ചൈനാചര്‍മം ! (ആണുങ്ങള്‍ വായിക്കരുത്)

ചോര കൊടുത്തും നീര് (കണ്ണീരാണ് ഉദ്ദേശിക്കുന്നത്) കൊടുത്തും ലോകത്ത് സ്ത്രീകള്‍ തങ്ങളുടെ ഒരു ശുഷ്കാന്തി ഒന്നു കൊണ്ടു മാത്രം നിലനിര്‍ത്തിപ്പോകുന്ന പ്രസ്ഥാനമാണ് കുടുംബം. ചോര എന്നു പറയുമ്പോള്‍ ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടാവും. എത്ര പുരോഗമനക്കാരന്‍ ആണെന്നു പറഞ്ഞാലും ശരി ഫസ്റ്റ് നൈറ്റില്‍ മേല്‍പ്പറഞ്ഞ ചോര കണ്ടില്ലെങ്കില്‍ ദാമ്പത്യത്തിന്‍റെ അടിത്തറയിലെ ഒരു കല്ല് ഇളകി വീഴും.

അതെന്തു കൊണ്ടാണെന്നു ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല. നമ്മള്‍ കടയില്‍ ഒരു സാധനം വാങ്ങാന്‍ പോകുന്നു. സാധനം എന്തുമാവട്ടെ അതിന്‍റെ കവറിന്‍റെ പുറത്ത് പ്ലാസ്റ്റിക്കിന്‍റെ ഒരു നേര്‍ത്ത ആവരണമുണ്ടാകും. കവര്‍ തുറന്നിട്ടില്ലെങ്കില്‍ പോലും ഈ ആവരണത്തിനും കേടു വന്നിട്ടില്ല എന്നുറപ്പു വരുത്തിയിട്ടേ മിക്കവാറും ആളുകള്‍ സാധനം വാങ്ങൂ. എന്താണെന്നു വച്ചാല്‍, താന്‍ വാങ്ങുന്ന സാധനം ഭയങ്കര ഫ്രഷ് ആണല്ലോ എന്നൊരു നിര്‍വൃതി. സാധനം വീട്ടില്‍ കൊണ്ടുപോയി അലമാരിയില്‍ പൂട്ടി വയ്‍ക്കാനാണെങ്കിലും ആവരണം വേണമെന്ന് നിര്‍ബന്ധമുള്ളവരാണ് മിക്കവാറും ആളുകളും.

ഏതാണ്ട് സമാനമായ ഒരു മനശ്സ്ത്രമാണ് ഫസ്റ്റ് നൈറ്റിലെ ബ്ലഡി ഇടപാടിലും അടങ്ങിയിരിക്കുന്നത്. തന്‍റെ വധു ലോകത്ത് ആദ്യമായി ഒരു മീറ്ററെങ്കിലും അടുത്തു കാണുന്ന പുരുഷന്‍ താനാണെന്ന് വിശ്വസിക്കാനാണ് സകല ഭര്‍ത്താക്കന്‍മാര്‍ക്കും താല്‍പര്യം. അപ്പോള്‍ ചോര വീണില്ലെങ്കില്‍ സംഗതി പ്രശ്നമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഫസ്റ്റ് നൈറ്റില്‍ ചോര വീഴാത്തതുകൊണ്ടു മാത്രം പൊലിഞ്ഞുപോയ വിവാഹങ്ങള്‍ നൂറു കണക്കിനുണ്ട് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ആ ഒറ്റക്കാരണം കൊണ്ടു മാത്രം അനേകം ദാമ്പത്യങ്ങളില്‍ കരിനിഴല്‍ വീണിട്ടുണ്ട് എന്നു പറയുമ്പോള്‍ ഇതൊരു സില്ലി ഇഷ്യു അല്ല എന്നും മനസ്സിലാവും. ഇക്കാരണം കൊണ്ട് പെണ്‍കുട്ടികളെ കണ്ണീരു കുടിപ്പിച്ചിട്ടുള്ള, ഇപ്പോള്‍ കുടിപ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷ കേസരികളോട് ഫെമിനിസ്റ്റുകള്‍ ക്ഷമിക്കുമാറാകട്ടെ.അവര്‍ക്ക് നല്ലൊരു ജീവിതം സാധിക്കുന്നതിന് എല്ലാ വഴികളും തുറന്നു കിട്ടുമാറാകട്ടെ.

ഇന്നത്തെ കാലത്ത് ഇതൊരു വിഷയമേയല്ല എന്നാണ് പറയാറുള്ളത്. ഒരു ഓപ്പറേഷന്‍ കൊണ്ട് വച്ചുപിടിപ്പിക്കാവുന്നതൊക്കേയേ ഉള്ളൂ ഇത് എന്ന് എല്ലാവര്‍ക്കും അറിയാം. അടിച്ചുപൊളി കഴിഞ്ഞ് മിന്നുകെട്ടിന്‍റെ തലേന്ന് ഈ സാധനം ഓപ്പറേഷന്‍ വഴി വച്ചുപിടിപ്പിക്കുന്നവരും കുറവല്ല എന്നതും സത്യമാണ്. എന്നാല്‍, എത്ര പേര്‍ ഓപ്പറേഷനൊക്കെ നടത്താന്‍ തയ്യാറാവും അല്ലെങ്കില്‍ മിനക്കെടും.ഓപ്പറേഷന്‍ എന്ന വാക്കും കന്യകാത്വം എന്ന വാക്കുപോലെ ഗുരുതരമാണ്.

അത്തരക്കാര്‍ക്കും വേണ്ടി ഒരു പുതിയ സാധനം വിപണിയിലെത്തിയിരിക്കുന്നു. ചോര കണ്ടാലേ അടങ്ങൂ എന്നു വാശിയുള്ള നവവരന്‍മാരുടെ മണിയറക്കട്ടിലിനെ രക്തപങ്കിലമാക്കി മധുപ്രതികാരം വീട്ടുന്നതിന് ആഗോളകന്യകമാര്‍ക്ക് ഒരുഗ്രന്‍ സമ്മാനം-കൃത്രിമ കന്യാചര്‍മം ! (ഏതു പുതിയ ഗാഡ്ജറ്റ് അവതരിപ്പിച്ചാലും. ഹും! ഇതാണോ അത്ര വലിയ കാര്യം ഞാനിതു 10 വര്‍ഷമായി ഉപയോഗിക്കുന്നു, പുതിയതു വല്ലതും പറയെടേ- എന്നു പറയാറുള്ള മല്ലൂസ് ഈ ഗാഡ്ജറ്റിന്‍റെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കും എന്നറിയാന്‍ താല്‍പര്യമുണ്ട്. ഹല്ല പിന്നെ !)

ഓപ്പറേഷന്‍ പോലെ ദുര്‍ഘടമായി ഒന്നും ഇതിലില്ല. അല്ലെങ്കിലും എന്തിന് ഓപ്പറേഷന്‍ ? തല്ലിപ്പൊട്ടിക്കാന്‍ വേണ്ടി ആരെങ്കിലും ചില്ലുകൂടാരം പണിയാറുണ്ടോ ? അതാണ് പറഞ്ഞത്, ഒക്കെ ഒരു തോന്നലാണ്. അതുകൊണ്ട് ഒറിജിനലാണെന്നു തോന്നിക്കുന്ന സംഗതിയാണ് വേണ്ടത്. അതു തന്നെയാണിതും. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈനക്കാര്‍ തന്നെയാണ് പരിശുദ്ധ കന്യാചര്‍മത്തിനും ഒറിജനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് കണ്ടുപിടിച്ചിരിക്കുന്നത്.

ഗിജിമോ കമ്പനിയുടെ ഈ ഉല്‍കൃഷ്ഠമായ ഉല്‍പന്നത്തിന് വെറും 30 ഡോളര്‍ (1400 രൂപ) ആണു വില. വിവാഹത്തിന് ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്നതിന്‍റെ മൂന്നിലൊന്നേ ആകൂ. സംഗതി വാങ്ങി ഫസ്റ്റ് നൈറ്റിനു കുറച്ചു മുമ്പ് ഫിറ്റ് ചെയ്താല്‍ ചേട്ടായി ആക്രമിക്കുമ്പോള്‍ ചോര (അതും ഡ്യൂപ്ലിക്കേറ്റ്)ചിന്തി സംഭവം മംഗളമാക്കും. എന്നാ ഒക്കെ പറഞ്ഞാലും ഈ ചൈനക്കാരെ സമ്മതിക്കണം അല്ലേ ?

ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഈ സാധനം കുന്നംകുളത്തു പോലും കിട്ടുമെന്നു തോന്നുന്നില്ല. സംഗതി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തും. പറയുമ്പോള്‍ എളുപ്പം കഴിഞ്ഞു. കല്യാണത്തലേന്ന് വീട്ടിലെത്തുന്ന പായ്‍ക്കറ്റ് ആരു പൊട്ടിച്ചു നോക്കുമെന്നു പറയാന്‍ പറ്റില്ല. സാധനം ഇതാണെന്നു മനസ്സിലായാല്‍ നവവധു കന്യകയല്ലെന്ന് നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞെന്നിരിക്കും. അതുകൊണ്ട് ചൈനീസ് ബുദ്ധിയില്‍ ഇതോടൊപ്പം നാലര ഡോളറിന് ഒരു കൊച്ചു ടെഡി ബിയറിനെക്കൂടി വില്‍ക്കുന്നുണ്ട്. കരടിയുടെ ഉള്ളിലൊളിപ്പിച്ച് സാധനം മണിയറ വരെയെത്തിക്കാം. കരടി കന്യകയാണോ എന്നാരു പരിശോധിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ആ ബുദ്ധി ഫലിക്കും.

ഈ സാധനം ആവശ്യമുള്ള ചിലര്‍ ഇതിനോടകം തന്നെ ആശ്വാസത്തോടെ ഈ ബെര്‍ളിച്ചായന്‍ തങ്കപ്പന്‍, കട്ടപ്പന്‍, പൊന്നപ്പന്‍ ഇല്ലായിരുന്നെങ്കില്‍ എന്‍റെ ലൈഫ് കോന്തന്‍ കോഞ്ഞാട്ടയാക്കിയേനെ എന്നാശ്വസിക്കുന്നത് എനിക്കു കാണാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ബാക്കി വിവരങ്ങളും ഇതിന്‍റെ വിലയും വിലാസവും മറ്റും ദേ ഈ ലിങ്കിലുണ്ട്. ഇനി നിങ്ങളായി നിങ്ങളുടെ കന്യകാത്വമായി.

13 thoughts on “ചൈനാചര്‍മം ! (ആണുങ്ങള്‍ വായിക്കരുത്)”

 1. അച്ചായന്‍ പിന്നേം തകര്‍ത്തു .കിടിലന്‍ പോസ്റ്റ്‌

 2. പണ്ട് ഒരു കന്യാസ്ത്രീ ഈ ഓപ്പറേഷന്‍ നടത്തി എന്നും പറഞ്ഞു എന്താ പുകില്‍ ആയിരുന്നെ. വിദേശത്തെ അതെല്ലാം നടക്കൂ എന്നൊക്കെ. ഈ കൊച്ചു ബാംഗ്ലൂരില്‍ വെറും ഇരുപതിനായിരം രൂപയുടെ ചിലവില്‍ അത് നടക്കും എന്ന് പത്രത്തില്‍ വരെ വന്നിരുന്നു. സിസ്ടരമ്മ ബാംഗ്ലൂരില്‍ വരാറുണ്ടായിരുന്നു എന്ന് അവര്‍ പറഞ്ഞിട്ടും ഉണ്ടല്ലോ…

 3. ലക്ഷക്കണക്കിനു പെങ്കുട്ടികളുടെ രക്ഷകനായ പൊന്നു ബെറ്ലിച്ചായനു സ്തുതി.

  എന്നാ ഒക്കെ പറഞാലും അച്ചായനു ഒരു സംഭവമാണു.

  ഓരു സംശയം, സാധനം പൊട്ടാതെ യന്ത്രത്തിലു ഊരിപ്പോരില്ലായിരിക്കും.

 4. ഡോക്ടര്‍, ആണുങ്ങള്‍ക്ക് കന്യാകത്വം പോലെ എന്തെങ്കിലും ഉണ്ടോ? ഉണ്ടെങ്കില്‍ അത് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

 5. അച്ചായാ.. ആ സൈറ്റ് ഇവിടെ blocked ആണ്.. ഇവിടെയുള്ള കുട്ടികള്‍ക്ക് കന്യകമാരകാന്‍ ഒരു നിര്‍വ്വാഹവുമില്ലേ? പന്തിയില്‍ പക്ഷഭേദം പാടില്ല..

 6. വൃന്ദ ച്യാച്ചി കേള്‍ക്കണ്ട …കേസ് കൊടുക്കും.. .കുറ്റ പത്രത്തിലെ പ്രയോഗം സ്ത്രീ സമൂഹത്തിനെല്ലാം എതിരാ എന്നല്ലരുന്നോ ആയമ്മേടെ പറച്ചില്‍…കൃത്രിമ ചര്‍മം വെച്ചതിനല്ല , അത് വെച്ചു എന്ന് പറഞ്ഞതിനാ കുഴപ്പം എന്നല്ലേ ച്യാച്ചി പറഞ്ഞെകുന്നെ..ഇനി ചൈന ആയ കൊണ്ട് കുഴപ്പം ഇല്ലാരിക്കും…ഹി ഹി

 7. ബെര്‍ലി അണ്ണന്‍ ചെയതത് ഉപകാരം , പക്ഷെ കല്യാണം കഴിക്കാത്ത യുവാക്കളാണ് ബെര്‍ളിയുടെ പോസ്റ്റുകള്‍ വായിക്കുന്നവരില്‍ കൂടുതലും .. ഇത് വായിച്ചിട്ട് ഫസ്റ്റ് നൈറ്റില്‍ ബ്ലഡ്‌ കണ്ടാല്‍ ഇത് ചൈന ബ്ലഡ്‌ ആണോ അതോ ഒറിജിനല്‍ ആണോ എന്നറിയാന്‍ ഫോറന്‍സിക് വിദഗ്തരെ കൊണ്ട് വരേണ്ട ഒരു അവസ്ഥയാണ് ഈ പോസ്റ്റിലൂടെ കേരളത്തില്‍ സംജാതമാകാന്‍ പോകുന്നത് , ഈ ചതി വേണ്ടില്ലായിരുന്നു.. ഇങ്ങിനെ വല്ലതും ഉണ്ടെങ്കില്‍ ചെല്ലകിളികളുടെ മെയിലില്‍ ഫോര്‍വേഡ് ചെയ്‌താല്‍ പോരായിരുന്നോ അണ്ണാ? ഇനിയിപ്പോ ഒറിജിനലിനും രക്ഷയില്ല !!!!!!!!!!

 8. ഛെ, അടിച്ച് പിരിയാന്‍ പുതു മണവാളന്മാര്‍ ഇനി എന്ത് കാരണം കണ്ടുപിടിക്കും?
  അതോ ഇനി ഒറിജിനല്‍ ചര്‍മ്മമായാലും ചൈനാക്കാരന്‍ ശരിയാക്കിയതാണെന്ന് പറയുമോ ആവോ.
  നോക്കണേ ചൈനീസ് ‘അധിനിവേശം‘ എവിടം വരെ പോയെന്ന്.

 9. പുതിയ പേരിന് മുന്നിലു തേങ്ങ എന്റെ വക

  ഏറിയുന്നു,

  ട്ക്……. പ്തിം………………….

  എന്റെ അച്ചായാ……………..

  പല്ലുപോയി……

  ഒന്നുംകൂടി എറിയുന്നു

  (((((((((((((((((((((((((O)))))))))))))))))))))))))))))))))))

  കട്ട പ്പേരുതന്നേ.

 10. ഇത്തരമൊന്ന് ആവശ്യമാണ് ബെര്‍ളീ.. പെണ്‍കുട്ടികളുടെ കന്യകാത്വത്തിന്‍റെയും ചാരിത്ര്യത്തിന്‍റെയും ഒക്കെ അവകാശം തങ്ങള്‍ക്കാണെന്നു കരുതുന്ന കുറെ കോന്തന്മാരുണ്ട്.. അവന്മാര്‍ക്ക് പറ്റിയ മരുന്നു ഇത് തന്നെ..

Leave a Reply

Your email address will not be published. Required fields are marked *