ഒരു അച്ചനും ഒന്‍പതു വേശ്യകളും

മനോരോഗിയായിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മഹത്യ പാവപ്പെട്ട അച്ചന്‍മാരുടെ തലയില്‍ കെട്ടിവച്ച് സഭയെ നശിപ്പിക്കാനുള്ള സാത്താന്‍റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടിട്ട് അധികകാലമായില്ല. ഇപ്പോള്‍ പുതിയൊരു സംഭവുമായി സാത്താന്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. കേരളത്തിലെ വിശ്വാസികളെ ഇനിയും വഴിതെറ്റിക്കാനാവില്ല എന്നറിയാവുന്നതുകൊണ്ടാണെന്നു തോന്നുന്നു സാത്താന്‍ സ്റ്റോറി ഫയല്‍ ചെയ്തിരിക്കുന്നത് സഭയുടെ തറവാടായ ഇറ്റലിയില്‍ നിന്നാണ് (ഈ രാജ്യത്തു നിന്നാണ് രണ്ടു വിശുദ്ധര്‍ കപ്പലില്‍ വന്ന് പാപികളായ മീന്‍പിടുത്തക്കാരെ വെടിവച്ചുകൊന്ന് നമ്മെ അനുഗ്രഹിച്ചത്. നമ്മുടെ ദേശീയ ഐശ്യര്യദേവതയായ സോണിയാ ഗാന്ധിയും ഈ രാജ്യത്തുനിന്നാണ്).

ഇറ്റലിയില്‍ ദൈവവേലയിലേര്‍പ്പെട്ടിരിക്കുന്ന കോട്ടയംകാരനായ ഒരു നല്ല ഇടയനെയും കോട്ടയത്തു നിന്ന് ഇറ്റലിയില്‍ ദൈവവേലയ്‍ക്കു പോയിരിക്കുന്ന സ്ത്രീകളെയും കഥാപാത്രങ്ങളാക്കി സാത്താന്‍ രചിച്ചിരിക്കുന്ന ഈ കഥ അനുസരിച്ച് വൈദികന്‍ ഇറ്റലിയില്‍ പത്തിരുപത് ഫീമെയില്‍ കോട്ടയങ്ങളെ വച്ച് നക്ഷത്രവേശ്യാലയം നടത്തുകയാണ് (സാത്താന്‍ തുലഞ്ഞുപോകട്ടെ). ഒന്നാമത്, കോട്ടയംകാരി പെണ്ണുങ്ങളോളം നേരും നെറിയുമുള്ളവര്‍ ലോകത്ത് വേറെയില്ല. രണ്ടാമത്,ഒരു വൈദികന്‍ ഇറ്റലിയില്‍ പ്രവര്‍ത്തിക്കുക എന്നു പറഞ്ഞാല്‍ ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ദിവ്യന്‍ ആണെന്നാണ് അര്‍ത്ഥം. സഭയെ കരിവാരിത്തേക്കുന്നതിനും ചില വിശുദ്ധ ജന്മങ്ങളെ അവഹേളിക്കുന്നതിനും വേണ്ടി ചിലര്‍ അറിഞ്ഞുകൊണ്ട് ഈ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഈ വാര്‍ത്ത പുറത്തുവിട്ടവര്‍ക്കും അവരുടെ സന്തതിപരമ്പരകള്‍ക്കും ദുരിതം !

കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ഏറ്റുമാനൂര്‍, കരികുന്നം, ഉഴവൂര്‍, കൈപ്പുഴ, കണ്ണൂരിലെ കുടിയേറ്റ മേഖലകളായ മടമ്പം, രാജപുരം എന്നീ സ്ഥലങ്ങളില്‍ നിന്നും നല്ല ഇടയന്‍ കൊണ്ടുപോയ സ്ത്രീകളെ ഉപയോഗിച്ചാണ് ഇറ്റലിയിലെ നക്ഷത്രവേശ്യാലയം നടത്തുന്നത് എന്നു പാപികള്‍ പറയുന്നു. ഈ സ്ഥലങ്ങളിലൊക്കെ പരിചയമുള്ള അച്ചന്‍ ഇടവകയിലെ വനിതാസംഘടനകള്‍ വഴി സ്ത്രീകളെ വളച്ചെടുക്കുകയും ഇറ്റലിയിലേക്കു കൊണ്ടുപോവുകയുമായിരുന്നത്രേ. പ്രായമായവരെ ശുശ്രൂഷിക്കാനാണെന്നു പറഞ്ഞാണ് വൈദികന്‍ അവരെ കൊണ്ടുപോയതെന്നു പറയുന്നു (വേശ്യാവൃത്തി പ്രായമായവര്‍ക്കുള്ള ഒരു ശുശ്രൂഷയല്ലേ?). ഇറ്റലിയില്‍ ജോലി ചെയ്യുന്ന മലയാളികളായ ചേട്ടന്‍മാര്‍ക്കും കേരളത്തില്‍ നിന്ന് ഇറ്റലിക്കു പോകുന്ന മാന്യന്‍മാര്‍ക്കും ഈ ആതുരാലയത്തില്‍ അന്തിയുറങ്ങാന്‍ അവസരമൊരുക്കിയതാണോ പാവപ്പെട്ട അച്ചന്‍ ചെയ്ത തെറ്റ് ?

കോട്ടയംകാരനായ ഈ നല്ല ഇടയന്‍റെ ഇടവകയിലെ കന്യസ്ത്രീകളും അച്ചന്‍റെ ക്ലോസ് ഫ്രണ്ടായ ചില രാഷ്ട്രീയനേതാക്കന്‍മാരും കുഞ്ഞാടുകളെ കയറ്റിഅയയ്‍ക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും ഇവര്‍ക്കുള്ള കമ്മിഷന്‍ അച്ചന്‍ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാറുണ്ടെന്നും സാത്താന്‍റെ അനുചരന്‍മാര്‍ പറയുന്നു. ഈയിടെ അവിടെ എത്തിപ്പെട്ട ഒരു സ്ത്രീ ചതി മനസ്സിലാക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ അച്ചനും സംഘവും അവര്‍ക്ക് വേറൊരു സ്ഥലത്ത് ജോലി ശരിയാക്കി കൊടുക്കുകയും വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നല്‍കുകയും ചെയ്തു എന്നും പാപികള്‍ പ്രചരിപ്പിക്കുന്നു. സിസ്റ്റര്‍ അഭയയ്‍ക്ക് മാനസികരോഗമുണ്ടായിരുന്നു എന്നതുപോലെ ഈ പ്രതിഷേധിച്ച സ്ത്രീയ്‍ക്കും എന്തോ ഗുരുതരമായ തകരാറുണ്ടായിരുന്നു എന്നാണ് മനസ്സിലാവുന്നത്. കന്യാസ്ത്രീ മഠങ്ങളുടെ മുറ്റത്തുള്ളതുപോലെ നക്ഷത്രവേശ്യാലയങ്ങളുടെ മുറ്റത്തും ആഴമുള്ള കിണര്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍, വരും ദിവസങ്ങളില്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പാപികള്‍ പ്രചരിപ്പിക്കുകയും സഭയെയും വൈദികരെയും അവഹേളിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അല്ലെങ്കിലും അവസാനകാലത്ത് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുണ്ട്. വലിയൊരു പരീക്ഷണത്തിന്‍റെ സമയമാണിത്. ഇറ്റലിയില്‍ ദൈവവേല ചെയ്യുന്ന കോട്ടയംകാരനായ ആ നല്ല ഇടയന് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്തും ധൈര്യവും ലഭിക്കുന്നതിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം. അദ്ദേഹത്തോടൊപ്പം ശുശ്രൂഷാവേലയിലേര്‍പ്പെട്ടിരിക്കുന്ന അഭിവന്ദ്യസ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.

63 thoughts on “ഒരു അച്ചനും ഒന്‍പതു വേശ്യകളും”

 1. ഇറ്റലിയിൽ മഒവൈൽ ഫോണൂണ്ടോ?

  തിരുബഞ്ചൂരിന്റെ പൊലീസിനെന്നാൽ കോളായി!

 2. മുള്ളാന്‍ മുട്ടിയാല്‍ എത്ര നേരം പിടിച്ചു വെക്കാന്‍ പറ്റും? ഇടയന്‍ ആണെന്ന് കരുതി എത്ര സഹിക്കാന്‍ പറ്റും? പോരാഞ്ഞിട്ട് ഈ ബ്രഹ്മചര്യം അനുഷ്ടിക്കാന്‍ പോകുന്നവര്‍ക്ക് കൊടുക്കുന്ന കടുക്കാ വെള്ളത്തില്‍ മുഴുവന്‍ മായം അല്ലേ ഇപ്പോള്‍ …

  ആ ഇടയന്‍ പാലാക്കാരന്‍ അല്ലല്ലോ അല്ലെ?

 3. ഇറ്റലിയെ കുറിച്ച് ഇനിയോരക്ഷരം മിണ്ടിപ്പോവരുത്.

 4. അമേരിക്കയിലെ ക്നാനായ കത്തോലിക്കര്‍ രണ്ടു ചേരി ആയി നിന്ന് കൊണ്ട് നടത്തുന്ന ചെളി വാരി എറിയലിന്റെ അവസാന വാര്‍ത്ത‍ ഒരു ബ്ലോഗും അനോണിമസ് ഐടിയും ഉണ്ടെങ്കില്‍ ഏതവനും എന്തും എഴുതാം എന്ന സ്ഥിതിയും അത് പൊക്കിപിടിച്ച് നാല് കമെന്റ് കൂടുതല്‍ കിട്ടാന്‍ ബ്ലോഗും എഴുതാനും കുറെ ആള്‍ക്കാര്‍ ഉണ്ടെന്നുള്ളതും ദൌര്‍ഭാഗ്യം എന്ന് മാത്രമേ പറയാന്‍ ഉള്ളു ….

  ഇഷ്ട്ടപെട്ടിരിന്നു ഈ ബ്ലോഗ്‌ പക്ഷെ ഒന്ന് പോസ്റ്റ് ചെയ്യുമ്പോള്‍ അത് സത്യമാണോ എന്ന് കൂടി പരിശോദിക്കാം ആയിരുന്നു

  http://www.haindavakeralam.com/HKPage.aspx?PageID=16573&SKIN=C

  ഒരു മഞ്ഞപത്രത്തില്‍ നിന്നും മറ്റൊരു മഞ്ഞ പത്രതിലെക്കുള്ള വാര്‍ത്ത കഷ്ട്ടം

 5. ഇടയന്‍ ആടുകളെ മേയ്ക്കുന്ന ആളാണ്‌.നല്ല ഇടയന്‍ എന്നാല്‍ ഒരു രക്ഷാകവചം തീര്‍ത്തു കൊണ്ട് ആടുകളോടൊപ്പം സദാ മേയുന്നവനും… ഇവിടെ, നല്ലവനായ ആ ഇടയന്‍ ആടുകളെ വളരെ നന്നായി മേഞ്ഞു അല്ലെങ്കില്‍ മേഞ്ഞിരുന്നു എന്നാണറിയാന്‍ കഴിയുന്നത്‌. അതിത്ര തെറ്റായിപ്പോയോ? എനിക്ക് മനസ്സിലാവുന്നില്ല.,

 6. ബ്രിട്ടനിലെ മുതിര്‍ന്ന നേതാവ് ടോറി ലോര്‍ഡ് മക് ആല്‍പൈന്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന തെറ്റായവാര്‍ത്ത സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ ജോര്‍ജ്ജ് എന്‍വിസില്‍ രാജിവച്ചു. അവസാനം ബെര്‍ലിക്കും പണി കിട്ടുമോ..?

 7. കോട്ടയത്തെ കൊച്ചച്ചന്‍ ചെയ്താല്‍ ആതുര സേവനം പാവം കൊച്ചിക്കാരി ശോഭ ജോണ്‍ ചെയ്താല്‍ കമ്പി …………..

   1. കേബിള്‍… , ഇന്സുലെറ്റഡ് , അല്ലാത്തതും ആയ വയര്‍, തുടങ്ങിയവ. ഇതൊന്നും അറിയില്ലേ, വയസു പത്തു പതിനഞ്ചു ആയല്ലോ.

    1. ആ insulated cable ശോഭ ജോണ്‍ ന്റെ എന്തായിട്ടു ബന്ധപ്പെട്ടാണ് കിടക്കുന്നത്..?

 8. ടി പി യെ വധിച്ചത് ഈ..അച്ചന്‍ ആണ് എന്ന് കൂടി എഴുതാമായിരുന്നു

  1. എന്‍റെ സരകാസ്ടിക് കമന്റ്‌ ആര്‍ക്കും അങ്ങട് ഇഷ്ടപ്പെട്ടില്ല അല്യോ …അപ്പൊ നിങ്ങള്‍ എങ്ങനാ ഇങ്ങേരടെ ബ്ലോഗ്‌ വായിക്കുന്നേ ?

 9. MA….dhyamangal okke ithu vizhungi enna thonnunne…!! Varatha kandittum kaanaatha bhavam nadikkunnatho..atho ee vartha thettanennu sthapichedukkanulla thandrangal minayunna thirakkillo….!!!! Endayalum ooosana…….!!

 10. എല്ലാം ഇല്ല്യുമിനാറ്റികളുടെ കള്ളക്കളികൾ…. സാത്താൻ തുലയട്ടെ, നല്ല ഇടയന്മാരുടേയും നല്ല ആട്ടിൻകുട്ടികളുടേയും പ്രേക്ഷിത പ്രവർത്തനങ്ങൾ വിജയിക്കട്ടെ…ആമീൻ

 11. മാധ്യമം എന്ന പത്രത്തില്‍ ഏതു കൊടും ഭീകരന്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും അയാള്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ട ആള്‍ ആണെങ്കില്‍ അയാളെ ന്യായീകരിച്ചു നിഷ്കളങ്കന്‍ എന്ന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്, അയാള്‍ ഭരണകൂട ഭീകരതയുടെ ഇര ആണെന്നും മറ്റും പറയുന്നത് കണ്ടിട്ട് ദേഷ്യവും വന്നിട്ടുണ്ട്,

  ഇപ്പോള്‍ ഈ ലേഖനം വായിച്ചപ്പോള്‍ ഒരു സംശയം, ഇനി അവരും ബെര്‍ലി ഉദ്ദേശിച്ച പോലെ ‘ആക്ഷേപ ഹാസ്യം’ ആയിരിക്കുമോ ഉദ്ദേശിച്ചത്? എനിക്ക് പിന്നെ ഈ ആക്ഷേപ ഹാസ്യവും ‘സര്‍കാസവും’ മറ്റും ഒരു പിടിയും ഇല്ലാത്തതിനാല്‍ മനസ്സിലാകാത്തതാകുമോ?

   1. താങ്കള്‍ മാധ്യമ സ്ഥിരം വായിക്കുന്ന ആള്‍ ആണെന്നും അതില്‍ ധാരാളം കമന്റുകള്‍ ഇട്ടിടുന്ടെന്നും അറിയാം! അത് കൊണ്ട് തന്നെ, താങ്കള്‍ ഇങ്ങനെ ചോദിക്കുമ്പോള്‍ താങ്കളുടെ ഫയങ്കര ‘വിവരം’ എന്നെ അല്ഭുതപെടുതുന്നു!

    താങ്കലെ ലിങ്ക് കാണിച്ചു ബോധ്യപെടുതെണ്ട ചുമതല ഒന്നും എനിക്കില്ല, എന്നാലും ഒരു ഉദാഹരണത്തിന് പറയാം
    അബു ജുന്ധാല്‍ എന്നാ വ്യക്തി സൌദിയില്‍ പിടിക്കപെട്ടപ്പോള്‍ അവര്‍ ഇന്ത്യന്‍ ഭരണകൂട ഭീകരതയുടെയും മുസ്ലിം വിരുധതയുടെയും ഇര ആണെന്ന് എഴുതി (ഹ ഹ, സൌദി മുസ്ലീം രാഷ്ട്രം ആണെന്ന് മാധ്യമത്തിനു അറിയില്ലേ ആവൊ?) , മാത്രമല്ല അബു ഇന്ത്യന രഹസ്യാന്വേഷണ സംഘടനക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആള്‍ ആണെന്ന് വരെ എഴുതി, പക്ഷെ, പിന്നീട അയാള്‍ കോടതിയിലും മറ്റും പല കാര്യങ്ങളും തുരന് പറഞ്ഞപ്പോള്‍ മാധ്യമം കളം മാറി ചവിട്ടി

    അതിനു ശേഷം ഫസേഹ് മുഹമ്മദ്‌ പിടിക്കപെട്ടപോലും അവര്‍ അത് തന്നെ എഴുതി

    കൂടാതെ, TISS ന്റെ ഒരു റിപ്പോര്‍ടിലെ പല പ്രധാന പെട്ട വസ്തുതകളും മറച്ചു വെച്ച് കൊണ്ട്, ഇന്തയില്‍ മുസ്ലീങ്ങള്‍ മുസ്ലീങ്ങള്‍ ആയതിനാല്‍ മാത്രം പോലീസിന്റെ പിടിയില്‍ അന്യായമായി പീധിപ്പികപെടുകയാനെന്നും എഴുതിയ രു ല്ഖനം കണ്ടു (താങ്കള്‍ ഒരു മുസ്ലീം ആണെങ്കില്‍, താങ്കള്‍ അങ്ങിനെ എന്നെങ്കിലും പീടിപ്പികപെട്ടിടുണ്ടോ? എന്നാ ചോദ്യത്തിന് ഒരു മുസ്ലിമും എനിക്കു മറുപടി നല്‍കിയില്ല എന്നത് വേറെ കാര്യം)

    താങ്കലെ ലിങ്ക് കാണിച്ചു ബോധ്യപെടുതെണ്ട ചുമതല ഒന്നും എനിക്കില്ല, എന്നാലും ചില ലിങ്കുകള്‍

    http://www.madhyamam.com/news/178620/120715

    http://origin-www.madhyamam.com/node/176833#comment-578512550

    http://www.madhyamam.com/news/170596/120601

    പിന്നെ മുന്‍പൊരിക്കല്‍ പറഞ്ഞത് പോലെ, ഒരു പരസ്യ സംവാദത്തില്‍ മര്യാദ കേട്ട ഭാഷ ഉപയോക്കുന്നത് താങ്കളുടെ പിതൃ ബാഹുല്യതിന്റെ ലക്ഷണമാണെന്ന് ഒന്ന് കൂടി ആവര്‍ത്തിക്കുന്നു

    1. ദേശാഭിമാനിയില്‍ സി പി എം അനുകൂല വാര്‍ത്തകളും,ജന്മഭൂമിയില്‍ ആര്‍ എസ് എസ് അനുകൂല വാര്‍ത്തകളും മനോരമയില്‍ കോണ്ഗ്രസ് അനുകൂല വാര്‍ത്തകളും വരുന്നത് പോലെ തന്നെയാണ് മാധ്യമത്തിലും ഉള്ളത്.ജമാ അത്തെ ഇസ്ലാമി എന്ന മതാധിഷ്ടിത സംഘടന നടത്തുന്ന പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ അവരുടെ പൊതു നയം വെളിവാക്കുന്നതും അവര്‍ ലക്‌ഷ്യം വെക്കുന്ന വായനക്കാരെയും ഉദ്ധേഷിച്ചുള്ളതായിരിക്കും.മാധ്യമം എന്ന പത്രത്തില്‍ വരുന്ന വാര്‍ത്തകളോട് എതിര്‍പ്പ് ഉണ്ടെങ്കില്‍,അല്ലെങ്കില്‍ അവരുടെ വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കുന്നില്ല എങ്കില്‍ ആ പത്രം വായിക്കാതിരിക്കുക.നിങ്ങളെ പോലെയുള്ളവര്‍ അവിടെ ചെന്ന് പത്രം വായിക്കുകയും അവരുടെ ഓണലൈന്‍ ഹിറ്റ്‌ കൂട്ടുകയും ചെയ്തിട്ട് ഇവിടെ വന്നു പുലഭ്യം പറയുന്നത് ശരിയാണോ?

     1. എന്റെ രണ്ടു സുഹൃത്തുക്കള്‍ ഫെസ്ബൂകില്‍ പോസ്റ്റ്‌ ചെയ്തത് കണ്ടാണ്‌ പലപ്പഴും ഞാന്‍ അത്തരം വാര്‍ത്തകള്‍ മാധ്യമത്തില്‍ വായിക്കരുള്ളത്! ദേശാഭിമാനിയും ജന്മഭൂമിയും വായിക്കരെയില്ല, എന്നാലും ആ പത്രങ്ങളെ കുറിച്ചും അതില്‍ വരുന്ന വാര്‍ത്തകളുടെ രീതിയെ പറ്റിയും ബോധ്യമുണ്ട്!

      അവരില്‍ നിന്നെല്ലാം മാധ്യമം വ്യത്യസ്തം ആകുന്നതു എങ്ങിനെ എന്ന് ചോദിച്ചാല്‍ മാധ്യമത്തിന്റെ പ്രചരണം എതെങ്കിലു ഒരു രാഷ്ട്രീയ കക്ഷിക്കെതിരെയോ അല്ലെങ്കില്‍ മതതിനെതിരെയോ മാത്രമല്ല മറിച്ച് indirectly രാജ്യത്തിന് എതിരാണ്, ഈ രാജ്യം മുസ്ലിം വിരുദ്ധം ആണെന്ന് പ്രചരിപ്പിക്കാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്! എല്ലാ മുസ്ലീങ്ങളും ഇവിടെ ഇരകള്‍ ആയി കൊണ്ടിരിക്കുകയാനെന്നാണ് പ്രചരിപ്പിക്കുന്നത്!

      അതിലെ കമന്റുകള്‍ വായിച്ചാല്‍ പലരും അവര്‍ പറയുന്നത് വിശ്വസിച്ചു brainwashed ആയി എന്ന് മനസ്സിലാക്കാം!

     2. എതിര്‍പ്പുള്ളവര്‍ വായിക്കണ്ട എന്ന് ഉപദേശിക്കുന്നവരോട് പ്രതികരിക്കാതെ ഇരിക്കലാവും ഭേദം. ആ പത്രം വായിക്കാതെ ഇരുന്നിരുന്നു എങ്കില്‍, നമ്മടെ സമൂഹത്തിലെ ഒരു നല്ല വിഭാഗം ഇന്ന് ഏതു രീതിയില്‍ നമ്മടെ ദേശത്തെ കാണുന്നു എന്ന് മനസിലവില്ലായിരുന്നു. ഒരു വലിയ സമൂഹം, തെറ്റി ധരിക്കപ്പെട്ടോ, മനപൂര്‍വമോ, അതോ വിവരക്കേട് കൊണ്ടോ, തികഞ്ഞ സാമൂഹ്യ വിരുദ്ധരും ദേശ വിരുദ്ധരും ആയി മാറി കഴിഞ്ഞിരിക്കുന്നു എന്നത് യാഥാര്‍ഥ്യം വിളിച്ചു പറയേണ്ടത് തന്നെ ആണ്. താങ്കളുടെ പ്രതികരണങ്ങള്‍ കുറിക്ക് കൊള്ളുന്നത്‌ ആവുന്നുണ്ട്, പലപ്പോഴും.

    2. എന്നെ പിടിച്ചോണ്ട് പോവുംബോഴെങ്കിലും അളിയന്‍ ഒന്ന് അയയണേ ..!!

     1. ചേട്ടന്‍ ആ തടിയന്ടവിടെ നസീര്‍ കാണിച്ച പോലെ ഒക്കെ കാണിച്ചാല്‍ പിടിച്ചോണ്ട് പോയെന്നിരിക്കും, അപ്പോള്‍ താങ്കളെയും മാധ്യമം ‘നിഷ്കളങ്കന്‍’ ആയി പ്രഖ്യാപിക്കും!!

 12. Achaya…kindly post the relevant news or its link also..Otherwise vidya some “pannar” aaya Ma(ko)layaalikal thaankale iniyum krooshikkum. It will also help the reader to understand the news and related things.

 13. ആദ്യമായി എനിക്ക് അറിയേണ്ടത്,ഇങ്ങിനെയൊരു കാര്യം സ്വന്തം ബ്ലോഗു വഴി പരസ്യപെടുത്തിയതിന്റെ പേരില്‍ ശ്രീമാന്‍ ബെര്‍ളി തോമസ്‌ തൊഴില്‍ രഹിതന്‍ ആവുമോ എന്നതിനെ കുറിച്ചാണ്.

  സ്വാമിമാരുടെയും സ്വാമിനിമാരുടെയും തങ്ങള്‍മാരുടെയും ലീലാവിലാസങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ അമിത താല്‍പ്പര്യം കാണിക്കുന്നവര്‍,മലയാളികള്‍ ഉള്‍പെട്ട ഇത്തരം വാര്‍ത്തകള്‍ മുക്കുന്നതിനു പിന്നില്‍ ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ട്.പ്രത്യേകിച്ചു ഹിന്ദു മതത്തില്‍ പെട്ട സ്വാമിമാരെ പൊളിച്ചടുക്കുന്ന കാര്യത്തില്‍ വലിയ ശുഷ്ക്കാന്തി കാണിക്കുന്നവര്‍ സ്വന്തം സമുദായത്തില്‍ പെട്ടവരുടെ വാര്‍ത്തകള്‍ മുക്കുന്നത്,സ്വന്തം തൊഴിലിനോടും സമൂഹത്തിനോടും ചെയ്യുന്ന കൊടിയ വഞ്ചന ആണ്.പ്രായ പൂര്‍ത്തി ആവാത്ത കുട്ടികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതിന് യൂറോപ്പിലുള്ള കത്തോലിക്കാ സഭകള്‍ നിരന്നു നിന്ന് പരസ്യ മാപ്പ് പറയുന്ന ഈ സമയത്ത് തന്നെ ഇത്തരം വാര്‍ത്തകളും പുറത്തു വരുന്നത് ആ സഭ ഇന്നെത്തി ചേര്‍ന്നിരിക്കുന്ന അപചയത്തിന്റെ തോത് വെളിവാക്കുന്നു.സെമിനാരിക്ക് അടുത്തു തന്നെ അച്ചന്മാര്‍ക്ക് പൂശുവാന്‍ വേണ്ടി വെടി കേന്ദ്രങ്ങള്‍ നടത്തിയിരുന്നതിന്റെ വിവരങ്ങള്‍ പല വിദേശ പത്രങ്ങളിലും മുന്‍പ് തന്നെ വന്നിട്ടുണ്ട്.ഞാന്‍ പഠിച്ചിരുന്ന കോണ്‍വെന്റ് സ്കൂളിലെ അച്ചന്മാരെയും അടുത്തുള്ള കോണ്‍വെന്റിലെ സിസ്റര്‍മാരെ ചേര്‍ത്ത് പല കഥകളും സ്കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ പരസ്യമായ രഹസ്യമായിരുന്നു. പക്ഷെ സ്വന്തം ഓയില്‍ ചെയിഞ്ചിനും സര്‍വീസിനും കൂടാതെ മറ്റുള്ളവരുടെ ഓയില്‍ സര്‍വീസിനും വേണ്ടി സ്വന്തം കട തുടങ്ങിയ അച്ഛന്‍ ആളൊരു പുലി തന്നെ.സ്വന്തം പ്രോപഗണ്ട നടപ്പിലാക്കുവാന്‍ വേണ്ടി മാത്രം വാര്‍ത്തകള്‍ ചമക്കുന്ന പത്ര മാധ്യമങ്ങളുടെ തനിനിറം ഇനിയെങ്കിലും പുറത്താകും എന്ന് പ്രതിക്ഷിക്കുന്നു.

  1. ക്രിസ്തിയാനി ആണോ ഹിന്ദു ആണോ മുസ്ലിം ആണോ എന്നതല്ല പ്രശ്നം. ഇതില്‍
   പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള
   ആള്‍ക്കാരുടെ തനിനിറം വെളിയില്‍ കൊണ്ട് വരേണ്ടിയത് ആണ്. SEX മാത്രമേ ഉള്ളെങ്കില്‍ അമിത പ്രാധാന്യം കൊടുക്കേണ്ടിയ ആവശ്യം ഒട്ടില്ല താനും.

   1. സെക്സ് മാത്രമല്ലാതെ വേറെ എന്തൊക്കെ ഉണ്ടാവും..?

  2. സ്വാമിമാരുടെയും സ്വാമിനിമാരുടെയും സമ്മതിച്ചു തരാം…. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മേലെ കയറാം… അതേ നടക്കൂ.. അല്ലാതെ പറയാന്‍ ചങ്കുറപ്പുള്ള തന്തക്ക് പിറന്നവര്‍ ഉണ്ടെങ്കില്‍ ഇവിടെ പറയൂ…

   കഴപ്പ് ഏതു മതമായാലും കഴപ്പ് തന്നാ….

 14. ” ഒന്നാമത്, കോട്ടയംകാരി പെണ്ണുങ്ങളോളം നേരും നെറിയുമുള്ളവര്‍ ലോകത്ത് വേറെയില്ല””

  ദൈവമേ !!!!

  1. ഡിങ്കന്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോ ഇല്ലയോ എന്നറിയില്ല, ‘ലിംഗന്‍’ ഉണ്ട് . വന്നാല്‍ ബോധ്യപ്പെടുത്തി തരാം !

  2. ഉള്ളതാ ഉള്ളതാ, പ്രാര്‍ത്ഥിച്ചു കൊണ്ട് നിന്നോ! ദേ ഇപ്പൊ വരും!!

   കഷ്ടം ചേട്ടാ, കുറഞ്ഞത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ തക്ക വിവരം ഉണ്ടല്ലോ, ഇത്തിരി ചിന്ദിക്കൂ, ഡിങ്കന്‍ എന്നത് ഒരു സാങ്കലപിക കഥാപാത്രം മാത്രം, അതും കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ വേണ്ടി മാത്രം ഉണ്ടാകിയത്, അതോ താങ്കലും ഒരു കുട്ടി ആണോ?

    1. താങ്കള്‍ ശരിക്കും ഡിങ്കന്‍ ദൈവം ആണെന്ന് വിശ്വസിക്കുന്നോ അതോ എന്നെ ആക്കാന്‍ വേണ്ടി വെറുതെ പറഞ്ഞതോ?

     മറ്റുള്ളവരെ കൊല്ലാനാണോ നിങ്ങളുടെ ദൈവം ‘ഡിങ്കന്‍’ പഠിപ്പിച്ചത്? സുഹൃത്തേ, ഇവിടെ അനേകം പേര്‍ ഡിങ്കന്‍ ദൈവമാണെന്ന് പറയുന്നത് കണ്ടു, വിവരമുള്ളവര്‍ സാച്ചരര്‍ എന്നൊക്കെ സ്വയം പുകഴ്ത്തുന്ന മലയാളികളുടെ ഇടയ്ക്കു ഇത്രയധികം പേര്‍ സാമാന്യബോധം പോലും ഇല്ലാത്തവര്‍ ആണെന്ന് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു,

   1. പീഡന ത്തിന്റെ കാര്യത്തിലാണെങ്കിലും പിരി വിന്റെ കാര്യത്തില്‍ ആണെങ്കിലും എല്ലാ മതങ്ങളിലെയും പുരോഹിത വര്‍ഗം മത്സരിച്ചു കൊണ്ടിരിക്കുകയാണ്

 15. സിസ്റ്റര്‍ സ്റ്റെഫിക്ക് ശേഷം ഈ വൈദീക പുംഗവനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതായിരിക്കും.(സോറി,മാടത്തരുവിക്കാരന് ശേഷം സ്റ്റെഫി,അതുകഴിഞ്ഞു നമ്മുടെ പുതിയ പ്രേഷിതന്‍,അത് മതി)

 16. keralaonlinenews ലായിരുന്നു ഇതു ഞാന്‍ ആദ്യമായി കണ്ടത്. haindavakeralam മാത്രമല്ല പല സഭാ വിമര്‍ശക സൈറ്റുകളും keralaonlinenews ലിങ്കോട് കൂടി ഈ വാര്‍ത്ത‍ പ്രസിധീകരിച്ചെങ്കിലും
  ആധികാരികതയെ പറ്റി സംശയമുള്ളതിനാല്‍ പലരും ഈ വാര്‍ത്ത‍ പിന്നീട് മായിച്ചു
  കളഞ്ഞു. ഇതില്‍ പേരെടുത്തു പറഞ്ഞിരിക്കുന്ന സ്ഥലങ്ങളെല്ലാം ക്നാനായ
  ഭൂരിപക്ഷ മേഖല ആണെന്നതും, അഭയാ കേസില്‍ പഴി കേള്‍ക്കുന്ന ആള്‍ക്കാരും
  ക്നനയക്കാര്‍ ആണെന്നതും ഈ വാര്‍ത്തയുടെ ദുരൂഹത വര്‍ധിപ്പിക്കുന്നു. വ്യാജ
  വാര്‍ത്ത‍ എന്നു പ്രഥമ ധൃഷ്ട്യ സംശയിക്കത്തക്ക ഈ വാര്‍ത്ത‍ സത്യമാണെന്ന
  മട്ടില്‍ ബെര്‍ലി പ്രസിധീകരിച്ചത് ശെരിയായില്ല എന്നാണ് എന്റെ അഭിപ്രായം. ഇതു പ്രസിദ്ധീകരിച്ച എല്ലാവര്‍ക്കും ജെനങ്ങളുടെ മുന്‍പില്‍ തെളിവ് ഹാജരാക്കാന്‍ ബാധ്യത ഉണ്ടെന്ന കാര്യം മറക്കരുതായിരുന്നു.

 17. പോസ്റ്റിന്റെ അടിക്കുറിപ്പായി “ഉദ്ദിഷ്ട കാര്യത്തിന് ഉപകര സ്മരണ” കൂടി വേണ്ടതായിരുന്നു.

 18. ഈ വാര്‍ത്തയില്‍ എന്തങ്കിലും സത്യം ഉണ്ടോ, അതോ ഞരന്മ്പ്മ്പു രോഗികളെ സുഖിപ്പിക്കുന്ന വെറും സാക്കല്പിക വാര്‍ത്ത മാത്രം ആണോ ?

 19. “സാ”ധുക്കള്‍ക്ക് വിശ്വാസം . “ഭ”രിക്കുന്നവര്‍ക്ക് ആശ്വാസം .അതാണല്ലോ “സഭ” നമ്മെ പഠിപ്പിക്കുന്നത്‌ . എങ്കിലും , റോമിലെ കൊളോസിയ ത്തില്‍ “പണി അറിയാവുന്ന ഉരുപ്പിടികളെ” സുലഭമായി കിട്ടുമ്പോള്‍, ആരെങ്കിലും “തറ പറ ” മലയാളത്തെ പരിപോക്ഷിപ്പിക്കാന്‍ സമയം കളയുമോ..?

 20. It’s a pity how you are treating priests in our community. The source of your allegation is a web article I suppose. I visited that website. What you have done is absolutely atrocious. You have copied that article into your blog without any verification or modification. That web site is as credible as a porn site. There are hundreds of Malayali Priests in Rome and Italy. Your article is defaming each and every one of them. Next time either verify your data.

 21. Berly should be truthful. The original news was published by some yellow journal. It was never verified. Attacking Christians is a fashion nowadays, because they dont have the power to retaliate. Write something similar against Hindus or Muslims. You will get the results immediately.
  If a priest of nun commit a crime or sin, it is not the fault of the church. we expect them to live pious. If they dont, let them face the consequence. Instead of that saying all priests are bad is not acceptable.
  In America, there are 40000 Catholic priests. Yet 2 or 3 percent ever faced accusations.

 22. മനോരമയില്‍ ഈ വാര്‍ത്ത കണ്ടതെ ഇല്ല 🙁 . അതില്‍ അത്ഭുതവും ഇല്ല

   1. മാതൃഭുമിയില്‍ കണ്ടതായി ഓര്‍ക്കുന്നു (തീര്‍ച്ചയില്ല)

 23. സെക്സ് നു മതമുണ്ട്.. പക്ഷെ ഇമ്മാതിരി ആട്ടിപ്പിടിക്കലിനു മതം പോയിട്ട് തം പോലുമില്ല..

 24. ഞാന്‍ ഈ പറയുന്നത് ഇവിടെ എത്ര പേര്‍ വിശ്വസിക്കും എന്ന് എനിക്ക് അറിഞ്ഞുകൂടാ.. എങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല. ഈ ആരോപണ വിധേയനായ വൈദികനെ എനിക്ക് ഏഴു കൊല്ലമായി പരിചയം ഉള്ളതാണ്.. ഞാനും ഇറ്റലി യില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയും ആണ്… ഈ വാര്‍ത്തകളില്‍ പറയുന്ന ഒരു കാര്യം പോലും വസ്തുതക്ക് നിരക്കുന്നത് അല്ല… വെറും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ മാത്രം പടച്ചു വിട്ട ഒരു കഥയാണ്‌ ഇത് … കുറ്റം ചെയ്തവര്‍ ശിക്ഷ അര്‍ഹിക്കുന്നുണ്ട്… പക്ഷെ ചെയ്യാത്ത ഇതുപോലൊരു കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വരുന്നത് എത്രമാത്രം വേദനാ ജനകം ആണെന്ന് ബെര്‍ളിയും ഓര്‍ക്കുന്നത് നന്നായിരിക്കും ….

  1. ഓ താങ്ങള്‍ അവിടെയും ഗസ്റ്റ് ആണില്ലേ. പറ്റു പടിക്കാരോക്കെ എത്തി തുടങ്ങി.

 25. ഞാന്‍ ഈ പറയുന്നത് ഇവിടെ എത്ര പേര്‍ വിശ്വസിക്കും എന്ന് എനിക്ക് അറിഞ്ഞുകൂടാ.. എങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല. ഈ ആരോപണ വിധേയനായ വൈദികനെ എനിക്ക് ഏഴു കൊല്ലമായി പരിചയം ഉള്ളതാണ്.. ഞാനും ഇറ്റലി യില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയും ആണ്… ഈ വാര്‍ത്തകളില്‍ പറയുന്ന ഒരു കാര്യം പോലും വസ്തുതക്ക് നിരക്കുന്നത് അല്ല… വെറും വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ മാത്രം പടച്ചു വിട്ട ഒരു കഥയാണ്‌ ഇത് … കുറ്റം ചെയ്തവര്‍ ശിക്ഷ അര്‍ഹിക്കുന്നുണ്ട്… പക്ഷെ ചെയ്യാത്ത ഇതുപോലൊരു കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വരുന്നത് എത്രമാത്രം വേദനാ ജനകം ആണെന്ന് ബെര്‍ളിയും ഓര്‍ക്കുന്നത് നന്നായിരിക്കും ….

  1. താങ്കള്‍ പറയുന്നത് ശരി ആണെങ്കില്‍ ഈ വാര്‍ത്ത‍ പടച്ചു വിട്ടവര്‍ ശിക്ഷയും അപമാനവും അര്‍ഹിക്കുന്നു ! എന്നാലും വാര്‍ത്തകളില്‍ ഒന്നും പേരു പറയാത്തതിനാല്‍ താങ്കള്‍ ഉദ്ദേശിച്ച ആളെ പറ്റിയാണ് ഈ വാര്‍ത്ത എന്ന് എങ്ങിനെ പറയാന്‍ പറ്റും?

Leave a Reply

Your email address will not be published. Required fields are marked *