Sorry Wiitness:ഒരു Berglish കവിത

കവിത ഒരു രോഗമാണ്. കേരളത്തില്‍ ബ്ളോഗര്‍മാരെക്കാള്‍ കൂടുതല്‍ കവികളാണ്, കവയിത്രികളും. ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്നു ഞാന്‍ ആലോചിച്ചിട്ടുണ്ട്. പെണ്ണായി പിറന്നാല്‍ മലയാളം കവിതയെഴുതിയില്ലെങ്കില്‍ എന്തോ വലിയ കുറച്ചിലാണെന്ന് പൊതുവേ ഒരു വിശ്വാസമുണ്ടെന്നു തോന്നുന്നു. വിവാഹിതരായ, എന്നാല്‍ ജോലി ചെയ്യാത്ത വീട്ടമ്മമാരാണ് പെട്ടെന്നു മലയാളം കവയിത്രികളായി തീരുന്നതെന്ന് ന്യൂസീലാന്‍ഡിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ താന്‍ അക്ഷരവൈരിയല്ല എന്നു സ്വയം ബോധിപ്പിക്കാനും നാട്ടുകാരെ ബോധിപ്പിക്കാനും ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും കവിത എഴുതാം. മലയാളം ബ്ളോഗിന്റെ കുലപതിയായ ഞാന്‍ ഒരിക്കലും കവിതകളോട് വൈമുഖ്യം കാണിച്ചിട്ടില്ല.

സിനിമയിലെ തിരക്കു കാരണം നാടകത്തിലഭിനയിക്കാന്‍ സമയം കിട്ടാറില്ല എന്നു പറഞ്ഞതുപോലെ ബ്ളോഗില്‍ വിശ്വസാഹിത്യം എഴുതുന്നതു കാരണം കവിതകള്‍ വഴി വായനക്കാരെ രസിപ്പിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. മുമ്പ് പല തവണയും പല കവിതകളും ഞാനും എഴുതിയിട്ടുണ്ട്. ഇംഗീഷും മലയാളവും എനിക്ക് ഒരുപോലെ വഴങ്ങുമെന്ന് ഞാന്‍ തെളിയിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്. ഇന്ന്, ഫ്രഷ് ആയിട്ടൊരു കവിത എഴുതാതെ യുവതികളുടെ രോമാഞ്ചമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് പണ്ട് എഴുതിയ ‘മാപ്പുസാക്ഷി’ എന്ന കവിത എന്റെ ഹൈടെക് വായനക്കാര്‍ക്കായി പരിഭാഷപ്പെടുത്തി അവതരിപ്പിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഇത് ഇംഗീഷ് അറിയാവുന്ന, മലയാളത്തിനെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാന്‍ മാപ്പുസാക്ഷി എന്ന കവിത അവതരിപ്പിക്കുന്നു. ആദ്യം കവിത, പിന്നെ പരിഭാഷ എന്ന ക്രമത്തില്‍. അത് നിങ്ങളെ ഹഠാദാകര്‍ഷിക്കും എന്നതില്‍ ഒരു നിസ്സംശയവുമില്ല.

മാപ്പുസാക്ഷി
(ഒരു രാഷ്ട്രീയത്തടവുകാരന്‍)

ജോസഫ്,
ഒരോര്‍മതന്‍ ക്രൂരമാം സൌഹൃദം.
ശ്വാസനാളം കീറുമന്ധവേഗങ്ങളില്‍
കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍
നിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും.

ഞാനറിയുന്നു, തുറുങ്കു ഭേദിച്ചു നിന്‍
സ്നേഹപ്രവാദം സമുദ്രസംഗീതമായ്
മാറുന്നതും വന്ധ്യകാലങ്ങളില്‍ത്തണല്‍
വീശുന്ന നിന്റെ ബലിഷ്ഠമാം ചില്ലകള്‍
തോറും കൊടുങ്കാറ്റു കൂടുവയ്ക്കുന്നതും.

ജോസഫ്, നിനക്കറിയില്ലെന്റെ ജാതകം.
ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂ-
ടാര്‍ത്തനാദം പോലെ പായുന്ന ജീവിതം.

ആശ്വാസമറ്റ മഹാസൌഹൃദത്തിന്റെ
വേശ്യാലയത്തിലീ നിത്യസന്ദര്‍ശകന്‍
പൊട്ടിച്ചിരിക്കുന്നതിന്‍ മുമ്പിലാത്മാവു
കെട്ട്, മുഖംകോടി, വീഴുന്നു നിദ്രയില്‍.

രണ്ടു സംഭാഷണം മാത്രം തിരശ്ശീല
പൊന്തുന്നതിന്‍ മുമ്പു തീരുന്നു നാടകം.
‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’
‘ഫ’.

ബീഡിക്കറയില്‍ കരിഞ്ഞ ഹൃദയത്തി-
ലൂറുന്ന സ്നേഹത്തിനും കൊടും കയ്്പാണ്.
കീറിപ്പറിഞ്ഞൊരെന്‍ ചുണ്ടിന്റെ ചുംബനം
പോലും കഠാരതന്‍ കുത്തലാണെങ്കിലും
ആരോ വരാനായ് തുറന്നു വയയ്ക്കാറുണ്ടു
വാതില്‍- വരികില്ലൊരിക്കലുമെങ്കിലും.

ഇനി, ഇതിന്റെ പരിഭാഷ. പച്ച ഇംഗീഷില്‍.

Sorry Wiitness
(One Political Prisoner)

Joseph,
one memory self cruelest friendship
in the, lungs destroying blind speeds
confessions sense tuberculosis
your star rises again.

I am knowing jails breaking yours
loveflow becomes sea music
changing and impotent seasons shade
drinking your sacrifice liking branches
among storm buuilding homes.

Joseph, you don”t know my fatebook.
between the suicide and banana fruit
travelling life like an eager voice.

Reliefless mega friendship’s
prostitute house this daily visitor
blasting laughing infront the soul
offed, face damaged, falling into sleep.

Only two dilaogues, the curtain
rising before ending the drama.
‘i am you doing love’
‘Fa’.

Cigeratte starch in which burned heart
concetrating love has also mega sour.
toared my one lips kissing
even knifes killing, but
someone coming opening placing
the door- not going to come never, but.

12 thoughts on “Sorry Wiitness:ഒരു Berglish കവിത”

 1. running short of ideas for one post per day ………..??? expecting much more quality from berly thomas

 2. ഞാൻ പിന്നെ പോളി റ്റെക്നിക്കിൽ ഒന്നും പഠിക്കാത്തതിനാൽ എനിക്കൊന്നും മനസ്സിലായിട്ടില്ല വല്ലബുദ്ധിജീവികളും വരും അർഥം പറയും എന്ന് പ്രതീക്ഷിക്കാം

 3. ഇതിനു തേങ്ങാ അടിച്ചതു ഞാന്‍ .. ബെര്‍ഗ്ലീഷ് കവിത എന്നു പറഞ്ഞിട്ട് പരിഭാഷ പച്ച ഇംഗ്ലീഷിലാണല്ലോ ബെര്‍ളീച്ചായാ ..

 4. ഇതിലും ഭേദം എന്നെയങ്ങ് കൊല്ല് ….

  Only two dilaogues, the curtain
  rising before ending the drama.
  ‘i am you doing love’
  ‘Fa’

 5. ഹാ..ജോസെഫ്..ഹാ…ബെര്‍ഗിഷ്…ഹാ ഇന്ഗ്ലീഷ് ഹാ കവിതൈ…

 6. mudiyanayittuuu…anyayam..maushya..ningal entha udeshiche..enthayalam “kolakku” banan fruit ennu perittu vilichello..mudinju..kidilan ..kidlolkidilan

 7. അല്ല ബെര്‍ളീ .. ചുള്ളിക്കാടുമായി വല്ലതും..?? ഒടക്ക്..?

 8. “ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂ- between the suicide and banana fruit
  പൊട്ടിച്ചിരിക്കുന്നതിന്‍ മുമ്പിലാത്മാവു blasting laughing infront the soul”

  inner leena maya accusedfa this much sleeped lying knowno
  (അന്തര്‍ലീനമായ പ്രതിഭ ഇത്രയും ഉറങ്ങിക്കിടക്കുന്നുവെന്ന് അറിഞ്ഞില്ല)

  by a sorry witness (this banana bunch)
  എന്ന് ഒരു മാപ്പു സാക്ഷി (ഈ കൊലയുടെ)

 9. വീശുന്ന നിന്റെ ബലിഷ്ഠമാം ചില്ലകള്‍ : drinking your sacrifice liking branches
  ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂ- : between the suicide and banana fruit
  🙂 ഹെന്റെ പൊന്നോ.. കൊല്ല്..(my goldo..killu)

Leave a Reply

Your email address will not be published. Required fields are marked *