട്, കാര്യങ്ങള്‍ തകിടം മറഞ്ഞിരിക്കുകയാണ്. ഫൈനലില്‍ പാരഗ്വായ് കളിക്കാനും ജയിക്കാനുമുള്ള സാധ്യത കണ്ണുമടച്ചു തള്ളിക്കളയാനാവില്ലെന്നിരിക്കെ ലോകം ലറിസയുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് മനസാ വസ്ത്രാക്ഷേപം നടത്തി പാരഗ്വായുടെ വിജയത്തിനു വേണ്ടി പ്രാര്‍ഥിക്കണോ വേണ്ടയോ എന്നാലോചിക്കുമ്പോള്‍ ലറിസ രണ്ടുപടി താഴേക്കിറങ്ങിയിരിക്കുകയാണ്.

ലറിസയുടെ ഒടുവിലത്തെ പ്രഖ്യാപനമനുസരിച്ച് ഇന്ന് സ്പെയിനുമായുള്ള കളി പാരഗ്വായ് ജയിച്ചാല്‍ ലറിസ തുണിയുരിയും. ദേഹമാകെ പതാകയുടെ നിറം പൂശി (ട്രാന്‍സ്പെരന്‍റ് പതാകകളാണ് ഈ സമൂഹത്തിനാവശ്യം)ചേച്ചി ഗാലറിയില്‍ ഇരിക്കുകയാണ്, പാരഗ്വായ് ജയിച്ചാല്‍ ഇറങ്ങിയോടും. കളി തുടങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. പാരഗ്വായ് ജയിക്കുമോ ? ജയിക്കണോ ? അതോ, ചേച്ചി പാരഗ്വായ് ഒരു ഗോളടിച്ചാല്‍ തുണിയുരിയാം എന്ന് ഓഫര്‍ പരിഷ്കരിക്കുമോ ?

എന്തൊക്കെയായാലും ലറിസയ്‍ക്കു ബുദ്ധിയുണ്ട്. സ്വന്തം ടീമിനെ പിന്തുണയ്‍ക്കാന്‍ വേണ്ടി ടീമിനോടൊപ്പം ഔദ്യോഗിക ചിയര്‍ ഗേളായി എത്തിയ ലറിസയ്ക്ക് ഇനി ഒന്നും നോക്കാനില്ല. ഒരു അടിവസ്ത്ര മോഡലായി പുറപ്പെട്ട ലറിസ തിരികെ രാജ്യത്തെത്താന്‍ പോകുന്നത് ലോകപ്രസിദ്ധയായിട്ടാണ്, തുണിയുരിഞ്ഞാലും ഇല്ലെങ്കിലും. കേരളത്തിന്‍റെ ഒരു കോണിലിരുന്ന് കൂതറ ബ്ലോഗറായ ഞാന്‍ വരെ ലറിസയെപ്പറ്റി വര്‍ണിക്കുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ചേച്ചിയെ ആഘോഷിച്ചതിനു കയ്യും കണക്കുമില്ല എന്നതു പ്രത്യേകം പറയേണ്ടല്ലോ. ലോകകപ്പ് ആരു കൊണ്ടുപോയാലും നമുക്കെന്ത്.. ഇന്നത്തെ മനോഹരമായ കളിയില്‍ പാരഗ്വായ് ജയിക്കണേ എന്ന് എല്ലാവരും മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുക…

It’s Time for Africa :)

ഒരു ജാതി, ഒരു മതം, ഒരേയൊരു വികാരം- ഫുട്ബോള്‍ ! ലോകത്തെ സമത്വസുന്ദരമാക്കുന്ന, ഹൃദയങ്ങളെ അതിരുകള്‍ക്കപ്പുറത്തേക്കു നയിക്കുന്ന ലോകത്തിന്‍റെ കളിയോടൊപ്പം, പന്തിനൊപ്പം ഇനി ഒരു മാസം.ടിക്കറ്റെടുത്ത് ദക്ഷിണാഫ്രിക്കയിലെത്താതെ തന്നെ ലോകം ടെലിവിഷന്‍റെ ഗോള്‍പോസ്റ്റിനുള്ളില്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കും. ആളിക്കത്തുന്ന നെഞ്ചില്‍ ഒരേ ആവേശം, ഒരേ പ്രാര്‍ഥന. കണ്ണീരിനും ആര്‍പ്പു വിളികള്‍ക്കുമെല്ലാം ഒരേ അര്‍ഥം. ലോകം ഒന്നാവുന്ന അപൂര്‍വമായ അനുഭവമാണ് ഫുട്ബോള്‍. കായിക മാമാങ്കമെന്നതിനപ്പുറം ലോകത്ത് ഒരു മതത്തിനും രാഷ്ട്രീയപ്രസ്ഥാനത്തിനും സാധിക്കാത്ത ഒന്ന് സാധ്യമാക്കുന്നു എന്നതുകൊണ്ട് ഫുട്ബോള്‍ വിശുദ്ധമായ മതവും സംസ്കാരവും കലയും കൂടിയാകുന്നു. ആ വിശുദ്ധി കുടിയിരുത്തിയ മനസ്സുകളോടൊപ്പം ഇനിയുള്ള ദിവസങ്ങള്‍…

1998ലെ ലോകകപ്പിന് റിക്കി മാര്‍ട്ടിന്‍ അവതരിപ്പിച്ച ഓ മറിയ ആല്‍ബത്തിനു ശേഷം ഇക്കുറി ഷക്കീറയുടെ വക്ക..വക്ക ഫുട്ബോള്‍ പ്രേമികളുടെ സംഗീതത്തിന്‍റെ ലഹരിയിലേക്കും സംഗീതപ്രേമികളെ ഫുട്ബോള്‍ ജ്വരത്തിലേക്കും എടുത്തെറിയുന്നു.ഗാനത്തോടൊപ്പം ആദ്യ കിക്കിനായി ലോകം കാത്തിരിക്കുന്നു.

ലോകകപ്പില്‍ ആദ്യമായി ജബുലാനി പന്തുകള്‍ ഉപയോഗിക്കുന്ന മല്‍സരം കൂടിയാണ് ഇത്.അഡിഡാസ് ജബുലാനിയാണ് ലോകകപ്പിലെ ഔദ്യോഗിക പന്ത്.ഏകദേശം 4000 രൂപയാണ് വില. സാധാരണ പന്തുകളെക്കാള്‍ വിലയും വലിപ്പവും കൂടുതലുള്ളവയാണ് ജബുലാനി പന്തുകള്‍. ഇന്ത്യ കളിക്കുന്നില്ലെങ്കില്‍ കളിയിലുടനീളം ഇന്ത്യയുടെ സാന്നിധ്യം ജബുലാനി പന്തുകളിലൂടെയെങ്കിലും ഉറപ്പിക്കാം. ചൈനയിലാണ് നിര്‍മിക്കുന്നതെങ്കിലും ജബുലാനി പന്തുകളില്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ റബ്ബര്‍ ആണ്. ഇന്ത്യന്‍ റബ്ബര്‍ എന്നു പറയുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കോട്ടയം റബ്ബര്‍. കോട്ടയത്ത് റബ്ബറുള്ളത് പാലായിലും. അപ്പോള്‍ പാലായില്‍ റബ്ബര്‍ കൃഷിയുള്ള ‍ഞാനാരായി ?

അല്‍പസമയത്തിനകം ആരംഭിക്കുന്ന പത്തൊന്‍പതാം ലോകകപ്പ് ഫുട്ബോളിനായി ജൊഹനാസ്ബര്‍ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ സന്നിഹിതരായിരിക്കും. അവര്‍ ലോകത്തിന്‍റെ പ്രതീകമാണ്. ലോകമെങ്ങുമുള്ള ടെലിവിഷന്‍ സ്ക്രീനുകള്‍ക്കു മുന്നില്‍ കാത്തിരിക്കുന്ന അനേകം കോടി മനുഷ്യരുടെ പ്രതീകമാണവര്‍. ഇനിയങ്ങോട്ടുള്ള 31 ദിവസങ്ങളിലായി 64 മല്‍സരങ്ങളാണ് നടക്കാനുള്ളത്. 10 സ്റ്റേഡിയങ്ങള്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. 32 രാജ്യങ്ങളില്‍ നിന്നായി 736 താരങ്ങള്‍ കാല്‍പ്പന്തിന്‍റെ ആവേശം ഏറ്റെടുക്കും.

ആതിഥേയ ടീമിന് ഇത് ഫുട്ബോളിലേക്കുന്ന ഉണര്‍വാണ്. ലോക നിലവാരത്തിലുള്ള ഒരു മല്‍സരം കാഴ്ച വയ്‍ക്കാന്‍ ദക്ഷിണാഫ്രിക്കക്ക് ആവുമോ എന്നു കണ്ടറിയണം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പതിനാറാം റാങ്ക് ഉള്ള ദക്ഷിണാഫ്രിക്കക്ക് ലോക റാങ്ക് 83 ആണ്. ബ്രസീല്‍, സ്പെയിന്‍, അര്‍ജന്‍റീന, ഇറ്റലി, ഇംഗ്ലണ്ട്… കപ്പില്‍ മുത്തമിടാനെത്തുന്ന ചുണക്കുട്ടികളോടൊപ്പം ലോകം ഓട്ടം തുടങ്ങുകയാണ്. ഒടുവില്‍ കപ്പ് ചുണ്ടോടു ചേര്‍ക്കാനുള്ള ഭാഗ്യം ആര്‍ക്കാണുണ്ടാവുക ? കളി ആരംഭിക്കുന്നു…

ദക്ഷിണാഫ്രിക്കയില്‍ നിന്നും കിക്ക് ഓഫ് ചടങ്ങ് തല്‍സമയം >>
ഫിഫ വെബ്സൈറ്റ് >>