നിത്യയൗവ്വനത്തിന് അരനൂറ്റാണ്ട്

ലോകത്ത് ഏത് കലാകാരിയോടും കലാകാരനോടും നമുക്ക് ആരാധന തോന്നാം. സ്ത്രീപുരുഷഭേദമില്ലാതെ എല്ലാവര്‍ക്കും ഒരാളെ മാത്രമേ പ്രണയിക്കാന്‍ കഴിയുകയുള്ളൂ- അതാണ് മര്‍ലിന്‍ മണ്‍റോ.മര്‍ലിന്‍ മണ്‍റോ അന്തരിച്ചിട്ട് ഇന്ന് 50 വര്‍ഷം പൂര്‍ത്തിയാവുന്നു. ജീവിച്ചിരുന്നെങ്കില്‍ മര്‍ലിന്‍റെ പേരക്കുട്ടികളുടെ മക്കളാവാന്‍ പ്രായമുള്ളവര്‍ വരെ മര്‍ലിനെ പ്രണയിക്കുന്നു. അവരുടെ ഒറ്റ സിനിമ പോലും കാണാത്തവര്‍ വശ്യമായ ചിരിയുടെ മുന്നില്‍ പരാജയപ്പെടുന്നു.

മാദകത്വത്തിനും സൗന്ദര്യത്തിനുമപ്പുറം മര്‍ലിന്‍ പ്രേക്ഷകരിലേക്കു പകരുന്ന നിഷ്കളങ്കവും സ്വാഭാവികവുമായ മാസ്മരികപ്രഭാവമാണ് അരനൂറ്റാണ്ടിനപ്പുറത്തേക്ക് മര്‍ലിന്‍റെ യൗവ്വനത്തെയും അവളോടുള്ള ലോകത്തിന്‍റെ പ്രണയത്തെയും കൂട്ടിക്കൊണ്ടുപോവുന്നത്. മര്‍ലിനു ശേഷം തുണിയുരിഞ്ഞവരെത്ര, ഇനി ഉരിയാനിരിക്കുന്നവരെത്ര. ശരീരത്തിന്‍റെ നഗ്നതയെക്കാള്‍ പ്രണയാതുരമായ മനസ്സിന്‍റെയും ദാഹാര്‍ത്തമായ ആത്മാവിന്‍റെയും നഗ്നസൗന്ദര്യമാണ് മര്‍ലിന്‍ മണ്‍റോയെ കാലത്തെ വിഴുങ്ങുന്ന മാദകാഗ്നിയാക്കി മാറ്റുന്നത്. ഒരായിരം പ്രണയകഥകളിലെ നായികയാണെന്നു കേട്ടാലും ലോകം മര്‍ലിനെ പ്രണയിച്ചുകൊണ്ടേയിരിക്കും.

നിത്യയൗവ്വനത്തിന്‍റെ അരനൂറ്റാണ്ട് പിന്നിടുന്ന മര്‍ലിന്‍റെ സിനിമകളില്‍ നിന്നുള്ള ചില ക്ലിപ്പുകള്‍ പങ്കുവയ്‍ക്കുന്നു.മര്‍ലിന്‍റെ സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് നയാഗ്രയാണ്. മര്‍ലിന്‍ ഏറ്റവും സുന്ദരിയായിരിക്കുന്നതും അതിലാണ്. അതിലെ അവരുടെ സൗന്ദര്യം ജ്വലിച്ചുനില്‍ക്കുന്ന രംഗങ്ങളില്‍ തുടങ്ങാം.

ഒരു നടി എന്നതിനപ്പുറം കാലാതിവര്‍ത്തിയായ സാമൂഹികബോധവും സ്വാതന്ത്ര്യത്വരയും പ്രകടമാക്കിയിരുന്ന, മുഖംമൂടികളില്ലാതിരുന്ന ഫെമിനിസ്റ്റ് ആയിരുന്നു മര്‍ലിന്‍ എന്നു തെളിയിക്കുന്നതാണ് പല ഘട്ടങ്ങളിലായി അവര്‍ പറഞ്ഞിട്ടുള്ള വാക്കുകള്‍. മനസ്സില്‍ പതിഞ്ഞുപോകുന്ന ആ ഉദ്ധരണികളിലൂടെ കടന്നുപോയി നമുക്കവസാനിപ്പിക്കാം.

“I’m selfish, impatient and a little insecure. I make mistakes, I am out of control and at times hard to handle. But if you can’t handle me at my worst, then you sure as hell don’t deserve me at my best.”

“I believe that everything happens for a reason. People change so that you can learn to let go, things go wrong so that you appreciate them when they’re right, you believe lies so you eventually learn to trust no one but yourself, and sometimes good things fall apart so better things can fall together.”

“Imperfection is beauty, madness is genius and it’s better to be absolutely ridiculous than absolutely boring.”

“I am good, but not an angel. I do sin, but I am not the devil. I am just a small girl in a big world trying to find someone to love.”

“I’ve never fooled anyone. I’ve let people fool themselves. They didn’t bother to find out who and what I was. Instead they would invent a character for me. I wouldn’t argue with them. They were obviously loving somebody I wasn’t.”

“We are all born sexual creatures,thank God, but it’s a pity so many people despise and crush this natural gift.”

“Hollywood is a place where they’ll pay you a thousand dollars for a kiss and fifty cents for your soul. I know, because I turned down the first offer often enough and held out for the fifty cents.”

“Friendship is the bestiest thing that comes to life . Friends will always be there for you don’t worry about the fakes worry about the people who had your back from the start and never treated you wrong always remember they are your real friends don’t never take them as granted because one day your going to lose a good friend by the way your action’s are when you see a good friend stick to that person .”

“Dreaming about being an actress, is more exciting then being one.”

“Boys think girls are like books, If the cover doesn’t catch their eye they won’t bother to read what’s inside”.”

“Your clothes should be tight enough to show you’re a woman but loose enough to show you’re a lady”

ലാലേട്ടന് 50

ഒരു ലഫ്റ്റനന്‍റ് കേണലിനെ സംബന്ധിച്ചിടത്തോളം 50 വയസ്സ് എന്നാല്‍ ഒന്നുമല്ല. ചിലപ്പോള്‍ ഒരു സൂപ്പര്‍ സ്റ്റാറിന് അത് ഒരു സൂചനയായിരിക്കാം. 1960 മെയ് 21ന് പത്തനംതിട്ടയില്‍ ജനിച്ച മോഹന്‍ലാലിന് ഇന്ന് അന്‍പതാം പിറന്നാള്‍ ആഘോഷിക്കാതിരിക്കാനാവില്ല. ആഘോഷിക്കട്ടെ ! ഇതുപോലെ അറുപതും എഴുപതും നൂറും ആഘോഷിക്കാന്‍ ലാലേട്ടന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ തമിഴ്, ഹിന്ദി, തെലുഗു, കന്നട തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നല്‍കി ഭാരതസര്‍ക്കാല്‍ ആദരിച്ചു. 2009-ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി. ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സര്‍വ്വകലാശാല ഡിലിറ്റ് നല്‍കി.

1978ല്‍ ഇറങ്ങിയ തിരനോട്ടം ആണ് ലാലേട്ടന്‍‍റെ ആദ്യസിനിമ. പക്ഷെ, പടം പുറത്തിറങ്ങിയില്ല. 1980ല്‍ ഇറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ് പ്രേക്ഷകരുടെ മുന്നിലെത്തിയ ലാലേട്ടന്‍റെ ആദ്യസിനിമ. അന്ന് പ്രായം വെറും 20. വില്ലനായി ലാല്‍ തിളങ്ങി. തുടര്‍ന്നങ്ങോട്ട് അവസരങ്ങളുടെ പ്രളയമായിരുന്നു. 1983ല്‍ അദ്ദേഹം 25 സിനിമകളില്‍ അഭിനയിച്ചുവത്രേ. 1986 മുതല്‍ 1995 വരെയുള്ള പത്തു വര്‍ഷങ്ങള്‍ ലാലിന്‍റേതായിരുന്നു. പ്രേക്ഷകര്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന ലാല്‍ സിനിമകളൊക്കെ പുറത്തിറങ്ങിയത് ഇക്കാലത്താണ്.

1986ലിറങ്ങിയ ടി.പി.ബാലഗോപാലന്‍ എംഎ എന്ന സിനിമയിലെ അഭിനയത്തിന് ലാലിന് മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. രാജാവിന്‍റെ മകന്‍, താളവട്ടം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, പഞ്ചാഗ്നി, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, വരവേല്‍പ്, ചിത്രം, കിരീടം തുടങ്ങി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ലാല്‍ ചിത്രങ്ങളുടെ പൂക്കാലമായിരുന്നു പിന്നെ. 1993ല്‍ പുറത്തിറങ്ങിയ ദേവാസുരം ലാലിന്‍റെ കരിയറിലെ വഴിത്തിരിവുകളിലൊന്നായിരുന്നു.പിന്നീടങ്ങോട്ടുള്ള അതിമാനുഷ കഥാപാത്രങ്ങള്‍ക്കുള്ള പ്രചോദനമായി മംഗലശ്ശേരി നീലകണ്ഠന്‍ നിലകൊണ്ടു.

നടന്‍ എന്നതിനു പുറമേ നല്ലൊരു ഗായകനുമാണ് താനെന്ന് ലാലേട്ടന്‍ പലതവണ തെളിയിച്ചിട്ടുണ്ട്. ഭ്രമരം, മാടമ്പി, തന്മാത്ര,ബാലേട്ടന്‍, സ്ഫടികം, ഉസ്താദ്, ഏയ് ഓട്ടോ, വിഷ്ണുലോകം, കണ്ടു കണ്ടറിഞ്ഞു, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ലാലേട്ടന്‍ ഗായകനായി.

ദേശീയ അവാര്‍ഡുകള്‍

* 1989 പ്രത്യേക ജൂറി പുരസ്കാരം – കിരീടം
* 1991 മികച്ച നടന്‍ – ഭരതം
* 1999 മികച്ച നടന്‍ – വാനപ്രസ്ഥം
* 1999 മികച്ച ചലച്ചിത്ര നിര്‍മാതാവ് – വാനപ്രസ്ഥം

സംസ്ഥാന അവാര്‍ഡുകള്‍

* 1986 മികച്ച നടന്‍ – T.P. ബാലഗോപാലന്‍ M.A
* 1988 പ്രത്യേക ജൂറി പുരസ്കാരം – (പാദമുദ്ര,ചിത്രം,ഉത്സവപിറ്റേന്ന്,ആര്യന്‍ & വെള്ളാനകളുടെ നാട്)
* 1991 മികച്ച നടന്‍ – ഉള്ളടക്കം,കിലുക്കം,അഭിമന്യു
* 1991 മികച്ച രണ്ടാമത്തെ ചിത്രം – ഭരതം(നിര്‍മാതാവ്)
* 1995 മികച്ച നടന്‍ – കാലാപാനി,സ്ഫടികം
* 1995 മികച്ച രണ്ടാമത്തെ ചിത്രം – കാലാപാനി(നിര്‍മാതാവ്)
* 1999 മികച്ച നടന്‍ – വാനപ്രസ്ഥം
* 2005 മികച്ച നടന്‍ – തന്മാത്ര
* 2007 മികച്ച നടന്‍ – പരദേശി

കൌമാരകലയ്ക്ക് 50

സംസ്ഥാന സ്കൂള്‍ കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ കലോല്‍സവമായ അന്‍പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് ഇന്നു തിരി തെളിയുന്നു. ഒരു ഇവന്റ് എന്നതിലുപരി ഇക്കാലമത്രയും കലോല്‍സവങ്ങളില്‍ പ്രതിഭയുടെ മാറ്റുരച്ച പതിനായിരക്കണക്കിന് കലാകാരന്‍മാരുടെ നെഞ്ചില്‍ ഉറക്കമൊഴിഞ്ഞ കലാരാവുകളുടെ തുടിപ്പുകള്‍ വീണ്ടുമുയരും. പതിനെട്ടടവും പിന്നെ അപ്പീല്‍ പ്രളയവും പതിനായിരം ചുറ്റിക്കളികളും കലോല്‍സവത്തിന്റെ സൈഡ് ഡിഷുകളാണ്. എല്ലാം അറിയാന്‍, ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കോഴിക്കോട്ടേക്കു സ്വാഗതം.

1957 ല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം 2010ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രവും ഓര്‍മകളും നിര്‍ണായകമായ ഒരു ഫ്ളാഷ്ബാക്കിന്റെ വഴിയിലൂടെ സഞ്ചരിച്ചേ മതിയാവൂ. 1956ല്‍ ഡല്‍ഹിയില്‍ മൌലാന ആസാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യുവജനോല്‍സവം കേരളത്തിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരന്‍ കാണാനിടയായതാണ് കേരളത്തില്‍ സ്കൂള്‍ കലോല്‍സവത്തിനു ജന്മം നല്‍കിയത്. ഇതെത്തുടര്‍ന്ന് 1956 നവംബറില്‍ ഏതാനും ഡിഇഒമാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി, സംസ്ഥാനത്ത് സ്കൂള്‍ യുവജനോല്‍സവമെന്ന ആശയം അവതരിപ്പിച്ചു. ഡിസംബറില്‍ കേരളത്തിലെ 12 ജില്ലകളിലും കലോല്‍സവം നടത്തി. 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു തിരി തെളിഞ്ഞു. ആദ്യ കലോല്‍സവത്തില്‍ 13 ഇനങ്ങളില്‍ 18 മല്‍സരങ്ങള്‍ നടന്നു. പങ്കെടുത്ത മല്‍സരാര്‍ഥികളുടെ എണ്ണം 400.ആദ്യ മേളയില്‍ കിരീടം ചൂടിയതു കാസര്‍കോട് മുതല്‍ കോഴിക്കോട് വരെ വരുന്ന വടക്കേ മലബാര്‍ ജില്ലയായിരുന്നു.

കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടാമത്തെ സ്കൂള്‍ കലോല്‍സവം. 1958ല്‍ തിരുവനന്തപുരം ഗവ. മോഡല്‍ സ്കൂളില്‍ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നു. അന്നു മല്‍സരിച്ചു വിജയിച്ചവരില്‍ ലളിതസംഗീതത്തില്‍ ഒരു പള്ളുതുരുത്തി യേശുദാസനും മൃദംഗത്തില്‍ തൃപ്പൂണിത്തുറ ജയചന്ദ്രക്കുട്ടനും ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ സ്വരമായ ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും നിത്യയൌവ്വനമുള്ള ശബ്ദത്തിനുടമയായ പി.ജയചന്ദ്രനും. പിന്നീടങ്ങോട്ടുള്ള കലോല്‍സവങ്ങള്‍ സംസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തേക്ക് കടത്തി വിട്ടത് ഒട്ടേറെ പ്രതിഭകളെയാണ്.
മുന്നാം കലോല്‍സവം പാലക്കാട്ടും നാലാം കലോല്‍സവം കോഴിക്കോട്ടും നടന്നു. യുദ്ധം കാരണം 1966, 67, 72 വര്‍ഷങ്ങളില്‍ കലോല്‍സവം നടന്നില്ല. പത്താമത് സ്കൂള്‍ കലോല്‍സവം മുതലാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ സജീവ പങ്കാളിത്തം ഉണ്ടായത്. 1968ല്‍ ആദ്യമായി സുവനീര്‍ പുറത്തിറങ്ങി.

1976ല്‍ കോഴിക്കോടാണ് ആദ്യമായി കലോല്‍സവ സാംസ്കാരിക ഘോഷയാത്ര തുടങ്ങിയത്. 1982ല്‍ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോല്‍സവത്തിലെ മല്‍സര ഇനങ്ങളുടെ എണ്ണം ഇരട്ടിയായി. 1986ല്‍ തൃശൂരില്‍ നടന്ന കലോല്‍സവത്തിലാണ് ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ നല്‍കിയത്. കവി ചെമ്മനം ചാക്കോയാണ് ഈ പേര് നിര്‍ദേശിച്ചത്.

1987ല്‍ കോഴിക്കോട്ട് നടന്ന കലോല്‍സവത്തിലാണ് 117.5 പവന്‍ സ്വര്‍ണക്കപ്പ് ആദ്യമായി ചാംപ്യന്‍മാര്‍ക്കു നല്‍കിയത്. നൃത്ത നൃത്തേതര ഇനങ്ങളില്‍ തിളങ്ങുന്നവര്‍ക്കു മാത്രം പ്രതിഭ, തിലക പട്ടങ്ങള്‍ നല്‍കിയാല്‍ മതിയെന്ന പരിഷ്കാരം വന്നത് 1999ലാണ്. കണ്ണൂരിന്റെ ആര്‍. വിനീതും കൊല്ലത്തിന്റെ (ഇപ്പോള്‍ പത്തനംതിട്ട) പൊന്നമ്പിളിയുമായിരുന്നു ആദ്യ പ്രതിഭ, തിലക പട്ടങ്ങള്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ് – പത്ത് തവണ. ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരമാണ്. ഏറ്റവും കൂടുതല്‍ തവണ കലോല്‍സവ ചാംപ്യന്മാരായത് തിരുവനന്തപുരമാണ് – 17 തവണ.

2005ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തോടെ കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ കലോല്‍വത്തിന്റെ പടി ഇറങ്ങി. കലാകേരളം ആഘോഷിച്ച രണ്ടു വിശേഷണങ്ങളാണ് കലാപ്രതിഭയും കലാതിലകവും. കേരളത്തിന്റെ കലാകൌമാരങ്ങള്‍ ഇത്രയധികം ഹൃദയത്തിലേറ്റിയ പേരുകള്‍ വേറെയുണ്ടോയെന്നു പോലും സംശയമാണ്. കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയാറാമത് സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തോടെ രണ്ടു ദശാബ്ദത്തോളം വേദികളെ കീഴടക്കിയ ഇൌ പ്രതിഭാ മുദ്രകള്‍ കലാവേദിക്കു പുറത്തായി. അനാരോഗ്യ മല്‍സരങ്ങള്‍ കാരണം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒഴിവാക്കി 2006ല്‍ ഗ്രേഡിങ് സമ്പ്രദായം നിലവില്‍ വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതു പോലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം എന്ന പേര് മാറ്റി കേരള സ്കൂള്‍ കലോല്‍സവം എന്ന പേര് സ്വീകരിച്ചു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തയാറാക്കിയ പുതിയ നിയമാവലി പ്രകാരമാണ് പേരില്‍ മാറ്റമുണ്ടായത്. പ്രച്ഛന്ന വേഷം ആ വര്‍ഷം മുതല്‍ ഒഴിവാക്കി. ചാക്യാര്‍ കൂത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമാക്കി. നാദസ്വരം പ്രത്യേക ഇനമായി.
2009ല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, സംസ്കൃതോല്‍സവം, അറബിക് കലോല്‍സവം എന്നിവ ചേര്‍ത്ത് മഹാമേളയാക്കി. ടിടിഐ കലോല്‍സവം വേര്‍പെടുത്തി.

ഇക്കുറി കലോല്‍സവം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. 50-ാം സ്കൂള്‍ കലോല്‍സവത്തിന് ഇന്നു വൈകിട്ട് അഞ്ചിനുകോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരി തെളിയിക്കും. വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 10നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷും കലാസാഹിത്യസാംസ്കാരിക രംഗത്തെ 49 പ്രമുഖരും ചേര്‍ന്നു പതാകകള്‍ ഉയര്‍ത്തും. 50 വര്‍ഷത്തിന്റെ സൂചനയാണ് 50 പതാകകള്‍. 50 വെള്ളരിപ്രാവുകളെ പറത്തും. 50 കതിനാ വെടികളും മുഴങ്ങും. 50 സംഗീതാധ്യാപകര്‍ അണിനിരക്കുന്ന സംഗീതശില്‍പവും സ്വാഗതഗാനവുമുണ്ടാകും.