വരുന്നു, ബെര്‍ളി ഫാന്‍ ക്ലബ്ബുകള്‍

പ്രിയപ്പെട്ടവരെ,

പാലായില്‍ പ്രവര്‍ത്തനമാരംഭിച്ച ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്‍ അഞ്ചു സോള്‍മേറ്റുകളെ ഇതുവരെ സംഘടിപ്പിച്ചു കഴിഞ്ഞു. ഓരോ മാസവും ഒന്നു വീതമായാണെങ്കിലും,ശ്രദ്ധേയമായ രീതിയില്‍ ചില കേസുകെട്ടുകള്‍ വളഞ്ഞുവരുന്നു എന്നത് ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

ഭാരവാഹികളില്ലാതെ ,ഒരു സ്വതന്ത്ര ആശയത്തിന് സ്ത്രീമനസ്സുകളില്‍ തങ്ങി നില്‍ക്കാനാകുമെങ്കിലും,ബെര്‍ളി തോമസ് അത്ര വളര്‍ന്നു എന്നു കരുതുന്നില്ല. അതിനാല്‍ ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്റെ സംഘാടകത്വത്തില്‍ നിന്നും പ്രവര്‍ത്തകര്‍ക്ക് വിട്ടുനില്‍ക്കാനുമാകുന്നില്ല. ഈ പരിമിതി മറികടക്കാന്‍ ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്‍ എന്ന നന്മനിറഞ്ഞ ആശയത്തെ മുരടിപ്പിക്കാതെ വളര്‍ത്തിയെടുക്കാനായി… മറ്റൊരാശയംകൂടി വികസിപ്പിച്ചെടുക്കുകയാണ്.-
 ബെര്‍ളി ഫാന്‍ ക്ലബ്ബുകള്‍ !

പ്രാദേശിക ഫാന്‍ ക്ലബ്ബുകള്‍

ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്റെ‍ വശീകരണരീതികളെയും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളേയും സാമ്പത്തികമായി സഹായിക്കാനും, ശില്‍പ്പശാലകള്‍ക്ക് സംഘാടകരെ കണ്ടെത്താനുമായി പ്രാദേശിക ഫാന്‍ ക്ലബ്ബുകള്‍ രൂപികരിക്കാന്‍ ഉദ്ദേശിക്കുന്നു. കള്ളുഷാപ്പുകളും വാറ്റുകേന്ദ്രങ്ങളും രാക്കിളിക്കൂടുകളും കേന്ദ്രമാക്കി രൂപികരിക്കപ്പെടുന്ന ഫാന്‍ ക്ലബ്ബുകളിലൂടെ സ്ത്രീസമൂഹത്തില്‍ ബെര്‍ളിസാറിനെ പരിചയപ്പെടുത്താനും,മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ബെര്‍ളിസാറിനുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നതോടൊപ്പം ബെര്‍ളി സാറിനെ ശക്തമായി പ്രചരിപ്പിക്കാനുമാകും.

ഫാന്‍ ക്ലബ്ബുകളില്‍ ഭാരവാഹികള്‍ ഉണ്ടാകുമെന്നതിനാലും,ആര്‍ക്കുംഫാന്‍ ക്ലബ്ബ് രൂപികരിക്കാമെന്നതിനാലും, പ്രവര്‍ത്തനം പ്രാദേശികമായി നടത്തമെന്നതിനാലും ഒരു അധികാര കേന്ദ്രീകരണത്തിന്റെ ഇടം ഉണ്ടാകുന്നില്ല. ഏഴ് പെണ്ണുങ്ങള്‍ കൂടിയാല്‍ ആര്‍ക്കും ഫാന്‍ രൂപികരിക്കാം. ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ക്ലബ്ബുകള്‍ക്ക് ഫാന്‍ ക്ലബ്ബിന്റെ ഭരണ ഘടനയും,പ്രവര്‍ത്തന ചട്ടക്കൂടും സ്വീകരിക്കാം. ബെര്‍ളി തോമസ് ഫാന്‍സ് അസോസിയേഷന്റെ അംഗീകാരം നേടാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകള്‍ ചില പൊതു നിലവാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.

1)ബ്ലോഗുകള്‍ക്ക് വിട

നിലവിലുള്ള ബ്ലോഗേഴ്സ് ആണ് ഫാന്‍ ക്ളബ്ബില്‍ അംഗത്വം എടുക്കുന്നതെങ്കില്‍ ആദ്യമായി ചെയ്യേണ്ടത് അവരവരുടെ ബ്ലോഗുകള്‍ ഡിലീറ്റ് ചെയ്യുക എന്നതാണ്. ഒരു കൂട്ടില്‍ ഒരു പട്ടി മതി.നിങ്ങളെല്ലാവര്‍ക്കും വേണ്ടിയാണ് ബെര്‍ളിസാര്‍ ബ്ളോഗ് ചെയ്യുന്നത് എന്നോര്‍ക്കുക. ഊണിലും ഉറക്കത്തിലും ബെര്‍ളിസാറിനെക്കുരിച്ചുള്ള ചിന്തയേ പാടുള്ളൂ.

ബെര്‍ളി സാര്‍ പോസ്റ്റ് ഇടുന്ന ദിവസങ്ങളില്‍ അഗ്രഗേറ്ററുകളില്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുക, പോസ്റ്റ് കാണിക്കാന്‍ വൈകിയാല്‍ അഗ്രിഗേറ്റര്‍ തല്ലിത്തകര്‍ക്കുക, അഗ്രിഗേറ്റര്‍ ഹാക്ക് ചെയ്ത് അതില്‍ എല്ലാ പോസ്റ്റുകളും ബെര്‍ളിസാറിന്റെ ബ്ളോഗിലേക്കു ലിങ്ക് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടത്.

എഴുത്തു നിര്‍ത്തി സന്യാസത്തിനു പോയെങ്കിലും സൂപ്പര്‍സ്റ്റാര്‍ വിശാലമനസ്കന്‍ എന്നെന്നും നമ്മുടെ ശത്രവായിരിക്കും. അദ്ദേഹത്തിന്റെ ഫാന്‍ ക്ളബ്ബുകള്‍ ഇപ്പോഴും വളരെ സജീവമാണ്. അതില്‍ നിന്ന് ആളുകളെ ഇങ്ങോട്ടുവലിക്കാന്‍ വേണ്ടി എന്തു ചെയ്യണം എന്നു ഗൗരവമായി ആലോചിക്കണം.

2)സ്വന്തം പേര് പ്രചരിപ്പിക്കരുത്

ഫാന്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് ബ്ലോഗ് പാടില്ല എന്നു പറഞ്ഞല്ലോ. എന്നാല്‍ അതുകൊണ്ട് മാത്രമായില്ല. ബ്ലോഗ് ഇല്ലാതായാലും ബ്ലോഗര്‍ ഇല്ലാതാവുന്നില്ല. അതും കൂടി സംഭവിച്ചെങ്കിലേ സഥാര്‍ത്ഥ ഫാനാവൂ. ഉദാഹരണത്തിന് ഇഞ്ചിപ്പെണ്ണ് എന്ന ബ്ലോഗര്‍ തന്റെ ബ്ലോഗ് ഡിലീറ്റ് ചെയ്ത് ബെര്‍ളി ഫാന്‍ ക്ളബ്ബില്‍ അംഗമാകുന്നു എന്നു കരുതുക. എന്ത് കാര്യം ? ഇഞ്ചിപ്പെണ്ണ് എന്ന പേരു നിലനില്‍ക്കുന്നിടത്തോളം അവരുടെ ബ്ലോഗ് ഉണ്ടോ ഇല്ലയോ എന്നത് ആളുകള്‍ നോക്കാറില്ല. സോ, ഇഞ്ചിപ്പെണ്ണ് ഇല്ലതാവണം. അതുകൊണ്ട് ആ പേര് ഉപേക്ഷിച്ച്, ജിജിയെന്നോ ഷിജിയെന്നോ ജിന്‍സിയെന്നോ ഒക്കെയുള്ള യഥാര്‍ത്ഥ പേര് സ്വീകരിച്ച് ഒരു ഫുള്‍ടൈം ബെര്‍ളി ഭക്തയാകണം.

3)വൈവിദ്ധ്യം ഉറപ്പുവരുത്തണം

അനുദിനം വായനക്കാര്‍ കുറഞ്ഞുവരുന്ന ബെര്‍ളിസാറിന്റെ ബ്ലോഗിലെ പോസ്റ്റുകളില്‍ വൈവിധ്യം ഉറപ്പുവരുത്തുക എന്നത് ഈ ഫാന്‍ ക്ലബ്ബുകളുടെ ചുമതലയായിരിക്കും. ബ്ലോഗ് ചെയ്യുന്നില്ലാത്ത ഈ പ്രതിഭാശാലികള്‍ അവരുടെ ബുദ്ധിയും ചിന്തയും ഭാവനയും അതിനാണ് ഉപയോഗിക്കേണ്ടത്. എന്നും പുതിയ പുതിയ ആശയങ്ങള്‍ ബെര്‍ളി സാറിന് പങ്കുവയ്‍ക്കണം. പോസ്റ്റായിട്ടു തന്നെ എഴുതി സാറിനയച്ചുകൊടുക്കാം. സാറത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചുകൊള്ളും. ഡെയ്‍ലി അഞ്ച് പോസ്റ്റെങ്കിലും ഇട്ടില്ലെങ്കില്‍ സാറിന്റെ എവിടെയോ എന്തോ ഒരുതരം കടിയാണ്.

ഫാന്‍ ക്ലബ്ബ് സംഘാടക ഓഫീസ്

ഈ ഫാന്‍ ക്ലബ്ബിന് തുടക്കത്തില്‍ ഒരു താത്ക്കാലിക ഓഫീസും,പാര്‍ട്ട്റ്റൈംഓഫീസ് വനിതാസെക്രട്ടറിയും,ബ്രോഡ് ബാന്‍ഡ് നെറ്റ് കണക്ഷനുള്ള കംബ്യൂട്ടറും,ഒരു ടെലിഫോണും ഉണ്ടായിരിക്കുന്നതാണ്.ക്ലബ്ബില്‍ അംഗങ്ങളാകുന്ന ഫീമെയില്‍ ഫാനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണ സമിതിയും,സാങ്കേതിക വിദഗ്ദരുടെ ഒരു പാനലും, പരിശീലന സംഘവും,ഒരു പാര്‍ട്ട്റ്റൈം നിയമോപദേശകയും കൂടി ഫാന്‍ ക്ലബ്ബിന്‍ ഉണ്ടായാല്‍ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള സ്ത്രീകള്‍ക്കും ഈ ക്ലബ്ബിന്റെ സേവനം പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

0 thoughts on “വരുന്നു, ബെര്‍ളി ഫാന്‍ ക്ലബ്ബുകള്‍”

 1. ബർ..ർ..ർ..ളി…. സാ‍ാ‍ാർ..ർ.ർ

  ഇത് ഫീമെയിൽസ് നു മാത്രമായി ഉള്ളതാണോ? ആണേൽ അതിലെ ഏക ആൺ സാന്നിധ്യമായി എന്നെ കൂടി ഉൾപ്പെടുത്തു. ‘ടെക്കനിക്കൽ സപ്പോർട്ട്‘ ആണു ഫീൽഡ്! അത് മനസ്സിൽ കണ്ട്.. ഞാനത് ചെയ്തു.!

  ചെയ്തു സാർ, ചെയ്തു!! ഞാൻ എന്റെ ബ്ലോഗ് ഡിലീറ്റ് ചെയ്തു. പോട്ട് പുല്ല്!

  സാറ് പറഞ്ഞപോലെ, ഒരു കൂട്ടിൽ ഒരു പട്ടി മതി!

  ഇനിയെനിക്ക്, സാറ് ക്ലബ്ബിന്റെ ബൈലോയിൽ പറയുന്നതുപോലെ ഊണിലും ഉറക്കത്തിലും സാറിന്റെ ചിന്തമാത്രേ ണ്ടാവൂ! അത് മാത്രമല്ല, ഞാൻ ഇത്രകാലവും സന്ധ്യാനാമം ജപിച്ചത്:

  “രാമ രാമ രാമ രാമ….കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ…
  ഹരേ രാമ ഹരേ രാമാ, രാമ രാമ ഹരേ ഹരേ..” എന്നാണു.

  അയ്യേ.. ഇറ്റ് ഈസ് എബ്‌സൊല്യൂട്ട്‌ലി ഒബ്‌സൊലേറ്റ്!!!

  ഇനി,

  “ബർള്ളി ബർള്ളി ബർള്ളി ബർള്ളി…. തോമ തോമ തോമ തോമ..
  ഹലോ ബർള്ളി, ഹലോ ബർള്ളി… ബർള്ളി ബർള്ളി ഹലോ ഹലോ!“

  എന്നാക്കി മാറ്റാൻ തീരുമാനിച്ചു.

  ഇഞ്ചിപ്പെണ്ണ് പേരുമാറ്റുമേന്ന് എനിക്കറിയില്ല. ബട്ട്, ഞാൻ എന്റെ ബ്ലോഗിന്റെ പേരു ‘അഭിലാഷങ്ങൾ’ എന്നതിനു പകരം, ബർളി ഫാൻ ക്ലബ്ബിൽ ചേരുന്നത് പ്രമാണിച്ച് ‘അന്ത്യാഭിലാഷങ്ങൾ’ എന്നാക്കി മാറ്റാനും തീരുമാനിച്ചു.

  പിന്നെ, സാർ, ഒരു ഉപകാരം ചെയ്യണം. ഫാൻ ക്ല്ലബ്ബിന്റെ പുതിയ കെട്ടിടത്തിൽ സാങ്കേതിക വിദഗ്ദ്ധരുടെ പാനലിന്റെ ഹെഡ്ഡായി എന്നെ നിയമിക്കണം! പ്ലീസ്. എനിക്ക് മൈക്രോസ്‌കോപ്പിന്റെ ‘വേഡ്’, എക്സൽ, പവർപോയിന്റ് എന്നീ വൻ സോഫ്റ്റ്വയറുകൾ യൂസ് ചെയ്യാനറിയാം. പിന്നെ, പാർട്ട് ടൈം വനിതാ സെക്രട്ടറിയുടെ കാര്യം പറഞ്ഞല്ലോ, അവരുടെ ചെയറിന്റെ തൊട്ടടുത്ത് തന്നെ എനിക്കുള്ള ഫുൾടൈം കേബിൻ പണിയണം. എന്നാലേ ജോബ് സാറ്റിസ്‌ഫാക്ഷ്ൻ കിട്ടൂ, സാർ!

  പിന്നെ ഇന്ന് മുതൽ ഞാൻ ടൂഷന് പോകാൻ തുടങ്ങി.

  ‘ഡിപ്ലോമ ഇൻ അഗ്രിഗേറ്റർ ഹാക്കിങ്ങ്!‘

  ഫീസ് അല്പം കൂടുതലാണ്. എന്നാലും വേണ്ടൂല്ല..

  ബർള്ളി സാർ കീ…..
  ഫാൻ ക്ലബ്ബ് കീ….. 🙂

 2. ഒരു കൂട്ടിൽ ഒരു പട്ടി മതി!
  :-))

 3. ബെര്‍ളി സാര്‍ പോസ്റ്റ് ഇടുന്ന ദിവസങ്ങളില്‍ അഗ്രഗേറ്ററുകളില്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുക
  ——————-
  ഒവ്വ! എങ്കീ പിന്നെ ഉറക്കം എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുമല്ലോടേ കൂവേ?

 4. ഒവ്വ്… ഒവ്വേയ്…. പറയാനൊരു ബെര്‍ലിച്ചനും,
  കേള്‍ക്കാന്‍ ഞങ്ങളും…
  പെറ്റ തള്ള സഹിക്കൂല്ല..
  (ആരും കേള്‍ക്കാതെ പറയട്ടെ : ക്ഷ പിടിച്ചൂട്ടോ.. അശേഷം അസൂയ ണ്ട് ന്ന്‍ അങ്ങട്ട് കൂട്ടിക്കോ..)

 5. “സോ, ഇഞ്ചിപ്പെണ്ണ് ഇല്ലതാവണം. അതുകൊണ്ട് ആ പേര് ഉപേക്ഷിച്ച്, ജിജിയെന്നോ ഷിജിയെന്നോ ജിന്‍സിയെന്നോ ഒക്കെയുള്ള യഥാര്‍ത്ഥ പേര് സ്വീകരിച്ച് ഒരു ഫുള്‍ടൈം ബെര്‍ളി ഭക്തയാകണം”.

  entammo !!! berli saaaaaaaaaaaaaaaar… :)… ithilum bhedam prakash kaarattinodu manmohan singhinu vote cheyyan parayanathalle !!!

 6. മലയാളിയുടെ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളില്‍ ബെര്‍ളിസാറിനുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്ന ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് അവസരം ലഭിക്കുന്നതോടൊപ്പം ബെര്‍ളി സാറിനെ ശക്തമായി പ്രചരിപ്പിക്കാനുമാകും.

  avasana vachakam “praharikkanum avum”, ennu vayichotte.

  (entay fond illayima manasilakoo)

 7. വാക്കുകള്‍ കൊണ്ടിങ്ങനെ മേഡേണ്‍ ചിത്രം വരച്ചാല്‍, ചിത്രകാരന്മാര്‍ എന്തു ചെയ്യും ബെര്‍ളി….

 8. അഭിലാഷങ്ങളെ അസോസിയേഷന്റെ സംസ്ഥാനപ്രസിഡന്റായി നിയമിച്ചിരിക്കുന്നു.

  കനലിനറെ അഗ്രഹം നടക്കുമാറാകട്ടെ.

  നട്ടപിരാന്താ, ആ ഐഡി മാറ്റുന്നതാണ് നല്ലത്. ഒരു ബ്ളോഗില്‍ ഒരു നട്ടപിരാന്തന്‍ മതി. തല്‍ക്കാലം ഞാനുണ്ടല്ലോ ഇവിടെ..

 9. ഇങ്ങേരു 2 ഉം കല്പിച്ചു ഇറങ്ങിയെക്കുവ അല്ലെ
  പെണ്ണുങ്ങള്‍ എല്ലാം കൂടെ പിടിച്ചു പഞ്ഞിക്കിടാതെ
  നോക്കണേ ….

 10. എടാ… കൊടും ദുഷ്ടാ… ബൂലോഗപാതകി.. ബെര്‍ളി…,,,
  ഒരു ദിവസം മുഴുവനിരുന്ന് തയ്യ്യറാക്കിയ പോസ്റ്റ് ചിത്രകാരന്റെ, അറിവോ സമ്മതമോ കൂടാതെ നീ കോപ്പി പേസ്റ്റി ബൂലോകത്തെ കോപ്പിറെയ്റ്റ് നിയമങ്ങളെ കാറ്റില്‍ പറത്തിയിരിക്കുന്നു.
  ഇതിനെതിരെ ഒരു കരിവാരം ആചരിക്കാന്‍ ചിത്രകാരന്‍ അമേരിക്കയില്‍ നിന്നും ഇഞ്ചി ഇറക്കുമതി ചെയ്യും സൂക്ഷിച്ചോ ! 🙂

 11. ദൈവമേ, ചിത്രകാരന്‍ !
  ദൈവമേ ഇഞ്ചി !!
  ദൈവമേ അമേരിക്ക !!

  എന്‍ച്ചു മുല്ലണം !! (പേടിച്ചിട്ടാ)

 12. ബെര്‍ളിയേ കലക്കി.അന്നന്നത്തേക്ക് വേണ്ടത് ബ്ലോഗില്‍ നിന്നു തന്നെ കിട്ടുന്നുണ്ടല്ലേ… 🙂

 13. വനിതാ സെക്രട്ടറിയുടെ മറ്റേ സൈഡിലുള്ള (ഛെ അവിടല്ല) ക്യൂബ്‌ എനിക്കു തരണേ.. ഞാനുമൊരു പാര്‍ട്ടൈം ‘ഫക്തനാ’..

  കലക്കി!

 14. ഞാന്‍ ഈ അസോസിശേഷന്
  സകല പിന്തുണയും പ്രഖ്യാപിക്കുന്നു,
  പാലായുടെ മാണിക്യം
  ബെര്‍ളി മഹാരാജന്‍ നീളാള്‍ വാഴട്ടെ

 15. ഹും ! ആരവിടെ !! പരിവാരങ്ങളൊക്കെ റെഡിയല്ലേ !
  വനിതാ സെക്രട്ടറിമാര്‍ എവിടെ ?
  നൃത്തം തുടങ്ങട്ടെ !

 16. ഹോ ഭാഗ്യം.

  ക്ലബ്ബിങ്ങ് ആണോ ഉദ്ദേശിച്ചത് ബര്‍ളീ?

  ഓ.ടി.
  ‌അഭി..

  1.ചെയ്തു സാർ, ചെയ്തു!! ഞാൻ എന്റെ ബ്ലോഗ് ഡിലീറ്റ് ചെയ്തു. പോട്ട് പുല്ല്!
  2.ഞാൻ എന്റെ ബ്ലോഗിന്റെ പേരു ‘അഭിലാഷങ്ങൾ’ എന്നതിനു പകരം, ബർളി ഫാൻ ക്ലബ്ബിൽ ചേരുന്നത് പ്രമാണിച്ച് ‘അന്ത്യാഭിലാഷങ്ങൾ’ എന്നാക്കി മാറ്റാനും തീരുമാനിച്ചു.

  ഡേ അഭിലാഷേ..
  ഡിലീറ്റ് ചെയ്ത ബ്ലോഗിന്റെ പേരിനി എന്തിനാടേ നീ മാറ്റുന്നത്?!
  🙂
  ചുമരൊണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ..

 17. ആരടാ അസോസിയേഷ‌ന്റെ സംസ്ഥനപ്രസിഡന്റിനെ ചോദ്യം ചെയ്യുന്നത്..?

  ഹരിയണ്ണാ, ആണ്ണാ…, ക്ലബ്ബ് അണ്ണനെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുമേ..

  ഞാനൊരു ഉത്തരവിറക്കിയാലുണ്ടല്ലോ… ങാ..!!

  പിന്നെ ചോദ്യത്തിനുത്തരം പറയാം:

  ബ്ലോഗ് അല്ല ഉദ്ധേശിച്ചത് ബ്ലോഗര്‍ നേം ആണു. കാരണം,

  ബൈലോയിലെ ആര്‍ട്ടിക്കിള്‍ 1 സെക്ഷന്‍ (2) അനുസരിച്ച്,

  “ഈവണ്‍ദോ എ ബ്ലോഗര്‍ ഹാസ് ഡിലീറ്റഡ് ഹിസ് ഓര്‍ ഹെര്‍ ബ്ലോഗ്, ……..”

  ഏശ്ശ്….. അല്ലേ വേണ്ട, ഇംഗ്ലീഷ് വേണ്ട, എനിക്കൊഴികെ ആര്‍ക്കും മനസ്സിലാവൂല്ല….

  അതായത്, വകുപ്പ് 1 ചട്ടം (2) അനുസരിച്ച്, ‘സ്വന്തം പേര് പ്രചരിപ്പിക്കരുത്‘ എന്ന് പ്രത്യക നിയമം കണ്ടില്ലേ? അതില്‍ പറയുന്ന ഇമ്പോര്‍ട്ടന്റ് പോയിന്റ് എന്താന്ന് വച്ചാ,

  “ബ്ലോഗ് ഇല്ലാതായാലും ബ്ലോഗര്‍ ഇല്ലാതാവുന്നില്ല.“

  സോ, ബ്ലോഗ് ഡിലീറ്റ് ചെയ്താലും ‘അഭിലാഷങ്ങള്‍’ എന്ന ബ്ലോഗര്‍ നെയിം യൂസരുത് എന്ന് ബെര്‍ളി സാ‍ാര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടല്ലോ. അതോണ്ട് മാറ്റിയതാ.. !

  ബെര്‍ള്ളി സാര്‍, നമ്മക്ക് അടുത്ത മീറ്റിങ്ങില്‍ വകുപ്പും ചട്ടവും ഒക്കെ ഒന്ന് പരിഷ്കരിക്കേണ്ടിയിരിക്കുന്നു. ക്ലബ്ബിന്റെ ‘ഉന്നത സ്ഥാനങ്ങളില്‍‘ ഇരിക്കുന്നവരെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ എടുക്കേണ്ട നടപടികള്‍ അടിയന്തിരമായി തീരുമാനിക്കണം. അല്ലേല്‍ അണ്ണന്മാര്‍ ഇനീം വരും. എനിക്ക് ഉത്തരം പറയാനേ നേരോണ്ടാവൂ! മറ്റ് “ടെക്ക്നിക്കല്‍ സപ്പോട്ട്” പരിപാടികളൊന്നും നടക്കില്ല.

  പിന്നെ, ക്ലബ്ബിലെ അംഗങ്ങളെ എത്രയും പെട്ടന്ന് നിയമിക്കുന്ന കാര്യം, പ്രത്യേകിച്ച്, പാര്‍ട്ട് ടൈം വനിതാ സെക്രട്ടറിയെ ഒരു ‘ഫുള്‍ടൈം സെക്രട്ടറിയാക്കുന്ന‘കാര്യം… ഒക്കെ പരിഗണിച്ചേക്കണേ… സാ‍ാ‍ാ‍ാര്‍….‘ചുവരുണ്ടങ്കിലല്ലേ സാര്‍ ചിത്രമെഴുതാന്‍ പറ്റൂ‘.. 🙂 (കടപ്പാട്: ഹരിയണ്ണന്‍)

  🙂

 18. ങൂം.. കാര്യങ്ങളൊക്കെ എനിക്ക് ഏകദേശം മനസ്സിലായി.

  ക്ളബ്ബിന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരെ ചോദ്യം ചെയ്യാനോ ഭേദ്യം ചെയ്യാനോ ഒരു കൂതറ ഫാന്‍സിനും അവകാശമുണ്ടായിരിക്കില്ല.

  ആദ്യം ബെര്‍ളി സാര്‍ ഉണ്ടായി, പിന്നെ ഭാന്‍സ് ഉണ്ടായി. പിന്നെയാണ്, ഭാന്‍സ് അസോസിയേഷന്‍ ഉണ്ടായത്. സോ, ബെര്‍ളി സാറായിരിക്കും എല്ലാത്തിന്റെയും അവസാനവാക്ക്.

 19. ഫാന്‍സ് അസോസിയേഷന്‌ എന്റെ വക ആയിരത്തൊന്നു രുഫ സംഭാവന ഫാക്സ് ആയി അയക്കുന്നു..കൈപ്പറ്റുമല്ലൊ?

 20. ഇപ്പോഴത്തെ കാലത്ത് ഫാക്സോ !!
  വളരെ ഓള്‍ഡ് പീസാണല്ലേ ??
  ജി മെയിലില്‍ അറ്റാച്ച് ചെയ്തയക്കൂ മണ്ടച്ചാരേ !!

 21. ഓരോരോ വെറളിത്തരങ്ങള്‍ …

Leave a Reply

Your email address will not be published. Required fields are marked *