പാഷന്‍ ഓഫ് ദി പ്രീസ്റ്റ്‌സ്‌

ഭീകര സെക്കുലറായ പി.സി.ജോര്‍ജ് പോലും മൗനം പാലിക്കുന്ന ഈ വിശുദ്ധ വാരത്തില്‍ ഇങ്ങനൊരു പോസ്റ്റിടേണ്ടി വരുന്നതില്‍ ഖേദിക്കുന്നു. ഈ വിശുദ്ധവാരത്തില്‍ പള്ളീലച്ചന്‍മാരും വിശ്വസികളെപ്പോലെ പ്രാര്‍ഥനയിലും ഉപവാസത്തിലും ഈശ്വരചിന്തയിലും കഴിഞ്ഞുകൂടുകയാണെന്നാണ് പൊതുവേയുള്ള സങ്കല്‍പം. എന്നാല്‍, വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവച്ചിരിക്കുന്ന കുത്തിക്കഴപ്പുകള്‍ യൂദാസിനെപ്പോലെ അവരുടെ കുഞ്ഞാടുകളെ ഒറ്റിക്കൊടുക്കുകയും പാവപ്പെട്ട മനുഷ്യരുടെ ദൈവവിശ്വാസത്തെ തന്നെ ക്രൂശിലേറ്റുകയും ചെയ്യുമ്പോള്‍ പറയാനുള്ളത് പറയുന്നതാണ് പി.സി.ജോര്‍ജ് കളിക്കുന്നതിനെക്കാള്‍ നല്ലത് എന്നു തോന്നുന്നു.

പറയുമ്പോള്‍ 20 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ കാര്യം മുതല്‍ നമ്മള്‍ പറയണം. രണ്ടു പതിറ്റാണ്ടായി ഭൗതികശക്തികള്‍ അന്വേഷിച്ചിട്ടും കുറ്റവാളികളെ കിട്ടാത്ത കേസിനെ ഇനി മതമേലധ്യക്ഷന്‍മാര്‍ ദൈവികരഹസ്യമായോ മറ്റോ പ്രഖ്യാപിക്കുന്നതാണ് നല്ലത്. മകളെ കന്യാസ്ത്രീയാക്കാന്‍ വിട്ട ആ രക്ഷിതാക്കളുടെ മനസ്സിലെ കെടാത്ത തീ ബാക്കി നോക്കിക്കോളും. പിന്നെയുമുണ്ട്. ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാംപിനിടെ കൊല്ലപ്പെട്ട 12 വയസുകാരി ശ്രേയ, തൃശൂരില്‍ ആദ്യകുര്‍ബാന വ്‌സ്ത്രം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച ബ്ലഡി ഫക്കിങ് കൊക്കന്‍, അങ്ങനെ നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ സംഭവങ്ങള്‍ അനേകം.

അടുത്തിടെ ചര്‍ച്ചയായ മൂന്ന് പള്ളീലച്ചന്‍മാരാണ് ഇന്ന് പോസ്റ്റില്‍ വിഷയമാകുന്നത്. ഇവരുടെ സഭയേതാണെന്നോ സെമിനാരി ഏതാണെന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എല്ലാവരുടെയും കയ്യിലിരിപ്പ് സാത്താന്റെയാണെന്നതാണ് പ്രസക്തമാകുന്നത്. ആദ്യത്തെ സംഭവത്തിലെ പ്രതി പുത്തന്‍വേലിക്കര പറങ്കിനാട്ടിയകുരിശ് ലൂര്‍ദ്മാത പള്ളിയിലെ വികാരിയുമാണ്- ഫാ.എഡ്വിന്‍ സിഗ്രേസ്. പേരെടുത്ത ധ്യാനഗുരു, തീപ്പൊരി പ്രഭാഷകന്‍, നിരവധി ഭക്തിഗാനകാസറ്റുകളിലെ പാട്ടുകാരന്‍… അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണി. ഈ ഉണ്ണി 14 വയസുള്ള ഒരു പെണ്‍കുട്ടിയെ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ അച്ചന്‍ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോകുന്നത് കണ്ട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വിവരം പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് കേസെടുക്കുകയും മാതൃകാ ഇടയന്‍ ഒളിവില്‍ പോവുകയുമായിരുന്നു എന്നാണ് വാര്‍ത്ത.

14 വയസുള്ള പെണ്‍കുട്ടിയാണ് സത്യത്തില്‍ കുറ്റക്കാരിയെന്നും സ്റ്റാന്‍ഡ് എലോണ്‍ സെലബ്രിറ്റിയായ അച്ചനെ കുടുക്കാന്‍ വേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന ശ്രമമാണിതെന്നും അച്ചന് ഐക്യദാര്‍ഢ്യം നല്‍കണമെന്നുമൊക്കെ വാദിക്കാനും ആളുണ്ടാവും. 14 വയസുള്ള പെണ്‍കുട്ടിയെക്കാള്‍ വിവരവും വിവേകവും, തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസവുമൊക്കെ നന്നായി അറിയാവുന്ന ആളാണ് 41 വയസുള്ള പള്ളീലച്ചന്‍ എന്നെങ്കിലും പ്രിയ കുഞ്ഞാടുകള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സിംപിളായി പറഞ്ഞാല്‍പ്പോലും ഒരു തെറ്റും ചെയ്യാതെ ക്രൂശിലേറ്റപ്പെട്ട ക്രിസ്തുവിനെ പ്രകീര്‍ത്തിക്കുന്ന ഈയാഴ്ചയില്‍ ധ്യാനഗുരു ഒളിവില്‍ പോയതിന് ക്രിസ്തീയമായ ഒരു വിശദീകരണവും ഞാന്‍ കാണുന്നില്ല.

ഇതുമായി ബന്ധമില്ലെങ്കിലും, കഴിഞ്ഞയാഴ്ച സഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ ഒരു വാര്‍ത്തയും കണ്ടിരുന്നു. 13 വര്‍ഷം കന്യാസ്ത്രീയായിരുന്ന അനിതയെ ഇടുക്കിക്കാരന്‍ ഒരു അച്ചന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നേ്രത സംഭവങ്ങള്‍. ഇറ്റലിയിലേക്കു സ്ഥലംമാറ്റപ്പെട്ട കന്യാസ്ത്രീ സഭയില്‍ നിന്നു പുറത്താക്കപ്പെടുകയും അതെത്തുടര്‍ന്ന് കോണ്‍വെന്റിനു മുന്നില്‍ കുത്തിയിരിപ്പു നടത്തിയപ്പോള്‍ കൂടുതല്‍ നാറാതിരിക്കാന്‍ സഭ 12 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത് ഒതുക്കുകയുമായിരുന്നു എന്നാണ് മനസ്സിലാവുന്നത്. ഇടുക്കിക്കാരന്‍ അച്ചന്‍ ആരാണെന്നോ എവിടെയാണെന്നോ ആര്‍ക്കുമറിയില്ല. തിരുവസ്ത്രം നഷ്ടപ്പെട്ടതും വഴിയിലിരിക്കേണ്ടി വന്നതും ഒടുവില്‍ നഷ്ടപരിഹാരം വാങ്ങി വീട്ടില്‍പ്പോവേണ്ടി വന്നതും കന്യാസ്ത്രീ.

ഇതിനിടയിലാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഫാ. ജോസഫ് ഓലിക്കലിന്റെ മുകേഷ് സിങ്ങിസം. രാജ്യത്തെ ഞെട്ടിച്ച ജില്‍ മീഗര്‍ കേസിനെപ്പറ്റിയായിരുന്നു ഓലിക്കലച്ചന്‍ വിവരക്കേട് പറഞ്ഞത്. ഇന്ത്യക്കാരന് നിര്‍ഭയ കേസ് പോലെയാണ് ഓസ്‌ട്രേലിയക്കാരന് ജില്‍ മീഗര്‍ കേസ്. ജില്‍ മീഗറെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തമേ കിട്ടിയിട്ടുള്ളൂ (14 വര്‍ഷമല്ല, ഒറിജിനല്‍ ജീവപര്യന്തം) എന്നിരിക്കെ ജില്‍ മീഗര്‍ കുറച്ചുകൂടി വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്നെങ്കില്‍ അവള്‍ക്കീ ഗതി വരില്ലായിരുന്നു എന്നാണ് ഓലിക്കലച്ചന്‍ പറഞ്ഞത്.
അങ്ങനെയെങ്കില്‍, വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയ്ക്കും സണ്‍ഡേ സ്‌കൂള്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പോയ ശ്രേയയ്ക്കും കൊക്കന്‍ ആദ്യകുര്‍ബാന വസ്ത്രം വാങ്ങിത്തരുമെന്നു വിശ്വസിച്ചു പീഡനങ്ങളെല്ലാം സഹിച്ച കുരുന്നിനുമൊക്കെ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നും ഓലിക്കന്‍ വിശദീകരിക്കേണ്ടി വരും.

അച്ചന്‍മാരും മനുഷ്യരാണ്. സമൂഹത്തിലെ തിന്മകളൊക്കെയും അവരിലുമുണ്ടാകും, എന്നു കരുതി വൈദികരെയാകെ കുറ്റപ്പെടുത്തുകയോ പഴിചാരുകയോ സഭയെ അധിക്ഷേപിക്കുകയോ ചെയ്യരുത് എന്നു വളരെ പക്വതയുള്ള ആളുകള്‍ ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. ലോ പോയിന്റാണത്. പക്ഷെ, അവിടെയും പിഴവുകളാണ്. വധശിക്ഷ കാത്തു കഴിയുന്ന മുകേഷ് സിങ്ങിന്റെ അറിവോ ഐക്യുവോ അല്ല മേല്‍പ്പറഞ്ഞ വെള്ളക്കുപ്പായക്കാര്‍ക്ക് എന്നതാണ് ഇത് മറ്റു കുറ്റങ്ങളെപ്പോലെ അല്ലാതാക്കുന്നത്. മുകേഷ് സിങ്ങും ഇവരുമായി ഐക്യുവില്‍ വ്യത്യാസമൊന്നുമില്ലെന്നു തെളിയിച്ചു എന്നിരിക്കട്ടെ, മുകേഷ് സിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലുണ്ട് എന്നത് ഒരു ആശ്വാസമാണ്. സിസ്റ്റര്‍ അഭയയുടെ കൊലയാളികളും ശ്രേയയെ വെള്ളത്തില്‍ മുക്കി കൊന്നവരും കൊക്കനും ഇപ്പോള്‍ എവിടെയാണ് ?

ഈ വൈദികന്‍മാര്‍ ചെയ്തിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും നീചമായ പാപങ്ങളാണ്. സഭാധികാരികള്‍ തെറ്റു ചെയ്തവരെ രാജ്യത്തെ നിയമത്തിനു മുന്നില്‍ ഹാജരാക്കി അവരെ മാതൃകാപരമായ ശിക്ഷയ്ക്ക് വിധേയരാക്കുമ്പോഴാണ് നീതി
നടപ്പാവുന്നത്. ഇരകളെ അവഹേളിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷം കയ്യിലെടുക്കുന്നവര്‍ വഞ്ചിക്കുന്നത് ക്രിസ്തുവിനെയാണ്, ക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയുമാണ്. ഇത് ഒരു മുട്ടനാടിന്റെ ഇടയലേഖനമായി കണ്ട് വായിക്കണമെന്നും ഇതെപ്പറ്റി ചിന്തിക്കാന്‍ കുറച്ചു സമയം ചിലവഴിക്കണമെന്നും എല്ലാ വൈദികരോടും ആഹ്വാനം ചെയ്യുന്നു.

ഹാപ്പി ഈസ്റ്റര്‍ !

ഫാ.ഗോവിന്ദച്ചാമി

വൈദികശ്രേഷ്ഠന്‍മാരുടെ ലൈംഗികവൈകൃതങ്ങളുടെ പേരില്‍ ചീത്തപ്പേരു കേട്ട കത്തോലിക്കാ സഭയ്ക്കു വേണ്ടി നാടുനീളെ നടന്നു മാപ്പു ചോദിക്കുന്ന മാര്‍പ്പാപ്പയോടു വെള്ളക്കുപ്പായമണിഞ്ഞ ഈ പരമനാറികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. കുട്ടികളെ പീഡിപ്പിക്കുന്ന കാമവെറിയന്‍മാരായ വൈദികര്‍ ദൈവത്തിന്റെ പ്രതിപുരുഷന്‍മാരാണെന്നു പഠിപ്പിക്കുന്നതിനെക്കാള്‍ വലിയൊരു ദൈവനിന്ദ വേറെയില്ല.

വിദ്യാഭ്യാസമില്ലാത്ത, ലഹരിക്കടിമയായ, മൃഗതൂല്യമായ ജീവിതം നയിക്കുന്നവര്‍ക്ക് മാനഭംഗക്കേസില്‍ വധശിക്ഷ നല്‍കുന്ന രാജ്യമാണിത്. പത്തുപതിനഞ്ചു വര്‍ഷം ദൈവശാസ്ത്രവും തത്വശാസ്ത്രവുമൊക്കെ പഠിച്ച് ദൈവശുശ്രൂഷയില്‍ മുഴുകിയിരിക്കുന്ന പള്ളീലച്ചന്‍മാര്‍ക്ക് അതിന്റെ ആയിരം ഇരട്ടി ശിക്ഷ നല്‍കിയാലും അധികമാവില്ല. എന്നിട്ടും കൊച്ചുപെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വികാരിയച്ചന്‍മാര്‍ക്ക് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറി ദിവ്യരഹസ്യങ്ങള്‍ പരികര്‍മം ചെയ്യുന്ന വൈദികശ്രേഷ്ഠന്റെ മനസ്സില്‍ കൊച്ചുപെണ്‍പിള്ളേരുടെ നഗ്നശരീരമാണ് തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍ ഈ ഇനത്തില്‍പ്പെട്ട മൈരുകളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലാന്‍ തയ്യാറാവണമെന്ന് അരമനകളില്‍ വാഴുന്ന തിരുമേനിമാരോട് വളരെ വിനീതമായി അപേക്ഷിക്കുന്നു.

പറയുമ്പോള്‍ നമ്മള്‍ സിസ്റ്റര്‍ അഭയയുടെ കേസ് മുതല്‍ പറയണം. പുറത്തറിഞ്ഞതും അറിയാത്തതുമായ എത്രയോ നാറിയ കഥകള്‍ വേറെ. തൃശൂരിലെ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളി വികാരി നിര്‍ധനയായ ഒന്‍പതു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതാണ് ഇതില്‍ ഏറ്റവും പുതിയത്. സംഭവം കത്തോലിക്കാസഭയെ തകര്‍ക്കുന്നതിനു വേണ്ടിയുള്ള പൈശാചികശക്തികളുടെ ഗൂഢാലോചന ആയിക്കൂടെന്നില്ല. എങ്കിലും വികാരി ഫാ.രാജു കൊക്കനെതിരെ (നല്ല ബെസ്റ്റ് പേര്) പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും കൊക്കന്‍ ഒളിവില്‍ പോവുകയും ചെയ്ത സാഹചര്യത്തില്‍ ഇത് വളരെ ഗൗരവമുള്ള വിഷയമാണ്.

നിര്‍ധനയായ പെണ്‍കുട്ടിയെ ആദ്യകുര്‍ബാനയ്ക്കുള്ള വസ്ത്രം നല്‍കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തി നഗ്നയാക്കി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. വൈദികനെ ദൈവത്തിന്റെ പ്രതിപുരുഷനായി കണ്ട് ഭക്തിപൂര്‍വം മുന്നില്‍ വന്നു നിന്ന പാവം പെണ്‍കുട്ടിയോട് ഇതു ചെയ്തവന്‍ നികൃഷ്ടമായ മൃഗമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഈശ്വരനെ സംബന്ധിച്ചും മതത്തെ സംബന്ധിച്ചും ഒരു പെണ്‍കുട്ടിയുടെ മനസ്സിലുണ്ടായിരുന്ന പ്രകാശം തല്ലിക്കെടുത്തിയതിലൂടെ കൊക്കനും കൊക്കനെ ഒളിപ്പിച്ചുവച്ചിരിക്കുന്ന അഭ്യുദയകാംക്ഷികളും എന്തു നേടി എന്നു കൊക്കനെ ദൈവവേലയ്ക്കായി നിയോഗിച്ച തിരുമേനിമാര്‍ വിശ്വാസികളോട് വിശദീകരിക്കേണ്ടതുണ്ട്.

കൊക്കനെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യുമെന്നോ മാനഭംഗക്കേസില്‍ കൊക്കന്‍ ശിക്ഷിക്കപ്പെടുമെന്നോ എനിക്കു പ്രതീക്ഷയില്ല. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ റോമിലോ ഇറ്റലിയിലോ ബെല്‍ജിയത്തിലോ പ്രത്യേക ദൈവികദൗത്യം നിര്‍വഹിക്കാന്‍ കൊക്കന്‍ പുല്ലുപോലെ പറക്കും. കൊക്കന്റെ കുത്തിക്കഴപ്പിന് ഇരയായ കുടുംബത്തിന് സ്വാഭാവികമായും തെമ്മാടിക്കുഴി ലഭിക്കുകയും ചെയ്യും. 2010 ഒക്ടോബറില്‍ ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാപില്‍ പങ്കെടുത്ത ശ്രേയ എന്ന 12 വയസ്സുകാരിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ ദിവ്യരഹസ്യം വര്‍ഷം നാലായിട്ടും പുറത്തു വന്നിട്ടില്ല. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ക്യാംപ് ഡയറക്ടര്‍ ഫാ.മാത്തുക്കൂട്ടിയേല്ക്ക് വിരല്‍ ചൂണ്ടി അന്വേണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി. ഈ കേസില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ ബോധിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു.

ഫാ.മാത്തുക്കുട്ടിയെയും ഫാ.കൊക്കനെയുമൊന്നും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഇത്ര കാലത്തെ അനുഭവത്തില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സിസ്റ്റര്‍ അഭയയുടെ കൊലപാതകികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്നു ശിക്ഷ വാങ്ങിക്കൊടുത്ത് രാജ്യത്തെ നിയമവ്യവസ്ഥിതിയോട് നീതിപുലര്‍ത്താന്‍ കഴിയാത്ത ഇടയശ്രേഷ്ഠന്‍മാര്‍ ക്രിസ്തുവിനെ പ്രതിപുരുഷന്‍മാരെന്ന് അവകാശപ്പെടുന്നതിലൂടെ ക്രിസ്തുവിനെ വീണ്ടും അവഹേളിക്കുകയാണ് ചെയ്യുന്നത്.

സത്യവും നീതിയും ധര്‍മവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടുള്ള, ഏറെ അറിവും പഠിപ്പുമുള്ള വൈദികന്‍മാര്‍ ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള്‍ എന്തുകൊണ്ട് വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില്‍ നിന്നും പള്ളീലച്ചന്‍മാരില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്. ലൈംഗികവികാരം ഒരു പാപമല്ല. ഈ അച്ചന്‍മാരെയെല്ലാം പെണ്ണുകെട്ടിച്ച് സാധാരണമനുഷ്യരെപ്പോലെ ജീവിക്കാന്‍ അവരെയും പ്രേരിപ്പിക്കണമെന്നു സഭാനേതൃത്വത്തോട് അപേക്ഷിക്കുന്നു. വിശ്വാസികള്‍ വൈദികരെ തല്ലിക്കൊല്ലുന്ന കാലം വരെ സ്വയംതിരുത്താന്‍ കാത്തിരിക്കരുത്.

ഒരു അച്ചനും ഒന്‍പതു വേശ്യകളും

മനോരോഗിയായിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മഹത്യ പാവപ്പെട്ട അച്ചന്‍മാരുടെ തലയില്‍ കെട്ടിവച്ച് സഭയെ നശിപ്പിക്കാനുള്ള സാത്താന്‍റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടിട്ട് അധികകാലമായില്ല. ഇപ്പോള്‍ പുതിയൊരു സംഭവുമായി സാത്താന്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. കേരളത്തിലെ വിശ്വാസികളെ ഇനിയും വഴിതെറ്റിക്കാനാവില്ല എന്നറിയാവുന്നതുകൊണ്ടാണെന്നു തോന്നുന്നു സാത്താന്‍ സ്റ്റോറി ഫയല്‍ ചെയ്തിരിക്കുന്നത് സഭയുടെ തറവാടായ ഇറ്റലിയില്‍ നിന്നാണ് (ഈ രാജ്യത്തു നിന്നാണ് രണ്ടു വിശുദ്ധര്‍ കപ്പലില്‍ വന്ന് പാപികളായ മീന്‍പിടുത്തക്കാരെ വെടിവച്ചുകൊന്ന് നമ്മെ അനുഗ്രഹിച്ചത്. നമ്മുടെ ദേശീയ ഐശ്യര്യദേവതയായ സോണിയാ ഗാന്ധിയും ഈ രാജ്യത്തുനിന്നാണ്).

ഇറ്റലിയില്‍ ദൈവവേലയിലേര്‍പ്പെട്ടിരിക്കുന്ന കോട്ടയംകാരനായ ഒരു നല്ല ഇടയനെയും കോട്ടയത്തു നിന്ന് ഇറ്റലിയില്‍ ദൈവവേലയ്‍ക്കു പോയിരിക്കുന്ന സ്ത്രീകളെയും കഥാപാത്രങ്ങളാക്കി സാത്താന്‍ രചിച്ചിരിക്കുന്ന ഈ കഥ അനുസരിച്ച് വൈദികന്‍ ഇറ്റലിയില്‍ പത്തിരുപത് ഫീമെയില്‍ കോട്ടയങ്ങളെ വച്ച് നക്ഷത്രവേശ്യാലയം നടത്തുകയാണ് (സാത്താന്‍ തുലഞ്ഞുപോകട്ടെ). ഒന്നാമത്, കോട്ടയംകാരി പെണ്ണുങ്ങളോളം നേരും നെറിയുമുള്ളവര്‍ ലോകത്ത് വേറെയില്ല. രണ്ടാമത്,ഒരു വൈദികന്‍ ഇറ്റലിയില്‍ പ്രവര്‍ത്തിക്കുക എന്നു പറഞ്ഞാല്‍ ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ദിവ്യന്‍ ആണെന്നാണ് അര്‍ത്ഥം. സഭയെ കരിവാരിത്തേക്കുന്നതിനും ചില വിശുദ്ധ ജന്മങ്ങളെ അവഹേളിക്കുന്നതിനും വേണ്ടി ചിലര്‍ അറിഞ്ഞുകൊണ്ട് ഈ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഈ വാര്‍ത്ത പുറത്തുവിട്ടവര്‍ക്കും അവരുടെ സന്തതിപരമ്പരകള്‍ക്കും ദുരിതം !

കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ഏറ്റുമാനൂര്‍, കരികുന്നം, ഉഴവൂര്‍, കൈപ്പുഴ, കണ്ണൂരിലെ കുടിയേറ്റ മേഖലകളായ മടമ്പം, രാജപുരം എന്നീ സ്ഥലങ്ങളില്‍ നിന്നും നല്ല ഇടയന്‍ കൊണ്ടുപോയ സ്ത്രീകളെ ഉപയോഗിച്ചാണ് ഇറ്റലിയിലെ നക്ഷത്രവേശ്യാലയം നടത്തുന്നത് എന്നു പാപികള്‍ പറയുന്നു. ഈ സ്ഥലങ്ങളിലൊക്കെ പരിചയമുള്ള അച്ചന്‍ ഇടവകയിലെ വനിതാസംഘടനകള്‍ വഴി സ്ത്രീകളെ വളച്ചെടുക്കുകയും ഇറ്റലിയിലേക്കു കൊണ്ടുപോവുകയുമായിരുന്നത്രേ. പ്രായമായവരെ ശുശ്രൂഷിക്കാനാണെന്നു പറഞ്ഞാണ് വൈദികന്‍ അവരെ കൊണ്ടുപോയതെന്നു പറയുന്നു (വേശ്യാവൃത്തി പ്രായമായവര്‍ക്കുള്ള ഒരു ശുശ്രൂഷയല്ലേ?). ഇറ്റലിയില്‍ ജോലി ചെയ്യുന്ന മലയാളികളായ ചേട്ടന്‍മാര്‍ക്കും കേരളത്തില്‍ നിന്ന് ഇറ്റലിക്കു പോകുന്ന മാന്യന്‍മാര്‍ക്കും ഈ ആതുരാലയത്തില്‍ അന്തിയുറങ്ങാന്‍ അവസരമൊരുക്കിയതാണോ പാവപ്പെട്ട അച്ചന്‍ ചെയ്ത തെറ്റ് ?

കോട്ടയംകാരനായ ഈ നല്ല ഇടയന്‍റെ ഇടവകയിലെ കന്യസ്ത്രീകളും അച്ചന്‍റെ ക്ലോസ് ഫ്രണ്ടായ ചില രാഷ്ട്രീയനേതാക്കന്‍മാരും കുഞ്ഞാടുകളെ കയറ്റിഅയയ്‍ക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും ഇവര്‍ക്കുള്ള കമ്മിഷന്‍ അച്ചന്‍ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാറുണ്ടെന്നും സാത്താന്‍റെ അനുചരന്‍മാര്‍ പറയുന്നു. ഈയിടെ അവിടെ എത്തിപ്പെട്ട ഒരു സ്ത്രീ ചതി മനസ്സിലാക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ അച്ചനും സംഘവും അവര്‍ക്ക് വേറൊരു സ്ഥലത്ത് ജോലി ശരിയാക്കി കൊടുക്കുകയും വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നല്‍കുകയും ചെയ്തു എന്നും പാപികള്‍ പ്രചരിപ്പിക്കുന്നു. സിസ്റ്റര്‍ അഭയയ്‍ക്ക് മാനസികരോഗമുണ്ടായിരുന്നു എന്നതുപോലെ ഈ പ്രതിഷേധിച്ച സ്ത്രീയ്‍ക്കും എന്തോ ഗുരുതരമായ തകരാറുണ്ടായിരുന്നു എന്നാണ് മനസ്സിലാവുന്നത്. കന്യാസ്ത്രീ മഠങ്ങളുടെ മുറ്റത്തുള്ളതുപോലെ നക്ഷത്രവേശ്യാലയങ്ങളുടെ മുറ്റത്തും ആഴമുള്ള കിണര്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍, വരും ദിവസങ്ങളില്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പാപികള്‍ പ്രചരിപ്പിക്കുകയും സഭയെയും വൈദികരെയും അവഹേളിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അല്ലെങ്കിലും അവസാനകാലത്ത് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുണ്ട്. വലിയൊരു പരീക്ഷണത്തിന്‍റെ സമയമാണിത്. ഇറ്റലിയില്‍ ദൈവവേല ചെയ്യുന്ന കോട്ടയംകാരനായ ആ നല്ല ഇടയന് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്തും ധൈര്യവും ലഭിക്കുന്നതിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം. അദ്ദേഹത്തോടൊപ്പം ശുശ്രൂഷാവേലയിലേര്‍പ്പെട്ടിരിക്കുന്ന അഭിവന്ദ്യസ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.

കാലന്‍മാര്‍ ചാനലില്‍

അങ്ങനെ അങ്ങനെ ഒടുവില്‍ സിനിമയില്‍ കണ്ടതു പോലെ ലോകത്തെ എല്ലാ ജീവജാലങ്ങളും ചത്തൊടുങ്ങി ലോകം മുഴുവന്‍ പണ്ടാരമടങ്ങി അവസാനിക്കും. കോടാനുകോടി വര്‍ഷങ്ങളുടെ സംസ്കാരവും ചരിത്രവും ശാസ്ത്രവുമെല്ലാം ചുമ്മാ മുങ്ങിത്താഴുമ്പോള്‍ മനുഷ്യകുലത്തിന്‍റെ ചരിത്രം പോലുമവശേഷിക്കാതെ എല്ലാം മാഞ്ഞുപോകും. പക്ഷെ, കേരളത്തിലെ ചാനല്‍ സ്റ്റുഡിയോകള്‍ മാത്രം അന്നും ബാക്കി നില്‍ക്കും. ലോകത്ത് ഒരിക്കലും മരണമില്ലാത്ത നമ്മുടെ വാര്‍ത്താ അവതാരകര്‍ അന്നും ന്യൂസ് ഡെയ്കില്‍ ചെരിഞ്ഞു കിടന്ന് പത്തറുനൂറു കോടി ജനം ചത്തൊടുങ്ങിയ വാര്‍ത്ത നിര്‍വൃതിയോടെ അവതരിപ്പിക്കും.

ഇത്രയൊക്കെ പറഞ്ഞതെന്തിനാണെന്നു ചോദിച്ചാല്‍ കൊച്ചിയില്‍ നിന്നും തലസ്ഥാനത്തു നിന്നും ചില ചാനലുകള്‍ മല്‍സരിച്ചടിക്കുന്ന ഫ്ളാഷുകള്‍ ജനത്തിന്‍റെ നെഞ്ചത്ത് തിരുവാതിര കളിക്കുമ്പോള്‍ ഇവനൊക്കെ കൂടിയാണ് കേരളം നടത്തിക്കൊണ്ടു പോകുന്നതെന്ന വിശ്വാസം ഇനിയും പൊറുപ്പിക്കാനാവില്ല എന്ന തിരിച്ചറില്‍ നിന്നു ജനം ടിവി സെറ്റുകളെ നോക്കി കൂക്കിവിളിക്കുന്നതുകൊണ്ടാണ്.

ഏതു സെലബ്രിറ്റിയായാലും ശരി ജലദോഷമാണെന്നു കേട്ടാല്‍ ഉടനെ ലൈബ്രറിയില്‍ നിന്നു ഫയലുകളെടുത്ത് ചരമവാര്‍ത്ത തയ്യാറാക്കി വയ്‍ക്കുന്നത് എല്ലാ മാധ്യമങ്ങളും ചെയ്യുന്നതാണ്. ഇത്തരത്തില്‍ കരുതിവച്ചിരുന്ന ചരമവാര്‍ത്തകള്‍ അബദ്ധത്തില്‍ പ്രസിദ്ധീകരിച്ച് നാണംകെട്ടു നാറിയ പ്രസ്ഥാനങ്ങള്‍ അനവധിയാണ്. എന്നാല്‍, ഒരാള്‍ ആശുപത്രിയിലാണെന്നു കേട്ടാല്‍ അയാള്‍ തിരികെ വീട്ടിലെത്തരുതേ എന്നാഗ്രഹത്തോടെ വേറൊരു ചാനലിനും കിട്ടുന്നതിനു മുമ്പ് അയാളുടെ ശവം ഞങ്ങള്‍ക്കു മാത്രം കിട്ടണേ എന്ന പ്രാര്‍ഥനയോടെ കാത്തുനില്‍ക്കുന്ന ശവംതീനിമാധ്യമങ്ങള്‍ കേരളത്തില്‍ മാത്രമേ കാണൂ.

തിരക്കഥാകൃത്തും സംവിധായകനും മികച്ച നടനുമായ കൊച്ചിന്‍ ഹനീഫ ഗുരുതരാവസ്ഥയിലാതിനെ തുടര്‍ന്ന് കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്നാവേശപൂര്‍വം ഫ്ലാഷ് കൊടുത്ത് ആദ്യമായി ജനത്തിന്‍റെ അണ്ണാക്കിലേക്കു വാര്‍ത്തയെത്തിച്ചതു ഞങ്ങളാണ് എന്നു നാളെ കുരയ്‍ക്കാന് കാത്തിരിക്കുന്ന ചാനല്‍പ്പട്ടികളെ തെരുവില്‍ കല്ലെറിയാന്‍ ഇനി അധികം താമസിക്കേണ്ടതില്ല. ചില ചെറുകിട ഓണ്‍ലൈന്‍ പത്രങ്ങളും നിന്ന നില്‍പില്‍ കൊച്ചിന്‍ ഹനീഫയെ കൊന്നു. അവരെ പറഞ്ഞിട്ടു കാര്യമില്ല. മുകളില്‍ പറഞ്ഞ ചാനലുകളില്‍ നിന്നുള്ള ഉച്ചിഷ്ഠവും അമേധ്യവും കൂട്ടിക്കുഴച്ച് ഇതാണ് ഇ-നിവേദ്യം എന്ന മട്ടില്‍ എക്സ്ക്ലൂസീവ് അടിക്കുന്ന അവറ്റകള്‍ പെട്ടെന്നു തന്നെ കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്നത് തിരുത്തി ഗുതുതരാവസ്ഥയില്‍ എന്നു മാറ്റി.

ഈ നാട് നന്നാവുന്നതിലല്ല, കുട്ടിച്ചോറാവുന്നതിലാണ് ഈ കഴുകന്‍മാര്‍ക്കു താല്‍പര്യം. സെലബ്രിറ്റികളെല്ലാം ചത്തൊടുങ്ങുകയും നാടൊട്ടുക്കു ദുരന്തങ്ങള്‍ നടമാടുകയും ചെയ്യുമ്പോള്‍ വല്ലാത്തൊരാവേശം ഇവറ്റകള്‍ക്കുണ്ട്. പിന്നെ, ക്യാമറയും മൈക്കുമായി രക്ഷാപ്രവര്‍ത്തനം നടക്കുന്നിടത്ത് ജനങ്ങളെ ആകര്‍ഷിക്കലായി, തലയുംകുത്തി കിടന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ പണിപ്പെടുന്ന ഫയര്‍ഫോഴ്‍സുകാരന്‍ എണീറ്റു നിന്നു ക്യാമറയെ സല്യൂട്ട് ചെയ്തില്ലെങ്കില്‍ ഭീഷണിയായി.

കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്നു ഫ്ലാഷ് അടിച്ച് ജനങ്ങളെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച്, തലയില്‍ പിണ്ണാക്കു മാത്രമുള്ള ഏതോ റിപ്പോര്‍ട്ടര്‍ വങ്കന് അബദ്ധം പറ്റിയെന്നു തിരിച്ചറിഞ്ഞ് ഒരു ക്ഷമാപണം നടത്താനുള്ള മര്യാദ പോലുമില്ലാതെ ഫ്ലാഷ് മായ്ചു കളഞ്ഞ്, ഏത് കൊച്ചിന്‍ എന്തു ഹനീഫ എന്ന മട്ടില്‍ അടുത്ത വാര്‍ത്തകയിലേക്കു കടക്കാന്‍ ചാനലുകള്‍ക്കൊരു നിമിഷം മതി. കൊച്ചിന്‍ ഹനീഫ എന്നു പറഞ്ഞാല്‍ ഈ നാറികള്‍ക്ക് അവശേഷിക്കുന്നത് ഒരു ചരമവാര്‍ത്ത മാത്രമായിരിക്കാം. പ്രേക്ഷകനെ സംബന്ധിച്ച് അദ്ദേഹം ഒരുപിടി സിനിമാനുഭവങ്ങളാണ്, അദ്ദേഹത്തിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സംബന്ധിച്ച് സിനിമയ്‍ക്കപ്പുറം നിറഞ്ഞു നില്‍ക്കുന്ന സ്നേഹമാണ്, സൗഹൃദമാണ്. എന്നിട്ടും പിന്നെയും ന്യൂസ് ഡെസ്കില്‍ വന്നു ധാര്‍ഷ്ട്യത്തോടെ ചെരിഞ്ഞു കിടക്കാനുള്ള ഉളുപ്പില്ലായ്മയെ നമിച്ചിടത്തോളം മതി, ഇനി കൈവച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഈശ്വരാ, കേരളം ഇതെങ്ങോട്ടാണ് പോകുന്നത് എന്നാശങ്ക തോന്നിയിരുന്നു, പണ്ട്. ഇപ്പോള്‍ അങ്ങനൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആശ്വാസമാണ്, ജനങ്ങള്‍ക്കു പ്രതികരണശേഷി പൂര്‍ണമായും നശിച്ചിട്ടില്ല. ഞങ്ങളുടെ ഉല്‍കൃഷ്ഠമായ വാര്‍ത്താസംഘത്തെ ജനക്കൂട്ടം ആക്രമിച്ചു ക്യാമറ തല്ലിപ്പൊട്ടിച്ചു എന്നൊക്കെ പിന്നെയും വാര്‍ത്തയ‍്ക്കു മുകളില്‍ വാര്‍ത്ത കൊണ്ട് നാണം മറയ്‍ക്കാന്‍ ശ്രമിക്കുന്ന മര്യാദകേടിനു പത്രപ്രവര്‍ത്തനത്തിലെ ഏതു തിയറി കൊണ്ടളന്നാലും പാസ് മാര്‍‍ക്ക് കിട്ടില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ രോഗശയ്യയിലായിരിക്കുമ്പോള്‍ എക്സ്ക്ലൂസീവടിക്കാനുള്ള വെമ്പല്‍ കൊണ്ട് കുറെ ദിവസങ്ങളോളം തുടര്‍ച്ചയായി കെ.ആര്‍.നാരായണന്‍ അന്തരിച്ചു, കെ.ആര്‍.നാരായണന്‍ അന്തരിച്ചു എന്നു ഫ്ലാഷ് അടിച്ചും മായ്‍ച്ചും ഒരു ധാര്‍മികതയും തങ്ങള്‍ക്കില്ല എന്നു തെളിയിച്ചതാണ് നമ്മുടെ ചാനല്‍ സംസ്കാരം. സൂനാമി ദുരന്തം കൊണ്ടും ഇവറ്റകളുടെ ശവക്കൊതി മാറിയില്ല. അന്ന് ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ക്കിടയില്‍ കാലൂന്നി നിന്ന് ഏതോ വീരകൃത്യം നടത്തുന്നുവെന്ന മട്ടില്‍ ഘോരഘോരം വാക്ധോരണി നടത്തിയ ചരക്കുകള്‍ ഇന്നു ചില ചാനലുകളില്‍ മുഖ്യവാര്‍ത്താവതാരകരാണ്.

ശവക്കൊതിയും ചോരക്കൊതിയും അവിടെ നില്‍ക്കട്ടെ, രാഷ്ട്രീയത്തില്‍ ഹീനമായി ഇടപെടലുകള്‍ നടത്തിത്തുടങ്ങിയപ്പോള്‍ നിലയ്‍ക്കു നിര്‍ത്തേണ്ടതായിരുന്നു പ്രേക്ഷകര്‍. പി.കെ.കുഞ്ഞാലിക്കുട്ടി എന്നൊരു രാഷ്ട്രീയനേതാവ് ഇന്ന് ആത്മഹത്യ ചെയ്യാത്തത് അദ്ദേഹത്തിന്‍റെ മനോധൈര്യം ഒന്നുകൊണ്ടു മാത്രമാണ്. റെജീന വിവാദവും ലീഗ് രാഷ്ട്രീയവും കൂട്ടിക്കുഴച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ സ്വയം മറന്ന് ആ നേതാവിനെ കയ്യേറ്റം ചെയ്യുന്നിടത്തോളം വരെ പോയി അമിതാവേശം.

അഭയ കേസില്‍ പ്രതിസ്ഥാനത്തുള്ള രണ്ടച്ചന്‍മാരുടെയും ഒരു കന്യാസ്ത്രീയുടെയും നാര്‍കോ അനാലിസിസ് സിഡി സ്വന്തം തന്തയുടെ ആദ്യരാത്രിയുടെ സിഡി എടുത്ത് പ്രദര്‍ശിപ്പിക്കുന്ന സ്വാതന്ത്ര്യത്തോടെ പ്രദര്‍ശിപ്പിച്ചു കേരളത്തെ ഞെട്ടിച്ചു കളഞ്ഞു ചാനല്‍പ്പട. അതും പോരാഞ്ഞ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂള്‍ കലോല്‍സവത്തിന്‍റെ സമാപനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫിക്കു വേണ്ടി തെണ്ടിപ്പട്ടികളെപ്പോലെ കടിപിടികൂടി ട്രോഫി മാതൃക രണ്ടു കഷണമാക്കിയിട്ടും അടങ്ങാതെ ഇതാ ഞങ്ങളാണിത് ആദ്യം അവതരിപ്പിക്കുന്നത് എന്നാക്രോശിച്ചു കൊണ്ട് ക്യാമറയ്‍ക്കു മുന്നില്‍ നിന്ന് ചാനല്‍പ്പട പേയിളകിയതുപോലെ കിതച്ചപ്പോള്‍ കേരളത്തിനു പേടിയായിത്തുടങ്ങി.

ഇത് ലോകത്ത് കേരളത്തില്‍ മാത്രം കാണുന്ന ജനുസ്സാണ്. മാധ്യമദുസ്വാതന്ത്ര്യം ഏതുവരെ പോകും എന്നതിന് ചരിത്രത്തില്‍ ഈ ഉദാഹരണങ്ങള്‍ ചാനല്‍ ലോഗോ സഹിതം രേഖപ്പെടുത്താതിരിക്കില്ല. പ്രേക്ഷകരെ പേടിപ്പിക്കുന്ന ചാനലുകളെ നിയന്ത്രിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പോലുള്ള സംഘടനകള്‍ മുന്‍കൈയെടുക്കുന്നതാണ് ചാനലുകാര്ക്ക് നല്ലത്. ഞങ്ങളുടെ റിപ്പോര്‍ട്ടറെ നാട്ടുകാര്‍ നടുറോഡില്‍ തല്ലിക്കൊന്നു എന്നു ഫ്ലാഷ് അടിക്കുന്നതിനെക്കാള്‍ നല്ലതാണല്ലോ അല്‍പം അച്ചടക്കം സ്വയം ശീലിക്കുന്നത്. സൂക്ഷിച്ചാല്‍ എല്ലാവര്‍ക്കും കൊള്ളാം. അതുകൊണ്ട്, ഞാന്‍‍ ഇന്നു മുതല്‍ മലയാളം ന്യൂസ് ചാനലുകള്‍‍ കാണുന്നതു നിര്‍ത്തി.

എന്താ പോലീസേ നന്നാവാത്തേ? (സിബിഐയോടും കൂടാ..)

അല്ലെങ്കിലും ഈ പോലീസുകാര്‍ക്ക് ഒരെല്ലുകൂടുതലാണ്. കള്ളന്‍മാരോ കൊള്ളക്കാരോ പീഡനക്കേസിലെ പ്രതിയോ ഒക്കെ ചെന്നാല്‍ അവനെയൊക്കെ ബഹുമാനിച്ചിരുത്തും. ഞങ്ങള്‍ക്കു ചെയ്യാന്‍ പറ്റാത്തത് നീ ചെയ്തു കളഞ്ഞല്ലോ ഭയങ്കരാ എന്ന മട്ടില്‍ നോക്കി നില്‍ക്കും. എന്നാല്‍ പെണ്ണുങ്ങളെ ബഹുമാനിക്കുന്ന കാര്യത്തില്‍ കേരളാ പോലീസ് തീരെ പുറകിലാണ്, പ്രത്യേകിച്ച് തിരുവനന്തപുരം പോലീസ്. ഇതെന്‍റെ അഭിപ്രായമല്ല. പണ്ട് കള്‍സ് അടിച്ച് കാര്‍സ് ഓടിച്ച് പാമ്പായി വഴിയില്‍ കിടന്നുപോയി, പിന്നെ പോലീസുകാര്‍ (കണ്ടോ അവിടെയും പോലീസ് ഇടപെടല്‍) രാത്രി തട്ടിവിളിച്ചുണര്‍ത്തി വിട്ട സീരിയല്‍-പരസ്യ നടി സംഗീത മോഹന്‍റെ അഭിപ്രായമാണ്.

ഏച്ചി ഇന്നലെ തിരുവനന്തപുരത്തൂടെ കാര്‍സ് ഓടിച്ചു പോകുമ്പോള്‍ കുറുകെ ചാടിയ ഒരാന്‍റിയെ കണ്ട് ബ്രേക്ക് ചവുട്ടിയില്ലെന്നു പറഞ്ഞ് വഴിയില്‍ നിന്ന പോലീസുകാരന്‍ ******** ***** **** എന്നു നല്ല തെറി വിളിച്ചു. തെറി കേട്ട നടിയുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന സുരേഷ് ഗോപി ഉണര്‍ന്നു. നടി വണ്ടി തിരിച്ചു.പോലീസുകാരനെ ചോദ്യം ചെയ്തു. നഗരത്തില്‍ പോലീസും നടിയും തമ്മിലാണ് ഡയലോഗ് പ്രസന്‍റേഷന്‍. ജനം കൂടി. ജനത്തെ കണ്ടതും പോലീസുകാരന്‍റെ ഉള്ളിലെ സുരേഷ് ഗോപിയും ഉണര്‍ന്നു. എടീ, പോടീ എന്ന നിലവാരത്തിലേക്ക് പോലീസ് ഔട്‍സ്പോക്കണായി. അതൊക്കെ തന്‍റെ വീട്ടിലുള്ളവരെ വിളിച്ചാല്‍ മതിയെന്നായി മ്യൂസിക മോഹന്‍. രംഗം കൊഴുത്തു. എസ്ഐ വന്നു- കേറേടീ ജീപ്പിലെന്നായി ലൈന്‍. അതങ്ങു പള്ളീല്‍പ്പറ, വേണെങ്കില്‍ വനിതാ പോലീസ് രണ്ടെണ്ണം ന്‍റെ കാറിലോട്ട് കേറിക്കോന്നായി നടി. അതു നടപ്പായി.

പോലീസ് സ്റ്റേഷനിലെത്തിയ സംഗീത തെറി വിളിച്ച പോലീസുകാരനെതിരെ പരാതി എഴുതി. സംഗതി കൈവിട്ടുപോകുമെന്നു തോന്നിയപ്പോള്‍ പോലീസുകാരന്‍ സോറി, ഞാനറിയാതെ എന്ന നാടകത്തിന്‍റെ റിഹേഴ്സല്‍ തുടങ്ങി. അരങ്ങേറ്റത്തില്‍ വെള്ളക്കടലാസില്‍ പോലീസുകാരന്‍ സംഗീത മോഹന് വിളിച്ച തെറിയുടെ പേരില്‍ വൃത്തിയായി മാപ്പ് എഴുതി നല്‍കി. നടിയാണെങ്കിലും വെടിനിര്‍ത്തല്‍ വെടിനിര്‍ത്തലാണ്. തന്‍റെ പരാതി പിന്‍വലിച്ചതായി സംഗീതയും എഴുതി നല്‍കി സംഗതി കോപ്ളിമെന്‍റ്സാക്കി. എന്നിട്ട് ? സംഗതി സീരിയല്‍ കേസായതുകൊണ്ട് ഈ പറഞ്ഞ എപ്പിസോഡിന്‍റെ വിഡിയോ കഴിയുമ്പോള്‍ ബാക്കി…

[smartads]

എന്നിട്ടെല്ലാം കോംപ്ളിമെന്‍റ്സായോ ? ഛെവടെ ? താരം പോയപ്പോള്‍ കൂടെ പോയ കേരളാ പോലീസിന്‍റെ മാനത്തെപ്പറ്റി ലെവര്‍ ബോധവാന്‍മാരായി. പിന്നെയായിരുന്നു പോലീസ് ബുദ്ധിയുടെ കളി. ലവര്‍ കേസെടുത്തു. പോലീസിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തല്‍ തുടങ്ങി പത്തുനാനൂറു വകുപ്പുകള്‍. കേസ് പിന്‍വലിച്ചതായി ആക്ട്രസ് എഴുതി കൊടുത്തതുകൊണ്ട് ആ കേസ് ഒട്ടു നിലനില്‍ക്കാനും പോകുന്നില്ല.

എന്നാല്‍, ട്രിവാന്‍ഡ്രം സിറ്റിയിലെ പോലീസ് ഫോഴ്സ് കംപ്ളീറ്റും ഇങ്ങനെയാണെന്ന് കരുതരുത്. നല്ല തങ്കം പോലത്തെ ആളുകളുമുണ്ട്. അവരില്‍ ചിലരുടെ കഥ കേട്ടാല്‍ നമ്മുടെ കണ്ണു നനഞ്ഞു പോകും. അത്തരമൊരു കരളലിയിക്കുന്ന കദ കൂടി പറഞ്ഞിട്ട് സിബിഐയിലേക്കു കടക്കാം. ലദായദ്, ലാസ്റ്റ് വീക്കിലെ ഒരു രാത്രി, കുറ്റാക്കൂറ്റിരുട്ട്. രണ്ടു പെണ്‍കുട്ടികള്‍ തനിച്ചു യാത്ര ചെയ്യുന്ന ലൊരു കാര്‍ ലാത്രി ഫാതിരയോഡഡുത്ത് നടുറോഡില്‍ പഞ്ചറാവുന്നു, തീര്‍ന്നു. ഇനിയെന്ത് എന്നു ചോദിക്കാന്‍ പോലും ആരുമില്ലാത്ത വിജനതയിലേക്ക് വെളിച്ചം വീശിക്കൊണ്ട് ഒരു പോലീസ് ജീപ്പ് കടന്നുവരുന്നു. ലവര്‍ ജീപ്പ് നിര്‍ത്തി. സംശയാസ്പദമായി കാര്‍. അതില്‍ ആകെ രണ്ടു ഗാല്‍സ്.

പോലീസ് പരിശോധിച്ചു. ഇരുവരും സീരിയല്‍ നടികളല്ല, മദ്യപിച്ചിട്ടുമില്ല. കാര്യം അറിഞ്ഞതോടെ പോലീസിന്‍റെ കണ്ണു നിറഞ്ഞു. ജീപ്പ് ഒരു സൈഡിലൊതുക്കി അവര്‍ പെണ്‍കുട്ടികളുടെ കാറിന്‍റെ ടയര്‍ മാറ്റിക്കൊടുത്തു. എന്താണ് ടയര്‍, ടയറിന് ജീവിതത്തിലുള്ള പ്രാധാന്യമെന്ത്, എന്തുകൊണ്ടാണ് ടയര്‍ പഞ്ചറാവുന്നത്, ഇനീം പഞ്ചറായാല്‍ എന്തു ചെയ്യണം തുടങ്ങിയ വിഷയങ്ങളില്‍ ഒരു ശില്‍പശാല തന്നെ നടത്തിയിട്ട് കുട്ടീസ് കാറോടിച്ചു പോകുന്നത് കണ്ട് നിറകണ്ണുകളോടെ പോലീസ്‍കാരും മടങ്ങി. സംഗതി ആരോടും മിണ്ടിയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പോലീസുകാര്‍ക്ക് അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍, മാലകള്‍, റീത്തുകള്‍. ആ കുട്ടീസ് യേതോ ഒരു വല്യ ഏമാന്‍റെ ആരോ ആയിരുന്നു. അവര്‍ വീട്ടില്‍ച്ചെന്ന് ടയറു മാറിത്തരുന്ന പോലീസിനെപ്പറ്റി പറഞ്ഞു. അങ്ങിനെ അംഗീകാരം വഴിക്കു വന്നു.

എന്നാല്‍, ചിലപ്പോള്‍ പോലീസുകാര്‍ ചില നടിമാരുടെ മുന്നില്‍ നിഷ്‍പ്രഭരായി നിന്നു പോകും. അക്ടിങ് ഏത് റിയാക്ടിങ് ഏത് എന്ന കാര്യത്തില്‍ പോലിസുകാര്‍ക്ക് നിശ്ചയമില്ലാതെ വരുമ്പോള്‍ ലോക്കല്‍സ് ഇടപെടേണ്ടതായും വരും. പിന്നെയും സീരിയല്‍ നടി, കള്ളുകുടി എന്നു പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. എല്ലാം, തിരുവനന്തപുരം മായ ! ദി കാര്‍ എന്ന സിനിമയുടെ നിര്‍മാതാവിന്‍റെ ഭാര്യയും പിന്നീട് നടിയും മറ്റുമായി തീര്‍ന്ന ദേവി അജിത് ഇന്നലെ തിരുവന്തപുരത്ത് കള്‍സ് അടിച്ച് കാറോടിച്ച കദയില്‍ പോലീസുകാര്‍ ചുമ്മാ നില്‍ക്കുമ്പോള്‍ പോലീസിന്‍റെ പണി ചെയ്തത് അടുത്ത വീട്ടിലെ ഒരമ്മച്ചിയാണ്. ലതിന്‍റെ വിഡിയോ ലിവിടെ

ഇനി സിബിഐയുടെ മെക്കിട്ടുകയറാം. സിസ്റ്റര്‍ അഭയയെ പൂശിയ കേസില്‍ ഉണ്ട തിന്നാനിരിക്കുന്ന ഫാദേഴ്സ് ആന്‍ഡ് സിസ്റ്റര്‍ ഗ്യാംഗിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ സന്തോഷ് മാധവന്‍റെ ബാധ കയറിയ മെത്രാനെപ്പോലെ സംസാരിക്കുന്നു എന്നാണ് പ്രകാശേട്ടന്‍റെ വൈഫ് ആരോപിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വൃന്ദ കാരാട്ട് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റര്‍ സെഫിയുടെ അവയവങ്ങളെപ്പറ്റി വളരെ വിശദമായി പരാമര്‍ശിക്കുന്ന കുറ്റപത്രത്തില്‍ ധാര്‍മികത ഉദ്ഘോഷിക്കുന്ന പല പല പാരഗ്രാഫുകളുമുണ്ടത്രേ.ഒരു തെറ്റും ചെയ്യാത്ത കുഞ്ഞാടുകളേ കേസില്‍ കുടുക്കിയതും പോര, അവര്‍ക്കെതിരെ ഇങ്ങനെയൊക്കെ എഴുതുന്ന സിബിഐക്കാരെക്കൊണ്ട് മലയാളം ബ്ലോഗ് തുടങ്ങിക്കണമെന്നാണ് എന്‍റെയും അഭിപ്രായം. അല്ലെങ്കിലും മാനിസകരോഗമുണ്ടായിരുന്ന സിസ്‍റ്റര്‍ അഭയ സ്വയം തലയ്‍ക്കടിച്ച്, കോണിപ്പടിയില്‍ തലകുത്തിമറിഞ്ഞ ശേഷം ഓടിപ്പോയി കിണറ്റില്‍ ചാടുകയായിരുന്നെന്ന് ഞങ്ങള്‍ നേരത്തേ പറഞ്ഞിരുന്നതാണല്ലോ.

കേസു വേറെ കേസുകെട്ട് വേറെ എന്നാണ് സഖാവ് വൃന്ദ പറയുന്നത്. പ്രകാശ് വേറെ വൃന്ദ വേറെ എന്നതാണ് നമ്മുടെയും നിലപാട് എന്നതിനാല്‍ സിസ്റ്റര്‍ വൃന്ദയുടെ പ്രതിഷേധക്കുറിപ്പില്‍ ഒരു കയ്യൊപ്പുചാര്‍ത്തി സ്ത്രീകള്‍ക്കെതിരെയുള്ള ഔദ്യോഗിക അധിനിവേശങ്ങള്‍ക്കെതിരെ നാലു മുദ്രാവാക്യം മുഴക്കി സംഗീതയ്‍ക്കൊരു ‘ഫുള്‍’ സല്യൂട്ടുമടിച്ച് മാറി നില്‍ക്കുന്നു ഞാന്‍.