എന്‍റെ കന്നി (ശരിക്കും കര്‍ക്കിടകത്തിലാ) യുഎസ് പര്യടനം

(മലയാളത്തിലെ ആദ്യത്തെ ബ്ലോഗായ എന്‍റെ ഏര്‍ളി ബ്ലോഗറില്‍ നിന്നുള്ള പോസ്റ്റാണിത്. 1982ല്‍ മൂന്നു വയസ്സുള്ളപ്പോഴാണ് ഞാനത് എഴുതിത്തുടങ്ങിയത്)

Posted 03 August 1982

സത്യം പറഞ്ഞാല്‍ അച്ചാച്ചന്‍റെ കൂടെ അമേരിക്കേല്‍ വരെ പോയപ്പോഴാണ് അവിടുത്തെ കാര്യങ്ങളൊക്കെ മനസ്സിലായത്. രാജ്യം കൊള്ളാം. മൊത്തം സെറ്റപ്പുകളും കൊള്ളാം. വിമാനത്തിനാണ് പോയത്. വയസ് മൂന്നേ ഉള്ളൂ എന്നതിനാല്‍‍ ടിക്കറ്റ് എടുക്കേണ്ടി വന്നില്ല. നല്ല സ്ഥലം. റീഗന്‍ എന്നൊരു ചേട്ടനാണ് അവിടെ പ്രസിഡന്‍റ്. റീഗല്‍ തുള്ളിനീലം എന്നു കേട്ടിട്ടുണ്ട്. അതിന്‍റെ മുതലാളീടെ അനിയനോ മറ്റോ ആയിരിക്കും. ആര്‍ക്കറിയാം.

അച്ചാച്ചന് അവിടെ മിനിയാപ്പോലിസിലും കാലിഫോര്‍ണിയയിലും എസ്റ്റേറ്റുണ്ട്. അച്ചാച്ചനൊക്കെ അല്ലെങ്കിലും എന്തും ആവാമല്ലോ. മിനിയാപ്പോലിസിലെ എസ്റ്റേറ്റ് ബംഗ്ലാവില്‍ എന്നെ വിട്ടിട്ട് അച്ചാച്ചന്‍ നേരേ കാലിഫോര്‍ണിയയിലേക്കു വിട്ടു. ബംഗ്ലാവില്‍ വച്ചാണ് ഞാനാദ്യമായി സത്യം പറ‍ഞ്ഞാല്‍ കളര്‍ ടിവി കാണുന്നത്. വീട്ടിലുള്ളത് ബ്ലാക് ആന്‍ഡ് വൈറ്റ് ആണ്. അതില്‍ ദൂരദര്‍ശനെന്നു പറയുന്ന ഒരു സാധനമാണ് കിട്ടുന്നത്. ഇത് കൊള്ളാം. സംഗതി നല്ല രസമുണ്ട്. അതിന്‍റെ കുറച്ച് ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിരിക്കുന്നത് ഇവിടെ കാണാം. അവിടുത്തെ 5 മണി വാര്‍ത്ത പിടിച്ചതാണ്.

[smartads]

അവിടുന്ന് പ്രസിഡന്‍റ് റീഗനെ കാണാന്‍ വേണ്ടി അച്ചാച്ചന്‍റെ കൂടെ പോയി. അവിടെ ചെന്നപ്പോള്‍ ഫിലിപ്പീന്‍സുകാരനായ ഏതോ ഒരു മാര്‍ക്കോസേട്ടനും കെട്ടിയോള്‍ ഇമെല്‍ഡയും മൂപ്പരുടെ അടുത്ത്. അവരാണെങ്കില്‍ അച്ചാച്ചനെ കണ്ടതും ചാടി വീണു. റീഗന്‍ ‍ഞെട്ടി. അച്ചാച്ചന് ഇന്ത്യക്കും തായ്‍വാനും പുറമേ അമേരിക്കയില്‍ മാത്രമേ എസ്റ്റേറ്റുള്ളൂ എന്നാ റീഗന്‍റെ വിചാരം. ഫിലിപ്പീന്‍സിലെ 20,000 ഏക്കര്‍ എസ്റ്റേറ്റില്‍ ഇമെല്‍ഡ ചേച്ചി വന്നു പോകാറുണ്ടെന്നു പറഞ്ഞ് അച്ചാച്ചന്‍റെ പേരിലുള്ള ചില ആരോപണങ്ങള്‍ വീട്ടില്‍ ഞാനും കേട്ടിട്ടുള്ളതല്ലേ.

മാര്‍ക്കോസേട്ടനും റീഗേട്ടനും ഇമെല്‍ഡേച്ചിയും, കളി, ചിരി..
മാര്‍ക്കോസേട്ടനും റീഗേട്ടനും ഇമെല്‍ഡേച്ചിയും, കളി, ചിരി..

എന്തായലും അവരുടെ കൂടെ ചായേം വടേം കഴിച്ച് അടുത്ത ദിവസം ഞങ്ങള്‍ മടങ്ങി. ന്യൂയോര്‍ക്കിലിറങ്ങി എനിക്കൊരു നിക്കറു വാങ്ങിത്തന്നു. അവിടുന്ന് ഞാനൊരു മാസിക കണ്ടു വാങ്ങിച്ചു. പ്ലേബോയ് എന്നാണ് പേര്. കളിക്കുന്ന പ്രായത്തിലുള്ള ബോയ്സിനുള്ളതാണെന്ന് പേരില്‍ തന്നെയുണ്ടല്ലോ. ചൂടു പോകാതെ അതും നിങ്ങളെ കാണിച്ചേക്കാം. ലിതാണ് ലത്.

എന്‍റെ കളിക്കുടുക്ക
എന്‍റെ കളിക്കുടുക്ക

നാളെ ഞങ്ങള്‍ ഇന്ത്യയിലേക്കു മടങ്ങും.അമേരിക്ക കാണാന്‍ വന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും നാളെ ഞങ്ങള്‍ പോകുന്ന ഫ്ളൈറ്റിലാണ് പോകുന്നതെന്നു കേള്‍ക്കുന്നു. ശല്യമാകും. എനിക്കാണെങ്കില്‍ മുടി വെട്ടിയ പെണ്ണുങ്ങളെ കണ്ണെടുത്താല്‍ കാണരുത്. സഹിക്കുക തന്നെ. നമ്മളൊക്കെ പ്ലേബോയ്സ് ആയിപ്പോയില്ലേ..
[smartads]

15 thoughts on “എന്‍റെ കന്നി (ശരിക്കും കര്‍ക്കിടകത്തിലാ) യുഎസ് പര്യടനം”

 1. പോസ്റ്റ്‌ ഒക്കെ കൊള്ളാം! ആ ബ്ലോഗിലും ഒരു “റേറ്റ് ദിസ്‌ പോസ്റ്റ്‌” സംഗതി വേണ്ടതാ…

 2. http://www.berlytharangal.com തുറക്കുമ്പോള്‍ ഇപ്പോളും പട്ടികള്‍ തന്നെയാ വരുന്നത്. www (xxx) ഒഴിവാക്കിയാലെ ബെര്‍ലിത്തരങ്ങള്‍ കാണാന്‍ പറ്റൂ. പ്രായമെത്തിയതിന്റെ നിസംഗത, അല്ലാതെന്താ പറയുക (വടി കൊടുത്തു).
  എന്തായാലും അതും കൂടി ഒന്നു മാറ്റണേ… രണ്ടു ദിവസമായി ബെര്‍ളിത്തരം വായിക്കാഞ്ഞിട്ട് ഉണ്ടായ വൈക്ലബ്യം ഇപ്പോളാ മാറിയത്.

 3. അല്ല അറിയാന്‍ മേലാഞ്ഞിട്ട്‌ ചോദിക്കുവാ .. എന്താ ഈ പോസ്റ്റ്‌ ? ഒന്നും മനസിലായില്ല !! പട്ടി കടി ഏറ്റ് ബെര്‍ളിയുടെ ഫ്യൂസ് പോയോ ? ഇത് ആര്‍ക്കുള്ള താങ്ങാന്? ഞാന്‍ ബെര്‍ളിത്തരങ്ങളില്‍ തന്നെ അല്ലെ ഉള്ളത്‌ ? ആണോ ??
  ബെര്‍ളി തിരിച്ചു വന്നതില്‍ സന്തോഷം .. പല അന്നോനികളും ബെര്‍ളിയെ ചീത്ത വിളിക്കുനത് കണ്ടു ഞാന്‍ ഇന്ന് ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല !! ബെര്‍ളി ഇല്ലാതെ എന്ത്ു ആഘോഷം? ഒരു് കാര്യം എനിക്ക് മനസിലായത്‌ ജോര്‍ജ് ബുഷ്‌ അണ്ണനും .. പിന്നെ നമ്മുടെ രാഖി സവന്തും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ്‌ ഉള്ളത്‌ ബെര്‍ളിക്ക് ആണ് .. ബ്ലോഗ്‌ ലോകം മുഴുവനും രണ്ടു ദിവസമായി ആഘോഷം ആയിരുന്നു.. ( അതില്‍ കൂടുതലും അന്നോണി കുഞ്ഞുങ്ങള്‍ ആണ്) ബെര്‍ളിയുടെ ഒരു സമയം ! ബെര്‍ളിയുടെ സൈറ്റ് ക്രാഷ്‌ ആയത് കൊണ്ട് ലോകം മുഴുവനും സംസാര വിഷയം ആയി . BBC CNN എന്നീ ചാനല്‍കാര്‍ breaking news കൊടുത്ത്‌ കൊണ്ട് കൂടുതല്‍ Hit കിട്ടി എന്നാണ് അതികം അന്നോനികളുടെയും സങ്കടം .. ഈ Hit കളൊക്കെ പെറുക്കി വിറ്റ് ബെര്‍ളി ഒരു കോടീശ്വരന്‍ ആവുന്നത് കണ്ടു നില്‍കാന്‍ അവര്‍ക്ക് സങ്കടം ഉണ്ടാവും …..

 4. പോസ്റ്റ്‌ ഒക്കെ കൊള്ളാം! ആ ബ്ലോഗിലും ഒരു “റേറ്റ് ദിസ്‌ പോസ്റ്റ്‌” സംഗതി വേണ്ടതാ…

 5. http://www.berlytharangal.com തുറക്കുമ്പോള്‍ ഇപ്പോളും പട്ടികള്‍ തന്നെയാ വരുന്നത്. www (xxx) ഒഴിവാക്കിയാലെ ബെര്‍ലിത്തരങ്ങള്‍ കാണാന്‍ പറ്റൂ. പ്രായമെത്തിയതിന്റെ നിസംഗത, അല്ലാതെന്താ പറയുക (വടി കൊടുത്തു).
  എന്തായാലും അതും കൂടി ഒന്നു മാറ്റണേ… രണ്ടു ദിവസമായി ബെര്‍ളിത്തരം വായിക്കാഞ്ഞിട്ട് ഉണ്ടായ വൈക്ലബ്യം ഇപ്പോളാ മാറിയത്.

 6. അല്ല അറിയാന്‍ മേലാഞ്ഞിട്ട്‌ ചോദിക്കുവാ .. എന്താ ഈ പോസ്റ്റ്‌ ? ഒന്നും മനസിലായില്ല !! പട്ടി കടി ഏറ്റ് ബെര്‍ളിയുടെ ഫ്യൂസ് പോയോ ? ഇത് ആര്‍ക്കുള്ള താങ്ങാന്? ഞാന്‍ ബെര്‍ളിത്തരങ്ങളില്‍ തന്നെ അല്ലെ ഉള്ളത്‌ ? ആണോ ??
  ബെര്‍ളി തിരിച്ചു വന്നതില്‍ സന്തോഷം .. പല അന്നോനികളും ബെര്‍ളിയെ ചീത്ത വിളിക്കുനത് കണ്ടു ഞാന്‍ ഇന്ന് ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല !! ബെര്‍ളി ഇല്ലാതെ എന്ത്ു ആഘോഷം? ഒരു് കാര്യം എനിക്ക് മനസിലായത്‌ ജോര്‍ജ് ബുഷ്‌ അണ്ണനും .. പിന്നെ നമ്മുടെ രാഖി സവന്തും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ്‌ ഉള്ളത്‌ ബെര്‍ളിക്ക് ആണ് .. ബ്ലോഗ്‌ ലോകം മുഴുവനും രണ്ടു ദിവസമായി ആഘോഷം ആയിരുന്നു.. ( അതില്‍ കൂടുതലും അന്നോണി കുഞ്ഞുങ്ങള്‍ ആണ്) ബെര്‍ളിയുടെ ഒരു സമയം ! ബെര്‍ളിയുടെ സൈറ്റ് ക്രാഷ്‌ ആയത് കൊണ്ട് ലോകം മുഴുവനും സംസാര വിഷയം ആയി . BBC CNN എന്നീ ചാനല്‍കാര്‍ breaking news കൊടുത്ത്‌ കൊണ്ട് കൂടുതല്‍ Hit കിട്ടി എന്നാണ് അതികം അന്നോനികളുടെയും സങ്കടം .. ഈ Hit കളൊക്കെ പെറുക്കി വിറ്റ് ബെര്‍ളി ഒരു കോടീശ്വരന്‍ ആവുന്നത് കണ്ടു നില്‍കാന്‍ അവര്‍ക്ക് സങ്കടം ഉണ്ടാവും …..

 7. മമ്മൂട്ടിയെ അമേരികയിലെ ഒരു വിമാനത്താവളത്തില്‍ തടഞ്ഞു വച്ചത് പരാമര്‍ശിച്ചു കൊണ്ട് ബെര്‍ളി ഒരു പോസ്റ്റില്‍ പറഞ്ഞു “മമ്മൂട്ടിയുടെ അടുത്തകാലത്തെ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ അങ്ങേര്‍ക്കതു തന്നെ വരണം എന്നു പറഞ്ഞിട്ടുണ്ടാനുമെങ്കിലും …”

  ബെര്‍ളിയുടെ ബ്ലോഗ്‌ ഹാക്ക് ചെയ്തു എന്ന് കേട്ടപ്പോള്‍ സത്യത്തില്‍ എനിക്കും ഇതാണ് തോന്നിയത് .. ഞാന്‍ മാത്രമല്ല ബെര്‍ളിയുടെ അടുത്ത കാലത്തെ പോസ്റ്റുകള്‍ വായിച്ചിട്ടുള്ള മറ്റു വായനക്കാരും അങ്ങേര്‍ക്കതു തന്നെ വരണം എന്നു പറഞ്ഞിട്ടുണ്ടാകും ..(ഈ പോസ്റ്റും അതില്‍ ചേര്‍ക്കാം എന്ന് തോന്നുന്നു )

  ഇനി നടക്കാനിരിക്കുന്ന ജി ഒന്‍പതു ഉച്ച കോടി എങ്ങാനും കലക്കാന്‍ ശ്രമിച്ചാല്‍ … ബ്ലോഗ്‌ അല്ല ബെര്‍ളിയെ തന്നെ ഹൈ ജാക്ക് ചെയ്യുമെന്നു ഹാക്കേര്സ് വേര്‍ഡ്‌വൈഡ്‌ വെബ്‌ അസോസിയേഷന്‍ (ഹവ്വ ) അറിയിച്ചു .

 8. അല്ല ബെര്‍ലി…
  ഈ ബ്ലോഗില്‍ വ്യാജ രേഖ ചമച്ചാല്‍ അത് കുറ്റം അല്ലിയോ???
  മലയാളത്തില ആദ്യ ബ്ലോഗ്ഗര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ച ബ്ലോഗ്‌ ഉണ്ടാക്കല്‍…
  ഈ ഭരണ ഘടനയില്‍ ഇത് എത്താം വകുപ്പായി വരും???

 9. അല്ല ബെര്‍ലി…
  ഈ ബ്ലോഗില്‍ വ്യാജ രേഖ ചമച്ചാല്‍ അത് കുറ്റം അല്ലിയോ???
  മലയാളത്തില ആദ്യ ബ്ലോഗ്ഗര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ച ബ്ലോഗ്‌ ഉണ്ടാക്കല്‍…
  ഈ ഭരണ ഘടനയില്‍ ഇത് എത്രാം വകുപ്പായി വരും???

Leave a Reply

Your email address will not be published. Required fields are marked *