ബെര്‍ളീസ് ഭാന്‍സ് അസോസിയേഷന്‍

പ്രിയപ്പെട്ടവരെ, കുറെക്കാലമായി ഇവിടെ ബ്ലോഗ് ചെയ്യുന്ന എന്റെ ആരാധകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നതിനാല്‍ അവരെ എല്ലാം ഏകോപിപ്പിക്കുന്നതിനും എന്റെ പ്രശസ്‍തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതിനുമായി ഞാനെന്റെ പേരില്‍ ഒരു ഭാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഭാന്‍സ് അസോസിയേഷനില്‍ അംഗമാകാനാഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്‍ക്ക് ചില പ്രധാന നിര്‍ദേശങ്ങള്‍.

1. ഞാന്‍ കടുത്ത വര്‍ഗീയവാദിയും സാമുദായിക തീവ്രവാദിയും ആയതുകൊണ്ട് റോമന്‍ കത്തോലിക്കരും ദീപിക പത്രം പതിവായി വരുത്തുന്നവരുമായിട്ടുള്ള ആളുകളെ മാത്രമേ ഭാന്‍സ് അസോസിയേന്‍ അംഗങ്ങളായി പരിഗണിക്കുകയുള്ളൂ. മറ്റ് മതങ്ങളിലുള്ളവര്‍ ക്ഷമിക്കുക.മതംമാറി ക്രിസ്‍ത്യാനിയാകുന്നവരെ ഭാന്‍സ് അസോസിയേഷനിലേക്ക് ഫാവിയില്‍ പരിഗണിക്കുന്നതാണ്. എങ്കിലും സവര്‍ണ കത്തോലിക്കര്‍ക്ക് മാത്രമേ അസോസിയേഷനില്‍ ഫാരവാഹിത്വം ലഭിക്കുകയുള്ളൂ.

ഇവരില്‍ സെന്റ് തോമസ് നേരിട്ടു മാമ്മോദീസ മുക്കിയ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ സംവരണം ചെയ‍തിട്ടുണ്ട്. അസോസിയേഷന്‍ അംഗത്വത്തിനുള്ള ആള്‍പിക്കേഷന്‍ വിവിധ പള്ളികളില്‍ നിന്ന് ലഭിക്കും.

2.അരാധകര്‍ എന്നെ അച്ചായാ എന്നു മാത്രമേ വിളിക്കാവൂ. ബഹുമാനപുരസ്സരം ഓരോ പോസ്റ്റ് ഇടുമ്പോഴും വന്ന് കലക്കി അച്ചായാ, അച്ചായാ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി, എന്നുള്ള കമന്റുകള്‍ വിവിധ ഐഡികളില്‍ നിന്നായി ഇടേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഭാന്‍സിന് -പാലായുടെ പൊന്നോമനപ്പുത്രാ, ഹാസ്യത്തിന്റെ രാജാവേ, നര്‍മത്തിന്റെ ദൈവമേ എന്നൊക്കെ വിളിക്കാനും അവസരം നല്‍കും.

3.നെഗറ്റീവ് പബ്ലിസിറ്റിയാണ് മറ്റൊരു പ്രധാന ഇനം. എന്നെക്കുറിച്ച് നല്ല തെറിയെഴുതാന്‍ കഴിയുന്നവര്‍ക്ക് പരിഗണന ലഫിക്കുമെന്ന് സാരം. ഇപ്പോഴ്‍ കുറച്ചാളുകളെ ഏല്‍പിച്ചിട്ടുണ്ടെങ്കിലും അവര്‍ നെടുങ്കന്‍ തെറികള്‍ എഴുതുന്നുണ്ടെങ്കിലും അത് വായനക്കാരെ ആകര്‍ഷിക്കുന്ന തലത്തിലേക്കുയരുന്നില്ല. തെറിയോടൊപ്പം അല്‍പം ക്രിയാത്മകത കൂടി ഉള്ളവരെ ഇതിലേക്ക് പരിഗണിക്കും.

ഇവരെ ഭാന്‍സ് അസോസിയേഷനില്‍ അംഗങ്ങളാക്കില്ല എങ്കിലും ഇവരുടെ ചെലവുകള്‍ ഭാന്‍സ് അസോസിയേഷന്‍ വഹിക്കുന്നതാണ്. ആഴ്ചയില്‍ ഒരു തെറി പോസ്റ്റ് വീതം കൃത്യമായി എഴുതുക എന്നതാണ് ഇവരുടെ ഉത്തരവാദിത്വം.

അപേക്ഷകരില്‍ നിന്ന് നല്ല ക്രിസ്‍ത്യാനികളായ ബ്ലോഗര്‍മാരെ തിരഞ്ഞെടുക്കും. ഭാന്‍സ് അസോസിയേഷന്‍ അംഗങ്ങമെന്നാല്‍ വളരെ ഫാരിച്ച ഉത്തരവാദിത്വമാണെന്നത് വളരെ ഗൌരവപൂര്‍വം എല്ലാവരും മനസ്സിലാക്കണം. ഞാന്‍ ഒരു ഫയങ്കരനായതു കൊണ്ട് പ്രത്യേകിച്ചും.

ഭാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ കടമകള്‍ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കൂ.

1.കമന്റിടല്‍ ആണ് ഭാന്‍സിന്റെ പ്രധാന കടമകളിലൊന്ന്. ഞാനൊരു പോസ്റ്റിടുമ്പോള്‍ വന്ന് തേങ്ങയുടക്കുക, പിന്നെ അഫിനന്ദനം ചൊരിയുക എന്നത് പ്രാഥമിക കടമയാണ്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ കഴിയൂ. ഞാനും എന്റെ ബ്ലോഗും ഉണ്ടെങ്കിലേ നിങ്ങള്‍ ഭാന്‍സിന് നിലനില്‍പുള്ളൂ, പ്രസക്തിയുള്ളൂ. ഓരോ മേഖലയിലും ഉള്ള ഭാന്‍സ് ഭീഡ്‍ബര്‍ണറോ മറ്റോ ഉപയോഗിച്ച് പോസ്റ്റുകള്‍ സബ്‍സ്ക്രൈബ് ചെയ്ത് കൃത്യമായി കമന്റിടുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുത്. തുടര്‍ച്ചയായി മൂന്ന് പോസ്റ്റില്‍ കൂടുതല്‍ കമന്റിടാതെ പോകുന്ന ഭാന്‍സിന്റെ ലംഗത്വം കട്ട് ചെയ്യുന്നതായിരിക്കും.

എന്നിലെ ജാതികോമരത്തെ പലരും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നതിനാല്‍ പ്രിയ ക്രിസ്‍ത്യാനികളേ നിങ്ങളുടെ ഐഡികളോടൊപ്പം നിങ്ങള്‍ ഹിന്ദു, മുസ്ലിം, പാര്‍സി, പഞ്ചാബി, പഠാണി,ജൂത ഐഡികള്‍ ക
ൂടി സൃഷ്ടിക്കുവിന്‍. ഗൂഗിള്‍ തമ്പുരാന്റെ കൃപാകടാക്ഷത്താല് അത് സൌജന്യമാകുന്നു. അത്തരം ഐഡികളില്‍ നിന്നു കൂടി എന്നെ വാഴ്‍ത്തി വിഭജിച്ച് നിങ്ങള്‍‍ വായനക്കാര്‍ക്ക് നല്‍കുവിന്‍.

2.കമന്റുകളിലൂടെ എന്നെ പുകഴ്‍ത്തുന്നതിനു പുറമേ ചെയ്യേണ്ട ജോലികള്‍ കൂടി ചെറുതായി സൂചിപ്പിക്കാം. പഥ്വിരാജിന്റെ സിനിമയിറങ്ങുമ്പോള്‍ ദിലീപിന്റെ ഭാന്‍സും ദിലീപിന്റെ സിനിമയിറങ്ങുമ്പോള്‍ പൃഥ്വിരാജിന്റെ ഭാന്‍സും തിയറ്ററില്‍ പോയി കൂവുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ. എന്റെ ശത്രു ബ്ലോഗേഴ്സിനെ ഇങ്ങനെ വിവിധ ഐഡികളില്‍ നിന്ന് കൂവുക, തെറിവിളിക്കുക എന്നതാണ് കാര്യം.

ഉദാഹരണത്തിന് എന്റെ ശത്രുക്കളിലൊരാളായ വിശാലമനസ്കന്‍ ഒരു പോസ്റ്റിട്ടാല്‍ പോയി കമന്റിടണം. വെറും വഷള്, വെറും ചവറ് തുടങ്ങി പച്ചത്തെറികള്‍ വരെ ഉപയോഗിക്കാം. നമ്മള്‍ ഒരു സംഘം ഗൂഢക്രിസ്ത്യാനികളാണ് ഇതിനു പിന്നില്‍ എന്നാരും അറിയാതിരിക്കാന്‍ വിവിധ ഹിന്ദു ഐഡികളില്‍ നിന്നു വേണം തെറിയെഴുതാന്‍.

3. ബ്ലോഗിലെ സംഘടനാ പ്രവര്‍ത്തനമാണ് മറ്റൊരു പ്രധാന സംഗതി. ജിമെയില്‍ ചാറ്റുകള്‍ വഴിയും ഓര്‍കുട്ട് വഴിയും എന്നെപ്പറ്റി ഇങ്ങനെ പുകഴ്‍ത്തിക്കൊണ്ടിരിക്കണം. ചാറ്റ് പെട്ടി തുറന്നു വച്ച് ആ വഴി പോകുന്നവരെയെല്ലാം തടഞ്ഞ് നിര്‍ത്തി എന്റെ പുതിയ പോസ്റ്റിന്റെ ലിങ്ക് അയച്ചുകൊടുക്കണം. വായിച്ചിട്ട് കമന്റിട്ടില്ലെങ്കില്‍… എന്ന ഭീഷണി മുഴക്കാന്‍ മടിക്കരുത്.

4. എതിരാളികളുടെ ബ്ലോഗ് ഫ്ലാഗ് ചെയ്യുക, ഓണ്‍ലൈന്‍ പെറ്റീഷനുകള്‍ അയക്കുക, നാട്ടുകാരെ അതില്‍ ഒപ്പുവയ്‍പിക്കുക തുടങ്ങിയവ ഒരു സാധാരണ ഭാന്‍‍സിന്റെ ഉത്തരവാദിത്വമാണ്.

5. ഇത്ര കാലം കൊണ്ട് ഞാനെഴുതിയ ഒരു വരി പോലും അച്ചടിമഷി പുരണ്ടിട്ടില്ലെന്നത് നിങ്ങള്‍ക്കറിയാമല്ലോ. ബ്ലോഗായി, വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് അതിലിത്ര പോസ്റ്റായി. ഇനി ഇതിലൊക്കെ എങ്ങനെയെങ്കിലും അച്ചടിമഷി പുരട്ടണം. ഭാന്‍സ് അസോസിയഷന് തന്നെ ഒരു പ്രസാധകസംഘം രൂപീകരിച്ച് എന്റെ പോസ്റ്റുകളൊക്കെ അച്ചടിപ്പിക്കാവുന്നതാണ്.

ഇ-മെയില്‍ ഫോര്‍വര്‍ഡുകളാണ് മറ്റൊന്ന്. ഇതിലെ ഓരോ പോസ്റ്റും വെട്ടിയെടുത്ത് ഫോര്‍വേര്‍ഡ് ചെയ്യുക. രണ്ടര ലക്ഷം മലയാളികളുടെ ഇ-മെയില്‍ വിലാസമടങ്ങിയ ഡയറക്ടറി അച്ചായന്‍ തരും. ഇത്രയും മെയിലുകളിലേക്ക് ഇത് സ്ഥിരമായി അയച്ചു കൊടുക്കണം. അതിനു ശേഷം ഇതൊക്കെ വലിയ സംഭവമാണെന്നു പറഞ്ഞ് നടക്കണം.

പിന്നെ ചെയ്യേണ്ടത് മഹാസംഭവമായ ഈ ഫോര്‍വേര്‍ഡുകളെ നാട്ടില്‍ നടക്കുന്ന വിവിധ മല്‍സരങ്ങള്‍ക്ക് അയച്ചു കൊടുക്കുക എന്നതാണ്. അയച്ചുകൊടുത്തതിനു ശേഷം അതിനുള്ളിലുള്ളവരെ സ്വാധീനിക്കുന്ന കാര്യം ഞാനേറ്റു. തുടര്‍ന്ന് ആരുടേതെന്നറിയില്ലാത്ത കൃതിക്ക് സമ്മാനം നമ്മള്‍ സംഘടിപ്പിച്ചുകഴിയുമ്പോള്‍ – ആ കൃതി എന്റേതാണ് എന്നു നിലവിളിച്ചുകൊണ്ട് ഞാനോടിയെത്തും.-അങ്ങനെ സംഗതി ചുളവില്‍ അച്ചടിമഷി പുരളുകയും ചെയ്യും, സമ്മാനം നമുക്കടിച്ചെടുക്കുകയും ചെയ്യാം.

ഇത് ഞാനും ഭാന്‍സും മാത്രമറിഞ്ഞിരിക്കേണ്ട അതിഭയങ്കരമായ ഡ്രാമയാകുന്നു.സമ്മാനത്തുകയുടെ ഒരു വീതം ഈ ഡ്രാമയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും എത്തിക്കും.

അസോസിയഷന്‍ അംഗത്വമില്ലാത്ത ഭാന്‍സിന് ആകര്‍ഷകമായ വിവിധ പാക്കേജുകളുണ്ട്. ഭാന്‍സല്ലാത്ത വെറും വായനക്കാരന്‍ എന്നെക്കുറിച്ച് എന്തെഴുതിയാലും എന്റെ ബ്ലോഗിന്റെ ലിങ്ക് ബ്ലോഗില്‍ കൊടുത്താലും പ്രസ്തുത ബ്ലോഗിന്റെ ലിങ്കും പോസ്റ്റിന്റെ ലിങ്കും ഞാനും കൊടുക്കുന്നതാണ്.

അതുപോലെ തന്നെ നെഗറ്റീവ് പോസ്റ്റുകളിടുന്നവര്‍ പരമാവധി രൂക്ഷമായ ഫാഷ ഉപയോഗിക്കുക. ഫാഷയും നിലവാരവും താഴുന്നതനുസരിച്ച് ആ ലിങ്ക് വഴി എന്റെ ബ്ലോഗിലേക്കെത്തുന്നവരുടെ എണ്ണം വര്‍ധിക്കും. അവസാനമായി നമ്മുടെ ഈ കൃ
ഷി നമ്മുടെ അസോസിയേഷനുകളില്‍ അംഗമല്ലാത്ത എല്ലാവരില്‍ നിന്നും മറച്ചു വയ്‍ക്കുക. ബ്ലോഗ്‍സലാം !

20 thoughts on “ബെര്‍ളീസ് ഭാന്‍സ് അസോസിയേഷന്‍”

 1. അച്ചായാ അച്ചാ‍യന്റെ അനുയായിയാ ഞാനെന്നു നാട്ടുകാരു പറയുന്നു. അപ്പൊ ഭാന്‍സ് അസ്സോസിയേഷനില്‍‍ ഞാനുണ്ടെന്നുള്ളത് തീര്‍ച്ച. എന്റെ പഴേ പേരു കുതിരന്‍ മറ്റവന്‍ എന്നത് ഒരു പാവത്താന്റെ പേര്‍ ആയതു കൊണ്ട് നല്ല സ്റ്റൈലന്‍ പേര് എടുത്തു. കുതിരന്‍ കൃഷ്ണനാഭന്‍! ഒരു ഹിന്ദുവാന്ന് വിചാരിച്ച് നമ്മടെ (ഹിഡന്‍) അജെണ്ട നടപ്പാകുവേം ചെയ്യും. പിന്നെ സാഹിത്യമല്ലാതെ മറ്റു കലകളിലും ഞാന്‍ അഗ്രഗണ്യനാണെന്നു (അതെന്തുവാ?) ഒരു ചേട്ടായി പറഞ്ഞതു കൊണ്ട് ഭാന്‍സ് അസ്സോസിയേഷന്റെ കലാ വിഭാഗം(?)എന്നെ ഏല്‍പ്പിക്കണേ.

  കുറേ ഹിന്ദുക്കള്‍ എന്റെ പുറകേ കൂടിയേക്കുകാ. അച്ചായന്റെ ഭാന്‍സ് ആകണമെന്ന്. മാമോദീസാ വെള്ളം വീഴാത്ത ഒന്നിനേം ഞാന്‍ അടുപ്പിക്കുകേല.

 2. എന്റെ പൊന്നു ബെര്‍ളിച്ചായാ നമ്മള്‍ ക്രിസ്ത്യാനികള്‍ക്ക് ഒരു നിലേം വിലേം ഒക്കെ ഉള്ളതല്ലെ .. ഇതുപോലെ ചവറായ ഫാന്‍സ് ഒക്കെ ഉണ്ടാക്കി അതു കളഞ്ഞു കുളിക്കണോ.?

 3. ”പിന്നെ ചെയ്യേണ്ടത് മഹാസംഭവമായ ഈ ഫോര്‍വേര്‍ഡുകളെ നാട്ടില്‍ നടക്കുന്ന വിവിധ മല്‍സരങ്ങള്‍ക്ക് അയച്ചു കൊടുക്കുക എന്നതാണ്. അയച്ചുകൊടുത്തതിനു ശേഷം അതിനുള്ളിലുള്ളവരെ സ്വാധീനിക്കുന്ന കാര്യം ഞാനേറ്റു. തുടര്‍ന്ന് ആരുടേതെന്നറിയില്ലാത്ത കൃതിക്ക് സമ്മാനം നമ്മള്‍ സംഘടിപ്പിച്ചുകഴിയുമ്പോള്‍ – ആ കൃതി എന്റേതാണ് എന്നു നിലവിളിച്ചുകൊണ്ട് ഞാനോടിയെത്തും.-അങ്ങനെ സംഗതി ചുളവില്‍ അച്ചടിമഷി പുരളുകയും ചെയ്യും, സമ്മാനം നമുക്കടിച്ചെടുക്കുകയും ചെയ്യാം.”

  അച്ചായ, ഇങ്ങനെ സാധിക്കുന്നു ഇത്‌.. അടിപൊളി

 4. ഈ ലേഖനത്തില്‍ ഒരുപാട് അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഭാന്‍സ് -> ഫാന്‍സ്, ഫാവി -> ഭാവി, തുടങ്ങിയവ. ഇതെല്ലാം തിരുത്തുമല്ലോ. നന്ദി.

 5. ഭാന്‍സിന്റെ ലംഗത്വം കട്ട് ചെയ്യുന്നതായിരിക്കും.

  ഹോ.. ഞാനോര്‍ത്തു വേറെന്തോ കട്ട് ചെയ്യുമെന്നു! സത്യകൃസ്താനികളുടെ ജനസംക്യാനുപാതം കുറയ്ക്കല്ലേ അച്ചായാ..

  ബെര്‍ളീനെ ആദ്യായിട്ടാ അച്ചായാ എന്നു വിളിക്കുന്നെ 😉

 6. ഇതില്‍ ‘ആഘ്യ‘ എവിടെ “ആഗ്യാധം“ എവിടെ? എന്നിട്ട് ഫാന്‍സാ‍ാ…ഇമ്മിണി പുളിക്കും..
  ശശീ സാര്‍, ഇതില്‍ വല്ല തെറ്റും ഉണ്ടോന്ന് ഒന്നു നോക്കിക്കേ???

 7. നിങ്ങളുടെ കൂട്ടത്തില്‍ പാപം ചെയ്യാത്തവന്‍ ഇവനെ കല്ലെറിയട്ടെ….അതുകൊണ്ടായിരിക്കാം ഒരു കല്ലേറു പോലും കിട്ടാത്തത്‌….ഞാന്‍ ആദ്യമായാണു ബെര്‍ളിത്തരങ്ങള്‍ വായിക്കുന്നത്‌….സൂപ്പര്‍….നന്ദി…

 8. പ്രിയപ്പെട്ട ബെര്‍ളിച്ചായനു
  പോസ്റ്റ് വായിച്ചു കലക്കി

  പിന്നെ എനിക്ക് പ്രായവും പക്വതയും അല്പം കുറവാണു, ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയതേ ഉള്ളൂ. അഗ്രഗേറ്ററുകളിലൊന്നും വരുന്നില്ല അതു കൊണ്ട് മാത്രം ആണു ബെര്‍ളിയുടെ പോസ്റ്റില്‍ അങ്ങനെ “ലിങ്ക്’ കൊടുത്തതു [അതു ഡിലീറ്റ് ചെയ്യാത്ത നല്ല മനസ്സിനു നന്ദി] അതു കൊണ്ട് കുറച്ച് പേര്‍ വായിച്ചു എന്നു തോന്നുന്നു.നാലുപേര്‍ അറിയുന്ന
  ആരെയെങ്കിലും പരാമര്‍ശിച്ചാലല്ലേ മനുഷ്യന്മാരു വായിക്കൂ.
  ബ്ലോഗില്‍ നാലു പേര്‍ അറിയുന്ന ആരെയെങ്കിലും പരാമര്‍ശിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ .
  മറ്റുള്ള ജാതി മത വേര്‍തിരിവുകള്‍ ഒരിക്കലും കരുതരുത് എന്നപേക്ഷിക്കുന്നു, കരുതി. അഗ്രഗെറ്ററുകളില്‍ വരാത്ത എന്റെ പോസ്റ്റും ആരെങ്കിലും വായിക്കണമെന്നേ അത്യാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ,ക്ഷെമ ചോദിക്കുന്നു ആത്മാര്‍ത്ഥമായി തന്നെ , പക്വതയില്ലാത്ത ഒരു കൂട്ടുകാരനായി കരുതുക ഞാന്‍ നിങ്ങളുടെ പോസ്റ്റുകള്‍ കഴീഞ്ഞ ആറേഴ് മാസങ്ങളായി വായിക്കുന്നു.അപ്രകാശിതവും, കണ്ണ് നീരോടെ ചാര്‍ലിയും മുതല്‍ ഒരുപാട് പോസ്റ്റുകള്‍ ആസ്വദിച്ച് തന്നെ വായിച്ചിട്ടുള്ളവനാണു ഞാന്‍, എനിക്കൊരിക്കലും ജാതിസ്പര്‍ദ്ധയോ , വേറെ എന്തെങ്കിലും അശ്ലീലമോ ഇതു വരെ തോന്നിയിട്ടില്ല പിന്നെ ഞാന്‍ അങ്ങനെയൊരു “ചാര്‍ളിയുടെ അഭിമുഖം” കൊടുത്തതു അഗ്രഗേറ്ററുകള്‍ ഒഴീവാക്കിയ എന്റെ ബ്ലോഗില്‍ ആരെങ്കിലും കയറണമെന്ന ദുരുദ്ദേശം കൊണ്ട് മാത്രമാണ്.ആ കമന്റും ലിങ്കും ഡിലീറ്റ് ചെയ്യാത്ത സ്പിരിറ്റിനു നന്ദി.

 9. നെഗറ്റീവ് പബ്ലിസിറ്റിയാണ് മറ്റൊരു പ്രധാന ഇനം. എന്നെക്കുറിച്ച് നല്ല തെറിയെഴുതാന്‍ കഴിയുന്നവര്‍ക്ക് പരിഗണന ലഫിക്കുമെന്ന് സാരം. ഇപ്പോഴ്‍ കുറച്ചാളുകളെ ഏല്‍പിച്ചിട്ടുണ്ടെങ്കിലും അവര്‍ നെടുങ്കന്‍ തെറികള്‍ എഴുതുന്നുണ്ടെങ്കിലും അത് വായനക്കാരെ ആകര്‍ഷിക്കുന്ന തലത്തിലേക്കുയരുന്നില്ല. തെറിയോടൊപ്പം അല്‍പം ക്രിയാത്മകത കൂടി ഉള്ളവരെ ഇതിലേക്ക് പരിഗണിക്കും.

  ഇവരെ ഭാന്‍സ് അസോസിയേഷനില്‍ അംഗങ്ങളാക്കില്ല എങ്കിലും ഇവരുടെ ചെലവുകള്‍ ഭാന്‍സ് അസോസിയേഷന്‍ വഹിക്കുന്നതാണ്. ആഴ്ചയില്‍ ഒരു തെറി പോസ്റ്റ് വീതം കൃത്യമായി എഴുതുക എന്നതാണ് ഇവരുടെ ഉത്തരവാദിത്വം“

  ബെര്‍ളീച്ചായോ ആഴ്ചയില്‍ ഒന്നെങ്കിലും എഴുതി കമന്റായി ഇടുന്നുണ്ട്, ഡിലീറ്റ് ചെയ്യത്തില്ല എന്നു പ്രതീക്ഷിക്കുന്നു. പിന്നെ മലയാളത്തില്‍ ബ്ലോഗ് ചെയ്താല്‍ അരാന്റെയൊക്കെയോ സെര്‍ച് എഞ്ചിന്‍ പൊക്കിയെടുത്തെടുമെന്നാരോ പറഞ്ഞു,ഒന്നും കണ്ടില്ല
  പിന്നെ ഇതേ വഴിയുള്ളൂ, ചെലവൊന്നും വേണ്ടാ ഈ സ്നേഹം മാത്രം മതി.ഒന്നു പച്ച പിടിച്ച് പൊക്കോട്ടെ.

 10. ‘ശശി’ മഹാരാജാവിന്റെ കമന്റാണ് ഈ പോസ്‌റ്റിന്റെ ഹൈലൈറ്റ്. തോമാശ്ലീഹ ചങ്ങനാശ്ശേരി വഴി വന്ന സമയത്ത്, എന്റെ പൂര്‍വ്വികനപ്പൂപ്പന്‍ കല്‍ക്കട്ടയിലുള്ള മകളുടെ പ്രസവത്തിനു പോയിരിക്കുകയായിരുന്നു. അതുകൊണ്ട് ‘ഹി മിസ്സ്‌ഡ് ഇറ്റ്’. എന്നാചെയ്യാനാന്നു പറ. അങ്ങേര് അങ്ങോട്ട് കെട്ടിയെടുത്തില്ലാരുന്നെങ്കില്‍ ഇന്ന് എനിക്കും ഞെളിയാമാരുന്നു.

 11. മതവും കൊതവും ജാതിയും കൂതിയുമൊന്നും (!?) ഇല്ലാത്തതുകൊണ്ട് എന്തരായാലും തല്‍കാലം ഭാന്‍സ് അസോ.യിലേക്കില്ല. സ്വല്പം നെഗറ്റീവ് പബ്ലിക്കുറ്റി തരാമെന്ന് വച്ചാല്‍ ചീത്തയൊന്നും എഴുതാനും വരണില്ല.
  അതോണ്ട് ബെര്‍ളിമുത്തപ്പന് ഒരു ബോട്ടില് ഓസീയാറും രണ്ട് പ്ലേറ്റ് ചാപ്സും തിരുമുല്‍ക്കാഴ്ചവച്ചു വണങ്ങുന്നേന്‍… വണങ്ങി മടങ്ങുന്നേന്‍!

 12. ബെര്‍‌ളിച്ചായാ…

  ഭാന്‍‌സ് അസ്സോസിയേഷനിലേയ്ക്ക് എന്നേം കൂട്ടണേ…
  😉

 13. ശശിച്ചായോ , നല്ല ഫാവി ഉള്ള , ഫക്ഷണം കഴിക്കുന്ന, ഫരണി പോലത്തെ ഫാര്യമാരുള്ളവരാണു മൂവാറ്റുപുഴക്കു തെക്കു-കിഴക്കുള്ള അചായന്മാര്‍. ബെര്‍ളിച്ചായന്‍-ഫാന്‍സ് അസ്സോസ്സിയേക്ഷനു ഈ ഫാഷ വേണെ ഉപയോഗിക്കാം.
  ബെര്‍ളിഅച്ചായണോട് ചോദിചേച്ച്

 14. ‘ബെര്‍ളി ഫാന്‍സ് അസോസിയേഷനില്‍ ചേരാന്‍ എനിക്ക് ആരുടെം സമ്മതം ആവശ്യമില്ല! ഞാന്‍ ചേര്‍ന്നു.

  ഓ.ടോ: അച്ചായന്‍ പറഞ്ഞ, ബിരിയാണിം നൂറ്റമ്പത് രൂപേം കിട്ടാന്‍, ഇതിന്റെ പ്രിന്റ് കാണിച്ചാ മതിയോ? (പോരാ.. പറമ്പ് കളച്ച് കൊടുക്കേണ്ടിയും വരും എന്ന് മാത്രം പറയരുത്. പ്ലീസ്. )

  —-

  “തോമാശ്ലീഹ ചങ്ങനാശ്ശേരി വഴി വന്ന സമയത്ത്, എന്റെ പൂര്‍വ്വികനപ്പൂപ്പന്‍ കല്‍ക്കട്ടയിലുള്ള മകളുടെ പ്രസവത്തിനു പോയിരിക്കുകയായിരുന്നു. അതുകൊണ്ട് ‘ഹി മിസ്സ്‌ഡ് ഇറ്റ്’”

  അത്താണ് പെട!! സൂപ്പര്‍ ഡ്യൂപ്പറലക്ക്. വാഴ്തുക്കള്‍.

 15. ഹ ഹ ഇതിഷ്ടപ്പെട്ടു.

  പിന്നെ, ശശ്യേ, പുതിയാ പോസ്റ്റൊന്നും ഇല്ലേ? 🙂

 16. എന്നു മുതലാ മെംബര്‍ഷിപ്പ് കൊടുത്തുതുടങ്ങുന്നത് ?
  ഒരു മെംബര്‍ഷിപ്പ് എനിക്കും കരുതണം ട്ടോ.
  പാലായില്‍ വെച്ച് റാലി നടത്തുമ്പോ പറയണം കേട്ടോ.

 17. അച്ചായാ,
  വേറെ ഒരു നമ്പര്‍ ഞാന്‍ സജസ്റ്റ് ചെയ്യാം. മറ്റേ വായിച്ച് കഴിഞ്ഞ് പത്താള്‍ക്ക് ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ തല ഇടിവെട്ടിപ്പോകും ടൈപ്പ് മെയില്‍ ഇല്ലേ. അതില്‍ പോസ്റ്റിന്റെ പി ഡി എഫ് വെച്ച് അയച്ചാലോ?

  ഓടോ: അച്ചായന്റെ ഭാന്‍ ആവാന്‍ വേണ്ടി മതം മാറാനും ഞാന്‍ തയ്യാറാണ്. മതം ഏതായാലും മനുഷ്യന്‍ ഭാന്‍ ആയാല്‍ മതി എന്നല്ലേ?

Leave a Reply

Your email address will not be published. Required fields are marked *