കസ്റ്റമര്‍ റിലേഷന്‍ (കാനറാ ബാങ്ക് അനുഭവം)

2012 ഫെബ്രുവരി 22, ബുധന്‍
രാവിലെ 10.20
തെളിഞ്ഞ കാലാവസ്ഥ

കോഴിക്കോട്-കണ്ണൂര്‍ റോഡില്‍ ചക്കോരത്തുകുളത്തുള്ള കാനറാ ബാങ്ക് ശാഖയിലെ എടിഎമ്മില്‍ ഞാന്‍ കയറുന്നു. കയ്യിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാര്‍ഡ് യന്ത്രത്തിന്റെ വായിലേക്കു തിരുകുന്നു. യന്ത്രം കാര്‍ഡ് വിഴുങ്ങി അലസമായിക്കിടക്കുന്നു. സ്ക്രീനിലേക്കു നോക്കുമ്പോള്‍ അന്ധകാരം മാത്രം. ഔട്ട് ഓഫ് കവറേജ് എന്നു ചെറിയ അക്ഷരങ്ങളിലെഴുതിയത് സ്ക്രീനിലൂടെ ഒഴുകി നടക്കുന്നു. എന്റര്‍ ‍, ക്യാന്‍സല്‍ ബട്ടണുകളില്‍ അമര്‍ത്തി നോക്കി. ഇല്ല, യന്ത്രം പ്രതികരിക്കുന്നില്ല. കാര്‍ഡ് തിരികെ വരുന്നുമില്ല.

നേരെ ബാങ്കിലേക്കു കയറി. ഒരു വാതില്‍ തുറന്നിറങ്ങി വന്ന ചെറുപ്പക്കാരന്‍ ‘എന്നാടാ ഉവ്വേ’ എന്ന മട്ടില്‍ നോക്കി. ‘എന്റെ എടിഎം കാര്‍ഡ് യന്ത്രത്തില്‍ കുടുങ്ങി, രക്ഷിക്കണം’ എന്നു പറഞ്ഞതേയുള്ളൂ, ചെറുപ്പക്കാരന്‍ അതേ വാതിലിലൂടെ അകത്തേക്കു കയറി. കൗണ്ടറിലിരുന്ന ഒരു അമ്മച്ചി ‘എന്താ’ എന്നുറക്കെ ചോദിച്ചു. കാര്യം പറഞ്ഞു. അമ്മച്ചി പെട്ടെന്ന് ബഹളം വച്ചു- ‘അവിടെ നിന്ന് മാറി നില്‍ക്ക്, എടിഎമ്മിന്റെ അടുത്ത്ന്ന് മാറി നില്‍ക്ക്, അവിടെ നില്‍ക്കാതെ,അങ്ങോട്ട് മാറി നില്‍ക്ക്…’

ഞാന്‍ ഭയപ്പെട്ടുപോയി. എന്നെ കണ്ടാല്‍ ബാങ്ക് കൊള്ളക്കാരനെപ്പോലെയുണ്ടോ ?
വേഗം ബാങ്കിന്റെ പുറത്തിറങ്ങി നിന്നു.

കാര്‍ഡ് മുങ്ങിത്തപ്പിയെടുത്തുകൊണ്ടു വരുമ്പോള്‍ എന്തായാലും വിളിക്കുമല്ലോ. അമ്മച്ചിയുടെ ബിപി കൂട്ടേണ്ട. കുറച്ചുനേരം കഴിഞ്ഞപ്പോള് ചെറുപ്പക്കാരന്‍ കയ്യിലെന്തൊക്കെയോ തപ്പിയെടുത്തുകൊണ്ട് കൗണ്ടറിലേക്കു പോയി. കൗണ്ടറിലിരുന്ന കണ്ണട വച്ച ഒരു യുവതി എന്നോട് ‘അവിടെ പോയി വാങ്ങിച്ചോ’ എന്നു പറഞ്ഞു.

എനിക്കു സന്തോഷമായി. കാര്ഡ് തിരികെ കിട്ടുമെങ്കില്‍ എവിടെ വേണമെങ്കിലും പോകാന്‍ തയ്യാറാണ്. ഞാന്‍ ചെറുപ്പക്കാരന്റെ ലൊക്കേഷന്‍ മനസ്സിലാക്കി അവിടേക്കു നടന്നു. ബാങ്കിന്റെ ഒരു ഭാഗം പൊളിച്ചടുക്കിയതുപോല നിലത്തൊക്കെ എന്തൊക്കെയോ കിടക്കുന്നു. മറ്റേ കഥയില്‍ വെള്ളത്തില്‍ പോയ മഴു മുങ്ങിത്തപ്പിയെടുത്തുകൊണ്ടു വന്ന ദേവതയെപ്പോലെ ചെറുപ്പക്കാരന്‍ കയ്യില്‍ ഏതാനും കാര്‍ഡുകളുമായി കൗണ്ടറിലിരിക്കുന്ന ഒരു സാറിന്റെ അടുക്കല്‍ വന്നു. കൗണ്ടറിനു സമീപം കാത്തുനിന്ന മറ്റൊരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു ‘കാര്‍ഡ് മെഷിനില്‍ പോയോ ?’ ഇവിടെ ഇതൊക്കെ സാധാരണയല്ലേ എന്ന മട്ട്.

ഞാന്‍ ഓണപ്പരീക്ഷയുടെ മാര്‍ക്ക് കേള്‍ക്കാന്‍ നില്‍ക്കുന്ന സ്കൂള്‍ വിദ്യാര്ഥിയെപ്പോലെ സാറിന്റെ മുന്നില്‍ നിന്നു. സാറ് മുന്നില്‍ നിന്ന ആളോട് പേരു ചോദിച്ചു. അയാള്‍ പേരു പറഞ്ഞു. അയാളുടെ പേരിലുള്ള കാര്‍ഡ് ചെറുപ്പക്കാരന്റെ കയ്യില്‍ നിന്നു വാങ്ങി മറ്റേ സാറ് എന്തൊക്കെയോ അഭിപ്രായം പറഞ്ഞു. ചെറുപ്പക്കാരന്റെ കയ്യില്‍ എന്റെ കാര്‍ഡ് കണ്ണുകള്‍ കൊണ്ടു പരതുന്നതിനിടയില്‍ ആ ഡയലോഗുകള്‍ ഞാന്‍ ശ്രദ്ധിച്ചില്ല. എന്തായാലും ആ ചെറുപ്പക്കാരന്റെ കാര്‍ഡ് മറ്റേ സാറ് മാറ്റി വച്ചു. ചെറുപ്പക്കാരന്‍ മാറി നിന്നു. എന്നോടു പേരു ചേദിച്ചു, ഞാന്‍ പറഞ്ഞു. സാറ് ഒരു നീല കാര്‍ഡ് വാങ്ങി എന്നോടു പറഞ്ഞു- ‘മിസ്റ്റര്‍ മുരളി, നിങ്ങളുടെ കാര്‍ഡ് എക്‍സ്‍പെയര്‍ ആയിട്ട് ആറു മാസമായി !’

ഞാന്‍ പിന്നെയും ഭയപ്പെട്ടു. ഞാന്‍ പറഞ്ഞു- ‘സര്‍,എന്റെ പേരു മുരളിയല്ല,സാറിന്റെ കയ്യിലിരിക്കുന്നത് എന്റെ കാര്‍ഡ് അല്ല… എന്റേത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡ് ആണ് !’

സാറിന്റെ മുഖം ഇരുണ്ടു. കടല്‍ക്കൊള്ളക്കാരനെ കണ്ട ഇറ്റാലിയന്‍ ഭടന്റെ ക്രൗര്യത്തോടെ എന്നെ രൂക്ഷമായി നോക്കി. പിന്നെ മുഖം ശാന്തമായി. എന്നിട്ട് ചിരിച്ചുകൊണ്ട്, ശബ്ദത്തില്‍ തീരെ മയമില്ലാതെ ഇങ്ങനെ പറഞ്ഞു- ‘കാനറാ ബാങ്കിന്റെ കാര്‍ഡുകള്‍ മാത്രമേ ഞങ്ങള്‍ തിരിച്ചു നല്‍കുകയുള്ളൂ…’

ഞാന്‍ കര്‍ണപുടങ്ങളെ കൂര്‍പ്പിച്ചുവച്ചു- ‘സര്‍, മനസ്സിലായില്ല…’

‘അതിനുള്ളില്‍ ഇനി വേറെ കാര്‍ഡ് ഇല്ല…അഥവാ കിട്ടിയാലും ഞങ്ങള്‍ തിരിച്ചു തരില്ല’ – സാറ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

‘സാര്‍,ഞാന്‍ ബാങ്ക് കൊള്ളയടിക്കാന്‍ വന്നതല്ല, പൈസ എടുക്കാന്‍ വേണ്ടി കാര്‍ഡ് എടിഎമ്മിനുള്ളില്‍ ഇട്ടതാണ്’- ക്ഷമയുടെ നിറകുടമായ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

‘മനസ്സിലായി,കാനറാ ബാങ്കിന്റെ കാര്‍ഡേ തിരിച്ചു തരൂ, അല്ലാതെ ക്യാപ്‍ചര്‍ ചെയ്യുന്ന കാര്‍ഡുകള്‍ ഞങ്ങള്‍ നശിപ്പിച്ചുകളയും, നിങ്ങള്‍ക്കു തരില്ല’ !

ഞാന്‍ പിന്നെയും ഭയപ്പെട്ടു. ആദ്യമായി എന്റെ എടിഎം കാര്‍ഡിനെ എനിക്കു മിസ് ചെയ്തു. പതിനായിരം വട്ടമെങ്കിലും അമര്‍ത്തിയ പാസ്‍വേഡ‍് എന്റെ വിരലില്‍ നിന്നു വിറച്ചു. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. ‘ഇറങ്ങിപ്പോടാ ഡാഷേ’ എന്ന മട്ടില്‍ സാറ് എന്നെ നോക്കിയിട്ട് ആദ്യം മാറ്റി വച്ച കാര്‍ഡ് എടുത്ത് മറ്റേ ചെറുപ്പക്കാരനുമായി ചര്‍ച്ച തുടര്‍ന്നു. കാര്‍ഡ് മുങ്ങിത്തപ്പാന്‍ പോയ ചെറുപ്പക്കാരന്‍ എന്നെ ‘എന്നാ പോവല്ലേ’ എന്ന മട്ടില്‍ നോക്കി. ‘ഗ്രേറ്റ്’ എന്നു മാത്രം പറഞ്ഞിട്ട് ഡാഷായ ഞാന്‍ ഇറങ്ങിപ്പോന്നു.

കാവലിന് പട്ടാളക്കാരന്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ എന്നെ ചിലപ്പോള്‍ വെടിവച്ചുകൊന്നേനെ എന്നു ഞാന്‍ ഭയപ്പെടുന്നു. കൊല്ലാതെ വിട്ടതിന് ആ ഒച്ചവച്ച അമ്മച്ചിക്കും ഇറ്റാലിയന്‍ ഭടനെപ്പോലെ ഇടപെട്ട സാറിനും കാനറാ ബാങ്കിനും എന്റെ സ്‍പെഷല്‍ നന്ദി. ഇവിടിപ്പോ കാനറാ ബാങ്ക് എന്നോട് ചെയ്തത് ക്രൂരതയായിപ്പോയെന്നോ തെറ്റായിപ്പോയെന്നോ ഒന്നും എനിക്കഭിപ്രായമില്ല. ബാങ്ക് വന്നു നമ്മുടെ നെഞ്ചത്ത് കേറിയാലും നമ്മള്‍ ചെന്നു ബങ്കിന്റെ നെഞ്ചത്തു കയറിയാലും കേട് എപ്പോഴും നമ്മുടെ പോക്കറ്റിനായിരിക്കും എന്നതിനാല്‍ ബാങ്കിനോട് എനിക്കു പിണക്കമില്ല.

വാല്‍ക്കഷണം:- കാര്‍ഡ് തിരിച്ചു തരില്ല നശിപ്പിച്ചുകളയും എന്ന കാനറാ ബാങ്കിന്റെ പോളിസി ശരിയോ തെറ്റോ എന്നറിയാന്‍ വേണ്ടി കാര്‍ഡ് എനിക്കു തന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പരിചയക്കാരനായ മാനേജരെ ഫോണില്‍ വിളിച്ചു- ‘അതേയ്, ഞാന്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കാശെടുക്കാന്‍ കയറിയായിരുന്നേ…’

‘എന്നിട്ട് ? കാശു പോയോ കാര്‍ഡ് പോയോ ?’ – മാനേജര്‍ എന്റെ ചോദ്യം മുട്ടിച്ചുകളഞ്ഞു.

ലേബല്‍:- എത്ര മനോഹരമായ ആചാരങ്ങള്‍.

78 thoughts on “കസ്റ്റമര്‍ റിലേഷന്‍ (കാനറാ ബാങ്ക് അനുഭവം)”

 1. അതൊരു ശരിയായ നടപടി അല്ലല്ലോ..മൈഥിലി അമ്മായിയെ വിളിച്ച് കാര്യം പറ..നമ്പര്‍ ഇതാ. 0802558 617 

 2. അനുഭങ്ങള്‍ ആണ് ബെര്‍ലി നല്ല രചനകള്‍ക്ക് പ്രചോദനം . 2012 ബെസ്റ്റ് പോസ്റ്റ്‌ 

 3. Just a few weeks back, I tried to deposit money in the automated cash deposit machine inside the AXis bank office in Kochi. (I had done this successfully couple of times earlier). But the machine said, I had to take back my money and gave the cash back, which was less by Rs.500, than what I deposited. An employee of the bank was just near me so I sought help. It took 15 minutes for somebody to come and open this machine. After another 30 minutes, they asked me – are you sure that you miss a rs.500 note? , did you not deposit only 500rs. less. 
  I could not believe it. I didnt think twice, before asking the employee to cancell my account right away. Which did surprise them, but in the next 30 minutes I got my account cancelled. 
  Not that, my account was doing any favours for them or they cant do business without my account. 

  But as a common man, that was all what I could do. I checked if their sales guy, who pushed me into opening this account in the bank was around. Luckily he wasnt there. 

  It is terrible when this f****ers, only believe machines, not men. 

  But more than a couple of times, when I lost money in SBI atm’s the money was duly refunded on the same day evening itself. 

 4. I am living in a European country- Its quite nice to say I love India, as a customer I will never say I love India. Be it a bank or a supermarket or any other service, no wonder people who live abroad will find fault with Indian Way of Customer Service….

  1. അങ്ങ് അവിടെ തന്നെ തുടരൂ…എന്ന് ഈ രാജ്യം അങ്ങയുടെ നിലവാരത്തിലേക്ക്
   എത്തുന്നോ അന്ന് തിരിയെ വരൂ !

   1. ഇത്രയ്ക്ക് കളിയാക്കാനും മറ്റും ഇല്ല. പുറം രാജ്യങ്ങളില്‍ ചെന്ന് അവിടുത്തെ സുഖ സൌകര്യങ്ങള്‍  കാണുമ്പോള്‍ നമ്മുടെ  രാജ്യവും ഇങ്ങനെയായിരുന്നെങ്കില്‍   എന്ന്  ആശിച്ചു പോവുക സ്വാഭാവികമാണ്. വിദേശത്തുള്ളവര്‍ എന്തെകിലും കുറ്റപ്പെടുത്തി പറഞ്ഞാലുടന്‍ ‘അവന്റെയൊരു അഹങ്കാരും, മൂട് മറക്കരുത്, ഞങ്ങളിങ്ങനെയാ, മാറാന്‍ മനസില്ല ‘ എന്ന മട്ടിലുള്ള കമെന്റുകള്‍ ബാലിശമാണ്. വിദേശത്തായത്   കൊണ്ടു ഇവിടുത്തെ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാടില്ല എന്നുണ്ടോ? 

    1. @ മ്യായാവീ… വിദേശത്ത് പോയി എന്ന് കരുതി എല്ലാ കാര്യങ്ങളും
     അവിടുതെപോലെ “തന്നെ” ആവണം എന്ന് എന്ന് കരുതുന്നതിനെ ആഗ്രഹം എന്നല്ല
     അത്യാഗ്രഹം എന്നെ പറയേണ്ടു! നമ്മുടെ പരിമിതമായ സൌകര്യങ്ങള്‍ എവിടെ …വിദേശ
     രാജ്യങ്ങള്‍ അതിനു വേണ്ടി ചിലവാക്കുന്ന തുക എവിടെ..

     പിന്നെ ഇന്ത്യന്‍ വേ ഓഫ് കസ്റ്റമര്‍ സര്‍വീസിനെ പറ്റി അല്‍പ്പം.. . പൊതുമേഖല , സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴികെ
     എവിടെ ആണ് നിങ്ങള്ക്ക് നല്ല സര്‍വീസ് കിട്ടാത്തത് ? നല്ല
     സര്‍വീസ് കിട്ടിയില്ല എന്നൊരു പരാതി മേലധികരിക്ക് പോയാല്‍ എപ്പ പണി പോയി /
     എപ്പ ശമ്പളം കട്ട് ചെയ്തു / എപ്പ സസ്പെന്‍ഷന്‍ കിട്ടി എന്ന് ചോദിക്കുന്ന ഒരു കാലം വരട്ടെ,
     നമുക്കും ആസ്വദിക്കാം…ഈ സൊ കോള്‍ഡ് വിദേശ വേ ഓഫ് കസ്ടമര്‍ സര്‍വീസ്

 5. ഒരു തണുത്ത പ്രഭാതം … ഞായറാഴ്‌ച….ചങ്ങനാശ്ശേരി പെരുന്നയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം..അതിനു മുന്നിലായി ഒരു യുവാവ്‌ എന്നെ നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്നു ഞാനും ചിരിച്ചു കാണിച്ചു അകത്തേക്ക് കയറി .. യുവാവ് എന്നെ തന്നെ നോക്കി നില്‍ക്കുന്നു … ഈശ്വരാ ഇവന്‍ പണി തരാന്‍ നില്‍ക്കുകയാണോ.. വരുന്നിടത്ത് വച്ച് കാണാം .. കാര്‍ഡിട്ടു … ഒന്നും തെളിഞ്ഞില്ല … പണ്ട് വാല് തടീടെ ഇടയില്‍ പോയ കുരങ്ങനെ പോലെ മനസ്സില്‍ പറഞ്ഞു … പണ്ടാരം പണി പാളി….. ഇറങ്ങി വന്ന എന്നെ നോക്കി മുന്‍പേ അവിടെ നിന്ന മഹാനായ ….#$@$%$#^%^ യുവാവ്‌ : കാര്‍ഡ്‌ കുടുങ്ങി അല്ലെ എന്റെ കാര്‍ഡിന്റെ കുഴപ്പമാണോ എന്നറിയാന്‍ നിന്നതാ …. അവനെ കൊല്ലണോ അത് .. കരയണോ എന്നറിയാതെ നിന്നപ്പോള്‍ ആ മുടിയനായ പുത്രന്റെ ഉപദേശം .. ബ്രാഞ്ച് ഫസ്റ്റ് ഫ്ലോറില്‍ തന്നെയാണെന്ന് … ഞായറാഴ്ച താങ്കളുടെ പിതാവ് തുറക്കുമോ എന്ന് മനസ്സില്‍ ചോദിച്ച്.. വണ്ടിയുമെടുത്ത് സ്ഥലം വിട്ടു .. പക്ഷെ കാര്‍ഡ്‌ പിറ്റേ ദിവസം തന്നെ കിട്ടി .ഒരു മഹാനായ സഹോദരനും എടിഎം ചേര്‍ന്ന് തന്ന മനോഹരമായ പണി …

  1. SBI  ഉടെ സ്വൈപ് ചെയുന്ന  മിഷിനെആണല്ലോ …….അതില്‍ എങ്ങനാ കാര്‍ഡ്‌ കുടുങ്ങുക …?
    

   1. ഒരു ഫ്ലോയില്‍ അങ്ങ് എഴുതിയതായിരിക്കും.. ഇവിടെ വിഷയം ബാങ്കിനെ കുറ്റം പറയുക എന്നതാണല്ലോ, അതങ്ങ് ചെയ്തു എന്നേ ഉള്ളൂ. അല്ലാതെ സംഭവം നടന്നതാവണം എന്നൊന്നും ഇല്ല, ഗ്യാസായാലും മതി ഉവ്വാ.

   2. ഒരാവേശതിനു എഴുതിയപ്പോ ബാങ്ക് തെറ്റി പോയതാവും
    ! പോട്ടെന്നെ…ഏതായാലും ചിരിപ്പിചില്ലേ !

   3. ATM card / Account is of SBT ..  But the machine Mr. Berly swiped is of Canara Bank ! Please read carefully !

    കാര്‍ഡ് തിരിച്ചു തരില്ല നശിപ്പിച്ചുകളയും എന്ന കാനറാ ബാങ്കിന്റെ പോളിസി ശരിയോ തെറ്റോ എന്നറിയാന്‍ വേണ്ടി കാര്‍ഡ് എനിക്കു തന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പരിചയക്കാരനായ മാനേജരെ ഫോണില്‍ വിളിച്ചു- ‘അതേയ്, ഞാന്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കാശെടുക്കാന്‍ കയറിയായിരുന്നേ…’‘എന്നിട്ട് ? കാശു പോയോ കാര്‍ഡ് പോയോ ?’ – മാനേജര്‍ എന്റെ ചോദ്യം മുട്ടിച്ചുകളഞ്ഞു.

  2. SBIടെ മെഷീനില്‍ കാര്‍ഡ്‌ കുരുങ്ങില്ല…രാവിലെ തന്നെ പുളുവുമായി ഇറങ്ങിയെക്കുന്നു… ഒന്ന് പോടോ..:-)

   1. Replying to Rocky
    ഇതാരാ പറഞ്ഞത്? SBI യുടെ പഴയ ATM എല്ലാം കാര്‍ഡ് ഉള്ളിലേക്ക് എടുക്കുന്നവ തന്നെയാ. അതില്‍ ചിലപ്പോ കുടുങ്ങാന്‍ ചാന്‍സ് ഉണ്ട്. സ്വൈപ്പ് ചെയ്യുന്ന തരം മെഷീന്‍ പുതിയതായി സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേയുള്ളൂ 

 6. AIRTEL ന്റെയും TATA DOCOMO യുടെയും ICICI BANK ന്റെയും വിനയവും സഹായ മനസ്കതയും മാത്രം കൈമുതലായുള്ള ശബ്ദം കൊണ്ട് സുന്ദരികളായ CUSTOMER CARE എക്സിക്യൂട്ടീവ് കളുമായി മാത്രം സംസാരിച്ചു പരിചയമുള്ള  ഞാന്‍  ഒരു ദിവസം ബംഗ്ലോരില്‍ നിന്നും നാട്ടിലേക്കുള്ള നമ്മുടെ സ്വന്തം KSRTC  ബസിന്റെ BOARDING POINT ലുള്ള ഒരു കണ്‍ഫ്യൂഷന്‍  മാറ്റാനായി  KSRTC WESITE ഇല്‍ കണ്ട കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചു കാര്യം ചോദിച്ചു ……
  അപ്പോള്‍ അവിടെ ഒരു പരുഷമായ പുരുഷ ശബ്ദം   : ” അത് എനിക്കെങ്ങനെ അറിയാം ??? വേണെങ്കില്‍ ബംഗ്ലോര്‍ വിളിച്ചു ചോദിക്കണം ” ഇത്രയും പറഞ്ഞതും ഫോണ്‍ വച്ചു ”

  ഇത്രയ്ക്കു ചൂടാവാന്‍ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് എനിക്ക് തന്നെ സംശയം തോന്നി… പിന്നെ നെറ്റില്‍ സെര്‍ച്ച്‌ ചെയ്തു BANGLORE KSRTC NUMBER തപ്പിയെടുത്തു വിളിച്ചു.. അന്ന് ആദ്യമായാണ് ഒരു കെയര്‍ ഉം ഇല്ലാത്ത കസ്റ്റമര്‍ കെയര്‍ കണ്ടത്

 7. പിതാവിനോട്, ആലഞ്ചേരി പിതാവിനോട് കളിച്ച ഇങ്ങനെ ഇരിക്കും അനുഭവിച്ചോ!!!!

 8. berlykkithil puthuma tonnunnundavam… but thrz nothing wrong in his action. i dont know whether there is any rule as such, but this is followed everywhere. if you ATM card with any bank got stuck inside another bank’s ATM, you have to inform this to your bank, not the bank where your card got lost. your bank will cancel the card and would send you new card. thatz the procedure; to me.

  1.  Its not about the rule. Its about the way the bank makes the customer feel decides whether the customer will be back to them or not !! 10-15 years ago, this kind of attitude would’ve worked because there were not much other options. Now the time’s slowly changing and even in India the customer is becoming the king. Proud to see and say this from the US of A.

 9. കൊല്ലം ബെര്‍ളി ഈ മാതിരി ചെറ്റത്തരം കാട്ടുന്ന മാന്യന്മാരായ ബാങ്ക് , ഇന്‍ഷുറന്‍സ് ,മൊബൈല്‍ കമ്പനി ചെറ്റകളെ ഒരു പോസ്റ്റ്‌ എഴുതണം എന്ന് പറയാന്‍ ഇരിക്കയായിരുന്നു

  ഇന്നലെ SBT കാരുടെ ചെറ്റത്തരം മുലം എന്‍റെ 6000 ആണ് പോയത്

  1. Replying to Sajan Paul
   എന്‍റെ അക്കൗണ്ട്‌ SBT യില്‍ ആണ്. എനിക്ക് ഇതുവരെ ഒരു പ്രശ്നങ്ങളും SBT യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞാന്‍ എപ്പോള്‍ ചെന്നാലും വളരെ സൌഹാര്‍ദാപരമായ രീതിയില്‍ തന്നെയാണ് അവര്‍ പെരുമാറിയിട്ടുള്ളതും. എന്‍റെ സാലറി അക്കൗണ്ട്‌ HDFC ബാങ്കിലാണ്. ഞാന്‍ ശമ്പളം കിട്ടിയാല്‍ ആദ്യം ചെയ്യുന്നത് മുഴുവന്‍ കാശും എടുത്ത് SBT യില്‍ കൊണ്ടുപോയി ഡിപ്പോസിറ്റ് ചെയ്യുക എന്ന കാര്യമാണ് 

  2.  സമയമുണ്ടെകില്‍ ആ കഥയും പറയൂ; എല്ലാവര്‍ക്കും ഒരു പാഠമാവുമെങ്കില്‍…

 10. ഞാന്‍ ബെര്‍ളിയാണെന്നും വല്യെ എഴുത്തുകാരന്‍ ആണെന്നും ബാങ്കില്‍ പറഞ്ഞു നോക്കിയോ.?

  1. പല പ്രാവശ്യം പറഞ്ഞു നോക്കി. അവസാനം സഹികെട്ട സാറില്‍ നിന്നും ഈ ഒരു ഡയലോഗ്  ഉണ്ടായി:

   ‘അതിനുള്ളില്‍ ഇനി വേറെ കാര്‍ഡ് ഇല്ല…അഥവാ കിട്ടിയാലും ഞങ്ങള്‍ തിരിച്ചു തരില്ല’ – സാറ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

  2. അങ്ങനെ പറഞ്ഞിരുന്നെ പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത വന്നേനെ.  

    കോഴിക്കോട് :  ബ്ലോഗര്‍ ഉപയോഗിച്ചു  ATM മെഷീന്‍ കുത്തിത്തുറന്ന് ലക്ഷങ്ങള്‍ അപഹരിക്കാന്‍ ശ്രമിച്ച യുവാവ് (ഉവ്വ !) പിടിയില്‍ . 
   പിന്നെ ഈ വാര്‍ത്ത കണ്ടോ , http://www.mathrubhumi.com/story.php?id=253860 . 
   ഇങ്ങനൊന്നും സംഭവിച്ചില്ല്ലൊ !

  3. അതു പറഞ്ഞപ്പഴാ അവര്‍ പോലീസിനെ വിളിക്കാന്‍ നോക്കിയേ….!

  4. കഷ്ടകാലത്തിനു അങ്ങേരു ആ ബ്ലോഗ്‌ വായിച്ചു കാണും.

 11. Berly ഈ കാര്യം കൂടുതല്‍ ശ്രദ്ധ വേണ്ട കാര്യമാണ്. http://timesofindia.indiatimes.com/city/bangalore/Clueless-cops-ask-customers-to-be-wary-of-ATM-frauds/articleshow/11933403.സംസ്

  കുറേ ആള്‍ക്കാര്‍ക്ക് കാശു പോയി.. ഈ കാര്യം പറയാന്‍ കാരണം…

  ൧ സെക്യൂരിറ്റി ഉള്ള സ്ഥലങ്ങളില്‍ ഇതിനു ഇന്ടുരന്‍സ് കവേരജെ എല്ലാ അത്രേ

  ൨ കാനരയ്ക്കും സബിആയി ക്കും സെകുഇര്ട്യ എല്ലാ അതുകൊണ്ട് ഇന്‍ഷുറന്‍സ്
  ഉണ്ടേ…

  താങ്ങള്‍ onnu ചോദിക്ക് സ്ബിആയി ഫ്രിഎണ്ടിനോട് ….

  കുറെ ആല്ല്കാര്‍ക്ക് പണം പോയി. ഇപ്പോഴും ജഗരുകരയിരികൂക ATM വായിലേക്ക്
  ഇടുമ്പോള്‍ …….

 12. അതേയ് ഒരു കാര്‍ഡോ മറ്റെന്തെങ്കിലുമോ എല്ലായിടത്തും കൊണ്ട് ഇടരുത് .. ഇടേണ്ടത് ഇടേണ്ടിടത്ത് മാത്രമേ എന്തും ഇടാവൂ .. വേറൊന്നും വിചാരിക്കരുത് ..  എസ്.ബി ഐയുടെ എ ടി എം കാര്‍ഡ്‌ വേറെ എവിടെയും കൊണ്ടിടരുത് എന്നാണ് ഉദ്ദേശിച്ചത്.. പിന്നെ ” സാറിന്റെ മുഖം ഇരുണ്ടു. കടല്‍ക്കൊള്ളക്കാരനെ കണ്ട ഇറ്റാലിയന്‍ ഭടന്റെ ക്രൗര്യത്തോടെ എന്നെ രൂക്ഷമായി നോക്കി” അത് കലക്കി…… അത് കലക്കീ… ..

 13. nammude bank kar allelum ingana… chumma alla icici um hdfc um ivide thazhachu valarunne.. Orikkal nationalized bank il poyavan pinne aa vazhikku pokula.. 😀

 14. ഈ സ്റ്റേറ്റ് ബാങ്ക്കാര്‍ക്കെന്താ കാനറ ബാങ്കില്‍ കാര്യം അവര് ഡിസന്റ് ആയതു
  കൊണ്ട് കാര്‍ഡ്‌ മാത്രമേ പിടിച്ചു വെച്ചത്.വേറെ വല്ലവരും ആയിരുന്നെങ്കില്‍ കയ്യിലുണ്ടായിരുന്ന കാശ് പിടിച്ചു വാങ്ങി പുതിയ അക്കൗണ്ട്‌ തുടങ്ങിപ്പിച്ചേ വിടൂ.

 15. ഒരുകാലത്ത് ഇന്ത്യയിലെ മികച്ച ബാങ്കായിരുന്ന കാനറാ ബാങ്ക് ഇപ്പോള്‍ ഏറ്റവും മോശം ബാങ്കുകളില്‍ ഒന്നാണ്.പക്ഷേ വെള്ളിമാട്കുന്നിലെ അവരുടെ എ.ടി.എമ്മില്‍ ഇതുവരെ പ്രശ്നം ഉണ്ടായിട്ടില്ല.

 16. കനറാ ബാങ്കിലെ ജീവനക്കാരാണ് ഭീകരന്മാര്‍ . അവര്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നത് കാണേണ്ട കാഴ്ചയാണ് . യും ഒക്കെ തപ്പി എടുക്കാന്‍ പാട് പെടുന്നത് കണ്ടാല്‍ നമ്മുടെ മനസ്സ് അലിഞ്ഞു പോവും . ‘സാര്‍ ഞാന്‍ ഇടപാട് തല്‍കാലം നടത്തുന്നില്ല ‘ എന്നും പറഞ്ഞു പോരും.  ഒരു ടൈപ്പിംഗ്‌ മാസ്റ്റര്‍ പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ടൈപ്പിംഗ്‌ പഠിക്കാന്‍ പോലും ഇവര്‍ ശ്രമിക്കില്ല .

 17. നമ്മള്‍ പൊതു ജനങ്ങള്‍ പണ്ടത്തെ പോലെ കഴുതകള്‍ അല്ല എന്ന കാര്യം കുടവയറും കുലുക്കി നടക്കുന്ന സര്‍ക്കാര്‍ ഉധോഗസ്തര്‍ ഇത് വരെ മനസ്സിലക്ക്യിട്ടില്ല എന്ന് തോന്നുന്നു….

 18. ഇതാണ് Social Web sight ശക്തി…പൊതുജനം പണ്ടത്തെ പോലെ മണ്ടന്മാരും കഴുതകളും അല്ല എന്ന് കേരളത്തിലെ കുടവയറുള്ള സര്‍കാര്‍ ഉദ്യോഗസ്ഥര്‍ ഇത് വരെ മനസ്സിലകിയിട്ടില്ല എന്ന് തോന്നുന്നു..

 19. ഇറ്റലി യില്‍ ആണെങ്കില്‍ ഇനിയും കൂടുതല്‍ ശിക്ഷ ഇറ്റലി ക്ക് കൊടുക്കാന്‍ ഇല്ല.  

 20. ഇതിനെതിരെ കാനറ ബാങ്ക് മാനനഷ്ടത്തിന് കേസ് കൊടുക്കാതിരുന്നാല്‍ രക്ഷപ്പെട്ടു !

 21. കാനറാ ബാങ്കിന്റെ കസ്റ്റമർ സർവ്വീസ് മോശം ആണ് കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അവരുടെ കോൾ സെന്ററിൽ വിളിച്ചാൽ ഫോൺ എടുക്കില്ല. 7 AM – 9PM വരെ ആണ് അവരുടെ പ്രവർത്തന സമയം. 10 മണിക്കല്ലാതെ ഒരു മനുഷ്യ ജീവി ഫോൺ എടുക്കും എന്നു കരുതേണ്ട. എ.ടി. എമ്മുകൾ പ്രവർത്തിക്കുന്ന സമയം വളരെ കുറവ്. ഏതൊക്കെ എ.ടി.എം പ്രവർത്തിക്കുന്നുണ്ട് എന്നറിയാൻ ജോത്സ്യനെ കൊണ്ട് പ്രശ്നം വെച്ചു നോക്കേണ്ട അവസ്ഥയാണ്. നാട്ടിലെ Account ബാംഗ്ലൂരിലേക്ക് മാറ്റണം എന്ന് എന്റെ സുഹ്രുത്ത് അവിടുത്തെ ജീവനക്കാരി മുഖത്തടിച്ച പോലെ ചോദിച്ചത് അതിന്റെ ആവശ്യം എന്താണ് എന്നാണ്.
  മറ്റു ബാങ്കുകളീലെ ജീവനക്കാർ സന്തോഷത്തോടെ പറയുന്നത്, ഇതൊക്കെ കൊണ്ട്, ഇവരുടെ ബാങ്കിലേക്ക് ആളുകൾ വന്നു കോണ്ടേയിരിക്കുന്നു എന്നാണ്. കാനറാ ബാങ്കിൽ നിന്നു ജീവനും കൊണ്ട്.

 22. അതേ ബെര്‍ളി എ ണാ കു ളം സൗ ത്ത്‌  കാ ന രാ ബാങ്കില്‍ വെച്ചു എനി ക്ക് കാര്‍ഡ് തിരികെ കിട്ടി 

 23. Replying to dileep kunjaai
  അകത്തേക്ക് കാര്‍ഡ് പോകുന്ന തരം മെഷീനാ ആദ്യകാലങ്ങളില്‍ ഫിറ്റ്‌ ചെയ്തിരുന്നത്. അത് ചില സ്ഥലങ്ങളില്‍ ഇപ്പോഴും ഉണ്ട് 

 24. നിങ്ങള്‍ക്ക്ക് വല്ല സൌത്ത് ഇന്ത്യന്‍ ബാങ്ക് പോലുള്ള ന്യൂ ജെനെരഷന്‍ ബാങ്കിലും ഇടപാട് നടത്തി കൂടെ …അതിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത് ഓള്‍ഡ്‌ ജെനെരഷന്‍ ആള്‍ക്കാര്‍ ആണെങ്കിലും 
  ബാങ്ക് ഇടപാടുകള്‍  കൊള്ളാം ….

  1. Replying to sebinzdreams
   സൌത്ത് ഇന്ത്യന്‍ ബാങ്ക് പ്രൈവറ്റ് ബാങ്ക് ആണ് പക്ഷെ ന്യൂ ജനറേഷന്‍ ബാങ്ക് അല്ല 

 25. ശതകോടീശ്വരനായതും മൂന്നുനാലു ബാങ്കുകള്‍ സ്വന്തമായി ഉള്ളതും എന്റെ ഭാഗ്യം!! 

 26. വിദേശത്ത് ജോലി ചെയ്തു നാട്ടില്‍ വരുന്നവന് ഇത് വളരെ ഭീകരമായി അനുഭവപെടുന്ന ഒരു കാര്യമാണ്. പക്ഷെ അത് അവന്‍ പറഞ്ഞാല്‍ ഉടനെ നമ്മള്‍ പറയും ” പിന്നെ ഇവന്‍ ഇവിടുന്നു തന്നെയല്ലേ പോയത് . പോടാ ____മോനെ എന്ന് . പഠിച്ചു കഷ്ടപ്പെട്ട് തന്നെയായിരിക്കും ഒരു ജോലി കിട്ടിയതെന്ന് മനസ്സിലാക്കിത്തന്നെ പറയുകയാണ് . ജോലി കിട്ടുന്ന അന്ന് മുതല്‍ തനിക്കു മുന്നില്‍ നില്‍കുന്നവരെ അവജ്ഞ യോടെ കണ്ടു തുടങ്ങുന്ന ഒരു ജോലിസംസ്കാരം നമ്മുടെ നാട്ടില്‍ നില നില്കുന്നു . അല്ലാത്തവരും ഉണ്ട് എന്ന് സമ്മതിച്ചു കൊണ്ട് തന്നെ പറയട്ടെ സ്വയം ഈ പീടനതിനു പല തവണ ഇരയായിട്ടുണ്ട്.
   പണി നിയമം അനുസരിച്ച് തന്നെ നടകട്ടെ പക്ഷെ മര്യാദ ക്ക്  സംസരിക്കുകയെങ്കിലും ആയിക്കൂടെ. ഇന്റര്‍നാഷണല്‍ ബാങ്കുകള്‍ വ്യാപകമായി രംഗത്ത് വന്നാല്‍ മാത്രമേ, ജോലിക്  ഭീഷണി വന്നാല്‍ മാത്രമേ ഇവര്‍ പടിക്കുകയുല്ലു. ആര്‍കും പിരിച്ചു വിടാന്‍ പറ്റില്ല എന്നതും കൂടെ ഇതിന്റെ പിന്നില്‍ ഉണ്ട്. 

  ഇവിടെ നിയമം അവര്‍ പറഞ്ഞത് തന്നെയാണ് എന്നാണ് ഞാനും മനസ്സിലാക്കിയിട്ടുള്ളത്. പക്ഷെ ബെര്‍ല്യീടെ വെഷമം , അവജ്ഞ, പുച്ഛം , അവഗണന , മര്യാദ കേടു എന്നീ കാരണങ്ങള്‍ കൊണ്ടാണ്  എന്ന് അറിയാം. ആ വേദന ഞാനും പങ്കു വെക്കുന്നു. പല തവണ എനിക്ക് വേദനിച്ചപ്പോ പങ്കു വെക്കാന്‍ ആരും ഉണ്ടായിട്ടില്ലെങ്കിലും 

 27. ‘മനസ്സിലായി,കാനറാ ബാങ്കിന്റെ കാര്‍ഡേ തിരിച്ചു തരൂ, അല്ലാതെ ക്യാപ്‍ചര്‍
  ചെയ്യുന്ന കാര്‍ഡുകള്‍ ഞങ്ങള്‍ നശിപ്പിച്ചുകളയും, നിങ്ങള്‍ക്കു തരില്ല’ !

  ‘താനൊക്കെ ഇങ്ങു പുറത്തോട്ടിറങ്ങ്…അപ്പോ കാണാം’  എന്നൊരു വെറും വാക്കെങ്കിലും പറയാമായിരുന്നില്ലേ ആ —- മോനോട്?

  എന്തായാലും, ആ സമയത്തെ, ബെര്‍ളിയുടെ നിസ്സഹായാവസ്ത ഓര്‍ത്തുകൊണ്ട് ഞാന്‍ ഒരുപാട് ചിരിച്ചു (സോറി)

 28.  icicibank  ന്റെ atm  കാര്‍ഡ് വിഴുങ്ങാതെ തന്നെ കാശ് തരുന്ന ഇനമായത്
  കൊണ്ട്ട്  അത് പിടിച്ച്ചുവെക്കുന്ന പ്രശ്നമേയില്ല . കമന്റുകള്‍ എഴുതിയ
  മറ്റു പലരും സൂചിപ്പിച്ച്ചതുപോലെ icicibank ന്റെ രീതികള്‍ മറ്റു ബാങ്ക് കളെ
  ക്കാള്‍ മെച്ച്ച്ചപ്പെട്ടതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്‌

 29.  വിഴുങ്ങിയിട്ട് തുപ്പാന്‍ മടിയ്ക്കുന്ന ഇത്തരം “കള്ള” മഷീനുകളുടെ പള്ളയ്ക്ക് മുട്ടു കാല്‍ കയറ്റിയാല്‍ വല്ല പ്രയോജനവും?

 30. അത് ശെരി… ഇതൊരു കൂതറ ബാങ്ക് ആണെന്നത് എന്റെ മാത്രം തോന്നലല്ലല്ലേ? കുറച്ച് നാള്‍ മുന്‍പ് ഒരു ഹൌസ് ലോണ്‍ എടുക്കാന്‍ വേണ്ടി അറിയാതെ കാനറ ബാങ്കില്‍ ഒന്ന് കയറിപ്പോയതിനു ശേഷം ബാങ്ക് എന്ന ബോര്‍ഡ്‌ കാണുമ്പോള്‍ തന്നെ ആകെ മൊത്തം ഒരു വിറയലാണ്. വലപ്പാട് ബ്രാഞ്ചിലാണ് ഞാന്‍ ചെന്ന് പെട്ടത്. ഞാന്‍ വര്‍ക്ക് ചെയ്യണത് തിരോന്തരതായിരുന്നു. ആ മാനേജരുടെ ഒരു ഗുണം എന്താന്നു വെച്ചാല്‍ ഓരോ തവണ ചെല്ലുമ്പോഴും പുതിയതായി ഒരു കാര്യമേ പറയൂ. അടുത്ത തവണ പോവുമ്പോഴാണ് ഒരു ഡോക്യുമെന്റ് കൂടെ മിസ്സിംഗ്‌ ആണെന്ന് പറയുന്നത്. ഏതാണ്ട് അവന്ടപ്പന്റെ പോക്കറ്റില്‍ കിടക്കുന്ന കാശ് മോഷ്ടിച്ചിട്ട് എനിക്ക് തരാന്‍ പറഞ്ഞ പോലത്തെ ഒരു പെരുമാറ്റം. ഒരു പതിനഞ്ച് തവണയെങ്കിലും പുള്ളി എന്നെ റൌണ്ട് അടിപ്പിച്ചു.  കൂടുതല്‍ വായിക്കാന്‍ താല്പ്പര്യമുള്ളവര്‍ക്കിവിടെ നോക്കാം. 
  http://thennaliraaman.blogspot.in/2012/02/blog-post_23.html  
  മൊത്തം ഇവിടെ എഴുതാന്‍ പോയാല്‍ സ്ഥലം തികയില്ല 

  1. ഈ അനുഭവം കുറെ നാള്‍ മുന്‍പ് സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചാലക്കുടി
   ബ്രാഞ്ചില്‍ നിന്നും എനിക്കും ഉണ്ടായി.ആണും പെണ്ണും കേട്ട ഒരു മാനേജര്‍,
   ബാബു…  

 31. അച്ചായന്റെ ആശയത്തെ എതിര്‍ത്തുകൊണ്ട് കംമെന്റുന്നവരെ തെറി വിളിക്കുന്ന ചങ്കുറ്റം ഈ ബാങ്കന്‍മാരോട് കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു …..:)

 32. പച്ചമരത്തിനോട് (സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ?? കാശെടുക്കാന്‍ ചെന്ന ബെര്ളിയോടു) ഇങ്ങനെ ആണെങ്കില്‍ ഉണക്ക മരത്തിനോട് (ലോണ്‍ എടുക്കാന്‍ ചെല്ലുന്ന പാപിയോടു) ഇവര്‍ എന്തായിരിക്കും ചെയ്യുക ???  

 33. I had started my NRE Account with Canara Bank (Edapal Branch) about 20 years ago. The very next year they made me stop my dealings with them. Their service was so good!!!!!! The way they interact with their customers – Oh my God – terrible!

 34. അച്ചായൻ ഇത്രേം ലോലമനസ്കനായിരുന്നോ .. ഒരു എടീഎം കാർഡ് പോയപ്പൊഴെക്കും ഇങ്ങനെ വെഷമിക്കാൻ .. അതല്ലേലും  ഹോം ബ്രാഞ്ചിൽ നിന്നേ കാർഡ് തിരികെ കിട്ടൂ .. പൈസ പോയിരുന്നേൽ റീഫൻഡ് ചെയ്ത് കിട്ടിയേനെ .. 

 35. കാനറ ബാങ്കിന്റെ ഡാഷില്‍ ആങ്കുട്ടികളുടെ(ഞാന്‍ ഉദ്ദേശിച്ചത് മറ്റ് ബാങ്കുകളുടെ)  കാടിടുന്നത് തെറ്റാണോ? അങ്ങനെ ഇട്ടാല്‍ നമുക്ക് ഇന്‍റെറസ്റ്റ് വരുമോ?

 36. CANARA BANK… It sends shudders thru my spine at the very thought of this bank. There is a branch in Pattom Trivandrum called “women’s branch” and the management has specialised in the art of collecting all the inefficient women in banking industry to post in that branch!! I lost my plastic card in their ATM in Trichur during Onam and we were practically out of funds to survive. The card was recovered and sent back to my branch but not before we pulled all strings and had to even politely inform the branch authorities that they will have to face the Consumer Redressal Forum!!!!

 37. The Officer acted as per RBI Guidelines only. This is not just the case of Canara Bank. This is common for all nationalized bank.

 38. കാനറ ബാങ്കില്‍ മാത്രമല്ല.  Federal bank ലെ അവസ്ഥയും ഇത്  പോലെ തന്നെ..
  എന്റെ സുഹൃത്തിന്റെ സിറ്റി ബാങ്ക് കാര്‍ഡ്‌ federal ബാങ്ക് ATM  വിഴുങ്ങി . അവന്‍ ബാങ്ക് നെ  സമീപിച്ചപ്പോഴും കിട്ടിയ മറുപടി ” federal  ബാങ്ക് കാര്‍ഡുകള്‍ മാത്രമേ ഞങ്ങള്‍ തിരിച്ചു കൊടുക്കുകയുള്ളൂ …അല്ലാത്തവ ഞങ്ങള്‍ നശിപ്പിക്കും.. നിങ്ങള്ക്ക് വേണേല്‍ സിറ്റി ബാങ്കില്‍ പോയി ഡ്യൂപ്ലിക്കേറ്റ്‌ എടുക്കാം. ” ..

 39. നിയമം അങ്ങിനെ തന്നെ ആണ് ബെര്‍ലിച്ചായ. അതാത് ബാങ്കിന്റെ കാര്‍ഡ്‌ ആണെങ്കില്‍ തിരിച്ചു തരും. വേറെ ബാങ്കിന്റെ ആണെങ്കില്‍ തിരിച്ചു നല്‍കാന്‍ അവര്‍ക്ക് കഴിയില്ല. ഒരു മാതിരി എ.റ്റി.എമ്മുകളില്‍ ഒക്കെ ഈ കാര്യം നോട്ടീസ്‌ ഒട്ടിച്ചു വച്ചിട്ടുണ്ട്.

 40. ഞാന്‍ പ്രൈവറ്റ് ബാങ്കുകളിലോ, അവരുടെ എ.ടി.എമ്മിലോ കേറാറേ ഇല്ല. എല്ലാം കള്ളന്മാരാ…

  1. Replying to Nikil_Krishna
   കാനറ ബാങ്ക് പ്രൈവറ്റ് ബാങ്ക് ഒന്നുമല്ല നാഷണലൈസ്ഡ് ബാങ്ക് ആണ്. 

 41.  ചില ബാങ്കുകള്‍ ജാംബവാന്റെ കാലത്തെ എ.ടി.എം മെഷീനുകള്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പുതിയ മെഷീനുകളില്‍ എല്ലാം കാര്‍ഡ്‌ കയറ്റിയശേഷം അപ്പോള്‍ തന്നെ ഊരി എടുക്കാവുന്ന സംവിധാനമാണ് ഉള്ളത്. എന്തായാലും കാനറ ബാങ്കിന്റെ എ.ടി.എമ്മില്‍ ഞാന്‍ ഒരിക്കലും കയറില്ല…

 42. മാനം കെടുത്തി. നമ്മുടെ പാലാ, കാഞ്ഞിരപ്പള്ളിക്കാരുടെ മുഴുവന്‍ മാനം കെടുത്തി. രണ്ടു പുളിച്ച തെറിയെങ്കിലും പറയാന്‍ മേലാരുന്നോന്നേ …. പറഞ്ഞത് നന്നായി. ഇനി ആ സാധനത്തിന്റെ ഏഴയലത്ത് എന്റെ പട്ടി പോകും .

 43. ഒരിക്കല്‍ ഞാന്‍ കാനറ ബാങ്കില്‍ നിന്നും ഒരു സോളാര്‍ വാട്ടര്‍ ഹീടറിനു ലോണ്‍ തരുമോ എന്ന് ചോദിയ്ക്കാന്‍ പോയി , അപ്പോള്‍ അവിടെ നിന്ന് പറഞ്ഞത് വീടിനടുത്തുള്ള ബ്രാഞ്ചില്‍ നിന്നെ കൊടുക്കൂ എന്നാണ്.എന്റെ വീടിന്റെഅടുത്തുള്ള കാനറ ബാങ്ക് അതായിരുന്നു. വീടിന്ടെ അടുത്ത് ബ്രാഞ്ച് തുടങ്ങാന്‍ എവിടെ അപേക്ഷ കൊടുക്കണം എന്നാണ് എനിക്ക് പിന്നെ സംസയമുണ്ടായത്. ഏതായാലും ഇനി ആ ബാങ്കില്‍ കയറില്ല എന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതാണ് അവരുടെ സംസ്കാരം !!!!!!!!!!111

 44. “ബെര്‍ലി  സാറിന്റെ മിക്ക നോവലുകളും ആര്‍ത്തിയോടെ വായിച്ചിട്ടുള്ള ആളാ
  ഞാന്‍ .  അകലുന്തോറും അടുക്കുന്നവളെന്ന നോവലുണ്ടല്ലോ  അതിലെ ഓരോ സംഭവവും
  ഇപ്പോളും മനസ്സില്‍ മായാതെ കിടക്കുവാ.  എടൊ ഫ്രാന്സിസേ .. ആ atm ഇല്‍
  നിന്നും കിട്ടിയ സാറിന്റെ കാര്‍ഡ്‌  എടുത്തു കൊടുക്ക്‌. ഒപ്പം നമുക്കിത്
  വരെ കിട്ടിയ സകല കാര്‍ഡുകളും  പൊതിഞ്ഞു കൊടുക്ക്‌.. ”

  ” ( മാനേജരുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് )  നന്ദിയുണ്ട് സാര്‍ …. . ഒരായിരം നന്ദിയുണ്ട്. .. ”

  മാനേജര്‍ :  “എനിക്കിപ്പോ ഓര്‍മ വരുന്നത് ഉല്ലാസ തേന്‍മഴയിലെ റോബര്‍ട്ട്‌,
  പ്രിന്സിയോടു പറയുന്ന ഡയലോഗാ..  നന്ദി പ്രിന്‍സീ . .  ഒരാ…യിരം  നന്ദി
  …. ”

Leave a Reply

Your email address will not be published. Required fields are marked *