ആം ആദ്മി: ഒരു താത്വിക അവലോകനം

പറഞ്ഞതുപോലെ താത്വികമായ ഒരു അവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്കെതിരെയും ഞങ്ങളുടെ നേതാവായ അരവിന്ദ് കേജ്‌രിവാളിനെതിരെയും സംഘടിതവും അസംഘടിതവുമായ അനേകം ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരവലോകനത്തിന് ഞാന്‍ ശ്രമിക്കുന്നത്. അരവിന്ദ് കേജ്‌രിവാള്‍ ഞങ്ങളുടെ ദൈവമാണ്. അദ്ദേഹം എന്തു ചെയതാലും അത് രാജ്യത്തെ അഴിമതി തുടച്ചുനീക്കുന്നതിനും സാധാരണക്കാരെയും പാവപ്പെട്ടവരെയും ഉദ്ധരിക്കുന്നതിനും അംബാനിയെ ഒരു പാഠം പഠിപ്പിക്കുന്നതിനും വേണ്ടിയായിരിക്കും എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

പണ്ട് അണ്ണാ ഹസാരെ മഹാത്മാഗാന്ധിയെക്കാള്‍ മഹാനാണെന്നു പറഞ്ഞ് ന്യൂജനറേഷന്‍കാര്‍ ഹസാരെഭക്തിഗാനങ്ങള്‍ പാടി നടന്ന കാലത്ത് അദ്ദേഹം കുഴപ്പക്കാരനാണെന്നും ആ ഗാന്ധിയന്‍ പ്രഭാവം നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടി പോസ്റ്റുകളിപ്പോള്‍ ഹസാരെ ഫാന്‍സ് എന്നെ കൊന്നില്ലന്നേയുള്ളൂ. ഇപ്പോള്‍ ഹസാരെ എവിടെക്കിടക്കുന്നു, അന്നു മെഴുകുതിരി പ്രദക്ഷിണം നടത്തിയ ഫാന്‍സുകാര്‍ എവിടെ കിടക്കുന്നു. അതുപോലെ തന്നെ ആം ആദ്മി പാര്‍ട്ടി ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും കേജ്‌രിവാള്‍ അപകടകാരിയാണെന്നും ചൂണ്ടിക്കാട്ടി പോസ്റ്റിട്ടപ്പോള്‍ ആം ആദ്മി അനുഭാവികള്‍ കൂട്ടത്തോടെ വന്ന് ലാല്‍സലാം, ജയ് ചിഞ്ചോ എന്നൊക്കെ പറയുന്നതുപോലെ #@ യു, #@ യൂ എന്നു മുദ്രാവാക്യം വിളിച്ചു പോയിരുന്നു.

പിന്നീട്, ഞാന്‍ ആം ആദ്മിയെപ്പറ്റി കൂടുതല്‍ പഠിച്ചു, ആഴത്തില്‍ മനസ്സിലാക്കി. കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ ഞാനും ആം ആദ്മിയായി. യേശുക്രിസ്തുവിനെപ്പോലെ മഹാത്മാഗാന്ധിയെപ്പോലെ, മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെപ്പോലെ ലോകത്തെയാകെയും ഇന്ത്യയെ തന്നെയും വഴിനടത്താനുള്ള കാഴ്ചപ്പാടും വിവേകവുമുള്ള മഹാനാണ് അരവിന്ദ് കേജ്‌രിവാള്‍ എന്നു ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ കിടപ്പുമുറി മുതല്‍ ടോയ്‌ലറ്റില്‍ വരെ എല്ലായിടത്തും അദ്ദേഹത്തിന്റെ ചിത്രം വച്ചു ഞാന്‍ പൂജിക്കുന്നുണ്ട്. പറ്റുമ്പോഴൊക്കെ മുദ്രാവാക്യവും വിളിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുക എന്നതാണ് ഞാനുദ്ദേശിക്കുന്നത്.

അദ്ദേഹത്തിനെതിരെ മാധ്യമങ്ങള്‍ ഏറ്റവും ഒടുവിലായി ഉന്നയിക്കുന്നത് ജീവിച്ചിരിക്കുന്ന മൂന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ രക്തസാക്ഷികളാണെന്നു പ്രഖ്യാപിച്ച് അവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു എന്നതാണ്. അഹമ്മദാബാദില്‍ വച്ച് അദ്ദേഹം നാല് വിവരാവകാശ പ്രവര്‍ത്തകര്‍ക്കാണ് അദരാജ്ഞലികള്‍ അര്‍പ്പിച്ചത്. അതില്‍ മുന്നു പേരും ജീവിച്ചിരിക്കുന്നു എന്നതാണ് അംബാനി-കോണ്‍ഗ്രസ്-ബിജെപി പിംപുകളായ മാധ്യമങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നത്. അവര്‍ മരിച്ചോ ജീവിച്ചോ എന്നതാണോ ഇവിടെ പ്രധാനപ്പെട്ട കാര്യം എന്നാണ് എനിക്കു ചോദിക്കാനുള്ളത് ? ആപ്പ് വളരെ പഴക്കമുള്ള ഒരു പാര്‍ട്ടിയല്ല. കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിക്കുമൊക്കെ എത്രയെത്ര രക്തസാക്ഷികളാണുള്ളത് എന്നത് നോക്കണം. രക്തസാക്ഷികളുള്ള പാര്‍ട്ടിക്ക് വോട്ടു കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഞങ്ങളുടെ നേതാവ് ജീവിച്ചിരിക്കുന്നവരെ കൂടി മരിച്ചവരായി പ്രഖ്യാപിച്ച് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുണ്ടെങ്കില്‍ അതിലെന്താണ് ഇത്ര പരിഹസിക്കാനിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് സ്വന്തമായി നാലു രക്തസാക്ഷികള്‍ ഉണ്ടാവുന്നതില്‍ അസൂയയും ഭിതിയും പൂണ്ട കോണ്‍ഗ്രസ്-ബിജെപി-അംബാനി അച്ചുതണ്ട് എന്തും ചെയ്യാന്‍ മടിക്കില്ല എന്നാണ് ഈ വാര്‍ത്തകളില്‍ നിന്നു മനസ്സിലാവുന്നത്.

ആം ആദ്മി ദേശീയ എക്‌സിക്യുട്ടീവ് അംഗമായ അശോക് അഗര്‍വാള്‍ ഞങ്ങളുടെ നേതാവിനെ അപഹസിച്ചു പാര്‍ട്ടി വിട്ടതും ഇതേ വൃത്തികെട്ട മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും എത്രയോ ആളുകള്‍ ഓരോ ദിവസവും വിട്ടുപോകുന്നു. അതൊക്കെ കൊടുത്താല്‍ പോരേ ഈ ചെറ്റകള്‍ക്ക്. ആം ആദ്മി തെരഞ്ഞെടുപ്പ് സീറ്റ് നല്‍കുന്നത് ഉന്നതര്‍ക്കാണെന്നും അതില്‍ സാധാരണക്കാര്‍ തഴയപ്പെടുകയാണെന്നും അശോക് അഗര്‍വാള്‍ ആരോപിച്ചു. പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും പാര്‍ട്ടി ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നുണ്ടെന്നും പറഞ്ഞാണ് അശോക് രാജി വച്ചിരിക്കുന്നത്. ഇത്രകാലം ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടു പോലും ആം ആദ്മി പാര്‍ട്ടിയെപ്പറ്റി ഞാന്‍ മനസ്സിലാക്കിയ അത്ര പോലും അശോക് മനസ്സിലാക്കിയില്ല എന്നതു വേദനാജനകമാണ്. പിന്നെ, കോണ്‍ഗ്രസ്-ബിജെപി-അംബാനി അച്ചുതണ്ട് അശോകിനെയും വിലയ്‌ക്കെടുത്തിട്ടുണ്ടാവും എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

മറ്റൊരു ആരോപണം ബാംഗ്ലൂരില്‍ ഞങ്ങളുടെ നേതാവിനൊപ്പം അത്താഴം കഴിക്കാന്‍ ആളൊന്നിന് 20,000 രൂപ വീതം വാങ്ങുന്നു എന്നുള്ളതാണ്. ഇത് സാധാരണക്കാരുടെ പാര്‍ട്ടിയാണ് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിപിഎമ്മുകാരും കോണ്‍ഗ്രസുകാരുമൊക്കെ ചെയ്യുന്നതുപോലെ വീടുവീടാന്തരം കയറിയിറങ്ങി ബക്കറ്റു പിരിവു നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കാന്‍ ആപ്പ് ശ്രമിക്കുന്നില്ല എന്നത് വളരെ പോസിറ്റീവായ കാര്യമാണ്. രാഹുല്‍ ഗാന്ധിയുടെ കൂടെയോ നരേന്ദ്ര മോദിയുടെ കൂടെയോ അംബാനിയുടെ കൂടെയോ അത്താഴം കഴിക്കാന്‍ ഈ നാട്ടില്‍ എത്ര പേര്‍ക്കു സാധിക്കും എന്നതു നമ്മളാലോചിക്കണം. 20,000 രൂപ കൊടുത്താല്‍ ഏതു ദരിദ്രവാസിക്കും ഞങ്ങളുടെ നേതാവിനോടൊപ്പം അത്താഴം കഴിക്കാം എന്നതിനെക്കാള്‍ വിപ്ലവകരമായി മറ്റെന്താണുള്ളത് ? 20,000 രൂപയൊക്കെ ഇന്നത്തെ കാലത്ത് ഒരു തുകയാണോ. ബാംഗ്ലൂരിലെ ആപ്പിന്റെ സ്ഥാനാര്‍ഥിയും മലയാളിയുമായ മുന്‍ ഇന്‍ഫോസിസ് ബോര്‍ഡ് അംഗവും സാധാരണക്കാരുടെ പ്രതീകവുമായ ബാലകൃഷ്ണനാണ് 20,000 രൂപയ്ക്ക് അരവിന്ദ് കേജ്‌രിവാളിനൊടൊപ്പം ഊണു കഴിക്കാന്‍ 200 പേര്‍ക്ക് അവസരം നല്‍കുന്നത്. കൂലിപ്പണിക്കാരും ചുമട്ടുകാരും ട്രേഡ് യൂണിയന്‍കാരും റിക്ഷാത്തൊഴിലാളികളും ഒക്കെയടങ്ങുന്ന സാധാരണക്കാര്‍ക്ക് ഇതൊരു സുവര്‍ണാവസരമായിരിക്കും എന്നതില്‍ സംശയമില്ല. ഇങ്ങനെയുള്ള പുരോഗമനപരമായ ആശയങ്ങളെപ്പോലും വിമര്‍ശിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടിയെയും നേതാക്കന്‍മാരെയും കരി വാതി തേക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ- #@ യൂ !

അതേ സമയം, ദളിത് സംഘടനകളുടെ കൂട്ടായ്മയായ മഹാരാഷ്ട ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന കൂട്ടായ്മയോടു സഹകരിക്കാമോ എന്നു ചോദിച്ച അബേദ്കറുടെ കൊച്ചുമകനായ പ്രകാശ് അബേദ്കറുടെ ആവശ്യം ആം ആദ്മി പാര്‍ട്ടി നിരസിച്ചതും ചിലര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നുണ്ട്. ആരുമായും സഖ്യം വേണ്ട എന്നതാണ് പാര്‍ട്ടിയുടെ നിലപാട് എന്നു കാണിച്ചാണ് ദളിതരെ അവഗണിച്ചതെന്നിരിക്കെ പാര്‍ട്ടി അംഗം പോലുമല്ലാത്ത മേധാ പട്കറെ ആപ്പ് മുംബൈയില്‍ സ്ഥാനാര്‍ഥിയാക്കി എന്നത് കോണ്‍ഗ്രസ്-ബിജെപി-അംബാനി പിംപുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. എ.കെ.ആന്റണിയെയും വി.എസ്.അച്യുതാനന്ദനെയും ഇറോം ഷര്‍മിളയെയുമൊക്കെ ആപ്പിലേക്കു ക്ഷണിച്ച കേജ്്‌രിവാള്‍ പ്രകാശ് അംബേദ്കറെ അവഗണിച്ചത് സെലബ്രിറ്റികളെ മാത്രം മതി എന്നതുകൊണ്ടാണ് പിംപുകള്‍ പറയുന്നത്. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

അതുപോലെ അനേകം അനേകം നിസ്സാര പ്രശ്‌നങ്ങളില്‍ ആം ആദ്മിയെ കരിവാരി തേക്കാന്‍ കോണ്‍ഗ്രസ്-ബിജെപി-അംബാനി അച്ചുതണ്ടിന്റെ ഭാഗമായ മാധ്യമങ്ങള്‍ കുല്‍സിത ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ചടങ്ങിന് 13 ലക്ഷം രൂപ ചിലവഴിച്ചു എന്നതും അതില്‍ പകുതിയും സത്യപ്രതിജ്ഞയുടെ പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നെന്നും ചിലര്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചു കണ്ടെത്തി വാര്‍ത്ത കൊടുത്തു. ഇതൊക്കെ ഒരു വാര്‍ത്തയാണോ ? അല്ലെങ്കിലും ആം ആദ്മി പാര്‍ട്ടിക്കും നേതാക്കന്‍മാര്‍ക്കുമെതിരെ വിവരങ്ങള്‍ ശേഖരിക്കാനായി വിവരാവകാശനിയമം ദുരുപയോഗിക്കുന്നത് മര്യാദയാണോ ?

ആം ആദ്മി വെബ്‌സറ്റില്‍ കൊടുത്ത ഇന്ത്യയുടെ ഭൂപടത്തില്‍ കശ്മീരിന്റെ പല ഭാഗങ്ങളും പാകിസ്ഥാന്റെ ഭാഗമായി കാണിച്ചത് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസ്-ബിജെപി-അംബാനി പിംപുകള്‍ വലിയ വിവാദമാക്കിയിരുന്നു. ഇവിടെ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഇത് സാധാരണക്കാരുടെ പാര്‍ട്ടിയാണ് എന്നതാണ്. ഇന്നാട്ടിലെ എത്ര സാധാരണക്കാര്‍ക്ക് ഇന്ത്യയുടെ മാപ്പ് കൃത്യമായി വരയ്ക്കാനറിയാം എന്നു ഞാന്‍ ചോദിക്കുകയാണ് ? ഭരണഘടന, നിയമങ്ങള്‍, ചട്ടങ്ങള്‍, രാഷ്ട്രീയമര്യാദ, മകനേ ഇതിന്ത്യയുടെ ഭൂപടം തുടങ്ങിയ അനേകം വിഷയങ്ങളില്‍ മറ്റു പാര്‍ട്ടികളെക്കാള്‍ വ്യത്യസ്തമായ നിലപാടുകളാണ് ആപ്പ് ഇതുവരെ എടുത്തിട്ടുള്ളത് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

കേജ്‌രിവാളിന്റെ സ്വകാര്യവിമാനയാത്രയുമായി ബന്ധപ്പെട്ടാണ് മറ്റൊരു വിവാദം. സാധാരണക്കാരുടെ പ്രതിനിധിയാണ് അദ്ദേഹം എന്നിരിക്കെ അദ്ദേഹം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നമ്മുടെ തലയ്ക്കു മീതെ പറക്കുന്നുണ്ടെങ്കില്‍ അത് സാധാരണക്കാരുടെ വിജയമാണ് എന്നുറച്ചു പറയാന്‍ എനിക്ക് അഭിമാനമയുള്ളൂ. ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ ചാര്‍ട്ടേര്‍ഡ് വിമാനം ഉപയോഗിക്കുന്നതിനെ എതിര്‍ക്കുമ്പോള്‍ തന്നെ സ്വന്തം നിലയ്ക്ക് ചാര്‍ട്ടേര്‍ഡ് വിമാനം ഉപയോഗിക്കുകയും സാധാരണക്കാരന്റെ പ്രതീകമായി നിലകൊള്ളാന്‍ കഴിയുന്നതും ഈ നാട്ടിലെ കൂലിപ്പണിക്കാരും ചുമട്ടുകാരും ട്രേഡ് യൂണിയന്‍കാരും റിക്ഷാത്തൊഴിലാളികളും ഒക്കെയടങ്ങുന്ന സാധാരണക്കാരുടെ വിജയമാണ് എന്നു നിസ്സംശയം പറയാം.

കേജ്‌രിവാള്‍ തന്റെ അഭിമുഖത്തിലെ ഏതൊക്കെ ഭാഗങ്ങള്‍ എങ്ങനെയൊക്കെ നല്‍കണമെന്നു പറഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തകനെ സ്വാധീനിക്കുന്ന ഒരു വിഡിയോ യൂ ട്യൂബില്‍ പ്രചരിക്കുന്നുണ്ട്. ആ വിഡിയോ ചിത്രീകരിച്ചവരും പ്രചരിപ്പിച്ചവരും കോണ്‍ഗ്രസ്-ബിജെപി-അംബാനി പിംപുകളാണെന്നത് പ്രത്യേകം എടുത്തു പറയുന്നില്ല. മാധ്യമങ്ങള്‍ കൂട്ടത്തോടെ ആം ആദ്മിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിക്കുമ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകനെ സ്വാധീനിക്കാന്‍ കേജ്‌രിവാളിനു കഴിയുന്നുണ്ടെങ്കില്‍ അത് മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണ് എന്നുറപ്പിച്ചു പറയാം.

ഏറ്റവും ഒടുവിലായി കേജ്‌രിവാള്‍ ഏകാധിപതിയാണ് എന്നുള്ള ആരോപണം. കുറെക്കാലമായി ഇതു കേള്‍ക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം പരിഗണിക്കാതെ കേജ്‌രിവാള്‍ വളരെ ഏകാധിപത്യപരമായി സ്ഥാനാര്‍ഥിനിര്‍ണയം നടത്തുന്നു എന്നാരോപിച്ച് ഒരു സംഘം ആം ആദ്മി പ്രവര്‍ത്തകര്‍ ദൈവതുല്യനായ നേതാവിന്റെ വീടിനു മുന്നില്‍ പ്രതിഷേധിക്കുക വരെ ചെയ്തു. ഇതിനു പിന്നിലും കോണ്‍ഗ്രസ്-ബിജെപി-അംബാനി അച്ചുതണ്ടാണെന്ന് വിവരമുള്ള ആര്‍ക്കും മനസ്സിലാവും. അല്ലെങ്കിലും ഇത്രകാലം ഇവിടെ വിവിധ പാര്‍ട്ടികള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചിട്ട് എന്തു നേടി എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ആ സാഹചര്യത്തില്‍ ഏകാധിപതിയായ ഒരു നേതാവുള്ള പാര്‍ട്ടിക്ക് ഭാരതത്തിന്റെ ഭാവിയില്‍ വലിയ സാധ്യതയാണുള്ളത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആം ആദ്മി പാര്‍ട്ടിയിലുള്ള എന്റെ വിശ്വാസവും അരവിന്ദ് കേജ്‌രിവാള്‍ എന്ന അവതാരപുരുഷനോടുള്ള ഭക്തിയും അണുവിട കുറയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും മുകേഷ് അംബാനിയും കൂടി ഒരുമിച്ചു വന്നു കാലുപിടിച്ചാലും ഇല്ല. അതാണ് സാധാരണക്കാരന്റെ പവര്‍.

ജയ് ചിഞ്ചോ… അല്ല, #@ യു ഓള്‍ !

അഭ്യാസം:-
ബ്രാക്കറ്റില്‍ നിന്നു ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.

‘#@ യൂ’ എന്നതുകൊണ്ട് കവി എന്താണുദ്ദേശിച്ചിരിക്കുന്നത് ?
(ലവ് യു, കിസ്സ് യു, കില്‍ യു, ഫക്ക് യു, മിസ്സ് യു)

ആഗോളവല്‍ക്കരണവും ആത്മഹത്യയും

കൊലപാതകവും ആത്മഹത്യയും തമ്മില്‍ ചില ഗ്രാമര്‍ വ്യത്യാസങ്ങള്‍ മാത്രമേയുള്ളൂ.ജീവന്‍ സ്വന്തമായാലും മറ്റൊരാളുടെ ആയാലും അത് സൃഷ്ടിച്ചത് നമ്മളാരുമല്ല എന്നതിനാല്‍ സംഹരിക്കാനും നമുക്കാര്‍ക്കും അവകാശമില്ല. കൊലപാതകത്തെ സംബന്ധിച്ച് ആര്‍ക്കും ഒരു എതിരഭിപ്രായമില്ലെങ്കിലും ആത്മഹത്യയുടെ കാര്യത്തില്‍ അങ്ങനെയല്ല. ആത്മഹത്യ ചെയ്യുന്നവര്‍ പണ്ടൊക്കെ മോശക്കാരായിരുന്നു. കത്തോലിക്കാസഭ തെമ്മാടിക്കുഴി എന്നു പേരിട്ട പ്രത്യേകസ്ഥലത്തായിരുന്നു അത്തരക്കാരെ സംസ്കരിച്ചിരുന്നതു പോലും. പിന്നെ കൂടുതലാളുകളും തെമ്മാടിക്കുഴിയിലായിപ്പോകും എന്നതിനാലാവണം ആ കുഴി ക്യാന്‍സല്‍ ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി വിഭാവനം ചെയ്ത സമത്വം സെമിത്തേരിയിലെങ്കിലും നടപ്പായി.

ഇന്നിപ്പോള്‍ സ്ഥിതി മറിച്ചാണ്. ആത്മഹത്യ ചെയ്യുന്നവന് പെണ്ണുകേസുമായോ അത്തരം ഏതെങ്കിലും കേസുകളുമായോ ബന്ധമില്ലെങ്കില്‍, ബ്ലേഡ്-ബാങ്ക്- കടം- കര്‍ഷകന്‍ എന്നീ ഏതെങ്കിലും ടാഗുകള്‍ യോജിക്കുന്നവനാണെങ്കില്‍ അതൊരു വിശുദ്ധ ആത്മഹത്യയായി കണക്കാക്കപ്പെടും. ആഗോളവല്‍ക്കരണത്തിന്‍റെ (അത് ഇതുവരെ കഴിഞ്ഞില്ലേ ?) രക്തസാക്ഷികളായി അവര്‍ എണ്ണപ്പെടും.

ഇപ്പോള്‍ ഇതു പറയാന്‍ എന്താണ് കാരണമെന്നു ചോദിച്ചാല്‍ ആമിര്‍ ഖാന്‍ നിര്‍മിച്ച് അനുഷ റിസ്‍വി എഴുതി സംവിധാനം ചെയ്ത പീപ്ലി ലൈവ് എന്ന സിനിമ വിദര്‍ഭയിലെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആത്മാക്കളോടുള്ള വെല്ലുവിളിയാണെന്ന കര്‍ഷകനേതാക്കളുടെ ആഹ്വാനവും പ്രതിഷേധവും ആത്മഹത്യാഭീഷണികളുമൊക്കെയാണ്. പീപ്ലി ലൈവ് ഒരു നല്ല സിനിമയാണെന്നാണ് എന്‍റെ അഭിപ്രായം. കര്‍ഷക ആത്മഹത്യകളെ വെറും വാര്‍ത്തയായി വായിച്ചുതള്ളിയ ജനങ്ങളെ കൂടുതല്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു നല്ല സിനിമയാണ് പീപ്ലി ലൈവ്.

ആത്മഹത്യ ചെയ്യുന്ന പാവപ്പെട്ട കര്‍ഷകരെ ആക്ഷേപിക്കുകയാണത്രേ ഈ ചിത്രം. ആത്മഹത്യ മഹത്തരും സിനിമ മോശവുമാണെന്നു വരുത്തിത്തീര്‍ത്താല്‍ ഭാവിയില്‍ ആത്മഹത്യകളുടെ വിശുദ്ധിയെ ആരും ചോദ്യം ചെയ്യില്ല. കര്‍ഷകരല്ല പ്രതിഷേധിക്കുന്നത്, അവരുടെ നേതാക്കളാണ് എന്നതാണ് ശ്രദ്ധേയം. സിനിമയിലും ലോക്കല്‍ നേതാക്കളെ ആവശ്യത്തിനു ചൊറിയുന്നുണ്ടല്ലോ. എന്തായാലും മുടക്കിയതിന്‍റെ അനേകം അനേകം മടങ്ങ് സമ്പാദിച്ച് പീപ്ലി ലൈവ് ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്.

നഷ്ടപരിഹാര തുക വാങ്ങുന്നതിനു വേണ്ടി ആത്മഹത്യക്കു തുനിയുന്ന കര്‍ഷകനെ ചിത്രീകരിക്കുക വഴി സിനിമ കര്‍ഷകരെ അപമാനിച്ചു എന്നാണ് വിദര്‍ഭ ജനാന്ദോഷന്‍ സമിതി ആരോപിച്ചിരിക്കുന്നത്. സിനിമയ്‍ക്കു വിലക്കേര്‍പ്പെടുത്തണമെന്നാണ് സമിതിയുടെ ആവശ്യം. ആഗോളവല്‍ക്കരണത്തിന്‍റെ ഫലമായി ആത്മഹത്യക്കു പ്രേരിപ്പിക്കപ്പെട്ട കര്‍ഷകരുടെ ആത്മാക്കളോട് നീതികേടു കാട്ടുന്നതാണത്രേ സിനിമ. ചിത്രം സെന്‍സര്‍ ചെയ്തവര്‍ക്കെതിരെയും കടുത്ത വിമര്‍ശനങ്ങളുണ്ട്. അത്മഹത്യയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഈ പഴയ ബുദ്ധി രാജ്യത്തിനോ വിദര്‍ഭയിലെ പ്രശ്നങ്ങള്‍ക്കോ ഒരു പരിഹാരമല്ല എന്നത് നേതാക്കന്‍മാരും മനസ്സിലാക്കുന്നില്ല. സിനിമയ്‍ക്കപ്പുറം രാഷ്ട്രീയക്കാരും നേതാക്കളും മുതലെടുക്കുന്ന ഈ അത്മഹത്യാ മാര്‍ക്കറ്റിങ് ചര്‍ച്ച ചെയ്യപ്പെടുന്നില്ലെങ്കില്‍ കര്‍ഷകന്‍റെ അവസാനത്തെ ആശ്രയമായി ഇനിയും ആത്മഹത്യകള്‍ അരങ്ങേറും.

വിദര്‍ഭയിലേക്കൊന്നും പോകേണ്ട, കേരളത്തില്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്കെടുത്താല്‍ തന്നെ സംഗതിയുടെ ഒരു കിടപ്പ് മനസ്സിലാവും. മാനംകാക്കല്‍ കൊലപാതകങ്ങളെ വിമര്‍ശിക്കുകയും മാനം പോകാതിരിക്കാന്‍ വേണ്ടി ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ചെയ്യുന്ന മാന്യന്‍മാര്‍ മഹത്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നതാണ് നമ്മള്‍ കണ്ടത്. ആത്മഹത്യ ചെയ്യുന്നവന് ബാങ്ക് ലോണ്‍ ഉണ്ടെങ്കില്‍ വാര്‍ത്ത എല്ലാ പത്രങ്ങളുടെയും ഒന്നാം പേജില്‍ വരും. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. കര്‍ഷകനാണെങ്കില്‍ കടം കയറി നാറുന്നതിനെക്കാള്‍ നല്ലത് അന്തസ്സായി ആത്മഹത്യ ചെയ്യുന്നതാണ് എന്ന സന്ദേശമാണ് ഇതെല്ലാം കൂടി നല്‍കുന്നത്.

ആത്മഹത്യ ചെയ്യുന്നത് ആരായാലും അയാള്‍ തെറ്റുകാരനാണ് എന്നാണ് എന്‍റെ അഭിപ്രായം. എന്നാല്‍, ആ മാനസികാവസ്ഥയിലേക്കു നയിക്കുന്നവര്‍ കൂടുതല്‍ തെറ്റുകാരാണ്. ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന ജീവിതസാഹചര്യങ്ങള്‍ എന്നൊന്നില്ല. കാരണം, ഓരോരുത്തരും ആത്മഹത്യ തിരഞ്ഞെടുക്കുന്നത് ഓരോ സാഹചര്യങ്ങളിലാണ്. വെറേ വല്ലവരുമായിരുന്നെങ്കില്‍ 100 വട്ടം ആത്മഹത്യ ചെയ്തേനെ എന്നു ചിലര്‍ ചില സാഹചര്യങ്ങളെ വിശേഷിപ്പിക്കുന്നതു കേട്ടിട്ടുണ്ട്. അത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് തന്നെയാണ് ജീവിതവിജയത്തിനുള്ള പ്രധാന ആയുധം.

ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് ഏറ്റവുമധികം ചീത്തപ്പേരുണ്ടാക്കിയിട്ടുള്ളത് ആത്മഹത്യാപ്രവണതയയും ആത്മഹത്യയെ മഹത്വവല്‍ക്കരിച്ചു ജീവിക്കുന്ന ഇത്തരം കര്‍ഷനേതാക്കളുമാണ്. ആത്മഹത്യകള്‍ക്കു പരിഹാരം കാണാനല്ലാതെ ഈ അത്മഹത്യകളെ ഉപയോഗിച്ച് എന്തു നേടാമെന്നും കൂടുതല്‍ ആത്മഹത്യാസ്കാഡുകളെ ഒരുക്കി എങ്ങനെ വിലപേശാമെന്നും ആലോചിക്കുന്ന ബുദ്ധിയുടെ അപകടം കര്‍ഷകര്‍ തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. സിനിമയല്ല അപമാനകരം, അതു നല്‍കുന്ന സന്ദേശം പുതിയ ചിന്തകള്‍ക്കു തുടക്കമിടുമോ എന്ന ചിലരുടെ ആശങ്കയാണ്.

ഐപിഎല്‍ ചോദ്യപേപ്പര്‍

കേരളത്തിന്റെ ഐപിഎല്‍ ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിന് കേരളാ ഐപിഎല്‍ പ്ളേയേഴ്സ് ട്രേഡ് യൂണിയന്റെ നിര്‍ദേശപ്രകാരം പിഎസ്സി പ്രത്യേക പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പര്‍ എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് ആരാധകര്‍ക്കു വേണ്ടി ഞാന്‍ ചോര്‍ത്തിയെടുത്തിരിക്കുന്നു. ഇനി ഇതിന്റെ ഭവിഷ്യത്തുകള്‍ എന്തൊക്കെയായിരിക്കുമെന്ന് എനിക്കറിയില്ല. എന്തായാലും ഈ ചോദ്യപേപ്പര്‍ വായിച്ച് ഉത്തരങ്ങള്‍ നേരത്തേ മനസ്സിലാക്കി കേരളത്തിന്റെ ഐപിഎല്‍ ടീമില്‍ അംഗത്വം നേടാന്‍ എല്ലാവരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.

കേരളാ ഐപിഎല്‍ ചോദ്യപേപ്പര്‍
(എല്ലാ ഉത്തരങ്ങള്‍ക്കും 5 മാര്‍ക്ക് വീതം)

1. ക്രിക്കറ്റില്‍ ആദ്യത്തെ സിക്സര്‍ അടിച്ച കളിക്കാരന്റെ ഭാര്യയുടെ വീടിരിക്കുന്ന സ്ഥലത്തിന് ഒരു ഇരട്ടപ്പേരുണ്ട്. എന്താണത് ?

2. ക്രിക്കറ്റു കളിക്കുമ്പോള്‍ വെയിലടിച്ചു പൊള്ളാതിരിക്കുന്നതിനു വേണ്ടി കളിക്കാര്‍ ദേഹത്തു തേയ്ക്കുന്ന സ്നോസെം ഏത് രാജ്യത്താണ് ഉണ്ടാക്കുന്നത് ?

3. ടിവിയിലെ ആദ്യത്തെ ക്രിക്കറ്റ് ലൈവ് സംപ്രേഷണത്തിനിടയില്‍ എത്ര ബ്രേക്കുകള്‍ ഉണ്ടായിരുന്നു ?

4. ക്രിക്കറ്റ് കളി നടക്കുമ്പോള്‍ മഴ പെയ്താല്‍ ഗ്രൌണ്ട് മൂടാനുപയോഗിക്കുന്ന ടാര്‍പോളിന്‍ എത്ര അടി നീളവും വീതിയുമുള്ളതാണ് ?

5. ക്രിക്കറ്റ് ബാറ്റ് നിര്‍മിക്കാനുപയോഗിക്കുന്ന മരത്തിന് 1980കളില്‍ വ്യാപകമായി പിടിപെട്ട രോഗം എന്താണ് ?

6. ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുമ്പോള്‍ നിലം നികത്തുന്ന എന്‍ജിന്‍ വണ്ടിയുടെ സ്പെയര്‍ പാര്‍ട്സില്‍ ഇപ്പോള്‍ കിട്ടാനില്ലാത്തത് ഏതാണ് ?

7. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സാധാരണ വളര്‍ത്തുന്ന പുല്ലിന് നല്ല വളമായി ഉപയോഗിക്കാവുന്നത് എന്താണ് ?

8. 1994ലെ വേള്‍ഡ് കപ്പില്‍ കടുത്ത ജലദോഷവും തുമ്മലും പിടിപെട്ട ന്യൂസീലാന്‍ഡ് താരം ആരാണ് ?

9. ബൌള്‍ ചെയ്യുമ്പോള്‍ കളിക്കാരന്റെ ശരീരത്തിലെ ഏതു ഭാഗത്താണ് ഏറ്റവുമധികം രക്തയോട്ടം ഉണ്ടാകുന്നത് ?

10. ഫീല്‍ഡിങ്ങിലുള്ള കളിക്കാരന്‍ ഒരു ബോള്‍ ക്യാച്ച് ചെയ്യുന്നതിനു 3 സെക്കന്‍ഡ് മുമ്പ് അയാളുടെ നെഞ്ചിടിപ്പ് എത്രയായിരിക്കും ?

11. തേര്‍ഡ് അംപയറുടെ ശാസ്ത്രീയനാമം എന്താണ് ?

12. കളിക്കിടെ ഗ്രൌണ്ടിലേക്കിറങ്ങുന്ന പെണ്ണുങ്ങള്‍ കളി കഴിഞ്ഞ് വീട്ടില്‍ ചെയ്യുമ്പോള്‍ എന്തു സംഭവിക്കും ?

13. കമന്റേറ്റര്‍മാര്‍ക്ക് മൂന്നരയുടെ ചായയോടൊപ്പം സാധാരണ നല്‍കാറുള്ള കടി ഏതാണ് ?

14. ബാറ്റ് കൊണ്ട് ബോളിനെ അടിക്കുമ്പോള്‍ ആ ബോള്‍ സ്പീഡില്‍ തെറിച്ചു പോകുമെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ആരാണ് ?

15. ബിസിസിഐ പ്രസിഡന്റിന് ഐസിഐസിഐയുള്ളത് ഏത് തരം അക്കൌണ്ടാണ് ?

ഇനിയുള്ള ചോദ്യങ്ങള്‍ കളിക്കാരുടെ ന്യൂമറിക്കല്‍ എബിലിറ്റിയും ലോജിക്കല്‍ റീസണിങ് ശേഷിയും പരിശോധിക്കാനുള്ളതാണ്. അതുകൊണ്ട് ബുദ്ധിപൂര്‍വം ആലോചിച്ച് തന്ത്രപൂര്‍വം മാത്രമേ ഉത്തരങ്ങള്‍ എഴുതാവൂ (എല്ലാ ഉത്തരങ്ങള്‍ക്കും 10 മാര്‍ക്ക് വീതം).

16. ഒരു ഡേനൈറ്റ് കളി ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്നു എന്നു കരുതുക. കളി തുടങ്ങുന്നതിനും അവസാനിക്കുന്നതിനുമിടയ്ക്ക് അംപയര്‍ 12 തവണ മൂത്രമൊഴിക്കാന്‍ പോയി. കളി രാത്രി 11 മണിയോടെ അവസാനിച്ചു. അങ്ങനെയാണെങ്കില്‍ അംപയര്‍ ഷുഗറിന് കഴിക്കുന്ന ഗുളിക ഏതായിരിക്കും ?

17. ഒരു ബൌളര്‍ തന്റെ ആദ്യത്തെ 5 ഓവറുകള്‍ക്ക് വഴങ്ങിയ റണ്‍സ് യഥാക്രമം 12, 34, 10, 8, 14 എന്നിങ്ങനെയാണെങ്കില്‍ അയാളുടെ പത്താമത്തെ ഓവറില്‍ നാലാമത്തെ ബോള്‍ ഫോര്‍ ആയിരിക്കുമോ സിക്സ് ആയിരിക്കുമോ ?

18. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ച ഒരു പന്ത് ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഗാലറിയിലെ നാലാമത്തെ നിരവരെ പോയെങ്കില്‍ സച്ചില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ അടിക്കുന്ന ഒരു പന്ത് ദില്ലിയെ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിന്റെ എവിടം വരെ പോകും ?

19. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന് 12 വയസ്സുള്ളപ്പോള്‍ പാക്കിസ്ഥാന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന് 16 വയസ്സായിരുന്നു എന്നു കരുതുക. ഇന്ത്യന്‍ ടീം ക്യാപ്റ്റന്റെ മുപ്പതാം പിറന്നാള്‍ അടുത്ത ബുധനാഴ്ചയാങ്കില്‍ ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്റെ കാറിന്റെ നമ്പര്‍ എത്രയാണ് ?

20. 50 ഓവര്‍ വീതമുള്ള മാച്ചില്‍ കളി തീരുമ്പോള്‍ ബാറ്റിങ് ടീമിലെ 11 പേരും ഔട്ടായെകില്‍ 79 ഓവര്‍ ഉള്ള കളിയില്‍ ടീമില്‍ നിന്നും എത്ര പേര്‍ ഔട്ടായേനെ ?

(ഈ പരീക്ഷയില്‍ എല്ലാ ഉത്തരങ്ങളും ശരിയായി എഴുതുന്നവര്‍ക്ക് യൂണിയന്‍ ഓഫിസില്‍ വച്ച് റിഫ്രഷിങ് കോഴ്സിനു ശേഷം മാത്രമേ ഇന്റര്‍വ്യൂ ഉണ്ടായിരിക്കുകള്ളൂ)

കാവ്യയും നിഷാലും പിരിയുന്നു ?

ഓരോ നടിയും വിവാഹിതയാകുമ്പോഴും മലയാളി പ്രേക്ഷകര്‍ നിരാശപ്പെടുകയാണ് പതിവ് എന്നാല്‍ അവിശ്വസനീയമായ ഈ വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുകയാണ്. അടുത്തിടെ വിവാഹിതയായ കാവ്യ മാധവനും നിഷാല്‍ ചന്ദ്രയും വിവാഹമോചനത്തിന്റെ വഴിയിലാണ് എന്നതാണ് പുതിയ വിവരം. കാവ്യയുടെ മധുവിധുവിന്റെ വിശേഷങ്ങള്‍ പോലും മാധ്യമങ്ങള്‍ ആഘോഷിച്ചു തീരും മുമ്പേ ഇത്തരമൊരു വിവരം തീര്‍ത്തും അവിശ്വസനീയവും അമ്പരപ്പുളവാക്കുന്നതുമായിരിക്കും.
[smartads]
വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങളുമായി കാവ്യ അഭിഭാഷകനെ സന്ദര്‍ശിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്. വിവാഹത്തിനു മുമ്പേ പൊരുത്തക്കേടുകള്‍ പ്രകടമായിരുന്ന ഇവര്‍ക്കിടയിലെ ആശയക്കുഴപ്പങ്ങള്‍ മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിച്ച് വിവാഹത്തിലെത്തിക്കുകയായിരുന്നത്രേ. തന്റെ വിവാഹക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കാവ്യ അവസാനഘട്ടത്തില്‍ വിവാഹത്തില്‍ നിന്നു പിന്മാറാനാവാതെ പൊരുത്തപ്പെടുകയായിരുന്നെന്നത്രേ. എന്നാല്‍, വിവാഹശേഷം പൊരുത്തക്കേടുകള്‍ ക്ളൈമാക്സിലേക്കു നീങ്ങിയതോടെ ഇരുവരും വേര്‍പിരിയാമെന്നു തീരുമാനിക്കുകയായിരുന്നെന്നും വിശ്വസനീയമായ കേന്ദ്രങ്ങള്‍ പറയുന്നു.

ഇക്കാര്യത്തില്‍ ഇരുകുടുംബങ്ങളുടെയും ഭാഗത്തു നിന്ന് ഒരു വിശദീകരണം ലഭ്യമായിട്ടില്ല. ചില ഗോസിപ്പുകള്‍ രസമാണ്. എന്നാല്‍ ഇത്തരം ചിലത് ഒരിക്കലും സത്യമാവരുതേ എന്നാഗ്രഹിക്കാനാവും നമുക്കിഷ്ടം. എന്നാല്‍, പറഞ്ഞു കേട്ട വിവരങ്ങളുടെയും ലഭ്യമായ സൂചനകളുടെയും അടിസ്ഥാനത്തില്‍ വെറുമൊരു ഗോസിപ്പിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു.

അപ്‍ഡേറ്റ്-
ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് കാവ്യയുടെ വീട്ടുകാര്‍ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ്. പ്രധാനമാധ്യമങ്ങളും ചാനലുകളും വെബ്‍സൈറ്റുകളും കാവ്യ വിമാഹമോചനത്തിനായി അഭിഭാഷകനെ സമീപിച്ചു എന്നും ഒരു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ വിവാഹമോചനത്തിനു ഫയല്‍ ചെയ്യാനാവൂ എന്ന് അഭിഭാഷകന്‍ പറഞ്ഞു എന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍, വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി തങ്ങള്‍ കോടതിയെ സമീപിക്കുകയോ അഭിഭാഷകനെ കാണുകയോ ചെയ്തിട്ടില്ലെന്ന് രക്ഷകര്‍ത്താക്കള്‍ വ്യക്തമാക്കി. എന്നാല്‍ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും വീട്ടുകാര്‍ പറഞ്ഞു.

പരിഹരിക്കാന്‍ വയ്യാത്തെ പ്രശ്നങ്ങളാണെങ്കില്‍ അപ്പോള്‍ വേണ്ടത് ചെയ്യും. കേരളത്തിലെ മാധ്യമങ്ങളില്‍ നിന്ന് മൂടിവയ്ക്കേണ്ട യാതൊരു രഹസ്യങ്ങളും കാവ്യയുടെ ജീവിതത്തിലില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

” ഒരു സായാഹ്നപത്രത്തില്‍ കാവ്യ ആത്മഹത്യക്കു ശ്രമിച്ചുവെന്ന് വാര്‍ത്ത കണ്ട് പരിഭ്രാന്തരായി ഞങ്ങളുടെ ബന്ധുക്കള്‍ നീലേശ്വരത്തു നിന്നു വിളിച്ചു. എന്തു മറുപടിയാണ് ഞങ്ങള്‍ അവര്‍ക്കു നല്‍കുക ? എന്റെ മകള്‍ എറണാകുളത്തെ വീട്ടിലുണ്ട്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്ക് എന്താണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നെങ്കിലും കേള്‍ക്കാമായിരുന്നു -കാവ്യയുടെ അമ്മ ശ്യാമള പറഞ്ഞു.
-മനോരമ

Related Posts:-
ഇന്നു പ്രതിഷേധം, കരിദിനം

എത്ര മനോഹരമായ ആചാരങ്ങള്‍ !!

ഇത്രയും ആളുകള്‍ ഒരുമിച്ചു റയില്‍വേ പാളത്തിലേക്ക് അപ്പിയിടുകയാണല്ലോ എന്നാണ് ഞാനും ആദ്യം വിചാരിച്ചത്. അമേരിക്കയിലെ ഓറഞ്ച് കൌണ്ടിയില്‍ നടക്കുന്ന അതിമനോഹരമായ ഒരാചാരമാണിത് എന്നറിഞ്ഞപ്പോള്‍ സന്തോഷമായി. അടുത്ത വര്‍ഷം ദേ ഇവരുടെ കൂടെ എവിടെപ്പോയി കുണ്ടി കാണിക്കണം എന്നു വിചാരിച്ചു. കൂടെ നില്‍ക്കുന്ന പെണ്ണുങ്ങളെയും മറ്റും കണ്ടപ്പോള്‍ തോന്നി, അല്ലെങ്കില്‍ അന്ന് അവിടുത്തെ ലോക്കല്‍ ട്രെയിനില്‍ സീസണ്‍ ടിക്കറ്റെടുത്ത് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാമെന്ന്. തമിഴ്നാട്ടിലായിരുന്നെങ്കില്‍ ഇതിനെ കുണ്ടി കൊണ്ടാട്ടം എന്നു വിളിച്ചേനെ.

ലൊസാഞ്ചലസിനു സമീപമുള്ള ഓറഞ്ച് കൌണ്ടിക്കു സമീപം (ഓറഞ്ച് കുണ്ടി എന്നു പറഞ്ഞാലും മതി) ലഗൂണ നിഗ്വേല്‍ എന്ന സ്ഥലത്തുള്ളവരാണത്രേ ഈ കുണ്ട്യാധിഷ്ഠിത ആചാരത്തിനു പിന്നില്‍. മൂണിങ് ഓഫ് ദി ട്രെയിന്‍ എന്നാണ് അവിടെ ഇതിനു പറയുന്നത്. എല്ലാ വര്‍ഷവും ജൂലൈയിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ഈ ആചാരം ഇവിടെ നടത്തുന്നത്. അതിനു പിന്നില്‍ ഒരു കഥയുമുണ്ട്. പണ്ട്, എന്നു വച്ചാല്‍ 1979ല്‍ അവിടെ ഒരു ചേട്ടായി നാട്ടുകാര്‍ക്ക് ഒരു ഓഫര്‍ വച്ചു. പുറത്തുപോയി ട്രെയിന്‍ കടന്നുപോവുമ്പോള്‍ നഗ്നമായ കുണ്ടി പ്രദര്‍ശിപ്പിക്കുന്ന എല്ലാവര്‍ക്കും ഓരോ പെഗ് ഫ്രീ. ഇതിനെക്കാള്‍ നല്ല കാരണം വേറെയുണ്ടോ ?

അന്നു മുതല്‍ എല്ലാ വര്‍ഷവും ഇവിടെ ഈ പരിപാടി നടന്നുവരുന്നു. രാവിലെ മുതല്‍ റയിലേവേ ട്രാക്കിനടുത്തുള്ള കമ്പിവലയില്‍ കുണ്ടി മുട്ടിച്ചുകൊണ്ട് ആളുകള്‍ക്കു നില്‍ക്കാം. ട്രെയിന്‍യാത്രക്കാരെ നോക്കി കൈവീശിക്കാണിക്കാം. കൊള്ളാം അല്ലേ ?

ഈ വര്‍ഷം ഇന്നലെ ആയിരുന്നു ആ പരിപാടി. പക്ഷെ, വൃത്തികെട്ട പോലീസുകാര്‍ പരിപാടിക്കു നിരോധനം ഏര്‍പ്പെടുത്തിയതാണ് ഏറ്റവും ദുഖകരമായ സംഭവം. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 10,000 ആളുകള്‍ പങ്കെടുത്ത പരിപാടിയാണിത് എന്നോര്‍ക്കണം. കഴിഞ്ഞ വര്‍ഷം അവിടെ നടക്കാത്തതായി ഒരു അനാശാസ്യവും അക്രമവും ബാക്കിയില്ല എന്നതിനാലാണ് പരിപാടി നിരോധിച്ചതെന്നു പറയുന്നു. നിരോധനം ഉണ്ടായിട്ടും ഈ വര്‍ഷം ഏതാണ്ട് പത്തു മൂന്നൂറു പേര് പങ്കെടുത്ത് കുണ്ടികളാല്‍ ട്രെയിനുകളെ അനുഗ്രഹിച്ചു.

ഇതെല്ലാം കണ്ടപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു. നാട്ടിലെ ആകെയുള്ള ലേഡീസ് ഹോസ്റ്റലിലെ പെണ്ണുങ്ങള്‍ വൈകിട്ട് കുളി കഴിഞ്ഞ് തുണി അലക്കി വിരിക്കാനായി ടെറസിലേക്കു വരുന്ന സമയത്ത് ഇടവഴിയില്‍ ഉടുമുണ്ടുപൊക്കിയും സിബ് അഴിച്ചുമൊക്കെയായി നില്‍ക്കുന്ന എത്രയോ ചെറുപ്പക്കാര്‍. ഓരോ നാട്ടിലും ഓരോരോ ആചാരങ്ങള്‍ !!

ഡിസ്ക്ളെയിമറുകള്‍:-

ഈ പോസ്റ്റില്‍ റയില്‍വേ, റയില്‍വേ പാളം ട്രെയിന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് അതുമായി ബന്ധപ്പെട്ട ആളുകളെ അപമാനിക്കാന്‍ വേണ്ടിയല്ല.

തമിഴ്നാട്, കൊണ്ടാട്ടം തുടങ്ങിയ കാര്യങ്ങള്‍ തമിഴന്‍മാരെ ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല.

കുണ്ടി എന്ന വാക്കുപയോഗിക്കേണ്ടി വന്നതില്‍ കുണ്ടിയുള്ള എല്ലാവരോടും ഞാന്‍ പരസ്യമായി മാപ്പു ചോദിക്കുന്നു.

എടിഎമ്മില്‍ നിന്നു കാശടിച്ചുമാറ്റാനുള്ള എളുപ്പവഴി

കാശ് എവിടെ നിന്നെങ്കിലുമൊക്കെ അടിച്ചുമാറ്റുക എന്നത് ഒരു പുണ്യപ്രവൃത്തിയാണല്ലോ. ബാങ്കുകാര്‍ ധാരാളമായി കാശ് നിറച്ചുവയ്ക്കുകയും ഇടപാടുകാര്‍ ആവശ്യത്തിനനുസരിച്ച് എടുത്തുകൊണ്ടുപോവുകയും ചെയ്യുന്ന സാധനമാണല്ലോ എടിഎം. എടിഎം തട്ടിപ്പെന്നു പറഞ്ഞാല്‍ എടിഎം സെന്ററിനു പുറത്തു കാത്തുനിന്നു കാര്‍ഡ് തട്ടിപപ്പറിച്ചുകൊണ്ടോടുക, ക്യാമറ വച്ച് പാസ്വേര്‍ഡ് മനസിലാക്കി സ്കിമ്മര്‍ വച്ച് കാര്‍ഡ് ക്ളോണ്‍ ചെയ്യുക തുടങ്ങിയ മാത്രമല്ലെന്നു മനസ്സിലാക്കണമെങ്കില്‍ ഡിനോമിനേഷന്‍ ഹാക്കിങ് അഥവാ വൃത്തിയായി കാശ് അടിച്ചുമാറ്റുന്ന പരിപാടി എന്താണെന്നു കൂടി അറിഞ്ഞിരിക്കണം.

എടിഎമ്മിലെ പുതുതലമുറതട്ടിപ്പുകളില്‍ ഏറ്റവും ഗുരുതരമാണിത്. എടിഎം മെഷീന്‍ നല്‍കുന്ന കറന്‍സികള്‍ മാറ്റി നിര്‍ണയിച്ചാണ് ഈ തട്ടിപ്പു നടത്തുന്നത്. ഒരു എടിഎമ്മില്‍ നിന്ന് 1000 രൂപ പിന്‍വലിച്ചയാള്‍ക്ക് മെഷീന്‍ 3500 രൂപ നല്‍കിയ സംഭവം നടന്നതു കോഴിക്കോട്ടാണ്. പണം പിന്‍വലിച്ച ശേഷം തന്റെ അക്കൌണ്ടില്‍ നിന്നു തുക കുറയാതിരിക്കുകയും കയ്യില്‍ കൂടുതല്‍ തുക കിട്ടുകയും ചെയ്ത ഉപയോക്താവ് ബാങ്കിലെത്തി പരാതി നല്‍കിയപ്പോഴാണ് തട്ടിപ്പു പുറത്തായത്. എടിഎമ്മിന്റെ കറന്‍സി ഡിനോമിനേഷന്‍ സെറ്റിങ്സില്‍ മാറ്റം വരുത്തി 500 രൂപയ്ക്കു പകരം 1000 രൂപ നോട്ടും 100 രൂപയ്ക്കു പകരം 500 രൂപ നോട്ടും ലഭ്യമാക്കി ബാങ്കറിയാതെ ബാങ്കിനെ പറ്റിച്ചുകൊണ്ടിരുന്ന തട്ടിപ്പുകാരന്‍ ഒരിക്കല്‍ സെറ്റിങ്സ് പഴയതുപോലെയാക്കാന്‍ മറന്നതാണ് പിന്നീടെത്തിയ ആള്‍ക്കും കൈ നിറയെ പണം നല്‍കിയത്.

ബാങ്ക് ഉദ്യോഗസ്ഥരുടെ പക്കല്‍ മാത്രമുണ്ടാകാനിടയുള്ള അഡ്മിന്‍ പാസ്വേഡ് അഥവാ മാസ്റ്റര്‍ പാസ്വേഡ് എങ്ങനെ തട്ടിപ്പുകാരന്റെ കയ്യിലെത്തുന്നു എന്നതാണ് അടുത്ത ചോദ്യം. ബാങ്ക് ജീവനക്കാരന്റെ അറിവോടെ അങ്ങനെ സംഭവിക്കാന്‍ ഒരു സാധ്യതയുണ്ട്. പിന്നെയുള്ള സാധ്യത അങ്ങേയറ്റം അപകടരമാണ്. എടിഎം മെഷീന്റെ യൂസര്‍ മാനുവല്‍ മെഷീന്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്ത് ദുരുപയോഗിക്കുക. ഇതില്‍ എടിഎമ്മിന്റെ അഡ്മിന്‍ പാസ്വേഡ് നല്‍കിയിട്ടുണ്ടെങ്കില്‍, അതു ബാങ്ക് ഉദ്യോഗസ്ഥര്‍ മാറ്റിയിട്ടില്ലെങ്കില്‍ തട്ടിപ്പുകാരന് നിഷ്പ്രയാസം കാര്യം സാധിക്കാം. ഇന്ത്യയിലെ ബാങ്കുകള്‍ ഉപയോഗിക്കുന്ന ഡീബോള്‍ഡ് മെഷീനുകള്‍ ഏറെ സുരക്ഷിതമാണെങ്കിലും മുന്‍കരുതല്‍ വേണ്ട എന്നര്‍ത്ഥമില്ല. എസ്ബിഐ ഉപയോഗിക്കുന്ന ഡീബോള്‍ഡ് 450 എന്ന മെഷീന്റെ യൂസര്‍ മാനുവല്‍ ആര്‍ക്കും സൌജന്യമായി ഡീബോള്‍ഡ് ഇന്ത്യയുടെ വെബ്സൈറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്യാം, ഒരു എടിഎം ഉപയോക്താവിന് ആവശ്യമായതിലേറെ വിവരങ്ങള്‍ ഇതില്‍ നല്‍കിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടത് ബാങ്ക് അധികൃതരാണ്. വിദഗ്ധരായ ഹാക്കര്‍മാര്‍ക്ക് അതില്‍ നല്‍കിയിട്ടുള്ള എടിഎമ്മിന്റെ കോണ്‍ഫിഗറേഷന്‍ തന്നെ ധാരാളം.

അഡ്മിന്‍ പാസ്വേഡ് വെബ്സൈറ്റിലെ യൂസര്‍ മാനുവലില്‍ നല്‍കിയതിന് ഏറ്റവും പഴി കേട്ടിട്ടുള്ള ഒരു കമ്പനി ഇപ്പോള്‍ എടിഎം മെഷീനോടൊപ്പം സിഡിയാലാണ് മാസ്റ്റര്‍ പാസ്വേഡ് വിവരങ്ങള്‍ നല്‍കുന്നത്. ബാങ്കിലെ ഉദ്യോഗസ്ഥര്‍ മാറി മാറി വരുമെന്നതിനാല്‍ പല ബാങ്കുകളുടെയും മാസ്റ്റര്‍ പാസ്വേഡ് ഹാക്കര്‍മാരുടെ ചെറിയ ബുദ്ധിയില്‍ തെളിഞ്ഞുവരാനുള്ളതേയുള്ളൂ എന്നതാണ് രസകരം. പണം അടിച്ചുമാറ്റുന്നയാളുടെ അക്കൌണ്ട് രേഖകള്‍ പ്രകാരം അയാള്‍ ഇത്തരത്തിലൊരു കുറ്റകൃത്യം നടത്തി എന്നത് കണ്ടെത്താനാവില്ലെന്നു പറയുന്നു. മറ്റേതെങ്കിലും അക്കൊണ്ടില്‍ നിന്നും പണം ചോരുന്നില്ല. പണം പോകുന്നത് ബാങ്കിന്റേതാണ്.

അമറുന്ന ടെന്നിസ് പെണ്ണുങ്ങള്‍

TENNIS-FEDCUP-ISR-RUS-SHARAPOVA

എനിക്കു ടെന്നിസ് അറിയില്ല. എങ്കിലും കളി കണ്ടാല്‍ ഞാന്‍ ഇരുന്നുപോവും. ബോറിസ് ബെക്കറും ആന്ദ്രെ അഗാസിയും റോജര്‍ ഫെഡററും ഒക്കെ എന്റെ ഇഷ്ടതാരങ്ങളാണ്. ഇവരുടെയൊക്കെ കളി കണ്ടിരിക്കാന്‍ എനിക്കു കിറുക്കില്ല.ഇവരൊക്കെ വലിയ കളിക്കാരാണെന്നു പത്രത്തില്‍ വായിച്ചറിഞ്ഞതാണ്. സ്റ്റെഫി ഗ്രാഫ് മുതല്‍ ഇങ്ങോട്ട് ഒട്ടേറെ വനിതാ ടെന്നിസ് താരങ്ങളുടെ കളിയാണ് ഞാന്‍ ഇരുന്നു (ചിലപ്പോള്‍ കിടന്നും) കണ്ടിട്ടുള്ളത്. എന്നെപ്പോലെയൊരു മൂന്നാംകിട വായില്‍നോക്കിക്ക് ടെന്നിസില്‍ എന്തു കമ്പം എന്നു ചോദിച്ചാല്‍ കൃത്യമായും ഒരുത്തരമേയുള്ളൂ- കളിക്കാരികളിലാണു കമ്പം. സ്റ്റെഫി ഗ്രാഫ്, മോണിക്ക സെലസ്, ഗബ്രിയേല സബാറ്റിനി, മേരി പിയേഴ്സ്, മര്‍ട്ടിന ഹിന്‍ജിസ് (മര്‍ട്ടിന നവരത്ലോവയെ കെമിസ്ട്രി ടീച്ചറെ എന്ന പോലെ ഞാനിപ്പോഴും ഭയക്കുന്നു), അന്ന കുര്‍ണികോവ, മരിയ ഷറപ്പോവ, സാനിയ മിര്‍സ, അന ഇവാനോവിച്ച്,സുന്ദരിമാരുടെ നിര അവസാനിക്കുന്നില്ല. കുട്ടിക്കുപ്പായമിട്ട് അവര്‍ കോര്‍ട്ടില്‍ ചാടിമറിയുന്നതിന് ഒരു സൌന്ദര്യമുണ്ട്. വളരെ ഗൌരവത്തോടെ ബോളിന്റെ പ്രായണവും റാക്കറ്റിന്റെ ചലനങ്ങളും സ്കോര്‍ബോര്‍ഡും മാത്രം ശ്രദ്ധിക്കുന്ന മാന്യന്‍മാര്‍ പൊറുക്കുക.

കുറെക്കാലമായി ആലോചിച്ചുകൊണ്ടിരുന്ന ഒരു കാര്യമാണ് ടെന്നിസ് കോര്‍ട്ടില്‍ ഈ പെണ്ണുങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തെപ്പറ്റി. വിംബിള്‍ഡണ്‍ വേദിയില്‍ ഇതിപ്പോള്‍ ചൂടു പിടിച്ച ചര്‍ച്ചയായിരിക്കുന്നതിനാല്‍ എന്റെ സുന്ദരിമാരുടെ അമറലുകളെപ്പറ്റി രണ്ടു വാക്ക് പറയാതിരിക്കുന്നതെങ്ങനെ. ടെന്നിസ് കോര്‍ട്ടില്‍ അമറുന്നത് നിരോധിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തീരുമാനിക്കാന്‍ പോകുന്നു എന്നതാണ് ഒടുവിലത്തെ വിവരം. അതിനു മാന്യമായ ന്യായങ്ങളുണ്ട്. ഇത് മറുകോര്‍ട്ടിലെ കളിക്കാരിയുടെ ശ്രദ്ധ മാറ്റും. ഇതെപ്പറ്റി കെമിസ്ട്രി ടീച്ചര്‍ തന്നെ ശക്തമായ നിലപാടുമായി രംഗത്തു വന്നിട്ടുണ്ട്. മോണിക്ക സെലസ് കളിക്കുമ്പോള്‍ ഓരോ ഷോട്ടിലും പുറത്തുവിട്ടുകൊണ്ടിരുന്ന ശബ്ദം (ഗര്‍ജനമെന്നോ അമറലെന്നോ മുക്രയെന്നോ വിളിക്കാം) തന്നെ അലോസരപ്പെടുത്തിയിരുന്നു എന്നു പറഞ്ഞ ടീച്ചര്‍ ബോള്‍ കാണുന്നതിനു മുമ്പ് തന്നെ റാക്കറ്റ് ബോളിനു നല്‍കുന്ന ആഘാതത്തിന്റെ ശബ്ദത്തില്‍ നിന്നു ആ ഷോട്ട് എങ്ങനെയായിരിക്കുമെന്നു മനസ്സിലാക്കാനുള്ള അവസരം ആ പെണ്ണിന്റെ അമറല്‍ നശിപ്പിച്ചു എന്നാരോപിക്കുന്നു. ആ ലക്ഷ്യം വച്ചു മനപൂര്‍വമാണ് ഈ ശബ്ദമുണ്ടാക്കുന്നത് എന്നും ടീച്ചര്‍ ആരോപിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഈ ശബ്ദമുണ്ടാക്കല്‍ തുടങ്ങിയത് മോണിക്ക സെലസ് തന്നെയാണെന്നു തോന്നുന്നു. അതിനു മുമ്പ് ശാന്തമായിരുന്നു ടെന്നിസ്. സ്റ്റെഫി ഗ്രാഫ് ശബ്ദമുണ്ടാക്കാതെയാണ് കളിച്ചിരുന്നത്. അതുകൊണ്ടു തന്നെയാവണം ശാരദയും ഷീലയുമൊക്കെ അഭിനയിച്ച സിനിമകള്‍ പോലെ സ്റ്റെഫിയുടെ ഗെയിമുകള്‍ ശാലീനമായിരുന്നു, സുന്ദരമായിരുന്നു. പുരുഷ കളിക്കാര്‍ തീര്‍ത്തും ശാന്തരായിരുന്നു. അഗാസിയാണ് ഒച്ചവച്ചു തുടങ്ങിയത്. പിന്നെ വന്നവര്‍ അതു തുടര്‍ന്നു. ടെന്നിസില്‍ പുതിയൊരു സ്കൂളിന്റെ തുടക്കമായിരുന്നു അതെന്നു പറയാം. അല്ലെങ്കില്‍ അമറുന്ന കളിക്കാരെല്ലാം ഒരേ ടെന്നിസ് സ്കൂളില്‍ നിന്നുള്ളവരായിരുന്നു. ഫ്ളോറിഡ ടെന്നിസ് അക്കാദമിയില്‍ നിന്നു വന്നവരാണ് ഈ ശബ്ദവിന്യാസത്തിനു തുടക്കമിട്ടതെന്ന ആരോപണത്തെ അക്കാദമി ഉടമ നിക്ക് നിഷേധിക്കുന്നില്ല. പക്ഷെ, താനോ തന്റെ ജീവനക്കാരോ താരങ്ങളോട് ഷോട്ടിനോടൊപ്പം അമറണമെന്നു പഠിപ്പിച്ചിട്ടില്ലെന്നും അതു സ്വാഭാവികമായി സംഭവിക്കുന്നതാകാമെന്നും പറയുന്നു.

ഇപ്പോള്‍ ടെന്നിസിന്റെ ശബ്ദം എന്നാല്‍ ഈ ഗര്‍ജനങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരിക്കുന്നു. അമറല്‍ മാത്രം കേട്ട് ഏതു കളിക്കാരിയാണെന്നു തിരിച്ചറിയാന്‍ കഴിയുന്നവരും ഉണ്ടത്രേ. മോണിക്ക സെലസിന്റെ ഗര്‍ജനങ്ങള്‍ സെക്സിയായിരുന്നെന്നു പറയുന്ന പലര്‍ക്കും പിന്നെ വല്ലാത്ത ഉത്തേജനം നലല്‍കിയത് ഷറപ്പോവയുടെ ഗര്‍ജനങ്ങളാണ്. ഈ പെണ്ണുങ്ങള്‍ ചുമ്മാ കുരവയിടുന്നതിനെ ഗര്‍ജനമെന്നു വിളിക്കുന്നത് ശരിയാണോ എന്നു തോന്നാം. ഇവര്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ അളവു നോക്കിയാല്‍ അങ്ങനെ തന്നെ വിളിക്കണമെന്നതാണു സത്യം. ഏറ്റവും സെക്സിയായ ഷറപ്പോവയുടെ ഗര്‍ജനവും ഒരു സിംഹത്തിന്റെ ഗര്‍ജനവും തമ്മില്‍ വെറും 9 ഡസിബെല്‍ ദൂരമേയുള്ളൂ. സിംഹഗര്‍ജനം 110 ഡസിബെല്‍ ആണെങ്കില്‍ ഷറപ്പോവഗര്‍ജനം 101 ഡസിബെല്‍ ആണ്. തൊട്ടുപിന്നില്‍ സെലസ് തന്നെയാണ് – 93.2 ഡസിബെല്‍. സെറീന വില്യംസ് (88.9), ലിന്‍ഡ്സേ ഡാവെന്‍പോര്‍ട് (88), വീനസ് വില്യംസ് (85), വിക്ടോറിയ അസരെന്‍ക (83..5), എലേന ബോവിന (81), അന്ന കുര്‍ണികോവ (78.5), കിം ക്ളിജ്സ്റ്റേഴ്സ് (75), എലേന ഡെമെന്റിയേവ (73) എന്നിവര്‍ മോശമല്ലാത്ത ഗര്‍ജനങ്ങളുമായി തൊട്ടുപിന്നിലുണ്ട്. 85 ഡെസിബെല്ലിനു മുകളിലുള്ള ഏതു ശബ്ദവും ചെവിയുടെ പരിപ്പെടുക്കുമെന്നാണ് ചെവിയോളജി വിദഗ്ധര്‍ പറയുന്നത്.

ഈ ശബ്ദം എതിര്‍കോര്‍ട്ടിലെ കളിക്കാരിയെ മാത്രമാണോ അലോസരപ്പെടുത്തുന്നത് ? കളി കാണുന്നവര്‍ക്ക് എന്തു തോന്നുന്നു ? വളരെ അരോചകമാണെന്നു ചിലര്‍ പറയുമ്പോള്‍ ചിലര്‍ക്ക് അമറല്‍ ശബ്ദം സെക്സിയായി തോന്നുന്നു. എങ്കിലും മിക്കവാറും വോട്ടെടുപ്പുകളിലും 70 ശതമാനം ആളുകളും അമറല്‍ ശബ്ദം സെക്സിയല്ല എന്നും ഈ പെണ്ണുങ്ങള്‍ക്കു കോര്‍ട്ടിലുള്ള സെക്സ് അപ്പീല്‍ തുലയ്ക്കാനേ ഈ അമറലുകള്‍ ഉപകരിക്കൂ എന്നും പറയുന്നു. ഇത് അല്‍പം ഉറക്കെ പറഞ്ഞ ബിബിസി റേഡിയോ 5 കമന്റേറ്ററും പഴയ കളിക്കാരനുമായ മൈക്കല്‍ സ്റ്റിച്ചിന്റെ മേല്‍ കുതിരകയറുകയാണ് ഫെമിനിസ്റ്റുകള്‍. ടെന്നിസില്‍ പെണ്ണുങ്ങള്‍ കാഴ്ച വയ്ക്കുന്നത് അവരുടെ കളിയല്ല മറിച്ച് ലൈംഗികതയാണെന്നു പറഞ്ഞ സ്റ്റിച്ച് ഈ അമറലുകള്‍ ആ കച്ചവടത്തെ ദോഷകരമായി ബാധിക്കും എന്നു പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അമറണോ വേണ്ടയോ എന്നതില്‍ നിന്ന് ടെന്നിസില്‍ പെണ്ണുങ്ങള്‍ വില്‍ക്കുന്നത് ടെന്നിസോ സെക്സോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

കളിയറിയാതെ ടെന്നിസ് കാണുന്ന എന്നെപ്പോലുള്ള ഞരമ്പുകളാണ് അതിനുത്തരം. എന്തു കൊണ്ടു സാനിയ മിര്‍സ ഇത്ര വലിയ താരമായി എന്നു ചോദിച്ചാല്‍ അത് അവരുടെ ശരീസസൌന്ദര്യം കൊണ്ട് എന്നു വേണമെങ്കില്‍ മറുപടി പറയാം. അല്ലെങ്കില്‍ സാനിയയുടെ റാങ്കിനു മുകളിലുള്ള എത്ര പേരെ നമുക്കറിയാം. സാനിയക്കുള്ള അത്ര ആരാധകര്‍ സൈന നേവാളിന് ഇല്ലാത്തത് എന്തു കൊണ്ട് ? കളി കാണുന്നവര്‍ക്ക് ടെന്നിസിനു പുറമേ സാനിയ ഒരു വിരുന്നാണ്. സാനിയ മാത്രമല്ല, കുര്‍ണികോവയും ഷറപ്പോവയും അനയും എല്ലാം അവരറിയാതെ തന്നെ വിളമ്പുന്നത് ഈ വന്യമായ സൌന്ദര്യപ്രകടനമായിരിക്കാം. അതിന് ഈ അമറലുകള്‍ ഒരു തടസ്സമാണ് എന്നു പറയുമ്പോള്‍ ടെന്നിസ് കളിക്കാരികള്‍ നിശ്ചയമായും കളിയെക്കാള്‍ ശ്രദ്ധിക്കേണ്ടത് മറ്റേതിലാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഡോക്ടര്‍ ഓപ്പറേഷനു വരുമ്പോള്‍ ഒരു ടൈറ്റ് ടീഷര്‍ട്ട് ധരിക്കണം എന്നു ലേഡീ ഡോക്ടറോട് ഹാര്‍ട്ട് പേഷ്യന്റ് നിര്‍ദേശിക്കുന്നതുപോലെ അപകടകരമാണത്. അമറല്‍ നിരോധിക്കുമ്പോഴും അത് ടെന്നിസിലെ സെക്സ് അപ്പീല്‍ കൂട്ടാനോ അതോ എതിരാളിയുടെ ശ്രദ്ധ സൂക്ഷ്മമാക്കാനോ എന്ന ചോദ്യത്തിന് ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന് ഉത്തരം നല്‍കാന്‍ കഴിയുമോ എന്നത് സംശയമാണ്.

ഡാവിഞ്ചിക്കൊക്കെ എന്തുമാകാമല്ലോ !

ലിയോണാര്‍ഡോ ഡാവിഞ്ചി ഇന്നാണു ജീവിച്ചിരുന്നതെങ്കില്‍, അദ്ദേഹമൊരു മലയാളം ബ്ലോഗറായിരുന്നെങ്കില്‍ വിവരമറിഞ്ഞേനെ. പാവപ്പെട്ട ഒരു സ്ത്രീയുടെ പടം വരച്ച് ലോകം മുഴുവന്‍ കാണിച്ചതുപോരാഞ്ഞ് ഒടുവില്‍ അദ്ദേഹം ഒരു ഞരമ്പായിരുന്നു എന്ന് തെളിയിക്കുന്ന തരത്തിലുള്ള ചിത്രരചനകളും നടത്തി എന്നതറിയുമ്പോള്‍ അന്തസ്സും ആഭിജാത്യവുമുള്ള നമ്മള്‍ മലയാളികള്‍ അടങ്ങിയിരിക്കുമോ ? മോണോലിസ എന്നു പറയുന്ന ചേച്ചിയുടെ നഗ്നചിത്രം കൂടി വരച്ചുവച്ചിട്ടാണ് ഡാവിഞ്ചി പോയതെന്നു പറയുമ്പള്‍ നമ്മള്‍ അതെങ്ങനെ സഹിക്കും ? അല്ലെങ്കിലും ഡാവിഞ്ചിക്കൊക്കെ ഇവിടെ എന്തുമാകാമല്ലോ !!

ടോപ്‍ലെസ് മോണോലിസ
ടോപ്‍ലെസ് മോണോലിസ
മോണോലിസ
മോണോലിസ

സോണി എറിക്സന്‍ ലാപ്ടോപ് ഇനിയും കിട്ടാത്തവരുടെ ശ്രദ്ധയ്‍ക്ക്

ഇപ്പോ കിട്ടും ഇപ്പോ കിട്ടും എന്നു കരുതി സോണി എറിക്സന്റെ പരസ്യം എട്ടിനു എണ്‍പതു പേര്‍ക്കു വീതം ഫോര്‍വേഡ് ചെയ്തിട്ടും പ്രസ്തുത ലാപ്ടോപ്പിനെ പറ്റി ഒരറിയിപ്പും ലഭിക്കാത്ത ലക്ഷക്കണക്കിനു മാന്യ ഇമെയില്‍ ഉപയോക്താക്കളോട് സോണി എറിക്സണ്‍ കമ്പനി തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. അതായത്, ഇമെയില്‍ ഫോര്‍വേഡ് ചെയ്താല്‍ ലാപ്ടോപ് കിട്ടുമെന്നു പറയാന്‍ കമ്പനിയുടെ തലയ്ക്ക് ഓളമില്ലെന്നും ഇത്തരം തട്ടിപ്പുകള്‍ വിശ്വസിക്കാന്‍ മാത്രം നിന്റെയൊന്നും തലയ്ക്കു മൂളയില്ലേന്നുമുള്ള ന്യായമായ ചോദ്യമാണ് കമ്പനി ഉന്നയിച്ചിരിക്കുന്നത്.

ഇതല്ല ഇതിനപ്പുറത്തെ ഫോര്‍വേഡ് കിട്ടിയാലും മൈന്‍ഡ് ചെയ്യാത്തവര്‍ക്ക് ഇതൊരു പ്രശ്നമായിരിക്കില്ല. ബട്ട്, ദുര്‍ബലഹൃദയരുടെ കാര്യം അങ്ങനെയല്ല. പ്രസ്തുത ഇ മെയിലിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:-

“Hi, everyone

The Ericsson Company is distributing free computer lap-tops in an attempt to match Nokia that has already done so. Ericsson hopes to increase its popularity this way. For this reason, they are giving away the new WAP Laptops. All you need to qualify is to send this mail to 8 people you know. Within 2 weeks, you will receive Ericcson T18. But if you can send it to 20 people or more, you will receive Ericsson R320.

Make sure to send a copy to: anna.swelung@ericcson.com”

നോക്കിയ പണ്ടിങ്ങനെ ചെയ്തിരുന്നല്ലോ എന്നു മെയിലില്‍ പറയുന്നുണ്ടല്ലോ, അതും പുളുവാണ്. ആ മെയിലുണ്ടാക്കിയവന്‍ തന്നെയാണ് ഇതിന്റെയും പിന്നിലെന്നൂഹിക്കാം. തട്ടിപ്പു മെയിലുകള്‍ ധാരാളമുള്ള കാലമായതുകൊണ്ട് ആളുകള്‍ വിശ്വസിക്കാന്‍ വേണ്ടി നല്ല ഒരു പടവും മെയിലിനോടൊപ്പമുണ്ടായിരുന്നു. അത് ഇതാണ്:-

Sony Ericson

ഇതെപ്പറ്റി സോണി എറിക്സന്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പത്രക്കുറിപ്പ് ഇങ്ങനെയാണ്:-

“25 June, 2009

Sony Ericsson has been made aware of an online email campaign claiming that Ericsson will give away a free laptop computer to users who forward the promotional information. The same campaign includes a photograph of the Sony Ericsson logo and mentions an Ericsson contact name and email number.

Sony Ericsson confirms that this email campaign is a hoax. In addition, Sony Ericsson confirms that the Ericsson contact name does not exist.

All competitions and promotions involving Sony Ericsson are run through official channels such as Sony Ericsson’s website or Sony Ericsson’s partners’ websites. Please be wary of any competition or promotion that appears to come from outside of Sony Ericsson or Sony Ericsson’s partners official channels. Examples of these include via spam emails or SMS.

Please do not reply to or forward the email if you receive it.”

നോക്കിയയുടെ കാര്യം പറഞ്ഞതുപോലെ തന്നെ ഇമെയില്‍ ഫോര്‍വേഡ് ചെയ്യുന്നവന് കമ്പനി ഫോണ്‍ നല്‍കുമെന്ന് സോണി എറിക്സന്റെ തന്നെ പേരില്‍ ഒരു വ്യാജഫോര്‍വേഡ് ഉണ്ടായിരുന്നു. അതിനെ കാലോചിതമായി പരിഷ്കരിച്ചവതരിപ്പിച്ചതാണ് ഇത്.