എന്നെയൊന്നു പുറത്താക്കൂ പ്ലീസ്

അയല്‍പക്കത്തെ ചെറുപ്പക്കാരന്റെ കൂടെ ഒളിച്ചോടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടാനാഗ്രഹിക്കുന്ന ഇമ്മോറല്‍ ട്രാഫിക്കുകാരിയെപ്പോലെയാണ് പി.സി.ജോര്‍ജ്. എന്നെയൊന്നു പുറത്താക്കൂ പ്ലീസ്, ഞാന്‍ പോയി എല്‍ഡിഎഫില്‍ ചേക്കേറട്ടെ എന്നപേക്ഷിക്കുന്ന മാതിരി അദ്ദേഹം കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയില്‍ റോഡിനു നടുവില്‍ പായ്‌വിരിച്ചു കിടക്കുന്ന ജഗതി ശ്രീകുമാറിന്റെ ചേതോവികാരമേയുള്ളൂ. പി.സി.ജോര്‍ജും ജഗതി ശ്രീകുമാറും പറഞ്ഞു വരുമ്പോള്‍ ബന്ധുക്കളുമാണ്.

ഒരു പൂഞ്ഞാറുകാരനെ മറ്റൊരു പൂഞ്ഞാറുകാരനേ പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് പ്രമാണം. അങ്ങനെ നോക്കുമ്പോള്‍ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും പ്രതികരണങ്ങളെയും വിലയിരുത്തുമ്പോള്‍ പി.സി.ജോര്‍ജ് സ്വയം ഒരു പൊളിറ്റിക്കല്‍ ഏലിയന്‍ അസാന്‍ജായി മാറുന്നതിന്റെ ലക്ഷ്യങ്ങള്‍ വളരെ വ്യക്തമാണ്. എല്‍ഡിഎഫില്‍ നിന്നും മാണികോണ്‍ഗ്രസില്‍ വന്നു ലയിച്ചിട്ട് അധികകാലമായില്ല. അതുവരെ മാണിസാറിനെ വിളിച്ച തെറിയെല്ലാം മറന്ന് ഒരു അല്‍ഷിമേഴ്‌സ് രോഗിയെപ്പോലെ മാണിസാറെന്റെ ദൈവമാണ് എന്ന ലൈന്‍ പിടിച്ച് ചീഫ് വിപ്പായതിനു ശേഷമാണ് പി.സി.ജോര്‍ജിന് ശുക്രനും അതിനുമേല്‍ ശനിയുടെ അപഹാരവുമുണ്ടാകുന്നത്. ചീഫ് വിപ്പ് സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ന്യൂജനറേഷന്‍ സിനിമ പോലെയാക്കി എന്നതാണ് പി.സി.ജോര്‍ജിന്റെ ഏറ്റവും വലിയ സംഭാവന. മാറ്റം നല്ലതാണോ ചീത്തയാണോ എന്നു വേര്‍തിരിച്ചറിയാനാവാത്ത അവസ്ഥ.

രാഷ്ട്രീയക്കാര്‍ പൊതുവേ കൊള്ളരുതാത്തവന്‍മാരാണെന്ന് അവര്‍ക്കു വോട്ടു ചെയ്യാറുള്ള ജനത്തിനു നന്നായറിയാം. കോണ്‍ഗ്രസുകാരായും സിപിഎമ്മുകാരായാലും അടിസ്ഥാനപരമായുള്ള ദുര്‍ഗുണങ്ങള്‍ക്കു പാര്‍ട്ടി വ്യത്യാസമില്ല. എല്ലാവരും മലയാളികളാണ് എന്നതുകൊണ്ടും അവര്‍ ഡീല്‍ ചെയ്യുന്നത് മലയാളികളോടാണ് എന്നതുകൊണ്ടുമൊക്കെയാവാം അത്. അതിനിടയില്‍ കേരള രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാന്‍ വന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസുകള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല. എല്ലാവരും കണക്കു തന്നെ. അപ്പോള്‍ സ്വയം ഇതില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്നവനെപ്പോലെ മറ്റുള്ളവരെ വിലയിരുത്തുകയും വിധിക്കുകയും ചെയ്യുന്നത് വലിയ ധീരതയൊന്നുമല്ല.

എല്‍ഡിഎഫ് വിട്ടു വന്നിട്ട് വീണ്ടും അവിടേക്കു തന്നെ മടങ്ങിയാല്‍ കേന്ദ്രമന്ത്രി വരെ ആയതിനു ശേഷം അസ്തമിച്ചു പോയ പി.സി.തോമസിന്റെ അവസ്ഥ തന്നെയായിരിക്കും പി.സി.ജോര്‍ജിനും ഉണ്ടാവുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. സത്യത്തിനും നീതിക്കും വേണ്ടി രാഷ്ട്രീയരക്തസാക്ഷിയായാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുകയും രക്തസാക്ഷിത്വം ചൂണ്ടിക്കാട്ടി വോട്ടു പിടിക്കുകയും വീണ്ടും നിയമസഭയിലെത്തുകയും ചെയ്യാം. പക്്‌ഷെ, അതിന് കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ആക്രമിച്ചു പുറത്താക്കണം. അതിനു വേണ്ടിയുള്ള നായ്ക്കുരണപ്പൊടി പ്രയോഗമാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഒരു തേരാളിയെപ്പോലെ ഉള്ളതും ഇല്ലാത്തതുമായ ശത്രുക്കള്‍ക്കെതിരേ ആഞ്ഞടിച്ച് മാധ്യമശ്രദ്ധ നേടിയ ശേഷമാണ് അദ്ദേഹം ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മുന്നണിയെയും കോണ്‍ഗ്രസിനെ തന്നെയും വിമര്‍ശിച്ചു തുടങ്ങിയത്. പൊതുചടങ്ങില്‍ വച്ച് വിഎസിന്റെ കൈ ചുംബിച്ചതോടെ സംഗതി ഗിയര്‍ മാറി. ഇന്നലെ പിണറായി വിജയനെ പുകഴ്ത്തി. കോണ്‍ഗ്രസുകാരെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. 100 രൂപ കിട്ടിയില്‍ 80 രൂപ പോക്കറ്റിലിടുന്നവരാണെന്നായിരുന്നു ഇന്നലത്തെ പ്രസ്താവന. അണ്ടനും അടകോടനുമൊക്കെ കോണ്‍ഗ്രസിലുണ്ടെന്നും രഹസ്യം ചോര്‍ത്തുന്ന വൃത്തികെട്ടവന്‍മാര്‍ മന്ത്രിസഭയിലുണ്ടെന്നുമൊക്കെയാണ് മറ്റുള്ള ആരോപണങ്ങള്‍.

ഇത്രയൊക്കെ പറഞ്ഞിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കാന്‍ കൂട്ടാക്കുന്നില്ല. രമേശ് ചെന്നിത്തലയും കെ.മുരളീധരനും മുതല്‍ കൊച്ചു കുട്ടിയായ ഡീന്‍ കുര്യാക്കോസ് വരെ പ്രതികരിച്ചു. അതുകൊണ്ടൊന്നും കാര്യമില്ല. ചീഫ് വിപ്പ് സ്ഥാനത്തു നിന്നു നീക്കണം. അപ്പോള്‍ ജോര്‍ജ് സയലന്റാവും. യഥാര്‍ഥ ഹീറോ രംഗപ്രവേശം ചെയ്യും- സാക്ഷാല്‍ കെ.എം.മാണി എന്ന മാണിസാര്‍. പി.സി.ജോര്‍ജിനു കിട്ടേണ്ട സഹതാപതരംഗം കൂടി നേടിക്കൊണ്ട് വിതുമ്പിക്കരഞ്ഞുകൊണ്ട് അദ്ദേഹം ഒരു പോക്കങ്ങോട്ടു പോകും. അതൊരു കൂറുമാറ്റമാണ് എന്നത് ആരും ശ്രദ്ധിക്കില്ല. വഴിതെറ്റിയ ഒരു കുഞ്ഞാടിനെ വീണ്ടെടുക്കാന്‍ ബാക്കി 99 എണ്ണത്തിനെയും വിട്ടിട്ടു പോയ ബൈബിളിലെ നല്ല ഇടയനെപ്പോലെ പി.സി.ജോര്‍ജെന്ന കുഞ്ഞാടിനെയുമെടുത്ത് അദ്ദേഹം ഇടതുപാളയത്തിലേക്കു പോകുമ്പോള്‍ പാലാക്കാര്‍ കണ്ണുതുടച്ചു കൂടെ നില്‍ക്കും. അത്ര തന്നെ.

15 thoughts on “എന്നെയൊന്നു പുറത്താക്കൂ പ്ലീസ്”

 1. >>ചീഫ് വിപ്പ് സ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ന്യൂജനറേഷന്‍ സിനിമ പോലെയാക്കി എന്നതാണ് പി.സി.ജോര്‍ജിന്റെ ഏറ്റവും വലിയ സംഭാവന. മാറ്റം നല്ലതാണോ ചീത്തയാണോ എന്നു വേര്‍തിരിച്ചറിയാനാവാത്ത അവസ്ഥ.<< 🙂

 2. off topic :എന്ത് ചതിയാണ് ആശാനെ ഇത് ? പൂരപ്പറമ്പു പോലെ ആയല്ലോ ബെര്‍ളീട ബ്ലോഗ്‌ !എവിടെ നോക്കിയാലും മുചീട്ടും കുലുക്കിക്കുത്തും ! നല്ല തറവാടക കിട്ടുന്നുണ്ടാവും അല്ലെ ?ആ മോഡറേറ്റര്‍ കുട്ടിക്ക് ശമ്പളം വല്ലതും കൂട്ടിക്കൊടുത്തോ ആവോ?

  1. അതിലും കഷ്ടം ബ്ലോഗിലോ ഏതെങ്കിലും പോസ്റ്റിലേക്കോ കയറുമ്പോള്‍ തന്നെ ഒരു പോപ്‌ ഉഒ വരും, അതിന്റെ ക്ലോസെ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ പോലും അതിന്റെ ലിങ്കിലേക്ക് പോകും, തണ്ടോ മൂന്നോ തവണ ട്രൈ ചെയ്‌താല്‍ മാത്രമേ ഇവിടെ എത്താന്‍ പറ്റൂ!

 3. “അതിനിടയില്‍ കേരള രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാന്‍ വന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസുകള്‍ എന്നൊന്നും എനിക്കഭിപ്രായമില്ല..”…അങ്ങനെ പറഞ്ഞു ഒഴിയാൻ വരട്ടെ.

  കൊങ്ക്രെസ്സ് കൊങ്ക്രെസ്സ് എന്ന് പറയുമ്പോൾ മനസ്സിലേക്ക് ഓടി വരുന്ന ഖദർ ഇട്ട കഴുതയുടെ ആ ഒരു ചിത്രമുണ്ട്, അതിങ്ങനെ മലയാളി മനസ്സുകളിൽ കരിങ്കല്ലിൽ കൊത്തി വെച്ച പോലെ കിടക്കുവല്ലേ… വായി നോക്കികൾ, പെണ്ണ് പിടുത്തക്കാർ, വർഗീയ പ്രീണനം നടത്തുന്ന, അധികാരത്തിനു വേണ്ടി എന്തു മാമാ പണിയും ചെയ്യുന്ന, ആദർശം എന്ന വാക്കിന്റെ അര്ഥം പോലും അറിയാത്തവർ, വെറും സ്ഥാനമോഹികൾ, അതിനായി നേതാവിന്റെ പുറകെ നടന്നു പാദസേവ ചെയ്തു, അയാളെ പാരവെച്ച് ആ കസേരയിൽ കേറിയിരിക്കാൻ സ്വപ്നം കാണുന്ന ജോലി മാത്രം ആത്മാർഥമായി ചെയ്യുന്നവർ, വിമാനത്തേൽ കേറിയാൽ എയർ ഹൊസ്റ്റെസ്സിനെ കേറി പിടിച്ച് എവിടെ ചെന്നാലും അടി മേടിക്കുന്ന പാരമ്പര്യം ആകാശത്ത് പോലും തെറ്റിക്കാത്തവർ. ഡ്യൂപ്ലിക്കറ്റ്‌ ഗന്ധിമാർക്, മന്ദബുദ്ധിചെക്കനും കീ ജയ് വിളിക്കുന്ന, ഒറിജിനൽ ഗാന്ധിയെപ്പറ്റി ഒരു ചുക്കും അറിയാത്ത (രൂപാ നോട്ടും, ഖദറും മാത്രമാണ് ആകെയുള്ള ബന്ധം ) മരമണ്ടന്മാർ , പെൻഷൻ പ്രായം കഴിഞ്ഞ യൂത്ത് നേതാക്കന്മാർ, പിന്നെ സ്വിസ് ബാങ്ക്, തണ്ടൂരി, പെണ്ണ് -അഴിമതി -പാര ആകെ മൊത്തം അളിപിളി…. എന്തിനധികം പറയുന്നു ദാ നോക്ക് കണ്ടില്ലേ …

  http://www.youtube.com/watch?v=F_qP1NDdvoQ

 4. സംഗീര്നമായ ഒരു രാഷ്ട്രീയ പ്രശ്നമാണ് ഇത്.കേരളത്തിലെ ഓരോ ജീവിയും സാരമായി ബാധിക്കുന്ന ഒന്ന്.മേല്പ്പറഞ്ഞ രാഷ്ട്രീയ സാഹചര്യം കേരളത്തെയും ഭാരതത്തെയും ഒരു പരിധി വരെ ലോകരഷ്ട്രീയതെയും തലമുറകളോളം ബാധിച്ചെന്നു വരാം.എമെര്ജിംഗ് കേരളക്കുവേണ്ടി കുറെ പാവം മുതലാളിമാർ ചുളുവിലക്ക് വാങ്ങിയ ആയിരവും പതിനായിരവും ഏക്കറ് ഭൂമി ഇനി പൊന്ന്‌ വിലക്ക് അവര്ക്ക് വിലക്കേണ്ടി വന്നാലും മുലകുടി മാറാത്ത പിള്ളേരെ ഉഗാണ്ടയിലെക്കും ഉടോപിയയിലെക്കും കേട്ടിച്ചാലും നാം ശ്രദ്ധ മാറ്റരുത് അതൊക്കെ മേല്പ്പറഞ്ഞ വിഷയത്തിൽനിന്നും ശ്രദ്ധതിരിക്കാൻ മനപ്പൂർവം കെട്ടിച്ചമച്ചതാകാനെ തരമുള്ളൂ.

 5. ഐഡിയ ഒക്കെ കൊള്ളാം മച്ചു…..പക്ഷെ കുറഞ്ഞപക്ഷം ആരോടാ കളിക്കുന്നത്
  എന്നെങ്കിലും അറിഞ്ഞിരിക്കണം…. രാഷ്ട്രീയം എന്ന അങ്കത്തട്ടിലെ സകലമാന
  വൃത്തികെട്ടതും അല്ലാത്തതുമായ അടവുകൾ പയറ്റിതെളിഞ്ഞ പാര്ടിയോടും, സമീപകാല
  രാഷ്ട്രീയത്തിലെ ഏറ്റവും കൌശലകാരനായ മുഖ്യനോടും…….എന്തായാലും
  പൂ……ഞാറ്റ്‌ മച്ചൂ ഇനി നിയമസഭയുടെ പടി കാണില്ല….

 6. ഇതുകൊള്ളാം… ഞാനെന്തിനു നാണിക്കണം ?
  വാട്ട്‌ ഈസ്‌ there in a name എന്ന് പറഞ്ഞിട്ട് ഇപ്പൊ തനി ബൂർഷയെ പോലെ പെരുമാറുന്നോ ? .

  ഉദാ….. പറഞ്ഞാൽ .. താങ്കളുടെ പേര് തങ്കപ്പൻ എന്നായിക്കോട്ടേ , നാട്ടിൽ എത്രയോ തങ്കപ്പന്മാർ കാണും. വേറൊരു ഉദാ… താങ്കളുടെ പേര് സന്തോഷ്‌ പണ്ഡിറ്റ്‌ എന്നായിക്കോട്ടേ , നാട്ടിൽ എത്രയോ സന്തോഷ്‌ പണ്ഡിറ്റ്‌മാർ കാണും. മറ്റൊരു ഉദാ… താങ്കളുടെ പേര് വട്ടോളി മാഷ് എന്നായിക്കോട്ടേ , നാട്ടിൽ എത്രയോ വട്ടോളി മാഷുമാർ കാണും.
  അവരോടെല്ലാം ചെന്ന് എന്താടോ താൻ എന്റെ പേര് അടിച്ചു മാറ്റിയതെന്ന് ചോദിക്കുമോ ?

  ഒരാളെ പോലെ ഇരിക്കുന്ന 7 പേര് ലോകത്ത് ഉണ്ടാകും എന്നാണ് പറയുന്നത് …അതായത് താങ്കളെ പോലെ ഇരിക്കുന്ന 6 പേര് കൂടി ഉണ്ടാകും അവരുടെയെല്ലാം അപ്പന് വിളിക്കുമോ ?( btw താങ്കളുടെ ശരിക്കുള്ള പേര് പ്രതാപ്‌ പോത്തൻ എന്നാണോ?)

  ഒരു കാര്യം താങ്കൾ മനസ്സിലാക്കുക. എത്ര ശ്രമിച്ചാലും ഒരാൾക്ക് മറ്റൊരാളെ പോലെ ആകാൻ പറ്റില്ല. അത് തന്നല്ലേ നമ്മളൊക്കെ whatisthereina- name, religion , caste, creed എന്നൊക്കെ പറയുന്നത്?

  മാത്രമല്ല ഡിങ്ക വേദത്തിൽ പറയുന്നത് എല്ലാവര്ക്കും ഡിങ്കന്റെ പേര് മാത്രം മതി, അതിനു സമ്മതിക്കാത്തവരുടെ കയ്യും കാലും പേരും ശാസ്ത്രീയമായ രീതിയിൽ വെട്ടികളയണം എന്നാണ്. അതുകൊണ്ട് എല്ലാം ഒന്നാകട്ടെ, അഹം ഡിങ്കാസ്മി, ഡിങ്കന്റെ പേരുള്ളപ്പോൾ പിന്നെ മറ്റൊരു പേര് എന്തിനാണ്, അതിന്റെ കാര്യം എന്താണ്? അവന്റെ പേര് മാത്രമേ പേരായുള്ളൂ , മറ്റുള്ള പേരുകൾ എല്ലാം വെറും വാട്ടീസുകൾ മാത്രം.. ഡിങ്കന്റെ രാജ്യം വരട്ടെ. ഓം ഡിങ്കായ നമഹ.

  1. എടൊ ദയൂപ്ലികെട്ടെ?
   താങ്കള്‍ എന്ത് പേര് വേണമെങ്കില്‍ വെച്ചോളൂ, ആ പടം എന്തിനു USE ചെയ്യുന്നു? അത് ഞാന്‍ എടുത്ത പടം ആണ്, അല്ലാതെ ഇന്റര്‍നെറ്റില്‍ നിന്നും തോണ്ടിയത് അല്ല. അത് എന്റെ സ്വന്തം ആണ്. ആ പടം മാറ്റിയിട്ടു, താങ്കള്‍ എന്ത് പേര് വേണമെങ്കില്‍ ഉപയോഗിച്ചോളൂ. ആ പടം താങ്കള്‍ ഉപയോഗിക്കുന്നത് നാണം കേട്ട പരിപാടിയാണ്, ഞാന്‍ പറഞ്ഞ ആ ശീലത്തിന്റെ ദൂഷ്യം ആണ്!

  2. തല തിരിച്ചിട്ടാലും ആ ഫോട്ടോ ഞാന്‍ എടുത്തതാണ്, എന്റെ അനുവാദം ഇല്ലാതെ അത് ഉപയോഗിക്കുന്നത് മോഷണം ആണ്, മറ്റുള്ളവരുടെ സാധനം ഉപയോഗിക്കുന്നത് നാണം കേട്ട പരിപാടിയാണ്, സ്വന്തമായി സാധനം ഇല്ലതവന്മാര്‍ ആണ് അങ്ങിനെ ചെയ്യുക! കഷ്ടം!

 7. എടൊ ദയൂപ്ലികെട്ടെ?

  താങ്കള്‍ എന്ത് പേര് വേണമെങ്കില്‍ വെച്ചോളൂ, ആ പടം എന്തിനു USE ചെയ്യുന്നു? അത് ഞാന്‍ എടുത്ത പടം ആണ്, അല്ലാതെ ഇന്റര്‍നെറ്റില്‍ നിന്നും തോണ്ടിയത് അല്ല. അത് എന്റെ സ്വന്തം ആണ്. ആ പടം മാറ്റിയിട്ടു, താങ്കള്‍ എന്ത് പേര് വേണമെങ്കില്‍ ഉപയോഗിച്ചോളൂ. ആ പടം താങ്കള്‍ ഉപയോഗിക്കുന്നത് ഞാന്‍ പറഞ്ഞ ആ ശീലത്തിന്റെ ദൂഷ്യം ആണ്!

 8. ullathu Paranjal Uriyum Chirikkum.. Athreye PC Georgum cheyyunnulluu..(NB: Ithinte peril “Kangrass” kar arum vannu ente mel kuthira keraruth

 9. ഒരാളുടെ പ്രൊഫൈലിന്റെ ഫെയ്ക്ക് മറ്റൊരാള്‍ ഉണ്ടാക്കുന്നത് ശരിയല്ല
  കമെന്റ് തൊഴിലാളി യുണിയന്‍ ഇതിനെതിരെ നടപടി എടുക്കേണം ..

  ഞാന്‍ നിങ്ങള്‍ക്ക് ഐക്യദര്തിയം പ്രഖാപിച്ചു എന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയിട്ടുണ്ട് whatisthereinaname

 10. എന്നാല്‍ അത് വേണ്ട പേരും ഫോട്ടോയും തലതിരിച്ചു വെയ്ക്കാം എന്ന് തിരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *