മഹാപാപിക്കു മുപ്പത്

നിങ്ങളുടെ ആരാധ്യപുരുഷനും ബ്ലോഗ് വഴി മലയാളഭാഷയുടെ ഉദ്ധാരണശേഷി വീണ്ടെടുത്തവനുമായ (ഭാഷയെ ഉദ്ധരിച്ച എന്നും പറയും) മഹാനായ ഞാന്‍ ദാ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് 30 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കുന്നു (അഭൂതപൂര്‍വമായ കൈയ്യടി, ചെണ്ട, ബാന്‍ഡ് മേളം, ദഫ്മുട്ട്, കാവടി).

ഈ മനോഹരസുദിനം അനശ്വരമാക്കുന്നതിനു വേണ്ടി ഇന്നു മുതല്‍ ഒരു മാസത്തേക്ക് കേരളത്തില്‍ പവര്‍ കട്ട് ഉണ്ടാവില്ലെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ന്റെ മുപ്പതാം ജന്മദിനത്തിന് ആശംസകള്‍, അനുമോദനങ്ങള്‍, ആദരാജ്ഞലികള്‍, അഭിനിവേശങ്ങള്‍, ആക്രാന്തങ്ങള്‍, ചെണ്ട്, റീത്ത്, നാരങ്ങ, നോട്ടുമാല തുടങ്ങിയ സംഗതികള്‍ സമര്‍പ്പിക്കേണ്ടവര്‍ക്ക് ദാ ലിവിടെ ലദ് സമര്‍പ്പിക്കാവുന്നതാണ്.

ഇതുപോലെ എന്റെ അറുപതാമത്തെയും തൊണ്ണുറാമത്തെയും പിറന്നാളിനു ഞാന്‍ പോസ്റ്റിടുമ്പോള്‍ വന്ന് ആശംസയറിയിക്കാന്‍ നിങ്ങളിലെത്ര പേര്‍ കാണുമോ ആവോ ?

85 thoughts on “മഹാപാപിക്കു മുപ്പത്”

 1. പാപത്തിന്റെ ഭാണ്ഡകെട്ട് ചുമക്കാന് തുടങ്ങിയിട്ട് 30 കൊല്ലമായല്ലേ….

  ബെരലിച്ചായാാാ
  ഹൃദയം നിറഞ്ഞ ആശംസക്ള്

 2. കണ്ടാല്‍ നാല്പതേ പറയൂട്ടൊ….ആശം സകള്‍

 3. ഞാനെങ്കില്‍ പോയിട്ട് 120-ന് ആശംസകളറിയിക്കാന്‍ വരാട്ടോ… 😀

 4. ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ …. അപ്പൊ ഒന്നും തരാന്‍ പ്ലാന്‍ ഇല്ല .. പകരം പോസ്റ്റ് വായിച്ചു കമന്റ് ഇട്ടോളം

 5. പോട്ടം കണ്ടിട്ട് വെറുമൊര് കൊച്ചനാന്നല്ലോയിത്…മുപ്പതോ, ഹേയ്.. ഒരു മുപ്പത്തെട്ട്, മുപ്പത്തൊമ്പത്…അല്ലേ

 6. ഈ ജന്‍മസുദിനം ജീവിതത്തില്‍ പലവുരു വരട്ടെ.

 7. ഈ കള്ളക്കളി കളിക്കാതെ ഒരു മാട്രിമോണിയല്‍ കൊടുക്കെന്റെ അച്ചായോ.

 8. ഈ കള്ളക്കളി കളിക്കാതെ ഒരു മാട്രിമോണിയല്‍ കൊടുക്കെന്റെ അച്ചായോ.

 9. ഈ കള്ളക്കളി കളിക്കാതെ ഒരു മാട്രിമോണിയല്‍ കൊടുക്കെന്റെ അച്ചായോ.

 10. കേരള ഗവണ്മെന്റ് 30 വര്‍ഷങ്ങള്‍ക്കു മുമ്പ് പവര്‍ കട്ട് റിലീസ് ചെയ്തു. അന്ന്, ഒരു മഹാ അബദ്ധം ജനിച്ചു. ഇനി അത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇടയ്ക്കിടെ പവര്‍ കട്ട് ഇല്ലാതാക്കുന്നത്

 11. ആക്രാന്താന്തിച്ചു പോസ്റ്റ് ഇടുന്ന ബെര്‍ലിക്ക് ഒരു കുട്ട നിറയെ(ചുമ്മാ..രണ്ടെണ്ണമേ ഉള്ളൂ) പല നിറത്തിലുള്ള ആക്രാന്തങ്ങള്‍ സോറി ആശംസകള്‍ ഉള്ള മഞ്ഞറോസാപ്പൂക്കള്‍ ..ഇതില്‍ ഒന്നു ലവള്‍ക്കും ഒന്നു മറ്റവള്‍ക്കും എന്നും പറഞ്ഞു എടുത്തു കൊടുത്തേക്കരുത്!!

 12. പാട്ടു പാടി വേണോ നെഞ്ചിലിടിച്ച് നെലോളിച്ചോണ്ട് വേണോ ആശംസ എന്നൊരു കണ്‍ഫൂഷന്‍ … ഏതായാലും മുപ്പത് വയസ്സുള്ള അപ്പൂപ്പന് ആശംസകള്‍ .

 13. Happy B’day ആണെന്നറിഞ്ഞിട്ട്മറിയാമ്മ ഒരു ആശംസയെന്‍കിലും അയച്ചോ??? പ്രതീക്ഷക്കു വകയുണ്‍ടോന്നറിയാനാ…

  Anyway Many many happy returns of day…

 14. പാവം അചനും അമ്മയും ചെയ്ത ആ തെറ്റിനു 30 വയസ്സു……..

 15. ള്കസംശആ ള്ന്നാറപി (തലതിരിഞ്ഞവന്)
  ………………….. 🙂

 16. മഹാപാപിയും മുപ്പതാം വയസ്സിലും മറിയാമ്മയെ ഓര്‍ത്തിരിക്കുകയും ചെയ്യുന്ന, തന്റെ സാന്നിധ്യം കൊണ്ടു മലയാളം ബ്ലോഗ് ലോകത്തിനെ ധന്യമാക്കിയ, സോറി പണ്ടാരമടക്കിയ കൂതറ എഴുത്തുകാരന്‍ ശ്രീമാന്‍ ബെര്‍ളി അവര്‍കള്‍ക്ക് അനുശോചനങ്ങള്‍, ശോ…. അഭിനന്ദനങ്ങള്‍…

 17. ജന്മദിനാശംസകള്‍

  തറവാടി,വലമ്മായി,പച്ചാന,ആജു,ഉണ്ണി

  അറുപതാം പിറന്നാളിന്‌ ആശംസ അര്‍പ്പിക്കാന്‍ ഈ അഞ്ചുപേരില്‍ ഒരാളെങ്കിലും ഉണ്ടാകാതിരിക്കില്ല 🙂

 18. പിറന്നാളാശംസകള്‍ !!!

  ഗദ്ഗദം കൊണ്ട് വേറൊന്നും വരണില്ല

 19. നമ്മളില്‍ അധികപെരും ഉണ്ടാകില്ല. ഞാന്‍ എന്തായലും കാണില്ല. ഭൂമില്യിലൊ സ്വര്‍ഗതിലൊ എന്നെ കാണാം. താങ്കള്‍ ഏതയലും ഈ രണ്ടിടത്തും കാണില്ലല്ലൊ ?

 20. അപ്പോള്‍ തീര്‍ച്ചയായും അച്ചായ എന്ന് വിളിക്കാം… കാരണം ഞാന്‍ 29 ആണ്.. പിറന്നാള്‍ ആശംസകള്‍… ഒരു രണ്ടായിരം പോസ്റ്റ് കൂടി ഇടട്ടേ എന്ന് ആശംസിക്കുന്നു

 21. നാളത് വയസ്സുക്ക്കൂട്ടുവാന്‍ വേണ്ടി വന്നെത്തുന്നൂ ,പിറന്ന
  നാളു പേരില്‍ ആഘോഷങ്ങലാക്കുവാന്‍ നേരുന്നിതായീ
  നാളില്‍ ഉണ്ടാകട്ടെ നന്മകള്‍ നാനാവിധം നിനക്കെന്നുമെന്നും
  നാളെ മുതല്‍ ഇനിയുള്ള ജീവിത കാലം മുഴുവനും സ്വകുടുംബമായി !

 22. Many many happy returns of the day!!!!

  PS: you should change the Astrological Sign in your profile as it doesn’t match with this day!!

 23. /ഇതുപോലെ എന്റെ അറുപതാമത്തെയും തൊണ്ണുറാമത്തെയും പിറന്നാളിനു ഞാന്‍ പോസ്റ്റിടുമ്പോള്‍ വന്ന് ആശംസയറിയിക്കാന്‍ നിങ്ങളിലെത്ര പേര്‍ കാണുമോ ആവോ ?/

  അതാണു ബെര്‍ളിച്ചായന്‍……ഹാപ്പി ബെര്‍ത്തഡേ മാന്‍!!! അടിച്ചു പാമ്പാവുകയോ, മറ്റുള്ളവരെ പാമ്പാക്കുകയോ ചെയ്യാന്‍ ആശംശിക്കുന്നു.

 24. many many happy returns of the day

  o.t: When I saw the title, a very old cover story from Nandakumar’s crime magazine came to my mind. Was it your inspiration too by any chance?

 25. പിറന്നാള്‍ ദിനാശംസകള്‍
  ഈ 30-മത്തെ വയസ്സിലും ഈ ഗ്ലാമര്‍ നിലനിര്‍ത്തുന്നതിലെ വൈരുദ്ധ്യാത്മകമായ
  വികൽപ്പം ഒന്ന് വെളിപ്പെടുത്താമോ?

 26. മുപ്പതാം ജന്മദിനത്തിന് ആശംസകള്‍, അനുമോദനങ്ങള്‍, ആദരാജ്ഞലികള്‍, അഭിനിവേശങ്ങള്‍, ആക്രാന്തങ്ങള്‍, ചെണ്ട്, റീത്ത്, നാരങ്ങ, നോട്ടുമാല

 27. Achayoooo… Yeshu Christu parasya jeevitham thudangiya praayamaaa ….
  Many many Happy returns of the day !!

 28. ഇനിയെങ്കിലും ഒന്നു നന്നായിക്കൂടേ….? ഹേത്‌….!!!

 29. മെനി മെനി ഹാപ്പി റിട്ടേണ്‍സ്‌ ഓഫ്‌ ദ ഡേ…. (പണ്ടാരടങ്ങാനായിട്ട്‌ ഞ്ഞി എത്ര കൊല്ലം സഹിക്കണെന്‍റെ പടച്ചോനേ!)

 30. ആശംസകള്‍
  റഫീക്ക് വടക്കാഞ്ചേരി
  -മിനുസപ്ലാവില-

 31. അറുപതിനും തൊണ്ണൂറിനും മെഴുകുതിരി കത്തിക്കാൻ ഞങ്ങളെല്ലാവരും കാണും മുതലാളി..ഒപ്പീസ്, പാട്ടു കുർബാന ഇങ്ങനെ കാശുമുടക്കുള്ള ഒന്നും പ്രതീക്ഷിക്കരുത്..
  ആയുഷ്മാൻ ഭവ:

 32. ഒരു സംശയം..
  ഇദ്ദേഹം ജനിച്ചതിന്റെ തൊട്ടടുത്തദിവസം ലോകവനിതാദിനമായി ആചരിക്കപ്പെടാനുള്ളകാരണം?

 33. മുപ്പതാം ജന്മദിനത്തിന് ആദരാഞ്ജലികള്‍, റീത്ത് !!! 🙂
  ഇനി 60-നും 90-നും ഇതുപോലെ ആശംസിക്കാം 🙂

 34. കാലമിനിയുമുരുളും, വിഷു വരും ഓണം വരും….
  പിറന്നാള്‍സ് 60 നും 90 നും ആരൊക്കെ എന്തൊക്കെയായിരിക്കുമെന്നും , ആരൊക്കെ ജയിലില്‍ ആയിരിക്കുമെന്നും ആര് കണ്ടു.

  “സന്തോഷ ജന്മ ദിനം കുട്ടിക്ക്…..സന്തോഷ ജന്മദിനം കുട്ടിക്ക് “..

 35. ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍

 36. Belated Birthday wishes!
  പക്ഷെ പല പോസ്റ്റുകളും വായിച്ചപ്പോള്‍ ഞാന്‍ കരുതി പിറന്നാള്‍ മാര്‍ച്ച് 8 ആയിരിക്കുമെന്ന്. ബെര്‍ളിയുടെ പിറന്നാളാണ് ഇവിടെ വനിതാ ദിനമായി ആഘോഷിക്കുന്നതെന്ന് കരുതി 😉

 37. “ഇതുപോലെ എന്റെ അറുപതാമത്തെയും തൊണ്ണുറാമത്തെയും പിറന്നാളിനു ഞാന്‍ പോസ്റ്റിടുമ്പോള്‍ വന്ന് ആശംസയറിയിക്കാന്‍ നിങ്ങളിലെത്ര പേര്‍ കാണുമോ ആവോ?”

  തന്‍റെ ഈ ഒണക്ക ബ്ലോഗ് പതിവായി വായിച്ചാല്‍ മുപ്പത്തി ഒന്നിന് പോലും ആള് ബാക്കി ഉണ്ടാവില്ല 🙂

  വൈകിയ ജന്മദിനാശംസകള്‍.

 38. ആശംസകൾ..

  ത്തിരി അധികം വൈകി. ക്ഷമിക്കുക 🙂

 39. അറുപതാം പിറന്നാളിനും 90 നും വിളിച്ചില്ലെങ്കിലും പതിനാറടിയന്തിരം വിളിക്കാന്‍ മറക്കരുതേ!!! ഇനി താങ്കള്‍ക്കു അന്ന് വിളിക്കാന്‍ വല്ല അസൌകര്യവും ഉണ്ടായാല്‍ വീട്ടുകാരെ പറഞ്ഞു എല്പിക്കണേ !!!!!!

 40. ങ്ങളെ സമ്മതിച്ചു കേട്ടോ…
  മനസുതുറന്നു ചിരിക്കാൻ ബെർളിച്ചായൻ തന്നെ വേണം…

  ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *