രണ്ടു ഗാനങ്ങള്‍ കൂടി

സംഘര്‍ഷഭരിതമായ ജീവിതത്തില്‍ സംഗീതമാണ് ആകെയുള്ള ഒരാശ്വാസം. രണ്ട് മലയാള ഗാനങ്ങള്‍ കൂടി ആഗോളസംഗീതപ്രേമികള്‍ക്കായി സമര്‍പ്പിക്കുന്നു. ആദ്യം ഗാനത്തിന്റെ ഒറിജിനല്‍ മലയാളം വരികള്‍, തുടര്‍ന്ന് അതിന്റെ ബെര്‍ഗ്ലിഷ് പരിഭാഷ.

ഇന്നെനിക്കു പൊട്ടു കുത്താന്‍
സന്ധ്യകൾ ചാലിച്ച സിന്ധൂരം
ഇന്നെനിക്കു കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട്‌ (ഇന്നെനി)

ഏന്റെ സ്വപ്നത്തിന്‍ എഴുനില വീട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ (എന്റെ)
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ (കണ്ണിൽ)

പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു (പൊന്നി)
പുഷ്പിതാഗ്രകൾ മന്ദാരങ്ങൽ
പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി)
ആ.ആ.ആ.ആ. (ഇന്നെനിക്കു)

ഇനി അതിന്റെ പരിഭാഷ:-

Today for me fix a bindi
evenings diluted red powder
today for me writing eyes
heavenly stars ink cover (Today..)

In my dreams seven storied house
Marijuana arrowman’s play boy
eyes full seeds light blowing
came, lifted, gone (Today..)

Gold leaf trees made tents
another tree took a plate
flowered edged foolplants
smile candles lengthened (Today..)

അടുത്ത ഗാനം:-

നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പം
കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി (നിലാവിന്റെ)

കുമാരേട്ടാ…എന്റെ കുമാരേട്ടാ…
ആരാ അത് ??

കരിമുകിലെന്‍ പൂവേണി ഇളംകാറ്റെന്‍ മധുവാണി
മതിമുഖമെന്‍ താമ്പാളം മലര്‍ച്ചുണ്ട് താമ്പൂലം
തളിര്‍വെറ്റ മുറുക്കാനും മണിമാറില്‍ വീഴാനും
പകരാന്‍ നീ വന്നാട്ടേ ആ ചൂടു പകര്‍ന്നാട്ടേ (നിലാവിന്റെ)

വെണ്ണതോല്‍ക്കുമെന്‍ മേനി മുറുകെയൊന്നു പുണരാനും
എന്‍ മടിയില്‍ തലചായ്ക്കാനും സുമബാണന്‍ വന്നല്ലോ
ഈ രാത്രി പുലരില്ല പൂങ്കോഴികള്‍ കൂവില്ല
ഇന്നു രാത്രി ശിവരാത്രി മദിരോത്സവ ശുഭരാത്രി (നിലാവിന്റെ)

ഇനി പരിഭാഷ:-

In moonlight’s flowergarden
Night flower smell
In dream’s honey mango tree
night singer singed (In moonlights..)

Kumar brotherrr… my kumar brotherrrr..
who am i ???

Charcoal cloud my flower hair
Light wind my honey voice
enough face my @#$%
flower lips panparag
green leaf tightening
bell breasts falling
you come to share
share that heat right (In moonlights..)

Kumar brotherr…..
what i do you want to do you ???

Ghee failing my body
strongly once embrace
my lap slanding head
flower arrowman camed
this night never good morning
flower chikens not howl
today night siva night
liquor festival siva night (In moonlights..)

Sorry: നിലവാരമുള്ള വായനക്കാര്‍ ക്ഷമിക്കണം.

62 thoughts on “രണ്ടു ഗാനങ്ങള്‍ കൂടി”

 1. എന്റെ ബെര്‍ലി … ഞങ്ങള്‍ താങ്കളോട് എന്ത് തെറ്റു ചെയ്തു?

 2. എന്റെ ബെര്‍ലി … ഞങ്ങള്‍ താങ്കളോട് എന്ത് തെറ്റു ചെയ്തു?

 3. Wow ..സൂപ്പര്‍..അച്ചായ കിടിലന്‍ പോസ്റ്റ്‌…..ബെര്‍ളിയുടെ ബെസ്റ്റ് പോസ്റ്റുകളില്‍ ഒന്ന്…എത്ര ലൈക്‌ വേണേലും അങ്ങ് എഴുതി എടുത്തോ? 

 4. എന്റെ പൊന്നോ ഇതാണ് കവിത…ഇതാണ് തര്‍ജിമ….അപാരം തന്ന ….ഹോ….കണ്ണ് നിറഞ്ഞു പോയി ബര്‍ലി അണ്ണ….(ചിരിച്ചു ചിരിച്ച്…)!!

 5.  എഴുതാനുള്ള ത്രെഡ് ഒന്നും കിട്ടാഞ്ഞ കൊണ്ടാണോ ഇമ്മാതിരി തിണ്ണ പരിപാടീം കൊണ്ട് ഇറങ്ങിയിരിക്കനത് ?
  ആദ്യം അതീവ ബോര്‍ ആയൊരു പോസ്റ്റ്‌ വന്നു.. തുടര്‍ന്ന് ദേ ഒരു  സംഗീതാവരാതം!!മാണി സാറ് പെന്‍ഷന്‍ പ്രായം കൂട്ടിയകൊണ്ട്, എനിക്ക് താങ്കളുടെ ബ്ലോഗ്‌ വായിക്കുകയും കമന്റ്‌ ഇടുകയും അല്ലാതെ വേറെ ജോലിയൊന്നുമില്ല..(എങ്ങനെ ജോലി കിട്ടും, ആരും റിടയര്‍ ആകുന്നില്ലല്ലോ  !!)സൊ താങ്കളുടെ ബ്ലോഗിനെ  മാത്രം ആശ്രയിച്ചു ജീവിക്കുന്ന എന്നെ പോലെയുള്ള സാധാരണക്കാരോടും, നല്ല  അന്തസ്സുള്ള ജോലിയൊക്കെ ഉണ്ടായിരുന്നിട്ടും, വേറെ ഒരു പണിയും ഇല്ല്യാത്ത പോലെ ഇവടെ വന്നു കമന്റ്‌ ഇടുന്ന ഫീകരന്മാരായ സര്‍ക്കാര്‍ ജോലിക്കരോടും ഇങ്ങനെയൊക്കെ ചെയ്യുന്നത്  മോശമല്ലേ?താങ്കളെ പോലെ അല്പം സംഗീതാത്മകമായി ചോദിക്കുകയാണെങ്കില്‍ :””♫♫♫പ്രത്യേകിച്ചര്‍ത്ഥമില്ലാത്തൊരു  ബ്ലോഗ്‌ പോസ്റ്റുന്നത് , മോശമല്ലേ സാറേ പാപമല്ലേ ♫♫♫ ?”” 

 6. ഇന്നത്തേക്ക് ക്ഷമിച്ചിരിക്കുന്നു . എന്നും ഇനി ഇത് പോലെ വല്ലതും ചെയ്തിട്ട് ക്ഷമചോദിച്ചാല്‍ തരില്ല. ഇന്നത്തെ അവസാത്തെ ക്ഷമയാണ്. ശീലമാക്കണ്ട

 7. പഴഞ്ചൊല്ലുകള്‍ ആണ് ഭേദം. Gold leaf trees made tents !!!!! അയ്യെടാ… എന്നാ ടെന്ടാണന്നേ!!!!!!!!!!

 8. <>

   %@#&$…………………. ങ്ഹാ. ഇനി ക്ഷമിച്ചിരിക്കുന്നു..

 9. ക്ഷമിക്കാനോ ….. കൊന്നു ദൂരെ കളയും, വയലിന്റെ നടുവില്‍ നിര്‍ത്തി പറോട്ട തീറ്റിച്ച്, ആദ്യം സുനാപ്പി വെട്ടി മുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കും. എന്നിട്ട് ഇഞ്ചിഞ്ചായി കൊല്ലും…… പോക്കോ അവിടുന്ന്….

  1. >>>ആദ്യം സുനാപ്പി വെട്ടി മുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കും.<<<<

   അച്ചായന്‍ ചെയ്ത തെറ്റിന് ആ പാവം മുതല കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ ..?

 10. ബെര്‍ല്യ്ച്ചയന്‍ പണ്ടിട്നു പഠിക്കുവാണോ???

 11. ബെര്‍ളിച്ചായനും  ധുന്ന്യതാ ക്ഷാമം നേരിട്ട്തുടങ്ങിയോ 

 12. ഈ പരിഭാഷയുടെ പ്രത്യേകത എന്തെന്നാല്‍  ഇതിനെ വേറെ ആരെങ്കിലും തിരിച്ചു മലയാളത്തിലോട്ടു പരിഭാഷപ്പെടുത്തിയാല്‍  ആദ്യത്തെ വരികള്‍ കിട്ടില്ല എന്നുള്ളതാണ് !!!

 13.  ഇതിനൊന്നും ഒരു യൂണിയനും ഇടപെടാന്‍ പറ്റില്ലല്ലോ തൂക്കിയെടുത്തു വെളിയില്‍ കളയാന്‍….ഹും.. അഹങ്കാരി…!

 14. ഇത് ഗുളിക മുടങ്ങിയതിന്റെ കുഴപ്പമാ…

 15. ഇവിടങ്ങനെ വല്ലപ്പോഴുമൊക്കെ മാത്രം കമന്റിടുന്ന ആളാണ്.
  ബെർളിച്ചാച്ചായൻ ഇന്നെന്നെ ഇവിടൊരു കമന്റ് ഇടീച്ചു.
  ഇനി എന്നേക്കൊണ്ട് ഇവിടെ കമന്റ് ഇടീക്കരുത്. പ്ലീസ്…..

 16. ഞങ്ങള്‍ ക്ഷമിക്കുന്നില്ല. ബെര്‍ലി യുടെ ബ്ലോഗ്‌  വായിച്ചു വായിച്ചു നിലവാരം പണ്ടേ പോയി….

 17. >>>
  കുമാരേട്ടാ…എന്റെ കുമാരേട്ടാ…
  ആരാ അത് ??

  Kumar brotherrr… my kumar brotherrrr..
  who am i ??? >>>>

  who am I ..എന്ന പ്രയോഗം ഇവിടെ തെറ്റല്ലേ ..? how  are you ..അല്ലെ കൂടുതല്‍ ശെരി ..?

  ഈ തര്‍ജിമ കണ്ടപ്പോള്‍ മറ്റൊരു മലയാളം പാട്ടു ഓര്‍ത്തു പോയി …

  “ഒരു പൂ  മാത്രം ചോദിച്ചു ,
   ഒരു പൂ “ക്കലം” നീ തന്നു …”

  1. Replying to ശൂരനാട് ശുക്ള
   Who is that 
   എന്നല്ലേ കുറച്ചുകൂടി നല്ലത്?

 18. മൂവായിരം    ലൈക്ക് തികച്ചാല്‍   ഇവിടെ  നൂറു രൂപ  കൊടുക്കുന്നുണ്ട്  എന്ന്  കേട്ടു.ഇരുനൂരായാലും  കുഴപ്പമില്ല 😉

  1. To Villageman:
   എത്ര ലൈക്‌ വേണം പറഞ്ഞാല്‍ മതി . പക്ഷെ നൂറോ ഇരുനൂറോ കിട്ടുമ്പോള്‍  നമ്മളേം കൂടെ ഗൌനിക്കണം . ഒരു സ്മോള്‍ എങ്കിലും  

 19. ഇങ്ങനെ പോയാല്‍ മാണി സര്‍ പരിഭാഷക്കും നികുതി കൊണ്ടുവരും..  

 20. വൈ ദിസ്‌ കൊല വെറി,  കൊല വെറി………………..ഡോ…ഇന്ന് പോസ്റ്റിന് വിഷയം ,ഇല്ലാതായിപ്പോയി ………..പാവം കമെന്ടെര്‍ കുടുങ്ങീ … കണ്ണ് തള്ളിപ്പോയി……
  വൈ ദിസ്‌ കൊല വെറി,  കൊല വെറി………………..ഡോ…

 21. ഒരു തിരുത്ത് kumar brother എന്ന് പറഞ്ഞാല്‍ കുമാരേട്ടന്‍ ആകില്ല അത് കൊണ്ട് kumar elder brother my kumar elder brother എന്നല്ലേ പറയേണ്ടത് 

 22. ഒരു തിരുത്ത് kumar brother എന്ന് പറഞ്ഞാല്‍ കുമാരേട്ടന്‍ ആകില്ല അത് കൊണ്ട് kumar elder brother my kumar elder brother എന്നല്ലേ പറയേണ്ടത് 

 23. mani sir liquernu tax kootiyappolae adi thudangiyalle ethuvare ethrayayi…(thalathil dinesan stylil ‘oru glass madhyam…?saar koombu karinju pokum..)

 24. ഇങ്ങനെ കൊറേ ഒണ്ടാക്കി വെച്ചിട്ടുണ്ടല്ലേ? പോസ്റ്റിനു മുട്ടിയിട്ടു പോകാതെ വരുമ്പോ , ഒന്ന്  രണ്ടെണ്ണം എടുത്തു കീച്ചാന്. സാരമില്ല മാപ്പാക്കി .

 25. ഇംഗ്ലീഷില്‍ മലയാള സിനിമകളുടെ പേര് വായിച്ചതിലെ ചില തമാശകള്‍ 

  ‘കത്തിരുപിനു കതു  കുതു; ആക്രി ആക്രി ആക്രി , 

  അറിയാവുന്നവര്‍ പറയുക 

  1. കട്ടുറുമ്പിന് കാത്തു കുത്ത്; അക്കരെ അക്കരെ അക്കരെ….
   പോസ്റ്റ്‌ ചളം ആണെങ്കിലും..കമെണ്ട്സ് കൊള്ളം

  2. കട്ടുറുമ്പിന് കാത്തു കുത്ത്; അക്കരെ അക്കരെ അക്കരെ….
   പോസ്റ്റ്‌ ചളം ആണെങ്കിലും..കമെണ്ട്സ് കൊള്ളം

 26. വന്നു വന്നു കമെന്റെര്മാരും ആക്ഷേപഹാസ്യം പ്രയോഗിക്കാന്‍ തുടങ്ങി !

 27. Berglish  എന്ന ഭാഷ അടുത്ത പാഠപുസ്തകങ്ങളില്‍ ചേര്‍ക്കണം എങ്കില്‍ മാസം ഒരെണ്ണം വെച്ചെങ്കിലും ആളുകളെ വെറുപ്പിക്കണം എന്ന് മുഖ്യമന്ത്രി ചാണ്ടിച്ചന്‍ പറഞ്ഞതിനാലാണ് ഇതെഴുതുന്നത് എന്ന കുറിപ്പ് കൂടി വയ്ക്കാമായിരുന്നു. ഗിന്നസ്‌ ബുക്കില്‍ കേറാന്‍ ഇനിയും കുറച്ചു ദൂരം മാത്രം മുന്നില്‍ നില്‍ക്കുന്ന ഏലിയന്‍ ബ്ലോഗര്‍ ബെര്‍ളിസാറിന് ഇതൊക്കെ പുല്ല്. എന്ത്യാലും 2011ല്‍  പുതുവര്‍ഷത്തിനു പറ്റിയ പഴഞ്ചൊല്ലുകള്‍ എഴുതിയപ്പോള്‍ ” 
  2011ലെ ആദ്യ പോസ്റ്റ് ആണിത്. ബ്ലോഗിങ് അവസാനിപ്പിക്കും എന്ന ഡിസംബര്‍ 31ന് എടുത്ത പ്രതിജ്ഞ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇതെഴുതുന്നത്. ” എന്ന് പറഞ്ഞു എഴുതിയിട്ട് മാസാമാസം മെന്‍സസ് പോലെ ഇതെഴുതി വെറുപ്പിക്കരുത്.. 
  പിലാത്തോസ്……….പകിട കളിക്കാനുള്ള സമയമല്ലിത്… 
  അലയടിച്ചുയരുന്ന ജലദോഷം കണ്ടില്ലെന്നു നടിക്കരുത്  
  Sorry:  നിലവാരമില്ലാത്ത ഒരു ബ്ലഡി മല്ലു 

 28. Koooooooooooooooooooooooo…………………Koooooooooooooooooooooooooooooooooo………….. Kooooooooooooooooooooooooooooooooooooooooooo…………………. 

 29. അതുപോലെ തന്നെ രാപ്പാടി എന്നത് night singer അല്ല nightingale ആണ്. എനിക്കും വേണം ഭാഷ പണ്ഡിത ശിരോമണി പട്ടം…

 30. ബെര്‍ലി മലയാള സിനിമ തിരക്കധാകൃത്തുക്കളുടെ അവസ്ഥയിലെത്തി അല്ലേ?ദരിദ്യം……………………?

 31. ഇംഗ്ലിഷ് അറിയാത്തത്  കൊണ്ടു ഞാന്‍ വായിച്ചില

 32. ഓഹോ സന്തോഷ് പണ്ഡിത് മോഡല്‍ പരീക്ഷിക്കുകയാണോ..?

Leave a Reply

Your email address will not be published. Required fields are marked *