ചൈനയെ സ്നേഹിക്കാന്‍ ഒരു കാരണം കൂടി

ചൈനയെക്കുറിച്ച് വല്ലതുമൊക്കെ പറയാനുള്ള അവകാശം ഇനി മുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമുള്ളതല്ല. എന്നെപ്പോലുള്ളവര്‍ക്കും വിശാലചൈനയെ സ്നേഹിക്കാന്‍ ഒരു കാരണമുണ്ടായിരിക്കുന്നു. കമ്മ്യൂണിസം എന്നു പറയുന്നത് മൂരാച്ചി പിന്തിരിപ്പന്‍ പ്രസ്ഥാനമാണെന്നു കരുതുന്നവരും പ്രചരിപ്പിക്കുന്നവരും ഇതോടെ ഒരു പാഠം പഠിച്ചുകൊള്ളും. വെള്ളം ദുരുപയോഗിക്കുന്നെന്നു പറഞ്ഞ് കുടിക്കാനുള്ള കോള ഉണ്ടാക്കുന്ന കമ്പനിക്കാരെ അടിച്ചോടിച്ചിട്ട് കുളിക്കാനും കുന്തം മറിയാനും മറ്റുമായി ഇവിടെ കണ്ണൂരില്‍ പാര്‍ട്ടി വിസ്മയ എന്ന പേരില്‍ ഒരു വാട്ടര്‍ തീം പാര്‍ക്ക് തുടങ്ങിയെന്നും പറഞ്ഞ് എന്നാ ബഹളമായിരുന്നു. ഇനിയിപ്പോള്‍ ഒരുത്തനും മിണ്ടണ്ടല്ലോ.

ചൈനയില്‍ യാങ്സേ നദിയുടെ തീരത്ത് അതിമനോഹരമായ ഒരു തീം പാര്‍ക്ക് ഒരുങ്ങുന്നു. വെള്ളം പാഴാക്കിക്കളയുന്ന ബൂര്‍ഷ്വാപണിക്ക് ചൈനയെ കിട്ടില്ല. ആ ചരിത്രപരമായ പാര്‍ക്കിന്റെ തീം വാട്ടറല്ല, 100 ശതമാനം പരിശുദ്ധമായ സെക്സ് !

ചൈനയിലെ സെക്സ് തീം പാര്‍ക്കിന്‍റെ കവാടം
ചൈനയിലെ സെക്സ് തീം പാര്‍ക്കിന്‍റെ കവാടം

ലോകത്ത് സെക്സ് തീം പാര്‍ക്കുകള്‍ അധികമില്ല. സംഗതി വ്യാപകമാകുന്നതിനു മുമ്പേ ചൈനയിലും തുടങ്ങുന്നു ഒരെണ്ണം. ലവ്ലാന്‍ഡ് എന്നു പേരിട്ടിരിക്കുന്ന സെക്സ് തീം പാര്‍ക്ക് ഒക്ടോബര്‍ മുതതല്‍ ചൈനക്കാരെ സെക്സിന്റെ തറ പറ, പന മുതല്‍ ഇരുന്നും കിടന്നും കുനിഞ്ഞുമൊക്കെയുള്ള തരാതരം റൈഡുകളും പഠിപ്പിക്കും. റൈഡുകളെപ്പറ്റിയൊന്നും തീം പാര്‍ക്കിന്റെ ആളുകള്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. പാര്‍ക്കിന്റെ കവാടത്തില്‍ ആളുകളെ സ്വീകരിക്കുന്നത് ഒരു പെണ്ണിന്റെ നഗ്നമായ അരക്കെട്ടും കാലുകളുമാണ്. സന്ദര്‍ശകരെ ആകര്‍ഷിക്കാനെന്ന വണ്ണം അത് ഫുള്‍ടൈം കറങ്ങിക്കൊണ്ടിരിക്കും.

പാര്‍ക്കിനുള്ളിലേേക്കു കയറിയാലോ മൊത്തം സെക്സ് ! ലൈംഗികാവയവങ്ങളുടെ പടുകൂറ്റന്‍ ശില്‍പങ്ങള്‍. ഒന്നും നേരേ ചൊവ്വേ കണ്ടിട്ടില്ല എന്നു തോന്നുന്നവര്‍ക്ക് വിശദമായി കണ്ടു മനസ്സിലാക്കാം. അതുകൊണ്ടു തീരുന്നില്ല, സെക്സിന്റെ ചരിത്രം, ലിംഗങ്ങള്‍ മുളച്ചുനില്‍ക്കുന്ന പൂന്തോട്ടങ്ങള്‍, നഗ്നരായ സ്ത്രീകള്‍ പലതും ചെയ്യുന്ന ശില്‍പങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന പുഴയോരം, വിവിധ രാജ്യങ്ങളിലെ സെക്സ്, സെക്സ് ശൈലികള്‍, അനുഭവങ്ങള്‍ അങ്ങനെ മൊത്തത്തില്‍ സെക്സില്‍ മുങ്ങിക്കുളിച്ചു പണ്ടാരമടങ്ങിയേ തിരിച്ചിറങ്ങാന്‍ പറ്റൂ.

സെക്സ് എന്നു കേള്‍ക്കുന്നതേ ചൈനക്കാര്‍ക്ക് ഏതാണ്ട് പോലെയാണെന്നും ഇതിനൊരു മാറ്റം വരുതത്തുന്നതിനും മൊത്തത്തില്‍ ലൈഗികജീവിതവും കാഴ്ചപപ്പാടുകളും ലൈഗികപ്രവര്‍ത്തനവും ഒക്കെ ഊര്‍ജ്ജിതമാക്കുന്നതിനാണ് ഈ സെക്സ് തീം പാര്‍ക്ക് ഉണ്ടാക്കുന്നതെന്നാണ് ചൈനക്കാരനായ പാര്‍ക്ക് മാനേജര്‍ പറയുന്നത്. 60 ശതമാനത്തിലേറെ ചൈനക്കാര്‍ക്ക് വിവാഹേതരലൈംഗികബന്ധങ്ങളുണ്ട്, 28 ശതമാനം ചൈനക്കാരികള്‍ക്കു മാത്രമേ രതിസുഖം ഉണ്ടായിട്ടുള്ളൂ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പാര്‍ക്കു വരുന്നതോടെ പരിഹാരമാകുമെന്ന് മാനേജര്‍ പറയുന്നുണ്ട്.

ഒക്ടോബറില്‍ പാര്‍ക്ക് തുറന്നിട്ടു വേണം ഒന്നു കാണാന്‍ എന്നു കരുതി നല്ലൊരു ശതമാനം ആളുകള്‍ ദിവസങ്ങളെണ്ണി കഴിയുമ്പോള്‍ പാര്‍ക്ക് തുറക്കുന്നതൊന്നു കാരണം എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ചുമ്മാ തുണിയൊന്നു പൊക്കിക്കാണിച്ചാല്‍ പേടിച്ചോടുന്ന ജനങ്ങളെ ഞെട്ടിപ്പിക്കുന്ന വലിപ്പത്തിലുള്ള അവയവങ്ങളുടെ ശില്‍പങ്ങള്‍ കാണിച്ചാല്‍ ആളുകള്‍ അറ്റാക്കു വന്നു മരിക്കുമെന്ന നിലപാടിലാണ് പലരും. സെക്സ് തീം പാര്‍ക്ക് എന്നല്ല സെക്സ് ആഭാസ പാര്‍ക്ക് എന്നാണിതിനെ വിളിക്കേണ്ടതെന്നും ചിലര്‍ പറയുന്നു.

കൊറിയയിലെ പാര്‍ക്കില്‍ നിന്നൊരു ശില്‍പം.
കൊറിയയിലെ പാര്‍ക്കില്‍ നിന്നൊരു ശില്‍പം.

വിസ്മയ പാര്‍ക്കിനു വീഗാലാന്‍ഡ് പ്രചോദനമായിട്ടുണ്ടാവാം എന്നു പറയുന്നതുപോലെ ചൈനീസ് ലവ്ലാന്‍ഡിനു പ്രചോദനം കൊറിയയിലെ ലവ്ലാന്‍ഡ് ആണ്. കൊറിയയില്‍ 2004ല്‍ തുടങ്ങിയ ലവ്ലാന്‍ഡ് ആണ് ലോകത്തെ ആദ്യത്തെ സെക്സ് തീം പാര്‍ക്ക് എന്നും അതല്ല 2007ല്‍ ലണ്ടനില്‍ തുടങ്ങിയ അമോര അക്കാദമി ഓഫ് സെക്സ് ആന്‍ഡ് രിലേഷന്‍ഷിപ്സ് ആണ് ആദ്യത്തേതെന്നും രണ്ടു വാദമുണ്ട്, യേത് ? എന്തായാലും ചൈനയില്‍ ഇതാദ്യത്തേതാണ്.

ലണ്ടന്‍ പാര്‍ക്കില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. 15 പൌണ്ട് കൊടുത്തുവേണം സെക്സിന്റെ മായികഭാവങ്ങളും റൈഡുകളും നിറഞ്ഞ തീം പാര്‍ക്കിലേക്കു പ്രവേശിക്കാന്‍. റൈഡുകളൊന്നും ഇവിടെയില്ല. എന്നാല്‍ കൊറിയയിലെ പാര്‍ക്കില്‍ തീവ്രമായ അനുഭവങ്ങള്‍ പകരുന്ന ചില റൈഡുകളുമുണ്ടത്രേ. ചൈനയും കൊറിയയും ലണ്ടനും വച്ചുനോക്കുമ്പോള്‍ ആത്മീയമായി നമ്മുടെ ഹൃദയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ചൈനയിലെ പാര്‍ക്ക് തന്നെയായിരിക്കും കൂടുതല്‍ ആനന്ദകരം.

ഒടുക്കത്തെ അപ്ഡേറ്റ്: ഇതൊരുമാതിരി മൂന്നാറിലെ എടപാടായിപ്പോയി. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ചൈനയിലെ ഏതാണ്ട് പണി പൂര്‍ത്തിയായി ഒക്ടോബറില്‍ തുറക്കാനിരുന്ന സെക്സ് തീം പാര്‍ക്ക് മൂരാച്ചി സര്‍ക്കാര്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് നിരപ്പാക്കി. ലോകമാധ്യമങ്ങളില്‍ പാര്‍ക്കിനെ സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ സെക്സ് എന്ന മാരകപാപം ഇപ്പോഴും രാജ്യത്തു നിലവിലുണ്ട് എന്ന ധാരണ പരത്തുമെന്നതിനാലും വാര്‍ത്തകള്‍ മൊത്തത്തില്‍ സര്‍ക്കാരിനു നാണക്കേടാകയാലും ബുദ്ധിജീവികളും സാംസ്കാരികപ്രവര്‍ത്തകരും പ്രതിഷേധപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞതിനാലുമാണ് സര്‍ക്കാര്‍ തീം പാര്‍ത്ത് ഇടിച്ചു നിരപ്പാക്കിയതത്രേ. മൂരാച്ചി സര്‍ക്കാര്‍ തുലയട്ടെ !

0 thoughts on “ചൈനയെ സ്നേഹിക്കാന്‍ ഒരു കാരണം കൂടി”

  1. ഇതു ഒരു മാതിരി കോപ്പിലെ ഇടപാടായി പോയി കേട്ടോ……ഒടുക്കത്തെ ആ അപ്ഡേറ്റ് വേണ്ടായിരുന്നു…ഇതു പോലെ ഏതാണ്ടൊന്നു കണ്ണൂരും വരുമല്ലോ എന്നോര്‍ത്ത് ഇരിക്കുവാരുന്നു…..വെറുതെ കൊതിപ്പിച്ചു !!

  2. ആ ഒടുക്കത്തെ അപ്ഡേറ്റ് എടുത്തുകളഞ്ഞാല്‍ സമത്വസുന്ദരചൈനയിലേക്ക് എന്നെങ്കിലും ഒരിക്കല്‍ പോകണമെന്നുള്ള ഒരു സഖാവിന്റെ മോഹങ്ങള്‍ക്ക് അതൊരു ബൂസ്റ്റാകുമായിരുന്നു.

  3. എന്നാണാവോ നമ്മുടെ നാട്ടിൽ ഇതൊന്ന് തുടങ്ങുന്നത്?…..മൂരാച്ചി സർക്കാർ തുലയട്ടെ

  4. ചൈനയില്‍ വെറുതെ(ചുമ്മാ) ഒന്നു പോകാം എന്നു വിചാരിച്ചു, പിന്നെ വേണ്ടന്നും വച്ചു

  5. പണ്ട് സഖാവ് പറഞ്ഞപോലെ ചായ കുടിക്കുന്നത് പോലായേനെ കാര്യങ്ങള്‍ ….
    പക്ഷെ ഒടുക്കത്തെ അപ്ഡേറ്റ് എല്ലാം കളഞ്ഞില്ലേ..ചായതോട്ടമില്ലത്തവര്‍ മുഷ്ടി ച്ചുരുട്ടിപിടിച്ച് …………………………..ഈന്‍ഗ്വിലാബ്‌ വിളിക്കട്ടെ!!!

  6. chainayilum undo eviduthe pole vimatharum audyokika pakshavum, pole ulla groupukal….. gobarcheve appoppan paranjittu, aa kottitta alayirikkum jcb upayogich polichath…..kanooril audyokika pakshm ithu pole oru parkk panijirunnel……… enthe guruvayoorappa sorry ente lenine enthakumayirunnu stithi

  7. ഉറങ്ങിക്കിടന്നവനെ വിളിച്ചെണീപ്പിച്ചിട്ട്………

Leave a Reply

Your email address will not be published. Required fields are marked *