അതിക്രൂരം ബഹുമോശം

ആശയപരമായും രാഷ്ട്രീയപരവുമായുള്ള എതിര്‍പ്പുകള്‍ അതേ മാര്‍ഗങ്ങളിലൂടെ പ്രകടിപ്പിക്കുന്നതിനെയാണ് രാഷ്ട്രീയമര്യാദ എന്നു വിളിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രി രാജിവച്ചൊഴിയണം എന്നു പ്രതിപക്ഷത്തിന് നിരന്തരം ആവശ്യപ്പെടാം. അദ്ദേഹം അതു ചെയ്യുന്നില്ലെങ്കില്‍ കല്ലെറിഞ്ഞോടിക്കാനോ ആക്രമിച്ചു ഭയപ്പെടുത്താനോ ശ്രമിക്കുന്നത് ഭയാനകമാണ്. ഈ അക്രമത്തെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ തള്ളിപ്പറയുകയും സിപിഎം നേതാക്കള്‍ കൂട്ടത്തോടെ കേസില്‍ പ്രതിയാവുകയും ചെയ്യുമ്പോഴാണ് കണ്ണൂരിന്റെ മണ്ണിലെ തിണ്ണമിടുക്കിന് ആണത്തമില്ലാതായിപ്പോകുന്നത്.

ഏറെ നാളായി പാര്‍ട്ടി കഷ്ടപ്പെട്ട് പണിതുയര്‍ത്തി വന്ന ബില്‍ഡ് അപ്പുകളെല്ലാം തകര്‍ന്നു നാശമായിരിക്കുന്നു. സോളാര്‍ കേസും സലീം രാജുമുള്‍പ്പെടെയുള്ള സകല വിവാദങ്ങളില്‍ നിന്നും മുക്തനായി, ഇമേജ് ഡബിളാക്കി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയകേരളത്തിലെ തന്റെ കരുത്ത് കാണിച്ചു തന്നിരിക്കുന്നു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു കൊല്ലാന്‍ നോക്കുന്ന രാഷ്ട്രീയത്തിന് ഒരാളുടെയും അംഗീകാരം ലഭിക്കില്ല എന്നതിനാല്‍ കല്ലെറിഞ്ഞു കയ്യടി വാങ്ങാമെന്നു കരുതിയ ആവേശഭരിതരായ അണികളെ തള്ളിപ്പറഞ്ഞ് സഖാക്കള്‍ക്കു തല്‍ക്കാലം തലയില്‍ ഉടുമുണ്ട് പുതയ്ക്കാം.

സിപിഎം പ്രതിഷേധം നടക്കുമ്പോള്‍ മുഖ്യമന്ത്രിക്കു നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരായിരിക്കുമെന്നാണ് സഖാവ് എം.വി.ജയരാജന്‍ പറയുന്നത്. വിവരക്കേട് പറയാന്‍ തുടങ്ങിയാല്‍ എല്ലാവരും കൂട്ടത്തോടെ എന്നതാണല്ലോ പാര്‍ട്ടിയുടെ ഒരു ലൈന്‍. മുഖ്യമന്ത്രിയെ ആക്രമിച്ചതിന്റെ പങ്ക് ആര്‍ക്കാണെന്നു പറയാനുള്ള ബാധ്യത പാര്‍ട്ടിക്കില്ലെന്നും ആക്രമണത്തിനു കാരണം കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കാണെന്നുമൊക്കെയാണ് സോ കോള്‍ഡ് ജയരാജന്‍മാരുടെ വാദം. തിരുവനന്തപുരത്ത് രാപകല്‍ സമരത്തിനുള്ളില്‍ ജയില്‍ചാടിയ റിപ്പര്‍ കൂളായി ഒളിച്ചിരുന്നതുപോലെ സിപിഎം പ്രതിഷേധസമരക്കാര്‍ക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുകിക്കയറി മുഖ്യമന്ത്രിയുടെ കാര്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു എങ്കില്‍ അത് പ്രതിഷേധത്തിനിറങ്ങിയ പാര്‍ട്ടിയുടെ പരാജയമാണ്.

അക്രമങ്ങളും രാഷ്ട്രീയകൊലപാതകങ്ങളും നാട്ടിലെ സംഭവവികാസങ്ങളുടെ പരിണിതഫലങ്ങളാണ് എന്ന മട്ടിലുള്ള വാദങ്ങളില്‍ നിന്നും പിന്മാറാനും അക്രമങ്ങളെ തള്ളിപ്പറയാനും തക്കവിധം നേതാക്കന്‍മാര്‍ ജനങ്ങളെ ഭയന്നു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് വളരെ നല്ല മാറ്റമാണ്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് സിപിഎമ്മുകാരോടൊപ്പം നിന്ന കോണ്‍ഗ്രസുകാരാണെന്ന വിഡ്ഢിത്തങ്ങള്‍ ജനങ്ങള്‍ വിശ്വസിച്ചില്ലെങ്കിലും അക്രമസമരങ്ങള്‍ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്നു നേതാക്കന്‍മാര്‍ തിരിച്ചറിയുന്നു എന്നത് മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വളരെ പോസിറ്റീവായ മാറ്റമാണ്. ഈ മാറ്റത്തിനു കാരണമായിട്ടുള്ളത് രക്തസാക്ഷിയായ ടി.പി.ചന്ദ്രശേഖരനാണെന്നും പറയാതെ വയ്യ.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ അകാരണമായി പാര്‍ട്ടി പ്രവര്‍ത്തകരെ പൊലീസ് കുടുക്കിയതു പോലെ ഈ കേസിലും അകാരണമായി പൊലീസ് അതു ചെയ്യുമെന്നുറപ്പാണ്. കേസില്‍ 22 പേരെ അറസ്റ്റ് ചെയ്യുകയും സിപിഎം നേതാക്കന്‍മാരടക്കം അനേകം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുക എന്ന ഉഡായ്പ് മുദ്രാവാക്യമുയര്‍ത്തിയും നിഷകളങ്കരായ സിപിഎം പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ചും അടുത്ത സമരമുറകള്‍ ഉടനെ ആരംഭിച്ചേക്കാം. മുഖ്യമന്ത്രിയുടെ ചോരയ്ക്കു പകരം ചോദിക്കുമെന്നു പ്രഖ്യാപിച്ച് കണ്ണൂര്‍ സിംഹം (അതോ കടുവയോ ?) കെ.സുധാകരനും രംഗത്തിറങ്ങിയിട്ടുണ്ട്. ശാന്തമായിരുന്ന കടത്തനാടന്‍ മണ്ണില്‍ ഇനി അങ്കക്കലിയുടെ കാലമായിരിക്കുമെന്നത് ആശങ്കാജനകമാണ്.

തനിക്കെതിരായ അക്രമത്തെ 101 ശതമാനം പോസിറ്റീവായി കൈകാര്യം ചെയ്ത മുഖ്യമന്ത്രിയെ അക്കാര്യത്തില്‍ അഭിനന്ദിക്കാതെ തരമില്ല. ഇതിന്റെ പേരില്‍ ഇന്നു കേരളത്തില്‍ ഹര്‍ത്താല്‍ നടത്തരുത് എന്നു കര്‍ശനനിര്‍ദേശം നല്‍കിയ നിശ്ചയദാര്‍ഢ്യത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാതെയും വയ്യ. ഇന്നൊരു ഹര്‍ത്താല്‍ നടത്തിയിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ ചോരയ്ക്കു പകരം ചോദിക്കാനിറങ്ങുന്നവരും അവരെ പ്രതിരോധിക്കുന്നവരുമെല്ലാം ചേര്‍ന്ന് കണ്ണൂരില്‍ ചോര ചൊരിഞ്ഞേനെ എന്നതില്‍ സംശയമില്ല.

മുഖ്യമന്ത്രിയുടെ നെറ്റിയില്‍ നിന്നും രണ്ടുതുള്ളി ചോര വന്നതിനാണോ ഈ ബഹളം, ഞങ്ങടെ എത്രയോ സഖാക്കന്‍മാരെ പൊലീസ് തല്ലിച്ചതച്ചിരിക്കുന്നു എന്നു ചിലര്‍ ചോദിക്കുന്നുണ്ട്. പൊലീസ് അക്രമത്തിനുള്ള മറുപടി മുഖ്യമന്ത്രിയെ അപായപ്പെടുത്തുന്നതാണ് എന്നു വിശ്വസിക്കുന്നവര്‍ നാടിനാപത്താണ്. മുഖ്യമന്ത്രിയുടെ ജീവന്‍ പോലും സുരക്ഷിതമല്ലാത്ത നാട്ടില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ രണ്ടുതുള്ളി ചോരയുയര്‍ത്തുന്നത്. അതിന് മറുപടി പറയേണ്ടത് ഉത്തരവാദപ്പെട്ട രാഷ്ട്രീയനേതാക്കന്‍മാരാണ്. ടിപി ചന്ദ്രശേഖരന്‍ സ്വയം വെട്ടി മരിച്ചു എന്നു പറയുന്നതുപോലെ മുഖ്യമന്ത്രി തന്നെ നേരത്തെ ആളെ നിര്‍ത്തി കല്ലെറിയിച്ചു രാഷ്ട്രീയമുതലെടുപ്പു നടത്തുന്നതാണ് എന്നൊക്കെ വാദിച്ച് ഓടിരക്ഷപെടുന്നവരല്ല നല്ല നേതാക്കന്‍മാര്‍. അക്രമത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ നടപടിയെടുക്കും എന്ന് ഉറപ്പോടെ പറഞ്ഞിരുന്നെങ്കില്‍ അതിനൊരു മൂല്യമുണ്ടായിരുന്നു. പിണറായി വിജയനെപ്പോലെയുള്ള ഒരു നേതാവില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതാണ്.

എല്ലാറ്റിനുമുപരിയായി ഈ ബഹളത്തില്‍ നിശബ്ദരായി തടിയൂരുന്ന ഒരു വിഭാഗമുണ്ട്- കേരളാ പൊലീസ്. തിരുവനന്തപുരത്തെ സമരത്തില്‍ സമരക്കാരന്റെ വൃഷണമുടച്ച അതേ പൊലീസ് തന്നെ. പൊലീസ് അസോസിയേഷന്‍ കായികമേളയില്‍ പങ്കെടുക്കാന്‍ വന്ന മുഖ്യമന്ത്രിയെയാണ് സമരക്കാര്‍ കായികമായി നേരിട്ടത് എന്നത് കേരളാ പൊലീസിന്റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ നാണക്കേടുകളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. അക്രമത്തിനു സാധ്യതയുണ്ട് എന്നു റിപ്പോര്‍ട്ട് ഉണ്ടായിട്ടുപോലും ഇതു സംഭവിച്ചു എങ്കില്‍ അടിസ്ഥാനപരമായി ഇതു പൊലീസിന്റെ വീഴ്ചയാണ് എന്നു പറയാതെ വയ്യ.

136 thoughts on “അതിക്രൂരം ബഹുമോശം”

 1. പോലീസ് കലാമേളയിലെ പ്രധാന മത്സര ഇനം ..
  “ആശാൻറെ നെറ്റിയിൽ, അല്ലെങ്കിൽ പരിധിക്കു പുറത്ത്”

 2. കേരളാ പോലീസ് ബ്യൂറോ രൂപികരിക്കും എന്ന് തിരുവഞ്ചൂർ പറഞ്ഞപ്പോൾ ഇത്ര കഴിവുള്ളവർ കേരളത്തിൽ ഉണ്ടാകുമെന്ന് കരുതിയില്ല്.കല്ലേറുമായി ബന്ദ്ധിപ്പിച്ച് ഭരണകക്ഷി അനുകൂലികളും എതിരാളികളും ഫേസ്ബുക്കിൽ ഉയർത്തുന്ന വാദഗതികൾ,അതിനെ സ്ഥാപിക്കാനുള്ള ഭൗതിക് ശാസ്ത്രം,ചരിത്രം എന്നിവയുടെ ഉമ്യോഗം എന്നിവ കണ്ടാൽ ആർക്കും കോൾമയിർ ഉണ്ടാകും.ഏരു കഴിഞ്ഞ് ആദ്യ പരിശോധനയിൽ ഒന്നുമില്ല,പിന്നത്തെ വിശദമായ പരിശോധനയിലും ഒന്നും കണ്ടെത്താനായില്ല,പിന്നെ തിരുവനതപുരം മെഡിക്കൽ കോളേജിൽ അല്പം തരികിട.ലക്ഷണം കണ്ടിട്ട് വെല്ലൂർക്ക് എയർലിഫ്റ്റ് ചെയ്യും

 3. ഇപ്പോൾ കിട്ടിയത്-
  അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പു വരെ ഡയിലി പൊൻ മൊട്ടയിടാൻ വേണ്ടി ഇടതുപക്ഷം കഷ്ടപ്പെട്ട് വളർത്തിക്കൊണ്ട് വന്ന താറാവിനെ, ജയവിജയന്മാർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സ്പെഷ്യൽ സ്കോട് ഉൾപ്പെട്ട സംഘം, ഇന്നലെ വൈകുന്നേരം വെട്ടി സൂപ്പടിച്ച് തിന്നിരിക്കുന്നതായി വാർത്തകൾ. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും, കൊന്നത് തങ്ങളല്ല എന്നും, റോഡിന്റെ സൈഡിൽ മാറി നിന്നുകൊണ്ട് വളരെ മാന്യമായി, താറാവിനെ നോക്കി കോണകം പൊക്കി കാണിക്കുക മാത്രമായിരുന്നു തങ്ങളുടെ ആഗമനോദ്ദേശമെന്നും ജയവിജയന്മാർ ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു. തൊട്ടടുത്ത്‌ ക്യാമ്പ് ചെയ്ത ദിവാകരൻ എന്ന ലോക്കൽ ഗുണ്ടയാണോ ഈ കൊലയ്ക്ക് പിന്നിലെന്ന് സംശയമുള്ളതായും, അമേരിക്കയ്ക്ക് കൂടി ഇതിൽ പങ്കുള്ളതായി ചില സൂചനകൾ കിട്ടിയിട്ടുള്ളതായും അവർ കൂട്ടിച്ചേർത്തു.

  തെരഞ്ഞെടുപ്പു ഫലം വരുന്നയന്ന് തങ്ങൾക്ക് കൊന്ന് സൂപ്പടിക്കാൻ നിർത്തിയിരുന്ന താറാവിനെ ഇത്രയും നേരത്തെ തന്നെ വകവരുത്തിയതിൽ അതീവ ദു:ഖമുണ്ടെന്ന് ഇതിനിടയിൽ ചുരളിക്കുട്ടൻ ഗദ്ഗദത്തോടെ അയവിറക്കി.

  ക്ലിഫ് ഹൗസിന്റെ മുന്നിൽ നടത്താനിരുന്ന ഹോമം ഇനി നടത്തുമോ എന്നും,നടത്തിയാൽ തന്നെ അത് തിരിഞ്ഞടിക്കുമോ എന്നും ഇനി കാത്തിരുന്നു കാണാം.
  ജയ്‌ ജയ വിജയ!

 4. കണ്ണൂരിലെ സി.പി.എമ്മിന്റെ ഒരു ജില്ലാ നേതാവ് സഞ്ചരിക്കുന്ന കാറിനു നേരെ ആക്രമണം ഉണ്ടായപ്പോൾ തൽക്ഷണം ഒരു യൂത്ത് ലീഗ് പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊല്ലാൻ പാർട്ടി അണികൾക്ക് നിർദ്ദേശം കൊടുത്തവരാണു സി.പി.എം. നേതാക്കൾ.

  1. അത് ഒരു യൂത്ത് ലീഗൻ ഒരു അന്തര്ദേശീയ നേതാവിന്റെ വാഹന വ്യൂഹം തടഞ്ഞതിന് ! ലിത് ഒരു ചോട്ടാ നേതാവിന് നേരെ ജന രോഷം ആളി കത്തി ഒരു കല്ലായി മാറി ആ ജനാധ്രോഹിയുടെ നെറ്റി തടം തകര്തത്തിനു

 5. ഈ ഒരു സംഭവം കൊണ്ട് PC ജോര്‍ജിനെ പോലെ പെരുമാറിയ Asianet ഒക്കെ ഏതായാലും ഇപ്പോള്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി സംസാരിച്ച്‌ തുടങ്ങി

 6. മനോരമയിൽ എത്ര ഇടതുപക്ഷ അനുഭാവികൾ ജോലി ചെയ്യുന്നുണ്ട്? ദേശാഭിമാനിയിൽ എത്ര വലതു പക്ഷ അനുഭാവികൾ ജോലി ചെയ്യുന്നുണ്ട്? ഒരു ബിസിനസ്‌ എന്നാ നിലയിൽ നോക്കുമ്പോൾ മനോരമ ദേശാഭിമാനിയിൽ നിന്നും എത്ര കാതം മുന്നില് ആണ്? ഇത് തന്നെയാണ് പാർടി എന്നാ നിലയിൽ ഇടതും വലതും തമ്മിൽ ഉള്ള വ്യത്യാസം. വിവരം ഇല്ലാത്തവരെ പണിക്കു നിർത്തുന്നതും പാർടിയിൽ ചെര്ക്കുന്നതും ആത്മഹത്യാപരമാണ്‌.

  തൂറിയവനെ ചുമന്നാൽ ചുമന്നവനെയും നാറും..പക്ഷെ
  ചുമട്ടുകാരൻ തൂറിയാൽ അതും തോളിൽ ഇരിക്കുന്നവന്റെ പറ്റിൽ എഴുത്തും..അതാണ് കണ്ണൂരിൽ സംഭവിച്ചത്..

  1. ഇവരോടൊക്കെ പബ്ലിക്‌ ടോയ്ലറ്റ് ഉപയോഗിക്കാൻ നിർദ്ദേശിക്കൂ

    1. പിസി ജോര്ജ് ആണോ എല്ലാവരെയും അടിച്ച് പേടിപ്പിച്ച് തൂറിക്കുന്നത്?

 7. ഒന്നുകിൽ നെഞ്ച് വിരിച്ചുനിന്നു ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക, അല്ലെങ്കിൽ സംഭവത്തെ അപലപിക്കുകയും അക്രമികളെ തള്ളിപ്പറയുകയും ചെയ്യുക. രണ്ടും ചെയ്യാതെ ഇപ്പോൾ സിപിഎം എടുത്തിരിക്കുന്ന ഈ അഴകൊഴമ്പൻ സമീപനം അവരുടെ രാഷ്ട്രീയ ഷണ്ടത്വം വെളിവാക്കുന്നതാണ്.
  ഞങ്ങളുടെ സമാധാന പരമായ പ്രതിഷേധത്തിൽ കോണ്‍ഗ്രസുകാർ ഞുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കി എന്ന് പ്രഖ്യാപിച്ച ജയരാജ പ്രഭൃതികൾ, ചുവപ്പ് കോട്ടയായ കണ്ണൂരിൽ സുധാകരൻ എങ്ങനെ MP ആയി എന്നതിനും നമുക്ക് ഉത്തരം തന്നിരിക്കുന്നു. (party അണികളിൽ ഭൂരിഭാഗവും കോണ്‍ഗ്രസ്‌ ഞുഴഞ്ഞു കയറ്റ കാരാണ്എന്നപ്രഖ്യാപനതിലൂടെ)
  സ്വന്തം ബൈക്ക് ഇന്നോവ കാറിൽ ഇടിപ്പിച്ച്, ഓടിക്കൂടിയ ജനക്കൂട്ടത്തെ അകറ്റാൻ അരയിൽ എപ്പോഴും കരുതാറുള്ള ബോംബ്‌ എടുത്ത് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, കയ്യിൽ കൊണ്ടുനടക്കാറുള്ള വാളെടുത്തു 51 വെട്ട് സ്വയംവെട്ടി കുറ്റം സിപിഎംന്റെ തലയിൽ വെച്ചുകെട്ടാൻ ആത്മഹത്യ ചെയ്ത സാമ്രാജ്യത്വചാരൻ TP യുടെ കേസിലെ പ്രതികള്ക്ക് സ്വന്തം പാർട്ടി വക്കീലിനെ വിട്ടുകൊടുത്തത് ജനമറിഞ്ഞപ്പോൾ അഭിമാനവും അടിവസ്ത്രവും നഷ്ടപ്പെട്ട പാർടിക്ക് ഈ കേസിൽ ഉടുമുണ്ട് തലയിൽ മൂടി രക്ഷപെടാം എന്ന ബെര്ളിയുടെ ഓഫർ സ്വീകാര്യമാവാൻ വഴിയില്ല.
  ഈ സംഭവം കൊണ്ട് ഉമ്മന് കിട്ടിയ രാഷ്ട്രീയ മൈലേജ് ഒറ്റയ്ക്ക് കൊണ്ടുപോകാൻ സമ്മതിക്കില്ല എന്ന ഉദ്ദേശവുമായി സംഭവത്തെ തള്ളിപ്പറഞ്ഞും ആശുപത്രി സന്ദർശിച്ചും ഒക്കെ ലദ്ദേഹവും സജീവമായിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.
  ഏറെക്കുറെ എകപക്ഷീയമാവുമെന്നു കരുതപ്പെട്ടിരുന്ന ലോക്സഭാ തെരഞ്ഞെടുപ്പു പൊടിപൂരം ആവും.

  1. കള്ളക്കേസിൽ പ്രതികളായ പാർട്ടിപ്രവർത്തകരെ പുറത്തിറക്കാൻ പാർട്ടിവക്കീലല്ലാതെ ആരു പോവണം? തെളിവൊന്നുമില്ലാതെ അണ്ണന് പാർട്ടിയെ എന്തും പറയാമെങ്കിൽ നാട്ടിൽ നടക്കുന്ന ഏതു കേസിനെക്കുറിച്ചും അണ്ണന്റെ വീട്ടിലുള്ളവരെ ചേർത്തും നുമ്മക്കും എന്തും പറയാമാ?

   1. പിന്നല്ലാതെ, tp ആത്മഹത്യ ചെയ്തതാണെന്ന് ഈ ഭൂമിമലയാളത്തില്‍ ആര്‍ക്കാണ് അറിയാത്തത്.

    എന്നിട്ട് പാവം സഖാക്കളെ കുടുക്കാന്‍ ഒബാമയില്‍ നിന്ന് കാശും വാങ്ങി കള്ളകളി കളിക്കുന്ന നമ്മുടെ പോലീസും!

    1. സി പി എം നെ വെറുതെ ക്രുശികരുതു എല്ല തെറ്റും എറ്റുപറഞ്ഞു മുഖ്യൻ

     1. അത് ശരി, അപ്പോള്‍ പുള്ളി തന്നെത്താനെ എരിഞ്ഞതാണോ? ശേ, നമ്മള്‍ വെറുതെ പാവം ഇടതന്മാരെ തെറ്റിദ്ധരിച്ചു!

     2. അപ്പോൾ ഉമ്മൻ‌ചാണ്ടി സ്വയം എറി ഞ്ഞ താണോ അതോ കൂലിക്ക് ആളെ വച്ച് എറിയിച്ചതാണോ? നാളത്തെ ദേശാഭിമാനിയിൽനിന്നും ഇതിനുള്ള ഉത്തരം കിട്ടും എന്ന പ്രതീക്ഷയോടെ …….

   2. എടയെടയെടാ മണ്ടൻ കൊണാപ്പീ…ഉത്തരം മുട്ടുമ്പം തുണി പൊക്കി കാണിക്കാതെടാ..

   3. ഓഹോ , കള്ളകേസായിരുന്നു അല്ലെ. ഈ പാര്ട്ടി അണികൾ എന്ന് പറയുമ്പോൾ കോടി സുനി തുടങ്ങിയ മഹാന്മാരും ഉള്പ്പെടുമോ?
    എന്തെങ്കിലും പറയുമ്പോൾ അത് പാര്ട്ടി അങ്ങോട്ട്‌ തുപ്പി തന്നത് തന്നെ എടുത്തു അലക്കാതെ, ഒരു നിമിഷം സ്വയം ചിന്തിക്കാൻ ഉള്ള കഴിവ് കൂടി ഉപയോഗിക്കാൻ അപേക്ഷ. സത്യം സത്യമായി പറയാതെ പാര്ട്ടിയുടെ വാലാട്ടി ആകാൻ തീരുമാനിച്ചാൽ പിന്നെ ടി പി വധത്തിൽ സി പി എമ്മിന് പങ്കേ ഇല്ല, ടി പി തനിയെ അമ്പത്തൊന്നു വെട്ടു വെട്ടി ആത്മഹത്യ ചെയ്തതാണ് എന്നൊക്കെ വിശ്വസിക്കേണ്ടി വരും താങ്കൾക്ക്

  2. @aravindvr:disqus : ദെ.. അതാണു. ഞാനപ്പഴേ പറഞ്ഞതാ… ആ ടി.പി. വെറുതേ പാര്‍ട്ടിക്കാരെ അകത്താക്കാന്‍ സ്വന്തം മുഖത്ത് വെട്ടിയതാണെന്ന്. ഒന്നു പോണം സുഹ്രുത്തേ… ഇതൊക്കെ ജയരാജന്മാരോട് പറഞ്ഞാല്‍ വിശ്വസിക്കുമായിരിക്കും. എല്ലാരേം മണ്ടന്മാരാക്കാന്‍ നോക്കല്ലേ…

   1. താനെന്ത് പൊട്ടത്തരം വേണേലും വിശ്വസിക്ക്. പക്ഷെ പബ്ലിക്കായി വേണ്ടാതീനം എഴുതി വച്ചിട്ട് തിരിച്ച് നല്ലതുപോലെ കേൾക്കുമ്പോൾ അയ്യോ പൊത്തോ പറയരുത്…

 8. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ
  ജീവന് സംരക്ഷണം നല്‍കുന്നതില്‍ പാളിച്ച പറ്റി.പിന്നെ എങ്ങനെ സാധാരണ ജനങ്ങളുടെ
  സ്വത്തിനും ജീവനും സംരക്ഷണം കിട്ടും. കണ്ണൂരില്‍ 2000 പോലീസെകാരെ നിയമിച്ചു
  എന്നൊരു വാര്‍ത്ത‍ കേട്ടിരുന്നു. പക്ഷെ ഫലമുണ്ടായില്ല. തന്ത്രപരമായ പാളിച്ച
  .ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ പുറത്താക്കാന്‍
  രണ്ടു വഴിയേയുള്ളൂ :- ഒന്നുകില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക,
  അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് പ്രതികൂലമായ ഒരു കോടതി വിധി സമ്പാദിക്കുക.
  അല്ലാതെ അക്രമത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ഒരു ഭരണാധികാരിയെ നേരിടുന്നത്
  ജനാധിപത്യത്തിനു ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള ശാരീരികാക്രമണം
  അപലപനിയം.

  1. അടുത്ത തിരഞ്ഞെടുപ്പ് വരെ മിണ്ടാതിരുന്നാൽ ചിലപ്പോൾ ഉമ്മൻചാണ്ടി കൂടുതൽ ജനപ്രീതി സമ്പാദിച്ചു പിടി കിട്ടാതാത്ര ഉയരത്തിൽ എത്തിയാലോ? ഇത്ര നാൾ കുത്തി കിളച്ചിട്ടും സരിതോർജതിൽ നിന്നും ഉമ്മന്ചാണ്ടിക്ക് നേരെ ശക്തമായ ഒരു തെളിവ് പോലും കിട്ടാത്ത സ്ഥിതിക്ക് ആ പരിപ്പ് ഇനി അധിക നാൾ വേവുകയും ഇല്ല. പിന്നെ കഴിഞ്ഞ അഞ്ചു വര്ഷം ഇവിടെ കാട്ടി കൂട്ടിയ വികസനത്തിന്റെ പത്തിരട്ടി ഈ സര്ക്കാര് ആദ്യ ഒരു വര്ഷം കൊണ്ടേ ഇവിടെ തുടങ്ങി. അപ്പോൾ ആകെ ശരണം ആ സരിതോര്ജം കെടാതെ പുകച്ചു കൊണ്ട് നടക്കുക, സര്ക്കാരിനെ പ്രവര്തിക്കാൻ അനുവദിക്കാതെ എന്തെങ്കിലും കാരണം പറഞ്ഞു ഉപരോധിക്കുക, പറ്റുമെങ്കിൽ ഉമ്മൻചാണ്ടിയെ മറ്റൊരു ടി പി ആക്കുക .. വേറെ ഗുണമുള്ള എന്തെങ്കിലും ഈ ഉപയോഗ്യ ശൂന്യരായ പ്രതിപക്ഷതിനെ കൊണ്ട് പറ്റുമോ ?

 9. “മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു കൊല്ലാന്‍ നോക്കുന്ന രാഷ്ട്രീയത്തിന് ഒരാളുടെയും അംഗീകാരം ലഭിക്കില്ല” എന്നാരു പറഞ്ഞു. ഇതിനെ അംഗീകരിക്കാൻ മാത്രമല്ല അഭിനന്ദിക്കാൻ വരെ ഇവിടെ ആളുണ്ട്. ഇന്നലെ മാതൃഭൂമി ചാനലിൽ അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞത് ഇങ്ങനെ. “അഴിമതി വീരനായ ഉമ്മൻ ചാണ്ടിക്ക് ഇതല്ല ഇതിന്റെ അപ്പുറം കിട്ടേണ്ടത് ആണ്. അഴിമതിയിൽ സഹികെട്ട ഒരു സഖാവിന്റെ രോഷത്തിൽ നിന്നാണ് കല്ലേർ ഉണ്ടായതു. ഉന്നം പിഴക്കാതെ കല്ലെറിഞ്ഞ ആ സഖാവിന് എന്റെ നമോവാകം. അദ്ധേഹത്തെ ഞാൻ അഭിനന്ദിക്കുന്നു.” എങ്ങനുണ്ട്? ഒരു ക്രിമിനൽ കുറ്റം ചെയ്തയാളെ അതിന്റെ പേരില് ഉമ്മൻ ചാണ്ടി വിരോധം തലയ്ക്കു പിടിച്ച ഒരു വക്കീൽ അഭിനന്ദിക്കുന്നു. അതിനെ വ്യത്യസ്തമായ അഭിപ്രായം എന്ന് പറഞ്ഞു താലോലിക്കുന്ന വേണു. ജയശങ്കരിന്റെ അഭിപ്രായത്തെ “അക്രമം ഒന്നിനും പരിഹാരമല്ല” എന്ന് വളരെ സൌമ്യമായി പറയുന്ന പി സി ജോർജ്. അക്രമം നടത്തുന്നവർ പോലും അക്രമത്തെ അപലപിക്കുന്ന അവസരത്തിൽ, അക്രമം നടത്തിയത് ശരിയാണോ അല്ലയോ എന്നാ രീതിയിൽ ചർച്ച കൊണ്ടുപോയ വേണുവിനും ജയശങ്കറിനും എന്റെ നമോവാകം. ഇവരെയൊക്കെ സഹികെട്ട് ആരെങ്കിലും കല്ലെറിയുക ആണെങ്കിൽ അവരെയും അഭിനന്ദിക്കുമായിരിക്കും എന്ന് വിചാരിക്കുന്നു.

  1. അഴിമതിയിൽ സഹികെട്ട എല്ലാ സഖാക്കൾക്കും രോക്ഷം കല്ലെറിഞ്ഞു തീർക്കണമെങ്കിൽ പറ്റിയ സ്ഥലം സംസ്ഥാന സെക്രടരിയുടെ തല തന്നെയാണ്. അധികം ദിവസം നോക്കിയിരിക്കേണ്ട. വിടുതൽ ഹർജി തീരുമാനം നവംബർ 5 നു വരും.

  2. ഇവരെയൊക്കെ സഹികെട്ട് ആരെങ്കിലും കല്ലെറിയുക ആണെങ്കിൽ അവരെയും അഭിനന്ദിക്കുമായിരിക്കും എന്ന് വിചാരിക്കുന്നു.

   Super…;)

  3. “ജയശങ്കരിന്റെ അഭിപ്രായത്തെ “അക്രമം ഒന്നിനും പരിഹാരമല്ല” എന്ന് വളരെ സൌമ്യമായി പറയുന്ന പി സി ജോർജ്.”

   പിസി ജോര്ജ് ധ്യാനം കൂടിയോ ആവോ

 10. വിവരകേട്‌ കുറ്റമല്ല അത് അലങ്ങരമായി കൊണ്ടുനടകുന്ന 2 നാറികൽ ആണ് കണ്ണൂരിനെ കേരളത്തിൽ ഇതേം നാറ്റിചത്ത്‌

 11. പണ്ട് സ്കൂൾ കലാമേളയിൽ, ബൈബിൾ നാടകം കളിച്ചത് ഓർമ വരുന്നു. മഗ്ദലനമറിയത്തെ കല്ലെറിയുവാന്‍ വന്നവരോട് യേശു ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് “നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ” എന്ന ടയലോഗ് അബദ്ധത്തിൽ കാണികളോട് ചോദിച്ചു പോയി ..പിന്നെ അവിടെ നടന്നത് കൂട്ട കല്ലേറ് ആയിരുന്നു.

  1. കുറ്റം ചെയ്യാത്തോർ കല്ലെറിഞോട്ടേന്നു പറഞെന്നുവെച്ച് ഇങ്ങനെ ഒക്കെ എറിയാമോ ..

 12. ഇമേജ് ഡബിളാക്കി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയകേരളത്തിലെ തന്റെ കരുത്ത് കാണിച്ചു തന്നിരിക്കുന്നു. nadakkillaaa…

  1. സമ്മതിച്ചാലും ഇല്ലെങ്കിലും അത് സംഭവിച്ചു കഴിഞ്ഞു. സഹതാപ തരംഗം എന്നുപറയുന്ന സംഭവം ഉണ്ടല്ലോ.. മറ്റൊന്നും അതിനൊപ്പം വരില്ല

 13. മുഖ്യമന്ത്രി തന്നെ നേരത്തെ ആളെ നിര്‍ത്തി കല്ലെറിയിച്ചു രാഷ്ട്രീയമുതലെടുപ്പു നടത്തുന്നതാണ് എന്നൊക്കെ വാദിച്ച് ഓടിരക്ഷപെടുന്നവരല്ല നല്ല നേതാക്കന്‍മാര്‍. — vaartha sammelanam kelkkunnundo aavo.. vijayansaarinte..

 14. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ നേരെ നടത്തിയ അക്രമം വളരെ മോശം തന്നെ. പക്ഷെ ഇതുകൊണ്ട് ജനസമ്പര്‍ക്ക പരിപാടി എന്ന പൊറാട്ട് നാടകവും എല്‍.ഡി.എഫിന്റെ അനാവശ്യമായ ഉപരോധ സമരവും ഒന്ന് നിന്ന് കിട്ടുമെങ്കില്‍ വളരെ നല്ലത്.

  മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു എന്ന പേരില്‍ കേരളത്തില്‍ ഉടനീളം ഇന്നലെ രാത്രി മുതല്‍ അക്രമം നടത്തുന്നുണ്ട്. കണ്ണൂര്‍ തില്ലങ്കേരിയില്‍ കോണ്‍ഗ്രസ്‌ -സിപിഎം സംഘട്ടനം നടന്നുവെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്‌ വെട്ടേറ്റു എന്നും ന്യൂസ്‌ കണ്ടു. പിന്നെ ഇവര്‍ എന്തിനാണ് സിപിഎം മാത്രം അക്രമത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്ന് പറയുന്നത്? പലരും പറയുന്നത് കേട്ടു മുഖ്യമന്ത്രിക്ക്‌ നേരെ വധശ്രമം എന്ന്, എന്തായിത് കഥ? നാലു കല്ലെറിഞ്ഞാല്‍ വധശ്രമം ആകുമോ? മെഡിക്കല്‍കോളേജില്‍ വിദഗ്ദ ചികിത്സക്ക് ഡോക്ടര്‍മാരെ പാതിരാത്രിയില്‍ വിളിച്ചുവരുത്തി എന്നും കേട്ടു. betadine മരുന്നും രണ്ടു ബാന്‍ഡ്-എയ്‌ഡും വേണമെങ്കില്‍ ഒരു ടിടിയും എടുത്താല്‍ മതിയാകുന്ന ഈ കാര്യം ഇങ്ങനെ ആക്കുന്നത് എന്തിനു? ഇത്രയധികം അക്രമോല്‍സുകമായി പ്രതികരിച്ച് കഴിഞ്ഞിട്ടും സഹതാപതരംഗം ഉണ്ടാക്കാന്‍ നോക്കുന്നവര്‍ക്ക്‌ തരാന്‍ ഒരിറ്റു പുച്ഛം മാത്രമേയുള്ളൂ.

  1. അമീൻ സാറേ, നാലു കല്ല്‌ എറിഞ്ഞാൽ വധശ്രമം ആകുമോ അല്ലയോ എന്ന് സംശയം ഇപ്പോഴും ഉണ്ടെങ്കിൽ സ്ഥലം പറ…എന്നിട്ട് സാർ അവിടെ വന്നു നിലക്ക്. സംശയം എന്നേക്കുമായി മാറ്റിത്തരാം. സമയം നല്ലതായിരുന്നത് കൊണ്ട് അങ്ങേർക്കു ഒന്നും പറ്റിയില്ല എന്ന് കൂട്ടിയാൽ മതി. അല്ലാതെ എറിയുന്ന കല്ല്‌ കാറിന്റെ ചില്ല് തകർത്തു അതിൽ നിന്നും ഒരു ചീള് 10 km /hr സ്പീഡിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഉമ്മൻ ചാണ്ടിയുടെ ഇടത്തേ കണ്ണിനു 4 cm മുകളിൽ നെറ്റിയിൽ കൊണ്ട് രണ്ടു തുള്ളി ചോര വന്നു നില്ക്കണം എന്ന് കണക്കു കൂട്ടി എറിഞ്ഞതാണെങ്കിൽ ആ സഖാക്കൾ കണ്ണൂർ കൊണ്ട് ഒതുങ്ങി പോകേണ്ടവരല്ല മറിച്ചു ISRO യിലോ NASA -യിലോ ജോലി എടുക്കെണ്ടാവരാ.

   1. @appoottan:disqus
    നാലു കല്ലു അല്ല ഭായ്, പത്ത്-പതിനഞ്ചു കരിങ്കല്‍ ചീളുകള്‍ ഏറ്റു ശരീരത്തില്‍ നിന്നും ചോരയൊലിപ്പിച്ച് ജോലി ചെയ്യുന്ന പോലീസുകാര്‍ ഉണ്ട് ഇവിടെ. ഇതിനെ ഒക്കെ വധശ്രമം എന്നൊക്കെ പറഞ്ഞാല്‍ അവരൊക്കെ ചിരിക്കും, ഫ്രണ്ട്സ് എന്ന സിനിമയിലെ ശ്രീനിവാസന്‍റെ അതെ ചിരി.. 😀 ലോഡ്‌കണക്കിന് വാളുകളും പെട്രോള്‍ -പൈപ്പ് ബോംബുകളും ജെലാറ്റിന്‍ സ്റ്റിക്കും കിട്ടുന്ന കണ്ണൂരില്‍ ഒരാളെ തട്ടിക്കളയാന്‍ കല്ലെറിഞ്ഞു സമയം കളയേണ്ട. തൊട്ടടുത്ത്‌ കിടക്കുന്ന കാസര്‍ഗോഡും മംഗലാപുരവും വെടിക്കോപ്പ് വെച്ചുള്ള കളിയും ഇടയ്ക്കു നടക്കുന്നുണ്ട്.

    1. ഒരു സമരത്തിൽ അപ്പുറത്ത് നില്ക്കുന്ന പോലീസുകാരെ കല്ലെറിയും പോലെ ആണോ ഇവിടെ നടന്നത്? സമരത്തിൽ കല്ലെറിയുന്നവൻ ഏതെങ്കിലും ഒരു പോലീസുകാരനെ വ്യക്തിപരമായി അപായപ്പെടുത്താൻ വേണ്ടിയല്ല അങ്ങനെ ചെയ്യുന്നത്. എറിയുന്നവനും കൊള്ളുന്നവനും അങ്ങോട്ടും ഇങ്ങോട്ടും ഇതിനുമുൻപു കണ്ടിട്ട് പോലും കാണില്ല. ഇവിടെ അതല്ല പ്രശ്നം. ഒന്നാം നമ്പർ സ്റ്റേറ്റ് കാറിൽ ഇരിക്കുന്നത് കേരള മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ആണ്, അദ്ധേഹത്തെ അപകടപ്പെടുത്തണം എന്ന് തീരുമാനിച്ചു നടത്തിയ ആക്രമണം തന്നെയാണ് ഇത്. പിന്നെ സ്വന്തം നാട്ടിൽ യഥേഷ്ടം തോക്കും വാളും ഏറുപടക്കവും കിട്ടുമെന്നും കൊലപാതകം വളരെ ഈസി ആണ് എന്നൊക്കെ പറഞ്ഞു അഭിമാനം കൊള്ളുന്നവരെ ക്കുറിച്ച് എന്ത് പറയാൻ….

     1. ഒന്ന് പോടാപ്പ, പത്രം വായിക്കുന്ന ശീലം ഇല്ലെന്നു കമന്റ്‌ കണ്ടപ്പോള്‍ മനസ്സിലായി. ഇല്ലെങ്കില്‍ രണ്ടു മുന്‍പുള്ള പത്രം എടുത്തു നോക്ക്. കാസര്‍ഗോഡ്‌ ഒരുത്തനെ വെടിവെച്ച ശേഷം വെട്ടിനുറുക്കി എന്ന് വാര്‍ത്തയുണ്ട്. ഗ്രൂപ്പിസം മൂത്ത് തൃശ്ശൂരില്‍ രണ്ടു കോണ്‍ഗ്രസ്സ്‌ നേതാക്കളെ കോണ്‍ഗ്രസുകാര്‍ തന്നെ വെട്ടിനുറുക്കിയിട്ട് അധിക കാലമായില്ല. ഏതാണ്ട് ടി.പി വധം പോലെ, ഒരാള്‍ക്ക് 27 വെട്ടു, അടുത്തയാള്‍ക്ക് മുപ്പതിലേറെ വെട്ടു.
      ഉമ്മന്‍ ചാണ്ടി മനോരമയോട് കല്ലേറ് വിവരിച്ച കാര്യം കണ്ടാല്‍ തന്നെ മനസ്സിലാക്കാം കൊലപാതകശ്രമം ആണെന്ന്!!!!. ” ഇടതു വശത്തെ ചില്ലിലൂടെ അകത്തേക്ക് പതിച്ച കല്ല്‌, തന്റെ നെഞ്ചിൽ പതിച്ച ശേഷം വലതു ചില്ല് തകർത്ത് പുറത്ത് പോയി. നെഞ്ചിൽ നേരിയ വേദന ഉണ്ട് “. അദ്ദേഹത്തിന്റെ ഭാവന ഭയങ്കരം തന്നെ. ISRO , NASA എന്നിവടങ്ങളില്‍ ജോലി ചെയ്യേണ്ടത് നിങ്ങളെ പോലുള്ള ഉളുപ്പില്ലാത്ത യുഡിഎഫ്‌ പ്രവര്‍ത്തകര്‍ തന്നെ ആണ്. നിങ്ങള്‍ ഒന്ന് ഇന്നോവ പോലുള്ള ആഡംബര കാറില്‍ ഇരിക്ക്. പുറത്തു നിന്ന് ഒരുത്തനെ കൊണ്ട് ഒന്ന് കല്ലറിയിക്കു, കല്ല്‌ നെഞ്ചില്‍ തട്ടി രണ്ടു ചില്ല് തുളച്ചു പുറത്തു കടക്കുമോ അതോ വണ്ടിയില്‍ തന്നെ വീഴുമോ എന്ന് കാണാമല്ലോ.

      കല്ലേറ് രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചു എന്നതില്‍ യാതൊരു സംശയവും ഇല്ല. പക്ഷേ അതിനു ശേഷമുണ്ടായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തികള്‍ അതിലും വൃത്തികെട്ട പരിപാടികള്‍ ആയിപ്പോയി.

     2. പത്രം എന്നാൽ ദേശാഭിമാനിയും ചാനൽ എന്നാൽ കൈരളിയും മാത്രമാകുംപോഴുള്ള കുഴപ്പം ആണ് കേശവന്. ഉള്ള അല്പബുദ്ധി പാർട്ടിക്ക് പണയം വെച്ച് നടക്കുന്നവൻ ഇങ്ങനെ പലതും പറയും. സെക്രടരിയെറ്റ് ഉപരോധത്തിന് നെഞ്ചിൽ വെടിയുണ്ട ഏറ്റുവാങ്ങാൻ പോയി ചന്തിയിൽ കൊതുകുകടി ഏറ്റു മടങ്ങിയതിന്റെ വിഷമവും കാണും. ഇല്ലാത്ത സരിത കേസ് പറഞ്ഞു മുഖ്യ മന്ത്രിയെ ഒതുക്കാൻ നാടകം എൽ ഡി എഫും കുറെ കളിച്ചില്ലേ. അപ്പോൾ ഇങ്ങനെയും ചില നമ്പർ യു ഡി എഫും ഇറക്കും. അപ്പോൾ സ്വന്തം കർമഫലം കൊണ്ട് സോളാർ കേസ് ആവിയായി പോകുന്നത് തല്ക്കാലം അല്പം രോക്ഷത്തോടെ ആണെങ്കിലും കണ്ടു നിൽക്കാനേ പാർട്ടിക്ക് പറ്റൂ.

     3. ഇന്നത്തെ ടി വി ദ്രിശ്യങ്ങൾ കണ്ടെങ്കിൽ താങ്കളുടെ സംശയം മാറിക്കാണും എന്ന് വിശ്വസിക്കുന്നു. ഉമ്മൻ ചാണ്ടി തനിയെ കല്ലെറിഞ്ഞു പരിക്ക് ഉണ്ടാക്കി എന്ന് ഇനിയും വിശ്വസിക്കുന്നോ?

     4. ഫോരന്സിക് പരിശോധനയിൽ കല്ല്‌ വണ്ടിക്കുള്ളിൽ നിന്നും കിട്ടി എന്ന് പോലീസ് പറയുന്നു. ഇനി കല്ലേറ് കഥക്ക് കൂടുതൽ വിശ്വാസ്യത ഉണ്ടാക്കാൻ കോണ്ഗ്രസ് കാര് കൊണ്ടിട്ടതാണ് ആ കല്ല്‌ എന്ന് ചേട്ടനഭിപ്രായം ഉണ്ടോ എന്നുകൂടി അറിഞ്ഞാൽ തൃപ്തിയായി

  2. ചില്ല് രണ്ടിഞ്ചു മാറി അദ്ദേഹത്തിണ്റ്റെ കണ്ണില്‍ കൊണ്ടിരുന്നെങ്കിലോ?

   1. @dennis_theMenace:disqus മാഷെ, പരിക്ക് പറ്റിയത് നിസ്സാരം എന്ന് ഞാന്‍ പറഞ്ഞില്ല, കല്ലേറിനെ ന്യായീകരിച്ചുമില്ല. പക്ഷെ അതിന്റെ പേരില്‍ കാണിക്കുന്ന ആഭാസത്തരം കല്ലേറിനെക്കാള്‍ മോശമായിരുന്നു. പൈലറ്റ് വാഹനത്തിലെ ഡ്രൈവറുടെ കണ്ണിനു പരിക്ക് പറ്റിയിരുന്നു. അയാളെ ആശുപത്രിയില്‍ എത്തിച്ചു വേണ്ട ചികിത്സ കിട്ടിയോ എന്ന് ഈ ജനകീയന്‍ (?) അന്വേഷിച്ചോ? കരിങ്കൊടി കാണിച്ച ഒരാളുടെ വരിയുടച്ചത് ഇദ്ദേഹത്തിന്റെ മുന്‍പില്‍ വെച്ചല്ലേ? ആ മനുഷ്യന്‍ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഈ ജനകീയന്‍ അന്വേഷിച്ചോ? ഇപ്പോള്‍ മെഡിക്കല്‍കോളേജില്‍ അഡ്മിറ്റ്‌ ചെയ്തതിനു ശേഷം സാധാരണക്കാര്‍ക്ക് എത്ര പ്രയാസം ഉണ്ടാക്കി എന്നറിയാമോ? സുരക്ഷയുടെ പേര് പറഞ്ഞു വരാന്തകളില്‍ കിടന്ന രോഗികള്‍ക്ക്‌ സഹായികള്‍ ആയി വന്ന പലരെയും ഒഴിവാക്കി. പല രോഗികള്‍ക്കും വൈദ്യസഹായം നിഷേധിക്കപ്പെടുന്നു.

  3. സഹതാപം നേടാൻ എന്ത് കോപ്രായവും കാണിക്കുന്നവരാണ് കോണ്‍ഗ്രസുകാർ എന്നത് മറക്കരുത്. പണ്ട് രാജീവ്‌ ഗാന്ധി മരിച്ചപ്പോൾ ചിതഭാസ്മവുമായി നാട് മുഴുവൻ നടന്നു വോട്ട് ചോദിച്ചു വിശുദ്ധ അന്തോനീസ്. ഇപ്പോൾ പയ്യൻ പറയുന്നതും വിശുദ്ധ ബലി ദാനങ്ങളെ കുറിച്ചു തന്നെ. എട്ടു വര്ഷം ഗണ്‍മാനായി മുഖ്യമന്ത്രിയെ സേവിച്ച വിശുദ്ധ സലിംചിലരുടെ ഗൂടാലോചനയിൽ പെട്ട് suspension ആകുകയും തുടർന്ന് നമ്പർ 1 ക്രിമിനലാകുകയുമാനുണ്ടായത്. ഇക്കാര്യത്തിലും CM നിരപരാധിയാണ്

   1. സിപിഎം രക്തസാക്ഷി എന്നു പറഞ്ഞു ചെയുന്നതും അതു തന്നെയല്ലെ

  4. ഈ കല്ലെറിഞ്ഞത് കേരളത്തിന്റെ ഒന്നാം പൌരനാണ് – ജനങ്ങള് തിരഞ്ഞെടുത്ത മുഖ്യമന്ത്രി. ഈ കല്ലേറ് തമിഴ് നാട്ടിലോ ആന്ധ്രയിലോ ഗുജറാത്തിലോ ആയിരുന്നെങ്കിൽ എന്തായേനെ സ്ഥിതി? ഒരായിരം പേരെ എങ്കിലും പച്ചക്ക് ചുട്ടെനെ. അത് പോട്ടെ, ഈ കല്ലെറിഞ്ഞ പാര്ട്ടിക്കാരുടെ ഒരു സെക്രട്ടറി പിണറായി വിജയനെ ആയിരുന്നു ഈ കല്ലെറിഞ്ഞത് എങ്കിലോ? ഇവിടെ കേരളത്തിൽ എന്തൊക്കെ സംഭവിച്ചേനെ? എന്നിട്ടും സംയമനം കളയാതെ ആ സംഭവം മാന്യതയോടെ കൈകാര്യം ചെയ്ത മുഖ്യനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
   അടുത്തത് ജനസമ്പർക്ക പരിപാടി – കേരളം അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും ജനക്ഷേമവും, പാവങ്ങള്ക്ക് ഏറ്റവും ഉപകാരപ്രദവും ആയ പരിപാടി ആണെന്നതിൽ സംശയമില്ല. അതിന്റെ ജനപ്രീതി മതിയല്ലോ തെളിവായി. മുഖ്യന്റെ ജനപ്രീതി കൂടുന്നത് കണ്ടത് കൊണ്ടല്ലേ എൽ ഡി എഫിന് ഈ ഹാലിളക്കം. 340 കോടി അഴിമതി ആരോപണവിധേയനായ പാര്ട്ടി സെക്രട്ടറി 5 കോടി അഴിമതി ആരോപണവിധേയനായ മുഖ്യമന്ത്രിയെ ഉപരോധിക്കാൻ ആഹ്വാനം ചെയ്യുന്നു. ഇതിൽ കവിഞ്ഞു എന്ത് പൊറാട്ട് നാടകം ആണ് ജനങ്ങള് കാണാൻ ഉള്ളത്. തുടങ്ങിയ സമരം എല്ലാം പൊളിഞ്ഞ ഒരു പ്രതിപക്ഷം എന്ന പേര് ഈ പ്രതിപക്ഷത്തിന് മാത്രമേ കാണൂ

   1. ചേട്ടാ (എന്റെ കഴിഞ്ഞ ഒരു കമന്റിൽ കൊച്ചനെ എന്ന് പറഞ്ഞു സംബോധന ചെയ്തു കണ്ടത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത് )– കല്ലെറിഞ്ഞത് ആരെയായാലും അത് തെറ്റ് തന്നെയാണ്. അത് മുഖ്യനെ ആയാലും വി എസിനെ ആയാലും

    ഈ ഒരു സംഭവം കൊണ്ട് സോളാർ ചാണ്ടി പുണ്യാ ളനോന്നും ആകുന്നില്ല.

    താങ്കളുടെ കമന്റ്‌ വായിച്ചാൽ തോന്നും ഇദ്ദേഹം സ്വർഗത്തിൽ നിന്ന് കേരള ജനതയെ ഉദ്ദരിക്കാൻ കേട്ടിയെടുതതാണെന്ന്. കേരള ചരിത്രത്തിൽ ഇത് മുഖ്യ മന്ത്രിയുണ്ട് ഇദ്ദേഹത്തെ പോലെ തെരുവിൽ എതിർക്കപ്പെടുന്നത്?

    സൂചി കേറ്റാൻ ഒരിടം കിട്ടിയപ്പോൾ അവിടെ ആനയെ കേറ്റല്ലേ ……………………..

    1. മനോജേ, സോളാർ കേസ്സിൽ മാത്രം അഴിമതി നടന്നു എന്നും ലാവ്ലിൻ കേസ്സ് പാവം സി പി എമ്മിനെ താറടിക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്നും താങ്കള് കരുതുന്നില്ല എന്ന് വിശ്വസിക്കുന്നു.
     ഈ എതിര്പ്പ് എന്തിനു വേണ്ടിയാണ്? ജുടീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി അതിനു എന്താണ് പ്രസക്തി? ചുമ്മാ ഇരുന്നു തുരുമ്പെടുക്കുന്ന അണികളെ ഒന്നിളക്കാം എന്നതിൽ കവിഞ്ഞു? കാര്യം ഇല്ലാത്ത കാര്യത്തിനാണ് ഈ പ്രതിഷേധം എന്ന് ആര്ക്കാണ് അറിയാത്തത്?
     എല്ലാത്തിനും ഒരു പരിധി ഉണ്ട്, ഏതു പ്രതിഷേധം ആണെങ്കിലും. അത് കടന്നാൽ ജനം സഹിക്കും എന്ന് കരുതരുത്

  5. കല്ലെറിഞ്ഞവരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇനി അത് വല്ല ഫോട്ടോ ഷോപ്പ് മാജിക്കുമാണെന്ന് പറഞ്ഞു കളയുമോ സഖാവേ ?

   1. സംശയമുണ്ടോ? അത് ഫോട്ടോഷോപ്പ് തന്നെ.. :). ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല എന്ന് വിജയേട്ടന്‍ മുന്‍പ് പറഞ്ഞത് ഓര്‍മയുണ്ടല്ലോ? ടി.സിദ്ദിക്ക് കല്ലേറ് കാര്യം വിവരിച്ചത് താങ്കളും പത്രത്തില്‍ വായിച്ചു കാണുമല്ലോ? നെഞ്ചത്ത്‌ തട്ടിയ കല്ല്‌ ബൌണ്‍സ് ചെയ്തു ചില്ല് തകര്‍ത്തു പുറത്തു പോയി പോലും 😛
    എന്നെ സഖാവേ എന്ന് സംബോധന ചെയ്യാന്‍ മാത്രം ഒന്നും പറഞ്ഞില്ലാലോ ജോര്‍ജേട്ടാ. കല്ലുകടി ആണെന്ന് തോന്നിയത് എടുത്തു പറഞ്ഞു എന്നുമാത്രം….

    @njaannjaanthanne:disqus

    മുഖ്യന്റെ സംയമനത്തിന്റെ രാഷ്ട്രീയം വളരെ വ്യക്തമാണ്‌. വികാരപരമായി പെരുമാറുന്ന ജനങ്ങളുടെയിടയില്‍ നിങ്ങള്‍ പറഞ്ഞ പച്ചക്ക് ചുടല്‍ ഫലപ്രദമാകും. കേരളത്തില്‍ ആ പരിപ്പ് വേവില്ല എന്നു വ്യക്തമായി അറിയാവുന്ന ആളാണ് ചാണ്ടിച്ചായന്‍. എല്‍.ഡി.എഫ്‌ സമരം അനാവശ്യം ആണെന്ന കാര്യത്തില്‍ എനിക്ക് രണ്ടഭിപ്രായമില്ല. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ല. കേരളത്തില്‍ നടന്ന ആട്, മാഞ്ചിയം, ഔഷധത്തോട്ടം, മെഡിക്കല്‍ സീറ്റ്‌ തട്ടിപ്പുകള്‍ പോലെ ഒന്ന് മാത്രം ആണ് സോളാര്‍ കേസ്‌. പിന്നെ പിണറായി വിജയന്‍ തെറ്റുകാരന്‍ ആണെന്ന് കുറ്റപത്രം പഠിച്ച കോടതി പറയുന്നില്ല, സിബിഐ കുറ്റപത്രത്തെ കണക്കിന് വിമര്‍ശിക്കുകയും ചെയ്യുന്നു. പിന്നെ എന്ത് അടിസ്ഥാനത്തില്‍ അയാളെ കുറ്റക്കാരന്‍ എന്ന് പറയുന്നത്. ജനസമ്പര്‍ക്ക പരിപാടിയില്‍ എന്‍റെ അനുഭവം താഴെ ഒരു കമന്റിനു മറുപടിയായി കൊടുത്തിട്ടുണ്ട്. പരാതി തീര്പ്പാക്കുക എന്നതിന് ബന്ധപ്പെട്ട ഓഫീസര്‍ക്ക്‌ കൊടുക്കുക എന്നല്ല അര്‍ത്ഥം. വായിച്ചു നോക്കുക.

     1. no no.. ജോര്‍ജേട്ടാ ആ സോറി അങ്ങ് ഡിലീറ്റ് ചെയ്തോ. അതിന്റെ ആവശ്യമില്ല. അതിനു വേണ്ടി നിങ്ങള്‍ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ. വല്ലാതെ ഫോര്‍മല്‍ ആയാല്‍ ഒന്നും തുറന്നു പറയാന്‍പോലും പറ്റില്ല. 🙂

   2. ഒരു വീഡിയോ കണ്ടു, ഒരു വശത്ത് നിന്നും പ്ലാസ്റ്റിക്‌ റോഡ്‌ കോണ്‍ എരിയുന്ന നീല ഷര്‍ട്ട് ഇട്ട ഒരാള്‍. ഗ്ലാസ്‌ പൊട്ടിയത് മറു വശത്ത്! ഒരു സംശയം, പ്ലാസ്റ്റിക്‌ റോഡ്‌ കോണ്‍ കൊണ്ടെരിഞ്ഞാല്‍ കാറിന്റെ ഗ്ലാസ്‌ പൊട്ടുമോ?

  6. കല്ലെറിഞ്ഞത് അവിടെ നിന്നിരുന്ന മാവിലൊന്നുമല്ലല്ലൊ. എറിഞ്ഞവൻ ആരായിരുന്നാലും ഒരല്പം കൂടി ഉന്നമുള്ളവനായിരുന്നെങ്കിൽ ഇപ്പോൾ ഉമ്മന്ചാണ്ടീനെ സെമിത്തേരിയിലേക്കെടുത്തെനെ.

 15. കല്ലേറ് കൊണ്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിശ്രമിക്കുന്ന മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു മണിക്കൂറൊന്നു തികയും മുമ്പേ കോടിയേരി സഖാവിനും പാര്‍ട്ടി സെക്രട്ടറിക്കും സുരക്ഷാകാരണങ്ങളാല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചതിലൂടെ ഈ കല്ലേറിന്റെ യദാര്‍ത്ഥ ഗുണഭോക്താവാരാണെന്നത് പകല്‍ പോലെ വ്യക്തം.ഇനിയിപ്പോള്‍ സ്വന്തം ജീവന് പോലും സംരക്ഷണം നല്‍കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തു വരുമോ എന്ന് കണ്ടറിയാം.

  ഏറു കൊണ്ട് രക്തസാക്ഷിയായ സ്ഥിതിയ്ക്ക് മുഖ്യന് താമ്രപത്രത്തിന് അര്‍ഹതയുണ്ടാകുമല്ലോ.അടുത്ത ജനസമ്പര്‍ക്കത്തിന് അദ്ദേഹം ഒരു പക്ഷേ അപേക്ഷ സമര്‍പ്പിക്കുമായിരിക്കും.

  1. സ്വന്തം ജീവന് പോലും സംരക്ഷണം നല്‍കാന്‍ കഴിയാത്ത മുഖ്യമന്ത്രി രാജിവയ്ക്കുക

   ഹഹഹഹ

  2. പിണറായിയും കൊടിയേരിയും എന്തിനാണാവോ അങ്ങേരെ കാണുന്നത്. മുഖത്തു വെട്ട് കൊണ്ടില്ല വെറും ഏറു മാത്രമേ കൊണ്ടുള്ളു അത് കൊണ്ടായിരിക്കും… കൊറച്ചു വെട്ടും കൊള്ളാനുള്ള സ്ഥലം ബാക്കി ഉണ്ടാരുന്നു… കഴിഞ്ഞ പ്രാവശ്യം ഫിഫ്റ്റി അടിക്കാനേ പറ്റിയുള്ളു. ഇനി സെഞ്ചുറി അടിക്കണം…

  3. കോടിയേരിയും പിണറായിയും അവിടെ വന്നാലുണ്ടായെക്കാവുന്ന സംഘര്ഷം ഒഴിവാക്കാനായിരിക്കും അങ്ങനെ പറഞ്ഞത് എന്ന് ഒരുവട്ടം ആലോചിച്ചു നോക്കിക്കേ. അപ്പോൾ എല്ലാം ശരിയാകും. അതോ ഇനി അവിടെ ചെന്ന് അവിടെയുള്ള കോണ്‍ഗ്രസ്‌ കാരുമായി ഒരു കയ്യാങ്കളി നടത്തിയാലേ ഇവര്ക്ക് തൃപ്തി ആകുമായിരുന്നുള്ളോ?

 16. പിണറായിയുടെ പ്രസ്താവന കേട്ടപ്പോൾ തോന്നിയത് അടുത്തിടെ അദ്ദേഹത്തിനെ സെക്രട്ടറി ആക്കിയപ്പോൾ അവിടെ വെച്ച് പ്രസംഗിച്ച അച്ചുമാമ്മയെ CPIMകാർ കുപ്പിക്കെറിഞ്ഞതായിരുന്നു.

  ഇതൊന്നു കണ്ടു നോക്കു. കമ്മ്യൂണിസ്റ്റ്‌കാരുടെ അച്ചടക്കത്തെകുറിച്ച് പാർട്ടി സെക്രട്ടറിയുടെ വാക്കുകളിൽ

  http://www.youtube.com/watch?v=fE5kQrNaSzA

   1. ഓഹോ, അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത് അല്ലെ? ഇങ്ങനെ ന്യായം പറയാനും ഒരു ഉളുപ്പ് വേണം

 17. vs അല്ല സഖാവേ കോടിയേരിയും പിണറായിയും.അതു പോലും മനസിലാകുനില്ല എങ്കിൽ …..എന്ത് പറയാൻ.ആശുപത്രിയിൽ കോണ്‍ഗ്രസ്‌ നേതാക്കമാരും അണികളും കാണും.അവിടെ എന്തെങ്ങിലും അനിഷ്ട സംഭവം ഉണ്ടായാൽ.അത് കൊണ്ടാരികും വരേണ്ട എന്ന് പറഞ്ഞത്.അത് മനസിലാക്കാതെ വരേണ്ട എന്ന് പറഞ്ഞു എന്ന് കരയുന്നവരുടെ ആത്മാർത്ഥ കൂടി മനസിലാക്കണം.അവിടെ ചെല്ലന്ടന്നു പറഞ്ഞപ്പോ മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കരുനല്ലോ.അത് ചെയ്യാതെ എന്നെ കാണാൻ അനുവദിച്ചില്ല എന്ന് പറഞ്ഞു കരയുക അല്ല ആത്മാര്തത ഉണ്ടെങ്കിൽ ചെയ്യേണ്ടത്.

 18. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം ഇന്ദിരാ ഭവന്റെ മണ്ടക്ക് ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം ” ശ്രീ ജയരാജാനന്ദ സ്വാമി തിരുവടിയവർകൾ മെതിയടി, ഈ ഭവനത്തിന്റെ ഐശ്വര്യം…” അന്യായം എന്റെ അണ്ണാ…….

 19. Nasirudheen Kollathodi: “ഇടതു വശത്തെ ചില്ലിലൂടെ അകത്തേക്ക് പതിച്ച കല്ല്‌, തന്റെ നെഞ്ചിൽ പതിച്ച ശേഷം വലതു ചില്ല് തകർത്ത് പുറത്ത് പോയി. നെഞ്ചിൽ നേരിയ വേദന ഉണ്ട് ” (ഉമ്മൻ ചാണ്ടി / മനോരമ)

  ഇതിനാണ് നെഞ്ചുറപ്പ് എന്നൊക്കെ പറയുന്നത്. നെഞ്ചിൽ തറക്കുന്നതിനു മുൻപും ശേഷവും ഓരോ ഗ്ലാസ്സുകൾ തകർത്തെങ്കിലും നെഞ്ചിന് മാത്രം ഒന്നും പറ്റിയില്ല. വിവരം കെട്ട ടോയോട്ടക്കാർ കണ്ട് പഠിക്കട്ടെ !

   1. കഷ്ടം, ഒരു മാനസിക രോഗിയുടെ ജല്പനങ്ങളായി കാണാം മുകളിലുള്ള പോസ്റ്റ്‌

    1. ആരെയാ ഉദ്ദേശിച്ചത്? ബെർലി സാറിനെയോ അതോ അരവിന്ദനെയൊ ??

     1. ബെര്ളിയെയോ ? ഏയ്‌ ഞാൻ അത്രയ്ക്ക് നീചനല്ല. ഇത് ശ്യാംലാലിനു

 20. ഉപ്പ് തിന്നവന്‍ കുറച്ചു വെള്ളം കുടിക്കട്ടെ, അത് ഉമ്മനായാലും വിജയനായാലും. പിന്നെ ഇതെല്ലാം അപ്പാടെ വിഴുങ്ങാന്‍ വരട്ടെ. ഇതെല്ലാം ലവന്മാരുടെ ഒരു പൊറാട്ട് നാടകം അല്ലെ.
  ജനങ്ങളുടെ റോള്‍ എന്താണെന്നു വച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വേറൊരു കൂട്ടം നാറികളെ തിരഞ്ഞെടുക്കാം എന്നത് മാത്രം ആണ്.

  1. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ ലാസ്റ്റ് ഒരു സാദനം ഉണ്ടെന്നു പറയുന്നത് കേട്ട്. ഞാൻ അതിലേ ഞെക്കുവ്വൊള്ള്. അങ്ങനെ ഞാൻ വോട്ടിയിട്ടു ആരും ജയിക്കണ്ട

    1. എന്താണേൽ എന്താ.. താല്പര്യം ഇല്ലെന്നു പറയാലോ. കുറഞ്ഞ പക്ഷം ഇതിനു നില്ക്കുന്ന നാറികൾ മനസിലാക്കട്ടെ അവനെയൊന്നും ആര്ക്കും വേണ്ട എന്ന്. അത്രേ ഉള്ളു

     1. “നാണമില്ലാത്തവന്റെ ആസനത്തിൽ ആലുകിളിർത്താൽ അതും തണൽ”
      ഇവന്മാർക്ക് അതൊന്നും ഒരു പ്രശ്നമല്ല മാഷേ…

     2. അതുകൊണ്ട് ഒരു കാര്യവുമില്ല. വേണ്ട എന്ന് മനസിലാകാഞ്ഞിട്ടാണോ ഈ കടിച്ചുതൂങ്ങി കിടക്കുന്നത്?

 21. 10 കോടി രൂപ ഒരുത്തി തട്ടിച്ചു .. സര്‍ക്കാരിനു അഞ്ചു പൈസ നക്ഷട്ടം ഇല്ല പരാതിക്കാരന്‍ ഏതാനും ആളുകള്‍ ബാക്കി ഉള്ളവര്‍ക്ക് ആര്‍ക്കും പരാതി ഇല്ല ( കള്ളപണം ) സാധാരണ നിലയില്‍ ഉള്ള ഒരു സാമ്പത്തിക തട്ടിപ്പ് കേസ്

  ഇത് ഇത്രയും വലിയ വിവാദം ആകുവാന്‍ കാരണം സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ്‌ സഹായിച്ചു എന്നതും , മുഖ്യമന്ത്രി അത് കണ്ടില്ല എന്ന് വെയ്ച്ചു (,അല്ലെങ്കില്‍ മുഖ്യമന്ത്രി അറിഞ്ഞില്ല അത് അയാളുടെ കഴിവ് കേടു )

  ഇതിനു വേണ്ടി കഴിഞ്ഞ രണ്ടു മാസമായി ചാനലുകാരും പ്രതിപക്ഷവും ഇവിടെ കാണിക്കുന്നത് .. കേരളത്തിലെ ജനങ്ങള്‍ കണ്ടതാണ് ..
  മുഖ്യമന്ത്രിയും സരിതയും അവിവിഹിതവും പാതിരാത്രി ഫോണ്‍ വിളിയും , .. തിരുവഞ്ചൂര്‍ ,ശാലു,കരിക്ക് , രാപകല്‍ , ഉപരോധം , കരികൊടി,, വഴി തടയല്‍ , വട്ടം ചാടല്‍ , മുട്ട ഉടയ്ക്കല്‍ . കുത്തിയിരിപ്പ് , അവസാനം കല്ഏറും
  നാണം ഉണ്ടെങ്കില്‍ മഹാ അപരാധി മുഖ്യമന്ത്രി രാജി വെയ്ച്ചു പുറത്തു പോകേണം എന്ന് ഇടതു മുന്നണി പലതവണ ആവശ്യപെട്ടു .. (മുഖ്യ മന്ത്രി രാജി വെയ്ക്കേണം എന്ന് പ്രതിപക്ഷം ആവശ്യപെടുന്നത് ന്യായമാണ് )

  ഈ രണ്ടു മാസം മുഴുവന്‍ ഈ കേസിന്റെ പേരില്‍ ഈ അഭ്യാസം മുഴുവന്‍ കാണിക്കുന്ന സി പി എം ഇതിനെക്കാള്‍ വലിയ ഗുരുതരമായ കുറ്റക്രിത്യമായ ഫയസിന്റെ കേസില്‍ എന്തുകൊണ്ട് താല്പര്യം കാണിക്കുന്നില്ല

  രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന ഗുരുതരമായ കുറ്റം ആണ് സ്വര്‍ണകടത്ത് അതിലെ പ്രതിയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം ഉണ്ടെന്നു തെളിഞ്ഞു .. ഇതിലൊന്നും സി പി എംനു വലിയ താലപര്യം ഇല്ല
  ഇതൊരു വിവാദം ആയാല്‍ അയാള്ക്ക് സി പി എം നേതാകളും പാര്‍ട്ടിയും ആയുള്ള ബന്ധം പുറത്തുവരും .. അവിടെയാണ് ഇതിലെ രക്ഷ്ട്രീയം ജനങ്ങളോട് ഉള്ള പ്രതിബക്തത കൊണ്ടോ അവരോടുള്ള ആല്‍മാര്‍തധ കൊണ്ടൊന്നും അല്ല പ്രതിപക്ഷം ഈ സമരം നടത്തുന്നത് എന്ന് മനസിലാക്കാം ..

  മുന്തിയകുറ്റവാളി അയ ഫയാസിന്റെ കുട്ടുകാരായ പ്രതിപക്ഷ നേതാക്കള്‍ ആണ് തട്ടിപ്പ്കാരി സരിതയെ സംരക്ഷിച്ചതിന് മുഖ്യമന്ത്രിയോട് രാജി വെയിക്കുവാന്‍ ആവശ്യപെടുന്നത്

  ചിന്തിക്കുന്ന ജനങ്ങള്‍ തീരുമാനിക്കട്ടെ .. രാജി വെയ്ക്കുകയല്ല കടത്തുകയാണ് വേണ്ടത് ഈ നാറിയ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും

  1. “രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന ഗുരുതരമായ കുറ്റം ആണ് സ്വര്‍ണകടത്ത് ” പക്ഷെ ചൈനയുടെ സാമ്പത്തിക വ്യവസ്ഥയെ തകര്ക്കുന്നില്ലലോ ? ഈ പരട്ട രാജ്യത്ത് എന്ത് നടന്നാലും കംമുനിസ്ടിനു പുല്ലാണ്

  1. യേശു ക്രിസ്തുവിനെ ക്രൂശിൽ കയറ്റിയവന്മാരാ. പിന്നാ

 22. ഇതുവരെ വന്ന എല്ലാ കമന്‍റുകളും വായിച്ചു. ഇതുപോലൊരു നാണംകെട്ട പ്രവര്‍ത്തിയെയും ചിലര്‍ ന്യായീകരിക്കുന്നു.കഷ്ടം എന്നല്ലാതെ എന്തുപറയാന്‍.പണ്ട് ടി.പി.യെ കൊന്നപ്പോള്‍ ഉണ്ടായ “ക്വൊട്ടേഷന്‍” സംശയം ഇത്തവണയും പിണറായിക്ക് വന്നു. അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല എന്നു തന്നെ വിശ്വസിക്കുന്നു.പക്ഷേ ജയരാജന്‍മാര്‍ അറിയാതെ ഇങ്ങിനെ ഒന്നു നടക്കില്ല.

  1. By “Quotation” he means Jayarajans… What else ?
   We are also living in the same state, and According to Achuthananthan, we dont want to go to Paazhoor Padippura to know who did this… Just required the common sense of eating rise …

  2. ജയരാജൻ വല്ലതും ഇതൊക്കെ സമ്മതിക്കുവോ? ഇന്നലെ ചിരിചോണ്ടിരിപ്പുണ്ടാരുന്നു ഏതോ ചാനെലിൽ. ഇതൊക്കെ എന്ത് എന്ന രീതിയിൽ

  3. അഭിപ്രായ സ്വാതന്ത്ര്യ എല്ലാവര്ക്കും ഉണ്ട് .

   എല്ലാവരെയും ചവിട്ടി താഴ്ത്തി സംസാരിക്കുന്ന നിങ്ങളുടെ പേര് ഇതിനാൽ “വാമനൻ ” എന്നായി പ്രഖ്യാപിക്കുന്നു

   ദയവായി സ്വീകരിക്കുക

 23. “The police said they have also not discounted the possibility that a ruling front supporter could infiltrate Opposition activists and carry out an attack with the intention of shoring up public sympathy for the “beleaguered” Chief Minister”.–intelligence report published by The Hindu on september 6th….

  http://www.thehindu.com/news/national/kerala/threat-perception-to-chandy-has-increased-kerala-police/article5100452.ece

  so a thorough investigation must be carried out and the culprits must be brought to book….

  1. what else will the police say?it is an embarassment for them too. they need to make it look like they are covering all possible options,however remote they seem to be. moreover when a party is protesting,they have to take responsibility of their own actions and actions of those who might use them as a cover. even a kid knows such possibilities exist.

  2. ചേട്ടന്റെ ഈ കമന്റ് നന്നായിട്ടുണ്ട്. പോരാത്തതിന് ഉണ്ണിക്കുട്ടന്റെ കമന്റ് ചേട്ടൻ ലൈക്കും ചെയ്തിട്ടുണ്ട് അല്ലേ… എന്താ പ്രശ്നം എന്ന് പിടികിട്ടി

 24. കുറച്ചു ബൂര്ഷ്വ അമേരികാൻസ് ആയുധങ്ങളുമായി പുറം കടലിൽ ചുറ്റി കറങ്ങുന്നുന്ടെന്നു കേട്ടപ്പോൾ ഇത്രയും വിചാരിച്ചില്ല. വർഗ ശത്രുക്കൾ, പാര്ട്ടിയെ നശിപ്പിക്കാൻ ഡോളർ വാരിയെറിയുന്നവർ എന്നൊക്കെ പുറത്തു പറയുമ്പോഴും ഇവര തമ്മിലുള്ള അന്തര്ധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. വളരെ മോശമായി മിസ്റ്റർ വിജയന്സ് ആൻഡ്‌ ജയരാജൻസ് , വളരെ മോശമായി! എലിയെ കൊല്ലാൻ ഇല്ലം ചുട്ടത് പോലായി.

 25. ഞങ്ങളാണ് ശരിയെന്ന് ജനങ്ങള്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഇല്ലെങ്കില്‍ ഒരു തെറ്റുതിരുത്തല്‍ രേഖ കൊണ്ട് പരിഹരിക്കാവുന്നതേയുള്ളു.

  നമ്മുടെ എതിരാളികളെ കായികമായി നേരിടുന്ന ശീലം നമ്മുക്കില്ല. ഒണ്‍, ടു, ത്രീ, ഫോര്‍ വരെ പറയുമ്പോഴേക്കും എതിര്‍പ്പെല്ലാം അപ്രത്യക്ഷമാകുന്നതായിട്ടാണ് കണ്ടുവരുന്നത്.

 26. @disqus_Pz3xThVgTE:disqus
  ചാണ്ടിയോട് ദേഷ്യം ഉള്ളത് കൊണ്ടല്ല ജനസമ്പര്‍ക്ക പരിപാടിയെ കളിയാക്കിയത്. വി.എസിനെക്കള്‍ നല്ല മന്ത്രി ആണ് അദ്ദേഹം. ന്യായമായ ഒരു അപേക്ഷ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തള്ളിയതിനെതിരെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി കൊടുത്തു നിരാശനായ ഒരു വ്യക്തിയാണ് ഞാന്‍. പരാതി പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയത് അപേക്ഷ തള്ളിയ അതേ ഓഫീസര്‍ക്ക്‌ തന്നെ. ആദ്യം വാക്കാല്‍ തന്ന മറുപടി പിന്നീട് രേഖാമൂലംതന്നു എന്ന് മാത്രം . അവസാനം നീതി കിട്ടാന്‍ ഹൈക്കോടതിയില്‍ പോകേണ്ടി വന്നു. അക്കൗണ്ട്‌സ്‌ ജനറലിന്റെ ഭാഗം കൂടി കേട്ട ശേഷം കോടതി എനിക്ക് അനുകൂലമായി വിധിച്ചു. ഇതുപോലെ എത്രപേര്‍ ഈ നാട്ടില്‍ ഉണ്ടാകും?. ജനങ്ങളുടെ പണം ചിലവിട്ടു നടത്തുന്ന ഈ പേക്കൂത്ത്‌ എനിക്ക് പിന്തുണക്കാന്‍ സാധിക്കുന്നില്ല. അതിനു പകരം ചന്ത പോലെ കൊണ്ട് നടക്കുന്ന സ്വന്തം ഓഫീസ് ഒന്ന് കാര്യക്ഷമമായി കൊണ്ട് നടന്നു കൂടെ. തല നേരെ നിന്നാല്‍ വാല് വളഞ്ഞു കുത്തില്ല മാഷെ.

  1. താങ്കള്‍ക്ക് പരാതി പരിഹരിച്ച് കിട്ടാത്തതില്‍ എനിക്കും വിഷമമുണ്ട്. പക്ഷേ ഇങ്ങനെ ഒരു സൌകര്യം ഉള്ളതുകൊണ്ടാണല്ലോ താങ്കള്‍ ശ്രമിച്ചു നോക്കിയത്. വിജയിച്ചില്ലെങ്കിലും (അതും വലിയ ചെലവൊന്നുമില്ലാതെ). പക്ഷേ എല്ലാവരും ജനസംബര്‍ക്ക പരിപാടിയിലൂടെ പറ്റിക്കപ്പെടുകയാണെന്ന് പറയുന്നതിനോട് യോജിക്കാന്‍ ബുധ്ധിമുട്ടുണ്ട്. പിന്നെ ആ പ്രൊഗ്രാം പെര്‍ഫെക്റ്റ് ആണെന്ന് ആരും അവകാശപ്പെടുന്നില്ല. അതിന്‍റെ improvement ഒരു possibility തന്നെയാണ്. ഒരു പക്ഷെ 5 കൊല്ലം അല്ലെങ്കില്‍ 10 കൊല്ലം വേണ്ടിവരും അതിനൊരു നല്ല form ഉണ്ടാകാന്‍. just compare this year over last year. എന്തായാലും വെറുതേ ഇരിക്കുന്നതിലും നല്ല ആശയം തന്നെയാണെന്ന് എനിക്കുറപ്പുണ്ട്. 50% ആള്‍ക്കാര്‍ അതിലൂടെ ആശ്വസിക്കപ്പെടുന്നുണ്ടെങ്കില്‍…

 27. സഖാവേ എന്നുള്ള സംബോധന ‘ക്ഷ’ ബോധിച്ചു.

  മുഖ്യമന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ ഉപനേതാവിനും വിപ്ലവപാര്‍ട്ടിയുടെ പാര്‍ട്ടി സെക്രട്ടറിക്കും നേരെ ആക്രമണം നടത്തി പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന അണികളാണ് അഹിംസാപാര്‍ട്ടിയിലുള്ളതെങ്കില്‍ നിങ്ങളുടെ പാര്‍ട്ടിയും അവരും തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?അച്ചുമ്മാന്റെ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിക്ക് കിട്ടേണ്ട പ്രസ്സ് സ്പേസ് പ്രതിപക്ഷം അടിച്ചുമാറ്റാന്‍ ശ്രമം തുടങ്ങി എന്നു മനസ്സിലാക്കിയ കോണ്‍ഗ്രസ്സ് നേതൃത്വതം അതിന് തടയിടാന്‍ കണ്ട വഴിയാണ് ഈ സുരക്ഷാഭീഷണിയെന്നാണ് ദോഷൈകദൃക്കായ എനിക്ക് തോന്നുന്നത്.രാഷ്ട്രീയക്കാര്‍ക്ക് ആത്മാര്‍ത്ഥയുണ്ടെന്ന് ഇക്കാലത്തും വിശ്വസിക്കുന്ന താങ്കള്‍ക്ക് നല്ലത് വരട്ടെ.

  @disqus_Pz3xThVgTE:disqus ഇന്നലെ വരെ അഴിമതിയുടെ പ്രതിപുരുഷനായിരുന്ന മുഖ്യന്‍ ഒറ്റ ദിവസത്തെ സംഭവങ്ങളിലൂടെ ഏറുകൊണ്ട് രക്തസാക്ഷിത്വം വരിച്ച് പുണ്യാളനായി മാറിയ അത്ഭുതപ്രതിഭാസമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.നിരീശ്വരവാദികളെന്ന് പരസ്യമായി പ്രഖ്യാപിക്കുമെങ്കിലും വിപ്ലവപാര്‍ട്ടിയുടെ നേതാക്കന്മാര്‍ രഹസ്യമായി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുള്ളതായി അവരുടെ എതിരാളികള്‍ പറയാറുണ്ട്. ഒരു പക്ഷെ മുഖ്യന്‍ പുണ്യാളനെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങാന്‍ അവര്‍ക്കും ആഗ്രഹം കണ്ടേയ്ക്കാം.അതുമല്ലെങ്കില്‍ ഇന്നു രാത്രിയിലെ ചാനല്‍ ചര്‍ച്ചകളുടെ നടുക്ക് മുഖ്യനെ കണ്ട് വിതുമ്പലൊതുക്കുന്ന പ്രതിപക്ഷനേതാക്കള്‍ ഒരു നല്ല സൈഡ് സ്റ്റോറി ആയിത്തീരുമെന്നവര്‍ക്ക്

  ബോധ്യമുള്ളതുകൊണ്ടുമാകാം.

  1. @copyleft:disqus: എന്‍റെ അഭിപ്രായത്തില്‍ ആരോപണം കേട്ട പാടെ അതിനെന്‍റെ പേരില്‍ രാജിവെക്കുക എന്നത് ഇന്നത്തെ കേരളത്തില്‍ നടക്കുന്ന കാര്യമൊന്നുമല്ല. അതിപ്പൊ ആരാണേലും. മാവേലി ഭരിച്ചാലും ഈ പത്രപ്രവര്‍ത്തകരില്‍ നിന്ന് നമ്മള്‍ വേറൊന്നും കേള്‍ക്കാന്‍ പോകുന്നില്ല. ഉമ്മന്‍ ചാണ്ടിക്കെതിരെ ഉള്ള ആരോപണങ്ങള്‍ ഒന്നു പോലും രാഷ്ട്രീയ്ക്കാര്‍ കൊണ്ടുവന്നതല്ല… ഒന്നാലോചിച്ചു നോക്കിക്കെ ഇപ്പൊ പിണറായി എങ്ങാനുമായിരുന്നു cm എങ്കില്‍…

   1. ചോരപ്പുഴ ഒഴുകും… (അഴകിയ രാവണനിലെ ഇന്നസെന്റ് സ്റ്റൈലിൽ)

 28. മുഖ്യമന്ത്രി സ്വയം കല്ലെടുത്ത്‌ തലക്കടിച്ചു എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം !!!

 29. അവിടെ പരസ്യമായുള്ള തൂറൽ നിരോധിച്ചു. ഇനി ആര്കെങ്കിലും നിര്ബന്ധമായും വേണമെങ്കിൽ പൊതു കക്കൂസ് അനുവധിചിട്ടുണ്ട്. —യാണ്‌ അതിന്റെ കരാർ നേടിയെടുത്തിട്ടുള്ളത് എന്ന് തോന്നുന്നു. അവിടെ 2 രൂപ കൊടുത്താൽ ആര്ക്കും അണ്‍ ലിമിറ്റെഡ് ദൌണ്‍ ലോഡിംഗ് ഫ്രീ ആണ്. കടം കൊടുക്കാൻ പ്ലാൻ ഇല്ലാത്തതു കൊണ്ട് പറ്റിൽ എഴുതുന്നതല്ല.

  1. ഹെന്റമ്മോ നെല്സനും, ജോമോനും മാത്തുക്കുട്ടിയും തറയും തുറന്നു പോയി സെപ്റ്റിക് ടാങ്കില്‍ എത്തി. ദാ ഇപ്പോള്‍ തീട്ടം എറിഞ്ഞു കളിക്കുന്നു.

   ഇവന്മാര്‍ക്ക്‌ കയറിവരാന്‍ ആരെങ്കിലും ഒരു ഏണി കൊണ്ടുവാ,

   1. നമ്മുടെ ഒപ്പം ഉള്ളവരു തറയായാൽ നമ്മളും തറയാവണം. ഇതൊരു പരസ്പര സഹകരണ സംഘം അല്ലേ.. അപ്പോൾ സഹകരണം അല്പമെങ്കിലും വേണ്ടേ?

 30. അരിയെത്ര – പയറഞ്ഞാഴി. മുഖ്യമന്ത്രിയെ ആക്രമിച്ചതിനെ കുറിച്ച് ചോദിക്കുമ്പോൾ ജോപ്പനെ കുറിച്ച് ഉത്തരം പറഞ്ഞു ഒഴിയണം 🙂

 31. പരസ്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയോ? നന്നായി.

  താങ്കള്‍ക്ക് വരുമാനം കിട്ടുമെങ്കില്‍ പരസ്യങ്ങളോട് മിക്കവര്‍ക്കും വിരോധം ഉണ്ടാകും എന്ന് തോന്നുന്നില്ല. പക്ഷെ പോപ്‌ അപ്പ്‌, പ്രത്യേകിച്ച് ഈ പേജില്‍ നിന്ന് വേറെ പേജിലേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ആണ് ശല്യം, അത്തരത്തിലുള്ള, പിന്നെ അശ്ലീല പരസ്യങ്ങള്‍ ഒഴിവാക്കി ബാകി എന്തെങ്കിലും ഒക്കെ കാണിച്ചു നാല് കാശുണ്ടാക്കിയാല്‍ വായനക്കാര്‍ക്ക് എന്താണ് പ്രശ്നം?

   1. അശ്ലീലം കാണുന്നത് മറ്റുള്ളവരെ കാണിക്കണ്ടല്ലോ മാത്രമല്ല , അശ്ലീലം കാണാത്തപ്പോള്‍ ഇത്തരം പരസ്യങ്ങള്‍ കാരണം മറ്റുള്ളവര്‍ തെറ്റിധരിക്കരുതല്ലോ, യേത്!

    1. ആ മനസിലായി മനസിലായി. എന്നെ പോലെ തന്നെ. മാന്യൻ

 32. കുറച്ചുകാലമായി എന്തുചെയ്താലും അത് അവസാനം സിപിഎം നെ തിരിഞ്ഞു കൊത്തുകയാണല്ലോ.. ശത്രുദോഷം തീര്ക്കാൻ ഒരു പൂമൂടലോ, ശത്രുസംഹാര പൂജയോ അങ്ങനെ എന്തെങ്കിലും നടത്തേണ്ടി വരുമോ ആവോ

  1. മേപ്പാടൻ നമ്പൂധിരിയെ അങ്ങട് വിളിക്യ, അതന്നെ

 33. അത് നോക്കുതീട്ടം എന്ന പുതിയ ഗണത്തിൽ പെടുത്താം

 34. http://berlytharangal.com/tag/sharad-pawar/
  “തനിത്തങ്കം പോലുള്ള നമ്മുടെ പവാറിനെ കരണത്തടിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത ഹര്‍വീന്ദര്‍ സിങ്ങിന്റെ നടപടിയില്‍ ഞാന്‍ അഗാധമായി വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു.ഞാനിത്ര അഗാധമായി വേദനിച്ചെങ്കില്‍ നിങ്ങളുടെ വേദന എത്ര അഗാധമായിരിക്കുമെന്ന് ഞാനാശ്‍ചര്യപ്പെടുന്നു.”

  എറിഞ്ഞത് ഏതെങ്കിലും പാർട്ടി അനുഭാവി അല്ല എങ്കിൽ ഞാൻ അഗാധമായി വേദനിച്ചെനേ …

 35. കല്ലെറിഞ്ഞു കൊല്ലാനായിരുന്ണേല്‍ , അത് സെക്രട്ടരിയറ്റ് ഉപരോധത്തില തന്നെയാകാം ആയിരുന്നു .. അന്നൊന്നും ഇല്ലാതിരുന്ന കൊലപാതക ദാഹം കണ്ണൂരില്‍ എങ്ങനെ ഉണ്ടായി ?? ആഭ്യന്തര പ്രശ്നമുള്ള കണ്ണൂരിലെ കൊണ്ഗ്രെസ്സ് പ്രവര്‍ത്തകര്‍ ആവാം ..പിന്നില്‍. ഏതു സ്ഥലത്ത് പ്രശ്നമുണ്ടായാലും ശരി,, കണ്ണൂരില്‍ ഉണ്ടായാല്‍ അത് കണ്ണൂരുകാരുടെ കുഴപ്പം എന്ന് പറയുന്നതിന്റെ അര്‍ഥം മനസ്സിലാവുന്നില്ല . മാറാട് കണ്നൂരിലല്ല, നാദാപുരം കണ്നൂരിലല്ല .. പക്ഷെ കണ്ണൂരില്‍ ഒരു കല്ലേറ് നടന്നാല്‍ ,,വെടി പൊട്ടിയാല്‍ കണ്ണൂര്‍ കലാപ പ്രദേശം എന്ന് പറയും .. അതിനു ചുക്കാന്‍ പിടിക്കാന്‍ കുറെ ജയരാജന്മാരും സുധാകരന്മാരും.. . what the heck is this ????

  1. ദിസ്‌ ഈസ്‌ ദി എസ്ടബ്ലിഷ്മെന്റ്റ് ഓഫ് ദി കൊൻസ്റ്റിറ്റുഷൻ. ഇവിടെ ഇങ്ങനെയൊക്കെയാ

 36. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ , പ്രതി ഒളിവില്‍
  T- T T+
  കണ്ണൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ചുഴലി സര്‍വീസ് സഹകരണ ബാങ്കിലെ ബില്‍ കളക്ടറായ രാജേഷ് ആണ് പ്രതി. ഇയാളിപ്പോള്‍ ഒളിവിലാണ്.

  വിവിധ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജേഷിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും പ്രതിയാണോ എന്നറിയാന്‍ പോലീസ് വിശദമായ പരിശോധന തുടരുകയാണ്.

 37. ഈ 33 സോളാർ കേസും സരിതയും ബിജുവും തട്ടിച്ചെടുത്ത പൈസ തിരിച്ചു കൊടുത്താൽ തീരുന്ന വെറും പൊട്ട കേസാണ്. പണം തിരിച്ചു കിട്ടിയാൽ കേസ് കൊടുത്ത എല്ലാവരും അത് പിൻവലിക്കും. അതോടെ ഈ ഇടപാട് തീരും. പരാതിക്കാരന് ഇല്ലാത്ത കഴപ്പ് വേറെ ആർക്കാണ്? മൂടും മുലയുമുള്ള രണ്ടു പെണ്ണുങ്ങൾ ഉള്ള കേസ് ആയതുകൊണ്ട് മാത്രം ജനം കുറച്ചുകാലം ആസ്വദിച്ച് ചാനലുകളുടെ മുൻപിൽ ഇരുന്നു എന്ന് മാത്രം.

 38. ഇക്കാര്യം കൊണ്ട് മുഖ്യമന്ത്രിയും കൊണ്ഗ്രെസ്സും ആണ് നേട്ടം കൊയ്യുക എന്നത് എല്ലാവര്ക്കും അറിയാം….ചെയ്തത് ആരാണ് എന്ന് നിക്ഷ്പക്ഷമായ ഒരു അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം….കൊണ്ഗ്രെസ്സുകാരും അത്ര മോശം ഒന്നും അല്ല….സ്വന്തം മീറ്റിംഗിൽ തമ്മിൽതല്ലി അഡ്മിറ്റ്‌ ആകുന്ന ടീമാണ്….പക്ഷെ എന്തൊക്കെ പറഞ്ഞാലും ഒരു ജനാധിപത്യ സംവിധാനത്തിൽ മുഖ്യമന്ത്രി പൊതുസ്ഥലത്ത് ആക്രമിക്കപ്പെടുക എന്നത് അന്ഗീകരിക്കാൻ പറ്റാത്തതാണ്, അയാള് എത്ര നികൃഷ്ടനാണെങ്കിലും…

 39. എറിഞ്ഞത് DYFI കാരനാണെന്ന് ന്യൂസ്‌ കണ്ടു .

  ഇനിയിപ്പോൾ കോണ്‍ഗ്രസ്‌കാരൻ ആണെങ്കിലും അങ്ങ് ഡൽഹിയിൽ ഈ രണ്ടു പാർട്ടിയും ഒന്നല്ലേ..

  ഞങ്ങളുടെ കമ്മ്യൂണിസ്റ്റ്‌ ഞങ്ങളുടെ കോണ്‍ഗ്രസിനെ എറിഞ്ഞാൽ നിങ്ങൾകെന്താ BJP ?

 40. ഈ പോസ്റ്റ്‌ വായിച്ചു വെറുതെ കമന്റ്‌ ഇട്ട് തെറി വാങ്ങണ്ട എന്ന് കരുതിയതാണ്, എന്നാലും ഇവിടെ ഉള്ള comments വായിച്ചു കഴിഞ്ഞു ഇത് എഴുതാതിരിക്കാൻ വയ്യ.

  ഏതു ക്രൈം നടന്നാലും ആദ്യം നോക്കേണ്ടത് motive, who got the advantage എന്നിവയാണല്ലോ. ഈ പ്രശ്നത്തിൽ ഇത് രണ്ടും സിപിഎം നു എതിരാണ്. സിപിഎം നെ പ്രതിക്കൂട്ടിൽ ആക്കാൻ വേണ്ടി CPM കാർ തന്നെ കല്ലെറിഞ്ഞു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഗുണഫലം കിട്ടിയത് നോക്കിയാൽ ഉമ്മൻ ചാണ്ടിയോളം നേട്ടമുണ്ടായവർ വേറെ ഇല്ല. കുശാഗ്ര ബുദ്ധിയും ഇതുപോലുള്ള അക്രമങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള കഴിവുമുള്ളവർ കോണ്‍ഗ്രസിൽ തന്നെ ധാരാളമുണ്ട് എന്നതും മറക്കേണ്ട. വ്യക്തമായ തിരക്കഥയോടെ മന്ത്രിക്കസേരയ്ക്ക് വേണ്ടി വിവിധ UDF കക്ഷികൾ നടത്തിയ നാടകങ്ങൾ അരങൊഴിഞ്ഞിട്ടു അധികം നാളുകൾ ആയിട്ടില്ലലോ. യാതൊരു വിധ അന്വേഷണവും നടക്കുന്നതിനു മുൻപേ, ഒരു തെളിവും ഇല്ലാതെ സിപിഎം നു എതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവർ അത് സാരിയാണോ എന്ന് സ്വയം ചിന്തിക്കുക..

 41. ഈ പോസ്റ്റ്‌ വായിച്ചു വെറുതെ കമന്റ്‌ ഇട്ട് തെറി വാങ്ങണ്ട എന്ന് കരുതിയതാണ്, എന്നാലും ഇവിടെ ഉള്ള comments വായിച്ചു കഴിഞ്ഞു ഇത് എഴുതാതിരിക്കാൻ വയ്യ.

  ഏതു ക്രൈം നടന്നാലും ആദ്യം നോക്കേണ്ടത് motive, who got the advantage എന്നിവയാണല്ലോ. ഈ പ്രശ്നത്തിൽ ഇത് രണ്ടും സിപിഎം നു എതിരാണ്. സിപിഎം നെ പ്രതിക്കൂട്ടിൽ ആക്കാൻ വേണ്ടി CPM കാർ തന്നെ കല്ലെറിഞ്ഞു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഗുണഫലം കിട്ടിയത് നോക്കിയാൽ ഉമ്മൻ ചാണ്ടിയോളം നേട്ടമുണ്ടായവർ വേറെ ഇല്ല. കുശാഗ്ര ബുദ്ധിയും ഇതുപോലുള്ള അക്രമങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള കഴിവുമുള്ളവർ കോണ്‍ഗ്രസിൽ തന്നെ ധാരാളമുണ്ട് എന്നതും മറക്കേണ്ട. വ്യക്തമായ തിരക്കഥയോടെ മന്ത്രിക്കസേരയ്ക്ക് വേണ്ടി വിവിധ UDF കക്ഷികൾ നടത്തിയ നാടകങ്ങൾ അരങൊഴിഞ്ഞിട്ടു അധികം നാളുകൾ ആയിട്ടില്ലലോ. യാതൊരു വിധ അന്വേഷണവും നടക്കുന്നതിനു മുൻപേ, ഒരു തെളിവും ഇല്ലാതെ സിപിഎം നു എതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവർ അത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുക..

  1. എത്ര മനോഹരമായ വിശദീകരണം. ചേട്ടന്റെ പാർട്ടി ഏതാ ? അതിൽ ചേർന്നിട്ട് താങ്കളെ കല്ലെരിയാനാ.

   1. എതിര്പ്പുണ്ടാകും എന്ന് ഉറപ്പുണ്ടായിട്ടും ഈ കമന്റ്‌ ഇടാനുള്ള ആര്ജവം ഉണ്ടെങ്കിൽ ഞാൻ എതു പാർട്ടിയിൽ വിശ്വസിക്കുന്ന ആളാണെന്ന് ചേട്ടന് ഊഹിക്കവുന്നതല്ലേ ഉള്ളു..

    ഇത്രയ്ക്ക്ക രോഷം കൊള്ളുവാൻ കല്ലെറിഞ്ഞത് നല്ലകാര്യമായി എന്നല്ലലോ ഞാൻ പറഞ്ഞത്, തെളിവുകൾ ലഭ്യമാകുന്നത് വരെ കാത്തിരിക്കാനല്ലേ. പിന്നെ വിവരംകെട്ട ഒരു പ്രവർത്തകൻ ചെയ്യുന്നതിനെ ഒരു പാർടിയിൽ അടിച്ചേല്പ്പിക്കുന്നതിനോടുള്ള എതിർപ്പും.

    പിന്നെ എന്റെ കമന്റ്‌ ഒരു വിശദീകരണമോ ന്യായീകരണമോ അല്ല, മറ്റൊരു സാധ്യത മാത്രമാണ്, അതങ്ങനെ കാണുക.

  2. അണ്ണാ കല്ലെറിഞ്ഞവനെ തിരിച്ചറിഞ്ഞു. DYFI പ്രാദേശിക നേതാവാണത്രെ. ഇനി തെളിവ് വല്ലതും വേണോ ആവോ..

   1. ആളെ തിരിച്ചറിഞ്ഞ കാര്യം ഞാൻ അറിയാൻ വൈകി. ക്ഷമാപണം.

  3. ഇനി അടുത്ത രണ്ടാഴ്ചത്തേക്ക് ഒരക്ഷരം മിണ്ടരുത്. മണ്ടത്തരം പറയുന്നതിനും ഒരു പരിധിയില്ലേ ഉണ്ണിക്കുട്ടാ

   1. സാമാന്യ ബുദ്ധി ഉള്ളത് കൊണ്ട് തന്നെയാണ് പിണറായിയെ പോലെ ഒരാൾ നയിക്കുന്ന പാർടി ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കുമെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ട്. നേതൃത്വത്തിന്റെ അറിവോടെയാണ് ഇത് നടന്നതെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?

 42. എന്റെ ‘ഗണ്‍മോന്‍’ കൂടെയുണ്ടായിരുന്നെങ്കില്‍ എനിക്കിതൊന്നും വരില്ലായിരുന്നല്ലോ…

 43. കോടിയേരി സാർ പറയുന്നത് കേട്ടു, മുന്നറിയിപ്പ് കൊടുത്തിട്ടും മുഖ്യമന്ത്രി മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കാൻ വേണ്ടി കണ്ണൂർക്ക്‌ പോയതാണെന്ന്. അപ്പൊ കല്ലെറിഞ്ഞതല്ല കുറ്റം. മുഖ്യൻ അവിടെ പോയതിനാണ്. കഷ്ടം തന്നെ മൊതലാളി, കഷ്ടം തന്നെ. ഇതൊക്കെ കേൾകാനും കാണാനും ഞങ്ങടെ ലീഡർജി ഇല്ലാതെ പോയല്ലോ..

 44. എല്ലാം അറിയുന്നവൾ ജയിലിൽ ഇരുന്നു ചിരിക്കുന്നുണ്ട്.

 45. നിങ്ങളിൽ അഴിമതി ചെയ്യാത്തവർ ചാണ്ടിയെ കല്ലെറിയട്ടെ…!

Leave a Reply

Your email address will not be published. Required fields are marked *