ബെസ്റ്റ് (ഗേള്‍)ഫ്രണ്ട്

പരാതികളില്ല; പരിഭവമില്ല, തലയണമന്ത്രങ്ങളില്ല. അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കട്ടില്‍ വടക്കോട്ട് മാറ്റിയിട്ട് തിരിഞ്ഞു കിടന്നുറങ്ങുന്ന പ്രശ്നമില്ല. എച്ച്ഐവിയെ പേടിക്കേണ്ട, റേറ്റ് കൂട്ടുമോ എന്നും ആശങ്ക വേണ്ട. രോഗമോ വാര്‍ധക്യമോ ഒരു ഭീഷണിയാകാനും പോകുന്നില്ല. എന്നെങ്കിലും ഇതെല്ലാം പത്രസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തുമെന്നോ നിങ്ങളറിയാതെ വിഡിയോ എടുത്ത് നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നോ ഭയപ്പെടുകയും വേണ്ട.

അവിവാഹിതനായി ആയുഷ്കാലം ജീവിക്കാന്‍ തീരുമാനിക്കുന്ന ഫ്രോഡുകള്‍ക്കും കറുത്തതോ വെളുത്തതോ കാവി പൂശിയതോ ആയ കുപ്പായങ്ങള്‍ക്കുള്ളില്‍ ദൈവത്തിന്റെ ഏജന്റായി ജീവിക്കുന്നവര്‍ക്കും, മൊത്തത്തില്‍ പെണ്ണിനെ കൊണ്ടുള്ള പ്രയോജനം രാത്രീലിച്ചിരെ നേരത്തെ നേരമ്പോക്കു മാത്രമാണെന്നു കരുതുന്നവര്‍ക്കും അങ്ങനൊരു നേരമ്പോക്ക് ഓര്‍ത്തു മാത്രം കല്യാണം കഴിക്കുന്നവര്‍ക്കും ഇവള്‍ പ്രയോജനപ്പെടും. പക്ഷെ, സ്ത്രീധനം എന്ന പേരില്‍ ഒരു തുക ഇങ്ങോട്ടു കിട്ടില്ല. ഏതാണ്ട് അത്രയും വരുന്ന തുക അങ്ങോട്ടു കൊടുത്ത് സംഗതി വാങ്ങണം.

പേര് റോക്സി. വയസ്സ്: പതിനെട്ട് തികയില്ല(ഒരിക്കലും). ഉയരം 170 സെന്റീമീറ്റര്‍. ഭാരം 54 കിലോഗ്രാം. നല്ല വെളുത്ത നിറം. ഇനിയങ്ങോട്ട് പെര്‍ഫെക്ട് ആകാനില്ലാത്ത വിധം മികച്ച ഫിഗറും സംഗതികളും. ലോകത്തെ ആദ്യത്തെ സെക്സ് റോബോട്ട് എന്നോ അങ്ങനെ പറയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഗേള്‍ഫ്രണ്ട് എന്നോ വിശേഷിപ്പിക്കാം. ഏകപക്ഷീയമായ ലൈംഗികപ്രവര്‍ത്തനത്തിനു വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ള ഡമ്മികള്‍ യുഖയുഖാന്തരങ്ങള്‍ക്കു മുമ്പേ ഭൂമിയില്‍ ഉണ്ടായിരുന്നതാണ്.

റോക്സിയോട് ഏകപക്ഷീയമായ ഒരു കളി നടക്കില്ല. കൃത്രിമബുദ്ധിയും തൊട്ടാല്‍ ചോര പൊടിയുന്ന വിധം മനോഹരമായ കൃത്രിമശരീരവുമുള്ള റോക്സി ശരിക്കും ഒരു മനുഷ്യസ്ത്രീയെപ്പോലെ പെരുമാറും (ആണുങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയതാണെന്നെരിക്കെ അതെത്രത്തോളം സത്യമായിരിക്കും എന്നത് കണ്ടറിയണം).

പെര്‍ഫെക്ട് കംപാനിയന്‍ എന്ന കമ്പനി നിര്‍മിച്ച റോക്സിയെ ലാസ് വെഗാസിലെ എവിഎന്‍ അഡള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റ് എക്സ്പോയില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. സാധാരണ ഗേള്‍ഫ്രണ്ടിനെ ബോറടിക്കുന്നതുപോലെ റോക്സിലെ ബോറടിക്കില്ല എന്നു നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നുണ്ട്. ഇവള്‍ അങ്ങനെയായിരുന്നെങ്കില്‍, ഇങ്ങനെ ആയിരുന്നെങ്കില്‍ എന്നൊക്കെ വിചാരിച്ച് കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന ക്ണാപ്പന്‍മാര്‍ക്ക് റോക്സി പറ്റും.

ഒറിജിനല്‍ ഗേള്‍ഫ്രണ്ട് ഗള്ളഖാമുകന്റെ തോന്നലുകള്‍ക്കനുസരിച്ച് മാറില്ലല്ലോ. എന്നാല്‍, കൃത്രിമ ബുദ്ധിയുള്ള റോക്സിയില്‍ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മൂന്നു വ്യക്തിത്വങ്ങളുണ്ട്. ഓരോ രാത്രിയിലെയും മൂഡിനനുസരിച്ച് സ്വിച്ചിടാം. സ്വിച്ചിട്ടാല്‍ റോക്സി എങ്ങനെയായിരിക്കും എന്നു വ്യക്തിത്വങ്ങളുടെ പേരില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഫ്രിജിഡ് ഫറ (അനങ്ങില്ല, ഒരേ കിടപ്പായിരിക്കും), മച്വര്‍ മാര്‍ത്താ (ഇതിനപ്പുറം കണ്ടവളാണെന്ന ലൈന്‍), വൈല്‍ഡ് വെന്‍ഡി (ഇങ്ങനെയുമുണ്ടോ ഭ്രാന്ത് എന്നു പറയിപ്പിക്കും) എന്നിവയാണ് പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മൂന്നു വ്യക്തിത്വങ്ങള്‍.

ഇനിയിപ്പോള്‍ ഞാനുദ്ദേശിച്ചത് അങ്ങനെയല്ല ഇങ്ങനെയാണ് എന്നു കുറ്റം പറഞ്ഞ് വേറെ പെണ്ണുങ്ങളെ വളയ്ക്കാമെന്നാണെങ്കില്‍ അതും നടക്കില്ല. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവളെ മൊത്തത്തില്‍ കസ്റ്റമൈസ് ചെയ്ത് പരുവത്തിലാക്കാം. ചുരുക്കത്തില്‍ ഇത്തരത്തിലൊന്നിനെ സ്വന്തമാക്കിയാല്‍ അടിപിടിയും അലമ്പും ഇല്ലാത്ത ‘കുടുംബ’ജീവിതവും ഡൈവോഴ്സില്ലാത്ത ലോകവും സൃഷ്ടിക്കാമെന്നും കമ്പനി പ്രതിനിധികള്‍ സൂചിപ്പിക്കുന്നു. പെണ്ണുങ്ങള്‍ വലിയ മെനക്കേടാവുന്ന ഇക്കാലത്ത് ഇങ്ങനെ വല്ല പാവയോ റോബോട്ടോ ആയിരിക്കും ഭാവിയില്‍ ആണുങ്ങള്‍ ഇണയായി തിരഞ്ഞെടുക്കുക എന്നു ചില ഗവേഷകരും പറയുന്നു.

അമേരിക്കയില്‍ ഉണ്ടാക്കിയ ഈ സംഗതിക്കു പിന്നിലും ഒരു കഥയുണ്ട്. ഓര്‍കുട്ട് സൈറ്റ് ഉണ്ടാക്കിയ ചേട്ടന്‍ തന്റെ കാണാതായായ കൂട്ടുകാരിലെ തിരിയാനാണ് അതുണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓര്‍കുട്ടിന് ഒരു കാല്‍പനിക പരിവേഷമുണ്ടായി. അങ്ങനെ നോക്കിയാല്‍ കണ്ണു നനയിക്കുന്ന ഒരു കഥ റോക്സിയുടെ പിന്നിലും ഉണ്ട്. റോക്സിയെ ഉണ്ടാക്കിയ ഡഗസ് ഹൈന്‍സ് എന്ന ചേട്ടന് സുന്ദരിയും സ്നേഹനിധിയുമായ ഒരു കൂട്ടുകാരിയുണ്ടായിരുന്നത്രേ. എന്നാല്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വച്ച് ഡഗസിന് ആ കുട്ടുകാരിയെ നഷ്ടപ്പെട്ടു.

ആ ദുഖം താങ്ങാനാവാതെ ഏകാന്തതയുടെ അപാരതീരങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന ഡഗസ് ഒടുവില്‍ സ്വന്തം കൂട്ടുകാരിയുടെ ഛായയിലും സാദൃശ്യത്തിലും റോക്സിയെ ഉണ്ടാക്കി. ഇനി പലതരം കേളീവിനോദങ്ങള്‍ക്കായി പീസ് ഒന്നിന് അഞ്ചു ലക്ഷം എന്ന നിരക്കില്‍ ഇതു കാമഭ്രാന്തന്‍മാര്‍ക്കു വില്‍ക്കും. അങ്ങനെ സ്വന്തം കൂട്ടുകാരിയെ നാട്ടുകാര്‍ പലവിധത്തില്‍ ഉപയോഗിക്കുന്നല്ലോ എന്നോര്‍ത്ത് അദ്ദേഹത്തിന്റെ മിഴികള്‍ ഈറനണിയുമായിരിക്കും.

മൂന്നുതരം വ്യക്തിത്വങ്ങളുണ്ടെന്നൊക്കെ പറഞ്ഞാലും ഇതിന്റെ പ്രോഗ്രാമിങ് ഫെമിനിസ്റ്റുകള്‍ക്കിഷ്ടപ്പെടില്ല. കൈയ്യില്‍ കയറിപ്പിടിക്കുമ്പോളാണ് റോക്സി ആക്ടീവ് ആകുന്നത്. വാ ചേട്ടാ അകത്തേക്കു പോകാം എന്ന ഒരൊറ്റ ലൈനേ റോക്സിക്കുള്ളൂ. റോക്സിയോട് സ്ത്രീവിരുദ്ധ- പ്രകൃതിവിരുദ്ധ നടപടികള്‍ക്കു മുതിര്‍ന്നാല്‍ കൈമടക്കി ഠപ്പേന്നടിക്കില്ല റോക്സി. അങ്ങനെയൊരു പ്രോഗ്രാമിങ് ഇതിലില്ല. ഫെമിനിസ്റ്റുകള്‍ കുഴപ്പമുണ്ടാക്കാതിരിക്കാനാണോ ആവോ റോക്കി എന്ന പേരില്‍ ഇതിന്റെ ഒരു പുരുഷ വേര്‍ഷനും സൃഷ്ടിച്ചിട്ടുണ്ട്.

13 thoughts on “ബെസ്റ്റ് (ഗേള്‍)ഫ്രണ്ട്”

 1. വന്ന് വന്ന് ജീവിതം എന്നാല്‍ മറ്റെ പണി എന്നായിരിക്കുന്നു!, ഭൂമി കറങ്ങുന്നത്‌ സൂര്യനെ ചുറ്റിയോ അതോ അരയിലുള്ള സാധനത്തെ ചുറ്റിയോ?

 2. കേരളത്തിലെ ബസ്സുകള്‍ക്കുള്ളില്‍, ഉത്സവപ്പറമ്പുകളില്‍, തുടങ്ങി പൂവാല ശല്യമുള്ള സ്ഥലങ്ങ്ലില്‍ എല്ലാം വനിതാ കമ്മീഷന്റെ മേല്‍നൊട്ടത്തിലും, സെക്സ്‌ എഡൂക്കേഷന്റെ ഭഗമായി ഐറ്റി @ സ്കൂള്‍ നോഡല്‍ ഏജന്‍സി ആയി കേരളത്തിലേ സ്കൂളുകളിലും റോക്സിയുടെ ചെറു മലയാളം പതിപ്പുകള്‍ സ്ഥാപിക്കുന്ന കാലം വിദൂരമല്ല എന്നുകരുതാം

 3. ഇത്തരത്തിലൊന്നിനെ സ്വന്തമാക്കിയാല്‍ അടിപിടിയും അലമ്പും ഇല്ലാത്ത ‘കുടുംബ’ജീവിതവും ഡൈവോഴ്സില്ലാത്ത ലോകവും

  ഹോ ആ നാളുകള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു
  എന്ന്
  സ്വന്തം

 4. റോക്സിയുടെ മുഖം കണ്ടപ്പോള്‍ നമ്മുടെ പഴയ നടി ( ഇപ്പോഴുമുള്ള പുതിയ പഴയ നടി ) ഷീലയുമായി ചെറിയ ഒരു സാമ്യം ഇല്ലേ എന്നൊരു സംശയം..
  വല്ലവന്റെയും ഭാര്യയെ കൂടെ കൊണ്ട് പോയി പാതിരാത്രിക്ക് കഞ്ഞി വെച്ച് കളിക്കുന്ന സണ്ണിത്താന്‍മാര്‍ക്കും , മുലകുടി മാറാത്ത കൊച്ചു പിള്ളേരെ തന്നെ ഭോഗിക്കാന്‍ വേണമെന്ന് വാശി പിടിക്കുന്ന തൈകിളവന്മാര്‍ക്കും റോക്സി ഉപകാരപെടുമെന്ന കാര്യത്തില്‍ സംശയമില്ല..ഇങ്ങിനെയൊരു സാധനത്തിനെ വീട്ടില്‍ കൊണ്ട് വെച്ച് കാര്യ പരിപാടിയിലേക്ക് കടക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ സാംസ്കാരിക പോലീസ് ചേട്ടന്മാര്‍ വീട് വളഞ്ഞു വെച്ച് പത്രക്കാരെ വിളിക്കുമോ എന്നും കൂടി അറിഞ്ഞാല്‍ കൊള്ളം..
  സായിപ്പിന്റെ അഭിരുചിക്കനുസരിച് ഉണ്ടാക്കിയെടുത്ത റോക്സി നമ്മുടെ കൊച്ചു നമ്മുടെ കേരളത്തിലെ ചേട്ടന്മാരോട് എങ്ങിനെ പ്രതികരിക്കും എന്നുള്ള കാര്യം കണ്ട്‌ അറിയേണ്ടിയിരിക്കുന്നു..ലോകത്തെല്ലാ ഇടത്തും 'ഇതിനു' ഒരേ ഭാഷ ആയത് കൊണ്ട് വലിയ കുഴപ്പം ഇല്ലാതെ കാര്യം സാധിക്കാം എന്ന് പ്രതീക്ഷിക്കുന്നു..

  1. കമ്യുനിസ്റ്റ്‌ റോക്‌സികള്‍ ചുവന്ന ഷഡീ ദരിക്കുന്നതാവും തിരിച്ചറിയാന്‍ എളുപ്പം

   സദസ്സറിഞ്ഞ്‌ കളിക്കാന്‍ അതാവും സ്വകര്യം

   ഒരു കുരിശൂ കൂടി ഇട്ടാല്‍ തട്ടില്‍ തീരുമേനിക്ക് ഒന്നിനെ അഡാപ്ട് ചെയ്യാം

  2. ചൈനാക്കാര്‍ എല്ലാം പിറകില്‍ നിന്ന് തുടങ്ങുന്നത്‌ കൊണ്ട്‌ അവിടെ ഇതിനു മറ്റൊരു ഭാഷ ഉണ്ടോ എന്നു സംശയം

   1. പിന്‍ വാതിലില്‍ കൂടിയുള്ള പ്രവേശനത്തിന് ചിലപ്പോള്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കും..മുന്‍ വാതില്‍ തുറന്നു വെച്ചാലും ചില സായിപ്പന്മാര്‍ക്ക് പിന്‍വാതില്‍ പ്രവേശമാണ് പഥ്യം..അത് കൊണ്ട് ചിലപ്പോള്‍ ഇതിന്നുള്ള പരിഹാരവും ഇത് കണ്ടു പിടിച്ച സാര്‍ ഉണ്ടാക്കി വെച്ചിട്ടുണ്ടാവും.

 5. hmm.. ellarum aakamshayode kathirunno,lavamaaru Rockinnum paranju male versionum undakkunnundu.chettathimaarku lathu mathiyennu thonniyaal enna cheyyum.

 6. ഇത് കൊണ്ട് പല ഗുണങ്ങള്‍ ഉണ്ട്. സാരി, ബുട്ടി പാര്‍ലര്‍, സിനിമ ഒന്നും വേണ്ട. ഗര്ഭിനിയാകില്ല.സോപ്‌ നാപ്കിന്‍ ഒന്നും വേണ്ട. ചെക്ക് അപ്പ്‌ വേണ്ട. മെഡിക്കല്‍ വേണ്ട. സന്ധ്യക്ക് സീരിയല്‍ കാണില്ല. അമ്മായി അപ്പനും അമ്മായി അമ്മയും അളിയനും നമ്മളെ ശല്യം ചെയ്യില്ല. മാത്രമല്ല കല്യാണം കഴിഞ്ഞവര്‍ ഇതൊരെണ്ണം വീട്ടില്‍ വാങ്ങി വച്ചാല്‍ ഭാര്യയുടെ പെര്‍ഫോമന്‍സ് നന്നാകും.

Leave a Reply

Your email address will not be published. Required fields are marked *