ആരും ഹോളണ്ടുകാരായി ജനിക്കുന്നില്ല; ഈപെണ്ണുങ്ങള്‍…

അര്‍ജന്റീനയും ബ്രസീലും കഴിഞ്ഞാല്‍ പിന്നെ നമുക്കെന്ത് താല്‍പര്യം ? എല്ലാം കഴിഞ്ഞ് ആകെയൊരു പ്രതീക്ഷയുണ്ടായിരുന്നത് പാരഗ്വായിലായിരുന്നു. ഗോളടിച്ചാല്‍ തുണി പറിക്കാന്‍ തയ്യാറായി നിന്ന സൂപ്പര്‍ മോഡല്‍ ലറിസയെ ഓര്‍ത്തെങ്കിലും അവന്‍മാര്‍ക്കൊരു കുഞ്ഞുഗോള്‍ അടിക്കാമായരുന്നു. ഒന്നും സംഭവിച്ചില്ല. തുണിയുരിയാതെ തന്നെ ആഗോളപ്രസ്ഥാനമായി ലറിസയും മടങ്ങി. അതുമിതും മോഹിച്ചിരുന്ന നമ്മളാരായി ?

എന്നാല്‍ നിരാശപ്പെടാറായിട്ടില്ല. ഇനി നമ്മള്‍ ഒരേയൊരു ടീമിനോടൊപ്പമേ നില്‍ക്കേണ്ടതുള്ളു, അത് ഹോളണ്ട് ആണ്. ഹോളണ്ട് ജയിച്ചാല്‍ നമുക്ക് ലഭിക്കുന്നത് കാഴ്ചയല്ല, അനുഭവമാണ്. ഏത് അനുഭവം എന്ത് അനുഭവം എന്നൊക്കെ ചോദിച്ചാല്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പോര്‍ണോ പടങ്ങളിലൊക്കെ സമൃദ്ധമായി കാണാറുള്ള ഒരനുഭവം. ഹോളണ്ട് ജയിച്ചാല്‍ നമ്മള്‍ പാവം ഇന്ത്യക്കാര്‍ എന്തനുഭവിക്കാനാണ് എന്നു നിരാശപ്പെടാറുമായിട്ടില്ല. എല്ലാവരും കൂടി മുട്ടിപ്പായി പ്രാര്‍ഥിച്ചാല്‍ ഹോളണ്ട്, ജയിക്കും. ജയിച്ചാല്‍ ങ്ഹും.. ങ്ഹാ.. ങ്ഹം !

പോര്‍ണോ നടി ബോബി ഏഡന്റേതാണ് ഓഫര്‍. വേള്‍ഡ് കപ്പില്‍ ഹോളണ്ട് മുത്തമിട്ടാല്‍, ഓളും ഓള്‍ടെ കൂട്ടുകാരികളായ വേറെ രണ്ടുപേരും കൂടി ട്വിറ്ററില്‍ ഓളെ പിന്തുടരുന്ന സകല കുതറകള്‍ക്കും സൌജന്യമായി ഒരു സമ്മാനം നല്‍കും. സമ്മാനമേതാണ് എന്താണ് എന്നു ഞാനിവിടെ വിവരിക്കുന്നില്ല. ആയമ്മ ട്വീറ്റ് ചെയ്തിരിക്കുന്നതിങ്ങനെയാണ്: If Netherlands wins the worldcup I will give a BJ to all my followers, together with @vickyvette @misshybrid @gabbyquinteros 5114 and counting RT.

ഞാനും ഫോളോ ചെയ്തു. ഇനി ഹോളണ്ടെങ്ങാനും ജയിച്ചാലോ !
ആരും തിരക്കു കൂട്ടേണ്ട, പതിയെ ഫോളോ ചെയ്താല്‍ മതി. കാരണം, പുള്ളിക്കാരി ട്വീറ്റ് ചെയ്യുമ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം 5114 ആയിരുന്നെങ്കില്‍ ഓഫര്‍ പുരുഷലോകത്തിന്റെ ആകെ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. പോര്‍ണ്‍ സ്റ്റാറിന്റെ പെര്‍ഫോമന്‍സ് സിഡിയില്‍ കണ്ടിട്ടു തന്നെ സഹിക്കാന്‍ വയ്യാതിരിക്കുന്നവരോട് നേരിട്ട് ഒരു ചാന്‍സ് ചുമ്മാ തരാമെന്നു പറയുമ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നിന്ന നില്‍പില്‍ ബോബിയുടെ ഫോളോവേഴ്സ് നാലിരട്ടിയായി. ഇപ്പോള്‍ തന്നെ 56,000 കഴിഞ്ഞു. ഒരു പോര്‍ണ്‍സ്റ്റാറിനെ എത്ര സ്ത്രീകള്‍ പിന്തുടരുന്നുണ്ടാവുമെന്ന് ഊഹിക്കാം. 99 ശതമാനവും പുരുഷന്‍മാര്‍ തന്നെയായിരിക്കും. ഓഫര്‍ നടപ്പാക്കാന്‍ മൂന്നേ മൂന്നു പെണ്ണുങ്ങളും. ഫൈനല്‍ ആകുമ്പോഴേക്കും ഫോളോവേഴ്സ് 100,000 എങ്കിലും ആകും.

ഇനി ഫൈനലില്‍ ഹോളണ്ട് ജയിക്കുന്നു എന്നിരിക്കട്ടെ, ഈ മൂന്നു ചേച്ചിമാര്‍ക്ക് അടുത്ത വേള്‍ഡ് കപ്പ് വരെയെങ്കിലും മറ്റൊരു ജോലി ചെയ്യേണ്ടി വരില്ല. ഒന്നു മുതല്‍ എണ്ണിയെണ്ണി സകല കോന്തന്‍മാരുടെയും സിബ് അഴിക്കണം. വാഗ്ദാനം നടപ്പാക്കണം, നാലു വര്‍ഷം കൊണ്ടെങ്കിലും കവര്‍ ചെയ്താല്‍ ഭാഗ്യം. അപ്പോഴും ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഫൈനലില്‍ ഹോളണ്ട് ജയിച്ചു എന്നു കരുതുക. ആ റിസള്‍ട്ട് അറിഞ്ഞതിനു ശേഷം വന്നു ഫോളോ ചെയ്യുന്ന ചെറ്റകള്‍ക്കും ഈ സേവനം ലഭ്യമാകുമോ ? കേരളത്തിലൂള്ള ഫോളോവേഴ്സിനോടു വാക്കു പാലിക്കാന്‍ മൂവര്‍ സംഘം ഇങ്ങോട്ടു വരുമോ അതോ നമ്മള്‍ അങ്ങോട്ടു പോകണോ ? അങ്ങനെ പോവുകയാണെങ്കില്‍ അതിന്റെ ചിലവ് ആരു വഹിക്കും ? ഒന്നൊന്നര ലക്ഷം രൂപ വണ്ടിക്കൂലി മുടക്കി അവിടെപ്പോയി കാര്യം ‍’ഫ്രീ‍’യായി സാധിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ പകുതി മുടക്കി ഇവിടെ കുറച്ചുകൂടി മെച്ചപ്പെട്ട സേവനം കണ്ടെത്തുന്നതല്ലേ ? ഇനി വണ്ടിക്കൂലിയും ബോബി തന്നെ വഹിക്കുമെന്നിരിക്കട്ടെ, ഇത്രയും ആളുകളെ കൈകാര്യം ചെയ്തു വരുമ്പോള്‍ ഈ ഓഫറിനു ശേഷം മാത്രം ചേച്ചിയെ പിന്തുടര്‍ന്ന ആക്രാന്തക്കാരുടെ നമ്പര്‍ എപ്പോ വരും ? ടോക്കണോ മറ്റോ ഇതിനായി ഏര്‍പ്പെടുത്തുന്നുണ്ടോ ? ഉണ്ടെങ്കില്‍ അതെങ്ങനെ സ്വന്തമാക്കും ?

വാക്കു പാലിക്കുമെന്ന നിലയ്ക്ക് നമ്മുടെ നമ്പരും വരുമെന്നു കരുതാം. എന്നാല്‍, ഈ മഹായജ്ഞം നടത്തുന്നതിനിടെ മൂന്നു പേരും തട്ടിപ്പോകുന്നു എന്നിരിക്കട്ടെ, പിന്നെ ആരാണ് അവശേഷിക്കുന്ന ആയിരങ്ങളുടെ തൃഷ്ണയെ ശമിപ്പിക്കുക ? പിക്കപ്പ് പോയി-പോയില്ല എന്നും പറഞ്ഞു നില്‍ക്കുന്നവരും ബോബിയെ ഫോളോ ചെയ്തിട്ടുണ്ടാവും. ഹോളണ്ട് ജയിച്ചാല്‍, വാക്കു പാലിച്ചു പാലിച്ചു വരുമ്പോഴേക്കും പലരുടെയും പിക്കപ്പ് പൂര്‍ണമായി നശിക്കാമെന്നതിനാല്‍ അത്തരക്കാര്‍ക്ക് മുന്‍ഗണനയുണ്ടോ? ചോദ്യങ്ങള്‍ അവസനിക്കുന്നേയില്ല.

വാക്കു പറഞ്ഞാല്‍ വാക്കാണെന്ന് ബോബി ഉറപ്പിച്ചു പറയുന്നുണ്ട്. ഫോളോവേഴ്സിനെ അതുമിതും പറഞ്ഞ് പെണ്ണ് വല്ലാതെ കൊതിപ്പിക്കുന്നുമുണ്ട്. ഒരു ട്വീറ്റ് ഇങ്ങനെയാണ്: Only one more game between you and a free BJ !!! ശ്ശൊ, ആരായാലും കണ്‍ട്രോള് പോകും. എന്തായാലും ടീംബിജെ (വദനസുരതസംഘം) രാജ്യാന്തരമാധ്യമങ്ങളില്‍ വല്ലാതെ ശ്രദ്ധ പിടിച്ചിരിക്കുകയാണ്. ജര്‍മനിയോ സ്പെയിനോ ജയിക്കുമെന്നു തോന്നിയിട്ടാവും ആ മേഖലയില്‍ നിന്ന് ആരും ഇത്തരത്തിലൊരു ഓഫര്‍ മുന്നോട്ടു വച്ചിട്ടില്ല.

അര്‍ജന്റീന ജയിച്ചാല്‍ സ്ട്രീക്കിങ് നടത്തുമെന്നു കോച്ച് മറഡോണ പറഞ്ഞതിനു ശേഷം പാരഗ്വായ്ക്കു വേണ്ടി ലറിസ നടത്തിയ ഓഫറായിരുന്നു ഈ ലോകകപ്പില്‍ ഏറെ ശ്രദ്ധേയമായത്. അതിനു ശേഷം പോര്‍ണോ നടിമാരായ വിക്കി, ഹൈബ്രിഡ് എന്നിവര്‍ യഥാക്രമം യുഎസ് ഇംഗണ്ട് എന്നീ രാജ്യങ്ങള്‍ വിജയിച്ചാല്‍ ട്വിറ്റര്‍ പിന്തുടര്‍ച്ചാര്‍ക്ക് സൌജന്യ ഓഫര്‍ നല്‍കിയിരുന്നു. രണ്ടു ടീമുകളും പണ്ടാരമടങ്ങിയതോടെ ബോബി ഹോളണ്ടിനു വേണ്ടി അതേ ഓഫര്‍ പ്രഖ്യാപിക്കുകയായിരുന്നു. ബോബിയോടൊപ്പം ഉദ്യമം പൂര്‍ത്തിയാക്കാന്‍ തങ്ങളുമുണ്ടെന്ന് വിക്കിയും ഹൈബ്രിഡും അറിയിച്ചതോടെയാണ് അതൊരു സംഘടനയായി മാറിയതും ബോബി സംയുക്ത ഓഫര്‍ ട്വീറ്റ് ചെയ്തിരിക്കുന്നതും. എന്തായാലും ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്രയുടെ നഗ്നചിത്രം ഡിലീറ്റ് ചെയ്ത ട്വിറ്ററിന് ഈ വേള്‍ഡ്കപ്പ് ഓഫറിനോട് എതിര്‍പ്പൊന്നുമില്ല.

ഐഡിയ സ്റ്റാര്‍ കന്യക(ന്‍)

കന്യകാത്വം എന്നു പറയുന്നത് ഇത്രേം വില പിടിപ്പുള്ള സാധനമാണെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ പതിനാലാം വയസ്സില്‍ ഞാനത് നശിപ്പിക്കില്ലായിരുന്നു. കുറച്ചെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍ ഇൌ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം എനിക്കത് കോടികള്‍ക്കു വില്‍ക്കാമായിരുന്നു- എന്നാര്‍ക്കെങ്കിലും തോന്നാന്‍ ഈ പോസ്റ്റ് കാരണമായാല്‍ അതിന് ര്‍ഞാന്‍ ഉത്തരവാദിയല്ല. വിദേശരാജ്യത്ത് നടപ്പാക്കുന്ന റിയാലിറ്റി ഷോകള്‍ കുറച്ചുകാലം കഴിയുമ്പോള്‍ സാരിയും മുണ്ടുമുടുത്ത് ഇവിടേക്കു വരുന്ന പതിവ് ഇതിന്റെ കാര്യത്തിലും സംഭവിച്ചാല്‍ ഐഡിയ സ്റ്റാര്‍ കന്യക(ന്‍) എന്ന പേരിലോ മറ്റോ വരാനിടയുള്ള റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനാവാത്തവര്‍ പശ്ചാത്തപിക്കും.

നിലവില്‍ ഓസ്ട്രേലിയലിലാണ് കന്യകാത്വ റിയാലിറ്റി ഷോയുടെ പണികള്‍ നടക്കുന്നത്. പണി തുടങ്ങിയപ്പോഴെ സംഭവം വിവാദമായിട്ടുമുണ്ട്. കന്യകാത്വം കംപ്ലീറ്റും ബാക്കിയുള്ളവര്‍ക്കാണ് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം. ഷോയിലെ വിവിധ റൌണ്ടുകളിലൂടെ എന്തു ചെയ്യും എന്നൊരു ചോദ്യമുണ്ട്. പിന്നെയും പിന്നെയും പാട്ടുകള്‍ പാടി ഗായകര്‍ക്ക് അവരുടെ റിയാലിറ്റി ഷോകള്‍ പൊലിപ്പിക്കാം. കന്യകാത്വം ഉള്ളവര്‍ എന്തു ചെയ്യും?

ഷോയുടെ ഫോര്‍മാറ്റ് അനുസരിച്ച് ഒന്നും രണ്ടുമല്ല, മൂന്നു കന്യകര്‍ ഇതില്‍ പങ്കെടുക്കുകയും ഷോയിലൂടെ തങ്ങളുടെ അദമ്യമായ കന്യകാത്വം ലേലത്തിനു വയ്ര്‍ക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ വില നല്‍കുന്നവന് കന്യകാത്വം നല്‍കും. തീര്‍ന്നോ ? ഇതത്രയും കുത്തിപ്പിടിച്ചിരുന്നു കാണുന്ന പ്രേക്ഷകര്‍ക്കൊന്നുമില്ലേ ? ഉണ്ടല്ലോ, മൂന്നു കന്യകരുടെയും കന്യകാത്വഭേദനം (അതോ ധ്വംസനം ആണോ ശരി ?) ചാനലിലൂടെ ലൈവ് ആയി കാണാം. അവസാനം വരെ ക്ഷമയോടെ കാത്തിരിക്കുന്നവന് എന്തെങ്കിലും കാര്യമായിട്ട് കിട്ടും എന്നു പറയുന്നതിതാണ്. ഇത് ഫീല്‍ ചെയ്യണമെങ്കില്‍ ഷോ ആദ്യം മുതല്‍ കാണുന്നവനായിരിക്കണം, അല്ലെങ്കില്‍ ചുമ്മാ മറ്റൊരു സീന്‍ എന്നേ തോന്നൂ. പാര്‍ട്ടിസിപ്പന്റ്സുമായിട്ടുള്ള അറ്റാച്ച്മെന്റും കാര്യങ്ങളുമൊക്കെ വച്ച് ഇത് കാണുന്ന പ്രേക്ഷകന്റെ ചങ്കു പൊടിയും എന്നതില്‍ സംശയമില്ല. ലോകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ റിയാലിറ്റി ഷോ ആയിരിക്കും ഇത്.

ഈ ഷോയില്‍ സംഗതിയുടെ ഏറ്റക്കുറച്ചിലുകള്‍ പരിശോധിക്കാനും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും വിധികര്‍ത്താക്കളുണ്ടാകുമോ എന്നറിയില്ല. തെറ്റുകുറ്റങ്ങള്‍ പരിഹരിച്ചാല്‍ ഷാര്‍പ് ആവുന്നതല്ലല്ലോ കന്യകാത്വം. അല്ലെങ്കില്‍ തന്നെ ഇതിനു വിധി നിര്‍ണയിക്കാന്‍ ആരെ കിട്ടാനാണ് പ്രഫഷനല്‍ കന്യക, അല്ലെങ്കില്‍ സീനിയര്‍ കന്യക, അങ്ങനെയൊന്നും ആരും കാണില്ല. അല്ലെങ്കിലുംകന്യകയല്ലാതാവുമ്പോഴാണല്ലോ ഒരാള്‍ക്കു പ്രൊഫഷനല്‍ ആകാനുള്ള വഴികള്‍ തുറന്നു കിട്ടുന്നത്. അതൈന്തായാലും പരിശുദ്ധ കന്യകാത്വവുമായി ഷോയ്ക്കെത്തുന്നവര്‍ക്ക് ഗ്രാന്‍ഡ് ഫിനാലേ വരെ സംഗതി കാത്തുസൂക്ഷിക്കാനുള്ള സഹനശേഷി പാര്‍ട്ടിസിപ്പന്റ്സിനുണ്ടാകുമാറാകട്ടെ എന്നല്ലാതെ എന്തു പറയാന്‍.

ഇത് ഏതെങ്കിലും മലയാളം ചാനല്‍ അവലംബിച്ചാല്‍ ഏതു കോലത്തിലാക്കും എന്നതിനെ സംബന്ധിച്ചും എനിക്ക് ആശങ്കകളുണ്ട്. അവതാരക നാലുതവണ കെട്ടിപ്പിടിക്കുമ്പോള്‍ തന്നെ കന്യകാത്വം പകുതി പോകും. പിന്നെയും കിടക്കകുകയല്ലേ റൌണ്ടുകള്‍ അനവധി. നാട്ടിലെങ്ങും കന്യകരുടെ ഫ്ലക്സ് ബോര്‍ഡുകള്‍ ഉയരും- എസ്എംഎസ് അയക്കേണ്ട ഫോര്‍മാറ്റൊക്കെ രസകരമായിരിക്കും. വികാരഭരിതരായ പ്രേക്ഷകര്‍ അയക്കുന്ന എസ്എംഎസുകള്‍ക്കും ഒരു കണക്കുണ്ടാവില്ല. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ജനം കാണാന്‍ കാത്തിരിക്കുന്ന അവസാനത്തെ ഷോ മിക്കവാറും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലോ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലോ ആയിരിക്കും. കൊക്കേത് കൊക്കോക്കോള ഏത് എന്നറിയാതെ കന്യകര്‍ സ്റ്റേജില്‍ മൃദുപരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അവര്‍ക്കു ചുറ്റും സിനിമാറ്റിക് ഡാന്‍സുകാര്‍ ചടുലനൃത്തം വയ്ക്കും. ആലോചിച്ച് എന്തൊക്കെയോ തോന്നുന്നു.

ജസ്റ്റിനും പരസ്യവും
ജസ്റ്റിന്‍ സിസ്ലി (പൈങ്കിളി നോവലിലൊക്കെയുള്ള സിസിലി അല്ല) എന്നു പറയുന്ന ഒാസ്ട്രേലിയന്‍ സംവിധായകന്റേതാണ് ഈ ഐഡിയ. അവിടുത്തെ ടിവിയില്‍ കുശാലായി സംപ്രേഷണം ചെയ്യാമെന്നു കരുതി ഒരു വര്‍ഷത്തോളമായി സ്വന്തം നിലയ്ക്ക് കന്യകരുടെ ഓഡിഷന്‍ നടത്തുകയാണ് ജസ്റ്റിന്‍. കന്യകരെ ആവശ്യമുണ്ട് എന്നെഴുതിയ പരസ്യങ്ങള്‍ ഓസ്ട്രേലിയന്‍ ജംക്ഷനുകളില്‍ വീശിയതോടെയാണ് ജസ്റ്റിന്റെ പരിപാടി എന്താണെന്ന് ആളുകള്‍ അന്വേഷിച്ചത്. പോരെങ്കിള്‍ പരസ്യത്തിന് ജസ്റ്റിന്‍ ഉപയോഗിച്ചത് പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രവും. പോരേ പൂരം ?

ഇവിടെയെങ്ങും ഒരു ടീവിലും അതു കാണിക്കാന്‍ പോണില്ല എന്നും പെണ്‍പിള്ളാരെ റിയാലിറ്റി ഷോയെന്നും പറഞ്ഞ് വഴി തെറ്റിച്ചാല്‍ പിടിച്ച് അകത്തിടും എന്നുമൊക്കെ സര്‍ക്കാര് പറഞ്ഞതോടെ ജസ്റ്റിന്‍ പരിപാടി അമേരിക്കയിലേക്കു മാറ്റി. ഓസ്ട്രേലിയയില്‍ വേശ്യാവൃത്തി നിയമവിരുദ്ധമാണ്. അമേരിക്കയിലെ ലാസ് വെഗാസില്‍ അത് നിയമവിധേയവും. അവിടുത്തെ ഒരു ബ്രോത്തലില്‍ പ്രാതലിനു ശേഷം ഷോ ഷൂട്ട് ചെയ്യാനാണ് ജസ്റ്റിന്റെ ഇപ്പോഴത്തെ പരിപാടി. റിയാലിറ്റി ഷോ ആയി സംപ്രേഷണം നടക്കില്ല എന്നുറപ്പായതോടെ ഡോക്യുമെന്ററി ആയി ചിത്രീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

വെറോനിക്ക എന്നൊരു 21കാരിയും 20 വയസ്സുള്ള ഒരു അലക്സും പിന്നെ വേറൊരുത്തനുമാണ് കന്യകാത്വവുമായി ഷോയ്ര്‍ക്ക് തയ്യാറായി നില്‍ക്കുന്നത്. കന്യക ഒന്നിന് 20,000 ഡോളറും പിന്നെ ലേലത്തുകയുടെ 90 ശതമാനവുമാണ് ജസ്റ്റിന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാക്കി 10 ശതമാനം ബ്രോത്തലില്‍ കൊടുക്കുമത്രേ. കാശ് ലക്ഷ്യം വച്ചാണ് കന്യകര്‍ ലേലത്തിനു വന്നിരിക്കുന്നത്. ജസ്റ്റിന്‍ നിലവില്‍ ഒരു നികൃഷ്ടജീവിയായി മുദ്രകുത്തപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഫോണില്‍ വധഭീഷണിയോടു വധഭീഷണിയാണത്രേ. ജസ്റ്റിനെതിരേ സാംസ്കാരിക സംഘടനകളും ഉണര്‍ന്നിട്ടുണ്ട്.

fameandfortune.com.au എന്ന വെബ്സൈറ്റിലൂടെയാണ് ജസ്റ്റിന്‍ കന്യകരെ തിരയുന്നതും ഓഡിഷന്‍ നടത്തുന്നതുമൊക്കെ. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ സൈറ്റ് പരിശോധിക്കുക. സൈറ്റ് പരിശോധിച്ചതുകൊണ്ട് ആരുടെയും കന്യകാത്വം പ്രതിസന്ധിയിലാകാന്‍ പോകുന്നില്ല.ഹല്ല, പിന്നെ.

ചൈനാചര്‍മം ! (ആണുങ്ങള്‍ വായിക്കരുത്)

ചോര കൊടുത്തും നീര് (കണ്ണീരാണ് ഉദ്ദേശിക്കുന്നത്) കൊടുത്തും ലോകത്ത് സ്ത്രീകള്‍ തങ്ങളുടെ ഒരു ശുഷ്കാന്തി ഒന്നു കൊണ്ടു മാത്രം നിലനിര്‍ത്തിപ്പോകുന്ന പ്രസ്ഥാനമാണ് കുടുംബം. ചോര എന്നു പറയുമ്പോള്‍ ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടാവും. എത്ര പുരോഗമനക്കാരന്‍ ആണെന്നു പറഞ്ഞാലും ശരി ഫസ്റ്റ് നൈറ്റില്‍ മേല്‍പ്പറഞ്ഞ ചോര കണ്ടില്ലെങ്കില്‍ ദാമ്പത്യത്തിന്‍റെ അടിത്തറയിലെ ഒരു കല്ല് ഇളകി വീഴും.

അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. നമ്മള്‍ കടയില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു. സാധനം എന്തുമാവട്ടെ അതിന്‍റെ കവറിന്‍റെ പുറത്ത് പ്ലാസ്റ്റിക്കിന്‍റെ ഒരു നേര്‍ത്ത ആവരണമുണ്ടാകും. കവര്‍ തുറന്നിട്ടില്ലെങ്കില്‍ പോലും ഈ ആവരണത്തിനും കേടു വന്നിട്ടില്ല എന്നുറപ്പു വരുത്തിയിട്ടേ മിക്കവാറും ആളുകള്‍ സാധനം വാങ്ങൂ. എന്താണെന്നു വച്ചാല്‍, താന്‍ വാങ്ങുന്ന സാധനം ഭയങ്കര ഫ്രഷ് ആണല്ലോ എന്നൊരു നിര്‍വൃതി. സാധനം വീട്ടില്‍ കൊണ്ടുപോയി അലമാരിയില്‍ പൂട്ടി വയ്‍ക്കാനാണെങ്കിലും ആവരണം വേണമെന്ന് നിര്‍ബന്ധമുള്ളവരാണ് മിക്കവാറും ആളുകളും.

ഏതാണ്ട് സമാനമായ ഒരു മനശ്സ്ത്രമാണ് ഫസ്റ്റ് നൈറ്റിലെ ബ്ലഡി ഇടപാടിലും അടങ്ങിയിരിക്കുന്നത്. തന്‍റെ വധു ലോകത്ത് ആദ്യമായി ഒരു മീറ്ററെങ്കിലും അടുത്തു കാണുന്ന പുരുഷന്‍ താനാണെന്ന് വിശ്വസിക്കാനാണ് സകല ഭര്‍ത്താക്കന്‍മാര്‍ക്കും താല്‍പര്യം. അപ്പോള്‍ ചോര വീണില്ലെങ്കില്‍ സംഗതി പ്രശ്നമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഫസ്റ്റ് നൈറ്റില്‍ ചോര വീഴാത്തതുകൊണ്ടു മാത്രം പൊലിഞ്ഞുപോയ വിവാഹങ്ങള്‍ നൂറു കണക്കിനുണ്ട് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ആ ഒറ്റക്കാരണം കൊണ്ടു മാത്രം അനേകം ദാമ്പത്യങ്ങളില്‍ കരിനിഴല്‍ വീണിട്ടുണ്ട് എന്നു പറയുമ്പോള്‍ ഇതൊരു സില്ലി ഇഷ്യു അല്ല എന്നും മനസ്സിലാവും. ഇക്കാരണം കൊണ്ട് പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിച്ചിട്ടുള്ള, ഇപ്പോള്‍ കുടിപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷ കേസരികളോട് ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുമാറാകട്ടെ.അവര്‍ക്ക് നല്ലൊരു ജീവിതം സാധിക്കുന്നതിന് എല്ലാ വഴികളും തുറന്നു കിട്ടുമാറാകട്ടെ.

ഇന്നത്തെ കാലത്ത് ഇതൊരു വിഷയമേയല്ല എന്നാണ് പറയാറുള്ളത്. ഒരു ഓപ്പറേഷന്‍ കൊണ്ട് വച്ചുപിടിപ്പിക്കാവുന്നതൊക്കേയേ ഉള്ളൂ ഇത് എന്ന് എല്ലാവര്‍ക്കും അറിയാം. അടിച്ചുപൊളി കഴിഞ്ഞ് മിന്നുകെട്ടിന്‍റെ തലേന്ന് ഈ സാധനം ഓപ്പറേഷന്‍ വഴി വച്ചുപിടിപ്പിക്കുന്നവരും കുറവല്ല എന്നതും സത്യമാണ്. എന്നാല്‍, എത്ര പേര്‍ ഓപ്പറേഷനൊക്കെ നടത്താന്‍ തയ്യാറാവും അല്ലെങ്കില്‍ മിനക്കെടും.ഓപ്പറേഷന്‍ എന്ന വാക്കും കന്യകാത്വം എന്ന വാക്കുപോലെ ഗുരുതരമാണ്.

അത്തരക്കാര്‍ക്കും വേണ്ടി ഒരു പുതിയ സാധനം വിപണിയിലെത്തിയിരിക്കുന്നു. ചോര കണ്ടാലേ അടങ്ങൂ എന്നു വാശിയുള്ള നവവരന്‍മാരുടെ മണിയറക്കട്ടിലിനെ രക്തപങ്കിലമാക്കി മധുപ്രതികാരം വീട്ടുന്നതിന് ആഗോളകന്യകമാര്‍ക്ക് ഒരുഗ്രന്‍ സമ്മാനം-കൃത്രിമ കന്യാചര്‍മം ! (ഏതു പുതിയ ഗാഡ്ജറ്റ് അവതരിപ്പിച്ചാലും. ഹും! ഇതാണോ അത്ര വലിയ കാര്യം ഞാനിതു 10 വര്‍ഷമായി ഉപയോഗിക്കുന്നു, പുതിയതു വല്ലതും പറയെടേ- എന്നു പറയാറുള്ള മല്ലൂസ് ഈ ഗാഡ്ജറ്റിന്‍റെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കും എന്നറിയാന്‍ താല്‍പര്യമുണ്ട്. ഹല്ല പിന്നെ !)

ഓപ്പറേഷന്‍ പോലെ ദുര്‍ഘടമായി ഒന്നും ഇതിലില്ല. അല്ലെങ്കിലും എന്തിന് ഓപ്പറേഷന്‍ ? തല്ലിപ്പൊട്ടിക്കാന്‍ വേണ്ടി ആരെങ്കിലും ചില്ലുകൂടാരം പണിയാറുണ്ടോ ? അതാണ് പറഞ്ഞത്, ഒക്കെ ഒരു തോന്നലാണ്. അതുകൊണ്ട് ഒറിജിനലാണെന്നു തോന്നിക്കുന്ന സംഗതിയാണ് വേണ്ടത്. അതു തന്നെയാണിതും. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈനക്കാര്‍ തന്നെയാണ് പരിശുദ്ധ കന്യാചര്‍മത്തിനും ഒറിജനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കണ്ടുപിടിച്ചിരിക്കുന്നത്.

ഗിജിമോ കമ്പനിയുടെ ഈ ഉല്‍കൃഷ്ഠമായ ഉല്‍പന്നത്തിന് വെറും 30 ഡോളര്‍ (1400 രൂപ) ആണു വില. വിവാഹത്തിന് ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്നതിന്‍റെ മൂന്നിലൊന്നേ ആകൂ. സംഗതി വാങ്ങി ഫസ്റ്റ് നൈറ്റിനു കുറച്ചു മുമ്പ് ഫിറ്റ് ചെയ്താല്‍ ചേട്ടായി ആക്രമിക്കുമ്പോള്‍ ചോര (അതും ഡ്യൂപ്ലിക്കേറ്റ്)ചിന്തി സംഭവം മംഗളമാക്കും. എന്നാ ഒക്കെ പറഞ്ഞാലും ഈ ചൈനക്കാരെ സമ്മതിക്കണം അല്ലേ ?

ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഈ സാധനം കുന്നംകുളത്തു പോലും കിട്ടുമെന്നു തോന്നുന്നില്ല. സംഗതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തും. പറയുമ്പോള്‍ എളുപ്പം കഴിഞ്ഞു. കല്യാണത്തലേന്ന് വീട്ടിലെത്തുന്ന പായ്‍ക്കറ്റ് ആരു പൊട്ടിച്ചു നോക്കുമെന്നു പറയാന്‍ പറ്റില്ല. സാധനം ഇതാണെന്നു മനസ്സിലായാല്‍ നവവധു കന്യകയല്ലെന്ന് നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞെന്നിരിക്കും. അതുകൊണ്ട് ചൈനീസ് ബുദ്ധിയില്‍ ഇതോടൊപ്പം നാലര ഡോളറിന് ഒരു കൊച്ചു ടെഡി ബിയറിനെക്കൂടി വില്‍ക്കുന്നുണ്ട്. കരടിയുടെ ഉള്ളിലൊളിപ്പിച്ച് സാധനം മണിയറ വരെയെത്തിക്കാം. കരടി കന്യകയാണോ എന്നാരു പരിശോധിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ആ ബുദ്ധി ഫലിക്കും.

ഈ സാധനം ആവശ്യമുള്ള ചിലര്‍ ഇതിനോടകം തന്നെ ആശ്വാസത്തോടെ ഈ ബെര്‍ളിച്ചായന്‍ തങ്കപ്പന്‍, കട്ടപ്പന്‍, പൊന്നപ്പന്‍ ഇല്ലായിരുന്നെങ്കില്‍ എന്‍റെ ലൈഫ് കോന്തന്‍ കോഞ്ഞാട്ടയാക്കിയേനെ എന്നാശ്വസിക്കുന്നത് എനിക്കു കാണാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ബാക്കി വിവരങ്ങളും ഇതിന്‍റെ വിലയും വിലാസവും മറ്റും ദേ ഈ ലിങ്കിലുണ്ട്. ഇനി നിങ്ങളായി നിങ്ങളുടെ കന്യകാത്വമായി.

നഗ്നതയുടെ ഉള്‍ക്കാഴ്ചകള്‍

അശ്ലീലത്തിന്റെ നിര്‍വചനങ്ങള്‍ മാറുകയും ഒരു കാലത്ത് നികൃഷ്ടമെന്നു കരുതിയിരുന്ന പോര്‍ണോഗ്രഫി ഒരു കലയായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇതൊന്നും കാണാനും കേള്‍ക്കാനും കഴിയാത്തവര്‍ ഭാഗ്യവാന്‍മാര്‍ അല്ലെങ്കില്‍ നിര്‍ഭാഗ്യവാന്‍മാര്‍ എന്നാരെങ്കിലും ആത്മഗതം ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുക, അന്ധര്‍ക്കു വേണ്ടി നിര്‍മിച്ച ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ കൊച്ചുപുസ്തകം ആദ്യലക്കം പുറത്തിറങ്ങിയിരിക്കുന്നു. Tactile Mind എന്നു പേരിട്ടിരിക്കുന്ന ഈ അഡള്‍ട്ട് മാഗസിനില്‍ ബ്രെയില്‍ ലിപിയിലുള്ള ഉഗ്രന്‍ കഥകളും വിവരണങ്ങളും വായനക്കാരന്റെ നെഞ്ചിടിപ്പുലയ്ക്കുന്ന ചിത്രങ്ങളും ആണുള്ളത്.

അന്ധരായിട്ടുള്ളവര്‍ എങ്ങനെ ചിത്രം ആസ്വദിക്കും എന്നു ചോദിച്ചാല്‍ ചിത്രങ്ങളാണ് ഈ മാഗസിന്റെ ഹൈലൈറ്റ്. ഈ മാഗസിനിലെ ചിത്രങ്ങള്‍ ത്രിഡി മികവോടെ അന്ധര്‍ക്ക് ആസ്വദിക്കാനാവും. പ്രതലത്തില്‍ നിന്നും തടിച്ചുയര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളാണ് മാഗസിനില്‍ ഉള്ളത്. അതായത് ഒരു സ്ത്രീയുടെ നഗ്നചിത്രമാണെങ്കില്‍ ഉയര്‍ത്ത താഴ്ചകളും മൃദുലതകളും എല്ലാം വളരെ ഒറിജിനലായി ഈ ചിത്രത്തിലൂടെ വിരലോടിച്ചാല്‍ ബ്രെയില്‍ ലിപി വായനക്കാരന് എല്ലാം മനസ്സിലാവും എന്നു ചുരുക്കം. മാഗസിനിലെ ഏതാനും ചിത്രങ്ങള്‍ ബ്ളോഗില്‍ സാംപിളിന് നല്‍കിയിട്ടുണ്ട്. ഏതോ പുരാതന ശില്‍പകലയുടെ പുനരാവിഷ്കാരമെന്നൊക്കെ തോന്നുമെങ്കിലും സംഗതി പുതുപുത്തനാണ്.

പ്ളേബോയ് മാഗസിന് ഒരു ബ്രെയില്‍ എഡിഷനുണ്ടെങ്കിലും അതില്‍ ചിത്രങ്ങളില്ല. ഇതില്‍ അത്യപാരങ്ങളായ ചിത്രങ്ങളാണുള്ളത്. പ്രമുഖ കനേഡിയന്‍ ഫോട്ടോഗ്രാഫറായ ലിസ മര്‍ഫിയാണ് ഈ അപൂര്‍വസംരംഭത്തിനു പിന്നില്‍. ടൊറന്റോക്കാരിയായ ഈ ചേച്ചി കനേഡിയന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ബ്ളൈന്‍ഡിലെ പ്രവര്‍ത്തക കൂടിയാണ്. അല്ലെങ്കിലും മനുഷ്യര്‍ക്കു പ്രയോജനമുള്ള വല്ലതും ചെയ്യാന്‍ ഇവിടെ പെണ്ണുങ്ങള്‍ തന്നെ വേണം. അത്യുഗ്രന്‍ ചിത്രങ്ങളെ സാങ്കേതികവിദ്യ ഉപയോഗിച്ച് കഷ്ടപ്പെട്ട് ത്രിഡിയാക്കി മാറ്റിയാണ് പേജില്‍ പുനഃസൃഷ്ടിച്ചിട്ടുള്ളത്. ഓരോ ചിത്രവും സൃഷ്ടിക്കാന്‍ 50 മണിക്കൂറുകളാണ് വേണ്ടി വന്നത്. അതായത് മാഗസിനിലെ ഓരോ പേജും കൈകള്‍കൊണ്ട് നിര്‍മിച്ചിട്ടുള്ളവയാണ്.

അതുകൊണ്ട് തന്നെ മാഗസിന്റെ വിലയും അല്‍പം കൂടും. 230 ഡോളര്‍ (ഏകദേശം 8000 രൂപ) കൊടുക്കണം ഈ മാഗസിന്റെ ഒരു കോപ്പി സ്വന്തമാക്കാന്‍. സാധാരണ മാഗസിന്‍ പോലെ വായിച്ചു വലിച്ചെറിയാന്‍ തോന്നാത്ത തരം കൊച്ചുപുസ്തകമാണത്രേ ഇത്.
ന്യൂഡ് ഫോട്ടോഗ്രഫി അന്ധരായ ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയില്ലല്ലോ കഴിയില്ലല്ലോ എന്ന ചിന്തയാണത്രേ ലിസ മര്‍ഫിയെ ഇത്തരമൊരു സംരംഭത്തിനു പ്രേരിപ്പിച്ചത്. അന്ധരായ ആളുകള്‍ക്കു വേണ്ടി നഗ്നതയും ലൈഗികതയും പ്രതിപാദിക്കുന്ന ഒന്നും നിലവിലില്ലാത്തിനാലാണ് ലിസ ഏറെ അധ്വാനിച്ച് ഈ ഉദ്യമത്തിനിറങ്ങിയത്. അവര്‍ക്കും വികാരങ്ങളും വിചാരങ്ങളും ഭാവനകളുമില്ലേ എന്നാണ് ലിസ ചോദിക്കുന്നത്. പരിചയത്തിലുള്ള മോഡലുകളെ സ്വാധീനിച്ചാണ് ലിസ മാഗസിനാവശ്യമായ ചിത്രങ്ങളെടുത്തത്. ചിലതില്‍ ലിസ സ്വയം മോഡലായിട്ടുണ്ട്. എന്നാല്‍, എല്ലാവരും മുഖംമൂടി ധരിച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിക്കില്ല.

പതിനേഴു ചിത്രങ്ങളാണ് ഇതിലുള്ളത്. ബ്രെയില്‍ പേജുകള്‍ ഉണ്ടാക്കുന്ന തെര്‍മോഫോം പ്ളാസ്റ്റിക്കിലാണ് ഈ ചിത്രങ്ങളും വാര്‍ത്തെടുത്തിരിക്കുന്നത്. ഈ ചിത്രങ്ങളോരോന്നും പേജില്‍ നിന്നെടുത്തുമാറ്റി വിശദമായി തൊട്ടുമനസ്സിലാക്കി ആസ്വദിക്കാനും കഴിയും. ചിത്രത്തോടൊപ്പം ബെയില്‍ ലിപിയില്‍ വിശദമായ കുറിപ്പുകളുമുണ്ട്.

ബെസ്റ്റ് (ഗേള്‍)ഫ്രണ്ട്

പരാതികളില്ല; പരിഭവമില്ല, തലയണമന്ത്രങ്ങളില്ല. അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കട്ടില്‍ വടക്കോട്ട് മാറ്റിയിട്ട് തിരിഞ്ഞു കിടന്നുറങ്ങുന്ന പ്രശ്നമില്ല. എച്ച്ഐവിയെ പേടിക്കേണ്ട, റേറ്റ് കൂട്ടുമോ എന്നും ആശങ്ക വേണ്ട. രോഗമോ വാര്‍ധക്യമോ ഒരു ഭീഷണിയാകാനും പോകുന്നില്ല. എന്നെങ്കിലും ഇതെല്ലാം പത്രസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തുമെന്നോ നിങ്ങളറിയാതെ വിഡിയോ എടുത്ത് നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നോ ഭയപ്പെടുകയും വേണ്ട.

അവിവാഹിതനായി ആയുഷ്കാലം ജീവിക്കാന്‍ തീരുമാനിക്കുന്ന ഫ്രോഡുകള്‍ക്കും കറുത്തതോ വെളുത്തതോ കാവി പൂശിയതോ ആയ കുപ്പായങ്ങള്‍ക്കുള്ളില്‍ ദൈവത്തിന്റെ ഏജന്റായി ജീവിക്കുന്നവര്‍ക്കും, മൊത്തത്തില്‍ പെണ്ണിനെ കൊണ്ടുള്ള പ്രയോജനം രാത്രീലിച്ചിരെ നേരത്തെ നേരമ്പോക്കു മാത്രമാണെന്നു കരുതുന്നവര്‍ക്കും അങ്ങനൊരു നേരമ്പോക്ക് ഓര്‍ത്തു മാത്രം കല്യാണം കഴിക്കുന്നവര്‍ക്കും ഇവള്‍ പ്രയോജനപ്പെടും. പക്ഷെ, സ്ത്രീധനം എന്ന പേരില്‍ ഒരു തുക ഇങ്ങോട്ടു കിട്ടില്ല. ഏതാണ്ട് അത്രയും വരുന്ന തുക അങ്ങോട്ടു കൊടുത്ത് സംഗതി വാങ്ങണം.

പേര് റോക്സി. വയസ്സ്: പതിനെട്ട് തികയില്ല(ഒരിക്കലും). ഉയരം 170 സെന്റീമീറ്റര്‍. ഭാരം 54 കിലോഗ്രാം. നല്ല വെളുത്ത നിറം. ഇനിയങ്ങോട്ട് പെര്‍ഫെക്ട് ആകാനില്ലാത്ത വിധം മികച്ച ഫിഗറും സംഗതികളും. ലോകത്തെ ആദ്യത്തെ സെക്സ് റോബോട്ട് എന്നോ അങ്ങനെ പറയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഗേള്‍ഫ്രണ്ട് എന്നോ വിശേഷിപ്പിക്കാം. ഏകപക്ഷീയമായ ലൈംഗികപ്രവര്‍ത്തനത്തിനു വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ള ഡമ്മികള്‍ യുഖയുഖാന്തരങ്ങള്‍ക്കു മുമ്പേ ഭൂമിയില്‍ ഉണ്ടായിരുന്നതാണ്.

റോക്സിയോട് ഏകപക്ഷീയമായ ഒരു കളി നടക്കില്ല. കൃത്രിമബുദ്ധിയും തൊട്ടാല്‍ ചോര പൊടിയുന്ന വിധം മനോഹരമായ കൃത്രിമശരീരവുമുള്ള റോക്സി ശരിക്കും ഒരു മനുഷ്യസ്ത്രീയെപ്പോലെ പെരുമാറും (ആണുങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയതാണെന്നെരിക്കെ അതെത്രത്തോളം സത്യമായിരിക്കും എന്നത് കണ്ടറിയണം).

പെര്‍ഫെക്ട് കംപാനിയന്‍ എന്ന കമ്പനി നിര്‍മിച്ച റോക്സിയെ ലാസ് വെഗാസിലെ എവിഎന്‍ അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് എക്സ്പോയില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. സാധാരണ ഗേള്‍ഫ്രണ്ടിനെ ബോറടിക്കുന്നതുപോലെ റോക്സിലെ ബോറടിക്കില്ല എന്നു നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നുണ്ട്. ഇവള്‍ അങ്ങനെയായിരുന്നെങ്കില്‍, ഇങ്ങനെ ആയിരുന്നെങ്കില്‍ എന്നൊക്കെ വിചാരിച്ച് കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന ക്ണാപ്പന്‍മാര്‍ക്ക് റോക്സി പറ്റും.

ഒറിജിനല്‍ ഗേള്‍ഫ്രണ്ട് ഗള്ളഖാമുകന്റെ തോന്നലുകള്‍ക്കനുസരിച്ച് മാറില്ലല്ലോ. എന്നാല്‍, കൃത്രിമ ബുദ്ധിയുള്ള റോക്സിയില്‍ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മൂന്നു വ്യക്തിത്വങ്ങളുണ്ട്. ഓരോ രാത്രിയിലെയും മൂഡിനനുസരിച്ച് സ്വിച്ചിടാം. സ്വിച്ചിട്ടാല്‍ റോക്സി എങ്ങനെയായിരിക്കും എന്നു വ്യക്തിത്വങ്ങളുടെ പേരില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഫ്രിജിഡ് ഫറ (അനങ്ങില്ല, ഒരേ കിടപ്പായിരിക്കും), മച്വര്‍ മാര്‍ത്താ (ഇതിനപ്പുറം കണ്ടവളാണെന്ന ലൈന്‍), വൈല്‍ഡ് വെന്‍ഡി (ഇങ്ങനെയുമുണ്ടോ ഭ്രാന്ത് എന്നു പറയിപ്പിക്കും) എന്നിവയാണ് പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മൂന്നു വ്യക്തിത്വങ്ങള്‍.

ഇനിയിപ്പോള്‍ ഞാനുദ്ദേശിച്ചത് അങ്ങനെയല്ല ഇങ്ങനെയാണ് എന്നു കുറ്റം പറഞ്ഞ് വേറെ പെണ്ണുങ്ങളെ വളയ്ക്കാമെന്നാണെങ്കില്‍ അതും നടക്കില്ല. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവളെ മൊത്തത്തില്‍ കസ്റ്റമൈസ് ചെയ്ത് പരുവത്തിലാക്കാം. ചുരുക്കത്തില്‍ ഇത്തരത്തിലൊന്നിനെ സ്വന്തമാക്കിയാല്‍ അടിപിടിയും അലമ്പും ഇല്ലാത്ത ‘കുടുംബ’ജീവിതവും ഡൈവോഴ്സില്ലാത്ത ലോകവും സൃഷ്ടിക്കാമെന്നും കമ്പനി പ്രതിനിധികള്‍ സൂചിപ്പിക്കുന്നു. പെണ്ണുങ്ങള്‍ വലിയ മെനക്കേടാവുന്ന ഇക്കാലത്ത് ഇങ്ങനെ വല്ല പാവയോ റോബോട്ടോ ആയിരിക്കും ഭാവിയില്‍ ആണുങ്ങള്‍ ഇണയായി തിരഞ്ഞെടുക്കുക എന്നു ചില ഗവേഷകരും പറയുന്നു.

അമേരിക്കയില്‍ ഉണ്ടാക്കിയ ഈ സംഗതിക്കു പിന്നിലും ഒരു കഥയുണ്ട്. ഓര്‍കുട്ട് സൈറ്റ് ഉണ്ടാക്കിയ ചേട്ടന്‍ തന്റെ കാണാതായായ കൂട്ടുകാരിലെ തിരിയാനാണ് അതുണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓര്‍കുട്ടിന് ഒരു കാല്‍പനിക പരിവേഷമുണ്ടായി. അങ്ങനെ നോക്കിയാല്‍ കണ്ണു നനയിക്കുന്ന ഒരു കഥ റോക്സിയുടെ പിന്നിലും ഉണ്ട്. റോക്സിയെ ഉണ്ടാക്കിയ ഡഗസ് ഹൈന്‍സ് എന്ന ചേട്ടന് സുന്ദരിയും സ്നേഹനിധിയുമായ ഒരു കൂട്ടുകാരിയുണ്ടായിരുന്നത്രേ. എന്നാല്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വച്ച് ഡഗസിന് ആ കുട്ടുകാരിയെ നഷ്ടപ്പെട്ടു.

ആ ദുഖം താങ്ങാനാവാതെ ഏകാന്തതയുടെ അപാരതീരങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന ഡഗസ് ഒടുവില്‍ സ്വന്തം കൂട്ടുകാരിയുടെ ഛായയിലും സാദൃശ്യത്തിലും റോക്സിയെ ഉണ്ടാക്കി. ഇനി പലതരം കേളീവിനോദങ്ങള്‍ക്കായി പീസ് ഒന്നിന് അഞ്ചു ലക്ഷം എന്ന നിരക്കില്‍ ഇതു കാമഭ്രാന്തന്‍മാര്‍ക്കു വില്‍ക്കും. അങ്ങനെ സ്വന്തം കൂട്ടുകാരിയെ നാട്ടുകാര്‍ പലവിധത്തില്‍ ഉപയോഗിക്കുന്നല്ലോ എന്നോര്‍ത്ത് അദ്ദേഹത്തിന്റെ മിഴികള്‍ ഈറനണിയുമായിരിക്കും.

മൂന്നുതരം വ്യക്തിത്വങ്ങളുണ്ടെന്നൊക്കെ പറഞ്ഞാലും ഇതിന്റെ പ്രോഗ്രാമിങ് ഫെമിനിസ്റ്റുകള്‍ക്കിഷ്ടപ്പെടില്ല. കൈയ്യില്‍ കയറിപ്പിടിക്കുമ്പോളാണ് റോക്സി ആക്ടീവ് ആകുന്നത്. വാ ചേട്ടാ അകത്തേക്കു പോകാം എന്ന ഒരൊറ്റ ലൈനേ റോക്സിക്കുള്ളൂ. റോക്സിയോട് സ്ത്രീവിരുദ്ധ- പ്രകൃതിവിരുദ്ധ നടപടികള്‍ക്കു മുതിര്‍ന്നാല്‍ കൈമടക്കി ഠപ്പേന്നടിക്കില്ല റോക്സി. അങ്ങനെയൊരു പ്രോഗ്രാമിങ് ഇതിലില്ല. ഫെമിനിസ്റ്റുകള്‍ കുഴപ്പമുണ്ടാക്കാതിരിക്കാനാണോ ആവോ റോക്കി എന്ന പേരില്‍ ഇതിന്റെ ഒരു പുരുഷ വേര്‍ഷനും സൃഷ്ടിച്ചിട്ടുണ്ട്.

അമറുന്ന ടെന്നിസ് പെണ്ണുങ്ങള്‍

TENNIS-FEDCUP-ISR-RUS-SHARAPOVA

എനിക്കു ടെന്നിസ് അറിയില്ല. എങ്കിലും കളി കണ്ടാല്‍ ഞാന്‍ ഇരുന്നുപോവും. ബോറിസ് ബെക്കറും ആന്ദ്രെ അഗാസിയും റോജര്‍ ഫെഡററും ഒക്കെ എന്റെ ഇഷ്ടതാരങ്ങളാണ്. ഇവരുടെയൊക്കെ കളി കണ്ടിരിക്കാന്‍ എനിക്കു കിറുക്കില്ല.ഇവരൊക്കെ വലിയ കളിക്കാരാണെന്നു പത്രത്തില്‍ വായിച്ചറിഞ്ഞതാണ്. സ്റ്റെഫി ഗ്രാഫ് മുതല്‍ ഇങ്ങോട്ട് ഒട്ടേറെ വനിതാ ടെന്നിസ് താരങ്ങളുടെ കളിയാണ് ഞാന്‍ ഇരുന്നു (ചിലപ്പോള്‍ കിടന്നും) കണ്ടിട്ടുള്ളത്. എന്നെപ്പോലെയൊരു മൂന്നാംകിട വായില്‍നോക്കിക്ക് ടെന്നിസില്‍ എന്തു കമ്പം എന്നു ചോദിച്ചാല്‍ കൃത്യമായും ഒരുത്തരമേയുള്ളൂ- കളിക്കാരികളിലാണു കമ്പം. സ്റ്റെഫി ഗ്രാഫ്, മോണിക്ക സെലസ്, ഗബ്രിയേല സബാറ്റിനി, മേരി പിയേഴ്സ്, മര്‍ട്ടിന ഹിന്‍ജിസ് (മര്‍ട്ടിന നവരത്ലോവയെ കെമിസ്ട്രി ടീച്ചറെ എന്ന പോലെ ഞാനിപ്പോഴും ഭയക്കുന്നു), അന്ന കുര്‍ണികോവ, മരിയ ഷറപ്പോവ, സാനിയ മിര്‍സ, അന ഇവാനോവിച്ച്,സുന്ദരിമാരുടെ നിര അവസാനിക്കുന്നില്ല. കുട്ടിക്കുപ്പായമിട്ട് അവര്‍ കോര്‍ട്ടില്‍ ചാടിമറിയുന്നതിന് ഒരു സൌന്ദര്യമുണ്ട്. വളരെ ഗൌരവത്തോടെ ബോളിന്റെ പ്രായണവും റാക്കറ്റിന്റെ ചലനങ്ങളും സ്കോര്‍ബോര്‍ഡും മാത്രം ശ്രദ്ധിക്കുന്ന മാന്യന്‍മാര്‍ പൊറുക്കുക.

കുറെക്കാലമായി ആലോചിച്ചുകൊണ്ടിരുന്ന ഒരു കാര്യമാണ് ടെന്നിസ് കോര്‍ട്ടില്‍ ഈ പെണ്ണുങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തെപ്പറ്റി. വിംബിള്‍ഡണ്‍ വേദിയില്‍ ഇതിപ്പോള്‍ ചൂടു പിടിച്ച ചര്‍ച്ചയായിരിക്കുന്നതിനാല്‍ എന്റെ സുന്ദരിമാരുടെ അമറലുകളെപ്പറ്റി രണ്ടു വാക്ക് പറയാതിരിക്കുന്നതെങ്ങനെ. ടെന്നിസ് കോര്‍ട്ടില്‍ അമറുന്നത് നിരോധിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തീരുമാനിക്കാന്‍ പോകുന്നു എന്നതാണ് ഒടുവിലത്തെ വിവരം. അതിനു മാന്യമായ ന്യായങ്ങളുണ്ട്. ഇത് മറുകോര്‍ട്ടിലെ കളിക്കാരിയുടെ ശ്രദ്ധ മാറ്റും. ഇതെപ്പറ്റി കെമിസ്ട്രി ടീച്ചര്‍ തന്നെ ശക്തമായ നിലപാടുമായി രംഗത്തു വന്നിട്ടുണ്ട്. മോണിക്ക സെലസ് കളിക്കുമ്പോള്‍ ഓരോ ഷോട്ടിലും പുറത്തുവിട്ടുകൊണ്ടിരുന്ന ശബ്ദം (ഗര്‍ജനമെന്നോ അമറലെന്നോ മുക്രയെന്നോ വിളിക്കാം) തന്നെ അലോസരപ്പെടുത്തിയിരുന്നു എന്നു പറഞ്ഞ ടീച്ചര്‍ ബോള്‍ കാണുന്നതിനു മുമ്പ് തന്നെ റാക്കറ്റ് ബോളിനു നല്‍കുന്ന ആഘാതത്തിന്റെ ശബ്ദത്തില്‍ നിന്നു ആ ഷോട്ട് എങ്ങനെയായിരിക്കുമെന്നു മനസ്സിലാക്കാനുള്ള അവസരം ആ പെണ്ണിന്റെ അമറല്‍ നശിപ്പിച്ചു എന്നാരോപിക്കുന്നു. ആ ലക്ഷ്യം വച്ചു മനപൂര്‍വമാണ് ഈ ശബ്ദമുണ്ടാക്കുന്നത് എന്നും ടീച്ചര്‍ ആരോപിച്ചിട്ടുണ്ട്.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഈ ശബ്ദമുണ്ടാക്കല്‍ തുടങ്ങിയത് മോണിക്ക സെലസ് തന്നെയാണെന്നു തോന്നുന്നു. അതിനു മുമ്പ് ശാന്തമായിരുന്നു ടെന്നിസ്. സ്റ്റെഫി ഗ്രാഫ് ശബ്ദമുണ്ടാക്കാതെയാണ് കളിച്ചിരുന്നത്. അതുകൊണ്ടു തന്നെയാവണം ശാരദയും ഷീലയുമൊക്കെ അഭിനയിച്ച സിനിമകള്‍ പോലെ സ്റ്റെഫിയുടെ ഗെയിമുകള്‍ ശാലീനമായിരുന്നു, സുന്ദരമായിരുന്നു. പുരുഷ കളിക്കാര്‍ തീര്‍ത്തും ശാന്തരായിരുന്നു. അഗാസിയാണ് ഒച്ചവച്ചു തുടങ്ങിയത്. പിന്നെ വന്നവര്‍ അതു തുടര്‍ന്നു. ടെന്നിസില്‍ പുതിയൊരു സ്കൂളിന്റെ തുടക്കമായിരുന്നു അതെന്നു പറയാം. അല്ലെങ്കില്‍ അമറുന്ന കളിക്കാരെല്ലാം ഒരേ ടെന്നിസ് സ്കൂളില്‍ നിന്നുള്ളവരായിരുന്നു. ഫ്ളോറിഡ ടെന്നിസ് അക്കാദമിയില്‍ നിന്നു വന്നവരാണ് ഈ ശബ്ദവിന്യാസത്തിനു തുടക്കമിട്ടതെന്ന ആരോപണത്തെ അക്കാദമി ഉടമ നിക്ക് നിഷേധിക്കുന്നില്ല. പക്ഷെ, താനോ തന്റെ ജീവനക്കാരോ താരങ്ങളോട് ഷോട്ടിനോടൊപ്പം അമറണമെന്നു പഠിപ്പിച്ചിട്ടില്ലെന്നും അതു സ്വാഭാവികമായി സംഭവിക്കുന്നതാകാമെന്നും പറയുന്നു.

ഇപ്പോള്‍ ടെന്നിസിന്റെ ശബ്ദം എന്നാല്‍ ഈ ഗര്‍ജനങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരിക്കുന്നു. അമറല്‍ മാത്രം കേട്ട് ഏതു കളിക്കാരിയാണെന്നു തിരിച്ചറിയാന്‍ കഴിയുന്നവരും ഉണ്ടത്രേ. മോണിക്ക സെലസിന്റെ ഗര്‍ജനങ്ങള്‍ സെക്സിയായിരുന്നെന്നു പറയുന്ന പലര്‍ക്കും പിന്നെ വല്ലാത്ത ഉത്തേജനം നലല്‍കിയത് ഷറപ്പോവയുടെ ഗര്‍ജനങ്ങളാണ്. ഈ പെണ്ണുങ്ങള്‍ ചുമ്മാ കുരവയിടുന്നതിനെ ഗര്‍ജനമെന്നു വിളിക്കുന്നത് ശരിയാണോ എന്നു തോന്നാം. ഇവര്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ അളവു നോക്കിയാല്‍ അങ്ങനെ തന്നെ വിളിക്കണമെന്നതാണു സത്യം. ഏറ്റവും സെക്സിയായ ഷറപ്പോവയുടെ ഗര്‍ജനവും ഒരു സിംഹത്തിന്റെ ഗര്‍ജനവും തമ്മില്‍ വെറും 9 ഡസിബെല്‍ ദൂരമേയുള്ളൂ. സിംഹഗര്‍ജനം 110 ഡസിബെല്‍ ആണെങ്കില്‍ ഷറപ്പോവഗര്‍ജനം 101 ഡസിബെല്‍ ആണ്. തൊട്ടുപിന്നില്‍ സെലസ് തന്നെയാണ് – 93.2 ഡസിബെല്‍. സെറീന വില്യംസ് (88.9), ലിന്‍ഡ്സേ ഡാവെന്‍പോര്‍ട് (88), വീനസ് വില്യംസ് (85), വിക്ടോറിയ അസരെന്‍ക (83..5), എലേന ബോവിന (81), അന്ന കുര്‍ണികോവ (78.5), കിം ക്ളിജ്സ്റ്റേഴ്സ് (75), എലേന ഡെമെന്റിയേവ (73) എന്നിവര്‍ മോശമല്ലാത്ത ഗര്‍ജനങ്ങളുമായി തൊട്ടുപിന്നിലുണ്ട്. 85 ഡെസിബെല്ലിനു മുകളിലുള്ള ഏതു ശബ്ദവും ചെവിയുടെ പരിപ്പെടുക്കുമെന്നാണ് ചെവിയോളജി വിദഗ്ധര്‍ പറയുന്നത്.

ഈ ശബ്ദം എതിര്‍കോര്‍ട്ടിലെ കളിക്കാരിയെ മാത്രമാണോ അലോസരപ്പെടുത്തുന്നത് ? കളി കാണുന്നവര്‍ക്ക് എന്തു തോന്നുന്നു ? വളരെ അരോചകമാണെന്നു ചിലര്‍ പറയുമ്പോള്‍ ചിലര്‍ക്ക് അമറല്‍ ശബ്ദം സെക്സിയായി തോന്നുന്നു. എങ്കിലും മിക്കവാറും വോട്ടെടുപ്പുകളിലും 70 ശതമാനം ആളുകളും അമറല്‍ ശബ്ദം സെക്സിയല്ല എന്നും ഈ പെണ്ണുങ്ങള്‍ക്കു കോര്‍ട്ടിലുള്ള സെക്സ് അപ്പീല്‍ തുലയ്ക്കാനേ ഈ അമറലുകള്‍ ഉപകരിക്കൂ എന്നും പറയുന്നു. ഇത് അല്‍പം ഉറക്കെ പറഞ്ഞ ബിബിസി റേഡിയോ 5 കമന്റേറ്ററും പഴയ കളിക്കാരനുമായ മൈക്കല്‍ സ്റ്റിച്ചിന്റെ മേല്‍ കുതിരകയറുകയാണ് ഫെമിനിസ്റ്റുകള്‍. ടെന്നിസില്‍ പെണ്ണുങ്ങള്‍ കാഴ്ച വയ്ക്കുന്നത് അവരുടെ കളിയല്ല മറിച്ച് ലൈംഗികതയാണെന്നു പറഞ്ഞ സ്റ്റിച്ച് ഈ അമറലുകള്‍ ആ കച്ചവടത്തെ ദോഷകരമായി ബാധിക്കും എന്നു പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അമറണോ വേണ്ടയോ എന്നതില്‍ നിന്ന് ടെന്നിസില്‍ പെണ്ണുങ്ങള്‍ വില്‍ക്കുന്നത് ടെന്നിസോ സെക്സോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

കളിയറിയാതെ ടെന്നിസ് കാണുന്ന എന്നെപ്പോലുള്ള ഞരമ്പുകളാണ് അതിനുത്തരം. എന്തു കൊണ്ടു സാനിയ മിര്‍സ ഇത്ര വലിയ താരമായി എന്നു ചോദിച്ചാല്‍ അത് അവരുടെ ശരീസസൌന്ദര്യം കൊണ്ട് എന്നു വേണമെങ്കില്‍ മറുപടി പറയാം. അല്ലെങ്കില്‍ സാനിയയുടെ റാങ്കിനു മുകളിലുള്ള എത്ര പേരെ നമുക്കറിയാം. സാനിയക്കുള്ള അത്ര ആരാധകര്‍ സൈന നേവാളിന് ഇല്ലാത്തത് എന്തു കൊണ്ട് ? കളി കാണുന്നവര്‍ക്ക് ടെന്നിസിനു പുറമേ സാനിയ ഒരു വിരുന്നാണ്. സാനിയ മാത്രമല്ല, കുര്‍ണികോവയും ഷറപ്പോവയും അനയും എല്ലാം അവരറിയാതെ തന്നെ വിളമ്പുന്നത് ഈ വന്യമായ സൌന്ദര്യപ്രകടനമായിരിക്കാം. അതിന് ഈ അമറലുകള്‍ ഒരു തടസ്സമാണ് എന്നു പറയുമ്പോള്‍ ടെന്നിസ് കളിക്കാരികള്‍ നിശ്ചയമായും കളിയെക്കാള്‍ ശ്രദ്ധിക്കേണ്ടത് മറ്റേതിലാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഡോക്ടര്‍ ഓപ്പറേഷനു വരുമ്പോള്‍ ഒരു ടൈറ്റ് ടീഷര്‍ട്ട് ധരിക്കണം എന്നു ലേഡീ ഡോക്ടറോട് ഹാര്‍ട്ട് പേഷ്യന്റ് നിര്‍ദേശിക്കുന്നതുപോലെ അപകടകരമാണത്. അമറല്‍ നിരോധിക്കുമ്പോഴും അത് ടെന്നിസിലെ സെക്സ് അപ്പീല്‍ കൂട്ടാനോ അതോ എതിരാളിയുടെ ശ്രദ്ധ സൂക്ഷ്മമാക്കാനോ എന്ന ചോദ്യത്തിന് ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന് ഉത്തരം നല്‍കാന്‍ കഴിയുമോ എന്നത് സംശയമാണ്.

ലോകോത്തരവേശ്യകള്‍ക്ക് അഭിവാദ്യങ്ങള്‍

prostitution1

ഇന്നു രാജ്യാന്തര ലൈംഗികത്തൊളിലാളി ദിനം. തങ്ങളുടെ ദിനം വന്നതറിയാതെ ലോകമെങ്ങും അനകം അനേകം മഹതികള്‍ തങ്ങളുടെ തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. അറിഞ്ഞവര്‍ക്കും അറിയാത്തവര്‍ക്കും പുരുഷലോകത്തിന്‍റെ വക അഭിവാദ്യങ്ങള്‍ !

കന്യകാത്വം ആദായവിലയ്ക്ക് (വാറ്റ് ബാധകം)

വേശ്യാവൃത്തി വൃത്തിയും അതുപോലെ മല്‍സരവുമുള്ള മാന്യമായ തൊഴിലായി മാറിയപ്പോള്‍ മൊത്തത്തില്‍ ചരക്കിനു വില കുറയുകയും നിലവാരം കുറഞ്ഞ ചരക്കുകള്‍ക്ക് വില കിട്ടാതാവുകയും ചെയ്തതോടെ സ്വയം ചരക്കായി അംഗീകരിച്ച് വ്യത്യസ്തമായ വിപണനതന്ത്രങ്ങളുമായി വിപണിയിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ചില പെണ്‍കുട്ടികള്‍. മനുഷ്യക്കടത്തും കച്ചവടവും ഒന്നും ഒരു പുതുമയല്ല. പെണ്‍വാണിഭം കേരളത്തില്‍ പോലും ഒരു കുടില്‍വ്യവസായമാണ്. ഞാന്‍ പറഞ്ഞുവരുന്നത് വിദേശത്തെ കാര്യമാണ്.

വെബ്സൈറ്റിലൂടെ തന്റെ കന്യകാത്വം വില്‍പനയ്ക്ക് വച്ച് ഒരാഴ്ച കൊണ്ട് ഒറ്റയടിക്ക് ആറരലക്ഷം രൂപ (10,000 യൂറോ) സമ്പാദിച്ച റുമേനിയന്‍ വിദ്യാര്‍ത്ഥിനി അലീന പേര്‍സിയയോട് ഇപ്പോള്‍ ജര്‍മന്‍കാരികള്‍ക്കു പോലും കുശുമ്പാണത്രേ. സ്റ്റുഡന്റ് വിസയുമായി കംപ്യൂട്ടര്‍ പഠനത്തിന് ജര്‍മനിയിലെത്തിയ അലീനയ്ക്ക് 90 ദിവസത്തെ വര്‍ക് വിസയാണ് ലഭിച്ചത്. ഒരു തരികിട റെസ്റ്റോറന്റില്‍ ജോലി നോക്കിയെങ്കിലും കാര്യമായ വരുമാനമുണ്ടായില്ലെന്നു മാത്രമല്ല, മാന്ദ്യം കാരണം പണി പോവുകയും ചെയ്തു. പട്ടിണിക്കാരായ ജര്‍മന്‍കാരോട് പിന്നെയൊരു ജോലി ചോദിച്ചില്ല അലീന.

അലീന പേര്‍സിയ
അലീന പേര്‍സിയ

ഇരുപത്തിരണ്ടാം വയസ്സില്‍ ഇരുപത്തഞ്ചു ലക്ഷം പൌണ്ടിനു തന്റെ കന്യകാത്വം വെബ്സൈറ്റില്‍ ലേലത്തിനു വച്ച അമേരിക്കക്കാരി നതാലി ഡൈലന്റെ പരിപാവനമായ പാത പിന്‍തുടരാന്‍ തീരുമാനിച്ച 18കാരി അലീന നേരെ www.gesext.de എന്ന വെബ്സൈറ്റിലേക്കു ചെന്നു തന്റെ വിദ്യാഭ്യാസത്തിനാവശ്യമായ 37 ലക്ഷം രൂപയ്ക്കു വേണ്ടി കന്യകാത്വം ലേലത്തിനു വച്ചു.

“I am a 108lbs, 5ft 6in tall, brown-eyed Romanian girl. I don’t smoke and own a certificate from a gynaecologist which says I’m a virgin. I want my first time to be special and not very abrupt. I want to meet a gentle, respectful and generous man.”

അഞ്ഞൂറിലും ആയിരത്തിലും തുടങ്ങിയ ലേലം വിളി പെട്ടെന്നുഷാറായി. ഒടുവില്‍ തികച്ചും നാടകീയമായി അയാള്‍ കടന്നുവന്നു. ധലലത്തിന്റെ അവസാനമണിക്കൂറുകളില്‍ അയാള്‍ അലീനയുടെ കന്യകാത്വത്തിന് ആറര ലക്ഷം രൂപ വില പറഞ്ഞു. സമയപരിധി കഴിഞ്ഞ് ലേലം ക്ളോസ് ചെയ്യുമ്പോള്‍ ഒരു തരം രണ്ടു തരം മൂന്നു തരം വിളിച്ച് അലീനയുടെ കന്യകാത്വം 45കാരനായ ആ ഇറ്റാലിയന്‍ കച്ചവടക്കാരന്‍ സ്വന്തമാക്കിയിരുന്നു.

ലേലത്തിനു വച്ച മുതലിന് അലീന എത്ര വിലയിട്ടിരുന്നു എന്നറിയില്ല. എന്തായാലും 37 ലക്ഷം വേണ്ടിടത്ത് വെറും ആറര ലക്ഷം മാത്രം കിട്ടിയിട്ടും അലീന ഹാപ്പിയാണ്. കംപ്യൂട്ടര്‍ പഠനത്തിനാവശ്യമായ പണം കിട്ടിയില്ല എന്നിരിക്കെ ബാക്കി പണം കണ്ടെത്താന്‍ ഒരിക്കല്‍ കൂടി ലേലത്തിനു വയ്ക്കാന്‍ കന്യകാത്വം ഒട്ടു കയ്യിലില്ല താനും. 90 ദിവസത്തെ വര്‍ക് വിസയില്‍ അലീനയ്ക്ക് വേശ്യാവൃത്തി വരെ ചെയ്യാമെന്ന് ജര്‍മന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അലീന കന്യകയാണെന്നതു തെളിയിക്കാന്‍ രണ്ടുവട്ടം വൈദ്യപരിശോധന നടത്തിയ ശേഷം വെനീസിലേക്കുള്ള ടിക്കറ്റ് സഹിതമുള്ള അലീനയുടെ ചെലവുകള്‍ വഹിച്ച വെനീസിലെ വ്യാപാരി അലീനയെ വല്ലാതെ സല്‍ക്കരിച്ചു കളഞ്ഞത്രേ. കച്ചവടത്തിനു ശേഷമുള്ള അനുഭവം അലീന വിവരിക്കുന്നത് തന്നെ കേള്‍ക്കാനാണ് രസം. –

“അറൈവല്‍ ലോഞ്ചില്‍ അദ്ദേഹം എന്റെ അടുത്തേക്കു വന്നു, കുറെ ചോക്കലേറ്റ് പെട്ടികള്‍ സമ്മാനിച്ചിട്ടു പറഞ്ഞു, വെനീസിലേക്കു സ്വാഗതം. 45 വയസ്സുണ്ടെങ്കിലും വളരെ വളരെ ചെറുപ്പമായിരുന്നു അദ്ദേഹത്തെ കാണാന്‍. ഉയരം കുറഞ്ഞ് നന്നായി വേഷം ധരിച്ച, കറുത്ത മുടിയും, നീലക്കണ്ണുകളും വല്ലാത്ത ചിരിയുമുള്ള സുന്ദരന്‍. എനിക്ക് ഇറ്റാലിയനും അദ്ദേഹത്തിനു റുമേനിയനും അറിയാത്തതുകൊണ്ട് ഇംഗീഷിലാണ് ഞങ്ങള്‍ സംസാരിച്ചത്. വെനീസിലെ കാഴ്ചകള്‍ കാണിക്കാന്‍ എന്നെ അദ്ദേഹം കൊണ്ടുപോയി. യാത്രയിലുടനീളം അദ്ദേഹം എന്നെ സമ്മാനങ്ങള്‍ കൊണ്ട് പൊതിയുകയായിരുന്നു.

തനിക്കൊരു നല്ല ജോലിയുണ്ടെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. പക്ഷെ, വിവാഹിതനാണോ ഒരു കുടുംബം ഉണ്ടോ എന്നൊന്നും എന്നോടു പറഞ്ഞില്ല, ഞാന്‍ ചോദിച്ചുമില്ല. വൈകുന്നേരം ഞങ്ങള്‍ ഒരു ലക്ഷ്വറി ഹോട്ടലിലേക്കു പോയി. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത്. ഞങ്ങള്‍ പരസ്പരം ചുംബിച്ചു, വിവസ്ത്രരായി. കരാര്‍ അനുസരിച്ച് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. പിറ്റേന്ന് എല്ലാവരെയും പോലെ ഞങ്ങള്‍ പ്രാതല്‍ കഴിച്ചു. വളരെ മനോഹരമായിരുന്നു അത് “

പിരിഞ്ഞതിനു ശേഷവും തന്റെ ഇരട്ടിപ്രായവും പത്തുവയസ്സും കൂടിയുള്ള വ്യാപാരിയെ മറക്കാന്‍ കഴിയില്ലെന്ന് അലീന പറയുന്നു. അദ്ദേഹത്തെ വീണ്ടും കാണാന്‍ കഴിയുമെന്നു പ്രത്യാശിക്കുന്ന അലീന അടുത്ത തവണ സംഗതി ഫ്രീയായിരിക്കുമെന്ന് ഇപ്പോഴേ പറയുന്നു.

എന്നാല്‍ ഈ ഏര്‍പ്പാടിന് എങ്ങനെ ടാക്സിടണം എന്നാലോചിച്ചു കുഴഞ്ഞിരിക്കുകയാണ് ജര്‍മനിയിലെ ടാക്സ് ഉദ്യോഗസ്ഥര്‍. വേശ്യാവൃത്തി ജര്‍മനിയില്‍ അംഗീകൃത തൊഴിലാണെങ്കിലും സ്റ്റുഡന്റ് വിസയില്‍ വന്ന അലീന ചെയതത് വേശ്യാവൃത്തിയല്ല. 90 ദിവസത്തെ വര്‍ക് വിസയുണ്ടെങ്കിലും ഇത്തരമൊരു ലേലത്തിലേര്‍പ്പെട്ടത് ധാര്‍മികമായി എന്തുലക്ക്യാണെങ്കിലും സാമ്പത്തികമായി ശരിയാണോ എന്നതും പരിശോധിച്ചുവരുന്നതേയുള്ളൂ. എന്തായാലും കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം തുക സമ്പാദിച്ചതുകൊണ്ട് ഈ വരുമാനം വാറ്റിനു വിധേയമാകുമെന്നും എന്നാല്‍പ്പോലും സാമാന്യം നല്ല തുക കൊച്ചിനു ബാക്കി കിട്ടുമെന്നും ടാക്സുകാര്‍ പറയുന്നു.

ഉദ്ദേശിച്ച കാശു കിട്ടിയില്ലെങ്കിലും എത്ര കാശ് കൊടുത്താലും കിട്ടാത്ത പ്രശസ്തി ഈ ഒരു ലേലത്തിലൂടെ നേടാനായി എന്നതിനാല്‍ അലീനയ്ക്ക് ഭാവിയില്‍ ഒന്നിനും മുട്ടുണ്ടാവുകയില്ലെന്നു പ്രതീക്ഷിക്കാം.

ചൈനയെ സ്നേഹിക്കാന്‍ ഒരു കാരണം കൂടി

ചൈനയെക്കുറിച്ച് വല്ലതുമൊക്കെ പറയാനുള്ള അവകാശം ഇനി മുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമുള്ളതല്ല. എന്നെപ്പോലുള്ളവര്‍ക്കും വിശാലചൈനയെ സ്നേഹിക്കാന്‍ ഒരു കാരണമുണ്ടായിരിക്കുന്നു. കമ്മ്യൂണിസം എന്നു പറയുന്നത് മൂരാച്ചി പിന്തിരിപ്പന്‍ പ്രസ്ഥാനമാണെന്നു കരുതുന്നവരും പ്രചരിപ്പിക്കുന്നവരും ഇതോടെ ഒരു പാഠം പഠിച്ചുകൊള്ളും. വെള്ളം ദുരുപയോഗിക്കുന്നെന്നു പറഞ്ഞ് കുടിക്കാനുള്ള കോള ഉണ്ടാക്കുന്ന കമ്പനിക്കാരെ അടിച്ചോടിച്ചിട്ട് കുളിക്കാനും കുന്തം മറിയാനും മറ്റുമായി ഇവിടെ കണ്ണൂരില്‍ പാര്‍ട്ടി വിസ്മയ എന്ന പേരില്‍ ഒരു വാട്ടര്‍ തീം പാര്‍ക്ക് തുടങ്ങിയെന്നും പറഞ്ഞ് എന്നാ ബഹളമായിരുന്നു. ഇനിയിപ്പോള്‍ ഒരുത്തനും മിണ്ടണ്ടല്ലോ.

ചൈനയില്‍ യാങ്സേ നദിയുടെ തീരത്ത് അതിമനോഹരമായ ഒരു തീം പാര്‍ക്ക് ഒരുങ്ങുന്നു. വെള്ളം പാഴാക്കിക്കളയുന്ന ബൂര്‍ഷ്വാപണിക്ക് ചൈനയെ കിട്ടില്ല. ആ ചരിത്രപരമായ പാര്‍ക്കിന്റെ തീം വാട്ടറല്ല, 100 ശതമാനം പരിശുദ്ധമായ സെക്സ് !

ചൈനയിലെ സെക്സ് തീം പാര്‍ക്കിന്‍റെ കവാടം
ചൈനയിലെ സെക്സ് തീം പാര്‍ക്കിന്‍റെ കവാടം

ലോകത്ത് സെക്സ് തീം പാര്‍ക്കുകള്‍ അധികമില്ല. സംഗതി വ്യാപകമാകുന്നതിനു മുമ്പേ ചൈനയിലും തുടങ്ങുന്നു ഒരെണ്ണം. ലവ്ലാന്‍ഡ് എന്നു പേരിട്ടിരിക്കുന്ന സെക്സ് തീം പാര്‍ക്ക് ഒക്ടോബര്‍ മുതതല്‍ ചൈനക്കാരെ സെക്സിന്റെ തറ പറ, പന മുതല്‍ ഇരുന്നും കിടന്നും കുനിഞ്ഞുമൊക്കെയുള്ള തരാതരം റൈഡുകളും പഠിപ്പിക്കും. റൈഡുകളെപ്പറ്റിയൊന്നും തീം പാര്‍ക്കിന്റെ ആളുകള്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. പാര്‍ക്കിന്റെ കവാടത്തില്‍ ആളുകളെ സ്വീകരിക്കുന്നത് ഒരു പെണ്ണിന്റെ നഗ്നമായ അരക്കെട്ടും കാലുകളുമാണ്. സന്ദര്‍ശകരെ ആകര്‍ഷിക്കാനെന്ന വണ്ണം അത് ഫുള്‍ടൈം കറങ്ങിക്കൊണ്ടിരിക്കും.

പാര്‍ക്കിനുള്ളിലേേക്കു കയറിയാലോ മൊത്തം സെക്സ് ! ലൈംഗികാവയവങ്ങളുടെ പടുകൂറ്റന്‍ ശില്‍പങ്ങള്‍. ഒന്നും നേരേ ചൊവ്വേ കണ്ടിട്ടില്ല എന്നു തോന്നുന്നവര്‍ക്ക് വിശദമായി കണ്ടു മനസ്സിലാക്കാം. അതുകൊണ്ടു തീരുന്നില്ല, സെക്സിന്റെ ചരിത്രം, ലിംഗങ്ങള്‍ മുളച്ചുനില്‍ക്കുന്ന പൂന്തോട്ടങ്ങള്‍, നഗ്നരായ സ്ത്രീകള്‍ പലതും ചെയ്യുന്ന ശില്‍പങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന പുഴയോരം, വിവിധ രാജ്യങ്ങളിലെ സെക്സ്, സെക്സ് ശൈലികള്‍, അനുഭവങ്ങള്‍ അങ്ങനെ മൊത്തത്തില്‍ സെക്സില്‍ മുങ്ങിക്കുളിച്ചു പണ്ടാരമടങ്ങിയേ തിരിച്ചിറങ്ങാന്‍ പറ്റൂ.

സെക്സ് എന്നു കേള്‍ക്കുന്നതേ ചൈനക്കാര്‍ക്ക് ഏതാണ്ട് പോലെയാണെന്നും ഇതിനൊരു മാറ്റം വരുതത്തുന്നതിനും മൊത്തത്തില്‍ ലൈഗികജീവിതവും കാഴ്ചപപ്പാടുകളും ലൈഗികപ്രവര്‍ത്തനവും ഒക്കെ ഊര്‍ജ്ജിതമാക്കുന്നതിനാണ് ഈ സെക്സ് തീം പാര്‍ക്ക് ഉണ്ടാക്കുന്നതെന്നാണ് ചൈനക്കാരനായ പാര്‍ക്ക് മാനേജര്‍ പറയുന്നത്. 60 ശതമാനത്തിലേറെ ചൈനക്കാര്‍ക്ക് വിവാഹേതരലൈംഗികബന്ധങ്ങളുണ്ട്, 28 ശതമാനം ചൈനക്കാരികള്‍ക്കു മാത്രമേ രതിസുഖം ഉണ്ടായിട്ടുള്ളൂ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പാര്‍ക്കു വരുന്നതോടെ പരിഹാരമാകുമെന്ന് മാനേജര്‍ പറയുന്നുണ്ട്.

ഒക്ടോബറില്‍ പാര്‍ക്ക് തുറന്നിട്ടു വേണം ഒന്നു കാണാന്‍ എന്നു കരുതി നല്ലൊരു ശതമാനം ആളുകള്‍ ദിവസങ്ങളെണ്ണി കഴിയുമ്പോള്‍ പാര്‍ക്ക് തുറക്കുന്നതൊന്നു കാരണം എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ചുമ്മാ തുണിയൊന്നു പൊക്കിക്കാണിച്ചാല്‍ പേടിച്ചോടുന്ന ജനങ്ങളെ ഞെട്ടിപ്പിക്കുന്ന വലിപ്പത്തിലുള്ള അവയവങ്ങളുടെ ശില്‍പങ്ങള്‍ കാണിച്ചാല്‍ ആളുകള്‍ അറ്റാക്കു വന്നു മരിക്കുമെന്ന നിലപാടിലാണ് പലരും. സെക്സ് തീം പാര്‍ക്ക് എന്നല്ല സെക്സ് ആഭാസ പാര്‍ക്ക് എന്നാണിതിനെ വിളിക്കേണ്ടതെന്നും ചിലര്‍ പറയുന്നു.

കൊറിയയിലെ പാര്‍ക്കില്‍ നിന്നൊരു ശില്‍പം.
കൊറിയയിലെ പാര്‍ക്കില്‍ നിന്നൊരു ശില്‍പം.

വിസ്മയ പാര്‍ക്കിനു വീഗാലാന്‍ഡ് പ്രചോദനമായിട്ടുണ്ടാവാം എന്നു പറയുന്നതുപോലെ ചൈനീസ് ലവ്ലാന്‍ഡിനു പ്രചോദനം കൊറിയയിലെ ലവ്ലാന്‍ഡ് ആണ്. കൊറിയയില്‍ 2004ല്‍ തുടങ്ങിയ ലവ്ലാന്‍ഡ് ആണ് ലോകത്തെ ആദ്യത്തെ സെക്സ് തീം പാര്‍ക്ക് എന്നും അതല്ല 2007ല്‍ ലണ്ടനില്‍ തുടങ്ങിയ അമോര അക്കാദമി ഓഫ് സെക്സ് ആന്‍ഡ് രിലേഷന്‍ഷിപ്സ് ആണ് ആദ്യത്തേതെന്നും രണ്ടു വാദമുണ്ട്, യേത് ? എന്തായാലും ചൈനയില്‍ ഇതാദ്യത്തേതാണ്.

ലണ്ടന്‍ പാര്‍ക്കില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. 15 പൌണ്ട് കൊടുത്തുവേണം സെക്സിന്റെ മായികഭാവങ്ങളും റൈഡുകളും നിറഞ്ഞ തീം പാര്‍ക്കിലേക്കു പ്രവേശിക്കാന്‍. റൈഡുകളൊന്നും ഇവിടെയില്ല. എന്നാല്‍ കൊറിയയിലെ പാര്‍ക്കില്‍ തീവ്രമായ അനുഭവങ്ങള്‍ പകരുന്ന ചില റൈഡുകളുമുണ്ടത്രേ. ചൈനയും കൊറിയയും ലണ്ടനും വച്ചുനോക്കുമ്പോള്‍ ആത്മീയമായി നമ്മുടെ ഹൃദയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ചൈനയിലെ പാര്‍ക്ക് തന്നെയായിരിക്കും കൂടുതല്‍ ആനന്ദകരം.

ഒടുക്കത്തെ അപ്ഡേറ്റ്: ഇതൊരുമാതിരി മൂന്നാറിലെ എടപാടായിപ്പോയി. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ചൈനയിലെ ഏതാണ്ട് പണി പൂര്‍ത്തിയായി ഒക്ടോബറില്‍ തുറക്കാനിരുന്ന സെക്സ് തീം പാര്‍ക്ക് മൂരാച്ചി സര്‍ക്കാര്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് നിരപ്പാക്കി. ലോകമാധ്യമങ്ങളില്‍ പാര്‍ക്കിനെ സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ സെക്സ് എന്ന മാരകപാപം ഇപ്പോഴും രാജ്യത്തു നിലവിലുണ്ട് എന്ന ധാരണ പരത്തുമെന്നതിനാലും വാര്‍ത്തകള്‍ മൊത്തത്തില്‍ സര്‍ക്കാരിനു നാണക്കേടാകയാലും ബുദ്ധിജീവികളും സാംസ്കാരികപ്രവര്‍ത്തകരും പ്രതിഷേധപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞതിനാലുമാണ് സര്‍ക്കാര്‍ തീം പാര്‍ത്ത് ഇടിച്ചു നിരപ്പാക്കിയതത്രേ. മൂരാച്ചി സര്‍ക്കാര്‍ തുലയട്ടെ !

ടീച്ചറെയാണെനിക്കിഷ്ടം

large_770501

എത്രയോ ടീച്ചര്‍മാര്‍ നമ്മളെയൊക്കെ പഠിപ്പിച്ചിരിക്കുന്നു. എന്നിട്ടും ഇങ്ങനെയൊരു ടീച്ചറെ നമുക്കു കിട്ടിയില്ല. ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ റിലീസ് ചെയ്ത എന്റെ ട്യൂഷന്‍ ടീച്ചര്‍ എന്ന സിനിമ തിയറ്ററില്‍ പോയി കണ്ടതിനു ശേഷം എല്ലാ ടീച്ചര്‍മാരോടും ഒരിതു തോന്നിയിരുന്ന കാലത്ത് ഇതിന്റെ പകുതി വീര്യമെങ്കിലുമുള്ള ഒരു ടീച്ചര്‍ നമ്മുടെയൊന്നും ജീവിതത്തിലേക്കു കടന്നുവരാത്തതില്‍ നമുക്കു പശ്ചാത്തപിച്ചുകൊണ്ട് ആ നഷ്ട കൌമാരതൃഷ്ണകളെക്കുറിച്ചോര്‍ത്ത് വ്യസനിക്കാം.

ഈ ടീച്ചറിന്റെ പേര് കാര്‍മിന എറിക ലോപെസ് എന്നാണ്. നല്ല സ്റ്റൈലന്‍ പേര്. ടീച്ചറിനെതിരെ ഒരു 15കാരന്‍ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുള്ളിക്കാരിക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്തിരിക്കുന്നത്. പയ്യന്‍ പറയുന്നത് ഏതാണ്ട് 11-ാം വയസ്സു മുതല്‍ ഇതുവരെ ടീച്ചര്‍ പയ്യന്‍സിനെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ്. ഭീമെയില്‍ ടീച്ചര്‍ മെയില്‍ സ്റ്റുഡന്റിനെ ലൈംഗികപ്പെടുത്തുന്നത് കേരളത്തിലെ പല പയ്യന്‍സിന്റെയും നിറമുള്ള ഫാന്റസിയാണെന്ന് ചില പഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. അപ്പോള്‍ ഈ ടീച്ചറെ നമ്മളൊക്കെ എത്ര മിസ്സ് ചെയ്യുന്നു എന്നോര്‍ക്കണം. എല്ലാത്തിനും പുറമേ, ടീച്ചര്‍ സുന്ദരിയുമാണ്.

പരാതിക്കാരനായ പയ്യന്‍സിന്റെ തലതൊട്ടമ്മ കൂടിയായ ടീച്ചര്‍ പയ്യനെ പലവിധത്തിലും പീഡിപ്പിച്ചിട്ടുണ്ടത്രേ. ലയനം മുതല്‍ കിന്നാരത്തുമ്പികള്‍ വരെ എത്രയോ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പ്രമേയം ഇതായിരുന്നു എന്നോര്‍ക്കുമ്പോഴാണ് ഇതിന്റെ ഒരു ഗൌരവം എന്നെ നൊമ്പരപ്പെടുത്തുന്നത്. ടീച്ചറുടെ സ്കൂളിനെ സംബന്ധിച്ച് വാര്‍ത്തകളില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാണുന്നുണ്ട്. ഒരു എലിമെന്ററി സ്കൂള്‍ ടീച്ചറായിരുന്ന കാര്‍മിന നാലു വര്‍ഷം കൊണ്ട് 30 മുതല്‍ 40 തവണ വരെ പയ്യനുമായി ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടത്രേ ! ഹൊ ! അല്ല… ഛെ !

met-lopez180

പാവം പയ്യനെ കെട്ടിയിട്ടു പീഡിപ്പിച്ചു എന്നൊന്നും ആരും കരുതല്ലേ, പ്ളീസ്. അങ്ങനൊന്നുമല്ല. പയ്യന് ആവശ്യമായ സമ്മാനങ്ങള്‍ കളിപ്പാട്ടങ്ങള്‍, ചാരായം, ബീഡി, ശംഭു തുടങ്ങി സാമാന്യം വിലയുള്ള ഒരു മോട്ടോര്‍ ബൈക്ക് വരെ വാങ്ങിക്കൊടുത്തിട്ടുണ്ട് ടീച്ചര്‍. ഈ നാലുവര്‍ഷക്കാലം ഏറെക്കുറെ ടീച്ചറുടെ സ്നേഹം നുകര്‍ന്നുകഴിഞ്ഞപ്പോഴാണ് പയ്യന് ധാര്‍മികബോധം ഉണര്‍ന്നത്. കേസായി, പരാതിയായി.. പാവം ടീച്ചര്‍ ഒടുവില്‍ അകത്തുമായി. അകത്തായതു പോട്ടെ, പുറത്തിറങ്ങാം. പക്ഷെ, ടൈം പത്രം മുതല്‍ അണ്ടനും അടകോടനുമായ മലയാളം ബ്ളോഗര്‍ ബെര്‍ളി വരെ ഇങ്ങനെ എഴുതി നാറ്റിച്ചതിന്റെ കറ എങ്ങനെ കഴുകാന്‍. ടീച്ചറെ ന്യായീകരിക്കാനോ ടീച്ചര്‍ക്കു ധാര്‍മികപിന്തുണ കൊടുക്കാനോ മാത്രം അധമനല്ല ഞാന്‍ എങ്കിലും എവിടെയോ എന്തോ ഒരിത്. കണ്ട തുണ്ടെല്ലാം കണ്ട് വഷളായിപ്പോയതായിരിക്കും, ആര്‍ക്കറിയാം.

ഇത്തരം സംഭവങ്ങളും ടീച്ചര്‍മാരും ഒന്നും പാശ്ചാത്യലോകത്തിനു പുതുമയല്ല. പക്ഷെ, ഈ കേസില്‍ പയ്യന്റെ പരാതിയില്‍ തുണ്ടുപരമായ വിശദാംശങ്ങള്‍ ഏറെയാണ്. അതുകൊണ്ട് കഴിഞ്ഞയാഴ്ച ഏറ്റവുമധികം വായിക്കപ്പെട്ട വാര്‍ത്തകളിലൊന്നാണ് ലിത്. 2004Ê മുതല്‍ 2008 വരെ 30-40 വരെ തവണ ടീച്ചര്‍ പയ്യനുമായി ബന്ധപ്പെട്ടു എന്നു പറയുമ്പോള്‍ തന്നെ ആളുകള്‍ ടീച്ചറിന്റെ ഒരു ഫ്രീക്വന്‍സി ഗ്രാഫ് വരച്ചുനോക്കും. എന്നിട്ട് അത് മറ്റുപല ഗ്രാഫുകളുമായി തട്ടിച്ചുനോക്കും. ടീച്ചര്‍ എവിടെയൊക്കെ വച്ച് എങ്ങിനെയൊക്കെ തന്നെ പീഡിപ്പിച്ചു എന്നും പയ്യന്‍ പറയുന്നുണ്ട്. ടീച്ചറുടെ കാറില്‍, ക്ളാസ് മുറിയിലെ ഒരു മേശയില്‍, ടീച്ചറുടെ സ്വന്തം കിടപ്പുമുറിയില്‍, കുഞ്ഞിന്റെ കിടപ്പുമുറിയില്‍, സ്വീകരണമുറിയില്‍ അങ്ങനെ അങ്ങനെ.

പയ്യന് ടീച്ചറില്‍ നിന്ന് മറ്റെന്തു സേവനം വേണമെങ്കിലും അതിനു പകരമായി നല്‍കേണ്ടത് സെക്സ് ആയിരുന്നു എന്നാണ് മൊഴി. ടീച്ചറിന്റെ ചൂഷണം മടുത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ വല്ലനോടും മിണ്ടിപ്പോയാല്‍ ഞാനും ചാവും എന്റെ കൊച്ചിനേം കൊല്ലും എന്നു ടീച്ചര്‍ ഭീഷണിപ്പെടുത്തിയത്രേ. ഇതാണ് ഈ പെണ്ണുങ്ങളുടെ സ്ഥിരം പരിപാടി. പയ്യന്‍ പറഞ്ഞു, അതു ലോകം മുഴുവനും കേട്ടു. എന്നിട്ടു ടീച്ചര്‍ ചത്തോ ? എവിടെ ? 19 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കേസില്‍ അകത്തായിട്ടും പുല്ലുപോലെ കോടതിയില്‍ കയറിയും ഇറങ്ങിയും ടീച്ചര്‍ മദാലസയായി വിലസുന്നു. അസൂയാവഹമായ പീഡനത്തിനിരയായ പയ്യന്റെ വിവരങ്ങള്‍ ലഭ്യമല്ല.

090422lopez_t350

ടീച്ചറെ ഫസ്റ്റ് ഗ്രേഡ് മുതല്‍ അറിയുന്ന ടീച്ചര്‍ പയ്യന്റെ തലതൊട്ടമ്മയാവുകയും വീട്ടില്‍ നിത്യസന്ദര്‍ശകയാവുകയും ചെയ്തതിനു ശേഷമാണ് പയ്യനെ വഷളാക്കിത്തുടങ്ങിയത്. ആദ്യസംരംഭം ടീച്ചറുടെ കാറിനുള്ളില്‍ വച്ചായിരുന്നത്രേ. ചെറുക്കന്റെ നിക്കര്‍ ഊരിയ ടീച്ചര്‍ സംഗതി ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചതായാണ് മൊഴി. ഏറ്റവും അവസാനത്തേതും കാറിനുള്ളില്‍ വച്ചു തന്നെ. അവനും കൂട്ടുകാര്‍ക്കും രുചിക്കാന്‍ ബിയര്‍ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പ്രതിഫലമായി ടീച്ചര്‍ സെക്സ് അവസാനമായി ആവശ്യപ്പെട്ടത്.

ഇങ്ങനെ കൊടുത്തും വാങ്ങിയും നാലു വര്‍ഷം അനുസ്യൂതം തുടര്‍ന്ന ബന്ധം പെട്ടെന്ന് ഒരു പീഡനമായി മാറാന്‍ എന്താണ് കാരണം ? എന്തുകൊണ്ടാണ് പയ്യന്‍ ടീച്ചര്‍ക്കെതിരെ പരാതി നല്‍കിയത്. അവസാനമായപ്പോള്‍ പയ്യന്‍ ടീച്ചറെ കല്യാണം കഴിക്കണമെന്നും അവന്റെ കുട്ടികളെ തനിക്കു വളര്‍ത്തണമെന്നുമൊക്കെ പറഞ്ഞപ്പോള്‍ പയ്യന്‍ പേടിച്ചുപോയി. പാ വേറെ പാപ്പച്ചന്‍ വേറെ. ദചക്കന് പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് ഇത്തിരിപ്പോന്ന കൊച്ചിന് കള്ളുവാങ്ങിക്കൊടുത്തെന്നതുള്‍പ്പെടെയുള്ള ഒരു ലോഡ് കേസുകളില്‍ കുടങ്ങിയിരിക്കുന്ന ടീച്ചര്‍ തല്‍ക്കാലം ലീവിലാണ്. ഇനി ജയിലിലേക്കു പോകാം. ദാറ്റ്സ് ഓള്‍ !