എം.വി.നികേഷ് കുമാറിനോട് പത്തു ചോദ്യങ്ങള്‍

ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ്‌സൈറ്റില്‍ ശ്രീ. എം.വി.നികേഷ് കുമാര്‍ എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. വാര്‍ത്ത അവതരിപ്പിക്കുന്ന അതേ ശൈലിയില്‍ അബദ്ധങ്ങളും വിവരക്കേടുകളും വളരെ ആധികാരികമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെ ഞാനഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും രാഷ്ട്രീയപ്രവര്‍ത്തകരെയും തല്‍സമയ വാര്‍ത്താപരിപാടികളിലൂടെ പരസ്യവിചാരണ നടത്താറുള്ള നികേഷ് ഒരു സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഉടുക്കുകൊട്ടി പേടിപ്പിക്കലായി ചിത്രീകരിക്കുന്നത് ഖേദകരമാണ്.

ഒരിക്കലും പിരിഞ്ഞ് കിട്ടില്ല എന്നുറപ്പുള്ള തുകയ്ക്ക് സര്‍വീസ് ടാക്‌സ് ഈടാക്കരുതെന്നും അതിന്‍മേല്‍ സര്‍ക്കാര്‍ പലിശ ഈടാക്കിയത് തന്റെ ചാനലിനോടുള്ള ക്രൂരതയാണെന്നും നികേഷ് പറയുന്നു. പരസ്യത്തിന്റെ കാശ് പിരിച്ചെടുക്കാന്‍ കഴിയാത്തത് ചാനലിന്റെ പരാജയമാണ്. അതിന്റെ ഭാരം ഏറ്റെടുക്കേണ്ടത് സര്‍ക്കാരും ജനങ്ങളുമല്ല. മിസ്മാനേജ്‌ന്റെിനെ ബുദ്ധിജീവിനാട്യങ്ങള്‍ കൊണ്ടു മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് പഴയ നമ്പരാണ്. നികുതി അടയ്ക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള ലേഖനത്തില്‍ നിന്നും എനിക്കു തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്. സ്വന്തമായി ചാനലൊന്നും ഇല്ലാത്തതുകൊണ്ടാണ് അതൊക്കെ ബ്ലോഗിലൂടെ ചോദിക്കുന്നത്.

1. പരസ്യക്കാര്‍ തരാനുള്ള ആറു കോടി രൂപ പിരിഞ്ഞു കിട്ടാതെ ഒന്നരക്കോടി രൂപ നികുതി അടയ്ക്കാന്‍ നിവൃത്തിയില്ല എന്നു കോടതിയില്‍ വാദിച്ച താങ്കള്‍, മാര്‍ച്ച് 23ന് സ്റ്റുഡിയോയിലെത്തിയ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് എല്ലാ ഡിസ്പ്യൂട്ടും മാറ്റിവച്ച് മുഴുവന്‍ പണവും അടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്നു ചോദിച്ചതായി പറയുന്നു. ആറുകോടി കിട്ടിയാലേ നികുതി അടയ്ക്കാന്‍ കഴിയൂ എന്ന വാദം അവിടെ പൊളിയുകയല്ലേ മിസ്റ്റര്‍ നികേഷ് ? കയ്യില്‍ പണമില്ലെങ്കില്‍ എങ്ങനെ അപ്പോള്‍ മുഴുവന്‍ തുകയും അടയ്ക്കുമായിരുന്നു ?

2. സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നു പറയുന്നു. കമ്മിഷണര്‍ ശ്രീ.നികേഷിനെ കാണണം എന്നാവശ്യപ്പെട്ടതുപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരായിരുന്നില്ല ആ ഉദ്യോഗസ്ഥര്‍ എന്നാണ് മനസ്സിലാവുന്നത്. താങ്കള്‍ക്ക് സമന്‍സുമായി വന്നവരോട് എന്നെ കമ്മിഷണറുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന താങ്കളുടെ ആവശ്യം അവര്‍ അനുസരിച്ചില്ല എന്നത് അവര്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരാണ് എന്നതിനു തെളിവല്ലേ മിസ്റ്റര്‍ നികേഷ് ? അവരെ അഭിനന്ദിക്കുകയായിരുന്നില്ലേ ചെയ്യേണ്ടത് ?

3. താങ്കള്‍ ആവശ്യപ്പെട്ടതു പ്രകാരം കമ്മിഷണറുടെ ഓഫിസിലെത്തിച്ചില്ല എന്നു മനസ്സിലായപ്പോള്‍ മുന്‍ കമ്മിഷണറായ ഡോ.രാഘവനോട് സഹായമഭ്യര്‍ഥിച്ചു എന്നു താങ്കള്‍ പറയുന്നു. താന്‍ നിസ്സഹായനാണെന്നു പറഞ്ഞ രാഘവന്‍ നിയമപ്രകാരമുള്ള അവകാശങ്ങള്‍ നികേഷിനു ലഭിക്കും എന്നും പറഞ്ഞു. നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സഹായമഭ്യര്‍ഥിക്കുന്നത് ശരിയാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ? ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് നിയമനടപടികളില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു വാര്‍ത്ത കൊടുക്കുന്ന താങ്കള്‍ അതിനു തന്നെയല്ലേ അപ്പോള്‍ ശ്രമിച്ചത് ?

4. ഡോ.രഘവന്‍ കൈവിട്ടതോടെ ‘തുടര്‍ന്നു ഞാന്‍ വിളിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളെയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെയുമാണ്. അതിനെക്കാള്‍ ഭേദം ജയിലാണല്ലോ…’- എന്നെഴുതിയിരിക്കുന്നത് വായിച്ചു. എന്താണ് താങ്കള്‍ അതുകൊണ്ടുദ്ദേശിച്ചത് എന്നു വ്യക്തമായില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളും സംസ്ഥാനം ഭരിക്കുന്ന നേതാക്കളും താങ്കള്‍ക്കു സഹായം ചെയ്യാന്‍ മാത്രം യോഗ്യതയുള്ളവരല്ല എന്നാണോ ? അതോ അവരും താങ്കളുടെ കാര്യത്തില്‍ നിഷ്പക്ഷത പുലര്‍ത്തുമോ എന്ന ഭീതിയായിരുന്നോ ? എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചാനല്‍ മുതലാളിയെക്കാള്‍ ആയിരം മടങ്ങു മുകളിലാണ് എന്നതു മനസിലാക്കുമല്ലോ ?

5. താങ്കളെ അറസ്റ്റ് ചെയ്ത വാര്‍ത്ത നവമാധ്യമങ്ങളില്‍ വന്നു തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു താങ്കളുടെ സുഹൃത്തുക്കള്‍ താങ്കളുടെ അക്കൗണ്ടിലേക്ക് സ്വമേധയാ പണം അയച്ചുകൊണ്ടിരുന്നു എന്നതാണ് ലേഖനത്തില്‍ എന്നെ കരയിച്ചുകളഞ്ഞ ഭാഗം. ശ്രീ.നികേഷ് കുമാറിനെ അറിയുന്നവര്‍ കടം വാങ്ങിയും സ്വര്‍ണം പണയം വച്ചുമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കോടി 20 ലക്ഷം രൂപ താങ്കളുടെ അക്കൗണ്ടിലെത്തിച്ചു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. സ്വര്‍ണം ഊരിക്കൊണ്ടുപോയി പണയം വച്ച് കാശാക്കിയെടുക്കാനൊക്കെ കുറച്ചു സമയം വേണ്ടെ ? അതിനും പുറമേ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കിലും കുറച്ചു സമയം ആവശ്യമാണ്. അതിനും പുറമേ, എങ്ങനെ ഇത്രയധികം ആളുകളുടെ പക്കല്‍ താങ്കളുടെ അക്കൗണ്ട് നമ്പര്‍ എത്തിപ്പെട്ടു ? മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ ?

6. തുടര്‍ന്നങ്ങോട്ട് ലേഖനത്തിലുടനീളം താങ്കള്‍ താങ്കളുടെ തന്നെ മാഹാത്മ്യം വര്‍ണിക്കുകയാണ്. വായിച്ചപ്പോള്‍ പാവം തോന്നി. താങ്കള്‍ സ്വന്തമായി ചാനല്‍ തുടങ്ങിയത് ഈ നാട്ടില്‍ ഒരു സ്വതന്ത്രമാധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ടായിരുന്നു എന്നതും എന്നെ ഞെട്ടിച്ചു. ഏഷ്യാനെറ്റില്‍ നിന്നും പുറത്തുചാടി ഇന്ത്യാവിഷന്‍ ഉണ്ടാക്കിയപ്പോഴും അങ്ങ് അതു തന്നെയല്ലേ ചെയ്തത് ? ഇന്ത്യാവിഷന്‍ മുങ്ങിത്തുടങ്ങിയ സമയത്തല്ലേ അങ്ങ് റിപ്പോര്‍ട്ടര്‍ ഉണ്ടാക്കിയത് ? അപ്പോള്‍ ഇന്ത്യാവിഷന്‍ കുത്തക ചാനലായി മാറിക്കഴിഞ്ഞിരുന്നോ ? എങ്കില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇന്ത്യാവിഷന്‍ പ്രവര്‍ത്തിക്കാത്തത് ?

7. താങ്കള്‍ താങ്കളെ തന്നെ വാഴ്ത്തുന്ന ഭാഗത്ത് താങ്കള്‍ ‘തുടക്കമിട്ടത് വാഴപ്പിണ്ടി എടുത്തു കളഞ്ഞ് പകരം നട്ടെല്ലു വച്ച മാധ്യമപ്രവര്‍ത്തനം’ ആണെന്നു വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം അറിയാത്ത ഏതോ ന്യൂജന്‍ ട്രെയിനിയെപ്പോലെ താങ്കള്‍ എന്തോ പുലമ്പുന്നു എന്നാണ് തോന്നിയത്. താങ്കളെപ്പോലെ ഒച്ചയും ബഹളും അലമ്പും ഉണ്ടാക്കിയിട്ടില്ലെങ്കിലും താങ്കളെക്കാള്‍ ആത്മാര്‍ഥമായി, താങ്കളെക്കാള്‍ നീതിക്കു വേണ്ടിയുള്ള ദാഹത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തിയ ആയിരക്കണക്കിനാളുകള്‍ ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന നാടാണ് കേരളം. അവിടെ താങ്കള്‍ക്കൊപ്പമല്ലാത്ത എല്ലാവരുടെയും നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്ന വിശ്വാസം ചപലമാണ്. നാര്‍സിസത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചുറ്റുപാടും നോക്കിയാല്‍ താങ്കള്‍ക്ക് അവരെ കാണാന്‍ സാധിക്കും.

8. താങ്കളെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് താങ്കള്‍ നീതി കിട്ടിയില്ല, കരുണ കാട്ടിയില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇതിനെക്കാള്‍ ചെറിയ കുറ്റങ്ങള്‍ക്ക് ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അത് ബ്രേക്കിങ് ന്യൂസ് ആക്കുന്നയാളല്ലേ താങ്കള്‍ ? ചെറിയ ആരോപണങ്ങളുടെ പേരില്‍ ആളുകളെ സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി നാലാംകിട ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിക്കുമ്പോള്‍ നീതി, കരുണ തുടങ്ങിയ വാക്കുകള്‍ താങ്കളുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നോ ?

9. മൊത്തത്തില്‍ താങ്കളുടെ ലേഖനത്തില്‍ നിന്നും താങ്കളും താങ്കളുടെ ചാനലും എന്തോ വിശുദ്ധ കര്‍മമാണ് ചെയ്യുന്നതെന്നും അതിനാല്‍ മറ്റു ചാനലുകളെ കാണുന്നതുപോലെ കാണാന്‍ പാടില്ലെന്നും ഒരു സൂചനയുള്ളതുപോലെ തോന്നി. തീര്‍ച്ചയായും അങ്ങനെയായിരിക്കാം. എന്നാല്‍, റിമോട്ടെടുത്ത് ചാനലുകള്‍ മാറ്റുന്ന സാധാരണക്കാരെ സംബന്ധിച്ച് അത്തരം മാറ്റങ്ങള്‍ ഫീല്‍ ചെയ്യുകയില്ല. സമത്വവും സ്വാതന്ത്ര്യവും പുലര്‍ന്നുകാണാനാഗ്രഹിച്ച ധീരന്‍മാരായ മാധ്യമപ്രവര്‍ത്തകരുടെ പാത പിന്‍തുടരുന്ന താങ്കള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ ?

10. താങ്കള്‍ക്കു നട്ടെല്ലുണ്ടെന്നു കരുതി ബാക്കി എല്ലാവരും അത് മാറ്റി വാഴപ്പിണ്ടി വയ്ക്കണം എന്നില്ലല്ലോ അല്ലേ  ?  ഉണ്ടോ ? ഇല്ലേ ? ഉവ്വോ ?

62 thoughts on “എം.വി.നികേഷ് കുമാറിനോട് പത്തു ചോദ്യങ്ങള്‍”

 1. അടിപൊളി. ഇതിൽ കൂടുതൽ ഒന്നും ചോദിക്കാനില്ല . മലയാളത്തിലെ ചാനൽ വീരന്മാർക്കെല്ലാം തങ്ങൾ കോമഡി സ്റ്റാറിലെ ജഗദീഷിനെ പോലെ എന്തോ ഒരു വലിയ സംഭവം ആണെന്ന തെറ്റിദ്ധാരണയുണ്ട്. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും. അതാണ്‌ ഇവിടെ സംഭവിച്ചത്

  1. വമ്പൻ കോർപ്പറേറ്റുകളൂടെ നികുതിയിൽ ലക്ഷക്കണക്കിന്‌ കോടികൾ എഴുതി തള്ളുന്നവരുടെ ഈ ശുഷ്കാന്തി അപാരം തന്നെ. കിട്ടാത്ത പണത്തിന് ഏത് വകുപ്പ് പ്രകാരമാണ് നികുതി കൊടുക്കേണ്ടത്?

   1. ഏതു കിട്ടാത്ത പണം? നികെഷിനു അവന്റെ തൊഴിലാളികള്ക് അടുത്താ ഒരു 6 മാസത്തെ ശമ്പളം കൊടുക്കതിരിക്കാനുള്ള നമ്പര് ആണിതൊക്കെ…അപ്പോഴേക്കും മോന്റെ വിപ്ലവ വീര്യം തിളച്ചോ?

   2. asaadhu,
    ചിലരിങ്ങനെയാണു. സത്യം മനസ്സിലാക്കിയാലും പൊട്ടൻ കളിക്കും. കിട്ടാത്ത പണത്തിന് നികുതി ഈടാക്കിയതിനല്ലെ നികേഷ് കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്? അതേ പറ്റി എന്ത് പറയുന്നു? പിന്നെ ശമ്പളം കൊടുത്തില്ലെങ്കിൽ അതിലെ ജോലിക്കാര് നോക്കിക്കോളും. ഇതുവരെ ശമ്പളം കിട്ടിയില്ല എന്ന് നിങ്ങളോട് അവരാരെങ്കിലും പരാതി പറഞ്ഞ് വന്നിരുന്നോ? അതൊന്നുമല്ല. കൊട്ടി കേസ് പരിഗണിക്കുന്ന ദിവസം കോടതി സമയം തുടങ്ങുന്നതിനു മുന്നേ വന്ന അറസ്റ്റ് ചെയ്യുന്നത് എന്തിനു വേണ്ടി? കോർപ്പാറേറ്റുകളുടെ മൂട് താങ്ങികൾ ഭരിക്കുമ്പോൾ ഇപ്പോൾ ചാനലുകൾ ഭൂരിപക്ഷവും കൈയ്യടക്കിയ കോര്പ്പറേറ്റ് ചാനലുകൾ അല്ലാതെ നടത്തുന്ന മറ്റ് ചാനലുകളെ പൂട്ടിക്കുക എന്ന അജണ്ട ആർക്കാണ് മനസ്സിലാകാത്തത്? വിദേശ രാജ്യങ്ങളിൽ ടെസ്കോ, വാൾമാർട്ട് തുടങ്ങിയ വമ്പന്മാർ കയറിയപ്പോൾ സാധാരണക്കാരുടെ ചെറുകിട കച്ചവടം അപ്പാടെ പൂട്ടീക്കെട്ടിയ പോലെ അല്ലേ ഇവിടെയും നടക്കാൻ പോകുന്നത്?

 2. പരസ്യത്തിന്റെ കാശ് പിരിച്ചെടുക്കാന്‍ കഴിയാത്തത് ചാനലിന്റെ പരാജയമാണ്.

  – സത്യത്തിൽ നികുതി നല്കുന്നത് വരുമാനത്തിന്മേലല്ലേ? ഇല്ലാത്ത വരുമാനത്തിനു നികുതി നല്കേണ്ടതുണ്ടോ?

  1. അത് ആദായ നികുതി, ഇത് സേവന നികുതി. പണം കിട്ടിയോ എന്നുള്ളത് സർക്കാർ അറിയേണ്ട കാര്യമില്ല. സേവനം നൽകിയാൽ അതായത് പരസ്യം നൽകിയാൽ രാജ്യത്തെ നിയമം അനുസരിച്ച് നികുതി അടക്കാൻ ബാധ്യത ഉണ്ട് അത് നികേഷ് ആയാലും സേവന നികുതി ബാധ്യത ഉള്ള വേറെ ആരായാലും.

 3. ചില ആളുകൾ പരസ്യമിടാൻ സമ്മതിക്കുകയും, പകരം ചെക്ക് കൊടുക്കുകയും, പിന്നീട് പണം കൊടുക്കാതിരിക്കുകയും ചെയ്യും. അത് വാങ്ങിയെടുക്കാൻ വല്യ പാടാ. ഇന്നാള് പരസ്യം കിട്ടാത്തതിനു ബ്ലോഗെഴുത്തു നിർത്തിയ ഒരാൾ വീണ്ടും പണി തുടങ്ങിയിട്ടുണ്ട്

 4. ചില ആളുകൾ പരസ്യമിടാൻ സമ്മതിക്കുകയും, പകരം ചെക്ക് കൊടുക്കുകയും, പിന്നീട് പണം കൊടുക്കാതിരിക്കുകയും ചെയ്യും. അത് വാങ്ങിയെടുക്കാൻ വല്യ പാടാ. ഇന്നാള് പരസ്യം കിട്ടാത്തതിനു ബ്ലോഗെഴുത്തു നിർത്തിയ ഒരാൾ വീണ്ടും പണി തുടങ്ങിയിട്ടുണ്ട്

 5. ചോദ്യം ചോദിച്ച് പേടിപ്പിക്കല്ലേ എന്നും പറഞ്ഞ് നാളെ പ്രത്യേക സ്റ്റോറിയുമായി വരുമായിരിക്കും…

  കിടിലൻ പോസ്റ്റ്… 🙂

 6. കിട്ടാത്ത തുകയ്ക്ക് നികുതി അടക്കണോ എന്ന ചോദ്യം തന്നെ മണ്ടത്തരം ആണ് . ചാനലിലെ സാമ്പത്തിക – കണക്ക് കാര്യങ്ങള്‍ നോക്കുന്ന വലിയ പുള്ളികളെ ഒന്നും നോക്കണ്ട ഒരു സാധാരണ ബി കോം കാരനു പോലും അറിയാം നമ്മുടെ ചെറിയ ഒരു ബിസിനസ്‌ സ്ഥാപനം പോലും കണക്കുകള്‍ എഴുതുന്നതും , അക്രൂവല്‍ ബേസിസില്‍ ആണ് . അങ്ങിനെ നോക്കുമ്പോള്‍ ബില്‍ ചെയ്ത തുകയിന്മേല്‍ വരുന്ന നികുതി ചാനല്‍ അടച്ചേ തീരൂ . അങ്ങിനെ അല്ല എങ്കില്‍ നമ്മുടെ മിക്ക സ്ഥപങ്ങളും ആദായ നികുതി പോലും അടക്കേണ്ടി വരില്ല . കാരണം വര്‍ഷാവസാന ലാഭ നഷ്ട കണക്കിലെ വരുമാനം ( അത് സെയില്‍ ആയാലും സേവനം ആയാലും ) ബില്‍ ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ആണ് ലാഭം നിശ്ചയിക്കുന്നത്. അല്ലെങ്കില്‍ ബാലന്‍സ് ഷീറ്റിലെ ആസ്തിയീല്‍ ഒന്നായ ” Debtors” നെ ആ വരുമാനത്തില്‍ നിന്ന് കുറക്കേണ്ടി വരുമല്ലോ ?? ഇത്തരത്തില്‍ കുറെ ” ഉടുക്ക് ” കൊട്ടല്‍ വഴി നികേഷ് എന്താണ് ഉദ്ദേശിച്ചത് ?? പിന്നെ ബില്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ 3-6 മാസം വരെ ക്രെഡിറ്റ്‌ പീരീഡ്‌ കൊടുക്കുന്നത് നിങ്ങളുടെ ബിസിനസ്‌ നിലനിര്‍ത്താന്‍ വേണ്ടി ആണ് അല്ലാതെ മറ്റൊന്നിനുമല്ല . ” Debtors” തുക വരുമാനത്തില്‍ നിന്ന് കുറച്ചു അതിന്മേല്‍ നികുതി കണക്കുകൂട്ടണം എന്ന് പറയുന്നതിനു മുന്പ് താങ്കളുടെ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന ആളുകളോട് ഒന്ന് ചോദിക്കാമായിരുന്നു . ഇതൊക്കെ എങ്ങിനെ ആന്നെനു .

  1. ആർക്കും വിവരമില്ല എന്ന അടിസ്ഥാനത്തിലാണ് നികേഷിന്റെ വിശദീകരണം

 7. താങ്കളുടെ അക്കൗണ്ട്‌ നമ്പര്‍ പോലെയല്ലല്ലോ ചേട്ടാ, അങ്ങേര്‍ ഒരു ചാനല്‍ ഉടമയല്ലേ, അക്കൗണ്ട്‌ നമ്പര്‍ പലരുടെയും കയ്യില്‍ കാണും, അതില്‍ തന്നെ പണയം വെച്ചും വെക്കാതെയും പണം കൊടുക്കാന്‍ കഴിവുള്ളവരുമുണ്ടാകും, സംഭവിക്കാന്‍ സാധിക്കാത്ത കാര്യമാണോ അത്?

 8. ഇച്ചായൻ പണ്ടിറ്റിന് പഠിക്ക്യാണോ? 🙂

  “താങ്കള്‍ക്കു നട്ടെല്ലുണ്ടെന്നു കരുതി ബാക്കി എല്ലാവരും അത് മാറ്റി വാഴപ്പിണ്ടി വയ്ക്കണം എന്നില്ല”

 9. ചാനൽ കാണുന്നവർ അത് വിലയിരുത്തുന്നില്ല എന്ന് കരുതണ്ട മാഷെ . ബാർ കോഴ വിഷയം വന്നപ്പോൾ മാതൃഭൂമി അടക്കം വാർത്ത‍ മുക്കിയതും റിപ്പോർട്ടർ ഫോളോ അപ്പ്‌ ചെയ്തതും ഞങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്

 10. “വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ ” എന്നാണ് കോട്ടയം ഭാഗത്ത്‌ പഴമൊഴി .

 11. ഒരു പക്ഷെ ഇത് നികെഷിനു ഒരു പണി കൊടുത്തതായിരിക്കാം. പക്ഷെ കടം കൊടുത്ത പൈസ തിരിച്ചു കിട്ടിയാലേ നികുതി അടക്കൂ എന്നൊക്കെ പറഞ്ഞാൽ..

  ബെര്ളിചായോ ഇനി പേടിക്കണ്ട 66A വകുപ്പൊക്കെ പോയല്ലോ. ഇനി ഒന്ന് ഉഷാർ ആയിക്കെ.

 12. പത്രപ്രവര്‍ത്തനം ,ധാര്‍ഷ്ട്യത്തിന്റെ ,മറ്റൊരു മുഖം ആണന്നു തെളിയിച്ച മാന്യ ദേഹം ആണ് നികേഷ് ,,,ആ പൊയ്മുഖം പൊളിഞ്ഞു വീണപ്പോള്‍ ഉണ്ടായ മോഹാലസ്യത്തില്‍ നിന്നും പറയുന്ന പിച്ചും പെയ്ക്കുമപ്പു റാം ,വേറൊരു വിലയും ആ വാറോല അര്‍ഹിക്കുന്നില്ല

 13. ഒരുപാടു പാവങ്ങളെ പകലന്തിയോളം ജോലിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ അത്താഴ പട്ടിണ്ണി ആക്കിയിട്ടുണ്ട് അവരുടെ യൊക്കെ ശാപം ഉണ്ട് അനുഭവിച്ചു തീര്കാതെ എവിടെ പോവാന്‍

 14. Alla Chettayi Nighesh nodu Kanicha Aarjavam Anghu Delhi yil Ulla 35 Il param varunna corperettugalodu kanichilla ** Endha avar Modiyude alugalano

 15. ചുമ്മാതെ ഒരു കടലാസ് എടുത്തു നികേഷ് എന്നെഴുതി ക്യാഷ് കൂടി വച്ച് കഴിഞ്ഞാല്‍ ശരം വേഗത്തില്‍ ക്യാഷ് അങ്ങ് ചെല്ലുന്ന വിദ്യയാവാം…. എന്നാലും രായപ്പാ….

 16. നാട്‌ മുഴുവൻ കള്ളപ്പണം ഒഴുകുന്ന സമയത്ത്‌ കിട്ടാക്കടം എന്ന തുക കണക്കിൽ പെടാതെ മേൽപറഞ്ഞ വാദഗതിക്കായി മാറ്റിക്കാണും എന്ന് ഇൻ കം റ്റാക്സുകാർക്കും അനുമാനിക്കാമല്ലോ…. പെട്ടെന്ന് അടച്ചു തീർക്കാം എന്നു താങ്കൾ പറഞ്ഞതും അതിനു പിൻബലമേകിയിട്ടുണ്ടാവാം.

 17. എന്തായാലും ഈ ചോദ്യങ്ങളൊക്കെ തകര്‍ത്തു ,, ഇനി നട്ടെല്ല് നിവർത്തി നടക്കില്ല നികേഷ്.

 18. ഇത്രേം കണ്ടുപിടിച്ച സമയത്ത് അങ്ങൊരു ചോതിച്ച questions എല്ലാം simple ആയി ignore ചെയ്തല്ലേ അലവലാതി.

 19. മിക്കവാറും മാർച്ച് മാസത്തിൽ സെൻട്രൽ എക്‌സൈസിന്റെ ഒരു കലാപരിപാടി ആണിത്. നികുതി കുടിശ്ശിഖ ഉള്ള പ്രമുഖരായ ആരെയെങ്കിലും പിടിക്കുക, ജയിലിലാക്കുക ആ ബഹളത്തിൽ കുറേ ആളുകൾ പേടിച്ച് നികുതി അടയ്ക്കും, റിപ്പോർട്ടർ ചാനലിലും അധികം നികുതി കുടിശ്ശിഖ ഉള്ളവർ കാണും. ശ്രീ നികേഷ് കുമാർ ചെയ്യേണ്ടിയിരുന്നത് ഈ ലേഖനത്തിനു പകരം അത്തരം കണക്കുകൾ നിരത്തി തനിക്കെതിരായുള്ളത് മനഃപൂർവ്വമായ നടപടിയാണെന്ന് സ്ഥാപിക്കുകയായിരുന്നു. അതിനു പകരം അവിശ്വസനീയമായ കുറെ കാര്യങ്ങൾ വിശദീകരിച്ച് സ്വയം അപഹാസ്യനായി. നികേഷ് കുമാറിൽ നിന്നും കൂടുതൽ പക്വമായ പ്രതികരണമാൺ് പ്രതീക്ഷിച്ചത്.

 20. ഒപ്പം ഒരു ഓഫ് കൂടെ കുറെ നാളുകൾക്ക് ശേഷമാണ് ബെർളിത്തരങ്ങളിൽ എത്തുന്നത്. പുതിയ ബ്ലോഗിന്റെ ഡിസൈൻ ഇഷ്ടപ്പെട്ടു. വളരെ സിമ്പിൾ. കമന്റ് ഓപ്ഷനും നന്നായിട്ടുണ്ട്. ആശംസകൾ

 21. ഈ ആളുകള്‍ ഒക്കെ പൈസ തരാന്‍ തയാര്‍ ആയിരുന്നു എങ്കില്‍ ആദ്യമേ അത് വാങ്ങി അങ്ങ് കൊടുത്താല്‍ പോരായിരുന്നോ?
  പിന്നെ പരസ്യം നിങ്ങള്‍ കാണിച്ചല്ലോ, അത് നാട്ടുകാര്‍ കണ്ടപ്പോ പരസ്യം കൊണ്ടുള്ള ഉദ്യേശം പൂര്‍ത്തി ആയി. ആ നിലയ്ക്ക് അതിനു നികുതി കൊടുക്കേണ്ടേ? കാശു തരാത്ത ആളുകളുടെ പരസ്യം കൊടുക്കാന്‍ പറ്റില്ല എന്ന് അവരുടെ മുഖത്ത് നോക്കി പറഞ്ഞുകൂടെ? നിങ്ങള്‍ക്ക് എന്തോ ഒരു തര൦ നട്ടെല് ഒക്കെ ഉള്ളതല്ലേ, പിന്നെന്ത പറയാന്‍ മടി?

 22. Hey Mr.Berly,
  Normally your posts were impressive. I am a core fan to all them as well…
  But, today as I read this, feeling “Pucham”…..

  It seems that you struggled to meet the target of “Filling 10 Questions” in this blog:-(

  Please be reminded that, you don’t have to criticize each and everything in this world. Nikesh Kumar has already proved his own efficiency / abilities to the Kerala viewers through out these years. I can’t make out why do you want to target him rather spending your intellectual thoughts against the rest of surplus “threads” around the administration / political environments???

  1. Which question makes you unhappy? It would be easy for others if you can provide a list of persons who can be criticized in “this world”. His efficiency to present news is not an excuse for not paying tax. Dont be such a fool.

 23. It’s a time to make a self analysis for Nikesh and Team. They were celebrating issues as breaking news with out finding the social relevance. Oftenly acted like a ghost of Arnab Goswmi . Nikesh, create a style of yourself than imitating others. Be gentle and polite in interrogations but should be penetrating . Learn from the presentation of Venu, Ayappadas , Smrithi , and Vinu

 24. ഇത്രേം ചോദ്യങ്ങള്‍ ചോദിച്ചല്ലോ ഒരു ചോദ്യം അങ്ങോട്ടാകട്ടെ …അല്ല മാഷെ നമ്മുടെ മമ്മൂട്ടി മോഹന്‍ലാല്‍ ദിലീപ് ഇവരെ നികുതി അടക്കാത്തതിനു അറസ്റ്റ് ചെയ്തിരുന്നോ ………………..?……ഇല്ല അപ്പോള്‍പിന്നെ നികേഷ്കുമാറിനെ ….?നികുതി അടച്ചില്ലെങ്കില്‍ നോട്ടീസ് നല്‍കി വിശദീകരണം അറിഞ്ഞു അടക്കാനുള്ള സമയംനല്കല്ലേ വേണ്ടത് നേരത്തെ പറഞ്ഞവര്‍ക്ക് നല്‍കിയസൗകര്യം നികെഷിനു എന്തുകൊണ്ട് നല്‍കിയില്ല എന്ന് ചിന്തിക്കുമ്പോള്‍ എല്ലാം മനസ്സിലായിക്കോളും……..ഒരു പൌരനു സര്‍ക്കാര്‍ നല്‍കേണ്ട അവകാശങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാതെ നിഷേധിക്കപ്പെടുന്ന സ്വാഭാവികനീതിയെ കുറിച്ച് ചോദിക്കാതെ ….അങ്ങേരുടെ accountil എങ്ങിനെ കാശു വന്നു എന്നാണു അറിയേണ്ടത് ..? കൊച്ചു പോയി ബാങ്കില്‍ ചെന്ന് ചോദിക്ക് …ഓരോരോ തോപ്പിയാന്മാരെ ..ബ്ലോഗാനത്രേ ബ്ലോഗ്‌ ….

 25. ഒരു മണിക്കൂറിൽ ഒന്നരക്കോടി

  പണം – കടം – നികുതി – കൈക്കൂലി – സംഭാവന – ദാനം
  ഇതെല്ലാം മനുഷ്യൻ ഉണ്ടായ കാലം മുതലേ ഭൂമിയിൽ പിറന്ന സംഭവങ്ങളാണ് ,
  ഒരു വ്യക്തി ആയാലും കുടുംബം ആയാലും സ്ഥാപനം ആയാലും രാജ്യം ആയാലും ,
  കടവും നേരത്തെ സൂചിപ്പിച്ച എല്ലാം അനുഭവിച്ചേ തീരൂ , ഒരിക്കൽ എങ്കിലും .
  ഇതാണ് നാട്ടു നടപ്പ് , ആർക്കും അങ്ങനെ ഇഷ്ടമൊന്നുമല്ല ഈ പറഞ്ഞതൊന്നും ,
  പക്ഷെ ചുണങ്ങിനെയും വസൂരിയും വെറുക്കരുത് എന്ന് കാർന്നവന്മാർ പറയും ,
  നമ്മൾ അതിനെ വെറുത്താൽ അത് നമ്മെ തെറ്റി വരും എന്നാ പഴമൊഴി .

  അതുപോലെ ആണ് ,പെണ്ണ് ,സ്നേഹം ,കാമുകി ,ഭാര്യ ,ഭർത്താവ് കല്ല്യാണം , മോചനം , കേസ്
  ഇതും മനുഷ്യൻ ഉണ്ടായ കാലം മുതലേ ഇവിടെ ഒക്കെ ഉള്ള സംഭവങ്ങളാണ് .
  ആരിലും എന്നെങ്കിലും എപ്പോഴെങ്കിലും എവിടെയെങ്കിലും ഇതൊക്കെ സ്വധീനിച്ചിട്ടുണ്ടാകാം ,
  ഇല്ലാത്തവരായി ആരും തന്നെ കാണാതിരിക്കില്ല , നുണ വേണേൽ പറയാം , ഇല്ല എന്ന് .
  പക്ഷെ ഇതെല്ലാം പ്രകൃതിയുടെ വികൃതികളാണ് , അങ്ങേയറ്റത്തെ വികൃതികൾ .
  വായു ഭക്ഷണം വസ്ത്രം എന്ന് പറഞ്ഞതുപോലെ ഇപ്പറഞ്ഞ സാധനങ്ങളും .

  ഈ സംഭവം എഴുതുമ്പോൾ ഞങ്ങൾ 50 ലക്ഷത്തിന്റെ കടക്കാരാണ് ,അതിനി കൂടുകയേ ഉള്ളൂ .
  കൂടാതെ പെണ്ണ് കാമുകി ഭാര്യ വഴക്ക് എല്ലാം ഞങ്ങളിലും കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നു ,
  പക്ഷെ ഒരിക്കലും ഞങ്ങൾ ഈ പ്രശ്നങ്ങളെ കുറ്റം പറയില്ല ,തീർച്ച ,
  ഈ പ്രശ്നങ്ങളിൽ പെട്ടവരെ എങ്ങനെയെങ്കിലും സഹായിക്കുവാനേ നോക്കാറുള്ളൂ .
  ആർക്കും ഇതൊന്നും ഇഷ്ടമുണ്ടായിട്ടല്ല , പക്ഷെ സമൂഹം സാഹചര്യം , പിന്നെ നിശ്ചയം .
  എന്തും ആർക്കും എപ്പോഴും എങ്ങനെ വേണേലും സംഭവിക്കാം .
  ലോകത്തിന്റെ എറ്റവും വലിയ ഒരു കോടീശ്വരൻ വൃദ്ധ സദനത്തിൽ മരിച്ചത് മറക്കല്ലേ !!!

  ഇനി നമ്മുടെ വിഷയത്തിലേക്ക് കടക്കാം :
  ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പ്രമുഖ രണ്ട് ചാനലുകാരെ അറസ്റ്റ് ചെയ്തു ,
  ഒന്ന് നേരിന് മാത്രം നിലകൊണ്ടിരുന്ന ഇന്ത്യ വിഷനും മറ്റേത് വിശ്വാമിത്രന്റെ റിപ്പോർട്ടറും .
  കേരളത്തിൽ ആര് ഭരിക്കണം കേരളത്തിൽ ആര് ജയിക്കണം ആര് തകരണം
  എന്ന് തീരുമാനിക്കുവാൻ മഹാവിഷ്ണു ഇറക്കി വിട്ട അവതാര പുരുഷന്മാർ .
  ഇരുപത് വർഷങ്ങളായി ഉണ്ടാക്കിയ വിശ്വാസ്യത എന്ന അഹങ്കാരം ,
  തേങ്ങാക്കൊലയാ വിശ്വാസ്യത , അത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളം കണ്ടു ..
  വിശ്വാസം ഒക്കെ ഉണ്ടായിരുന്നു ഒരു കാലഘട്ടത്തിൽ , പൈഡ് ന്യൂസ്‌ വന്നതോടെ അതുപോയി .

  ഒന്നരക്കോടിയുടെ നികുതി തട്ടിപ്പ് നടത്തിയ നികേഷിനെ അറസ്റ്റ് ചെയ്തു .
  പെട്ടെന്ന് രണ്ടു മണിക്കൂറിനുള്ളിൽ ഒന്നരക്കോടി രൂപ ജനങ്ങൾ വീശിയെറിഞ്ഞു .
  ബാങ്കിലെ എക്കൌണ്ടിലേക്ക് പണം പെരിയാറിലെ വെള്ളപ്പൊക്കം പോലെ ഒഴുകിയെത്തി ,
  ഇയാളാരാ അരവിന്ദ് കെജരിവാളോ ?, അതോ ലല്ലു പ്രസാദ് യാദവൊ ?
  ഇയാൾ ആരെയാ പൊട്ടനാക്കുന്നത് , ജനങ്ങളെയാണോ അതോ സ്വന്തം സ്റ്റാഫിനെയൊ ?
  പ്രകാശ് പൊട്ടനായി , അങ്ങേരു ഇപ്പോൾ കണ്ണ്‍ അടച്ചാണ് പാല് കുടിക്കുന്നത് ,
  മാധ്യമത്തിൽ വെച്ചുണ്ടായിരുന്ന വീര്യമൊക്കെ റിപ്പോർട്ടർ ചോർത്തി ,
  അതുകൊണ്ടാണ് പി കെ എന്ന വാല് എഴുതാതിരുന്നത് ,
  ഇട്ടിരിക്കുന്ന ആ കോട്ടും പാൻറ്സും കണ്ടാലറിയാം വേഷം കെട്ടലുകൽ .

  മറ്റു മാധ്യമങ്ങൾ വർഗ്ഗ സ്നേഹം കാണിച്ചു , അത് അവരുടെ അസോസിയേഷൻ ധർമ്മം .
  അപ്പോൾ ഈ ചാനലുകാർക്കും പത്രക്കാർക്കും ഒരാളെ കൊല്ലാൻ പറ്റുമൊ ?
  അവർക്ക് ആരെ വേണേലും ബലാൽ സംഘം ചെയ്യാം അല്ലെ , തട്ടിപ്പ് നടത്താം അല്ലേ ?
  അതാണ്‌ കൂണ് പോലെ ചാനലുകളും പത്രങ്ങളും മുളച്ചു പൊന്തുന്നത്‌ .
  അവർക്ക് കല്യാണം കഴിക്കാതെ ആണിനും പെണ്ണിനും ഒരുമിച്ചു കിടക്കാം ,
  കള്ളുകുടിച്ചു മെക്കട്ട് കയറാം , ശതുക്കളെ എഴുതി നശിപ്പിക്കാം ,
  എന്ത് ചെയ്താലും വെടിക്കെട്ടുക്കാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ എന്ന് പറയാം ,
  ശത്രുവിന്റെ ശത്രുവിനെ കൂട്ട് പിടിച്ചു പ്രസ്താവന ഇറക്കി പേടിപ്പിക്കാം .

  താങ്കൾക്കു ധൈര്യം ഉണ്ടോ , രണ്ടു മണിക്കൂറിൽ ഒന്നരക്കോടി തന്ന ആളുടെ പേര് പറയുവാൻ ,
  ഒലക്ക പറയും , ഒരാള് അല്ലെങ്കിൽ തന്ന ആളുകളുടെ പേരുകൾ പറയുവാൻ .
  അതിനു വേറെ ജനിക്കേണ്ടി വരും അല്ലെ , ആരെയാ ഈ കണ്ണിൽ പൊടി ഇടുന്നത് .
  ഇക്കഴിഞ്ഞ വർഷം ജൂണ്‍ 19 നു ചെന്നൈ കോടതിയിൽ എന്തിനാ പോയത് ?
  മറ്റു പത്രക്കാരും രാഷ്ട്രീയക്കാരും ഇക്കാര്യം അറിയരുത് എന്നെന്തിനാ പറഞ്ഞത് ?
  കോമ്പ്രമൈസ് ചെയുവാൻ എന്തിനാ വിദേശ മലയാളിയെ വിളിച്ചത് ?
  ആരും ഇതൊന്നും അറിയില്ല എന്ന് കരുതരുത് ,20 വർഷത്തെ ഇമേജ് അല്ലെ ?
  താങ്കൾ കാരണം വിഷമിച്ച എത്രയോ പേരുണ്ട് , അവരുടെ ഒന്നും ഇമേജ് നോക്കിയില്ല അല്ലേ ?
  ശബരീനാഥ് , സന്തോഷ്‌ മാധവൻ , സരിത ഇവരൊന്നും ടാക്സ് വെട്ടിച്ചിട്ടില്ല ,
  ഗവണ്മെന്റിനെ പറ്റിച്ചിട്ടില്ല , ജനങ്ങളെ പറ്റിച്ചിട്ടില്ല , ചില ആർത്തി മൂത്തവരെ പറ്റിച്ചു .
  ആരെയും ന്യായീകരിക്കുന്നതല്ല , പക്ഷെ നിയമം എല്ലാവർക്കും ഒന്നാകണം .

  നികേഷിനോടും , ഈ വക കള്ളക്കളികൾ മറച്ചു വെക്കുന്ന വർഗ്ഗ സ്നേഹികളോടൂം ,
  ഇത് കേരളമാണ് , പല വമ്പന്മാരുടെ വളർച്ചയും തളർച്ചയും കണ്ട മണ്ണാണിത് .
  നേരത്തെ സൂചിപ്പിച്ചതു പോലെ നിങ്ങൾ ഒറ്റക്കെട്ടായാൽ , വാർത്തകൾ മുക്കിയാൽ ,
  സോഷ്യൽ മീഡിയ മാത്രമല്ല , അല്ലാതെ തന്നെ ജനങ്ങളെ അറിയിക്കും ,
  ഹെലികോപ്ടർ വാടകയ്ക്ക് എടുത്തു കേരളം മുഴുവൻ നോട്ടീസ് ഇറക്കും .
  അതിന്നായി മണിക്കൂറിൽ ഞങ്ങളുടെ എക്കൌണ്ടിലും പണം ഇടുവാൻ ആളുണ്ട് ,
  ഇത് ഒരാളല്ല , ഒരു കൂട്ടമാണ്‌ , സമൂഹമാണ് , ഒരു നാടാണ് , ഒരു സംസ്ഥാനമാണ് .

  അപ്പോൾ എല്ലാം പറഞ്ഞതുപോലെ
  എന്ന് ടാക്സ് വെട്ടിപ്പുവീരൻ വിജയനും പെണ്ണുപിടിയൻ ദാസനും

 26. Kashtam…
  Have you read your own questions before posting? Or is it just a gimmick imagining the readers are stupid enough to fall for it?

  All one could read out of this is desperation… One big desperate attempt to counter Nikesh… And I’m not sure why.. Is to increase the traffic to your blog? trying to cash in on the buzz? or is this a guest post? Are you ghostwriting for someone who paid for it?

  Whatever be it.. it is simply desperate… As Shijoy said. Feeling pucham.

 27. എറിഞ്ഞാല്‍ എറിഞ്ഞവന്റെ നേരേ തിരിച്ചുവരുന്ന സാധനമാണ് ബൂമറാങ്ങ് എന്ന് വിക്കിപീഡിയ കൊടുത്ത അര്ത്ഥം വളരെ വളരെ ശരിയാണെന്ന് മനസ്സിലായി.

 28. ചോദ്യങള്‍ ചോദിക്കേണ്ടത് സ്വയം മനഃസാക്ഷിയോട് തെന്നെയായിരിക്കണം…. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടാകും…. സ്വന്തം പെറ്റതള്ളയെ തല്ലാന്‍ പാടുണ്ടോ എന്ന് ഒരു കൂട്ടര്‍…..ആ തള്ളക്ക് രണ്ടെണ്ണം എത്രയോ മുമ്പെ കിട്ടേണ്ടതായിരുന്നുവെന്ന് വെറേ ഒരു കൂട്ടര്‍…..ഇതു തന്നെയാണിവിടത്തേയും പ്രശ്നം…….നികേഷ് കുമാറിനോട് കലിപ്പുള്ള , നികേഷ് കുമാറിനേക്കാള്‍ കേമന്മാരെന്ന് സ്വയം കരുതുന്ന ചിലര്‍ക്കും മാധ്യമ രംഗത്തെ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്കും ആഘോഷിക്കാന്‍ കിട്ടിയ അവസരമായിട്ടിതിനെ പമാവധി വിനിയോഗിക്കുകയാണു….ഇവര്‍ക്കൊന്നും ഇതിലെ ധാര്‍മ്മികതയോ ശരി തെറ്റുകളോ നോക്കേണ്ട ആവശ്യമില്ല…കിട്ടുന്ന സന്ദര്‍ഭം ശരിക്കും വിനിയോഗിച്ച് എതിരാളിയെ നിലം പരിശാക്കി മാനസിക സം‌തൃപ്തി നേടുക……അതവര്‍ ചെയ്തുകൊണ്ടിരിക്കുന്നു….

  നികേഷ് കുമാറും അദ്ദേഹത്തിന്‍റെ സ്ഥാപനവും സേവനികുതിയോ മറ്റേതെങ്കിലും നികുതിയോ അടയ്ക്കാതിരിക്കുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല. അതില്‍ ആരു വീഴ്ച വരുത്തിയാലും അത് ശരിയുമല്ല.. അടക്കേണ്ട ആളെ കൊണ്ടു അത് അടപ്പിക്കാനും അതിന്നാവശ്യമായിട്ടുള്ള സാവകാശം നല്‍കാനും ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ . ഇവിടെ സംഭവിച്ചത് ഒരു മാധ്യമസ്ഥാപനത്തെയും അതിലെ പ്രധാന മാധ്യമപ്രവര്‍ത്തകരെയും ബന്ധികളാക്കി ഭീഷണി മുഴക്കി കാശ് പിടിച്ചുവാങ്ങുകയാണുണ്ടായത്…ഇത് ശരിയായ നടപടിയായിരുന്നോ എന്ന് നികേഷിനെക്കാള്‍ വലുപ്പം കൂടുതലുള്ള ചോദ്യകര്‍ത്താക്കള്‍ വ്യക്തമാക്കണം.. . ലക്ഷക്കണക്കിന് കോടി രൂപ നികുതി കുടിശ്ശികയുള്ള കോര്‍പറേറ്റുകളോട് വിനീതവിധേയത്വം പുലര്‍ത്തുന്ന സര്‍ക്കാറും ഉദ്വോഗസ്ഥന്മാരും തങ്ങള്‍ക്ക് ഹിതകരമല്ലാത്ത മാധ്യമങ്ങളെ വരുതിയില്‍നിര്‍ത്താനുള്ള ആയുധമായി സെന്‍ട്രല്‍ എക്സൈസ് വകുപ്പിനെ മാറ്റുകയെന്നത് ഏറ്റവും അപലപനിയമാണു…. കേരളത്തില്‍ സേവന നികുതി കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഏകസ്ഥാപനം നികേഷ് കുമാറിന്‍റെ മാധ്യമസ്ഥാപനം മാത്രമാണോ???? ഇത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണവും തങളെ എതിര്‍ക്കുന്ന മാധ്യമങളെ നിശബ്ദമാക്കുകയെന്നതും ഇതിന്‍റെ പിന്നിലെ ഗുഡലക്ഷ്യമാണെന്ന് വിചാരിച്ചാല്‍ അവരെ കുറ്റം പറയാന കഴിയില്ല. എതായാലും സര്‍ക്കാറിലേക്ക് കിട്ടേണ്ട സേവന നികുതി എത്രയും പെട്ടെന്ന് പിരിച്ചെടുത്ത് രാജ്യത്തെ രക്ഷിക്കുകയല്ല തങള്‍ക്ക് ഇഷ്ടമില്ലാത്തവരെ അല്ലെങ്കില്‍ തങള്‍ക്ക് പൊക്കലിടാന്‍ ഒന്നും തരാത്തവരെ പാഠം പഠിപ്പിക്കുകയെന്നതും ഇതിന്‍റെ ഉദ്ദേശലക്ഷ്യങള്‍ ഇതിന്‍റെ പിന്നില്‍ വളരെ വ്യക്തമായി കാണാന്‍ കഴിയും . മാധ്യമങ്ങളുടെ ഉടമസ്ഥത കോര്‍പറേറ്റുകളില്‍ കേന്ദ്രീകരിക്കുന്ന കാലത്ത്, ചെറുകിട മാധ്യമങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പെടാപ്പാടുപെടേണ്ടി വരുന്ന സ്ഥിതിയിന്നുണ്ട്. എന്നാല്‍ അത്തരം സ്ഥാപനങ്ങളെ എത്രയും പെട്ടെന്ന് പൂട്ടിക്കെട്ടിക്കുകയെന്ന ഉദ്ദേശവും പകയോടെയുള്ള നടപടികളുടെ പിന്നിലുണ്ട്യെന്നത് വ്യക്തമാണു. സര്‍ക്കാര്‍ കണക്കനുസരിച്ച് കഴിഞ്ഞ ഡിസംബര്‍ വരെ രാജ്യത്തെ കോര്‍പറേറ്റുകളുടെ നികുതി കുടിശ്ശിക 3,11,080 കോടി രൂപയാണു.ഇത് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വച്ച കണക്കാണു . ഈ തുക പിരിച്ചെടുക്കാന്‍ ചെറുവിരലനക്കാന്‍ നികേഷനിനെ ബന്ധിയാക്കി പണം ഉടനെ അടച്ചില്ലെങ്കില്‍ തന്‍റെ സ്ഥാപനം അടപ്പിക്കുമെന്ന് പറഞ്ഞ ഏതെങ്കിലും ഉദ്വോഗസ്ഥനു നെട്ടെല്ലുണ്ടോ എന്ന് അറിയാന്‍ ആഗ്രഹമുണ്ട്….ഇതിന്നെതിരെ ഒരക്ഷരം ഉരയാടാന്‍ നികേഷിനോട് ചോദ്യങള്‍ ചോദിച്ച് സ്വയം സംതൃപരായവരും തയ്യാറാകുന്നില്ല……ഇഷ്ടമില്ലാത്ത കുട്ടി തൊട്ടതൊക്കെ കുറ്റം …..അയ്യയ്യോ…ഇതെന്തൊരു ഇഅരട്ടത്താപ്പ്…..

 29. പതിവുപോലെ ഒരു വ്യാജന്റെ വേഷമാണ് നിഖേഷ് അണിയുന്നത്. ഇടപാടുകാരിൽ നിന്ന് പിരിച്ചെടുക്കുന്ന തുകയാണ് സർവ്വീസ് ടാക്സ്.സ്വന്തം കീശയിൽ നിന്ന് എടുത്തു കൊടുക്കുന്നതല്ല. ഈ പിരിച്ചെടുത്ത തുകയിൽനിന്നും സ്വന്തം സ്ഥാപനം ആ വർഷം കൊടുത്ത എക്സൈസ് ,കസ്റ്റംസ് നികുതികൾ കുറച്ചിട്ട് ബാക്കി കൊടുത്താൽ മതി.അത് ചെയ്യാതിരിക്കുന്നതു മോഷണമല്ലേ നിഖേഷ്? തെറ്റിധ്ധരിക്കരുത്,താങ്കളുടെ ചാനലിനു അഴുക്കു ചാലിന്റെ സുഗന്ധമേ ഉള്ളൂ

 30. പൂട്ടിക്കാൻ നടക്കുന്നവര്ക്ക് ചൂട്ടുപിടിക്കുന്നത് നല്ല മാർക്കറ്റ് ഉള്ള ഏർപ്പാടാണ് . അവനവന് കഷ്ടകാലം വരുന്നത് വരെ ഒരു പുനർവിചിന്തനം ആവശ്യവുമില്ല

 31. “മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ ?” …ബെര്‍ളിസാറെ കലക്കി
  സ്വയം എന്തോ ഒക്കെ ആണ് എന്നു ധരിച്ചു ഉന്‍മാദിച്ചു നടക്കുന്ന ഒരാളുടെ നിലനില്‍പിനുള്ള അടവുകളായി ഇതിനെ കണ്ടാല്‍ മതി

 32. Mr. Berly,

  Some childish questions…Grow up man…This is just a gimmick to prove that you are standing above to Mr. Nikesh. We all malayalees know where Nikesh stand and where u as a blogger….

  Thanks,

Leave a Reply

Your email address will not be published. Required fields are marked *