എടിഎം: എഴുത്തും വായനയുമില്ലാതെ

സങ്കീര്‍ണമായ ഉപയോഗക്രമം പരിചയമില്ലാതെ സാധാരണക്കാര്‍ എടിഎം കൗണ്ടറിനുള്ളിലെ എസിയില്‍ നിന്നു വിയര്‍ക്കുന്ന കാഴ്ചകള്‍ ഇനി അധികനാളുണ്ടാവില്ല. സ്‌ക്രീനില്‍ തെളിയുന്ന ഓപ്ഷനുകളുടെ ആശയക്കുഴപ്പവും തൊഴിച്ചാല്‍പ്പോലും പ്രതികരിക്കാത്ത ടച്ച് സ്‌ക്രീനുകളും ഉപയോക്താക്കളെ പുറത്തെ ക്യൂവില്‍ നില്‍ക്കുന്നവരുടെ ശാപം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാക്കുന്ന കാലം കഴിയുകയാണ്. സാധാരണക്കാര്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടി എടിഎം നിര്‍മാതാക്കളായ എന്‍സിആര്‍ അവതരിപ്പിക്കുന്ന പില്ലര്‍ എടിഎം നിലവിലുള്ള എടിഎം മെഷീനുകള്‍ക്കിടയിലെ വിപ്ലവമാണ്. സാധാരണ എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കാനുള്ള നൂലാമാലകളും സങ്കീര്‍ണതകളും വലയ്ക്കുന്നവര്‍ക്കും എടിഎം പ്രവര്‍ത്തിപ്പിക്കാനാവാത്ത നിരക്ഷരരായവര്‍ക്കും വേണ്ടിയാണ് കമ്പനി പില്ലര്‍ എടിഎം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയ്ക്കു വേണ്ടി കമ്പനി നിര്‍മിച്ച പില്ലര്‍ എടിഎം ഇപ്പോള്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ്.

ലാളിത്യവും വലിപ്പക്കുറവുമാണ് ഉപയോക്താവിനെ സംബന്ധിച്ച് പില്ലര്‍ എടിഎമ്മിന്റെ സവിശേഷതകളെങ്കില്‍ സുരക്ഷയുടെ കാര്യത്തിലും അതേ പ്രാധാന്യം ഇതിനുണ്ട്. പരീക്ഷണഘട്ടം കഴിഞ്ഞാല്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ (ആദ്യഘട്ടത്തില്‍ മഹാരാഷ്ര്ടയില്‍) കമ്പനി പില്ലര്‍ എടിഎമ്മുകള്‍ സ്്ഥാപിക്കും. ഇന്ത്യയ്ക്കു പുറമേ സമാനമായ സാമൂഹികസാഹചര്യങ്ങളുള്ള മറ്റു രാജ്യങ്ങളിലും പില്ലര്‍ എടിഎം ബാങ്കിങ്ങില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും. ശക്തമായ അടിത്തറയില്‍ നിലത്തുറപ്പിക്കുന്ന പില്ലര്‍ എടിഎം പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ തൂണിന്റെ ആകൃതിയിലുള്ളതാണ്, ഉയരം അരയ്‌ക്കൊപ്പം മാത്രം. ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്ന എടിഎമ്മില്‍ പിന്‍ നമ്പരിനു പകരം ഉപയോക്താവിന്റെ വിരലടയാളമാണ് സുരക്ഷയ്ക്കായി ഉപയോഗിക്കുന്നത്. പിന്‍വലിക്കേണ്ട തുകയെ സംബന്ധിച്ചും ആശയക്കുഴപ്പങ്ങളുണ്ടാവില്ല. 100, 500, 1000, 2000, 5000 എന്നിങ്ങനെ പിന്‍വലിക്കേണ്ട തുകകള്‍ സൂചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള ബട്ടണില്‍ വിരലമര്‍ത്തിയാല്‍ പണം കയ്യിലെത്തും, തൊട്ടുപിന്നാലെ റെസീപ്റ്റും. എന്തെങ്കിലും വായിക്കുകയോ ടൈപ്പ് ചെയ്യുകയോ വേണ്ട എന്നതാണ് പ്രധാന ആകര്‍ഷണം.

കള്ളന്മാര്‍ക്ക് കുത്തിപ്പൊളിക്കാനാവാത്ത ഡിസൈന്‍ ആണ് പില്ലര്‍ എടിഎമ്മിന്റേത്. പ്രധാനമായി ഇന്ത്യയിലെയും ചൈനയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ബാങ്കിങ്ങില്‍ പിന്നാക്കമായ മേഖലകളെ ഉദ്ദേശിച്ചാണ് എന്‍സിആര്‍ പില്ലര്‍ എടിഎമ്മുകള്‍ വികസിപ്പിച്ചെടുത്തത്. എടിഎം നിര്‍മിക്കുന്നതിനായി കമ്പനി പ്രാഥമികപഠനങ്ങള്‍ നടത്തിയത് മുംബൈയിലെ ചേരികളും നഗരപ്രാന്തങ്ങളിലുമായിരുന്നു. ഇന്ത്യയിലെ തപാല്‍പ്പെട്ടികളുടെ മാതൃക സ്വീകരിച്ചാണ് എടിഎം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസൈനുമായി വീണ്ടും ജനങ്ങള്‍ക്കിടയിലെത്തി അവരുടെ അഭിപ്രായം സ്വീകരിച്ചാണ് എടിഎമ്മിന്റെ അവസാനരൂപം ഉണ്ടാക്കിയത്. നിലവില്‍ നിര്‍മിച്ചിരിക്കുന്ന അഞ്ച് മെഷീനുകളാണ് അമേരിക്കയില്‍ പരീക്ഷണഘട്ടത്തിലുള്ളത്. പരീക്ഷണം വിജയകരമായാല്‍ അടുത്ത വര്‍ഷത്തോടെ പില്ലര്‍ എടിഎമ്മുകള്‍ വ്യാപകമായി ജനങ്ങള്‍ക്കിടയിലെത്തും.

31 thoughts on “എടിഎം: എഴുത്തും വായനയുമില്ലാതെ”

 1. തമ്പിയളിയോ…രക്ഷപെട്ടല്ലോ…
  അളിയന്റെ കാര്‍ഡും അടിച്ചുമാറ്റി പെരുവിരലും കൂടി മുറീച്ചു മാറ്റിയാല്‍ സംഗതി കുശാല്‍..
  യേതൊ ഒരു CBI ഡയറിക്കുറിപ്പുലുണ്ടായിരുന്നു മൃതദേഹത്തിന്റെ വിരല്‍ അടിച്ചു മാറ്റുന്നത്..
  അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാവുമ്പോള്‍ ഓടിയെത്തുന്നവന്റെ കണ്ണ് കാര്‍ഡിലും വിരലിലുമാകുമോ ഭഗവാനേ..

  എന്റെമ്മേ എന്റ്റെ ക്രിമിനല്‍ ബുദ്ധിയെന്താ ഇങ്ങനെ ഉത്തേജിക്കപ്പെടുന്നേ…

 2. അല്ല അച്ചായാ, ഒരു സംശയം..വിരലില്ലാത്ത അല്ലെങ്കില്‍ കൈ ഇല്ലാത്ത മനുഷ്യര്‍ എ.ടി.എം. ഉപയോഗിക്കണ്ടെ? ഇതിനെതിരെ നാളെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ ലോക വികലാംഗ അസോസിയേഷന്‍ പ്രസിഡന്റ്‌ ആഹ്വാനം ചെയ്യുമോ..??

 3. ഹെല്‍മെറ്റ് പോലെ, ശക്തിയേറിയ കയ്യുറകളും അവതരിക്കുമായിരിക്കും 🙁

 4. റെറ്റിന സ്കാന്‍ ആയിരുന്നു നല്ലത് ഇതിപ്പൊ വിരലും മുറിച്ചോണ്ട് പോയാല്‍ തീര്‍ന്നില്ലെ പരിപാടി?

  1. എന്നിട്ടു വേണം തല വെട്ടിക്കൊണ്ടു പോകാന്‍ 🙂

  2. Retina Scanning takes more time compared to Finger Print Scanning.
   also it depends on eye-glass, contact lens, tears, dust etc.. hence the process is more complicated & expensive.

   There are bio-metric sensors which can differentiate live finger to a dead finger. 
   if such FP sensors are used, then the problem of cutting fingers, etc can be avoided..

 5. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഈ എ ടി എം മിഷിനില്‍ പിന്‍ അടിക്കുന്നതിനു പകരം കസ്റ്റമറുടെ വിരലടയാളം എടുത്ത് ട്രാന്സാക്ഷന്‍ നടത്തുന്ന സംവിധാനം കൊണ്ടു വന്നൂടേ എന്ന്, അങ്ങനെയെങ്കില്‍ കാര്‍ഡിന്‍റെ ദുരുപയോഗം ഒരു പരിധിവരെ തടയാന്‍ പറ്റില്ലേ?  

  1. MASHE CARDINTE DURUPAYOGAM THEERUM..BUT NAMMUDE KAY AAAMPILLER KOND POKUM…1000 ROOPAKKU VENDI SWANTHAM ACHANE KOLLUNNA NATILANO…VIRALDYALA ATM..KOPPU..

 6. ഇതാണ് കാര്യം. വിരല്‍ മുറിച്ചു കൊണ്ട് പോയാല്‍ ആര്‍കും കാശ്
  എടുക്കാമെങ്ങില്‍ ഇനി കൈ ഒരു ഹെല്‍മെറ്റ്‌ പോലെ ഒരു സാധനത്തില്‍ ഇട്ടു
  സൂക്ഷിച്ചു വക്കേണ്ടി വരും.

  1. ഇതും കൊണ്ട്  ചെന്നപ്പോള്‍ പറയുകയാ പത്ത്‌ പൈസപോലും തരൂലാന്ന്‍,  ….

 7. ഇവരുടെ ഒക്കെ ബയോ മെട്രിക്സ് ഡാറ്റാബേസ് രജിസ്ടര്‍ ചെയ്യാന്‍ കൊണ്ട്രാക്റ്റ്
  കിട്ടിയ കമ്പനിക്കു ആദ്യമേ എന്റെ അനുശോചനം രേഖപെടുത്തുന്നു ….( അത് വഴിയെ
  അവന്മാര്‍ക്ക് മനസ്സിലായി കൊളളും) ഒരു നൂര്‍ ആള്‍ക്കാരുടെ ബയോ മെട്രിക് ഡാറ്റാബേസ്
  വൃത്തി അയി രജിസ്ടര്‍ ചെയ്യാന്‍ കുടിച്ച വെള്ളത്തിന്റെ കണക്ക് ഭഗവാനു പോലും പിടി
  ഉണ്ടാവില്ല … അപ്പോഴാ കമ്പും കലപ്പയും തൂമ്പയും പിടിച്ചു തഴമ്പിച്ച കൈവിരലുകള്‍
  ഉള്ള ഗ്രാമീണര്‍ …

 8. ഇതിനിപ്പോള്‍ വിരല്‍ മുരിചോണ്ട് വരണ്ട ആവശ്യമൊന്നുമില്ല എന്താ ചെയ്യേണ്ടതെന്ന് കള്ളന്‍ കൊച്ചുണ്ണി പറഞ്ഞു തന്നിട്ടുണ്ട്

  1. ആദ്യം ഫിങ്ങേര്‍ പ്രിന്റ്‌ പതിക്കേണ്ട സ്ഥലം നന്നായി വൃത്തിയാക്കുക(ഒരു തുണി എടുത്തു നന്നായി തുടച്ചാല്‍ മതി

  2. എന്നിട്ട് അവിടെ കുറച്ചു ട്രചിംഗ് പൌഡര്‍ തൂവുക(മേക്‌ അപ്പ്‌ ചെയ്യാനുപയോഗിക്കുന്ന റോസ് പൌഡര്‍ ആയാലും മതിയാകും)

  3. ആരെങ്കിലും കാശേടുക്കാന്‍ വരുന്നതുവരെ കാത്തിരിക്കുക,ആള്‍ കാശുമായി പോയശേഷം മചിനിനടുത്തു ചെന്ന് നോക്കുക…ഫിങ്ങേര്‍ പ്രിന്റ്‌ പാഡില്‍ അയാളുടെ വിരലടയാളം പതിഞ്ഞിരിക്കും അത് ഒരു സെല്ലോഫിന്‍ പേപ്പര്‍ വച്ച് അമര്‍ത്തുക..വീണ്ടും അയാളുടെ  അകന്റില്‍ നിങ്ങള്ക്ക് കയറുവാന്‍ സാധിക്കും…ആവശ്യമായ രൂപ പിന്‍വലിച്ച ശേഷം അടുത്ത ഇറക്കായി കാത്തിരിക്കുക

  PS: അതെ ഇത്രയുമൊക്കെ കഷ്ടപ്പെട്ട് കാഷടിച്ചു മാറ്റാന്‍ നോക്കുമ്പോള്‍ നോ ബാലന്‍സ് കാണിച്ചാല്‍ എന്നെ തെറി വിളിചെക്കരുത്

  എന്ന് വിശ്വസ്തതയോടെ,

  കള്ളന്‍ കൊച്ചുണ്ണി

  1. ഇതൊക്കെ ഇങ്ങനെ പബ്ലിക്കായിട്ട് പറയാമോ. നമ്മുടെ ആവശ്യത്തിനുള്ള കാശ് അടിച്ചുമാറ്റിയതിനു  ശേഷം പറഞ്ഞാല്‍ മതിയാരുന്നല്ലോ 

  2. ഇതൊക്കെ ഇങ്ങനെ പബ്ലിക്കായിട്ട് പറയാമോ. നമ്മുടെ ആവശ്യത്തിനുള്ള കാശ് അടിച്ചുമാറ്റിയതിനു  ശേഷം പറഞ്ഞാല്‍ മതിയാരുന്നല്ലോ 

 9. വിരലടയാളം ദുര്‍ബലമായ ഒരു security  ആണ്…ഇന്ത്യ ക്ക് ഇത് മതി എന്നാരിക്കും!!! രേടിന സ്കാന്നിംഗ് ആയിരുന്നു വേണ്ടത്!!

 10. ഇന്ത്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയ്ക്കു വേണ്ടി കമ്പനി നിര്‍മിച്ച പില്ലര്‍ എടിഎം ഇപ്പോള്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ്. ഈ ലൈന്‍ വായിച്ചു ചിരിയടക്കാന്‍ കഴിയുന്നില്ല , ഈ കോപ്പന്മാര്‍ ഇത് അമേരിക്കയിലാണോ കൊണ്ട് പോയി ടെസ്റ്റ്‌ ചെയുനത് 😀 

 11. ഇന്ത്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയ്ക്കു വേണ്ടി കമ്പനി നിര്‍മിച്ച പില്ലര്‍ എടിഎം ഇപ്പോള്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ്

 12. ഇന്ത്യയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഇന്ത്യയ്ക്കു വേണ്ടി കമ്പനി നിര്‍മിച്ച പില്ലര്‍ എടിഎം ഇപ്പോള്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ്

  avarokke nammude melaanallo pareekshiqnnathu.. avarkkum oru pani irikkatte..

  1. അല്ല പരീക്ഷിക്കാന്‍ എഴുത്തും വായനയും അറിയാത്തവര്‍ വേണ്ടേ? അതുകൊണ്ടായിരിക്കും അങ്ങോട്ട്‌ പോയത്…ഹി ഹി

 13. കൈ വിരല്‍ ഇല്ലാത്തവര്‍ക്ക് പിന്‍ അടിച്ചു കാഷെടുക്കാന്‍ ഇതില്‍ ഓപ്ഷന്‍ ഉണ്ടോ ആവോ.. എന്തായാലും തള്ള വിരലിന്‍റെ ഡ്യൂപ്ലിക്കേറ്റ്‌ നാലന്ജ്ജെണ്ണം എടുത്തു വെച്ചേക്കാം.. 

Leave a Reply

Your email address will not be published. Required fields are marked *