ഇതെഴുതിയവനെ കുറെക്കാലമായി തിരയുകയായിരുന്നു

ഇതില്‍ കഥാപാത്രമാവാനുള്ള ഭാഗ്യം എനിക്കുണ്ടായി എന്നതുകൊണ്ടല്ല, എഴുത്തിന്‍റെ വല്ലാത്തൊരു പ്രയോഗമുണ്ട് ഇതില്‍. കുറെയധികം തവണ എനിക്കിതു ഫോര്‍വേഡായി ലഭിച്ചിരുന്നു. നെഡ്ഫ്രിന്‍ സഹോദരാ താങ്കളുടെ ബ്ലോഗില്‍ നിന്ന് അനുവാദമില്ലാതെ ഇതുപൊക്കി ഇവിടെ പബ്ലിഷ് ചെയ്യുന്നു. എനിക്കിവിടെ എന്തുമാകാമല്ലോ !!

“വെറും ഒരു കഥ! 🙂

ഇതു വെറും ഒരു കഥ മാത്രം. ഇതിലെ കഥാപാത്രങ്ങള്‍ തികച്ചൂം സാങ്കല്‍പികം മാത്രമാണ്. 🙂

രാജുമോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എല്ലാ വിഷയത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതു രാജു മോന്‍ ആയിരുന്നു.അതുകൊണ്ട്‌ ടീച്ചര്‍മാരുടെ കണ്ണിലുണ്ണിയായി രാജു മോന്‍ സുഖമായി ജീവിച്ചു പോന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം രാജുമോന്‍റെ തൊട്ടടുത്തു ഇരിക്കുകയും എല്ലാ വിഷയത്തിലും “മൊട്ട” മേടിക്കുകയും ചെയ്തിരുന്ന റ്റിന്‍റുമോന്‍ പെട്ടന്നൊരു ചോദ്യം ചോദിച്ചു – “ബെര്‍ളി ആരാന്നറിയുമൊ?”
രാജു മോന്‍ ഒരു നിമിഷം ഞെട്ടി. തനിക്കറിയാവുന്ന എല്ലാ വിഷയങ്ങളിലും മുങ്ങി തപ്പി – ഹിസ്റ്ററി,ബയോളജി,കെമിസ്റ്റ്റി,ഫിസിക്സ് തുടങി എല്ലാത്തിലും തപ്പി – കിട്ടിയില്ല.രാജുമോന്‍ ആകെ തകര്‍ന്നു പോയി. സ്ഥിരമായി “മൊട്ട” വാങ്ങാറുള്ള ടിന്‍റുമോന്‍റെ ചോദ്യത്തിനു മുന്നില്‍ താന്‍ തോറ്റിരിക്കുന്നു എന്നവനു വിശ്വസിക്കന്‍ കഴിഞ്ഞില്ല.. അവന്‍ വിങ്ങലോടെ പറഞ്ഞു – “എനിക്കറിയില്ല”
ഒരു നിമിഷം – എല്ലാം സ്തംഭിച്ചു.

അതുവരെ ചലപില ചിലച്ചൊണ്ടിരുന്ന എല്ലാവരും രാജുമോനെ തന്നെ തുറിച്ചു നോക്കി. ഒന്നും മനസ്സിലാകാതെ അന്തം വിട്ടു രാജുമോന്‍ അവിടെ തന്നെ ഇരുന്നു. ആരും കാണ്ണെടുക്കുന്ന മട്ടില്ല. രാജുമൊന്‍റെ ധൈര്യം പതുക്കെ ചോര്‍ന്നു തുടങ്ങി. “ആരായിരിക്കും ഈ ബെര്‍ളി?” രാജുമോന്‍ ചെറിയ ഒരു പേടിയോടെ ആലോചിച്ചു തുടങ്ങി. അവന്‍ ചുറ്റും ഒന്നു കണ്ണോടിച്ചു.ഇല്ല, ആരും അനങ്ങുന്നില്ല.. എല്ലാവരും തന്നെ നോക്കി ഒരേ ഇരുപ്പാണ്. രാജുമോന്‍ താഴേക്കു നോക്കി – ഇല്ല ഭൂമി പിളരുന്നില്ല.. ഉണ്ടായിരുന്നെങ്കില്‍ അതിലേക്കു ചാടാമായിരുന്നു, മുകളിലേക്കു നോക്കി, ഇല്ല, മേല്‍കൂര ഇടിഞ്ഞു വീഴുന്നുമില്ല.. രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല.. അവന്‍ കരച്ചിലിന്‍റെ വക്കോളമെത്തി..
“എന്താ എന്താ അവിടെ” നിശബ്ദത ഭേദിച്ചു കൊണ്ടു ക്ലാസ്സ് ടീച്ചറുടെ ശബ്ദമായിരുന്നു അത്. എല്ലാം കഴിഞ്ഞു എന്നൊര്‍ത്തു രാജുമോന്‍ സമാധാനിച്ചു. പക്ഷെ രാജു മോനെ നടുക്കി കൊണ്ട്‌ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു – “ടീച്ചറെ, ഇവനു ബെര്‍ളി ആരാന്നു അറിഞ്ഞുകൂടാ!”
പത്തറുപതോളം വിരലുകള്‍ തനിക്കു നേരെ ചൂണ്ടിയിരിക്കുന്നതു അവന്‍ കണ്ടു. അവന്‍ ദയനീയമായി ടീച്ചറെ നോക്കി.

ടീച്ചറുടെ അടുത്തു നിന്നും “ഈ പിള്ളേര്‍ക്കിതെന്തിന്‍റെ കേടാ” എന്ന ഒരു ചോദ്യം പ്രതീക്ഷിച്ച രാജുമോന്‍ വീണ്ടും ഞെട്ടി. ടീച്ചറുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നിരിക്കുന്നു. കണ്ണില്‍ ഇരുട്ടു കയറുന്നതായി അവനു തോന്നി. ടീച്ചറവനെ മുന്നിലേക്കു വിളിച്ചു. “നിനക്കു ബെര്‍ളി ആരാണെന്നു അറിയില്ലെ?” ടീച്ചര്‍ ദെഷ്യത്തോടെ തന്നെ ചോദിച്ചു. “അത്.. അത്.. അറിയില്ല” എന്നവന്‍ പറഞ്ഞു.
“ഗെറ്റ് ഔട്ട്! ഇനി ഹെഡ്മാസ്റ്ററെ കണ്ടിട്ടു ഇനി എന്‍റെ ക്ലാസ്സില്‍ കയറിയാല്‍ മതി” ടീച്ചര്‍ ആഞ്ജാപിച്ചു. പാവം രാജുമോന്‍, ക്ലാസ്സില്‍ നിന്നും വെളിയിലിറങ്ങി നടന്നു.. ആപ്പോഴും അവന്‍റെ മനസ്സില്‍ ഒരേ ഒരു ചൊദ്യമെ ഉണ്ടായിരുന്നുള്ളു – “അരാണീ ബെര്‍ളി?”
ഹെഡ്മാസ്റ്ററിനെ കണ്ടു കാര്യം പറഞ്ഞു. “ഗെറ്റ് ഔട്ട്!” അവിടുന്നും കിട്ടി.. ഇനി മേലാല്‍ ഈ സ്കൂളില്‍ കണ്ടു പോകരുതു. സെക്യുരിറ്റിയെ കൊണ്ടു അവനെ പിടിച്ചു പുറത്താക്കിച്ചു. അവന്‍ വീട്ടിലേക്കു നടന്നു. ആപ്പോഴും അവന്‍റെ മനസ്സില്‍ ആ ചോദ്യം മുഴങ്ങി കൊണ്ടിരുന്നു – “ആരാണീ ബെര്‍ളി?”

ഒരു വിധത്തില്‍ രാജുമോന്‍ നടന്നു വീട്ടിലെത്തി. വിഷമിച്ചു വരുന്ന രാജുമോനെ കണ്ട് അവന്‍റെ അച്ഛന്‍ കാര്യം തിരക്കി. “ബെര്‍ളി ആരാണെന്നറിയാതതുകൊണ്ടു എന്നെ സ്കൂളീന്നു ഇരക്കി വിട്ടു” എന്നു രാജുമോന്‍ പറഞ്ഞു. ഇതു കേട്ടതും അച്ഛന്‍റെ ഭാവം മാറി. “നിനക്കു ബെര്‍ളി ആരാണെന്നറിയില്ലെ?” അയാള്‍ അലറി. രാജു മോന്‍ വീണ്ടും ഞെട്ടി. “ഇറങ്ങി പോടാ ഇവിടുന്നു;ബെര്‍ളി ആരാണെന്നു അറിഞ്ഞിട്ടു മതി ഇനി നി ഇങ്ങോട്ടു വരുന്നത്” അച്ഛന്‍ വീണ്ടും അലറി. ദേഷ്യവും സങ്കടവുമൊക്കെ ഉള്ളിലൊതുക്കി രാജുമോന്‍ വീട്ടീന്നിറങ്ങി നടന്നു.. അങ്ങനെ വിഷമിച്ചു നടന്നു പൊകുംബോള്‍ ഒരു കാര്‍ വന്നു അരികില്‍ നിര്‍ത്തി. അതില്‍ നിന്നു ഇറങ്ങിയ ആളെ രാജു മോന്‍ സൂക്ഷിച്ചു നോക്കി – ഇന്ത്യന്‍ പ്രധാനമന്ത്രി! അദ്ദേഹം കാര്യം തിരക്കി. ബെര്‍ളി ആരാണെന്നറിയാത്തതു മൂലം തനിക്കുണ്ടായ പ്രശ്നങ്ങള്‍ രാജു മോന്‍ പറഞ്ഞു കേള്‍പ്പിച്ചു. കേട്ട പാടെ പ്രധാന്മന്ത്രിയുടെ ഭാവം മാറി. ദേഷ്യം കാരണം അദ്ദേഹം വിറക്കുന്നുണ്ടായിരുന്നു.. രാജുമോന്‍ വീണ്ടും പേടിച്ചു. ഇനി നിന്നെ ഈ രാജ്യത്തു കണ്ടു പോകരുതു. ഇതും പറഞ്ഞു, കൂടെ ഉണ്ടായിരുന്ന ബ്ലാക് ക്യാറ്റ്സിനെ കൊണ്ട് രാജു മോനെ തൂക്കി എടുത്തു ഇന്ത്യ-പാകിസ്താന്‍ ബോര്‍ഡറില്‍ കൊണ്ടു പോയി വിടീപ്പിച്ചു.

പാവം രാജു മോന്‍ പാകിസ്താനിലൂടെ അലഞ്ഞു നടക്കുവാന്‍ തുടങ്ങി. അങ്ങനെ നടക്കുന്നതിനിടയില്‍ ഒരു ദിവസം റോഡ് സൈഡില്‍ അരോ “ബെര്‍ളി ബെര്‍ളി “എന്നു പറയുന്നതു കേട്ടു. അയാളോടു ചോദിച്ചാല്‍ ബെര്‍ളി ആരാണെന്നു അറിയാന്‍ കഴിയും എന്നു രാജുമോനു മനസ്സിലായി.. അവന്‍ അയാളുടെ അടുത്തേക്കു ഓടി.. പക്ഷെ റോഡില്‍ വെച്ചു ഒരു പാണ്ടി ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു. അവന്‍ തല്‍ക്ഷണം മരിച്ചു..

ഇതാണു രാജു മോന്‍റെ കഥ. ഇനി ഒരു ചോദ്യം “വാട്ട് ഈസ് ദി മോറല്‍ ഓഫ് ദിസ് സ്റ്റോറി?”
ആലോചിച്ചു പറയൂ….

“റോഡ് മുറിച്ചു കടക്കുംബോള്‍ ഇടത്തോട്ടും വലത്തോട്ടും നോക്കി വണ്ടി ഇല്ലന്നുറപ്പു വരുത്തണം” :-)”

കടപ്പാട്- നെഡ്ഫ്രിന്‍
ബ്ലോഗ്- മിഴിയോരം

20 thoughts on “ഇതെഴുതിയവനെ കുറെക്കാലമായി തിരയുകയായിരുന്നു”

 1. ഹോ എന്തൊരുകഥ എന്തൊരുകഥ എനിക്കിഷ്ടായി…

 2. ഞാനൊരു മണ്ടന്‍
  അല്ലെങ്കില്‍ എനിക്കറിയില്ലല്ലോ ഈ ബെര്‍ലി ആരാണെന്ന്‌. തൊലിപ്പുറത്ത്‌ സംസ്‌കാരം പുരട്ടി നടക്കുന്ന എന്നെ പോലുള്ള തനി മലയാളിക്ക്‌ മറ്റുള്ളവരെ അംഗീകരിക്കാന്‍ അല്ലേലും മടിയാണ്‌.

 3. Sir,
  The is an old forward and that gentle man just changed the question into u know Berly.Either a cheap trick or ur deadly fan

 4. hmmm.. Moral of the story:
  ബെര്‍ളിയെ അറിയാത്തവന്‍ ജീവിച്ചിരിക്കാന്‍ പാടില്ല..

 5. ഇപ്പോൾ എനിക്ക് മനസ്സിലായി.

  ഇനി മുതൽ ഞാൻ എല്ലാം മനസ്സിലാക്കിയവൻ ആയിരിക്കും.

  പാക്കിസ്താനിലേക്ക് ഞാനില്ല, വേണേൽ ചൈനേലോ ക്യൂബേലേ പോകാം.

 6. കഥ കലക്കി. പക്ഷെ ഇതൊരു ഒറിജിനല്‍ അല്ല. മറ്റു പല രീതിയിലും ഈ കഥ പണ്ട് ഫോര്‍വേഡ് ആയി കിട്ടിയിട്ടുണ്ട്. (അവസാന പാരഗ്രാഫും പിന്നെ മോറല്‍ ഓഫ് ദി സ്റൊരിയും)

  കഥാപാത്രങ്ങളൊക്കെ നന്നായി മാറ്റിയിട്ടുണ്ട്. എഴുത്തും കൊള്ളാം

 7. സംഭവം കൊള്ളാം എവിടെ ഒക്കെയൊ കെട്ടതു പൊലെ അവസാന പാരഗ്രാഫ്

 8. I agree with raju..this is an old forward …just changed the story line a bit to include berly.. this is cheap

 9. കുറെ നാള്‍ മുന്‍പ് ജീവന്‍ ടീവിയില്‍ ഒരു പാട്ട് പരിപാടി നടത്തുന്ന പെണ്ണ് കിട്ടിയ കത്തുകളുടെ കൂട്ടത്തില്‍ നിന്ന് ഇത് എടുത്ത് വായിച്ച് അന്തം വിട്ട സമയത്ത് ഞാന്‍ ഇവിടെ കമന്‍റിട്ടതാ…അപ്പ ആരും അനങ്ങീല്ല…

 10. This idea is copied from some where. two years back I got similar fwd. But it was not “berly”. I dont remmber what was it.

 11. “.. പക്ഷെ റോഡില്‍ വെച്ചു ഒരു പാണ്ടി ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു. ” പാകിസ്ഥാനിലും ‘പാണ്ടി’ ലോറി ഉണ്ടോ? കാണുമായിരിക്കും അല്ലെ ? 🙂

Leave a Reply

Your email address will not be published. Required fields are marked *