ചീഫ് കുക്ക് സ്പീക്കിങ്

# കോള്‍-1

ഹലോ… അച്ചായനാണോ ?

ഏതു കു#@*%#$ ഇത് ?

ഞാനാണ് സര്‍… സാര്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കുമോ ?

എടാ പൂ#@#$.. ഇതറിയാനാണോടാ നീ വിളിച്ചത്… ചീഫ് കുക്ക് സ്ഥാനം കണ്ടിട്ടൊന്നുമല്ലെടാ കു#$@ ഞാനീ കള്ളന്‍മാര്‍ക്കു കഞ്ഞി വയ്ക്കാനിറങ്ങിയത്… ഈ ചീഫ് ചുക്ക് സ്ഥാനമെന്നു പറയുന്നത് എനിക്കു വെറും മ@#@.. ഞാന്‍ ഇത് ഈ നിമിഷം രാജി വയ്ക്കാന്‍ തയ്യാറാ… ഇനി ഇമ്മാതിരി കോപ്പിലെ ചോദ്യം ചോദിച്ചോണ്ട് വിളിച്ചേക്കരുത്..വയ്‌ക്കെടാ പൂ@# ഫോണ്‍..

പ്ലിങ് !

# കോള്‍-2

ഹലോ അച്ചായാ ഇതു ഞാനാ…

എന്നാടാ പൊ#@%# മോനേ.. നിന്നോടിനി വിളിച്ചേക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ ?

അല്ലച്ചായാ… അച്ചായന്‍ ചീഫ് കുക്ക് സ്ഥാനത്തിരുന്നുകൊണ്ട് കേറ്ററിങ് കമ്പനി മാനേജരായ കോരസാറിനെയും എംഡി ചാണ്ടിയെയും പാര്‍ട്ടി ഓര്‍ഡര്‍ തരുന്നവരെയും വിരുന്നുകാരെയുമെല്ലാം തെറി പറയുന്നത് ശരിയല്ലെന്നൊരഭിപ്രായം പൊതുവേയുണ്ടല്ലോ…

ഏതു പരപ്പൂ#@%$ മോനാടാ മ#@# അങ്ങനൊരുഭിപ്രായമുള്ളത് ? … ഈ നാട്ടില്‍ വൃത്തിയും മെനയുമുള്ള കേറ്ററിങ് നടക്കണമെന്നു മാത്രമേ എനിക്കുള്ളൂ.. എന്നെ ചീഫ് കുക്കാക്കിയത് കോരസാറാണ്.. കോരസാര്‍ പറഞ്ഞാല്‍ ഞാന്‍ ആ നിമിഷം ഈ പണി രാജി വയ്ക്കും… ഒരു സാധാരണ പാചകക്കാരനായി നല്ല ഭക്ഷണം പാചകം ചെയ്തു ഞാന്‍ ജീവിക്കും… അല്ലാതെ ചീഫ് കുക്കും മ#@$^മൊന്നും എനിക്കൊരു കു#@*മല്ല…

പ്ലിങ് !

# കോള്‍- 3

അച്ചായോ… അച്ചായനെ ചീഫ് കുക്ക് സ്ഥാനത്തു നിന്നു മാറ്റണമെന്ന് കോരസാര്‍ കമ്പനി എംഡിയോടാവശ്യപ്പെട്ടിട്ടുണ്ടല്ലോ… ഇനി അച്ചായന്‍ രാജി വയ്ക്കുമോ ?

എന്നാ ചോദ്യവാടാ മ#@$… കോരസാറാരാണെന്ന് എനിക്കറിയാം… കോരസാറു മാത്രമല്ലല്ലോ.. ഇവിടെ യൂണിയനുണ്ട്.. സീനിയര്‍ മാനേജര്‍മാരുണ്ട്.. അവരെല്ലാം കൂടി ഒരു തീരുമാനമെടുത്ത് പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കും. അല്ലെങ്കിലും ആദ്യം മുതലേ എനിക്കിതിഷ്ടവല്ല.. പിന്നെ നാട്ടുകാര്‍ നല്ല ഫുഡ് കഴിച്ചോട്ടെന്നു വിചാരിച്ചാ… പിന്നെ, കള്ളത്തരം കാണിച്ചാ അതേതു കു#@%/യാണെങ്കിലും ഞാന്‍ വിളിച്ചു പറയും… കേറ്ററിങ് കമ്പനി മാനേജരുടെ കസേരയിലിരുന്ന് കോരസാറ് കാണിച്ചിട്ടുള്ള കാര്യങ്ങളും ഞാന്‍ വിളിച്ചു പറയും… കോര ആ വിനാഗിരിക്കടക്കാരന്റെ കയ്യീന്ന് കൈക്കൂലി വാങ്ങിച്ചൊണ്ടെങ്കി കോര രാജി വയ്ക്കണം.. അതു വിളിച്ചു പറഞ്ഞേന്റെ പേരില്‍ എന്നെ മാറ്റണോന്നു പറയാന്‍ അയാളാരാ… എന്റെ പഴേ സ്വഭാവം വല്ലോമായിരുന്നേല്‍ മ@#@* ഞാന്‍ തെറി പറഞ്ഞു കണ്ണു പൊട്ടിച്ചേനെ..

അല്ലച്ചായാ… കോര സാര്‍ പറഞ്ഞാല്‍ ആ നിമിഷം രാജി വയ്ക്കുമെന്ന് കുറച്ചു മുന്‍പ് അച്ചായന്‍ പറഞ്ഞാരുന്നല്ലോ…

നീ പോടാ പൂ@#&%@… ഞാനെനിക്കു സൗകര്യമുള്ളപ്പോ രാജി വയ്ക്കും… അത് ശരി…

പ്ലിങ് !

# കോള്‍- 4

അച്ചായോ… കേറ്ററിങ് കമ്പനിക്കെതിരെയും മാനേജര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന അച്ചായനെ ചീഫ് കുക്ക് സ്ഥാനത്തു നിന്നു മാറ്റണമെന്ന് കമ്പനിയിലെ സീനിയര്‍ മാനേജര്‍മാരെല്ലാം കൂടി എംഡിയെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ അച്ചായാ… ഇനീപ്പോ രാജി വയ്‌ക്കേണ്ടി വരില്ലേ ?

ഒന്നു പോടാ പൂ#@%$#.. ഇവന്‍മാരൊക്കെ വിചാരിച്ചാല്‍ വല്ലോം ആകുവോ… അല്ല, ആരാ ഈ സീനിയര്‍ മാനേജര്‍മാര്… അവന്‍മാര് നാലു പേരുകൂടി അങ്ങോട്ടു ചെന്നാല്‍ അതുകൊണ്ടു വല്ല കാര്യവുമുണ്ടോ ?.. അല്ലെങ്കിലും ഈ അവ#@^&*മോന്‍മാര് മാനേജര്‍മാരു പറഞ്ഞാല്‍ ഞാന്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലല്ലോ… എംഡി പറയട്ടെ… ചമ്പളം തരുന്നത് കമ്പനി എംഡിയല്ലേ… എംഡി പറഞ്ഞാലല്ലേ ഞാന്‍ രാജി വയ്‌ക്കേണ്ട ആവശ്യമുള്ളൂ… എംഡി പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ചിഫ് കുക്ക് സ്ഥാനം രാജി വയ്ക്കും… അല്ലാതെ കൈക്കൂലിക്കോരയും അയാള്‍ടെ #@#&താങ്ങികളും കൂടി പറഞ്ഞാലൊന്നും ഞാന്‍ രാജി വയ്ക്കത്തില്ല…

പ്ലിങ് !

# കോള്‍ – 5

അച്ചായോ.. പണി പാളി… അച്ചായനോട് ചീഫ് കുക്ക് സ്ഥാനം രാജി വയ്്ക്കണമെന്ന് എംഡി പറഞ്ഞു…

എന്റെ പൊന്നു പൂ#@%$#… എംഡീന്നു പറയുന്ന ആളെ എനിക്കറിയാവുന്നതുപോലെ വേറെ ആര്‍ക്കുമറിയില്ല… ഇങ്ങനൊരു സമയത്ത് ആ കള്ളന്‍ കോരയും ബാക്കിയുള്ള പൂ#@&^ കൂടി ചെന്നു പറയുമ്പോള്‍ ഇങ്ങനല്ലാതെ പുള്ളി എന്നാ മ#@& പറയാനാ… അത് കേട്ടു ഞാന്‍ രാജി വച്ചാല്‍ ഏറ്റവുമധികം വിഷമിക്കുന്നതും പുള്ളി തന്നെയായിരിക്കും… എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞാനാ മനുഷ്യനെ വെഷമിപ്പിക്കുകേല…

അല്ല, എന്നാലും എംഡി രേഖാമൂലം ആവശ്യപ്പെടുമ്പോള്‍ രാജി വയ്ക്കാതെങ്ങനെയാ അച്ചായോ ?

എംഡി എനിക്കു ചമ്പളം തരുന്നന്നല്ലേയുള്ളൂ.. എന്നെ വിളിച്ചുകൊണ്ടു വന്നു ചീഫ് കുക്കാക്കിയത് ഈ എംഡീം കള്ളന്‍ കൈക്കൂലിക്കോരയുമൊന്നുമല്ല… ബ്രോക്കര്‍ രമേശനും പിന്നെ നമ്മടെ ഹാജിയാരുമൊക്കെ കൂടിയാ…. അവര് പറയട്ടെ ഞാന്‍ രാജി വയ്ക്കാം… നമുക്ക് ജോലി തന്നവരോട് നമ്മളൊരു അന്തസ്സ് കാണിക്കണ്ടേ ?

പ്ലിങ് !

# കോള്‍ – 6

അച്ചായോ… ബ്രോക്കര്‍ രമേശനും ഹാജിയാരുമൊക്കെ പറയുന്നു… എംഡിയും കോരസാറുമൊക്കെ പറയുന്ന സ്ഥിതിക്ക് അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം രാജി വച്ച് വീട്ടിപ്പോണോന്ന്…

അവന്‍മാരോട് പോകാന്‍ പറ മ#@*… അവന്‍മാരാരാ ഇതൊക്കെ തീരുമാനിക്കാന്‍… അതിനൊക്കെ ഇവിടെ ആണുങ്ങളില്ലേ… എടാ ഉവ്വേ.. ഞാനൊരു സത്യക്രിസ്ത്യാനിയാ… നേരും നെറീം വിട്ടൊരു ഏര്‍പ്പാടിന് എന്നെ കിട്ടുകേല… രമേശനൊക്കെ ആരാ കക്ഷിയെന്ന് എനിക്കറിയാം..അല്ലെങ്കിലും ഇവന്മാരെല്ലാവരും കൂടി പറയുന്നത് കേട്ട് ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വച്ചാല്‍… നാളെ നാട്ടുകാരോട് ഞാനെന്നാ സമാധാനം പറയും ? … ഞാനേ മാനേജരും കൂനേജരുമൊന്നുമല്ല.. ചീഫ് കുക്കാ… ഞാനുണ്ടാക്കുന്ന ഭക്ഷണം ഇട്ടപ്പെടുന്നതുകൊണ്ടാ… കമ്പനിക്ക് കേറ്ററിങ് വര്‍ക്കു കിട്ടുന്നത്… കോരയക്ക് അയാള്‍ടെ മോനെ പിടിച്ച് ഇവിടെ കുക്കാക്കാനാ എന്നെ പുറത്താക്കാന്‍ നോക്കുന്നത്… മൂക്കിപ്പൊടീം മുളകുപൊടീം തമ്മില്‍ തിരിച്ചറിയാന്‍മേലാത്ത ചെറുക്കനാ… ഏതു കു@#& പറഞ്ഞെന്നു പറഞ്ഞാലും ശരി.. ഞാന്‍ രാജി വക്കത്തില്ല… ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വക്കണേല്‍ ഇതുവരെ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച നാട്ടുകാര്‍ പറയണം… അവരോടാ എനിക്ക് കടപ്പാട്… അവരെ മറന്നൊരു കളിക്കും എന്നെ കിട്ടുകേല…

പ്ലിങ് !

# കോള്‍- 7

അച്ചായോ.. ടിവി ചാനലുകളും വെബ്‌സൈറ്റുകളുമൊക്കെ നടത്തിയ സര്‍വേയില്‍ 70 ശതമാനം നാട്ടുകാരും അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കണമെന്നു പറയുന്നു.. അച്ചായന്റെ തെറി കാരണം മടുത്തെന്നും ഭക്ഷണം കുറച്ചു മോശമായാലും സദ്യക്കിടെ പുളിച്ച തെറി കേക്കുന്നത് സഹിക്കാന്‍ പറ്റത്തില്ലെന്നും അവര്‍ പറയുന്നു… ഇനീപ്പോ അച്ചായന് രാജി വയ്ക്കുകല്ലാതെ വേറെ വഴിയില്ല…

നീ പോടാ പന്ന#@&*പരപ്പൂ#@%ക്കു%#@#മോനെ… ഈ നാട്ടുകാര് കു#@#%$ ആണോ എന്റെ കാര്യം തീരുമാനിക്കുന്നത് ?.. ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഞാന്‍ രാജി വച്ചു പോണമെന്നു പറയുന്ന ഇവനെപ്പോലെയുള്ള കള്ള#@&*$യൊക്കെ പറയുന്നത് കേട്ട് ഞാന്‍ പണി നിര്‍ത്തിപ്പോയാല്‍ ഈ നാട്ടിലെ ബാക്കിയുള്ളവരുടെ കാര്യം എങ്ങനെയാ ?… വരാനിരിക്കുന്ന തലമുറേടെ കാര്യമെങ്ങനെയാ ?…അതുകൊണ്ട് നാട്ടുകാര് കു#@#ടെ വിശേഷം ഒന്നും ഇങ്ങോട്ടൊലത്തേണ്ട.. പുതിയ തലമുറ പറയട്ടെ… ഇനി വരാനിരിക്കുന്നത് അവരുടെ ലോകമല്ലേ.. അവരു പറയട്ടെ… അപ്പോ ഞാന്‍ രാജി വയ്ക്കാം…

പ്ലിങ് !

# കോള്‍ – 8

അച്ചായോ… 10 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം ഒഴിയണമെന്നാ… ഇനീം പിടിച്ചുനില്‍ക്കാന്‍ നോക്കല്ലേ അച്ചായാ… രാജി വയ്ക്ക്…

നീ പോടാ മ@#@…. വോട്ടവകാശം പോലുമില്ലാത്ത കൂറപ്പിള്ളേരു പറയുന്നത് കേട്ട് ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കാനോ… നെനക്കെന്നാടാ പൂ@#&^ തലയ്ക്ക് ഓളവാണോ ?

അല്ല.. അച്ചായനല്ലേ പറഞ്ഞത്.. പുതുതലമുറ പറഞ്ഞാല്‍ രാജി വയ്ക്കൂന്ന്…

ഏതു കു@#%$ പറഞ്ഞാലും ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കത്തില്ല… ആര്‍ക്കും ആവശ്യമില്ലെങ്കിലും ഇത്രേം ദുരിതം പിടിച്ച ഒരു പദവി വേറൊരു പാവത്തിന്റെ തലേല്‍ കെട്ടിവയ്ക്കാന്‍ ഞാന്‍ സമ്മതിക്കത്തില്ല… അതിനു മാത്രം ഞാന്‍ അനുഭവിച്ചു.. വേറൊരു സാധു.. അതിനിയിപ്പോ എന്റെ ശത്രുവായാലും ഈ ദുരിതം അനുഭവിക്കാന്‍ ഞാനായിട്ടു സമ്മതിക്കുകേല… പണ്ട് ക്രിസ്തു ചെയ്തതും ഇതു തന്നെയല്ലേ… കുരിശ് സ്വയം ഏറ്റെടുത്ത് ചുമന്നു.. പത്രോസും യോഹന്നാനുമൊക്കെ സഹായിക്കാന്‍ വന്നെങ്കിലും ക്രിസ്തു കുരിശു വിട്ടുകൊടുത്തില്ല… അവസാനം വരെ അതു ചുമന്നു.. അതുപോലെ എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ചീഫ് കുക്ക് സ്ഥാനം എന്ന ഈ കുരിശ് ഞാന്‍ ചുമക്കും… യൂദാസുമാര്‍ എന്നെ ഒറ്റിക്കൊടുക്കുകയും തോമകള്‍ തള്ളിപ്പറയുകയും ചെയ്യും… ഞാനൊരു സത്യക്രിസ്ത്യാനിയാ… എന്തു സംഭവിച്ചാലും ഞാന്‍ രാജി വക്കുകേല…

അല്ലച്ചായാ….

ഇനി എന്നോടൊന്നും ചോദിക്കരുത്… എനിക്കൊരിത്തിരി നേരം കരയണം…

പ്ലിങ് !

ആത്മീയയാത്ര

[2015 ഏപ്രില്‍. നയി ദില്ലിയിലെ ഒരു ഭവനം]

മോനേ… ദേ ആരാ വന്നിരിക്കുന്നതെന്നു നോക്യേ…

ആരാണ് മാതാശ്രീ ? ആരായാലും പുറത്ത് ഉപവിഷ്ടനായി അല്‍പനേരം ധ്യാനിക്കാന്‍ പറയൂ.. ഇപ്പോള്‍ എന്റെ ധ്യാനത്തിന്റെ സമയമാണെന്നറിയില്ലേ ?

കേരളത്തീന്ന് ആന്റണിയാ മോനേ… നീ ഇങ്ങോട്ടു വന്നേ…

ആന്റണി… പെരുമ്പാവൂരാണോ ?

എന്താ മോനേ നീയിങ്ങനെ ? … നമ്മുടെ സ്വന്തം ആന്റണി… നിന്റെ ആന്റങ്കിള്‍… കുട്ടിയായിരുന്നപ്പോള്‍ നീ എത്രയോ ദിവസങ്ങള്‍ പുള്ളിയോടൊപ്പം ആന്റും എലിഫന്റും കളിച്ചിട്ടുള്ളതാ… എല്ലാം നീ മറന്നോ ?

എന്റെ ബോധമണ്ഡലത്തില്‍ മറ്റാരുമില്ലമ്മേ… ഞാനും ഈശ്വരനും മാത്രം.. അവിടെ ഞങ്ങള്‍ തമ്മില്‍ നടത്തുന്ന ആശയവിനിയത്തിനിടയില്‍ ആനയും ഉറുമ്പുമൊന്നുമില്ലമ്മേ…

എനിക്കൊരുമാതിരി ചൊറിഞ്ഞു കേറുന്നുണ്ട് കേട്ടോ…

ചൊറിച്ചില്‍ ഒന്നിനുമൊരു പരിഹാരമല്ലമ്മേ…

ഡാ, ഇങ്ങോട്ടു നോക്കിയേ.. ഇങ്ങോട്ടു നോക്കാന്‍..

ധ്യാനത്തിലിരിക്കുമ്പോള്‍ കണ്ണു തുറക്കാന്‍ പാടില്ലമ്മേ…

നിന്റെ മടിയും പേടിയുമൊക്കെ മാറി മിടുക്കനാവാന്‍ വേണ്ടിയാ നിന്നെ ഞാന്‍ മ്യാന്‍മറില്‍ ധ്യാനത്തിനു വിട്ടേ.. അല്ലാതെ ഇവിടെ ഫുള്‍ടൈം മുറിക്കകത്തു കേറിയിരുന്നു ധ്യാനിക്കാന്‍ വേണ്ടിയല്ല…

അമ്മ ശ്രീബുദ്ധനെപ്പറ്റി കേട്ടിട്ടില്ലേ… ബുദ്ധഭഗവാന്‍ ഇതുപോലെ ധ്യാനത്തിലിരുന്നപ്പോഴാണ് ബോധോദയമുണ്ടായത്… സെയിം ധ്യാനമാണ് മാസങ്ങളായി ഞാന്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്…

എടാ അതിനു ബോധം വേണ്ടേ ഉദിക്കാന്‍ ?

അമ്മയും മ്യാന്‍മറിലേക്കു പോകൂ.. ചേച്ചിയേം അവള്‍ടെ കൂളിങ് ഗ്ലാസ് ഫ്രീക്ക് കെട്ടിയോനേം കൊണ്ടുപോകൂ.. കുടുംബത്തോടെ നമുക്ക് നന്നാവാം അമ്മേ… നമുക്ക് ആത്മീയ പാതയിലേക്കു തിരിയാം…

ഒറ്റക്കീറു വച്ചു തന്നാലുണ്ടല്ലോ… അവന്റെയൊരു ആത്മീയപാത.. ഡാ നിന്നെപ്പറ്റി നാട്ടുകാര്‍ പറയുന്നതെന്താണെന്നറിയാമോ… താടിയങ്കിളിനെ പേടിച്ചു നീ നാടുവിട്ടതാണെന്ന്… കേരളത്തിലെ നമ്മടെ പാര്‍ട്ടിക്കാരു പോലും നീ ഒളിച്ചുപോയെന്നാ പറഞ്ഞത്… അവരെയെല്ലാം പാര്‍ട്ടീന്നു പുറത്താക്കി…

അവര്‍ക്കു മാപ്പു നല്‍കൂ അമ്മേ…

അവര്‍ക്കു കോപ്പാ കൊടുക്കുന്നേ.. ഡാ നീ കണ്ണു തുറക്കുന്നുണ്ടോ ഇല്ലയോ…

ഞാന്‍ ബോധോദയം കാത്തിരിക്കുകയാണമ്മേ… എന്നെ ശല്യപ്പെടുത്തരുത്… ദിവസം 10 മണിക്കൂര്‍ വരെ കണ്‍ടിന്യൂസ് ആയി ധ്യാനിക്കണമെന്നാ ഗുരു പറഞ്ഞിരിക്കുന്നത്…

മോനേ… നീയിങ്ങനെ ഇരുന്നാല്‍ പാര്‍ട്ടി കാര്യങ്ങളാരു നോക്കും… അടുത്ത ഇലക്ഷന് ഇനി നാലു വര്‍ഷം കൂടിയേ ഉള്ളൂ…നിനക്കു ജയിക്കണ്ടേ… ഈ നാടു മുഴുവന്‍ ഭരിക്കണ്ടേ ?

ആശയാണമ്മേ എല്ലാ ദുഖങ്ങള്‍ക്കും കാരണം…

ആരെടാ അവള്‍… ? ആന്റൂ.. ഇവന്റെ പഴയ കറക്കുകമ്പനീല്‍ ആശേന്നു പേരുള്ള ആരെങ്കിലുമൊണ്ടോന്ന് അന്വേഷിച്ചേ… അവളാണേ്രത ഇവനെ ഈ കോലത്തിലാക്കിയത്… എന്റെ മാതാവേ… ഞാനിതെങ്ങനെ സഹിക്കും…എങ്ങനെ നടന്ന കൊച്ചാ… അന്നാ ഇഷ്ടിക ചുമന്നതും പത്രസമ്മേളനത്തില്‍ ഇരച്ചു കയറിച്ചെന്നതും കേരളത്തില്‍ പോയി പൊറോട്ട തിന്നതുമൊക്കെ ഇന്നലേം കൂടി ഞാനും നിന്റെ ചേച്ചീം കൂടി പറഞ്ഞു കൊറേ ചിരിച്ചു, അല്ല കരഞ്ഞു… എന്റെ മോനേ നീയൊന്നുണര്… രാജ്യം നിനക്കായി കാത്തിരിക്കുകയാണ്…

പഴയതെല്ലാം ഞാന്‍ മറന്നു അമ്മേ.. ഞാനിന്നൊരു പുതിയ മനുഷ്യനാണ്… ബോധോദയത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്..

മീന്‍ വെട്ടുന്ന കത്തിയാ എന്റെ കയ്യിലിരിക്കുന്നത്, ഒറ്റക്കുത്തു വച്ചു തന്നാലുണ്ടല്ലോ….

നാറും അമ്മേ… മല്‍സ്യത്തെ വധിച്ച് അതിന്റെ മാസം വേവിച്ച് കഴിക്കാന്‍ അമ്മയ്ക്കു ലജ്ജയില്ലേ ? ഇനിയെങ്കിലും അംഹിസയുടെ പാതയിലേക്കു വരൂ അമ്മേ..

ഉണ്ട… അടുത്ത തിങ്കളാഴ്ച പാര്‍ട്ടി മീറ്റിങ്ങുണ്ട്.. എല്ലാവരും നിന്നെ കാണാന്‍ വേണ്ടി കാത്തിരിക്കുവാ.. അതിന്റെ ബ്രീഫിങ്ങിനു വന്നതാ ആന്റങ്കിള്‍…

ബീഫ് നിരോധിച്ചെന്നു പറഞ്ഞിട്ട് ?

ബീഫല്ലെടാ പൊട്ടാ.. ബ്രീഫ് ബ്രീഫ്..

ഞാനിപ്പോ ബ്രീഫ് ഉപയോഗിക്കാറില്ലമ്മേ.. എല്ലാത്തരം ബന്ധനങ്ങളില്‍ നിന്നും ഞാന്‍ മോചിതനായി…

പാര്‍ട്ടി മീറ്റിങ്ങിനു ചെന്നിട്ട് ഇമ്മാതിരി മണകൊണാഞ്ചന്‍ വര്‍ത്താനം പറഞ്ഞാല്‍ നിന്റെ കാലു ഞാന്‍ തല്ലിയൊടിക്കും…

അടുത്ത തിങ്കളാഴ്ച ഞാന്‍ മ്യാന്‍മറിലായിരിക്കും അമ്മേ… അവിടെ എനിക്കൊരു ആത്മവിശുദ്ധീകരണ ധ്യാനമുണ്ട്… ധ്യാനത്തിന്റെ വിശുദ്ധി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ ഈ വിശുദ്ധീകരണ ധ്യാനങ്ങള്‍ കൂടണം… ഇനിയങ്ങോട്ട് എല്ലാ തിങ്കഴാള്ചകളിലും ഞാന്‍ മ്യാന്‍മറിലായിരിക്കും…

ആന്റൂ… ഒന്നിങ്ങോട്ടു വന്നേ.. ഞാന്‍ മടുത്തു… ഈ ചെക്കനു പ്രാന്തായെന്നാ തോന്നുന്നേ.. ഇനീം ഞാനിവിടെ നിന്നാല്‍ ഇവനെ വല്ലോം ചെയ്യും..

ശാന്തി അമ്മേ, ശാന്തി…

ആശ, ശാന്തി… നീയിങ്ങനെ പെണ്ണുങ്ങളുടെ പേരും മനപാഠം പറഞ്ഞോണ്ടിരുന്നോ…നന്നാവരുത്…

മോനേ… ഞാനാടാ ആന്റങ്കിള്‍…

പറയൂ അങ്കിള്‍… എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?

കഷ്ടത്തിലാണ് മോനേ… മോനിവിടുന്നു പോയതോടെ പാര്‍ട്ടി നാഥനില്ലാത്ത അവസ്ഥയിലായി…. നേതാക്കന്‍മാര്‍ക്കു പോലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി… രാജ്യത്ത് മറ്റവരുടെ ഏകാധിപത്യമാണ്… നമുക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ല…

അങ്കിളെന്തൊക്കെയാണ് പറയുന്നത്… ഞാന്‍ ചോദിച്ചത് ആത്മീയകാര്യങ്ങളാണ്… ദൈവത്തിന്റെ കാര്യങ്ങള്‍…

ഞാനൊരു നിരീശ്വര വാദിയാണ്… മോന്‍ ഇനിയെങ്കിലും പാര്‍ട്ടി കാര്യങ്ങള്‍ ശ്രദ്ധിക്കണം.. തിങ്കഴാള്ചത്തെ മീറ്റിങ്ങിനു വരണം… മഹാരാഷ്ട്രയിലെ ബീഫ് നിരോധനം മുതല്‍ ഒരുപാടു വിഷയങ്ങളില്‍ നമുക്ക് സമരം നടത്തേണ്ടതുണ്ട്…

ബീഫ് നിരോധം രാജ്യം മുഴുവന്‍ വേണമെന്നാവശ്യപ്പെട്ടാണെങ്കില്‍ സമരത്തിനു ഞാനും വരാം… ബീഫിനെ മാത്രമല്ല, ജീവനുള്ള ഒന്നിനെയും കൊല ചെയ്തു കഴിക്കാന്‍ പാടില്ല..

അപ്പോ പണ്ടു കേരളത്തില്‍ വന്നു തട്ടുകടേന്നു പൊറോട്ടയും ബീഫും തട്ടിയതു മറന്നോ ?

ഞാനിന്നൊരു പുതിയ മനുഷ്യനാണ്… പഴയതൊന്നും എന്നെ ഓര്‍മിപ്പിക്കേണ്ട..

കേരളത്തിലേക്കൊക്കെ ഒന്നു വരണം.. പാര്‍ട്ടിക്ക് കുറച്ചെങ്കിലും ശക്തിയുള്ളത് അവിടെയാണ്…

ഞാന്‍ മ്യാന്‍മറിലായിരിക്കുമ്പോള്‍ ഒരാഴ്ച റഷ്യയിലെ പുടിനും എന്നോടൊപ്പം ധ്യാനത്തിലുണ്ടായിരുന്നു.. അപ്പോഴാണ് കേരളത്തിലെ ബജവതരണം ടിവിയില്‍ കണ്ടത്…

ധ്യാനത്തിലായിരുന്നെങ്കിലും ന്യൂസ് ചാനല്‍ ഒക്കെ കാണുമായിരുന്നോ ?

ഹേയ്.. ഇത് ഗുസ്തി ചാനലിലാ.. ഡബ്ല്യുഡബ്ല്യുഇയില്‍… ആത്മനിയന്ത്രണം പരിശീലിപ്പിക്കാന്‍ വേണ്ടി കാണിക്കുന്നതാ.. അപ്പോള്‍ മാണിസാറിനെ ഞാന്‍ പുടിനു കാണിച്ചുകൊടുത്തു… മൂപ്പര്‍ക്ക് ആളെ ഇഷ്ടായി.. അവിടുത്തെ ആഭ്യന്തരമന്ത്രിയായി വിളിച്ചാല്‍ ചെല്ലുമോ എന്നു ചോദിച്ചു…

കര്‍ത്താവേ…

അല്ല, നിരീശ്വരവാദിയാണെല്ലല്ലേ പറഞ്ഞത് ?

ഞാനെന്റെ കൂടെ സ്‌കൂളില്‍ പഠിച്ച ശ്രീധരന്‍ കര്‍ത്താവിനെ ഓര്‍ത്തതാ…

ങും… അപ്പോ പുടിന്‍ പറഞ്ഞു.. അവിടെ പണ്ടൊരു സാര്‍ ചക്രവര്‍ത്തിയുണ്ടായിരുന്നെന്ന്.. പേരിന്റെ കൂടെ സാര്‍ എന്നുള്ളതുകൊണ്ട് മാണിസാറിനെ അവിടത്തുകാര്‍ക്കിഷ്ടപ്പെടുമെന്ന്…

നല്ല സെലക്ഷനാ.. പക്ഷെ, പുടിന്റെ ഭാവി എന്താകൂന്നാ…

നല്ല മനുഷ്യനാ… നേരത്തേ ബോധോദയം വന്നയാളാ… ബൈ ദ ബൈ…ആന്റങ്കിള്‍ ഇപ്പോ വന്ന കാര്യം പറഞ്ഞില്ല ??

തിങ്കഴാഴ്ചത്തെ പാര്‍ട്ടി മീറ്റിങ്…

ഞാനന്നു മ്യാന്‍മറിലായിരിക്കും.. അതുകൊണ്ട് അതുവിട്…വേറെന്തെങ്കിലും ?

അല്ല, മോനിപ്പോള്‍ കൂടുതല്‍ സമയം ധ്യാനവും മറ്റുമാണല്ലോ… അതുപോര…

എനിക്കറിയാം.. രാജ്യത്തുടനീളം ധ്യാനകേന്ദ്രങ്ങള്‍ തുടങ്ങാനും ഞാനാലോചിക്കുന്നുണ്ട്…

അതല്ല, മോന്‍ പഴയപോലെ.. പൊറോട്ടയും മറ്റുമൊക്കെയായി…

അത് ശരി… എന്താണാ ബാഗില്‍ ?

ഒരു നാലു പൊറോട്ട.. പിന്നെ കുറച്ചു ബീഫ്… ചാറ് വേറെ എടുത്തിട്ടുണ്ട്…

ദുഷ്ടാ….. എന്നെ ഇങ്ങനെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ?

അല്ല മോനേ… അത് പിന്നെ, അത് ഇത്…

ആന്റങ്കിള്‍.. ഇതു വളരെ മൃഗീയവും പൈശാചികവുമായിപ്പോയി…

അയ്യോ, എന്നോടങ്ങനെ പറയല്ലേ…

പറയും…

പറയല്ലേ…

പറയുമെന്നല്ലേ പറഞ്ഞത്…

ഈശ്വരാ ഞാനിതെങ്ങനെ സഹിക്കും…

ഗെറ്റൗട്ട് ഹൗസ് അങ്കിള്‍..

എന്ത്ന്ന് ?

ഇംഗ്ലിഷിലല്ലേ പറഞ്ഞത്… എന്നാ ഹിന്ദീല്‍ പറയാം.. ഘര്‍വാപസി..

ഈശ്വരാാാാ !!

ചുംബന്‍സ് ഡേ !

ഡാ, രാവിലെ എങ്ങോട്ടാടാ കുളിച്ചു കുട്ടപ്പനായിട്ട് ?

കൊച്ചീല്‍ ഒരു പരിപാടിയുണ്ട് ഡാ…

ഡാ… ന്നോ….

അല്ല, ഡാഡി എന്നു പറയാന്‍ വല്ലതാ.. പെട്ടെന്ന് വിക്കിപ്പോയി..

കൊച്ചീല്‍ എന്തു പരിപാടിയാണെന്നാ പറഞ്ഞേ ?

ഒരു സമരമാണ് ഡാഡി…

നീ സമരത്തിനോ ????? സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോള്‍ പോലും നീയൊരു സമരത്തിനു പോയിട്ടില്ലല്ലോടാ…. ഇപ്പോ ഇതെന്തു പറ്റി ?

പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരങ്ങളായിരുന്നില്ലല്ലോ അതൊന്നും.. അതാണ് അതിനൊന്നും ഞാന്‍ ഇറങ്ങാതിരുന്നത്…

മുല്ലപ്പെരിയാര്‍ ഭീഷണി വന്നപ്പോഴും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു വന്നപ്പോഴും സമരത്തിനു വാടാ വാടാ എന്നു നിന്നെ ഞാനെത്ര വട്ടം വിളിച്ചു… നീ ഫോണില്‍ കുത്തിക്കോണ്ടിരുന്നതല്ലാതെ തിരിഞ്ഞു പോലും നോക്കിയില്ല…

അതുപോലുള്ള ഒരു പ്രശ്‌നമല്ല ഡാഡി ഇത്… തലമുറകളെ തന്നെ സ്വതന്ത്രമാക്കാന്‍ പര്യാപ്തമായ സമരത്തിന്റെ തുടക്കമാണിത്… സദാചാരപ്പോലീസിങ്ങിന്റെ കറുത്ത കാലത്തിനു നേര്‍ക്കുള്ള യുദ്ധകാഹളമാണിത്…

എനിക്കൊന്നും മനസ്സിലായില്ല…

ലളിതമാക്കാം… സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി… നമ്മുടെ പെണ്‍കുട്ടികള്‍ക്ക് അവരുടെ വ്യക്തിത്വവും സ്വാതന്ത്ര്യവും പൊതുസമൂഹത്തിനു മുന്നില്‍ മറച്ചുപിടിക്കാതെ ജീവിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം…

ഉണ്ട… രണ്ടാഴ്ചയായിട്ടൊരുത്തന്‍ നിന്റെ പെങ്ങളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നു എന്നു പറഞ്ഞിട്ട് തിരിഞ്ഞു നോക്കാത്ത നീയാണോ സ്ത്രീസ്വാതന്ത്യത്തിനു വേണ്ടി സമരം ചെയ്യാന്‍ കൊച്ചിക്കു പോകുന്നത് ?

തെരുവില്‍ കിടന്നു തല്ലുകൂടാന്‍ ഞാനൊരു ഗുണ്ടയല്ല ഡാഡി… അതെപ്പറ്റി ഫെയ്‌സ്ബുക്കില്‍ ഞാന്‍ മൂന്നു പോസ്റ്റുകളിട്ടു… അവള്‍ടെ പുറകെ നടക്കുന്നവന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഞാന്‍ കണ്ടുപിടിച്ചു… ഒരു ഫെയ്ക്ക് പ്രൊഫൈലുണ്ടാക്കി അവനെ ഞാന്‍ എന്നും തെറിവിളിക്കുന്നുണ്ട്…. വേറെ ആരു ചെയ്യും ഡാഡി ഇങ്ങനെയൊക്കെ ?

അതെനിക്കറിയാന്‍ മേല… പക്ഷെ, ഇന്നലെ രാത്രി അവന്‍ അവളുടെ കുളിമുറീല്‍ എത്തിനോക്കി…

ഡാഡി പ്ലീസ്, അവളോട് അടങ്ങിയൊതുങ്ങി നടക്കാന്‍ പറയണം.. അല്ലെങ്കില്‍ കണ്ട അണ്ടനും അടകോടനുമൊക്കെ പിന്നാലെ വരും.. കുളിമുറീല്‍ എത്തിനോക്കിയെങ്കില്‍ എന്തെങ്കിലും കാണാന്‍ പറ്റുമെന്ന് അവനു മനസ്സിലായതുകൊണ്ടാണ്… ഇവിടെ വേറെയൊരു വീടിന്റേം കുളിമുറീല്‍ ഒരുത്തനും എത്തിനോക്കുന്നില്ലല്ലോ… ഇവിടുത്തെ ഇത്തരം ചീഞ്ഞ വിഷയങ്ങളില്‍ ഇടപെടാന്‍ എനിക്കു താല്‍പര്യമില്ല ഡാഡി… എന്റെ സമരം അങ്ങു കൊച്ചിയിലാണ്…

എന്നാലും പത്തിരുപത്തെട്ടു വര്‍ഷമായി നിനക്ക് ഇങ്ങനൊരു സാമൂഹികപ്രതിബദ്ധത ഞാന്‍ കണ്ടിട്ടില്ലല്ലോ…അതാ…

സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പണ്ടു മുതലേ എനിക്കു താല്‍പര്യമുണ്ടായിരുന്നു ഡാഡി… ഞാനത് ഇതുവരെ പുറത്തു കാണിച്ചില്ലെന്നേയുള്ളൂ…

അത് ശരി.. ഇപ്പോപ്പിന്നെ, അത് പുറത്തോട്ടെടുക്കാന്‍ എന്തുണ്ടായി ?

കേരളത്തിലെ സാമൂഹികപുരോഗതിയെ പിന്നോട്ടു വലിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ കൈകോര്‍ക്കാന്‍ മലയാളി യുവത്വം ഉണര്‍ന്നു കഴിഞ്ഞു ഡാഡി… ഇനി ഞങ്ങളെ ആര്‍ക്കും തടയാനാവില്ല… ഭരണകൂടഭീകരതയുടെയും ഫാസിസ്റ്റ് സദാചാരതീവ്രവാദത്തിന്റെയും വിഷവിത്തുകള്‍ പിഴുതെറിയാന്‍ ഞങ്ങള്‍ ഇറങ്ങുകയാണ് ഡാഡീ.. അനുഗ്രഹിച്ച് അയക്കൂ…

ഡാ മോനെ… എന്നെ പേടിപ്പിക്കാതെടാ… നീ ഒരുമാതിരി നക്‌സലൈറ്റുകളെപ്പോലെ സംസാരിക്കുന്നത് കേട്ടിട്ട് എനിക്കു പേടിയാകുന്നെടാ.. നീ എവിടുന്നാ ഇങ്ങനൊക്കെ പറയാന്‍ പഠിച്ചത് ?

ഡാഡ്.. ഫെയ്‌സ്ബുക്കിലേക്കു വരൂ… നാളത്തെ ലോകം പടുത്തുയര്‍ത്തുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്… അതിന്റെ ഒരു തുടക്കം ആണ് ഇത്…

നാളത്തെ ലോകം… ഫെയ്‌സ്ബുക്ക്… തുടക്കം… എനിക്കൊന്നും മനസ്സിലായില്ല…

അതൊക്കെ മനസ്സിലാക്കാനുള്ള പ്രായം ഡാഡിക്കു കഴിഞ്ഞു… തല്‍ക്കാലം ഇത്രമാത്രം മനസ്സിലാക്കിയാല്‍ മതി… ഈ മകനെക്കുറിച്ചോര്‍ത്ത് ഡാഡിക്ക് എന്നും അഭിമാനിക്കാം… സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ അനുദിനം ആഞ്ഞടിക്കുന്നതിനു പുറമേ ഇപ്പോള്‍ നേരിട്ടിറങ്ങി സമൂഹത്തെ തിരുത്താനും ഞാന്‍ തയ്യാറായിരിക്കുന്നു… എന്റെ ഡാഡിയാകാന്‍ കഴിഞ്ഞതില്‍ നാളെ ഡാഡി അഭിമാനിക്കും…

ഹോ, കേട്ടിട്ടു കൊതിയാകുന്നല്ലോടാ… എന്തു സമരത്തിനാടാ നീ പോന്നേ… എന്തു കുന്തമായാലും ശരി ഞാനും വരാം… നിന്നെ ഇത്ര ആവേശത്തോടെ ഞാനിതുവരെ കണ്ടിട്ടില്ല… സമൂഹപുരോഗതിക്കും നാടിന്റെ നന്മയ്ക്കും വേണ്ടി എന്റെ മോനിങ്ങനെ കഷ്ടപ്പെടുമ്പോള്‍ ഡാഡിക്കിവിടെ ചുമ്മാതിരിക്കാന്‍ പറ്റത്തില്ലെടാ…ഞാനും വരുന്നു നിന്റെ കൂടെ..

അല്ല.. അത് വേണ്ട… ഡാഡി ഇവിടിരുന്നാല്‍ മതി….

അതെന്താടാ അങ്ങനെ ? ഒരു സമരത്തിനാകുമ്പോള്‍ കഴിയുന്നത്ര ആളുകള്‍ വരുന്നതല്ലേ നല്ലത്… ഞാന്‍ വരാടാ…

ഡാഡി വരേണ്ടന്നല്ലേ പറഞ്ഞത് ?

ഹ, നീയതിനു ചൂടാവുന്നതെന്തിനാ ? ഞാന്‍ വന്നാല്‍ എന്താ പ്രശ്‌നം ?

ഇത് ഫെയ്‌സ്ബുക്ക് ഉള്ളവരെ മാത്രം ഉദ്ദേശിച്ചുള്ള സമരമാണ്.. ഡാഡിക്കു ഫെയ്‌സ്ബുക്കില്ലല്ലോ…

അതെന്തൊരു പരിപാടിയാണെടാ… സാമൂഹിക പുരോഗതി എന്നു പറയുമ്പോള്‍ ഫെയ്‌സ്ബുക്ക് ഇല്ലാത്തവര്‍ക്കു പറ്റാത്ത ഒരു പുരോഗതിയാണോ ? ഞാനും നിന്റെ അമ്മയും പെങ്ങളുമൊക്കെ സമൂഹത്തിന്റെ ഭാഗമാണെടാ… ഞങ്ങളെല്ലാം പുരോഗമിക്കാന്‍ വേണ്ടി നീയി കഷ്ടപ്പെടുമ്പോള്‍…

ഡാഡി… നിങ്ങള്‍ക്കു വേണ്ടി മാത്രമല്ല, ഈ നാടിനു മുഴുവനും വേണ്ടിയാണ് എന്റെ പോരാട്ടം…

പൊലീസിന്റെ അടിയോ ഇടിയോ വല്ലതും കിട്ടുന്ന സമരമാണോ ?

ജനാധിപത്യത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ഉരുക്കുകരങ്ങളെ ഞങ്ങള്‍ ഞെരിച്ചുടയ്ക്കും… തുര്‍ക്കിയിലും ഈജിപ്തിലും ഹോങ്കോങ്ങിലും മുഴങ്ങിക്കേട്ട നവവിപ്ലവത്തിന്റെ പുതുസ്വരം കൊച്ചുകേരളവും കേള്‍ക്കാന്‍ പോവുകയാണ്…

എന്താണ് സമരപരിപാടികള്‍ ?

ബസ് വരാന്‍ സമയമായി ഡാഡി, ഞാന്‍ പോട്ടെ…

ചേട്ടാ, നില്‍ക്ക് ഞാനുമൊണ്ട്….

നീയെങ്ങോട്ടാ ??????

കൊച്ചിക്ക് !!

എന്തിന് ????????????

ചുംബനസമരത്തിന് !

എന്തു സമരം ????????

ഡാഡി, ഇവളെ വിടരുത്… ഒരുമ്പെട്ടോളെ… വീട്ടില്‍ കയറിയിരുന്നോണം…

അല്ല മോനെ… എന്തു സമരമെന്നാ പറഞ്ഞേ ?

അപ്പോ ചേട്ടന്‍ ഡാഡിയോടൊന്നും പറഞ്ഞില്ലേ ? ചേട്ടന്‍ പോകുന്നത് ചുംബനസമരത്തിനാ… കൊച്ചീല്‍ അങ്ങനൊരു പരിപാടി നടക്കുന്നുണ്ട്… അവിടെ ചെന്നാല്‍ ആണുങ്ങള്‍ക്കും പെങ്ങുങ്ങള്‍ക്കും പരസ്പരം ചുംബിക്കാമെന്നു കേട്ട് പോകുന്നതാ…

അപ്പോ നീയോ ?

ഇത്രേം പേര് പബ്ലിക്കായി ചുംബിക്കുമ്പോ ആ സീന്‍ മിസ്സു ചെയ്യണ്ടാന്നു കരുതി… ചുമ്മാ കാണാന്‍….

പൊന്നുമോനെ… നിന്റെ സാമൂഹികപ്രതിബദ്ധത എനിക്കിപ്പോ മനസ്സിലായി…

ഡാഡി ഞാന്‍ വന്നിട്ടു വിശദമായി പറയാം… ബസിപ്പോ പോകും.. ഈ തെറിച്ചവളെ ഇതിനു വിടരുത്…

അതെന്താ… ഞാന്‍ വന്നാല്‍ ? നീ നിന്റെ അമ്മേം പെങ്ങളേമൊക്കെ കൊണ്ടുവരുമോടാ എന്നു ചോദിച്ചവരോട് അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവരും വരും എന്നൊക്കെ ചേട്ടന്‍ മറുപടി കൊടുത്തിട്ടുണ്ടല്ലോ… എന്നിട്ടിപ്പോ ഞാനൊരുമ്പെട്ടവളും തെറിച്ചവളുമൊക്കെയായോ…

ആ പരിസരത്തെങ്ങാനും നിന്നെ കണ്ടാല്‍ വിവരമറിയും.. ഞാന്‍ പോട്ടെ.

നിക്കെടാ അവിടെ…

ഡാഡി ബസ് പോകും…

കേറിപ്പോടാ അകത്ത്…. അവന്റെ അമ്മേടെ ഫെയ്‌സ്ബുക്കും ചുംബനസമരവും… ഭൂമിയിലിത്ര കാലം ജീവിച്ചിട്ട് സ്വന്തം തന്തയ്‌ക്കോ തള്ളയ്‌ക്കോ പെങ്ങള്‍ക്കോ പോലും സ്‌നേഹത്തോടെ ഒരുമ്മ കൊടുക്കാന്‍ പറ്റാത്ത നീയാണോ കൊച്ചീല്‍പ്പോയി കണ്ടവളുമാരെ ഉമ്മവച്ച് സമൂഹികപരിഷ്‌കര്‍ത്താവാകാന്‍ പോകുന്നത്… ഫെയ്‌സ്ബുക്ക് ഇല്ലെന്നു കരുതി എന്റെ തലയ്ക്കകത്ത് പിണ്ണാക്കാണെന്നു വിചാരിക്കരുത്… തല്‍ക്കാലം എന്റെ മോന്‍ ആ നാറുന്ന ജീന്‍സ് അലക്കിയിട്ട് തൊഴുത്തില്‍ നില്‍ക്കുന്ന പശുവിനെ പറമ്പില്‍ കൊണ്ടുപോയി കെട്ട്…

ഡാഡീ….!!!!

കേറിപ്പോടാ പുല്ലേ !!!!!

അല്ല, ഡാഡീ അപ്പോ ഞാനോ ?

നിനക്കു പോണോടീ ? നിര്‍ബന്ധമാണോ ? ആണോന്ന് ???

വേണ്ട, പോണ്ട…എനിക്കു പോണ്ട ഡാഡി…

ഹും.. എന്നാലടുക്കളോലേട്ട് ചെല്ല്.. കഞ്ഞീം കറീമൊക്കെ വച്ചു പഠിക്ക്

അയ്യോ, ഡാഡി ഇന്നു കോളജുണ്ട്…

കോളജ് കളഞ്ഞിട്ട് കൊച്ചിക്കു പോകാനിരുന്നതല്ലേ നീ.. ഇനി നീ കോളജില്‍ പോകണ്ട… പോയി വഴുതനങ്ങ അരിഞ്ഞുവയ്ക്ക്…

അല്ല, മമ്മിയിതെങ്ങോട്ടാ…

ഞങ്ങളത്യാവശ്യമായിട്ട് ഒരു സ്ഥലം വരെ പോവ്വാ… ഇന്ന് മോനും മോളും കൂടി വീടൊക്കെ ഭരിക്ക്… ആദ്യം വീട് പരിഷ്‌കരിക്ക് എന്നിട്ടാവാം സമൂഹം..

നിങ്ങളെങ്ങോട്ടാണെന്ന് ??

കൊച്ചിക്ക് !!

(അപ്പോള്‍ പറമ്പില്‍ നിന്ന് ഒരു അമറലും വലിയൊരലര്‍ച്ചയും കേട്ടു. തന്റെ കയറഴിക്കാന്‍ വന്ന അപരിചിതനായ യോ-യോ പയ്യനെ കണ്ട പശു അവനെ പരസ്യമായി ചുംബിച്ചതിന്റെ സൗണ്ട്ട്രാക്ക് ആയിരുന്നു അത്).

രാജിസന്നദ്ധത

മമ്മീ… മീറ്റിങ് തുടങ്ങാറായി…

വോ, ഞന്‍ റെഡി തന്നെടാ.. നീ കഴിഞ്ഞ ദിവസത്തെപ്പോലെ ഒരുമാതിരി ഊമ്പിയ ചിരീം ചിരിച്ചോണ്ട് നിക്കരുത്… ചുമ്മാ മനുഷ്യരെ മാനം കെടുത്താന്‍…

അതു പിന്നെ… ഞാന്‍ ഫീലടിച്ചു നിക്കുന്നത് കണ്ടിട്ട് അവന്മാര് സന്തോഷിക്കണ്ടാന്ന് വിചാരിച്ചിട്ടാ മമ്മി…

എന്നിട്ടിപ്പോ എന്തായി ? നിന്റെ ചാനലു പോയിക്കെടക്കുവാണെന്നാ അവര് പറയുന്നത്…

പിന്നെ ? ഞാന്‍ നിന്നു കരയണമായിരുന്നെന്നാണോ മമ്മി പറയുന്നത് ?

എടാ ആണുങ്ങളായാല്‍ കുറച്ചൊക്കെ ധൈര്യം വേണം… ഇത്തരം അവസരങ്ങളില്‍ മുഖത്ത് വേണ്ടത് വീരം ആണ്…

വീരന്‍ തോറ്റു തൊപ്പിയിട്ടില്ലേ ?

ഉണ്ട!.. ടാ, നീ നവരസങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

ഒരമ്മ മകനോട് ചോദിക്കാവുന്ന ചോദ്യമാണോ ഇത് മമ്മീ ?

കുന്തം ! നീ പച്ചാളം ഭാസിയെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

പിന്നേ…. അത് കണ്ടല്ലേ ഞാന്‍ വിവിധ ഭാവങ്ങളൊക്കെ പഠിച്ചത്..

അതാണ് പറഞ്ഞത്… നിന്റെ മുഖത്ത് ഒന്നുകില്‍ ഹാസ്യം അല്ലെങ്കില്‍ ശൃംഗാരം.. ഇതേയുള്ളൂ… ഒരു ലീഡറാവണമെങ്കില്‍ മുഖത്ത് എപ്പോഴും വീരം ഉണ്ടായിരിക്കണം..

ഇത് മമ്മി നേരത്തെ പറഞ്ഞില്ലല്ലോ…

അല്ല, പിന്നെ… ഇതൊക്കെ നിനക്കറിയാമെന്നല്ലേ ഞാന്‍ വിചാരിച്ചേ… കഴിഞ്ഞ ദിവസം തോറ്റു തുന്നം പാടി നിന്നപ്പോ നിന്റെ ചിരികണ്ടപ്പോഴാ നിനക്കൊരു കുന്തോം അറിയില്ല എന്നു മനസ്സിലായത്…

ഇനിയിപ്പോ എന്താ ഞാന്‍ ചെയ്യേണ്ട ?

ഇനി പ്രത്യേകിച്ചൊന്നുമില്ല… ഇന്നത്തെ മീറ്റിങ്ങില്‍ ചെല്ലുന്നു… നമ്മള്‍ രണ്ടു പേരും രാജി പ്രഖ്യാപിക്കുന്നു…

എന്നിട്ട് ??????? നമ്മള്‍ പിന്നെങ്ങനെ ജീവിക്കും ?

മരമണ്ടാ…. രാജി പ്രഖ്യാപിക്കുന്നു എന്നല്ലേ പറഞ്ഞുള്ളൂ.. രാജി വയ്ക്കുന്നു എന്നു പറഞ്ഞില്ലല്ലോ…

ഹൊ, ഞാന്‍ പേടിച്ചു പോയി…. എന്നിട്ട് ?

അപ്പോള്‍ അവരെല്ലാരും കൂടി പൊട്ടിക്കരയും… നമ്മളില്ലെങ്കില്‍ ചത്തുകളയുമെന്നു വരെ പറയും…

അവരങ്ങനെ പറയുവോ ?

അങ്ങനെ പറയണമെന്ന് വിപ്പ് കൊടുത്തിട്ടുണ്ട്… പറയാത്തവരെയെല്ലാം നമ്മള്‍ പുറത്താക്കും…

മമ്മീ.. വിപ്പിനെയൊന്നും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്…

ചീഫ് വിപ്പല്ലെടാ… ഇതും വെറും വിപ്പാ… വിശ്വസിക്കാം…

അപ്പോ അവര് ചത്തുകളയുമെന്നു പറയും… എന്നിട്ട് ?

അപ്പോപ്പിന്നെ നമുക്ക് വേറെ ഓപ്ഷനില്ലല്ലോ… നമ്മള്‍ തുടരും…

ഹൊ.. എന്നാ ബുദ്ധിയാ…

നീ എന്നേം സോപ്പിട്ടോണ്ടിരുന്നോ… നീ ഒരു നിലയ്‌ക്കെത്തുന്നത് കണ്ടിട്ട് കണ്ണടയ്ക്കാമെന്നുള്ള എന്റെ സ്വപ്‌നം..ങ്ഹാ !

മമ്മീ.. ചളു ആക്കല്ലേ.. പ്ലീസ്…

ഹും.. മീറ്റിങ്ങിന് നീ ഓഡിറ്റോറിയം എല്ലാം ഏര്‍പ്പാടാക്കിയതല്ലേ ?

ഓഡിറ്റോറിയമോ… എന്തിന് ? ആകെ പത്തുനാപ്പത് പേരല്ലേയുള്ളൂ.. അവിടൊരു ഓടിട്ട പഴയ കെട്ടിടം പറഞ്ഞിട്ടുണ്ട്…

അത് ശരിയാണല്ലോ.. ഞാനത് മറന്നു.. എന്നാല്‍ പോകാം…

അല്ല.. ലവളെവിടെ ?

ആര് ?

മറ്റവള്‍… മുടിഞ്ഞ പെര്‍ഫോമന്‍സായിരുന്നല്ലോ കഴിഞ്ഞയാഴ്ച…

ടാ… നിന്റെ സ്വന്തം പെങ്ങളെപ്പറ്റിയാണോടാ നീയീ പറയുന്നത് ?

ഉവ്വ !.. എന്തൊരു പുകിലായിരുന്നു… ഞാനോര്‍ത്തു മൊത്തത്തോടെ അവളങ്ങു തൂത്തുവാരുമെന്ന്…

പതുക്കെ പറയെടാ.. പണിക്കാര് കേള്‍ക്കും… ആരേം വിശ്വസിക്കാന്‍ പറ്റാത്ത കാലമാ…

അതെയതെ… കൂടെപ്പിറപ്പുകള്‍ പോലും പണി തരും…

പോട… നീ വണ്ടീലോട്ട് കേറ്…

ഹ്ഹ്ഹ്‌ഹേ…ഹ്ങാഹഹഹഹഹ…

എന്തിനാടാ കരയുന്നേ ?

എനിക്കു സഹിക്കാന്‍ പറ്റുന്നില്ല മമ്മീ…

എടാ ഡ്രൈവറ് ശ്രദ്ധിക്കുന്നു… നീയൊന്നൊച്ചയുണ്ടാക്കാതിരി…

എന്നാലും.. ഞാനിപ്പോ കൊടിവച്ച കാറില്‍ പോകേണ്ട മനുഷ്യനല്ലേ മമ്മീ.. എനിക്കീ ഗതി വന്നല്ലോ…ങ്ഹഹേ..

മതി.. മതി.. സ്ഥലമെത്തി… എല്ലാരും എത്തിട്ടൊണ്ട്… നീയിറങ്ങ്… ഞാന്‍ പറഞ്ഞത് മറക്കേണ്ട.. മുഖത്ത് നല്ല വീരഭാവം വേണം.. നിന്നെ കണ്ടാല്‍ നീ ജയിച്ചിട്ടു വരികയാണെന്നേ തോന്നാവൂ…

ഞാന്‍ ശ്രമിക്കാം…

എന്നാ നടന്നോ.. ഞാന്‍ പുറകേയുണ്ട്…

ഇത്രേം കാലം മുന്നില്‍ മുന്നിലായിരുന്നല്ലോ.. ഇപ്പോ എന്നാ പറ്റി പൊറകിലായേ ?

വെറുതെയല്ലെടാ നീ… കേറിപ്പോടാ….

പ്രിയപ്പെട്ടവരെ, ഇന്നത്തെ മീറ്റിങ് ആരഭിക്കുകയാണ്.. ഈ മീറ്റിങ്ങിന്റെ പ്രധാന്യം ഞാന്‍ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.. നമുക്ക് നേരിടേണ്ടി വന്ന പരാജയത്തിന് അനേകം കാരണങ്ങളുണ്ടെങ്കിലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ഞാനും എന്റെ മോനും രാജി വയ്ക്കുകയാണ്…

……………………………………………..
………………………………………………

ആരും ഒന്നും മിണ്ടുന്നില്ലല്ലോ മമ്മീ ??

————————

ഞങ്ങളുടെ നേതൃത്വം നിങ്ങള്‍ക്ക് കൂടിയേ തീരു എന്നു ഞങ്ങള്‍ക്കറിയാമെങ്കിലും ഈ അവസരത്തില്‍ നിങ്ങളെ ഒറ്റയ്ക്ക് ദുഷ്ടശക്തികളുടെ കൈകളിലേക്ക് നാഥനില്ലാതെ പറഞ്ഞയക്കേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്കു വിഷമമുണ്ട്…

————————
———————–

മമ്മീ… പണി കിട്ടും… ആരും കരയുന്നില്ല…

എന്തുകൊണ്ടു നമ്മള്‍ തോറ്റു എന്നതിന് തോറ്റവരുടെ കയ്യിലിരിപ്പ് തന്നെയാണ് കാരണം എന്നായിരിക്കാം ഉത്തരം… എങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വയ്ക്കാന്‍ തയ്യാറായ ഞങ്ങളുടെ വിശാലമനസ്‌കത നിങ്ങള്‍ മനസ്സിലാക്കുമെന്നും എനിക്കറിയാം…

—————————
—————————

മമ്മീ ഞാന്‍ പറഞ്ഞില്ലേ വിപ്പ് ചതിക്കുമെന്ന്… ഇവരെ എല്ലാരേം കൂടി പുറത്താക്കുന്നതും നമ്മള്‍ രാജി വയ്ക്കുന്നതും ഒരുപോലാ… പണി കിട്ടി മമ്മി…

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കഷ്ടകാലം വന്നപ്പോള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോയവര്‍ എന്നു ചരിത്രം ഞങ്ങളെ വിശേഷിപ്പിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല…

————————–
————————-

ഇല്ല മമ്മീ.. ഒരുത്തനും മിണ്ടുന്നില്ല…

അതുകൊണ്ട് രാജി വയ്ക്കാനാണ് ഞങ്ങള്‍ വന്നതെങ്കിലും നിങ്ങളെ ഈ ദുര്‍ഘടാവസ്ഥയില്‍ ഒറ്റയ്ക്കാക്കി പോകാന്‍ മനസ്സനുവദിക്കാത്തതിനാലും ഞങ്ങള്‍ രാജി വച്ചേക്കുമോ എന്ന ആശങ്കമൂലം എന്തെങ്കിലും പറയാന്‍ പോലുമാവാതെ സ്തബ്ധരായിരിക്കുന്ന നിങ്ങളുടെ ദുഖം മനസ്സിലാക്കുന്നതിനാലും ആ തീരുമാനം ഞങ്ങള്‍ ഉപേക്ഷിക്കുന്നു…. എന്നും എന്നെന്നും.. നിങ്ങളെയെല്ലാം നിയന്ത്രിക്കാനും മുന്നോട്ടു കൊണ്ടു പോകാനും ഞങ്ങള്‍ നിങ്ങളുടെ തലപ്പത്തുണ്ടാവും…

ഹ്ങാഹഹഹഹഹ…ഹ്ങാഹഹഹഹഹ…
ഹ്ങാഹഹഹഹഹ…ഹ്ങാഹഹഹഹഹ…

അതു പറഞ്ഞപ്പോഴാണല്ലോ മമ്മീ കൂട്ടക്കരച്ചില്‍ ?

ഞാന്‍ പറഞ്ഞില്ലേടാ.. അവര്‍ക്ക് നമ്മളില്ലാതെ മേല…

ഹൊ! ഞാന്‍ പേടിച്ചു പോയി…

ഞാനും, കൊര്‍ച്ച് !

നയാഗ്രയിലെ വെള്ളത്തില്‍ അവകാശമുണ്ടെന്നു തമിഴ്‌നാട്

അമേരിക്ക- കാനഡ അതില്‍ത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടത്തില്‍ തമിഴ്‌നാടിന് അവകാശമുണ്ടെന്നും അതുകൊണ്ട് നയാഗ്രയിലെ വെള്ളം എത്രയും വേഗം തങ്ങള്‍ക്കു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതി. നയാഗ്ര വെള്ളച്ചാട്ടത്തിലൂടെ ദിവസവും അനേകം ലക്ഷം ലിറ്റര്‍ വെള്ളമാണ് ആര്‍ക്കും വേണ്ടാതെ ഒഴുകിപ്പോവുന്നത്. ഇത് അംഗീകരിക്കാവുന്നതല്ല. അവിടെ ആളുകള്‍ കുടിക്കാനും കുളിക്കാനും തുണിയലക്കാനും ഉപയോഗിച്ചതിനു ശേഷം ബാക്കി വരുന്ന വെള്ളം തമിഴ്‌നാടിനു ലഭ്യമാക്കണമെന്നാണ് ആവശ്യം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനുള്ളിലൂടെ ഒഴുകുന്ന നദി തമിഴ്‌നാടിന്റെ സ്വന്തമാണെന്നു സ്ഥാപിച്ചതിനു പിന്നാലെ കബനീനദിയില്‍ നിന്നുള്ള കേരളത്തിന്റെ വിഹിതവും തങ്ങള്‍ക്ക് അവകശപ്പെട്ടതാണെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഒട്ടുമിക്ക നദികളും തമിഴ്‌നാടിന്റെ സ്വന്തമായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് രാജ്യാന്തര നദികളുടെ മേല്‍ അവകാശമുന്നയിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നത്.

നയാഗ്രയിലൂടെ സെക്കന്‍ഡില്‍ ഏകദേശം 25000 ടിഎംസി വെള്ളമാണ് വെറുതെ ഒഴുകിപ്പോവുന്നത്. കാനഡയോ അമേരിക്കയോ ഈ വെള്ളം വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടത്തിലൂടെ ഒഴുകിപ്പോവുന്ന വെള്ളത്തിനു പുറമേ അമേരിക്കയും കാനഡയും പാഴാക്കിക്കളയുന്ന വെള്ളവും തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തില്‍ തമിഴ്‌നാടിന് അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ യുഎന്‍ സെക്രട്ടറി ജനറലിലെ തമിഴ്‌നാട് സസ്‌പെന്‍ഡ് ചെയ്യുമെന്നും സൂചനയുണ്ട്.

അമേരിക്കയും കാനഡയിലും ഇന്നു മറ്റൊരു ഭൂഖണ്ഡത്തിലെ രാജ്യങ്ങളാണെങ്കിലും എഡി 352ല്‍ ഇന്ത്യ സന്ദര്‍ശിച്ച മുനിച്ചാമി ചക്രവര്‍ത്തി ലോകത്തെ 10 പ്രമുഖ നദികള്‍ തമിഴ്‌നാടിന് 99999 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്തതായി രേഖയുണ്ടെന്നും അക്കാലത്ത് മുനിച്ചാമി ചക്രവര്‍ത്തിയോടൊപ്പം കുടിയേറിയ തമിഴ്‌നാട്ടുകാരാണ് അമേരിക്കയിലെയും കാനഡയിലെയും ആദ്യ കുടിയേറ്റക്കാര്‍ എന്നതിനാല്‍ ഇരു രാജ്യങ്ങളുടെ മേലും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും തമിഴ്‌നാട് വ്യക്തമാക്കി. രാജ്യങ്ങളുടെ ഭരണാവകാശം ഇപ്പോള്‍ കൈമാറേണ്ടെന്നും തല്‍ക്കാലം നദികളുടെ അവകാശം മാത്രം നല്‍കിയാല്‍ മതിയെന്നും തമിഴ്‌നാടിന്റെ കത്തില്‍ പറയുന്നു. തമിഴ്‌നാടിന് അനുകൂലമായ തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

അതേ സമയം, ഗംഗ, യമുന, ഗോദാവരി തുടങ്ങിയ ഇന്ത്യയിലെ മറ്റു നദികളും തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്ന വാദവുമായി തമിഴ്‌നാട് എംപിമാര്‍ പാര്‍ലമെന്റ് ഉപരോധിച്ചു. 3000 വര്‍ഷം മുന്‍പ് ഈ നദികളെല്ലാം തമിഴ്‌നാട്ടില്‍ നിന്നു ഉദ്ഭവിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് ഒഴുകിയിരുന്നതാണെന്നും അക്കാലത്ത് ഹിമാലയം ഒരു വലിയ താടകമായിരുന്നെന്നും അവര്‍ പറയുന്നു. ബിസി 500ല്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ഹിമാലയം പൊങ്ങിവരികയും നദികളുടെ ഗതിമാറുകയും ചെയ്തതാണെന്നും അതിന് തമിഴ്‌നാട് ഉത്തരവാദി അല്ലാത്തതിനാല്‍ ഈ നദികള്‍ പൂര്‍ണമായും തമിഴ്‌നാടിനു വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം.

അതേ സമയം, തല്‍ക്കാലം കേരളത്തിലെ ജലസമ്പത്തു തൊണ്ടു തൃപ്തിപ്പെടണമെന്നും മറ്റു സംസ്ഥാനങ്ങളിലെ നദികളിന്‍മേലുള്ള അവകാശം തല്‍ക്കാലം വിട്ടുതരില്ലെന്നുമാണ് കേന്ദ്രനിലപാട്. കേരളത്തിലെ മുഴുവന്‍ നദികളിലെയും കായലുകളിലെയും വെള്ളം പൂര്‍ണമായും തമിഴ്‌നാടിനു വിട്ടുകൊടുക്കാന്‍ കോടതിയും ഉത്തരവു നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ ധാരാളമായി കിണറുകള്‍ കുഴിച്ച് തമിഴ്‌നാടിന് അവകാശപ്പെട്ട വെള്ളം ചോര്‍ത്തിയെടുക്കുകയാണെന്ന പരാതി ശരിവച്ച കോടതി തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇനി മുതല്‍ കേരളത്തില്‍ കിണറുകള്‍ കുഴിക്കുന്നതിനും നിലവിലുള്ള കിണറുകളുടെ ആഴം വര്‍ധിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കിണറുകളിലെ വെള്ളം കിണറുകളുടെ ഉടമസ്ഥര്‍ സ്വന്തം ചിലവില്‍ ടാങ്കറുകളില്‍ നിറച്ച് തമിഴ്‌നാട്ടിലെത്തിക്കണണെന്നും കോടതി വിധിയില്‍ പറയുന്നു.

അനില്‍ അംബാനി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയേക്കും

രാജ്യത്തെ സാമ്പത്തികപുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ റിലയന്‍സ് കമ്പനി മുതലാളി അനില്‍ അംബാനി റിസവര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായേക്കുമെന്നു സൂചന.രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി റിലയന്‍സിനെ ഏല്‍പിച്ചതിനെ തുടര്‍ന്നാണ് അബാനി ആര്‍ബിഐ ഗവര്‍ണറായി ചുമതലയേല്‍ക്കുമെന്ന കണക്കുകൂട്ടലുകള്‍ ശക്തമായിരിക്കുന്നത്. ആര്‍ബിഐ ഗവര്‍ണര്‍-ധനമന്ത്രി-പ്രധാനമന്ത്രി എന്ന മന്‍മോഹന്‍സിങ്ങിന്റെ റൂട്ട് നോക്കിയാല്‍ രാജ്യത്തെ സംബന്ധിച്ച് വളരെ പ്രതീക്ഷാനിര്‍ഭരമായ ഒരു കാലഘട്ടത്തിന്റെ തുടക്കമായി എസ്ബിഐ-റിലയന്‍സ് ഇടപാടിനെ കാണാവുന്നതേയുള്ളൂ.

അതീവരഹസ്യമായി ഇടപാടുകാരോ ജീവനക്കാരോ അറിയാതെയാണ് എസ്ബിഐ മാനേജ്‌മെന്റ് ബാങ്കിന്റെ ചുമതലകള്‍ റിലയന്‍സിനെ ഏല്‍പിച്ചു കൊടുത്തത് എന്നിരിക്കെ റിസര്‍വ് ബാങ്കിന്റെയും രാജ്യത്തിന്റെ ഖജനാവിന്റെയും ഒക്കെ നിയന്ത്രണവും റിലയന്‍സിനു കൈമാറിക്കൊണ്ട് എന്തെങ്കിലും രഹസ്യ കരാറുകള്‍ ഒപ്പു വച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. നെഹ്‌റു-അംബാനി കുടുംബത്തിന്റെ കരാളഹസ്തങ്ങളിലാണ് രാഷ്ട്രത്തിന്റെ ഭാവി എന്നിരിക്കെ പുതിയ നീക്കങ്ങള്‍ വളരെ ആവേശം പകരുന്നതാണെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍.

എസ്ബിഐയുടെ പ്രവര്‍ത്തനങ്ങള്‍ കൈമാറിയതുപോലെ ആര്‍ബിഐയുടെയും പ്രവര്‍ത്തനങ്ങള്‍ റിലയന്‍സിനു കൈമാറിയാല്‍ രാജ്യത്തെ ജിഡിപി വര്‍ധിക്കുകയും നാണയപ്പെരുപ്പം കുറയുകയും നല്ല കടലാസില്‍ തെളിച്ചമുള്ള മഷിയില്‍ അബാനിമാര്‍ നോട്ടുകള്‍ അച്ചടിച്ചു നല്‍കുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കറന്‍സി നോട്ടുകളില്‍ നിന്നു ഗാന്ധിജിയുടെ ചിത്രം മാറ്റി പകരം അംബാനിയുടെ ചിത്രം വയ്ക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളും പ്രതീക്ഷിക്കാം. പെട്രോള്‍-ഡീസല്‍ വില പോലെ രൂപയുടെ മൂല്യവും നാട്ടുകാരുടെ ചെലവില്‍ പുനര്‍നിര്‍ണയിച്ച് ആര്‍ബിഐയെ വന്‍ലാഭത്തിലാക്കി മാറ്റാനും റിലയന്‍സിനു സാധിക്കും.

അതേ സമയം, എസ്ബിഐയെ റിലയന്‍സിനു നല്‍കിയ സാഹചര്യത്തില്‍ രാജ്യത്ത് ഇനി മുതലുള്ള പൊതുതിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശം റിലയന്‍സിനെ ഏല്‍പിക്കണമെന്നും ആവശ്യമുയരുന്നു. യുപിഎയ്ക്ക് ഭരണം നഷ്ടപ്പെട്ടാലും രാജ്യം സുസ്ഥിരവികസനപാതയിലൂടെ മുന്നോട്ടു പോകുന്നതിനായി ജനാധിപത്യം നിലനില്‍ക്കണമെന്നതിനാലാണ് തിരഞ്ഞെടുപ്പു നടത്തിപ്പു തന്നെ റിലയന്‍സിനെ ഏല്‍പിച്ചേക്കുമെന്ന് ആവശ്യമുയര്‍ന്നിരിക്കുന്നത്. അങ്ങനെ ഏല്‍പിച്ചാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വോട്ടു ചെയ്യുന്നതും എണ്ണുന്നതും ഉള്‍പ്പെടെയുള്ള കനപ്പെട്ട ജോലികള്‍ റിലയന്‍സ് തന്നെ ചെയ്ത് തിരഞ്ഞെടുപ്പു പ്രക്രിയയുടെ ചെലവ് ആയിരക്കണക്കിനു കോടി രൂപ കുറയ്ക്കാന്‍ സാധിക്കുമെന്ന് ആവശ്യമുന്നയിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നു. യുപിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങളും റിലയന്‍സിനെ ഏല്‍പിച്ച് രാജ്യത്ത് ആര്‍ക്കൊക്കെ സര്‍ക്കാര്‍ ജോലി കൊടുക്കണം എന്ന കാര്യത്തിലും അന്തിമതീരുമാനം എടുക്കാനുള്ള അവകാശം റിലയന്‍സിനെ ഏല്‍പിക്കണമെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

കാര്യങ്ങള്‍ ഇത്രയൊക്കെയായ സ്ഥിതിക്ക് അന്തരിച്ച റിലയന്‍സ് സ്ഥാപകന്‍ ധിരുഭായ് അംബാനിയെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മറ്റൊരു വിഭാഗവും ഉടന്‍ മുന്നോട്ടു വന്നേക്കുമെന്നു സൂചനയുണ്ട്. അംബാനി രാജ്യത്തിനു നല്‍കിയ സേവനങ്ങള്‍ പരിഗണിക്കുമ്പോള്‍ അദ്ദേഹത്തെ ഇനിയും രാഷ്ടപിതാവായി പ്രഖ്യാപിച്ചില്ലെങ്കില്‍ അത് കൊടിയവഞ്ചനയായിരിക്കും എന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. റിലയന്‍സിനെതിരെ ആരോപണങ്ങളുന്നയിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ് രിവാളിനെ തൂക്കിക്കൊല്ലുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളും റിലയന്‍സിന് ഔട്ട്‌സോഴ്‌സ് ചെയ്യണമെന്നും ആവശ്യമുണ്ട്.

മദ്യത്വ പ്രതിസന്ധി

സര്‍, സത്യത്തില്‍ എന്താണ് ഈ ബാര്‍ പ്രതിസന്ധി ?

നിലവാരമില്ലാത്ത ബാറുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി…. അതു തുറന്നു കൊടുക്കണമെന്നു മന്ത്രിസഭയും പാടില്ലെന്നു കെപിസിസി പ്രസിഡന്റും പറയുന്നു… ആവശ്യത്തിനു കള്ളുകിട്ടാതെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ കഷ്ടപ്പെടുന്നു.. ഇതിനെയാണ് ബാര്‍ പ്രതിസന്ധി എന്നു പറയുന്നത്…

റേഷന്‍ സാധനങ്ങളുടെ ലഭ്യതയിലും ഇതുപോലെ കുറവുണ്ടല്ലോ.. റേഷന്‍ കടകള്‍ ചിലതൊക്കെ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്…

ആര്‍ക്കു വേണോടോ റേഷന്‍.. ഫൂ… ഇതു കേരളമാണ്… മദ്യത്തിനാണ് ഇവിടെ പരമപ്രധാന്യം… ബിവറേജസില്‍ നിന്നും കൂതറ ബ്രാന്‍ഡുകള്‍ അടിച്ചു നെഞ്ചെരിയുന്ന പാവങ്ങള്‍ക്ക് ബാറുകള്‍ പ്രാര്‍ഥനാലയങ്ങള്‍ പോലെയാണ്…അത് അടച്ചു പൂട്ടുന്നത് ക്രൂരതയാണ്.. ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കലാണ്…

ബിവറേജസും സര്‍ക്കാര്‍ സ്ഥാപനം തന്നെയാണല്ലോ…

സര്‍ക്കാര്‍ സ്ഥാപനം പോലെയല്ലല്ലോ സര്‍ക്കാരിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവരുടെ സ്ഥാപനങ്ങള്‍…

അപ്പോള്‍ സുധീരന്‍ ?

ചെവിയില്‍ നുള്ളട്ടെ…

ഉമ്മന്‍ ചാണ്ടിയും മറ്റും ?

ധീരാ ധീരാ നേതാവേ…

പക്ഷെ, മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാണെന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്…

അദ്ദേഹം അതിനു തയ്യാറാണല്ലോ…

നിലവാരമില്ലാത്ത ബാറുകള്‍ തുറന്നുകൊടുക്കണമെന്നും അദ്ദേഹം പറയുന്നു…

പക്ഷേ, വരുമാനം വേണ്ടെന്നു വയ്ക്കാന്‍ അദ്ദേഹം തയ്യാറാണല്ലോ…

എന്നിട്ടു വേണ്ടെന്നു വയ്ക്കുന്നില്ലല്ലോ…

തയ്യാറാണോ അല്ലയോ എന്നതല്ലേ പ്രധാനം…

അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമെന്നൊക്കെ പറയുന്നതല്ലാതെ മുഖ്യമന്ത്രി പ്രത്യേകിച്ച് ഒന്നും ചെയ്തു കാണാറില്ലല്ലോ… സുധീരന്റേതല്ലേ സത്യത്തില്‍ വ്യക്തതയുള്ള നിലപാട് ?

ഇവിടെയാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത് നമ്മള്‍ ഓര്‍ക്കേണ്ടത്

പ്രിയങ്ക ഗാന്ധിയോ ? പുള്ളിക്കാരിക്കെന്താ കള്ളു കച്ചവടത്തില്‍ കാര്യം ?

നെഞ്ചളവല്ല വിശാലഹൃദയമാണ് വേണ്ടത് എന്നു പ്രിയങ്ക കഴിഞ്ഞ പറഞ്ഞതു കേട്ടില്ലേ…

അത് റോബര്‍ട്ട് വദ്രയെ ഉദ്ദേശിച്ചായിരിക്കും… മൂപ്പര് ഭയങ്കര പുഷ് അപ്പുകാരനാ…

അല്ല പൊളിറ്റിക്‌സാ… അതിവിടെ അപ്ലൈ ചെയ്തു നോക്കിയേ… സുധീരനു നെഞ്ചളവ് ഉണ്ട്… പക്ഷേ ഉമ്മന്‍ ചാണ്ടിക്കല്ലേ വിശാലഹൃദയം.. അതാണ് വേണ്ടത്..

മനസ്സിലായില്ല…

നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കാത്തത് വളരെ ധീരമായ ഒരു തീരുമാനമാണ്.. രാഷ്ട്രീയ നെഞ്ചളവുള്ള ആണുങ്ങള്‍ക്കേ അത്തരം തീരുമാനങ്ങളെടുക്കാനും നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും കഴിയൂ… എന്നാല്‍ ഉമ്മന്‍ ചാണ്ടി വിശാലഹൃദയനാണ്…

ഏതു വകുപ്പില്‍ ?

ആ റേഞ്ച് ഒന്നു നോക്കിക്കേ… ഒരേ സമയം ബാറുകള്‍ തുറന്നു കൊടുക്കുകയും മദ്യത്തില്‍ നിന്നുള്ള വരുമാനം വേണ്ടെന്നു വയ്ക്കുമെന്നു പറയാനും കേരളത്തില്‍ ഏതു നേതാവിനാണ് സാധിക്കുക…

അതിനെയാണോ വിശാലഹൃദയം എന്നു വിളിക്കുന്നത് ?

പിന്നല്ലാതെ… സുതാര്യമായ ഒരു വിശാലഹൃദയം… അദ്ദേഹം ഇവിടെ മുഖ്യമന്ത്രിയായിട്ടു കൂടി രാജകുടുംബത്തെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല എന്നുറക്കെ പ്രഖ്യാപിച്ച് കൊട്ടാരം കാവല്‍ക്കാരന്റെ വേഷം കെട്ടാനുള്ള വിശാലഹൃദയം കാണിച്ചില്ലേ… കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും വരെ തന്റെ ഓഫിസില്‍ അവസരം കൊടുത്തില്ലേ…

അതൊക്കെ പോക്രിത്തരമല്ലേ…

ഒരിക്കലുമല്ല… വിശാലഹൃദയന്‍മാര്‍ക്കേ അങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കൂ… നമ്മള്‍ അതിനെയെല്ലാം ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് പ്രശ്‌നം…

ശരി… നാട്ടില്‍ കള്ളവാറ്റു വര്‍ധിക്കുന്നു… ബിവറേജസ് ഒട്ട്‌ലെറ്റുകളില്‍ കൂതറ ബ്രാന്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നു… കള്ളുകച്ചവടത്തില്‍ ഇനി എന്തു സംഭവിക്കും ?

കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടത് മദ്യമാണ്.. കുടിച്ചു കുടിച്ചു കരളുപോയി ചോര ഛര്‍ദ്ദിച്ചു മരിക്കുന്ന വിശാലഹൃദയന്‍മാരാണ് മലയാളികള്‍… അവരെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല…

അപ്പോള്‍ സര്‍ക്കാര്‍ ?

ജനത്തിന് ആവശ്യത്തിന് കള്ള് എത്തിച്ചു കൊടുക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന കടമ.. പണ്ടിവിടെ ചാരായം നിരോധിച്ച ഒരാളുണ്ടായിരുന്നല്ലോ… എവിടെപ്പോയി ? മലയാളിയെ മദ്യത്തില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും അതായിരിക്കും വിധി…

ഇനി എന്തു സംഭവിക്കും ?

ജനങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെ… 48 മണിക്കൂറിനുള്ളല്‍ സുധീരന്റെ നെഞ്ചളവ് വിശാലഹൃദയന്‍മാരായ ആശാന്‍മാര്‍ ക്ഷമിച്ചു കളയും… ബാറുകള്‍ തുറക്കും… നാട്ടില്‍ വീണ്ടും മദ്യം സുലഭമായി ലഭിക്കും… എല്ലാവര്‍ക്കും സന്തോഷവും സംതൃപ്തിയും ഉണ്ടാവും…

അങ്ങനെ വിചാരിക്കാം അല്ലേ ?

ഉറപ്പല്ലേ… അടിച്ചുപാമ്പായില്ലെങ്കില്‍ പിന്നെന്തു മലയാളി…

എന്നാപ്പിന്നെ സാറിരി.. ഞാനൊരെണ്ണം ഒഴിക്കാം…

ഇതെവിടുന്നു സംഘടിപ്പിച്ചു ? ഏതാ സാധനം ?

സ്വന്തം സാധനമാ… വീട്ടില്‍ ഉണ്ടാക്കുന്നതാ… ധൈര്യമായിട്ട് കുടിക്കാം…

താനൊരു വിശാലഹൃദയനാണെടോ…

നല്ല നെഞ്ചളവും ഉണ്ട് സാറേ…

ഉവ്വ.. ഒഴിച്ചോ ഒഴിച്ചോ…

നാന്‍സി പവല്‍ രാജി വച്ചതെന്തിന് ?

ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ നാന്‍സി പവല്‍ രാജി വച്ചത് എന്തിനാണ് എന്നതിനെ സംബന്ധിച്ച് വളരെ വ്യത്യസ്തമായ വാദങ്ങളും വാര്‍ത്തകളും പ്രചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുകയും നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുകയും ചെയ്യുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മോദിയ്ക്ക് വീസ അനുവദിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യത്യസ്ത നിലപാട് എടുത്ത നാന്‍സിയെ മോദി വരും മുന്‍പേ പിന്‍വലിച്ച് അമേരിക്ക ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുള്ള നീക്കം നടത്തിയതാണെന്നാണ് പൊതുവേ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ഇതാണോ സത്യം ?

ഇതാണ് സത്യമെങ്കില്‍ മോദി ഭരിക്കും എന്ന് അമേരിക്ക പോലും ഉറപ്പിച്ചു കഴിഞ്ഞു എന്നത് തിരഞ്ഞെടുപ്പു ഫലത്തെപ്പോലും സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത് ഒരു അപ്രിയസത്യമാണ്. അതുകൊണ്ട് നാന്‍സി പവല്‍ രാജി വയ്ക്കാനുള്ള യഥാര്‍ഥ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് ഒരന്വേഷണമാണ് ഇവിടെ നടത്തുന്നത്. തിരഞ്ഞെടുപ്പു കാലത്ത് വോട്ടു ചെയ്യാനിരിക്കുന്ന പാവപ്പെട്ട ആളുകള്‍ക്ക് വിശകലനം ചെയ്യാനുള്ള ആ സാധ്യതകളും സൂചനകളും ഇവയൊക്കെയാണ്.

കേരളാ മുഖ്യമന്ത്രിയെ ഹൈക്കോടതി വിമര്‍ശിച്ചത്

സുതാര്യതയുടെ പേരില്‍ ഏറെ വാഴ്ത്തപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അമേരിക്കയില്‍പ്പോലും വലിയ പേരാണ്. സുതാര്യമായ അദ്ദേഹത്തിന്റെ ഓഫിസിനെപ്പറ്റി അമേരിക്കയിലെ പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസില്‍പ്പോലും വലിയ വാര്‍ത്ത വന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിന്റെ മാതൃകയില്‍ ഒബാമയുടെ ഓവല്‍ ഓഫിസ് പോലും പൊളിച്ചു പണിതുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള ഹൈക്കോടതി മുഖ്യമന്ത്രിയുടെ ഓഫിസിനെയും മുഖ്യമന്ത്രിയെ തന്നെയും ക്രൂരമായി വിമര്‍ശിച്ചതിലുള്ള രോഷവും പ്രതിഷേധവും പ്രകടമാക്കാനാണ് യുഎസ് അംബാസിഡര്‍ നാന്‍സി പവല്‍ രാജി വച്ചതെന്നാണ് സൂചന. ഹൈക്കോടതി ജഡ്ജിയും കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതും നാന്‍സി പവലിന്റെ രാജിക്കു കാരണമായിട്ടുണ്ടാവാം. ചുരുക്കിപ്പറഞ്ഞാല്‍ മുഖ്യമന്ത്രിയെ ഹൈക്കോടതി വിമര്‍ശിച്ചത് ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തന്നെയാണ് വിള്ളലുണ്ടാക്കിയിരിക്കുന്നത്.

ടിപി വധവും വിഎസിന്റെ നിലപാടുമാറ്റവും

ടിപി ചന്ദ്രശേഖരന്‍ വധം ലോകസമാധാനത്തിനുയര്‍ത്തുന്ന വെല്ലുവിളികളെപ്പറ്റി അമേരിക്കന്‍ ഭരണകൂടവും നാറ്റോയും യുഎന്നും വിശദമായി ചര്‍ച്ച ചെയ്തുവരികയായിരുന്നല്ലോ. ഈ സംഭവത്തില്‍ ഒബാമ വളരെ ദുഖിതനായിരുന്നു. വിഎസിന്റെ നിലപാടുകള്‍ യുഡിഎഫ് സര്‍ക്കാരിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കു കരുത്തു പകരുമെന്ന നാന്‍സി പവലിന്റെ ഉറപ്പ് ഒന്നുമാത്രമായിരുന്നു ഒബാമയുടെ ആശ്വാസം. എന്നാല്‍, മാനുഷികമൂല്യങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് വിഎസ് നിലപാടു മാറ്റിയത് ഒബാമയെയും വൈറ്റ് ഹൗസിനെയും അമേരിക്കന്‍ രാഷ്ട്രീയത്തെയും ഉലച്ചു കളഞ്ഞു. വിഎസ് ഇത്തരത്തിലൊരു ചുവടുമാറ്റം നടത്തുമെന്ന വിവരം മുന്‍കൂട്ടി അറിയിക്കുന്നതില്‍ പരാജയപ്പെട്ട നാന്‍സി പവല്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു രാജി വയ്ക്കുകയായിരുന്നു എന്നും സൂചനയുണ്ട്. ടിപി വധം അന്വേഷിക്കാന്‍ പറ്റില്ല എന്നു സിബിഐ പറഞ്ഞതിലുള്ള പ്രതിഷേധവും നാന്‍സി പവലിന്റെ രാജിയില്‍ അലയടിക്കുന്നുണ്ട്.

ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ വെളിപ്പെടുത്തലുകള്‍

ഇന്ത്യയുടെ അഭിമാനവും ലോകത്തിന്റെ വെളിച്ചവുമായ മാതാ അമൃതാനന്ദമയിക്കെതിരെ അമേരിക്കന്‍ മണ്ണിലിരുന്ന് ഒരു സ്ത്രീ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച് വലോകസമാധാനത്തിനും ശാന്തിക്കും വെല്ലുവിളിയുയര്‍ത്തി കോടിക്കണക്കിനു ഭക്തരുടെ മനസ്സു വേദനിപ്പിച്ചതിലുള്ള കുറ്റബോധം നാന്‍സി പവലിന്റെ രാജിയിലേക്കു നയിക്കാന്‍ കാരണമായിട്ടുണ്ടാവാം എന്നും വിലയിരുത്തപ്പെടുന്നു. ജോണ്‍ ബ്രിട്ടാസ് എന്നൊരു മലയാളി ആരുമറിയാതെ അമേരിക്കയില്‍പ്പോയി ഈ വെള്ളക്കാരിയുമായി അഭിമുഖം നടത്തി സംപ്രേഷണം ചെയ്തതും അമേരിക്കയുടെ മനസ്സു വേദനിപ്പിച്ചു. ഈ സംഭവങ്ങള്‍ ഇന്ത്യയും അമേരിക്കയുമായുള്ള ബന്ധം വഷളാക്കുമെന്ന ഭീതിയും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-സൈനിക ബന്ധങ്ങളെ ബാധിക്കുമെന്ന ആശങ്കയും പരിഹരിക്കാന്‍ നാന്‍സിയെ രാജിവയ്പിക്കുകയായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു.

ടൈംസ് നൗ അഭിമുഖം

ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയും അമേരിക്കയില്‍പ്പോലും യുവാക്കള്‍ക്ക് ആവേശവും പ്രതീക്ഷയും പകരുകയും ചെയ്ത യൂത്ത് ഐക്കണ്‍ രാഹുല്‍ ഗാന്ധിയെ കൊച്ചാക്കുന്ന തരത്തില്‍ അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍ നടത്തിയ അഭിമുഖം ആഗോളമാധ്യമരംഗത്തെ തന്നെ കറുത്ത ഏടായി നില്‍ക്കുമ്പോള്‍ ഇന്ത്യ ചാനലുകള്‍ക്കും മറ്റും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെടുന്നതിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതിന്് നാന്‍സി പവല്‍ രാജി വച്ചതാണ് എന്നാണ് മറ്റൊരു പ്രധാന വാദം. ലോകത്തെ രണ്ടാമത്തെ വലിയ ജനസമൂഹത്തെ ഇനിയൊരു 40 കൊല്ലത്തോളം ഭരിക്കാനുള്ള ഉന്നതനായ നേതാവിനോട് ഒരു ടിവി അവതാരകന്‍ ഇത്തരത്തിലാണ് പെരുമാറിയതെങ്കില്‍ വെറുമൊരു അമേരിക്കന്‍ പ്രസിഡന്റായ ഒബാമയെയോ മറ്റോ അഭിമുഖം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ ഗോസ്വാമി എന്തായിരിക്കും ചെയ്യുക എന്നാണേ്രത വൈറ്റ് ഹൗസില്‍ പലരും ചോദിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ഇന്ത്യക്കാര്‍ വേണ്ടത്ര ബഹുമാനിക്കുന്നില്ല എന്ന സന്ദേശം നല്‍കുന്നതിനു വേണ്ടിയാണ് നാന്‍സി പവല്‍ രാജി വച്ചതെന്ന വാദം വളരെ ശക്തമാണ്.

മോദി മല്‍സരിക്കുന്നതില്‍ പ്രതിഷേധിച്ച്

എന്നും അമേരിക്ക പടിക്കു പുറത്തു നിര്‍ത്തിയിട്ടുള്ള നരേന്ദ്ര മോദി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ മൂല്യത്തകര്‍ച്ചയ്ക്കു കാരണമാകുമെന്നു പറയാതെ പറയുന്നതിനു വേണ്ടി മോദിക്ക് വീസ നല്‍കുന്നതിനെ എന്നും എതിര്‍ത്തിട്ടുള്ള നാന്‍സി പവല്‍ രാജി വയ്ക്കുകയായിരുന്നു എന്നും വാദമുണ്ട്. മോദിയോ മോദിയുടെ പാര്‍ട്ടിയോ തിരഞ്ഞെടുപ്പില്‍ ജയിക്കുകയില്ലെങ്കില്‍ പോലും ഇത്തരം ആളുകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതിലുള്ള അമേരിക്കയുടെ അമര്‍ഷം രേഖപ്പെടുത്തുക എന്നതാണ് നാന്‍സിയുടെ രാജിയിലൂടെ വ്യക്തമാക്കുന്നത്. എന്തെങ്കിലും വലിയ അട്ടിമറിയോ അദ്ഭുതമോ നടക്കുകയും മോദി മാത്രം കഷ്ടിച്ചു ജയിക്കുകയും ചെയ്താല്‍ പ്രതിപക്ഷ നേതാവായോ വെറും ഒരു എംപിയായോ പോലും മോദി പാര്‍ലമെന്റിലെത്തുന്നത് ലോകസമാധാനത്തിനു ഭീഷണിയാണെന്ന് അമേരിക്ക വിശ്വസിക്കുന്നു എന്നാണ് സൂചന.

ഇതുപോലുള്ള പത്തോ പതിനഞ്ചോ കാരണങ്ങള്‍ കൂടി നാന്‍സി പവലിന്റെ രാജിയുടെ കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. നാന്‍സി രാജി വച്ചു എന്നതൊരു സത്യമായതിനാല്‍ ഓരോരുത്തരും അവരവരുടെ ഇഷ്ടമനുസരിച്ച് അനുയോജ്യമായ കാരണങ്ങള്‍ കണ്ടെത്തി സമാധാനിച്ചുകൊള്ളുക.

കര്‍ഷകവിരുദ്ധം

അച്ചായോ… അറിഞ്ഞോ… വയനാട്ടിലെ കാട്ടുതീ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണെന്ന്…

പ്രെയ്‌സ് ദി ലോര്ഡ്… ഹാലേലൂയ…

എന്തിന് ?

പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെയായിരുന്നു.. ഇപ്പോ അപ്പപ്പോ ആക്കി….

എന്തോന്ന് ?

പ്രതികാരം…

ദൈവമെന്തോന്ന് ക്വട്ടേഷന്‍ ഗുണ്ടയോ… ഒന്നു പോ അച്ചായാ… അല്ലെങ്കിലും എന്തോന്നിനാ ഈ പ്രതികാരം…

താനല്ലേ പറഞ്ഞേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് കാട്ടുതീ എന്ന്… ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങളിലൂടെയാണ് ദൈവം മനുഷ്യരോട് പ്രതികാരം ചെയ്യുന്നത്…

അച്ചായന്‍ ഒരുമാതിരി കോപ്പിലെ വര്‍ത്താനം പറയരുത്… പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരായിട്ടു തന്നെ വരുത്തി വയ്ക്കുന്നതാ.. അച്ചായന്‍ ഈ ധ്യാനമെല്ലാം കൂടിയിട്ടു വട്ടായതല്ലാതെ ദൈവത്തെപ്പറ്റി ഇത്ര നികൃഷ്ടമായ ഒരു ധാരണയാണ് വച്ചു പുലര്‍ത്തുന്നതെങ്കില്‍ കഷ്ടമാണ്…

എടോ… വട്ടായിലച്ചനെപ്പറ്റി ഒരക്ഷരം താന്‍ പറയരുത്.. പിന്നെ ഒരു ക്രിസ്ത്യാനിയെ മുഖത്തു നോക്കി നികൃഷ്ടജീവി എന്നു വിളിക്കാന്‍ തനിക്കെങ്ങനെ ധൈര്യം വന്നെടോ.. താനൊരു രാഷ്ട്രീയക്കാരനല്ലേ… അച്ചനേം കൂട്ടി ഞാന്‍ പാര്‍ട്ടി ആപ്പീസിലോട്ടു വരുന്നുണ്ട്… തന്റെ ചീട്ടു കീറും ഞങ്ങള്‍… ഇടുക്കീല്‍ പിടീടെ കച്ചോടം ഞങ്ങളവസാനിപ്പിച്ചില്ലേ… അതുപോലെ തന്നേം കാണിച്ചു തരാം…

അല്ലച്ചായാ.. ഞനതിനൊന്നും പറഞ്ഞില്ലല്ലോ…

ഏതു കാടിന്റെ പേരിലാണോ സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നോക്കിയത്.. അതേ കാട് കത്തിച്ച് ദൈവം ആ സര്‍ക്കാരിനു മറുപടി കൊടുത്തത് താന്‍ കണ്ടില്ലേ… പണ്ട് ഈജിപ്തില്‍ ഇസ്രയേല്‍ ജനതയെ പീഡിപ്പിച്ച ഫറവോനും കര്‍ത്താവ് ഇങ്ങനെയുള്ള അടയാളങ്ങളാണ് നല്‍കിയത്…

അത് ശരി.. അപ്പോ കര്‍ത്താവ് നേരിട്ടിറങ്ങി വന്നിറങ്ങി കാടിനു തീയിട്ടെന്നാ അച്ചായന്‍ പറയുന്നത്…

കര്‍ത്താവിന് എന്തും സാധിക്കുമെടോ…

അച്ചായാ എന്നു വിളിച്ച ഈ നാവുകൊണ്ട് എന്നെ വേറൊന്നും വിളിപ്പിക്കരുത്… വയനാട്ടിലെ കാട്ടുതീ കര്‍ത്താവിന്റെ പ്രതികാരമാണെന്നല്ല… സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ആരോ ആനപ്പിണ്ഡം കത്തിച്ചെറിഞ്ഞാണ് തീയിട്ടതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്…

കണക്കായിപ്പോയി… കാടില്ലല്ലോ.. ഇനി കസ്തൂരി കൊണയ്ക്കണം എന്നു പറഞ്ഞോണ്ട് ഒരുത്തനും വരുകേലല്ലോ… എന്റെ രണ്ടേക്കര്‍ വില്‍ക്കാനിട്ടിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. സെന്റിന് എട്ടുലക്ഷത്തിനു ചോദിച്ചിട്ടു കൊടുക്കാഞ്ഞതാ.. ഉള്‍ക്കാട്ടില്‍ വിമാനത്താവളം വരുമെന്നു പറഞ്ഞ് ഞാന്‍ വില കേറ്റി കേറ്റിക്കൊണ്ടുവരുമ്പോഴാ കസ്തൂരിരംഗന്‍… ഇപ്പോ സെന്റിന് രണ്ടു ലക്ഷം പോലും കിട്ടത്തില്ല… അതുപോലെ വടക്കേ പറമ്പിലെ പാറക്കെട്ട്.. തനിക്കറിയാവല്ലോ… മൂന്നരയേക്കറാ അത്… ഇത്രേം നല്ല പാറ ഈ ജില്ലേല്‍ വേറെ കാണത്തില്ല.. അതില്‍ അദ്യത്തെ തിരിവച്ച് വെടിപൊട്ടും മുമ്പ് വന്നു കസ്തൂരി… ഇതൊക്കെ കാണാന്‍ മുകളിലൊരാളുണ്ടെന്ന് ഓര്‍ക്കണമായിരുന്നെടോ… എന്നെപ്പോലെയുള്ള പാവങ്ങളുടെ കണ്ണീര്‍ കാണുന്നവനാണെടോ ദൈവം… മര്യാദയ്ക്കല്ലെങ്കില്‍ ഇനീം കത്തും…

അച്ചായോ… അച്ചായന്റെ പത്തോ പതിനഞ്ചോ ഏക്കര്‍ ഭൂമിയെക്കാള്‍ വലുതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും നൂറുകണക്കിനു മൃഗങ്ങളും വേറെ ഒരായിരം ജീവജാലങ്ങളുമുള്ള ഇക്കാണുന്ന വനം.. ആയിരം ഏക്കര്‍ വനമാണ് അറിഞ്ഞുകൊണ്ടു തീയിട്ടു നശിപ്പിച്ചത്…

ഓ പിന്നെ… എടോ കാട്ടുതീ പണ്ടും ഉണ്ടായിരുന്നു… അത് പ്രകൃതിക്ക് നല്ലതാണ്… പിന്നെ കാട്ടിലീ മരങ്ങളൊക്കെ ദൈവം തന്നിരിക്കുന്നതെന്തിനാ.. മനുഷ്യന് വെട്ടിയറുത്ത് കെട്ടിടങ്ങള്‍ പണിയാനും അടുപ്പില്‍ വച്ചു കത്തിക്കാനുമൊക്കെയല്ലേ.. അതുപോലെ തന്നെ.. ഈ മൃഗങ്ങളെയൊക്കെ ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്തിനാ… നമുക്ക് കൊന്നു കറിവച്ചു തിന്നാന്‍…

അച്ചായോ കണ്ണില്‍ച്ചോരയില്ലാതെ സംസാരിക്കരുത്…

ഉവ്വ… താന്‍ കഴിഞ്ഞ മാസം ടീവിലൊക്കെ സ്ഥിരം കാണുന്ന പരിസ്ഥിതിസംരക്ഷണക്കാരനേം കൊണ്ടു വന്നപ്പോള്‍ ദേ ആ തിണ്ണേലിരുന്ന് ബ്രാന്‍ഡീടെ കൂടെ വിഴുങ്ങിയത് ഇളംമാനിന്റെ എറച്ചിയാ… അമ്മാതിരി നാലെണ്ണമേ ഈ കാട്ടിലുള്ളൂ.. നിങ്ങളെ സല്‍ക്കരിക്കാന്‍ മൂന്നിനേം അന്നു കറിവച്ചു… അതുകൊണ്ട് കണ്ണില്‍ച്ചോരേടെ കാര്യമൊന്നും ഇങ്ങോട്ടൊണ്ടാക്കണ്ട..

മാനിന്റെ എറച്ചിയാണെന്നു ഞങ്ങളു തിന്നു കഴിഞ്ഞിട്ടാ അച്ചായന്‍ പറഞ്ഞത്…

അതല്ലേ മോനേ അച്ചായന്റെ ബുദ്ധി… ഒന്നും കാണാതെ ഒരു നാറിക്കും കള്ളൊഴിച്ചുകൊടുക്കുന്നവനല്ല ഞാന്‍… അതുകൊണ്ട് പ്രകൃതിസ്‌നേഹം ഒലിപ്പിക്കാതെ പതുക്കെ വിട്ടോ… ഈ കാട്ടുതീയുടെ പേരില്‍ ഇവിടുള്ള ഏതെങ്കിലും ഒരുത്തന്റെയെങ്കിലും ദേഹത്തു തൊട്ടാല്‍…

അതൊന്നും എന്റെ കയ്യിലൊള്ള കാര്യങ്ങളല്ലച്ചായോ… പൊലീസും വിജിലന്‍സുമൊക്കെയാ അന്വേഷിക്കുന്നേ… മന്ത്രി തിരുവഞ്ചൂരിന്റെ പ്രത്യേക ഉത്തരവുണ്ട്…

തിരുവഞ്ചൂരാണെങ്കില്‍ കുഴപ്പമില്ല… തീപിടിത്തത്തിനു കാരണമായ പിണ്ഡമിട്ട ആനയെ അറസ്റ്റ് ചെയ്ത് അഡ്ജസ്റ്റ് ചെയ്‌തോളും…

ഇത് പക്ഷെ, മുഴുവന്‍ രാജ്യത്തിന്റെയും കാര്യമല്ലേ അച്ചായോ… വനമെന്നു പറയുന്നത് ഭൂമിയുടെ മുഴുവന്‍ സ്വത്താണ്…

അതങ്ങു പള്ളീപ്പോയി പറഞ്ഞാല്‍ മതി.. കാട്ടുമൃഗങ്ങളുടെ ആക്രമണം സഹിച്ചും പ്രകൃതിദുരന്തങ്ങളെ നേരിട്ടും വനാതിര്‍ത്തിയില്‍ കഴിയുന്ന ഞങ്ങളെപ്പോലുള്ളവര്‍ കഴിഞ്ഞേ ആര്‍ക്കും വനത്തെപ്പറ്റി മിണ്ടാന്‍ പോലും അവകാശമുള്ളൂ… കാടു കത്തിയതില്‍ ഞങ്ങള്‍ക്കില്ലാത്ത പരാതി വേറൊരുത്തനും വേണ്ട..

താമരശ്ശേരി ഫോറസ്റ്റ് ഓഫിസും ഇതുപോലെ…

താമരശ്ശേരിയെപ്പറ്റി ഒരക്ഷരം പറയരുത്…

റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇവിടെ ചോരപ്പുഴയൊഴുകുമെന്ന് അന്നു താമരശ്ശേരി ബിഷപ്പും…

ഡോ.. താമരശ്ശേരിയെപ്പറ്റി മിണ്ടരുതെന്ന് !!!!!!

അച്ചായനും പ്രഷറിന്റെ അസുഖമുണ്ടോ…

ഇത്രേം കാലം ഈ പ്രഷറും കൊണ്ട് ഞങ്ങളിവിടെ കഴിഞ്ഞപ്പോ ഒരു നാറിയും വന്നില്ലല്ലോ ഇങ്ങോട്ട്.. തിരഞ്ഞെടുപ്പടുത്തപ്പോള്‍ എല്ലാം കൂടി കെട്ടിയെടുക്കാന്‍ നിങ്ങള്‍ക്കെന്താ ഷുഗറിന്റെ അസുഖമുണ്ടോ ?

ഹൊ.. എന്തു പറഞ്ഞാലും ഉടക്കാണല്ലോ അച്ചായോ…

ഇനിയങ്ങോട്ട് അങ്ങനെയൊക്കെ മതീടോ…

തീയുടെ കാര്യമൊക്കെ അച്ചായന്‍ വിട്… തിരഞ്ഞെടുപ്പൊക്കെയാണ് അടുത്തുവരുന്നത്… കസ്തൂരി രംഗനൊന്നുമല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.. ഞങ്ങളൊക്കെയില്ലേ ഇവിടെ.. അച്ചായന്‍ വെറുതെ ആളുകളെ പറഞ്ഞു തിരിപ്പിക്കരുത്… ആം ആദ്മിയും കൂം ആദ്മിയുമൊക്കെയുള്ള കാലമാണ്.. പത്തു വോട്ടു പോയാല്‍ മതി പണി കിട്ടാന്‍…

അതെ, അതോര്‍മയുണ്ടായാല്‍ മതി…

ഓര്‍മയുണ്ടച്ചാലോ… ഞാനല്ലേ പറയുന്നത്…

എന്നാപ്പിന്നെ, ഈ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നുള്ള ആരോപണം പിന്‍വലിക്കണം.. മന്ത്രിയോ മുഖ്യമന്ത്രി ആരാണെന്നു വച്ചാല്‍ അരമനേല്‍ വന്നു ബിഷപ്പിനോടും മാപ്പും പറയണം…

അതെന്തിന് ?

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പോലെ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നതും കര്‍ഷകവിരുദ്ധമാണ്..

കര്‍ഷകരെവിടെക്കിടക്കുന്നു അച്ചായനെപ്പോലുള്ള താപ്പാനകളെവിടെക്കിടക്കുന്നു…

ഡോ, പറയുന്നത് കേട്ടാല്‍ മതി… കാട്ടുതീയില്‍ ഇനി ഒരന്വേഷണവും വേണ്ട… എല്ലാവര്‍ഷവും ഇവിടെ കാട്ടുതീയൊക്കെ ഉണ്ടാകുന്നതാ… അപ്പോഴൊന്നും ഇല്ലാത്ത ഉരുക്കം ഈ വര്‍ഷമായിട്ടു വേണ്ട… ഈ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്ന് ഇനി ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞാല്‍… ഇതിന്റെ പേരില്‍ ആരെയെങ്കിലും ചോദ്യം ചെയ്യണമെന്നു പറഞ്ഞ് ഒരു പൊലീസുകാരനെങ്കിലും ഈ മലചവുട്ടിയാല്‍.. അറിയാലോ…

അറിയാം അച്ചായാ അറിയാം…

പരമാവധി ആ പിണ്ഡമിട്ട ആന.. അതിനപ്പുറത്തേക്കൊരന്വേഷണം വേണ്ട…

വേണ്ട… ആന മദം പൊട്ടി നിന്നപ്പോള്‍ ഇട്ട പിണ്ഡമാണെന്നു നമുക്കു വാദിക്കാം.. മദപ്പാടിന്റെ ദേഷ്യം കാരണം പിണ്ഡത്തോടൊപ്പം തീപ്പൊരിയുമുണ്ടായിരുന്നെന്നും ആ തീപ്പൊരിയില്‍ നിന്നു തീപടര്‍ന്ന് കാടു കത്തിപ്പോയതാണെന്നും നമുക്കു തെളിയിക്കാവുന്നതേയുള്ളൂ…

അപ്പോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ?

എന്നാ ചോദ്യവാ അച്ചായാ… കാടില്ലാതെ എന്തു കസ്തൂരിരംഗന്‍…

ഈ കത്തിപ്പോയ ഭൂമി പാവപ്പെട്ട കുടിയേറ്റ കര്‍ഷകര്‍ക്കു തീറെഴുതിക്കൊടുത്താല്‍ അവരതു റബറും മറ്റും വച്ചു പച്ചപിടിപ്പിച്ചു തരും.. ഒരു രാജ്യസേവനം..

ആദിവാസികള്‍ക്ക് ഇതുവരെ ഭൂമി കൊടുത്തു കഴിഞ്ഞിട്ടില്ല…

ആദിവാസികള്‍ക്ക് ഭൂമിയും മറ്റും കൊടുത്താല്‍ അവരുടെ ഒറിജിനാലിറ്റി നശിച്ചുപോകും… പട്ടിണിയും പരിവട്ടവുമൊക്കെയായി കഴിയുന്നവരെ കാണാനാ സായിപ്പുമാരൊക്കെ വരുന്നേ.. സായിപ്പുമാര്‍ വന്നെങ്കിലേ നമ്മുടെ ഹോംസ്‌റ്റേയും റിസോര്‍ട്ടുകളുമൊക്കെ ഓടത്തൊള്ളൂ.. അതുകൊണ്ട് ആദിവാസികളെ തൊട്ടുകളിക്കണ്ട…

എന്നാ വേണ്ട..

ഹല്ല പിന്നെ…

മുഖ്യമന്ത്രിക്ക് അഭിനന്ദനം

തട്ടിപ്പുകാരനാണെന്നു തോന്നിയ നിമിഷം തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ ഗണ്‍മാന്‍ സ്ഥാനത്തു നിന്നു പുറത്താക്കിയ മുന്‍ഗണ്‍മാന്‍ സലിംരാജിന്റെ കേസ് പരിഗണിക്കവേ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. എന്നാല്‍, വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതില്‍ പണ്ടേ പ്രഗല്‍ഭരായ കേരളത്തിലെ മൂന്നാംകിട മാധ്യമങ്ങള്‍ ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദിന്റെ പരാമര്‍ശങ്ങളെ മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങളായി ചിത്രീകരിച്ച് സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖത്ത് കരിവാരി തേച്ചു കേരള സമൂഹത്തെ ലജ്ജിപ്പിച്ചു.

മുന്‍സ്റ്റാഫ് അംഗങ്ങളെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലാതെ വരുമോ എന്നു ചോദിച്ചതിനെയാണ് മാധ്യമങ്ങള്‍ ഹീനമായി വളച്ചൊടിച്ചത്. മുഖ്യമന്ത്രി വളരെ ഉത്തരവാദിത്തമുള്ളയാളാണെന്നും അദ്ദേഹം ഉത്തരവാദിത്തമില്ലാത്തയാളാണെന്ന് വിമര്‍ശകര്‍ പറയുന്നത് അടിസ്ഥാനരഹിതമാണെന്നുമുള്ള അര്‍ഥത്തിലാണ് കോടതി അങ്ങനെ പറഞ്ഞത് എന്നിരിക്കെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട് എന്നാണ് കോടതി ഉദ്ദേശിച്ചത് എന്നായിരുന്നു മാധ്യമങ്ങളുടെ വ്യാഖ്യാനം. തട്ടിപ്പുകാരായ സ്റ്റാഫ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്നതിലൂടെ താന്‍ വളരെ ഉത്തരവാദിത്തമുള്ളയാളാണെന്നു മുഖ്യമന്ത്രി തെളിയിച്ച സാഹചര്യത്തില്‍ അദ്ദേഹം വളരെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത് എന്നാണ് കോടതി ഉദ്ദേശിച്ചിരിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാവും.

റയില്‍വേ ദുരന്തമുണ്ടാകുമ്പോഴും മറ്റും ധാര്‍മിക ഉത്തരവാദിത്തത്തിന്റെ പേരില്‍ മന്ത്രിമാര്‍ പണ്ടു രാജി വയ്ക്കുമായിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ തട്ടിപ്പിന്റെ പേരില്‍ ആരും രാജിവച്ചിട്ടില്ല എന്നും കോടതി പറഞ്ഞത് മുഖ്യമന്ത്രിയും രാജി വയ്ക്കണമായിരുന്നു എന്ന അര്‍ഥത്തിലാണെന്നു മിക്കവാറും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് മാധ്യമധര്‍മത്തെ കുരുതി കൊടുത്തു. വീട്ടില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ആ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുടുംബാംങ്ങളെ മുന്നോട്ടു നയിക്കുന്നയാളാണോ അതിന്റെ പേരില്‍ വീടുവിട്ടുപോകുന്നയാളാണോ മാതൃക എന്നത് നമുക്കു തന്നെ അറിയാവുന്നതാണല്ലോ. ഈ സാഹചര്യത്തില്‍ മുന്‍കാലങ്ങളില്‍ ഓരോരോ പ്രശ്‌നമുണ്ടാകുമ്പോള്‍ രാജിവച്ച് തടിതപ്പിയിരുന്ന മന്ത്രിമാരെയാണ് കോടതി കുറ്റപ്പെടുത്തിയത് എന്നത് വളരെ വ്യക്തമാണ്.

സ്വന്തം ഓഫിസില്‍ ഇത്ര വലിയ പ്രശ്‌നമുണ്ടായിട്ടും രാജിവച്ച് ഓഫിസിന്റെ പ്രവര്‍ത്തനം താറുമാറാക്കാതെ ക്ഷമയോടെ പദവിയില്‍ തുടരുകയും സംസ്ഥാനത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളാണെന്നുള്ള നമ്മുടെ നിഷ്പക്ഷമായ വിലയിരുത്തലിനുള്ള അംഗീകാരം കൂടിയായി കോടതിയുടെ പരാമര്‍ശത്തെ കാണാം. ഇതോടെ, മുന്‍കാലങ്ങളില്‍ ഓരോരോ വിവാദങ്ങളില്‍ രാജി വച്ചിട്ടുള്ള കെ.കരുണാകരന്‍, എ.കെ.ആന്റണി എന്നിവരുടെ നടപടി ജനാധിപത്യത്തിലെ കറുത്ത അധ്യായങ്ങളായി മാറുകയാണ്.

പൊതുപ്രവര്‍ത്തകന്റെ ധാര്‍മികനിലവാരം ദിനംപ്രതി കുറഞ്ഞുവരികയാണെന്നും പിടിക്കപ്പെടുന്നതുവരെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് ഇപ്പോഴത്തെ മന്ത്രിമാരടക്കം നേതാക്കള്‍ ചെയ്യുന്നതെന്നുമുള്ള കോടതിയുടെ പരാമര്‍ശം ഏതാനും മന്ത്രിമാരെയും സിപിഎം നേതാക്കളെയും കുറ്റപ്പെടുത്തുന്നതാണ് എന്നും മനസ്സിലാക്കാമെന്നിരിക്കെ അതും മുഖ്യമന്ത്രിക്കെതിരായുള്ള പരാമര്‍ശമാണെന്നു മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് ഇവിടെ സര്‍ക്കാരിനെതിരായി ഒരു മാധ്യമ സിന്‍ഡിക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്. കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മന്ത്രിമാരെല്ലാം ഓഫിസിനുള്ളില്‍ കസേരയില്‍ തന്നെയിരിക്കാതെ മുഖ്യമന്ത്രിയെപ്പോലെ ജനസമ്പര്‍ക്കപരിപാടി പോലെയുള്ള പരിപാടികളുമായി നാട്ടില്‍ ഓടിനടക്കണമെന്നാണ് കോടതി ഉദ്ദേശിച്ചിരിക്കുന്നത്. അതുപോലെ തന്നെ പൊതുപ്രവര്‍ത്തകന്റെ ധാര്‍മികനിലപാരം ദിനംപ്രതി കുറഞ്ഞുവരികയാണെന്നുള്ള പരാമര്‍ശം പിണറായി വിജയനെ ഉദ്ദേശിച്ചാണ്. മുഖ്യമന്ത്രിയെന്നോ മന്ത്രിമാരെന്നോ പ്രതിപക്ഷനേതാവെന്നോ ചീഫ് വിപ്പെന്നോ പറയാതെ പൊതുപ്രവര്‍ത്തകന്‍ എന്നു പറഞ്ഞത് പിണറായിയെ ഉദ്ദേശിച്ചാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഏറ്റവുമൊടുവില്‍ സലിം രാജിനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ തിരിച്ചെടുക്കണം എന്ന സൂചനയും കോടതിയുടെ പ്രസ്താവനയില്‍ വായിച്ചെടുക്കാം. സലിം രാജിനെപ്പോലുള്ളവര്‍ പുറത്തു നടക്കുമ്പോള്‍ നീതി നടപ്പാകുമെന്ന് ഉറപ്പു പറയാനാവില്ല. സ്വന്തം പഴ്‌സനല്‍ സ്റ്റാഫിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കു തന്നെയായിരിക്കണം എന്നാണ് കോടതി പറഞ്ഞത്. എന്നാല്‍, സലിംരാജിനെ ജയിലിലിടണം എന്നാണ് കോടതി ഉദ്ദേശിച്ചതെന്ന മട്ടിലാണ് പ്രചരണങ്ങള്‍. എല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ നാട്ടില്‍ നീതി നടപ്പാവണമെങ്കില്‍ സലിം രാജ് കൂടി അകത്ത്, അതായത് മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ ഉണ്ടായിരിക്കണം എന്നാണ് കോടതി ഉദ്ദേശിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എത്രയോ കാലമായി ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികളുടെ ആവശ്യമായിരുന്നു ഇത്. കോടതിയുടെ നിരീക്ഷണത്തിന്റെ പശ്താത്തലത്തില്‍ ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചവരും കുറ്റപ്പെടുത്തിയവരും അദ്ദേഹത്തോട് പരസ്യമായി മാപ്പു പറയുകയും എത്രയും വേഗം സലിം രാജിനെ മുഖ്യമന്ത്രി പഴ്‌സനല്‍ സ്റ്റാഫില്‍ തിരിച്ചെടുക്കുകയും ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.