കൌമാരകലയ്ക്ക് 50

സംസ്ഥാന സ്കൂള്‍ കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ കലോല്‍സവമായ അന്‍പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് ഇന്നു തിരി തെളിയുന്നു. ഒരു ഇവന്റ് എന്നതിലുപരി ഇക്കാലമത്രയും കലോല്‍സവങ്ങളില്‍ പ്രതിഭയുടെ മാറ്റുരച്ച പതിനായിരക്കണക്കിന് കലാകാരന്‍മാരുടെ നെഞ്ചില്‍ ഉറക്കമൊഴിഞ്ഞ കലാരാവുകളുടെ തുടിപ്പുകള്‍ വീണ്ടുമുയരും. പതിനെട്ടടവും പിന്നെ അപ്പീല്‍ പ്രളയവും പതിനായിരം ചുറ്റിക്കളികളും കലോല്‍സവത്തിന്റെ സൈഡ് ഡിഷുകളാണ്. എല്ലാം അറിയാന്‍, ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കോഴിക്കോട്ടേക്കു സ്വാഗതം.

1957 ല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം 2010ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രവും ഓര്‍മകളും നിര്‍ണായകമായ ഒരു ഫ്ളാഷ്ബാക്കിന്റെ വഴിയിലൂടെ സഞ്ചരിച്ചേ മതിയാവൂ. 1956ല്‍ ഡല്‍ഹിയില്‍ മൌലാന ആസാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യുവജനോല്‍സവം കേരളത്തിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരന്‍ കാണാനിടയായതാണ് കേരളത്തില്‍ സ്കൂള്‍ കലോല്‍സവത്തിനു ജന്മം നല്‍കിയത്. ഇതെത്തുടര്‍ന്ന് 1956 നവംബറില്‍ ഏതാനും ഡിഇഒമാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി, സംസ്ഥാനത്ത് സ്കൂള്‍ യുവജനോല്‍സവമെന്ന ആശയം അവതരിപ്പിച്ചു. ഡിസംബറില്‍ കേരളത്തിലെ 12 ജില്ലകളിലും കലോല്‍സവം നടത്തി. 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു തിരി തെളിഞ്ഞു. ആദ്യ കലോല്‍സവത്തില്‍ 13 ഇനങ്ങളില്‍ 18 മല്‍സരങ്ങള്‍ നടന്നു. പങ്കെടുത്ത മല്‍സരാര്‍ഥികളുടെ എണ്ണം 400.ആദ്യ മേളയില്‍ കിരീടം ചൂടിയതു കാസര്‍കോട് മുതല്‍ കോഴിക്കോട് വരെ വരുന്ന വടക്കേ മലബാര്‍ ജില്ലയായിരുന്നു.

കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടാമത്തെ സ്കൂള്‍ കലോല്‍സവം. 1958ല്‍ തിരുവനന്തപുരം ഗവ. മോഡല്‍ സ്കൂളില്‍ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നു. അന്നു മല്‍സരിച്ചു വിജയിച്ചവരില്‍ ലളിതസംഗീതത്തില്‍ ഒരു പള്ളുതുരുത്തി യേശുദാസനും മൃദംഗത്തില്‍ തൃപ്പൂണിത്തുറ ജയചന്ദ്രക്കുട്ടനും ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ സ്വരമായ ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും നിത്യയൌവ്വനമുള്ള ശബ്ദത്തിനുടമയായ പി.ജയചന്ദ്രനും. പിന്നീടങ്ങോട്ടുള്ള കലോല്‍സവങ്ങള്‍ സംസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തേക്ക് കടത്തി വിട്ടത് ഒട്ടേറെ പ്രതിഭകളെയാണ്.
മുന്നാം കലോല്‍സവം പാലക്കാട്ടും നാലാം കലോല്‍സവം കോഴിക്കോട്ടും നടന്നു. യുദ്ധം കാരണം 1966, 67, 72 വര്‍ഷങ്ങളില്‍ കലോല്‍സവം നടന്നില്ല. പത്താമത് സ്കൂള്‍ കലോല്‍സവം മുതലാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ സജീവ പങ്കാളിത്തം ഉണ്ടായത്. 1968ല്‍ ആദ്യമായി സുവനീര്‍ പുറത്തിറങ്ങി.

1976ല്‍ കോഴിക്കോടാണ് ആദ്യമായി കലോല്‍സവ സാംസ്കാരിക ഘോഷയാത്ര തുടങ്ങിയത്. 1982ല്‍ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോല്‍സവത്തിലെ മല്‍സര ഇനങ്ങളുടെ എണ്ണം ഇരട്ടിയായി. 1986ല്‍ തൃശൂരില്‍ നടന്ന കലോല്‍സവത്തിലാണ് ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ നല്‍കിയത്. കവി ചെമ്മനം ചാക്കോയാണ് ഈ പേര് നിര്‍ദേശിച്ചത്.

1987ല്‍ കോഴിക്കോട്ട് നടന്ന കലോല്‍സവത്തിലാണ് 117.5 പവന്‍ സ്വര്‍ണക്കപ്പ് ആദ്യമായി ചാംപ്യന്‍മാര്‍ക്കു നല്‍കിയത്. നൃത്ത നൃത്തേതര ഇനങ്ങളില്‍ തിളങ്ങുന്നവര്‍ക്കു മാത്രം പ്രതിഭ, തിലക പട്ടങ്ങള്‍ നല്‍കിയാല്‍ മതിയെന്ന പരിഷ്കാരം വന്നത് 1999ലാണ്. കണ്ണൂരിന്റെ ആര്‍. വിനീതും കൊല്ലത്തിന്റെ (ഇപ്പോള്‍ പത്തനംതിട്ട) പൊന്നമ്പിളിയുമായിരുന്നു ആദ്യ പ്രതിഭ, തിലക പട്ടങ്ങള്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ് – പത്ത് തവണ. ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരമാണ്. ഏറ്റവും കൂടുതല്‍ തവണ കലോല്‍സവ ചാംപ്യന്മാരായത് തിരുവനന്തപുരമാണ് – 17 തവണ.

2005ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തോടെ കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ കലോല്‍വത്തിന്റെ പടി ഇറങ്ങി. കലാകേരളം ആഘോഷിച്ച രണ്ടു വിശേഷണങ്ങളാണ് കലാപ്രതിഭയും കലാതിലകവും. കേരളത്തിന്റെ കലാകൌമാരങ്ങള്‍ ഇത്രയധികം ഹൃദയത്തിലേറ്റിയ പേരുകള്‍ വേറെയുണ്ടോയെന്നു പോലും സംശയമാണ്. കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയാറാമത് സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തോടെ രണ്ടു ദശാബ്ദത്തോളം വേദികളെ കീഴടക്കിയ ഇൌ പ്രതിഭാ മുദ്രകള്‍ കലാവേദിക്കു പുറത്തായി. അനാരോഗ്യ മല്‍സരങ്ങള്‍ കാരണം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒഴിവാക്കി 2006ല്‍ ഗ്രേഡിങ് സമ്പ്രദായം നിലവില്‍ വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതു പോലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം എന്ന പേര് മാറ്റി കേരള സ്കൂള്‍ കലോല്‍സവം എന്ന പേര് സ്വീകരിച്ചു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തയാറാക്കിയ പുതിയ നിയമാവലി പ്രകാരമാണ് പേരില്‍ മാറ്റമുണ്ടായത്. പ്രച്ഛന്ന വേഷം ആ വര്‍ഷം മുതല്‍ ഒഴിവാക്കി. ചാക്യാര്‍ കൂത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമാക്കി. നാദസ്വരം പ്രത്യേക ഇനമായി.
2009ല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, സംസ്കൃതോല്‍സവം, അറബിക് കലോല്‍സവം എന്നിവ ചേര്‍ത്ത് മഹാമേളയാക്കി. ടിടിഐ കലോല്‍സവം വേര്‍പെടുത്തി.

ഇക്കുറി കലോല്‍സവം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. 50-ാം സ്കൂള്‍ കലോല്‍സവത്തിന് ഇന്നു വൈകിട്ട് അഞ്ചിനുകോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരി തെളിയിക്കും. വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 10നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷും കലാസാഹിത്യസാംസ്കാരിക രംഗത്തെ 49 പ്രമുഖരും ചേര്‍ന്നു പതാകകള്‍ ഉയര്‍ത്തും. 50 വര്‍ഷത്തിന്റെ സൂചനയാണ് 50 പതാകകള്‍. 50 വെള്ളരിപ്രാവുകളെ പറത്തും. 50 കതിനാ വെടികളും മുഴങ്ങും. 50 സംഗീതാധ്യാപകര്‍ അണിനിരക്കുന്ന സംഗീതശില്‍പവും സ്വാഗതഗാനവുമുണ്ടാകും.

14 thoughts on “കൌമാരകലയ്ക്ക് 50”

 1. 2002 ലെ മ.മ.ദി.പ വാചകം കടമെടുത്ത് പരിഷകരിച്ചാല്‍….> “ഇനി ഏഴ് നാള്‍ അറബിക്കടലിന്റെ ഓരത്തെ സാമൂതിരിയുടെ നാട് സര്ഗവൈഭവങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും!”

 2. ബെര്‍ലി പുലി തന്നെയാണ്..അതില്‍ യാതൊരു സംശയവും വേണ്ട..
  ബെര്‍ളിയുടെ ബ്ലോഗും വിജ്ഞാനകോശമായി മാറുന്ന കാഴ്ചയാണ് ഈ പുതു വര്‍ഷത്തില്‍ കണ്ട അത്ഭുത കാഴ്ച..
  “റായിട്ടെര്സ് ബ്ലോക്ക്‌, വിഷയ ദാരിദ്ര്യം ” എന്നൊക്കെ പറയുന്ന മഹാ വ്യാധി ചിരന്ജീവിയും , അതിമാനുഷനും , അതിസുന്ദരനും പിന്നെ എന്തൊക്കെയോ ആയ ബെര്‍ലിയേയും പിടിപെട്ടിരിക്കുന്നു..
  കലണ്ടര്‍ , ക്ലൌഡ് , തടിചികള്‍ , ഇപ്പോള്‍ കലോത്സവം..തട്ടികൂട്ടു വിഷയമാണെങ്കിലും സംഭവം വെറൈറ്റി തന്നെ. ഇനി അടുത്തത് എന്താണാവോ?
  1000 പോസ്റ്റുകള്‍ എന്നുള്ള കടമ്പ ഈ മാസം തന്നെ കടക്കണം എന്നുള്ള ആവേശത്തില്‍ ബെര്‍ലി പടച്ചു വിടുന്ന ഐറ്റെമ്സോക്കെ വെറും ഏറു പടക്കം മാത്രമായി പോവുന്നു..കതിനാ വെടി മാത്രം പൊട്ടിച്ചു ശീലമുള്ള അച്ചായന്‍ ഇപ്പോള്‍ വെറും പൊട്ടാസ് പൊട്ടിച്ചു രസിക്കുന്നത് കാണുമ്പോള്‍ എന്തോ ഒരു “ഇത്”..ഒരു മഹാ മേരുവിന്റെ പതനം എന്നൊന്നും പറയാറായിട്ടില്ല എന്നറിയാം..എന്തായാലും അച്ചായാന്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ..ഒരു പാവം ബ്ലോഗ്‌ പുഴു..

  1. berly ayalude post-il enthu venelum ezhuthatte…. iyalkku ithu enthinte kedanu…. ah… chettante perum nalu peru ariyatte ennarikkum allee….. oru blog-um thurannu vachu eechayum atti irikkuvanno?

  2. Suhruthe,
   Berly de blogil angerkku ishtamullathu ezhuthatte……thalparyamullavar vayichal mathi1 theernnille prashnam?

   1. ഇല്ല
    ബെര്‍ളിയുടെ ബ്ലോഗില്‍ ഓരോ പോസ്റ് പുതുത് വരുമ്പൊഴും ചാടി വീഴുന്നത് കൊള്ളാവുന്ന എന്തെങ്കിലും ഉണ്ടാവും എന്ന പ്രതീക്ഷയിലാണ്. അത് കിട്ടാത്തപ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ പ്രതികരിക്കും. ചുരുക്കത്തില്‍ ബെര്‍ളി ഒരു വ്യക്തിയല്ല , പ്രസ്ഥാനമാണ് പ്രസ്ഥാനം . അങ്ങോരുടെ ബ്ലോഗ്ഗ് ബ്ലോഗര്‍മാരുടെ പൊതുസ്വത്താണ് . മനസ്സിലായോ ?

   2. ബ്ലോഗ്‌ വായിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ അല്ലാതെ ചുമ്മാ കാറ്റ് കൊള്ളാന്‍ ഇവിടെ ആരും വരില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും സാറിനില്ലാതെ പോയല്ലോ..
    ബെര്‍ളിയുടെ ബ്ലോഗില്‍ അയാള്‍ക്ക്‌ ഇഷ്ട്ടമുള്ളത് എഴുതട്ടെ, എഴുതരുതെന്ന് ഇവിടെ ആരും പറയുന്നില്ല.കമ്മന്റുകള്‍ കാണുമ്പോള്‍ ബെര്‍ലിക്കില്ലാത്ത വിഷമവും അസഹിഷ്ണുതയും താങ്കള്ക്കെന്തിനാണ്? സൂര്യന് കീഴിലുള്ള സകലതിനെ പറ്റിയും എഴുതുകയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ബെര്‍ളിയും , വിമര്‍ശനത്തിനു അതീതനനല്ല..കമ്മന്റ്സ്, അത് അനുകൂലമായാലും പ്രതികൂലമായാലും തന്റെ ബ്ലോഗില്‍ വായനക്കാര്‍ എഴുതണമെന്നു ആഗ്രഹമുള്ളത്‌ കൊണ്ടായിരിക്കുമല്ലോ ശ്രി ബെര്‍ലി കമ്മന്റിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്?അല്ലെങ്കില്‍ ഇവിടെ ആരും കമ്മന്റ്സ് ഇടരുതെന്നു ബെര്‍ലി പറയട്ടെ..കമ്മന്റ്സ് ഇടാനുള്ള സൗകര്യം അയാള്‍ എടുത്തു കളയട്ടെ..അല്ലാതെ താങ്കളെ പോലെയുള്ള സാധാരണ വായനക്കാരന്‍ ( എന്നെപോലെ തന്നെ ) ആരൊക്കെ ഇവിടെ വരണം , ആരൊക്കെ എങ്ങിനെയുള്ള കമ്മന്റ്സ് ഇടണം എന്നും പറയാന്‍ യാതൊരു അധികാരവും ഇല്ലെന്നുള്ള കാര്യം മനസിലാക്കുക..എല്ലാ ജീനിയസ്സുകളെയും നശിപ്പിച്ചത് പ്രിഷ്ട്ടം താങ്ങികളും കുഴലൂതുകാരും ആണെന്നുള്ളത്‌ ചരിത്രമാണ്..

    1. ബഹുമാന്യ സുഹൃത്തേ.
     താങ്കള്‍ പറഞ്ഞതു പോലെ തന്നെ കമന്റ് ഇടാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നത് ഒരു മാന്യ വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഉപയോഗിച്ചു എന്ന് മാത്രം. താങ്കള്‍ക്ക് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു.

   1. .

    കുര്യന്‍ സര്‍,
    താങ്കളുടെ ചോദ്യത്തിന് ഉത്തരം നിര്‍ബന്ധമുണ്ടോ?
    അഥവാ നിര്‍ബന്ധമുണ്ടെങ്കില്‍ , ഉത്തരം നേരിട്ടറിയിച്ചാല്‍ മതിയാകുമോ അതോ ഇവിടെ തന്നേയ് പ്രസിദ്ദപെടുതെണ്ടാതുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *