മര്‍ഡര്‍ പാര്‍ട്ടി, കില്ലിങ് ഓഫിസ്

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി 15ന് കൊച്ചിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. മദ്യം, മയക്കുമരുന്ന്, സ്ത്രീപീഡനം, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി ഏഴരക്കോടി രൂപയാണ് ദരിദ്രവാസിയായ കേരള സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്വന്തം പാര്‍ട്ടി ഓഫിസിലെ തൂപ്പുകാരിക്കു പോലും സുരക്ഷിതത്വം നല്‍കാനാവാത്ത കോണ്‍ഗ്രസ് വിചാരിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയ ശേഷം പദ്ധതിയമായി മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു.

ദില്ലി കൂട്ടമാനഭംഗത്തിനു ശേഷം സ്ത്രീസുരക്ഷയ്ക്ക് എന്ന പേരില്‍ കുറെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും എല്ലാ പദ്ധതിയ്ക്കും നിര്‍ഭയ എന്നു ചേര്‍ത്തു പേരിടുകയും ചെയ്യുന്നിടത്ത് അവസാനിക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. നിലമ്പൂരിലെ പാര്‍ട്ടി ഓഫിസില്‍ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ഓഫിസിലെ തൂപ്പുകാരിയെ കൊന്നു ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്നു ഭാവിച്ച് വലതുപക്ഷ ജനാധിപത്യവിശ്വാസികള്‍ സിപിഎമ്മിലെ പുഴുക്കുത്തുകളില്‍ ഡെറ്റോള്‍ പുരട്ടിക്കൊണ്ടിരിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ വായിച്ചു ഞെട്ടുന്ന കേരളത്തിലെ മനുഷ്യസ്‌നേഹികളും സാമൂഹികപ്രവര്‍ത്തകരും ഒരു ദേശീയ പാര്‍ട്ടിയുടെ ബ്ലോക്ക് കമ്മിറ്റി ഓഫിസിനുള്ളില്‍ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം നടത്തിയ കൊലപാതകത്തെ ഇത്ര ലാഘവത്തോടെ കാണുന്നത് ദയനീയമാണ്.

സാമൂഹിക ബോധമുള്ള നാട്ടുകാരുടെ അവസ്ഥയം വ്യത്യസ്തമല്ല. ടിപി ചന്ദ്രശേഖരന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന മനുഷ്യാവകാശ പ്രേമികള്‍ കൊല്ലപ്പെട്ട സ്ത്രീയെ ബ്ലാക്‌മെയിലിങ് കാരിയായ തൂപ്പുകാരി എന്നു മുദ്രകുത്തി അവഗണിക്കുകയാണ്. ഇവിടെ കൊല്ലപ്പെട്ട സ്ത്രീ വേട്ടക്കാരിയും ഗതികേടുകൊണ്ട് കൊല്ലേണ്ടി വന്ന പാവം പഴ്‌സനല്‍ സ്റ്റാഫ് അംഗവും പാവപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയും ഇരകളുമായി മാറുകയാണ്. ടിപി ചന്ദ്രശേഖരന്റെ ഭാര്യയുടെ മൊഴി വീണ്ടും വീണ്ടും എടുക്കാനും വളരെ സൂക്ഷ്മതയോടെ അന്വേഷിക്കാനും സര്‍ക്കാര്‍ സ്‌പെഷല്‍ ഇന്‍വെസ്്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചപ്പോള്‍ പാര്‍ട്ടി ഓഫിസില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളുടെ മൊഴി പരസ്യമായി രേഖപ്പെടുത്താന്‍ പൊലീസിനു മടിയുണ്ടായില്ല എന്നത് ഒരു സൂചനയാണ്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന മൊഴിയെടുക്കലില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയതും ഈ നേതാക്കളാണെന്നു പറയുന്നു. കാര്യങ്ങള്‍ എങ്ങോട്ടാണു പോകുന്നതെന്നു മനസ്സിലാക്കാന്‍ സിപിഎം മെമ്പര്‍ഷഷിപ്പ് എടുക്കേണ്ട ആവശ്യമില്ല.

ശനിയാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിലെ വര്‍ണാഭമായ ചടങ്ങില്‍ വച്ച് നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി സോണിയാജി ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ത്രീസുരക്ഷയെപ്പറ്റി ധാരാളം ഗീര്‍വാണങ്ങള്‍ അടിക്കും. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ വച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടതിനെപ്പറ്റി അവരാരും എന്തെങ്കിലും പറയാനുള്ള സാധ്യത കാണുന്നില്ല. ജോപ്പനും സലിം രാജും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പാലു കൊടുത്തു വളര്‍ത്തുന്ന വിഷപ്പാമ്പുകളുടെ പട്ടികയിലെ ലേറ്റസ്റ്റ് അവതാരമാണ് പാര്‍ട്ടി ഓഫിസിനുള്ളില്‍ കൊലപാതകം നടത്തിയിരിക്കുന്നത്. ഇതിനെക്കാള്‍ വിഷമുള്ള ഇനങ്ങള്‍ ഖദറിട്ട് പുഞ്ചിരി തൂകി കൂടെ നടക്കുമ്പോള്‍ പച്ചപ്പാവം ചമഞ്ഞു മുതലക്കണ്ണീരൊഴുക്കാന്‍ ഒരു നേതാവിനും അര്‍ഹതയില്ല. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷ എന്നു പറയുമ്പോള്‍ കോണ്‍ഗ്രസ് ഓഫിസില്‍ വന്നു പോകുന്ന സ്ത്രീകളുടെ സുരക്ഷ കൂടി പ്രസക്തമാണെങ്കില്‍ സോണിയാ ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്യേണ്ടത് കൊച്ചിയിലല്ല, നിലമ്പൂരിലെ പാര്‍ട്ടി ഓഫിസിലാണ്. ഒപ്പം നിര്‍ഭയ പാര്‍ട്ടി, സുരക്ഷിത ഓഫിസ് എന്നു പേരിട്ട് ഉള്‍പ്പാര്‍ട്ടി ശുദ്ധീകരണത്തിനുള്ള മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിക്കാം.

ഇതുകൂടി- ഒന്നാം പ്രതി ബിജു നായര്‍ തന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമാണെങ്കിലും കൂട്ടൂപ്രതി ഷംസുദീന് സിപിഎം ബന്ധമാണുള്ളതെന്ന് മന്ത്രി ആര്യാടന്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഓഫിസില്‍ കൊലപാതകം നടത്തുന്നതിനു വേണ്ടി സിപിഎം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കാന്‍ ഒരു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കാവുന്നതാണ്.

43 thoughts on “മര്‍ഡര്‍ പാര്‍ട്ടി, കില്ലിങ് ഓഫിസ്”

 1. ജനിച്ച ഉടനേ വല്ല ചതുപ്പിലും താക്കേണ്ടിരുന്ന കോൺഗ്രസ് അവതാ(രാ)രങ്ങളുടെ നേർക്ക് ഉടുമുണ്ട് പൊക്കിക്കാണിച്ചുകൊണ്ട് നടന്നകലുന്നു .. ക്രാക് ത്ഫൂ .. !!!

 2. ബിന്ദു കൃഷ്ണ മരിച്ചോ ? പോലീസ് ഓഫീസിരോട് തട്ടിക്കയരാന്‍ വലിയ ഉത്സാഹം ആയിരുന്നല്ലോ ……സ്വന്തം പാര്‍ടിക്ക് ദോഷം വരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലല്ലോ അല്ലേ ?

 3. തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ മോഡി ഇത് തന്നെ ആണ് പറഞ്ഞത്. LDF & UDF രണ്ടും WWF പോലെ ആണ്. നമ്മളെ കാണിക്കാന്‍ വേണ്ടി തമ്മില്‍ തല്ലും, തിരശീലക്കു പിന്നില്‍ ഇവര്‍ രണ്ടും ഒറ്റക്കൈ ആണെന്ന്. ദേണ്ടെ കിടക്കുന്നു തെളിവ്. ഫുള്‍ ഡെമോ. പോരെ ?

 4. ഈ പറയുന്ന ചെട്ടന്മാര്‍ക്കൊക്കെ നമ്മുടെ നികുതിപ്പണത്തില്‍ നിന്നാണ് ശമ്പളം കിട്ടുന്നത്

  ഓരോ മന്ത്രിമാര്‍ക്കും മുപ്പതു സ്ടാഫ്ഫിനെ അപ്പോയിന്റ് ചെയ്യാം, മന്ത്രിസഭാ കാലാവധി കഴിഞ്ഞാലും ജീവിതകാലം മൊത്തം ഇവന്മാര്‍ക്ക് പെന്‍ഷന്‍ കിട്ടികൊണ്ടിരിക്കും. ഇവരുടെ ഒക്കെ യാത്ര, വൈദ്യുതി ഫോണ്‍ എല്ലാം സൌജന്യം. ഇരുപത് മന്ത്രിമാര്‍ക്ക് മുപ്പതു സ്റ്റാഫ്‌, അതായത് അറുപതു പേര്‍, ശരാശരി മുപതിനായിരം ശമ്പളവും, വൈദ്യുതി, യാത്ര, ഫോണ്‍ എല്ലാം കൂട്ടിയാല്‍ ഒരു മാസം ഇവന്മാര്‍ക്കൊക്കെ വേണ്ടി നാം ചെലവ് ചെയ്യുന്നത് കോടിക്കണക്കിനു രൂപ ആണ്, ഇത് കൂടാതെ ഇവരുടെ പെന്‍ഷന്‍ കൂടി നോക്കിയാല്‍ ഓരോ വര്‍ഷവും ഈ തുക exponential ആയി വര്‍ധിച്ചു കൊണ്ടിരിക്കും, ഇതൊക്കെ ആയിട്ടും, ഇവന്മാര്‍ നമുക്ക് വേണ്ടി ചെയ്യുന്നതോ?

  എസ എസ് എല്‍ സി പാസ് ആകാത്ത മണകൊണാഞ്ചന്മാര്‍ സര്‍ക്കാര്‍ സെക്രട്ടരിയെക്കാള്‍ ശമ്പളം വാങ്ങുന്നു, അവരെക്കാള്‍ കൂടുതല്‍ അധികാരം കയ്യാളുന്നു, അഞ്ചു വര്ഷം ജോലി ചെയ്‌താല്‍ ജീവിതകാലം മുതല്‍ പെന്‍ഷന്‍ മേടിക്കുന്നു

  ജനാധിപത്യമേ ലജ്ജിക്കുക!

  1. ഇവരുടെ ഒക്കെ യാത്ര, വൈദ്യുതി ഫോണ്‍ എല്ലാം സൌജന്യം. is it???? hho!! horrrrrible

  2. @dhanyam:disqus

   of course, when they are working with the ministers, all these are free, and after they retire, even after 2 years, they will get pension for rest of their life.

   many minister misuse this, by changing their staff every 2 or 3 years, so more people can get pension!

   1. may be a few families get a relief from that .. specifying ‘may be’ and ‘a few’.. phone calls free is too much.. ivide swanthamaayi vilikkaan kaasillaathe sms um missed callum. nammal kodukkunna kaaseduthum nammude thalayenni kadam vaangiyum avar free aayi panchaara adiyum azhimathiyum nadathunno? what the hellllllll???

  3. പത്ത് പാസ്‌ ആകാത്ത ഏതോ “കോണക് വാഷ്‌ ” വാലിന് ഇഷ്ടപ്പെട്ടിട്ടില്ല.. ഡിസ്ലൈക്ക് ഇട്ട് അദ്ദേഹം പ്രതികാരം ചെയ്തു എന്ന് തോന്നുന്നു. പുതുപ്പള്ളിക്കാരന്‍ ആയിരിക്കും…

   1. പ്രതികരണങ്ങളില്‍ മിതത്വം പാലിക്കുക എന്ന പുതിയ പോളിസി … ഓടി നടന്നു കമന്റല്‍ നിര്‍ത്തി, ഇപ്പൊ ആകെ എന്റെ ബെര്‍ളിക്ക് മാത്രം. അതും നിങ്ങളൊക്കെ ഇവിടെ ഉള്ളതുകൊണ്ട്.

  4. //ഇരുപത് മന്ത്രിമാര്‍ക്ക് മുപ്പതു സ്റ്റാഫ്‌, അതായത് അറുപതു പേര്‍,//ങേ…. ഇതിപ്പോൾ SSLC പാസ്സായ താങ്കള്ക്കും തെറ്റ് പറ്റുന്നോ??

   1. ആവേശം, ആവേശം…കൂടിപോയപ്പോള്‍ സംഭവിച്ച പിശക്!

 5. കിടു,​ ആ മാ മൈ സ്റ്റാഫ് എന്തായാലും രക്ഷപെടും,​ സുന്ദടെ കൊലപാതകം വരെ തേഞ്ഞുമാഞ്ഞുപോയി,​ ചാരവനിതയുമായി ബന്ധമുണ്ട് ഭർത്താവിനെന്ന് പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോളെ പിന്നെയാ,​ ഹാ ഇവിടെ ടിപി എന്ന അക്ഷരം കണ്ടാലേ ചർച്ചയാകു

  1. സുനന്ദയുടെ മരണം ഒരു കൊലപാതകം ആണെന്ന് അതിനിടെ തീരുമാനിച്ചോ?

  2. സുനന്ദയെ കൊന്നതു മാത്രമല്ല. ശശി തരൂര്‍ പാകിസ്താന്‍ ചാരനുമാണ്. വേണേല്‍ ഒരു സി. ഐ.എ ബന്ധവും ആകാം. ഇല്ലേല്‍ ഇക്വേഷനുകള്‍ ഒന്നും ശരിയാകില്ല.
   പിന്നെ സി.ബി.ഐ കൂട്ടിലിട്ട തത്തയായതു കൊണ്ട് ക്രൈം ബ്രാഞ്ച് കൂട്ടിലിട്ട ല്വ്ബേര്‍ഡ്സ് എങ്കിലും ആകാം.

 6. ഒരു കൊലപാതകവും മറ്റൊരു കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. രാഷ്ട്രീയമായ നിലനില്‍പ്പിനും , ജനങ്ങളെ കൊള്ളയടിച്ചു സമ്പാദിക്കാനുള്ള അധികാരം കൈ വിടാതിരിക്കാനും വേണ്ടി ടി.പി.ചന്ദ്രശേഖരനെ കൊല്ലിച്ചവരെക്കള്‍ ചെറ്റകളാണ് ബലാത്സംഗ കൊലയാളികളെ സംരക്ഷിക്കാന്‍ കരുക്കള്‍ നീക്കുന്ന ഭരണപക്ഷ പുംഗവന്മാര്‍.
  ഒരു പാര്‍ട്ടിയില്‍ അംഗം ആയതിന്റെ പേരില്‍ ആ പാര്‍ട്ടിക്കാര്‍ നടത്തുന്ന കൊള്ളരുതായ്മകളെ അനുകൂലിക്കുകയും മറ്റേ പാര്‍ട്ടിക്കാരുടെ ഓരോ തെറ്റും അക്കമിട്ടു നിരത്തി കല്ലെറിഞ്ഞു കൊല്ലണമെന്ന് ആക്രോശിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് മലയാളി ഉപേക്ഷിച്ചാലേ കേരളം ഈ ഗുണ്ടകളുടെ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടുകയുള്ളൂ.
  രാഷ്ട്രീയം രാഷ്ട്ര നിര്‍മാണത്തിലൂടെ ജനങ്ങളെ സേവിക്കാനുള്ളതാണ്. അല്ലാതെ ബിസിനസ് അല്ലെന്നു നേതാക്കളും , ഇവന്‍മാര്‍ നമ്മളെ നീതിപരമായി സേവിക്കെണ്ടാവരാനെന്നു ജനങ്ങളും തിരിച്ചറിയുംബോഴേ ഇത്തരം ക്രൂരകൃത്യങ്ങല്‍ക്കെതിരെ ജനം ഒരേ സ്വരത്തില്‍ പ്രതികരിക്കൂ.

 7. പെട്ടെന്ന് കുറ്റം ഏറ്റ് പറയാൻ എന്തായിരിക്കും കാരണം?

 8. തികച്ചും ശാസ്ത്രീയ മാര്ഗങ്ങളിലൂടെ കൊള്ളാവുന്ന വല്ല പോലീസുകാരും അന്വേഷിച്ചാൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളൂ. പ്രതികളുടെ ശരീര ഭാഷയും തെളിവ് എടുക്കുന്നിടത്തെ രാഷ്ട്രീയ സാന്നിധ്യവും മാത്രം മതി ഒരു ശരാശരി മലയാളിക്ക് ഫൌൾപ്ലേ മണക്കാൻ. രാഷ്ട്രീയക്കാരന്റെ oIo താങ്ങുന്ന പോലീസുകാർ ഉള്ളിടത്തോളം കാലം മാധ്യമങ്ങൾ നേട്ടമുണ്ടാക്കുന്നത് ഒഴിച്ചാൽ ഒരു കേസും തെളിയിക്കപെടാൻ പോകുന്നില്ല.
  ഒരു ഏമാൻ പറഞ്ഞു കേട്ട് ‘ആ സ്ത്രീ ലൈംഗീകമായി പീഡിപ്പിക്ക പ്പെട്ടിട്ടില്ല. ലൈംഗീക അവയവതിലുണ്ടായ മുറിവ് മീനുകള് കൊത്തി പറിച്ചത് ആയിരിക്കും എന്ന്’. സ്വന്തം ജീവിതത്തിൽ എന്നെങ്കിലും ആ മാന്യൻ ഈ പറഞ്ഞ പ്രസ്ഥാവനയോര്ത് നന്നായി വേദനിക്കുന്ന ഒരു സംഭവം ഉണ്ടാവട്ടെ എന്ന് ആദ്മാർതമായി ആഗ്രഹിച്ചു പോകുന്നു.
  യഥാര്ഥ കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നില് കൊണ്ടുവന്നു പരമാവധി ശിക്ഷ തന്നെ വാങ്ങി കൊടുക്കണം. അതിൽ രാഷ്ട്രീയം ഒന്നും നോക്കേണ്ട കാര്യമില്ല.

  1. ഇത് ഭരണകക്ഷിയുടെ ആപ്പീസില്‍ അല്ലെ നടന്നത്, അതുകൊണ്ട് തന്നെ, ‘തെളിയിക്കപ്പെടും’ എന്നുറപ്പാണല്ലോ!!

  2. ###രാഷ്ട്രീയക്കാരന്റെ oIo താങ്ങുന്ന പോലീസുകാർ### കലക്കി മച്ചാനെ!!!!

 9. ഈ ഒരു മർഡർ കേസെങ്കിലും തെളിയിച്ച് ശിക്ഷ കൊടുക്കുമോ ആവോ..

   1. കണ്ണൂരും മറ്റും നടക്കുന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും വൃത്തിയായി തെളിയിക്കപ്പെടാരുണ്ടല്ലോ അല്ലെ?

 10. വാർത്ത ഇത്തിരി പഴകിപ്പൊയി.

  പക്ഷെ ഇതിനു ഉത്തരം പറയേണ്ടത് നമ്മളാരും അല്ല. കൊങ്ങ്രെസ്സിന്റെ ഒരു മഹിളാ സമാജ ഗ്രൂപ്പ്‌ ഉണ്ടല്ലോ മൈക്ക് വിഴുങ്ങി അമ്മായിമാർ

  അവരെവിളിചോണ്ട് വന്നു ഒലക്ക കാണിച്ചു ഭീഷിണിപ്പെടുത്തി ഉത്തരം പറയിപ്പിക്കണം

  സൂര്യനെല്ലി പെണ്‍കുട്ടിയെ വരെ ചീത്ത വിളിച്ച അവളുമാർ വേണേൽ ഈ ബിജു നെ ഒക്കെ രക്ഷിക്കാൻ ആ പാവം പ്രതിയെ വേറെ രീതിയില് ചിത്രീകരിക്കാനും മതി ..

  ഇതിന്റെ പേരില് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ സി പി എമ്മും..

  കേരളം എന്നേലും ഒന്ന് നന്നായി കാണും എന്ന പ്രതീക്ഷ നഷ്ടപ്പെട്ടു

 11. ആ പറഞ്ഞ ജോപ്പനും ഈ കാണുന്ന ബിജു നായര്ക്കും ഒരേ ഛായ ഉണ്ടോ? ഹേയ് ഇല്ല അല്ലെ…..ഇല്ലേ.. ഉണ്ടോ? . തോന്നിയതാവും… കണ്ണ് പിടിക്കാതായി

 12. ജോപ്പനും സലിം മോനും ഒക്കെ ഉണ്ടാക്കിയ പുകില്‍ എന്ത് കഷ്ടപെട്ടാ ഞങ്ങടെ കുഞ്ഞൂഞ്ഞിമോന്‍ ഒതുക്കിയത്. ഇനി ഇത് നേരെ ആക്കാന്‍ ആ കണ്ണൂര്‍ കമ്പനിക്ക് എന്തൊക്കെ കൊടുക്കണോ ആവോ. തിരുവഞ്ചൂര്‍ വീണ്ടും പിണറായിയെ മോയിലാളിയെ വിളിക്കേണ്ടി വരും..

 13. നിലമ്പൂരിലെ പാര്‍ട്ടി ആപ്പീസിലെ തൂപ്പുകാരിയെ ബ്ലാക്മെയിലിങ് നടത്തിയതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല, കാരണം നിത്യേനയെന്നോണം പാര്‍ട്ടിയാപ്പീസുകളില്‍ അരങ്ങേറുന്നത് ബ്ലാക്മെയിലിങിന്റെ പരിഷ്ക്കരിച്ച രൂപങ്ങളാണ്. സ്വന്തം അനുഭവത്തില്‍ നിന്നു തന്നെ പറയാം, കൊല്ലം ജില്ലയില്‍ ഏതാനും വര്‍ഷം മുന്‍പ് കെ.എസ്.യു. സംസ്ഥാന സമ്മേളനം നടത്തിയപ്പോള്‍ കുട്ടിനേതാക്കന്മാര്‍ക്ക് പിരിക്കാനായി ‘ടാര്‍ഗെറ്റ്’ സെറ്റ് ചെയ്തു നല്‍കിയത് സ്വന്തം കണ്ണു കൊണ്ട് കണ്ടവനാണ് ഞാന്‍.അന്നത്തെ കെ.എസ്.യു.സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന പിരിവുമായി സഹകരിക്കാതിരുന്ന മുതലാളികളിലൊരുത്തന്റെ ചരക്ക് എക്സൈസിനെക്കൊണ്ട് റെയ്ഡ് ചെയ്യിപ്പിച്ച് ഒടുക്കം ആദ്യം പറഞ്ഞതിന്റെ പതിന്മടങ്ങ് സംഭാവനയായി വാങ്ങിയ കെ.എസ്.യു.പ്രസിഡന്റ് ഇന്ന് കോണ്‍ഗ്രസ്സിലെ ആദര്‍ശം പ്രസംഗിച്ചു നടക്കുന്ന യുവ എം.എല്‍‌.എ.യാണ്.

  പാര്‍ട്ടി ആപ്പീസ് ബലാത്സംഗത്തിനുപയോഗിച്ചത് വിഷയമാക്കാന്‍ വിപ്ലവപ്പാര്‍ട്ടിയിലെ മനുഷ്യവികാരങ്ങള്‍ തരിമ്പെങ്കിലും ബാക്കിയുള്ള അണികള്‍ക്ക് അല്പസ്വല്പം ജാള്യത തോന്നിയേക്കാം.കുട്ടിസഖാവിന്റെ ഭാര്യയെ കിഴവന്‍സഖാവ് ബലാത്സംഗം ചെയ്തതും ജില്ലാസെക്രട്ടറിയുടെ പാര്‍ട്ടി ആപ്പീസിലെ ലീലാവിലാസങ്ങള്‍ ഒളിക്യാമറ വച്ചു ഷൂട്ട് ചെയ്തു അണികള്‍ പുറത്തു വിട്ടതും മറക്കാറായിട്ടില്ലല്ലോ.

 14. ‘പഴയ മുണ്ട് കീറി കോണകം ഉണ്ടാക്കാം, പക്ഷെ പഴയ കോണകം കൂട്ടി തയിചു ആരും മുണ്ട് ഉണ്ടാക്കി ഉടുക്കാറില്ല’. പക്ഷെ മലയാളികള് കഴിഞ്ഞ 60 കൊല്ലമായിട്ടു ഒരു മുണ്ടും കോണകവും പരസ്പരം മാറ്റി മാറ്റി ഉണ്ടാക്കി ഉടുക്കുന്നു. അങ്ങനെ തന്നെ വരണം.

  1. /പഴയ മുണ്ട് കീറി കോണകം ഉണ്ടാക്കാം/ അങ്ങനെ ഉണ്ടാക്കിയതാണോ ആ കഴുത്തേൽ കെട്ടിയിരിക്കുന്നത്?

   1. എന്ത് പണിയാടോ തൂഫാനേ താൻ കാട്ടിയെ. ഇനി ജോമോന് ചേട്ടനെ എപ്പോ കണ്ടാലും എനിക്ക് ചിരി പൊട്ടും!!!!

    1. ഹ ഹ, എനിക്കും അത് തന്നെ തോന്നി. മിക്കവാറും ജോമോന്‍ ചേട്ടന്‍ പോട്ടം മാറ്റും!

   2. തന്റെ കാലിന്റെ ഫോട്ടോസ്റ്റാറ്റ്‌ ഒന്നയച്ചു തരുമോ? മനസ്സിന് വെഷമം വരുമ്പം എടുത്ത് നോക്കാനാ!!!!!!

 15. നിലമ്പൂരില്‍ ലോക്കല്‍ സി.പി.എം ആര്യാടന്‍റെ കൂടെയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ? ഒരു കൊലപാതകം നടന്നു. കേസ്സ് തേച്ചുമാച്ചു കളയാതെ ,പാര്‍ട്ടിയെക്കൊണ്ടു അന്യോഷിപ്പിക്കാതെ, പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റെന്താണ് ചെയ്യേണ്ടത്? ആര്യാടനെയും ഷൌക്കത്തിനെയും വെറുതെ പ്രതികളാക്കണോ? ഏതായാലും സി.പി.എമ്മിന് ഹര്‍ത്താലിന് ഒരു കാരണം കൂടിയായി.

Leave a Reply

Your email address will not be published. Required fields are marked *