വെറുതെ അല്ല മാപ്പ്

കാലു തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചതുപോലെ സങ്കീര്‍ണ്ണവും സമ്മിശ്രപ്രതികരണജനകവുമായിരുന്നു പീതാംബരക്കുറുപ്പ് എംപിയോട് ക്ഷമിച്ച് പരാതി പിന്‍വലിച്ച ശ്വേത മേനോന്റെ നടപടി. എന്നാല്‍, ആ മനസ്സിന്റെ വിശാലതയുടെ വാതില്‍ കൊട്ടിയടച്ചുകൊണ്ടാണ് കുറുപ്പുസാര്‍ താന്‍ ഇന്നലെ ചോദിച്ച മാപ്പിന്റെ നിര്‍വചനം ഇന്നു നല്‍കിയിരിക്കുന്നത്. മാപ്പു ചോദിച്ചത് തെറ്റു ചെയ്തതുകൊണ്ടല്ലെന്നും പരിപാടിയുടെ സംഘാടകന്‍ എന്ന നിലയ്ക്കു മാത്രമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ശ്വേതയെ പിടിച്ചതിനാണ് അദ്ദേഹം മാപ്പുചോദിച്ചതെന്നു തെറ്റിദ്ധരിച്ച എല്ലാവര്‍ക്കും ഈ വിശദീകരണം പ്രധാനപ്പെട്ടതാണ്. ശ്വേതയെ ആരൊക്കെയോ പിടിച്ചിട്ടുണ്ട്, അത് അദ്ദേഹമല്ല. അജ്ഞാതരായ ആ പിടുത്തക്കാര്‍ക്കെതിരെ ശ്വേതയ്ക്കു പരാതിയുമില്ല. പരാതി പിന്‍വലിക്കാന്‍ ഉപദേശം നല്‍കിയ ഗുരുജി ഗുല്‍സാഹേബ് ശ്വേത മേനോന് ശാന്തി പകരട്ടെ എന്നാശംസിക്കുന്നു.

ശ്വേത മേനോന്‍ പരാതി പിന്‍വലിച്ചത് വലിയ അക്രമായാണ് പലരും കാണുന്നത്. ശ്വേത പരാതി പിന്‍വലിച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ നാലോ അഞ്ചോ ദിവസം കൊണ്ട് ശ്വേതയെ സഖാവ് ശ്വേത എന്നു വിളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പലരും. അതു പൊളിഞ്ഞു. ഈ സംഭവത്തിലൂടെ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ച എല്ലാവരെയും നിരാശപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തതാണ് പരാതി പിന്‍വലിച്ച ശ്വേതയുടെ നടപടി. ശ്വേതയുടെ പരാതി പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നു എന്ന് ആദ്യം ആരോപിച്ചവര്‍ ഇപ്പോള്‍ പറയുന്നു പരാതി പിന്‍വലിച്ചതിലൂടെ ശ്വേതയ്‌ക്കൊപ്പം നിന്ന എല്ലാവരെയും വഞ്ചിച്ചു എന്ന്. ഇതിലെ രാഷ്ട്രീയസാധ്യതകളില്‍ കണ്ണുണ്ടായിരുന്നവര്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു തോന്നുന്നതില്‍ കുറ്റം പറയാനൊക്കില്ല.

വെറും ഒരു ദിവസം പഴക്കമുള്ള സംഭവത്തില്‍ ശ്വേതയുടെ പരാതി തികച്ചും വ്യക്തിപരമാണ്. ആ പരാതിക്കു പരിഹാരമുണ്ടാകാതെ തന്നെ ശ്വേത അതു പിന്‍വലിച്ചു. ആരൊക്കെയോ ശ്വേതയുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നതില്‍ വ്യക്തിപരമായി ഒരു സ്ത്രീക്ക് തോന്നുന്ന അപമാനം അല്ലാതെ മറ്റൊരു ഘടകങ്ങളുമില്ല. എന്നാല്‍ മറുവശത്ത് ശക്തമായ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി ഉണ്ടായിരുന്നു എന്നതുകൊണ്ട് പരാതിയോടുള്ള സമീപനത്തിലും സ്ത്രീയുടെ അഭിമാനത്തെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടില്‍പ്പോലും രാഷ്ട്രീയം കലര്‍ന്നു. ശ്വേത അപമാനിക്കപ്പെട്ടോ ഇല്ലയോ എന്നത് അപ്രസക്തമാവുകയും സിപിഎം ഇതുകൊണ്ട് രാഷ്ട്രീയമുതലെടുപ്പ് നടത്തുമോ, പീതാംബരക്കുറുപ്പിനു കൊല്ലം സീറ്റ് നഷ്ടപ്പെടുമോ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഗൂഢാലോചന നടത്തിയോ തുടങ്ങിയ വിഷയങ്ങള്‍ അതിപ്രസക്തമാവുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം വയസ്സുമുതലുള്ള ശ്വേതയുടെ ജീവചരിത്രം പരിശോധിക്കുകയും വളരെ ഉത്തരവാദിത്വത്തോടെ തന്നെ അവര്‍ ഒരു വേശ്യയാണെന്നു സ്ഥാപിക്കാന്‍ പരിശ്രമിക്കുകയും ചെയ്തത് കണ്ടതാണ്. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്വേതയുടെ കോലം കത്തിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ശ്വേത പരാതിയില്‍ ഉറച്ചു നിന്നാല്‍ കൂടുതല്‍ അപമാനം സഹിക്കേണ്ടി വരും എന്ന സൂചന തന്നെയാണ് അതിലൊക്കെ ഉള്ളത്.

തന്നെ അപമാനിച്ചത് പീതാംബരക്കുറുപ്പാണോ എന്നുറപ്പില്ലാത്തതിനാലോ പീതാംബരക്കുറുപ്പ് മാപ്പു പറഞ്ഞത് തന്നെ അപമാനിച്ചതിനുള്ള മാപ്പാണെന്നു തെറ്റിദ്ധരിച്ചോ പണ്ടാരം അവസാനിക്കട്ടെ എന്നു വിചാരിച്ചോ ആവാം ശ്വേത പരാതി പിന്‍വലിച്ചത്. പിന്നെ ഗുരുജി ഗുല്‍സാഹേബിന്റെ സ്പിരിച്വല്‍ ഗൈഡന്‍സും ഉണ്ടല്ലോ. എന്തായാലും ശ്വേത പരാതി പിന്‍വലിച്ചതിനു നന്ദി പറഞ്ഞ പീതാംബരക്കുറുപ്പ് മാപ്പു ചോദിച്ചത് വള്ളംകളിയുടെ സംഘാടകന്‍ എന്ന നിലയ്ക്കാണ് എന്നതു വ്യക്തമാക്കിയ നിലയ്ക്ക് അവിടെ ശ്വേതയെ പിടിച്ച യഥാര്‍ഥ പിടുത്തക്കാര്‍ക്ക് സമാധാനിക്കാം. ആള്‍ക്കൂട്ടത്തില്‍ പെണ്ണുങ്ങളെ പിടിക്കുന്ന പൗരുഷത്തിന് ഊറ്റം കുറയില്ല. ഭയങ്കര ബോള്‍ഡായ ശ്വേതയ്ക്കു പോലും പരാതിയില്‍ ഉറച്ചു നില്‍ക്കാനായില്ല എന്നിരിക്കെ അത്രയ്‌ക്കൊന്നും ബോള്‍ഡല്ലാത്ത സാധാരണസ്ത്രീകള്‍ പരാതിപ്പെടാനേ പോകാതിരിക്കുന്നതാണ് നല്ലത് എന്നതാണ് ഈ സംഭവങ്ങളുടെ ഗുണപാഠം. അത്തരത്തില്‍ ഒരു പരാതി ഉന്നയിച്ചാല്‍ പരാതിയില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കാന്‍ പ്രബുദ്ധസമൂഹം കന്യാചര്‍മം വരെ പരിശോധിക്കുമെന്നതും മനസ്സില്‍ വയ്ക്കണം. പിന്നെ, എല്ലാവരെയും പ്രസിന്ധിഘട്ടങ്ങളില്‍ സഹായിക്കാന്‍ ഗുരുജി ഗുല്‍സാഹേബ് കാണത്തില്ലല്ലോ.

കുറിപ്പ് (കുറുപ്പ് അല്ല): പീതാംബരക്കുറുപ്പിനെ തെറ്റിദ്ധരിച്ചു എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ശ്വേത പരാതി പിന്‍വലിച്ചതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അത് നേരാണെങ്കില്‍ പരമസാത്വികനായ ഒരു പൊതുപ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും അതിന് അവസരമുണ്ടാക്കുകയും ചെയ്ത ശ്വേത കുറുപ്പ് സാറിനോടും കോണ്‍ഗ്രസുകാരോടും കേരളസമൂഹത്തോടും മാപ്പു പറയണം എന്നാവശ്യപ്പെടാവുന്നതാണ്. ശ്വേതയ്‌ക്കെതിരേ ഒരു അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്യാം.

63 thoughts on “വെറുതെ അല്ല മാപ്പ്”

  1. ഇറ്റലിയുടെ മാപ്പിന് പകരം .. ചൈനയുടെ മാപ്പ് ആണെല്ലോ ..

 1. എന്നെയെങ്ങാനും ആയിരുന്നെങ്കിൽ ഞാൻ അങ്ങ് ഒലത്തിയേനെ എന്നൊരു ഗീർവാണം കുശുമ്പിൽ പൊതിഞ്ഞു വിട്ടു കളിക്കുകയാണ് പല ഫീമയിൽ ആക്ടിവിസ്ടുകളും…

  ദീപാവലി കഴിഞ്ഞു… ഇനിയെങ്കിലും പൊയ്ക്കൂടെ ??

 2. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസുകാർ കോണ്ടം കത്തിക്കാൻ തുടങ്ങിയതായിരുന്നു

 3. അച്ചായാൻ പീടാംബരം എഴുതി തകർക്കുകയാണല്ലോ .. അച്ചായന് കുറുപ്പിനോട് അസൂയയാണല്ലേ ….

 4. //അത്തരത്തില്‍ ഒരു പരാതി ഉന്നയിച്ചാല്‍ പരാതിയില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കാന്‍ പ്രബുദ്ധസമൂഹം കന്യാചര്‍മം വരെ പരിശോധിക്കുമെന്നതും മനസ്സില്‍ വയ്ക്കണം. //
  കൊള്ളാം… പൂര്‍ണമായി യോജിക്കുന്നു… പ്രബുദ്ധരാണത്രേ.. പ്രബുദ്ധര്‍

 5. ആര്‍ക്കൊക്കെ നിരാശ ഉണ്ടായാലും,കുറുപ്പ് മാപ്പുപറഞ്ഞതും ,ശ്വേത അത് സ്വീകരിച്ചതും നന്നായി.അല്ലെങ്കില്‍ സംരക്ഷിക്കുകയാണെന്ന വ്യാജേന അടുത്തുകൂടിയ സംസ്കാരസമ്പന്നര്‍ ആവശ്യം കഴിയുമ്പോള്‍ അവരെ ചുമ്മാ വലിച്ചെറിയുന്നത് കാണേണ്ടി വന്നേനെ. (ഏറ്റവും ദു:ഖിതന്‍ വി.എസ്.ആയിരിയ്ക്കും. ശിഷ്ട കാലം ഉന്‍മേഷകരമാക്കാന്‍ ലഭിച്ച അവസരമാണ് നഷ്ടപ്പെട്ടത്)

 6. കുറുപ്പ് സാര്‍ ശ്വേതയോട് ‘സംഘാടകനെന്ന നിലയില്‍‍‌’ മാപ്പ് ചോദിച്ച കൂട്ടത്തില്‍ തെറ്റിദ്ധാരണയുടെ പേരില്‍‌ തനിക്ക് വരുത്തിവച്ച അപമാനത്തിന് മുന്‍കൂറായി മാപ്പ് കൊടുത്തിട്ടുണ്ടാകും.അങ്ങനെയെങ്കില്‍ ജന്മനാ അഹിംസാവാദികളും ലോകനന്മയ്ക്കായി ജന്മം ഉഴിഞ്ഞുവച്ചവരുമായ കോണ്‍ഗ്രസ്സുകാര്‍ തങ്ങളെക്കൊണ്ട് കോലം കത്തിപ്പിച്ചതിന് ശ്വേതയ്ക്ക് മാപ്പ് കൊടുത്തിരിക്കാനും മതി.കിട്ടിയ മാപ്പിന്റെ ഒരു പങ്ക് ശ്വേത അച്ചുമ്മാനു അയച്ചുകൊടുത്താല്‍ എല്ലാം കോംപ്ലിമെന്റ്സാക്കാവുന്നതേയുള്ളൂ.

  കാള പെറ്റു എന്ന് കേള്‍ക്കേണ്ട താമസം കയറുമെടുത്തോടിയ മാധ്യമങ്ങളും ആക്ടിവിസ്റ്റുകളും ആരുടെ കയ്യില്‍ നിന്ന് മാപ്പ് വാങ്ങിക്കും അഥവാ ആര്‍ക്കൊക്കെ മാപ്പ് കൊടുക്കും എന്ന് തീര്‍പ്പാക്കിയാല്‍ അടുത്ത ‘വിവാദത്തിന്’ തിരികൊളുത്താമായിരുന്നു.

 7. എന്താണ് ഇവിടെ നടക്കുന്നത് എന്ന് ഒരു പിടിയും ഇല്ല. ആകെ കൂടി ഒരു കണ്ഫ്യുഷൻ, ഒരാൾ പരാതി കൊടുക്കുന്നു പിന്നീടു പിൻ‌വലിക്കുന്നു, മറ്റൊരാൾ മാപ്പ് പറയുന്നു പിന്നെ കോപ്പിലെ വർത്തമാനം പറയുന്നു.
  നടന്നു എന്നു പറയുന്ന “കൈപ്രയോഗം” അല്ലാതെ വള്ളം കളിയിൽ ആരാണ് വിജയിച്ചത് എന്ന് എത്ര പേർക്ക് അറിയാം ..?
  പ്രസിഡണ്ട്‌ ൻറെ പേര് കളയാൻ വേണ്ടി മാത്രം ഒരു കളി.

  1. ഞാന്‍ വായിച്ചിടത്തോളം കുറുപ്പ് ആദ്യം പറഞ്ഞ മാപ്പ് സ്വെതക്ക് വിഷമം ഉണ്ടായതിനാല്‍ ഒരു സംഘാടകന്‍ എന്ന നിലയില്‍ പറഞ്ഞതായിരുന്നു. അത് വളരെ വ്യക്തമായി തന്നെ പല പത്രങ്ങളിലും എഴുതിയിരുന്നു.

 8. രാഷ്ട്രീയ മുതലെടുപ്പും, മാധ്യമ വിചാരണയും നടന്നു എന്നത് സ്പഷ്ടമാണ് ബെര്ളീ.

  താങ്കൾ ഓർക്കുന്നോ ഒരാഴ്ച്ചമുന്പ് കൊല്ലത്ത് ഒരു വീട്ടമ്മക്കുനേരെ നടന്ന അക്രമം. സ്വന്തം വീടിന്റെ മുമ്പിൽ ഇരുന്നു മദ്യപിച്ചതിനെ ചോദ്യം ചെയ്ത വീട്ടമ്മയെ ഒരുസംഘം വീരപുരുഷന്മാർ ചേർന്ന് ചവിട്ടി വീഴ്ത്തി, നഗ്നയാക്കി നാട്ടുകാര്ക്ക് മുൻപിലൂടെ വലിച്ചിഴച്ചത്. എത്ര രാഷ്ട്രീയക്കാർ/സംഘടനകൾ/മാധ്യമങ്ങൾ അത് ഏറ്റുപിടിച്ചു? എത്ര ബുദ്ധിജീവികൾ അത് ചര്ച്ച ചെയ്തു?

  ശ്വേത സംഭവത്തിൽ 48 മണിക്കൂറിനകം 3 പോസ്ടിട്ട ജനപക്ഷ അപൊസ്റ്റലൻ ബെര്ളിപോലും ഈ സംഭവം അറിഞ്ഞതായി ഭാവിച്ചില്ല.
  അപ്പോൾ കുറ്റം രാഷ്ട്രീയക്കരുടെയോ,മാധ്യമങ്ങളുടെയോ,മുതലെടുപ്പുകാരുടെയോ മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെതും ആണ് സുഹൃത്തേ. എത്ര ക്ഷീരമുണ്ടായിട്ടും കാര്യമില്ല, കൊതുകുകളായ നമുക്ക് വേണ്ടത് ചോര തന്നെയാണ്.

  note :
  ബെര്ളിയുടെ ബ്ലോഗിൽ താങ്കള്ക്ക് ഇഷ്ടമുള്ളത് എഴുതിക്കോളൂ. ഞാൻകണ്ട ഒരു വിരോധാഭാസത്തെപറ്റി പറഞ്ഞു എന്ന് മാത്രം.

  1. very true, ‘ചാനല്‍ ക്യാമറകളും പത്രറിപ്പോര്‍ട്ടര്‍മാരും ഫേസ്ബുക്ക് ഷെയറുകളുമില്ലാത്ത പ്രതിഷേധങ്ങള്‍ക്ക് അവരുടെ പട്ടി പോവും’ എന്നു ചിലരെ പറ്റി എഴുത്യ ബെര്‍ലി യും അത് തന്നെ ചെയ്തു എന്ന് മാത്രം.

   സ്വന്തം വീടിന്റെ മുമ്പിൽ ഇരുന്നു മദ്യപിച്ചതിനെ ചോദ്യം ചെയ്ത വീട്ടമ്മയെ ഒരുസംഘം വീരപുരുഷന്മാർ ചേർന്ന് ചവിട്ടി വീഴ്ത്തി, നഗ്നയാക്കി നാട്ടുകാര്ക്ക് മുൻപിലൂടെ വലിച്ചിഴച്ചത് ഈ ശ്വേതാ സംഭാവതെക്കാലും പ്രതിഷേധാര്‍ഹം ആണ്, എന്നാലും ഒരു മാധ്യമത്തില്‍ പോലും ആ സംഭവത്തെ പറ്റി രണ്ടാമതൊരു വാര്‍ത്ത കണ്ടില്ല!

   1. കൊങ്കിരസ് ആയിട്ടും അണ്ണാച്ചിക് ഇതുവരെ ഗൂഗിൾ ചെയ്യാൻ അറിയില്ലേ?
    ഗൂഗിൾ ‘കൊല്ലത്ത് നഗ്നയാക്കി ‘ പാസ്റ്റ് വീക്ക്‌
    സാമ്പിൾ ചർച്ച http://www.sangeethasangamam.com/t5837p410-topic
    കോങ്കിരസ്സുകാരുടെ വീമ്പ് http://www.mangalam.com/ipad/print-edition/keralam/114257
    ന്യൂസ്‌ http://www.janmabhumidaily.com/jnb/News/151109
    എനീം വേണാ ചൈനാക്കാരാ …!!! ………………?

    1. have you finished drinking beer drinkbeer? ബിയര്‍ കുടി ഒക്കെ നിര്‍ത്തി ഇപ്പോള്‍ അതിലും കൂടിയ ഇനം ആണോ ഉപയോഗിക്കുന്നതു?

     അങ്ങിനെ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും വളു വളു കേള്‍ക്കാന്‍ പറ്റിയതില്‍ സന്തോഷം!

   2. @disqus_40H9AuI7RL:disqus

    have you finished drinking beer drinkbeer? ബിയര്‍ കുടി ഒക്കെ നിര്‍ത്തി ഇപ്പോള്‍ അതിലും കൂടിയ ഇനം ആണോ ഉപയോഗിക്കുന്നതു?

    അങ്ങിനെ കുറെ നാളുകള്‍ക്കു ശേഷം വീണ്ടും വളു വളു!

  2. അങ്ങിനെ പറയരുത്.

   നമ്മൾ വായനക്കാർക്ക് ഇഷ്ടമുള്ളത് മാത്രമേ ബെർളി ഇവിടെ എഴുതുവാൻ പാടുള്ളൂ എന്ന് പറയണം പ്ലീസ്..

  3. ഒരു ചെറിയ വ്യത്യാസം മാത്രം ഷെബിൻ… അന്ന് അത് ചെയ്തത് നാട് ഭരിക്കുന്ന, ഒരു constituency യിലെ ജനങ്ങളെ മൊത്തം പ്രതിനിധീകരിക്കുന്ന നമ്മുടെ നികുതി പണം കൈകാര്യം ചെയ്യാൻ അധികാരം ഉള്ള, പൊതു സമൂഹം നേതാവായി മാതൃക ആക്കേണ്ട ആരുമല്ലായിരുന്നു.

   1. @Ambakkadan:disqus & whatisthereinmyname

    പൊതുവഴിയിൽ ആരെങ്കിലും അപ്പിയിട്ടാലും ‘അത് മോശമായിപ്പോയി’ എന്ന് പറയുന്നതിന് മുൻപ് അത് ചെയ്തയാൾ ഏതുപാർട്ടിക്കാരൻ ആണെന്ന് നോക്കുന്ന നിങ്ങളാണ് മക്കളെ മലയാളത്തിന്റെ പുണ്യം

  4. ഈ സമയം ബെര്ളിയുടെ അയ്യപ്പന്റ അമ്മ നൈയ്യ്പ്പം ചുട്ടു എന്ന പോസ്റ്റ്‌ ഓര്മ വരുന്നു

  5. യെവൻ യെവുടുന്നു വരുന്നഡേയ്‌.. കോളനിയിൽ കള്ള് കുടിച്ച് പായലുകൾ അലമ്പുണ്ടാക്കുന്ന മാതിരിയാണോ മാഡത്തിന്റെ സ്വന്തം അടുക്കളപണിക്കാരുകൾ ചെയ്യണത് ? അങ്ങ് ഇറ്റലിയാരുന്നെ നീയൊക്കെ വെവരമറിഞ്ഞെനേം… ങ്ങാ..

  6. പെണ്‍വിഷയം നമുക്ക് ഹരമാണ്. അത് നടിയാനെങ്കിൽ പിന്നെ ബഹുകേമം. ഈ ദൌർബല്യം ചുഷണം ചെയ്യുന്ന മാധ്യമ സമുഹം ചുറ്റും. നാം പുരോഗമിക്കുകയാണ്.

   പിഞ്ചു കുഞ്ഞിനെ നിഷ്ടുരമായി കൊന്ന നാമടങ്ങുന്ന സമുഹം എന്താനിഷ്ടപെടുന്നതെന്ന് അറിഞ്ഞുകൊണ്ടാണ് മാധ്യമങ്ങൾ നമുക്ക് വിളംബിതരുന്നത്.

   സ്വേതക്ക് വേണ്ടി ബുദ്ധിജീവികൾ തലപൊക്കിത്തുടങ്ങി…നാം പുരോഗമിക്കുകയാണ്..

 9. അപ്പൊ എല്ലാരും കൂടി അക്കച്ചിയെ വീണ്ടും ഊ….ച്ചു.. അല്ലെ.(ഉപദേശിച്ചു എന്നാ ഉദ്ദേശിച്ചേ)

 10. മാപ്പ് ….മാപ്പ് …. എനിക്കും വേണം ഒരു മ്യാപ്പ് .

 11. പട്ടിണിയും ദാരിദ്ര്യവും യുദ്ധവും അതുപോലെയുള്ള പൊതുവായ ഭീഷണികളുമില്ലാത്ത എല്ലാ സമൂഹങ്ങളും വിവാദങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്. മാധ്യമ സ്വാധീനവും രാഷ്ട്രീയ ബോധവും ഏറെ ഉള്ള സമൂഹം എന്ന നിലയ്ക്ക് മലയാളികളുടെ വിവാദ താല്‍പ്പര്യങ്ങള്‍ക്കും ഒരു രാഷ്ട്രീയ ചായ്‌വ് ഉണ്ടെന്നു മാത്രമേ ഉള്ളൂ.
  Courtesy : Berly thomas @ aksharalokam
  We forget Aksa in a day..like we forget saumya, those kids and mother killed by father..we keep forgetting those who needs to remebered ..Lets keep following this pimps political ,religious and movie stars…

 12. Do you have plan to appoint kalimannu lady as Moderator for approving the comments?Vallathangu support cheyyunnathu kondu chodichata.There is a limit for everything.mattavalde terminate cheythu vazhiyadharamakkalle

 13. കുണ്ടി പിടിച്ചവരും പിടി കിട്ടിയവരും എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കിയ സ്ഥിതിക്ക് ഇവിടെ പിന്നെ ആർക്കാണ് പ്രശ്നം?പിടിച്ചു,അല്ല ഞെക്കി, അല്ല തടവി അതല്ല ജാക്കി വെച്ചു എന്ന കാര്യത്തിൽ തന്നെ ഉറപ്പില്ലാത്തപ്പോൾ , ബെർളി ഇതേ വിഷയത്തിൽ ഇങ്ങിനെ തുടരൻ പോസ്റ്റുകൾ ഇട്ടു വെറുപ്പിക്കുന്നത് സ്വയം തോൽപിക്കുവാൻ ആണോ?രണ്ടായിരം പോസ്റ്റുകൾ എന്ന നാഴിക കല്ല്‌ നവംബറിൽ എത്തിപിടിക്കണം എന്ന് കരുതി ആകെ മൊത്തം വൃതികെടാക്കേണ്ട കാര്യമുണ്ടോ?മലയാളത്തിലെ ഏറ്റവും ജനസമ്മതിയുള്ള ബ്ലോഗ്‌ എന്ന് നെറ്റിക്ക് ഒട്ടിച്ചു വെച്ച സ്ഥിതിക്ക്,ആ പ്രഖ്യാപനത്തോട് കുറച്ചു കൂറ് പുലർത്തണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

  ദാറ്റ്സ് ഓൾ യുവർ ഓണർ!

 14. കുറുപ്പ് ചെയ്യാത്ത കാര്യമാണെങ്കിൽ ശ്വേതക്കെതിരെ ഒരു മാനനഷ്ടക്കേസ് ഫയൽ ചെയ്യട്ടെ… അല്ലാതെ വെല്യ വാചകമടിച്ചു ആരും പുണ്യാത്മാവാകണ്ട… വീണ്ടും ഇതു പുകയുന്ന കാണാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല, പക്ഷെ അയാളത് ചെയ്യില്ല…
  എന്തായാലും കരുണാകരന്റെ ശിഷ്യനു കുശാഗ്ര ബുദ്ധിക്കു കുറവു കാണില്ലല്ലോ… സത്യത്തിൽ കുറുപ്പ് ഒന്നും ചെയ്തില്ലായിരുന്നു എങ്കിൽ അയാൾ ഏതറ്റം വരെയും പോയേനെ.. ഇതൊക്കെ കാണു്ന്നവരെന്താ ഊളൻമാരാണോ?

  ശ്വേതയുടെ മേൽ അതുപോലെ മാനസിക സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. സിനിമയിൽ ബോൾഡ് ആയ റോൾ ചെയ്യുന്നതുപോലെ അല്ല, ഇന്ത്യയിലെ ശക്തമായ ഒരു രാഷ്ട്രീയ പാർട്ടിയെ എതിർത്ത് ജീവിക്കുക എന്നത്. അവരിപ്പോൾ ഒരു കുടുംബിനിയും അമ്മയും കൂടി ആണ്. രാഷ്ട്രീയക്കാരുടെ പകപോക്കൽ വ്യക്തിപരമായാൽ ഉണ്ടാവുന്ന നഷ്ടം ശ്വേതക്കു മാത്രമായിരിക്കും. കുടുംബത്തെ ഓർത്ത് പണ്ടാരം എങ്ങനെയെങ്കിലും ഒന്നൊഴിവാകട്ടെ എന്നേ ശ്വേത കരുതിക്കാണൂ.

  എന്തെങ്കിലും സംഭവിച്ചാൽ ഒഴിവാക്കിക്കൂടായിരുന്നോ എന്നേ കൂടെ നിൽക്കുന്നവർ പോലും ശ്വേതയോട് ചോദിക്കൂ… സ്ത്രീകൾ എന്നും അഡ്ജസ്റ്റ് ചെയ്യേണ്ടവർ ആണല്ലോ… ഏതു ചൊറിഞ്ഞ കേസ് നോക്കിയാലും ഒരു സ്ത്രീയും കാണാം പ്രതികളുടെ കൂട്ടത്തിൽ. ബിന്ദു കൃഷ്ണയെ ഒക്കെ സമ്മതിക്കണം… നല്ല വർഗബോധം.

  കേരളത്തിലെ മൊത്തം സ്ത്രീകളുടെയും മാനത്തിന്റെ കുത്തകാവകാശം എടുത്തിരിക്കുന്ന അച്യുതാനന്ദൻ ഉദ്ദേശിച്ച രാഷ്ട്രീയ മുതലെടുപ്പ് നടന്നില്ല – അതാണ്‌ അങ്ങേരുടെ കലിപ്പിനു കാരണം…

  4 വയസുള്ള അക്സ ക്കു വോട്ടവകാശമില്ല, സെലിബ്രിറ്റി അല്ല, പ്രതികൾക്ക് രാഷ്ട്രീയവുമില്ല. പിന്നെ എന്ത് പൊളിറ്റിക്കൽ-മീഡിയ ഇന്റെറെസ്റ്റ് ???

  എന്തായിരുന്നു 2 ദിവസത്തേ ആഘോഷം. ഒരു സ്ത്രീയെ സ്വസ്ഥമായി ഒന്നു ജീവിക്കാൻ ആരും സമ്മതിക്കില്ലല്ലോ.
  ശ്വേത – കുറുപ്പ് വിഷയത്തിൽ എഴുതിയ പോസ്റ്റ്‌ മനപ്പൂർവം പബ്ലിഷ് ചെയ്യാത്തതാണ്‌ … എല്ലാവരും കൂടി കടിച്ചു കീറുന്നുണ്ടല്ലോ. നമ്മളുംകൂടെ എന്തിന്?
  വിഷയം അവസാനിപ്പിക്കാൻ ആ സ്ത്രീ കാണിച്ച മാന്യതയെപ്പോലും ബാലാൽസംഗം ചെയ്യുന്നത് കണ്ടപ്പോൾ ഇത്രയും എഴുതി അത്രമാത്രം… അല്ലെങ്കിലും ഇതൊക്കെ പറയാൻ നമ്മളൊക്കെ ആര്?
  വല്ല പൂവിനെയൊ പൂമ്പാറ്റയേയോ ഒക്കെ കുറിച്ച് കവിത എഴുതാമെന്നല്ലതെ…
  മൈ… മൈ… മൈനാക പർവതം … ഹല്ലാ പിന്നെ.

 15. പരാതിക്കും പിൻവലിക്കലിനിടയിലും ആയി കിട്ടിയ രണ്ടു ദിവസം കൊണ്ട് ഏറ്റവുമധികം ഗുണമുണ്ടായത് ആർക്കാണ് എന്ന് പിണറായി വിജയൻ തിയറി വെച്ച് നോക്കിയാൽ മനസ്സിലാകുന്നത്‌ സംസ്ഥാനത്തെ ടിവി ചാനലുകൾക്കാണ് എന്നാണ്. സൂചിക്കുഴയിലൂടെ പോലും ക്യാമറ കടത്തി കാര്യങ്ങൾ പിടിച്ചെടുക്കുന്ന ഒരുത്തനും കിട്ടിയില്ല കാര്യങ്ങൾ വ്യക്തമായി സ്ഥാപിച്ചെടുക്കാൻ കഴിയുന്ന ദൃശ്യങ്ങൾ. അതെങ്ങനാ, കാര്യങ്ങൾ വ്യക്തമായാൽ അങ്ങനെയെങ്കിൽ ഇങ്ങനെ എന്ന തരത്തിൽ ചർച്ചയും ലൈവ് ഷോയും സംഘടിപ്പിക്കാൻ പറ്റുമോ, അല്ലെ? മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കാര്യത്തിലും സംഭവിച്ചത് ഇതൊക്കെ തന്നെ…

 16. ശ്വേത മാഡം , ഇത് കേരളമാണേ…മാഡം മലയാളികളെ വല്ലാതെ അങ്ങ് under estimate ചെയ്തു എന്ന് തോന്നുന്നു

  ഒരു ആവേശത്തിന് പരാതി കൊടുത്തു ,, ഊടുപാടും തെറി വരുന്നു എന്ന് മനസിലായപ്പം nice ആയിട്ട് ഊരാന് നോക്കിയപ്പം പണി പാളി

  ചേച്ചി വിചാരിച്ചെ , പണ്ട് സലിംകുമാര് പറഞ്ഞപോലെ
  “‘ ഈ വിഷയത്തില് പ്രതികരിച്ച കേരള പോലീസിനും , നല്ലവരായ നാട്ടുകാര്ക്കും എന്റെയും കുടുംബത്തിന്റെയും പേരില് നന്ദി രേഖപെടുതിക്കൊള്ളുന്നു , ആ ഇനി എല്ലാരും പിരിഞ്ഞു പോകൂ'”,
  എന്ന് പറഞ്ഞു സംഗതി അങ്ങ് തീര്ക്കാം എന്നാണു

  ഹഹ , പണി തുടങ്ങിയിട്ടേ ഉള്ളു
  പ്ര: നേതാവ് ഇന്ന് തന്നെ പറഞ്ഞു , എന്ത് കൊണ്ട് പരാതി പിന്വലിച്ചു എന്ന് നടി വ്യക്തമാക്കണം എന്ന്

  പോരാഞ്ഞു ഇപ്പം ടീവിയില് DGP പറയുന്ന കേട്ടു , അങ്ങനെ ചുമ്മാ പറഞ്ഞാല് ഒന്നും case തീരത്തില്ല , അതിനു എന്തൊകെയോ നടപടികൾ ഉണ്ടെന്നു,

 17. പരാതി പിനവലിക്കുവാൻ സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ് കൊടുകാം എന്ന വാഗ്ദാനവും കൂടി ഉണ്ടായിരുന്നു എന്നൊരു പരസ്യമായ രഹസ്യവും അണിയറയിൽ കേൾക്കുന്നു.ഗുരുജി ഇതിനൊരു പുകമറ മാത്രം ശിഷ്യരെ!

 18. പരാതി പിൻവലിച്ചത് വലിയ അക്രമം ആയിപ്പോയി.പിൻവലിച്ച പരാതി വീണ്ടും നല്കി എന്നെ പോലെയുള്ളവർക്ക് ടി വി വാർത്ത‍ കാണുവാൻ ഉള്ള ആവേശം കെടാതെ സൂക്ഷിക്കുവാൻ സഹായിക്കണം എന്ന് മാഡത്തിനോട് അപേക്ഷിക്കുന്നു..അല്ലെങ്കിൽ അടുത്ത ഒരു പീഡാനം വരുന്നത് വരെയെങ്കിലും ഈ പരാതി പിൻവലിക്കരുത്.പ്ലീസ്..

 19. സത്യം പറഞ്ഞാൽ പഴേത് പോലെ പിതൃ വാത്സല്യം കാണിക്കാൻ തന്നിപ്പോൾ ഭയമാവുകയാണ്. പിതൃ വാൽസല്യമാണെന്ന് കാണിക്കുന്നത് നമ്മക്കറിയാമെന്ന് വച്ചാലും, വൽസലിക്കുന്നവർക്ക് അത് മനസ്സിലായില്ലെങ്കിൽ ഞാനെന്തു ചെയ്യും?

  1. ആദ്യം ഈ കൊച്ചു കുട്ടിയുടെ ഫോട്ടോ എടുത്ത് മാറ്റ് . കാണുന്നവർ ഭയങ്കര നിഷ്കളങ്കൻ ആണെന്ന് ആദ്യമേ തന്നെ തെറ്റിദ്ദരിക്കുന്നു

   1. താങ്കളുടെ ഫോട്ടോ കണ്ടപ്പോൾ ഏതോ ഭീകരൻ ആണെന്ന് ഞാനും ആദ്യം തെറ്റിദ്ധരിച്ചു. സോറി ട്ടോ, ഇത്രേം പാവമായിരുന്നു എന്ന് ഞാനറിഞ്ഞില്ല

  2. പ്രായപൂര്‍ത്തി ആകാത്തവര്‍ ഇവിടെ വരരുത് എന്ന് അറിയ്ല്ലേ, കുഞ്ഞേ.

 20. “””അപ്പോളും പറഞ്ഞില്ലേ ബ്ലോഗണ്ടാ ബ്ലോഗണ്ടാന്ന്
  ബെര്ളി , ബ്ലോഗണ്ടാ ബ്ലോഗണ്ടാന്ന്……””””
  ഇതിപ്പോ ഇച്ചായൻ വെറും ശശിയല്ല , ഡബിൾ ശശിയായി…..

 21. “കൈപ്രയോഗം” ഇല്ലാതെ പരിപാടി ഗംഭീരമാക്കാൻ ഇനിയെങ്കിലും സംഘാടകർ ശ്രദ്ധിക്കുക….!

 22. ഒരു പെണ്ണൊരുമ്പെട്ടാൽ ആരെയും പൂട്ടിക്കാം. കുറേ പെങ്കോന്തന്മാർ ഉണ്ടാവും പിന്നാലെ!! അവസാനം DYFI ‘ശശി’യായി!!

 23. ഹിഹിഹി. അപ്പൊ എല്ലാം കോമ്പ്ലിമെന്റ്സ് ആക്കിയല്ലോ, ഇനി ബെർലിചായനും വിഷയം വിട്ടു പിടിക്കണം.

 24. കുട്ടികളെയും സ്ത്രീകളെയും നേർക്കുള്ള അതിക്രമങ്ങൾ കേരളത്തിന്റെ സാംസ്കാരീക പ്രബുദ്ധതയുടെയും സാക്ഷരതയുടെയും ജീവിത നിലവാരത്തിന്റെയും നേർക്ക്‌ കൊഞ്ഞനം കുത്തുന്നു.ഇരകളെ നാം സ്വീകരിക്കുന്നത് ഇരുണ്ട കാലഘട്ടത്തിന്റെ മാനസീക അവസ്ഥയോട്‌ കൂടിയാണ്. സ്ത്രീ ശാക്തീ കരണ ത്തെയും മറ്റും ഘോര ഘോരം പ്രസംഗി ക്കുന്ന രാഷ്ട്രീയ പാർടികൾ വരെ പ്രതി സ്വന്തം നേതാവാണ്‌ എന്ന് കാണുമ്പോൾ ഇരയെ കോലം കത്തിച്ചും തെറി വിളിച്ചും ഭീഷണി പെടുത്തിയും അടുക്കളയിലേക്കു തള്ളുമ്പോൾ നാമെല്ലാം നാണിച്ചു തല താഴ്ത്തുക …

 25. ഇതിലും വലുതൊന്നുമല്ലല്ലോ ശ്വേതാ മേനോന് അനുഭവിക്കേണ്ടി വന്നത്? ഈ വീഡിയോ കണ്ട ശേഷം ആണ് മാപ്പ് കൊടുത്തത് എന്നും പറയപ്പെടുന്നു

  http://www.youtube.com/watch?v=mUogfnue_PM

  1. പെറ്റമ്മ കേട്ടാൽ പൊറുക്കൂല്ല . കേട്ടിട്ട് ..

 26. ആട് പട്ടിയാകുന്ന രസതന്ത്രം മലയാളി ആദ്യമല്ലല്ലൊ കാണുന്നത് !….
  ഒരു കാര്യം അഭിനന്തനാർഹാമാണ് , ഒരു വലിയ ജനകൂട്ടത്ത്തിൽ ഒരു പുരുഷ ഹസ്തം സ്ത്രീ-തലോദരിയെ തപ്പിതിരയുന്നത് പകര്ത്തിയ ‘മാധ്യമ- കര്‍മഭലാനുഭവമുക്തി’ ഗംഭീരമാണ്.

 27. ഈ ഗുരുജി ഗുല്ഗുലാതി ആരാ … വാത്സ്യായ ശിഷ്യൻ ആണോ ..?

 28. Rumors are spreading that she got
  a solid assurance of national award in this regard for withdrawing the
  complaint, in the name of the role in ‘Ozhimuri’. Also the superstar who
  involved in this compromise has an eye on Kollam loksabha seat, and he is a pet for some big guns in KPCC.

  എന്തരോ.. എന്തോ..

  1. ഒഴിമുറി ഇറങ്ങിയിട്ട് രണ്ടു കൊല്ലമായി ഉവ്വാ… ഇനി അതിന് എന്തോന്ന് അവാർഡ്‌?

 29. ശ്വേതയുടെ സഹപ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനും ആയ ‘ശ്രീ കലാഭവൻ മണി’ എന്തുകൊണ്ട് ഈ സംഭവത്തിൽ പ്രതികരിച്ചില്ല? സംഭവ സ്ഥലത്ത് ശ്രീമതി. ശേതയുടെ കൂടെ തന്നെ ഉണ്ടായിരുന്ന മണിയുടെ സാക്ഷ്യം ഇവിടെ വളരെ പ്രാധാന്യം അർഹിക്കുന്നു. ഒരു പക്ഷെ സത്യം പറഞ്ഞാൽ അത് തന്റെ സഹപ്രവർത്തകയെയും ഇടതുപക്ഷത്തെയും വേദനിപ്പിച്ചേക്കാം എന്നു കരുതിയാകാം.

 30. ഇ ചേച്ചി കൊടുത്ത മാപ്പിൽ ഇടകൊച്ചി എവിടായിട്ടു വരും?

 31. പി.ജെ. കുര്യൻ, കുഞ്ഞാലികുട്ടി, ഉണ്ണിത്താൻ, കുറുപ്പ – ഇതു പോലുള്ള മുന്നാം കിട ആൾക്കാരെ തെരഞ്ഞെടുത്ത് അയക്കുന്ന പീറകൽക്കു അവരുടെ അമ്മ പെങ്ങന്മാരെ ഈ നാറികൾ കൈവെക്കുമ്പൊലെ മനസിലാകു .

 32. വേദിയിലേക്ക് ആനയിച്ചത് അരയില്‍ പിടിച്ച്; ഇരുന്നത് കയ്യില്‍ പിടിച്ചും; മൊഴി ഇവിടെ …

 33. “”ശ്വേത പരാതി പിന്‍വലിച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്””

  മാധ്യമങ്ങള്‍ അച്യുതാനന്ദനോട് ചോദിക്കുന്ന വീഡിയോ കണ്ടവരാരും അങ്ങനെ പറയില്ല. എല്ലാം ശ്വേതയോട് തന്നെ ചോദിയ്ക്കാന്‍ ആണ് അച്യുതാനന്ദന്‍ പറഞ്ഞത് . മാധ്യമങ്ങള്‍ ആടിനെ എങ്ങനെ പട്ടിയാക്കി അവതരിപ്പിക്കും എന്നുള്ളതിന് ഉള്ള വേറൊരു ഉദാഹരണം. പിന്നെ എല്ലായിടത്തും ഒരു ചുവന്ന വട്ടം ഇടുന്നത് ഒരു ശീലം ആകിയിട്ടുന്ദ്. വാര്‍ത്ത‍ വായിക്കുന്ന പെണ്‍കുട്ടിയുടെ നെഞ്ചത്തും രണ്ടു ചുവന്ന വട്ടം എട്ടു അവിടെ എന്തോ അവിഹിതം ഉണ്ട് എന്ന് കാണിക്കുന്ന പോലെ അരോചകം ആയ മാധ്യമ പ്രവര്‍ത്തനം. ശെരിയായ തെളിവ് ഉണ്ടെങ്കില്‍ കാണിക്കുക (കാണിക്കണം ), ഇല്ലെങ്ങില്‍ കാണിക്കരുത് പ്രതിബദ്ധത ഉണ്ടെന്നു പറയുന്ന ഇവര്‍.

Leave a Reply

Your email address will not be published. Required fields are marked *