ആരും ഹോളണ്ടുകാരായി ജനിക്കുന്നില്ല; ഈപെണ്ണുങ്ങള്‍…

അര്‍ജന്റീനയും ബ്രസീലും കഴിഞ്ഞാല്‍ പിന്നെ നമുക്കെന്ത് താല്‍പര്യം ? എല്ലാം കഴിഞ്ഞ് ആകെയൊരു പ്രതീക്ഷയുണ്ടായിരുന്നത് പാരഗ്വായിലായിരുന്നു. ഗോളടിച്ചാല്‍ തുണി പറിക്കാന്‍ തയ്യാറായി നിന്ന സൂപ്പര്‍ മോഡല്‍ ലറിസയെ ഓര്‍ത്തെങ്കിലും അവന്‍മാര്‍ക്കൊരു കുഞ്ഞുഗോള്‍ അടിക്കാമായരുന്നു. ഒന്നും സംഭവിച്ചില്ല. തുണിയുരിയാതെ തന്നെ ആഗോളപ്രസ്ഥാനമായി ലറിസയും മടങ്ങി. അതുമിതും മോഹിച്ചിരുന്ന നമ്മളാരായി ?

എന്നാല്‍ നിരാശപ്പെടാറായിട്ടില്ല. ഇനി നമ്മള്‍ ഒരേയൊരു ടീമിനോടൊപ്പമേ നില്‍ക്കേണ്ടതുള്ളു, അത് ഹോളണ്ട് ആണ്. ഹോളണ്ട് ജയിച്ചാല്‍ നമുക്ക് ലഭിക്കുന്നത് കാഴ്ചയല്ല, അനുഭവമാണ്. ഏത് അനുഭവം എന്ത് അനുഭവം എന്നൊക്കെ ചോദിച്ചാല്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പോര്‍ണോ പടങ്ങളിലൊക്കെ സമൃദ്ധമായി കാണാറുള്ള ഒരനുഭവം. ഹോളണ്ട് ജയിച്ചാല്‍ നമ്മള്‍ പാവം ഇന്ത്യക്കാര്‍ എന്തനുഭവിക്കാനാണ് എന്നു നിരാശപ്പെടാറുമായിട്ടില്ല. എല്ലാവരും കൂടി മുട്ടിപ്പായി പ്രാര്‍ഥിച്ചാല്‍ ഹോളണ്ട്, ജയിക്കും. ജയിച്ചാല്‍ ങ്ഹും.. ങ്ഹാ.. ങ്ഹം !

പോര്‍ണോ നടി ബോബി ഏഡന്റേതാണ് ഓഫര്‍. വേള്‍ഡ് കപ്പില്‍ ഹോളണ്ട് മുത്തമിട്ടാല്‍, ഓളും ഓള്‍ടെ കൂട്ടുകാരികളായ വേറെ രണ്ടുപേരും കൂടി ട്വിറ്ററില്‍ ഓളെ പിന്തുടരുന്ന സകല കുതറകള്‍ക്കും സൌജന്യമായി ഒരു സമ്മാനം നല്‍കും. സമ്മാനമേതാണ് എന്താണ് എന്നു ഞാനിവിടെ വിവരിക്കുന്നില്ല. ആയമ്മ ട്വീറ്റ് ചെയ്തിരിക്കുന്നതിങ്ങനെയാണ്: If Netherlands wins the worldcup I will give a BJ to all my followers, together with @vickyvette @misshybrid @gabbyquinteros 5114 and counting RT.

ഞാനും ഫോളോ ചെയ്തു. ഇനി ഹോളണ്ടെങ്ങാനും ജയിച്ചാലോ !
ആരും തിരക്കു കൂട്ടേണ്ട, പതിയെ ഫോളോ ചെയ്താല്‍ മതി. കാരണം, പുള്ളിക്കാരി ട്വീറ്റ് ചെയ്യുമ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം 5114 ആയിരുന്നെങ്കില്‍ ഓഫര്‍ പുരുഷലോകത്തിന്റെ ആകെ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. പോര്‍ണ്‍ സ്റ്റാറിന്റെ പെര്‍ഫോമന്‍സ് സിഡിയില്‍ കണ്ടിട്ടു തന്നെ സഹിക്കാന്‍ വയ്യാതിരിക്കുന്നവരോട് നേരിട്ട് ഒരു ചാന്‍സ് ചുമ്മാ തരാമെന്നു പറയുമ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. നിന്ന നില്‍പില്‍ ബോബിയുടെ ഫോളോവേഴ്സ് നാലിരട്ടിയായി. ഇപ്പോള്‍ തന്നെ 56,000 കഴിഞ്ഞു. ഒരു പോര്‍ണ്‍സ്റ്റാറിനെ എത്ര സ്ത്രീകള്‍ പിന്തുടരുന്നുണ്ടാവുമെന്ന് ഊഹിക്കാം. 99 ശതമാനവും പുരുഷന്‍മാര്‍ തന്നെയായിരിക്കും. ഓഫര്‍ നടപ്പാക്കാന്‍ മൂന്നേ മൂന്നു പെണ്ണുങ്ങളും. ഫൈനല്‍ ആകുമ്പോഴേക്കും ഫോളോവേഴ്സ് 100,000 എങ്കിലും ആകും.

ഇനി ഫൈനലില്‍ ഹോളണ്ട് ജയിക്കുന്നു എന്നിരിക്കട്ടെ, ഈ മൂന്നു ചേച്ചിമാര്‍ക്ക് അടുത്ത വേള്‍ഡ് കപ്പ് വരെയെങ്കിലും മറ്റൊരു ജോലി ചെയ്യേണ്ടി വരില്ല. ഒന്നു മുതല്‍ എണ്ണിയെണ്ണി സകല കോന്തന്‍മാരുടെയും സിബ് അഴിക്കണം. വാഗ്ദാനം നടപ്പാക്കണം, നാലു വര്‍ഷം കൊണ്ടെങ്കിലും കവര്‍ ചെയ്താല്‍ ഭാഗ്യം. അപ്പോഴും ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഫൈനലില്‍ ഹോളണ്ട് ജയിച്ചു എന്നു കരുതുക. ആ റിസള്‍ട്ട് അറിഞ്ഞതിനു ശേഷം വന്നു ഫോളോ ചെയ്യുന്ന ചെറ്റകള്‍ക്കും ഈ സേവനം ലഭ്യമാകുമോ ? കേരളത്തിലൂള്ള ഫോളോവേഴ്സിനോടു വാക്കു പാലിക്കാന്‍ മൂവര്‍ സംഘം ഇങ്ങോട്ടു വരുമോ അതോ നമ്മള്‍ അങ്ങോട്ടു പോകണോ ? അങ്ങനെ പോവുകയാണെങ്കില്‍ അതിന്റെ ചിലവ് ആരു വഹിക്കും ? ഒന്നൊന്നര ലക്ഷം രൂപ വണ്ടിക്കൂലി മുടക്കി അവിടെപ്പോയി കാര്യം ‍’ഫ്രീ‍’യായി സാധിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ പകുതി മുടക്കി ഇവിടെ കുറച്ചുകൂടി മെച്ചപ്പെട്ട സേവനം കണ്ടെത്തുന്നതല്ലേ ? ഇനി വണ്ടിക്കൂലിയും ബോബി തന്നെ വഹിക്കുമെന്നിരിക്കട്ടെ, ഇത്രയും ആളുകളെ കൈകാര്യം ചെയ്തു വരുമ്പോള്‍ ഈ ഓഫറിനു ശേഷം മാത്രം ചേച്ചിയെ പിന്തുടര്‍ന്ന ആക്രാന്തക്കാരുടെ നമ്പര്‍ എപ്പോ വരും ? ടോക്കണോ മറ്റോ ഇതിനായി ഏര്‍പ്പെടുത്തുന്നുണ്ടോ ? ഉണ്ടെങ്കില്‍ അതെങ്ങനെ സ്വന്തമാക്കും ?

വാക്കു പാലിക്കുമെന്ന നിലയ്ക്ക് നമ്മുടെ നമ്പരും വരുമെന്നു കരുതാം. എന്നാല്‍, ഈ മഹായജ്ഞം നടത്തുന്നതിനിടെ മൂന്നു പേരും തട്ടിപ്പോകുന്നു എന്നിരിക്കട്ടെ, പിന്നെ ആരാണ് അവശേഷിക്കുന്ന ആയിരങ്ങളുടെ തൃഷ്ണയെ ശമിപ്പിക്കുക ? പിക്കപ്പ് പോയി-പോയില്ല എന്നും പറഞ്ഞു നില്‍ക്കുന്നവരും ബോബിയെ ഫോളോ ചെയ്തിട്ടുണ്ടാവും. ഹോളണ്ട് ജയിച്ചാല്‍, വാക്കു പാലിച്ചു പാലിച്ചു വരുമ്പോഴേക്കും പലരുടെയും പിക്കപ്പ് പൂര്‍ണമായി നശിക്കാമെന്നതിനാല്‍ അത്തരക്കാര്‍ക്ക് മുന്‍ഗണനയുണ്ടോ? ചോദ്യങ്ങള്‍ അവസനിക്കുന്നേയില്ല.

വാക്കു പറഞ്ഞാല്‍ വാക്കാണെന്ന് ബോബി ഉറപ്പിച്ചു പറയുന്നുണ്ട്. ഫോളോവേഴ്സിനെ അതുമിതും പറഞ്ഞ് പെണ്ണ് വല്ലാതെ കൊതിപ്പിക്കുന്നുമുണ്ട്. ഒരു ട്വീറ്റ് ഇങ്ങനെയാണ്: Only one more game between you and a free BJ !!! ശ്ശൊ, ആരായാലും കണ്‍ട്രോള് പോകും. എന്തായാലും ടീംബിജെ (വദനസുരതസംഘം) രാജ്യാന്തരമാധ്യമങ്ങളില്‍ വല്ലാതെ ശ്രദ്ധ പിടിച്ചിരിക്കുകയാണ്. ജര്‍മനിയോ സ്പെയിനോ ജയിക്കുമെന്നു തോന്നിയിട്ടാവും ആ മേഖലയില്‍ നിന്ന് ആരും ഇത്തരത്തിലൊരു ഓഫര്‍ മുന്നോട്ടു വച്ചിട്ടില്ല.

അര്‍ജന്റീന ജയിച്ചാല്‍ സ്ട്രീക്കിങ് നടത്തുമെന്നു കോച്ച് മറഡോണ പറഞ്ഞതിനു ശേഷം പാരഗ്വായ്ക്കു വേണ്ടി ലറിസ നടത്തിയ ഓഫറായിരുന്നു ഈ ലോകകപ്പില്‍ ഏറെ ശ്രദ്ധേയമായത്. അതിനു ശേഷം പോര്‍ണോ നടിമാരായ വിക്കി, ഹൈബ്രിഡ് എന്നിവര്‍ യഥാക്രമം യുഎസ് ഇംഗണ്ട് എന്നീ രാജ്യങ്ങള്‍ വിജയിച്ചാല്‍ ട്വിറ്റര്‍ പിന്തുടര്‍ച്ചാര്‍ക്ക് സൌജന്യ ഓഫര്‍ നല്‍കിയിരുന്നു. രണ്ടു ടീമുകളും പണ്ടാരമടങ്ങിയതോടെ ബോബി ഹോളണ്ടിനു വേണ്ടി അതേ ഓഫര്‍ പ്രഖ്യാപിക്കുകയായിരുന്നു. ബോബിയോടൊപ്പം ഉദ്യമം പൂര്‍ത്തിയാക്കാന്‍ തങ്ങളുമുണ്ടെന്ന് വിക്കിയും ഹൈബ്രിഡും അറിയിച്ചതോടെയാണ് അതൊരു സംഘടനയായി മാറിയതും ബോബി സംയുക്ത ഓഫര്‍ ട്വീറ്റ് ചെയ്തിരിക്കുന്നതും. എന്തായാലും ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്രയുടെ നഗ്നചിത്രം ഡിലീറ്റ് ചെയ്ത ട്വിറ്ററിന് ഈ വേള്‍ഡ്കപ്പ് ഓഫറിനോട് എതിര്‍പ്പൊന്നുമില്ല.

22 thoughts on “ആരും ഹോളണ്ടുകാരായി ജനിക്കുന്നില്ല; ഈപെണ്ണുങ്ങള്‍…”

    1. ഹ..ഹ.. ഇന്നു മുതല്‍ പ്രാര്‍ത്ഥന തുടങ്ങിക്കോളൂ..അവസാനം ആയിക്കഴിഞ്ഞാല്‍ ഒന്നും കാണില്ല. എല്ലാം തേഞ്ഞു തീര്‍ന്നിട്ടുണ്ടാകും 🙂

  1. അല്ലാ.. ഈ വേള്‍ഡ് കപ്പു എല്ലാ വര്‍ഷവും നടന്നിരുന്നെങ്കില്‍…..!!!! ഞാന്‍ എപ്പോ ഫോളോ ചെയ്തെന്നു ചോദിച്ചാല്‍ മതി….

  2. അഞ്ചപ്പം കൊണ്ട് അയ്യായിരം പേര്‍ എന്ന് പറഞ്ഞ പോലായല്ലോ… മൂന്നു വാ കൊണ്ട് മൂന്നു ലക്ഷം പേര്‍… പറ്റുമാരിക്കും അല്ലയോ ?

  3. ഹോളണ്ട് ജയിച്ചാൽ അവളുമാരുടെ പല്ല് തേയുമല്ലോ ..ഇനി വല്ല നറുക്കേടുപ്പോ മറ്റോ കാണൂമോ എന്തോ.>….എന്തായാലും ഇന്നു തന്നെ ട്വിറ്ററിൽ ചേരണം….

  4. “അര്‍ജന്റീന ജയിച്ചാല്‍ സ്ട്രീക്കിങ് നടത്തുമെന്നു കോച്ച് മറഡോണ പറഞ്ഞതിനു ശേഷം പാരഗ്വായ്ക്കു വേണ്ടി ലറിസ നടത്തിയ ഓഫറായിരുന്നു ഈ ലോകകപ്പില്‍ ഏറെ ശ്രദ്ധേയമായത്. അതിനു ശേഷം പോര്‍ണോ നടിമാരായ വിക്കി, ഹൈബ്രിഡ് എന്നിവര്‍ യഥാക്രമം യുഎസ് ഇംഗണ്ട് എന്നീ രാജ്യങ്ങള്‍ വിജയിച്ചാല്‍ ട്വിറ്റര്‍ പിന്തുടര്‍ച്ചാര്‍ക്ക് സൌജന്യ ഓഫര്‍ നല്‍കിയിരുന്നു. രണ്ടു ടീമുകളും പണ്ടാരമടങ്ങിയതോടെ ബോബി ഹോളണ്ടിനു വേണ്ടി അതേ ഓഫര്‍ പ്രഖ്യാപിക്കുകയായിരുന്നു.“

    അപ്പോ ഹോളണ്ട് ജയിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി.


  5. “ബേസിക്കലി പാവമാണെങ്കിലും അടിസ്ഥാനപരമായി വൃത്തികെട്ടവനാണ്”

    സത്യം !!

  6. ആകപ്പാടെ ബ്ലോഗിനൊരു മഞ്ഞനിറം….അതോ നീലയാണോ…

      1. ചുമ്മാ…… പനി മന്ത്രി, ബന്ത്, ഹര്‍ത്താല്‍, രാഷ്ട്രീയം എന്നൊക്കെ പറഞ്ഞു ചുമ്മാ വേസ്റ്റ് പോസ്ടിടാതെ ഇങ്ങനെ നമുക്ക് ഉപയോഗമുള്ള പോസ്റ്റുകള്‍ മാത്രമേ ഭാവിയില്‍ ഇടാവൂ….. അല്ലെങ്കിലും ബെര്‍ലി നമ്മുടെ ആളല്ലേ….

        1. “ഞാന്‍ എന്റെ ബ്ലോഗില്‍ എനിക്ക് ഇഷ്ടമുള്ളത്‌ എഴുതും ഇഷ്ടമില്ലാത്ത അവന്മാരോന്ന്നും വായിക്കേണ്ട.. ഹല്ല പിന്നെ ” ഇത് ബെര്‍ളിയില്‍ നിന്ന് തന്നെ കേള്‍ക്കണം .

  7. കേരളത്തിലൂള്ള ഫോളോവേഴ്സിനോടു വാക്കു പാലിക്കാന്‍ മൂവര്‍ സംഘം ഇങ്ങോട്ടു വരുമോ അതോ നമ്മള്‍ അങ്ങോട്ടു പോകണോ ? അങ്ങനെ പോവുകയാണെങ്കില്‍ അതിന്റെ ചിലവ് ആരു വഹിക്കും ? ഒന്നൊന്നര ലക്ഷം രൂപ വണ്ടിക്കൂലി മുടക്കി അവിടെപ്പോയി കാര്യം ‍’ഫ്രീ‍’യായി സാധിക്കുന്നതിനെക്കാള്‍ നല്ലത് അതിന്റെ പകുതി മുടക്കി ഇവിടെ കുറച്ചുകൂടി മെച്ചപ്പെട്ട സേവനം കണ്ടെത്തുന്നതല്ലേ ?

    കണ്ടെത്തുന്നത് അല്ലെ നല്ലത് ? ഇത്രക്ക് മെച്ചപ്പെട്ടത് നാട്ടില്‍ കിട്ടുമോ ആവോ ?

  8. requesting you to not to post article like this…..many women are following your blog…….i am sure that they don't like posts like this…….i m also a serious reader………..nowadays you are posting a lot of posts like this……please do not take this comment as negative…..

    1. ഞാനും അതി ഭയങ്കരനായ ഒരു സീരിയസ് റീഡര്‍ ആണു 😉

    2. Who authorise you to represent all the women following this blog. And how did u reach the assumption, that all the women dislike this kind of articles.

Leave a Reply

Your email address will not be published. Required fields are marked *