കേരളത്തെ നടുക്കിയ ക്രൂരത !!

എന്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ഇത്തരത്തിലൊരു കാടത്തം കേരളചരിത്രത്തില്‍ ഇതിനു മുന്‍പ് സംഭവിച്ചിട്ടില്ല എന്നത് നടുക്കത്തിന്റെ പ്രകമ്പനം കൂട്ടുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള പൊലീസും കൂടി അശരണരും അവശരും നിരാലംബരുമായ ഒരു കൂട്ടം യുവാക്കളോട് ചെയ്യുന്നത് കാലം മറക്കാത്ത അനീതിയാണ്. മുകളിലൊരാളുണ്ടെങ്കില്‍ (പ്രത്യയശാസ്ത്രപരമായി അങ്ങനെ ഒരുത്തനുമില്ല) പാവപ്പെട്ട ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയും ജയില്‍ മേധാവിയും അമേരിക്കയും പിന്നെ ദേശാഭിമാനിയും പീപ്പിളും ഒഴികെയുള്ള മാധ്യമങ്ങളും അനുഭവിക്കും.

ടിപി ചന്ദ്രശേഖരന്‍ ഒരു മിത്താണ്. അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനു പോലും വ്യക്തമായ തെളിവില്ലെന്നിരിക്കെ അയാളെ കൊന്നു എന്നു കള്ളക്കേസുണ്ടാക്കി നിഷ്‌കളങ്കരും നിരാലംബരുമായ ഒരു സംഘം കര്‍മോല്‍സുകരായ ചെറുപ്പക്കാരെ പിടികൂടി കോടതിനടപടികളിലൂടെ ബുദ്ധിമുട്ടിച്ച് ഒടുവില്‍ ജയിലടച്ച് പീഡിപ്പിക്കുന്നത് ചുവന്ന രക്തം സിരകളിലോടുന്ന ഒരാള്‍ക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയുന്നതല്ല. അനീതിയെന്നോ അക്രമമെന്നോ അല്ല, ഭീകരവും പൈശാചികവുമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.

ഇന്നല്ലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ നിരപരാധികളും നിഷ്‌കളങ്കരുമാണെന്നു തെളിയിക്കപ്പെടുകയും ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നില്ല എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അന്ന് കെ.കെ.രമ എന്ന മാഫിയ നേതാവിനെ ഇന്നാട്ടിലെ ജനം തിരിച്ചറിയുകയും പാര്‍ട്ടിക്കു വേണ്ടി…. പാര്‍ട്ടിക്കു വേണ്ടിയല്ല… ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി ജയില്‍ വരിച്ചു പീഡനങ്ങള്‍ സഹിക്കുന്ന സുനിയേട്ടനും മനോജേട്ടനും മറ്റും മഹാന്‍മാരെന്നു വിളിക്കപ്പെടുകയും ചെയ്യും.

ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു എന്നും അയാളെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുന്ന ചെറുപ്പക്കാര്‍ കൊല ചെയ്തു എന്നും വിശ്വസിക്കുന്ന ഏതാനും ബൂര്‍ഷ്വകള്‍ ഇന്നും കേരളത്തിലുണ്ട് എന്നത് വേദനാജനകമാണ്. ഇവരില്‍ എത്ര പേര്‍ ടിപിയെ കണ്ടിട്ടുണ്ട് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. നല്ലൊരു ശതമാനം ആളുകളും മനോരമയിലും മാതൃഭൂമിയിലും മംഗളത്തിലുമൊക്കെയാണ് ടിപിയെ പറ്റി വായിച്ചിട്ടുള്ളതും ടിപിയുടെ ചിത്രവും മറ്റും കണ്ടിട്ടുള്ളതും. മായാവി, ഡിങ്കന്‍, സൂത്രന്‍ തുടങ്ങിയവരെപ്പറ്റിയും ആളുകള്‍ ഈ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിട്ടുണ്ടല്ലോ. ടിപി ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളും ജീവിച്ചിരുന്നു എന്നു വിശ്വസിക്കുമോ എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ടിപിയെ 51 വെട്ടിനു കൊന്നു എന്നൊക്കെയാണ് പലരും എഴുതിപ്പിടിപ്പിക്കുന്നത്. ടിപി ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തെ കൊന്നതാണെങ്കില്‍, കൊന്നത് വെറും 12 വെട്ടിനാണ് എന്നത് നിസ്സംശയം പറയാന്‍ സാധിക്കും. എണ്ണിയവനു പിഴച്ചാലും വെട്ടിയവന് പിഴയ്ക്കില്ല എന്നാണ് ശാസ്ത്രം.

നിരപരാധികളായ ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കുകയും കള്ളസാക്ഷികളെയും വ്യാജതെളിവുകളും നിരത്തി നിന്ദ്യയും നികൃഷ്ടവുമായ ഗൂഢാലോചനയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജീവപര്യന്തം ജയിലിലടക്കുകയും ചെയ്തു എന്നത് ഇന്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ലജ്ജിപ്പിക്കേണ്ടതാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരൊക്കെ പാര്‍ട്ടിയെ തകര്‍ക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തുകയും അതിനു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം അഭിനയിക്കുകയും ചെയ്യുന്ന രമയുടെ പക്ഷത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ചെറുപ്പക്കാരെ ജയിലിലടച്ചതിനു പുറമേ പാര്‍ട്ടി സ്വാധീനമുള്ള കണ്ണൂരിലെ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് അവരെ മാറ്റി എന്നതും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വിയ്യൂരില്‍ എത്ര സെല്ലുകളില്‍ സ്മാര്‍ട്‌ഫോണ്‍ സൗകര്യവും 3ജി ഇന്റര്‍നെറ്റ് കണക്ഷനും ഫോട്ടോഷൂട്ടിനുള്ള സൗകര്യങ്ങളുമുണ്ട് എന്നന്വേഷിച്ചാല്‍ മനസ്സിലാവും ഗൂഢാലോചനയുടെ ആഴം. ഇത്തരത്തിലുള്ള ഒരു സൗകര്യവുമില്ല എന്നു മാത്രവുമല്ല അവിടുത്തെ ജയിലധികൃതര്‍ക്ക് ഈ ചെറുപ്പക്കാരോട് പേടിയോ ബഹുമാനമോ ഇല്ല എന്നതും ഞെട്ടിക്കുന്നതാണ്. അധികൃതര്‍ ഇവരെ നോക്കി സല്യൂട്ട് ചെയ്യുന്ന തരത്തില്‍ പരിഷ്‌കൃതമായ ഒരു ജയിലിലേക്ക് അവരെ മാറ്റണം എന്ന വളരെ ന്യായമായ ആവശ്യം പോലും പരിഗണിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തെ നടുക്കിയ ഈ പൊലീസ് ഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ സടകുടഞ്ഞുണരണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് ആവശ്യപ്പെടാനുള്ളത്. യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുക്കുകയും ക്രിസ്തു കുരിശിലേറുകയും ചെയ്തപ്പോള്‍ അക്കാലത്തെ പരിഷ്‌കൃതസമൂഹം നിശബ്ദത പാലിച്ചതുപോലെ ഈ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളോട് കേരളത്തിലെ പൊതുസമൂഹവും നിശബ്ദത പാലിക്കരുത്. ക്രിസ്തുവിനും ഗാന്ധിജിക്കും പിന്നെ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്. ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതുപോലെ ഇന്നല്ലെങ്കില്‍ നാളെ ഈ ചെറുപ്പക്കാര്‍ പരോളിലിറങ്ങും എന്നത് ആരും മറക്കരുത്.

66 thoughts on “കേരളത്തെ നടുക്കിയ ക്രൂരത !!”

 1. നിഷ്കളങ്കരായ ഈ പാവങ്ങളോട് കൊടും ക്രൂരത കാണിക്കുന്ന നീയൊക്കെ അനുഭവിക്കും….

 2. “ടിപിയെ 51 വെട്ടിനു കൊന്നു എന്നൊക്കെയാണ് പലരും എഴുതിപ്പിടിപ്പിക്കുന്നത്. ടിപി ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തെ കൊന്നതാണെങ്കില്‍, കൊന്നത് വെറും 12 വെട്ടിനാണ് എന്നത് നിസ്സംശയം പറയാന്‍ സാധിക്കും. എണ്ണിയവനു പിഴച്ചാലും വെട്ടിയവന് പിഴയ്ക്കില്ല എന്നാണ് ശാസ്ത്രം.”

  ബെര്‍ലിയേ… മ്മളെ അങ്ങ് കൊല്ല്…
  സിര്‍ച്ചു സിര്‍ച്ചു മരിച്ചു… 😀 😀 😀

 3. വിയ്യൂരില്‍ എത്ര സെല്ലുകളില്‍ സ്മാര്‍ട്‌ഫോണ്‍ സൗകര്യവും 3ജി
  ഇന്റര്‍നെറ്റ് കണക്ഷനും ഫോട്ടോഷൂട്ടിനുള്ള സൗകര്യങ്ങളുമുണ്ട്
  എന്നന്വേഷിച്ചാല്‍ മനസ്സിലാവും ഗൂഢാലോചനയുടെ ആഴം. ഇത്തരത്തിലുള്ള ഒരു
  സൗകര്യവുമില്ല എന്നു മാത്രവുമല്ല അവിടുത്തെ ജയിലധികൃതര്‍ക്ക് ഈ
  ചെറുപ്പക്കാരോട് പേടിയോ ബഹുമാനമോ ഇല്ല എന്നതും ഞെട്ടിക്കുന്നതാണ്.
  അധികൃതര്‍ ഇവരെ നോക്കി സല്യൂട്ട് ചെയ്യുന്ന തരത്തില്‍ പരിഷ്‌കൃതമായ ഒരു
  ജയിലിലേക്ക് അവരെ മാറ്റണം എന്ന വളരെ ന്യായമായ ആവശ്യം പോലും
  പരിഗണിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

 4. കിടിലന്‍ പോസ്റ്റ്‌ … സമ്മതിച്ചു ബെര്‍ളിച്ചേട്ടാ… 🙂

 5. “ടിപി ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തെ കൊന്നതാണെങ്കില്‍, കൊന്നത് വെറും 12 വെട്ടിനാണ് എന്നത് നിസ്സംശയം പറയാന്‍ സാധിക്കും.”

  കൊട്ടേഷന്‍ പ്രകാരം എട്ടില്‍ നാലു – ഗുണ്ടകള്‍- സോറി – മാന്യര്‍ രണ്ടു വെട്ടുകള്‍ വീതവും, ബാക്കിയുള്ള നാലു പേര്‍ ഓരോ വെട്ടു വീതവും- അങ്ങിനെ മൊത്തം 12 വെട്ട് വെട്ടാനാണ് പാര്‍ട്ടിക്കാര്‍ പറഞ്ഞത്. ലവന്മാര്‍ കണ്ണും പൂട്ടി ചറപറാന്ന് വെട്ടിയതിന് പാര്‍ട്ടിയുടെ മേക്കിട്ട് കേറുന്നത് ‘അപലപലപനീയമാണ്‘, നീചമാണ്, നികൃഷ്ടമാണ്. ഇത്, പാര്‍ട്ടി രാഷ്ട്രീയമായും നിയമപരമായും കായികപരമായും നേരിടും. എടോ ഗോപാലക്രിഷ്ണാ.. നിനക്കീ പാര്‍ട്ടിയെപറ്റി ഒരു ചുണ്ണാമ്പും അറിയില്ല!

 6. ഞങ്ങടെ സർകാർ ഒന്ന് വന്നോട്ടെ. പിന്നെ ജയിലിൽ 5g വരും. 5 സ്റ്റാർ സെറ്റപ് വരും. ബാർ വരും. സിനിമാനടിമാർ ആട്ടവും പാട്ടും നടത്തും. വരും തലമുറ ഇവരെക്കുറിച്ച് പഠിക്കും, ഇവരെ പുകഴ്ത്തും, പാട പുസ്തകങ്ങൾ ഇവരുടെ ചരിത്രം കുഞ്ഞുങ്ങളെ പഠിപ്പിക്കും. ടിപി എന്ന തിന്മയുടെ മേൽ നന്മയുടെ ജയം നേടിയ രൊമഞ്ച ജനകമായ ആദര്ശ ദീരരെ റോൾ മോടലാക്കാൻ ജെ എന യു വിലെ പി ജി വിധ്യര്തികൾ ക്യൂ നില്കും. ഇവരുടെ പ്രഭയുടെ മുന്നില് ചെഗുവേര, ഭഗറ്റ്സിങ്ങ്, ഗാന്ധിജി, വി എസ തുടങ്ങി ഒട്ടു മിക്ക പഴയ സെലിബ്രിറ്റികലും വെറും ശശിയാകും.

  ഇവര്ക് മുന്നില് ഇവരേക്കാൾ മികച്ചവരായി കണ്ണൂര് ജില്ല കമ്മിറ്റി യും സംസ്ഥാന കമ്മിറ്റിയും പിന്നെ കേരളത്തിലെ മണ്ടന്മാർ തിരഞ്ഞെടുത്തു വിട്ട ഏതാനും ഇടത് എം എല് എ മാരും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. കാലം തെളിയിക്കട്ടെ.

 7. ബെര്ളിതരങ്ങ്ല്‍ ഇടയ്ക്കിടയ്ക്ക് മുടങ്ങിപോയാല്‍ കമന്‍റു തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒത്തുകൂടാനും ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ഉണ്ടാക്കിക്കൂടെ? ആരെങ്കിലും മുന്‍കൈ എടുക്കൂ! ബെര്‍ളിതരങ്ങള്‍ & മലയാളം ബ്ലോഗ്‌ കമന്‍റു തൊഴിലാളി ഗ്രൂപ്പ് എന്ന ഒരു പേരും കൊടുക്കാം!

  ബെര്‍ലി താരങ്ങള്‍ മാത്രമല്ല മറ്റു പോപ്പുലര്‍ ബ്ലോഗുകള്‍ പരിചയപ്പെടാനും ഒരു അവസരം ആകട്ടെ!

  1. ചേട്ടൻ ധൈര്യമായി തുടങ്ങിക്കോ.എന്നിട്ട് ബെര്ളിച്ചനെ അതിന്റെ തലപ്പതിരിത് . ഞങ്ങളൊക്കെ എത്തിക്കോളാം.. ലിങ്ക് ഇവിടെ ഇട്ടേക്കണേ…

  2. തീർച്ചയായും വേണം..ഇവിടെ വരുന്നത് തന്നെ കംമെന്റ്സിനു വേണ്ടിയിട്ടാ..

   “Santhosh Ps Nelson Joseph • 6 days ago −
   ശരിയണ്ണാ…..പക്ങ്കില് ങ്ങക്ക് ചിലപ്പോഴെങ്കിലും മനഃസാക്ഷിക്കുത്ത് തോന്നാറില്ലേ….”

   ഇതൊക്കെ വേറെ എവിടെ കിട്ടും….

 8. A face book post of my friend Mr Gireesh Janardhanan :

  ഫുള്‍ടൈം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മുഴുകിയ ഞാനെന്ന മുടിയനായ പുത്രനോട് ഫുള്‍ഫിറ്റും പുറത്ത് പിതാശ്രീ പറഞ്ഞു; പൊലീസിന്റെ തല്ലു കൊണ്ടാലും നാട്ടുകാരുടെ തല്ലുകൊള്ളരുത്!

  ആരുടേയും തല്ലുകൊള്ളാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും തടികഴിച്ചിലാക്കിയ തൊണ്ണൂറ്റൊന്നിലെ അപരാഹ്നത്തില്‍ പ്രിയ സഖാവ് ജോണ്‍സനോട് ഞാനൊരു വാക്കു പറഞ്ഞു; പാര്‍ട്ടി ജനകീയ ജനാധിപത്യ വിപ്ലവം അനൗണ്‍സ് ചെയ്യുന്ന ദിവസം എല്ലാ തിരക്കും മാറ്റിവച്ച് ഞാന്‍ തിരിച്ചുവന്നിരിക്കും.

  പില്‍ക്കാലത്ത് പാര്‍ട്ടി വിട്ട് പെന്തക്കോസ്തില്‍ ചേര്‍ന്ന ജോണ്‍സനെ ഞാന്‍ റാസ്‌ക്കള്‍ എന്നു വിളിച്ചു. യഥാര്‍ത്ഥത്തില്‍ അയാളതിന്റെ പാസ്റ്റര്‍ ആയിരുന്നു.

  പെന്തക്കോസ്തും പത്രപ്രവര്‍ത്തനവും മുച്ചീട്ടുകളിയും ബ്ലേഡ് കമ്പനിയും ഒക്കെയായി മാറിപ്പോയെങ്കിലും മുന്‍ കമ്യൂണിസ്റ്റുകളൊക്കെ പാര്‍ട്ടി ആഹ്വാനം ചെയ്യുന്ന വിപ്ലവ സുദിനം കാത്തിരുന്നവരായിരുന്നു. വിവരം കിട്ടിയാലുടന്‍ ലണ്ടനിലെ ചായക്കട പൂട്ടി മുരളി വെട്ടത്തു പോലും ഇരിങ്ങാലക്കുടയ്ക്കു പുറപ്പെടുമെന്ന് എനിക്കുറപ്പാണ്. രവിവര്‍മയുടെ കാര്യം പിന്നെ പറയാനുണ്ടോ?

  സാക്കളേ, സുഹൃത്തുക്കളേ,
  പക്ഷേ, സംഭവിച്ചതൊക്കെ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പാര്‍ട്ടി ഇ.കെ. നായനാരുടെ ഓര്‍മ നിലനിര്‍ത്താന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. ഓരോരോ ഏരിയാക്കമ്മിറ്റികളും രാപകല്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്കും ചാനലും തുടങ്ങി. ജനകീയ സമരങ്ങളെയൊക്കെ ബ്രമ്മ വച്ചു.

  നിങ്ങളുടെ പാര്‍ട്ടി ഒരു ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബായോ എന്ന പരിഹാസം കേട്ടു ചൂളിയതിന്റെ പിറ്റേന്ന് എന്നെ ആനന്ദതുന്ദിലനാക്കിയ ആ വാര്‍ത്ത വന്നു; പിണറായി സഖാവിന്റെ ലാപ്‌ടോപ് ബാഗില്‍നിന്നും ഒരു വെടിയുണ്ട കണ്ടെടുത്തിരിക്കുന്നു!

  എല്ലാവരും പാര്‍ട്ടി സെക്രട്ടറിയുടെ മെക്കിട്ടു കയറിയപ്പോള്‍ ഞാനയാളുടെ ആരാധകനായി. അകലെയെങ്ങോ ഒരു ഗ്രനേഡ് പൊട്ടിയപ്പോള്‍ ബോധരഹിതനായ അച്ചുമ്മാനേക്കാള്‍ എനിക്കിഷ്ടം വെടിയുണ്ട കൊണ്ടുനടക്കുന്ന പിണറായിയെയായിരുന്നു. അയാളാണ് യഥാര്‍ത്ഥ വിപ്ലവകാരി.

  സരിതാനായരുടെ വിഷയകാര്യത്തില്‍ പാര്‍ട്ടി സംഘടിപ്പിച്ച ആ സെക്രട്ടേറിയറ്റ് വളയല്‍ പരാജയമായിരുന്നുവെന്ന് നിങ്ങള്‍ കളിയാക്കി. പക്ഷേ, ചെങ്കോട്ടയിലേയ്ക്കുള്ള ഒരു ലോംഗ് മാര്‍ച്ചിന്റെ ഡ്രസ്സ് റിഹേഴ്‌സലായിരുന്നു അതെന്ന് മനസ്സിലാക്കാനുള്ള വിവേകം നിങ്ങള്‍ക്കുണ്ടായില്ല. വിപ്ലവ സൈന്യം അധികം വൈകാതെ ദില്ലി പിടിക്കാന്‍ മുന്നേറുകയാണ് സാക്കളേ…

  കൈരളി ടവറിന്റെ മട്ടുപ്പാവില്‍ നിന്ന് ചാനല്‍ മേധാവി മമ്മുക്ക ഫഌഗ് ഓഫ് ചെയ്യുന്നതോടെ വിപ്ലവസൈന്യം മുന്നേറ്റമാരംഭിക്കും. മൂന്നു സൈന്യാധിപന്മാര്‍ അതിനെ മുന്നില്‍നിന്നു നയിക്കും. വെടികൊണ്ട ജയരാജന്‍, വെട്ടുകൊണ്ട ജയരാജന്‍, വെകിടു ജയരാജന്‍ എന്നിങ്ങനെയായിരിക്കും അവരുടെ ശാസ്ത്രനാമങ്ങള്‍.

  മാറാട് കലാപം കൈകാര്യം ചെയ്യാന്‍ പോലും കഴിയാതിരുന്ന ഒരു നിര്‍ഗുണ പരബ്രഹ്മം നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ സൈന്യം നിഷ്‌ക്രിയമായിരിക്കും എന്നുറപ്പുണ്ടെങ്കിലും അതീവ ജാഗ്രത പുലര്‍ത്തുന്ന ഒരു സൈനികലൈന്‍ പാര്‍ട്ടി രൂപപ്പെടുത്തിയിരിക്കും. ആലപ്പുഴയിലെ നരസിംഹം ലോഡ്ജിലെ പഴയ വിഡ്ഢിമുറിയിലിരുന്ന് ആ സൈനികതന്ത്രം ആവിഷ്‌കരിച്ചു നടപ്പാക്കുന്നത് മുന്‍ നക്‌സലൈറ്റുകളായ ഭാസുരേന്ദ്ര ബാബുവും മാധവന്‍കുട്ടിയുമായിരിക്കും. പാര്‍ട്ടി സെക്രട്ടറിയുടെ മനസ്സാക്ഷി പോലും അവരുടെ രസനയില്‍ വിളയാടും.

  ലോംഗ് മാര്‍ച്ചിനു വഴിയൊരുക്കിക്കൊണ്ട് പ്ലാന്റേഷന്‍ സഖാക്കള്‍ കാസര്‍ഗോട്ടെ പാവപ്പെട്ടവരുടെ മേല്‍ വിഷമഴ പെയ്യിച്ച ഹെലികോപ്റ്ററുകളാവും ആദ്യം പുറപ്പെടുക. അതില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിനു മേലേയ്ക്ക് ജി. സുധാകരന്‍ സഖാവിന്റെ മാരകമായ കവിതകളുടെ ലക്ഷക്കണക്കിനു പ്രതികള്‍ വര്‍ഷിക്കപ്പെടും. അതു വായിക്കുന്നതോടെ സൈന്യത്തിന്റെ ആത്മവീര്യം തകരും. അപ്രതീക്ഷിതമായി സൈന്യം പ്രയോഗിക്കാനിടയുള്ള രാസായുധത്തെ നിര്‍വീര്യമാക്കാനും ആ കവിതകള്‍ ഉപകരിക്കും എന്നുറപ്പാണ്.

  ചോവനേയും പുലയനേയും വാരിക്കുന്തം കൊടുത്ത് ചാവേറാന്‍ വിട്ട വയലാര്‍ മോഡല്‍ അമച്വര്‍ നാടകവേദിയല്ല ജനകീയ ജനാധിപത്യ വിപ്ലവം. തികച്ചും പ്രൊഫഷണലായി അതു നടപ്പാക്കണമെങ്കില്‍ വെടിക്കോപ്പുകള്‍ വേണമെന്ന ദീര്‍ഘവീക്ഷണമുള്ളതു കൊണ്ടാണ് പാര്‍ട്ടി പാറമടക്കാരെ കൂടെനിര്‍ത്തിയത്. പാലോറ മാതായ്ക്കു താങ്ങാനാവാത്ത വമ്പിച്ച പണച്ചെലവുള്ളതുകൊണ്ട് ചില പണക്കാരെയും കൂടെനിര്‍ത്തി. പിണറായി വഴിക്ക് ഫാരിസും അച്ചുമ്മാന്‍ വഴിക്ക് യൂസഫലിയും ജയരാജ മാര്‍ഗേ സാന്റിയാഗോയും ചാക്കു രാധാകൃഷ്ണനുമൊക്കെ പാര്‍ട്ടി ബന്ധുക്കളായത് അങ്ങനെയാണ്. അതൊക്കെ പ്രത്യയശാസ്ത്ര സാധൂകരണമുള്ള ബന്ധങ്ങളാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. സാക്ഷാല്‍ വഌഡിമിര്‍ ഇല്ലിച്ച് ലെനിന്‍ റഷ്യന്‍ വിപ്ലവത്തിനു കാശുണ്ടാക്കിയത് കാവോ എന്നു വിളിപ്പേരുള്ള ജോര്‍ജിയക്കാരനായ ബാങ്കുകൊള്ളക്കാരനെ കൂട്ടുപിടിച്ചായിരുന്നു. കാവോയുടെ രണ്ടര ലക്ഷം റൂബിള്‍ കൊള്ളപ്പണമായിരുന്നുവത്രേ ലെനിന്‍ സഖാവിന്റെ മൂലധനം.

  ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിഞ്ഞുകൂടാ. വിപ്ലവത്തിന്റെ നേതാക്കളെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെന്ന് എത്രയോ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ സഖാവ് കൃഷ്ണപിള്ള പറഞ്ഞത് ഓര്‍മയില്ലേ. ജനകീയ സൈന്യം ചെങ്കോട്ടയിലേയ്ക്ക് നീങ്ങുന്നതിനു തൊട്ടുമുന്‍പ് പിണറായി, കാരാട്ട്, രാമചന്ദ്രന്‍ പിള്ള തുടങ്ങിയ പ്രധാന സഖാക്കളെ പാര്‍ട്ടി സിങ്കപ്പൂര്‍ക്ക് അയച്ചിരിക്കും. പിണറായി സഖാവിന് എയര്‍ലൈന്‍സുകള്‍ നല്കുന്ന ഇളവുകള്‍ പരമാവധി മുതലെടുക്കാനാണ് പാര്‍ട്ടി സിങ്കപ്പൂര്‍ തന്നെ തെരഞ്ഞെടുക്കുന്നത്. (അച്ചുമ്മാന് പഴയ പൂഞ്ഞാറ്റില്‍ ആയുര്‍വേദ ചികിത്സ മതിയാകും.)

  വിപ്ലവം വിജയിച്ചശേഷം എല്ലാ നേതാക്കളും ദില്ലിയില്‍ ലാന്‍ഡ് ചെയ്യും. അന്നേ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തകര്‍ത്ത് നമ്മുടെ കണ്ണിലുണ്ണികളായ കൊടി സുനിയേയും കിര്‍മാണി മനോജിനേയുമൊക്കെ സഖാക്കള്‍ മോചിപ്പിച്ചിരിക്കും. ബോള്‍ഷെവിക്കുകള്‍ എങ്ങനെയാണോ ലക്ഷക്കണക്കിനു മെന്‍ഷെവിക്കുകളെ റഷ്യയില്‍ കൊന്നൊടുക്കിയത്, അതേക്കാള്‍ കാര്യക്ഷമമായി ഇന്ത്യന്‍ പ്രതിവിപ്ലവകാരികളെ അവര്‍ കൈകാര്യം ചെയ്യും. വണ്‍ ടൂ ത്രീ എന്നു മണിയാശാന്‍ മണിമുഴക്കിയാല്‍ കൊടിയും കിര്‍മാണിയും പണി തുടങ്ങിയിരിക്കും. സ്റ്റാലിന്‍ നിയോഗിച്ച കൊലയാളി ജാക്‌സണ്‍ മെര്‍ക്കാര്‍ഡന്‍ ഒരൊറ്റ വെട്ടുകൊണ്ട് ട്രോട്‌സ്‌കിയുടെ ജീവനെടുത്തപ്പോള്‍ നമ്മുടെ കക്ഷികള്‍ ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി. ഇന്ത്യന്‍ വിപ്ലവം റഷ്യന്‍ വിപ്ലവത്തേക്കാള്‍ നിര്‍ദ്ദയമായിരിക്കും.

  എതിരഭിപ്രായം പറയുന്ന ഒരുത്തനും സുഖനിദ്ര ആശംസിക്കാതെ ഞാന്‍ പിന്‍വാങ്ങുകയാണ്. അടുത്ത അരലിറ്റര്‍ ഗോള്‍ഡ് നെപ്പോളിയന്‍ ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്താല്‍ നമുക്കീ കഥ തുടരാം

  1. ഏതെങ്കിലും കൂതറ റം നാലെണ്ണം അടിക്കുക. അതിനുശേഷമേ തുടക്കക്കാർ ബെർളിത്തരങ്ങൾ വായിക്കാൻ വരാവൂ. അല്ലെങ്കിൽ ഇങ്ങനെയുള്ള കമന്റുകളൊക്കെ ഇടാൻ തോന്നും

 9. //സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം അഭിനയിക്കുകയും ചെയ്യുന്ന രമയുടെ പക്ഷത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്//
  അതു തകര്‍ത്തു…
  എവിടുന്നു വരുന്നു ഇതുപോലത്തെ ഐഡിയാസ്…
  ഏതായാലും കഴിഞ്ഞ ദിവസം ജയരാജന്‍ സഖാവ് (എല്ലാം ഒരു ജെനുസ് ആയതു കൊണ്ട് ഏതാണെന്നു ചോദിക്കരുത്, ഏതേലും ആകട്ടെ) ഏഷ്യാനെറ്റില്‍ സമ്മതിക്കുന്നതു കേട്ടു, ടി.പി മരിച്ചു എന്നതു ഒരു യാഥാര്‍ഥ്യമാണെന്നു….
  ഒത്തിരി സ്നേഹവും ബഹുമാനവും തോന്നി ആ മനുഷ്യനോട്…

 10. അധികൃതര്‍ ഇവരെ നോക്കി സല്യൂട്ട് ചെയ്യുന്ന തരത്തില്‍ പരിഷ്‌കൃതമായ ഒരു ജയിലിലേക്ക് അവരെ മാറ്റണം

 11. Mr. Berly This issue we have discussed many times. Peoples knows the true. Leave it. You do not spoil your dignity.

  1. മറ്റു ബ്ലോഗുകളിലും പീപ്പിള്‍ ടി യുടെ സൈറ്റിലും അഴിമതി , വിലകയറ്റം , മന്‍മോഹന്‍ , സരിത, രാഹുല്‍ ഗാന്ധി ഇവരെ പറ്റി പോസ്റ്റ്‌ ഇടുമ്പോള്‍ ..

   ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് .ഒതിരിതവണ പോസ്റ്റ്‌ ഇട്ടതല്ലേ . വെറുതെ വില കളയേണ്ട എന്നോകെ പറയുമോ ..?

  2. സത്യം പറഞ്ഞാൽ ആരുടേം dignity പോകില്ല , അച്ചായൻ തുരുതുരാ പൊസ്റ്റിക്കൊ …

 12. അപ്പൊ കുറെ നാളത്തേക്ക് ഇനി വനവാസം തന്നെ ആണ് ?? സാധാരണ ഇടതുപക്ഷത്തെ വിമര്ശിച്ചു എഴുതി കഴിഞ്ഞാൽ താങ്കൾ പിന്നെ കുറെ ഈ നാൾ വഴിക്ക് കാണില്ലെല്ലോ

 13. നല്ലൊരു ശതമാനം ആളുകളും മനോരമയിലും മാതൃഭൂമിയിലും മംഗളത്തിലുമൊക്കെയാണ് ടിപിയെ പറ്റി വായിച്ചിട്ടുള്ളതും ടിപിയുടെ ചിത്രവും മറ്റും കണ്ടിട്ടുള്ളതും. മായാവി, ഡിങ്കന്‍, സൂത്രന്‍ തുടങ്ങിയവരെപ്പറ്റിയും ആളുകള്‍ ഈ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിട്ടുണ്ടല്ലോ. ടിപി ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളും ജീവിച്ചിരുന്നു എന്നു വിശ്വസിക്കുമോ എന്നാണ് എനിക്കു ചോദിക്കാനുള്ളത്.

  ithu polichu… dinka bhagavaneee neee tanne thuna…

  1. ഡിങ്കന്‍ ശരിക്കുന്ടെന്നും ദൈവം ആണെന്നും വിശ്വസിക്കുന്ന കുറെ പൊട്ടന്മാര്‍ ഇവിടെ ഉണ്ട്. ചെടന്‍ ദിനക ഭഗവാനെ എന്ന് വിളിച്ചത് തമാശ ആണെന്ന് കരുതുന്നു, അതോ, താങ്കളും ഡിങ്കന്‍ ദൈവം ആണെന്ന് ശരിക്ക് വിശ്വസിക്കുന്ന കൂട്ടത്തില്‍ പെട്ടതാണോ?

 14. പോസ്റ്റിൽ കൊടുത്ത ഐശ്വര്യമുള്ള ഗ്രൂപ്പ്‌ ഫോട്ടോ ..എൻലാർജ് ചെയ്തു വീടിനു മുന്നിൽ ഫ്രൈം ചെയ്താൽ ദുഷ്ടാത്മക്കൾ, പിരിവുകാർ, പോലീസുകാർ, ഗുണ്ടകൾ എന്നിവരിൽ നിന്നും രക്ഷ നേടാം.

  1. ഈ ഫോട്ടോ ഞാൻ ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വീടിനു മുൻപിൽ കണ്ടിട്ടുണ്ട്. “ഇവർ ഈ വീടിന്റെ ഐശ്വര്യം” എന്നെഴുതി.

 15. എനിക്കൊന്നും പറയാനില്ല..

  നല്ല പോസ്റ്റ്‌ എന്ന് പോലും പറയാൻ ഞാനില്ല.

  എന്തിനാ ചുമ്മാ കമന്റ്‌ ഇടുന്നെ ?

  പറ്റി ഒപ്പീസ്സീന്നു ഒരു കാള് വന്നാല് ബെർളി ഇതും കൊണ്ട് ഓടും

  പിന്നെ പോസ്റ്റ്‌ കിടന്നൊടതു പൂട പോലും കാണില്ല.. പിന്നാ 🙂

 16. സി പി എം കാരെ വെട്ടിയ സുടാപ്പികള്‍ക്കും മനുഷ്യാവകാശം ഉണ്ടോ?

  ഇത്രയും നാറിയ ഒരു പാര്‍ടി ആയി കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ മാറ്റിയ സഘാക്കന്മാര്‍ക്ക് അഭിവാദ്യങ്ങള്‍!

 17. ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതുപോലെ ഇന്നല്ലെങ്കില്‍ നാളെ ഈ ചെറുപ്പക്കാര്‍ പരോളിലിറങ്ങും എന്നത് ആരും മറക്കരുത്. haha..liked..:P

 18. ജയിലിലും നിയമ സഭക്കകത്തും പുറത്തും, കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികൾക്കുവേണ്ടി പ്രക്ഷൊഭതിനിറങ്ങുന്ന സമുന്നതരായ CPM നേതാക്കളോരോട് ഒരുവാക്ക്. പാർട്ടി അണികൾ അല്ലാത്ത മഹാഭൂരിപക്ഷം വരുന്ന പൊതുജന സാമാന്യതിന്റെ മുഘത്ത്‌ നോക്കി കോക്രി കാണിക്കരുത്. TPക്കും ജയകൃഷ്ണൻ മാസ്റ്റർക്കും ഒന്നും കിട്ടാത്ത എന്ത് മനുഷ്യാവകാശമാണ് ഈ മനുഷ്യ മൃഗങ്ങള്ക്ക് പ്രത്യേകമായി ഉള്ളത്. അതോ നിങ്ങടെ പാർട്ടിക്കാർക്ക് മാത്രമേ മേല്പറഞ്ഞ സംഭവം ബാധകമാകുകയുള്ളോ?

  നിങ്ങളീ നടത്തുന്ന പേക്കൂത്ത് എന്ത് രഹസ്യം സംരക്ഷിക്കാൻ വേണ്ടിയായാലും ഒന്നോര്ത്തോ- എത്ര താഴിട്ടു പൂട്ടിയാലും ദൂരെ ദൂരെ അങ്ങ് പോളിറ്റ്ബ്യൂറോ ക്കുമപ്പുറം കുഴിച്ചു മൂടിയാലും സത്യം ‘അതിന്റെ ദിവസം’ സകല കെട്ടും പൊട്ടിച്ചു പുറത്തുവരിക തന്നെ ചെയ്യും. ബംഗാളിൽ ആഞ്ഞടിച് നിങ്ങളെ നാമാവശേഷമാക്കിയ പ്രളയതെക്കാൾ രൗദ്രഭാവത്തോടെ തന്നെ.

  മാടപ്രാവിന്റെ വിശുദ്ധിയും ഇളം പൈതൽ തോറ്റു പോകുന്ന നൈർമല്യവും ഉള്ള ഇവന്മാർക്ക് ജയിലിൽ രണ്ടു നേരം ഓരോ ഔണ്‍സ് മുലപ്പാൽ കൊടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെടാഞ്ഞത് അവരുടെ വിശാല മനസ്കത തന്നെ ആയി കരുതണം.

  1. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ കളിയാക്കുമ്പോൾ ചേട്ടന് എന്തുല്സാഹമാണ് കമൻറു ചെയ്യാൻ. സോനിയാജിയെ പറഞ്ഞാൽ വല്ലാതെ ക്ഷുഭിതനുമാകുന്നു. പിന്നെ ഒന്നും വര്ഗീയമല്ല എന്ന് മറ്റുള്ളോർ കരുതട്ടെ എന്ന് വിചാരിച്ചു ഒരു ജയകൃഷ്ണൻ മാസ്റ്റർ വധവും.

 19. “ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ” .
  സഖാകന്മാര്‍ ആയതുകൊണ്ട് പത്രപരസ്യം കൊടുക്കാന്‍ നിര്‍വാഹമില്ലതതിനാല്‍ ഒന്ന് ജയിലില്‍ പോയി കണ്ടു. അത് ഇത്ര കുറ്റമാണോ …?

  എണ്ണിയവനു പിഴച്ചാലും വെട്ടിയവന് പിഴയ്ക്കില്ല എന്നാണ് ശാസ്ത്രം. ഒന്നുകില്‍ 12 പറഞ്ഞ സ്ഥാനത് 39 കൂടുതല്‍ കൊടുത്ത മക്കളെ കൈ വിടാമോ ?

  ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതുപോലെ ഇന്നല്ലെങ്കില്‍ നാളെ ഈ ചെറുപ്പക്കാര്‍ പരോളിലിറങ്ങും. അന്ന് ഞങ്ങള്‍ ആയിരിക്കും ഈ നാട് ഭരികുന്നതു…

 20. democrazy in India – when high and mighty, like a ministers buffaloes are missing, policemen get suspended even when 5 police teams lead by senior police officers were deployed to find those buffaloes.

  but when girls are rapes, burnt alive no action is taken. What a fantastic democracy!!

  really high and mighty buffaloes!

 21. ആ വാര്‍ത്ത വായിച്ചപ്പോള്‍ ശരിക്കും കരഞ്ഞു പോയി. ടി. പി. വധക്കേസ് പ്രതികളെ വിയ്യൂരില്‍ തല്ലിയിട്ടില്ലെന്ന് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. സത്യമാകരുതേ.
  അവന്‍മാരെ തല്ലി കയ്യും കാലും ഒടിച്ചു അതിന്‍റെ ഫോട്ടോ ഫെയ്സ് ബുക്കില്‍ ഇട്ടതു കാണാനുള്ള ഭാഗ്യമുണ്ടായാല്‍ മതിയാരുന്നു.

  1. ആ ഫോട്ടോയ്ക്ക് പതിനായിരം ലൈക്കും ആറേഴായിരം കമന്റും കിട്ടട്ടെ എന്ന് ആശംസിച്ചു കൊണ്ട് …………….

 22. കൊല്ലപ്പെട്ട ആളുടെ ഭാര്യയുടെ നിരാഹാരത്തിന് ബദലായി കൊന്നവരുടെ ബന്ധുക്കളെ നിരാഹാരം ഇരുത്തിയിരിക്കുന്നു.. വീട്ടമ്മയുടെ പ്രതിഷെധത്തിന്റെതിരായി വീട്ടമ്മമാരെ അണിനിരത്തിയവർ തന്നെ ആണ് ഇതിനു പിന്നിലെന്നും സാധാരണക്കാർക്ക് മനസ്സിലാവും ..

 23. മറ്റുള്ള പാർടിയിൽ ഉള്ള തടവുകാര്ക്ക് ഈ അനുഭവം ഉണ്ടായാലും ഇങ്ങനെ തന്നെ പ്രതികരിക്കുമെത്രെ.. അപ്പൊ ഇത് സ്വന്തം പാർട്ടിയുടെ ആളുകൾ ആണെന്ന് പുറത്ത് പറയാൻ മടിയും ഇല്ലാതായി.

 24. ഒരു കാലത്ത് എല്ലാവരുടെയും പ്രതീക്ഷയായിരുന്ന പ്രസ്ഥാനത്തിനു വന്നുപെട്ട അപചയം. കഷ്ടം….

 25. കോടി സുനി ന്ന് പറയണ കന്നാലിടെ പേര് കേട്ടിട്ടേ ,ഇന്ത്യ ടെ കോടി കാണുമ്പോ തന്നെ ഇപ്പൊ മ്മക് ഒരു പേടിയാ …. ഈ കന്നല്ല്യൊലെ എന്തുട്ടിനപ്പൊ ഈ വിയൂര്ക്ക് മാറ്റ്യെ ? ഇവടെക്കെടന്ന് ഇമ്മടെ തൃശൂർ കാരടെ ഫുഡ്‌ ഒക്കെ പിടിച്ചാ പിന്നെ പണി പാലുംവെള്ളത്തിലാ ….

 26. സംഗതി point ആണ് ….. യഥാർത്ഥ പ്രതികളെഎങ്കിലും പിടിച്ച ആദ്യത്തെ കേസും ഇതുതന്നെയാ….
  ഇത് ഇവിടെതന്നെ ഒതുങ്ങി തീരുകയും ചെയ്യും , അതാണ് എല്ലാ പാർട്ടിയുടെയും ഫിലോസഫി …

 27. ഈ പ്രതികള്‍ നാട്ടുകാരുടെ കയ്യും കാലും തലയും വെട്ടിയപ്പോള്‍ അവരും മനുഷ്യര്‍ ആയിരുന്നു എന്ന് ഈ ബന്ധുക്കള്‍ അറിഞ്ഞിരുന്നില്ലേ? അവര്‍ക്കും വേദനയുണ്ടായിരുന്നു എന്നരിഞ്ഞില്ലേ?

  ഇങ്ങനെ ഉള്ള ബന്ധുക്കള്‍ ആണ് ഈ നാടിന്റെ ശാപം!

  http://www.mathrubhumi.com/story.php?id=427335

 28. Study Class ന് വരാത്ത നിനക്കൊന്നും ഇത് മനസ്സിലാകില്ല ഉത്തമാ ……..

 29. ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍, കുറഞ്ഞപക്ഷം ഒരു സാധാരണ സംഭവം ആകാതിരിക്കാന്‍, രാഷ്ടീയ കൊലപാതകങ്ങള്‍, ഗുണ്ടാസന്ഘങ്ങളുടെ കൊലപാതകങ്ങള്‍, കാശിനോ മറ്റു താല്പര്യങ്ങല്‍ക്കോ വേണ്ടി പദ്ധതിയിട്ടു നടത്തുന്ന കൊലപാതകങ്ങള്‍ എന്നിവയ്ക്ക് നിര്‍ബന്ധമായും വധശിക്ഷ കൊടുക്കുക എന്നത് മാത്രം ആണ്. ജീവപര്യന്തം തടവ്‌ എന്ന പേരില്‍ ഏഴു വര്‍ഷം ഉള്ള പഞ്ച നക്ഷത്ര സുഖ ചികിത്സ കാശിനു വേണ്ടി കൊല്ലാനും തല്ലാനും നടക്കുന്നവര്‍ക്ക് ഒരു ഭീഷണിയെയല്ല!

  death penalty should be made mandatory for politically motivated, organised and cold blooded murders.

  a namesake life imprisonment, which can last for just over 7 years is not at all a deterrent for hardcore criminals who take killing as a profession.

 30. ഇച്ചിരീം കൂടി ബുദ്ദിയുണ്ടാരുന്നെ ഇതുങ്ങളെ മന്ദബുദ്ദീന്നു വിളിക്കാരുന്നു…. ഗുണ്ടകളാത്രെ ഗുണ്ടകൾ…….തെണ്ടികൾ….

  1. ഇവന്മാരെ മന്ദ ബുദ്ധി എന്ന് വിളിച്ചാൽ തിരിച്ചറിവ് കിട്ടുന്ന നേരം മന്ദബുദ്ധികളെല്ലാം കൂടി ഡിങ്കൻ ഡോക്ട്ടറെ പഞ്ഞിക്കിടും

 31. ഞ്ഞങള്‍ക്ക്‌ ഒരാളെ 51 വെട്ട്‌ വെട്ടി കൊല്ലാം പക്ഷേ ഞ്ഞങടെ ഗുണ്ടകളെ പോലീസ് തല്ലാന്‍ പാടില്ല. ജീവിക്കാനുള്ള TP യുടെ അവകാശത്തെ 51 വെട്ട്‌ വെട്ടി ഇല്ലാതാക്കി, അപ്പോള്‍ നിങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകള്‍ ഉറങ്ങുകായായിരുന്നോ?

 32. അണ്ണന്റെ ഹൃദയം “പോക്കണംക്കോടിനു” വേണ്ടി തുടിക്കട്ടെ… തുടിച്ചു കൊണ്ടേ ഇരിക്കട്ടെ…

  മദ്യ വിമുക്തമായ കിനാശ്ശേരി.. അതല്ലേ ഗാന്ധിജി കണ്ട സ്വപ്നം.. അത് പോലെ അണ്ണനും നില തെറ്റാതെ സ്വപ്നം കണ്ടു കൊണ്ടേ ഇരിക്കൂ……

  “സുഭാഷ് സുഭാഷ് …”

  1. ഹേ പിന്നേം താങ്കള്‍ ? നമ്മളില്ലേ എന്നൊക്കെ പറഞ്ഞപ്പോ ഞാന്‍ വിചാരിചു!

 33. ഒരറ്റത്ത് കേരളാ രക്ഷാ യാത്ര. മററ്റത്ത് കൊലപാതകി രക്ഷാ അല്ലെങ്കില്‍ പാര്‍ട്ടി രക്ഷാ യാത്ര.

  1. ടി പി കൊല്ലപ്പെട്ടത് മാത്രം ഭയങ്കരം. അത് കഴിഞ്ഞ് 7 സിപിഎമ്മുകാരെ കൊന്നു. ഒരു ഭയങ്കരവുമല്ല? കോണ്ഗ്രസ്സ് ഗ്രൂപ്പ് വഴക്കില്‍ രണ്ട് നേതക്കളെ പരസ്പരം വെട്ടി കൊന്നു. ഒരു ഭയങ്കരവുമല്ല. ഈ പറയുന്നതില്‍ കുറച്ചെങ്കിലും ആത്ന്മാര്‍ഥയുണ്ടെങ്കില്‍ എല്ലാ കൊലക്കേസുകളേയും പറ്റി പറയണം. അപ്പോള്‍ ഇത് സൂക്കേട് വേറെയല്ലെ?

 34. ഇന്നത്തെ സ്പെഷ്യല്‍വമ്പന്‍സ്രാവ് കറി ..

  വേണ്ട ചേരുവകള്‍: വലയില്‍കുടുങ്ങുമെന്ന് പ്രതീക്ഷിച്ച വമ്പന്‍സ്രാവ് : ഒന്ന് . (എത്ര ആഞ്ഞ് പിടിച്ചിട്ടും സ്രാവ് കിട്ടിയില്ലെങ്കില്‍ ചെറിയ മീനിനെ കൊണ്ട് തൃപ്തിപ്പെടുക)

  ഞാന്‍പഴയ SFI , DYFI കാരന്‍ആയിരുന്നു ഇപ്പോള്‍നിഷ്പക്ഷന്‍ആണ് എന്ന ഭാവം : അരക്കപ്പ് .

  വെള്ളം ചേര്‍ക്കാത്ത കള്ളം : ഒരു കപ്പ് ,

  ചാനല്‍ചര്‍ച്ച തൊഴിലാളികള്‍( തൊലിക്കട്ടി കൂടുതല്‍ഉള്ളതാണെങ്കില്‍തൊലി പൊളിക്കണം) : നാലെണ്ണം

  മുന്‍പേജില്‍വന്നു ചീറ്റിപ്പോയ വാര്‍ത്ത‍: രണ്ടു പേജ്

  ചീറ്റിപ്പോയ ഒഞ്ചിയം വിപ്ലവം : അര ക്കപ്പ്

  സിപിഎം വിരുദ്ധത : രണ്ടു കിലോ ..

  ഉണ്ടാക്കുന്ന വിധം : ചട്ടി അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍അല്പം മണ്ണെണ്ണ ഒഴിച്ച് അതിലേക്കു തൊലി കളഞ്ഞ ചര്‍ച്ചാ തൊഴിലാളിയെ ഇട്ടു വറക്കുക .വറക്കുന്നതിന് മുന്‍പേ എന്ടോസള്‍ഫാന്‍ഇട്ടു കഴുകണം . നല്ല ചുവന്ന നിറം വരുമ്പോള്‍ചീറ്റിപ്പോയ വാര്‍ത്തയും മൂഞ്ചിയ ഒഞ്ചിയം വിപ്ലവവും വെള്ളം ചേര്‍ക്കാത്ത കള്ളവും ചേര്‍ത്ത് തിളപ്പിക്കുക . ഇടയ്ക്കിടയ്ക്ക് sfi dyfi ആയിരുന്നു ഇപ്പോള്‍നിഷ്പക്ഷന്‍എന്ന ഭാവം കുറേശ്ശെ ചേര്‍ത്ത് ഇളക്കണം . സിപിഎം വിരുദ്ധത ആവശ്യത്തിന് ഇടയ്ക്കിടെ ചേര്‍ക്കുക ..ഇളക്കുമ്പോള്‍ഇടയ്ക്കിടയ്ക്ക് ഞെട്ടിയാല്‍അടിക്ക്‌പിടിക്കാതിരിക്കും .. നന്നായി വെന്തു പാകമാകുമ്പോള്‍ഉളുപ്പില്ലായ്മ ചേര്‍ത്ത് താളിക്കുക ..

 35. “പിന്നേ..ഞാൻ കൊണ്ഗ്രെസ്സുകാരൻ ഒന്നുമല്ല കേട്ടോ ..എന്നാലും ഈ സഖാക്കന്മാര് ചെയ്തത് മഹാക്രൂരതയാണെന്നേ എനിക്ക് പറയാനുള്ളൂ..

  ലോകത്താദ്യമായി ഒരാളെ വെട്ടികൊല്ലുന്നതു കണ്ടപ്പോ എനിക്ക് സഹിച്ചില്ല അതും എത്ര വെട്ടാ വെട്ടിയത്. കൊന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരായത് കൊണ്ടൊന്നുമല്ല ഈ ധാർമിക രോഷം, ഇത് പണ്ടേ ഒള്ളതാ ഞങ്ങക്ക്. ഓ ആ പെണ്ണുംപിള്ളയുടെ സങ്കടം കണ്ടിട്ട് എന്റെ ഇടനെഞ്ചു .. ദാ രഘുപതി രാഘവ താളത്തിൽ ഇടിക്കുന്നു.

  ഞാനാണെങ്കിൽ ആദ്യമായിട്ടാ ഈ കൊലപാതകം എന്നൊക്കെ കേൾക്കുമ്പോളേ , ഞങ്ങൾ ഖാദർ ഇടുന്ന ഗാന്ധിയെ ഭിത്തിയിലൊട്ടിച്ചു വെച്ചു മാലയിട്ടു ആരാധിക്കുന്ന അഹിംസാ വാദികൾക്ക് … തലകറങ്ങും. കാര്യം വല്ലവനും ഞങ്ങടെ നേതാവിനെ ചൊറിഞ്ഞാൽ അവന്റെ അപ്പനും വീട്ടിലുള്ളവർക്കും വിളിക്കാനും(ഇതൊക്കെ കേട്ടാൽ നമുക്കില്ലാത്ത ഉളുപ്പ് അവനും കാണില്ലെന്നെ !) അത്യാവശ്യം ചെറ്റത്തരം കാണിക്കാനുമൊക്കെ അറിയാമെങ്കിലും ‘അടി’ എന്നോന്നെഴുതി കാണിച്ചാൽ കർത്താവാണേൽ ഞാൻ ആദ്യം ഓടും. ഒട്ടി രക്ഷപെട്ടു വിറയൽ മാറുമ്പോ.. കൂട്ടത്തിലുള്ളവന്മാരെ ദൈവം കാത്തോണേ ഏന്ന് ദൈവം തമ്പുരാനോട്‌ മുട്ടിപ്പായി പ്രാർഥിക്കും. ഇത് സ്കൂളിൽ KSU-PSU ഒക്കെ കളിച്ചു നടക്കുന്നത് മുതൽ മുതൽ അങ്ങ് കേന്ദ്ര മന്ത്രിമാർ വരെയുള്ളവരുടെ ഒരു പാരമ്പര്യമാ,, അടി ഇരന്നു വാങ്ങുന്നത്.ആ SFI -dyfi ദുഷ്ടന്മാരുടെ ക്രൂരതകൾ ..ഹോ ഓർക്കാൻ വയ്യ!

  അല്ല ഈ മാർക്കിസ്റ്റ് പാർട്ടി എന്തോ ഉദ്ദേശിച്ചാ ഇങ്ങനെ ഗുണ്ടകളേം കൊണ്ട് നടക്കുന്നത്? ഇവര്ക്ക് വല്ല നല്ല ഗണ്മാൻമാരെയും വെച്ചു ഭരിച്ചാൽ പോരെ..നാടും വീടും അവന്മാര് നോക്കിക്കോളും. നമ്മൾക് ആ ബീഹാരുകാരൻ കുമാറിന്റെ സംഭവം കോപ്പിയടിച്ച് ചില തരികിടകളുമായി ഇങ്ങനെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് തട്ടിയും മുട്ടിയും പോകണം. തിരഞ്ഞെടുപ്പാകുംപോഴേക്കും സരിതയും മന്ത്രിമാരും കൂടി ഉണ്ടാക്കിയ ഊർജം മുഴവാൻ എടുത്ത് ഗവണ്മെന്റ് നേട്ടമായി കാണിച്ച് കാണിച്ച് നാട്ടുകാരെ ഞെട്ടിക്കണം. വേണമെങ്കിൽ ഒരു കോപ്പി ആ നരഭോജിക്കും അയച്ചു കൊടുക്കാം..നമ്മള് വികസിപ്പിച്ചതിന്റെ മുഴുപ്പ് കണ്ട് എല്ലാവനും ഞെട്ടണം…ഹല്ല പിന്നെ.

  ഈ നാശങ്ങളെ ബംഗാൾ കടലിലേക്കും, അറബിക്കടലിലും മുക്കി കൊല്ലാൻ തോന്നുന്നു…ശല്യങ്ങൾ. ചാണ്ടി മാമനെ ശല്യം ചെയ്യുന്നത് കണ്ടാൽ സഹിക്കൂല്ല. ഇവനെയൊക്കെ ഞങ്ങൾ പണ്ട് ഡൽഹിയിൽ സിഖ് കാരന്മാരെ കൂട്ടക്കൊല ചെയ്തപോലെ ചെയ്യുകയാണ് വേണ്ടത്. ഈ സുധാകരനും, പി സി യുമോന്നും നമ്മടെ സജ്ജാൻ കുമാറിന്റെയും, ജഗദീഷ് റ്റൈട്ലെർ അണ്ണനെയും ഒക്കെ കണ്ടു പഠിക്കട്ടെ. അതുപോലെ നല്ല സേവ നടത്തി കൊടുത്താൽ Indian National Congress pvt ltd , CEO അമ്മച്ചിയും, മോനും കൂടി കാത്ത് രക്ഷിച്ചോളുമെന്നു പോലും അറിയില്ലാത്ത വിഡ്ഡികൾ. ഒന്നും രണ്ടുമല്ല 3000 പേരെയാ ചുമ്മാ കൊന്നു തള്ളിയത്. അപ്പന് മുന്നില് വെച്ചു മകന്റെ കഴുത്തിൽ ടയർ കത്തിച്ചിട്ട്‌ അപ്പനോട് മകന്റെ ഡാൻസ് കണ്ടോ എന്ന് ചോദിച്ച അഹിംസാ…. കൊണ്ഗ്രസ് …. ആ എന്തേലുമാട്ടെ ആ സംസ്കാരം. അതാണ്‌ ഇപ്പോഴും ഞങ്ങൾ പിന്തുടരുന്നത്. എന്ത് കഴിച്ചാലും കണ്ണീർ തൂകുന്ന ഒരു ജന്തുവുണ്ടല്ലോ, ഈ മുല്ലപെരിയാർ അണക്കെട്ടിലൊക്കെ ഉള്ളത്..ഈ ലാക്കൊസ്റ്റെ ബനിയനിൽ ഒക്കെ പടം വെച്ചിരിക്കുന്നെ … അതിനെ പിടിച്ച് ഞങ്ങടെ പാർട്ടി മൃഗമാക്കെണ്ടിയതായിരുന്നു !

  ഈ പാർട്ടി ഗുണ്ടകൾക്കൊന്നും ഒരു വിവരോം ഇല്ല. ഇവന്മാരൊക്കെ ഈ പണി നമ്മടെ മാനേജർക്ക് ചെയ്തു കൊടുത്തിരുന്നെങ്കിൽ ഈപ്പോൾ ആരാകുമായിരുന്നു! ഒരു തെളിവുമില്ല, ഒരു കോടതിയുമില്ല ..കോടതി കേരീട്ടു വേണ്ടേ ശിക്ഷിക്കാൻ!അന്ന് സിഖ് കാരെ കൊന്ന രണ്ടു പേരും ഇന്നെന്നാ നെലേലും, വേലേലുമാ ! ആ ജഗദീഷ് അണ്ണനാണേൽ ഇന്നും പഴയ കലപരിപദികലുമായി നടക്കുന്നു…ഇവ്ന്മാരൊക്കെ കണ്ടു പഠിക്കട്ടെ

  ഹോ..അനുശോചനം രേഖപ്പെടുത്താൻ മറന്നു. പഴയ കോളേജ് മാഗസിനിലെ പൈങ്കിളി വല്ലോം ഉണ്ടോന്നു നോക്കട്ടെ. ”

  (“ഒറിജിനൽ id ” കൊടുത്താൽ പിടിച്ചു വിഴുങ്ങുമെന്നാ ഭീഷണി.. പണ്ടത്തെ KSU ക്കാരുടെ ഓട്ടം നേരിട്ട് കണ്ടിട്ടുള്ളതിനാൽ… പന്നി പടക്കത്തിന്റെ കാര്യം പറഞ്ഞപ്പോൾ പുലി പോലെ നിന്ന കൊണ്ഗ്രെസ്സ് നേതാവ് എലിപൊലെയായ സീൻ പോലുള്ള പല കോമഡികൾ കണ്ടു മടുത്തതിനാൽ ..ആ വകുപ്പിലും ഇതിനൊരു സ്കോപ് ഉണ്ടെന്നു തോന്നുന്നില്ല… മൂക്കട്ടകൾ !)

  http://www.youtube.com/watch?v=Ldj3RiBW_AQ

Leave a Reply

Your email address will not be published. Required fields are marked *