മെഗാ സ്റ്റാര്‍ ബെര്‍ളി തോമസ് (അഭിമുഖം)

ഹഹഹഹ.. ഇനിയും അഭിമുഖമോ ? എത്രയെണ്ണം കഴിഞ്ഞിരിക്കുന്നു …സെലബ്രിറ്റികളാണെന്നു വച്ച് ഞങ്ങള്‍ പറയുന്ന കാര്യങ്ങളൊക്കെ വായനക്കാര്‍ക്ക് തേനും പാലും ആണെന്നു വച്ച് ഇതൊക്കെ അവര്‍ത്തിച്ചു പറയുന്ന ‍ഞങ്ങള്‍ക്കു ബോറടിക്കില്ലേ ? യൂ വൈ നോട്ട് അണ്ടര്‍സ്റ്റാര്‍ഡിങ് ദി ഡിഫിക്കല്‍ട്ടീസ് ഓഫ് സെലബ്രിറ്റീസ് ഫേസിങ് ബിഫോര്‍ ഇന്റര്‍വ്യൂസ് ?

സാറ് മലയാളം പറഞ്ഞാല്‍ മതി..പുവര്‍ ഗേള്‍.. ഇംഗ്ലീഷും അറിയില്ല… ഓകെ..ഓകെ..ചോദിച്ചോളൂ.. അധികം സമയമില്ല.. പെട്ടെന്നു പെട്ടെന്നു ചോദിക്കണം..

സര്‍.. രണ്ട് അല്ലെങ്കില്‍ മൂന്ന്.. അതില്‍ കൂടുതല്‍ ഗ്യാപ്പിടാതെ പോസ്റ്റ് ഇടുന്ന സാറിനെ ബ്ലോഗിന്റെ പരിസരത്തെങ്കിലും കണ്ടിട്ട് ഇപ്പോള്‍ ഫൈവ് ഡേയ്‍സ് ആയിരിക്കുന്നു… വാട്ട് ഹാപ്പന്‍ഡ് സര്‍ ? എന്തു സംഭവിച്ചു ? സര്‍ ബ്ലോഗിങ് അവസാനിപ്പിക്കാന്‍ പോകുന്നു എന്നും ഒരു ശ്രുതിയുണ്ട് …

ചിക്കഗോയില്‍ നിന്ന് സൂറിച്ചിലേക്ക്.. ലണ്ടനില്‍ നിന്ന് മാന്‍ഡ്രിഡിലേക്ക്… ബെയ്‍ഡിങ്ങില്‍ നിന്ന് സിംഗപ്പൂരിലേക്ക്… ഐ ആം ഫ്ലയിങ് ദി ജേര്‍ണീസ് ഓഫ് ദി സെലബ്രേഷന്‍സ്…

സര്‍.. ഭാഷ ?

ഓകെ..ഓകെ..ഞാനാഘോഷിക്കുകയായിരുന്നു…വിവിധ രാജ്യങ്ങളിലൂടെ എന്റെ ഫാന്‍സ് അസോസിയേഷനുകള്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടികളിലൂടെ…

എന്തിന്റെ ആഘോഷമാണ് സര്‍ ?

പത്രപ്രവര്‍ത്തകര്‍ക്ക് ജാടയാവാം.. പക്ഷെ ഇത്രയും വേണ്ട… കുപ്രസിദ്ധനായ.. ഛെ.. അതിപ്രശസ്തനായ എന്റെ ബ്ലോഗിന്റെ ഒന്നാം വാര്‍ഷികം ഈ ലോകം മുഴുവനും ആഘോഷിച്ചിട്ടും അത് നീയറിഞ്ഞില്ലന്നോ ?? അതോ വെറും സാധാരണ ബ്ലോഗര്‍മാരെപ്പോലെ എന്റെ വാര്‍ഷിക പോസ്റ്റ് എന്നൊക്കെ പറഞ്ഞ് എന്തെങ്കിലും എഴുതിയിട്ടില്ലെങ്കില്‍ ആളുകള്‍ അതറിയില്ലെന്നു കരുതിയോ ? നെവര്‍ മൈ ഗേള്‍ നെവര്‍.. ഇക്കഴിഞ്ഞ നവംബര്‍ 30ന് ഈ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി..

കണ്‍ഗ്രാജുലേഷന്‍സ് സര്‍…

മേ ബി.. എന്നോടു പലരും പറഞ്ഞു… ഒരു പക്ഷെ ശരിയായിരിക്കാം.. ബട് ഐ ഡോണ്‍ട് വറി ദാറ്റ് ആഫ്ടര്‍ ഇഫക്ട്സ് ഓഫ് ദി സ്‍പ്ഷല്‍ ഇഫക്ട്സ് !

മനസിലായില്ല സര്‍…നീ പറഞ്ഞല്ലോ കങ്കാരുലേഷന്‍സ് എന്ന്.. അതിന്റെ മറുപടിയാണ്… എല്ലാ ചോദ്യങ്ങള്‍ക്കും ഇങ്ങനെ മനസിലായില്ല, മനസിലായില്ല എന്നു പറഞ്ഞാല്‍… ഐയാം കോസിങ് ഡിഫിക്കല്‍റ്റീസ് എബൌട്ട് യുവര്‍ ബോഡി ആന്‍ഡ് ലാംഗ്വേജ്…

സര്‍ ????

കമോണ്‍ ഗെട് ടുഗതര്‍ മി ദി നെക്സ്റ്റ് ക്വസ്റ്റ്യന്‍…അനദര്‍ തിങ് ഈസ് ദാറ്റ്…സാധാരണ മെഗാ സ്റ്റാറുകളെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഇങ്ങനെ ഒരുത്തി മാത്രം വരുന്ന പതിവില്ലല്ലോ…പത്തോ പതിനഞ്ചോ സുന്ദരികള്‍ ഇങ്ങനെ നിരന്നിരുന്ന് ചോദ്യങ്ങള്‍ ചോദിക്കുകയല്ലേ പതിവ് … പിന്നെ എന്നോടു മാത്രമെന്തിനാണീ വിവേചനം ?

സര്‍.. സറായതു കൊണ്ട് ഗേള്‍സിനൊക്കെ മൊത്തത്തില്‍

പേടിയാ…എന്തിനു പേടിക്കണം.. അയാം വെരി ഓപണ്‍ ടുവാര്‍ഡ്‍സ് ഓള്‍ ഗേള്‍സ്…ഇങ്ങനെ തുറന്നു കിടക്കുകയല്ലേ…ഉദാഹരണത്തിന് കുട്ടി പോകുമ്പോള്‍ കുട്ടിയുടെ നമ്പരും ഇ-മെയിലും അഡ്രസും തന്നിട്ടു പോകുന്നു, പിന്നെ എല്ലാ ദിവസവും ഞാന്‍ ഓണ്‍ലൈനായി ചാറ്റ് ചെയ്യും.. രാവിലെ മുതല്‍ ഒരു നൂറു തവണ വിളിക്കും.. ആരുമില്ല എന്നൊന്നും ഒരിക്കലും വിചാരിക്കരുത് ഡിയര്‍.. ഞാനുണ്ട്..നിനക്ക് ഞാനുണ്ട്…

എനിക്ക് എല്ലാവരുമുണ്ട് സര്‍…അങ്ങനെയൊരു ലോണ്‍ലി ഫീലിങ് എനിക്കു തോന്നിയിട്ടില്ല…

സാരമില്ല.. ഇനി തോന്നിയാലും മതി.. അല്ലെങ്കില്‍ ലോണ്‍ലികളാരുടെയെങ്കിലുമൊക്കെ നമ്പര്‍ തന്നാലും മതി…

സാര്‍.. നമുക്ക് വിഷയത്തിലേക്കു വരാം… ബ്ലോഗിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ എങ്ങനെയായിരുന്നു സര്‍ ?

ഭയങ്കരമായിരുന്നില്ലേ… വിരുന്നുസല്‍ക്കാരങ്ങള്‍ ,താരനിശകള്‍…..

സര്‍.. മറ്റൊന്നും വിചാരിക്കരുത്… വിദേശത്തൊ
ക്കെ മലയാളം ബ്ലോഗുകള്‍ക്ക് ആരാധകരുണ്ടോ ?

ഹും.. ജപ്പാനിലും ചൈനയിലും ഏറ്റവും അധികം പ്രേക്ഷരുള്ളത് നമ്മുടെ രജനീകാന്തിനാണ്…
ലോകസാഹിത്യത്തില്‍ മലയാള ഭാഷയ്‍ക്ക് ഇടമില്ലായിരിക്കാം..മലയാളം ബ്ലോഗുകള്‍ക്ക് ഇടമില്ലായിരിക്കാം.. പക്ഷെ,എന്റെ ബ്ലോഗിനെ അങ്ങനെ കാണരുത്… ഏഷ്യയിലെയും ആഫ്രിക്കയിലെയും വടക്ക യൂറോപ്പിലെയും ജനകള്‍ക്ക് ഇന്ന് എന്റെ ബ്ലോഗ് ഒരു ആവേശമാണ്… കേവലബുദ്ധിയുടെ ചിത്രപ്പണികള്‍ കൊണ്ട് സാഹിത്യം തീര്‍ക്കുന്ന മലയാളികള്‍ അത് തിരിച്ചറിഞ്ഞില്ലെന്നു കരുതി എനിക്കൊരു ചുക്കുമില്ല, ഒരു ബ്ലോഗര്‍ അവാര്‍ഡോ സാഹിത്യ അക്കാദമി അവാര്‍ഡോ എനിക്കു മ..മ..മത്തങ്ങയാണ്… എന്റെ കോടിക്കണക്കായ ആരാധകര്‍ അവിടെയാണ്… കെയ്‍റോക്കാരി സഫിയ,ടുണീഷ്യക്കാരി ലോണ,റഷ്യക്കാരി സ്വെറ്റ്‍ലാന-എല്ലാവരും ഭയങ്കര സുന്ദരികള്‍-ഇപ്പോള്‍ ലീവെടുത്ത് വീട്ടിലിരുന്ന് മലയാളം പഠിക്കുകയാണ്.. എന്തിന് ? ബെര്‍ളി തോമസിന്റെ ബ്ലോഗ് വായിക്കാന്‍.. അവിടെ സാഹിത്യത്തില്‍ പ്രതീക്ഷ അസ്‍തമിച്ച ഒരു തലമുറയുടെ പ്രകാശമാണ് ഞാന്‍.. ചിലരൊക്കെ എന്നെ ഒരു പ്രവാചകനെന്നു വിശേഷിപ്പിക്കുന്നു… ജപ്പാനിലെ ഹ്യുങോ മാങോ എന്ന പ്രദേശത്ത് എന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്…ചൈനയില്‍ ബെര്‍ളിത്തരങ്ങള്‍ എന്നത് ഒരു മതമാണ്…അങ്ങനെ എത്രയോ എത്രയോ അനുഭവങ്ങള്‍…

സര്‍.. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല..സര്‍…

നിങ്ങളറിയില്ല.. ഇന്നു നിങ്ങളൊന്നുമറിയില്ല.. നാളെ ഞാനീ ബ്ലോഗ് നിര്‍ത്തി ഇംഗ്ലീഷിലോ ജര്‍മനിലോ ബ്ലോഗ് ചെയ്തു തുടങ്ങുമ്പോള്‍ നിങ്ങള്‍ വിലപിക്കും… എന്റെ ബ്ലോഗ് പെന്‍ഗ്വിന്‍ പുസ്തകമാക്കുമ്പോള്‍‍ നിങ്ങള്‍ അതെക്കുറിച്ച് വിദേശപത്രങ്ങളില്‍ നിന്ന് വായിച്ച് മലയാളം ബ്ലോഗുകളില്‍ എഴുതും…ലോകം കീഴടക്കുന്ന മലയാളി എന്നൊക്കെ പറഞ്ഞ് മലയാളം പത്രങ്ങളും വാരികകളും എഴുതിത്തകര്‍ക്കും.. അന്ന് നിങ്ങളെന്റെ ഈ പഴയ ബ്ലോഗ് തിരഞ്ഞു പിടിച്ച് വായിക്കും…സാഹിത്യ അക്കാദമി അവാര്‍ഡും ഫെല്ലോഷിപ്പും നല്‍കി ആദരിക്കും… പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടില്ല എന്നാണല്ലോ ക്രിസ്‍തു പറഞ്ഞിട്ടുള്ളത്…

സാറിന്റെ ബ്ലോഗ് പോസ്റ്റുകള്‍ മെയില്‍ ഫോര്‍വേര്‍ഡുകളായി ഇപ്പോള്‍ പ്രചരിക്കുന്നുണ്ടല്ലോ..

ഞാനറിഞ്ഞു…ഈ ആരാധകര്‍..അവരെ പിണക്കാനും പറ്റില്ലല്ലോ.. ആരാധകര്‍ വെട്ടുകിളികളെപ്പോലെയാണ് എന്നാണല്ലോ പച്ചാളം ഭാസി പറഞ്ഞിട്ടുള്ളത്…

മലയാളത്തിലെ മറ്റ് ബ്ലോഗുകളെ സാറെങ്ങനെയാണ് കാണുന്നത് ?

എല്ലാ ബ്ലോഗുകളെയും ഞാന്‍ ചിന്തയുടെ അഗ്രിഗേറ്റര്‍ വഴിയാണ് കാണുന്നത്…

അതല്ല സര്‍..മറ്റ് ബ്ലോഗുകളെക്കുറിച്ചുള്ള അഭിപ്രായം ?
ഹഹഹഹഹഹഹഹഹ….

കൊടകരപുരാണത്തെക്കുറിച്ച് ?

ഹും കുറച്ചൊക്കെ അറിയാം.. പുരാണങ്ങളില്‍ അങ്ങനെ വ്യക്തമായിട്ടൊന്നും കൊടകരയെക്കുറിച്ച് പറയുന്നില്ല… എങ്കിലും കൃഷ്‍ണനും പാഞ്ചാലിയും അളിയന്മാരും വനവാസക്കാലത്ത് കൊടകരയില്‍ ടെന്റ് അടിച്ച് താമസിച്ചതായി കഥയുണ്ട്… ജെബലലി എന്നു പറയുന്ന ലോക്കല്‍ കായംകുളം കൊച്ചുണ്ണിയാണത്രേ അവര്‍ക്കു വേണ്ട സഹായം ചെയ്‍തു കൊടുത്തത്…ജെബലലി പിന്നെ ഗള്‍ഫില്‍ ജോലി കിട്ടി അങ്ങോട്ടു പോയി.. പിന്നെ ജെബലലിയുടെ സ്മരണയ്‍ക്കായി ഗള്‍ഫില്‍ അയാള്‍ ജോലി ചെയ്‍തിരുന്ന സ്ഥലത്തിന് ജെബലലി എന്നു പേരിട്ടു.. ഇപ്പോഴും കൊടകരയില്‍ നിന്ന് ഭക്തര്‍ ജെബലലിക്ക് തീര്‍ത്ഥയാത്ര പോകാറുണ്ടെന്ന് കേള്‍ക്കുന്നു… പിന്നെ അക്വേറിയസ് ഗോസ്‍പലിനെ പുരാണമായി കാണാമെങ്കില്‍ ഭാരതത്തില്‍ കറങ്ങിയ കാലത്ത് ക്രിസ്‍തു കൊടകരയില്‍ വന്നെന്നും അവിടെ ഒരു എടത്താടന്‍ ചാത്തന്റെ അടുത്ത് നിന്ന് ഇടവടവില്ലാതെ തമാശ പറയാന്‍ പഠിച്ചതായും ഗോസ്‍പലില്‍ പറയുന്നുണ്ട്… ഇത്രയുമാണ് കൊടകരയും പുരാണവുമായുള്ള ബന്ധം..
നത്തിങ് മോര്‍…

വനിതാ ബ്ലോഗര്‍മാരെക്കുറിച്ച്…?

എല്ലാ വനിതാ ബ്ലോഗര്‍മാരെയും എനിക്കിഷ്ടമാണ്…അക്കാര്യത്തില്‍ വിവാഹിതകളെന്നോ അവിവാഹിതകളെന്നോ വ്യത്യാസമില്ല…ഒന്നുമില്ലെങ്കിലും അവരൊക്കെ വനിതകളല്ലേ, അല്ല.. ബ്ലോഗര്‍മാരല്ലേ.. ആ ഒരു ആവേശം,സോറി സ്‍നേഹം നമ്മള്‍ കാണിക്കണ്ടേ ?

സാറിന് ഞരമ്പുരോഗമുണ്ടെന്ന് ഞാനാരോപിച്ചാല്‍ ?

കൊച്ചുഗള്ളി.. എങ്ങനെ അറിഞ്ഞു ഇതൊക്കെ… ദാ ഇടത്തേകൈയിലെ ഈ ഞരമ്പിനായിരുന്നു രോഗം..ചെറിയൊരു ഉളുക്ക് പോലെയെന്തോ ആയിരുന്നു…ഒരാഴ്ചയോളം തിരുമ്മേണ്ടി വന്നു.. മാറി…അടുത്തിരുന്ന് മെല്ലെ മെല്ലെ തൊട്ടു നോക്കിക്കോളൂ..

വേണ്ട സര്‍… സാര്‍ റിയല്‍ ലൈഫിലെ സംഭവങ്ങളെ വളച്ചൊടിച്ച് കഥകളാക്കുന്നു എന്നും സ്വന്തം കാര്യം മിണ്ടാതെ മറ്റുള്ളവരെ അതില്‍ കഥാപാത്രങ്ങളാക്കുന്നു എന്നുമൊക്കെ പറയുന്നുണ്ടല്ലോ..

ശുദ്ധനുണയാണ്…ഇതുവരെ ഞാനെഴുതിയതെല്ലാം ഭാവനയാണ്.. ഇനീം അങ്ങനെ തന്നെയായിരിക്കും..

എന്താണ് സാറിന്റെ അടുത്ത പോസ്‍റ്റ് ?

അത് ഒരു ബ്ലോഗറെ അഭിമുഖം ചെയ്യാന്‍ വരുന്ന സുന്ദരിയായ പത്രപ്രവര്‍ത്തകയും ഈ ബ്ലോഗറുമായുള്ള അവിഹിതബന്ധത്തിന്റെ കഥയാണ്..

സര്‍ ??????

രസകരമായിരിക്കും…വളരെ രസകരമായിരിക്കും…വെരി ഇന്ററസ്‍റ്റിങ് !!

കുറുമാനും സഖിമാരും ഞാനും

ബ്ലോഗിനെ സംബന്ധിച്ച് ഇനി മേല്‍ യാതൊന്നും എഴുതില്ല എന്ന തീരുമാനമെടുത്ത് ഇത്രവേഗം അത് ലംഘിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. പക്ഷെ, ഇത് ആക്ഷേപഹാസ്യമല്ല എന്നതില്‍ ജാമ്യമെടുത്ത് കൊണ്ട് കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നു വന്ന നാടകത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാമെന്നു തോന്നി.

1.കുറുമാന്‍ നല്ലവനോ ചീത്തയോ എന്ന കാര്യം അന്വേഷിക്കുന്നതും അതനുസരിച്ച് കുറുമാനെ വിസ്‍തരിക്കുന്നതും കുറുമാന്‍ നല്ലവനാണോ തെറ്റുകരനാണോ എന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതും അങ്ങേയറ്റം അപഹാസ്യമായ നടപടിയാണ്. മലയാളം ബ്ലോഗ് ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരു ദുരന്തമായിരിക്കും ഇത്.

2.ഒരു ബ്ലോഗര്‍ എന്ന നിലയിലുള്ള വ്യക്തിത്വം ഉപയോഗിച്ച് കുറുമാന്‍ ഇവിടെ സ്‍ത്രീകളുടെ ജീവിതത്തിലേക്കോ വൈകാരിക,സ്വകാര്യ,ലൈംഗികമണ്ഡലങ്ങളിലേക്കോ ഇടിച്ചു കയരാന്‍ ശ്രമിക്കുകയോ അസ്വസ്ഥതപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്‍തിട്ടുണ്ടെങ്കില്‍ -ഇതൊക്കെ പെണ്ണുങ്ങള്‍ തന്നെ ശ്രദ്ധിക്കണം.. അങ്ങനെയുണ്ടൊയിരുന്നെങ്കില്‍ പിന്നെ എന്തിന് ആ ബന്ധം തുടര്‍ന്നു.. -തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്ലാവ് പിടിച്ച ഒരു ചിന്തയാണ്. നെറ്റില്‍ സൌഹൃദങ്ങള്‍ ഏതു നില്‍ക്ക് വേണം എന്നു തീരുമാനിക്കേണ്ടത് ഓരോരുത്തരുമാണ്. ഈ പരിധിക്കപ്പുറത്തുള്ള എല്ലാ ബന്ധങ്ങളില്‍ നിന്നുമുണ്ടാവുന്ന പരിക്കുകള്‍ പരിഗണിക്കുന്നതല്ല എന്ന നിലപാട് പക്വമല്ല. വൈകാരികമായ പരുക്കുകള്‍ പരിക്കുകള്‍ തന്നെയാണ്.

3.കുറുമാനും ചില വ്യക്തികളുമായുണ്ടായ ചില തെറ്റിദ്ധാരണകളെ (തെറ്റ് എന്നു തിരിച്ചറിയാവുന്നതൊന്നും കുറുമാന്‍ ചെയ്തതായി ആരും തെളിയിക്കാത്തതിനാല്‍)പേഴ്‍സനല്‍ ചാറ്റും മെയിലും പ്രസിദ്ധീകരിച്ച് വിശകലനം ചെയ്യാന്‍ നടത്തിയ ശ്രമം അങ്ങേയറ്റം ഹീനവും പ്രതിഷേധാര്‍ഹവുമാണ്.

4.ആണുങ്ങളങ്ങനെ പലതും ചെയ്യും പെണ്ണുങ്ങള്‍ വേണേല്‍ സൂക്ഷിച്ചോ എന്നൊരു ചിന്തയും കണ്ടു. ലളിതമാണത്. പക്ഷെ, പെണ്ണുങ്ങളങ്ങനെ പലതും ചെയ്യും ആണുങ്ങള്‍ വേണേല്‍ സൂക്ഷിച്ചോ എന്ന സന്ദേശമാണ് വിവാദ പോസ്‍റ്റ് നല്‍കുന്ന സന്ദേശം. അതും ലളിതമായി കണ്ടാല്‍ മതി.

5.ബ്ലോഗില്‍ നിന്നും വ്യക്തിബന്ധങ്ങള്‍ ഉണ്ടാക്കുന്നതും അതിനെ വ്യക്തിജീവിത്തെ ബാധിക്കും വിധം വളര്‍ത്തുന്നതും വ്യക്തിപരമായി ഞാന്‍ യോജിക്കാത്ത കാര്യമാണ്. ബ്ലോഗ് എന്ന മാധ്യമം സൌഹൃദങ്ങള്‍ ഉണ്ടാക്കാനുള്ളതല്ല. എന്നു കരുതി അതിലൂടെ ഉണ്ടാവുന്ന നല്ല സൌഹൃദങ്ങള്‍ മോശമാണ് എന്നും അഭിപ്രായമില്ല. സൌഹൃദങ്ങള്‍ ഉണ്ടാക്കുന്നതല്ല, ഉണ്ടാവുന്നതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.

6.ഇത്തരം ഒരു ആക്രമണത്തെ ഒറ്റയ്‍ക്കു നേരിട്ട് ദിവസങ്ങളോളം വേദനിച്ച കുറുമാനെ ഒരു പുരുഷന്‍ എന്ന നിലയില്‍ എനിക്കു മനസ്സിലാവുന്നുണ്ട്. പിടിച്ചു നില്‍ക്കുക എന്നേ പറയാനുള്ളൂ. കാരണം, ഇതൊരു ധര്‍മയുദ്ധമല്ല. മറ്റ് ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താങ്കളെ ബാധിക്കാതിരിക്കട്ടെ. ആത്യന്തികമായി ബ്ലോഗിങ് എന്ന ദൌത്യം അനുസ്യൂതമായി തുടരുക.

7.കുറുമാന്‍ ഒരു പെണ്‍വേട്ടക്കാരനാണ് എന്നത് വളരെ രസകരമായ ചിന്തയാണ്. അങ്ങനെ ഒരു പെണ്ണും ഇവിടെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നില്ല. കുറുമാനും അദ്ദേഹത്തിന്റെ വനിതാ സുഹൃത്തുക്കളും തമ്മിലുള്ള ധാരണാപ്പിശകുകളെയും ഇണക്കങ്ങളെയും പിണക്കങ്ങളെയും കുറുമാനെ തീര്‍ക്കാന്‍ വേണ്ടി അതിസമര്‍ഥമായി ആരോ ഉപയോഗിച്ചതിന്റെ ഫലമാണ് ഈ വിവാദങ്ങള്‍ എന്നു ഞ

മറുമൊഴിയില്‍ നിന്ന് പുറത്തേക്ക്

പ്രിയപ്പെട്ടവരെ, ഇതില്‍ ആക്ഷേപമില്ല, ഹാസ്യവുമില്ല. കാര്യങ്ങള്‍ വിശദമാക്കേണ്ടതുണ്ട്. എങ്കിലും മൊത്തം പോസ്‍റ്റിന്റെ സാംരാംശം രണ്ട് വാചകങ്ങളില്‍ ചുരുക്കാം.

1.മറുമൊഴി കമന്റ് അഗ്രിഗേറ്ററില്‍ നിന്ന് ഞാന്‍ പുറത്ത് പോവുന്നു. മറുമൊഴിയുമായി എനിക്ക് യാതൊരുവിധ ബന്ധവും ഉണ്ടായിരിക്കുന്നതല്ല. മറുമൊഴിയിലേക്കെന്നല്ല ഒരു അഗ്രിഗേറ്ററിലേക്കും എന്റെ ബ്ലോഗില്‍ നിന്ന് ഈ നിമിഷം മുതല്‍ കമന്റുകള്‍ പോകുന്നതല്ല.

2.ബ്ലോഗിനെയോ ബ്ലോഗര്‍മാരെയോ കഥാപാത്രമാക്കിയുള്ള പോസ്‍റ്റുകള്‍ മേലില്‍ ഞാനെഴുതുന്നതല്ല.

കുറച്ച് വിശദീകരിക്കേണ്ട കാര്യങ്ങളായതുകൊണ്ട് ചുരുക്കം വാക്കുകളില്‍ പറയാം.

മറുമൊഴി കൂട്ടായ്‍മയുടെ എന്തോ ഭയങ്കരമായ കുഴപ്പം കൊണ്ടോ മറുമൊഴിയിലുള്ളവര്‍ ആഭാസന്മാരും ഞരമ്പുരോഗികളുമായതുകൊണ്ടോ ആണ് ഞാന്‍ മറുമൊഴിയോടു വിട പറയുന്നതെന്ന് വ്യഖ്യാനിക്കരുത്.മറുമൊഴിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. മറുമൊഴിയില്‍ ഞരമ്പുരോഗികളോ ആഭാസന്മാരോ ഉണ്ടോ എന്നും എനിക്കറിയില്ല. മറുമൊഴിയില്‍ നിന്ന് ഞാനിറങ്ങുന്നത് മറ്റേതെങ്കിലും മൊഴിയില്‍ കൂടാനാണെന്നും ആരോപിക്കരുത്. എല്ലാ മൊഴികളില്‍ നിന്നും വേറിട്ട് സ്വതന്ത്രനായി നിലനില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു. സ്വതന്ത്ര ബ്ലോഗിങ് എന്ന ആശയത്തെ ഞാന്‍ പിന്തുണയ്‍ക്കുന്നു. ആ ആശയം പിന്തുടരുന്നവരോടൊപ്പം ചേരുന്നു.

സ്വതന്ത്ര ബ്ലോഗിങ് എന്ന ആശയം പെട്ടെന്നെനിക്കു വെളിപാടുണ്ടാക്കിയതുകൊണ്ടല്ല ഞാന്‍ മറുമൊഴി ഉപേക്ഷിക്കുന്നത്. അടുത്ത കാലത്തായി കമന്റ് വഴിയും നേരിട്ടും ഒക്കെയായി ചിലര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളിലെ ധ്വനി, മറുമൊഴി എന്ന കൂട്ടായ്മയുടെ ബലത്തിലാണ് ഞാന് നിലനില്‍ക്കുന്നതെന്നും ആ കൂട്ടായ്‍മയുടെ ബലത്തിലാണ് ഞാന്‍ ബ്ലോഗ് ചെയ്യുന്നതെന്നുമായിരുന്നു.

ഞാന്‍ ബ്ലോഗിങ് തുടങ്ങുമ്പോള്‍ ഇവിടെ ശക്തമായിരുന്ന പിന്മൊഴിയില്‍ നിന്ന് എന്നെ പുറത്താക്കുകയും പിന്നെ മറുമൊഴി എന്ന സംഗതി പ്രാബല്യത്തില്‍ വരുവോളം സ്വതന്ത്രബ്ലോഗറായി തുടരുകയും ചെയ്‍ത എന്നെ ഏതെങ്കിലും കൂട്ടായ്‍മയുടെ പ്രതിനിധിയോ വക്താവോ ആയി ചിത്രീകരിക്കാനുള്ള എല്ലാ ശ്രമങ്ങളോയുമുള്ള എന്റെ പ്രതിഷേധം കൂടിയാണ് ഈ പുറത്തു പോകല്‍. ഇനി മടക്കമില്ല.

എന്നെക്കുറിച്ച് പലരും ആവര്‍ത്തിച്ച ചില ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ കൂടി ഈ അവസരം ഉപയോഗിക്കട്ടെ.

ഞാന്‍ ചില ബ്ലോഗര്‍മാരുടെയൊക്കെ ആളാണെന്നും അവരൊക്കെ എന്റെ ആളുകളാണെന്നും ഒന്നാമത്തെ ആരോപണം. മറുപടി- ഈ ബൂലോഗത്ത് ഒരു ബ്ലോഗറോടും എനിക്ക് പോസ്‍റ്റും കമന്റും എന്നതിനപ്പുറം ഒരു ബന്ധവുമില്ല. എന്നെ നിലനിര്‍ത്തുന്നതോ മുന്നോട്ടു നയിക്കുന്നതോ ഈ ബ്ലോഗ് അല്ല. നിങ്ങളെയെല്ലാവരെയും പോലെ ഈ സ്‍പിരിറ്റ് തന്നെയാണ് ബ്ലോഗിങ്ങിന് എന്നെയും പ്രേരിപ്പിക്കുന്നത്. മറ്റൊരാള്‍ക്കും വേണ്ടി ഞാനിതുവരെ ഒരു പോസ്‍റ്റോ കമന്റോ ഇട്ടിട്ടില്ല (അങ്ങനെയും കേള്‍ക്കേണ്ടി വന്നു).

വ്യക്തിഹത്യ എന്നത് എന്റെ പ്രധാനവിനോദമണെന്നും ഇഷ്ടമില്ലാത്തവരെക്കുറിച്ച് പോസ്‍റ്റിട്ട് ബൂലോഗത്തെ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ് ഞാന്‍ എന്ന് മറ്റൊരാരോപണം. മറുപടി- പെട്ടെന്നൊരു നടപടി എന്ന നിലയ്‍ക്കാണ് ബ്ലോഗുമായി ബന്ധപ്പെട്ട ആക്ഷേപകൃതികള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നത്. ഇനിയില്ല. ഇടക്കാലത്ത് ഒറ്റയ്‍ക്ക് ആക്രമിക്കപ്പെട്

എന്‍റെ നൂറാമത്തെ പോസ്റ്റ് _ എഴുതുന്നത് സത്യന്‍ അന്തിക്കാട്

(മലയാള ചലച്ചിത്രകാരന്‍ സത്യന്‍ അന്തിക്കാട് എഴുതുന്നു)

പ്രിയപ്പെട്ടവരെ, എഴുത്തിന്‍റെയും വായനയുടെയും ഈ സൈബര്‍ കൂട്ടായ്മയ്ക്ക് എന്‍റെ ആശംസകള്‍ !

പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന പല രചനകളും ഇത്തരം ശക്തമായ കൂട്ടായ്മകളില്‍ സൂപ്പര്‍ ഹിറ്റുകളായിരിക്കും. നമ്മുടെ മലയാളം ബ്ലോഗുകളിലൂടെ ഓരോ ദിവസവും എഴുതിപ്പോകുന്ന വിഷയവൈവിധ്യം എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്‍റെ ഗ്രാമത്തില്‍ ഞാന്‍ കണ്ടിട്ടുള്ള, കഥാപാത്രമായി ഉള്‍ക്കൊണ്ടിട്ടുള്ള പലരെയും അതിശയിക്കുന്ന പല കഥാപാത്രങ്ങളെയും പല ബ്ലോഗുകളിലും കണ്ടുമുട്ടാനും കഴിഞ്ഞിട്ടുണ്ട്.

സ്ഥിരം ബ്ലോഗ് വായനക്കാരനല്ലെങ്കിലും മലയാളം ബ്ലോഗുകളുടെ വളര്‍ച്ച ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആയിരത്തോളം പേര്‍ ഇന്നു മലയാളത്തില്‍ ബ്ലോഗുകളെഴുതുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നായി പതിനായിരക്കണക്കിന് മലയാളികള്‍ മലയാളം ബ്ലോഗുകളുടെ സ്ഥിരം വായനക്കാരാണെന്നത് തീര്‍ച്ചയായും അഭിമാനിക്കാവുന്ന കാര്യമാണ്.

ബെര്‍ളി തോമസിന്‍റെ ബെര്‍ളിത്തരങ്ങള്‍ എന്ന ഈ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റ് എഴുതണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ സന്തോഷപൂര്‍വം സമ്മതിച്ചതും അതുകൊണ്ടു തന്നെയാണ്.

അങ്ങനെ ഞാനും ഒരു ബ്ലോഗറായി എന്നു പറയാന്‍ വേണ്ടി മലയാളം ബ്ലോഗിലെ എന്റെ ആദ്യത്തെ രചന ഇതാ…

ആത്മാവിന്‍റെ അക്ഷരങ്ങള്‍*

അടുത്ത കാലത്ത് പഴയ പെട്ടികള്‍ പരിശോധിച്ചപ്പോള്‍ പണ്ട് അച്ഛന്‍ എനിക്കെഴുതിയ കുറെ കത്തുകള്‍ കിട്ടി. അന്നു ഞാന്‍ മദ്രാസിലായിരുന്നു താമസം. നാട്ടില്‍ വരുന്നത് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ മാത്രം. ടെലിഫോണ്‍ പോയിട്ട് ഇലക്ട്രിസിറ്റി പോലും വീടിന്‍റെ സമീപത്തു പോലും എത്തിയിരുന്നില്ല. ആശയവിനിമയത്തിനുളള ഏകമാര്‍ഗം കത്തെഴുത്തായിരുന്നു.

അച്ഛന്‍റെ കത്തുകള്‍ ഓരോന്നായി ‍ഞാനെടുത്തു വായിച്ചു. പണ്ട് അനുഭവപ്പെട്ടിട്ടില്ലാത്ത സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും മധുരം എന്‍റെ കണ്ണുകളെ ഈറനാക്കി. പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്പ് പെട്ടെന്നൊരു ദിവസം ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് കണ്ണടച്ച അച്ഛന്‍ തൊട്ടരികിലുള്ളതു പോലെ തോന്നി.

പാടത്ത് നെല്‍ക്കതിരുകള്‍ വിളഞ്ഞു തുടങ്ങിയത്, പശു പ്രസവിച്ചത്,മാവ് പൂത്തത്, വിരിയാന്‍ വെച്ച പതിനൊന്നു മുട്ടകളും വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങള്‍ മുറ്റത്താകെ ഓടിനടക്കുന്നത് – അങ്ങനെ അന്നത്തെ കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ അച്ഛന്‍റെ വരികളിലൂടെ മനസ്സു മുഴുവന്‍ നിറഞ്ഞു.

ചെറിയൊരു കുറ്റബോധം തോന്നി. എന്‍റെ മക്കള്‍ക്ക് ഞാനിന്നുവരെ ഒരു കത്തു പോലും അയച്ചിട്ടില്ല. എഴുത്തയക്കുന്ന ശീലം നമ്മള്‍ പതിയെ പതിയെ മറന്നു തുടങ്ങിയിട്ടില്ലേ ?

വിരലൊന്നമര്‍ത്തിയാല്‍ പ്രിയപ്പെട്ടവരുടെ ശബ്ദം കാതിലെത്തുമ്പോള്‍ എഴുത്തിനെന്തു പ്രസക്തി അല്ലേ ? മാസം തോറും ഉയരുന്ന ടെലിഫോണ്‍ ബില്ല് നമ്മുടെ അന്തസ്സിന്‍റെ ഭാഗമായിരിക്കുന്നു. എല്ലാ കോളുകളും സൗജന്യം എന്ന ഭാവത്തില്‍ മൊബൈല്‍ കമ്പനികള്‍ മല്‍സരിക്കുന്നതും നമ്മുടെ പോക്കറ്റുകളിലൂടെ തന്നെ. അതും നിത്യജീവിതത്തിന്‍റെ ഭാഗം.

പക്ഷെ, ഓര്‍ത്തു നോക്കുക. കാതില്‍ വീഴുന്ന വാക്കുകളെക്കാള്‍ ശക്തി എഴുത്തിലെ അക്ഷരങ്

ഇന്റര്‍വ്യൂ _ ബെര്‍ളി തോമസ് (ലൈവ്)

ലുഫ്താന്‍സ വിമാനം എയര്‍ പോര്‍ട്ടില്‍ വന്നിരങ്ങിയതു മുതല്‍ അവള്‍ അസ്വസ്ഥയായി എയര്‍പോര്‍ട്ടിലൂടെ നടന്നു. അതിസുന്ദരിയായ അവളെ യാത്രക്കാരും ചുമ്മാ വായില്‍ നോക്കാന്‍ വന്നവരുമെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വിമാനത്തില്‍ വന്നിറങ്ങിയ വിഐപികളുടെ പേരിന്റെ കൂടെ ബെര്‍ളി തോമസിന്റെ പേരു കൂടി കേട്ടപ്പോള്‍ അവളുടെ നെഞ്ചിടിപ്പു കൂടി. ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ അഭിമാനിക്കാവുന്ന നിമിഷമാണെങ്കിലും അദ്ദേഹത്തെ അഭിമുഖം ചെയ്യുന്ന കാര്യമോര്‍ത്തപ്പോള്‍ അവള്‍ക്ക് പേടി തോന്നി.

ക്ലിയറന്‍സും ചെക്കിങ്ങുമില്ലാതെ എയര്‍പോര്‍ട്ട് അധികൃതര്‍ അദ്ദേഹത്തെ പുറത്തേക്ക് നയിച്ചു. എയര്‍പോര്‍ട്ട് പൊലീസിനു പുറമേ എസ്പിജി, ബ്ലാക് ക്യാറ്റ് സംരക്ഷണവും കേരളാ പൊലീസിന്റെ ശക്തമായ സംരക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. അവളെപ്പോലെ അവിടെ ബെര്ളി തോമസിനെ കാണാന്‍ ചുറ്റിത്തിരിഞ്ഞിരുന്ന പ്രവര്‍ത്തകര്‍ പൊടുന്നനെ ഒന്നിച്ചു.

നിമിഷങ്ങള്‍ക്കകം ഒരായിരം ഫ്ലാഷുകള്‍ മിന്നിത്തെളിഞ്ഞു. അറൈവല്‍ ലോഞ്ചിലേക്ക് നടന്നെത്തിയ അദ്ദേഹത്തെ എതിരേറ്റത് മണിക്കൂറുകള്‍ നീണ്ടു നിന്ന ഫ്ലാഷുകളായിരുന്നു. ചോദ്യങ്ങളുമായി ഇരച്ചു വന്ന പത്രപ്രവര്‍ത്തകരെ തള്ളിമാറ്റാന്‍ പൊലീസും മറ്റും ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ശ്രമം വിജയിക്കുന്നുണ്ടായിരുന്നില്ല.

ഒടുവില്‍ പത്രപ്രവര്‍ത്തകര്‍ ലാത്തി ചാര്‍ജ്ജിനിരയാവുമെന്ന സ്ഥിതി ആയപ്പോള്‍ ബെര്‍ളി തോമസ് നിന്നു. അദ്ദേഹത്തെ കാത്ത് ബെന്‍സ് ഇസഡ് ക്ലാസ്സ് മുറ്റത്ത് റെയ്സ് ചെയ്തു കിടക്കുകയായിരുന്നു. ഡിഐഡി ചാര്‍ജ് എന്നു പറയുന്നതിനു മുമ്പേ ബെര്‍ളി തോമസ് പറഞ്ഞു- ഓകെ… എല്ലാവരും വേണ്ട… ഒരാള്‍ … നിങ്ങളിലൊരാള്‍ക്ക് എന്നോടു ചോദ്യങ്ങള്‍ ചോദിക്കാം… അഞ്ചു മിനിട്ട് ഞാന്‍ തരാം..

എല്ലാവരും അതി സുന്ദരിയായ അവളെ നോക്കി. അവല്‍ മുന്നോട്ടു വന്നു. ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗിന്റെ പ്രതിനിധിയായിരുന്നു അവള്‍.

എന്താ പേര് ? -അദ്ദേഹം ചോദിച്ചു.

മെര്‍ളിന്‍ !

അപ്പന്റെ പേര് ?

ചാര്‍ളി !

സ്ഥലം ?

കുര്‍ള!

ശരി.. ചോദിച്ചോളൂ..

അങ്ങാണല്ലോ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ മലയാളി… മലയാളത്തിനു വേണ്ടി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ?

മലയാളത്തിനു വേണ്ടി ഞാനൊരു ബ്ലോഗ് നടത്തുന്നില്ലേ… അതിലാണല്ലോ മെര്‍ളിയും ജോലി ചെയ്യുന്നത്..അല്ല അതിന്റെ ഡിസ്ക്രിപ്ഷനില്‍ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ബാഷാ ബ്ലോഗ് എന്നു ചേര്‍ക്കാത്തതെന്തേ ?

അതു പിന്നെ സര്‍…!

എന്ത് പിന്നെ… അതുണ്ടെങ്കിലേ ഒരു രസമുള്ളൂ..!

ഒകെ സര്‍… അങ്ങയുടെ ബ്ലോഗിലെ പോസ്റ്റുകള്‍ ചിലര്‍ മോഷ്ടിക്കുന്നു എന്ന് കേട്ടു. യാഹു വിവാദം വന്നപ്പോള്‍ അതിനിരയായ ബ്ലോഗര്‍മാരെ ആക്ഷേപിച്ച് പോസ്റ്റിട്ട അങ്ങ് അങ്ങേക്കൊരു പ്രശ്നം വന്നപ്പോള്‍ നിലപാട് മാറ്റിയതെന്തു കൊണ്ടാണ് ?

ആരു പറഞ്ഞു ‍ഞാന്‍ നിലപാട് മാറ്റിയെന്ന്… ഞാനയാളെ അഭിനന്ദിക്കുകയല്ലേ ചെയ്തത് ? മാത്രമല്ല, മലയാളത്തില്‍ ഇത്രയും ബ്ലോഗുകളുണ്ടായിട്ട് അയാള്‍ എന്റെ ബ്ലോഗില്‍ നിന്നു മാത്രമല്ലേ മോഷ്ടിച്ചുള്ളൂ… അത് തന്നെ മലയാളത്തിലെ നമ്പര്‍ വണ്‍ ബ്ലോഗ് ഇതാണെന്നുള്ളതിന് തെളിവല്ലേ ? മാത്രവുമല്ല എംടിയും ബഷീറും കഴിഞ്ഞാല്‍ മലയാളത്തില്‍ സാഹിത്യകാരനായി അയാള്‍ അംഗീകരിക്കുന്നത് ഞാനാണെന്നല്ലേ അതിന്റെ സൂചന ?

അങ്ങനെ അവകാശപ്പെടാന്‍ വേണ്ടി അങ്ങ് തന്നെ പറഞ്ഞിട്ടാണ് അയാള്‍ മോഷണം നടത്തിയതെന്ന് ഞാന്‍ ആരോപിച്ചാല്‍ ?

ചന്തിയ്ക്ക് നല്ല പെട പെടയ്ക്കും… നിന്നെ പിരിച്ചും വിടും.. കഴുവേറിടെ മോളെ !

സോറി സര്‍.. തമിഴിലുള്ള ഒരു സൈറ്റ് അങ്ങയുടെ പോസ്റ്റുകള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീക
രിക്കുന്നു എന്നു കേട്ടല്ലോ ?

ഞാനും കേട്ടു. എന്നെപ്പോലെ ഒരു അഹങ്കാരി സോറി.. അദ്ഭുതപ്രതിഭ തമിഴിലില്ലായിരിക്കും… അവിടെയുള്ളവര്‍ക്കും വല്ലതും വായിക്കണ്ടേ ? പണ്ടാരോ ഒരു തിരുക്കുറള്‍ എഴുതിയിട്ടുണ്ടെന്നു കേട്ടു.. അതിനു ശേഷം പിന്നെ ഇതാണത്രേ.. !

അങ്ങ് വനിതാ ബ്ലോഗര്‍മാര്‍ക്കെതിരെ ആസൂത്രിതമായി എഴുതുകയാണെന്ന് പരാതിയുണ്ടല്ലോ ?

നീ വൈകിട്ട് ഓഫിസിലോട്ടു വാടീ നിന്റെ പരാതി ഞാന്‍ തീര്‍ത്തു തരാം…

സോറി സര്‍. ഈ ബ്ലോഗ് മോഷണത്തിനെതിരെ എന്താണ് അങ്ങേക്ക് പറയാനുള്ളത് ?

ഞാനെന്തു പറയാന്‍ ഇതൊക്കെ ചെറിയ കാര്യങ്ങളല്ലേ.. ഇപ്പോല്‍ തന്നെ കണ്ടില്ലേ.. ആഡ് സെന്‍സില്‍ നിന്നു കിട്ടിയ 257 കോടി രൂപ സ്വിസ് ബാങ്കിലിടാന്‍ പോയിട്ടു വരുന്ന വഴിയാണ്… തു‍ഞ്ചത്തെഴുത്തച്ഛനും ഞാനും ഒന്നും അങ്ങനെ ജാടയുള്ളവരല്ല ! ഞങ്ങളെ തെറ്റിദ്ധരിക്കരുത് പ്ലീസ് !

അപ്പോള്‍ എര്‍പോര്‍ട്ടിനു മുകളില്‍ അയര്‍ ഫോഴ്സ് വണ്‍ പറന്നു കറങ്ങി.

മൈ ഗോഡ്.. ഇറ്റസ് ആള്‍റെഡി ലേറ്റ്… ഉച്ചക്ക് ബുഷിന്റെ കൂടെ ഡിന്നര്‍ കഴിക്കാമെന്ന് ഇന്നലെ രാവിലെ ബ്ലെയറനോടൊപ്പം ല‍ഞ്ച് കഴിക്കുമ്പോള്‍ ഉറപ്പു നല്‍കിയതാണ്.. ഇതേ വണ്ടി വിട്ടിരിക്കുന്നു. എന്നെ വിടൂ..ഞാനീ പറഞ്ഞതൊക്കെ ഇപ്പോള്‍ തന്നെ കൊണ്ടു പോയി പബ്ലിഷ് ചെയ്യൂ… പിന്നെ… നിന്നെ പറഞ്ഞ തെറികളൊന്നും എഡിറ്റ് ചെയ്തേക്കരുത്.. ആ പോ !!!

ക്ഷമിക്കണം ചേച്ചീ… ഞാനിങ്ങനെയായിപ്പോയി !

ദമയന്തി വിവാഹിതയായിരുന്നു. അതിസുന്ദരി എന്നു വിശേഷിപ്പിച്ചു കൂടെങ്കിലും പൈങ്കിളി വാരികയിലെ നോവലിനോടൊപ്പം വരുന്ന ചിത്രം പോലെ മദാലസയായിരുന്നു.

തന്റെ മുപ്പത്തേഴാം വയസ്സിലും അവളുടെ അഴകിനു മങ്ങലില്ലായിരുന്നു, ആരോഗ്യത്തിനും പ്രസരിപ്പിനും ചുറുചുറുക്കിനും തീരെ കുറവില്ലായിരുന്നു. ബിപിഒ സാമ്രാജ്യത്തിലെ സ്ഥിരം ജോലിക്കാരായ 12 ചെറുപ്പക്കാര്‍ ഒന്നിച്ചു താമസിക്കുന്ന വീടിന്റെ തൊട്ടടുത്തായിരുന്നു ദമന്തിയുടെ വീട്.

പതിനാറു കഴിഞ്ഞ പൂവന്‍പഴം പോലുള്ള മകളുണ്ടായിട്ടും ബിപിഒകള്‍ ദമയന്തിയുടെ മുഖത്തു നിന്ന് ക്ഷമിക്കണം, ദമയന്തിയില്‍ നിന്ന് കണ്ണ് എടുത്തില്ല. ഹൈവേ അറ്റകുറ്റപ്പണിക്കെത്തുന്ന ജെസിബിയുടെ ഡ്രൈവറുടെ കാര്യം പറഞ്ഞതു പോലെ തന്റെ മെലിഞ്ഞ ശരീരത്തില്‍ അവശേഷിക്കുന്ന ജീവനുമായി ദമയന്തിയുടെ ഭര്‍ത്താവ് രാവിലെ കക്ഷത്തില്‍ ഒരു ബാഗുമായി ഇറങ്ങിപ്പോയാല്‍ പിന്നെ ജോലിക്കു പോകുന്നതിനു മുമ്പുള്ള 10 മിനിട്ടു സമയമാണ് ബിപിഒകള്‍ സ്വസ്ഥമായി ദമയന്തിയടെ കാഴ്ച ആസ്വദിക്കുന്നത്.
കണ്ടന്റ് റൈറ്റര്‍ എന്ന ചെല്ലപ്പേരില്‍ പാലായില്‍ നിന്നു വന്നിറങ്ങിയ സിജിമോനും ദമയന്തി ഒരു വിസ്മയമായി മാറാന്‍ അധികദിവസങ്ങള്‍ വേണ്ടി വന്നില്ല. തീര്‍ച്ചയായും ചെറുപ്പത്തിനും ശാലീനതക്കുമപ്പുറം ചെറുപ്പക്കാരുടെ ഏകാഗ്രത തകര്‍ക്കാന്‍ പര്യാപ്തമായ ചില സംഗതികള് അവളിലുണ്ടായിരുന്നു.ദമയന്തിയോട് കടുത്ത ആരാധന ഉണ്ടായിരുന്നെങ്കിലും സഹബിപിഒകള്‍ അവളെ ആരാധിക്കുന്ന രീതിയോട് സിജിമോന് യോജിപ്പുണ്ടായിരുന്നില്ല.കുലീനയായ നമ്മുടെ അയല്‍ക്കാരി. മഹത് വനിത, ആരാധ്യമഹിള എന്ന ലൈനില്‍ കണ്ണുമടച്ചാരാധിക്കുന്നതു കൊണ്ട് വലിയ പ്രയോജനമില്ലെന്നു തിരിച്ചറിഞ്ഞ സിജിമോന്‍ വ്യത്യസ്തമായ വളികളിലൂടെ അയല്‍ക്കാരിയുടെ മനം കവരാനുറച്ചു.എന്നാല്‍ സ്ത്രീകള്‍ തനിക്ക് അലര്‍ജിയാണെന്ന മട്ടില്‍ വേണ്ട അസ്വസ്ഥതകള്‍ സിജിമോന്‍ പാകത്തിനു പ്രയോഗിക്കുകയും ചെയ്തിരുന്നു.

നല്ല അയല്‍ക്കാരിയെക്കുറിച്ചുള്ള ചില അടിസ്ഥാനവിവരങ്ങല്‍ സിജിമോന്‍ ചികഞ്ഞെടുത്തു. സഹമണ്ടന്മാര്‍ വെറുതെ നോക്കുമെങ്കിലും ആ പുണ്യവനിതയെ മറ്റൊരു രീതിയില്‍ സമീപിക്കാന്‍ ആര്‍ക്കും താല്പര്യമില്ല സംസാരിക്കാനൊട്ടു ധൈര്യവുമില്ല. അത്തരം കാര്യങ്ങളില്‍ തനിക്കും താല്‍പര്യമില്ലെന്നും ഒന്നോ രണ്ടോ വര്‍ഷം ജോലി ചെയ്ത് കാശുണ്ടാക്കിയിട്ട് സെമിനാരിയില്‍ പോയി വൈദികനാവണമെന്നതാണ് തന്റെ ലക്ഷ്യമെന്നും പറഞ്ഞ് സിജിമോന്‍ ആ പാഠം പഠിച്ചു തീര്‍ത്തു.

ദിവസങ്ങള്‍ കൊഴിഞ്ഞു പൊവുകയായിരുന്നു. സ്ത്രീകളെ എങ്ങനെ വശീകരിക്കാം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കുന്ന വെബ്സൈറ്റിലെ എഴുത്തുകാരനായിരുന്ന സിജിമോന് വശീകരണഗുരുക്കന്മാരുടെ തിയറികളും പാഠങ്ങളും പുതിയ സമീപനങ്ങള്‍ക്ക് ധൈര്യം നല്‍കി.

ഒന്നല്ല ഒന്‍പത് പെണ്ണിനെ വളച്ച് കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങളാണ് തന്റെ കൈയ്യില്‍. വശീകരണ പാഠങ്ങള്‍ മനനം ചെയ്തു കുളിച്ചിറങ്ങിയ ഒരു പ്രഭാതത്തില്‍ മുറ്റത്തെ വാകച്ചോട്ടില്‍ തികച്ചും പ്രകോപനപരമായി തല ചെരിച്ചു നിന്ന ദമയന്തിയെ നോക്കി മനം കുളുര് ക്കെ ചിരിച്ചു. ദമയന്തിയുടെ മുഖം ഇരുണ്ടു. എങ്കിലും അഠുത്ത ക്ഷണം ഇരിക്കട്ടെ ഒരു ചിരി എന്ന ഭാവത്തില്‍ അവളും ചിരിച്ചു.

ഒന്നാം ഘട്ടം വിജയിച്ചതായി സിജിമോന്‍ പ്രഖ്യാപിച്ചു. ഇനി സംസാരിക്കണം ഫോണ്‍ നമ്പര്‍ വാങ്ങണം ഇടയ്ക്കിടെ വിളിക്കണം. ഒരു ദിവസം വീട്ടില്‍ ചെല്ലണം… അന്ന് ഏകാന്തതയുടെ ഇടനാഴിയില്‍ വച്ച്….

അനന്തമായ സാധ്യതകള്‍ സിജിമോനെ ഉദ്വേഗഭരിതനാക്കി. 12 പേര് താമസിക്കുന്നിടത്തു നിന്ന് ആദ്യമായി ആ പാവം സ്ത്രീയോട് പരിചയം കാണിക്കുന്നയാള്‍ താനാണെന്ന തിരിച്ചറിവോടെ സിജിമോന്‍ തന്റെ വ
ഴിയിലൂടെ യാത്ര തുടര്‍ന്നു. ഇടയ്ക്കിടെ ചില കുശലം പറച്ചിലുകളായി, വിശേഷം ചോദ്യങ്ങളായി.

ഒടുവില്‍ ഒരു ദിവസം ദമയന്തി ബിപിഒ കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ സിജിമോന്‍ അമ്പരന്നു. അതിഥിയായി അകത്തുവന്നപ്പോല്‍ താനുമായുള്ള അടുപ്പം മറ്റു ബിപിഒകള്‍ അറിയാതിരിക്കാന്‍ സിജിമോന്‍ അപരിചിത്വം ഭാവിച്ചു.ദമയന്തിയാവട്ടെ എല്ലാവരോടും ഒരേ പരിചയം കാട്ടി. സിജിമോന്‍ അവളെ മനസ്സു കൊണ്ടഭിനന്ദിച്ചു. ബുദ്ധിമതി.

അല്‍പം മാറി പണി തീര്‍ത്ത പുതിയ വീട്ടിലെ ഗൃഹപ്രവേശം ക്ഷണിക്കുന്നതിനെത്തിയതായിരുന്നു ദമയന്തി. ബിപിഒകള്‍ നാണത്തോടെ ക്ഷണം സ്വീകരിച്ചു. തന്റെ സഹപ്രവര്‍ത്തകര്‍ ഇത്ര ലജ്ജാലുക്കളായി പോയതില്‍ സിജിമോന് സഹതാപം തോന്നി.

മണ്ടന്മാര്‍ ആരും ഗൃഹപ്രവേശത്തിനു പോകാന്‍ പോകുന്നില്ലെന്ന് സിജിമോന് തോന്നി. അന്ന് താനും ദമയന്തിയും കണ്ണില്‍ കണ്ണില്‍ നോക്കി ചുറ്റിത്തിരിഞ്ഞു നടക്കുന്നത് അവന്റെ മനസ്സില്‍ തെളിഞ്ഞു. ഒരു അവിഹിതബന്ധം പടര്‍ന്നു പന്തലിക്കുന്നതിന്റെ നിര്‍വൃതി അവനുണ്ടായി.

ഗൃഹപ്രവേശത്തിന്റെ ദിവസമായി. രാവിലെ എണീറ്റ സിജിമോന്‍ മറ്റാരെങ്കിലും ചടങ്ങിന്റെ കാര്യം ഓര്‍ക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചു. മണ്ടന്മാര്‍ ഓരോരുത്തരും രാവിലെ ഓരോ വഴിക്കായി പോയി. സിജിമോന് ഉച്ചവരെ കിടന്നുറങ്ങാനും തുടര്‍ന്ന് ഓഫിസില്‍ പോകാനും തീരുമാനിച്ചതായി ഭാവിച്ചു.

എല്ലാവരും സ്ഥലം വിട്ടപ്പോള്‍ ഉണര്‍ന്നു കുളിച്ചു കുട്ടപ്പനായി പുത്തന്‍ ഷര്‍ട്ടും കസവുമുണ്ടും ധരിച്ച് ഗൃഹപ്രവേശത്തിനു പുറപ്പെട്ടു. വീടിന്റെ ഗേറ്റ് കടക്കുമ്പോള്‍ , തലേന്ന് രാത്രി തിരുവനന്തപുരത്തിനെന്നു പറഞ്ഞ് പോയ സീനിയര്‍ ബിപിഒ അതാ ദമയന്തിയോട് ചേര്‍ന്നു നിന്നു കൊണ്ട് ചെറുതല്ലാത്ത ഒരു സമ്മാനപ്പൊതി സമ്മാനിക്കുന്നതു കണ്ട് സിജിമോന്‍ തകര്‍ന്നു.

നിരാശയോടെ പിന്‍വാങ്ങാന്‍ തുടങ്ങുമ്പോള്‍ മറ്റൊരു കസവു മുണ്ടും ഷര്‍ട്ടുമണിഞ്ഞ് സമ്മാനപ്പൊതിയുമായി അടുത്ത ബിപിഒ. ഒഴിഞ്ഞുമാറി പിന്തിയിരിയുമ്പോള്‍ അടുത്ത ബിപിഒ. അങ്ങനെ സഹബിപിഒമാരെല്ലാം വന്നു തീരുവോളം സിജിമോന്‍ അവിടെ കറങ്ങിത്തിരിഞ്ഞു.

പരസ്പരം കാണാതിരിക്കാന്‍ തന്റെ സഹബിപിഒമാര്‍ കഷ്ടപ്പെടുന്നതു കണ്ടിട്ടാണ് സിജിമോന്‍ അവിടെ നിന്ന് മടങ്ങിയത്. മടങ്ങുമ്പോള്‍ ദമയന്തിയുടെ തന്റെ വരവിനായി വഴിക്കണ്ണുമായി നില്‍ക്കുന്നുണ്ടോ എന്നു നോക്കി സിജിമോന്‍ നിരാശനായി.

കടുത്ത ദേഷ്യമായിരുന്നു പിന്നെ രണ്ടു ദിവസത്തേക്ക്. സഹ ബിപിഒമാരെയും ദമയന്തിയെയും സിജിമോന്‍ വെറുത്തു. എന്നാല്‍ ഒരു ദിവസം രാവിലെ ദമയന്തിയെ വഴിയില്‍ വച്ചു കണ്ടപ്പോള്‍ സിജിമോന്‍ അലിഞ്ഞു പോയി.

അല്ല അന്ന് സിജിമോനെ കണ്ടില്ലല്ലോ പരിപാടിക്ക് ? – ദമയന്തി കാര്യമാത്രപ്രസക്തമായി ചേദിച്ചു.

മറ്റുള്ളവരെല്ലാം ഉണ്ടായിരുന്നല്ലോ… പിന്നെന്താ ?

ദമയന്തി ചിരിച്ചതേയുള്ളൂ. ആ ചിരിയില്‍ പലതുമുണ്ടെന്നു തോന്നിയ സിജിമോന്‍ അക്ഷമനായി- അല്ല ചേച്ചിക്കെങ്ങനെയാ ബാക്കിയുള്ളവരുമായി അടുപ്പം… ഞാന്‍ മാത്രമല്ലേ അവിടെ ചേച്ചിയോട് ഇത്രയുമെങ്കിലും അടുപ്പം കാണിച്ചിട്ടുള്ളൂ ?

ദമയന്തി ഉറക്കെ ചിരിച്ചു- സിജിമോന്‍ മാത്രമേ എന്നോടടുപ്പം കാണിക്കാതിരുന്നിട്ടുള്ളൂ !

ചേച്ചീ !!!- സിജിമോന്‍ ഞെട്ടി.

ദമയന്തി തുടര്‍ന്നു.അവരൊക്കെ അവരുടെ ഓഫ് ദിവസങ്ങളില്‍ രാവിലെ മുതല്‍ എന്റെ വീട്ടിലാണ്. ബ്രേക്ക് ഫാസ്റ്റും ഉച്ചഭക്ഷണവുമൊക്കെ കഴിഞ്ഞ് പോയാലായി ചിലപ്പോള്‍ വൈകിട്ടു വരെ കിടന്നുറങ്ങിയെന്നും വരും… എന്റെ പുതിയ വീട്ടിലെ ആന്റിക് സാധനങ്ങളും ക്യൂരിയോസും ഷോകേസിലെ ഒട്ടുമിക്ക സാധനങ്ങളും അവരരുത്തരായി ഓരോ സമയത്ത് വാങ്ങിത്തന്നതാ… അല്ല സിജിമോനെന്താ ഇങ്ങനെ ഒരു സ്നേഹമില്ലാതെ… അവര