പരസ്യവിമര്‍ശനം

ബ്ലോഗില്‍ പരസ്യങ്ങള്‍ ഇടുന്നതിനെ സംബന്ധിച്ച് വായനക്കാരില്‍ ചിലരുടെ വിമര്‍ശനങ്ങള്‍ കുറെ ദിവസമായി എന്നെ വേട്ടയാടുകയാണ്. സാമ്പിളിനു രണ്ടെണ്ണം- “എന്തിനാ മാഷെ ഇത്രയും പരിഷ്കാരങള്‍.ആ ബെര്‍ളിത്തരങളുടേ ഒരിത് പോയതുപോലെ തോന്നുന്നു.കെട്ടും മട്ടും എല്ലാം താറുമാറായപോലെ.പിന്നെ പോസ്റ്റിനു നടുക്കുള്ള പരസ്യം ഏറ്റവും വലിയ ആകര്‍ഷണമാണ്.ഓരോ വരികള്‍ കഴിയുമ്പൊഴും ഓരോ പരസ്യം. അത് കുറച്ചുകൂടി നന്നായിരിക്കും.”-ശ്രീക്കുട്ടന്‍
“എന്തോന്ന് പരസ്യമാണ് അച്ചായാ പോസ്റ്റിനു നടുവില്‍ തിരുകി കേറ്റുന്നത്‌.. നാല് ഡോളര്‍ കിട്ടാന്‍ ഇത്തരം കഞ്ഞിത്തരം കാട്ടണോ.. ?..”-ബഷീര്‍

[smartads]
വിമര്‍ശനങ്ങള്‍ എന്നെ വളരെയധികം ചിന്തിപ്പിച്ചു. കുറെ നേരം ആലോചിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി. ശരിയാണ്, കാര്യം പറഞ്ഞാല്‍ ബ്ലോഗ് എന്‍റെയാണെങ്കിലും വായിക്കുന്നത് നിങ്ങളൊക്കെയാണല്ലോ. സത്യത്തില്‍ ഈ ചവറൊക്കെ വായിക്കുന്നവന് അങ്ങോട്ടു കാശ് കൊടുക്കണം. അതെന്തായാലും ഉടനെ തുടങ്ങാവുന്ന ഒരു സ്ഥിതിയിലല്ല ഞാന്‍. എങ്കിലും ആയിരം പോസ്റ്റ് (അതിപ്പം ആകും) ആകുന്നതിനോടനുബന്ധിച്ച് അങ്ങനെയൊരു പദ്ധതിയും തുടങ്ങുന്നുണ്ട്.

എങ്കിലും ഇപ്പോള്‍ ഇട്ടിരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യാനുദ്ദേശിച്ചിട്ടില്ലാത്തിനാലും ഇനീം കിട്ടിയാല്‍ കൂടുതല്‍ പര്യങ്ങളിടാന്‍ ഉദ്ദേശമുള്ളതുകൊണ്ടും ഒരു കാര്യം ഉറപ്പിച്ചു പറയാം. ബ്ലോഗില്‍ ഞാന്‍ പരസ്യം ഇടുന്നത് അതില്‍ ആളുകള്‍ ക്ലിക്ക് ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തില്‍ കമ്പനി എനിക്കു തരുമെന്നു പറയുന്ന ഡോളേഴ്സ് സ്വന്തമാക്കാനാണ്. നാല് ഡോളര്‍ കിട്ടാന്‍ ഇത്തരം കഞ്ഞിത്തരം കാട്ടണോ- എന്ന ബഷീറിന്‍റെ ചോദ്യം വളരെ പ്രസക്തമാണ്. ബഷീര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനി മാസാമാസം നല്‍കുന്ന ശമ്പളം നിരസിക്കുകയും ജോലിയോടുള്ള ആതമാര്‍ത്ഥതയാണ്, ശമ്പളമല്ല തന്‍റെ ഉന്നം എന്നു ബഷീര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ, ഞാന്‍ ആ ടൈപ്പ് അല്ല. പണിയെടുത്താല്‍ പൈസ കിട്ടണം എന്നത് തന്നെയാണ് എന്‍റെ നിലപാട്. അതു കഴിഞ്ഞിട്ടുള്ള പുണ്യം മതി. ബ്ലോഗ് എഴുതിത്തുടങ്ങിയത് പൈസയ്‍ക്കു വേണ്ടിയല്ല എങ്കിലും അതില്‍ നിന്നു വല്ല പൈസയും കിട്ടുമെന്നുണ്ടെങ്കില്‍ അതു വേണ്ടെന്നു വയ്‍ക്കാന്‍ മാത്രം നല്ലവനല്ല എന്നു മാത്രമല്ല ‍ഞാന്‍ തീരെ നല്ലവനല്ല. ഞാന്‍ വെറും ഒരു ചെറ്റയും ആനമയി…നുമാണെന്നാണ് വളരെ അടുപ്പമുള്ള സുഹൃത്തുക്കള്‍ തന്നെ പറയുന്നത്.

പിന്നെ, ബ്ലോഗില്‍ പരസ്യം ഇടുന്നതിനെ വിമര്‍ശിക്കുന്നവരുടെ പ്രശ്നം എന്താണെന്നു മനസ്സിലാവുന്നില്ല. ഇതല്ല, ഇതിനപ്പുറത്തെ പരസ്യം ഇട്ടിട്ടുള്ള ഏത് സൈറ്റും സന്തോഷത്തോടെ വായിക്കാം, പക്ഷെ ബ്ലോഗില്‍ പരസ്യം കാണുമ്പോള്‍ ജീവിതത്തില്‍ ആദ്യമായി പരസ്യം കാണുന്നവന്‍റെ അറപ്പ്. ഇത്തരക്കാരെയാണ് സംസ്കൃതത്തില്‍ ഫ്രോഡുകള്‍ എന്നു വിളിക്കുന്നതെന്നു തോന്നുന്നു. എന്‍റെ സെക്കന്‍ഡ് ലാന്‍ഗ്വേജ് തെലുങ്ക് ആയിരുന്നത് കൊണ്ട് സംസ്കൃതം അത്ര അറിയില്ല. പിന്നെ, വിരോധം അമേരിക്കയോടാണെങ്കില്‍ അമേരിക്കയോടുള്ള വിരോധം ഡോളറിനോടു കാണിക്കുന്നത് മണ്ടത്തരമാണ്. പിന്നെ, ബ്ലോഗില്‍ പരസ്യം ഇടുന്നതിനെ കഞ്ഞിത്തരം എന്നു വിശേഷിപ്പിക്കുമ്പോള്‍ കഞ്ഞി എന്നു പറയുന്ന സാധനം നിലവാരമില്ലാത്ത ചെറ്റകളുടെ ഭക്ഷണമായും അതിനുള്ള വക സമ്പാദിക്കാന്‍ വേണ്ടി അത്തരക്കാര്‍ നടത്തുന്ന ശ്രമത്തോട് ഇതിനെ ഉപമിക്കുകയുമാണ് ചെയ്തിരിക്കുന്നതെങ്കില്‍ ഞാന്‍ അഭിമാനിക്കുന്നു. ഓരോ ദിവസവും ഒന്നോ രണ്ടോ ഡോളര്‍ വീതം കൂടിക്കൂടി ഇതൊരു ദിവസം 100 ഡോളര്‍ ആകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ‍െഡയ്‍ലി കോടിക്കണക്കിനു ഡോളറുകള്‍ കൊണ്ടമ്മാനമാടുന്നവര്‍ക്കു മനസ്സിലാവില്ല.

എങ്കിലും എന്‍റെ വായനക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാവുന്ന ഒരു പ്രവൃത്തിയോടും എനിക്കു താല്‍പര്യമില്ല. ബ്ലോഗില്‍ പരസ്യം ഇടുന്നതില്‍ വിയോജിപ്പുള്ള എല്ലാവരും പ്രതിമാസം 20 ഡോളര്‍ വീതം എനിക്കു സംഭാവന ചെയ്യാന്‍ തയ്യാറാണെങ്കില്‍ ദാ ഈ നിമിഷം തന്നെ ഞാന്‍ ഇതിലെ സകലപരസ്യങ്ങളും നീക്കം ചെയ്യുന്നതയായിരിക്കും. ഓഫറുകള്‍ കമന്‍റുകള്‍ വഴി ഇപ്പോല്‍ തന്നെ നല്‍കിത്തുടങ്ങൂ. നല്ലവനായ ബഷീര്‍ പ്രതിമാസം 100 ഡോളറെങ്കിലും ഓഫര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 50 ഡോളറിനു മുകളില്‍ പ്രതിമാസം സംഭാവന ചെയ്യുന്ന എല്ലാവരുടെയും പടം (കളറില്‍) മുകള്‍ഭാഗത്തു തന്നെ പ്രദര്‍ശിപ്പിക്കുന്നതാണ്. 1000 ഡോളര്‍ നല്‍കുന്നവരുടെ പടവും ജീവചരിത്രവും ഉള്‍പ്പെടെ ഒരു ഫുള്‍ പോസ്റ്റും പിന്നെ, ഓണര്‍ ഷണ്‍മുഖം എന്ന മട്ടില്‍ ഇപ്പോഴത്തെ പരസ്യം കിടക്കുന്നിടത്ത് പ്രദര്‍ശിപ്പിക്കുന്നതായിരിക്കും.

45 thoughts on “പരസ്യവിമര്‍ശനം”

 1. athu kalakki… njan 1000 tharamm… entem nayan tharedem photo idoo morph cheydhadhu.. chumma anganengilu aagraham theerkkana

 2. ACHAYA………. ACHAYANTE BLOGIL ACHAYANU ISHATAMULLA ENTHUM ITTO………. ENIKU NALLA (ITIRI KOLILELUM) ARTICLES VAYICHAL MATHI………………. KARANAVAMARKU EVIDEUM AKAMALO——————— ATU ACHAYAN PARAYATHU PARANJU————EXCELLENL ACHAYA……………………………

 3. തല്‍ക്കാലം ഡോളര്‍ അയച്ചു തരാന്‍ നിര്‍വ്വാഹമില്ല. അതോണ്ട് ഇവിടെ കിടക്കുന്ന ഒരു പരസ്യത്തില്‍ ക്ലിക്കിയേക്കാം. ലതു പോരേ?

 4. ഇതിലും കൂടുതല്‍ പരസ്യങ്ങള്‍ ഉള്ള വെബ്സൈറ്റ് ജനങ്ങള്‍ ദിവസവും വായിക്കുന്നുണ്ട് അതില്‍ ആര്‍കും പരാതി ഇല്ല .. പരസ്യം കണ്ടില്ലെന്ന്നു നടിച്ചു വായന തുടരുകയാണ്‌ ഏറ്റവും നല്ല വഴി..ബെര്‍ലി പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍ പരസ്യത്തില്‍ ആരും ക്ലിക്ക് ചെയ്യാതിരുന്നാല്‍ കമ്പനികാര്‍ അത് താനെ പിന്‍വലിചോളും…എന്തായാലും ആ പെങ്കൊച്ച് തന്റെ മു* കാണിക്കുന്ന ഫോട്ടോ കണ്ടു അതില്‍ ക്ലികടിക്കാതെ പോവാന്‍ തോന്നിയാല്‍ ഭാഗ്യം !!ആ ഫോട്ടോ കാണുമ്പൊള്‍ ക്ലിക്ക് ചെയ്യാന്‍ കൈക്ക് ഒരു തരിപ്പ് !!

 5. ഇതിലും കൂടുതല്‍ പരസ്യങ്ങള്‍ ഉള്ള വെബ്സൈറ്റ് ജനങ്ങള്‍ ദിവസവും വായിക്കുന്നുണ്ട് അതില്‍ ആര്‍കും പരാതി ഇല്ല .. പരസ്യം കണ്ടില്ലെന്ന്നു നടിച്ചു വായന തുടരുകയാണ്‌ ഏറ്റവും നല്ല വഴി..ബെര്‍ലി പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍ പരസ്യത്തില്‍ ആരും ക്ലിക്ക് ചെയ്യാതിരുന്നാല്‍ കമ്പനികാര്‍ അത് താനെ പിന്‍വലിചോളും…എന്തായാലും ആ പെങ്കൊച്ച് തന്റെ മു* കാണിക്കുന്ന ഫോട്ടോ കണ്ടു അതില്‍ ക്ലികടിക്കാതെ പോവാന്‍ തോന്നിയാല്‍ ഭാഗ്യം !!ആ ഫോട്ടോ കാണുമ്പൊള്‍ ക്ലിക്ക് ചെയ്യാന്‍ കൈക്ക് ഒരു തരിപ്പ് !!

 6. ‘പോസ്റ്റു’കള്‍ക്കിടയില്‍’ പരസ്യങ്ങള്‍ ഇടുന്നതിനോട് വിയോചിപ്പുണ്ട്.. കാരണം പോസ്റ്റ്‌ വായിച്ചു വരുമ്പോള്‍ ഉള്ള ഒരു ഒഴുക്ക് നഷ്ടപ്പെടുന്നുണ്ട് !! അല്ലാതെ എവിടെ പരസ്യം ഇട്ടാലും ഓരോ നെക്ക് ഓരോ പ്രാവശ്യം ബ്ലോഗില്‍ കയറുമ്പോഴും ചെയ്യുന്നതായിരിക്കും!!!

  1. Athu kidukki… Sidil mathram prasayam ittaal eppo clikki ennu pranjaal mathi. Berli de fans nu berli ye prolsahippikkan pattiya chance. Koodathe postinte adiyil ‘post ishtapettavar parastathil clickukaa’ ennoru suggestion um kodukkam. Post muzhuvan vaayikkunnavar mathram athu kanukayullu.

 7. അച്ചായോ,
  എല്ലാപേരും കാശുണ്ടാക്കാന്‍ തന്നെയാണ് ജീവിക്കുന്നത്.നാല് കാശ് കൂടുതല്‍ കിട്ടുന്നിടത്ത് നമ്മള്‍ കമിഴ്ന്ന്‍ വീഴും.സ്വാഭാവികം.താങ്കളുടെ സ്വന്തം സൈറ്റില്‍ താങ്കല്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പരസ്യങളൊ പോസ്റ്റോ ചെയ്യാം.എതിരഭിപ്രായമില്ല.എന്നാലും ആരെങ്കിലും വായിക്കുന്നതിനു വേണ്ടിയാണല്ലൊ താങ്കല്‍ പോസ്റ്റുന്നത്.അപ്പോള്‍ ആ വായനയുടെ രസം കൊല്ലിയായി വരുന്ന എന്തായാലും അതിനെ കുറിച്ച് വായനക്കാരന്‍ പ്രതികരിക്കും.പോസ്റ്റിന്റെ മധ്യത്തിലുള്ള പരസ്യം തികച്ചും അരോചകം തന്നെയാണ്. താങ്കല്‍ അത് ഒഴിവാക്കിയാല്‍ കുറച്ചുകൂടി നന്നായിരിക്കും എന്നേ പറഞ്ഞുള്ളു. ആ അഭിപ്രായം താങ്കല്‍ക്ക് വളരെയേറെ മാനസികപ്രയാസമുണ്ടാക്കുകയും ഉറക്കം പോലും നഷ്ടപ്പെടുത്തി എന്നുമറിഞ്ഞതില്‍ വിഷമിക്കുന്നു.എന്റെ അഭിപ്രായം നിരുപാദികം തിരിച്ചെടുക്കുന്നു.

 8. asooyakum kushumbinum marunnilla achaya…
  athu potte kooduthal clickiyaal vallethum kittumo namuku berlychayante vaka(dollareee).

 9. ഹഹ! കലക്കീര മച്ചൂ 🙂
  ആ ഓണര്‍ ഷണ്മുഘം സ്പേസ് ബുക്ക് ചെയ്തിരിക്കുന്നു – 1000 ഡോളറു ദേ പിടി

  കള്ളനോട്ടാന്നും പറഞ്ഞു വന്നേക്കരുത്!

 10. നടുക്കിടുന്നതിനെക്കാള്‍ മെച്ചം മുകളിലോ താഴെയോ ഇടുന്നതല്ലേ? മുകളിലനെന്കില്‍ (വായിച്ചു) തുടങ്ങുന്നതിനു മുന്‍പേ ഞെക്കാം. താഴെയാണെങ്കില്‍ കഴിഞിട്ട് ഞെക്കാം. നടുക്ക് ഞെക്കുന്നതിനെക്കാള്‍ സൌകര്യം അതാണ്‌.

 11. ഇതിനെ പച്ച മലയാളത്തില്‍ വേണമെങ്കില്‍ “അഹങ്കാരം“ എന്നും പറയാം.
  പക്ഷെ ബൂലോകത്തെ ഏറ്റവും വലിയ ബ്ലോഗറെ പ്പറ്റി അങ്ങനെ പറയാന്‍ മാത്രം ഞാന്‍ അഹങ്കാരിആയിട്ടില്ല.

 12. Ee parasyam paripaadi valare ‘bore’ aavunnundu…ithu kaaranam ethra adware and virus-es aanu computer-l kayarippattunnathu…berlytharangal-ude oru sukham athinte oru flow aayirunnu…without those flashing ads…ithu ippo manoramaonline.com pole aayi…allaa..athineyum kadathi vetttiii…!! ee varikalkkidayilulla parasyam aanu ettavum krooram!ghhrrrr…kurachhu decent parasyangal site-nte side-l vechhittu kittunna kaashu porae berlychaayaa..??enganeyengilum kaashu undaakkaanaayittu irangallaee..plsss…

 13. ഹഹ ഹ. അതു കലക്കി ബെര്‍ളിച്ചായാ. ആ ആറ്റിറ്റ്യൂഡ് ഇഷ്റ്റപ്പെട്ടു. ഒരുപാട് കഴിവുള്ള ഒരു സംഭവമാണ് താങ്കള്‍. എല്ലാ പോസ്റ്റുകളും വായിച്ചിടുണ്ട്. കമന്റിടാറില്ല എന്നേ ഉള്ളൂ. ദിവസോം ഓഫീസില്‍ വെച്ച് ആഡ്സില്‍ ഒന്നു ക്ലിക്കുകയും തിരിച്ച് ഹോട്ടലില്‍ വന്നാല്‍ വീണ്ടും ക്ലിക്കുകയും ചെയ്യും എന്നും ഇതിനാല്‍ പ്രഖ്യാപിക്കുന്നു.

  നമോവാകം.

  ഇസാദ്.

 14. ഈ പോക്ക് പോയാല്‍ അച്ചായന് ഒരു പരസ്യം ഇട്ടു ബുദ്ധിമുട്ടേണ്ടി വരില്ല .. ബ്ലോഗില്‍ ഹിറ്റ്‌ കുറഞ്ഞാല്‍ പരസ്യം കിട്ടില്ല അച്ചായാ ….അച്ചായന്റെ ഹിറ്റും കമന്റും കുറഞ്ഞത് ഗൂഗിള്‍ അടക്കം പലരും നോട്ട് ചെയ്തിട്ടുണ്ട് .

  പിന്നെ .. പുതിയ പുതിയ ബ്ലോഗ്ഗര്‍ മാര്‍ വന്നു ധാന്യം പുഴുങ്ങി തിന്നുന്നത്‌ അച്ചായന്‍ കണ്ടില്ലേ ..?ആളുകള്‍ അങ്ങോട്ടൊക്കെ ഒഴുകുകയാ . (ഞാന്‍ അത്ര വല്യ സമ്പവം അല്ല കേട്ടോ )

  നടുവില്‍ പരസ്യം ഇടുന്നത് അതില്‍ അറിയാതെ ക്ലിക്കാന്‍ വേണ്ടി അല്ലെ .. ഒരു സൂപ്പര്‍ ഐഡിയ ഞാന്‍ പറഞ്ഞു തരാം , കുറച്ചു ഡോളര്‍ എനിക്കും തന്നേക്കണേ .. അതായത് കമന്റ്സ് എന്ന് എഴുതിയ സ്ഥലത്ത് പരസ്യത്തിന്റെ ലിങ്ക് കൊടുക്കുക ..അപ്പൊ ആളുകള്‍ കമന്റ്സ് കാണാന്‍ വേണ്ടി ക്ലിക്കുമ്പോള്‍ പരസ്യത്തിലേക്ക് പൊയ്ക്കോളും .. എങ്ങിനെയുണ്ട്‌ എന്റെ ബുദ്ധി.. അച്ചായന്‍ ഇപ്പൊ കാണിക്കുന്ന “പരസ്യ “വിഡ്ഢി ത്തത്തേക്കാള് നല്ലതാ അത് ..

 15. Kollam maashe nannayittundu ….ബ്ലോഗ് എഴുതിത്തുടങ്ങിയത് പൈസയ്‍ക്കു വേണ്ടിയല്ല എങ്കിലും അതില്‍ നിന്നു വല്ല പൈസയും കിട്ടുമെന്നുണ്ടെങ്കില്‍ അതു വേണ്ടെന്നു വയ്‍ക്കാന്‍ മാത്രം നല്ലവനല്ല ….ithu correct enthina veruthe kittunnathu venda ennu vaykkunnathu

 16. athu kalakki… njan 1000 tharamm… entem nayan tharedem photo idoo morph cheydhadhu.. chumma anganengilu aagraham theerkkana

 17. ACHAYA………. ACHAYANTE BLOGIL ACHAYANU ISHATAMULLA ENTHUM ITTO………. ENIKU NALLA (ITIRI KOLILELUM) ARTICLES VAYICHAL MATHI………………. KARANAVAMARKU EVIDEUM AKAMALO——————— ATU ACHAYAN PARAYATHU PARANJU————EXCELLENT ACHAYA……………………………

 18. ഡിയര്‍ ബെര്‍ളി…
  താങ്കള്‍ പരസ്യം ഇട്ടാലും ഇല്ലേലും എനിക്ക്‌ ഒരു കുന്തോമില്ല… അതല്ല, ഞാന്‍ ഈ പരസ്യം ഇടാന്‍ കുറെയായി ശ്രമിക്കുന്നു… ബട്ട്‌ ഗൂഗിളില്‍ കയറി ആഡ്‌സെന്‍സിലൊക്കെ പോയി രജിസ്‌റ്റര്‍ ചെയ്‌താല്‍ അവസാനം പറയും ലാംഗ്വേജ്‌ സപ്പോര്‍ട്ട്‌ ചെയ്യത്തില്ലാന്ന്‌.. അതെന്തോന്നാ എന്നോട്‌ മാത്രം ഗൂഗിളിന്‌ ഒരു വിവേചനം… മിസ്‌റ്റര്‍ ബെര്‍ളീ… കണ്ടേടത്തോളം താങ്കളുടേതും ഒരു മലയാളം ബ്ലോഗ്‌ തന്നല്ലീ…. അല്ല ഇതിനു പിന്നില്‍ വേറെ വല്ല മന്ത്രോം ഉണ്ടോ… പറഞ്ഞു തരുന്നതു കൊണ്ട്‌ ഗൂഗിള്‍ താങ്കള്‍ക്കു തരുന്ന ഡോളറില്‍ കുറവൊന്നും വരില്ല എന്നതുകൊണ്ട്‌ പറഞ്ഞു തരുമെന്നു കരുതട്ടെ….. വേണമെങ്കില്‍ ഗുരുദക്ഷിണയായി രണ്ടു ഡോളര്‍ തരാം ഏത്‌….

 19. ഡിയര്‍ ബെര്‍ളി…
  താങ്കള്‍ പരസ്യം ഇട്ടാലും ഇല്ലേലും എനിക്ക്‌ ഒരു കുന്തോമില്ല… അതല്ല, ഞാന്‍ ഈ പരസ്യം ഇടാന്‍ കുറെയായി ശ്രമിക്കുന്നു… ബട്ട്‌ ഗൂഗിളില്‍ കയറി ആഡ്‌സെന്‍സിലൊക്കെ പോയി രജിസ്‌റ്റര്‍ ചെയ്‌താല്‍ അവസാനം പറയും ലാംഗ്വേജ്‌ സപ്പോര്‍ട്ട്‌ ചെയ്യത്തില്ലാന്ന്‌.. അതെന്തോന്നാ എന്നോട്‌ മാത്രം ഗൂഗിളിന്‌ ഒരു വിവേചനം… മിസ്‌റ്റര്‍ ബെര്‍ളീ… കണ്ടേടത്തോളം താങ്കളുടേതും ഒരു മലയാളം ബ്ലോഗ്‌ തന്നല്ലീ…. അല്ല ഇതിനു പിന്നില്‍ വേറെ വല്ല മന്ത്രോം ഉണ്ടോ… പറഞ്ഞു തരുന്നതു കൊണ്ട്‌ ഗൂഗിള്‍ താങ്കള്‍ക്കു തരുന്ന ഡോളറില്‍ കുറവൊന്നും വരില്ല എന്നതുകൊണ്ട്‌ പറഞ്ഞു തരുമെന്നു കരുതട്ടെ….. വേണമെങ്കില്‍ ഗുരുദക്ഷിണയായി രണ്ടു ഡോളര്‍ തരാം ഏത്‌….

 20. തല്‍ക്കാലം ഡോളര്‍ അയച്ചു തരാന്‍ നിര്‍വ്വാഹമില്ല. അതോണ്ട് ഇവിടെ കിടക്കുന്ന ഒരു പരസ്യത്തില്‍ ക്ലിക്കിയേക്കാം. ലതു പോരേ?

 21. ഇതിലും കൂടുതല്‍ പരസ്യങ്ങള്‍ ഉള്ള വെബ്സൈറ്റ് ജനങ്ങള്‍ ദിവസവും വായിക്കുന്നുണ്ട് അതില്‍ ആര്‍കും പരാതി ഇല്ല .. പരസ്യം കണ്ടില്ലെന്ന്നു നടിച്ചു വായന തുടരുകയാണ്‌ ഏറ്റവും നല്ല വഴി..ബെര്‍ലി പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍ പരസ്യത്തില്‍ ആരും ക്ലിക്ക് ചെയ്യാതിരുന്നാല്‍ കമ്പനികാര്‍ അത് താനെ പിന്‍വലിചോളും…എന്തായാലും ആ പെങ്കൊച്ച് തന്റെ മു* കാണിക്കുന്ന ഫോട്ടോ കണ്ടു അതില്‍ ക്ലികടിക്കാതെ പോവാന്‍ തോന്നിയാല്‍ ഭാഗ്യം !!ആ ഫോട്ടോ കാണുമ്പൊള്‍ ക്ലിക്ക് ചെയ്യാന്‍ കൈക്ക് ഒരു തരിപ്പ് !!

 22. ഇതിലും കൂടുതല്‍ പരസ്യങ്ങള്‍ ഉള്ള വെബ്സൈറ്റ് ജനങ്ങള്‍ ദിവസവും വായിക്കുന്നുണ്ട് അതില്‍ ആര്‍കും പരാതി ഇല്ല .. പരസ്യം കണ്ടില്ലെന്ന്നു നടിച്ചു വായന തുടരുകയാണ്‌ ഏറ്റവും നല്ല വഴി..ബെര്‍ലി പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍ പരസ്യത്തില്‍ ആരും ക്ലിക്ക് ചെയ്യാതിരുന്നാല്‍ കമ്പനികാര്‍ അത് താനെ പിന്‍വലിചോളും…എന്തായാലും ആ പെങ്കൊച്ച് തന്റെ മു* കാണിക്കുന്ന ഫോട്ടോ കണ്ടു അതില്‍ ക്ലികടിക്കാതെ പോവാന്‍ തോന്നിയാല്‍ ഭാഗ്യം !!ആ ഫോട്ടോ കാണുമ്പൊള്‍ ക്ലിക്ക് ചെയ്യാന്‍ കൈക്ക് ഒരു തരിപ്പ് !!

 23. പിന്നെ, വിരോധം അമേരിക്കയോടാണെങ്കില്‍ അമേരിക്കയോടുള്ള വിരോധം ഡോളറിനോടു കാണിക്കുന്നത് മണ്ടത്തരമാണ്.

  hahaha

 24. i dont knw whether just clicking will get u some money. But from now i wil defenitely do it each time i visit this site..
  Atleast that much we can give back for entertaining us.. 🙂
  Chetamillatha oru upakaram….

 25. മിസ്റ്റര്‍ ബ്ലോഗ്ഗര്‍ ബെര്‍ലി.. കൊച്ചു കള്ളാ.. ഈ പോസ്റ്റ്‌ ഇടാന്‍ തന്നെ കാരണം .. അത് പരസ്യമാനെന്നും.. അതില്‍ ക്ലിക്ക് ചെയ്താല്‍ കാശു കിട്ടുമെനും.. അത് കൊണ്ട് വായനകര്‍ ദെയവു ചെയ്തു ക്ലിക്ക് ചെയണം എന്നും… ഈ എഴുത്തുകാരന് അങ്ങനെ കുറച്ചു വരുമാനം കിട്ടികൊട്ടെ എന്നും അല്ല ഇതിന്റെ ഉദേശം! എന്തായാലും ഞാന്‍ രണ്ടു ക്ലിക്ക് ചെയ്തേക്കാം.
  NB: ബെര്‍ലി ഇട്ടിരികുന്നെ പരസ്യങ്ങളില്‍ വെറുതെ ക്ലിക്കുകള്‍ ചെതുകൊണ്ടിരുന്നാല്‍ ഗൂഗിള്‍ എന്ന പരസ്യത്തിന്റെ അപ്പന്‍ കിട്ടിയ കാശു പോലും തരാതെ ബെര്‍ലി എന്ന ഡോളര്‍ മോഹിയെ ബ്ലോക്ക്‌ ചെയ്യും എന്ന് ഞാന്‍ ഈ അവസരത്തില്‍ അറിയിച്ചു കോളുന്നു!

 26. അല്ലാ, മീഡിയാബോട്ട് വന്ന് പരതുമ്പോള്‍ കാണുന്ന ഇംഗ്ലീഷ് വാക്കുകള്‍ക്കനുസരിച്ചല്ലേ ആഡ്‌സെന്‍സിന്റെ ആഡ്‌സ് വരുന്നത്. അതുകൊണ്ട് ഞാനീ ബ്ലോഗ് ഒന്നു പരതി. അപ്പോ റ്റാഗ്‌സില്‍ ഡേറ്റിങ്ങ് ‘ക്ലാസ്, സെക്സ്, പോണ്‍’ എന്നൊക്കെ കണ്ടു. അതല്ലേ ഈ വിവാദ ആഡ്‌സിന്റെ രഹസ്യം. ആ റ്റാഗ്‌സ് മനപൂര്‍വ്വം ഇട്ടതാണോന്ന് ഞാന്‍ പോയി നോക്കുന്നില്ല. 🙂

 27. ബെര്‍ളിച്ചായാ.. ഇത്രയും വേണ്ടായിരുന്നു. എന്നെ കടിച്ചു കീറി കൊന്നു കളഞ്ഞു. എന്നാലും ഞാനൊരു മറുപടി കാച്ചിയിട്ടുണ്ട്. അതിങ്ങനെ തുടങ്ങുന്നു..
  “മലയാളത്തിലെ ബ്ലോഗെഴുത്തുകാരില്‍ പുള്ളിപ്പുളിയാണ് ബെര്‍ളി തോമസ്‌. മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും ഷക്കീലയും എല്ലാം കൂടി ഒരാളായി മാറിയാല്‍ എന്താകുമോ അതാണ്‌ ബ്ലോഗില്‍ ബെര്‍ളി. ലക്ഷക്കണക്കിന് ഹിറ്റുകളാണ് ഈ ഒടുക്കത്തെ പഹയനു ഓരോ മാസവും ലഭിക്കുന്നത്. മൊത്തം ഹിറ്റുകള്‍ ഇപ്പോള്‍ ഒരു മില്യണ്‍ കവിഞ്ഞു. ബെര്‍ളി തോമസ് എന്ന് ഗൂഗിളില്‍ അടിച്ചാല്‍ 20 ലക്ഷ ത്തിനടുത്ത് റിസല്‍റ്റ്‌ കിട്ടും. (എം ടീ വാസുദേവന്‍ നായര്‍ എന്നടിച്ചപ്പോള്‍ കിട്ടിയത് 26,000!!!) ആള് പുലിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ., ബെര്‍ളിയുടെ ബ്ലോഗിന്റെ പോപുലാരിറ്റി തിരിച്ചറിഞ്ഞു മലയാളത്തിലെ പല പ്രസിദ്ധീകരണങളും പോസ്റ്റുകള്‍ പുനഃ പ്രസിദ്ധീകരിക്കാറുണ്ട്. ഇച്ചായന്‍ എഴുതിയ പൊളപ്പന്‍ പോസ്റ്റുകള്‍ കട്ടെടുത്തു സ്വന്തം പേരില്‍ കാച്ചുന്നവരും ഏറെയാണ്‌..

  ബെര്‍ലിച്ച്ചായന് ഓശാന പാടുകയല്ല എന്റെ ഉദ്ദേശം. അതിയാന് അതിന്റെ ആവശ്യവുമില്ല. പക്ഷെ പുള്ളിക്കാരന്‍ ഇന്നലെ എന്റെ മേക്കെട്ട് കയറി. പരസ്യവിമര്‍ശനം എന്ന പേരില്‍ ഇന്നലെ ഇറങ്ങിയ പോസ്റ്റില്‍ ബെര്‍ളിയുടെ പ്രധാന ഇര ഞാനായിരുന്നു. കഴുതപ്പുലിക്ക് എള്ളുണ്ട കൊടുത്ത പോലെ അതിയാന്‍ എന്നെ കടിച്ചു തുപ്പി. ഇച്ചായനെ പ്രകോപിപ്പിച്ചത് എന്റെ ഒരു കമ്മന്റാണ്. ബെര്‍ളിയുടെ പോസ്റ്റുകള്‍ക്ക്‌ നടുവില്‍ മര്യാദക്ക് തുണിയുടുക്കാത്ത പെണ്ണുങ്ങളുടെ ചിത്രം തിരികി കേറ്റിയത് കണ്ടപ്പോള്‍ എന്റെ ധാര്‍മിക രോഷം ഹിമാലയം വരെ പൊങ്ങി. പിന്നെയും രോഷം മുകളിലോട്ടു പൊങ്ങുന്നത് കണ്ടപ്പോള്‍ വിനാശകാലെ ഞാനൊരു കമന്റടിച്ചു. അതിങ്ങനെ.. “എന്തോന്ന് പരസ്യമാണ് അച്ചായാ പോസ്റ്റിനു നടുവില്‍ തിരുകി കേറ്റുന്നത്‌.. നാല് ഡോളര്‍ കിട്ടാന്‍ ഇത്തരം കഞ്ഞിത്തരം കാട്ടണോ.. ?..”

  ഇത്രയുമേ ഞാന്‍ പറഞ്ഞുള്ളൂ.. മണിക്കൂറ് 24 കഴിഞ്ഞില്ല.. ഹതാ വരുന്നു ഇച്ചായന്റെ ബ്രഹ്മാസ്ത്രം .. കേരളത്തില്‍ രണ്ടേ രണ്ടു പേരെ ആരും വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിച്ചാല്‍ തീര്‍ന്നു അവന്റെ കഥ. ആ രണ്ടു പേര്‍ ആരെന്നു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം.
  ബാക്കി ഇവിടെ.. ഇതാ ഇവിടെ.. http://www.vallikkunnu.blogspot.com

 28. അല്ലാ, മീഡിയാബോട്ട് വന്ന് പരതുമ്പോള്‍ കാണുന്ന ഇംഗ്ലീഷ് വാക്കുകള്‍ക്കനുസരിച്ചല്ലേ ആഡ്‌സെന്‍സിന്റെ ആഡ്‌സ് വരുന്നത്. അതുകൊണ്ട് ഞാനീ ബ്ലോഗ് ഒന്നു പരതി. അപ്പോ റ്റാഗ്‌സില്‍ ഡേറ്റിങ്ങ് ‘ക്ലാസ്, സെക്സ്, പോണ്‍’ എന്നൊക്കെ കണ്ടു. അതല്ലേ ഈ വിവാദ ആഡ്‌സിന്റെ രഹസ്യം. ആ റ്റാഗ്‌സ് മനപൂര്‍വ്വം ഇട്ടതാണോന്ന് ഞാന്‍ പോയി നോക്കുന്നില്ല. 🙂

 29. കുഴി എണ്ണാതെ അപ്പം തിന്നുക എന്നതാണെന്റെ മതം. ആവശ്യമുണ്ടെങ്കില്‍ എണ്ണാം. അല്ലാ പിന്നെ. ഒരുത്തനു 5 പൈസ കിട്ടുന്നത്‌ സഹിക്കുന്നില്ല അത്ര തന്നെ.

 30. As little as I know, Google does not support Adsense on Malayalam language content, not even Hindi. That's why many new Adsense applications get rejected.

  Check out the link:
  https://www.google.com/adsense/support/bin/answ

  “Please also be aware that placing the AdSense code on pages with content primarily in an unsupported language is not permitted by the AdSense program policies.”

  Google checks the site's language and content only during the approval phase, for the first website given in the application. Afterwards, we can simply copy and paste the adsense code to any other website we own or our friends own.

  If Google find that someone violates the policies, they may simply suspend the whole account, which might affect all the websites using the adsense publisher id.

  As I understand the Google Adsense policies, just having a few English words somewhere on the side bar, or having hot tags in English does not make a website's primary language English, which means Google could simply suspend the account for violating the Adsense policies.

Leave a Reply

Your email address will not be published. Required fields are marked *