സിക്സ് പായ്ക്ക് മസിലുള്ള ബ്ലോഗര്‍

ആര്‍നോള്‍ഡ് ശിവശങ്കരന് വളരെ പണ്ടേ ഉണ്ടായിരുന്നു. ഹോളിവുഡില്‍ ആണുങ്ങള്‍ ജനിക്കുമ്പോഴേ ഉണ്ട് സിക്സ് പായ്്ക്ക് മസില്‍. ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ ഈ സിക്സ് പായ്ക്ക് കാണിച്ച് ഉണ്ടാക്കിയിട്ടുള്ള അലമ്പുകള്‍ക്ക് കണക്കില്ല. ഷാറൂഖ് നാല്‍പത്തിരണ്ടാം വയസ്സില്‍ ആറുമാസത്തോളം അധ്വാനിച്ച് സിക്സ് പായ്ക്ക് ഉണ്ടാക്കി ഓം ശാന്തി ഓമില്‍ കാണിച്ചു. ഇപ്പോള്‍ വിശാല്‍, സൂര്യ തുടങ്ങിയ താരങ്ങള്‍ തമിഴിലും കാണിക്കുന്നു. മലയാളത്തില്‍ സിക്സ് പായ്ക്ക് പോയിട്ട് ഡബിള്‍ പായ്ക്ക് എങ്കിലും കാണിക്കാനുള്ള ആരോഗ്യമുള്ള നടന്മാരില്ല. ഇവന്മാരൊക്കെ ആറുവര്‍ഷം പണിയെടുത്താല്‍ കുടവയറ് കുറയില്ല, പിന്നെയാണ് സിക്സ് പായ്ക്ക്.
മലയാളം ബ്ലോഗില്‍ ഇപ്പോള്‍ ഏറ്റവുമധികം സൌന്ദര്യവും ആരാധകരും കരുത്തുമുള്ള ഞാന്‍ എന്തുകൊണ്ട് സിക്സ് പായ്ക്ക് വികസിപ്പിച്ചെടുക്കാതിരിക്കണം എന്ന ആലോചന ഒരു ആരാധിക തന്നെയാണ് മുന്നോട്ടുവച്ചത്. ആരാധികമാര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ലല്ലോ. ഏതാനും ആഴ്ചകള്‍ കൊണ്ട് തന്നെ മനോഹരമായ ഒരു സിക്സ് പായ്ക്ക് മസില്‍ വികസിപ്പിച്ചെടുത്ത് മലയാളത്തില്‍ ആദ്യമായി സിക്സ് പായ്ക്ക് മസില്‍ സ്വന്തമായുള്ള ആദ്യത്തെ ബ്ലോഗര്‍ എന്ന റെക്കോര്‍ഡ് ഞാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. സിനിമാതാരങ്ങള്‍ക്ക് ഇത് സിനിമയില്‍ കാണിക്കാമെന്നൊരു ഗുണമുണ്ട്. ബ്ലോഗര്‍ എന്ന നിലയില്‍ എനിക്കെന്റെ സിക്സ് പായ്ക്ക് കാണിക്കാന്‍ ഇനിയും വേദികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. കേരള ടൂറിസം സംഘടിപ്പിക്കുന്ന മറ്റേ ഹൌസ് ബോട്ടിലുള്ള ബ്ലോഗര്‍ സംഗമത്തില്‍ മിക്കവാറും കാണിച്ചേക്കും, കാത്തിരിക്കുക.
ഒരഞ്ചു മിനിട്ട്, 100 സിറ്റ് അപ് എടുക്കാന്‍ സമയമായി. ഈ സിക്സ് പായ്ക്ക് സ്വന്തമായിട്ടുള്ളവരുടെ ഓരോരോ പാടുകളേ…..
സിക്സ് പായ്ക്ക് ആര്‍ക്കും ഉണ്ടാക്കിയെടുക്കാം. അത് നിലനിര്‍ത്താനാണ് പാട്. പണ്ട്, സെമിനാരിയിലുണ്ടായിരുന്ന കാലത്ത് എതിരന്‍ കതിരവന്‍ അച്ചായന് സിക്സിന് സെവന്‍ പായ്ക്കുമുണ്ടായിരുന്നു. എന്നിട്ടു വൈകുന്നേരങ്ങളില്‍ കൊവേന്തയുടെ മുറ്റത്തെ കിണറ്റിന്‍കരയില്‍ തോര്‍ത്തുമുണ്ട് മാത്രമുടുത്ത് നിന്നൊരു കുളിയുണ്ട്. അച്ചന്‍ പട്ടത്തിനു പഠിക്കുന്ന കൊച്ചനാണെന്നു വല്ലതും പെണ്‍പിള്ളേര്‍ക്കു നോട്ടമുണ്ടോ. അപ്പുറത്തും ഇപ്പുറത്തുമുള്ള ലേഡീസ് ഹോസ്റ്റലുകളില്‍ ആ സമയത്ത് ഒരിളക്കമാണ് നമ്മുടെ എതിരന്‍ ചേട്ടന്റെ സിക്സ് പായ്ക്ക് കാണാന്‍.
പത്തും പന്ത്രണ്ടും പായ്ക്ക് കണ്ടിട്ടു വന്ന മാര്‍ഗരറ്റ് മദാമ്മ വീണത് എതിരന്റെ സിക്സ് പായ്ക്ക് കണ്ടിട്ടൊന്നുമല്ല, അതു വേറെ കാര്യം. സെമിനാരി ചാടി എതിരന്‍ ചേട്ടന്‍ മദാമ്മയെ കെട്ടി പൊറുതി തുടങ്ങിയതോടെ പായ്ക്കുകളൊക്കെ പാഴായി. ദിവസേന 600 സിറ്റ് അപ്പും 400 പുഷ് അപ്പും എടുത്ത് മെയിന്റെയിന്‍ ചെയ്തിരുന്നെങ്കില്‍ ഞാനിപ്പോള്‍ സ്വന്തമാക്കിയ റെക്കോര്‍ഡ് എതിരന്‍ ചേട്ടന്റെ പള്ളയ്ക്കിരുന്നേനെ.
ഇനി, കുറച്ചു പുഷ് അപ് എടുത്തിട്ട് വരാം. മുട്ടയും ഏത്തപ്പഴവും കഴിക്കാന്‍ നേരമായി. അതുവരെ, എന്റെ ഫിസിക്കല്‍ ട്രെയിനറും ആരാധികയുമായ സുന്ദരിക്കുട്ടി പറയുന്നത് കേള്‍ക്കൂ-
“ആക്ച്വലി, ബെര്‍ളിച്ചായന്റെ ബ്ലോഗുകള്‍ വായിച്ചാണ് ഞാന്‍ വഷളായത്. ഇത് വായിക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ വീട്ടില്‍ നിന്നിറക്കി വിട്ടു. ബോയ്ഫ്രണ്ട് ഉപേക്ഷിച്ചുപോയി, കൂട്ടുകാര്‍ കണ്ടാല്‍ മിണ്ടാതായി. അങ്ങനെ വന്നപ്പോള്‍ പിന്നെ എനിക്കാകെ മിണ്ടാന്‍ കിട്ടുന്ന ഒരാള്‍ ബെര്‍ളിച്ചായന്‍ മാത്രമായി. ക്രമ

0 thoughts on “സിക്സ് പായ്ക്ക് മസിലുള്ള ബ്ലോഗര്‍”

 1. “ഒരഞ്ചു മിനിട്ട്, 100 സിറ്റ് അപ് എടുക്കാന്‍ സമയമായി. ഈ സിക്സ് പായ്ക്ക് സ്വന്തമായിട്ടുള്ളവരുടെ ഓരോരോ പാടുകളേ..”

  വെറുതേ അല്ല ഇവിടെ എത്തീപ്പോ ഒരു നാറ്റം..!! 🙂

 2. “അച്ചന്‍ പട്ടത്തിനു പടിയ്ക്കുന്നോര്‍ക്ക് എന്തിനാ ചേട്ടാ സിക്സ് പായ്ക്ക്” എന്ന് അന്നു ചോദിച്ച ആളാ ഇപ്പള് ഇങ്ങനെ…ആ ട്രെയിനര്‍ പെണ്ണിനെ കൂടുതല്‍ അടുപ്പിക്കേണ്ട. സിക്സ് പായ്ക്ക് വണ്‍ പായ്ക്കാകും.
  എന്റെ സെവെന്‍ പായ്ക്ക് കണ്ടിട്ടുതന്നെയാ മാര്‍ഗററ്റ് വീണത്. അതു മാത്രം അവള് പറഞ്ഞില്ലാരുന്നോ?

 3. വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതോടനുബന്ധിച്ച് തന്റെ ഷാപ്പ് ത്രീസ്റ്റാര്‍ ബാറാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സുനീഷ് ബ്ലോഗ് നിര്‍ത്തുന്നത് എന്ന് പറഞ്ഞിട്ടുകാണുമല്ലോ.!!!!
  :-))

 4. അച്ചായോ ചുമ്മാതല്ല 2-3 ദിവസം കാണാഞ്ഞത് അല്ലേ 😀

 5. ബെര്‍ളിച്ചായാ ആ മെലിഞ്ഞ ശരീരത്തിലെ സിക്സ് പാക്ക് ഫോട്ടോ ഒന്ന് ബ്ലോഗില്‍ അപ്‍ലോഡണേ……….

 6. ബെര്‍ളിച്ചായാ..ബൊഡി ഇനിയും ബാക്കിയാണല്ലോ. ഇനിയെന്നാ 6പായ്ക്ക് ഒക്കെ വിട്ടിട്ട് മൊത്തത്തില്‍‌ ഒരു പായ്ക്ക് ആക്കുന്നത്..?

  നിസ്സാറിക്ക

  http://kinavumkanneerum.blogspot.com/

 7. ഈ പോസ്റ്റിന്റ്റെ ആദ്യം വന്ന ഫീഡില്‍ ബെര്‍ളിയുടെ സിക്സ് പായ്ക്ക് മസിലിന്റെ ഫോട്ടോ കണ്ടിരുന്നു എന്നാണോര്‍മ്മ.എന്തായിരുന്നു ആ മസില് !(പക്ഷെ പോസ്റ്റ് പൂര്‍ണമായി ഓപ്പണ്‍ ആകുന്നില്ലായിരുന്നു).അത് മാറ്റിയതെന്തേ? എളിമ,എളിമ… തന്നെ?

 8. ബേര്‍ ളിച്ചായോ….സത്യം പറയ്…. ഈ സിക്സ് പാക്ക് നമ്പര്‍ ഒക്കെ പേടിച്ചിട്ടല്ലേ? ആരാ ഭീഷണിപ്പെടുത്തിയത് അച്ചായനെ?

Leave a Reply

Your email address will not be published. Required fields are marked *