ബിന്ദു കൃഷ്ണ ചേച്ചിക്ക് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ബിന്ദു ചേച്ചിക്ക്,

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദം അലങ്കരിക്കുന്ന ചേച്ചിക്ക് എന്റെ വന്ദനം. സമൂഹത്തില്‍ സ്ത്രീകളുടെ ശത്രു സ്്ത്രീകള്‍ തന്നെയാണ് എന്നാരോ പറഞ്ഞിട്ടുള്ളത് ശരിയാണ് എന്നു തോന്നിയത് ചേച്ചിയുടെ ഇന്നലത്തെ പ്രസ്താവന കേട്ടപ്പോഴാണ്. കോണ്‍ഗ്രസിന്റെ പോഷകസംഘടന എന്നതിനെക്കാള്‍ ഒരു വനിതാരാഷ്ട്രീയസംഘടന എന്നതാണ് മഹിളാ കോണ്‍ഗ്രസിന്റെ നിലനില്‍പിന്റെ അടിത്തറ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതായത്, കോണ്‍ഗ്രസില്‍ സ്ത്രീപക്ഷ നിലപാടുകള്‍ ഉറപ്പിക്കുന്നതിനും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്കു വേണ്ടി നിലയുറപ്പിക്കുന്നതിനുമൊക്കെ സാധിക്കുമ്പോഴാണ് മഹിളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തിന് വിലയുണ്ടാവുന്നത് എന്ന്.

പീതാംബരക്കുറുപ്പ്- ശ്വേത മേനോന്‍ വിവാദത്തില്‍ ശ്വേത മേനോന് പരാതിയില്ലാതായതോടെ ആ പ്രശ്‌നം അവസാനിച്ചതാണ്. പക്ഷെ, ബിന്ദു ചേച്ചിയുള്‍പ്പെടെയുള്ള ആളുകള്‍ ശ്വേത മേനോനെ കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി അക്ഷരാര്‍ത്ഥത്തില്‍ തറവേല കാണിക്കുമ്പോള്‍ ചേച്ചിയും ഒരു സ്ത്രീയല്ലേ എന്നു വിസ്മയത്തോടെ ചോദിക്കാനാഗ്രഹിക്കുകയാണ്. പീതാംബരക്കുറുപ്പും പി.ജെ.കുര്യനുമൊക്കെ പരമപരിശുദ്ധന്‍മാര്‍ തന്നെയാണെന്നു ബിന്ദു ചേച്ചി പറഞ്ഞു നടക്കുന്നത് ഗതികേടുകൊണ്ടാവാം എന്നതിനാല്‍ അത് മുറയ്ക്ക് നടക്കട്ടെ. പക്ഷെ, അതോടൊപ്പം ചേച്ചിയുടെ വിശുദ്ധന്‍മാരുടെ വീഴ്ചകള്‍ മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ഒരുതരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനമല്ലേ എന്നു വളരെ സഹോദരസഹജമായി ഞാന്‍ ചോദിക്കുകയാണ്.

പീതാംബരക്കുറുപ്പ്-ശ്വേതാ വിവാദത്തോടെ കേരളസമൂഹത്തില്‍ പിതൃ-സഹോദര ബന്ധങ്ങള്‍ മൊത്തത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് എന്നു ചേച്ചി പറഞ്ഞത് ചേച്ചിക്കു വിവരമില്ലാഞ്ഞിട്ടാണോ അതോ രാഷ്ട്രീയത്തില്‍ വളരാന്‍ വേണ്ടി എത്ര തറയാവാനും തയ്യാറാണ് എന്നുള്ള തുറന്ന പ്രഖ്യാപനമണോ എന്ന് എനിക്കറിയില്ല. രണ്ടായാലും ചേച്ചിയുടെ പ്രസ്താവന കേരളസമൂഹത്തില്‍ കൂടുതലും മന്ദബുദ്ധികളാണെന്ന മുന്‍വിധിയോടെയുള്ളതായിപ്പോയി എന്നാണ് അത് കേട്ടപ്പോള്‍ എനിക്കു തോന്നിയത്. കാലം മാറിക്കൊണ്ടിരിക്കുകയാണ് ചേച്ചി. നേതാക്കന്‍മാര്‍ പത്രസമ്മേളനങ്ങളില്‍ പറയുന്നതു കേട്ട് ജനം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്ന കാലത്തില്‍ നിന്ന് പത്രസമ്മേളനങ്ങളില്‍ വിളമ്പുന്ന വിവരക്കേടുകളിലൂടെ നേതാക്കന്‍മാരുടെ യഥാര്‍ഥമുഖം ജനങ്ങള്‍ മനസ്സിലാക്കുന്ന കാലത്തെത്തി നില്‍ക്കുകയാണ്. പീതാംബരക്കുറുപ്പു സാറും പി.ജെ.കുര്യന്‍ സാറും ദൈവതുല്യരായ വിശുദ്ധജന്മങ്ങള്‍ തന്നെയാണെന്നു ഞങ്ങള്‍ വിശ്വസിച്ചോളാം. ദയവു ചെയ്ത് ഓവറാക്കി ചളമാക്കരുത്.

ശ്വേതയോട് പീതാംബരക്കുറുപ്പ് എന്തെങ്കിലും ചെയ്തതായി ശ്വേതയ്ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് പിതൃസഹജമായ വാല്‍സല്യത്തെ ശ്വേത തെറ്റിദ്ധരിച്ചതാണെന്നും ഇതോടെ മൊത്തം കേരളത്തില്‍ പിതൃ-സഹോദര ബന്ധങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഒരു മഹിളാസംഘടനയുടെ പ്രസിഡന്റായ ചേച്ചി തന്നെ പറയുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും നികൃഷ്ടവും നിന്ദ്യവുമാണ് എന്നു പറയാനാഗ്രഹിക്കുന്നു. കേരളത്തിലെ പ്രതിസന്ധി സത്യത്തില്‍ ചേച്ചി തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ പിതൃസഹജവും സഹോദരസഹജവുമായുള്ള ബന്ധങ്ങളെ സ്ത്രീകള്‍ തെറ്റിദ്ധരിക്കുന്നതല്ല. മറിച്ച് അത്തരം സഹജവാസനകളെ ചൂഷണം ചെയ്തുകൊണ്ട് നടത്തുന്ന പീഡനങ്ങളാണ്. അന്യനൊരുത്തന്‍ ദേഹത്തു തൊടുമ്പോള്‍ ശ്രദ്ധിക്കണം എന്നു അമ്മമാര്‍ പെണ്‍മക്കളെ പറഞ്ഞു പഠിപ്പിക്കുമ്പോള്‍ ചേച്ചി ഇങ്ങനെ തിരിച്ചു പറയുന്നത് അമ്മമാരെയും പെണ്‍മക്കളെയും കണ്‍ഫ്യൂഷനിലാക്കില്ലേ ?

കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ വീരകഥകളും വിശേഷങ്ങളും കേട്ടും പറഞ്ഞും ജീവിക്കുന്നതിനിടയില്‍ പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെപ്പറ്റി ചേച്ചി അറിയാതെ പോയതുകൊണ്ട് അതാണ് പ്രതിസന്ധി എന്നു കരുതിയതാവാം. കോണ്‍ഗ്രസിനു പുറത്തും ഒരു ലോകമുണ്ട് ചേച്ചീ. അവിടെയും പിതാക്കന്‍മാരും സഹോദരന്‍മാരും അമ്മ പെങ്ങന്‍മാരുമുണ്ട്. പിതാക്കന്‍മാര്‍ കൊച്ചുപെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊല്ലുകയും കൂട്ടിക്കൊടുക്കുകയും സഹോദരന്‍മാര്‍ ചേര്‍ന്ന് സഹോദരരിയെ ബലാല്‍സംഗം ചെയ്യുകയും ഇറച്ചിവിലയ്ക്ക് വില്‍ക്കുകയുമൊക്കെ ചെയ്യുന്ന സംഭവങ്ങള്‍ ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്ന ചേച്ചി പിതാംബരക്കുറുപ്പ് പ്രശ്‌നം വന്നപ്പോള്‍ അപരിചിതരായ ആളുകളുടെ സ്പര്‍ശനങ്ങളെ സ്ത്രീകള്‍ പിതൃ-സഹോദര സ്പിരിറ്റിലെടുക്കാത്തതാണ് സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്‌നം എന്നു പറയുന്നത് തികഞ്ഞ അശ്ലീലമാണ് എന്ന് സഹോദരസഹജമായി ചൂണ്ടിക്കാണിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി.ജെ.കുര്യനെയും ശ്വേതയുടെ പരാതിക്കിരയായ പീതാംബരക്കുറുപ്പിനെയും വെള്ള പൂശുന്ന ചേച്ചി എല്‍ഡിഎഫുകാരനായ ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ മറ്റൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത് ചേച്ചിയുടെ നിഷ്‌കളങ്കത കൊണ്ടായിരിക്കാം. എല്ലാവരും സഹോദരീ സഹോദരന്‍മാരായിട്ടുള്ള ഒരു നാട്ടില്‍ ഞാന്‍ ഒരനിയന്റെ സ്ഥാനത്തു നിന്ന് ഇക്കാര്യങ്ങള്‍ പറഞ്ഞു എന്നു മാത്രം. ചേച്ചി എന്തായാലും പിതൃസഹോദര ബന്ധങ്ങളെ അങ്ങനെ തന്നെ ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും വേണം. മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇപ്പോള്‍ ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതുപോലെ ഭാവിയില്‍ ദേശീയ പ്രസിഡന്റ് സ്ഥാനവും പില്‍ക്കാലത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും നേടാന്‍ ചേച്ചിക്കു കഴിയട്ടെ എന്നാശംസിച്ചു കൊണ്ടു നിര്‍ത്തുന്നു.

എന്ന് സഹോദരസഹജന്‍.

37 thoughts on “ബിന്ദു കൃഷ്ണ ചേച്ചിക്ക് ഒരു തുറന്ന കത്ത്”

 1. തകർത്തു . ഇതിനൊന്നും ഇങ്ങനെയല്ലാതെ മറുപടി പറയാൻ കഴിയില്ല

 2. പോസ്റ്റ്‌ ഇടുന്ന സ്പീഡിൽ കമന്റ് കൂടി അപ്പ്രൂവ് ചെയ്തില്ലേൽ ഇനി ഞാൻ കമന്റ് ഇടൂല്ല !!!

  (ദയവായി മോഡരേറ്റർ പെണ്‍കുട്ടി എന്റെ കൂടെയായിരുന്നു , അവളെ വിട്ടു തരില്ല എന്ന് പറഞ്ഞ് ആരും വരരുത്..പ്ലീസ് )

 3. ഈ ചേച്ചിക്കെതിരെ മിണ്ടിയവനെതിരെ ചേച്ചി കേസ് കൊടുക്കും. പണ്ടൊരു മല്ലു എന്തോ പറഞ്ഞു കുടുങ്ങിയതാണ് . ബെർലി സൂക്ഷിച്ചോ ……..

 4. അതിപ്പോ മഞ്ഞപിത്തം വന്നാൽ ബെര്ളിക്കും എല്ലാം മഞ്ഞ ആയി തോന്നാം. പാർട്ടി ടിക്കറ്റ്‌ എടുത്താൽ അങ്ങിനേ പറയാവൂ, ഇല്ലേൽ പണി പാലും വെള്ളത്തിൽ കിട്ടും.

 5. ഇതിന്റെ പ്രത്യാഘാ തങ്ങള് അത്ര ശുഭകരം ആവില്ല 😉

 6. ഇയാൾക്ക് പുള്ളിക്കാരനെ പ്രതി ആക്കാഞ്ഞടു എന്തോ പ്രശ്നം ഉള്ള പോലെ ആണല്ലോ

 7. മഹിളാ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണ പറയുന്നത് മഹിളാ കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍ പോയിട്ട് ബിന്ദു കൃഷ്ണ പോലും കാര്യമായിട്ടെടുക്കാറുണ്ടെന്നു തോന്നുന്നില്ല, പിന്നെയാണോ ബാക്കിയുള്ളവരുടെ കാര്യം?

   1. ചൊവ്വയിലേക്ക് കയറ്റി അയച്ച മംഗൾയാനിൽ ഒരു സീറ്റ് ഒഴിവുണ്ടായിരുന്നു

 8. പീതാംബര കുറുപ്പ് പിതൃ സഹജമായ വാത്സല്യത്തോടെ ആയിരിക്കും ഒരു പക്ഷെ പെരുമാറിയത്. പക്ഷെ സ്വീകർത്താവായ ശ്വേതയ്ക്ക് അപ്രകാരം തോന്നാത്തിടത്തോളം കാലം എത്ര നല്ല ഉദ്ദേശം ആയിരുന്നെങ്കിലും ക്ഷമ പറയേണ്ടി വരും. പറയുകയും ചെയ്തു. പരാതി പിൻവലിക്കുകയും ചെയ്തു. ഇനി അവരെ രണ്ടാളെയും വെറുതെ വിടുന്നതാണ് മര്യാദ. അത് ബിന്ദു കൃഷ്ണ ആണെങ്കിലും, ബെർളി ആണെങ്കിലും കമെന്റുന്ന ഞാൻ ആണെങ്കിലും.

  1. അതാണ്. ബെര്‍ളി തോമസിനു പീതാംബരക്കുറുപ്പിനോടുള്ള വെറുപ്പാണോ, ശ്വേതാ മേനോനോടുള്ള പിതൃ സഹജമായ സ്നേഹമാണൊ അതോ പറഞ്ഞ് പറഞ്ഞ് സ്വയം ശശിയായതു കൊണ്ട് എന്തെങ്കിലും പറഞ്ഞ് പറഞ്ഞ് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണോ… എന്തെരോ എന്തോ…

  2. അങ്ങനെ വിട്ടു കളഞ്ഞത് കൊണ്ടല്ലേ ഇത് പിന്നെയും കാണിക്കാൻ ധൈര്യം വരുന്നത്? ഇവിടെ കുറുപ്പ് മാപ്പ് പറഞ്ഞില്ലല്ലോ – തെറ്റ് ഒന്നും ചെയ്തില്ല എന്നല്ലേ പറഞ്ഞത്. പിന്നെ നമ്മുടെയൊക്കെ സഹോദരിമാരോ ഭാര്യയോ മക്കളോ ഒക്കെ ആണെങ്കിലും അശക്തരായ നമ്മൾ ഇതല്ലേ ചെയ്യുകയുള്ളൂ എന്ന് സംശയം – വിട്ടുകളയൂ, വലുതാക്കിയാൽ നമുക്ക് ഇവരെയൊന്നും നേരിടാനുള്ള ശക്തിയില്ല മക്കളെ എന്ന്, ചങ്കു നീറി ആണെങ്കിലും പറയും. വിമാന യാത്രക്കാരനും മറ്റും രക്ഷപെട്ടില്ലേ ഈ നാട്ടിലെ കോടതിയുടെ മുന്നില് പോലും?↟
   സിനിമാനടി കല്പന ചേച്ചി പറഞ്ഞു ഇത് സംഭവിച്ചിട്ടുണ്ട് എന്ന്, ഏതു പെണ്‍കുട്ടിയും കേരളത്തിൽ പറയും ഇതിൽ ഒരു സംശയവുൽ ഇല്ല എന്ന്. കല്പന ചേച്ചിയും മറ്റും വിട്ടുകളഞ്ഞത് കൊണ്ടല്ലേ ഇത് ഇപ്പോഴും തുടരുന്നത്? ഏതെങ്കിലും ഒരു പെന്കുട്ടിയുണ്ടോ നമ്മുടെ നാട്ടിൽ ഇത് പോലെ ഒന്ന് അനുഭവിക്കതതായി? സഹോദരിയോടും, ഭാര്യയോടും അമ്മയോടും മക്കളോടും ചോദിയ്ക്കാൻ ധൈര്യമുണ്ടോ സഹോദരാ ? നമ്മൾ അശക്തർ…
   പക്ഷെ, ശക്തരായ മാധ്യമങ്ങളും നേതാക്കളും ഇത് വിട്ടു കളഞ്ഞാൽ ഇത് എന്നെങ്ങിലും തീരുമോ എന്റെ സഹോദരാ? പുത്ര പൌത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ?

   1. I support you my friend !! നിങ്ങളുടെ മനസ്സിലെ ഈ കനൽ ദീർഖകാലം അണയാതെ qasഅങ്ങനെ നീണ്ടു നില്കട്ടെ,കൂട്ടുകാരാ.

    അനീതി കണ്ടാൽ കൈ കൊണ്ടെതിർക്കുക.
    അതിനു കഴിഞ്ഞില്ലെങ്കിൽ വാക്കുകൊണ്ടെതിർക്കുക.
    അതിനും കഴിഞ്ഞില്ലെങ്കിൽ നോക്കുകൊണ്ടെങ്കിലും എതിർക്കുക.
    ഒന്നും സാധിച്ചില്ലെങ്കിൽ മനസ്സിൽ എതിർപ്പ് സൂക്ഷിക്കുക, അണയാതെ.
    പക്ഷെ ഏറ്റം ശ്രേഷ്ടമായത് , എതിർത്ത് 4 വരി എഴുതുന്നതാണ്. കാരണം ഈ കാലഖട്ടത്തിൽ കൂടുതൽ ആളുകളിൽ, കൂടുതൽ ദൂരത്തിൽ എത്തുന്നതും, കൂടുതൽ സമയത്തേക്ക് നീണ്ടു നില്ക്കുന്നതും അതാണ്‌.
    salute u my brother!!!

    1. അധികം നീട്ടണ്ട സോദരാ .. ജാക്കി വച്ചു എന്നു പറഞ്ഞു പരാതി പോകും…

 9. ഫണ്ണിത്താൻ, പടക്കുറുപ്പ്, കുര്യൻ നായര് ഇത്യാദി മുന്തിയയിനം വിഷപ്പാമ്പുകളുടെ കൂട്ടിൽ താമസിക്കേണ്ടിവരുമ്പോൾ ഒരു നീർകോലിയുടെയെങ്കിലും വേഷം കെട്ടേണ്ടി വരുന്നത് സ്വാഭാവികം തന്നെ. പക്ഷെ കണ്ണടച്ചാൽ നമുക്ക് മാത്രമേ ഇരുട്ടാവൂ എന്ന് മറക്കല്ലേ..
  ഒത്തുതീർന്ന പ്രശ്നം കുത്തിപ്പൊക്കുന്നത് നിങ്ങളുടെ ഉദ്ദേശശുദ്ധിക്ക് മുകളിൽ കരി നിഴൽ വീഴ്തുന്നുണ്ട് താനും.
  ഏതായാലും ഉമ്മറത്തും പിന്നാമ്പുറത്തും പിടിച്ചുകൊണ്ടുള്ള ഇമ്മാതിരി പിതൃ-സഹോദരീ സ്നേഹത്തിനു അധികം നിന്നുകൊടുക്കാതിരുന്നാൽ നിങ്ങള്ക്ക് നല്ലത്. കാരണം പുളിമാങ്ങാക്കൊക്കെ ഇപ്പൊ ഒടുക്കത്തെ വിലയാ. അലവന്സ് കിട്ടുന്ന കാശുമുഴുവൻ അതിനു ചിലവാക്കേണ്ടി വരുമേ!!

 10. തെറ്റയിൽ താലോലിക്കുന്നതിനു പച്ചക്ക് പച്ച തെളിവുണ്ട് !

 11. എന്‍റ്റ് പൊന്നു ബെര്‍ളിചായാ ഇതൊന്നും ഇങനെ വലിചു കീറി നോക്കാതെ. എത്ര എത്ര പിത്രുസഹജമായ-സഹോദരസഹജമായ തലോടലുകലും വാല്‍സല്യങലും ഒക്കെ കിട്ടിയാണു ഇന്നു ഈ കാണുന്ന നിലയില്‍ ഞാന്‍ എത്തിയതെന്നു ഇച്ചായന്നു മനസിലാവില്ല. ഏല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്‍ മാരണെന്നു കേട്ടിട്ടില്ലായൊ ഇച്ചായന്‍. ഈ മുംബായിലും ബാംഗ്ലുരിലും നോര്‍ത്ത് ഇന്‍ഡ്യായില്‍ ഒക്കെ ജനിച്ചു വളര്‍ന്ന ശ്വേതക്കു ഇതു വല്ലതും അറിയമൊ. ശ്വേത കേരളതില്‍ ഒരു പ്രാവശ്യമെങ്കിലും ഒരു തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്തിട്ടുണ്ടൊ. അപ്പൊ മനസിലാവും എന്താണു ഈ പിത്രുസഹജമായ-സഹോദരസഹജമായ തലോടലുകലും വാല്‍സല്യങലും ഒക്കെ എന്നു. പൊതുവെ 70% മലയാളിക്കും പ്രത്യേകിചു 60 വയസ്സു കഴിഞവര്‍ക്കു തിക്കും തിരക്കും കണ്ടാല്‍ അപ്പൊ പിത്രുസഹജമായ-സഹോദരസഹജമായ വികാരങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും. പിന്നെ എം എല്‍ എ എന്നൊ എം പി എന്നൊ മന്ത്രി എന്നൊന്നുമില്ല. ഇതൊക്കെ മനസിലാക്കി വെണം നമ്മള്‍ ഇതേപൊലുള്ള കലാ പരിപാടികള്‍ക്കു പോകാന്‍. കേരളത്തിന്റെ മലയാളിയുടെ സംസ്കാരതെയും പാരംബര്യതെയുമാണു ശ്വേത ചോദ്യം ചെയ്തിരിക്കുന്നതു. കുറുപ്പൊ കുര്യനൊ ഇവിടെ ഒരിക്കലും തെറ്റുകാരല്ല.

  എന്നു നിന്റെ ബിന്ദു ചേച്ചി

 12. ഇത് വെറും തറ രാഷ്ട്രീയം. അതിൽ കവിഞ്ഞു ഒരു വിലയും കൊടുക്കേണ്ട ഇതിനു. രാഷ്ട്രീയക്കാരുടെ ചട്ടുകമായി പ്രവര്ത്തിക്കുന്ന മഹിളാ കൊണ്ഗ്രെസ്സ്, കെ എസ് യു, ഡി വൈ എഫ് ഐ , പു ക സ , എസ് എഫ് ഐ തുടങ്ങിയ വാലുകൾക്കൊന്നും നട്ടെല്ല് നിവര്ത്തി ഒന്നും പറയാൻ കഴിയില്ല. കൊണ്ഗ്രെസ്സ് അല്ലെങ്കിൽ സി പി എം എന്നീ ചേട്ടന്മാർ പറയുന്ന പോലെ തുള്ളണം, അത്ര തന്നെ. എതിർത്ത് എന്തെങ്കിലും മിണ്ടാൻ പറ്റുമോ അവർക്ക്, മനസ്സിൽ ഉണ്ടെങ്കിൽ പോലും? വെറും അടിമകൾ മാത്രം.
  ഈ കയറു പൊട്ടിക്കുന്ന ഡി വൈ എഫ് ഐ ക്കാര് പോലും സ്വന്തം സ്ത്രീ സഖാവിനെ നേതാവ് കൈ ക്രിയയിലൂടെ പീഡിപ്പിച്ചപ്പോൾ വാലും ചുരുട്ടി വായും പൊത്തി മിണ്ടാതെ നിന്നു. എതിർത്ത് എന്തെങ്കിലും പറയാൻ പു ക സ പോലും ധൈര്യപ്പെട്ടില്ല. എന്നിട്ടാ

 13. ഈ നിലയിൽ എത്തിയ പാട് അവർക്കറിയാം …
  എത്രയോ ആളുകളുടെ പിതൃ സഹജമായ വാത്സല്യത്താലാണ് ഓരോ പടിയും കടന്ന് ഇത്ര വരെ എത്തിയത്. ഈ വൈസ് പ്രസിഡന്റ്‌ ഈ ഇനം ആണെങ്കിൽ പ്രസിഡന്റ്‌ എന്താവും ഈശ്വരാ…

 14. രാഷ്ട്രങ്ങൾ തമ്മിലുള്ള, മതങ്ങൾ തമ്മിലുള്ള, സംസ്ഥാനങ്ങൾ തമ്മിലുള്ള, കറുത്തവനും വെളുത്തവനും തമ്മിലുള്ള, ഉയർന്ന ജാതിക്കാരനും താഴ്ന്ന ജാതിക്കാരനും തമ്മിലുള്ള വർഗീയ പ്രശ്നങ്ങൾ പോലെ സമൂഹത്തിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മിലും വൻ സംഘർഷങ്ങൾ നിലനില്ക്കുന്നു. ഈ പോക്കുപോയാൽ ഭാവിയിൽ ഒരു മഹായുദ്ധംതന്നെ ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ പ്രതീഷിക്കം എന്നു തോന്നുന്നു.

 15. ബിന്ദു കൃഷ്ണ മറുപടി അർഹിക്കാത്ത പ്രസ്താവനകളുടെ ആളാണ്‌, ഇങ്ങനെ ഇടക്ക്ടക്ക് എന്തേലുമൊക്കെ പറയും. മഹിളാ കാന്ഗ്രസ്സിൽ ഹൈ കൊമ്പെറ്റിഷൻ ആയതോണ്ടും, ഷാനി മോൾ ഉസ്മാൻ ചേച്ചി യോടൊക്കെ പിടിച്ചു നില്കാൻ വേണ്ടിയും ഇതല്ല ശ്വേത കുറപ്പധ്യതിന്റെ പിറക്കാതെ പോയ മകളാണ് എന്നൊക്കെ ചന്തു സ്റ്റെയിലിൽ പറയുമെന്നെ ഉള്ളു. അല്ലാതെ വേറെ ഒന്നും ഓർത്തല്ല… ചീീ ചീ

 16. പി ജെ കുരിയനെയും പീതംബരക്കുരുപ്പിനെയും ഒരേ കയറില്‍ കെട്ടണോ ?

  1. വേണ്ട വേണ്ട , അബദ്ധാകും.. ഇനി രണ്ടും കൂടി അങ്ങടും ഇങ്ങടും പീടിപ്പിച്ചാൽ അതിന്റെ നാണംകേട് ആരാ സഹിക്കാ? പിന്നെ നോം ഹൈകമാന്റിന്റെ മുഖത്ത് എങ്ങിനെ നോക്കും?!

  2. Thettayil white colourilulla shemiyum majanda colourilulla pantiyum sontham kaikdonu…. baaki aval parennathu tvyil ellavarum kettathalle

 17. പറയാതെ വയ്യ എന്ന പ്രോഗ്രാമ്മില്‍ അതിരൂക്ഷമായി ബിന്ദുകൃഷ്ണയെ കുടഞ്ഞതു കാണുകയുണ്ടായി. സത്യത്തില്‍ ഇവരൊക്കെ എന്തു ബഹുമാനമാണര്‍ഹിക്കുന്നതെന്ന്‍ മനസ്സിലാകുന്നേയില്ല. നല്ല ക്ലാസ്സ് കത്ത്..ഇത് ആയമ്മയ്ക്ക് ഒന്നെത്തിച്ചുകൊടുക്കണം. വല്യ കാര്യമൊന്നുമില്ല എന്നാലും..

 18. I dont know why you are so much supporting so called swethamenon. Berly blogiyal avarekkurichu janangalude manassilulla abhiprayam maarilla.

 19. അല്പം മുൻപ് പൊളിട്രിക്സിലോ മറ്റോ ഒരു ക്ലിപ്പ് കണ്ടായിരുന്നു . ഇവരടക്കം മൂന്നാലു കൊച്ചമ്മമാർ ചേർന്ന് ഏതോ രണ്ട് നോർത്തിന്ത്യൻ പെണ്ണുങ്ങൾക്ക് മഹിള കോണ്‍ഗ്രസ്സിനെ കുറിച്ചു വിശദീകരിച്ചു കൊടുക്കുന്നതായിട്ട് .. കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയി .

 20. ഇന്ത്യാക്കാരെല്ലാം സഹോദരീ സഹോദരന്മാർ ആയാൽ കുറുപ്പ് ചേട്ടൻ എന്ത് ചെയ്യും? ബിന്ദു കൃഷ്ണ ചേച്ചി എന്ത് ചെയ്യും? അവർക്കും ജീവിക്കണ്ടേ അനിയാ?

Leave a Reply

Your email address will not be published. Required fields are marked *