ലിവറൊടിഞ്ഞ കിനാവുകള്‍ (രാഷ്ട്രീയ നോവല്‍)

ഒരേയൊരു എംഎല്‍എയുടെ ബലത്തില്‍ നാടു ഭരിക്കുന്ന ഒരു പുതുപ്പള്ളിക്കാരന്‍. ആ മന്ത്രിസഭയില്‍ വീതം വച്ചു കഴിഞ്ഞ് അവശേഷിക്കുന്ന ഒരേയൊരു മന്ത്രിക്കസേര. സാംസ്‌കാരിക, വനംവകുപ്പ് മന്ത്രിയാകാന്‍ യോഗ്യരായ ആരുമില്ലാത്തതിനാല്‍ മദാലസമായ ആ മന്ത്രിക്കേസേര ഒഴിഞ്ഞു കിടക്കുകയാണ്. ഈ മന്ത്രിക്കസേരയുമായി പത്തനാപുരംകാരനായ ഒരു യുവസുന്ദരന്‍ പ്രണയത്തിലാണ്. ഈ പത്തനാപുരംകാരന്‍ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാല്‍ എതിര്‍ക്കും, ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നില്‍ കാണും, രാത്രിയില്‍ തടാകത്തിലൂടെ ബോട്ടുയാത്ര നടത്തും, അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലുമുപരി ഈ പത്തനാപുരംകാരന്‍ ഒരു സിനിമാനടനുമാണ്.

പക്ഷെ പുതുപ്പള്ളിക്കാരന്‍ സുതാര്യതയുടെ കാര്യത്തില്‍ ഭയങ്കര കണിശക്കാരനാണ്. ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നിട്ടു കുളിക്കുകയും വരാന്ത അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്യുന്ന പ്രകൃതം. നാട്ടുകാരുടെയെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് അദ്ദേഹത്തന് ഒരു വിനോദമാണ്. പത്തനാപുരംകാരന്റെ ഭാര്യയുടെ പരാതി കേള്‍ക്കുന്ന പുതുപ്പള്ളിക്കാരന്‍ ഭാര്യയോട് എല്ലാ പ്രശ്‌നവും പരിഹരിച്ചുതരാം എന്നു പറഞ്ഞു പറ്റിക്കുന്നു. പുതുപ്പള്ളിക്കാരന്‍ പറയുന്ന വാക്ക് പാലിക്കുന്നവനല്ലെന്നു മനസ്സിലായപ്പോള്‍ പത്തനാപുരംകാരന്റെ ഭാര്യ ജനങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് എല്ലാ ദുഖങ്ങളും ഏറ്റുപറഞ്ഞു. തന്റെ സല്‍പ്പേര് നശിക്കുമെന്നുറപ്പായ പുതുപ്പള്ളിക്കാരന്‍ പെട്ടെന്ന് പത്തനാപുരംകാരനെ കയ്യൊഴിയുന്നു. ചീത്തപ്പേര് തീര്‍ത്തു വന്നാല്‍ മന്ത്രിസ്ഥാനം തരാം എന്നു പറഞ്ഞ് പുതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരനെ ഒഴിവാക്കുന്നു.

പുറത്തായ പത്തനാപുരംകാരന് ചീത്തപ്പേരുകള്‍ കൂടിക്കൂടി വന്നതേയുള്ളൂ. നാട്ടില്‍ നടക്കുന്ന സകല അലമ്പ് എടപാടുകളിലും പത്തനാപുരംകാരനും പങ്കുണ്ടെന്നു ഒരു പൂഞ്ഞാറുകാരന്‍ പറഞ്ഞു പരത്തി. മന്ത്രിക്കസേര ഉടനെയൊന്നും സ്വന്തമാവില്ല എന്നു മനസ്സിലായ പത്തനാപുരംകാരന്‍ സിനിമയിലഭിനയിക്കാന്‍ തുടങ്ങുകയാണ്. അനേകം അനേകം സിനിമകളിലൂടെ നല്ല നല്ല വേഷങ്ങള്‍ ചെയ്ത് ആറുമാസം കൊണ്ട് പത്തനാപുരംകാരന്‍ തന്റെ എല്ലാ ചീത്തപ്പേരുകളും മാറ്റിയെടുക്കുകയാണ്.

തന്റെ ജീവിതലക്ഷ്യമായ മന്ത്രിക്കസേര സ്വന്തമാക്കാനാണ് പത്തനാപുരംകാരന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സിനിമയിലഭിനയിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചത്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, പിന്നെയും പിന്നെയും ചീത്തപ്പേരുകള്‍ സമ്പാദിച്ചുകൊണ്ടിരുന്ന പുതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരനെ പാടെ അവഗണിക്കുകയാണ്. ആറുമാസം അടങ്ങിയൊതുങ്ങി ജീവിച്ചു ചീത്തപ്പേരൊക്കെ മാറ്റിയിട്ടും പത്തനാപുരംകാരനെ മന്ത്രിയാക്കാനുള്ള ലക്ഷണമൊന്നും കാണുന്നില്ല. പത്തനാപുരംകാരന്‍ താനുമായി ശത്രുതയിലായിരുന്ന അച്ഛന്റെ കാല്‍ക്കല്‍ വീണ് സഹായം തേടുന്നു. അച്ഛനും മകനും കൂടി ശ്രമിച്ചിട്ടും പുതുപ്പള്ളിക്കാരന്‍ മൈന്‍ഡ് ചെയ്യുന്നില്ല.

ഒടുവില്‍, പത്തനാപുരംകാരന്‍ പുറത്തായിട്ട് ആറുമാസം തികയുകയാണ്. ആ സമയത്തു തന്നെയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ അന്‍പതാം പിറന്നാളാഘോഷവും. അവിടെ പാര്‍ട്ടിയുടെ പിറന്നാളാഘോഷങ്ങള്‍ ഇവിടെ നിരാശയും ദുഖവും ഏകാന്തതയും. ആഘോഷം-നിരാശ, നിരാശ-ആഘോഷം, ആഘോഷം-നിരാശ. അവിടെ പുതുപ്പള്ളിക്കാരനും സംഘവും അധികാരത്തിന്റെ മത്തുപിടിച്ച് പൊട്ടിച്ചിരിക്കുമ്പോള്‍, ഇവിടെ എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് പത്തനാപുരംകാരന്‍ രാജിക്കത്തെഴുതി പിടയുകയാണ്, പിടയുകയാണ്…

പക്ഷെ, ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല… പുതുപ്പള്ളിക്കാരന്‍ പത്തനാപുരത്തേക്ക് ഓടി. പത്തനാപുരംകാരന്റെ രാജിക്കത്ത് സ്പീക്കര്‍ സ്വീകരിക്കുന്നില്ല… സ്പീക്കര്‍ കത്ത് വായിക്കുന്നു, പതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരന്റെ അച്ഛന്റെ കാലുപിടിക്കുന്നു, സ്പീക്കര്‍ കത്ത് സ്വീകരിക്കുന്നില്ല, അച്ഛന്‍ പുതുപ്പള്ളിക്കാരനോട് ക്ഷമിക്കുന്നു, സ്പീക്കര്‍ കത്ത് ചവറ്റുകൊട്ടയിലിടുന്നു, പുതുപ്പള്ളിക്കാരനും പത്തനാപുരംകാരന്റെ അച്ഛനും കെട്ടിപ്പിടിക്കുന്നു….

ഒടുവില്‍…. ആറുമാസങ്ങള്‍ക്കു ശേഷം പത്തനാപുരംകാരന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്…

കഴിഞ്ഞോ ?: കഴിഞ്ഞിട്ടില്ല… കുറെക്കഴിയുമ്പോ എല്ലാവരെയും പോലെ അവരും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. എന്നിട്ട് എട്ടുനിലയില്‍ പൊട്ടും.. എന്താ ?

62 thoughts on “ലിവറൊടിഞ്ഞ കിനാവുകള്‍ (രാഷ്ട്രീയ നോവല്‍)”

 1. താങ്കളുടെ എക്കാലത്തെയും രചനകൾ വെച്ചു നോക്കുമ്പോൾ ഇത് സൂപ്പർ …….

  ഇത് എങ്ങനെ സാധിക്കുന്നു ??

 2. കഴിഞ്ഞോ ?: കഴിഞ്ഞിട്ടില്ല… കുറെക്കഴിയുമ്പോ എല്ലാവരെയും പോലെ അവരും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. എന്നിട്ട് എട്ടുനിലയില്‍ പൊട്ടും.. എന്താ ?

  എന്താ അല്ലെ ….. 😀

 3. അവിടെ പാല് കാച്ചല്‍ ഇവിടെ കരിക്ക് കുടി

  അവിടെ പാല് കാച്ചല്‍ ഇവിടെ കരിക്ക് കുടി

 4. ee dashukalude kaserakali live aai kanich rating kootunna channel vesyakalum ath kandu koritharikkan anikalum baaki konthanmarum.. enth konathile naada uvve ithu

 5. ഈ ഇടയായി ബെര്‍ലി ദേശീയ/ആന്തര്‍ ദേശീയ യാത്രകള്‍ ഒന്നും ബിമാനത്തില്‍ നടത്താറീല്ലേ? ഇടക്ക് ഇടക്ക് അതു വഴി ഒക്കെ പോകണം കേട്ടോ?!

 6. ധാര്‍മികതയുടെ പേരില്‍ ഒരാളെ മന്ത്രിക്കസേരയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ “ഇപ്പോഴത്തെ“ മുഖ്യമന്ത്രിക്ക് എന്തവകാശം?

  btw, ലാഭേച്ഛയില്ലാതെ ജനങ്ങളെ സേവിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഒരച്ഛനെയും മകനെയും ഇങ്ങനെ മാറ്റി നിര്‍ത്തുന്നത് അനീതിയല്ലേ?

  1. ധാർമികതയുടെ പേരില് ആരെയെങ്കിലും മാറ്റിനിർത്താൻ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് മാത്രമേ അവകാശമുള്ളൂ.

   ധാർമികതയുടെ പേരില് എത്രയോ പേരെ അദ്ദേഹം മാറ്റി നിർത്തിക്കഴിഞ്ഞു. സരിത,സലിംരാജ്,ജിക്കു,ജോപ്പൻ, കോപ്പൻ അങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര ആള്ക്കാരെ….

 7. പക്ഷെ,
  ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല… പുതുപ്പള്ളിക്കാരന്‍ പതിവുപോലെ ഞായറാഴ്ച കുർബാന കാണാൻ
  പുതുപ്പള്ളിയിലേക്ക് തന്നെ പോയി. രാജിക്കത്ത്
  മടിയിൽ വച്ച് അച്ഛൻ പെരുന്നക്കും കൊട്ടരക്കരക്കും ഷട്ടിൽ അടിച്ചു നടന്നു. അറിയാതെ മടിയിൽ നിന്ന് പുറത്തുചാടി
  കത്ത് സ്പീക്കറുടെ കയ്യിൽ കിട്ടിയാലോ എന്ന് പേടിച്ചു പാളയം ഭാഗം യാത്രയിൽ നിന്നും ഇനി
  ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഒഴിവാക്കുന്നു.
  ചാനൽ വഴി അച്ഛനും സിൽബന്ധികളും മകനും സസ്പെന്സ് കൂട്ടുന്നു (അല്ലെങ്കിൽ പൊട്ടൻ
  കളിക്കുന്നു). സീരിയൽ ആന്റിമാരും അമ്മായിമാരും പാളയം മുതൽ കിഴക്കേകോട്ട വരെ കുലുക്കി
  ചവിട്ടി പ്രകടനം നടത്തുന്നു. അറ്റകൈക്ക് പതിനാറു
  കളരിക്കാശാൻ പെരുന്ന ദേശത്തിനധിപൻ സര്വ്വശ്രീമാൻ കേരളം സ്വിച്ചിട്ടു നിര്ത്തും എന്ന്
  വച്ച് കീച്ചുന്നു. അതിനു എരിവും പുളിയും ചേര്ക്കാൻ വർക്കലനിന്നു ചില വാമൊഴികൾ വരുന്നു.
  എല്ലാത്തിനും മേലെ പൂഞ്ഞാറിൽ നിന്നുള്ള ഉണ്ടയില്ലാവെടികൾ ദിവസം അഞ്ചു നേരം കണക്കിന്
  പൊട്ടുന്നു. അങ്ങനെ ദിവസങ്ങള് കടന്നുപോകുന്നു
  ആരും അനങ്ങുന്നില്ല. ചാനലുകാർ പെട്ടിമടക്കി
  അടുത്ത കേസ് പിടിച്ചു പോകുന്നു. അച്ഛനും മകനും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ണിം
  ണിം പോയ അണ്ണാൻ പോലെ താടിക്ക് കൈകൊടുത്തു ഇരിക്കുന്നു. അവസാനം അച്ഛന്‍ പുതുപ്പള്ളിക്കാരനോട് “ക്ഷമിക്കുന്നു”,
  മടിയിലിരിക്കുന്ന കത്ത് എടുത്തു ചവറ്റുകൊട്ടയിലിടുന്നു,
  അച്ഛനും മകനും വീട്ടില് പോകുന്നു. ഒടുവില്‍…. രണ്ടര വർഷത്തിന് ശേഷം പത്തനാപുരംകാരന്‍ വീണ്ടും ഇലക്ഷനിൽ നില്ക്കുന്നു,
  തോല്ക്കുന്നു. മൊത്തം കഴപ്പ് തീരുന്നു.

  1. വീണ്ടും ഇലക്ഷനിൽ നില്ക്കുന്നു,
   തോല്ക്കുന്നു. മൊത്തം കഴപ്പ് തീരുന്നു.

   അങ്ങനെയല്ല ദാ ഇങ്ങനെ :

   വീണ്ടും ഇലക്ഷനിൽ നില്ക്കുന്നു,
   തോല്ക്കുന്നു. പിന്നെ തോറ്റതിന്റെ കഴപ്പു തീര്ക്കാൻ പാവം പൊതുജനത്തിന്റെ നെഞ്ചിൽ കേറിയിരുന്നു പൊങ്കാലയിടും. പാര കിട്ടിയാൽ അടുത്ത ചാൻസിൽ അത് ആരുടെയെങ്കിലും ആസനത്തിലും കേറ്റും

  1. റേപ്പ് നടന്നു എന്ന് പറയപ്പെടുന്നു. പുള്ളി സിനിമാനടൻ ആയതുകൊണ്ട് മലയാളം സിനിമയിലേതു പോലെ എല്ലാം കഴിയുമ്പോൾ പൊട്ടിക്കരയുന്ന നായികയെ മാത്രമേ പുറത്തു കാണിക്കൂ. സ്റ്റണ്ട് നടക്കുന്നുണ്ടല്ലോ. പാരകയറ്റുക, കരിങ്കൊടി കാണിക്കുക, ചീമുട്ട എറിയുക അങ്ങനെ പലതും

 8. ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നിട്ടു കുളിക്കുകയും വരാന്ത അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്യുന്ന പ്രകൃതം….കലക്കി

 9. അച്ചായോ ആ സൈഡില്‍ കാണുന്ന പരസ്യങ്ങള്‍ ഒന്ന്‍ മറ്റനേ..എല്ലാം മറ്റേ പരസ്യങ്ങളാണ്

  1. അത് ചേട്ടൻ കൂടുതലും മറ്റേത് സെർച്ച്‌ ചെയ്യുന്നതുകൊണ്ടാ…ഉദാഹരണം പറയുകയാണെങ്കിൽ , ഇപ്പൊ ചേട്ടൻ കൂടുതൽ സെർച്ച്‌ ചെയ്യുന്നത് electronics items/ online shopping / automotive ഇങ്ങനെ ഏതെങ്കിലും ആണെങ്കിൽ സൈഡിൽ വരുന്ന പരസ്യങ്ങൾ ആ ഗണത്തിൽ ഉള്ളതായിരിക്കും.

   മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ

   1. ഇതൊക്കെ സേര്‍ച്ച്‌ ചെയ്യാന്‍ ഞാന്‍ ആരോടും പറഞ്ഞില്ലല്ലോ…ഈ ഗുഗ്ഗിളിന്റെ ഒരു കാര്യം..മോനെ നിന്റെ സൈഡില്‍ ഇപ്പോഴും ആ ഇലക്ട്രോണിക്സ് തന്നെയല്ലേ വരുന്നത്..:)

  2. ഒരു പരസ്യത്തെ കുറിച്ചു പറഞ്ഞതിന് ഇത്രയും കുഴപ്പം ഉണ്ടാകുമെന്ന്‍ കരുതിയില്ല..അത് അവിടെ തന്നെ കിടക്കട്ടെ.

 10. അവിടെ താലികെട്ട് ഇവിടെ പാല് കാച്ചിൽ …അവിടെ താലികെട്ട് ഇവിടെ പാല് കാച്ചിൽ …രാഷ്ട്രീയ നാടകങ്ങളും …സിനിമ അഭിനയവും ….പിന്നെ കുറെ മുതല കണ്ണീരും …..ജനങ്ങൾ ഒക്കെ ഇപ്പൊ ന്യൂ ജനറേഷനാ …പഴയ പരിപ്പോന്നും ഇനി കേരളത്തിൽ വേവ്വൂല്ല …പൊട്ടും. എട്ടുനിലയില്‍ പൊട്ടും..

 11. എനിക്ക് തോന്നുന്നത് മന്ത്രിസ്ഥാനം കിട്ടാത്തത് കൊണ്ടൊന്നും അല്ല ഗണേഷ് രാജി വച്ചത് എന്നാണ്. ഇതുപോലെ ചീഞ്ഞു നാറി നിൽക്കുന്ന മന്ത്രിസഭയിൽ വരാൻ വട്ടുണ്ടോ. പോരാത്തതിനു ‘ നിന്നെ കൊല്ലും ഞാനും ചാകും’ എന്നും പറഞ്ഞു സകലരുടെയും നെഞ്ചത്ത്‌ കയറി ഫുൾ ഫോമിൽ നിൽക്കുകയാണ് പി സി ജോർജ്. ചിലപ്പോൾ പിള്ളേച്ചൻ സമ്മർദം ചെലുത്തിയപ്പോൾ മന്ത്രിയാക്കാൻ ഉമ്മൻ ചാണ്ടി വിളിച്ചു കാണും. അപ്പോൾ എം എൽ എ സ്ഥാനവും ഉപേക്ഷിച്ചു രക്ഷപെട്ടോടിയതായിരിക്കും.

 12. കഴിഞ്ഞോ ?: കഴിഞ്ഞിട്ടില്ല… കുറെക്കഴിയുമ്പോ എല്ലാവരെയും
  പോലെ അവരും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. എന്നിട്ട് എട്ടുനിലയില്‍
  പൊട്ടും.. എന്താ ? അതേറ്റു!!!!!

 13. പാലായിലും പൈകയിലും ഒക്കെ ഉള്ള പൌരജനങ്ങള്‍ ആകെ കണ്ടിട്ടുള്ള ഒരേയൊരു ആണ്‍ തരി ആയ ആ പൂഞ്ഞാറുകാരനെയോ, മാറാരോഗിയും, ആവശനും ആയതു കൊണ്ട് ജയിലില്‍ നിന്ന് ഇറക്കി വിട്ട ആ പാവത്തിനെയോ, ജന്മനാ സല്‍സ്വഭാവികളും പരിശുദ്ധരും ആയ പുതുപ്പള്ളിയിലെ ആ കുഞ്ഞുങ്ങളെയോ പറ്റി മേലില്‍ എന്തെങ്കിലും മിണ്ടിപോകരുത് എന്നാണ് തലയില്‍ മുണ്ട് ഇട്ടു നടക്കുന്ന കൊണ്ഗ്രസുകാരന്‍ ആയ എന്റെ സുഹൃത്ത്‌ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ മിണ്ടുന്നില്ല.

 14. ഹോ അപ്പോൾ ഇനി നമ്മിടെ മുഖ്യന് ഒരു കുടുംബ കലഹം കൂടി തീര്ക്കാനുള്ള അവസരം , ബൈ ദി ബൈ ഗണ്‍ മാന്റെ മുജ്ജന്മ സുകൃതം എന്നല്ലാണ്ട് വേറെ ഒന്നും പറയാനില്ല

 15. അടുത്ത ഇലക്ഷന് അപ്പന്റയും മകന്ടയും പോക കാണാം…

 16. ഒരു ഉളുപ്പും, ഇല്ലാതെ വര്‍ഗം ആണ് ഇന്ത്യയിലെ രക്ഷ്ട്രീയക്കാര്‍ .. നമ്മുടെ
  നിതിന്യായ വ്യവസ്ഥ അനുസരിച്ച് ..കുറ്റവാളികള്‍ രക്ഷപെട്ടാലും നിരപരാധികള്‍
  ശിഷിക്കപെടരുത്.എന്നാണു ..

  മതിയായ തെളിവുകള്‍ ഇല്ലെങ്കില്‍ കോടതി കുറ്റവാളികളെ വെറുതെ വിടുകയേ ഉള്ളു വ്യക്തവും ആധികാരികവും മായ തെളിവ് ഇല്ലാതെ സുപ്രീം കോടതി ശിക്ഷ വിധിക്കും എന്ന് കരുതുന്നില്ല ,, അങ്ങനെ ശിക്ഷിപെട്ട ആള്‍ ആണ് ബ .ക്രി പിള്ള ..

  ശിക്ഷാ കാലാവധി തീരുന്നതിനു മുന്‍പ് ജയില്‍ മോചിതന്‍ ആക്കിയതും .. ഇപ്പോയും അയാളെ ചുമന്നു ഘടക കക്ഷി ആയി പരിഗണിക്കുന്നതും .. കാണുമ്പോള്‍ ജനങ്ങള്‍ എന്ത് കരുതും എന്നതൊന്നും യി ഡി എഫ്നു വിഷയമല്ല

  യു ഡി എഫ് നെയും ഉമ്മന്‍ചാണ്ടിയെയും സംബന്ധിച്ച് ജനങ്ങളുടെ നികുതിപണം മോഷിടിച്ച പിള്ള അവരുടെ സഹ പ്രവര്‍ത്തകന്‍ ആണ്

  1. 1000 നിരപരാധികള്‍ ശിഷിക്കപെട്ടാലും ഒരു രാഷ്ട്രീയക്കരന്പോലും ശിക്ഷിപെട്ടരുതെന്നു, മാറ്റി വായിക്കാൻ അപേക്ഷ

 17. താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും(ചെന്നിത്തലകളും ) പ്രതിക്രിയാവാദികളും (ഉമ്മഞ്ചണ്ടികളും) പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ. ഒന്ന്, ബൂർഷ്വാസികളും(കേരള കോണ്ഗ്രസ് ) തക്കം പാർത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ഭരണം നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം.

 18. പുതിയ പരസ്യങ്ങള്‍ എല്ലാം ആളെ പറ്റിക്കുന്നതും രസകരമായതും ആണ് ..പ്രതേകിച്ചു ഗെയിം കളികവുന്ന പരസ്യങ്ങള്‍ ഒരു പത്തു തവണ എങ്കിലും ഞാന്‍ ക്ലികിയിട്ടുണ്ട്

  1. ഇന്നിപ്പം online dating ന്റെ പരസ്യവും കൂടെ ഒരു “ചേച്ചി” യുടെ ഫോട്ടോയും. അറിയാതെ പോലും ക്ലിക്കിയെക്കരുത് .

 19. വലിയ കുഴപ്പമില്ലാതെ ഭരിച്ചിരുന്ന ഗണേഷിനെ പുറത്താക്കാന്‍ മുന്നിട്ടു നിന്നത് തന്തപ്പിള്ള.സൂമാരന്‍ നായരുടെ സഹായത്തോടെ ക്യാബിനറ്റ് റാങ്ക് അടിച്ചെടുത്തതോടെ പുത്രനെ വീണ്ടും മന്ത്രിയാക്കണം. ഉളുപ്പില്ലാത്തവര്‍.

 20. ചിരിച് ചിരിച് ചിരിച് , പൈപ്പിലും വെള്ളൂല്ല ….. കിണറ്റിലും വെള്ളൂല്ല ……………

 21. നാട്ടില്‍ നടക്കുന്ന സകല അലമ്പ് എടപാടുകളിലും പത്തനാപുരംകാരനും പങ്കുണ്ടെന്നു ഒരു പൂഞ്ഞാറുകാരന്‍ പറഞ്ഞു പരത്തി. athu ethanu ee poonjarukaran pooooo mon….

 22. ആകെ മൊത്തം നാറിയ ഉമ്മൻ ചാണ്ടിക്ക് ഇതിൽ കൂടുതൽ ഇനി ഒന്നും നാറ്റിക്കാനും നാറുവാനും ഇല്ല.അത് കൊണ്ട് തന്നെ ഒരു നാറ്റക്കെസിനെ കൂടെ ചുമന്നാൽ അഞ്ചു കൊല്ലം സ്വസ്ഥമായി ഭരിക്കാം.അല്ലെങ്കിൽ രക്തത്തിൽ ചെമ്പും സ്വര്നവും കൂടിയ അമ്മാവനും പെരുന്നയിലെ ഗുമസ്ഥനും ചേർന്ന് ഉമ്മൻ ചാണ്ടിയെ ഒരു വഴിക്കാക്കും.

 23. എന്തൊക്കെ പറഞ്ഞാലും നട്ടെല്ലുള്ള ഒരു മന്ത്രി ആയിരുന്നു ഗണേഷ് കുമാർ. ഒരു കായിക സിനിമാ മന്ത്രിക്കു എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്യാം എന്ന് അദ്ദേഹം കുറഞ്ഞ കാലം കൊണ്ട് കാണിച്ചു തന്നു. അദ്ദേഹത്തിന്റെ സ്വകാര്യ പ്രശ്നങ്ങൾ മാറ്റി നിറുത്തിയാൽ ഒരു പെർഫെക്റ്റ്‌ മിനിസ്റ്റെർ. ഈ താഴെ കാണുന്ന പ്രകടനം പോരെ അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കാൻ ?

  http://www.youtube.com/watch?v=3pzpb87YqFE

  പിന്നെ മന്ത്രിമാര് ചെയ്യുന്ന പണി നോക്കാതെ അവരുടെ സ്വകാര്യ പ്രശ്നങ്ങള ഉയർത്തി കാണിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് പറയണ്ടല്ലോ

  1. Ganesh Kumar palarkkum nalla karyangal cheythittundu… kooduthalum streekale sahayikkkanaanu kaskshikku kooduthal thalparyam.

   1. താങ്കളോട് സ്ത്രീകള് വന്നു പറഞ്ഞോ അതോ ഗണേഷ്കുമാർ നേരിട്ട് വിളിച്ചു പറഞ്ഞോ? വായിൽ വരുന്നത് കോതക്ക് പാട്ട് ……….. അല്ലേ ?

 24. താനാനനാ താനാനനാ…..
  അച്ഛനും മോനും സകല …………..കളും കൂടി ഭരിച്ചും കൈയിട്ടൂവാരിയും വീർത്ത് വീർത്ത് പന്നികളെ പോലെയായി ഇതൊക്കെ മാറാൻ ചികിത്സിക്കുന്നതും പാവങ്ങളുടെ നികുതിപണം കൊണ്ട്.
  bloody wastelanderssssssss

 25. സമകാലിക രാഷ്ട്രീയത്തിലെ കഴിവുറ്റ മന്ത്രിമാരിൽ ഒരാൾ തന്നെ ഗണേഷ് കുമാർ
  എന്നതിൽ തർക്കമില്ല…. ഇങ്ങനെ ഒരു അപ്പനു ജനിച്ചു എന്നതാണ് അദ്ദേഹത്തിന്റെ
  ഒരേയൊരു കുറവ്…..പിന്നെ വ്യക്തി ജീവിതം ; അത് രാഷ്ട്രീയവുമായി
  കൂട്ടിക്കുഴക്കേണ്ട കാര്യമില്ല….

 26. ഒരു കൊച്ചു കുട്ടിയുടെ പ്രൊഫൈൽ പിക്ചർ വെച്ച് ….ഇതൊന്നും അത്ര ശരിയല്ല …!

  1. ഇത് പോലുള്ള കുഞ്ഞുങ്ങളാണ് വളർന്ന് പി സി ജോർജുമാരാകുന്നത് !!!

 27. അമ്മൂമ്മക്കാര്‍ എല്ലവരും ചെര്ന്നെ ബെര്ളിച്ചായന്റെ ലിവറൊടിഞ കിനാവുകള്‍ സിനിമ ആക്കുന്നു എന്നു കേള്ക്കുന്നു.നായകനായി പ്രസ്തുത നടനേയും നായികയായി സുതാര്യ കേരളത്തിന്റെ ബ്രന്ഡ് അം ബാസഡര്‍ ആയ സീരിയല്‍ നടിയേയും പരിഗണിക്കുന്നു

 28. ഉടൻ പ്രതീക്ഷിക്കുക, പാലായിൽ നിന്നുള്ള ഒരു കദന കഥ “പൂഞ്ഞാറൻ രണ്ടാമതും പഞ്ഞിക്കിട്ട ബ്ലോഗ്ഗർ” .

 29. അന്യായം അണ്ണാ അന്യായം.ഇതാണ് മാത്തുക്കുട്ടിച്ചായനെ നിര്‍ത്തിയ ഇടത്ത് നിന്നും തുടങ്ങാന്‍ വല്ലാതെ പ്രേരിപ്പിക്കരുത് എന്ന് പറയുന്നേ !! 🙂

 30. നികൃഷ്ടജീവികളെക്കാണുന്നതുപോലെ അറപ്പോടും വെറുപ്പോടെയുമായിരിക്കും ഇനിവരുന്ന തലമുറ രാഷ്ട്രീയജീവികളെ നോക്കിക്കാണുക. ഇപ്പോഴേ അതു സംഭവിച്ചുതുടങ്ങിക്കഴിഞ്ഞു…

 31. ആ പരസ്യം മാറ്റുകയും ചെയ്തു മാഷേ..

 32. face bookil comment ittu case aaya chilare Airportil irangumbol pokkiya kaaryam enikkariyaam yes you are right thirike pokumbol pokkan yathoru chansum illa

 33. അതുകൊണ്ടായിരിക്കും കൊട്ടാരക്കരയിൽ കഴിഞ്ഞ രണ്ടു തവണയും ഐഷാ പോറ്റി ജയിച്ചത്. 2006ഇൽ പിള്ള തോറ്റു 2011ഇൽ പിള്ളയുടെ നോമിനി തോറ്റു

  1. ഞാന്‍ മാന്യന്‍ ആണെന് ഉദേശിച്ചു പറഞ്ഞതല്ല .. ഞാന്‍ ഇങ്ങനെ ഇതിനു മുന്‍പ് coockies രീമൂവ് ചെയ്തു പരസ്യം കളഞ്ഞിട്ടുണ്ട് ഇപ്പൊ incognito. വിന്‍ഡോയില്‍ (shift +crtl + n) യൂസ് ചെയ്യുന്നു

   1. ചുമ്മാ പറഞ്ഞതാ എന്റെ പൊന്നു (തമ്മനം) ഷാജി ചേട്ടാ. ഷെമി

    അയാം ദി സോറി അളിയാ അയാം ദി സോറി

 34. നല്ല നയനാനന്ദകരമായ പരസ്യങ്ങളില്ലേ….. അതാണിവിടെ കവി ഉദ്ദേശിച്ചത്.

 35. ഇതൊക്കെ നല്ല പരസ്യം എന്ന ലിസ്റ്റിൽ പെടും. എനിക്ക് ഇതൊക്കെയാണ് കിട്ടുന്നത്.

  ആ രണ്ടാമത്തെ പടത്തിൽ കാണുന്ന ഒരു ഐറ്റവും ഇന്നേവരെ ഞാൻ സെർച്ച്‌ ചെയ്തിട്ടില്ല. എന്നാലും കിട്ടിയതല്ലേ കളയേണ്ട എന്നു വിചാരിച്ച് എടുത്തുവച്ചു

Leave a Reply

Your email address will not be published. Required fields are marked *